Latest News

കടുവയുടെ ചിത്രീകരണ സമയത്ത് താരങ്ങളെ മാറ്റേണ്ടി വന്നതിനെപ്പറ്റി മനസ്സ് തുറന്ന് തിരക്കഥകൃത്ത് ​ജിനു.വി. എബ്രഹം. ഷൂട്ട് തുടങ്ങിയ ശേഷം പല കാരണങ്ങള്‍ കൊണ്ടും താരങ്ങളെ മാറ്റേണ്ടി വന്നിട്ടുണ്ടെന്ന് ജിനു ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ചിത്രത്തില്‍ ബൈജു അവതരിപ്പിച്ച കഥാപാത്രം ആദ്യം ചെയ്തത് ദിലീഷ് പോത്തന്‍ ആയിരുന്നെന്നും ചില കാരണങ്ങള്‍ കൊണ്ട് അദ്ദേഹത്തിന് സിനിമയില്‍ നിന്ന് പിന്മാറേണ്ടി വന്നെന്നുമാണ് ജിനു പറയുന്നത്.ബൈജു ചേട്ടന്‍ ചെയ്ത റോള്‍ ആദ്യം ചെയ്തത് ദിലീഷേട്ടന്‍ ആയിരുന്നു. ഒരാഴ്ചയോളം അദ്ദേഹം ഷൂട്ടിനായി വന്നിരുന്നു. അതിനിടെ അദ്ദേഹത്തിന്റെ കാല് ഒടിയുകയും റെസ്റ്റിന് പോകുകയുമായിരുന്നു.

അങ്ങനെ ഷൂട്ടിങ്ങ് പൂര്‍ത്തിയാക്കാന്‍ പറ്റാതെ അദ്ദേഹത്തിന് മടങ്ങേണ്ടിയും വന്നിരുന്നു. അങ്ങനെയാണ് ബൈജു ചേട്ടന്‍ കടുവയിലേയ്ക്ക് വരുന്നത്. ദീലീഷ് പോത്തന്‍ ചെയ്ത രംഗങ്ങള്‍ ഒക്കെ പിന്നീട് ബൈജു ചേട്ടനെ വെച്ച് റീ ഷൂട്ട് ചെയ്യുകയായിരുന്നുവെന്നും ജിനു പറഞ്ഞു.

അരവിന്ദ് സ്വാമിക്ക് പകരമാണ് വിവേക് ഒബ്രോയി എത്തിയതെന്നും അദ്ദേഹം പറഞ്ഞു. കടുവയില്‍ ഏതൊക്കെ താരങ്ങള്‍ വേണമെന്നായിരുന്നു നിര്‍ബന്ധം എന്ന ചോദ്യത്തിന് പൃഥ്വിരാജ് ഈ ചിത്രത്തില്‍ ഉണ്ടാകണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു എന്നായിരുന്നു ജിനുവിന്റെ മറുപടി.

ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ചെന്ന പരാതിയെ തുടര്‍ന്ന് കെപിസിസി ഉപാധ്യക്ഷന്‍ വി ടി ബല്‍റാമിന് എതിരെ പൊലീസ് കേസെടുത്തു.കൊല്ലം അഞ്ചാലംമൂട് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ദൈവങ്ങളെ അധിക്ഷേപിച്ച് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടെന്നാണ് പരാതി.

കൊല്ലം സ്വദേശി ജി.കെ മധുവാണ് പരാതി നല്‍കിയത്. സൈബര്‍ കുറ്റം ചുമത്തിയാണ് പൊലീസ് എഫ്‌ഐആര്‍ എഴുതിയിരിക്കുന്നത്. പുതിയ പാര്‍ലമെന്റില്‍ സ്ഥാപിക്കുന്ന അശോക സ്തംഭ വിവാദത്തെ തുടര്‍ന്നുള്ളതായിരുന്നു ഫെയ്‌സ്ബുക്ക് പോസ്റ്റ്.

എന്തിനാണ് ഈ ദൈവങ്ങളൊക്കെ ഇങ്ങനെ കലിപ്പന്മാരാവുന്നത്? ഒരു പൊടിക്ക് ഒന്നടങ്ങിക്കൂടെ’ എന്നാണ് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. ഹനുമാന്‍, ശിവന്‍ എന്നീ ദൈവങ്ങളുടെ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു വി.ടി ബല്‍റാമിന്റെ പോസ്റ്റ്.

സ്വാതന്ത്ര്യദിനത്തിലെ പൊതുഅവധി റദ്ദാക്കി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. സര്‍ക്കാരിതരസ്ഥാപനങ്ങള്‍, സ്‌കൂളുകള്‍, കോളേജുകള്‍, സര്‍വകലാശാലകള്‍, മാര്‍ക്കറ്റുകള്‍ തുടങ്ങിവ ഇനി സ്വാതന്ത്ര്യദിനത്തിലും തുറന്നു പ്രവര്‍ത്തിക്കും.

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷകത്തോടനുബന്ധിച്ച് സ്വാതന്ത്ര്യദിനം പ്രത്യേക പരിപാടികളോടെ ആഘോഷിക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു.

ശുചിത്വ പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് സ്വാതന്ത്ര്യദിനത്തിലെ അവധി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ റദ്ദാക്കിയിരിക്കുന്നത്. അന്നേ ദിവസം സംസ്ഥാനത്ത് പ്രത്യേക ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് സംസ്ഥാന ചീഫ് സെക്രട്ടറി ഡി.എസ്.മിശ്ര അറിയിച്ചു.

സ്വാതന്ത്ര്യസമര സേനാനികളുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കും. ഔദ്യോഗിക പരിപാടിയായി മാത്രം സ്വാതന്ത്ര്യദിനാഘോഷം ഒതുക്കില്ലെന്നും പൊതുജനങ്ങളെക്കൂടി പങ്കാളികളാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഷെറിൻ പി യോഹന്നാൻ

ഓഫ് റോഡ് ട്രിപ്പിന് അനുയോജ്യമായ സ്ഥലമാണ് ഇലവീഴാപൂഞ്ചിറ. സമുദ്രനിരപ്പിൽ നിന്ന് 3200 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇലവീഴാപൂഞ്ചിറയിൽ നിന്നുള്ള കാഴ്ചകൾ മനോഹരമാണ്. എന്നാൽ ഷാഹി കബീർ ആദ്യമായി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ‘ഇലവീഴാപൂഞ്ചിറ’ മനോഹരമായ കാഴ്ചകളല്ല സമ്മാനിക്കുന്നത്. സ്ഥലത്തിന്റെ ഭീകരത സ്‌ക്രീനിൽ നിറയുന്നതിനൊപ്പം മികച്ച കഥാഖ്യാനം കൂടിയാവുമ്പോൾ ‘ഇലവീഴാപൂഞ്ചിറ’ ഒരു ക്വാളിറ്റി സിനിമയാകുന്നു. ‘ജോസഫ്’, ‘നായാട്ട്’ എന്നീ ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കിയ ഷാഹിയുടെ ആദ്യ സംവിധാനസംരംഭവും ഒരു പോലീസ് സ്റ്റോറിയാണ്.

കോട്ടയം ജില്ലയിലെ ഇലവീഴാപൂഞ്ചിറയിലുള്ള വയർലെസ് സ്റ്റേഷനിൽ ജോലി ചെയ്യുന്ന പോലീസുകാരുടെ കഥയാണിത്. ഇടിമിന്നൽ ഏൽക്കാൻ ഏറ്റവും സാധ്യതയുള്ള സ്ഥലമാണത്. സ്ഥലത്തിന്റെ ഭംഗി ആസ്വദിക്കാൻ വരുന്നവരുടെ അനുഭവമല്ല അവിടെ താമസിക്കുന്നവർക്ക്. അവധി കഴിഞ്ഞ് ഇലവീഴാപൂഞ്ചിറയിലേക്ക് എത്തുന്ന പോലീസുകാരനായ മധുവിനോടൊപ്പം കഥയും കുന്ന് കയറുന്നു.

പ്രകടനമികവിലേക്കുള്ള സൗബിന്റെ തിരിച്ചുവരവാണ് ചിത്രത്തിന്റെ ശക്തി. മധുവിന്റെ കഥാപാത്ര നിർമിതിയും ഗംഭീരം. ഒരുപാട് ലെയറുകളുള്ള കഥാപാത്രത്തെ മികച്ച രീതിയിൽ സൗബിൻ സ്ക്രീനിലെത്തിച്ചിട്ടുണ്ട്. കലങ്ങിമറിഞ്ഞ മനസുമായി കുന്ന് കയറുന്ന പോലീസുകാരനിൽ നിന്ന് രണ്ടാം പകുതിയിൽ പകയുടെ ആൾരൂപമായി സൗബിൻ രൂപാന്തരപ്പെടുമ്പോൾ ആ ഭാവമാറ്റം ശ്രദ്ധേയമാണ്. സുധി കോപ്പയുടെ കരിയർ ബെസ്റ്റ് സിനിമയാണ് ‘ഇലവീഴാപൂഞ്ചിറ’യെന്ന് പറയാം. അവസാന അരമണിക്കൂറിൽ ഇരുവരും ഗംഭീര പ്രകടനങ്ങളിലൂടെ സിനിമയുടെ ഗ്രാഫ് ഉയർത്തുന്നുണ്ട്.

പതിഞ്ഞ താളത്തിൽ, റിയലിസ്റ്റിക്കായി കഥ പറയുന്ന ചിത്രം ആദ്യം തന്നെ കഥാപാത്രങ്ങളെ കൃത്യമായി എസ്റ്റാബ്ലിഷ് ചെയ്യുന്നു. അവരുമായി വൈകാരിക ബന്ധം സൃഷ്ടിക്കുന്നു. മലയാളികൾ അത്ര കണ്ടുപരിചയിച്ചിട്ടില്ലാത്ത കഥാപരിസരം, തികച്ചും വ്യത്യസ്തമായ ജീവിതസാഹചര്യം, കഥാപാത്രങ്ങളുടെ മനോവ്യാപാരങ്ങൾ എന്നിവ ആദ്യ പകുതിയിലെ കാഴ്ചകളാവുമ്പോൾ രണ്ടാം പകുതിയിൽ ചിത്രം ഒരു മിസ്റ്ററി ത്രില്ലറിലേക്ക് രൂപം മാറുന്നു. കൂടുതൽ ഇന്റൻസായി അവിടെ കഥ പറയാൻ ഷാഹി കബീറിന് കഴിഞ്ഞു; അത് കൃത്യമായി പ്രേക്ഷകനിലേക്ക് എത്തിക്കാനും.

മികച്ച ഇന്റർവെൽ ബ്ലോക്കിൽ നിന്നാണ് കഥയിൽ കോൺഫ്ലിക്ട് ഉടലെടുക്കുന്നത്. രണ്ടാം പകുതിയിലെ ഒരു ട്വിസ്റ്റിൽ സിരകളിൽ തണുപ്പ് ഇരച്ചുകയറും. കഥയിൽ പുതുമ അവകാശപ്പെടാനില്ലെങ്കിലും ക്വാളിറ്റി മേക്കിങ്ങിലൂടെ കാഴ്ചകാരനെ പിടിച്ചിരുത്താൻ ചിത്രത്തിനാവുന്നു. മികച്ച ശബ്ദസംവിധാനം, ഛായാഗ്രഹണം (രാത്രി, മഴ എന്നിവയൊക്കെ പകർത്തിയ രീതി), തിരക്കഥയുടെ മേന്മ എന്നിവയെല്ലാം ‘ഇലവീഴാപൂഞ്ചിറ’യെ മികച്ച ചലച്ചിത്രാനുഭവം ആക്കി മാറ്റുന്നു.

Bottom Line – ഒരു സ്ലോ ബേൺ മിസ്റ്ററി ത്രില്ലർ ചിത്രം. കഥാപാത്രനിർമിതിയും ആഖ്യാനമികവും ചിത്രത്തിന്റെ അടിസ്ഥാനം ബലപ്പെടുത്തുമ്പോൾ രണ്ടാം പകുതിയിലെ കാഴ്ചകൾ പ്രേക്ഷകനെ ത്രില്ലടിപ്പിക്കുന്നു. സാങ്കേതിക വശങ്ങളിൽ മികവ് പുലർത്തുന്ന ചിത്രം, സൗബിൻ എന്ന നടന്റെ തിരിച്ചുവരവ് കൂടി അടയാളപ്പെടുത്തുന്നു. തിയേറ്ററിൽ തന്നെ കാണുക.

 

വിവാഹവാഗ്ദാനം നൽകി കബളിപ്പിച്ച കാമുകനെ ഉറക്കഗുളിക നൽകി മയക്കിയ ശേഷം കുത്തിക്കൊലപ്പെടുത്തിയ യുവതി പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി. നാഗർകോവിൽ വടശ്ശേരി സ്വദേശിയും ആരൽവായ്മൊഴി ഇ.എസ്.ഐ. ആശുപത്രി ജീവനക്കാരനുമായ രതീഷ് കുമാറാണ് ദാരുണമായി കൊല്ലപ്പെട്ടത്. 35 വയസായിരുന്നു. കൊലപാതകത്തിൽ മണവാളക്കുറിച്ചി സ്വദേശിനിയായ 37കാരി ഷീബയെ പോലീസ് അറസ്റ്റ് ചെയ്തു.

ബുധനാഴ്ച വൈകുന്നേരത്തോടെ ഇ.എസ്.ഐ. ആശുപത്രിയിൽ എത്തിയ ഷീബ, രതീഷിന് ഉറക്കഗുളിക കലർന്ന ആഹാരം നൽകി, അബോധാവസ്ഥയിലാക്കിയ ശേഷം കത്തിക്കൊണ്ട് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. രതീഷ് കുമാറിന്റെ ദേഹത്ത് മുപ്പത് കുത്തുകളാണ് ഉണ്ടായിരുന്നതെന്ന് പോലീസ് പറയുന്നു. 2009-ൽ വിവാഹിതയായ ഷീബയ്ക്ക് രണ്ട് മക്കളുണ്ട്. സ്വകാര്യ പോളിടെക്നിക് കോളേജിൽ അധ്യാപികയാണ് ഷീബ. 2013-ൽ ഇ.എസ്.ഐ. ആശുപത്രിയിൽ എത്തിയപ്പോഴാണ് രതീഷിനെ പരിചയപ്പെടുന്നതും പിന്നീട് അടുപ്പത്തിലായതും.

ശേഷം, രതീഷിന്റെ നിർബന്ധപ്രകാരം 2019-ൽ ഭർത്താവുമായി നിയമപരമായി പിരിഞ്ഞു. ഷീബയ്ക്ക് വിവാഹവാഗ്ദാനം നൽകിയിരുന്ന, രതീഷ് കഴിഞ്ഞ വർഷം മറ്റൊരു യുവതിയെ വിവാഹം കഴിച്ചു. ഇതോടെ ഇവർക്കിടയിൽ പ്രശ്‌നങ്ങൾ ഉടലെടുത്തു. ഷീബയുമായി സംസാരിക്കാൻപോലും രതീഷ് താത്പര്യം കാണിക്കാതായപ്പോഴാണ് കൊലപ്പെടുത്താൻ തീരുമാനിച്ചത്.

തന്റെ പിറന്നാൾ ദിവസം അവസാനമായി, താൻ തയ്യാറാക്കിയ ആഹാരം കഴിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഷീബ ബുധനാഴ്ച ഇ.എസ്.ഐ. ആശുപത്രിയിൽ രതീഷിനെ കാണാൻ പോയത്. ശേഷം ഭക്ഷണം നൽകി മയക്കി കിടത്തിയ ശേഷം കുത്തികൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ ആരൽവായ്മൊഴി പോലീസ് കേസെടുത്തു.

മസ്തിഷ്‌കമരണം സംഭവിച്ച് ചികിത്സയിലായിരുന്ന ചേമഞ്ചേരി സ്വദേശിയായ 18കാരൻ യദുകൃഷ്ണ ആറു പേർക്ക് പുതുജീവൻ നൽകി യാത്രയായി. പ്ലസ് ടു വിദ്യാർഥിയായ യദു ഈ മാസം എട്ടിന് വെങ്ങളം പാലത്തിലാണ് വാഹനാപകടത്തിൽപെട്ടത്. ഗുരുതര പരിക്കേറ്റ് കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുകയായിരുന്നു.

മകനെ നഷ്ടപ്പെട്ട വേദനയിലും മകന്റെ അവയവങ്ങൾ ദാനം ചെയ്യാനായി മാതാപിതാക്കളും സഹോദരിയും മുന്നോട്ട് വരികയായിരുന്നു. യദുകൃഷ്ണയുടെ അച്ഛൻ ചക്കിട്ടക്കണ്ടി മാണിക്യത്തിൽ സുരേഷ്, അമ്മ രേഖ, ഇളയ സഹോദരി യാഷ്മിക എന്നിവരടങ്ങിയ കുടുംബമാണ് അവയവങ്ങൾ ദാനംചെയ്യാനുള്ള സന്നദ്ധത അറിയിച്ചത്.

തുടർന്ന് സർജറിയിലൂടെ അവയവങ്ങൾ ദാനം ചെയ്തു. കാസർഗോഡ് സ്വദേശി ആയ 33 വയസുകാരി നസീഫ ഇസ്മയിലിനാണ് യദുവിന്റെ ഹൃദയം നൽകിയത്. യദു കൃഷ്ണന്റെ ഹൃദയം പോലീസ് ഒരുക്കിയ ഗ്രീൻ ചാനൽ വഴി പത്തു മിനിറ്റിനകമാണ് കോഴിക്കോട് മെട്രോമെഡ് ആശുപത്രിയിലെത്തിച്ചത്. ഇവിടെ ഡോ. വി നന്ദകുമാറിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ ഡോക്ടർമാരുടെ സംഘമാണ് ശസ്ത്രക്രിയ പൂർത്തിയാക്കിയത്. കേരള സർക്കാരിന്റെ അവയ ദാന പദ്ധതിയായ മൃതസഞ്ജീവിനിയിലൂടെ ആണ് ഈ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടന്നത്.

അവയവദാനത്തിന്റെ മഹത്വം ഉൾക്കൊണ്ട് മറ്റുള്ളവർക്ക് പുതു ജീവൻ നൽകാൻ തീരുമാനിച്ച യദൂകൃഷ്ണന്റെ മാതാപിതാക്കളുടെ സന്മനസ്സ് ആദരിക്കപ്പെടേണ്ടതാണെന്ന് ഡോ. നന്ദകുമാർ പ്രതികരിച്ചു.

വൃക്കകളിലൊന്ന് കൊണ്ടോട്ടിയിലെ 40കാരനാണ് നൽകിയത്. 66 വയസ്സുള്ള രോഗിക്കാണ് കരൾ നൽകിയത്. ബേബി മെമ്മോറിയലിലെ ഡോ. പൗലോസ് ചാലി, ഡോ. ജയമീന പി. എന്നിവർ ശസ്ത്രക്രിയക്ക് നേതൃത്വം നൽകി. ഡോ. വി.ജി. പ്രദീപ് കുമാർ, ഡോ. രവീന്ദ്രൻ സി, ഡോ. മോഹൻ ലെസ്ലി, ഡോ. ഗംഗപ്രസാദ് എന്നിവരടങ്ങിയ കമ്മിറ്റിയാണ് മസ്തിഷ്‌കമരണം സ്ഥിരീകരിച്ചത്.

ജമ്നപ്യാരി എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ താരമാണ് ഗായത്രി സുരേഷ്. ഗായത്രിയുടെ നിലപാടുകളും പലപ്പോഴും സോഷ്യൽ മീഡിയായിൽ വെെറലായി മാറാറുണ്ട്. ഇപ്പോഴിതാ തന്റെ അനുഭവത്തെ കുറിച്ചും തനിക്ക് നേരിടേണ്ടി വന്ന അവഗണനകളെ കുറിച്ചും തുറന്നു പറഞ്ഞിരിക്കുകയാണ്. അഭിമുഖത്തിനിടെയാണ് തന്റെ മാതാപിതാക്കൾ പോലും സപ്പോർട്ട് ചെയ്യുന്നില്ലെന്ന് ​ഗായത്രി പറഞ്ഞത്.

സംസാരിക്കുമ്പോൾ ഒന്ന് ശ്രദ്ധിക്കണം എന്ന് ​ഗായത്രിയോട് ആരെങ്കിലും ഉപദേശിച്ചിട്ടുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന് എന്റെ കൂടെ ആരും നിൽക്കില്ല. തന്റെ മാതാപിതാക്കൾ പോലും തന്നെ സപ്പോർട്ട് ചെയ്യുന്നില്ലന്നുമാണ് ​ഗായത്രി മറുപടി നൽകിയത്.. തന്റെ കൂടെ ദൈവം മാത്രമാണ് ഉള്ളത്. പക്ഷേ ഇത് പറയുമ്പോൾ ചിലർ മോറൽ ഫിലോസഫി ആണെന്ന് പറഞ്ഞ് കളിയാക്കും.

ഒരു ഇന്നർ വോയിസ് തൻ്റെ ഉള്ളിൽ ഉണ്ടെന്നും, തനിക്കത് അനുഭവപ്പെടാറുണ്ടെന്നും ​ഗായത്രി പറഞ്ഞു. എപ്പോഴെങ്കിലും ഒറ്റപ്പെടൽ ഫീൽ ചെയ്യുന്നുണ്ടോ എന്നുള്ള ചോദ്യത്തിന്, അടുത്ത് അടുത്ത സുഹൃത്തിന്റെ വിവാഹം ഉണ്ടായിരുന്നു. പക്ഷേ തന്നെ ക്ഷണിച്ചില്ലന്നാണ് അവർ പറഞ്ഞത്.

തന്നോട് സംസാരിക്കുന്നത് പോലും അവർ എനിക്ക് നൽകുന്ന ഔദാര്യം പോലെയാണ്. അത് തനിക്ക് വേണ്ടന്നും, അത്തരക്കാരെ ഞാൻ ജീവിതത്തിൽ നിന്ന് കട്ട് ചെയ്ത് കളയും എന്നും നടി പറഞ്ഞു. ആളുകൾക്ക് തന്നെ ഇഷ്ടപ്പെടാത്തതും നല്ലൊരു കാര്യമാണ്. അതുകൊണ്ട് താൻ എന്ത് ചെയ്താലും പ്രശ്‌നമില്ലന്നും ​ഗായത്രി കൂട്ടിച്ചേർത്തു.

പതിനൊന്നായിരം രൂപ കുടിശ്ശികയ്ക്ക് പകരം വയനാട്ടില്‍ വയോധികന്റെ മൂന്ന് സെന്റ് സ്ഥലം കെ.എസ്.ഇ.ബി. ജപ്തി ചെയ്തു. തിരുനെല്ലി വില്ലേജിലെ അപ്പപ്പാറ സ്വദേശി തിമ്മപ്പ ചെട്ടിയുടെ ഭൂമിയാണ് ജപ്തി ചെയ്തത്. കെ.എസ്.ഇ.ബി.യുടെ ആവശ്യപ്രകാരം റവന്യൂ വകുപ്പാണ് ജപ്തി ചെയ്യുന്നതായുള്ള നോട്ടീസ് അയച്ചിരിക്കുന്നത്.

വയോധികരും രോഗികളുമായ തിമ്മപ്പയും ഭാര്യ അമ്മിണിയുമാണ് ഇവിടെ താമസം. മാനന്തവാടി തഹസില്‍ദാരില്‍നിന്നുള്ള ജപ്തി നോട്ടീസാണ് ഇവര്‍ക്ക് ലഭിച്ചിരിക്കുന്നത്. ആകെ ഒമ്പതുസെന്റ് സ്ഥലവും അടുത്തിടെ ലൈഫ് മിഷനില്‍നിന്ന് അനുവദിച്ചുകിട്ടിയ വീടുമാണ് തിമ്മപ്പയ്ക്ക് സ്വന്തമായി ഉള്ളത്.

പഴയ വീട്ടില്‍ താമസിച്ചിരുന്ന സമയത്താണ് ബില്‍ കുടിശ്ശിക വരുത്തിയത്. ആ വീട് പിന്നീട് പൊളിഞ്ഞുവീണു. അന്ന് വൈദ്യുതി വിച്ഛേദിക്കുകയും ചെയ്തിരുന്നു. പത്തൊന്‍പതിനായിരത്തിനടുത്ത് തുക കെട്ടാനാണ് അന്ന് പറഞ്ഞിരുന്നത്. അതിനുശേഷം വൈദ്യുതി കണക്ഷണ്‍ ലഭിച്ചപ്പോള്‍ ഓരോ ബില്ലിലും പലിശ കാണിച്ചിരുന്നു. അന്നുമുതല്‍ പലിശ അടയ്ക്കുന്നുണ്ട്. ഇപ്പോഴും ബില്ലില്‍ പലിശ കാണിക്കുന്നുണ്ട്. 7500 രൂപ ആയിരുന്നു അവസാനം വന്ന ബില്‍. അതില്‍ അയ്യായിരം രൂപയില്‍ കൂടുതല്‍ അടച്ചിട്ടുമുണ്ട്. വില്ലേജിലാണ് പണം അടച്ചിരിക്കുന്നതെന്നും തഹസില്‍ദാരാണ് വില്ലേജിലേക്ക് വിട്ടതെന്നും തിമ്മപ്പ പറയുന്നു. എന്നാല്‍ ഇപ്പോള്‍ അതിന്റെ പലിശ എന്നു പറഞ്ഞാണ് ജപ്തി നോട്ടീസ് വന്നിരിക്കുന്നത്. 18 ശതമാനമാണ് പലിശ.

കഴിഞ്ഞ ജൂണ്‍ 16-നാണ് തഹസില്‍ദാര്‍ ഒപ്പിട്ട ജപ്തി നോട്ടീസ് തിമ്മപ്പയ്ക്ക് ലഭിക്കുന്നത്. രണ്ട് നോട്ടീസുകളാണ് വന്നത്. മൂന്ന് സെന്റ് ഭൂമി ജപ്തി ചെയ്തതായും മൂന്നു മാസത്തിനുള്ളില്‍ തുക അടച്ചില്ലെങ്കില്‍ ഭൂമി നഷ്ടമാകുമെന്നും നോട്ടീസില്‍ പറയുന്നു. രണ്ടാമത്തെ നോട്ടീസില്‍ പറയുന്നത് ഏഴു ദിവസത്തിനകം അടച്ചില്ലെങ്കില്‍ ജപ്തിക്കുവേണ്ടിയുള്ള ലേല നടപടികള്‍ നടപ്പിലാക്കുമെന്നാണ്. ഒരേ തിയ്യതിയില്‍ത്തന്നെ വന്നിരിക്കുന്ന രണ്ട് നോട്ടീസുകളാണിത്.

രണ്ടുപേര്‍ക്കും ലഭിക്കുന്ന ക്ഷേമ പെന്‍ഷന്‍ മാത്രമാണ് ഇവരുടെ വരുമാനമാര്‍ഗ്ഗം. രണ്ടു പതിറ്റാണ്ടിലേറെയായി രോഗികളാണ് ഇരുവരും. ജപ്തി നടപടിക്കുമുമ്പ് കെ.എസ്.ഇ.ബി.യില്‍നിന്നോ താലൂക്കില്‍നിന്നോ തനിക്ക് മറ്റൊരു വിവരവും തന്നിരുന്നില്ലെന്നും തിമ്മപ്പ പറയുന്നു.

വിവാഹവാഗ്ദാനം നല്‍കി കബളിപ്പിച്ചയാളെ കുത്തിക്കൊലപ്പെടുത്തി യുവതി പൊലീസില്‍ കീഴടങ്ങി. ഉറക്കഗുളിക നല്‍കി മയക്കിയ ശേഷമായിരുന്നു കൊലപാതകം. നാഗര്‍കോവില്‍ വടശേരി സ്വദേശിയായ രതീഷ് കുമാറാണ് (35) കൊല്ലപ്പെട്ടത്. ആരല്‍വായ്‌മൊഴി ഇഎസ്‌ഐ ആശുപത്രി ജീവനക്കാരനാണ് രതീഷ്. കൊലപാതകത്തിന് ശേഷം കീഴടങ്ങിയ ഷീബ(37)യെ പൊലീസ് അറസ്റ്റ് ചെയ്തു.

വിവാഹമോചിതയായ ഷീബയ്ക്ക് രണ്ട് മക്കളുണ്ട്. സ്വകാര്യ പോളിടെക്‌നിക് കോളേജില്‍ അധ്യാപികയായ ഷീബ, 2013ല്‍ ആശുപത്രിയില്‍ എത്തിയപ്പോഴാണ് രതീഷിനെ പരിചയപ്പെടുന്നത്. തുടര്‍ന്ന് വിവാഹവാഗ്ദാനം നല്‍കിയ രതീഷിന്റെ നിര്‍ബന്ധത്തില്‍ 2019ല്‍ ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു. എന്നാല്‍ രതീഷ് കഴിഞ്ഞ വര്‍ഷം മറ്റൊരു യുവതിയെ വിവാഹം കഴിക്കുകയായിരുന്നു. ഇതോടെ ഇരുവരും തമ്മില്‍ പ്രശ്‌നങ്ങള്‍ക്ക് തുടക്കമായി. താനുമായി സംസാരിക്കാന്‍ പോലും രതീഷ് താല്‍പര്യം പ്രകടിപ്പിക്കാതായപ്പോഴാണ് കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്ന് ഷീബ പൊലീസിനോട് പറഞ്ഞു.

ബുധനാഴ്ച വൈകിട്ടാണ് ഷീബ രതീഷിനെ കാണാന്‍ ആശുപത്രിയില്‍ എത്തിയത്. തന്റെ പിറന്നാള്‍ ദിവസം അവസാനമായി താന്‍ തയ്യാറാക്കിയ ആഹാരം കഴിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഷീബ എത്തിയത്. തുടര്‍ന്ന് ഉറക്ക ഗുളിക കലര്‍ത്തിയ ആഹാരം നല്‍കുകയും, അബോധാവസ്ഥയിലായ ശേഷം കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു.

അറസ്റ്റ് ഒഴിവാക്കാന്‍ സുകുമാരക്കുറുപ്പ് മോഡല്‍ കൊലപാതകം നടത്തിയ സര്‍വേയര്‍ ഉള്‍പ്പടെ നാലു പേര്‍ ബെഗംളൂരില്‍ പിടിയില്‍. ഉഡുപ്പി സ്വദേശികളായ സദാനന്ദ ശേരിഖര്‍(54), ശില്‍പ(40), സതീഷ്(50), നിഥിന്‍(40) എന്നിവരെയാണ് ഉഡുപ്പി പൊലീസ് അറസ്റ്റു ചെയ്തത്.

ഭൂമി തട്ടിപ്പു കേസില്‍ സദാനന്ദയ്ക്കെതിരെ പൊലീസ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. അറസ്റ്റ് ഒഴിവാക്കാന്‍ സദാനന്ദയുടെ ശരീരപ്രകൃതിയുള്ള ആളെ കണ്ടെത്തി കൊലപ്പെടുത്തുകയായിരുന്നു. മദ്യത്തില്‍ ഉറക്കഗുളിക കലര്‍ത്തി നല്‍കി കാറിന്റെ പിന്‍സീറ്റിലിരുത്തി തീയിടുകയായിരുന്നു. മരിച്ചയാള്‍ കര്‍ക്കള സ്വദേശിയാണെന്ന് പൊലീസ് അറിയിച്ചു.

ബുധനാഴ്ചയാണ് ബയന്തൂരിലെ ഹേന്നൂബേരുവില്‍ കത്തിയ നിലയില്‍ കാര്‍ കണ്ടെത്തിയത്. കാറിന്റെ പിന്‍സീറ്റില്‍ തിരിച്ചറിയാനാകാത്ത വിധം കത്തിക്കരിഞ്ഞ നിലയില്‍ ഒരു പുരുഷന്റെ മൃതദേഹവും കണ്ടെത്തിയിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകവിവരം പുറത്തുവരുന്നത്. സര്‍വേയറായ സദാനന്ദ ഇല്ലാത്ത റോഡ് ഉണ്ടെന്ന് കാണിച്ച് വ്യജ ഭൂരേഖ ചമച്ചെന്ന് കണ്ടെത്തിയിരുന്നു. ഇതിനെതിരെ ഇയാള്‍ക്കെതിരെ കര്‍ക്കള പൊലീസ് കേസെടുക്കുകയും ചാര്‍ജ് ഷീറ്റ് സമര്‍പ്പിച്ചതിനെ തുടര്‍ന്ന് സദാനന്ദക്കെതിരെ കോടതി സമന്‍സ് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തു. ഹാജരാകാത്തതിനെ തുടര്‍ന്നാണ് വാറന്റ് പുറപ്പെടുവിച്ചത്. അറസ്റ്റ് ഭയന്നാണ് തന്റെ മരണം കെട്ടിച്ചമക്കാന്‍ സഹപ്രവര്‍ത്തകയായ ശില്‍പയുമായി ചേര്‍ന്ന് സദാനന്ദ കൊലപാതകം ആസൂത്രണം ചെയ്തത്.

ഇരുവരും ചേര്‍ന്ന് സദാനന്ദയുമായി ഏകദേശ രൂപസാദൃശ്യവും വയസും തോന്നുന്നയാളെ കണ്ടെത്തി, നിര്‍ബന്ധിച്ച് ഉറക്കഗുളിക കലര്‍ത്തി മദ്യം കുടിപ്പിച്ചു. തുടര്‍ന്ന് കാറിന്റെ പിന്‍സീറ്റിലിരുത്തി തീയിടുകയായിരുന്നു. സതീഷിന്റെയും നിഥിന്റെയും സഹായത്തോടെയായിരുന്നു കൊലപാതകം നടത്തിയത്.

RECENT POSTS
Copyright © . All rights reserved