ബ്രിട്ടണില് കൊല്ലപ്പെട്ട മലയാളി നഴ്സ് അഞ്ജുവിന്റേയും മക്കളായ ജാന്വി, ജീവ എന്നിവരുടേയും മൃതദേഹങ്ങള് നാട്ടിലെത്തി. ഇന്ന് രാവിലെ 8.05-നെത്തുന്ന എമിറേറ്റ്സ് വിമാനത്തിലാണ് മൃതദേഹം കൊണ്ടുവന്നത്.
വിമാനത്താവളത്തിലെ നടപടിക്രമങ്ങള്ക്ക് ശേഷമായിരിക്കും മൃതദേഹം ബന്ധുക്കള് ഏറ്റുവാങ്ങുക. അഞ്ജുവിന്റെ സഹപ്രവര്ത്തകനായ മനോജാണ് മൃതദേഹങ്ങള്ക്കൊപ്പം അനുഗമിക്കുന്നത്.
മൃതദേഹങ്ങള് ഏറ്റുവാങ്ങുന്നതിനായി അഞ്ജുവിന്റെ ജന്മനാട്ടിലെ ജനപ്രതിനിധികളടക്കമുള്ളവര് വിമാനത്താവളത്തില് എത്തിയിട്ടുണ്ട്. മൂന്ന് ആംബുലന്സുകളിലായാണ് കൊണ്ടുപോകുന്നത്. ഇന്ന് ഉച്ചയ്ക്ക് ഒരുമണിക്കാണ് അഞ്ജുവിന്റേയും മക്കളുടേയും സംസ്കാരം.
ഒരാഴ്ച മുന്പായിരുന്നു മൃതദേഹങ്ങള് ബ്രിട്ടീഷ് പൊലീസ് ഫ്യുണറല് ഡയറക്ടേഴ്സിന് കൈമാറിയത്. കെറ്ററിങ്ങില് പൊതുദര്ശനത്തിന് വച്ചിരുന്നു. മൃതദേഹങ്ങള് നാട്ടിലെത്തിക്കുന്നതിനായി 30 ലക്ഷത്തോളം രൂപയാണ് ആവശ്യമായി വന്നത്.
കഴിഞ്ഞ ഡിസംബര് 15-നായിരുന്നു ബ്രിട്ടണിലെ കെറ്ററിങ്ങില് വച്ച് ഭര്ത്താവ് സാജു അഞ്ജുവിനേയും മക്കളേയും കൊലപ്പെടുത്തിയത്. ശ്വാസം മുട്ടിച്ചാണ് സാജു കൊലപാതകം നടത്തിയതെന്നാണ് ബ്രിട്ടീഷ് പൊലീസ് അഞ്ജുവിന്റെ കുടുംബത്തെ അറിയിച്ചത്.
ഷോള് അല്ലെങ്കില് കയറായിരിക്കണം കഴുത്തു ഞെരിക്കാന് ഉപയോഗിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. അഞ്ജുവിന്റെ ശരീരത്തില് മുറിവുകള് ഉണ്ടായിരുന്നതായും പൊസ്റ്റുമോര്ട്ടം റിപ്പോര്ട്ടില് പറയുന്നു. ബ്രിട്ടീഷ് പൊലീസിന്റെ കസ്റ്റഡിയിലുള്ള സാജുവിന്റെ വിചാരണ നടപടികള് ഉടന് ആരംഭിക്കുമെന്നാണ് വിവരം.
കൂട്ടക്കൊലയില് തുടരന്വേഷണത്തിനായി രണ്ടംഗ ബ്രിട്ടിഷ് പൊലീസ് സംഘം കേരളത്തിലെത്തും. കേസന്വേഷണത്തിനു നേതൃത്വം നല്കുന്ന പൊലീസ് ഉദ്യോഗസ്ഥരില് ഒരാളും നോര്ത്താംപ്റ്റണ്ഷെയര് പൊലീസിലെ ചീഫ് ഇന്വവെസ്റ്റിഗേഷന് ഓഫിസറുമാണ് കേരളത്തിലേക്ക് എത്തുന്നത്.
അഞ്ജുവിന്റെയും കുട്ടികളുടെയും മൃതദേഹങ്ങള് നാട്ടിലേക്ക് എത്തിക്കുന്നതിനൊപ്പം എത്താനിരുന്ന ഇരുവരും അവസാന നിമിഷം ഹോം ഓഫിസിന്റെ ചില ക്ലിയറന്സുകള് കിട്ടാതിരുന്നതിനാല് യാത്ര മാറ്റിവയ്ക്കുകയായിരുന്നു. എന്നാല് ഹോം ഓഫിസിന്റെ അന്തിമ അനുമതി ലഭിച്ചാലുടന് ഇരുവരും കേരളത്തില് എത്തുമെന്നാണു വിവരം.
2016 മുതൽ മലയാള ചലച്ചിത്ര മേഖലയിൽ സജീവമായ താരമാണ് ഗ്രേസ് ആന്റണി.2016 ൽ പുറത്തിറങ്ങിയ ഹാപ്പി വെഡിങ് ആയിരുന്നു താരത്തിന്റെ ആദ്യ ചിത്രം. ചിത്രത്തിൽ ടീന എന്ന സഹനടിയുടെ വേഷമാണ് താരം അവതരിപ്പിച്ചത്. ഹാപ്പി വെഡിങ്ങിന് ശേഷം ജോർജെട്ടൻസ് പൂരം,ലക്ഷ്യം,കാബോജി തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചുവെങ്കിലും 2019 ൽ പുറത്തിറങ്ങിയ കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലെ സിമി എന്ന കഥാപാത്രത്തിലൂടെയാണ് താരം ശ്രദ്ധ നേടിയത്. പിന്നീട് ഹലാൽ ലവ് സ്റ്റോറി, കനകം കാമിനി കലഹം,റോഷക്ക്, അപ്പൻ,പത്രോസിന്റെ പടങ്ങൾ തുടങ്ങിയ ചിത്രത്തിൽ പ്രധാന വേഷം ചെയ്യുവാൻ താരത്തിന് സാധിച്ചു.
പടച്ചോനെ ഇങ്ങള് കാത്തോളി യാണ് തരത്തിന്റെതായി അവസാനമായി പുറത്തിറങ്ങിയ ചിത്രം. നടി എന്നതിലുപരി ഒരു നർത്തകിയും മികച്ച മോഡലും കൂടിയാണ് താരം.ചലച്ചിത്രമേഖലയിൽ തുടക്കത്തിൽ നേരിടേണ്ടിവന്ന മോശം അനുഭവത്തെകുറിച്ചും ഒപ്പം ഒഡിഷനുപോയപ്പോൾ ഉണ്ടായ സംഭവങ്ങളെ കുറിച്ചും സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടിത്തിയിരിക്കുകയാണ് താരം ഇപ്പോൾ.
പപ്പയോടൊപ്പമായിരുന്നു താൻ ആദ്യമായി ഒഡിഷനു പോയതെന്നും ഹാപ്പി വെഡിങ് ആയിരുന്നു തന്റെ ആദ്യ ഒഡിഷൻ ചിത്രമെന്നും താരം പറയുന്നു. സിനിമയിൽ ചെയ്ത അതെ രംഗം തന്നെയായിരുന്നു അന്ന് ചെയ്യാൻ ആവശ്യപ്പെട്ടതെന്നും വന്നവരൊക്കെ വളരെ നന്നായി പാടാൻ ശ്രമിക്കുന്നുണ്ടായിരുന്നെന്നും താരം പറയുന്നു. എന്നാൽ അതിലൊക്കെ വ്യത്യസ്തവേണമെന്ന് കരുതി അഭിനയിക്കാൻ പറഞ്ഞ കാര്യങ്ങളൊക്കെ നന്നായി വെറുപ്പിച്ചു അഭിനയിച്ചെന്നും താരം പറയുന്നു. അത് കണ്ട് എല്ലാവരും നന്നായി ചിരിച്ചെന്നും താരം പറയുന്നു. വെറുപ്പിച്ച് അഭിനയിച്ചത് കൊണ്ടാണ് താൻ സെലക്ട് ആയതെന്നും ഗ്രേസ് ആന്റണി പറയുന്നു.
ഹാപ്പി വേഡിങ്ങിന് ശേഷം നിരവധി അവസരങ്ങൾ തന്നെ തേടിയെത്തി. ഒഡിഷനുപോകുമ്പോൾ കുറേ കുട്ടികൾ വരുന്നതുകൊണ്ട് ഒറ്റയ്ക്ക് വന്നാൽ മതിയെന്ന് അവർ പറയുമായിരുന്നു എന്നാൽ പപ്പ ഇല്ലാതെ താൻ വരുന്നില്ലെന്ന് പറഞ്ഞപ്പോൾ വന്നോളൂ റൂം അറേൻജ് ചെയ്തുതരാമെന്ന് അവർ തന്നോട് പറഞ്ഞു. എന്നാൽ ചില കാര്യങ്ങളിൽ നോ പറഞ്ഞതുകൊണ്ട് തനിക്ക് പല അവസരങ്ങളും നായിക വേഷവും നഷ്ട്ടമായിട്ടുണ്ടെന്നും താരം പറയുന്നു.
താരസംഘടനയായ ‘അമ്മ’യ്ക്കെതിരെ നടന് വിജയകുമാര്. പീഡനക്കേസിലെ പ്രതികള്ക്ക് സ്വീകരണം നല്കുന്ന അമ്മ ചെയ്യാത്ത കുറ്റത്തിന്റെ പേരില് 13 വര്ഷമായി തന്നെ ഒറ്റപ്പെടുത്തുകയാണ് എന്നാണ് വിജയകുമാര് പറയുന്നത്. ചോദ്യം ചെയ്യലിനിടെ പൊലീസിനെ ആക്രമിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന കേസില് നടനെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു.
ഇതിന് പിന്നാലെയാണ് താരത്തിന്റെ പ്രതികരണം. കുറ്റവിമുക്തനായെങ്കിലും ചെയ്യാത്ത തെറ്റിന്റെ പേരില് താരസംഘടന ഒറ്റപ്പെടുത്തിയത് ഏറെ വേദനിപ്പിച്ചു എന്നാണ് വിജയകുമാര് പറയുന്നത്. 2009 ഫെബ്രുവരി 11ന് ആണ് വിജയകുമാര് പൊലീസ് സ്റ്റേഷനില് ആത്മഹത്യ ശ്രമം നടത്തിയത്.
25 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തി എന്ന കേസില് ചോദ്യം ചെയ്യാനായി വിജയകുമാറിനെ തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷര് ഓഫീസില് വച്ചായിരുന്നു വിജയകുമാറിനെ ചോദ്യം ചെയ്തത്. ഇതിനിടെ ആയിരുന്നു നടന് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
ചോദ്യം ചെയ്യലിനിടെ പൊലീസുകാരനെ തള്ളി വീഴ്ത്തി മുറിയിലെ കടലാസ് മുറിക്കുന്ന കത്തിയെടുത്ത് കൈയ്യിലെ ഞരമ്പ് മുറിച്ച് വിജയകുമാര് ആത്മഹത്യയ്ക്ക് ശ്രമിച്ചു എന്നായിരുന്നു പൊലീസ് പറഞ്ഞത്.
പിന്നാലെ പൊലീസിന്റെ ഔദ്യോഗിക കൃത്യ നിര്വഹണം തടസപ്പെടുത്തിയതിനും ആത്മഹത്യാ ശ്രമത്തിനും നടനെതിരെ കേസ് എടുക്കുകയായിരുന്നു. എന്നാല് കോടതിയില് കേസ് തെളിയിക്കാന് പൊലീസിനായില്ല. ഇതോടെയാണ് വിജയകുമാറിനെ കുറ്റവിമുക്തമാക്കിയത്.
വഴിയിൽ കിടന്ന മദ്യം കഴിച്ച യുവാവ് മരിച്ച സംഭവം കൊലപാതകമെന്ന് തേകിഞ്ഞതോടെ പുറത്ത് വരുന്നത് കൂടുതൽ വിവരങ്ങൾ. സുഹൃത്ത് മനോജിനെ കൊലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പ്രതി സുധീഷ് മദ്യത്തിൽ കീടനാശിനി കലർത്തിയത്. എന്നാൽ മരിച്ചത് മാതൃസഹോദരൻ കുഞ്ഞുമോൻ ആണ്. വെള്ളം ചേർക്കാതെ മദ്യം കഴിച്ചതോടെയാണു കുഞ്ഞുമോൻ ആദ്യം അവശതയിലായത്. ഉടൻ തന്നെ കുഞ്ഞുമോന് സുധീഷ് ഉപ്പുകലക്കിയ വെള്ളം കൊടുത്ത് ഛർദ്ദിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഗുരുതരാവസ്ഥയിലാകുകയായിരുന്നു. 3 പേരെയും ആശുപത്രിയിൽ എത്തിക്കുന്നതിനു മുന്നിൽ നിന്നതും സുധീഷാണ്.
വഴിയിൽക്കിടന്നു ലഭിച്ച മദ്യമായിരുന്നു ഇതെന്നും താൻ ഫോൺ ചെയ്തു വരുത്തിയാണ് 3 പേർക്കും കൊടുത്തതെന്നുമാണ് ഇയാൾ പൊലീസിനെയും നാട്ടുകാരെയും ധരിപ്പിച്ചത്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരും സുധീഷിനെ അവിശ്വസിച്ചിരുന്നില്ല. സംഭവം നടന്നയുടൻ സുധീഷിനെ പൊലീസ് ചോദ്യം ചെയ്തെങ്കിലും ഇയാൾ കുറ്റവാളിയാണെന്ന സംശയം പൊലീസിനും ഉണ്ടായിരുന്നില്ല. തെളിവു നശിപ്പിക്കുന്നതിന് മദ്യക്കുപ്പി ഇയാൾ കത്തിക്കാൻ ശ്രമിച്ചിരുന്നു.
വ്യാഴാഴ്ച രാവിലെ കുഞ്ഞുമോൻ മരിച്ചതോടെ വീണ്ടും സുധീഷിനെ ചോദ്യം ചെയ്യുന്നതിനു ജില്ലാ പൊലീസ് മേധാവി വി.യു.കുര്യാക്കോസിന്റെ നേതൃത്വത്തിൽ പൊലീസെത്തി. മദ്യം വഴിയിൽക്കിടന്നു കിട്ടിയതാണെന്നാണ് ആദ്യം പറഞ്ഞെങ്കിലും പിന്നീട് താൻ വാങ്ങിയതാണെന്നു പ്രതി സമ്മതിച്ചു.
സ്ഥിരമായി മദ്യം കഴിച്ചിരുന്ന സുധീഷ് അന്ന് എന്താണ് മദ്യം കഴിക്കാതിരുന്നതെന്ന ചോദ്യത്തിന് പല്ലു തേച്ചില്ലെന്നും ഭക്ഷണം കഴിച്ചില്ലെന്നും മരം മുറിക്കുന്ന മെഷീന് എന്തോ തകരാറ് വന്നതിനാൽ പോകേണ്ടി വന്നെന്നുമൊക്കെ പലതരത്തിലാണു മൊഴി നൽകിയത്. മദ്യം കഴിച്ച് ആദ്യം അവശതയിലായ കുഞ്ഞുമോനെ രക്ഷിക്കാൻ സുധീഷ് വലിയ വെപ്രാളം കാട്ടിയെന്നും കുഞ്ഞുമോന് മാത്രം ഉപ്പുവെള്ളം കൊടുത്തെന്നും സുഹൃത്തുക്കൾ മൊഴി നൽകിയതോടെ കള്ളങ്ങൾ ഓരോന്നായി പൊളിഞ്ഞു.
ഇടുക്കി ഡിവൈഎസ്പി ടി.കെ.ഷൈജു, അടിമാലി എസ്എച്ച്ഒ ക്ലീറ്റസ് ജോസഫ്, എസ്ഐ കെ.എം.സന്തോഷ്, ടി.പി.ജൂഡി, ഷിജു ജോക്കബ്, എം.യു.അജിത്, ടി.എസ്.രാജൻ, പി.എൽ.ഷാജി, ടി.എം.അബ്ബാസ്, ടി.എം.നൗഷാദ്, പി.എസ്.ഷാജിത എന്നിവരാണു കേസ് അന്വേഷിച്ച സംഘത്തിലുണ്ടായിരുന്നത്.
കോവിഡ് മഹാമാരി ഒന്നൊതുങ്ങിയ ശേഷം ലോകം ഉണര്ന്നുകൊണ്ടിരിക്കുകയാണ്. പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് സഞ്ചാരികളുടെ ഒഴുക്കാണ്. വിദേശസഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ് നമ്മുടെ കേരളം. ഇപ്പോഴിതാ 2023ല് സന്ദര്ശിക്കേണ്ട മികച്ച സ്ഥലങ്ങളുടെ പട്ടികയില് ഇടംപിടിച്ചിരിക്കുകയാണ് ദൈവത്തിന്റെ സ്വന്തം നാട്. ന്യൂയോര്ക്ക് ടൈംസ് പുറത്തുവിട്ടിരിക്കുന്ന 52 സ്ഥലങ്ങളുടെ ലിസ്റ്റിലാണ് കൊച്ചു കേരളവും ഇടം നേടിയത്.
കടൽത്തീരങ്ങൾ, കായലുകള്, രുചികരമായ പാചകരീതികൾ, വൈക്കത്തഷ്ടമി ഉത്സവം ഉൾപ്പെടെയുള്ള സമ്പന്നമായ സാംസ്കാരിക പാരമ്പര്യങ്ങൾ എന്നിവയ്ക്ക് പ്രസിദ്ധമാണ് കേരളമെന്ന് റിപ്പോര്ട്ടില് പറയുന്നു. ഇതിനെല്ലാം പുറമേ, ഹിൽ സ്റ്റേഷനുകൾ, വ്യാപാര നഗരങ്ങൾ, ഗ്രാമങ്ങൾ തുടങ്ങി വിനോദസഞ്ചാരികളുടെ ശ്രദ്ധ ആകർഷിക്കുന്ന നിരവധി കാഴ്ചകള് കേരളത്തിലുണ്ട്. ഉത്തരവാദിത്ത വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ കുമരകത്ത് എത്തിയാല് സന്ദർശകർക്ക് കാടു മൂടിയ കനാലിലൂടെ തുഴയാനും ചകിരി പിരിച്ച് കയറുണ്ടാക്കാനും തെങ്ങില് കയറാനുമുള്ള അവസരം ലഭിക്കുന്നു. മറവന്തുരുത്തും കാഴ്ചയുടെ സുന്ദരമായ അനുഭവമാണ് പകരുന്നതെന്നും റിപ്പോര്ട്ടില് വിശദീകരിക്കുന്നു.
പട്ടികയില് 13-ാം സ്ഥാനത്താണ് കേരളം. ലണ്ടനാണ് ലിസ്റ്റില് ആദ്യം ഇടംപിടിച്ചിരിക്കുന്നത്. ജപ്പാനിലെ മോറിയോക്ക, മോണുമെന്റ് വാലി നവാജോ ട്രൈബൽ പാർക്ക്,സ്കോട്ടലന്റിലെ കിൽമാർട്ടിൻ ഗ്ലെൻ എന്നിവയാണ് യഥാക്രമം രണ്ടും മൂന്നും നാലും സ്ഥാനങ്ങളില്. പട്ടികയില് ഇടംപിടിച്ചിരിക്കുന്ന ഏക ഇന്ത്യന് സംസ്ഥാനവും കേരളമാണ്.
കോവിഡാനന്തര ടൂറിസത്തിന് അന്താരാഷ്ട്രാ തലത്തിലുള്ള അംഗീകാരമാണ് ന്യൂയോർക്ക് ടൈംസിൻ്റെ തെരഞ്ഞെടുപ്പെന്ന് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ഈ അംഗീകാരം വിദേശ സഞ്ചാരികളുടെ വരവ് ത്വരിതപ്പെടുത്താൻ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
വനിത ഐപിഎൽ ഫ്രാഞ്ചൈസിയിൽ താല്പര്യം പ്രകടിപ്പിച്ച് മാഞ്ചസ്റ്റര് യുണൈറ്റഡ് ഉടമകളായ ഗ്ലേസേഴ്സ് കുടുംബം. ഐഎൽടി20 ദുബായിയിൽ ഡെസേര്ട് വൈപ്പേഴ്സിന്റെ ഉടമകള് കൂടിയാണ് ഗ്ലേസേഴ്സ് കുടുംബം.
ഐഎൽടി20യിൽ പങ്കാളിത്തം ഉറപ്പാക്കിയതോടെ ക്രിക്കറ്റിലെ മറ്റ് സാധ്യതകളും നോക്കുന്നുണ്ട് അതിൽ വനിത ഐപിഎലും ഉള്പ്പെടുന്നുവെന്നാണ് ഡെസേര്ട് വൈപ്പേഴ്സിന്റെ സിഇഒ ആയ ഫിൽ ഒളിവര് വ്യക്തമാക്കിയത്.
എന്നാൽ ഇതിനുള്ള ടെണ്ടര് വാങ്ങിയോ എന്നത് വ്യക്തമാക്കുവാന് അദ്ദേഹം തുനിഞ്ഞില്ല. ആ വിശദാംശങ്ങള് തനിക്കിപ്പോള് പുറത്ത് വിടാനാകില്ല എന്നാണ് അദ്ദേഹം പറഞ്ഞത്.
വരയാടിനെ ബലമായി കൊമ്പില് പിടിച്ച് നിര്ത്തി ഫോട്ടോയെടുത്ത വൈദികനും സുഹൃത്തും ജയിലിലായി. ഇടുക്കി രാജാക്കാട് എന്ആര് സിറ്റിയിലെ സെന്റ് മേരീസ് പള്ളി വികാരി ഫാദര് ഷെല്ട്ടണും സുഹൃത്ത് ജോബി അബ്രഹാമുമാണ് ജയിലിലായത്. ഈ മാസം അഞ്ചിന് പൊള്ളാച്ചിയില് നിന്ന് വാല്പാറയിലേക്കുള്ള യാത്രയ്ക്കിടെയാണ് വൈദികന് വരയാടിന്റെ ഇരു കൊമ്പുകളിലും പിടിച്ചു നിര്ത്തി ഫോട്ടോയെടുത്തത്.
ഈ രംഗം ഒരു സഞ്ചാരി എടുത്ത് തമിഴ്നാട്ടിലെ ഒരു ദിനപത്രത്തില് പ്രസിദ്ധീകരിച്ചു. ഇത് ശ്രദ്ധയില് പെട്ട തമിഴ്നാട് ചീഫ് സെക്രട്ടറി അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. തമിഴ്നാടിന്റെ സംസ്ഥാന മൃഗവും ഷെഡ്യൂള് വണ്ണില് ഉള്പ്പെടുത്തിയിട്ടുള്ള സംരക്ഷിത മൃഗവുമാണ് വരയാട്. ജാമ്യമില്ലാ വകുപ്പുകളാണ് ഇവര്ക്കെതിരെ എടുത്തിട്ടുള്ളത്.
അതേസമയം, തങ്ങളുടെ പ്രവൃത്തി മറ്റൊരാള് പകര്ത്തി തമിഴ്നാട് പത്രത്തില് പ്രസിദ്ധീകരിച്ചതും വലിയ പ്രശ്നമായതും വൈദികനും സുഹൃത്തും അറിഞ്ഞിരുന്നില്ല. വാല്പാറയില് നിന്ന് ആറാം തീയ്യതി തന്നെ ഇവര് തിരിച്ചു പോന്നിരുന്നു.
കഴിഞ്ഞ ദിവസം രാജാക്കാട് നിന്നാണ് വൈദികനേയും സുഹൃത്തിനേയും അറസ്റ്റ് ചെയ്തത്. ഇവര് സന്ദര്ശിച്ച വാഹനത്തിന്റെ നമ്പര് പിന്തുടര്ന്നാണ് അന്വേഷണ സംഘം രാജാക്കാടെത്തിയത്. തുടര്ന്ന് രാജാക്കാട് പോലീസിന്റെ സഹായത്തോടെ ചിത്രം കാണിച്ച് മറ്റുള്ളവരില് നിന്ന് ആടിനെ പിടിച്ച് നില്ക്കുന്നത് വൈദികനാണെന്ന് സ്ഥിരീകരിച്ചു. തുടര്ന്ന് ഇരുവരെയും അറസ്റ്റ് ചെയ്ത് പൊള്ളാച്ചിയിലെത്തിച്ചു ചോദ്യം ചെയ്തു. ഇരുവരെയും കോയമ്പത്തൂര് മജിസ്ട്രേറ്റിന് മുമ്പില് ഹാജരാക്കിയതിന് ശേഷം റിമാന്ഡ് ചെയ്ത് പൊള്ളാച്ചി ജയിലിലേക്ക് മാറ്റി.
വിദ്യാർത്ഥികളുടെ ജീവിതത്തെ വിവിധ വശങ്ങളിൽ സ്വാധീനിക്കുകയും അവർ ഭാവിക്കായി കൂടുതൽ നന്നായി തയ്യാറാകുകയും ചെയ്യുന്ന സ്ഥലമാണ് സ്കൂൾ. ആളുകൾക്ക് സുഹൃത്തുക്കളെ ഉണ്ടാക്കാനും പൊതുവെ മനുഷ്യ വികാരങ്ങളെയും വികാരങ്ങളെയും കുറിച്ച് ധാരാളം പഠിക്കാനും കഴിയുന്ന ഒരു മികച്ച സ്ഥാപനമാണിത്. എന്നിരുന്നാലും, യുകെയിലെ ഒരു സ്കൂൾ വിദ്യാർത്ഥികൾ തമ്മിലുള്ള ഏതെങ്കിലും തരത്തിലുള്ള ശാരീരിക ബന്ധങ്ങൾ നിരോധിക്കുന്ന വിചിത്രമായ നയം സ്വീകരിച്ചു, അവരെ ബന്ധങ്ങൾ വികസിപ്പിക്കുന്നതിൽ നിന്ന് തടയുന്നു.
ചെംസ്ഫോർഡിലെ ഹൈലാൻഡ്സ് സ്കൂളിന് ശാരീരിക സമ്പർക്കത്തിന് “ക്രൂരമായ” നിയന്ത്രണമുണ്ട് കൂടാതെ വ്യക്തിപരമായ ഇടപെടലുകൾ “അനുവദിക്കുന്നില്ല”. വിദ്യാർത്ഥികൾ തമ്മിലുള്ള ആലിംഗനങ്ങളും ഹാൻഡ്ഷേക്കുകളും ഉൾപ്പെടെയുള്ള ശാരീരിക ഇടപെടലുകളും ബന്ധങ്ങളും അവർ നിയമവിരുദ്ധമാക്കിയതായി ഡെയ്ലി മെയിൽ യുകെ റിപ്പോർട്ട് ചെയ്യുന്നു.
സുരക്ഷ കണക്കിലെടുത്ത് സ്കൂള് പരിസരത്ത് വിദ്യാര്ഥികള് യാതൊരു വിധത്തിലും പരസ്പരം ശരീരത്തില് സ്പര്ശിക്കരുതെന്നാണ് കര്ശന നിര്ദേശം. രക്ഷിതാക്കള്ക്ക് അയച്ച കത്തിലാണ് സ്കൂള് അധികൃതരുടെ നിര്ദേശം.
ആലിംഗനം, ഹസ്തദാനം, മര്ദനം തുടങ്ങിയ ശാരീരിക സമ്പര്ക്കം സ്കൂളിനകത്ത് വെച്ചുപൊറുപ്പിക്കില്ലെന്നാണ് രക്ഷിതാക്കള്ക്ക് അയച്ച കത്തില് സ്കൂള് അധികൃതര് പറയുന്നത്. കുട്ടികളില് യഥാര്ഥ സൗഹൃദമുണ്ടാക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അതിനാല് സ്കൂളിനകത്ത് പ്രണയ ബന്ധങ്ങള് അനുവദിക്കില്ലെന്നും കത്തില് പറയുന്നു. എന്നാല് സ്കൂളിന് പുറത്ത് രക്ഷിതാക്കളുടെ സമ്മതത്തോടെ ഇത്തരം ബന്ധങ്ങളാകാമെന്നും കത്തില് പറയുന്നുണ്ട്.
സ്കൂളിനുള്ളില് സമ്മതത്തോടെയോ അല്ലാതെയോ നിങ്ങളുടെ കുട്ടി ആരെയെങ്കിലും സ്പര്ശിച്ചാല് എന്തുവേണമെങ്കിലും സംഭവിക്കാം. ഒരുപക്ഷേ ഇത് അനുചിതമായ സ്പര്ശനത്തിനോ മറ്റൊരാളില് അസ്വസ്ഥതയ്ക്കോ പരിക്കിനോ പോലും വഴിവെച്ചേക്കാമെന്നും കത്തില് വിശദീകരിക്കുന്നു. മൊബൈല് ഫോണ് ഉപയോഗിച്ച് പിടിക്കപ്പെടുന്ന വിദ്യാര്ഥികളെ സ്കൂള് സമയം കഴിയുന്നതുവരെ സുരക്ഷിതരായി പൂട്ടിയിടുമെന്നും സ്കൂളിലെ പ്രധാനധ്യാപിക രക്ഷിതാക്കള്ക്ക് മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.അതേസമയം സ്കൂളിന്റെ കര്ക്കശമായ നിര്ദേശത്തെ രൂക്ഷമായി വിമര്ശിച്ച് രക്ഷിതാക്കളും നാട്ടുകാരും രംഗത്തെത്തി.
“എനിക്കത് വിശ്വസിക്കാൻ കഴിഞ്ഞില്ല. ഇക്കാലത്ത്, അനുചിതമായ സ്പർശനവും അടിയും അടിയും – തീർച്ചയായും കൈകാര്യം ചെയ്യേണ്ടതുണ്ടെന്ന് ഞാൻ സമ്മതിക്കുന്നു. എന്നാൽ ആരോഗ്യകരമായ ബന്ധം എങ്ങനെ വേണമെന്ന് അവർ വിദ്യാർത്ഥികളെ പഠിപ്പിക്കുന്നില്ല,” ഒരു രക്ഷിതാവ് പറഞ്ഞു. .
മറ്റൊരു രക്ഷിതാവ് പറഞ്ഞു, “നിങ്ങൾക്ക് ആരെയും തൊടാൻ കഴിയില്ല, കുട്ടികൾക്ക് അനുയോജ്യമല്ലാത്തത് എന്താണെന്ന് അറിയില്ല, ഒപ്പം അവരുടെ സമപ്രായക്കാരോട് സഹാനുഭൂതി കാണിക്കാനുള്ള കഴിവ് എടുത്തുകളയുന്നു.”
എന്നാല് ഭൂരിഭാഗം രക്ഷിതാക്കളും കുട്ടികളും തങ്ങളുടെ നടപടിയെ പിന്തുണയ്ക്കുന്നുണ്ടെന്നാണ് സ്കൂള് അധികൃതരുടെ പക്ഷം. നടപടി വിദ്യാര്ഥികള്ക്കിടയില് പരസ്പരം ബഹുമാനം ജനിപ്പിക്കുകയും ഭാവിയില് ഏതൊരു തൊഴിലുടമയും പ്രതീക്ഷിക്കുന്നതുപോലെ പ്രൊഫഷണലായി പെരുമാറാന് കുട്ടികളെ പ്രോത്സാഹിപ്പിക്കുമെന്നുമാണ് സ്കൂള് അധികൃതര് വിശദീകരണം.
മൈക്കിൾ ജാക്സന്റെ മുൻ ഭാര്യ ലിസ മേരി പ്രെസ്ലി (54) അന്തരിച്ചു.ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ജനുവരി 12ന് ലോസ് ഏഞ്ചൽസിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
‘റോക്ക് ആൻഡ് റോൾ’ ഇതിഹാസം എൽവിസ് പ്രെസ്ലിയുടെ മകളാണ് ലിസ മേരി പ്രെസ്ലി. 1968ലായിരുന്നു പ്രെസ്ലിയുടെ ജനനം. 9 വയസ് പ്രായമുള്ളപ്പോൾ പ്രെസ്ലിയുടെ പിതാവായ എൽവിസ് മരിച്ചു. പിന്നീടങ്ങോട്ട് അമ്മ പ്രിസില്ലയാണ് പ്രെസ്ലിയുടെ എല്ലാ കാര്യങ്ങളും നോക്കിയത്. 2003ൽ പുറത്തിറങ്ങിയ ‘ടു ഹും ഇറ്റ് മെ കൺസേൺ’ എന്ന ആൽബത്തിലൂടെ പ്രെസ്ലി സംഗീത ലോകത്ത് അരങ്ങേറ്റം കുറിച്ചു. 2005ൽ പുറത്തിറങ്ങിയ ‘നൗ വാട്ട്’ എന്ന ആൽബം വലിയ ഹിറ്റായി മാറി.
വലിയ വിവാദങ്ങൾ നിറഞ്ഞതായിരുന്നു പ്രെസ്ലിയുടെ വ്യക്തി ജീവിതം. നാല് തവണയാണ് പ്രെസ്ലി വിവാഹിതയായത്. ഇവയിൽ ഒരെണ്ണം പോലും വിജയിച്ചില്ലെന്നതാണ് യാഥാർത്ഥ്യം. 1988ലായിരുന്നു പ്രെസ്ലി മൈക്കിൾ ജാക്സനെ വിവാഹം കഴിച്ചത്. 6 വർഷം മാത്രമാണ് ഇരുവരും ഒരുമിച്ച് ജീവിച്ചത്. പിന്നീട് 1994ൽ സംഗീതജ്ഞനായ ഡാനി കിയോയെ വിവാഹം കഴിച്ചെങ്കിലും രണ്ട് വർഷത്തിനിപ്പുറം ഇരുവരും വേർപിരിഞ്ഞു.
2002ൽ നടൻ നിക്കോളാസ് കെയ്ജിനെ വിവാഹം ചെയ്തെങ്കിലും 2004ൽ ആ ബന്ധവും അവസാനിച്ചു. 2006ലാണ് പ്രെസ്ലി നാലം തവണ വിവാഹിതയായത്. മ്യൂസിക് പ്രൊഡ്യൂസർ മൈക്കിൾ ലോക്ക്വുഡായിരുന്നു വരൻ. 15 വർഷം നീണ്ട ഇരുവരുടെയും വിവാഹ ജീവിതം 2021ൽ അവസാനിക്കുകയും ചെയ്തു. ജനുവരി 10ന് നടന്ന ഗോൾഡൻ ഗ്ലോബ് പുരസ്കാരദാന ചടങ്ങിൽ ലിസ മേരി പ്രെസ്ലിയും അമ്മ പ്രിസില്ല പ്രെസ്ലിയും പങ്കെടുത്തിരുന്നു.
വഴിയിൽ കിടന്ന മദ്യം കഴിച്ച യുവാവ് മരിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തിൽ കുഞ്ഞുമോന്റെ ബന്ധുവായ സുധീഷാണ് സംഭവത്തിൽ അറസ്റ്റിലായത്. എന്നാൽ കുഞ്ഞുമോൻ ആയിരുന്നില്ല, സുഹൃത്തായ മനോജ് ആയിരുന്നു സുധീഷിന്റെ ലക്ഷ്യം. ബിവറേജിൽ നിന്നും മദ്യം വാങ്ങി കുപ്പിയിൽ സിറിഞ്ച് ഉപയോഗിച്ച് വിഷം ചെർക്കുകയായിരുന്നു എന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു.
മനോജിനോട് സുധീഷിന് മുൻവൈരാഗ്യം ഉണ്ടായിരുന്നു. ഇതിനെ തുടർന്നാണ് കൊലപാതകം. വഴിയിൽ കിടന്ന് കിട്ടിയതാണെന്നു പറഞ്ഞ് പ്രതിയായ സുധീഷാണ് മദ്യം നൽകിയതെന്ന് ചികിത്സയിലിരിക്കുന്നവർ മൊഴി നൽകിയിരുന്നു. ഇതിൻറെ പശ്ചാത്തലത്തിൽ പൊലീസ് സുധീഷിനെ നിരന്തരമായി ചോദ്യം ചെയ്തതിലൂടെയാണ് പ്രതി കുറ്റം സമ്മതിച്ചത്.
ജനുവരി 8 ആണ് അടിമാലിയിൽ വഴിയിൽ കിടന്ന് കിട്ടിയ മദ്യം കഴിച്ച് അനിൽ കുമാർ, കുഞ്ഞുമോൻ, മനോജ് എന്നിവർ അവശനിലയിലായി ചികിത്സ തേടുന്നത്. ആദ്യം അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ച ഇവരെ പിന്നീട് കോട്ടയം മെഡിക്കൽ കോളെജിലും ചികിത്സിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം കുഞ്ഞുമോൻ മരണപ്പെടുകയായിരുന്നു.
ഭക്ഷ്യ വിഷബാധയല്ല മരണകാരണമെന്ന് കോട്ടയം മെഡിക്കൽ കോളെജിലെ ഡോക്ടർ പൊലീസിന് മൊഴി നൽകിയിരുന്നു. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞത്. സുധീഷിനെ തുടർച്ചയായി ചോദ്യം ചെയ്ത്പ്പോഴാണ് കുറ്റം സമ്മതിച്ചതെന്ന് പൊലീസ് പറയുന്നു. വഴിയിൽ കിടന്ന് ലഭിച്ച മദ്യം സുധീഷാണ് നൽകിയതെന്ന് ചികിത്സയിലുള്ളവർ മൊഴി നൽകിയിരുന്നു. ത്തിച്ച നിലയിൽ മദ്യക്കുപ്പിയും പൊലീസ് പിന്നീട് കണ്ടെടുത്തുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണമാണ് സുധീഷിലേക്ക് എത്തിയത്.