Latest News

ലോകകപ്പിൽ ഇന്ന് നടന്ന മത്സരത്തിൽ മൊറോക്കോ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ബെൽജിയത്തെ പരാജയപ്പെടുത്തി. അല്‍ തുമാമ സ്റ്റേഡിയത്തില്‍ ഖത്തർ സമയം വൈകീട്ട് 4 മണിക്ക് നടന്ന മത്സരത്തില്‍ അബ്ദുല്‍ഹമിദ് സാബിരിയും സക്കറിയ അബൂഖ്‌ലാലുമാണ് ബെൽജിയത്തിന്റെ വല കുലുക്കിയത്.

എഴുപത്തിമൂന്നാം മിനുട്ടിൽ ഫ്രീ കിക്കിലൂടെയാണ് അബ്ദുൽ ഹമീദ് സബീരി ആദ്യ ഗോൾ നേടിയത്.രണ്ടാം പകുതിയിലെ അധികസമയത്ത് അബൂഖ്‌ലാൽ രണ്ടാമത്തെ ഗോൾ നേടി മൊറോക്കോയെ ഗ്രൂപ്പിൽ ഒന്നാമതെത്തിച്ചു.

കളിയുടെ തുടക്കം മുതലേ നിറഞ്ഞ് കളിച്ച മൊറോക്കോക്ക് മുന്നിലെത്താൻ കിട്ടിയ അവസരം റഫറിയുടെ പ്രതികൂല വിധിയിൽ നഷ്ടമാവുകയായിരുന്നു.

അർജന്റീനയെ സൗദി അറേബ്യയും ജർമനിയെ ജപ്പാനും മുട്ടുകുത്തിച്ചതിന് ശേഷമുള്ള മൂന്നാമത്തെ അട്ടിമറി വിജയത്തിനാണ് ഇന്ന് തുമാമ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്.വ്യാഴാഴ്ച കാനഡയുമായാണ് മൊറോക്കോയുടെ അടുത്ത മൽസരം.

യൂടോക്ക് ഡിജിറ്റല്‍ ന്യൂസില്‍ നിന്നും രാജിവെച്ച മാധ്യമ പ്രവര്‍ത്തകന്‍ വേണു ബാലകൃഷ്ണന്‍ 24 ന്യൂസ് ചാനലില്‍. ചാനലിന്റെ മാനേജിങ് ഡയറക്ടര്‍ ആര്‍.ശ്രീകണ്ഠന്‍ നായര്‍ മോണിങ് ഷോയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് മുതല്‍ വേണു ബാലകൃഷ്ണന്‍ 24 വാര്‍ത്താ സംഘത്തിന്റെ ഭാഗമാണെന്ന് അദേഹം വ്യക്തമാക്കി. ഈ ശുഭദിനത്തില്‍ പ്രേക്ഷകരോട് എനിക്ക് ഒരു പ്രധാനപ്പെട്ട കാര്യം പറയാനുണ്ട്. ഇന്ന് മുതല്‍ 24 ന്റെ ആര്‍മിയില്‍ ഒരു വാര്‍ത്താ അവതാരകന്‍ കൂടി ചേരുകയാണ്, വേണു ബാലകൃഷ്ണന്‍. കേരളത്തിലെ ടെലിവിഷന്‍ ചാനലുകളില്‍ വലിയ സംവാദങ്ങളിലൊക്കെ സജീവ സാന്നിധ്യമാണ് വേണു. അദ്ദേഹം ഇന്ന് ഔദ്യോഗികമായി 24 ല്‍ ജോയിന്‍ ചെയ്യും. ചാനലിന്റെ വാര്‍ത്താ പ്രക്ഷേപണത്തില്‍ വേണുവും ഇനി അണമുറിയാത്ത കണ്ണിയാവുമെന്നും അദേഹം പറഞ്ഞു. ഇന്നു രാവിലെ മുതല്‍ വേണു ചാനലില്‍ വാര്‍ത്ത അവതരിപ്പിക്കുന്നുണ്ട്.

ഡെപ്യൂട്ടി എഡിറ്ററായിരുന്ന വേണു ബാലകൃഷ്ണനെ സഹപ്രവര്‍ത്തകയോട് മോശമായി പെരുമാറിയതിനാണ് മാതൃഭൂമി ന്യൂസ് പിരിച്ചുവിട്ടത്. തുടര്‍ന്ന് പ്രമുഖ സിനിമ നിര്‍മാണ കമ്പനിയായ ഗുഡ്വില്‍ ആരംഭിച്ച യൂടോക്ക് ഡിജിറ്റലില്‍ അദേഹം സജീവമായിരുന്നു. എന്നാല്‍, ചാനലിലെ ആഭ്യന്തര പ്രശ്നങ്ങളെ തുടര്‍ന്ന് സഹോദരനായ ഉണ്ണി ബാലകൃഷ്ണനോടൊപ്പം അദേഹവും രാജിവെച്ച് ഇറങ്ങിയിരുന്നു. തുടര്‍ന്നാണ് 24 ചാനലില്‍ ജോലിയില്‍ പ്രവേശിച്ചത്. രാത്രിയിലുള്ള ചര്‍ച്ചകള്‍ ഇനി വേണുവായിരിക്കും നയിക്കുക.

യൂടോക്ക് ഡിജിറ്റലില്‍ നിന്ന് രാജിവെച്ച് ഇറങ്ങിയ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ഉണ്ണി ബാലകൃഷ്ണന്‍ മീഡിയ വണ്ണിലേക്കാണ് ചേക്കേറുന്നത്. മീഡിയ വണ്‍ നിരോധനം സംബന്ധിച്ചുള്ള സുപ്രീംകോടതി വിധി അടുത്ത മാസം വരും. വിധി അനുകൂലമാണെങ്കില്‍ ഉടന്‍ തന്നെ ഉണ്ണി ബാലകൃഷ്ണന്‍ ജോലിയില്‍ പ്രവേശിക്കും. ഇതു സംബന്ധിച്ച് മീഡിയ വണ്‍ ചാനലും ഉണ്ണി ബാലകൃഷ്ണനും തമ്മില്‍ ധാരണയായിട്ടുണ്ട്. ജമാ അത്തെ ഇസ്ലാമിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ചാനലിന്റെ സംപ്രേക്ഷണം നേരത്തെ കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞിരുന്നു. എന്നാല്‍, ഈ നടപടി ഏകപക്ഷീയമാണെന്നും മാധ്യമ സ്വാതന്ത്രത്തിലേക്കുള്ള കടന്നുകയറ്റവുമാണെന്ന് കാട്ടി ചാനല്‍ മാനേജ്മെന്റ് സുപ്രീംകോടതിയെ സമീപിച്ചു.ഈ കേസിലെ വാദം സുപ്രീംകോടതി പൂര്‍ത്തിയാക്കിയിരുന്നു.

മാതൃഭൂമി ചാനലിന്റെ എഡിറ്റോറിയല്‍ മേധാവി സ്ഥാനം രാജിവെച്ചാണ് ഉണ്ണി ബാലകൃഷ്ണന്‍ യൂടോക്കില്‍ എത്തുന്നത്. പ്രമുഖ സിനിമ നിര്‍മാണ കമ്പനിയായ ഗുഡ്വിലാണ് യൂടോക്ക് ആരംഭിച്ചത്. ചാനലിലെ ആഭ്യന്തര പ്രശ്നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ച്ച ഉണ്ണി അവിടെ നിന്നും രാജിവെച്ചിരുന്നു. തുടര്‍ന്നാണ് മീഡിയ വണ്ണുമായുള്ള ചര്‍ച്ചകള്‍ ആരംഭിച്ചത്.

മാതൃഭൂമി ന്യൂസില്‍ നിന്നും ഉണ്ണി ബാലകൃഷ്ണന്‍ പടിയിറങ്ങിയപ്പോള്‍ മീഡിയാവണ്‍ ചാനലിന്റെ എഡിറ്ററായിരുന്ന രാജീവ് ദേവരാജാണ് ആ ചുമതലയിലേക്ക് എത്തിയത്. മാതൃഭൂമി ന്യൂസ് ആരംഭിച്ചത് മുതല്‍ അതിന്റെ എഡിറ്റോറിയല്‍ ചുമതല ഉണ്ണി ബാലകൃഷ്ണനായിരുന്നു. വി എസ് അച്യുതാനന്ദന്റെ എക്‌സ്‌ക്ലൂസീവ് അഭിമുഖത്തിലൂടെ മാതൃഭൂമിക്ക് ബിഗ് ബ്രേക്കിങ് നല്‍കിയതും ഉണ്ണി ബാലകൃഷ്ണനാണ്. മീഡിയ വണ്‍ എഡിറ്റര്‍ പ്രമോദ് രാമന് തൊട്ടു താഴെയുള്ള സ്ഥാനത്തേക്കാണ് ഉണ്ണി ബാലകൃഷ്ണനെ ചാനല്‍ പരിഗണിക്കുന്നത്.

വിഴിഞ്ഞം സംഘര്‍ഷത്തില്‍ ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ. തോമസ് ജെ നെറ്റോ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു. സഹായമെത്രാന്‍ ആര്‍ ക്രിസ്തുരാജ് ഉള്‍പ്പെടെ അമ്പതോളം വൈദികര്‍ പ്രതിപ്പട്ടികയിലുണ്ട്. ആര്‍ച്ച് ബിഷപ്പും വൈദികരും ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്.

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനെതിരെയുള്ള പ്രതിഷേധത്തെത്തുടര്‍ന്ന് ഇന്നലെയുണ്ടായ അക്രമങ്ങളില്‍ തുറമുഖ പദ്ധതിയെ എതിര്‍ക്കുന്ന സമരസമിതിക്കും, തുറമുഖത്തെ അനുകൂലിക്കുന്ന ജനകീയ സമിതിക്കും എതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. പരാതികളുടെ അടിസ്ഥാനത്തിലും പോലീസ് സ്വമേധയായും ആകെ പത്ത് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ ഒമ്പതെണ്ണവും സഭയുടെ പിന്തുണയോടെ തുറമുഖ നിര്‍മാണത്തെ എതിര്‍ത്ത് സമരം ചെയ്യുന്ന വിഭാഗത്തിനെതിരെയാണ്.

വൈദികരടക്കം 95 പേരാണ് പ്രതിപ്പട്ടികയിലുള്ളത്. നിയമവിരുദ്ധമായി സംഘം ചേരല്‍, അതിക്രമിച്ച് കടക്കല്‍ തുടങ്ങിയ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. അക്രമത്തിന് എത്തിയവരുടെ വാഹനങ്ങളുടെ നമ്പര്‍ അടക്കം എഫ്ഐആറില്‍ വ്യക്തമാക്കുന്നു. വൈദികര്‍ അടക്കമുള്ള പ്രതികള്‍ കലാപത്തിന് ആഹ്വാനം നല്‍കിയെന്നും, ഇതര മതസ്ഥരുടെ വീട് ആക്രമിച്ചെന്നും എഫ്ഐആറില്‍ ആരോപിക്കുന്നു. സുപ്രീം കോടതിയുടെ വിലക്ക് ലംഘിച്ച് അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള അതീവ സുരക്ഷാ മേഖലയിലുള്ള തുറമുഖ പ്രദേശത്ത് അതിക്രമിച്ചു കടക്കുകയും ഓഫീസ് അടിച്ചുതകര്‍ക്കുകയും ചെയ്തതിനും കേസെടുത്തിട്ടുണ്ട്.

തുറമുഖ നിര്‍മാണം പുനരാരംഭിക്കാനുള്ള അദാനി ഗ്രൂപ്പിന്റെ ശ്രമം പദ്ധതിയെ എതിര്‍ക്കുന്ന തീരദേശവാസികള്‍ അടക്കമുള്ള സമരസമിതി തടഞ്ഞതോടെ വിഴിഞ്ഞം ഇന്നലെ സംഘര്‍ഷ ഭൂമിയായി മാറി. തുറമുഖത്തെ എതിര്‍ത്ത് സമരം ചെയ്യുന്ന വിഭാഗവും തുറമുഖത്തെ അനുകൂലിക്കുന്ന ജനകീയസമിതി വിഭാഗവും ഏറ്റുമുട്ടി. പ്രദേശത്തെ വീടുകള്‍ക്കുനേരെ വരെ അക്രമം ഉണ്ടാവുകയും ചെയ്തു. അക്രമത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു.

ജോസ്‌ന സാബു സെബാസ്റ്റ്യൻ

നമ്മുടെ നാട്ടിലെ ഒരു സാധാ മനുഷ്യ കുടുംബത്തോട് ചോദിച്ചു നോക്കൂ അവർ എന്നെങ്കിലും ഇരുപതിനായിരം രൂപ പോയിട്ട് പതിനായിരം രൂപ ഒരുമിച്ചു കണ്ടിട്ടുണ്ടോയെന്ന് . അപ്പോഴാണ് 20,000 രൂപക്ക് മാതാവ് അനുഗ്രഹം വാരിവിതറുന്നുവെന്ന് പറഞ്ഞു സാധാ മനുഷ്യരുടെ കണ്ണ് മഞ്ഞളിപ്പിക്കുന്ന നിങ്ങളോടെന്ത് പറയാനാണ് …

മാതാവ് എന്നാൽ സ്വന്തം വയർ കെട്ടിമുറുക്കി മക്കളെ ഊട്ടുന്നവളാണ് ….
അല്ലാതെ രൂപയുടെ എണ്ണവും കനവും നോക്കി അനുഗ്രഹം വിതറുന്നവർ മാതാവല്ല കച്ചവടക്കാരാണ് …
ഞങ്ങൾ ക്രിസ്ത്യാനികൾക്കറിയാവുന്ന മാതാവ് മക്കളുടെ വിശപ്പും ദാഹവും മനസിലാക്കുന്നവളാണ് …
കരയുന്നവരുടെ കണ്ണീരൊപ്പുന്നവളാണ് ….

ഞാനൊരു സത്യക്രിസ്ത്യാനിയാണ് , ക്രിസ്ത്യാനിറ്റിയിൽ വളർന്നവളാണ്, അതിനാൽ സാധാ മനുഷ്യരുടെ സാരഥിയായ് , ദൈവിക പുരുഷന്മാരോടുള്ള റെസ്‌പെക്ട് നിലനിർത്തി കൊണ്ടുതന്നെ പറയാം , സഭാനേതാക്കൻമാർ ‌ അവർ ഏതു മതത്തിൽ പെട്ടവരായാലും ഈ ഇരക്കുന്നത് ഭയങ്കര നാണക്കേടു തന്നെയാണ് ….
അതും 9 വർഷത്തോളം സന്യസ്ത ജീവിതം പഠിച്ചിറങ്ങിയെന്നു വാദിക്കുന്ന സന്യസ്തർ, സന്യസ്ത ജീവിതമെന്നാൽ ഇല്ലായ്മയിലും ദൈവത്തെ സ്തുതുക്കുന്നതാണെന്ന് നിങ്ങളിനി എന്ന് മനസിലാക്കും …

ഈ ലോകത്തിലൊരു വീടും ഇന്നേവരെ ഒരു പള്ളിയുടെയും ബലത്തോടെ പണിതുയർക്കപ്പെട്ടിട്ടില്ല സഭാ തലവന്മാരെ…. .
പിന്നെന്തിന് പള്ളികൾ മാത്രം എപ്പോഴും എപ്പോഴും പുതുക്കപ്പെടണം ?

ഈ പണത്തിനായി ഈ ഇരക്കുന്ന സന്യസ്തർ തന്നെ തന്റെ സ്വന്തം കൂടാരം വിട്ടൊന്ന് പച്ച മനുഷ്യരിലേക്കിറങ്ങിയാൽ മനസിലാകും എത്ര വീടുകൾ ഇപ്പോഴും ചോർന്നൊലിക്കുന്നുണ്ടെന്ന് …

എത്ര വീടുകൾ ഇപ്പോഴും പലവിധ ലോണിന്റെ ഭാരം പേറുന്നുണ്ട് എന്ന് …..

എത്ര വീട്ടുടമസ്ഥൻ എന്നും വിഷം മടിയിൽ കരുതി ഉറങ്ങുന്നുണ്ടെന്ന്

ഇതൊക്കെ അറിയണേൽ നിങ്ങൾ ആ മഹ്ബദയിൽ നിന്ന് ഒന്ന് താഴേക്ക് , സാധാരണ മനുഷർക്കിടയിലേക്കിറങ്ങണം …

അല്ലങ്കിൽ തന്നെ നമ്മുടെ കേരത്തിൽ പള്ളികൾക്കെവിടാണ് ക്ഷാമം ?

ഇപ്പോഴും എത്ര വിശ്വാസികൾ വിശ്വാസികളായി തുടരുന്നുണ്ട് എന്ന് നിങ്ങൾക്ക് വല്ല കണക്കുമുണ്ടോ ? നിങ്ങളുടെ പിരിക്കൽ കൂടിയതനുസരിച്ചു നിങ്ങളുടെ മക്കൾ പിരിഞ്ഞു പൊയ്‌ക്കൊണ്ടിരിക്കുകയാണ് …

ഇനി അതും പോട്ടെ , നിങ്ങൾ പിരിച്ചു പിഴിഞ്ഞെടുത്ത ഏതെങ്കിലും കുഞ്ഞാടുകളൊരിക്കൽ നിങ്ങളുടെ മേധാവിത്വമുള്ള ആശുപത്രികളിൽ ചുമച്ചു കുരച്ചു വന്നുവെന്നിരിക്കട്ടെ, അവരെ ഇൻജെക്ഷൻ വക്കാൻ ക്ലീൻ ചെയ്യുന്ന ഒരു പഞ്ഞി തുണ്ടെങ്കിലും നിങ്ങൾ വെറുതെ കൊടുക്കാറുണ്ടോ ?
ഏതെങ്കിലും കുഞ്ഞാടിന്റെ വീട്ടിൽ ഇന്ന് കാടിയോ പുല്ലോ കിട്ടിയോ എന്ന് നിങ്ങൾ ഉറപ്പു വരുത്താറുണ്ടോ ?
മനുഷ്യാ നീ മണ്ണാകുന്നു എന്ന് ഒപ്പീസുച്ചൊല്ലി ആശീർവദിച്ച ഒരു മൃതശരീരമെങ്കിലും ഫ്രീയായി നിങ്ങൾ മണ്ണിനു വിട്ടുകൊടുക്കാറുണ്ടോ ?

ആരെയും അധിക്ഷേപിച്ചതല്ല, ഒരു മതവും ഒരു മനുഷ്യനേക്കാൾ വലുതല്ലയെന്ന് പറഞ്ഞു വയ്ക്കുന്നു ….

സമകാലിക പശ്ചാത്തലത്തില്‍ പ്രസക്തമായ ഒരു പൊലീസ് കഥയുമായാണ് സംവിധായകന്‍ ഷെബി ചൗഘട് എത്തിയിരിക്കുന്നത്. നീതി നടപ്പാക്കേണ്ടവര്‍ വൈകാരികതകള്‍ക്ക് അടിമപ്പെടുകയോ അല്ലെങ്കില്‍ അനീതി കാട്ടിയവര്‍ക്ക് ഒപ്പം നില്‍ക്കുകയോ ഒക്കെ ചെയ്യുമ്പോഴാണ് പഴി കേള്‍ക്കേണ്ട അവസ്ഥയിലെത്തുക. ആ ഓര്‍മപ്പെടുത്തലുമായാണ് കാക്കിപ്പടയുടെ ആദ്യ ടീസറെത്തിയത്.

ഇ.എം.എസിന്റെ കൊച്ചുമകന്‍ സുജിത്ത് ശങ്കര്‍ അവതരിപ്പിക്കുന്ന സീനിയര്‍ പൊലീസ് ഓഫീസര്‍ തന്റെ കീഴ് ഉദ്യോഗസ്ഥരോട് സംസാരിക്കുന്ന രംഗമാണ് ആദ്യ ടീസറിലുള്ളത്. അതില്‍ സുജിത്തിന്റെ കഥാപാത്രം പറയുന്നതിങ്ങനെയാണ്- ‘പക്ഷേ ഇത് കേരളമാ… ഇവിടെ ഭരിക്കുന്നത് പൊലീസല്ല, പിണറായി വിജയനാ… പണിയും പോകും അഴിയും എണ്ണേണ്ടിവരും’.
എസ്.വി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷെജി വലിയകത്താണ് കാക്കിപ്പട നിര്‍മിച്ചിരിക്കുന്നത്.

ഈ വര്‍ഷം ക്രിസ്തുമസ് റിലീസായി എത്തുന്ന ചിത്രത്തില്‍ നിരഞ്ജ് മണിയന്‍ പിള്ള രാജു, അപ്പാനി ശരത്ത്, ചന്തുനാഥ്, ആരാധ്യാ ആന്‍, മണികണ്ഠന്‍ ആചാരി, ജയിംസ് ഏല്യാ, സജിമോന്‍ പാറായില്‍, വിനോദ് സാക്, സിനോജ് വര്‍ഗീസ്, കുട്ടി അഖില്‍, സൂര്യാ അനില്‍, പ്രദീപ്, ദീപു കരുണാകരന്‍, ഷിബുലാബാന്‍, മാലാ പാര്‍വ്വതി എന്നിവരും കൂടാതെ നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു.

തിരക്കഥ & സംഭാഷണം- ഷെബി ചൗഘട്, ഷെജി വലിയകത്ത്. ക്രിയേറ്റീവ് ഡയറക്ടര്‍- മാത്യൂസ് എബ്രഹാം. സംഗീതം – ജാസി ഗിഫ്റ്റ്, റോണി റാഫേല്‍. പ്രശാന്ത് കൃഷ്ണ ഛായാഗ്രഹണവും ബാബു രത്‌നം എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു.

പാതിരാത്രിയിൽ മുകളിൽ നിന്നും തെങ്ങും തേങ്ങയും മറ്റും വീഴുന്നത് കണ്ട് ചാടി ഇറങ്ങിയ വീട്ടമ്മയ്ക്കും കുടുംബത്തിനും അത്ഭുത രക്ഷ. തൃശിലേരി മുത്തുമാരിയിൽ കാട്ടാനയുടെ ആക്രമണത്തിൽ നിന്നുമാണ് കുടുംബം കരകയറിയത്. ശനിയാഴ്ച പുലർച്ചെ രണ്ടര മണിയോടെയായിരുന്നു സംഭവം. മുത്തുമാരി പറത്തോട്ടിയിൽ മോൻസിയുടെ ഉടമസ്ഥതയിലുള്ള വീട്ടിൽ വാടകക്ക് താമസിക്കുന്ന ചെല്ലിമറ്റം ഷിനോജിന്റെ ഭാര്യ സോഫിക്കും കുഞ്ഞിനുമാണ് ദുരനുഭവമുണ്ടായത്. വീടിന് മുകളിലേക്ക് കാട്ടാന തെങ്ങ് ചവിട്ടി മറിച്ചിടുകയായിരുന്നു.

വീടിന്റെ മേൽക്കൂര തകർന്ന് തേങ്ങയും മറ്റും ദേഹത്ത് പതിച്ച് പരിക്കേറ്റ സോഫിയും കുഞ്ഞും ഇപ്പോൾ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണ്. ‘വലിയശബ്ദത്തോടെ ശരീരത്തിൽ എന്തൊക്കെയോ വീണു. ഇരുട്ടിൽ ഞെട്ടിയുണർന്ന് അലറിവിളിച്ചപ്പോൾ തൊട്ടടുത്ത മുറിയിൽ കിടന്നുറങ്ങുകയായിരുന്ന മക്കൾ ലൈറ്റ് ഇട്ടിരുന്നു.

വെളിച്ചത്തിലാണ് വീടിന്റെ മേൽക്കൂരയുടെ ഓടും പലകകളും തേങ്ങകളും ദേഹത്തും കിടക്കയിലും വീണുകിടക്കുന്നത് കണ്ടത്. ആദ്യം എന്താണ് സംഭവിച്ചതെന്ന് പിടികിട്ടിയില്ല. അപ്പോഴേക്കും ഭർത്താവ് ഷിനോജും നാട്ടുകാരും ഓടിയെത്തി ആന തെങ്ങ് മറിച്ചിട്ടതാണെന്ന് പുറത്തു ആരോ വിളിച്ചു പറയുന്നുണ്ടായിരുന്നു. തെങ്ങ് വീടിന് വീണതും തലയിലാണ് ഓട് പൊട്ടിവീണത്. തലമുറിഞ്ഞ് ചോരയൊഴുകി.

ഭാഗ്യം കൊണ്ടാണ് ജീവൻ തിരിച്ചുകിട്ടിയത്’ അപകടത്തിന്റെ ഭീതി മാറാതെ സോഫി പറയുന്നു. തീറ്റ തേടിയാണ് കാട്ടാന മുത്തുമാരിയിലെ ഷിനോജിന്റെ വീടിനടുത്തെത്തിയത്. പതിവുപോലെ തെങ്ങ് മറിച്ചിട്ട് തിന്നുകയായിരുന്നു ലക്ഷ്യം ഇട്ടത്. പ്രദേശത്ത് മിക്കസമയത്തും കടുത്ത വന്യമൃഗശല്യമുള്ള പ്രദേശമാണ്. ജനങ്ങളും ഭീതിയോടെയാണ് ഓരോ ദിനങ്ങളും തള്ളി നീക്കുന്നത്.

വീണ്ടും ഇന്ത്യന്‍ ടീം പ്ലേയിങ് ഇലവനില്‍ നിന്നും സഞ്ജു സാംസണിനെ പുറത്തിരുത്തിയതിന് എതിരെ ആരാധക രോഷം കനക്കുന്നു. ട്വിറ്ററില്‍ ട്രെന്‍ഡിങാണ് സഞ്ജുവിന് എതിരായ അനീതി.ന്യൂസിലാന്‍ഡിനെതിരായ ഒന്നാം ഏകദിനത്തില്‍ മോശമല്ലാത്ത പ്രകടനമാണ് സഞ്ജു നടത്തിയത്. എന്നിട്ടും രണ്ടാം ഏകദിനത്തില്‍ ടീമിലുള്‍പ്പെടുത്താത്തതിനെതിരെ ആരാധകരുടെ വന്‍ പ്രതിഷേധം നടക്കുകയാണ്.

ബിസിസിഐയും ഇന്ത്യന്‍ ടീമും സഞ്ജുവിനോട് കടുത്ത അനീതി കാട്ടുകയാണെന്ന് ആരാധകര്‍ ട്വിറ്ററിലൂടെ അഭിപ്രായപ്പെടുന്നു. ഇതോടെ #SanjuSamosn ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിങിലായി. സഞ്ജുവിന്റെ ബാറ്റിങ് പ്രകടനങ്ങളുടെ സ്റ്റാറ്റിസ്റ്റിക്‌സ് സഹിതമാണ് വിമര്‍ശനമുന്നയിക്കുന്നത്. ഒന്നാം ഏകദിനത്തില്‍ 36 റണ്‍സെടുത്ത സഞ്ജു ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവെച്ചത്.

അതേസമയം, ദീപക് ഹൂഡയെ ടീമില്‍ ഉള്‍പ്പെടുത്താന്‍ വേണ്ടി ആണെങ്കില്‍ ഏകദിനത്തില്‍ മോശം ഫോമിലുള്ള സൂര്യകുമാര്‍ യാദവിനെ പുറത്തിരുത്തിക്കൂടെയെന്നാണ് ചിലരുടെ ചോദ്യം.

 

മിനു നെയ്‌സൺ പള്ളിവാതുക്കൽ

ചേരുവകൾ

1. 6 പീസ് ബ്രഡ്
2. 1 1/2 കപ്പ് പഞ്ചസാര
3. 500 മില്ലി പാൽ
4. 2 1/2 ടേബിൾ സ്പൂൺ കസ്റ്റാർഡ് പൗഡർ
5. 2 ടേബിൾ സ്പൂൺ കണ്ടെൻസ് മിൽക്ക്
6. 1/2 ടീസ്പൂൺ ഏലക്ക പൊടി
7. 1 ടേബിൾ സ്പൂൺ നെയ്യ്

ഫ്രൈഡ് ബ്രഡ് കസ്റ്റാർഡ് പുഡ്ഡിംഗ് എങ്ങനെ ഉണ്ടാക്കാം

Step 1
ബ്രഡ് പീസ് ഓരോന്നും നാലു കഷ്ണങ്ങളായി മുറിക്കുക
ഒരു പാനിൽ 1 ടേബിൾ സ്പൂൺ നെയ്യ് ഒഴിച്ച് ചൂടാക്കി ; ബ്രഡ് കഷ്ണങ്ങൾ ഷാലോ ഫ്രൈ ചെയ്തെടുക്കുക

Step 2
400 മില്ലി പാൽ, പഞ്ചസാര,ഏലക്ക പൊടി ചേർത്ത് തിളപ്പിക്കുക .
കസ്റ്റാർഡ് പൗഡറിലേക്കു 100 മില്ലി പാൽ ചേർത്ത് ,നന്നായി കട്ടകളില്ലാതെ യോചിപ്പിക്കുക.
ശേഷം ഈ മിശ്രിതം തിളച്ച പാലിലേക്കു ചേർത്ത് നന്നായി ഇളക്കി കുറുക്കി എടുക്കുക.

Step 3
ഷാലോ ഫ്രൈ ചെയ്ത ബ്രഡ് കഷ്ണങ്ങൾ ഒരു ട്രേയിലേക്കു നിരത്തുക
അതിനു മുകളിലേക്ക് 1 ടേബിൾ സ്പൂൺ കണ്ടെൻസ് മിൽക്ക് ഒഴിക്കുക
ശേഷം അടുത്ത ലെയറിനായി തയാറാക്കി വെച്ചിരിക്കുന്ന കസ്റ്റാർഡ് ഒഴിക്കുക.
വീണ്ടും ബ്രഡ് കഷ്ണങ്ങൾ നിരത്തുക ; അതിനു മുകളിലേക്ക് കണ്ടെൻസ് മിൽക്കും, കസ്റ്റാർഡും ഒഴിക്കുക..

Step 4
പുഡ്ഡിംഗ് സെറ്റ് ആകാൻ വേണ്ടി ഫ്രിഡ്ജിൽ 3-4 മണിക്കൂർ വെക്കുക.

സെറ്റായശേഷം പുഡ്ഡിംഗ് കഷ്ണങ്ങളാക്കി അതിനു മുകളിൽ കാരമൽ സിറപ്പ് ഒഴിച്ച് തണുപ്പോടെ ആസ്വദിക്കുക.

ആസ്ട്രേലിയയിലെ ബോണ്ടി കടൽത്തീരത്ത് ഇന്ന് ആയിരങ്ങൾ വസ്ത്രങ്ങൾ അഴിച്ചുമാറ്റി പൂർണനഗ്നരായി ഒരു ഫോട്ടോഷൂട്ടിൽ പങ്കെടുത്തു ലോകപ്രശസ്ത യു.എസ് ഫോട്ടോഗ്രാഫിക് ആർട്ടിസ്റ്റ് സ്പെൻസർ ട്യൂണിക്കിന്റെ കാമറയ്ക്ക് മുന്നിലാണ് അവർ നഗ്നരായത്. ഈ ഫോട്ടോഷൂട്ടിന് പിന്നിൽ മഹത്തായ ഒരു ലക്ഷ്യമുണ്ടായിരുന്നു. ഓസ്ട്രേലിയയിൽ സാധാരണമായ മെലനോമ എന്ന സ്കിൻ കാൻസറിനെക്കുറിച്ചുള്ള ബോധവത്കരണത്തിന്റെ ഭാഗമായിരുന്നു ഈ ഫോട്ടോഷൂട്ട്. സ്ത്രീകളും പുരുഷൻമാരുമായി 2500ഓളം പേർ ഫോട്ടോഷൂട്ടിൽ പങ്കെടുത്തു.

സ്പെൻസർ ട്യൂണിക്കിന്റെ ഏറ്റവും പുതിയ പ്രോജക്ടാണ് ഈ ഫോട്ടോ ഇൻസ്റ്റലേഷൻ. ഈ വർഷം ആസ്ട്രേലിയയിൽ 17756 പുതിയ ചർമ്മ കാൻസർ കേസുകൾ കണ്ടെത്തുമെന്നും 1281 ആസ്ട്രേലിയക്കാർ ഈ രോഗം മൂലം മരണമടയുമെന്നും ഫെഡറൽ ഗവൺമെന്റ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. ന്യൂയോർക്ക് ആസ്ഥാനമായ ചാരിറ്റി സംഘടനയായ ചാരിറ്റി ചെക്ക് ചാമ്പ്യൻസുമായി സഹകരിച്ചായിരുന്നു ബോധവത്കരണ പരിപാടി സംഘടിപ്പിച്ചത്.

വമ്പൻ നഗ്ന ഫോട്ടോഷൂട്ട് ചിത്രങ്ങൾ എടുക്കുന്നതിൽ പ്രശസ്തനാണ് ട്യൂണിക്. 2010ൽ സിഡ്‌നി ഓപ്പറ ഹൗസിൽ 5200 ഓസ്ട്രേലിയക്കാർ നഗ്നരായി പങ്കെടുത്ത ഫോട്ടോഷൂട്ടാണ് ട്യൂണിക്ക് ഒടുവിൽ സംവിധാനം ചെയ്തത്.

 

 

 

View this post on Instagram

 

A post shared by Spencer Tunick (@spencertunick)

ലോകകപ്പിൽ ദോഹയിലെ ഫാൻ പാർക്കുകളിലും തെരുവുകളിലും അർജന്റീനയുടെ തോൽവിക്ക് ശേഷം വലിയ ആഘോഷമാണ് നടന്നത്. അര്ജന്റീനയോട് ശത്രുതയുള്ള ആരധകർ എല്ലാം ആ ആഘോഷത്തിൽ ചേർന്നു.

“മെസ്സി എവിടെ? ഞങ്ങൾ അവനെ തീർത്തു. ഉൾപ്പടെ വിവിധ വർത്തമാനങ്ങളാണ് സൗദി ആരധകർ പറഞ്ഞത്. ബ്രസീൽ തോറ്റാൽ നെയ്മറോ പോർച്ചുഗൽ തോറ്റാൽ റൊണാൾഡോയോ ഇത്രയധികം ട്രോളുകൾക്ക് ഇര ആകാറില്ല.

സൗദി അറേബ്യയോട് 2-1 എന്ന വിനീതമായ തോൽവിക്ക് ശേഷം മെസ്സിയും അദ്ദേഹത്തിന്റെ അർജന്റീന ടീമും കളിയാക്കപ്പെടുന്നു. ഇപ്പോൾ ഇന്ന് നിർണായക മത്സരത്തിൽ മെക്സികോയെ നേരിടാനിറങ്ങുന്ന മെസിക്കും കൂട്ടർക്കും അതി സമ്മർദ്ദമുണ്ട്.

തോറ്റാൽ പുറത്തേക്ക് എന്ന ഘട്ടത്തിൽ അതി സമ്മർദ്ദത്തിന് മെസിയും കൂട്ടരും അടിമപ്പെടുമോ? ഫുട്ബോൾ ആരാധകർ കാത്തിരിക്കുകയാണ്.

Copyright © . All rights reserved