Latest News

സിനിമയിലും ടെലിവിഷനിലും ഒരുപോലെ സജീവമായാണ് സ്വാസിക താരമായി മാറിയിരിക്കുന്നത്. ഇതിനിടെയാണ് മികച്ച സഹനടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം സ്വാസിക നേടുന്നത്. ഇപ്പോഴിതാ കൂടുതല്‍ സിനിമകളില്‍ സജീവമായി മാറുകയാണ് സ്വാസിക. ഇപ്പോൾ സ്വാസികയുടെതായാ ഒരു അഭിമുഖം സോഷ്യല്‍ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുകയാണ്.

പീരിയഡ്‌സ് ആയിരുന്ന സമയത്ത് ഒരു പരിപാടിയ്ക്ക് പോയ സംഭവത്തെക്കുറിച്ചാണ് സ്വാസിക മനസ് തുറന്നു പറഞ്ഞിരിക്കുന്നത്.  ഒരു അഭിമുഖത്തിൽ ആണ് സ്വാസിക ഇക്കാര്യം പറഞ്ഞിട്ടുള്ളത്. പ്രോഗ്രാം കഴിഞ്ഞ് എഴുന്നേറ്റപ്പോള്‍ ഡ്രസില്‍ രക്തം ആയതിനെക്കുറിച്ചാണ് സ്വാസിക മനസ് തുറന്നിരിക്കുന്നത്. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ.

“പീരിയഡ്സ് ആയ സമയത്താണ് ആ ഫങ്ഷന് പോകുന്നത്. പോയിക്കഴിഞ്ഞപ്പോ കുറേ നേരം ഇരുന്നു. സംസാരിക്കുകയൊക്കെ ചെയ്തു. ഞാന്‍ എല്ലാം ഓകെ ആണ്, പ്രൊട്ടക്റ്റഡ് ആണ് എന്നൊക്കെ വിചാരിച്ചാണ് പോകുന്നത്. പക്ഷെ കുറേ നേരം ഇരുന്നതിന്റെയാണോ ക്ലൈമെറ്റിന്റെ ആണോ എന്താണെന്ന് അറിയില്ല, നമ്മള്‍ പ്രതീക്ഷിക്കാത്തത് പോലെ പീരിയഡ്സിന്റെ കാര്യം കൂടി. പ്രോഗ്രാം കഴിഞ്ഞ് ഞാന്‍ ചാടി എഴുന്നേറ്റപ്പോള്‍ പുറകിലൊക്കെ ബ്ലഡ് സ്റ്റെയ്ന്‍ ഒക്കെ ആയി” സ്വാസിക പറഞ്ഞു.

ഇതോടെ പെട്ടെന്ന് ആള്‍ക്കാരൊക്കെ ‘അയ്യോ മോളേ’ എന്നൊക്കെ പറഞ്ഞപ്പോ ഞാന്‍ ഒന്ന് ശേ.. എന്നായിയെന്നും സ്വാസിക പറയുന്നു. ‘ക്യാമറകള്‍ക്ക് മുന്നിലാണ് നില്‍ക്കുന്നതെന്നതായിരുന്നു കാരണമെന്നാണ് സ്വാസിക പറയുന്നത്. ആളുകള്‍ കണ്ണില്‍ കാണുന്നത് മാത്രമാണെങ്കില്‍ ചിലപ്പോ കുഴപ്പമില്ലെന്ന് പറയും. പക്ഷെ ഇത്രയും ക്യാമറയുടെ നടുക്ക്, എനിക്ക് അറിയില്ല അത് ആരൊക്കെ മൊബൈലില്‍ പകര്‍ത്തിയിട്ടുണ്ട് എന്ന്. പക്ഷെ ഇന്നു വരെ അത് പുറത്തു വന്നിട്ടില്ല’ സ്വാസിക പറയുന്നു.

സ്റ്റോക്ക് ഓൺ ട്രെന്റ് : സ്റ്റോക്ക് ഓൺ ട്രെന്റിൽ താമസിക്കുന്ന സഹോദരിമാരായ ബിന്ദു വിജിയുടെയും, ബെറ്റി ആഷ്‌ലിയുടെയും പിതാവ് എം. റ്റി. കുരിയാക്കോസിന്  (82 ) ബന്ധുമിത്രാദികളുടെ യാത്രാ മൊഴി. ഇന്ന് ഇന്ത്യൻ സമയം 3:30pm ന് സ്വഭവനത്തിലെ പൊതു ദർശനത്തിനുശേഷം മാറാടി മൌണ്ട് ഹെറോബ് പള്ളിയിലാണ് മൃതസംസ്കാര ശുശ്രൂഷകൾ നടന്നത്.

വാർദ്ധക്യ സഹജമായ ആരോഗ്യ പ്രശനങ്ങൾ ഉണ്ടായിരുന്ന എം. റ്റി. കുരിയാക്കോസ് ചികിത്സയിൽ ഇരിക്കെയാണ് മരണം സംഭവിച്ചത്.

മക്കൾ

ബിജു കുര്യാക്കോസ്
ബിന്ദു കുര്യാക്കോസ്((യുകെ )
ബെറ്റി കുര്യാക്കോസ് (യുകെ )

മരുമക്കൾ.

ഷിബി ബിജു
വിജി കെ പി (Ex UUKMA, SMA സ്റ്റോക്ക് ഓൺ ട്രെൻഡ് പ്രസിഡണ്ട്)
ആഷ്‌ലി കുര്യൻ (യുകെ)

 

ജപ്തി ഭീഷണി നേരിട്ട നിർധന കുടുംബത്തിന്റെ വായ്പ തീർത്ത് ആധാരം വീണ്ടെടുത്ത് നൽകി പ്രവാസി വനിത. മല്ലപ്പള്ളി സ്വദേശിയും ദുബായ് ആശുപത്രി നഴ്സുമായ ശോഭന ജോർജ് ആണ് കൊല്ലം പുത്തൂർ ഐവർകാല സ്വദേശി സിനിയുടെയും കുടുംബത്തിന്റെയും രക്ഷയ് ക്കെത്തിയത്. ഭരണിക്കാവ് ഗ്രാമവികസന ബാങ്കിൽനിന്ന് 10 വർഷം മുൻപ് എടുത്ത ഒന്നര ലക്ഷം രൂപയുടെ വായ്പ തിരിച്ചടവ് തെറ്റിയതോടെ പലിശയും കൂട്ടുപലിശയുമെല്ലാമായി തുക നാലര ലക്ഷത്തോളമായി ഉയർന്നു.

ലോട്ടറി കച്ചവടം നടത്തി 2 മക്കളെ വളർ‌ത്തുകയും വായ്പ തിരിച്ചടക്കുകയും ചെയ്തിരുന്ന സിനിക്ക് ഡിസ്ക് തകരാറു മൂലം ജോലിക്ക് പോകാനാകാതെ വന്നതോടെ തിരിച്ചടവ് മുടങ്ങി. 17 വയസ്സുള്ള മകൻ പഠനം ഉപേക്ഷിച്ച് ലോട്ടറി വിറ്റാണ് ഉപജീവനവും അമ്മയുടെ ചികിത്സയും നടത്തുന്നത്.

ഇവരുടെ ദുരവസ്ഥ മനസ്സിലാക്കി ബാങ്ക് കാലാവധി നീട്ടി നൽകിയെങ്കിലും 10 വർഷം പിന്നിട്ടിട്ടും തിരിച്ചടയ്ക്കാത്തതോടെ ജപ്തിയിലേക്ക് നീങ്ങുകയായിരുന്നു. ഒരാഴ്ചത്തെ ലീവിന് നാട്ടിലെത്തിയ ശോഭന നേരിട്ടു ബാങ്കിലെത്തി ഇളവു കഴിച്ച് 3 ലക്ഷം രൂപ അടച്ച് പ്രമാണം വീണ്ടെടുത്തു. ശോഭന ജോർജിൽ നിന്ന് നിറകണ്ണുകളോടെയാണ് സിനി ആധാരം സ്വീകരിച്ചത്. മക്കളെ പഠിപ്പിച്ച് നല്ല നിലയിലെത്തിക്കണം, അടച്ചുറപ്പുള്ള വീടുണ്ടാക്കണം, ചികിത്സ തുടരണം. സിനിയുടെ മുൻപിൽ കടമ്പകൾ ഒരുപാടുണ്ടെങ്കിലും ഇനി എത്ര ബുദ്ധിമുട്ടു വന്നാലും പുരയിടം സംരക്ഷിക്കുമെന്നും പറഞ്ഞു.

നിർധന കുടുംബാംഗങ്ങളുടെ വാർത്തകൾ ശ്രദ്ധയിൽപെടുമ്പോൾ ഒട്ടേറെ കുടുംബങ്ങളെ ശോഭന സഹായിച്ചിട്ടുണ്ട്. ഭർത്താവും കുടുംബവും പിന്തുണയും നൽകുന്നുണ്ട്. തെരുവിലേക്ക് ഇറങ്ങേണ്ടിവരുമെന്ന അവസ്ഥയിൽ ആധാരം വീണ്ടെടുത്ത് നൽകിയപ്പോൾ സിനിയുടെയും മക്കളുടെയും മുഖത്തുണ്ടായ സന്തോഷമാണ് ജീവകാരുണ്യ പ്രവർത്തനത്തിലെ ഏറ്റവും വലിയ മുതൽകൂട്ടെന്നും ശോഭന പറഞ്ഞു.

സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്ന ഒരു താരപുത്രിയാണ് മാളവിക ജയറാം. സിനിമയില്‍ എത്തിയിട്ടില്ലെങ്കിലും മോഡലിംഗും മ്യൂസിക് വീഡിയോയും ഒക്കെയായി തിരക്കിലാണ് താരം. സിനിമാ താരങ്ങളുമായും സ്റ്റാര്‍ കിഡ്‌സുമായുമുള്ള തന്റെ സൗഹൃദത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് മാളവിക.

മീനാക്ഷി ദിലീപ് തന്റെ ബേബി സിസ്റ്റര്‍ ആണ് എന്നാണ് മാളവിക പറയുന്നത്. പണ്ട് മുതലെ മീനാക്ഷിയെ അറിയാം. അവള്‍ വീട്ടിലൊക്കെ വന്നിട്ടുണ്ട്. മീനാക്ഷി എംബിബിഎസ് പഠിക്കാന്‍ ചെന്നൈയില്‍ വന്ന ശേഷം താന്‍ ഇടയ്ക്ക് പോയി അവളെ ഹോസ്റ്റലില്‍ നിന്നും ചാടിച്ച് കറങ്ങാന്‍ പോകും.

അത് അറിഞ്ഞ് ദിലീപ് അങ്കിള്‍ തന്നെ വിളിച്ച് വഴക്ക് പറയും. അങ്ങനെ ഒരുപാട് കഥകള്‍ തങ്ങളുടേത് ആയുണ്ട് എന്നാണ് മാളവിക ഇന്ത്യഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. ദുല്‍ഖര്‍ സല്‍മാനെ വളരെ പണ്ടാണ് പരിചയപ്പെട്ടതെന്നും അദ്ദേഹത്തോടൊപ്പം എപ്പോഴെങ്കിലും ഒരു പ്രണയ ചിത്രം ചെയ്യണമെന്നത് ആഗ്രഹമാണെന്നും മാളവിക പറഞ്ഞു.

ഉണ്ണി മുകുന്ദന്‍ മലയാള സിനിമയുടെ സൂപ്പര്‍മാനാണ്. തന്റെ നല്ല സുഹൃത്തുക്കളില്‍ ഒരാളാണ്. പ്രണവിനെ വലുതായ ശേഷം കണ്ടിട്ടില്ല. ചെറുപ്പത്തില്‍ ഉള്ള പരിചയമാണ്. കല്യാണി തന്റെ ചെന്നൈ ബഡിയാണ്. കല്യാണി വരനെ ആവശ്യമുണ്ട് സിനിമ ചെയ്തതില്‍ ഏറ്റവും സന്തോഷം തനിക്കാണ് എന്നും മാളവിക പറയുന്നുണ്ട്.

 

ആരോഗ്യ വകുപ്പിനെതിരെ പരാതിയുമായി പേവിഷബാധയേറ്റ് മരണപ്പെട്ട പെരുനാട് മന്ദപ്പുഴ ചേര്‍ത്തലപ്പടി സ്വദേശി 13കാരിയായ അഭിരാമിയുടെ കുടുംബം. ചികിത്സിയില്‍ വീഴ്ച്ച വരുത്തിയ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്.

പെരുനാട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ എത്തിയപ്പോള്‍ ഡോക്ടറോ ജീവനക്കാരോ ആംബുലന്‍സ് ഡ്രൈവറോ ഉണ്ടായിരുന്നില്ലെന്ന് പരാതിയില്‍ പറയുന്നു. തുടര്‍ന്ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടര്‍ അടക്കമുള്ളവരുടെ അനാസ്ഥ മൂലം മൂന്ന് മണിക്കൂര്‍ വൈകിയാണ് അഭിരാമിക്ക് പ്രാഥമിക ശുശ്രൂഷ ലഭിച്ചത്. മുറിവ് വൃത്തിയാക്കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായില്ല.

മുറിവ് വൃത്തിയാക്കാന്‍ സോപ്പ് വാങ്ങിക്കാന്‍ മാതാപിതാക്കളെ ആശുപത്രിക്ക് പുറത്തേക്ക് വിട്ടു. മാതാപിതാക്കളെക്കൊണ്ട് മുറിവ് കഴുകിച്ചുവെന്നും പരാതിയില്‍ ചൂണ്ടികാട്ടി. കഴിഞ്ഞ മാസം 14 നാണ് അഭിരാമിക്ക് തെരുവ് നായയുടെ കടിയേറ്റത്. പ്രതിരോധ വാക്സിന്‍ എടുത്തിട്ടും അഭിരാമി മരണപ്പെടുകയായിരുന്നു.

പാല്‍ വാങ്ങാന്‍ പോകവേ പെരുനാട് കാര്‍മല്‍ എഞ്ചിനീയറിംഗ് കോളേജ് റോഡില്‍ വെച്ചാണ് കുട്ടിക്ക് തെരുവുനായയുടെ കടിയേല്‍ക്കുന്നത്. കണ്ണിലും കാലിലും കൈയ്യിലുമായി ഏഴിടത്ത് കടിയേറ്റിരുന്നു.

നിഖില വിമലിനെ വിവാഹം കഴിക്കാന്‍ തനിക്ക് താല്‍പര്യമുണ്ടെന്ന് സന്തോഷ് വര്‍ക്കി. വിവാഹ കാര്യത്തെ കുറിച്ച് അവരുടെ അമ്മയോട് സംസാരിച്ചുവെന്നും ് നിഖില വിമലിനോട് ചോദിച്ചപ്പോള്‍ തനിക്ക് വിവാഹത്തിന് താല്‍പര്യമില്ലെന്ന് നിഖില പറഞ്ഞതായും സന്തോഷ് വര്‍ക്കി പറയുന്നു. സന്തോഷ് വര്‍ക്കി പുറത്തുവിട്ട പുതിയ വീഡിയോയിലാണ് ഇക്കാര്യം പങ്കുവെച്ചിരിക്കുന്നത്.

ഞാന്‍ ഒരു ട്രോള്‍ വീഡിയോ കണ്ടു. എന്നെയും നിഖില വിമലിനെയും വെച്ചിട്ട് ഒരു വീഡിയോ. നിഖില വിമല്‍ കണ്ണൂരുകാരിയാണ്. കമ്യൂണിസ്റ്റുകാരിയാണ്. ഞാനും കമ്യൂണിസ്റ്റുകാരനാണ്. എനിക്ക് നിഖില വിമലിനെ ഇഷ്ടമാണ്.

ഒരിക്കല്‍ ഞാന്‍ അവരുടെ അമ്മയോട് ചോദിച്ചതാണ്. മകള്‍ക്ക് ഇപ്പോള്‍ കല്യാണം കഴിക്കാന്‍ താല്‍പര്യമില്ലെന്നാണ് അമ്മ പറഞ്ഞത്. പണ്ടെപ്പോഴോ ഒരു ബ്രേക്ക് അപ്പ് നടന്നതാണ്, അതുകൊണ്ട് ഇപ്പോള്‍ കല്യാണം കഴിക്കാന്‍ താല്‍പര്യമില്ലെന്ന് അവര്‍ പറഞ്ഞത്.

നല്ല ബോള്‍ഡായ ലേഡിയാണ്. നല്ല കുട്ടിയാണ്, സുന്ദരിയാണ്. എന്നെ കഴിഞ്ഞ ദിവസം മൈന്‍ഡ് ചെയ്യാതിരുന്നതല്ല, അവര്‍ ഫോണിലായിരുന്നു. അവര്‍ എന്നെ കണ്ടില്ല. അതുകൊണ്ടാണ് മിണ്ടാതെ പോയത്. ഒരിക്കല്‍ ഞാന്‍ ഫോണ്‍ വിളിച്ചപ്പോള്‍ ആറാട്ട് അണ്ണന്‍ ആണെന്ന് പറഞ്ഞപ്പോള്‍ അവര്‍ക്ക് അറിയില്ല എന്ന് പറഞ്ഞു. യൂട്യൂബ് ഉപയോഗിക്കാറില്ലെന്നും അവര്‍ പറഞ്ഞു. നല്ല ബുദ്ധിയുള്ള കുട്ടിയാണ്. സന്തോഷ് വര്‍ക്കി കൂട്ടിച്ചേര്‍ത്തു.

എലിസബത്ത് രാജ്ഞിയുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. വെസ്റ്റ്മിന്‍സ്റ്റര്‍ ഹാളില്‍ ഇന്ന് 6. 30 വരെയാണ് പൊതുജനങ്ങള്‍ക്ക് പ്രവേശനം. സംസ്‌കാരച്ചടങ്ങിനോട് അനുബന്ധിച്ച് യുകെയില്‍ ഇന്ന് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ ‘ദ് ലോങ് വോക്’ നിരത്തിലൂടെയാണ് അന്ത്യയാത്ര.

ഭര്‍ത്താവ് ഫിലിപ്പ് രാജകുമാരന് അരികെ കിങ് ജോര്‍ജ് ആറാമന്‍ മെമ്മോറിയല്‍ ചാപ്പലിലാണു രാജ്ഞിയുടെ അന്ത്യവിശ്രമം. ഏകദേശം പത്ത് ലക്ഷം പേരെങ്കിലും സംസ്‌കാരച്ചടങ്ങിന് എത്തുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍.

എലിസബത്ത് രാജ്ഞിക്ക് യാത്രാമൊഴി നല്‍കാന്‍ വിവിധ രാജ്യങ്ങളിലെ നേതാക്കള്‍ ഇതിനകം ബക്കിങ്ഹാം കൊട്ടാരത്തില്‍ എത്തിയിട്ടുണ്ട്. രാഷ്ട്രപതി ദ്രൗപദി മുര്‍മു, യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍, ഗള്‍ഫ് രാജ്യങ്ങളിലെ നേതാക്കന്മാര്‍ തുടങ്ങി നൂറിലേറെ പേരാണ് ലണ്ടനിലെത്തിയിട്ടുളളത്.

വിലാപ യാത്രയായി മൃതദേഹം വെസ്റ്റ്മിന്‍സ്റ്റര്‍ ഹാളില്‍ നിന്ന് വെസ്റ്റ്മിന്‍സ്റ്റര്‍ അബ്ബെയിലേക്ക്‌കൊണ്ടുവരും.1953 ല്‍ രാജ്ഞിയുടെ കിരീടധാരണം നടന്ന അതേ ദേവാലയമാണ് വെസ്റ്റ്മിന്‍സ്റ്റര്‍ അബ്ബെ. രാഷ്ട്രത്തലവന്മാരുംയൂറോപ്പിലെ വിവിധ രാജകുടുംബാംഗങ്ങളും അടക്കം രണ്ടായിരത്തോളം വിശിഷ്ട വ്യക്തികള്‍ ഇവിടെ രാജ്ഞിക്ക് അന്തിമോപചാരം അര്‍പ്പിക്കും.

ഇന്ത്യന്‍ സമയം വൈകീട്ട് അഞ്ചിന് വിലാപയാത്രയായി മൃതദേഹം വെല്ലിംഗ്ടണ്‍ ആര്‍ച്ചില്‍ എത്തിക്കും. രാത്രി പന്ത്രണ്ടിന് രാജകുടുംബാംഗങ്ങള്‍ മാത്രമുള്ള ചടങ്ങില്‍ മൃതദേഹം സെന്റ് ജോര്‍ജ് ചാപ്പലില്‍ സംസ്‌കരിക്കും.

യുകെയിലെ സിനിമ തിയറ്ററുകളിലും നഗരങ്ങളില്‍ സ്ഥാപിച്ച വലിയ സ്‌ക്രീനുകളിലും സംസ്‌കാരച്ചടങ്ങുകള്‍ തല്‍സമയം കാണിക്കുന്നുണ്ട്. കൂടുതല്‍ ആളുകള്‍ എത്തുന്നതിനാല്‍ 250 അധിക ട്രെയിന്‍ സര്‍വീസുകളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഡോ. ഐഷ വി

വാഗ് ദാനം കൊടുക്കുമ്പോൾ അത് പാലിയ്ക്കപ്പെടണമെന്നു കൂടി കൊടുക്കുന്നയാൾ ചിന്തിക്കേണ്ടതുണ്ട്. പാലിക്കാൻ കഴിയാത്ത വാഗ്ദാനങ്ങൾ നൽകാതിരിയ്ക്കുകയാണ് നല്ലത്. അത് വ്യക്തികളായാലും ഉദ്യോഗസ്ഥരായാലും എല്ലാവർക്കും ഒരു പോലെ ബാധകമാണ്. ചിലപ്പോൾ ചില സാഹചര്യങ്ങളിൽ ഭരണമാറ്റമുണ്ടാകുമ്പോൾ വാഗ്ദാനങ്ങൾ പാലിയ്ക്കപ്പെടാതെ വരാം. കുടുംബാംഗങ്ങൾ സഹകരിച്ചില്ലെങ്കിൽ വാഗ്ദാനങ്ങൾ പാഴ് വാക്കുകളാകാം. മോഹന വാഗ്ദാനങ്ങൾ തീർച്ചയായും കേൾക്കുന്നവരിൽ പ്രതീക്ഷയുണർത്തും. വാഗ്ദാനങ്ങൾ പാലിയ്ക്കുവാൻ അത് നൽകുന്നവർ പ്രത്യേകം ശ്രദ്ധിക്കണം. ശ്രമിക്കുകയും വേണം. ചില കക്ഷി രാഷ്ട്രീയക്കാരും മറ്റും നൽകുന്ന വാഗ്ദാനങ്ങൾ പാലിക്കണമെങ്കിൽ അത് നടപ്പിലാക്കാനുള്ള സാമ്പത്തിക ശേഷിയും ആവശ്യമായി വരും. ഞങ്ങൾ ഡിഗ്രിയ്ക്ക് പഠിക്കുന്ന കാലത്ത് കോളജിൽ പുതുതായി പണിത കെട്ടിടത്തിൻെറ ഉദ്ഘാടനം നടത്തിയത് അന്നത്തെ മുഖ്യമന്ത്രി ശ്രീ കരുണാകരനായിരുന്നു. അന്നദ്ദേഹം കോളേജിന് ഒരു സ്റ്റേഡിയം പണിത് തരാമെന്ന് വാഗ്ദാനം ചെയ്തിരുന്നു.

ഇതുപോലെ പല ബന്ധങ്ങളിലും വാഗ്ദാനങ്ങൾ മോഹനമായി മാത്രമായുള്ളത് ധാരാളമുണ്ട്. അച്ഛനമ്മമാർ മക്കളോടും മക്കൾ അച്ഛനമ്മമാരോടും സുഹൃത്തുക്കൾ തമ്മിലും സഹോദരങ്ങൾ തമ്മിലും പാലിക്കപ്പെടാത്ത വാഗ്ദാനങ്ങൾ കാണാം.

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , പാലക്കാട് ജില്ലയിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് . കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

കേരളക്കര ആകാംക്ഷയോടെ കാത്തിരിക്കുന്ന ഈ വ‍‍ർഷത്തെ തിരുവോണം ബമ്പ‍‌‍ർ ഭാ​ഗ്യശാലിയെ തെരഞ്ഞെടുത്തു. TJ750605 എന്ന ഭാ​ഗ്യ നമ്പറിനാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം TG 270912 എന്ന നമ്പറിനും, മൂന്നാം സമ്മാനം TA 292922, TB 479040, TC 204579, TD 545669,TE 115479, TG 571986, TH 562506, TJ 384189, TK 395507, TL 555868 എന്നീ നമ്പറുകൾക്കുമാണ് ലഭിച്ചത്. തിരുവനന്തപുരം ഗോർക്കി ഭവനിൽ ധനമന്ത്രി കെ എൻ ബാല​ഗോപാലിന്റെ സാന്നിധ്യത്തിലായിരുന്നു നറുക്കെടുപ്പ് നടന്നത്. സംസ്ഥാന ഭാഗ്യക്കുറി ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയായ 25 കോടി രൂപയാണ് ഒന്നാം സമ്മാനം. എന്നാൽ വിവിധ നികുതികൾ കഴിഞ്ഞ് 15 കോടി 75 ലക്ഷം രൂപയാവും ഭാ​ഗ്യശാലിയുടെ കയ്യിൽ കിട്ടുക.

ഭഗവതി ഏജൻസിയുടെ പഴവങ്ങാടിയിലെ സബ് ഏജന്‍സിയില്‍ ആണ് ടിക്കറ്റ് വിറ്റിരിക്കുന്നത്. തങ്കരാജ് എന്ന ഏജന്റ് ആണ് ടിക്കറ്റ് വിറ്റിരിക്കുന്നത്. ഇന്നലെ വൈകുന്നേരം ആണ് സമ്മാനാര്‍ഹമായ ടിക്കറ്റ് വിറ്റുപോയിരിക്കുന്നത്.

രണ്ടാം സമ്മാനമായ അഞ്ച് കോടി കോട്ടയത്ത് വിറ്റ ടിക്കറ്റിനാണ് ലഭിച്ചത്. TG 270912 എന്ന നമ്പറിനാണ് സമ്മാനം. പാലായിലെ മീനാക്ഷി ലക്കി സെന്‍റര്‍ ആണ് ഈ ടിക്കറ്റ് വിറ്റിരിക്കുന്നത്. ഇവിടെ നിന്നും പാപ്പച്ചന്‍ എന്ന കച്ചവടക്കാരന്‍ പത്ത് ടിക്കറ്റുകള്‍ എടുത്തിരുന്നു. ഇദ്ദേഹത്തിന്‍റെ കയ്യില്‍ നിന്നുമാണ് ടിക്കറ്റ് വിറ്റ് പോയിരിക്കുന്നത്.

ഭഗവതി ഏജന്‍സിയിലെ നന്ദു എന്ന ജീവനക്കാരനാണ് 25 കോടിയുടെ ടിക്കറ്റ് വിറ്റിരിക്കുന്നത്. “ഏഴിനും എട്ടിനും ഇടയില്‍ വിറ്റ ടിക്കറ്റിനാണ് സമ്മാനം അടിച്ചിരിക്കുന്നത്. ആ സമയത്ത് നല്ല തിരക്കായിരുന്നു. അതുകൊണ്ട് ആരാണ് ടിക്കറ്റ് എടുത്തതെന്ന കാര്യത്തില്‍ വ്യക്തതയില്ല”, എന്ന് നന്ദു പറഞ്ഞു.

ഭാഗ്യക്കുറിയുടെ ഈ വർഷത്തെ തിരുവോണം ബമ്പറിന് റെക്കോർഡ് വില്പനയാണ് നടന്നത്. 67 ലക്ഷം ടിക്കറ്റുകളാണ് ആകെ അച്ചടിച്ചത്. അതിൽ 66 ലക്ഷത്തിലേറെ ടിക്കറ്റുകളും വിറ്റുപോയി. ടിക്കറ്റ് വിൽപ്പനയിൽ ഏറ്റവും മുന്നിൽ പാലക്കാട് ജില്ലയാണ്. ജില്ലയിൽ മാത്രം 10 ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്. രണ്ടാം സ്ഥാനത്തെത്തിയത് തൃശൂരും മൂന്നാം സ്ഥാനത്ത് തിരുവനന്തപുരം ജില്ലയുമാണ്. തൃശൂരിൽ 8,79,200 ടിക്കറ്റുകളാണ് വിറ്റത്. ടിക്കറ്റ് നിരക്ക് കൂട്ടിയിട്ടും ടിക്കറ്റ് വില്പന കഴിഞ്ഞ വർഷത്തെ കണക്കുകൾ മറികടക്കുകയാണ്.

ടിക്കറ്റെടുക്കുന്നതിൽ അഞ്ച് ശതമാനം പേർക്ക് സമ്മാനം കിട്ടുന്ന രീതിയിലാണ് ഓണം ബമ്പർ ക്രമീകരിച്ചിരിക്കുന്നത്. പത്ത് സീരിസുകളിലാണ് ടിക്കറ്റുകൾ പുറത്തിറക്കിയത്. ജൂലൈ 18 മുതലാണ് ബമ്പർ ടിക്കറ്റിന്റെ വില്പന തുടങ്ങിയത്. ഓണം ബമ്പറിന്റെ രണ്ടാം സമ്മാനം അഞ്ച് കോടി രൂപയാണ്. പത്ത് പേർക്ക് ഒരു കോടി രൂപ വീതം മൂന്നാം സമ്മാനവും പത്ത് വരെയുള്ള ആകർഷകമായ സമ്മാനങ്ങളും തിരുവോണം ബമ്പറിലുണ്ട്. ഫ്‌ളൂറസെന്റ് മഷിയിൽ പുറത്തിറക്കുന്ന ആദ്യ ലോട്ടറി ടിക്കറ്റ് കൂടിയാണ് ഇത്തവണത്തെ തിരുവോണം ബമ്പർ. സുരക്ഷ പരിഗണിച്ച് വേരിയബിൾ ഡാറ്റ ടിക്കറ്റിൽ ഒന്നിലേറെ ഭാഗങ്ങളിൽ ചേർത്തിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ വെബ്‌സൈറ്റായ keralalotteries.comൽ ഫലം പ്രസിദ്ധീകരിച്ചു.

ബേസിൽ ജോസഫ്

ചേരുവകൾ

ചിക്കന്‍ – 1 കിലോ (ലെഗ് പീസ് അല്ലെങ്കില്‍ ബ്രെസ്റ്റ് പീസ്)
ഇഞ്ചി പേസ്റ്റ് – 1 ടീസ്പൂണ്‍
വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂണ്‍
സോയ സോസ് – 1 ടീസ്പൂണ്‍
ചില്ലി സോസ് – 1 ടീസ്പൂണ്‍
തക്കാളി സോസ് – 1 ടീസ്പൂണ്‍
കുരുമുളക് പൊടി – 1 ടീസ്പൂണ്‍
ഉപ്പ് – 1 1/2 ടീസ്പൂണ്‍
മൈദ – 1 1/2 കപ്പ്
മുട്ട – 1 (നന്നായി അടിക്കുക)
മഞ്ഞള്‍പ്പൊടി – 1/2 ടീസ്പൂണ്‍
കുരുമുളക് പൊടി – 1/2 ടീസ്പൂണ്‍
ഉപ്പ് – ആവശ്യമായത്

കോട്ടിംഗിനായി ..

ബ്രെഡ് പൊടി – അല്‍പം
എണ്ണ – വറുക്കാന്‍ ആവശ്യമായത്രയും
പാചകം ചെയ്യേണ്ട വിധം
ആദ്യം ചിക്കന്‍ കഷ്ണങ്ങള്‍ നന്നായി കഴുകി വൃത്തിയാക്കണം. എന്നിട്ട് ഒരു പാത്രത്തില്‍ ഇട്ട് തക്കാളി സോസ്, സോയ സോസ്, ചില്ലി സോസ്, ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്, കുരുമുളക് പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് 10 മിനിറ്റ് അടുപ്പത്തുവെച്ചു വയ്ക്കുക, ചിക്കന്‍ മുക്കാല്‍ ഭാഗം വേവുമ്പോള്‍ ഇത് ഓഫ് ചെയ്ത് വെക്കേണ്ടതാണ്. ശേഷം മറ്റൊരു പാത്രത്തില്‍ മൈദ, ഉപ്പ്, കുരുമുളകുപൊടി, മഞ്ഞള്‍പ്പൊടി, അടിച്ച മുട്ടയും  ചേര്‍ത്ത് ചെറുതായി ഇളക്കുക. ശേഷം അടുപ്പില്‍ ഒരു ഫ്രൈയിംഗ് പാന്‍ വെച്ച ശേഷം വറുക്കാന്‍ ആവശ്യമായ എണ്ണ ഒഴിക്കുക, ചിക്കന്‍ കഷണം പുറത്തെടുത്ത് മാവില്‍ മുക്കി ചട്ടിയില്‍ ഇട്ടു സ്വര്‍ണ്ണ തവിട്ട് നിറമാവുന്നത് വരെ വറുത്തെടുക്കുക. എല്ലാ ചിക്കന്‍ കഷ്ണങ്ങളും ഇതുപോലെ ഉണ്ടാക്കുകയാണെങ്കില്‍, രുചികരമായ ബ്രോസ്റ്റ് ചിക്കന്‍ റെഡി.

ബേസിൽ ജോസഫ്

ഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.

Copyright © . All rights reserved