നവജാത ശിശുവിന്റെ മൃതദേഹം പറമ്പിൽ കണ്ടെത്തിയ സംഭവത്തിൽ മാതാവ് പിടിയിൽ. മലപ്പുറം ജില്ലയിലെ തിരൂർ കന്മനം ചെനക്കൽ ഇരിങ്ങാവൂരിലെ 29-കാരിയെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. യുവതിയെ വിശദമായി ചോദ്യം ചെയ്തു വരികയാണെന്നും ഡോക്ടർമാർ പരിശോധന നടത്തി സർട്ടിഫിക്കറ്റ് ലഭിച്ചാൽ മാത്രമേ അറസ്റ്റ് ഉൾപ്പെടെയുള്ള മറ്റു നടപടികളിലേക്ക് കടക്കാനാവൂ എന്നും പോലീസ് പ്രതികരിച്ചു.
പ്രതിയായ യുവതി വെള്ളിയാഴ്ചയാണ് കുഞ്ഞിനെ പ്രസവിച്ചത്. തുടർന്ന് കുഞ്ഞിന്റെ വായ മൂടിക്കെട്ടി അലമാരയിൽ ഒളിപ്പിച്ച ശേഷം ഞായറാഴ്ച രാവിലെ വീട്ടിലെ മാലിന്യം കത്തിക്കുന്ന കുഴിയിലിട്ട് മൃതദേഹം കത്തിക്കുകയായിരുന്നു. മഴ പെയ്തതുകാരണം മൃതദേഹം പൂർണമായി കത്തിയില്ല. തുടർന്ന് മൃതദേഹം നായ്ക്കൾ കടിച്ചുകീറുകയും കുഴിയിൽ നിന്നു ദുർഗന്ധം വമിക്കുകയുമായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതിയുടെ പങ്ക് മനസിലായതെന്ന് പോലീസ് പറഞ്ഞു.
താനൂർ ഡിവൈഎസ്പി മൂസ വള്ളിക്കാടന്റെ നേതൃത്വത്തിലുള്ള കൽപ്പകഞ്ചേരി പോലീസ് സ്ഥലത്തെത്തി തെളിവെടുത്തു.കന്മനത്താണ് നായകൾ കടിച്ചുകീറിയ നിലയിൽ നവജാത ശിശുവിന്റെ മൃതശരീരം കഴിഞ്ഞ ദിവസം കണ്ടെത്തിയത്. മൂന്നുദിവസം പ്രായമായ ശിശുവിന്റെ മൃതദേഹം പ്രദേശത്തെ മാലിന്യക്കുഴിയുടെ സമീപത്താണ് ഉണ്ടായിരുന്നതെന്ന് നാട്ടുകാർ പറഞ്ഞു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് കൽപ്പകഞ്ചേരി പോലീസെത്തി തുടർ നടപടികൾ സ്വീകരിക്കുകയായിരുന്നു. ഗൾഫിലുള്ള ഭർത്താവുമായി നിരന്തരം പ്രശ്‌നങ്ങൾ തുടരവേയാണ് പുതിയ കുഞ്ഞിന്റെ ജനനമെന്ന് പറയുന്നു.
നീലത്താമര എന്ന ചിത്രത്തിലൂടെ കൈലാഷിന്റെ നായികയായി എത്തിയ താരമാണ് അർച്ചന കവി. അതിന് ശേഷം നിരവധി സിനിമകളാണ് താരത്തിനെ തേടി വന്നിരുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് നിരവധി ആരാധകരാണ് ഉള്ളത്. സോഷ്യൽ മീഡിയയിലൂടെ താരം തന്റെ വിശേഷങ്ങൾ എല്ലാം തന്നെ ആരാധകരുമായി പങ്ക് വെച്ച് എത്താറുണ്ട്. വിവാഹത്തോടെ അഭിനയ രംഗത്ത് നിന്നും വിട്ടു നിന്ന താരം അധികം വൈകാതെ തന്നെ വിവാഹ മോചനം നേടുകയും ചെയ്തിരുന്നു. പരസ്പരം പ്രണയിച്ചാണ് ഇരുവരും വിവാഹം കഴിഞ്ഞിരുന്നതെങ്കിലും അധിക കാലം ആ ദാമ്പത്യ ജീവിതം മുൻപോട്ട് പോയിരുന്നില്ല.
ഇപ്പോൾ താരം ഒരു അഭിമുഖത്തിൽ വെച്ച് പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. മാനസികമായി താൻ ബുദ്ധിമുട്ടിയിരുന്ന സമയത്ത് തന്റെ ശരീരത്തെ പോലും ബാധിച്ചെന്നായിരുന്നു താരം പറഞ്ഞത്. എന്നാൽ ആ സമയത്ത് വീട്ടുകാർ തന്നെ ഒരു ഗൈനക്കോളജിസ്റ്റിന്റെ അടുത്ത് കൊണ്ട് പോയപ്പോൾ ഡോക്ടർ തന്നോട് പറഞ്ഞത് എത്രയും പെട്ടന്ന് ആറ് മാസത്തിനുള്ളിൽ തന്നെ ഗർഭിണിയയാകണം എന്നായിരുന്നു. എന്നാൽ ഇത് എങ്ങനെ വർക്ക് ആകുമെന്ന് ചോദിച്ചപ്പോൾ ഇത് ഹോർമണിൽ വേരിയേഷൻസ് ഉണ്ടാക്കുമെന്നും താരം പറഞ്ഞു.
എന്നാൽ ആ സമയത്ത് ഭർത്താവുമായി നല്ല ബന്ധത്തിൽ ആണെന്നും താരം പറഞ്ഞു. അതേ സമയം മെന്റൽ ഹെൽത്ത് എന്ന് പറയുന്നത് നമ്മൾ കരുതുന്നത് പോലെ മറ്റു ആരോഗ്യ പ്രശ്നങ്ങൾ പോലെ കണ്ടെത്താൻ കഴിയില്ലെന്നും താരം കൂട്ടിച്ചേർത്തു. അതെ സമയം ഗൈനക്കോളജിസ്റ്റിനെ കണ്ടതിന് ശേഷം സൈക്യാട്രിസ്റ്റിനെ പോയി കണ്ടെന്നും ആ സമയം വളരെയേറെ ബുദ്ധിമുട്ടിയെന്നും എളുപ്പമല്ലെന്നും താരം പറഞ്ഞു. തനിക്ക് സപ്പോർട്ട് ചെയ്ത എല്ലാവരും ഉണ്ടായിട്ടും ആ അവസ്ഥയിൽ നിന്നും പുറത്തേക്ക് വരാൻ താൻ വളരെയധികം കഷ്ട്ടപ്പെട്ടെന്നും അർച്ചന പറഞ്ഞു.
മുൻപൊരു അഭിമുഖത്തതിൽ വെച്ച് താരം തുറന്നു പറഞ്ഞത് താൻ വിഷാദ രോഗത്തിന് അടിമയായി പോയെന്നായിരുന്നു. എന്നാൽ അത് കൊണ്ടാണ് താൻ വിവാഹ മോചനം നേടിയതെന്ന തരത്തിൽ പല വാർത്തകളും പ്രചരിച്ചെന്നും താരം പറഞ്ഞു. താൻ തന്റെ ജീവിതത്തതിൽ വ്യത്യസ്തമായ കാര്യങ്ങളാണ് ആഗ്രഹിക്കുന്നത് എന്നതിന്റെ തിരിച്ചറിവിലാണ് താൻ വിവാഹമോചനം നേടിയതെന്നും താരം പറഞ്ഞു. വിവാഹ മോചനം എന്ന് പറയുന്നത് തനിക്ക് കയ്പ്പേറിയ അനുഭവം അല്ലെന്നും താരം പറഞ്ഞു.
നൂറാം വയസ് ആഘോഷിക്കുന്ന കലാലയ മുത്തശ്ശി ചങ്ങനാശേരി എസ്ബി കോളേജിന് ആദ്യ വനിതാ ചെയര്‍പേഴ്‌സണ്‍. എസ്എഫ്‌ഐ സ്ഥാനാര്‍ത്ഥി സിഎച്ച് അമൃതയാണ് എസ്ബി കോളേജിന്റെ ചരിത്രത്തിലെ ആദ്യ വനിതാ ചെയര്‍പേഴ്‌സണായി തിരഞ്ഞെടുക്കപ്പെട്ടത്.
രണ്ടാം വര്‍ഷ എംഎസ്‌സി കെമിസ്ട്രി വിദ്യാര്‍ഥിയായ അമൃതയുടെ നേതൃത്വത്തിലുള്ള പാനല്‍ മുഴുവന്‍ ജനറല്‍ സീറ്റുകളും നേടി. നിലവില്‍ കെഎസ് യു നേതൃത്വം നല്‍കിയിരുന്ന കോളേജ് യൂണിയനാണ് എസ്എഫ്‌ഐ തിരിച്ചു പിടിച്ചത്. 1922 പ്രവര്‍ത്തനം ആരംഭിച്ചതാണ് എസ്.ബി കോളേജ്.
മുഴുവന്‍ ജനറല്‍ സീറ്റും നേടിയാണ് എസ്ബി കോളേജ് കെഎസ്യുവില്‍ നിന്ന് പിടിച്ചെടുത്തത്. സിഎച്ച് അമൃത (ചെയര്‍പേഴ്സണ്‍), നോവാ സിബി (വൈസ് ചെയര്‍പേഴ്സണ്‍) ,ഡിയോണ്‍ സുരേഷ് (ജനറല്‍ സെക്രട്ടറി), ജോര്‍ജ് അലക്സ് മേടയില്‍, പി എ അഭിജിത്ത് (യുയുസി), അമല ജോസഫ് (മാഗസിന്‍ എഡിറ്റര്‍), കിരണ്‍ ജോസഫ് ആര്‍ട്സ് ക്ലബ് സെക്രട്ടറി.
മഹാത്മാ ഗാന്ധി സര്‍വ്വകലാശാലയ്ക്ക് കീഴിലെ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയമാണ് എസ്എഫ്‌ഐ സ്വന്തമാക്കിയത്. തെരഞ്ഞെടുപ്പ് നടന്ന 130 കോളേജുകളില്‍ 116 ഇടത്ത് എസ്എഫ്‌ഐ വന്‍ ഭൂരിപക്ഷത്തില്‍ യൂണിയന്‍ സ്വന്തമാക്കിയെന്ന് എസ്എഫ്‌ഐ നേതൃത്വം വ്യക്തമാക്കി.
കോട്ടയം ജില്ലയില്‍ തെരഞ്ഞെടുപ്പ് നടന്ന 38 കോളേജുകളില്‍ 37 ഇടത്തും, എറണാകുളത്ത് 48 കോളേജുകളില്‍ 40 ഇടത്തും, ഇടുക്കി 26 ല്‍ 22 ഇടത്തും, പത്തനംതിട്ടയില്‍ 17 ല്‍ 16 ഇടത്തും, ആലപ്പുഴ ജില്ലയിലെ ഏക ക്യാമ്പസിലും എസ്എഫ്‌ഐ വിജയിച്ചു.
ഡാവൻട്രിയിൽ താമസിക്കുന്ന തിരുവല്ല കറ്റോട് സ്വദേശിയായ വിജയ് ചാക്കോ ( 48 ) നിര്യാതനായി. കഴിഞ്ഞ ഏതാനും മാസങ്ങളായി ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ഇദ്ദേഹം ഒന്നര പതിറ്റാണ്ടിലേറെയായി യുകെയിൽ എത്തിയിട്ട്. വർഷങ്ങൾക്കു മുമ്പ് ഉണ്ടായ അസുഖം മൂലം വിജയ് ചാക്കോ വിശ്രമം ജീവിതം നയിച്ചു വരികയായിരുന്നു.
ചിങ്ങവനം സ്വദേശിയായ നിഷയാണ് ഭാര്യ . പരേതന്റെ മൂത്തമകൾ ഏലവലിലും ഇളയ കുട്ടി ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയും ആണ്. പരേതൻ ബർമിംഗ്ഹാം സെൻറ് സൈമൺ ക്നാനായ പള്ളി ഇവാകാംഗമാണ്. മൃതസംസ്‌കാരം പിന്നീട്.
വിജയ് ചാക്കോയുടെ നിര്യാണത്തിൽ മലയാളംയുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
വീണുകിട്ടിയ വൻ തുക ഉടമയെ തേടിപ്പിടിച്ച് തിരിച്ചേൽപ്പിച്ച് മാതൃകയായിരിക്കുകയാണ് പ്രവാസി മലയാളി expat relocation services. മലപ്പുറം വണ്ടൂർ ശാന്തപുരം സ്വദേശി നിഷാദ് കണ്ണിയാൻ ആണ് തനിക്ക് വീണ് കിട്ടിയ 10.22 ലക്ഷം രൂപ ഉടമയ്ക്ക് തിരികെ നൽകിയത്. നിഷാദിന്‍റെ സൽപ്രവൃത്തി ശ്രദ്ധയിൽപെട്ട ദുബൈ പൊലീസ്, അദ്ദേഹത്തെ വിളിച്ചുവരുത്തി ആദരിക്കുകയും ചെയ്തു.
നിഷാദിനെ ദുബൈ പൊലീസ് നേരിട്ട് വിളിച്ചുവരുത്തിയാണ് സർട്ടിഫിക്കറ്റ് നൽകി ആദരിച്ചത്. ദുബൈ ഡി.ഐ.എഫ്.സിയിലെ യൂനിക് ടവർ സൂപ്പർമാർക്കറ്റ് ജീവനക്കാരനാണ് ഇദ്ദേഹം. ഗ്രോസറിയിലെ സാധനങ്ങൾ ഉപഭോക്താവിന് എത്തിക്കാൻ സൈക്കിളിൽ പോകുമ്പോഴായിരുന്നു പണം വീണുകിട്ടിയത്. ശൈഖ് സായിദ് റോഡിന് സമീപത്തുനിന്നാണ് നിഷാദിന് ചെറിയൊരു കവർ കിട്ടിയത്. തുറന്നുനോക്കിയപ്പോൾ 46,000 ദിർഹം (ഏകദേശം 10,22,179 രൂപ). ഉടൻ തന്നെ ഈ വിവരം ഗ്രോസറി മാനേജർ മുഹമ്മദ് ഫാസിലിനെയും സുഹൃത്ത് ഇയാദിനെയും അറിയിക്കുകയും തുക അന്ന് തന്നെ ബർദുബൈ പൊലീസ് സ്റ്റേഷനിലെത്തി സംഭവം അറിയിച്ചു.
അവരുടെ നിർദേശപ്രകാരം പണം ദുബൈ റാശിദ് പോർട്ട് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. മൂന്നു ദിവസം കഴിഞ്ഞിട്ടും വിവരമൊന്നും ലഭിക്കാത്തതിനെ തുടർന്ന് നിഷാദ് കവർ കിട്ടിയ സ്ഥലത്തിനു സമീപത്തെ ഫ്ലാറ്റിലെത്തി തന്റേതായ രീതിയിൽ അന്വേഷണം നടത്തി. അവിടെയുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരോട് പണം നഷ്ടപ്പെട്ടതായി പരാതി ലഭിച്ചിട്ടുണ്ടോ എന്ന് തിരക്കി. അവർ അറിയിച്ചതനുസരിച്ചാണ് യഥാർഥ ഉടമയെ കണ്ടെത്തിയത്. വിദേശിയായ താമസക്കാരന്‍റേതായിരുന്നു പണം എന്ന് കണ്ടെത്തുകയും പണം പൊലീസ് സ്റ്റേഷനിൽ ഉണ്ടെന്ന് അദ്ദേഹത്തെ അറിയിക്കുകയും ചെയ്തു. തുടർന്ന് അദ്ദേഹം നേരിട്ടെത്തി പണം കൈപ്പറ്റി.
ബെംഗളൂരുവില്‍ മലയാളി യുവതിയെ ബൈക്ക് ടാക്‌സി ഡ്രൈവറും സുഹൃത്തും ചേര്‍ന്ന് ബലാത്സംഗംചെയ്തു. വെള്ളിയാഴ്ച രാത്രി ഇലക്ട്രോണിക്സിറ്റിക്ക് സമീപത്താണ് സംഭവം. യുവതിയുടെ പരാതിയില്‍ ബൈക്ക് ടാക്‌സിയായ ‘റാപ്പിഡോ’യിലെ ഡ്രൈവര്‍ അറഫാത്ത് (22), സുഹൃത്തുക്കളായ ഷഹാബുദ്ദീന്‍ (23), പശ്ചിമബംഗാള്‍ സ്വദേശിനി (22) എന്നിവരെ ഇലക്ട്രോണിക്സിറ്റി പോലീസ് അറസ്റ്റുചെയ്തു. ബെംഗളൂരുവില്‍ സ്വകാര്യസ്ഥാപനത്തില്‍ ജോലിചെയ്യുന്ന 23കാരിയാണ് ബലാത്സംഗത്തിനിരയായത്.
വെള്ളിയാഴ്ച രാത്രി ബി.ടി.എം. ലേഔട്ടില്‍നിന്ന് ഇലക്ട്രോണിക് സിറ്റി നീലാദ്രിനഗറിലുള്ള സുഹൃത്തുക്കളെ കാണാന്‍ പോകുന്നതിനാണ് യുവതി ബൈക്ക് ടാക്‌സി ബുക്ക്‌ചെയ്തത്. യാത്രാമധ്യേ അറഫാത്ത് സുഹൃത്തായ ഷഹാബുദ്ദീനെ ഫോണില്‍ ബന്ധപ്പെട്ട് യുവതിയെ പീഡിപ്പിക്കാന്‍ പദ്ധതിയിട്ടു. തുടര്‍ന്ന് യുവതിയെ അറഫാത്തിന്റെ പെണ്‍സുഹൃത്തിന്റെ വീട്ടില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. യുവതി പോകാനിരുന്ന സ്ഥലത്തിനടുത്തുതന്നെയായിരുന്നു പെണ്‍സുഹൃത്തിന്റെ വീട്. വിവരം പുറത്തുപറയരുതെന്ന് പ്രതികള്‍ ഭീഷണിപ്പെടുത്തി.
പിറ്റേദിവസം, രാവിലെ സുഹൃത്തുക്കളുടെ സഹായത്തോടെ യുവതി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ബൈക്ക് ബുക്ക്‌ചെയ്ത വിവരംവെച്ചാണ് പോലീസ് പ്രതികളെ പിടികൂടിയത്.
ഒരിടവേളക്ക് ശേഷം നടൻ ശ്രീനിവാസൻ തിരികെ വരാൻ ഒരുങ്ങുകയാണ്.ഒരു വലിയ ദുരന്തത്തിൽ നിന്ന് കരകയറി വരുകയാണ് ഇദ്ദേഹം. ഇടയ്ക്ക് രോഗ അവസ്ഥയിൽ കിടക്കുന്ന ഫോട്ടോസ് വൈറൽ ആയിരുന്നു. അത് കാണികളിൽ ഏറെ വേദനയുണ്ടാക്കി. നടന്‍, സംവിധായകന്‍, തിരക്കഥകൃത്ത്, തുടങ്ങിയ മേഖലകളില്‍ തിളങ്ങിയ മലയാളികളുടെ പ്രിയ താരമാണ് ശ്രീനിവാസന്‍. കുറുക്കന്‍ എന്ന ചിത്രത്തിലാണ് ശ്രീനിവാസന്‍ ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. രോഗം തളര്‍ത്തിയ അവശതയില്‍ നിന്നും ചുറുചുറുക്ക് തിരിച്ചു പിടിച്ചു കൊണ്ടിരിക്കുകയാണ് ശ്രീനിവാസന്‍.
ശ്രീനിവാസനൊപ്പമുള്ള ഏറ്റവും പുതിയ ചിത്രങ്ങൾ പങ്കുവച്ച് സംവിധായകന്‍ സത്യൻ അന്തിക്കാട്. ശ്രീനിവാസൻ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്ന ‘കുറുക്കൻ’ എന്ന സിനിമയുടെ ലൊക്കേഷനിലാണ് സത്യൻ അന്തിക്കാട് അദ്ദേഹത്തെ സന്ദർശിച്ചത്.കൂടുതൽ സന്തോഷവാനായും ആരോഗ്യവാനുമായാണ് ശ്രീനിയെ കാണാൻ കഴിഞ്ഞതെന്ന് സത്യൻ അന്തിക്കാട് ഫോട്ടോയ്‌ക്കൊപ്പം കുറിച്ചു.കുറിപ്പിന്റെ പൂർണരൂപം:
മഴവിൽ മനോരമയുടെ പുരസ്കാരം സ്വീകരിച്ചുകൊണ്ട് നിറഞ്ഞ സദസ്സിനോട് ശ്രീനിവാസൻ പറഞ്ഞു-“ഞാൻ രോഗശയ്യയിലായിരുന്നു.അല്ല, രോഗിയായ ഞാൻ ശയ്യയിലായിരുന്നു.”ഉറവ വറ്റാത്ത നർമ്മത്തിന്റെ ഉടമയെ ചേർത്തു പിടിച്ച് ഞാൻ പറഞ്ഞു,”ശ്രീനിവാസന്റെ മൂർച്ചയുള്ള സംഭാഷണങ്ങളും പൊട്ടിച്ചിരിപ്പിക്കുന്ന തമാശകളും ഇനിയുമുണ്ടാകും. പവിഴമല്ലി വീണ്ടും പൂത്തുലയും”പ്രതീക്ഷിച്ചതിനേക്കാൾ വേഗത്തിൽ അതു സംഭവിക്കുന്നു. രണ്ടു ദിവസം മുമ്പ് ശ്രീനി അഭിനയിക്കുന്ന’കുറുക്കൻ’ എന്ന സിനിമയുടെ സെറ്റിൽ ഞാൻ പോയി. ശ്രീനി പഴയ ശ്രീനിയായി മാറി;എല്ലാ അർത്ഥത്തിലും.നന്ദി പറയേണ്ടത് പുതിയ സിനിമയുടെ ശിൽപികളോടും വിനീതിനോടും ഒരു നിമിഷംപോലും അരികിൽനിന്നു മാറി നിൽക്കാത്ത ശ്രീനിയുടെ സ്വന്തം വിമലയോടുമാണ്.സ്നേഹമുള്ളവരുടെ പ്രാർത്ഥനകൾക്ക് ഫലമുണ്ടാകുമെന്ന് ഇനി വിശ്വസിച്ചേ പറ്റു- സത്യന്‍ അന്തിക്കാട് കുറിച്ചു.
28 വര്‍ഷങ്ങള്‍ക്ക് ശേഷം ‘സ്ഫടികം’ വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്താന്‍ ഒരുങ്ങുകയാണ്. സിനിമയുടെ കഥ കേട്ടതിന് ശേഷം ആദ്യം വന്ന നിര്‍മ്മാതാക്കള്‍ സ്ഫടികം ചെയ്യാന്‍ നിരസിച്ച സംഭവത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് സംവിധായകന്‍ ഭദ്രന്‍ ഇപ്പോള്‍.
ഈ സിനിമ ആദ്യം എടുക്കാന്‍ വന്ന കമ്പനി കഥ കേട്ടതിന് ശേഷം രണ്ട്, മൂന്ന് അഭിപ്രായ വ്യത്യാസങ്ങള്‍ പറഞ്ഞു. അതില്‍ ഒന്ന്. ‘മോഹന്‍ലാലിനെ പോലെ ഇത്ര ഇമേജുള്ള മനുഷ്യന്‍ തുണി അഴിച്ചടിച്ചാല്‍ ആളുകള്‍ കൂവില്ലേ?, ‘മുട്ടനാടിന്റെ ചങ്കിന്റെ ചോര കുടിക്കുക എന്നത് അറപ്പുളവാക്കുന്ന കാര്യമല്ലെ?’, അപ്പന്റെ കൈ വെട്ടുന്ന മകനെ നമ്മുടെ മലയാളി പ്രേക്ഷകര്‍ ഉള്‍കൊള്ളുമോ?’… എന്നൊക്കെ ആയിരുന്നു.
തനിക്ക് വേണമെങ്കില്‍ ഇക്കാര്യങ്ങളില്‍ അവരെ പറഞ്ഞ് കണ്‍വിന്‍സ് ചെയ്യാമായിരുന്നു. അക്കാര്യത്തില്‍ താന്‍ സമര്‍ഥനാണ്. പക്ഷെ അതിന് തുനിഞ്ഞില്ല. എപ്പോഴും ഒരു നിര്‍മ്മാതാവിന് വിശ്വാസം നഷ്ടപ്പെട്ടാല്‍ പിന്നെ നമ്മള്‍ അതില്‍ കണ്‍വിന്‍സ് ചെയ്യുന്നതില്‍ കാര്യമില്ല. താന്‍ അപ്പോള്‍ തന്നെ അവിടെ നിന്നിറങ്ങി.
ബോംബെയിലേക്ക് ടെലിഫോണ്‍ കോള്‍ ബുക്ക് ചെയ്തു. ഗുഡ്‌നൈറ്റ് മോഹനെ വിളിച്ചു. ‘ഞാന്‍ പണ്ട് നിങ്ങളോട് ആടു തോമയുടെ കഥ പറഞ്ഞത് ഓര്‍മ്മയുണ്ടോ?’, ‘പിന്നേ അത് ഞാനല്ലെ പ്രൊഡ്യൂസ് ചെയ്യേണ്ടത്’ എന്ന് അദ്ദേഹം പറഞ്ഞു. ഒപ്പം നിന്ന ഗുഡ്‌നൈറ്റ് മോഹനെ താന്‍ ഇന്ന് സ്മരിക്കുകയാണ് എന്നാണ് ഭദ്രന്‍ പറയുന്നത്.
റീമാസ്റ്ററിംഗ് കഴിഞ്ഞ് 4k അറ്റ്‌മോസില്‍ ആണ് സ്ഫടികം എത്താന്‍ ഒരുങ്ങുന്നത്. അടുത്ത വര്‍ഷം ഫെബ്രുവരി 9ന് ആണ് ചിത്രം റിലീസ് ചെയ്യുക. കഴിഞ്ഞ ദിവസം മോഹന്‍ലാല്‍ തന്നെയാണ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചത്. അതുകൊണ്ട് തന്നെ പ്രതീക്ഷയോടെയാണ് സിനിമാസ്വാദകര്‍ ചിത്രത്തിനായി കാത്തിരിക്കുന്നത്.
എസ് എന്‍ ഡി പി യോഗം ഭാരവാഹിയായിരുന്ന കെകെ മഹേശന്റെ മരണവുമായി ബന്ധപ്പെട്ട് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പ്രതിയാക്കാന്‍ കോടതി പൊലീസിന് നിര്‍ദേശം നല്‍കി. ആലപ്പുഴ ഫസ്റ്റ്ക്‌ളാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് നിര്‍ദേശം നല്‍കിയത്. മഹേശന്റെ കുടുംബം നല്‍കിയ ഹര്‍ജിയിലാണ് കോടതി വിധി. എസ് എന്‍ ഡി പി കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറിയായിരുന്നു കെ കെ മഹേശന്‍. വെള്ളാപ്പള്ളിയുടെ മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയും പ്രതിപ്പട്ടികയിലുണ്ട്.
വെള്ളാപ്പള്ളിക്കും മകനുമെതിരെ ആത്മഹത്യാപ്രേരണാ കുറ്റം ചുമത്തിയാണ് കേസെടുക്കാന്‍ കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. മൈക്രോഫിനാന്‍സ് തട്ടിപ്പുമായി ബന്ധപ്പെട്ടുളള പ്രശ്‌നങ്ങളിലാണ് കെ കെ മഹേശന്‍ ആത്മഹത്യ ചെയ്തത് എന്നാണ് കുടുബം പറയുന്നത്. ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് എഴുതി വച്ച കത്തില്‍ വെള്ളാപ്പള്ളിക്കെതിരെയും തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെയും കടുത്ത ആരോപണങ്ങളാണ് കെ കെ മഹേശന്‍ ഉയര്‍ത്തിയിരുന്നത്.
2020 ജൂലൈ 24 നാണ് കണിച്ചുകുളങ്ങരയിലെ എസ് എന്‍ ഡി പി ഓഫീസിനകത്ത് തൂങ്ങിമരിച്ച നിലയില്‍ മഹേശനെ കണ്ടെത്തിയത്. വെള്ളാപ്പള്ളി നടേശനും മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയും മാനസികമായി പീഡിപ്പിച്ചത് കൊണ്ടാണ് മഹേശന്‍ ആത്മഹത്യ ചെയ്തതെന്ന് വീട്ടുകാര്‍ ആരോപിച്ചിരുന്നു. മൈക്രോഫിനാന്‍സ് പദ്ധതിയുമായി ബന്ധപ്പെട്ടു നടന്ന നിരവധി ക്രമക്കേടുകളില്‍ വെള്ളാപ്പള്ളി നടേശന് പങ്കാളിത്തമുണ്ടന്നും, അതെല്ലാം തന്റെ തലയില്‍ കെട്ടിവയ്കാന്‍ വെളളാപ്പള്ളി കുടുബം ശ്രമിക്കുകയാണെന്നും മരിച്ച മഹേശന്‍ തന്റെ വീട്ടുകാരോട് പറഞ്ഞിരുന്നുവെന്നാണ് അവര്‍ കോടതിയില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.
മാനുഷിക യജ്ഞ്ത്തിന് വളരെ പ്രാധാന്യം നൽകിയിരുന്നു ഗുരുദേവൻ. മനുഷ്യനെ സേവിക്കുന്നതിലൂടെ മാത്രമേ ഈശ്വരനെ പൂജിക്കുവാൻ സാധിക്കൂ എന്ന ഗുരുസൂക്തം മാനുഷിക യജ്ഞത്തിൻ്റെ പ്രാധാന്യം വ്യക്തമാക്കുന്നു. ഈ ഗുരു വചസിനെ പ്രാവർത്തികമാക്കുന്നതിൻ്റെ ഭാഗമായാണ് കോട്ടയം മെഡിക്കൽ കോളേജ് കേന്ദ്രീകരിച്ച് ഗുരുനാരായണ സേവാനികേതൻ പ്രവർത്തിക്കുന്നത്. നിർധനരായ ക്യാൻസർ റേഡിയേഷൻ രോഗികൾക്ക് താമസം, ഭക്ഷണം, മരുന്ന് തുടങ്ങിയ നൽകി വരുന്നു. മെഡിക്കൽ കോളേജിൽ നടത്തുന്ന ഭക്ഷണ വിതരണം ആയിരങ്ങൾക്ക് ആശ്വാസമാണ്.

ഗുരു നാരായണ സേവാനികേതനിൽ ശ്രീനാരായണ ധർമ്മ പ്രചാരക പരിശീലന ക്ലാസുകൾ
സത്സംഗങ്ങൾ, ആദ്ധ്യാത്മിക പഠനശിബിരങ്ങൾ, ഗുരുകൃതികളുടെ ഭജനാമൃതം അങ്ങനെ ഒട്ടേറെ ജനസേവന പ്രവർത്തങ്ങൾ ആണ് ഗുരുനാരായണ സേവ നികേതൻ നടത്തിവരുന്നത്. ഗുരുനാരായണ സേവാനികതന്റെ പ്രവർത്തന ഫണ്ടിലേക്ക് സേവനം യു കെ സമാഹരിച്ച ഒരു ലക്ഷത്തി ഒന്നു രൂപ സേവനം യു കെ കൺവീനർ ശ്രീ സജീഷ് ദാമോദരൻ കോട്ടയം ഗുരുനാരായണ സേവാനികേതനിൽ വച്ചു ആചാര്യൻ കെ എൻ ബാലാജി സാറിന് കൈമാറി. ഈ സഹായം ഈശ്വര പൂജയായി കാണുന്നതായി സേവനം യു കെ ഡയറക്ടർ ബോർഡ് അറിയിച്ചു.