Latest News

കാമുകിയെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഡൽഹി ബാബ ഹരിദാസ് നഗർ സ്വദേശി സാഹിൽ ഗെലോട്ട് (33) ആണ് അറസ്റ്റിലായത്. ഡൽഹി സ്വദേശിനിയായ നിക്കി യാദവ് (24) ആണ് കൊല്ലപ്പെട്ടത്. നിക്കി യാദവും സാഹിൽ ഗെലോട്ടും പ്രണയത്തിലായിരുന്നു. കൂടാതെ ഒരുമിച്ച് താമസിച്ച് വരികയായിരുന്നു.

അതേസമയം സാഹിൽ നിക്കി യാദവിനെ ഒഴിവാക്കി മറ്റൊരു യുവതിയെ വിവാഹം കഴിക്കാനുള്ള ശ്രമം നടത്തി വരികയായിരുന്നു. ഇത് മനസിലാക്കിയ നിക്കി യാദവ് മറ്റൊരാളെ വിവാഹം കഴിച്ചാൽ വെറുതെ വിടില്ലെന്ന് സഹിലിന് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതോടെ പ്രകോപിതനായ സാഹിൽ നിക്കിയെ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.

ഫെബ്രുവരി പത്താം തീയതി ഡൽഹിയിലെ ഐഎസ്ബിടിക്ക് സമീപത്ത് കാർ നോർത്തിയ ശേഷം നിക്കി യാദവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് വീട്ടുകാരുടെ അറിവോടെ മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിക്കുകയും ചെയ്തു. നിക്കിയുടെ മൃതദേഹം ധാബയിലുള്ള സഹിലിന്റെ വീട്ടിലെ ഫ്രിഡ്ജിൽ കഷ്ണങ്ങളാക്കി സൂക്ഷിക്കുകയായിരുന്നു. നിക്കിയെ കാണാനില്ലെന്ന പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം പുറംലോകം അറിഞ്ഞത്. പോലീസ് അറസ്റ്റ് ചെയ്ത പ്രതി കുറ്റം സമ്മതിച്ചു. ഡൽഹിയിൽ കഴിഞ്ഞ വർഷം ശ്രദ്ധ എന്ന പെൺകുട്ടിയും സമാന രീതിയിൽ കൊല്ലപ്പെട്ടിരുന്നു.

ടെക്സസിൽ കാണാതായ മലയാളി യുവാവി​ന്റെ മൃതദേഹം കണ്ടെത്തി. ജെയ്‌സൺ ജോൺ എന്ന മുപ്പതുകാരനാണ് മരിച്ചത്. ഇന്നലെ വൈകിട്ടോടെ യുവാവിനെ കാണാതായ താടാകത്തിൻറെ ഭാഗത്തു നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. ഈ മാസം 5നാണ് ജെയ്‌സണിനെ കാണാതാവുന്നത്. 9 ദിവസങ്ങളായി ജെയ്‌സണിനു വേണ്ടിയുള്ള തെരച്ചിലിലായിരുന്നു അധികൃതർ. എന്നാൽ മൃതദേഹം കണ്ടെത്താനായിരുന്നില്ല. തണുത്ത ജലമായതിനാലാണ് ഇത്ര ദിവസമായി മൃതദേഹം കണ്ടെത്താനാകാതെ പോയതെന്നാണ് നിഗമനം.

ജെയ്‌സണിനെ കാണാതായതു മുതൽ കുടുംബവും അധികൃതരും ഊർജിതമായ തെരച്ചിൽ നടത്തി വരുകയായിരുന്നു. മൃതദേഹം കണ്ടെത്തുന്നതിനായി പരിശീലനം ലഭിച്ച 2 നായകളുമായി ബോട്ടിൽ തെരച്ചിൽ നടത്തിയിരുന്നു. തടാകത്തിൻറെ ഒരു പ്രത്യേക സ്ഥലത്തെത്തിയപ്പോൾ നായകൾ കുറച്ചതിനെ തുടർന്ന് സംഭവ സ്ഥലത്ത് മുങ്ങൽ വിദഗ്ദർ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായിരുന്നില്ല.

ന്യൂയോർക്കിൽ പോർട്ട്‌ചെസ്റ്റർ എബനേസർ മാർത്തോമ്മാ ചർച്ച് അംഗങ്ങളാണ് ജെയ്‌സണിൻറെ കുടുംബം. ഐടി രംഗത്തു പ്രവർത്തിക്കുന്ന ജേസൺ റൂം മേറ്റിനൊപ്പമാണ് ഓസ്റ്റിനിൽ താമസിക്കുന്നത്. ഞായറാഴ്ച്ച പുലർച്ചെ മുതലാണ് ജെയ്‌സൺ ജോണിനെ കാണാതായത്. പുലർച്ചെ ഏകദേശം 2:18 നാണ് ജെയ്‌സണിനെ അവസാനമായി വീഡിയോ ദൃശ്യങ്ങളിൽ കാണുന്നത്. താടകത്തിൻറെ എതിർവശത്തുള്ള ഒരു ഹോളിഡേ ഇന്നിൽ നിന്നുള്ള വീഡിയോ ദൃശ്യങ്ങളുണ്ട്.

ഫെബ്രുവരി 14 പ്രണയത്തിന്റെ ദിനമായി ലോകമെമ്പാടും ആഘോഷിക്കുന്ന ദിവസം. പ്രണയത്തിന് പ്രായമോ അതിർവരമ്പുകളോ ഇല്ലെന്ന് നമുക്ക് മനസിലാക്കിത്തരാൻ ഇന്നത്തെ സോഷ്യൽ മീഡിയ പോസ്‌റ്റുകളിലേക്ക് കണ്ണോടിച്ചാൽ മതിയാകും. പതിനായിരത്തിയൊമ്പത് പുരുഷന്മാർക്കൊപ്പം കിടക്കപങ്കിട്ട യുവതിയെ കുറിച്ച് കേട്ടിട്ടുണ്ടോ? ഗെയ്‌നത്ത് മോണ്ടിനേഗ്രോ എന്ന ഓസ്ട്രേലിയക്കാരിക്കാണ് ഈ റെക്കോഡുള്ളത്. കേൾക്കുമ്പോൾ അന്തംവിടേണ്ട, ഇക്കാര്യം തന്റെ പുസ്‌തകത്തിലൂടെ ഗെയ്‌നത്ത് വെളിപ്പെടുത്തിയിട്ടുള്ളതാണ്. ‘10000 മെൻ ആന്റ് കൗണ്ടിംഗ്’ എന്നാണ് പുസ്‌തകത്തിന്റെ പേര്.

15 വർഷത്തോളം ഓസ്‌ട്രേലിയയിൽ എസ്‌കോർട്ട് സർവീസിലായിരുന്നു ഗെയ്‌നത്ത് പ്രവർത്തിച്ചിരുന്നത്. ലൈംഗിക വ്യവസായത്തിന്റെ ഭാഗമായ ഗെയ്‌നത്തിനെ തേടി ആദ്യ കാലങ്ങളിൽ പുരുഷാരം തന്നെയെത്തി. മണിക്കൂറിന് 1000 ഡോളർ വരെ ഈടാക്കാൻ ഗെയ‌്നത്ത് നിർബന്ധിതയായി. ഒരു മാസം 56 പുരുഷന്മാരുമായി താൻ ലോകത്തിന്റെ വിവിധ ഇടങ്ങളിൽ വച്ച് ബന്ധപ്പെട്ടിട്ടുണ്ടെന്ന് ഇവർ പറയുന്നു. എന്നാൽ കുറച്ചു കാലം കഴിഞ്ഞപ്പോഴേക്കും പൈലറ്റ് ആകുക എന്ന മോഹം ഉടലെടുത്തു. കൊമേർഷ്യൽ ലൈസൻസ് സ്വന്തമാക്കിയെങ്കിലും, ആകസ്‌മികമായി കരളിനെ ബാധിച്ച രോഗം ജോലി തുടരാൻ അനുവദിച്ചില്ല. തുടർന്ന് പഴയ തട്ടകത്തിലേക്ക് ഗെയ്‌നത്ത് മടങ്ങി.

ജീവിതത്തിന്റെ ഒരുഘട്ടത്തിൽ മയക്കുമരുന്നിന് അടിമയായ ഇവർ വളരെ കഷ്‌ടപ്പെട്ടാണ് അതിൽ നിന്നും മുക്തയായത്. പുതിയൊരു ജീവിത പങ്കാളിയെ കണ്ടെത്തിയതോടെ ലൈംഗിക തൊഴിൽ ഗെയ്‌നത്ത് ഉപേക്ഷിച്ചു. ജീവത്തിലുണ്ടാകുന്ന സാമ്പത്തിക പിരിമുറക്കമാണ് ഇഷ്‌ടമില്ലാത്ത പലതും മനുഷ്യനെ കൊണ്ട് ചെയ്യിക്കുന്നതെന്ന് അവർ പറയുന്നു. എന്നാൽ അത് മറികടക്കാൻ മറ്റേതെങ്കിലുമൊരു വഴിയുണ്ടെങ്കിൽ അത് തെരഞ്ഞെടുക്കണമെന്നാണ് സ്ത്രീകളോട് ഗെയ‌്നത്തിന് നൽകാനുള്ള ഉപദേശം.ലോകത്ത് മിക്ക പുരുഷന്മാരും സെക്‌സിലൂടെ തന്റെ ഇണയെ സന്തോഷിപ്പിക്കാൻ ആഗ്രഹിക്കുന്നവരാണെന്ന് ഗെയ‌്ന‌ത്ത് പറയുന്നു. ഇണ തന്റെ വേഴ്‌ചയിൽ സംതൃപ്‌തയാണെന്ന് അറിഞ്ഞാൽ അതിൽപരം സന്തോഷം പുരുഷന് കിട്ടാനില്ലെന്നും ഇവർ പറയുന്നു.

രക്ഷിതാക്കളുടെ കണ്ണുവെട്ടിച്ച് തിരക്കേറിയ റോഡിലൂടെ ഓടിപ്പോയ രണ്ട് വയസുകാരന് രക്ഷകനായി സൂപ്പർ മാർക്കറ്റ് ജീവനക്കാരൻ. ഏഴാംമൈൽ സ്വദേശി ഇ. സന്ദീപാണ് കുഞ്ഞിനെ പാഞ്ഞുവരുന്ന ബസിനടിയിൽ പെടാതെ കാത്തുസംരക്ഷിച്ചത്. ശനിയാഴ്ച രാത്രി 8.45-ഓടെയായിരുന്നു സംഭവം.

പൂക്കോട്ട് പ്രവർത്തിക്കുന്ന സൂപ്പർ മാർക്കറ്റിൽ എത്തിയ കോട്ടയംപൊയിൽ സ്വദേശികൾ സാധനങ്ങൾ വാങ്ങി തിരിച്ച് കാറിൽ കയറുമ്പോഴാണ് കുട്ടി റോഡിലേക്ക് ഓടികയറിയത്. ഇതു ശ്രദ്ധയിൽപ്പെട്ട സന്ദീപ് കുട്ടിയുടെ പിറകെയോടി രക്ഷപ്പെടുത്തുകയായിരുന്നു.

അല്പം വൈകിയിരുന്നെങ്കിൽ വേഗത്തിൽ വരുന്ന ബസിനടിയിൽ കുട്ടി അകപ്പെട്ടെനെ എന്നത് സമീപത്തെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. ഏഴാംമൈൽ ശ്രീകൃഷ്ണനഗർ സ്വദേശിയായ സന്ദീപ് രണ്ടുമാസമായി സൂപ്പർമാർക്കറ്റിൽ ജോലി ചെയ്യുന്നു.

കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന ചിത്രത്തിൽ പരിമളം എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് അഭിനയരംഗത്തെത്തിയ താരമാണ് ഭാവന. നമ്മൾ എന്ന ചിത്രത്തിനുശേഷം നിരവധി അവസരങ്ങളായിരുന്നു താരത്തിന് ലഭിച്ചത്. ആദ്യ ചിത്രത്തിൽ സഹതാരമായി അഭിനയിച്ചെങ്കിലും പിന്നീടുള്ള ചിത്രങ്ങളിൽ നായികയായി അഭിനയിക്കുവാൻ താരത്തിന് സാധിച്ചു. സിഐഡി മൂസ, ക്രോണിക് ബാച്ചിലർ, ചെസ്സ്, മേരിക്കുണ്ടൊരു കുഞ്ഞാട്, ലോലിപോപ്പ്, ട്വന്റി ട്വന്റി തുടങ്ങി മലയാളത്തിൽ ഒരുപാട് ചിത്രങ്ങളിൽ അഭിനയിച്ച താരം തമിഴിലും കന്നഡയിലുമായി ചില ചിത്രങ്ങൾ ചെയ്തിട്ടുണ്ട്.

പിന്നീട് തന്റെ ജീവിതത്തിലുണ്ടായ ചില സംഭവങ്ങളെ തുടർന്ന് സിനിമയിൽ നിന്നും മാറി നിന്ന താരം സോഷ്യൽ മീഡിയയിൽ പോലും സജീവമായിരുന്നില്ല. ഇപ്പോഴിതാ അഞ്ചുവർഷത്തെ ഇടവേളയ്ക്കു ശേഷം ഷറഫുദ്ധിൻ ചിത്രമായ ന്റെ ഇക്കാക്കക്കൊരു പ്രേമണ്ടാർന്ന് എന്ന ചിത്രത്തിലൂടെ വീണ്ടും അഭിനയത്തിലേക്ക് തിരിച്ചുവന്നിരിക്കുകയാണ് താരം. ഇത്രയും നീണ്ട ഇടവേളയ്ക്കു ശേഷം മലയാളത്തിലേക്ക് തിരിച്ചുവരുമ്പോൾ ഇങ്ങനെയൊരു ചിത്രം തിരഞ്ഞെടുക്കാനുള്ള കാരണം എന്താണെന്ന് വ്യക്തമാക്കുകയാണ് താരം.

ഇനിയങ്ങോട്ട് മലയാളം സിനിമ ചെയ്യണ്ടെന്നു തിരുമാനിച്ചിരിക്കുകയായിരുന്നു താനെന്ന് ഭാവന പറയുന്നു. പലപ്പോഴും ഇനിയൊരു തിരിച്ചു വരവില്ലെന്ന് ചിന്തിച്ചിട്ടുണ്ടെങ്കിലും അതിന് തനിക്ക് സാധിക്കുനില്ല. സിനിമയൊന്നും ഇല്ലാതെ വീട്ടിൽ ഇരിക്കാൻ നല്ല രസമുണ്ടായിരുന്നു. എന്നാൽ കുറച്ചു മാസങ്ങൾ കഴിഞ്ഞപ്പോൾ താൻ വലിയ ഡിപ്രെഷനിലൂടെയായിരുന്നു കടന്നുപോയത്. സിനിമയൊന്നും ചെയ്യാൻ കിട്ടിയില്ലെങ്കിൽ ഇനി എന്തു സംഭവിക്കുമെന്ന ഭയം തന്നെ അലട്ടിയിരുന്നെന്ന് ഭാവന പറയുന്നു.

നീണ്ട ഇടവേളയ്ക്കു ശേഷം ഇങ്ങനെയൊരു ചിത്രത്തിൽ അഭിനയിക്കാൻ അവസരം ലഭിച്ചിട്ടും വേണ്ടന്നായിരുന്നു തന്റെ തീരുമാനം. ചിത്രത്തിന്റെ കഥകേൾക്കാൻപോലും തനിക്ക് താൽപ്പര്യമുണ്ടായിരുന്നില്ല. കഥപറയാൻ വേണ്ടി തന്റെ അടുത്തേക്ക് സംവിധാനയകനും മറ്റും വന്നപ്പോൾ കഥപറഞ്ഞു പോയിക്കോട്ടെ താൻ എന്തായാലും അഭിനയിക്കുന്നില്ല എന്നരീതിയിലായിരുന്നു നിന്നത്. ഈ സിനിമ ചെയ്യാണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ തനിക്ക് ഒരുപാട് സമയമെടുക്കേണ്ടി വന്നിരുനെന്ന് താരം പറയുന്നു. തന്റെ ഫാമിലിയും കൂട്ടുകാരും തന്നെ ഒരുപാട് നിർബന്ധിച്ചു.പിന്നീട് തനിക് അത് ചെയ്യാമെന്ന് തോന്നി. അങ്ങനെയായിരുന്നു ന്റെ ഇക്കാകാക്കോരു പ്രേമണ്ടാർന്ന് എന്ന ചിത്രത്തിൽ അഭിനയിച്ചതെന്ന് ഭാവന പറയുന്നു.

മൂന്നര വയസുകാരിയെ പീഡിപ്പിച്ച കേസിൽ ക്ഷേത്രം പൂജാരിയെ 45 വർഷം കഠിന തടവിന് ശിക്ഷിച്ച് കോടതി. തൃപ്പൂണിത്തുറ ഉദയംപേരൂർ മണകുന്നം സ്വദേശി പുരുഷോത്തമൻ (83) നെയാണ് എറണാകുളം പ്രിൻസിപ്പൽ പോക്സോ കോടതി ശിക്ഷിച്ചത്. 2019 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ക്ഷേത്രത്തിലെ പൂജാരിയായിരുന്ന പുരുഷോത്തമൻ മൂന്നര വയസുകാരിക്ക് മുന്തിരിയും കൽക്കണ്ടവും നൽകി പ്രലോഭിപ്പിച്ച് പീഡനത്തിന് ഇരയാക്കുകയായിരുന്നു. പെൺകുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ വീട്ടുകാർ കുട്ടിയോട് കാര്യം തിരക്കിയപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. തുടർന്ന് കടുംബം പോലീസിൽ പരാതി നൽകുകയായിരുന്നു.

2019-2020 കാലയളവായിൽ പെൺകുട്ടി നിരവധി തവണ പീഡനത്തിന് ഇരയായി. കുട്ടി പറഞ്ഞ കാര്യങ്ങൾ മൊഴിയായി സ്വീകരിച്ച് ഉദയംപേരൂർ പോലീസ് കേസെടുക്കുകയായിരുന്നു. തടവ് ശിക്ഷയ്ക്ക് പുറമെ 80,000 രൂപ പിഴ നൽകാനും കോടതി വിധിയിൽ പറയുന്നു. കൊച്ചുമകളുടെ പ്രായം പോലും ഇല്ലാത്ത കുട്ടിയോട് ചെയ്ത ഹീനമായ പ്രവർത്തിക്ക് ഇയാൾ ഒരു ദയയും അര്ഹിക്കുന്നില്ലെന്ന് കോടതി പറഞ്ഞു.

ജോസ്‌ന സാബു സെബാസ്റ്റ്യൻ

പ്രിയപ്പെട്ട കേശുവേട്ടന് ,
കേശുവേട്ടനവിടെ സുഖമെന്ന് കരുതുന്നു .
നമ്മുടെ പ്രേമസുരഭിലമായിരുന്ന ആ കലാലയ ജീവിതത്തിന്റെ പത്താം പടിയിൽ ഞാനിന്നും കേശുവേട്ടനെ പ്രതീക്ഷിച്ചു നിൽക്കുകയാണ് . …

കേശുവേട്ടന്റെ നെറ്റിയിലെ ഒരിക്കലും മാഞ്ഞു കണ്ടിട്ടില്ലാത്ത ആ ചന്ദനക്കുറിയുടെ ഭംഗിയിലാണിന്നുമെന്റെ കിനാക്കൾ ….

കേശുവേട്ടൻ ആദ്യമായി മുട്ടറ്റം മടക്കി കുത്തിയ കൈത്തറിമുണ്ടിന്റെ കോണിൽ എനിക്കായി മാത്രം കരുതിവച്ച ആ നാരങ്ങാ മുട്ടായിയുടെ മധുരമാണിന്നും എന്റെ നാവിൽ ….

കേശുവേട്ടൻ എനിക്കായി എറിഞ്ഞിട്ട മൂവാണ്ടൻ മാങ്ങയുടെ ചൊനപറ്റി ഉണങ്ങിയ എന്റെ പച്ച പട്ടുപാവാടയും….
വൈക്കത്തഷ്ടമിക്ക് കേശവേട്ടനെനിക്ക് മേടിച്ച ….അന്നമ്മ ടീച്ചർ അടിച്ചു പൊട്ടിച്ച ആ കരിവളയും ഇന്നുമെന്റെ ഉറക്കം കെടുത്താറുണ്ട് …

നമ്മളൊന്നിച്ചു നിലാവ് കണ്ട സർപ്പക്കാവിലെ നാഗത്താന്മാരുടെ ദർശന ഓർമകളിന്നുമെന്നെ വല്ലാതെ വേട്ടയാടുന്നു ….

വാലിട്ടെഴുതിയ എന്റെ കണ്ണിലെ കണ്മഷിയാൽ കേശുവേട്ടന്റെ പൊടിമീശ മെല്ലെ കറപ്പിച്ചുകൊണ്ട് ഈ കരിമഷിയിലാണെന്റെ ജീവന സ്തംഭനമെന്ന് പറഞ്ഞപ്പോഴുയർന്ന ആ ഹൃദയസ്തംഭനമിന്നും താണ് അടുത്തതിലേക്ക് പോകാതെയുള്ള ആ ഒരേ നിൽപ്പിലാണിന്നുമെന്റെ ഹൃദയ താളം …..

കലാലയ ചുവരിൽ ചേർത്തുനിർത്തി കേശുവേട്ടനെനിക്ക് തന്ന ആ ആദ്യചുംബന ചൂടിന്റെ താപമിനിയും ഒരു പാരസെറ്റാമോളിനും കുറയ്ക്കാനായിട്ടില്ല ….

നമ്മളൊന്നിച്ചു കറങ്ങിയ ഉത്സവപ്പറമ്പിൽ നിന്ന് പിറക്കിയെടുത്ത ബലൂണിന്റെ കഷണങ്ങൾ ഇന്നുമെന്റെ ഹൃദയത്തെ വല്ലാതെ ശ്വാസം മുട്ടിക്കാറുണ്ട് …

പത്താം ക്ലാസിന്റെ മേശയിൽ ആദ്യമായി കേശുവെട്ടനെന്റെ പേര് കോമ്പസിനാൽ പോറിയിട്ട ആ മുറിവുകളിൽ നിന്നുമിന്നും ചോര വല്ലാതെ പൊടിയുന്നു ….

എന്നിരുന്നാലും നമ്മളെന്നും കൈകോർത്തു ഒരുമിച്ചു നനഞ്ഞ ആ മഴയിൽ ഇന്ന് ഞാനൊരു പ്രതീക്ഷയുടെ കാർമേഘം കാണണുണ്ട് . …

നമ്മളൊന്നിച്ചുള്ള ആ ദിവസങ്ങളെ ഞാനെങ്ങനാണ് വർണിക്കുക….

കാറ്റിൽ പറന്നകന്ന ഒരു കടലാസ് തുണ്ടുപോലെ….
അത്തമെത്താൻ കാത്തിരിക്കുന്ന തുമ്പിപ്പോലെ ….
എന്റെ ഹൃദയമിങ്ങനെ പറന്നും…..അകന്നും …

മഴയ്ക്കായി കാത്തിരിക്കുന്ന കാലൻ കുടപോലെ ….
എന്റെ ഹൃദയമിങ്ങനെ ചെരിഞ്ഞും, ചാരിയും നിന്നെ പ്രതീക്ഷിച്ചു ഒരു കോണിൽ നിൽക്കുകയാണിപ്പോഴും …

എന്ന് സ്നേഹപൂർവ്വം കേശുവേട്ടന്റെ സ്വന്തം സാറാമ്മ ……

അങ്ങനെ ജീവിതത്തിൽ ആദ്യമായി എഴുതി നോക്കിയ ഒരു പ്രണയലേഖനം, എല്ലാ കൂട്ടുകാർക്കുമായി ….Happy Valentine’s Day 💞

 

തനിക്ക് വ്യക്തിപരമായും തൊഴിൽപരമായും ആക്രമണങ്ങൾ നേരിടുന്നെന്ന് തുറന്ന് പറഞ്ഞ് നടൻ ജോജു ജോർജ് രംഗത്ത്. ഒരിടവേളയ്ക്ക് ശേഷം ഇരട്ട എന്ന സിനിമ താരത്തിന്റേതായി പുറത്തെത്തിയിരുന്നു. സിനിമ മികച്ച പ്രതികരണമാണ് നേടുന്നത്. എന്നാൽ താനിപ്പോൾ സ്ട്രഗിൾ ചെയ്യുകയാണ് എന്നാണ് ജോജുവിന്റെ തുറന്നുപറച്ചിൽ.

ഇക്കാരണത്താൽ സോഷ്യൽ മീഡിയയിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചെന്ന് നടൻ ജോജു ജോർജ് അറിയിച്ചു. തന്നെ ഒരു കലാകാരനെന്ന നിലയിൽ അംഗീകരിച്ചവർക്ക് നന്ദി പറഞ്ഞ താരം, വ്യക്തിപരമായും തൊഴിൽപരമായും ആക്രമണങ്ങൾ നേരിടുന്നതു മൂലം സോഷ്യൽ മീഡിയയിൽ നിന്ന് ഒരു ഇടവേള എടുക്കുകയാണെന്നാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നത്.

തനിക്ക് ആരോടും ഒരു പരാതിയുമില്ല. ഇനിയുള്ള കാലം അഭിനയത്തിലും സിനിമയിലും ശ്രദ്ധകേന്ദ്രീകരിക്കും.ഇതുവരെ നൽകിയ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി. എല്ലാ സിനിമകളെയും പിന്തുണയ്ക്കണം. ഇരട്ട എന്ന എന്റെ പുതിയ സിനിമയോട് നിങ്ങൾ കാണിച്ച് സ്നേഹത്തിന് നന്ദിയെന്നും താരം പറഞ്ഞു.

താൻ കുറച്ച് കാലങ്ങളായി എല്ലാ മീഡിയകളിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു. എന്നാൽ ഇരട്ട എന്ന സിനിമയോടു കൂടി സജീവമാകാൻ ശ്രമിച്ചതാണ്. പക്ഷേ പിന്നേയും എന്ന അനാവശ്യ കാര്യങ്ങളിലേക്ക് വലിച്ചിഴച്ചു. എന്റെ ഇൻബോക്സിൽ എല്ലാം കടുത്ത ആക്രമണമായി. ഞാൻ സിനിമയിലേക്ക് മാത്രം കുറച്ച് കാലം ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. തന്നെ വെറുതെ വിടണമെന്നും താരം അഭ്യർത്ഥിക്കുന്നു.

കൂടാതെ, ‘ഞാൻ ഒരു വശത്ത് കൂടി അഭിനയിച്ച് പൊയ്ക്കോളാം. കരിയറിൽ ഞാൻ സ്ട്രഗിളിലൂടെ കടന്നുപോവുകയാണ്. അതിൽ നിങ്ങൾ എന്നെ സഹായിക്കണം എന്നൊന്നും പറയുന്നില്ല. ഉപദ്രവിക്കാതിരുന്നാൽ വലിയ സന്തോഷം. ഇനി ഉപദ്രവിക്കണം എന്നാണ് നിർബന്ധമെങ്കിൽ ഒന്നും പറയാൻ പറ്റില്ല. പിന്തുണയ്ക്കുന്നവർക്ക് നന്ദി’- ജോജു വീഡിയോയിലൂടെ പ്രതികരിച്ചതിങ്ങനെ.

ബ്രസീൽ റിയോ ഡി ജനീറോയിലെ ക്രൈസ്റ്റ് ദി റെഡീമർ പ്രതിമയിൽ മിന്നലേൽക്കുന്ന ദൃശ്യമാണ് ഇപ്പോൾ സൈബർ ലോകത്ത് ചർച്ചയാകുന്നത്. ലോകാത്ഭുതങ്ങളിലൊന്നായാണ് ഇതിനെ അടയാളപ്പെടുത്തിയിരിക്കുന്നത്. വെള്ളിയാഴ്ച ബ്രസീലിലുണ്ടായ ശക്തമായ കൊടുങ്കാറ്റിനിടെ ഫെർണാഡോ ബ്രാ​ഗയാണ് അപൂർവമായ ചിത്രം പകർത്തിയത്.

‘ഇന്ന് വെള്ളി…ദിവ്യ വെളിച്ചം’ എന്ന കുറിപ്പോടെയാണ് ഇൻസ്റ്റ​ഗ്രാമിൽ ഫെർണാഡോ ചിത്രം പങ്കുവെച്ചിരിക്കുന്നത്. നിമിഷ നേരം കൊണ്ടാണ് ചിത്രം തരംഗമായത്. പ്രതിമയുടെ തലയ്ക്ക് മുകളിലൂടെ വെളിച്ചം കടന്നുപോകുന്നത് ദൈവികമായി കാണപ്പെടുന്നു എന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

കൃത്യസമയത്ത് തന്നെ ക്യാമറ ക്ലിക്ക് ചെയ്ത ഫെർണാഡോയെ അഭിനന്ദിക്കുന്നുമുണ്ട്. ഈ പ്രതിമ നീണ്ട 9 വര്‍ഷങ്ങളെടുത്താണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. റിയോ ഡി ജനീറോയിലെ കൊര്‍കോവാഡോ കുന്നിന് മുകളിലായാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. 2014 ൽ ഉണ്ടായ മിന്നലിൽ പ്രതിമയുടെ തള്ളവിരൽ തകർന്നിരുന്നു.

 

View this post on Instagram

 

A post shared by Fernando Braga (@fsbragaphotos)

സഹോദരിയുടെ മകളെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ അമ്മാവൻ അറസ്റ്റിൽ. വർക്കല കല്ലമ്പലം സ്വദേശി ഇസ്മായിൽ (55) ആണ് അറസ്റ്റിലായത്. ആക്രമണത്തിൽ ഗുരുതരമായി പൊള്ളലേറ്റ യുവതിയെ ആശുപത്രിൽ പ്രവേശിപ്പിച്ചു. പിതാവിന്റെ കടയിലിരിക്കുകയായിരുന്ന യുവതിക്ക് നേരെയാണ് ആക്രമണമുണ്ടായത്. സ്വത്ത് തർക്കമാണ് കൊലപാതക ശ്രമത്തിന് പിന്നിലെന്നാണ് വിവരം.

കടയിൽ ഇരിക്കുകയായിരുന്ന യുവതിയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. തീ പടർന്നതോടെ യുവതി നിലവിളിച്ച്കൊണ്ട് കടയിൽ നിന്നും പുറത്തേക്ക് ഓടുകയായിരുന്നു. തുടർന്ന് നിലത്ത് കിടന്ന് ഉരുണ്ടതോടെ തീ അണഞ്ഞെങ്കിലും ഗുരുതരമായി പൊള്ളലേറ്റിരുന്നു. നാട്ടുകാർ ഇടപെട്ട് യുവതിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു.

അതേസമയം വിഷം കഴിച്ച ശേഷമാണ് ഇസ്മായിൽ യുവതിയെ കൊലപ്പെടുത്താനെത്തിയത്. നാട്ടുകാർ തടഞ്ഞ് വെച്ച ഇസ്മയിലിനെ പോലീസ് എത്തി കസ്റ്റഡിയിലെടുത്തതിന് ശേഷം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

RECENT POSTS
Copyright © . All rights reserved