Latest News

ജോസ്‌ന സാബു സെബാസ്റ്റ്യൻ

നമ്മുടെ നാട്ടിലെ ഒരു സാധാ മനുഷ്യ കുടുംബത്തോട് ചോദിച്ചു നോക്കൂ അവർ എന്നെങ്കിലും ഇരുപതിനായിരം രൂപ പോയിട്ട് പതിനായിരം രൂപ ഒരുമിച്ചു കണ്ടിട്ടുണ്ടോയെന്ന് . അപ്പോഴാണ് 20,000 രൂപക്ക് മാതാവ് അനുഗ്രഹം വാരിവിതറുന്നുവെന്ന് പറഞ്ഞു സാധാ മനുഷ്യരുടെ കണ്ണ് മഞ്ഞളിപ്പിക്കുന്ന നിങ്ങളോടെന്ത് പറയാനാണ് …

മാതാവ് എന്നാൽ സ്വന്തം വയർ കെട്ടിമുറുക്കി മക്കളെ ഊട്ടുന്നവളാണ് ….
അല്ലാതെ രൂപയുടെ എണ്ണവും കനവും നോക്കി അനുഗ്രഹം വിതറുന്നവർ മാതാവല്ല കച്ചവടക്കാരാണ് …
ഞങ്ങൾ ക്രിസ്ത്യാനികൾക്കറിയാവുന്ന മാതാവ് മക്കളുടെ വിശപ്പും ദാഹവും മനസിലാക്കുന്നവളാണ് …
കരയുന്നവരുടെ കണ്ണീരൊപ്പുന്നവളാണ് ….

ഞാനൊരു സത്യക്രിസ്ത്യാനിയാണ് , ക്രിസ്ത്യാനിറ്റിയിൽ വളർന്നവളാണ്, അതിനാൽ സാധാ മനുഷ്യരുടെ സാരഥിയായ് , ദൈവിക പുരുഷന്മാരോടുള്ള റെസ്‌പെക്ട് നിലനിർത്തി കൊണ്ടുതന്നെ പറയാം , സഭാനേതാക്കൻമാർ ‌ അവർ ഏതു മതത്തിൽ പെട്ടവരായാലും ഈ ഇരക്കുന്നത് ഭയങ്കര നാണക്കേടു തന്നെയാണ് ….
അതും 9 വർഷത്തോളം സന്യസ്ത ജീവിതം പഠിച്ചിറങ്ങിയെന്നു വാദിക്കുന്ന സന്യസ്തർ, സന്യസ്ത ജീവിതമെന്നാൽ ഇല്ലായ്മയിലും ദൈവത്തെ സ്തുതുക്കുന്നതാണെന്ന് നിങ്ങളിനി എന്ന് മനസിലാക്കും …

ഈ ലോകത്തിലൊരു വീടും ഇന്നേവരെ ഒരു പള്ളിയുടെയും ബലത്തോടെ പണിതുയർക്കപ്പെട്ടിട്ടില്ല സഭാ തലവന്മാരെ…. .
പിന്നെന്തിന് പള്ളികൾ മാത്രം എപ്പോഴും എപ്പോഴും പുതുക്കപ്പെടണം ?

ഈ പണത്തിനായി ഈ ഇരക്കുന്ന സന്യസ്തർ തന്നെ തന്റെ സ്വന്തം കൂടാരം വിട്ടൊന്ന് പച്ച മനുഷ്യരിലേക്കിറങ്ങിയാൽ മനസിലാകും എത്ര വീടുകൾ ഇപ്പോഴും ചോർന്നൊലിക്കുന്നുണ്ടെന്ന് …

എത്ര വീടുകൾ ഇപ്പോഴും പലവിധ ലോണിന്റെ ഭാരം പേറുന്നുണ്ട് എന്ന് …..

എത്ര വീട്ടുടമസ്ഥൻ എന്നും വിഷം മടിയിൽ കരുതി ഉറങ്ങുന്നുണ്ടെന്ന്

ഇതൊക്കെ അറിയണേൽ നിങ്ങൾ ആ മഹ്ബദയിൽ നിന്ന് ഒന്ന് താഴേക്ക് , സാധാരണ മനുഷർക്കിടയിലേക്കിറങ്ങണം …

അല്ലങ്കിൽ തന്നെ നമ്മുടെ കേരത്തിൽ പള്ളികൾക്കെവിടാണ് ക്ഷാമം ?

ഇപ്പോഴും എത്ര വിശ്വാസികൾ വിശ്വാസികളായി തുടരുന്നുണ്ട് എന്ന് നിങ്ങൾക്ക് വല്ല കണക്കുമുണ്ടോ ? നിങ്ങളുടെ പിരിക്കൽ കൂടിയതനുസരിച്ചു നിങ്ങളുടെ മക്കൾ പിരിഞ്ഞു പൊയ്‌ക്കൊണ്ടിരിക്കുകയാണ് …

ഇനി അതും പോട്ടെ , നിങ്ങൾ പിരിച്ചു പിഴിഞ്ഞെടുത്ത ഏതെങ്കിലും കുഞ്ഞാടുകളൊരിക്കൽ നിങ്ങളുടെ മേധാവിത്വമുള്ള ആശുപത്രികളിൽ ചുമച്ചു കുരച്ചു വന്നുവെന്നിരിക്കട്ടെ, അവരെ ഇൻജെക്ഷൻ വക്കാൻ ക്ലീൻ ചെയ്യുന്ന ഒരു പഞ്ഞി തുണ്ടെങ്കിലും നിങ്ങൾ വെറുതെ കൊടുക്കാറുണ്ടോ ?
ഏതെങ്കിലും കുഞ്ഞാടിന്റെ വീട്ടിൽ ഇന്ന് കാടിയോ പുല്ലോ കിട്ടിയോ എന്ന് നിങ്ങൾ ഉറപ്പു വരുത്താറുണ്ടോ ?
മനുഷ്യാ നീ മണ്ണാകുന്നു എന്ന് ഒപ്പീസുച്ചൊല്ലി ആശീർവദിച്ച ഒരു മൃതശരീരമെങ്കിലും ഫ്രീയായി നിങ്ങൾ മണ്ണിനു വിട്ടുകൊടുക്കാറുണ്ടോ ?

ആരെയും അധിക്ഷേപിച്ചതല്ല, ഒരു മതവും ഒരു മനുഷ്യനേക്കാൾ വലുതല്ലയെന്ന് പറഞ്ഞു വയ്ക്കുന്നു ….

സമകാലിക പശ്ചാത്തലത്തില്‍ പ്രസക്തമായ ഒരു പൊലീസ് കഥയുമായാണ് സംവിധായകന്‍ ഷെബി ചൗഘട് എത്തിയിരിക്കുന്നത്. നീതി നടപ്പാക്കേണ്ടവര്‍ വൈകാരികതകള്‍ക്ക് അടിമപ്പെടുകയോ അല്ലെങ്കില്‍ അനീതി കാട്ടിയവര്‍ക്ക് ഒപ്പം നില്‍ക്കുകയോ ഒക്കെ ചെയ്യുമ്പോഴാണ് പഴി കേള്‍ക്കേണ്ട അവസ്ഥയിലെത്തുക. ആ ഓര്‍മപ്പെടുത്തലുമായാണ് കാക്കിപ്പടയുടെ ആദ്യ ടീസറെത്തിയത്.

ഇ.എം.എസിന്റെ കൊച്ചുമകന്‍ സുജിത്ത് ശങ്കര്‍ അവതരിപ്പിക്കുന്ന സീനിയര്‍ പൊലീസ് ഓഫീസര്‍ തന്റെ കീഴ് ഉദ്യോഗസ്ഥരോട് സംസാരിക്കുന്ന രംഗമാണ് ആദ്യ ടീസറിലുള്ളത്. അതില്‍ സുജിത്തിന്റെ കഥാപാത്രം പറയുന്നതിങ്ങനെയാണ്- ‘പക്ഷേ ഇത് കേരളമാ… ഇവിടെ ഭരിക്കുന്നത് പൊലീസല്ല, പിണറായി വിജയനാ… പണിയും പോകും അഴിയും എണ്ണേണ്ടിവരും’.
എസ്.വി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷെജി വലിയകത്താണ് കാക്കിപ്പട നിര്‍മിച്ചിരിക്കുന്നത്.

ഈ വര്‍ഷം ക്രിസ്തുമസ് റിലീസായി എത്തുന്ന ചിത്രത്തില്‍ നിരഞ്ജ് മണിയന്‍ പിള്ള രാജു, അപ്പാനി ശരത്ത്, ചന്തുനാഥ്, ആരാധ്യാ ആന്‍, മണികണ്ഠന്‍ ആചാരി, ജയിംസ് ഏല്യാ, സജിമോന്‍ പാറായില്‍, വിനോദ് സാക്, സിനോജ് വര്‍ഗീസ്, കുട്ടി അഖില്‍, സൂര്യാ അനില്‍, പ്രദീപ്, ദീപു കരുണാകരന്‍, ഷിബുലാബാന്‍, മാലാ പാര്‍വ്വതി എന്നിവരും കൂടാതെ നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു.

തിരക്കഥ & സംഭാഷണം- ഷെബി ചൗഘട്, ഷെജി വലിയകത്ത്. ക്രിയേറ്റീവ് ഡയറക്ടര്‍- മാത്യൂസ് എബ്രഹാം. സംഗീതം – ജാസി ഗിഫ്റ്റ്, റോണി റാഫേല്‍. പ്രശാന്ത് കൃഷ്ണ ഛായാഗ്രഹണവും ബാബു രത്‌നം എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു.

പാതിരാത്രിയിൽ മുകളിൽ നിന്നും തെങ്ങും തേങ്ങയും മറ്റും വീഴുന്നത് കണ്ട് ചാടി ഇറങ്ങിയ വീട്ടമ്മയ്ക്കും കുടുംബത്തിനും അത്ഭുത രക്ഷ. തൃശിലേരി മുത്തുമാരിയിൽ കാട്ടാനയുടെ ആക്രമണത്തിൽ നിന്നുമാണ് കുടുംബം കരകയറിയത്. ശനിയാഴ്ച പുലർച്ചെ രണ്ടര മണിയോടെയായിരുന്നു സംഭവം. മുത്തുമാരി പറത്തോട്ടിയിൽ മോൻസിയുടെ ഉടമസ്ഥതയിലുള്ള വീട്ടിൽ വാടകക്ക് താമസിക്കുന്ന ചെല്ലിമറ്റം ഷിനോജിന്റെ ഭാര്യ സോഫിക്കും കുഞ്ഞിനുമാണ് ദുരനുഭവമുണ്ടായത്. വീടിന് മുകളിലേക്ക് കാട്ടാന തെങ്ങ് ചവിട്ടി മറിച്ചിടുകയായിരുന്നു.

വീടിന്റെ മേൽക്കൂര തകർന്ന് തേങ്ങയും മറ്റും ദേഹത്ത് പതിച്ച് പരിക്കേറ്റ സോഫിയും കുഞ്ഞും ഇപ്പോൾ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണ്. ‘വലിയശബ്ദത്തോടെ ശരീരത്തിൽ എന്തൊക്കെയോ വീണു. ഇരുട്ടിൽ ഞെട്ടിയുണർന്ന് അലറിവിളിച്ചപ്പോൾ തൊട്ടടുത്ത മുറിയിൽ കിടന്നുറങ്ങുകയായിരുന്ന മക്കൾ ലൈറ്റ് ഇട്ടിരുന്നു.

വെളിച്ചത്തിലാണ് വീടിന്റെ മേൽക്കൂരയുടെ ഓടും പലകകളും തേങ്ങകളും ദേഹത്തും കിടക്കയിലും വീണുകിടക്കുന്നത് കണ്ടത്. ആദ്യം എന്താണ് സംഭവിച്ചതെന്ന് പിടികിട്ടിയില്ല. അപ്പോഴേക്കും ഭർത്താവ് ഷിനോജും നാട്ടുകാരും ഓടിയെത്തി ആന തെങ്ങ് മറിച്ചിട്ടതാണെന്ന് പുറത്തു ആരോ വിളിച്ചു പറയുന്നുണ്ടായിരുന്നു. തെങ്ങ് വീടിന് വീണതും തലയിലാണ് ഓട് പൊട്ടിവീണത്. തലമുറിഞ്ഞ് ചോരയൊഴുകി.

ഭാഗ്യം കൊണ്ടാണ് ജീവൻ തിരിച്ചുകിട്ടിയത്’ അപകടത്തിന്റെ ഭീതി മാറാതെ സോഫി പറയുന്നു. തീറ്റ തേടിയാണ് കാട്ടാന മുത്തുമാരിയിലെ ഷിനോജിന്റെ വീടിനടുത്തെത്തിയത്. പതിവുപോലെ തെങ്ങ് മറിച്ചിട്ട് തിന്നുകയായിരുന്നു ലക്ഷ്യം ഇട്ടത്. പ്രദേശത്ത് മിക്കസമയത്തും കടുത്ത വന്യമൃഗശല്യമുള്ള പ്രദേശമാണ്. ജനങ്ങളും ഭീതിയോടെയാണ് ഓരോ ദിനങ്ങളും തള്ളി നീക്കുന്നത്.

വീണ്ടും ഇന്ത്യന്‍ ടീം പ്ലേയിങ് ഇലവനില്‍ നിന്നും സഞ്ജു സാംസണിനെ പുറത്തിരുത്തിയതിന് എതിരെ ആരാധക രോഷം കനക്കുന്നു. ട്വിറ്ററില്‍ ട്രെന്‍ഡിങാണ് സഞ്ജുവിന് എതിരായ അനീതി.ന്യൂസിലാന്‍ഡിനെതിരായ ഒന്നാം ഏകദിനത്തില്‍ മോശമല്ലാത്ത പ്രകടനമാണ് സഞ്ജു നടത്തിയത്. എന്നിട്ടും രണ്ടാം ഏകദിനത്തില്‍ ടീമിലുള്‍പ്പെടുത്താത്തതിനെതിരെ ആരാധകരുടെ വന്‍ പ്രതിഷേധം നടക്കുകയാണ്.

ബിസിസിഐയും ഇന്ത്യന്‍ ടീമും സഞ്ജുവിനോട് കടുത്ത അനീതി കാട്ടുകയാണെന്ന് ആരാധകര്‍ ട്വിറ്ററിലൂടെ അഭിപ്രായപ്പെടുന്നു. ഇതോടെ #SanjuSamosn ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിങിലായി. സഞ്ജുവിന്റെ ബാറ്റിങ് പ്രകടനങ്ങളുടെ സ്റ്റാറ്റിസ്റ്റിക്‌സ് സഹിതമാണ് വിമര്‍ശനമുന്നയിക്കുന്നത്. ഒന്നാം ഏകദിനത്തില്‍ 36 റണ്‍സെടുത്ത സഞ്ജു ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവെച്ചത്.

അതേസമയം, ദീപക് ഹൂഡയെ ടീമില്‍ ഉള്‍പ്പെടുത്താന്‍ വേണ്ടി ആണെങ്കില്‍ ഏകദിനത്തില്‍ മോശം ഫോമിലുള്ള സൂര്യകുമാര്‍ യാദവിനെ പുറത്തിരുത്തിക്കൂടെയെന്നാണ് ചിലരുടെ ചോദ്യം.

 

മിനു നെയ്‌സൺ പള്ളിവാതുക്കൽ

ചേരുവകൾ

1. 6 പീസ് ബ്രഡ്
2. 1 1/2 കപ്പ് പഞ്ചസാര
3. 500 മില്ലി പാൽ
4. 2 1/2 ടേബിൾ സ്പൂൺ കസ്റ്റാർഡ് പൗഡർ
5. 2 ടേബിൾ സ്പൂൺ കണ്ടെൻസ് മിൽക്ക്
6. 1/2 ടീസ്പൂൺ ഏലക്ക പൊടി
7. 1 ടേബിൾ സ്പൂൺ നെയ്യ്

ഫ്രൈഡ് ബ്രഡ് കസ്റ്റാർഡ് പുഡ്ഡിംഗ് എങ്ങനെ ഉണ്ടാക്കാം

Step 1
ബ്രഡ് പീസ് ഓരോന്നും നാലു കഷ്ണങ്ങളായി മുറിക്കുക
ഒരു പാനിൽ 1 ടേബിൾ സ്പൂൺ നെയ്യ് ഒഴിച്ച് ചൂടാക്കി ; ബ്രഡ് കഷ്ണങ്ങൾ ഷാലോ ഫ്രൈ ചെയ്തെടുക്കുക

Step 2
400 മില്ലി പാൽ, പഞ്ചസാര,ഏലക്ക പൊടി ചേർത്ത് തിളപ്പിക്കുക .
കസ്റ്റാർഡ് പൗഡറിലേക്കു 100 മില്ലി പാൽ ചേർത്ത് ,നന്നായി കട്ടകളില്ലാതെ യോചിപ്പിക്കുക.
ശേഷം ഈ മിശ്രിതം തിളച്ച പാലിലേക്കു ചേർത്ത് നന്നായി ഇളക്കി കുറുക്കി എടുക്കുക.

Step 3
ഷാലോ ഫ്രൈ ചെയ്ത ബ്രഡ് കഷ്ണങ്ങൾ ഒരു ട്രേയിലേക്കു നിരത്തുക
അതിനു മുകളിലേക്ക് 1 ടേബിൾ സ്പൂൺ കണ്ടെൻസ് മിൽക്ക് ഒഴിക്കുക
ശേഷം അടുത്ത ലെയറിനായി തയാറാക്കി വെച്ചിരിക്കുന്ന കസ്റ്റാർഡ് ഒഴിക്കുക.
വീണ്ടും ബ്രഡ് കഷ്ണങ്ങൾ നിരത്തുക ; അതിനു മുകളിലേക്ക് കണ്ടെൻസ് മിൽക്കും, കസ്റ്റാർഡും ഒഴിക്കുക..

Step 4
പുഡ്ഡിംഗ് സെറ്റ് ആകാൻ വേണ്ടി ഫ്രിഡ്ജിൽ 3-4 മണിക്കൂർ വെക്കുക.

സെറ്റായശേഷം പുഡ്ഡിംഗ് കഷ്ണങ്ങളാക്കി അതിനു മുകളിൽ കാരമൽ സിറപ്പ് ഒഴിച്ച് തണുപ്പോടെ ആസ്വദിക്കുക.

ആസ്ട്രേലിയയിലെ ബോണ്ടി കടൽത്തീരത്ത് ഇന്ന് ആയിരങ്ങൾ വസ്ത്രങ്ങൾ അഴിച്ചുമാറ്റി പൂർണനഗ്നരായി ഒരു ഫോട്ടോഷൂട്ടിൽ പങ്കെടുത്തു ലോകപ്രശസ്ത യു.എസ് ഫോട്ടോഗ്രാഫിക് ആർട്ടിസ്റ്റ് സ്പെൻസർ ട്യൂണിക്കിന്റെ കാമറയ്ക്ക് മുന്നിലാണ് അവർ നഗ്നരായത്. ഈ ഫോട്ടോഷൂട്ടിന് പിന്നിൽ മഹത്തായ ഒരു ലക്ഷ്യമുണ്ടായിരുന്നു. ഓസ്ട്രേലിയയിൽ സാധാരണമായ മെലനോമ എന്ന സ്കിൻ കാൻസറിനെക്കുറിച്ചുള്ള ബോധവത്കരണത്തിന്റെ ഭാഗമായിരുന്നു ഈ ഫോട്ടോഷൂട്ട്. സ്ത്രീകളും പുരുഷൻമാരുമായി 2500ഓളം പേർ ഫോട്ടോഷൂട്ടിൽ പങ്കെടുത്തു.

സ്പെൻസർ ട്യൂണിക്കിന്റെ ഏറ്റവും പുതിയ പ്രോജക്ടാണ് ഈ ഫോട്ടോ ഇൻസ്റ്റലേഷൻ. ഈ വർഷം ആസ്ട്രേലിയയിൽ 17756 പുതിയ ചർമ്മ കാൻസർ കേസുകൾ കണ്ടെത്തുമെന്നും 1281 ആസ്ട്രേലിയക്കാർ ഈ രോഗം മൂലം മരണമടയുമെന്നും ഫെഡറൽ ഗവൺമെന്റ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. ന്യൂയോർക്ക് ആസ്ഥാനമായ ചാരിറ്റി സംഘടനയായ ചാരിറ്റി ചെക്ക് ചാമ്പ്യൻസുമായി സഹകരിച്ചായിരുന്നു ബോധവത്കരണ പരിപാടി സംഘടിപ്പിച്ചത്.

വമ്പൻ നഗ്ന ഫോട്ടോഷൂട്ട് ചിത്രങ്ങൾ എടുക്കുന്നതിൽ പ്രശസ്തനാണ് ട്യൂണിക്. 2010ൽ സിഡ്‌നി ഓപ്പറ ഹൗസിൽ 5200 ഓസ്ട്രേലിയക്കാർ നഗ്നരായി പങ്കെടുത്ത ഫോട്ടോഷൂട്ടാണ് ട്യൂണിക്ക് ഒടുവിൽ സംവിധാനം ചെയ്തത്.

 

 

 

View this post on Instagram

 

A post shared by Spencer Tunick (@spencertunick)

ലോകകപ്പിൽ ദോഹയിലെ ഫാൻ പാർക്കുകളിലും തെരുവുകളിലും അർജന്റീനയുടെ തോൽവിക്ക് ശേഷം വലിയ ആഘോഷമാണ് നടന്നത്. അര്ജന്റീനയോട് ശത്രുതയുള്ള ആരധകർ എല്ലാം ആ ആഘോഷത്തിൽ ചേർന്നു.

“മെസ്സി എവിടെ? ഞങ്ങൾ അവനെ തീർത്തു. ഉൾപ്പടെ വിവിധ വർത്തമാനങ്ങളാണ് സൗദി ആരധകർ പറഞ്ഞത്. ബ്രസീൽ തോറ്റാൽ നെയ്മറോ പോർച്ചുഗൽ തോറ്റാൽ റൊണാൾഡോയോ ഇത്രയധികം ട്രോളുകൾക്ക് ഇര ആകാറില്ല.

സൗദി അറേബ്യയോട് 2-1 എന്ന വിനീതമായ തോൽവിക്ക് ശേഷം മെസ്സിയും അദ്ദേഹത്തിന്റെ അർജന്റീന ടീമും കളിയാക്കപ്പെടുന്നു. ഇപ്പോൾ ഇന്ന് നിർണായക മത്സരത്തിൽ മെക്സികോയെ നേരിടാനിറങ്ങുന്ന മെസിക്കും കൂട്ടർക്കും അതി സമ്മർദ്ദമുണ്ട്.

തോറ്റാൽ പുറത്തേക്ക് എന്ന ഘട്ടത്തിൽ അതി സമ്മർദ്ദത്തിന് മെസിയും കൂട്ടരും അടിമപ്പെടുമോ? ഫുട്ബോൾ ആരാധകർ കാത്തിരിക്കുകയാണ്.

നാരകക്കാനത്ത് വീട്ടമ്മയെ തീകൊളുത്തി കൊന്ന കേസിലെ പ്രതി പിടിയില്‍. കുമ്പിടിയമാക്കല്‍ ചിന്നമ്മ ആന്റണിയുടെ മരണത്തില്‍ അയല്‍വാസിയായ വെട്ടിയാങ്കല്‍ തോമസ് വര്‍ഗീസ്(സജി) ആണ് അറസ്റ്റിലായത്. മോഷണശ്രമം തടഞ്ഞപ്പോള്‍ കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഇയാള്‍ പോലീസിനോടു പറഞ്ഞു. വെട്ടു കത്തിയുടെ പുറകു വശം കൊണ്ട് തലക്ക് അടിച്ചുവീഴ്ത്തി. അതിന് ശേഷം വാക്കത്തി കൊണ്ട് വെട്ടി. ചിന്നമ്മയെ ജീവനോടെയാണ് പ്രതി കത്തിച്ചു കൊലപ്പെടുത്തിയത്.

ഇയാള്‍ വീട്ടില്‍ നിന്നും മോഷ്ടിച്ച വളയും മാലയും പണയം വച്ചിരുന്നു. കമ്പത്ത് നിന്നാണ് പ്രതി പോലീസിന്റെ പിടിയിലായത്. കുമ്പിടിയാമ്മാക്കല്‍ പരേതനായ ആന്റണിയുടെ ഭാര്യ ചിന്നമ്മ ആന്റണി (66) യെ ബുധനാഴ്ച വൈകുന്നേരം അഞ്ചോടെയാണ് അടുക്കളയില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. മുറികളില്‍ പലയിടങ്ങളിലും രക്തകറകള്‍ കണ്ടെത്തിയതും തീ പടര്‍ന്ന് വീടിനോ വസ്തുവകകള്‍ക്കോ നാശം സംഭവിക്കാതിരുന്നതും ആസൂത്രിതമായ കൊലപാതകത്തിലേയ്ക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന് പോലീസ് സംശയിച്ചിരുന്നു.

സംഭവദിവസം തന്നെ വീടിനുള്ളില്‍ രക്തത്തിന്റെ ഭാഗങ്ങള്‍ കണ്ടെത്തിയിരുന്നതിനാല്‍ കൊലപാതക സാധ്യ കണക്കിലെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. കട്ടപ്പന ഡിവൈഎസ്പി നിഷാദ് മോന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനായിരുന്നു കേസിന്റെ അന്വേഷണച്ചുമതല. സംഭവസമയം ചിന്നമ്മ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കൊച്ചുമകളാണ് ചിന്നമ്മയെ അടുക്കളയില്‍ കത്തിക്കരിഞ്ഞ നിലയില്‍ ആദ്യം കണ്ടെത്തിയത്.

ശരീരം പൂര്‍ണമായി കത്തിക്കരിഞ്ഞ നിലയിലായിരുന്നു. തലയോട്ടിയും കാലുകളുടെ ഭാഗങ്ങളും മാത്രമാണ് അവശേഷിച്ചത്. കത്തിക്കരിഞ്ഞ മൃതദേഹത്തിന് സമീപം പാചക വാതക സലിണ്ടര്‍ മറിഞ്ഞ് കിടക്കുകയായിരുന്നു. സിലിണ്ടറിന്റെ ഹോസ് ഊരിയ നിലയിലായിരുന്നു. തീ പിടിച്ച് മറ്റ് വസ്തുക്കളൊന്നും കത്തിയതായി കണ്ടില്ല. തറയിലും, ഭിത്തിയിലും അങ്ങിങ്ങായി രക്തക്കറകള്‍ കണ്ടെത്തിയിരുന്നു.

നിർത്തിയിട്ടിരുന്ന ട്രെയിൻ എൻജിൻ മോഷ്ടിച്ചു. ബിഹാറിലെ ബെഗുസാരായ് ജില്ലയിലാണ് ഞെട്ടിപ്പിക്കുന്ന മോഷണം നടന്നത്. റെയിൽവേ യാർഡിൽ നിർത്തിയിട്ടിരുന്ന എൻജിൻ പല ഭാഗങ്ങളാക്കിയാണ് മോഷ്ടാക്കൾ ഘട്ടം ഘട്ടമായി കടത്തിയതെന്ന് പോലീസ് പറയുന്നു. ഗർഹാര യാർഡിൽ അറ്റകുറ്റപ്പണികൾക്കായി കൊണ്ടുവന്ന ഡീസൽ എൻജിനാണ് മോഷണം പോയത്.

അതേസമയം, മോഷ്ടിച്ച എൻജിൻ ഭാഗങ്ങൾ മുസഫർപുരിനടുത്തുള്ള പ്രഭാത് നഗർ ഏരിയയിൽ നിന്ന് പിന്നീട് കണ്ടെത്തി. സംഭവത്തിൽ മൂന്നുപേരെ പോലീസ് പിടികൂടിയതായി മുസഫർപുർ റെയിൽവേ സംരക്ഷണ സേന ഇൻസ്‌പെക്ടർ പി.എസ്. ദുബെ പറഞ്ഞു. എൻജിൻ യാർഡിലേക്ക് മോഷ്ടാക്കൾ ഒരു തുരങ്കം നിർമിച്ച്, അതുവഴിയാണ് മോഷണം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

പ്രതികളെ ചോദ്യംചെയ്തതിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ട്രെയിൻ എൻജിൻ ഭാഗങ്ങൾ മുഴുവനായി പ്രഭാത് നഗറിലെ ആക്രി ഗോഡൗണിൽനിന്ന് കണ്ടെത്തിയതെന്നും പോലീസ് പറഞ്ഞു. ചാക്കുകളിലായി നിറച്ചുവെച്ച നിലയിലായിരുന്നു എൻജിൻ ഭാഗങ്ങൾ കണ്ടെടുത്തത്. ചക്രങ്ങൾ, എൻജിൻ ഭാഗങ്ങൾ, റെയിൽവേ ഭാഗങ്ങൾ എന്നിവയാണ് ചാക്കിൽ ഉണ്ടായിരുന്നത്. ഇപ്പൊൾ ആക്രി ഗോഡൗണിന്റെ ഉടമയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

തന്നെ ഭക്ഷണത്തില്‍ രാസവസ്തു ചേര്‍ത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചു എന്ന സോളര്‍ കേസിലെ പ്രതി സരിത എസ് നായരുടെ പരാതിയില്‍ ക്രൈംബ്രാഞ്ച് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മുന്‍ ഡ്രൈവര്‍ വിനുവിനെതിരെയാണ് സരിതയുടെ പരാതി. നാലുമാസത്തെ പ്രാഥമിക അന്വേഷണത്തിനു ശേഷമാണ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചത്.

രാസവസ്തുക്കള്‍ ഉള്ളില്‍ ചെന്നതിനെ തുടര്‍ന്ന് കീമോ തെറോപ്പിക്ക് വിധേയയായതായും മുടി പൂര്‍ണമായി നഷ്ടമായതായും സരിത പറയുന്നു. ഇടതു കണ്ണിന്റെ കാഴ്ച കുറഞ്ഞു. പിന്നീട് ചികില്‍സയിലൂടെയാണ് സ്ഥിതി മെച്ചപ്പെട്ടത്. ഇടതു കാലിന്റെ സ്പര്‍ശന ശേഷി നഷ്ടപ്പെട്ടു. ഇപ്പോള്‍ വെല്ലൂരിലും തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലും ചികില്‍സയിലാണെന്നും സരിത പറഞ്ഞു.

രോഗം ബാധിച്ചതിനെത്തുടര്‍ന്ന് ചികില്‍സ തേടിയപ്പോഴാണ് വിവരം പുറത്തറിഞ്ഞതെന്ന് സരിത പറഞ്ഞു. രക്തത്തില്‍ അമിത അളവില്‍ ആഴ്‌സനിക്, മെര്‍ക്കുറി, ലെഡ് എന്നിവയുടെ സാന്നിധ്യം കണ്ടെത്തി. 2018 മുതല്‍ കൊലപാതകശ്രമം ആരംഭിച്ചതായി സരിത പറയുന്നു. ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിട്ടപ്പോള്‍ വിഷ വസ്തുവിന്റെ സാന്നിധ്യം സംശയിച്ചിരുന്നു.

എന്നാല്‍, ആരാണെന്ന് തിരിച്ചറിയാന്‍ കഴിയാത്തതിനാല്‍ പരാതി നല്‍കിയില്ല. 2022 ജനുവരി 3ന് യാത്രയ്ക്കിടെ കരമനയിലെ ഒരു ജൂസ് കടയില്‍ വച്ചാണ് വിനു കുമാറാണ് രാസവസ്തു കലര്‍ത്തിയതെന്നു മനസിലായത്. ജൂസ് കുടിക്കാതെ കളഞ്ഞു.

കുടിച്ച ഗ്ലാസ് എവിടെയെന്നു ചോദിച്ച് വിനു കുമാര്‍ ബഹളമുണ്ടാക്കിയപ്പോള്‍ പിറ്റേന്നു മുതല്‍ ജോലിക്കു വരേണ്ടെന്ന് വിനു കുമാറിനോട് പറഞ്ഞുവെന്നും സരിത വെളിപ്പെടുത്തി. ഡോക്ടര്‍മാരുടെ അഭിപ്രായവും മെഡിക്കല്‍ റിസള്‍ട്ടും കിട്ടിയശേഷമാണ് സരിത ക്രൈംബ്രാഞ്ചിനെ സമീപിച്ചത്. സംഭവത്തില്‍ അന്വേഷണം നടത്തി വരികയാണ്.

RECENT POSTS
Copyright © . All rights reserved