Latest News

നടിമാരായ പാര്‍വതി തിരുവോത്ത്, നിത്യ മേനോന്‍, സയനോര ഫിലിപ് തുടങ്ങിയവർ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ച പ്രെഗ്നന്‍സി പോസിറ്റീവ് ചിത്രം ചര്‍ച്ചയായിരുന്നു. പിന്നീട് അത് പുതിയ സിനിമയുടെ പ്രൊമോഷന്റെ ഭാഗമാണെന്ന് വ്യക്തമായി. അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന ‘വണ്ടര്‍ വുമണ്‍’ എന്ന ചിത്രം പറയുന്നത് ആറ് ഗര്‍ഭണികളുടെ കഥയാണ്. സിനിമയില്‍ പുരുഷ താരങ്ങള്‍ ഇല്ലെന്നാണ് റിപ്പോര്‍ട്ട്.

പാര്‍വതി തിരുവോത്ത്, നിത്യ മേനോന്‍, സയനോര ഫിലിപ് എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പിന്നണി ഗായിക സയനോര ഫിലിപ്പ് ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണ് ‘വണ്ടര്‍ വുമണ്‍’. സ്ത്രീ കേന്ദ്രീകൃതമായ ചിത്രം പഴയ കാലത്തെ പ്രസവ രീതികളും ശുശ്രൂഷയും പുതിയ തലമുറയിലെത്തിയപ്പോഴുണ്ടായ മാറ്റങ്ങളും കാഴ്ചപ്പാടുകളുമാണ് പ്രമേയമാക്കുന്നത്.

സിങ്ക് സൗണ്ടില്‍ ചിത്രീകരിച്ച ചിത്രത്തില്‍ മലയാളം, ഇംഗ്ലീഷ്, മറാത്തി, തമിഴ് ഭാഷകളില്‍ സംസാരിക്കുന്ന കഥാപാത്രങ്ങളുണ്ട്. 15 ദിവസങ്ങള്‍കൊണ്ടാണ് ചിത്രീകരണം പൂര്‍ത്തിയായത്. സോണി ലിവിന് വേണ്ടി ഒരുങ്ങുന്ന ചിത്രം അഞ്ജലി മേനോന്റെ ലിറ്റില്‍ ഫിലിംസും ബോംബൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനിയും ചേര്‍ന്നാണ് നിര്‍മിക്കുന്നത്. ചിത്രം ഉടന്‍ തന്നെ സോണി ലിവില്‍ സ്ട്രീം ചെയ്യും. മനീഷ് മാധവന്‍ ആണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.

ഷാരോണ്‍ ആശുപത്രിയിലായിരുന്നപ്പോഴും മരിച്ചതിന് ശേഷവും പെണ്‍സുഹൃത്ത് ഗ്രീഷ്മ പറഞ്ഞത് പ്രധാനമായും ഒമ്പത് നുണകള്‍. ഈ നുണകളെല്ലാം പൊലീസിന്റെ എട്ടുമണിക്കൂര്‍ ചോദ്യം ചെയ്യലില്‍ തകര്‍ന്നുവീഴുകയാണുണ്ടായത്.
ആ ഒമ്പത് നുണകള്‍

1. ഗ്രീഷ്മ നല്‍കിയ കഷായം കുടിച്ചതിന് ശേഷം പച്ചനിറത്തിലാണ് ഛര്‍ദ്ദിച്ചതെന്ന് ഷാരോണ്‍ പറഞ്ഞപ്പോള്‍ കഷായത്തിന്റെ നിറം അങ്ങനെയായത് കൊണ്ടാകാം എന്നാണ് ഗ്രീഷ്മ പറഞ്ഞത്.

2. ഛര്‍ദ്ദിച്ചതിന്റെ കാരണം ജ്യൂസ് പഴകിയതിനാല്‍ ആയിരിക്കാം എന്നാണ് ഗ്രീഷ്മ പറഞ്ഞത്.

3. അമ്മയെ കൊണ്ടുവന്ന ഓട്ടോ ഡ്രൈവര്‍ക്കും ജ്യൂസ് നല്‍കിയപ്പോള്‍ അയാളും ഛര്‍ദ്ദിച്ചെന്ന് ഗ്രീഷ്മ പറഞ്ഞു. എന്നാല്‍ ഓട്ടോ ഡ്രൈവറായ കാരണക്കോണം സ്വദേശി പ്രദീപ് അങ്ങനെയൊരു സംഭവമുണ്ടായിട്ടില്ലെന്ന് സത്യം പറഞ്ഞു.

4. ഏതെങ്കിലും തരത്തില്‍ വീട്ടുകാര്‍ ഉപദ്രവിക്കുമോയെന്ന ചോദ്യമുയര്‍ന്നപ്പോള്‍ ഷാരോണിനോട് തന്നെ ഗ്രീഷ്മ പറഞ്ഞത്. ഷാരോണിനുമായുള്ള ബന്ധം വിട്ടെന്നാണ് കരുതുന്നതെന്നും അത് കൊണ്ട് വീട്ടുകാര്‍ ഒന്നും ചെയ്യില്ല, അങ്ങനെ പേടിക്കേണ്ട കാര്യമില്ല എന്നുമാണ്.

5. ജ്യൂസും കഷായവും ഏതാണെന്ന് ചോദിക്കുമ്പോള്‍ ഗ്രീഷ്മ ഉത്തരം നല്‍കുന്നില്ല. ആയുര്‍വേദ ഡോക്ടര്‍ കൂടിയായ ഷാരോണിന്റെ സഹോദരന്‍ കഷായത്തെ കുറിച്ച് ചോദിച്ചപ്പോഴും ഗ്രീഷ്മ ഒഴിഞ്ഞുമാറാനാണ് ശ്രമിച്ചത്.

6. ഏത് കഷായമാണ് ഷാരോണിന് നല്‍കിയതെന്ന ചോദ്യത്തിന് വ്യക്തമായ ഒരുത്തരവും ഗ്രീഷ്മ ഒരു സമയത്തും നല്‍കിയിട്ടില്ല. കഷായകുപ്പിയുടെ അടപ്പില്‍ അതിന്റെ നമ്പറുണ്ടാകുമെന്ന് പറഞ്ഞപ്പോള്‍ കഷായക്കുപ്പി കഴുകി കളഞ്ഞെന്നും ആക്രിക്ക് കൊടുത്തെന്നും അമ്മ ഗ്ലാസില്‍ തനിക്ക് ഒഴിച്ചുവെച്ചതാണ് ഷാരോണിന് കൊടുത്തത് എന്നൊക്കെയായിരുന്നു ഗ്രീഷ്മയുടെ മറുപടി.

മരണത്തിന് ശേഷം ഗ്രീഷ്മ പറഞ്ഞ കള്ളങ്ങളും കേസില്‍ വഴിത്തിരിവായി

7. ഷാരോണ്‍ ആവശ്യപ്പെട്ടത് കൊണ്ടാണ് കഷായം നല്‍കിയതെന്നായിരുന്നു മരണശേഷം ഗ്രീഷ്മ പറഞ്ഞത്. ഷാരോണാണ് തന്നോട് സഹായം ചോദിച്ചതെന്നും പറഞ്ഞു.

8. ഷാരോണിനെ അപായപ്പെടുത്താന്‍ ഉള്ള എന്തെങ്കിലും ഉദ്ദ്യേശം ഉണ്ടായിരുന്നോ എന്ന മാതാപിതാക്കളുടെ ചോദ്യത്തിന് സുഹൃത്തായ റെജിന്‍ കൂടെയുണ്ടായിരുന്നില്ലേ, റെജിന്‍ കൂടെയുള്ളവര്‍ താന്‍ എന്തെങ്കിലും ചെയ്യുമോ എന്നായിരുന്നു മറുപടി.

9. പുത്തന്‍കട ആയുര്‍വേദ ആശുപത്രിയിലെ ഡോക്ടര്‍ നടുവേദനയ്ക്ക് കഷായം കുറിച്ച് നല്‍കിയെന്നും ഗ്രീഷ്മ പറഞ്ഞു. ഡോക്ടര്‍ ഇത് നിഷേധിച്ചതും കേസില്‍ പ്രധാനപ്പെട്ട ഒന്നായി മാറി.

കഷായത്തില്‍ വിഷം കലര്‍ത്തിയിട്ടുണ്ടെന്ന വിവരം ഷാരോണിനോട് പറഞ്ഞിരുന്നെന്ന് പ്രതി ഗ്രീഷ്മയുടെ മൊഴി. എന്നാല്‍ ഈ വിവരം ആരോടും പറയേണ്ട, കുടിച്ചത് താന്‍ ഛര്‍ദിച്ച് കളഞ്ഞിട്ടുണ്ട്, പ്രശ്‌നമൊന്നുമില്ല എന്നാണ് ഇതിന് ഷാരോണ്‍ നല്‍കിയ മറുപടിയെന്ന് ഗ്രീഷ്മ പറഞ്ഞതായി അന്വേഷണസംഘം അറിയിച്ചു.ഗ്രീഷ്മയുടെ മൊഴി: ”14ന് വീട്ടിലെത്തിയ ഇരുവരും സംസാരിച്ചിരുന്നു. ഇതിനിടെ ബന്ധത്തില്‍ നിന്ന് ഒഴിഞ്ഞു പോയില്ലെങ്കില്‍ താന്‍ വിഷം കുടിക്കുമെന്ന് ഗ്രീഷ്മ ഷാരോണിനെ ഭീഷണിപ്പെടുത്തി. ഇതിനെ ഷാരോണ്‍ എതിര്‍ക്കുകയും ഒന്നിച്ചു ജീവിക്കാമെന്ന് നിര്‍ബന്ധിക്കുകയും ചെയ്തു.

ഇതിനിടെ ടോയ്‌ലെറ്റിലേക്ക് ഷാരോണ്‍ പോയപ്പോള്‍ ഗ്രീഷ്മ കഷായത്തില്‍ വിഷം കലര്‍ത്തുകയായിരുന്നു. ഇത് ഷാരോണ്‍ കുടിക്കുകയും ഛര്‍ദ്ദിക്കുകയും ചെയ്തു. അപ്പോഴാണ് കയപ്പ് മാറാന്‍ ജ്യൂസ് കുടിക്കാന്‍ ഗ്രീഷ്മ നിര്‍ബന്ധിച്ചത്. ജ്യൂസ് ഷാരോണ്‍ കുടിച്ചു. തുടര്‍ന്നാണ് കഷായത്തില്‍ കീടനാശിനി കലര്‍ത്തിയെന്ന വിവരം ഗ്രീഷ്മ ഷാരോണിനോട് പറഞ്ഞത്. പ്രശ്‌നമില്ല, അത് ഛര്‍ദിച്ച് കളഞ്ഞു, ആരോടും പറയേണ്ടെന്ന് ഷാരോണ്‍ പറഞ്ഞു.”

അതേസമയം, ഗ്രീഷ്മയുടെ ഈ മൊഴിയില്‍ അന്വേഷണസംഘത്തിനും വ്യക്തത കുറവുണ്ട്. മൊഴി ഷാരോണിന്റെ കുടുംബവും നിഷേധിച്ചു. ഈ മൊഴി അടിസ്ഥാനരഹിതമാണ്. പൊലീസിനോട് നുണ പറഞ്ഞതാകുമെന്നാണ് ഷാരോണിന്റെ സഹോദരന്‍ പറഞ്ഞത്. വീട്ടിലെത്തി സുഖമില്ലെന്ന് പറയുമ്പോള്‍ ഗ്രീഷ്മ പറഞ്ഞത് ഓട്ടോക്കാരന്റെയും മറ്റ് കാര്യങ്ങളാണെന്നും സഹോദരന്‍ ചൂണ്ടിക്കാണിച്ചു.

ഷാരോണിനെ കൊന്നതാണെന്ന് ഗ്രീഷ്മ ഇന്ന് പൊലീസിന് മുന്‍പില്‍ കുറ്റസമ്മതം നടത്തുകയായിരുന്നു. എട്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ഗ്രീഷ്മയുടെ കുറ്റസമ്മതം. വിഷം കലര്‍ത്തുന്നത് സംബന്ധിച്ച് ഗൂഗിളില്‍ ഗ്രീഷ്മ പരതിയെന്നും പൊലീസ് കണ്ടെത്തി. മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോള്‍ ഷാരോണിനെ ഒഴിവാക്കാന്‍ വേണ്ടിയാണ് കൊലപാതകം നടത്തിയതെന്നും കഷായത്തില്‍ വിഷം കലര്‍ത്തി നല്‍കുകയായിരുന്നുവെന്നുമാണ് ഗ്രീഷ്മയുടെ കുറ്റസമ്മതം.

സംഭവത്തില്‍ ഗ്രീഷ്മയുടെ മാതാപിതാക്കളെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഗ്രീഷ്മയുടെ മാതാപിതാക്കള്‍ക്കും കൊലപാതകത്തില്‍ പങ്കുണ്ടെന്നാണ് ഷാരോണിന്റെ കുടുംബത്തിന്റെ ആരോപണം.

കൊല്ലണമെന്ന ഉദേശത്തോടെയാണ് ഷാരോണ്‍ രാജിനെ പ്രതി ഗ്രീഷ്മ വീട്ടിലേക്ക് വിളിച്ചുവരുത്തിയതെന്ന് എഡിജിപി എംആര്‍ അജിത് കുമാര്‍. കഷായത്തില്‍ കീടനാശിനി ചേര്‍ത്താണ് ഷാരോണിനെ ഗ്രീഷ്മ കൊന്നത്. ഷാരോണിനെ ഒഴിവാക്കാനുള്ള ശ്രമത്തിലായിരുന്നു ഗ്രീഷ്മയെന്നും എഡിജിപി മാധ്യമങ്ങളോട് പറഞ്ഞു.

വീടിലുണ്ടായിരുന്ന കീടനാശിനി കഷായത്തില്‍ ചേര്‍ത്താണ് ഷാരോണിനെ കുടിപ്പിച്ചത്. തുടര്‍ന്ന് വീടിനുള്ളില്‍ വച്ച് ഛര്‍ദ്ദിച്ചപ്പോള്‍ സുഹൃത്തിനൊപ്പം ഇറങ്ങി പോവുകയായിരുന്നെന്നാണ് ഗ്രീഷ്മയുടെ മൊഴിയെന്ന് എഡിജിപി വ്യക്തമാക്കി. ഇരുവരും തമ്മില്‍ പ്രണയബന്ധമുണ്ടായിരുന്നു. ഫെബ്രുവരിയില്‍ ഗ്രീഷ്മയുടെ വിവാഹം നിശ്ചയിച്ചു. ഇതോടെ ഷാരോണിനെ ഒഴിവാക്കാന്‍ ഗ്രീഷ്മ തീരുമാനിച്ചു.

എന്നാല്‍ ഷാരോണ്‍ നിരന്തരം വിളിച്ച് വീണ്ടും ബന്ധം തുടരണമെന്ന് നിര്‍ബന്ധിച്ചു. ഇതോടെയാണ് ഷാരോണിനെ ഒഴിവാക്കാന്‍ ഗ്രീഷ്മ തീരുമാനിച്ചതെന്ന് എഡിജിപി പറഞ്ഞു.പ്രാഥമിക അന്വേഷണത്തില്‍ ഗ്രീഷ്മയുടെ മാതാപിതാക്കള്‍ക്ക് സംഭവത്തില്‍ പങ്കില്ലെന്നാണ് വിലയിരുത്തല്‍. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന് അന്വേഷിക്കുമെന്നും എഡിജിപി അറിയിച്ചു.

ഷാരോൺ രാജിന്റെ കൊലപാതകത്തിൽ വനിതാ സുഹൃത്ത് കുറ്റം സമ്മതിച്ചു. കഷായത്തിൽ വിഷം ചേർത്ത് നൽകിയതായാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഇന്നലെ അന്വേഷണം ഏറ്റെടുത്ത ജില്ലാ ക്രൈം ബ്രാഞ്ച് പെൺകുട്ടിയെ ചോദ്യം ചെയ്തുവരികയാണ് ,ചോദ്യംചെയ്യൽ എട്ടുമണിക്കൂറോളം പിന്നിട്ടു.

ഞായറാഴ്ച രാവിലെ പത്തുമണിയോടെയാണ് ഷാരോണിന്റെ പെണ്‍സുഹൃത്തും കുടുംബവും എസ്.പി. ഓഫീസില്‍ ഹാജരായത്. മാതാപിതാക്കളും മറ്റൊരു ബന്ധുവും പെണ്‍കുട്ടിക്കൊപ്പം ചോദ്യംചെയ്യലിന് എത്തിയിരുന്നു. തുടര്‍ന്ന് ഡിവൈ.എസ്.പി. ജോണ്‍സണ്‍, എ.എസ്.പി. സുല്‍ഫിക്കര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇവരെ ചോദ്യംചെയ്യുകയായിരുന്നു.

പോലീസിന്റെ ചോദ്യംചെയ്യലില്‍ അധികസമയം ഗ്രീഷ്മയ്ക്ക് പിടിച്ചുനില്‍ക്കാനായില്ല. തുടര്‍ന്ന് ഓരോകാര്യങ്ങളും പെണ്‍കുട്ടി പോലീസ് സംഘത്തോട് തുറന്നുപറയുകയായിരുന്നു. സംഭവത്തെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ പുറത്തുവിടാന്‍ പോലീസ് മാധ്യമങ്ങളെ കാണും.

ഒക്ടോബര്‍ 14-ാം തീയതി പെണ്‍സുഹൃത്തിന്റെ വീട്ടില്‍നിന്ന് കഷായവും ജ്യൂസും കുടിച്ചതിന് പിന്നാലെ ഷാരോണിന് ഛര്‍ദിയുണ്ടായെന്നും തുടര്‍ന്ന് വായിലടക്കം പൊള്ളലുണ്ടായെന്നുമായിരുന്നു കുടുംബത്തിന്റെ ആരോപണം. ചികിത്സയിലിരിക്കെ ദിവസങ്ങള്‍ക്കകം ഓരോ അവയവങ്ങളുടെയും പ്രവര്‍ത്തനം നിലയ്ക്കുകയും ഒക്ടോബര്‍ 25-ന് മരണം സംഭവിക്കുകയുമായിരുന്നു. ഗ്രീഷ്മ ആസൂത്രിതമായി പാനീയത്തില്‍ തുരിശ് കലർത്തി കൊടുത്തതായുള്ള വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത് .

ഷാരോണിനെ കൊലപ്പെടുത്തിയത് ഗ്രീഷ്മയുടെ വീട്ടുകാരുടെ അന്ധവിശ്വാസം കാരണമാണെന്ന് ബന്ധുക്കൾ. രണ്ടാമതൊരു വിവാഹം കഴിച്ച് സുഖജീവിതം നയിക്കാൻ വേണ്ടിയാണ് മകനെ വിഷം കൊടുത്ത് കൊലപ്പെടുത്തിയത്. പെൺകുട്ടിയെ കണ്ട് വീട്ടിലെത്തിയ ദിവസങ്ങളിലെല്ലാം ഷാരോണിന് ഛർദ്ദിയും അസുഖവും ഉണ്ടാകാറുണ്ടെന്നും ഷാരോണിന്റെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.

ഇതിന് മുമ്പ് ഒരുപാട് പ്രാവശ്യം ഷാരോണിന് ഗ്രീഷ്മ ജ്യൂസ് കൊടുത്തിട്ടുണ്ട്. ഒരു വാക്ക് മകൻ പറഞ്ഞിരുന്നെങ്കിൽ, അവൻ പറഞ്ഞില്ല. ഇടയ്ക്കൊക്കെ ഓക്കാനം വരുമെന്ന് അവൻ പറയുമായിരുന്നു. അവസാനമായി ഗ്രീഷ്മയെ കാണാന്‍ പോയത് വർക്ക് ബുക്ക് വാങ്ങാൻ വേണ്ടിയായിരുന്നു. ഉടൻ വരുമെന്ന് പറഞ്ഞായിരുന്നു പോയത്. പോകണ്ടെന്ന് പറഞ്ഞതാണ്, ഷാരോണിന്‍റെ പിതാവ് വ്യക്തമാക്കി.

പെൺകുട്ടിയുടെ ഫോട്ടോകൾ ഷാരോണിന്റെ കൈയിൽ ഉണ്ടായിരുന്നു. അത് തിരികെ വാങ്ങാൻ വേണ്ടിയാണ് വിവാഹ നിശ്ചയം കഴിഞ്ഞ ശേഷം വീണ്ടും ചാറ്റ് ചെയ്ത് ഷാരോണിനെ വിളിച്ചു വരുത്തിയത്. ഗ്രീഷ്മയ്ക്ക് ജാതകദോഷം ഉണ്ട് എന്ന കാര്യം ഷാരോൺ തന്നെയാണ് വീട്ടിൽ പറഞ്ഞത്. ഒക്ടോബറിന് മുമ്പ് വിവാഹം കഴിഞ്ഞാൽ ആദ്യത്തെ ഭർത്താവ് മരിച്ചുപോകുമെന്നായിരുന്നു ഷാരോൺ പറഞ്ഞത്. അതുകൊണ്ട് അത് കഴിഞ്ഞ് വിവാഹം ചെയ്യാമെന്നായിരുന്നു തീരുമാനിച്ചിരുന്നത്. അവർ കൊന്നതാണ്, ആദ്യ ഭർത്താവ് മരിച്ചശേഷം രണ്ടാമത്തെ ഭർത്താവിനൊപ്പം ജീവിക്കാൻ വേണ്ടി എന്റെ മകനെ കൊന്നതാണ്, ഷാരോണിന്‍ പിതാവ് പറഞ്ഞു.

കാര്യങ്ങളൊക്കെ കൃത്യമായി പാറശ്ശാല പോലീസിൽ പറഞ്ഞിരുന്നെന്നും പിതാവ് വ്യക്തമാക്കി. എന്നാൽ അത് വ്യക്തമായി അന്വേഷിക്കാന്‍ പോലീസ് തയ്യാറായില്ല. അവരങ്ങനെ ചെയ്യില്ല എന്നായിരുന്നു പോലീസ് പറഞ്ഞത്. അവരെ അരമണിക്കൂർ ചോദ്യംചെയ്തപ്പോൾ അതാണ് മനസ്സിലായതെന്നുമായിരുന്നു പോലീസ് പറഞ്ഞത്. ഒരു ദിവസം കൊണ്ട് അന്വേഷിച്ച് കണ്ടെത്തേണ്ട കേസായിരുന്നു. എന്നാൽ അവർക്ക് പ്രത്യേക താത്പര്യമുള്ളതുപോലെ തോന്നി. ആ വീട്ടിൽ പോലീസ് പോയപ്പോൾ കഷായത്തിന്റെ കുപ്പി എടുത്തെങ്കിലും വരാമായിരുന്നു. എന്നാൽ അതുണ്ടായില്ല. തെളിവ് നശിപ്പിക്കാനുള്ള സമയം പോലീസ് നൽകിയെന്ന് പിതാവ് ആരോപിക്കുന്നു.

ഏത് കഷായമാണെന്ന് ഗ്രീഷ്മയോട് പലതവണ ചോദിച്ചു. എന്നാൽ പേരറിയില്ല എന്നായിരുന്നു അവൾ പറഞ്ഞത്. ജാതകദോഷം കാരണം മകനെ കൊല്ലാനാണോ തീരുമാനിച്ചത് എന്ന് ചോദിച്ചപ്പോൾ നെറ്റിയിലെ സിന്ദൂരം അഴിച്ചുകളയുമെന്നാണ് അവൾ പറഞ്ഞത്, എനിക്കത് സഹിക്കാൻ പറ്റുമോ എന്നാണ് ചോദിച്ചത്. കഷായത്തിന്റെ പേര് പറഞ്ഞില്ല. കുപ്പി അമ്മ എടുത്ത് മാറ്റി എന്നും ഗ്രീഷ്മ പറഞ്ഞതായി അദ്ദേഹം പറയുന്നു.

പാറശാലയിൽ കൊല്ലപ്പെട്ട ഷാരോൺ രാജിന് വനിതാ സുഹൃത്ത് ഗ്രീഷ്മ മുൻപും വിഷം നൽകിയിട്ടുണ്ടെന്ന് ഷാരോണിന്റെ അമ്മ. ജൂസിൽ പല തവണ ഗ്രീഷ്മ സ്ലോ പോയ്സൻ ചേർത്തു കൊടുത്തിരിന്നു. കഴിഞ്ഞ മൂന്നു മാസത്തിനിടെ പലതവണ ഷാരോണിന് ഛർദ്ദിയും മറ്റ് അസ്വസ്ഥതകളും അനുഭവപ്പെട്ടിരുന്നതായും അമ്മ മാധ്യമങ്ങളോടു പറഞ്ഞു. ആദ്യം വിവാഹം കഴിക്കുന്നയാൾ മരിച്ചുപോകുമെന്ന ഗ്രീഷ്മയുടെ അന്ധവിശ്വാസവും മകന്റെ മരണത്തിനു കാരണമായിട്ടുണ്ടെന്ന് അമ്മ പറഞ്ഞു.

ഷാരോൺ രാജിന്റെ കൊലപാതകത്തിൽ വനിതാ സുഹൃത്ത് കുറ്റം സമ്മതിച്ചു. കഷായത്തിൽ വിഷം ചേർത്ത് നൽകിയതായാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഇന്നലെ അന്വേഷണം ഏറ്റെടുത്ത ജില്ലാ ക്രൈം ബ്രാഞ്ച് പെൺകുട്ടിയെ ചോദ്യം ചെയ്തുവരികയാണ് ,ചോദ്യംചെയ്യൽ എട്ടുമണിക്കൂറോളം പിന്നിട്ടു. ഉടൻ തന്നെ എഡിജിപി എ .ആർ അജിത് കുമാർ മാധ്യമങ്ങളെ കാണും .

അതേസമയം കേസില്‍ കൂടുതല്‍ ദുരൂഹത സൃഷ്ടിച്ച് ഷാരോണും പെണ്‍കുട്ടിയുമായിട്ടുള്ള ശബ്ദസംഭാഷണങ്ങളും വാട്സആപ്പ് ചാറ്റുകളും പുറത്തുവന്നിട്ടുണ്ട്. കഷായം കുടിച്ചശേഷമാണ് ആരോഗ്യപ്രശ്നമുണ്ടായെന്ന് വീട്ടില്‍ പറഞ്ഞിട്ടില്ലെന്ന് ഷാരോണ്‍ പെണ്‍കുട്ടിക്കയച്ച ശബ്ദസംഭാഷണത്തില്‍ പറയുന്നു. താന്‍ തെറ്റുകാരിയല്ലെന്ന് പെണ്‍കുട്ടി ഷാരോണിന്റെ അച്ഛന് അയച്ച വാട്സ്ആപ്പ് ചാറ്റില്‍ സൂചിപ്പിക്കുന്നുമുണ്ട്.

ചികിത്സയിലായിരിക്കെ 25നാണ് ഷാരോണിന്റെ മരണം സംഭവിച്ചത്. ആരോഗ്യനില വഷളായി വെന്റിലേറ്ററിലായിരിക്കെ ഹൃദയാഘാതമുണ്ടാകുകയായിരുന്നു. ആന്തരീകാവയവങ്ങള്‍ ദ്രവിച്ച് പോയതായാണ് ഷാരോണിനെ ചികിത്സിച്ച ഡോക്ടര്‍മാര്‍ അറിയിച്ചത്.

പ്രവാസ ലോകത്ത് വിടപറയുന്നവരുടെ ഭൗതിക ശരീരം നാട്ടിലെത്തിക്കുന്നതിൽ സുപ്രധാന പങ്ക് വഹിക്കുന്ന വ്യക്തിയാണ് അഷറഫ് താമരശ്ശേരി. ഈ വിയോഗങ്ങൾ പലതും നെഞ്ചിൽ തട്ടുമ്പോൾ ആ വേദന അദ്ദേഹം ഫേസ്ബുക്കിലൂടെ പങ്കുവെയ്ക്കാറുമുണ്ട്. ഇപ്പോൾ അത്തരത്തിൽ നെഞ്ചുലഞ്ഞ ഒരു വിയോഗം പങ്കുവെയ്ക്കുകയാണ് അദ്ദേഹം.

ഇന്നലെയും ഇന്നുമായി പത്ത് പ്രവാസി സുഹൃത്തുക്കളുടെ മൃതദേഹമാണ് നടപടിക്രമങ്ങൾ പൂർത്തീകരിച്ച് നാട്ടിലേക്കയച്ചതിൽ 8 പേർ മലയാളികളാണെന്നും അതിൽ ഒരാളുടെ വിയോഗം മനസിനെ ഏറെ വേദനിപ്പിച്ചുവെന്നും അദ്ദേഹം കുറിക്കുന്നു. ഏറെ കാലമായി പ്രവാസ ലോകത്തുള്ള ഈ സഹോദരൻ അവധി നാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്നു. തൻറെ പ്രിയപ്പെട്ടവർക്ക് പുത്തൻ മണമുള്ള സമ്മാനങ്ങളും മറ്റു സാധനങ്ങളുമായി പെട്ടി ഒരുക്കിക്കൂട്ടിയിരുന്നു.

ലഗേജുമെടുത്ത് താമസ സ്ഥലത്തുള്ളവരോട് യാത്ര പറഞ്ഞ് വിമാനത്താവളത്തിലേക്കുള്ള വാഹനത്തിൽ കയറാൻ തയ്യാറെടുക്കവേ പെട്ടന്ന് നെഞ്ച് വേദന അനുഭവപ്പെടുകയായിരുന്നു. അസഹ്യമായ നെഞ്ച് വേദന ഹൃദയാഘാതമായിരുന്നു. പ്രിയപ്പെട്ടവരെ ആറ്റുനോറ്റ് ഒരു നോക്ക് കാണാൻ കൊതിയോടെ പുറപ്പെട്ടിറങ്ങിയതായിരുന്നു ഈ സഹോദരനെന്ന് അഷറഫ് വേദനയോടെ കുറിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം;

ഇന്നലെയും ഇന്നുമായി പത്ത് പ്രവാസി സുഹൃത്തുക്കളുടെ മൃതദേഹമാണ് നടപടിക്രമങ്ങൾ പൂർത്തീകരിച്ച് നാട്ടിലേക്കയച്ചത്. എട്ടുപേർ മലയാളികളായിരുന്നു. ഇതിൽ ഒരു സഹോദരൻറെ ആകസ്മികമായ മരണം വല്ലാതെ വേദനിപ്പിച്ചു. ഏറെ കാലമായി പ്രവാസ ലോകത്തുള്ള ഈ സഹോദരൻ അവധി നാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്നു. തൻറെ പ്രിയപ്പെട്ടവർക്ക് പുത്തൻ മണമുള്ള സമ്മാനങ്ങളും മറ്റു സാധനങ്ങളുമായി പെട്ടി ഒരുക്കിക്കൂട്ടിയിരുന്നു. ലഗേജുമെടുത്ത് താമസ സ്ഥലത്തുള്ളവരോട് യാത്ര പറഞ്ഞ് വിമാനത്താവളത്തിലേക്കുള്ള വാഹനത്തിൽ കയറാൻ തയ്യാറെടുക്കവേ പെട്ടന്ന് നെഞ്ച് വേദന അനുഭവപ്പെടുകയായിരുന്നു. അസഹ്യമായ നെഞ്ച് വേദന ഹൃദയാഘാതമായിരുന്നു. പ്രിയപ്പെട്ടവരെ ആറ്റുനോറ്റ് ഒരു നോക്ക് കാണാൻ കൊതിയോടെ പുറപ്പെട്ടിറങ്ങിയതായിരുന്നു ഈ സഹോദരൻ. എത്രയെത്ര സ്വപ്നങ്ങളുമായാണ് ഓരോ പ്രവാസിയും തൻറെ പ്രിയപ്പെട്ട നാട്ടിലേക്ക് യാത്രക്ക് ഒരുങ്ങുന്നത്. പ്രതീക്ഷകളോടെ കാത്തിരിക്കുന്ന കുടുംബം, കുഞ്ഞുമക്കൾ, ഇന്നലെ വരെ ചിരിച്ചു കളിച്ച കൂട്ടുകാർ…. സന്തോഷത്തിൻറെ പുഞ്ചിരികൾ വാടി ദുഖത്തിൻറെ കണ്ണുനീരുകൾ പൊടിയുന്ന നിമിഷങ്ങൾ… എന്ത് ചെയ്യാം വിധി തീരുമാനിക്കുന്നത് നമ്മളല്ലല്ലോ….ഇത്തരം അവസ്ഥകളെ തൊട്ട് ദൈവം നമ്മെ ഏവരെയും കാത്ത് രക്ഷിക്കുമാറാകട്ടെ. നമ്മളിൽ നിന്നും വിടപറഞ്ഞു പോയ പ്രിയ സഹോദരങ്ങളുടെ ബന്ധുക്കൾക്കും പ്രിയപ്പെട്ടവർക്കും ക്ഷമയും സഹനവും നൽകി അനുഗ്രഹിക്കുമാറാകട്ടെ…….
Ashraf thamarassery

സ്വകാര്യ ഹോട്ടലിലെ ഹൗസ് കീപ്പിങ് ജീവനക്കാരിയായ യുവതി തൂങ്ങിമരിച്ചു. സിക്കിം സ്വദേശിനിയായ 24 കാരി വേദൻഷിയാണ് കോവളം ബീച്ച് റോഡിലെ വാടക വീട്ടിൽ ജീവനൊടുക്കിയത്. ശനിയാഴ്ച രാവിലെ ആറോടെ ഒപ്പം താമസിക്കുന്ന യുവതിയാണ് സമീപത്തെ കുടുംബത്തെ വിവരമറിയിച്ചത്.

മുറിയിൽ കാണാതായതോടെ സമീപത്തുള്ളവരും പാഞ്ഞെത്തി അന്വേഷിച്ചു. പിന്നാലെയാണ് അടുക്കളയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തറയിൽ ഇരിക്കുന്ന നിലയിലായിരുന്നു വേൻഷിയുടെ മൃതദേഹം കിടന്നിരുന്നത്. ശേഷം, കോവളം എസ്.ഐ. എസ്.അനീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമെത്തി വീടും പരിസരവും പരിശോധിച്ചു.

ഫൊറൻസിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. തൂങ്ങിമരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. യുവതിയുടെ സിക്കിമിലുള്ള ബന്ധുക്കൾ ഞായറാഴ്ച കോവളത്തെത്തും. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്കു മാറ്റി. സംഭവത്തിൽ കോവളം പോലീസ് കേസെടുത്തു.

ഡോ. ഐഷ വി

ആരുടെയൊക്കെയോ കാരുണ്യം കൊണ്ട് ജീവൻ തിരിച്ചു കിട്ടിയ നിമിഷങ്ങൾ എന്റെ ജീവിതത്തിലും ഉണ്ടായിട്ടുണ്ട്. അതിലൊന്നാണ് ഉഷ എന്റെ ജീവൻ തിരിച്ചു പിടിക്കാൻ ഇടയാക്കിയ നിമിഷങ്ങൾ.
പ്രീഡിഗ്രിയ്ക്കും ഡിഗ്രിയ്ക്കും കൊല്ലം എസ് എൻ വിമൺസിൽ പഠിക്കുന്ന കാലത്ത് പരവൂർ കൊല്ലം റൂട്ടിൽ ട്രെയിനിലായിരുന്നു യാത്ര. ചിറക്കരത്താഴത്തു നിന്നും പരവൂരിലെത്തി, അഥീനയിലെ ട്യൂഷനും കഴിഞ്ഞ് നേരെ പരവൂർ റെയിൽവേ സ്റ്റേഷനിലേയ്ക്ക് പ്രീഡിഗ്രി ഫസ്റ്റ് ഇയറിന് ഉച്ചയ്ക്കുള്ള ഷിഫ്റ്റായിരുന്നു. ഞാനും കനകലതയും കൂടി ലേഡീസ് വെയിറ്റിംഗ് റൂമിൽ ഇരിക്കുകയായിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ അവിടേയ്ക്ക് മുണ്ടും നേര്യതും ധരിച്ച ഒരു സ്ത്രീ കയറി വന്നു. അവർ ഞങ്ങളെ പരിചയപ്പെട്ടു. അവർ പോളച്ചിറയിൽ ഉള്ളതാണ്. അവരുടെ മകൾ പ്രീഡിഗ്രിയ്ക്ക് തേഡ് ഗ്രൂപ്പിൽ അഡ്മിഷൻ എടുത്തിട്ടുണ്ട്. പിറ്റേന്നു മുതലേ കോളേജിൽ വന്ന് തുടങ്ങുകയുള്ളൂ. മകൾക്ക് ആ സമയത്ത് യാത്ര ചെയ്യാൻ കൂട്ടിന് കൂട്ടുകാരെ കിട്ടുമോ എന്നറിയാൻ ഇറങ്ങിയതാണ് അമ്മ. മകളുടെ പേര് ഉഷ. ഞങ്ങൾ ആ സമയത്താണ് ട്രെയിൻ കയറാൻ വരുന്നതെന്നും. കോളേജിൽ നിന്നും കൺസഷൻ റേറ്റിലുള്ള സീസൺ ടിക്കറ്റ് കിട്ടാനുള്ള സർട്ടിഫിക്കറ്റ് വാങ്ങി റെയിൽവേ സ്റ്റേഷനിൽ നിന്നും സീസൺ ടിക്കറ്റ് എടുത്താൽ യാത്രാ ചിലവ് കുറയ്ക്കാമെന്നും ഞങ്ങൾ അവരോട് പറഞ്ഞു. പിറ്റേന്ന് അവർ മകളുമായി റെയിവേ സ്റ്റേഷനിലെത്തി. ഞങ്ങളെ മകൾക്ക് പരിചയപ്പെടുത്തി. പാവടയും ഷർട്ടും ധരിച്ചൊരു പെൺകുട്ടി. ഷർട്ട് ആ കുട്ടിയ്ക്ക് അഭംഗിയായിരുന്നോയെന്ന് എനിക്കൊരു സംശയം.

അങ്ങനെ ആ ആദ്യ കാഴ്ചയ്ക്കു ശേഷം ഉഷ ഞങ്ങളോടൊപ്പമായി യാത്ര. പരവൂരിൽ നിന്നും ടെയിനിന്റെ ആദ്യ ബോഗികളിലൊന്നിൽ ഞങ്ങൾ കയറും. ട്രെയിൻ കൊല്ലത്തെത്തിയാൽ റെയിൽവേ ട്രാക്കിലൂടെ നടന്ന് കർബല ജങ്ഷനിലിറങ്ങി കോളേജിലേയ്ക്ക് പോവുകയായിരുന്നു ഫാത്തിമാ മാതാ നാഷണൽ കോളേജ്, എസ്എൻ വിമൺസ് കോളേജ്, എസ് എൻ കോളേജ് എന്നിവിടങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ പതിവ്. തിരിച്ചും യാത്ര അങ്ങനെയായിരിക്കും. ഈ പതിവിന് വിരുദ്ധമായുള്ള യാത്ര കൊല്ലം എസ് എൻ കോളേജ് ജുങ്ഷനിൽ വിരുതന്മാരാരെങ്കിലും ചങ്ങല വലിച്ച് ട്രെയിൻ നിർത്തുമ്പോഴായിരിക്കും. പ്ലാറ്റ്ഫോം ഇല്ലെങ്കിലും അത്തരം സന്ദർഭങ്ങളിൽ ട്രെയിനിൽ നിന്നും ചാടിയിറങ്ങാനും വലിഞ്ഞു കയറാനുമൊന്നും ഞങ്ങൾ വിദ്യാർത്ഥികൾക്ക് തഴക്കവും വഴക്കവും ഉണ്ടായിരുന്നതിനാൽ തീരെ പ്രയാസമില്ലായിരുന്നു.

അങ്ങനെ നിത്യ പരിചയം കൊണ്ടുള്ള അമിത ആത്മവിശ്വാസത്തിലാവണം അന്ന് അങ്ങനെ ഒരബദ്ധം പറ്റിയത്. അന്നും ഞാനും ഉഷയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. കനകലത കോളേജിൽ വന്നില്ല. ഷണ്ടിംഗ് ചെയ്യുന്ന ഒരു എഞ്ചിൻ അപ്പുറത്തെ ട്രാക്കിലൂടെയായിരുന്നു മുന്നോട്ട് പോയിരുന്നത്. ആ ട്രാക്കിൽ പുറകിൽ നിന്നും ട്രെയിൻ വരാൻ സാധ്യതയില്ല. സാധാരണ ആ ഭാഗത്ത് ഷണ്ടിംഗ് ചെയ്യുന്ന എഞ്ചിനുകൾ ധാരാളം കാണും . ഞാൻ ട്രാക്കിലെ തേക്കിൻ തടി കൊണ്ടുള്ള സ്ലീപ്പറുകളിൽ ചവിട്ടിയായിരുന്നു നടന്നത്. ഉഷയാകട്ടെ രണ്ട് ട്രാക്കുകൾക്കിടയിലെ ചെറുപാറ കഷണങ്ങളിലൂടെയും. ഉഷയുടെ അപ്പുറത്തെ ‘ട്രാക്കിലൂടെ മുന്നോട്ട് പോയ ഷണ്ടിംഗ് എഞ്ചിൻ ഞാൻ നടന്നിരുന്ന ട്രാക്കിൽ കയറി എന്റെ നേർക്ക് വരികയാണെന്ന കാര്യം സ്ലീപ്പറുകളിലും റെയിലുകൾ തമ്മിൽ ചേർത്തു വയ്ക്കുന്ന ഫിഷ് പ്ലേറ്റുകളിലും മാത്രം ശ്രദ്ധിച്ചു നടന്ന ഞാൻ തിരിച്ചറിഞ്ഞില്ല.

ഷണ്ടിംഗ് എഞ്ചിൻ എന്റെ തൊട്ടടുത്തെത്തിയെന്ന് ശ്രദ്ധയിൽപ്പെട്ട ഉഷ എന്നെ വേഗം വലിച്ച് ട്രാക്കിൽ നിന്നും ഉഷ നടന്നിരുന്ന ഭാഗത്തേയ്ക്കിട്ടു. ഞാനാകെ പകച്ചു പോയി. ട്രാക്കിലൂടെ ശ്രദ്ധയില്ലാതെ നടന്നതിലും വിഷമം തോന്നി. ഞാനൊന്നും സംസാരിച്ചില്ല. വളരെയടുത്തെത്തിയ ഷണ്ടിംഗ് എഞ്ചിന്റെ മുന്നിൽ നിന്നും എന്നെ രക്ഷിച്ച ഉഷയ്ക്ക് നന്ദി പറയാനും എനിക്കപ്പോൾ തോന്നിയില്ല. ഒന്നും മിണ്ടാതെ കോളേജിലേയ്ക്ക് നടന്ന എന്നെയൊന്ന് ഉഷാറാക്കാനാകണം ഉഷ ഇങ്ങനെ പറഞ്ഞു: ” ക്ലാ… ക്ലാ… ക്ലീ ക്ലീ … ക്ലൂ കൂ … സുരേഷ് തിരിഞ്ഞു നോക്കി. അതാ മുറ്റത്തൊരു മൈന… ഏതെങ്കിലും സുരേഷിനെ ഓർത്തു കൊണ്ട് നടന്നതു കൊണ്ടാണോ ഷണ്ടിംഗ്‌ എഞ്ചിന്റെ അടിയിൽപ്പെടാൻ പോയത്?” അതിനും ഞാൻ മറുപടിയൊന്നും പറഞ്ഞില്ല.

ഉച്ചയ്ക്ക് കോളേജിലെത്തിയ ഞങ്ങൾ ഉച്ച ഭക്ഷണം കഴിച്ച് കൈ കഴുകുമ്പോഴും ഉഷ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. ഞാൻ എന്റെ മൗനം തുടർന്നു. വൈകുന്നേരമായിട്ടും എന്റെ ഭാഗത്തു നിന്നും ശ്രദ്ധക്കുറവുണ്ടായല്ലോ എന്ന ധാരണയാൽ മൂകത തന്നെയായിരുന്നു. പിന്നെ മൂന്ന് ദിവസം അവധിയായിരുന്നു. അവധി കഴിഞ്ഞ് കോളേജിലെത്തിയ ഞാൻ ഉഷയെ കണ്ടില്ല. കനകലത, ഷൈലജ, ദീപ എന്നിവർ എന്നോട് പറഞ്ഞു: ഞാൻ ഉഷയോട് പിണങ്ങിയെന്ന ധാരണയാൽ ഉഷയുടെ മനോനില തെറ്റിയെന്നും പരവൂരിൽ ജയറാം ഡോക്ടറുടെ അശ്വനി ഹോസ്പിറ്റലിൽ ചികിത്സയിൽ ആണെന്നും. അവരൊക്കെ പോയി ഉഷയെ കണ്ടെന്നും. ഉഷയ്ക്ക് എന്നെ കാണണമെന്ന് പറയുന്നുണ്ടെന്നും പറഞ്ഞു. എനിയ്ക്കാകെ വിഷമമായി. ഞാൻ വീട്ടിൽ ചെന്ന് അമ്മയോട് കാര്യം പറഞ്ഞു. അമ്മയേയും കൂട്ടി പിറ്റേന്ന് ഞാൻ അശ്വിനി ഹോസ്പിറ്റലിലേയ്ക്ക് പോയി. എന്നെ കണ്ടതും ഉഷ സന്തോഷത്തോടെ എഴുന്നേറ്റ് വന്ന് എന്റെ കൈയ്യിൽ പിടിച്ചു. ഞാൻ ഉഷ എന്നെ രക്ഷിച്ചതിന്റെ നന്ദി സൂചകമായി ചിരിച്ചു കൊണ്ട് ഉഷയുടെ കൈയ്യിലും പിടിച്ചു. കുറേ നേരം വർത്തമാനം പറഞ്ഞ ശേഷം ഞാനുമമ്മയും തിരികെ പോന്നു. ഉഷ എന്നേക്കാൾ ഒരു വയസ് മൂത്ത കുട്ടിയായിരുന്നു.

ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന സമയത്തായിരുന്നു ഉഷയുടെ മനോനില ആദ്യം തെറ്റുന്നത്. അന്ന് വീട്ടിലെത്തി ട്യൂഷനെടുത്തിരുന്ന അധ്യാപകന്റെ ഭാഗത്തു നിന്നുമുണ്ടായ പെരുമാറ്റദൂഷ്യമായിരുന്നു മനോനില തെറ്റാനുണ്ടായ കാരണം. അങ്ങനെ ചികിത്സയിലായിരുന്നതിനാൽ ഒൻപതാം ക്ലാസ്സിലെ പഠനം മുടങ്ങിയെന്ന കാര്യം ഉഷ പിന്നീട് എന്നോട് പറഞ്ഞിട്ടുണ്ട്.. അക്കാലത്ത് സ്കൂളുകളിൽ കൗൺസിലിംഗ് ഇല്ല. അധികം വിദ്യാഭ്യാസമൊന്നുമില്ലാത്ത അന്നന്ന് കൂലിപ്പണിയെടുത്ത് കഴിഞ്ഞിരുന്ന ദളിത് കുടുംബാംഗങ്ങളായ മാതാപിതാക്കൾ ഉഷയെ ചികിത്സിച്ച് ഭേദമാക്കാനുള്ള ആർജ്ജവം കാണിച്ചു. അതിനു ശേഷം പഠനം തുടർന്ന ഉഷ പ്രീഡിഗ്രിയും ഡിഗ്രിയുമൊക്കെ പാസ്സായി. ഡിഗ്രിയ്ക്ക് പഠിക്കുന്ന സമയത്ത് സാരിയുടുത്തു വന്നിരുന്ന ഉഷ സുന്ദരിയായിരുന്നു. ഹിസ്റ്ററി നന്നായി പഠിക്കുമായിരുന്നതിനാൽ ഹിസ്റ്ററി ടീച്ചറിന്റെ അരുമ ശിഷ്യയുമായിരുന്നു. എന്റെ ജീവൻ രക്ഷിച്ച ഉഷ ഇന്ന് ജീവിച്ചിരിപ്പില്ല. വിവാഹിതയായി വർഷങ്ങൾക്ക് ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു എന്ന് കൂട്ടുകാരി ഷൈലജയിൽ നിന്നും അറിഞ്ഞു. ഉഷയുടെ അച്ഛനമ്മമാരും സഹോദരങ്ങളും ജീവിച്ചിരിപ്പില്ല. പഠിക്കുന്ന കാലത്ത് ഉഷ എനിക്ക് കുമാരനാശാന്റെ ” ലീല” എന്ന പുസ്തകം സമ്മാനിച്ച വിവരം ഓർമ്മചെപ്പിന്റെ മുൻ അധ്യായത്തിൽ ഞാനെഴുതിയിട്ടുണ്ട്.

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , പാലക്കാട് ജില്ലയിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് . കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

മിനു നെയ്‌സൺ പള്ളിവാതുക്കൽ

മിൽക്കി ഫ്രൈഡ് ചിക്കൻ

ചേരുവകൾ

1 . 500 ഗ്രാം ചിക്കൻ ബ്രെസ്റ്റ്
2 . 125 മില്ലി പാൽ
3 . 1 കപ്പ് ബ്രഡ് ക്രംസ്
4 . 1 മുട്ട
5 . 1/2 ടീസ്പൂൺ മുളകുപൊടി
6 . 1/2 ടീസ്പൂൺ കുരുമുളകുപൊടി
7 . എണ്ണ വറുക്കാൻ ആവശ്യത്തിന്
8 . ഉപ്പ് ആവശ്യത്തിന്

പാചകം ചെയ്യുന്ന വിധം

ചിക്കൻ നീളത്തിൽ മുറിച്ചെടുക്കുക

അതിനുശേഷം പാലിൽ മുളകുപൊടിയും കുരുമുളകുപൊടിയും, ആവശ്യത്തിന് ഉപ്പു ചേർത്ത് ചിക്കൻ കഷണങ്ങൾ soak ചെയ്തു 12 മണിക്കൂർ ഫ്രഡ്ജിൽ വെക്കുക.

ഒരു മുട്ട പതപ്പിക്കുക, അതിലേക്കു ചിക്കൻ കഷണങ്ങൾ ഓരോന്നായി മുക്കി ബ്രഡ് ക്രംസിൽ കോട്ടു ചെയ്തു മാറ്റി വെക്കുക

ഒരു പാനിൽ എണ്ണ ചൂടായ ശേഷം തയാറാക്കി വെച്ചിരിക്കുന്ന ചിക്കൻ, ചൂടായ എണ്ണയിലിട്ടു വറുത്തു കോരുക.

ഈ മിൽക്കി ഫ്രൈഡ് ചിക്കൻ, സ്‌പൈസി മയോ അല്ലെങ്കിൽ ടൊമാറ്റോ കെച്ചപ്പോ കൂട്ടി ആസ്വദിക്കാം.

മിനു നെയ്‌സൺ പള്ളിവാതുക്കൽ ,ഓസ്ട്രേലിയ

 

RECENT POSTS
Copyright © . All rights reserved