സിനിമാ പ്രമോഷന്‍ അഭിമുഖത്തിനിടെ അപമാനിച്ച സംഭവത്തില്‍ നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ നല്‍കിയ പരാതി പിന്‍വലിച്ചേക്കുമെന്ന് പരാതി നല്‍കിയ അവതാരക.ശ്രീനാഥ് ഭാസിയുടെ മാപ്പ് അംഗീകരിക്കുന്നു. ചെയ്ത തെറ്റ് ശ്രീനാഥ് ഭാസി ഏറ്റുപറഞ്ഞെന്ന് അവതാരക വ്യക്തമാക്കി. ശ്രീനാഥ് ഭാസിയെ നേരില്‍ കണ്ട് സംസാരിച്ചെന്നും നടന്‍ തെറ്റുകള്‍ ഏറ്റുപറഞ്ഞെന്നും അവതാരക പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റേഴ്സ് അവറിലായിരുന്നു അവതാരകയുടെ പ്രതികരണം.
‘ശ്രീനാഥ് ഭാസിയുടെ മാപ്പ് അംഗീകരിക്കുന്നു. ചെയ്ത തെറ്റ് ശ്രീനാഥ് ഭാസി ഏറ്റുപറഞ്ഞു. വിളിച്ച ഓരോ തെറിയും നടന്‍ സമ്മതിച്ചു. ഒരു കലാകാരന്‍ കാല് പിടിച്ച് മാപ്പ് ചോദിക്കുമ്പോള്‍ കൊടുക്കാനുള്ള മാനസികാവസ്ഥ എനിക്കുണ്ട്. ശ്രീനാഥ് ഭാസിയുടെ കരിയര്‍ നശിപ്പിക്കാന്‍ ആഗ്രഹമില്ല. മറ്റൊരു ശ്രീനാഥ് ഭാസി ഉണ്ടാകരുത്. മറ്റൊരാളോടും ഇങ്ങനെ പെരുമാറരുത് എന്നതാണ് എന്റെ ആവശ്യം,’ പരാതിക്കാരി പറഞ്ഞു.
ശ്രീനാഥ് ഭാസിയെ കണ്ടു, സംസാരിച്ചു. അദ്ദേഹം എന്റെ കാല് പിടിച്ച് മാപ്പു പറയുന്ന അവസ്ഥയായിരുന്നു. ചെയ്തുപോയ തെറ്റുകളെല്ലാം, പറഞ്ഞ തെറികളൊക്കെ…റിപ്പോര്‍ട്ടര്‍ ചാനലിന്റെ ഇന്റര്‍വ്യൂവില്‍ ശ്രീനാഥ് ഭാസി പറഞ്ഞത് ‘അവരെ അങ്ങനെ തെറിയൊന്നും വിളിച്ചിട്ടില്ല’ എന്നാണ്. പക്ഷെ, ഇന്ന് നിര്‍മ്മാതാക്കളുടെ സംഘടന എന്റെ പരാതി വായിച്ചു. അതില്‍ പറഞ്ഞിരിക്കുന്ന ഓരോ വാക്കുകളും, ഇതെല്ലാം ഞാന്‍ പറഞ്ഞിട്ടുള്ളതാണ്. ഇതിനെല്ലാം ഞാന്‍ ക്ഷമ ചോദിക്കുന്നു എന്ന് പറഞ്ഞ് ഒരു കലാകാരന്‍ കാലുപിടിച്ച് മാപ്പ് പറയുമ്പോള്‍ മാപ്പ് കൊടുക്കാനുള്ള ഒരു മാനസികാവസ്ഥ എനിക്കുണ്ട്.
കാരണം എനിക്ക് അയാളുടെ കുടുംബത്തെയോ കരിയറിനെയോ എന്നെന്നേക്കുമായി നശിപ്പിക്കണമെന്നില്ല. മറ്റൊരു ശ്രീനാഥ് ഭാസി ഉണ്ടാകരുത്. മറ്റൊരാളോടും ഇങ്ങനെ പെരുമാറരുത്. നമ്മളേക്കാള്‍ താഴ്ന്ന നിലയിലുള്ള ഒരാളാണ് എന്നുള്ളതുകൊണ്ട് എന്തും പറയാം. എങ്ങനേയും പ്രവര്‍ത്തിക്കാം. ഇവിടെയാരും പ്രതികരിക്കില്ല എന്ന ചിന്താഗതി സമൂഹത്തിന്റെ ഉയര്‍ന്ന തട്ടിലുള്ളവര്‍ക്കോ മറ്റാര്‍ക്കോ ഉണ്ടാകരുത് എന്നായിരുന്നു എന്റെ ആവശ്യം, അവതാരക പറഞ്ഞു.’
ജോസ്‌ന സാബു സെബാസ്റ്റ്യൻ
തെറി ഒരു ഇന്ററസ്റ്റിംഗ് ടോപ്പിക്ക് തന്നെയാണ് . പാലാ കാഞ്ഞിരപ്പള്ളിക്കാർക്ക് വല്യ തരക്കേടില്ലാതെ തെറിപറയാൻ അറിയാവുന്നവരുമാണ്. അതിന് തെളിവെന്നോണം മീഡിയാകളിൽ തെറിപറഞ്ഞു വീമ്പു കാണിച്ച പല അച്ചായന്മാരെയും നമുക്ക് പലർക്കും നേരിട്ട് അറിയാവുന്നതുമാണ് .
ശ്രീനാഥ് ഭാസിയുടെ ഈ കാര്യം കേട്ടപ്പോ മുതൽ പുള്ളിയുടെ തെറിയൊന്നു കേൾക്കാൻവേണ്ടി ഇന്റർവ്യൂ വീഡിയോ പലവട്ടി തിരിച്ചും മറിച്ചും ഇട്ടു നോക്കി . പക്ഷെ ഈ പറയണ ഒരു തെറിയൊന്നും ഞാൻ കേട്ടില്ല ….
അല്ലേലും ആ പുള്ളി പറഞ്ഞതൊക്കെ ഒരു തെറിയാണോ . നല്ല പുതുമയുള്ള തെറി കേൾക്കണേൽ, ആണ് പെൺ വ്യത്യാസമില്ലാതെ തെറിവിളിക്കുന്നൊരു വിദഗ്ദൻ കാഞ്ഞിരപ്പള്ളിയിലുണ്ട്. പക്ഷെ എന്തു കൊണ്ടോ പുള്ളിയുടെ തെറിവിളിയെല്ലാം പലരും ഒരു ചിരിയിലാണ് സംഗ്രഹിക്കാറ് .
ഈയിടെ ട്രെയിനിൽ യാത്രചെയ്തപ്പോൾ തൊട്ടിപ്പറത്തിരുന്ന രണ്ടു വെളുമ്പർ നല്ല കലശലായി ഉറക്കെ സംസാരിക്കുന്നു . അതിലൊരാൾ പുള്ളി പറയുന്ന ഓരോ വാക്കിന് ശേഷവും ഏതോ ഒരു F കൂട്ടി വളരെ പരിചയമുള്ളൊരു തെറി ആഡ് ചെയ്യുന്നുണ്ടായിരുന്നു . ഇവിടത് ഒട്ടുമിക്ക ആൾക്കാരും ഉപയോഗിക്കുന്നതിനാൽ ആദ്യം വല്യ കുഴപ്പമൊന്നും തോന്നിയില്ല . പക്ഷെ പിന്നെ പിന്നെ ഓരോ വാക്കിന് ശേഷവും ഈ ആലങ്കാരിക വാക്ക് ചേർത്തുകൊണ്ടേയിരുന്നതിനാൽ , എന്തുകൊണ്ടോ അവിടെ നിന്നും മാറി വേറൊരു സീറ്റിൽ പോയി ഇരിക്കാൻ നോക്കിയപ്പോൾ ഇരിക്കാൻ ഒരൊറ്റ സീറ്റില്ല . ലണ്ടൻ വരെയെത്താൻ രണ്ടുമണിക്കൂർ നിന്നാലും വേണ്ടില്ല എന്നോർത്ത് വേറെ കമ്പാർട്ട്മെന്റിൽ പോയിരുന്നു . അല്ലേലും ഒരേ വാക്ക് കേട്ടോണ്ടിരുന്നാൽ ആരാണ് മടുക്കാത്തത് .
അപ്പോൾ തെറി വിളി ഒരു നല്ലശീലമാണെന്നാണോ പറഞ്ഞു വരുന്നത് . അല്ല ഒരിക്കലുമല്ല . പക്ഷെ ഇംഗ്ലീഷ് പറയുന്നവൻ /അറിയുന്നവൻ പുലിയാണെന്ന് പറയുന്ന നാട്ടിൽ, സിനിമയിൽ തെറിവിളിയിലൂടെ സീനിനുഗും കൂട്ടുന്ന നാട്ടിൽ , ആളെക്കൂട്ടാൻ കാശുകിട്ടാൻ ചുരുളി എറിയുന്ന നാട്ടിൽ, സിനിമയ്ക്ക് പേരുതന്നെ തെറി എന്ന് പേരിടുന്ന നാട്ടിൽ, പലരാൽ അറിയപ്പെടുന്ന ഒരു പെൺകുട്ടിയോട് തെറി പറഞ്ഞു എന്നതിനാൽ ഒരു ശ്രീനാഥ് ഭാസിമാത്രം ശിക്ഷിക്കപ്പെടാതെ ഇരിക്കട്ടെ…
ഇവിടെ ഞങ്ങളുടെ വീടിനടുത്തൊരു മക്‌ഡൊണാൾസ് ഉണ്ട് . ശരീരത്തിനിത്രയും ഹാനികരമായ ഒന്ന് വേറേയില്ലന്ന് പലരും പറയുമെങ്കിലും എന്ന് നോക്കിയാലും അവിടെയൊരു പള്ളിപെരുന്നാളിനുള്ള ആളുണ്ട് . പക്ഷെ എനിക്കാണേൽ ഈ സാധനം കാണുന്നത് പോലുമിഷ്ടമല്ല. എനിക്ക് ഇഷ്ടമല്ല എന്നും പറഞ്ഞു, എനിക്കവരോട് അവരുടെ ബിസിനസ് നിർത്താൻ പറയാൻ എനിക്കാകുമോ ?.ഇല്ല , ഇവിടെ എനിക്കാകെ ചെയ്യാൻ പറ്റുന്നത് എനിക്കിഷ്ടമല്ലാത്തത് മേടിക്കാതെ ഇരിക്കുക എന്നത് മാത്രമാണ് .
അതേപോലെ തെറി ഒരു നെഗറ്റിവ് വാക്കണോ എന്ന് ചോദിച്ചാൽ അതെ . പക്ഷെ അത് പറയുന്നവന്റെ മാത്രം ഉത്പന്നമാണ് . അത് ഒരാൾ മേടിക്കുമ്പോൾ മാത്രമേ അവന്റെ ഉൽപ്പന്നത്തിന് വിലയുണ്ടാകുന്നുള്ളു ….
കാരണം “we are packed in the planet closer than ever before..we are in numbers closer than ever before “.
ദിനംപ്രതി നമ്മുടെ ജനസാന്ദ്രത കൂടിവരുകയാണ് . നമ്മൾ പണ്ടത്തേക്കാളും കൂടുതൽ getting closer. അതുകൊണ്ടു ഏതൊരു നിയമസംവിധാനങ്ങളെക്കാൾ നമ്മുടെ തന്നെ ഉത്തരവാദിത്തമാണ് പരസ്പരം ചീഞ്ഞുനാറി മറ്റുള്ളവരിലേക്ക് ദുർഗന്ധം വമിപ്പിക്കാതിരിക്കുക എന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ഒക്ടോബർ 8-ാം തീയതി യോർക്ക്‌ഷെയറിലെ കീത്തിലിയിൽ വച്ച് നടത്തപ്പെടുന്ന മലയാളം യുകെ അവാർഡ് നൈറ്റിൽ അതിജീവനത്തിന്റെ മാതൃകയായി ഉയർത്തി കാട്ടി അവാർഡ് നൽകുന്നത് നോർത്ത് അലേർട്ടിൽ താമസിക്കുന്ന നോബി ജെയിംസിനെ . ജോലിക്കിടയിലെ ആക്രമണത്തെ തുടർന്ന് 28 ദിവസത്തെ വെന്റിലേറ്റർ വാസത്തേയും, 45 ദിവസത്തെ ഓർമ നഷ്ടവും ശാരീരിക വൈകല്യങ്ങളും ഉണ്ടായെങ്കിലും നോബിയുടെ ജീവിതത്തിലേയ്ക്കുള്ള തിരിച്ചുവരവ് നിശ്ചയദാർഢ്യത്തിന്റെയും മനോബലത്തിന്റെയും നേർക്കാഴ്ചയാണ്. മെഡിക്കല്‍ പ്രൊഫഷണിലുള്ളവരെ പോലും അതിശയിപ്പിക്കുന്ന വിധമാണ് നോബി തൻറെ ജീവിതം തിരികെ പിടിച്ചത്. ശാരീരിക വൈകല്യങ്ങൾ ഉണ്ടെങ്കിലും അപകടങ്ങളെ തുടർന്ന് ശാരീരിക മാനസിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്ക് പ്രചോദനവും, ജീവിതം തിരികെ പിടിക്കാനുള്ള ആത്മവിശ്വാസവും നൽകാൻ വേണ്ടി നോബി തന്റെ സമയത്തിന്റെ നല്ലൊരു പങ്ക് ചിലവഴിക്കുന്നത്. ഈ പ്രവർത്തനങ്ങളാണ് നോബിയെ അവാർഡിന് അർഹനാക്കിയത്.

2019 ഡിസംബർ ഒന്നാം തീയതി നോബിയുടെ ജന്മദിനത്തിലാണ് ജീവിതത്തിലെ വഴിത്തിരുവായ ദുരനുഭവം ഉണ്ടാകുന്നത്. ഷെഫായിട്ട് ജോലിചെയ്യുന്ന നോബി ഒഴിവുസമയങ്ങളിൽ ടാക്സി ഓടിക്കാൻ പോകുമായിരുന്നു. നോബിക്ക് പാചകത്തോടും ഡ്രൈവിങ്ങിനോടുമുള്ള പ്രണയം സുഹൃത്തുക്കൾക്കിടയിൽ പ്രശസ്തമാണ്. ഡിസംബർ ഒന്നാം തീയതി പുലർച്ചെ മൂന്നുമണിയോടെയാണ് ആർമി ഓഫീസർ ആയ സ്റ്റെഫാൻ വിൽസൺ നോബിയുടെ സേവനം തേടുന്നത്. അമിതമായി മദ്യപിച്ചിരുന്ന സ്റ്റെഫാൻ വിൽസൺ വീട്ടിൽ പോകാനായി വാഹനത്തിൽ കയറി. പാതിവഴിയിൽ എത്തിയപ്പോൾ പ്രകോപനമൊന്നുമില്ലാതെ നോബിയെ ആക്രമിക്കുകയായിരുന്നു. പ്രതിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ നോബി കാർ നിർത്തി പുറത്തിറങ്ങി പോലീസിനെ വിളിക്കാൻ ശ്രമിച്ചത് ജീവൻ രക്ഷിക്കാൻ കാരണമായി. പോലീസിനോട് സംസാരിക്കാൻ സാധിച്ചില്ലെങ്കിലും കോൾ പിന്തുടർന്ന് പോലീസ് എത്തിയപ്പോൾ മൃതപ്രായനായ നോബിയെ പ്രതി മർദ്ദിക്കുന്നതാണ് കാണുന്നത്. തടയാൻ ശ്രമിച്ച പോലീസിനെയും പ്രതി ആക്രമിച്ചു. സംഭവത്തെതുടർന്ന് തലച്ചോറിന് ഗുരുതര പരിക്ക് പറ്റിയ നോബി രണ്ടുമാസത്തോളം ജെയിസ് കുക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ അബോധാവസ്ഥയിലായിരുന്നു. ആക്രമണം മൂലമുണ്ടായ ശാരീരിക അസ്വസ്ഥതകൾ ഇപ്പോഴും നോബിയെ അലട്ടുന്നുണ്ട്. ആർമി ഉദ്യോഗസ്ഥനായ പ്രതി ജോലി സംബന്ധമായ മാനസിക സമ്മർദ്ദത്തിൽ നിന്ന് ഉണ്ടായ പ്രശ്നങ്ങളാണ് ആക്രമണത്തിന് കാരണമെന്ന് വാദിച്ചെങ്കിലും, പോലീസ് അന്വേഷണത്തിൽ പ്രതി മാനസികസമ്മർദ്ദം ഉണ്ടാക്കുന്ന ആർമി ഓപ്പറേഷനിലൊന്നും പങ്കെടുത്തില്ലെന്ന് തെളിഞ്ഞു. പ്രതി സ്റ്റെഫാൻ വിൽസണെ മുൻകാല ക്രിമിനൽ റിക്കോർഡ് ഇല്ലാതിരുന്നത് ശിക്ഷ 10 വർഷമായി കുറയാൻ കാരണമായി .

തലയോലപ്പറമ്പ് സ്വദേശിയായ നോബി ജെയിംസിന്റെ പാചക നൈപുണ്യം യുകെയിലെമ്പാടും പ്രശസ്തമാണ്. നോബിയുടെ യൂട്യൂബ് ചാനലായ നോബിസ് ഫാമിലി ഓറിയൻറഡ് കിച്ചണിന് ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നിരവധി പ്രേക്ഷകരാണ് ഉള്ളത്. യുകെയിലെ സാഹചര്യത്തിൽ ഉണക്ക ഇറച്ചി എങ്ങനെ ഉണ്ടാക്കാമെന്ന് തുടങ്ങി പല യൂട്യൂബ് വീഡിയോകളും പ്രശസ്തമാണ്. യുകെയിലെമ്പാടും നിരവധി സുഹൃത്തുക്കളുള്ള നോബിയുടെ പാചക നൈപുണ്യത്തിന്റെ മികവ് സൗഹൃദക്കൂട്ടായ്മകളിലെ പ്രധാന ആകർഷണമാണ്. ഈസി കുക്കിംഗ് എന്നു പറയുന്ന പംക്തി മലയാളം യുകെയിൽ ഒരു വർഷത്തോളം കൈകാര്യം ചെയ്തിരുന്നത് നോബി ജെയിംസാണ്.

ഒക്ടോബര്‍ എട്ടാം തീയതി യോര്‍ക്ഷയറിലെ കീത്തിലിയില്‍ നടക്കുന്ന അവാര്‍ഡ് നൈറ്റിന് വളരെ വിപുലമായ ഒരുക്കങ്ങളാണ് മലയാളം യുകെ ന്യൂസ് ഒരുക്കിയിരിക്കുന്നത്. യുകെയുടെ വിവിധ ഭാഗങ്ങളിലുള്ള തിരഞ്ഞെടുക്കപ്പെട്ട കലാകാരന്മാര്‍ അവാര്‍ഡ് നൈറ്റില്‍ വിസ്മയങ്ങള്‍ വിരിയിക്കാനുള്ള ഒരുക്കത്തിലാണ്. അവാര്‍ഡ് നൈറ്റ് മനോഹരമാക്കാനായിട്ട് ആധുനിക സാങ്കേതിക വിദ്യയോടെ സഹായത്തോടെയുള്ള മികച്ച സൗകര്യങ്ങളാണ് പ്രേക്ഷകര്‍ക്കായി കാത്തിരിക്കുന്നത്.
സ്വന്തം ലേഖകൻ
ഗ്ലോസ്റ്റർ : യുകെയിലെ കുട്ടനാട്ടുകാർ വർഷങ്ങളായി നടത്തിവന്നിരുന്ന കുട്ടനാട് സംഗമം ഈ വർഷം ഗ്ലോസ്റ്ററിലൊരുങ്ങുന്നു . പതിമൂന്നാമത് കുട്ടനാട് സംഗമം ഈ വരുന്ന ഒക്ടോബർ 22 ശനിയാഴ്ച ഗ്ലോസ്റ്ററിലെ വൂട്ടൻ ഹൌസ് ഇന്റർനാഷണൽ സ്കൂളിലെ അയ്യപ്പപണിക്കർ നഗറിൽ വച്ച് നടത്തുവാനുള്ള എല്ലാ ഒരുക്കങ്ങളും സംഘാടക സമിതി ഒരുക്കി കഴിഞ്ഞു . സ്വിൻഡനിലെ ആന്റണി കൊച്ചിത്തറയുടെ വീട്ടിൽ വച്ച് കൂടിയ ആദ്യ യോഗത്തിൽ ഇപ്രാവശ്യത്തെ സംഗമത്തിനായുള്ള കമ്മിറ്റി രൂപീകരിച്ചു . സ്വിൻഡനിൽ നിന്നുള്ള ജയേഷ് കുമാർ , ആന്റണി കൊച്ചിത്തറ , ഡിവൈസിസ്സിൽ നിന്നുള്ള സോണി ആന്റണി , സോജി തോമസ് , ജൂബി സോജി , ഗ്ലോസ്സറ്ററിൽ നിന്നുള്ള ജോസഫ്കുട്ടി ദേവസ്യ , അനീഷ് ചാണ്ടി , തോമസ് ചാക്കോ തുടങ്ങിയവർ പങ്കെടുത്തു .

പതിമൂന്നാമത് കുട്ടനാട് സംഗമത്തിന്റെ കൺവീനറായി തോമസ് ചാക്കോയെ യോഗം തെരഞ്ഞെടുത്തു . ഫുഡ് കമ്മിറ്റി അംഗങ്ങളായി ജയേഷ് കുമാറിനെയും സോജി തോമസിനെയും , റോജൻ തോമസിനെയും , ഫൈനാൻസ് കമ്മിറ്റി അംഗങ്ങളായി ജോസഫ്കുട്ടി ദേവസ്യയെയും , അനീഷ് ചാണ്ടിയെയും , പ്രോഗ്രാം കോർഡിനേറ്റേഴ്സായി റാണി ജോസ് ഒഡേറ്റിൽ , അനു ചന്ദ്ര , ജെസ്സി വിനോദ് , ഷോണി ലെനി , ജൂബി സോജി എന്നിവരെയെയും തെരഞ്ഞെടുത്തു.

ഗ്ലോസ്റ്ററിലെ വൂട്ടൻ ഹൌസ് ഇന്റർനാഷണൽ സ്കൂളിലെ ഹാളിൽ രാവിലെ 10 മണിക്ക് തുടങ്ങി വൈകിട്ട് 5 മണിക്ക് അവസാനിപ്പിക്കുവാനുള്ള ക്രമീകരണങ്ങളാണ് സംഘാടക സമിതി ഒരുക്കുന്നത് . കുട്ടനാട് സംഗമത്തിൽ പങ്കെടുക്കുന്നതിനായി നാട്ടിൽ നിന്നെത്തുന്ന പ്രമുഖ പിന്നണി ഗായകനായ പ്രശാന്ത് പുതുക്കരിയും, യുകെയിലെ കുട്ടനാട്ടുകാരുടെ അഭിമാനമായ അനു ചന്ദ്രയും ഒരുക്കുന്ന ഗാനമേളയും , മറ്റ് കലാ വിരുന്നുകളും ഇപ്രാവശ്യത്തെ സംഗമത്തെ മികവുറ്റതാക്കും . കുട്ടനാടൻ ഓർമ്മകൾ ഉൾക്കൊള്ളിച്ചുള്ള മികവുറ്റ കലാവിരുന്നുകൾക്കൊപ്പം സ്വാദിഷ്‌ഠമായ കുട്ടനാടൻ സദ്യയും , ആർപ്പു വിളികൾക്കും വഞ്ചിപ്പാട്ടുകൾക്കുമൊപ്പം കുട്ടനാടൻ വള്ളംകളിയും ഒരുക്കുന്നുണ്ട് .
യുകെയിലുള്ള കുട്ടനാടൻ മക്കളും മരുമക്കളും ഒത്തുകൂടുന്ന പതിമൂന്നാമത് കുട്ടനാട് സംഗമത്തിലേക്ക് യുകെയിലുള്ള മുഴുവൻ കുട്ടനാട്ടുകാരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി കൺവീനർ തോമസ് ചാക്കോ അറിയിച്ചു .
സംഗമ വേദിയുടെ അഡ്രസ്സ്
കുട്ടനാട് സംഗമത്തെ പറ്റിയുള്ള വിവരങ്ങൾക്ക് ബന്ധപ്പെടുക .
THOMAS CHACKO 07872067153
JOSEPHKUTTY DEVASIA 07727242049
ANEESH CHANDY 07455508135
ANTONY KOCHITHARA KAVALAM 07440454478
SONY ANTONY PUTHUKARY 07878256171
JAYESH PUTHUKARY 07440772155
ഉത്തരാഖണ്ഡില്‍ ക്രൂര കൊലപാതകത്തിന് ഇരയായ റിസപ്ഷനിസ്റ്റ് അങ്കിത ഭണ്ഡാരിയുടെ സംസ്‌കാരം നടത്തി. മണിക്കൂറുകള്‍ നീണ്ട പ്രതിഷേധത്തിനൊടുവിലാണ് മൃതദേഹം സംസ്‌കരിക്കാന്‍ അങ്കിതയുടെ കുടുംബം സമ്മതിച്ചത്.
ബിജെപി മുന്‍ നേതാവിന്റെ മകന്‍ മുഖ്യപ്രതിയായ കേസില്‍ അന്തിമ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ പൂര്‍ണമായി അറിയിക്കാമെന്നും അന്വേഷണം കുറ്റമതായിരിക്കുമെന്നും ഉറപ്പ് ലഭിച്ചതോടെയാണ് കുടുംബം സംസ്‌കാരത്തിന് സമ്മതിച്ചത്.
റിസോര്‍ട്ട് പൊളിച്ചത് തെളിവ് നശിപ്പിക്കാനാണോ എന്നതിന് മറുപടി, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ സമ്പൂര്‍ണവിവരം, പ്രതികള്‍ക്ക് വധശിക്ഷ എന്നിവയായിരുന്നു കുടുംബത്തിന്റെ ആവശ്യം. പോസ്റ്റ്‌മോര്‍ട്ടം ശനിയാഴ്ച പൂര്‍ത്തിയായെങ്കിലും മൃതദേഹം ഏറ്റുവാങ്ങാന്‍ കുടുംബം തയാറായിരുന്നില്ല. ഒടുവില്‍ ജില്ലാ മജിസ്‌ട്രേട്ടുമായി നടത്തിയ ചര്‍ച്ചയ്ക്കുശേഷം മൃതദേഹം ഏറ്റുവാങ്ങിയത്.
റിസോര്‍ട്ട് പൊളിച്ചത് തെളിവ് നശിപ്പിക്കാനാണെന്ന് കുടുംബം തന്നെ പറഞ്ഞതോടെ സര്‍ക്കാര്‍ പ്രതിരോധത്തിലായി. തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചെന്ന കുടുംബത്തിന്റെ ചോദ്യത്തിന് സര്‍ക്കാര്‍ ഉത്തരം നല്‍കണമെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു പ്രതിഷേധം കടുപ്പിച്ച നാട്ടുകാര്‍ ബദരിനാഥ് ഋഷികേശ് ദേശീയപാത മണിക്കൂറുകളോളം നാട്ടുകാര്‍ ഉപരോധിച്ചു.
റിസോര്‍ട്ടിലെത്തുന്ന അതിഥികളുമായി ലൈംഗികവൃത്തിയില്‍ ഏര്‍പ്പെടാന്‍ അങ്കിതയെ പ്രതി പുല്‍കിത് ആര്യ നിര്‍ബന്ധിച്ചതിന് പുറമെ ഉപദ്രവിക്കാന്‍ ശ്രമിച്ചതായും സൂചനയുണ്ട്. ഇക്കാര്യം വെളിപ്പെടുത്തിയുള്ള സുഹൃത്തുമായുള്ള വാട്‌സാപ് സന്ദേശം പുറത്തുവന്നിരുന്നു. ദാരിദ്ര്യമുണ്ടെങ്കിലും തന്നെ 10000 രൂപയ്ക്ക് വില്‍ക്കില്ലെന്നായിരുന്നു അങ്കിതയുടെ സന്ദേശം.
തലസ്ഥാനത്ത് ഫേസ്ബുക്കില്‍ ലൈവിട്ട് യുവാവ് ജീവനൊടുക്കി.
തിരുവനന്തപുരം ശ്രീവരാഹം സ്വദേശിയായ 39 വയസുള്ള രാജ്‌മോഹനാണ് മരിച്ചത്.
കുടുംബപ്രശ്‌നമാണ് ആത്മഹത്യയ്ക്ക് കാരണം. പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ഫ്രീലാന്‍സ് വീഡിയോ ഗ്രാഫറായിരുന്നു രാജ്‌മോഹന്‍.
ഉച്ചയ്ക്ക് മൂന്ന് മണിക്കായിരുന്നു നാട്ടുകാരെയും ബന്ധുക്കളേയും ഞെട്ടിച്ച ആത്മഹത്യ. ഭാര്യ മീനുവുമായി മാസങ്ങളായി അകന്നുകഴിയുകയായിരുന്നു ഇദ്ദേഹം. എന്നാല്‍ ഭാര്യ വീട്ടില്‍വച്ച് ബന്ധുക്കളുടെ മധ്യസ്ഥതയില്‍ പ്രശ്‌നം പരിഹരിക്കാന്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇതിന് ശേഷമാണ് വീടിന്റെ വാതിലുകള്‍ കുറ്റിയിട്ട ശേഷം ആത്മഹത്യ ചെയ്തത്.
ഇന്ന് ഉച്ചയ്ക്ക് ബന്ധുവിന്റെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുത്ത ശേഷം പാപ്പനംകോട്ടെ ബന്ധു വീട്ടിലെത്തിയ ശേഷമാണ് ഫേസ്ബുക്ക് ലൈവ് ഓണ്‍ ചെയ്ത് രാജ്‌മോഹന്‍ ആത്മഹത്യ ചെയ്തത്. മദ്യ ലഹരിയിലായിരുന്ന രാജ്‌മോഹന്‍ ലൈവിനിടെ മദ്യപിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
പോലീസ് എത്തി വാതില്‍ ചവിട്ടിപ്പൊളിച്ചാണ് മൃതദേഹം പുറത്തെടുത്തത്. ഓട്ടോ ഓടിച്ചും ഫ്രീലാന്‍സ് വീഡിയോഗ്രഫി ചെയ്തും കഴിയുകയായിരുന്നു രാജ്‌മോഹന്‍. സ്വകാര്യ ആശുപത്രിയില്‍ നഴ്‌സാണ് ഭാര്യ മീന. നാലുവയസുള്ള മകളുണ്ട്.
ഭാര്യയുമായി വഴിവിട്ട ബന്ധമുണ്ടെന്ന സംശയത്തില്‍ യുവാവിനെ കൊലപ്പെടുത്തി കനാലില്‍ തള്ളി ഓട്ടോ ഡ്രൈവറായ യുവാവ്. ഓട്ടോഡ്രൈവര്‍ വിനോദ് കുമാറിന്റെ ഭാര്യയും സുഹൃത്തും കൊലപാതകത്തിന് സഹായിച്ചെന്ന് കണ്ടെത്തിയതോടെ പിടിയിലായിട്ടുണ്ട്.
തമിഴ്‌നാട്ടിലെ കമ്പത്ത് സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ പ്രകാശ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ഇയാളെ ഓട്ടോ ഡ്രൈവറും ഭാര്യയും ചേര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു. അതേസമയം, യുവാവിന്റെ മൃതദേഹം കണ്ടെത്തിയിട്ടില്ല.
കമ്പം നാട്ടുകാല്‍ തെരുവില്‍ പ്രകാശ് (37) കൊല്ലപ്പെട്ട സംഭവത്തില്‍ പ്രദേശത്തെ ഓട്ടോ ഡ്രൈവർ വിനോദ് കുമാർ (34), ഭാര്യ നിത്യ (26), മൃതദേഹം ഓട്ടോയിൽ കടത്താൻ സഹായിച്ച വിനോദ് കുമാറിന്റെ സുഹൃത്ത് രമേശ് (31) എന്നിവരാണ് അറസ്റ്റിലായത്.
മുല്ലപ്പെരിയാറില്‍ നിന്ന് വൈഗ അണക്കെട്ടിലേക്കു വെള്ളം കൊണ്ടു പോകുന്ന കനാലില്‍ തള്ളിയ മൃതദേഹത്തിനായി പോലീസ് തിരച്ചില്‍ തുടരുകയാണ്. ഇതുവരെ മൂന്നുപേരാണ് കേസില്‍ അറസ്റ്റിലായിരിക്കുന്നത്.
തന്റെ ഭാര്യ നിത്യയുമായി പ്രകാശിനുള്ള വഴിവിട്ട ബന്ധം കണ്ടെത്തിയതോടെ അയാളെ വധിക്കാന്‍ വിനോദ് കുമാര്‍ പദ്ധതി തയാറാക്കുകയായിരുന്നു. എന്നാല്‍, തന്റെ നഗ്നചിത്രങ്ങള്‍ കാട്ടി പ്രകാശ് ഭീഷണിപ്പെടുത്തിയെന്നാണ് വിനോദിന്റെ ഭാര്യ നിത്യയുടെ മൊഴിയെന്ന് പോലീസ് പറഞ്ഞു.
ഈ മാസം 21 മുതല്‍ ഭര്‍ത്താവിനെ കാണാനില്ലെന്നു കാട്ടി പ്രകാശിന്റെ ഭാര്യ പേലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്നു പ്രകാശിന്റെ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ നിത്യയുമായി ഏറെ നേരം സംസാരിച്ചിരുന്നതായി കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് പോലീസ് അന്വേഷണം പുരോഗമിക്കവെ അറസ്റ്റിലാകുമെന്ന് ഉറപ്പാക്കിയ വിനോദും നിത്യയും കുറ്റം ഏറ്റുപറയുകയായിരുന്നു എന്ന് പോലീസ് വെളിപ്പെടുത്തി.
ഗർഭപാത്രം നീക്കം ചെയ്യാനെത്തിയ യുവതിയുടെ രണ്ട് വൃക്കകളും നീക്കം ചെയ്തതായി പരാതി. ബിഹാറിൽ മുസാഫർപൂർ ജില്ലയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. സംഭവത്തിൽ യുവതി പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ സ്വകാര്യ നഴ്‌സിംഗ് ഹോം ഉടമയെയും ഡോക്ടറെയും ഉടനടി പിടികൂടുമെന്ന് പോലീസ് അറിയിച്ചു.
കേസ് അന്വേഷിക്കാൻ ബിഹാർ പോലീസ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. മൂന്ന് കുട്ടികളുടെ അമ്മയായ യുവതി സെപ്റ്റംബർ 3നാണ് നഴ്സിംഗ് ഹോമായ ശുഭ്കാന്ത് ക്ലിനിക്കിൽ എത്തിയത്. ഗർഭ പാത്രം നീക്കം ചെയ്യുന്നതിന് വേണ്ടിയാണ് യുവതി ക്ലിനികിൽ എത്തിയത്.
ശസ്ത്രക്രിയ കഴിഞ്ഞിട്ടും വയറുവേദന മാറാതായതോടെ മറ്റൊരു ആശുപത്രിയിൽ ചികിത്സ തേടി. ഇവിടെ നടത്തിയ പരിശോധനയിലാണ് ഇരുവൃക്കകളും നീക്കം ചെയ്തതായി കണ്ടെത്തിയത്. ശേഷം, യുവതിയെ ഈ മാസം 15മുതൽ പട്‌നയിലെ ഇന്ദിരാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ഡയാലിസിസിന് വിധേയയാക്കി.
യുവതിയുടെ നില അതീവഗുരുതരമായി തുടരുകയാണെന്ന് ഡോക്ടർമാർ അറിയിച്ചു. ആരോഗ്യ നില മെച്ചപ്പെട്ടു തുടങ്ങിയാൽ മാത്രം വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തുകയൊള്ളു. അതേസമയം സിടി സ്‌കാനിന്റെ അടിസ്ഥാനത്തിൽ മാത്രം രണ്ട് വൃക്കകളും നീക്കം ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന് സ്ഥിരീകരിച്ച് പറയാൻ കഴിയില്ലെന്നും കൂടുതൽ പരിശോധനകൾ നടത്തണമെന്നും ഡോക്ടർമാർ പറയുന്നു.
യുട്യൂബ് ചാനൽ അവതാരകയെ അപമാനിച്ചെന്ന കേസിൽ നടൻ ശ്രീനാഥ് ഭാസി അറസ്റ്റിൽ. എറണാകുളം മരട് പൊലീസാണ് അറസ്റ്റു ചെയ്തത്. തിങ്കളാഴ്ച പകൽ രണ്ടുമണിയോടെ അഭിഭാഷകനൊപ്പമാണ് ശ്രീനാഥ് ഭാസി സ്റ്റേഷനിലെത്തിയത്. സ്ത്രീത്വത്തെ അപമാനിക്കൽ, അപമര്യാദയായി പെരുമാറൽ തുടങ്ങിയ കുറ്റങ്ങളാണ് നടനെതിരെ ചുമത്തിയിരിക്കുന്നത്.
കസ്റ്റഡിയിലുള്ള ശ്രീനാഥിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്. നിലവിൽ സ്റ്റേഷൻ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. അതുകൊണ്ടുതന്നെ ചോദ്യം ചെയ്യലിനു ശേഷം വിട്ടയയ്ക്കുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായി കൊച്ചിയിലെ ഹോട്ടലിൽ നടന്ന അഭിമുഖത്തിനിടെ നിർബന്ധമായി ക്യാമറ ഓഫ് ചെയ്യിപ്പിച്ച ശേഷം അവതാരകയോടും പ്രൊഡ്യൂസറോടും അസഭ്യം പറയുകയും മോശമായി പെരുമാറിയെന്നുമാണ് പരാതി.
ചോദ്യംചെയ്യൽ പൂർത്തിയാക്കിയ ശേഷം കൂടുതൽ വകുപ്പു ചുമത്തണോ എന്നു പൊലീസ് തീരുമാനിക്കും. അതിനു മുൻപു പരാതിയിൽ പരമാർശിക്കപ്പെട്ടിട്ടുള്ള മറ്റുള്ളവരുടെയും പരാതിക്കാരിയുടെയും മൊഴി പൊലീസ് രേഖപ്പെടുത്തും. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെയുള്ള വിഡിയോ ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്.
പുലരിയിൽ പൊൻവെളിച്ചമേറ്റു തിളങ്ങുന്ന മഞ്ഞുതുള്ളിപോലെ മനോഹാരിതയുള്ള ഒരു മെലഡിയാണ് ഇനി സംഗീതാസ്വാദകരിലേക്കെത്തുന്നത്.
യു.കെ യുടെ പ്രിയഗായകൻ റോയ് സെബാസ്റ്റ്യനാണ് ഈ ഗാനം പാടിയിരിക്കുന്നത്. ശബ്ദത്തിലെ സുഭഗതകൊണ്ടും, ഭാവാർദ്രമായ ആലാപനരീതിയാലും ശ്രദ്ധേയനായ ഗായകനാണ് റോയ് സെബാസ്റ്റ്യൻ. സംഗീതാദ്ധ്യാപകനും സംഗീതസംവിധായകനുമായ പ്രസാദ് എൻ. എ. യാണ് ഈ ഗാനത്തിന് ഈണം പകരുന്നത്. പ്രതീഷ് വി. ജെ. യാണ് ഓർക്കസ്ട്രേഷൻ.
യു.കെയിലെ പ്രശസ്ത കവയിത്രിയും നോവലിസ്റ്റുമായ ബീനാ റോയിയുടേതാണ് സാവേരിയുടെ വരികൾ. ഭാവസുന്ദരവും ആഴമാർന്നതുമായ എഴുത്തുകളുടെ ഉടമയാണ് ബീനാ റോയ്. ‘ക്രോകസിന്റെ നിയോഗങ്ങൾ’, ‘പെട്രോഗ്രാദ് പാടുന്നു’ എന്ന രണ്ട് കവിതാസമാഹാരങ്ങളും, ‘സമയദലങ്ങൾ’ എന്ന ചിന്തോദ്ദീപകമായ പുതിയ നോവലും വായനക്കാർ ഏറ്റുവാങ്ങിയിട്ടുണ്ട്. സാഹിത്യലോകത്ത് സുപരിചിതയായ ബീനാ റോയി എഴുതിയ ഏറ്റവും പുതിയ ആൽബം സോങ്ങാണ് ‘സാവേരി’യിലേത്.
അനേകം ഹ്രസ്വചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള ശ്രീ അജേഷ് പാറായിയുടെ മനോഹരമായ ദൃശ്യാവിഷ്ക്കരണം ഈ ഗാനത്തെ കൂടുതൽ ഹൃദയഹാരിയാക്കുന്നു. ലീഡ് റോളിൽ അഭിനയിച്ച വരുൺ രാജ്, വൈഷ്ണ എന്നിവർ മികച്ച അഭിനയ രസതന്ത്രം കാഴ്ചവച്ചിട്ടുണ്ട്.
അനാമിക കെന്റ് യു കെയുടെ മുൻ ആൽബങ്ങളായ ‘സ്വരദക്ഷിണയും’, ‘ബൃന്ദാവനിയും’, ‘ഇന്ദീവരവും’ ‘നിലാത്തുള്ളിയും’, സംഗീതമേന്മക്കൊണ്ടും, സുന്ദരമായ ആലാപനംകൊണ്ടും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. സംഗീതാസ്വാദകർക്ക് ഓർമ്മയിൽ സൂക്ഷിക്കാൻ മനോഹരമായമായ ഈ ഗാനം ഗർഷോം ടീവിയിൽ ഉടൻതന്നെ റിലീസിനൊരുങ്ങുന്നു.