സ്വാതന്ത്ര്യദിനത്തിലെ പൊതുഅവധി റദ്ദാക്കി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. സര്‍ക്കാരിതരസ്ഥാപനങ്ങള്‍, സ്‌കൂളുകള്‍, കോളേജുകള്‍, സര്‍വകലാശാലകള്‍, മാര്‍ക്കറ്റുകള്‍ തുടങ്ങിവ ഇനി സ്വാതന്ത്ര്യദിനത്തിലും തുറന്നു പ്രവര്‍ത്തിക്കും.

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷകത്തോടനുബന്ധിച്ച് സ്വാതന്ത്ര്യദിനം പ്രത്യേക പരിപാടികളോടെ ആഘോഷിക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു.

ശുചിത്വ പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് സ്വാതന്ത്ര്യദിനത്തിലെ അവധി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ റദ്ദാക്കിയിരിക്കുന്നത്. അന്നേ ദിവസം സംസ്ഥാനത്ത് പ്രത്യേക ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് സംസ്ഥാന ചീഫ് സെക്രട്ടറി ഡി.എസ്.മിശ്ര അറിയിച്ചു.

സ്വാതന്ത്ര്യസമര സേനാനികളുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കും. ഔദ്യോഗിക പരിപാടിയായി മാത്രം സ്വാതന്ത്ര്യദിനാഘോഷം ഒതുക്കില്ലെന്നും പൊതുജനങ്ങളെക്കൂടി പങ്കാളികളാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.