ദക്ഷിണ കൊറിയന്‍ സിനിമ കാണുകയും വില്‍ക്കുകയും ചെയ്ത രണ്ട് ആണ്‍കുട്ടികളെ വെടിവച്ച് കൊന്ന് ഉത്തരകൊറിയ. 16 ഉം 17 ഉം വയസ്സുള്ള കൗമാരക്കാരെയാണ് ഉത്തര കൊറിയയിലെ ഫയറിംഗ് സ്ക്വാഡ് വെടിവച്ച് കൊന്നത്. ചൈനീസ് അതിര്‍ത്തിയോട് ചേര്‍ന്ന് റിയാങ്ഗാങ് പ്രവിശ്യയിലെ സ്കൂളില്‍ പഠിച്ചിരുന്ന കുട്ടികള്‍ കഴിഞ്ഞ ഒക്ടോബറിലാണ് കൊല്ലപ്പെട്ടത്. പൊതുജന മധ്യത്തില്‍ അധകൃതര്‍ വെടിവച്ച് ശിക്ഷ നടപ്പിലാക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
ദക്ഷിണ കൊറിയന്‍ സിനിമകള്‍ക്ക് നിരോധനമുള്ള രാജ്യത്ത് നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയാണ് ഭരണകൂടം സ്വീകരിക്കുന്നത്. ദക്ഷിണ കൊറിയന്‍ സിനിമകള്‍ക്കും പാട്ടുകള്‍ക്കും ഷോകള്‍ക്കും വര്‍ധിച്ചു വരുന്ന ജനപ്രീതിയാണ് 2020 ല്‍ കിം ഭരണകൂടം നിരോധനമേര്‍പ്പെടുത്താനുള്ള കാരണം. കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ തുടര്‍കഥയാകുന്ന രാജ്യത്തു നിന്ന് നടുക്കുന്ന വാര്‍ത്തകളാണ് പുറത്തു വരാറുള്ളത്.
നേരത്തെ, ജനിക്കുന്ന കുട്ടികള്‍ക്ക് ബോംബ്, ഗണ്‍, സാറ്റലൈറ്റ് തുടങ്ങിയ പേരുകളിടണമെന്ന നിര്‍ദേശം ഭരണകൂടം ജനങ്ങള്‍ക്ക് നല്‍കിയെന്ന റിപ്പോര്‍ട്ടും പുറത്തു വന്നിരുന്നു
കൽപ്പറ്റ കണിയാരത്ത് ടെക്‌സ്റ്റെെൽ ഉടമ കാറിനുള്ളിൽ കത്തികരിഞ്ഞ നിലയില്‍. കേളകം മഹാറാണി ടെക്‌സ്റ്റൈൽ ഉടമ നാട്ടുനിലത്തിൽ മാത്യു (മത്തച്ചൻ) ആണ് മരിച്ചത്. കണിയാരം ഫാദർ ജികെഎംഎച്ച്എസിന് സമീപമുള്ള റബര്‍ തോട്ടത്തിൻ്റെ പരിസരത്താണ് പൂർണമായി കത്തിയ നിലയിൽ കാർ കണ്ടെത്തിയത്. കാറിനകത്ത് ഡ്രൈവിംഗ് സീറ്റിലാണ് കത്തിക്കരിഞ്ഞ നിലയിലായിരുന്നു മാത്യുവിന്റെ മൃതദേഹം. കെഎല്‍ 58 എം 9451 നമ്പര്‍ കാര്‍ ആണ് കത്തിയത്. ഇന്നുച്ചയോടെയാണ് സംഭവം.
ജില്ലാ കലോത്സവത്തിന്റെ ഭാഗമായി നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനത്തിനെത്തിയ തൊഴിലാളികളാണ് കാര്‍ കത്തുന്നത് ആദ്യം കണ്ടത്. തീയാളി പടരുന്നതിനാല്‍ ഇവര്‍ക്ക് തീയണക്കാന്‍ കഴിയാതെ വരികയായിരുന്നു. തുടര്‍ന്ന് പോലീസിലും ഫയര്‍ഫോഴ്‌സിലും വിവരമറിയച്ചതോടെ മാനന്തവാടിയില്‍ നിന്നും ഫയര്‍ഫോഴ്‌സും, പോലീസും സ്ഥലത്തെത്തി തീയണച്ചപ്പോഴേക്കും ഏകദേശം പൂര്‍ണമായും കാര്‍ കത്തി നശിച്ചിരുന്നു. തീയണച്ചതിന് ശേഷമാണ് കാറിനുള്ളില്‍ ആളുണ്ടായിരുന്നതായുള്ള വിവരം പുറത്തറിയുന്നത്.
പൂര്‍ണ്ണമായും കത്തിക്കരിഞ്ഞ നിലയിലായതിനാല്‍ ആളെ ആദ്യം തിരിച്ചറിഞ്ഞിട്ടില്ലായിരുന്നു. തുടര്‍ന്ന് കത്തി നശിച്ച കെഎല്‍ 58 എം 9451 നമ്പര്‍ കാറിന്റെ വിശദാംശങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ആളെ തിരിച്ചറിഞ്ഞത്. മൃതദേഹത്തിലുണ്ടായിരുന്ന മാലയും മോതിരവും പരിശോധിച്ചും, സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലുമാണ് മരണപ്പെട്ടത് മാത്യുവാണെന്ന് തിരിച്ചറിഞ്ഞത്.
മാനന്തവാടി ഡി വൈ എസ് പി എ.പി ചന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു വരികയാണ്. മകളുടെ കല്യാണം നടക്കാനിരിക്കെ മാനന്തവാടിയിലെ ബന്ധുക്കളെ ക്ഷണിക്കാനായി പോയതാണെന്നാണ് ബന്ധുക്കള്‍ പോലീസിനു നല്‍കിയ മൊഴി. കേളകം ടൗണില്‍ വര്‍ഷങ്ങളായി മഹാറാണി ടെക്‌സ്‌റ്റൈയിസെന്ന സ്ഥാപനം നടത്തിവരികയായിരുന്നു.
അയര്‍ലണ്ടിലെ ഡബ്ലിൻ സ്വോർഡ്‌സിൽ നിന്നും കേരളത്തില്‍ സന്ദര്‍ശനത്തിനും ചികിത്സയ്ക്കുമായെത്തിയ യുവതിയെ കോവളത്ത് വെച്ച് ബലാല്‍സംഗം ചെയ്ത് കൊന്ന കേസില്‍ പ്രതികളായ വെള്ളാര്‍ പനത്തുറ ഉമേഷിനും(28) ഇയാളുടെ ബന്ധു കൂടിയായ ഉദയകുമാറിനും (24 ) ഇരട്ടജീവപര്യന്തം . കൊല നടന്ന് നാല് വര്‍ഷത്തിന് ശേഷമാണ് വിധി.
തിരുവന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. ബലാല്‍സംഗം ചെയ്തു കൊന്നുവെന്ന് കേസ് തെളിയാക്കാന്‍ പ്രൊസിക്യുഷന് കഴിഞ്ഞത് കൊണ്ടാണ് ഇരുവര്‍ക്കും ജീവപര്യന്തം ശിക്ഷ വിധിച്ചത്.1,65,000 യൂറോ പിഴയും പ്രതികള്‍ അടയ്ക്കണം.ഇത് കൊല്ലപ്പെട്ട യുവതിയുടെ കുടുംബത്തിന് നല്‍കണമെന്നും വിധിയില്‍ കോടതി നിര്‍ദേശിച്ചു.ജീവിതാവസാനം വരെ പ്രതികള്‍ ശിക്ഷ അനുഭവിക്കണമെന്നതാണ് വിധി.
2018 മാര്‍ച്ച് നാലിനാണ് കോര്‍ക്കില്‍ ബ്യുട്ടി പാര്‍ലര്‍ നടത്തുന്ന ഇവരുടെ സഹോദരി ഇലിസയോടൊപ്പം കോവളത്തെത്തിയ ലാത്വിയന്‍ വംശജയായ ലിഗയെന്ന യുവതിയെ കാണാതായത്. ഒരു മാസത്തിന് ശേഷം അവരുടെ മൃതദേഹം കോവളം ബിച്ചിന് അടുത്തുളള ഒരു ചതുപ്പില്‍ വള്ളികൊണ്ട് കെട്ടിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസായതിനാല്‍ പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയോട് ആവശ്യപ്പെട്ടിരുന്നു ..
വിവിധ വകുപ്പുകള്‍ ചേര്‍ത്താണ് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. ജീവിതാവസാനം വരെ ജീവപര്യന്തം തുടരണമെന്നത് 376 (A) പ്രകാരമാണ് വിധിച്ചിട്ടുള്ളത്. ഇതുകൂടാതെ 1,65,000 രൂപ വീതം പിഴയും പ്രതികള്‍ ഒടുക്കണം. ഇരയ്ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനും കോടതി ഉത്തരവായിട്ടുണ്ട്. ഇത് ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ അന്വേഷണത്തിന് ശേഷമാണ് നല്‍കേണ്ടത്. വിധി മാതൃകാപരമാണെന്ന് പ്രോസിക്യൂട്ടര്‍ മോഹന്‍രാജ് പ്രതികരിച്ചു.
ഒന്നാം അഡിഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ. സനില്‍കുമാറാണ് ശിക്ഷ വിധിച്ചത്. ടൂറിസ്റ്റ് ഗൈഡ് ഉദയന്‍, കെയര്‍ ടേക്കര്‍ സ്ഥാപനത്തിലെ ജീവനക്കാരന്‍ ഉമേഷ് എന്നിവരാണ് ലാത്വിയന്‍ യുവതിയെ കോവളത്ത് പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. ഇന്നലെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ചുമത്തിയിരിക്കുന്നത് വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങളാണെന്നും എന്തെങ്കിലും പറയാനുണ്ടോയെന്നും ചെയ്ത തെറ്റില്‍ കുറ്റബോധം ഉണ്ടോയെന്നും കോടതി ചോദിച്ചു. കുറ്റം ചെയ്യാത്തതിനാല്‍ കുറ്റബോധമില്ലെന്നും കുടുംബങ്ങള്‍ ദാരിദ്ര്യത്തിലാണെന്നും കുറഞ്ഞ ശിക്ഷ നല്‍കണമെന്നും പ്രതികള്‍ അറിയിച്ചു.
ശിക്ഷാവിധിയെ ലോകം ഉറ്റുനോക്കുകയാണെന്നും പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണ്. എന്നാല്‍ പ്രതികളുടെ പ്രായം കോടതിക്ക് പരിഗണിക്കാം. കൊല്ലപ്പെട്ട യുവതിയുടെ കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കണം. ഈ സംഭവത്തിലൂടെ രാജ്യത്തിനു തന്നെ മോശം പ്രതിച്ഛായയുണ്ടായി. കേരളത്തിലെത്തിയ വിനോദസഞ്ചാരി മാനഭംഗത്തിന് ഇരയായി കൊല്ലപ്പെടുന്നത് ആദ്യമാണ്. ശിക്ഷായിളവ് നല്‍കിയാല്‍ സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും പ്രോസിക്യൂട്ടര്‍ മോഹന്‍രാജ് കോടതിയെ അറിയിച്ചിരുന്നു
എന്നാല്‍ ശാസ്ത്രീയ, സാഹചര്യ തെളിവുകള്‍ പ്രതികള്‍ക്ക് എതിരല്ലെന്നും പ്രതികളുടെ പ്രായവും ജീവിത സാഹചര്യങ്ങളും കോടതി പരിഗണിക്കണമെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ ആവശ്യം.
ജീവിക്കാന്‍ അനുവദിക്കണമെന്നും രണ്ടു സെന്റ് വസ്തുവിലെ വീട്ടിലാണ് താമസിക്കുന്നതെന്നും പ്രായമായ മാതാപിതാക്കള്‍ക്ക് താന്‍ മാത്രമാണ് ആശ്രയമെന്നും ഒന്നാം പ്രതി ഉമേഷ് കോടതിയില്‍ പറഞ്ഞു. പൊലീസാണ് പ്രതിയാക്കിയതെന്നും കുറ്റം ചെയ്തിട്ടില്ലെന്നും ഉദയകുമാറും വാദിച്ചു
രണ്ടു സെന്റ് വസ്തുവില്‍ താമസിക്കുന്നവരില്‍നിന്ന് എങ്ങനെ വലിയ നഷ്ടപരിഹാരം ഈടാക്കുമെന്ന് കോടതി ചോദിച്ചു. സര്‍ക്കാരില്‍നിന്ന് സഹായം ലഭ്യമാക്കാന്‍ കഴിയുമോയെന്ന് പരിശോധിക്കണമെന്ന് പ്രോസിക്യൂഷന്‍ മറുപടി നല്‍കി. 376 (എ) (ബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തല്‍), 376 (ഡി) (കൂട്ടബലാല്‍സംഗം) എന്നീ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ടെന്നും ഇതിനു വെവ്വേറെ ശിക്ഷയാണോ ആവശ്യമെന്നും കോടതി ആരാഞ്ഞപ്പോള്‍ വെവ്വേറെ ശിക്ഷ വേണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെടുകയായിരുന്നു.
കോവളത്തെത്തിയ യുവതിയെ മയക്ക് മരുന്ന് നല്‍കി ബോധരഹിതയാക്കിയ ശേഷം ബലാല്‍സംഗം ചെയ്യുകയായിരുന്നു. മയക്കം വിട്ടുണര്‍ന്ന ഇവരും വിദേശ യുവതിയും തമ്മില്‍ ഇക്കാര്യത്തില്‍ തര്‍ക്കമായി. ഇതേ തുടര്‍ന്ന് ഇവരെ കഴുത്ത് ഞെരിച്ചു കൊല്ലുകയായിരുന്നുവെന്നാണ് പ്രോസിക്യുഷന്‍ കേസ്. ഇത്തരത്തില്‍ നിരവധി വിദേശ വനിതകളെ മയക്കുമരുന്ന് നല്‍കി ഈ പ്രദേശത്ത് ഇവര്‍ പീഡിപ്പിച്ചിട്ടുള്ളതായും അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.
അനൗദ്യോഗിക ടൂറിസ്റ്റ് ഗൈഡുകളായി പ്രവര്‍ത്തിക്കുന്ന ഉമേഷിനും ഉദയകുമാറിനും മയക്ക് മരുന്ന് കച്ചവടവും ഉണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. കോവളത്തെത്തുന്നു വിദേശ ടൂറിസ്റ്റുകള്‍ക്കാണ് ഇത്തരത്തില്‍ ഇവര്‍ മയക്കുമരുന്ന് നല്‍കാറുണ്ടായിരുന്നു. അതിനെ ശേഷം വിദേശ യുവതികളെ ഇവര്‍ പീഡിപ്പിച്ച സംഭവങ്ങളും ഉണ്ടായിരുന്നു. സംഭവം നടന്ന് രണ്ട് മാസത്തിന് ശേഷമാണ് ഉമേഷും ഉദയകുമറും അറസ്റ്റിലായത്.
ലിഗയെ കാണാതായ വിവരമറിഞ്ഞ് ഡബ്ലിന്‍ സ്വോര്‍ഡ്സില്‍ താമസിക്കുന്ന പാര്‍ട്‌നര്‍ ആന്‍ഡ്രു ജോര്‍ഡന്‍ കേരളത്തില്‍ എത്തിയിരുന്നു.ദേശം മുഴുവന്‍ ലീഗയുടെ ചിത്രമുള്ള അറിയിപ്പുകള്‍ സ്ഥാപിച്ചു നടന്നു നീങ്ങിയ ആന്‍ഡ്രുവിന്റെ സങ്കടം അന്ന് കേരളം ഏറ്റുവാങ്ങി അയാളോടൊപ്പം തിരച്ചില്‍ നടത്തിയിരുന്നു. നിരവധി സാമൂഹിക പ്രവര്‍ത്തകരുടെ ശക്തമായ ഇടപെടലിലൂടെയാണ് കേസ് അന്വേഷണത്തില്‍ പോലീസ് സതീവമായി ഇടപെട്ടത്. സ്വോര്‍ഡ്സ് റോള്‍സ് ടൗണില്‍ ചൈല്‍ഡ് കെയര്‍ സെന്റര്‍ നടത്തുന്ന സഹോദരിക്കൊപ്പമാണ് ആന്‍ഡ്രുവും ,ലിഗയും അക്കാലത്ത് താമസിച്ചിരുന്നത്.
ആത്മഹത്യയാണെന്നു കരുതിയ യുവതിയുടെ മരണം കൊലപാതകമെന്നു തെളിഞ്ഞു. ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കുറ്റം സമ്മതിച്ചതിനെ തുടർന്ന് ഭർത്താവ് അറസ്റ്റിലായി. നേമം സ്റ്റുഡിയോ റോഡ് പ്രീതി നിവാസിൽ അശ്വതിയുടെ മരണമാണ്ഒമ്പത് വർഷത്തിന് ശേഷം കൊലപാതകമാണെന്ന് തെളിഞ്ഞത്. ഭർത്താവ് രതീഷിനെ ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
നേമത്തെ വീട്ടിൽ കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മരിക്കുമ്പോൾ 23 വയസായിരുന്നു അശ്വതിയക്ക് പ്രായം. ലോക്കൽ പോലീസ് അന്വേഷണത്തിൽ മരണം ആത്മഹത്യയാണെന്ന് കണ്ടെത്തുകയായിരുന്നു. കുടുംബകലഹമാണ് കാരണമെന്നാണ് അന്വേഷണത്തിൽ തെളിഞ്ഞത്. എന്നാൽ, അശ്വതിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ആക്ഷൻ കൗൺസിൽ രൂപവത്കരിക്കപ്പെട്ടതോടെ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു.
പഴയ അസ്വാഭാവിക മരണങ്ങളുടെ ഫയലുകൾ വീണ്ടും പരിശോധിക്കുന്നതിനിടെയാണ് അശ്വതിയുടെ മരണം സംബന്ധിച്ച റിപ്പോർട്ടിൽ ചില സംശയങ്ങളുദിച്ചത്. ഭർത്താവ് രതീഷിന്റെ കൈയിലുണ്ടായിരുന്ന ഒരു പൊള്ളലിന്റെ പാടാണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് കച്ചിത്തുരുമ്പായത്. കത്തിക്കരിഞ്ഞ അശ്വതിയുടെ ശരീരത്തിൽ പിടിച്ചതിലൂടെയാണ് പൊള്ളലേറ്റതെന്നാണ് രതീഷ് പറഞ്ഞത്. എന്നാൽ, ഇതു വിശ്വസിക്കാൻ പോലീസ് തയ്യാറായില്ല. അങ്ങനെയെങ്കിൽ കൈയുടെ അകം ഭാഗത്തേ പൊള്ളലുണ്ടാകൂവെന്നും പുറംഭാഗത്ത് പൊള്ളലുണ്ടാകില്ലെന്നും പോലീസ് വിലയിരുത്തി. തുടർന്ന് അന്വേഷണസംഘം ശാസ്ത്രീയ പരിശോധനകളിലേക്കു നീങ്ങുകയായിരുന്നു.
അശ്വതിയുടെ പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടർമാരെ കണ്ട് അന്വേഷണസംഘം വീണ്ടും വിവരങ്ങൾ ശേഖരിച്ചു. സംഭവം എങ്ങനെയാണ് നടന്നതെന്ന് പുനഃസൃഷ്ടിച്ചാൽ മാത്രമേ പൊള്ളലേറ്റത് സംബന്ധിച്ച് കൂടുതൽ വ്യക്തത വരുത്താനാകൂവെന്നും ഡോക്ടർമാർ വ്യക്തമാക്കി.
ഇതേത്തുടർന്ന് ഇതിനായി ഡോക്ടർമാരുടെ ഒരു സംഘത്തെ നിയോഗിക്കുകയും അവർ സംഭവം പുനഃസൃഷ്ടിച്ച് പരിശോധനകൾ നടത്തുകയും ചെയ്തു. അശ്വതിയുടെ മരണം ആത്മഹത്യയല്ലെന്നും മറ്റൊരാൾ മണ്ണെണ്ണ ഒഴിച്ച് കത്തിച്ചതാണെന്നും ഡോക്ടർമാരുടെ വിലയിരുത്തലുണ്ടായി.
അശ്വതിയും രണ്ട് കുട്ടികളും മാത്രമുണ്ടായിരുന്ന വീട്ടിൽ മറ്റാരും വന്നിട്ടില്ലെന്നും അന്വേഷണസംഘം മനസ്സിലാക്കി. ഇതിനിടെ രതീഷിന് നുണപരിശോധന നടത്താൻ ശ്രമിച്ചിരുന്നുവെങ്കിലും അതിനു സമ്മതിച്ചിരുന്നില്ല.
കൂടുതൽ ചോദ്യംചെയ്യലിൽ അശ്വതിയുടെ ദേഹത്ത് താൻ മണ്ണെണ്ണ ഒഴിച്ച് കത്തിച്ചതാണെന്ന് രതീഷ് സമ്മതിക്കുകയായിരുന്നു. തുടർന്നാണ് ക്രൈംബ്രാഞ്ച് രതീഷിനെ അറസ്റ്റുചെയ്തത്. പൂഴിക്കുന്നിൽ ഓട്ടോ ഡ്രൈവറായിരുന്ന രതീഷും അശ്വതിയും തമ്മിൽ സ്വരച്ചേർച്ചയില്ലായിരുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇരുവരും തമ്മിൽ കലഹവും പതിവായിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് രതീഷ് അശ്വതിയുടെ മേൽ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയതെന്ന് പോലീസ് പറഞ്ഞു. ക്രൈംബ്രാഞ്ച് എസ്.പി. മധുസൂദനൻ നായരുടെ നേതൃത്വത്തിൽ ഡിവൈ.എസ്.പി. ജലീൽ തോട്ടത്തിലും സംഘവുമാണ് കേസ് അന്വേഷിച്ചത്.
ചങ്ങനാശേരി ബൈപ്പാസിന് സമീപം 40 ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. ചെത്തിപുഴയിൽ ഇരുചക്രവാഹന വർഷോപ്പ് നടത്തുന്ന തണ്ടപ്ര വീട്ടീൽ പോൾ ജോസഫിന്‍റേതാണ് (51) മൃതദേഹമാണെന്ന് സ്ഥിരീകരിച്ചു. പാലത്രയ്‌ക്കടുത്തുള്ള ഹോട്ടൽ സമുദ്രയുടെ സമീപത്തെ കാടുകയറിയ പറമ്പിലെ മരത്തില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതശരീരം.
ചങ്ങനാശേരിയില്‍ 40 ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തിപോള്‍ ജോസഫിനെ കാണാതായതിനെ തുടര്‍ന്ന് ചങ്ങനാശേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തിരുന്നു. ഇദ്ദേഹത്തിൻ്റെ വർക്ക് ഷോപ്പിൽ ഉണ്ടായിരുന്ന ബൈക്ക് റോഡരികിൽ കണ്ടതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. അസ്ഥികൾ വേർപെട്ട നിലയിലായിരുന്നു. പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
ശശി തരൂര്‍ എംപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോട്ടയം ഡിസിസിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഡിസിസി അധ്യക്ഷന്‍ നാട്ടകം സുരേഷിനെ പിന്തുണക്കുന്ന കുറിപ്പിലാണ് എംപിക്കെതിരെ കടുത്ത വിമര്‍ശനം ഉന്നയിക്കുന്നത്. പോസ്റ്റ് വിവാദത്തില്‍.’സോണിയാഗാന്ധിയുടെ അടുക്കളയിലെ പാത്രം കഴുകി കോണ്‍ഗ്രസായിട്ട്, പാര്‍ലമെന്റ് സീറ്റ് മേടിച്ച് വിമാനത്തില്‍ വന്ന് ഇറങ്ങിയ ആളല്ല നാട്ടകം സുരേഷ്’ എന്ന തലക്കെട്ടിലാണ് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.
സംഭവം വിവാദമായതോടെ തലക്കെട്ട് നീക്കം ചെയ്തു. തുടര്‍ന്നുള്ള കുറിപ്പ് ഡിസിസി പേജില്‍ നിന്നും നീക്കം ചെയ്തിട്ടില്ല.’സിപിഎമ്മിന്റെ കുത്തകയായിരുന്നു നാട്ടകം പഞ്ചായത്തില്‍ കോണ്‍ഗ്രസിന്റെ മൂവര്‍ണ കൊടി പായിച്ചു പഞ്ചായത്ത് പ്രസിഡന്റാവുമ്പോള്‍ ഇദ്ദേഹത്തിന് പ്രായം വെറും 25 വയസ് മാത്രമായിരുന്നു.കെഎസ്‌യു ബ്ലോക്ക് പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി, കെപിസിസി സെക്രട്ടറി തുടങ്ങി പാര്‍ട്ടിയുടെ പല മേഖലയിലും വര്‍ഷങ്ങള്‍ പ്രവര്‍ത്തിച്ചിട്ടാണ് നാട്ടകം സുരേഷ് കോട്ടയം ഡിസിസി പ്രസിഡന്റായത്.
ഒരു ദിവസം നേരം പുലര്‍ന്നപ്പോള്‍ കുപ്പായവും തയ്ച്ചു കോണ്‍ഗ്രസുകാരനായത് അല്ല.’ എന്നാണ് ഫേസ്ബുക്ക് പോസ്റ്റ്.അതേസമയം പോസ്റ്റ് പ്രത്യക്ഷപ്പെട്ടത് ഡിസിസിയുടെ പേജില്‍ തന്നെയാണോയെന്ന് അറിയില്ലെന്നും തന്റെ അറിവോടെയല്ല പോസ്റ്റ് എന്നുമാണ് വിഷയത്തില്‍ നാട്ടകം സുരേഷിന്റെ വിശദീകരണം.ശശി തരൂരിന്റെ കോട്ടയം പര്യടനവുമായി ബന്ധപ്പെട്ട് നേരത്തെ നാട്ടകം സുരേഷ് രംഗത്തെത്തിയിരുന്നു.
എഐസിസി നിര്‍ദേശം നിലനില്‍ക്കെ തരൂരിന്റെ കോട്ടയം സന്ദര്‍ശനം ഡിസിസിയെ അറിയിച്ചില്ലെന്ന് ആക്ഷേപം നാട്ടകം സുരേഷ് ഉന്നയിച്ചതാണ് വിവാദത്തില്‍ കലാശിച്ചത്. അതിന് പിന്നാലെയാണ് പോസ്റ്റ് വിവാദം.
തേജസ് ക്രിയേഷൻസിന്റെ ബാനറിൽ ഷാജി തേജസ് കഥയും തിരക്കഥയും സംവിധാനവും നിർവഹിച്ചു പ്രധാന വേഷത്തിൽ അഭിനയിക്കുന്ന “രുദ്രന്റെ നീരാട്ട്…” സിനിമയുടെ ചിത്രീകരണം സമാപിച്ചു.
വേൾഡ് ടുറിസം ഭൂപടത്തിൽ ഇടം പിടിച്ച കോട്ടയം ജില്ലയിലെ എഴുമാന്തുരുത്തിലും ഏറ്റുമാനൂർ, അതിരമ്പുഴ പ്രദേശങ്ങളുമായിരുന്നു പ്രധാന ലൊക്കേഷൻ.

ലഹരി ‘ ലഹരി,ലഹരി ! ? …….മനസ്സാക്ഷിയെ മരവിപ്പിക്കുന്ന മഹാ പാതകങ്ങളിലേക്കു മനുഷ്യ ജീവിതങ്ങളെ വലിച്ചിഴക്കുന്ന ലഹരിയുടെ മായാലോകം. അതു മദ്യമായും മയക്കുമരുന്നായും മനുഷ്യന്റെ സിരകളിൽ പടർന്നു മയങ്ങുമ്പോൾ മായാലോകത്തിൽ മറഞ്ഞിരിക്കുന്ന ഭീകരതകളിലേക്കും വൈകൃതങ്ങളിലേക്കും അവനെ തള്ളിവിടുന്ന മഹാ വിപത്ത്.
“രുദ്രന്റെ നീരാട്ട്” വെറുമൊരു സിനിമയല്ല ,ആകാംക്ഷയിലും ജിജ്ഞാസയിലും പ്രേരണയിലും പെട്ടു ജീവിതം കൈവിട്ടുപോയ ഒരു ചെറുപ്പക്കാരന്റെ ജീവിതത്തിന്റെ നേർക്കാഴ്ച. പുതു തലമുറയ്ക്ക് ഇതിൽ നിന്നും പാഠമുൾക്കൊണ്ട് കരുതലെടുക്കുവാൻ ഉൾക്കാഴ്ചയുണ്ടാക്കും ഈ ചിത്രം എന്നതിൽ സംശയമില്ല.

തികച്ചും ഗ്രാമീണ പശ്ചാത്തലത്തിൽ സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു കുടുംബകഥയാണ് ഷാജി തേജസ്സ് ഈ സിനിമയിലൂടെ പറയുന്നത്. ചിത്രത്തിൽ ഷാജി തേജസ്സിനോടൊപ്പം നായികയായി പ്രിയ സതീഷ് വേഷമിടുന്നു. രാമചന്ദ്രൻ പുന്നാത്തൂർ,അമർനാഥ് പള്ളത്ത്,ജോസഫ് പോൾ മാതിരമ്പുഴ,ജോണി കുറവിലങ്ങാട്,കുറുപ്പ് ചേട്ടൻ,തോമസ് ജോസഫ്,ബൈജു ബെൻസാർ, ജിജി,ബേബി കോയിക്കൽ,ബൈജു കാഞ്ഞിരപ്പള്ളി,ജിജി കല്ലമ്പാറ,അയ്യപ്പൻ കാണക്കാരി,പ്രശാന്ത് എഴുമാന്തുരുത്ത്,തമ്പി കറുകച്ചാൽ,വിനോദ് തപ്‌ളാൻ,നിഷാ ജോഷി,കോട്ടയം പൊന്നു, ശിവലക്ഷ്മി,ആരതി, ബാല താരങ്ങളായ വൈഡൂര്യ, മാസ്റ്റർ.ജോർവിൻ എന്നിവരും വേഷമിടുന്നു.

ഷാജി തേജസ്,ബാബു എഴുമാവിൽ,മുരളി കൈമൾ,ഫ്രാൻസിസ് മാത്യു പാലാ എന്നിവർ ഗാനരചനയും, രാംകുമാർ മാരാർ, ഷിനു വയനാട്, ശ്യാം കോട്ടയം എന്നിവർ സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നു.ഋത്വിക് ബാബു,ഷിനു വയനാട്,രാംകുമാർ മാരാർ,ശ്യാം കോട്ടയം എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.
എഡിറ്റിംഗ് പുരോഗമിക്കുന്നു.
ചിത്രം ഒ റ്റി റ്റി പ്ലാറ്റ്ഫോമിൽ ജനുവരിയിൽ റിലീസ് ചെയ്യും.


സെനഗലിനെ അതിവേഗം കൊണ്ട് തോൽപിച്ച് ഇംഗ്ലണ്ട് ലോകകപ്പ് ഫുട്ബോൾ ക്വാർട്ടർ ഫൈനലിലേക്ക് ഓടിക്കയറി! സെനഗലിന്റെ പവർ ഗെയിമിനു മുന്നിൽ അതിവേഗത്തിലുള്ള പ്രത്യാക്രമണങ്ങളിലൂടെയാണ് ഇംഗ്ലണ്ട് മൂന്നു ഗോളും നേടിയത്. ജോർദൻ ഹെൻഡേഴ്സൺ (38-ാം മിനിറ്റ്), ഹാരി കെയ്ൻ (45+3), ബുകായോ സാക്ക എന്നിവരാണ് സ്കോറർമാർ. ശനിയാഴ്ച നടക്കുന്ന ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ട് ഫ്രാൻസിനെ നേരിടും.
നിരന്തര മുന്നേറ്റങ്ങളുമായി സെനഗൽ സജീവമാക്കിയ പോരാട്ടത്തെ ആദ്യ പകുതിക്കു തൊട്ടു മുൻപാണ് ഇംഗ്ലണ്ട് അനുകൂലമാക്കിയെടുത്തത്. യുവതാരം ജൂഡ് ബെല്ലിങ്ങാമായിരുന്നു ആദ്യ രണ്ടു ഗോളുകളുടെയും ശിൽപി. 37-ാം മിനിറ്റിൽ ഹാരി കെയ്ൻ നീട്ടി നൽകിയ പന്തുമായി ഓടിക്കയറിയ ബെല്ലിങ്ങാം ഡിഫൻഡർമാരെ വെട്ടിയൊഴിഞ്ഞു കട്ട് നൽകിയ പന്ത് ജോർദൻ ഹെൻഡേഴ്സൺ ഗോളിലേക്കു തിരിച്ചു വിട്ടു. ഇടവേളയ്ക്കു പിരിയാൻ നിമിഷങ്ങൾ ശേഷിക്കെ മൈതാനമധ്യത്തിൽ സെനഗൽ താരങ്ങളിൽ നിന്നു പിടിച്ചെടുത്ത പന്തുമായി വീണ്ടും ബെല്ലിങ്ങാമിന്റെ കുതിപ്പ്.
ബെല്ലിങ്ങാം നൽകിയ പന്ത് ഫിൽ ഫോഡൻ ക്യാപ്റ്റൻ കെയ്നു നൽകി. ഓട്ടത്തിനിടെ പന്തിനെ ഒരുക്കിയെടുത്ത് കെയ്നിന്റെ കൂൾ ഫിനിഷ്. രണ്ടാം പകുതിയുടെ തുടക്കത്തിൽ മറ്റൊരു സൂപ്പർ ഫാസ്റ്റ് സ്പ്രിന്റിൽ ഇംഗ്ലണ്ട് ലീഡുയർത്തി. കെയ്നിന്റെ കാൽക്കൽ നിന്നു പോയ പന്ത് ഓടിപ്പിടിച്ച ഫിൽ ഫോഡൻ പന്തുമായി ഓടിക്കയറി. ഡ്രിബിൾ ചെയ്തു പാഞ്ഞ ഫോഡൻ നൽകിയ പന്ത് ബുകായോ സാക സെനഗൽ ഗോൾകീപ്പർ എഡ്വേഡ് മെൻഡിയുടെ തലയ്ക്കു മുകളിലൂടെ ഉയർത്തി വിട്ടു. കളിയുടെ തുടക്കത്തിൽ ഇംഗ്ലണ്ടിന് കടുത്ത വെല്ലുവിളി ഉയർത്തിയ സെനഗലിന്റെ ചെറുത്തുനിൽപ് അവിടെ തീർന്നു. ആദ്യ പകുതിയിൽ ഇസ്മായില സാറിന്റെ ഒരു ഷോട്ട് ക്രോസ് ബാറിനു മുകളിലൂടെ പറന്നിരുന്നു. മറ്റൊരു ശ്രമം ഇംഗ്ലിഷ് ഗോൾകീപ്പർ പിക്ഫഡ് രക്ഷപ്പെടുത്തുകയും ചെയ്തു.
തെന്നിന്ത്യന്‍ സിനിമയിലും കഴിവ് തെളിയിച്ച, നിരവധി ആരാധകരുള്ള നടിയാണ് രാധിക ആപ്തെ. പലപ്പോഴും നടി സൈബര്‍ ആക്രമണങ്ങള്‍ക്കു വിധേയയാകാറുമുണ്ട്. രാധികയുടെ നഗ്‌ന ചിത്രങ്ങള്‍ അടുത്തിടെ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു.
ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട് പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി സംഘടിപ്പിച്ച പത്രസമ്മേളനത്തില്‍ രാധിക പങ്കുവച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
ഇന്റര്‍നെറ്റില്‍ സെര്‍ച്ച് ചെയ്താല്‍ നിങ്ങള്‍ക്ക് എന്റെ നഗ്ന വീഡിയോ കാണാന്‍ സാധിക്കും. നിങ്ങള്‍ക്ക് നഗ്ന ശരീരം കാണണം എന്ന് തോന്നുന്നുണ്ടോ? എങ്കില്‍ നിങ്ങള്‍ സ്വന്തം കണ്ണാടിക്ക് മുന്നില്‍ നില്‍ക്കണമെന്നാണ് രാധിക പറഞ്ഞിരിക്കുന്നത്.
സ്വന്തം ശരീരത്തെക്കുറിച്ച് നാണക്കേട് തോന്നുവര്‍ക്ക് മാത്രമേ മറ്റുള്ളവരുടെ ശരീരത്തെക്കുറിച്ച് ജിജ്ഞാസ ഉണ്ടാവൂ ‘- രാധിക വ്യക്തമാക്കി. രാധികയെ പിന്തുണച്ച് നിരവധി പേരാണ് എത്തിയത്. ഫഹദ് ഫാസില്‍ ചിത്രം ഹരത്തിലൂടെ മലയാളത്തിലേക്ക് എത്തിയ രാധിക ആപ്‌തെ വീണ്ടും മലയാളത്തിലേക്ക് വരാനുള്ള ഒരുക്കത്തിലാണ്.
ലിജോ ജോസ് പെല്ലിശേരി ഒരുക്കുന്ന ചിത്രത്തിലൂടെയാണ് മോഹന്‍ലാലിനു നായികയായി രാധിക വീണ്ടും മലയാളത്തിലേക്ക് എത്തുന്നത്. സമീപകാലത്ത് മലയാള സിനിമയിലെ ഏറ്റവും വലിയ ശ്രദ്ധ നേടിയ അനൗണ്‍സ്‌മെന്റായിരുന്നു ലിജോ ജോസ് പെല്ലിശേരിയും മോഹന്‍ലാലും ഒരുമിക്കുന്ന ആദ്യ ചിത്രമെന്നത്.
2016 ല്‍ രജനികാന്തിന്റെ നായികയായി കബാലിയില്‍ എത്തിയതോടെയാണ് സൗത്തിന്ത്യയില്‍ രാധിക ശ്രദ്ധ നേടുന്നത്. 2019 ല്‍ പുറത്തിറങ്ങിയ ചിത്തിരം പേസുതടി -2 ആണ് രാധിക അവസാനം അഭിനയിച്ച തമിഴ് ചിത്രം. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം ഭാഷകള്‍ക്കു പുറമേ സമീപകാലത്ത് ദി വെഡ്ഡിംഗ് ഗസ്റ്റ്, ദി ആശ്രം, എ കാള്‍ ടു സ്‌പൈ എന്നീ ഇംഗ്ലീഷ് ചിത്രങ്ങളിലും രാധിക പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.
ബംഗ്ലദേശിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ വിക്കറ്റ് കീപ്പറായി കെ.എൽ.രാഹുലിനെ നിയോഗിച്ചതിനു പിന്നാലെ, ഈ നീക്കം സൃഷ്ടിച്ച ആശയക്കുഴപ്പം പങ്കുവച്ച് പ്രശസ്ത കമന്റേറ്റർ ഹർഷ ഭോഗ്‍ലെ രംഗത്ത് എത്തി. പരിക്കേറ്റ് പന്ത് ഈ ടൂർണമെന്റിൽ ശേഷിക്കുന്ന മത്സരങ്ങൾ കളിക്കില്ല എന്നത് ഉറപ്പായിരിക്കെയാണ് മാനേജ്‌മന്റ് ഇങ്ങനെ ഒരു നീക്കം നടത്തിയത്. ഒരു സ്പെഷ്യലിസ്റ് കീപ്പർ അല്ലാത്ത രാഹുലിലൈൻ ഒരുപാട് വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാന്മാർ അവസരം കാത്തിരിക്കെ എന്തിനാണ് ടീമിൽ എടുത്തതെന്ന് ആരാതകരും ചോദിക്കുന്നു. ഇന്ത്യൻ മാനേജ്മെന്റിനെയും അവർ നടത്തുന്ന ഈ ” അതിബുദ്ധിയും” മനസിലാകുന്നില്ല എന്നാണ് ആരാധകർ പറയുന്നത്.
ഇഷാൻ കിഷൻ ടീമിൽ ഇടം കാത്തുനിൽക്കെ രാഹുലിനെ വിക്കറ്റ് കീപ്പറാക്കിയ നീക്കം ആശയക്കുഴപ്പത്തിന് ഇടയാക്കിയെന്ന് ഭോഗ്‍ലെ ട്വിറ്ററിൽ കുറിച്ചു.” ‘അങ്ങനെ ഋഷഭ് പന്തിനെ ടീമിൽനിന്ന് മാറ്റി. സഞ്ജുവാണെങ്കിൽ ഇന്ത്യയിലും! വിക്കറ്റ് കീപ്പർമാർ അവസരം കാത്തു പുറത്തു നിൽക്കുമ്പോൾ കെ.എൽ.രാഹുലിനെ വീണ്ടും വിക്കറ്റ് കീപ്പറുടെ ചുമതല ഏൽപ്പിച്ചിരിക്കുന്നു. ഇഷാൻ കിഷൻ ടീമിലുണ്ടെന്ന് ഓർക്കണം. എനിക്ക് ഒന്നും മനസ്സിലാകുന്നില്ല’ – ഭോഗ്‍ലെ ട്വിറ്ററിൽ കുറിച്ചു.
രാഹുൽ വല്ലപ്പോഴും മാത്രം അത്യാവശ്യ സന്ദർഭങ്ങളിൽ മാത്രമാണ് വിക്കറ്റ് കീപ്പിങ് ഗ്ലൗസ് അണിയാറുള്ളത്. ഇന്നലെ ബാറ്റിംഗിൽ നല്ല രീതിയിൽ കളിച്ച രാഹുൽ വിക്കറ്റ് കീപ്പിങ്ങിൽ വരുത്തിയ പിഴവാണ് ഇന്ത്യയെ ജയത്തിൽ നിന്നും തടഞ്ഞത്. രാഹുലിനെയാൻ ഇന്ത്യയുടെ വിക്കറ്റ് കീപ്പറായി ഉദ്ദേശിക്കുന്നതെങ്കിൽ അയാൾക്ക് ആ ജോലി ഇനി മുതൽ സ്ഥിരമായി നൽകണമെന്നും ഇന്ത്യൻ പ്രീമിയർ ലീഗിൽ ഉൾപ്പടെ അയാൾ തന്നെ കീപ്പ് ചെയ്യണമെന്നും ഭോഗ്‍ലെ പറഞ്ഞു.