പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയെ ഷെഡിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്ത്. കോഴിക്കോട് എകരൂൽ സ്വദേശിനി അർച്ചന (15) മരിച്ച സംഭവത്തിലാണ് കുടുംബം പരാതിയുമായി രംഗത്തെത്തിയത്. മകൾ ആത്മഹത്യ ചെയ്തതല്ലെന്നും മകളുടെ ശരീരത്തിൽ മുറിവുകൾ ഉണ്ടായിരുന്നതായും അമ്മ സുചിത്ര പറയുന്നു.
ഈ മാസം 24 നാണ് അർച്ചനയുടെ മൃതദേഹം ഷെഡിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. അമ്മ സുചിത്ര ജോലിക്ക് പോകുന്നതിന് മുൻപ് അർച്ചനയെ അച്ഛമ്മയെ വീട്ടിലാക്കിയിരുന്നു. ഇതിനിടയിൽ ബുക്ക് എടുക്കാനാണെന്ന് പറഞ്ഞ് അർച്ചന ഷെഡിലേക്ക് പോകുകയായിരുന്നു. തുടർന്ന് ഷെഡിന് തീപിടിച്ചെന്ന വിവരമാണ് താൻ അറിയുന്നത് തീ അണച്ചപ്പോൾ അർച്ചനയുടെ കത്തിക്കരിഞ്ഞ മൃതദേഹമാണ് കണ്ടതെന്നും സുചിത്ര പറയുന്നു.
അതേസമയം മകളുടെ മൃതദേഹം കിടന്നുറങ്ങുന്ന രീതിയിലായിരുന്നു. തീപിടിത്തത്തിൽ ആണ് മരിച്ചതെങ്കിൽ ഇങ്ങനെ കിടക്കുമോ എന്നാണ് അർച്ചനയുടെ കുടുംബം സംശയം പ്രകടിപ്പിക്കുന്നത്. കൂടാതെ മൂക്കിൽ നിന്ന് രക്തം വരുന്നതായി കണ്ടെന്നും ചിലർ പറയുന്നു. മകളുടെ മരണത്തിലെ ദുരൂഹത നീക്കണമെന്ന് സുചിത്ര പരാതിയിൽ ആവശ്യപ്പെട്ടു.
ചലച്ചിത്രതാരം ഇടവേള ബാബുവിനെതിരെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപം നടത്തിയ സംഭവത്തിൽ യൂട്യൂബ് വ്‌ളോഗർ അറസ്റ്റിൽ. ടവരൊളി അണ്ണൻ എന്ന പേരിൽ അറിയപ്പെടുന്ന എറണാകുളം സ്വദേശി കൃഷ്ണപ്രസാദ് ആണ് അറസ്റ്റിലായത്. കാക്കനാട് സബൈർ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇടവേള ബാബുവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. അതിനിടയിൽ ഇയാൾ സൈബർ പോലീസിനെതിരെയും അധിക്ഷേപം നടത്തിയിരുന്നു.
വിനീത് ശ്രീനിവാസൻ നായകനായ മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‌സ് എന്ന ചിത്രത്തിനെതിരെ വിമർശനം ഉന്നയിച്ചതിനെ പേരിൽ തനിക്കെതിരെയും അമ്മ സംഘടനയ്‌ക്കെതിരെയും അധിക്ഷേപം നടത്തുന്നതായി കാണിച്ച് ഇടവേള ബാബു പരാതി നൽകിയിരുന്നു. സിനിമ മുഴുവൻ നെഗറ്റീവ് ആണെന്നും ഇതിന് എങ്ങനെ സെൻസർഷിപ്പ് സർട്ടിഫിക്കറ്റ് ലഭിച്ചെന്നുമാണ് ഇടവേള ബാബു ചോദിച്ചത്. ഇത് വലിയ വിവാദമായിരുന്നു.
മലയാളി യുവാവ് റാസല്‍ഖൈമയില്‍ കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറം സ്വദേശിയാണ് മരിച്ചത്. ഫുട്ബാള്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ തയാറെടുക്കുന്നതിനിടെയാണ് കുഴഞ്ഞുവീണത്. പത്ത് ദിവസം മുമ്പായിരുന്നു വിവാഹനിശ്ചയം കഴിഞ്ഞ് പ്രവാസലോകത്ത് തിരിച്ചെത്തിയത്.
നിലമ്പൂര്‍ വടപുരം ചിറ്റങ്ങാടന്‍ വീട്ടില്‍ മൂസക്കുട്ടിയുടെയും സോഫിയയുടെയും മകന്‍ ആഷിഖാണ് മരിച്ചത്. ഇരുപത്തിനാല് വയസ്സായിരുന്നു. റാസല്‍ഖൈമ അല്‍ഗൈലില്‍ ഞായറാഴ്ച വൈകിട്ടോടെയാണ് സംഭവം ഉണ്ടായത്. അല്‍ഗൈലിലെ ടര്‍ഫില്‍ കളിക്കാനായി വാം അപ്പ് ചെയ്യുമ്പോഴാണ് ആഷിഖിന് ക്ഷീണം അനുഭവപ്പെട്ടത്.
തുടര്‍ന്ന് ആഷിഖ് മൈതാനത്തിന് പുറത്തെ ബെഞ്ചില്‍ വന്നിരുന്നു. സുഹൃത്തുക്കള്‍ ആശുപത്രിയില്‍ പോകാന്‍ പറഞ്ഞുവെങ്കിലും ചെറിയ അസ്വസ്ഥതയാണെന്ന് കരുതി ആഷിഖ് പോയില്ല. എന്നാല്‍ അല്‍പ്പസമയത്തിനകം ആഷിഖ് കുഴഞ്ഞുവീഴുകയായിരുന്നു.
സുഹൃത്തുക്കള്‍ ചേര്‍ന്ന് യുവാവിനെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പത്ത് ദിവസം മുമ്പാണ് നാട്ടിലെത്തി വിവാഹ നിശ്ചയം കഴിഞ്ഞ് ആഷിഖ് യു.എ.ഇയില്‍ തിരിച്ചെത്തിയത്. മൃതദേഹം ദെയ്ത് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലെത്തിച്ച് ഖബറടക്കാനുള്ള ശ്രമം ആരംഭിച്ചു. മലയാളി സന്നദ്ധസംഘടന പ്രവര്‍ത്തകരും സുഹൃത്തുക്കളും ആശുപത്രിയിലുണ്ട്.
പോലീസ് ഉദ്യോഗസ്ഥന്റെ വെടിയേറ്റ ഒഡിഷ ആരോഗ്യമന്ത്രി നബ കിഷോര്‍ ദാസ് മരിച്ചു. ഗുരുതരാവസ്ഥയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം.
ഗാന്ധി ചൗക്ക് പോലീസ് ഔട്ട് പോസ്റ്റ് എഎസ്‌ഐ ഗോപാല്‍ കൃഷ്ണദാസാണ് യൂണിഫോമില്‍ വന്ന് സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് മന്ത്രിയുടെ നെഞ്ചില്‍ വെടിവച്ചത്. മന്ത്രിയുടെ മുന്‍ സുരക്ഷ ഉദ്യോഗസ്ഥനായിരുന്നു എഎസ്‌ഐ ഗോപാല്‍ കൃഷ്ണദാസ്. ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഝാര്‍സുഗുഡ ജില്ലയിലെ ബ്രജ്രാജ് നഗര്‍ മുന്‍സിപ്പാലിറ്റി ചെയര്‍മാന്റെയും വൈസ് ചെയര്‍മാന്റെയും ഓഫീസുകള്‍ ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് വെടിയേറ്റത്. വെടിവെപ്പിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. പ്രതി കൃഷ്ണദാസിനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.
ഔദ്യോഗിക റിവോള്‍വര്‍ ഉപയോഗിച്ച് തൊട്ടടുത്ത് നിന്ന് പ്രതി വെടിയുതിര്‍ത്തുവെന്നാണ് ജില്ലാ പോലീസ് മേധാവി അറിയിച്ചത്. മന്ത്രി നവ ദാസിന്റെ നെഞ്ചിലാണ് വെടിയേറ്റത്. അക്രമി രണ്ട് തവണ വെടിയുതിര്‍ത്തു.
എന്നാല്‍ വെടിവയ്പ്പിന്റെ കാരണം പോലീസ് വെളിപ്പെടുത്തിയിട്ടില്ല. ഗോപാല്‍ ദാസിനെ കസ്റ്റഡിയില്‍ വെച്ച് ചോദ്യം ചെയ്യുകയാണ്. ജാര്‍സുഗുഡ ജില്ലയിലെ ബ്രജ്രാജ്‌നഗര്‍ ടൗണിലാണ് സംഭവം നടന്നത്. ഇവിടെ ഗാന്ധി ചൗകില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം.
തൊഴിലുറപ്പ് ജോലിയില്‍ നിന്നും മിച്ചം പിടിച്ച പണം കൊണ്ട് വിമാനയാത്ര സഫലമാക്കി തൊഴിലുറപ്പ് തൊഴിലാളികള്‍. കോട്ടയം പനച്ചിക്കാട് ഗ്രാമപ്പഞ്ചായത്തിലെ വിളക്കാംകുന്ന് വാര്‍ഡിലെ തൊഴിലാളികളായ 21 സ്ത്രീകളാണ് സ്വപ്‌നം സഫലമാക്കിയത്.
റിപ്പബ്ലിക് ദിനത്തില്‍ രാവിലെ 6.45നു നെടുമ്പാശേരിയില്‍ നിന്നു ബെംഗളൂരുവിലേക്കാിരുന്നു കന്നി വിമാന യാത്ര. പകല്‍ ബെംഗളൂരു മുഴുവന്‍ ചുറ്റിക്കറങ്ങി രാത്രിയില്‍ ഗരീബ് രഥ് എക്‌സ്പ്രസില്‍ തിരിച്ച് കോട്ടയത്തേക്ക് മടങ്ങും.
തൊഴിലുറപ്പ്, കുടുംബശ്രീ, ഹരിതകര്‍മ സേന എന്നീ വിഭാഗങ്ങളില്‍ പണിയെടുക്കുന്ന സ്ത്രീകളില്‍ 77 വയസ്സുള്ള അമ്മൂമ്മയും വിമാനയാത്രയ്ക്കുണ്ടായിരുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
കുവൈറ്റ് ലുലു എക്സ്ചേഞ്ച് സെൻററിൽ കസ്റ്റമർ കെയർ മാനേജരായ അനു ഏബല്‍ (34) മരണമടഞ്ഞു. കഴിഞ്ഞ ശനിയാഴ്ച ജോലി കഴിഞ്ഞ് വരവെ വാഹനമിടിച്ച് ഫർവാനിയ ഹോസ്പിറ്റലിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.
കൊട്ടാരക്കര കിഴക്കേ തെരുവ് തളിക്കാംവിള വീട്ടിൽ അലക്സ്കുട്ടി കെയുടെയും ജോളിക്കുട്ടിയുടെയും മകളാണ് മരണമടഞ്ഞ അനു ഏബൽ .കൊട്ടാരക്കര ഓടനാവട്ടം പരുത്തിയറ ഏബൽ കോട്ടേജിൽ കെ . രാജൻ ഏലിക്കുട്ടി രാജൻ ദമ്പതികളുടെ മകനായ ഏബൽ രാജനാണ് ഭർത്താവ്. 9 വയസ്സുള്ള ഹാരോൺ ഏബൽ മകനാണ്. കുവൈറ്റിൽ സ്റ്റാഫ് നേഴ്സ് ആയ അഞ്ജു ബിജു ഏക സഹോദരിയാണ്. സംസ്കാരം പിന്നീട് .
അനു ഏബലിൻെറ നിര്യാണത്തിൽ മലയാളി യുകെ ന്യൂസിന്റെ അനുശോചനം ബന്ധുമിത്രാദികളെ അറിയിക്കുന്നു.
സ്പിരിച്ച്വല്‍ ഡെസ്‌ക് മലയാളം യുകെ.
ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ സഭയുടെ ലീഡ്‌സ് സെന്റ് മേരീസ് ആന്റ് സെന്റ് വില്‍ഫ്രിഡ്‌സ് ഇടവകയിലെ മെന്‍സ് ഫോറത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഗംഭീര തുടക്കം. ഇടവകയിലെ മെന്‍സ് ഫോറം രൂപീകൃതമായതിന് ശേഷം ഇടവകയുടെ ഉന്നമനത്തിനായി ഫണ്ട്
ശേഖരിക്കുക എന്ന ലക്ഷ്യത്തോടെ മെന്‍സ് ഫോറം ആദ്യമായി സംഘടിപ്പിച്ച ഫുഡ് ഫെസ്റ്റ് വന്‍ വിജയമായിരുന്നു. കാര്യമായ മുന്നൊരുക്കങ്ങള്‍ ഒന്നുമില്ലാതെ ധ്രുതഗതിയില്‍ സംഘടിപ്പിച്ച ഫുഡ് ഫെസ്റ്റിന് ഇടവകാംഗങ്ങളുടെ ഭാഗത്തു നിന്നും അപ്രതീക്ഷിത സഹകരണമാണ് ലഭിച്ചത്.
ഞായറാഴ്ച്ച രാവിലെ പത്ത് മണിക്ക് ഇടവക വികാരി റവ. ഫാ. ജോസ് അന്തിയാംകുളം, ഫാ. ജെബിന്‍ പത്തിപ്പറമ്പില്‍ എന്നിവര്‍ ചേര്‍ന്ന് ലീഡ്‌സ് സെന്റ് മേരീസ് ആന്റ് സെന്റ് വില്‍ഫ്രിഡ്‌സ് ദേവാലയത്തില്‍ സമൂഹബലിയര്‍പ്പിച്ചു. തുടര്‍ന്ന് ഇടവക വികാരി ഫാ. ജോസ് അന്തിയാംകുളം ഫുഡ് ഫെസ്റ്റ് ആശീര്‍വദിച്ചു. ഇടവകാംഗങ്ങളില്‍പ്പെട്ട മുന്നൂറില്‍പ്പരമാളുകള്‍ ഫുഡ് ഫെസ്റ്റില്‍ പങ്ക് ചേര്‍ന്നു. ഇടവകയിലെ 6 പ്രാര്‍ത്ഥനാ കൂട്ടായ്മകളില്‍ നിന്നുമുള്ള മെന്‍സ് ഫോറം മെമ്പേഴ്‌സ് തികച്ചും സൗജന്യമായി ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പാകം ചെയ്ത് ഫുഡ് സ്റ്റാളിലെത്തിച്ച് വളരെ കുറഞ്ഞ നിരക്കില്‍ വില്ക്കുകയായിരുന്നു. മതബോധന പരീക്ഷയുടെ ദിവസമായതിനാല്‍ കുട്ടികളുടെ സാന്നിധ്യം വളരെ ശ്രദ്ധേയമായി. ഒരു ചെറിയ കൂട്ടായ്മയില്‍ നിന്നും ആയിരത്തി മുന്നൂറിലധികം പൗണ്ടുകള്‍ ഇന്ന് നടന്ന ഫുഡ് ഫെസ്റ്റില്‍ നിന്നും സമാഹരിക്കാന്‍ സാധിച്ചു. ഈ സംരംഭം വിജയത്തിലെത്തിക്കാന്‍ സഹായിച്ചത് ഇടവക പ്രതിനിധികളുടെ നിസ്വാര്‍ത്ഥമായ സഹകരണമാണെന്ന് മെന്‍സ് ഫോറം പ്രസിഡന്റ് ബിനോയ് ജേക്കബ്ബ് പറഞ്ഞു.
ഫാ. ജോസ് അന്തിയാംകുളം ലീഡ്‌സ് ഇടവക വികാരിയായി സ്ഥാനമേറ്റതിന് ശേഷമുള്ള ആദ്യ സംരംഭമാണിത്. ഇടവകാംഗങ്ങളുടെ ഒത്തൊരുമയും കൂട്ടായ പ്രവര്‍ത്തനങ്ങളും തന്റെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജവും ആത്മവിശ്വാസവും നല്‍കുന്നുവെന്ന് വികാരി. ഫാ. അന്തിയാംകുളം മലയാളം യുകെ ന്യൂസിനോട് പറഞ്ഞു. കഴിഞ്ഞ ഡിസംബറിലാണ് ഫാ. ജോസ് അന്തിയാംകുളം വികാരിയായി ചുമതലയേറ്റത്.
മെന്‍സ് ഫോറത്തിന്റെ ഭാരവാഹികള്‍ താഴെ പറയും പ്രകാരം.
ഫാ. ജോസ് അന്തിയാംകുളം ഡയറക്ടര്‍,
ബിനോയ് ജേക്കബ് പ്രസിഡന്റ്, ആന്‍സണ്‍ ആന്റണി സെക്രട്ടറി, അനീഷ് പോള്‍ വൈസ് പ്രസിഡന്റ്, ബിജു പീറ്റര്‍ ജോയിന്റ് സെക്രട്ടറി, ലിജോ വര്‍ഗ്ഗീസ് ട്രഷറര്‍, ടോം മാത്യൂ, മെന്റോ വര്‍ഗ്ഗീസ് റീജണല്‍ കൗണ്‍സില്‍ മെമ്പേഴ്‌സ്.
തൃശൂർ കുന്നംകുളത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയതിന്റെ നടുക്കത്തിലാണ് നാട്ടുകാരും ബന്ധുക്കളും. കുന്നംകുളം പന്നിത്തടത്താണ് അമ്മയേയും രണ്ട് മക്കളേയും കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. പന്നിത്തടം ചെറുമാനേംകാട് താമസിക്കുന്ന ഷഫീനയും മൂന്ന് വയസ്സുള്ള അജുവ, ഒന്നര വയസ്സുകാരൻ അമൻ എന്നിവരാണ് മരിച്ചത്.
കൂട്ട ആത്മഹത്യയാണിതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഷഫീനയ്ക്ക് വിഷാദ രോഗത്തിന്റെ ലക്ഷണങ്ങൾ ഉണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. ഏഴ് വർഷം മുൻപാണ് ഷഫീനയുടെ വിവാഹം നടന്നത്. ഭർത്താവ് ഹാരിസ് വിദേശത്താണ്. രണ്ടാം നിലയിലുള്ള ബാൽക്കണിയിലാണ് മൂന്ന് മൃതദേഹങ്ങളും കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.
ഷഫീനയും മകക്കളും ഭർതൃമാതാവും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കഴിഞ്ഞ ദിവസം രാത്രി ഇവർ ബന്ധു വീട്ടിൽ പോയി മടങ്ങിയെത്തി. പിന്നാലെ ഷഫീനയും മക്കളും മുകളിലുള്ള നിലയിൽ ഉറങ്ങാനായി പോയി. പിന്നീട് ഞായറാഴ്ച പുലർച്ചെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹത്തിന് അടുത്ത് നിന്ന് പെട്രോൾ നിറച്ച കുപ്പിയും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
പുലർച്ചെ പ്രഭാത സവാരിയ്ക്ക് ഇറങ്ങിയവരാണ് വീടിന് മുകളിലുള്ള മൃതദേഹങ്ങൾ ശ്രദ്ധിച്ചത്. തുടർന്ന് ബന്ധുക്കളേയും പോലീസിനേയും വിവരം അറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫൊറെൻസിക് വിദഗ്ധരും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.
ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.
ഷിബു മാത്യൂ. സ്പിരിച്ച്വൽ ഡെസ്ക്
കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്താമറിയം അർക്കദിയാക്കോൻ തീർത്ഥാടന ദൈവാലയത്തിലെ പ്രധാന തിരുനാളായ മൂന്ന് നോമ്പ് തിരുനാളിന് കൊടിയേറി.
ഇന്ന് രാവിലെ 6.45 ന് ആരംഭിച്ച തിരുക്കർമ്മത്തിൽ ആർച്ച് പ്രീസ്റ്റ് റവ. ഡോ. അഗസ്റ്റിൻ കൂട്ടിയാനിയിൽ മൂന്ന് നോമ്പ് തിരുനാളിന് കോടിയേറ്റി. ഫാ. ജോസ് കുഴിഞ്ഞാലിൽ, ഫാ. ജോസഫ് ആലനിയ്ക്കൽ, ഫാ. മാത്യു കാടൻകാവിൽ, ഫാ. ഇമ്മാനുവൽ കാഞ്ഞിരത്തിങ്കൽ, ഫാ. ജോസ് കോട്ടയിൽ, ഫാ. ബിജി കുടുക്കാംതടത്തിൽ എന്നിവർ തിരുകർമ്മങ്ങളിൽ സന്നിഹിതരായിരുന്നു. തുടർന്ന് ആർച്ച് പ്രീസ്റ്റ് റവ. ഡോ. അഗസ്റ്റ്യൻ കൂട്ടിയാനിയിലിൻ്റെ മുഖ്യകാർമ്മികത്വത്തിൽ ആഘോഷമായ വിശുദ്ധ കുർബാന നടന്നു. ഡീക്കൻ ജിബിൻ കവുമ്പുറത്ത് സിഎംഎഫ് വചന സന്ദേശം നൽകി. തുടർന്ന് വിവിധ സമയങ്ങളിലായി റവ. ഫാ. മാത്യൂ കവളം മാക്കൽ, റവ. ഫാ. ഇമ്മാനുവൽ കാഞ്ഞിരത്തുങ്കൽ, റവ. ഫാ. ജോസ് കുഴിഞ്ഞാലിൽ എന്നിവർ വിശുദ്ധ കുർബാനയർപ്പിച്ചു.

ആർച്ച് പ്രീസ്റ്റ് റവ. ഡോ. അഗസ്റ്റ്യൻ കൂട്ടിയാനിയിൽ
ജനുവരി 30 തിങ്കളാഴ്ച്ച രാവിലെ അഞ്ച് മണിക്ക് നടക്കുന്ന തിരുസ്വരൂപ പ്രതിഷ്ഠയോടെ മൂന്ന് നോമ്പ് തിരുനാളിന് തുടക്കമാകും. തുടർന്ന് വിവിധ സമയങ്ങളിലായി ആഘോഷമായ വിശുദ്ധ കുർബാന നടക്കും. (മൂന്ന് നോമ്പ് തിരുനാളിൻ്റെ വിശദ വിവരങ്ങളറിയുവാൻ ചുവടെ കൊടുത്തിരിക്കുന്ന നോട്ടീസ് കാണുക)
രാവിലെ പത്ത് മണിക്ക് ആഘോഷമായ റാസ നടക്കും. ചങ്ങനാശ്ശേരി അതിരൂപത മെത്രാപ്പോലീത്ത അഭിവന്ദ്യ മാർ ജോസഫ് പെരുംന്തോട്ടം തിരുനാൾ സന്ദേശം നൽകും. വൈകുന്നേരം അഞ്ച് മണിക്ക് മോൺ. ജോസഫ് കണിയോടിയ്ക്കൽ, വികാരി ജനറാൾ പാലാ രൂപത ആഘോഷമായ വിശുദ്ധ കുർബാനയർപ്പിക്കും. തുടർന്ന് വലിയപള്ളിയിൽ നിന്നുമാരംഭിക്കുന്ന പ്രദക്ഷിണം പകലോമറ്റം, കുര്യനാട് – കോഴാ, തോട്ടുവാ എന്നിവിടങ്ങളിൽ നിന്നുമുള്ള പ്രദക്ഷിണവുമായി 8.15ന് ജൂബിലി കപ്പേളയിൽ സംഗമിക്കും. തുടർന്ന് ലദീഞ്ഞും സമാപനാശീർവാദവും നടക്കും. 9.30 ന് നടക്കുന്ന അത്യന്തം ആവേശകരമായ ചെണ്ടമേളത്തോടെ ആദ്യ ദിവസത്തെ തിരുക്കർമ്മങ്ങൾ അവസാനിക്കും.

പ്രധാന തിരുനാൾ ദിവസമായ ജനുവരി 31 ചൊവ്വാഴ്ച്ച രാവിലെ 5.30 -തിന് വിശുദ്ധ കുർബാന ആരംഭിക്കും. തുടർന്ന് രാത്രി 8 മണി വരെ വിവിധ സമയങ്ങളിലായി വിശുദ്ധ കുർബാന തുടരും. രാവിലെ 10.30 തിന് പാലാ രൂപതാ മെത്രാൻ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് ആഘോഷമായ തിരുനാൾ കുർബാനയർപ്പിച്ച് സന്ദേശം നൽകും. ഒരു മണിക്ക് യോനാ പ്രവാചകൻ്റെ നിനവേ യാത്രയുടെ സ്മരണയുണർത്തുന്ന ചരിത്രപ്രസിദ്ധമായ കപ്പൽ പ്രദക്ഷിണം നടക്കും. ( കപ്പൽ പ്രദക്ഷിണത്തിൻ്റെ തൽസമയ സംപ്രേക്ഷണമുണ്ടായിരിക്കും).
മൂന്ന് നോമ്പ് തിരുനാളിൻ്റെ മൂന്നാം ദിവസമായ ഫെബ്രുവരി 1 ബുധനാഴ്ച്ച രാവിലെ 5.30ന് വിശുദ്ധ കുർബാന ആരംഭിക്കും. വൈകുന്നേരം 4.30 വരെ വിവിധ സമയങ്ങളിലായി വിശുദ്ധ കുർബാനകൾ നടക്കും. രാവിലെ 10.30ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജോസ് പുളിയ്ക്കൽ ആഘോഷമായ വിശുദ്ധ കുർബാനയർപ്പിച്ച് സന്ദേശം നൽകും. വൈകുന്നേരം 6 മണിക്ക് വലിയ പള്ളിയിൽ നിന്നും ജൂബിലി കപ്പേളയിലേയ്ക്ക് ആഘോഷമായ പ്രദക്ഷിണമിറങ്ങും. 8 മണിക്ക് പരിശുദ്ധ കുർബാനയുടെ ആശീർവാദത്തോടെ ബുധനാഴ്ചത്തെ തിരുക്കർമ്മങ്ങൾ അവസാനിക്കും.
ഫെബ്രുവരി 2 വ്യാഴം ഇടവകയിലെ മരിച്ചവരുടെ ഓർമ്മദിനമായി ആചരിക്കും. അന്നേ ദിവസം രാവിലെ 6.15 -ന് സിമിത്തേരി ചാപ്പലിൽ ആഘോഷമായ വിശുദ്ധ കുർബാനയും ഒപ്പീസും നടക്കും.
ഫെബ്രുവരി 12 മുതൽ ദേശത്തിരുനാളുകളും ഫെബ്രുവരി 18 ന് വിശുദ്ധ സെബസ്ത്യാനോസിൻ്റെ നാമത്തിലുള്ള പത്താം തീയതി തിരുനാളും ആഘോഷിക്കും.
ആഘോഷമായ മൂന്ന് നോമ്പ് തിരുനാളിലും തിരുക്കർമ്മങ്ങളിലും പങ്ക് ചേർന്ന് അനുഗ്രഹം പ്രാപിക്കാൻ എല്ലാ വിശ്വാസ സമൂഹത്തേയും പ്രാർത്ഥനയിൽ സ്വാഗതം ചെയ്യുന്നതായി ആർച്ച് പ്രീസ്റ്റ് റവ. ഡോ. അഗസ്റ്റ്യൻ കൂട്ടിയാനിയിൽ അറിയിച്ചു.
മൂന്ന് നോമ്പ് തിരുനാളിൻ്റെ പ്രധാന തിരുക്കർമ്മങ്ങൾ പള്ളിയുടെ യൂട്യൂബ് ചാനലിലും ഫേസ് ബുക്ക് പേജിലും തൽസമയം ലഭ്യമാണ്. തിരുനാളിൻ്റെ വിശദവിവരങ്ങൾ ചുവടെ ചേർക്കുന്നു.







ബാലതാരമായി അഭിനയരംഗത്തെത്തി പ്രേക്ഷകർക്കിടയിൽ സുപരിചിതയായ താരമാണ് ഖുശ്‌ബു. തോടിസി ബെവഫായി ആയിരുന്നു താരത്തിന്റെ ആദ്യചിത്രം. ഉത്തമ റാസ,പഴനി, ധർമ്മ സീലൻ, സിമ്മറാസി, വെട്രി വീഴാ തുടങ്ങിയ തമിഴ് ചിത്രങ്ങളിലും മാനത്തെ കൊട്ടാരം, മിസ്റ്റർ മരുമകൻ, പ്രാഞ്ചിയേട്ടൻ ആൻഡ് ദി സെയിന്റ്, മാജിക് ലാംബ് തുടങ്ങി ചില മലയാള ചിത്രങ്ങളിലും അഭിനയിച്ചു തമിഴിലും മലയാളത്തിലും ഒരുപോലെ പ്രേക്ഷക ശ്രദ്ധ നേടുവാൻ താരത്തിന് സാധിച്ചു. സിനിമയ്ക്ക് പുറമെ ചില ടെലിവിഷൻ പരമ്പരകളിലും ഖുശ്‌ബു അഭിനയിച്ചിട്ടുണ്ട്.
2010 ൽ അഭിനയ ജീവിതത്തിൽ നിന്നും പിന്മാറി രാഷ്രിയത്തിൽ എത്തിയ താരം ആദ്യം ചേർന്നത് ടി എം കെ യിലായിരുന്നു. എന്നാൽ പിന്നീട് നാഷണൽ കോൺഗ്രസ്സിൽ അംഗത്വമെടുക്കുകയും ഏറ്റവും അവസാനം ഭാരതീയ ജനത പാർട്ടിയിൽ ചേരുകയും ചെയ്തു. 2000ൽ സംവിധായകനായ സുന്ദറിനെ വിവാഹം ചെയ്ത താരത്തിന് അനന്ദിത, അവന്തിത എന്നുപേരുള്ള രണ്ട് മക്കളുണ്ട്. ഖുശ്ബുവിന്റെ പഴയ പ്രണയത്തെ കുറിച്ചുള്ള വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വയറലായി മാറിയിരിക്കുന്നത്.
ചിന്നത്തമ്പി എന്ന ചിത്രത്തിലൂടെ പ്രഭു ഗണേശനും ഖുശ്ബുവും തമ്മിൽ പ്രണയത്തിലാവുകയും ഏകദേശം നാലുവര്ഷത്തോളം ഇരുവരും ലിവിങ് ടുഗെദറിൽ കഴിയുകയും ചെയ്തിരുന്നു. എന്നാൽ ആഗ്രഹിച്ചതുപോലെ വിവാഹിതരാകുവാൻ ഇരുവർക്കും സാധിച്ചില്ല. പ്രഭു ഗണേഷിന്റെ പിതാവായ ശിവാജി ഗണേശന്റെ എതീർപ്പിനെ തുടർന്ന് ഇരുവരും ബന്ധം ഉപേക്ഷിക്കുകയായിരുന്നു. ഇരുവരുടെയും ശക്തമായ പ്രണയം അക്കാലത്തു വാർത്തകളിൽ ഇടം നേടിയിരുന്നു.
ആരാധകർ ഏറെയുള്ള താരം മുമ്പോരിക്കൽ ചില വിവാദങ്ങളിൽ ചെന്നുപെട്ടിട്ടുമുണ്ട്. വിവാഹത്തിന് മുൻപ് പെൺകുട്ടികൾ സെക്സിൽ ഏർപെടുന്നതിൽ തെറ്റില്ലെന്നും എന്നാൽ ഗർഭിണിയാകാതെ സൂക്ഷിച്ചാൽ മതിയെന്നും താരം പറഞ്ഞിരുന്നു. ഖുശ്ബുവിന്റെ ഈ വാക്കുകൾ ഒരിക്കൽ നിരവധി വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. ബിക്കിനി ധരിച്ച താരത്തിന്റെ മോർഫ് ചെയ്ത ചിത്രമായിരുന്നു വിവാദങ്ങൾക്കിടയാക്കിയ മറ്റൊരു സംഭവം.