Latest News

2006ൽ നിയമസഭാ തിരഞ്ഞെടുപ്പിൽ തലശ്ശേരിയിൽ ഞങ്ങൾ പരസ്പരം മത്സരിച്ചപ്പോൾ ആളറിയാതെ കോടിയേരി എന്നോട് വോട്ടു ചോദിച്ച ഒരു ഓർമയുണ്ട് മനസിൽ. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തലശ്ശേരി ബിഷപ് മരണപ്പെട്ട ദിവസമായിരുന്നു അത്. അവധി കിട്ടിയ ദിവസം മുടി വെട്ടാൻ ഡ്രൈവറെ കാറിലിരുത്തി ഞാൻ തനിച്ച് ബാർബർ ഷോപ്പിൽ മുടി വെട്ടാൻ കയറി. ദേഹം മുഴുവൻ ഷാൾ മൂടി മുടി വെട്ടുന്നതിനിടെ കോടിയേരി അവിടെ എത്തി. എന്റെ കൈ പിടിച്ച് വോട്ടു ചോദിച്ചു. അപ്പോൾ ബാർബർ കോടിയേരിയോട് ആള് ആരാണെന്ന് നോക്കാൻ പറഞ്ഞു. അതു ഞാൻ ആണെന്നു തിരിച്ചറിഞ്ഞപ്പോൾ ഒരു പൊട്ടിച്ചിരിയായിരുന്നു കോടിയേരിയുടെ മറുപടി.

പ്രസംഗത്തിലും പുറമെയും വലിയ ഭീകരനാണെന്നു തോന്നുമെങ്കിലും ഉള്ളിൽ നിറയെ സ്നേഹമുള്ള ഒരു മനുഷ്യനായിരുന്നു കോടിയേരി എന്നാണ് എന്റെ അനുഭവം. ഞാൻ 1978 മുതൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നു. അന്ന് ഡിവൈഎഫ്ഐ നേതാവായിരുന്നു കോടിയേരി ബാലകൃഷ്ണൻ. യുവജന പ്രസ്ഥാനങ്ങളുടെ നേതാക്കളെന്ന നിലയിൽ ഞങ്ങൾ തമ്മിൽ അന്നേ പരിചയം ഉണ്ടായിരുന്നെങ്കിലും കൂടുതൽ അടുക്കുന്നത് തലശ്ശേരിയിലെ തിരഞ്ഞെടുപ്പ് കാലത്താണ്. അദ്ദേഹം ആഭ്യന്തരമന്ത്രി ആയപ്പോഴും ആ സൗഹൃദം തുടർന്നു.

അസുഖ ബാധിതനായപ്പോൾ 2 മാസം മുൻപ് കാണാൻ വരുന്നു എന്നു പറഞ്ഞപ്പോൾ വരണ്ട എന്നു പറഞ്ഞു തടഞ്ഞത് കോടിയേരി തന്നെയാണ്. രോഗബാധിതനായ, ക്ഷീണിതനായ തന്നെ മറ്റുള്ളവർ കാണുന്നതിൽ അദ്ദേഹത്തിനു താൽപര്യക്കുറവുണ്ടായിരുന്നു എന്നാണു മനസിലാക്കുന്നത്. തലശ്ശേരിയിൽ മത്സരിക്കുന്ന സമയത്ത് ഞാൻ തലശ്ശേരി ഗസ്റ്റ് ഹൗസിലാണു താമസിച്ചത്. സ്ഥാനാർഥി എന്ന നിലയിൽ ഞാൻ ഗസ്റ്റ് ഹൗസിൽ താമസിക്കരുത് എന്ന് രാഷ്ട്രീയ എതിരാളികൾ പറഞ്ഞു. നോമിനേഷൻ നൽകുന്നതിനു മുൻപാണ് അതെന്നതിനാൽ ഗസ്റ്റ് ഹൗസിൽ താമസിക്കുന്നതിനു നിയമ തടസ്സം ഉണ്ടായിരുന്നുമില്ല.

വിഷയം കോടിയേരിയോടു പറഞ്ഞപ്പോൾ താൻ ഇവിടെ നിന്നു പോകാനൊന്നും ഉദ്ദേശമില്ലേ എന്ന് തിരിച്ചു ചോദിച്ചു. ഞാൻ ഇവിടെ ഒരു വീട് വാടകയ്ക്കെടുത്തിട്ടുണ്ട് ഇനി എംഎൽഎ ആയാൽ താമസിക്കാൻ എന്നു ഞാൻ മറുപടി നൽകി. എങ്കിൽ താൻ ഇവിടെ നിന്നു പെട്ടിയിലേ പോകത്തുള്ളൂ എന്നായിരുന്നു കോടിയേരിയുടെ തമാശ നിറഞ്ഞ മറുപടി. പക്ഷേ ശക്തമായ മത്സരം തന്നെ ഞാൻ അവിടെ കാഴ്ച വച്ചു. ഇടതുപക്ഷത്തിന് കാൽ ലക്ഷത്തിലേറെ ഭൂരിപക്ഷമുണ്ടായിരുന്നത് 8000 ആയി കുറയ്ക്കാൻ കഴിഞ്ഞു.

വാശിയേറിയ മത്സരമായിരുന്നു അതെന്നു പിന്നീട് കോടിയേരി തന്നെ സമ്മതിച്ചു. സ്നേഹവും ഭീഷണിയും ഒരുപോലെ പങ്കു വച്ചതായിരുന്നു ആ തിരഞ്ഞെടുപ്പ്.മത്സരശേഷവും ആ സൗഹൃദം തുടർന്നു. 2018ൽ എന്റെ മകന്റെ വിവാഹത്തിന് കോടിയേരിയും ഭാര്യ വിനോദിനിയും വീട്ടിൽ വന്ന് ഏറെ നേരം സംസാരിച്ചിരുന്നു. അവസാനമായി ഒന്നു കാണണമെന്ന ആഗ്രഹം കോടിയേരി തന്നെ തടഞ്ഞതിനാൽ നടന്നില്ല.

കോടിയേരി ബാലകൃഷ്ണന് ആദാരാഞ്ജലിയുമായി മലയാള സിനിമാ ലോകവും. മമ്മൂട്ടി, മോഹന്‍ലാല്‍, കുഞ്ചാക്കോ ബോബന്‍, ഇര്‍ഷാദ് അലി, സംവിധായകന്‍ അരുണ്‍ ഗോപി തുടങ്ങി നിരവധി പേര്‍ സോഷ്യല്‍ മീഡിയയിലൂടെ തങ്ങളുടെ പ്രിയ നേതാവിന് ആദരാഞ്ജലി അര്‍പ്പിച്ചു.

”പ്രിയ സുഹൃത്തും അഭ്യുദയകാംഷിയും ആയിരുന്ന കോടിയേരി ബാലകൃഷ്ണന് ആദരാഞ്ജലികള്‍..” എന്നാണ് കോടിയേരിയുടെ ചിത്രത്തിനൊപ്പം മമ്മൂട്ടി ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

”സംശുദ്ധ രാഷ്ട്രീയത്തിന്റെ വഴിയിലൂടെ ജനഹൃദയങ്ങളിലേക്ക് നടന്നുകയറിയ പ്രിയപ്പെട്ട ശ്രീ കോടിയേരി ബാലകൃഷ്ണന് വേദനയോടെ ആദരാഞ്ജലികള്‍. ജനപ്രതിനിധിയായും മന്ത്രിയായും മാതൃകാപരമായ നേതൃത്വം നിര്‍വഹിച്ച അദ്ദേഹം വ്യക്തിപരമായി എനിക്ക് നല്ലൊരു സുഹൃത്തായിരുന്നു. ദീര്‍ഘനാളത്തെ ബന്ധമായിരുന്നു അദ്ദേഹവുമായി ഉണ്ടായിരുന്നത്. ആ സ്‌നേഹനിധിക്ക് കണ്ണീരോടെ വിട” എന്ന് മോഹന്‍ലാല്‍ കുറിച്ചു.

“ഒരു കമ്മ്യൂണിസ്റ്റ് എന്നു പറഞ്ഞാൽ ഏറ്റവും വലിയ സ്നേഹ സമ്പന്നനായിരിക്കണം എന്നു വിശ്വസിക്കുന്നവനാണ് ഞാൻ. ഉള്ളിൽ തീ ആളിക്കത്തിക്കോട്ടെ, പക്ഷേ പെരുമാറ്റത്തിലും പ്രവർത്തനത്തിലും സ്നേഹത്തിന്റെ ഊഷ്മളമായ വികാരം പ്രകടിപ്പിക്കുക എന്നത് മനുഷ്യന് കിട്ടുന്ന അസാധാരണ സിദ്ധിയാണ്. കോടിയേരിയെ സ്മരിക്കുമ്പോൾ ഈ വാക്കുകളാണ് എനിക്ക് ഓർമ്മ വരുന്നത്. ആദരാഞ്ജലികൾ!”, വിനയന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലാണ് കോടിയേരി ബാലകൃഷ്ണന്റെ അന്ത്യം. 70 വയസ് ആയിരുന്നു. മരണ സമയത്ത് ഭാര്യ വിനോദിനി, മക്കളായ ബിനീഷ്, ബിനോയ് എന്നിവര്‍ അടുത്തുണ്ടായിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, തമിഴ്‌നാട് സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്ണന്‍, ആനി രാജ, സംവിധായകന്‍ പ്രിയദര്‍ശനും മരണവിവരം അറിഞ്ഞ് ആശുപത്രിയില്‍ എത്തിയിരുന്നു.

ദീര്‍ഘനാളായി അര്‍ബുദബാധിതനായിരുന്നു. മൂന്ന് പതിറ്റാണ്ടിലേറെയായി സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ അമരക്കാരനായിരുന്നു കോടിയേരി. മൂന്ന് തവണ സംസ്ഥാന സെക്രട്ടറിയായി സിപിഎമ്മിനെ നയിച്ചു. അഞ്ച് തവണയാണ് തലശ്ശേരിയില്‍ നിന്ന് എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ടത്. തിങ്കളാഴ്ച മൂന്ന് മണിക്കാണ് സംസ്‌കാരം.

സിപിഎം പോളിറ്റ്ബ്യൂറോ അംഗവും മുന്‍ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തില്‍ അനുശോചിച്ച് മുതിര്‍ന്ന പാര്‍ട്ടി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വിഎസ് അച്യുതാനന്ദന്‍.കോടിയേരിയുടെ വിയോഗം അറിയിച്ചപ്പോഴുള്ള വിഎസിന്റെ അനുശോചനം അറിയിച്ച് ഹൃദയം നുറുങ്ങുന്ന കുറിപ്പാണ് മകന്‍ അരുണ്‍ കുമാര്‍ പങ്കുവച്ചത്.

‘കോടിയേരി നമ്മെ വിട്ടുപോയിരിക്കുന്നു, അറിഞ്ഞ ഉടന്‍ തന്നെ അച്ഛനെ അറിയിച്ചപ്പോള്‍ അദ്ദേഹത്തിന്റെ കണ്ണില്‍ ഒരു നനവായിരുന്നു’ അരുണ്‍ കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് ദീര്‍ഘനാളായി വിഎസ് വിശ്രമത്തിലാണ്. വിഎസ് മന്ത്രിസഭയില്‍ ആഭ്യന്തര വകുപ്പ് മന്ത്രിയായിരുന്നു കോടിയേരി.

ഞെട്ടലും വേദനയും ഉളവാക്കുന്ന ആ വാര്‍ത്ത ശ്രവിച്ചുകഴിഞ്ഞു. സ. കോടിയേരി നമ്മെ വിട്ടുപോയിരിക്കുന്നു. ആദ്യം ചെയ്തത് അച്ഛനോട് വിവരം പറയുകയാണ്. ഒരു നിമിഷം നിശബ്ദനായിരുന്ന അച്ഛന്റെ കണ്ണുകളില്‍ ഒരു നനവ് എനിക്ക് വ്യക്തമായി കാണാനായി. ‘അനുശോചനം അറിയിക്കണം’ എന്നു മാത്രം പറയുകയും ചെയ്തു.

അച്ഛന്റെ അനുശോചനം യശഃശരീരനായ കോടിയേരിയുടെ കുടുംബാംഗങ്ങളെ അറിയിക്കുകയല്ലാതെ മറ്റൊന്നും ഇത്തരുണത്തില്‍ ചെയ്യാനില്ലല്ലോ എന്ന വേദന മനസ്സില്‍ കനംതൂക്കുന്നു. അച്ഛനോട് ഏറ്റവും ആദരവും സ്നേഹവും പുലര്‍ത്തിയ നേതാവായിരുന്നു, സ. കോടിയേരി ബാലകൃഷ്ണന്‍. പ്രതിപക്ഷ നേതാവായിരുന്ന കാലത്തും മുഖ്യമന്ത്രിയായിരുന്ന കാലത്തും അച്ഛനുമായി സൂക്ഷ്മമായ ഹൃദയബന്ധം പുലര്‍ത്തിയിരുന്ന മഹാനായ കമ്യൂണിസ്റ്റ് നേതാവിന്റെ വിയോഗത്തില്‍ എന്റെ അനുശോചനംകൂടി അറിയിക്കുകയാണ്.

സി.പി.എം പി.ബി അംഗവും മുൻ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം നാളെ കണ്ണൂരിലെത്തിക്കും. എയർ ആംബുലൻസിൽ മൃതദേഹം തലശ്ശേരിയിലേക്ക് എത്തിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ അറിയിച്ചു.

എയർ ആംബുലൻസിൽ ഉച്ചയോടെ മൃതദേഹം എത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയടക്കമുള്ള പ്രമുഖ നേതാക്കൾ നാളെ കണ്ണൂരിലെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.തിങ്കളാഴ്ചയായിരിക്കും കോടിയേരി ബാലകൃഷ്ണന്റെ ശവസംസ്കാരം നടത്തുക. തിരുവനന്തപുരത്ത് കോടിയേരി ബാലകൃഷ്ണന്റെ ഭൗതിക ശരീരത്തിന്റെ പൊതുദർശനമുണ്ടാവില്ല.

സിപിഎം സംസ്ഥാന കമ്മിറ്റി ഓഫിസായ എകെജി സെന്‍ററില്‍ പാര്‍ട്ടിക്കൊടി താഴ്ത്തി.ഞായറാഴ്ച ഉച്ചമുതല്‍ തലശേരി ടൗണ്‍ഹാളില്‍ മൃതദേഹം പൊതുദര്‍ശനത്തിനു വയ്ക്കും. തുടർന്ന് കോടിയേരി മാടപ്പീടികയിലെ വസതിയിലും പൊതുദർശനം. 3ന് രാവിലെ 11 മുതൽ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിൽ പൊതുദർശനത്തിനു ശേഷം വൈകിട്ട് 3ന് പയ്യാമ്പലത്ത് സംസ്കാരം. അന്നു മാഹി, തലശേരി, ധർമടം, കണ്ണൂർ മണ്ഡലങ്ങളിൽ ആദരസൂചകമായി ഹർത്താൽ ആചരിക്കും.

 

സിപിഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കോടിയേരിയുടെ വിയോഗം പാര്‍ട്ടിക്കും രാഷ്ട്രീയ കേരളത്തിനും തീരാനഷ്ടമാണെന്ന് ജീവിതം തന്നെ പാര്‍ട്ടിക്കു വേണ്ടി അര്‍പ്പിച്ച സമുന്നത നേതാക്കളുടെ നിരയിലാണ് കോടിയേരി ബാലകൃഷ്ണന്റെ സ്ഥാനമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പാര്‍ട്ടിയെ ഇന്നു കാണുന്ന വിധത്തില്‍ കരുത്തുറ്റ പ്രസ്ഥാനമാക്കി മാറ്റുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക് ചരിത്രപരമായ പ്രാധാന്യമുള്ളതാണ്. അവിസ്മരണീയമായ, സമാനതകളില്ലാത്ത, സംഭാവനകള്‍ പ്രസ്ഥാനത്തിനും ജനതയ്ക്കും നാടിനുംവേണ്ടി ത്യാഗപൂര്‍വ്വം നല്‍കിയ കോടിയേരിയുടെ സ്മരണക്കുമുമ്പില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നെന്ന് പിണറായി വിജയന്‍ പറഞ്ഞു.

ഏറ്റവും പ്രിയപ്പെട്ട സഖാവും സഹോദരനുമായ കോടിയേരി ബാലകൃഷ്ണന്റെ വിയോഗം പാര്‍ട്ടിക്കും രാഷ്ട്രീയകേരളത്തിനും തീരാനഷ്ടമാണ്. അസുഖ ബാധിതനായി ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വിദ്യാര്‍ത്ഥി നേതാവ്, നിയമസഭാ സാമാജികന്‍, സംസ്ഥാനത്തിന്റെ ആഭ്യന്തര മന്ത്രി, പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറി ,സംസ്ഥാന സെക്രട്ടറി, പൊളിറ്റ് ബ്യൂറോ അംഗം എന്നിങ്ങനെ വിവിധ രംഗങ്ങളില്‍ സഖാവ് തന്റേതായ മുദ്ര പതിപ്പിച്ചു. വിദ്യാര്‍ത്ഥി സംഘടനാ രംഗത്തിലൂടെയാണ് രാഷ്ട്രീയജീവിതമാരംഭിച്ചത്.

അടിയന്തിരാവസ്ഥ കാലത്ത് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ആയി സംഘടനയെ നയിച്ചു. ഈ സമയത്ത് 16 മാസത്തോളം മിസ തടവുകാരനായി ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. കേരളമാകെ വേരുള്ള വിദ്യാര്‍ത്ഥി പ്രസ്ഥാനമായി എസ്എഫ്ഐയെ വളര്‍ത്തുന്നതില്‍ അദ്ദേഹത്തിന്റെ പങ്ക് ചെറുതല്ല.

മതനിരപേക്ഷതയില്‍ അടിയുറച്ചു വിശ്വസിച്ച സഖാവ് തലശ്ശേരി കലാപകാലത്ത് ഹിന്ദു വര്‍ഗ്ഗീയ ശക്തികളെ ചെറുക്കുന്നതിന് മുന്നില്‍ നിന്നു. വളരെ ചെറിയ പ്രായത്തില്‍ തന്നെ പാര്‍ട്ടിയുടെ ചുമതലകള്‍ ഏറ്റെടുത്തു നിര്‍വഹിക്കാന്‍ ആരംഭിച്ച അദ്ദേഹം പുരോഗമന വിദ്യാര്‍ത്ഥി പ്രസ്ഥാനം കേരളം രാഷ്ട്രീയത്തിന് സംഭാവന ചെയ്ത കരുത്തുറ്റ നേതാവാണ്. സഖാവ് സെക്രട്ടറി ആയിരുന്ന കാലം പാര്‍ട്ടി വലിയ വെല്ലുവിളികള്‍ നേരിട്ട സമയമാണ്. ഈ വെല്ലുവിളികളെ നേരിട്ട് സംഘടനാസംവിധാനത്തെ ശക്തിപ്പെടുത്തുന്നതിലും വളര്‍ത്തുന്നതിലും അതിനിര്‍ണായക പങ്കുവഹിച്ചു.

നിയമസഭാ സാമാജികനെന്ന നിലയില്‍ ഉജ്ജ്വലമായ പ്രകടനമാണ് അദ്ദേഹം കാഴ്ച വെച്ചത്. 1982 ലാണ് സഖാവ് തലശ്ശേരിയില്‍ നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ചു നിയമസഭയില്‍ എത്തുന്നത്. 1987 ലും 2001 ലും 2006 ലും 2011 ലും പിന്നീട് അദ്ദേഹം ഇതേ മണ്ഡലത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടു. അടിസ്ഥാന വര്‍ഗ്ഗത്തിന്റെ ശബ്ദം നിയമസഭക്കകത്തുയര്‍ത്തുന്നതില്‍ സഖാവ് കണിശത കാണിച്ചിട്ടുണ്ട്. 2006 മുതല്‍ 2011 വരെയുള്ള കാലഘട്ടത്തില്‍ കേരളത്തിന്റെ ആഭ്യന്തര- ടൂറിസം മന്ത്രിയെന്ന നിലയില്‍ നിസ്തുലമായ സംഭാവനകള്‍ അദ്ദേഹം നല്‍കിയിട്ടുണ്ട്. പൊലീസ് സേനയെ ആധുനികവല്‍ക്കരിക്കുന്നതിലും ജനകീയവല്‍ക്കരിക്കുന്നതിലും അദ്ദേഹത്തിന്റെ ഇടപെടല്‍ പ്രശംസനീയമാണ്.

ചാഞ്ചല്യമില്ലാത്ത പ്രത്യയശാസ്ത്രബോധ്യം, വിട്ടുവീഴ്ചയില്ലാത്ത പാര്‍ടിക്കൂറ്, കൂട്ടായ പ്രവര്‍ത്തനത്തിനുള്ള മനഃസന്നദ്ധത, എണ്ണയിട്ട യന്ത്രം എന്നതുപോലെ പാര്‍ടി സംഘടനയെ സദാതയ്യാറാക്കി നിര്‍ത്തുന്നതിലുള്ള നിഷ്‌ക്കര്‍ഷ എന്നിവയൊക്കെ പുതിയ തലമുറക്കു മാതൃകയാകും വിധം കോടിയേരിയില്‍ എന്നും തിളങ്ങി നിന്നു. പാര്‍ട്ടി ശത്രുക്കളോട് കര്‍ക്കശമായ നിലപാട് സ്വീകരിക്കുകയും അതേസമയം തന്നെ പൊതുവായ കാര്യങ്ങളില്‍ സംയമനത്തോടെയും ആരും അംഗീകരിക്കുന്ന തരത്തിലും ഇടപെടുകയും ചെയ്യുന്ന ശീലം സഖാവ് എന്നും മുറുകെപ്പിടിച്ചു.

എല്ലാവരോടും സൗഹാര്‍ദ്ദത്തോടെ പെരുമാറിക്കൊണ്ടുതന്നെ നിലപാടുകളില്‍ നിന്ന് അണുവിട വ്യതിചലിക്കാതിരിക്കാന്‍ ശ്രദ്ധിച്ചു. 1995 ല്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സഖാവ്, 2002 ല്‍ കേന്ദ്രകമ്മിറ്റി അംഗമായി. 2008 മുതല്‍ പാര്‍ടി പൊളിറ്റ് ബ്യൂറോ അംഗമായി പ്രവര്‍ത്തിച്ചുവരികയാണ്. കോടിയേരിയുടെ വിദ്യാര്‍ത്ഥി കാലം മുതല്‍ അടുപ്പമുണ്ട്. ഊഷ്മളമായ സൗഹൃദവും കോമ്രേഡ്ഷിപ്പും ഞങ്ങള്‍ക്കിടയില്‍ ഈ കാലയളവില്‍ വളര്‍ന്നു വന്നു. രോഗം മൂര്‍ച്ഛിച്ചതിനാല്‍ തനിക്ക് ചുമതലകള്‍ പൂര്‍ണ്ണ തോതില്‍ നിര്‍വ്വഹിക്കാനാവില്ല എന്നുകണ്ട് സെക്രട്ടറി സ്ഥാനത്തു നിന്ന് മാറിനില്‍ക്കാന്‍ സ്വയം സന്നദ്ധനായി മുന്നോട്ടു വരിക മാത്രമല്ല നിര്‍ബന്ധം പിടിക്കുകയുമായിരുന്നു അദ്ദേഹം.

ജീവിതം തന്നെ പാര്‍ട്ടിക്കു വേണ്ടി അര്‍പ്പിച്ച സമുന്നതനേതാക്കളുടെ നിരയിലാണ് കോടിയേരി ബാലകൃഷ്ണന്റെ സ്ഥാനം. പാര്‍ട്ടിയെ ഇന്നുകാണുന്ന വിധത്തില്‍ കരുത്തുറ്റ പ്രസ്ഥാനമാക്കി മാറ്റുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക് ചരിത്രപരമായ പ്രാധാന്യമുള്ളതാണ്. അവിസ്മരണീയമായ, സമാനതകളില്ലാത്ത, സംഭാവനകള്‍ പ്രസ്ഥാനത്തിനും ജനതയ്ക്കും നാടിനും വേണ്ടി ത്യാഗപൂര്‍വ്വം നല്‍കിയ കോടിയേരിയുടെ സ്മരണക്കുമുമ്പില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.

അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന് ചെന്നൈ അപ്പോളോ ആശുപത്രിയില്‍ നേരിട്ടെത്തി ആദരമര്‍പ്പിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. മരണവിവരം അറിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ അദ്ദേഹം ആശുപത്രിയിലേക്ക് എത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചു.

അദ്ദേഹത്തിന്റെ വാക്കുകൾ….

അര്‍ബുദ രോഗബാധയെത്തുടര്‍ന്ന് 2019 ഒക്ടോബറില്‍ യുഎസില്‍ ചികിത്സ തേടിയ അദ്ദേഹം ഈ വര്‍ഷം ഏപ്രില്‍ 30ന് യുഎസില്‍ തന്നെ തുടര്‍ചികിത്സയ്ക്കു പോയിരുന്നു. മേയ് 17ന് ചികിത്സയ്ക്കു ശേഷം മടങ്ങിയെത്തുംവരെ സംസ്ഥാന സെന്ററാണ് പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്.

സിപിഐഎം നേതൃസമിതി അംഗവും മൂന്ന് തവണ പാർട്ടി സംസ്ഥാന സെക്രട്ടറിയുമായ ശ്രീ. കോടിയേരി ബാലകൃഷ്ണന് ഞാൻ അന്തിമോപചാരം അർപ്പിച്ചു.തത്വാധിഷ്ഠിത നേതാവായിരുന്ന സഖാവ് കോടിയേരി ബാലകൃഷ്ണൻ 1975ലെ പ്രതിസന്ധി ഘട്ടത്തിൽ മിസ ആക്ട് പ്രകാരം ജയിലിലായി.അദ്ദേഹത്തിന്റെ വിയോഗത്തിൽ കഴിയുന്ന കുടുംബത്തിനും കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ സഖാക്കൾക്കും ഞാൻ എന്റെ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു.

 

രാഷ്ട്രീയത്തിനപ്പുറം സൗഹൃദം നിലനിര്‍ത്തിയിരുന്ന നേതാക്കളായിരുന്നു കോടിയേരിയും സ്റ്റാലിനും. അര്‍ബുദ ബാധിതനായി ഏറെ നാളായി ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു കോടിയേരി. രണ്ടു മാസം മുന്‍പാണ് ആരോഗ്യനില വീണ്ടും വഷളായത്. 2006-11 കാലയളവില്‍ കേരളത്തിലെ ആഭ്യന്തര, വിനോദസഞ്ചാര വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായിരുന്നു. 2001 ലും 2011 ലും നിയമസഭയില്‍ പ്രതിപക്ഷ ഉപനേതാവായും പ്രവര്‍ത്തിച്ചു.

ഈ വര്‍ഷം കൊച്ചിയില്‍ നടന്ന സിപിഎം സംസ്ഥാന സമ്മേളനത്തില്‍ അദ്ദേഹത്തെ തുടര്‍ച്ചയായ മൂന്നാം തവണയും സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്തിരുന്നു. ആരോഗ്യാവസ്ഥ മോശമായതിനെ തുടര്‍ന്നു സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു. തലശേരിയില്‍ നിന്ന് അഞ്ചു തവണ (1982, 1987, 2001, 2006, 2011) നിയമസഭാംഗമായിട്ടുണ്ട്.

കാർട്ടൂണിസ്റ്റും തിരക്കഥാകൃത്തുമായ ഒ.സി. രാജുവിന്റെ ആദ്യ നോവൽ “ഷാജി പറഞ്ഞ കഥ” ഒക്ടോബർ 2-ന് പുറത്തിറങ്ങുന്നു. മലയാളത്തിന്റെ പ്രശസ്ത കഥാകാരൻ എസ്. ഹരീഷാണ് പുസ്തകം പ്രകാശിപ്പിക്കുന്നത്. മുതിർന്ന മാധ്യമ പ്രവർത്തകൻ എം. ജയചന്ദ്രൻ പുസ്തകം ഏറ്റുവാങ്ങും. ചരിത്രകാരനും ഗ്രന്ഥകർത്താവുമായ വി.വി. സ്വാമിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന പ്രകാശന പരിപാടിയിൽ കവിയും കേരള സാഹിത്യ അക്കാദമി പുരസ്കാര ജേതാവുമായ എം.ആർ. രേണുകുമാർ, യുക്തിരേഖ എഡിറ്റർ അഡ്വ. രാജഗോപാൽ വാകത്താനം, ചിത്രകാരനും എഴുത്തുകാരനുമായ ഇ.വി. അനിൽ, ആൽഫബെറ്റിന്റെ പ്രതിനിധി രഘു ഇരവിപേരൂർ, കഥാകൃത്ത് പ്രൊഫ. റ്റിജി തോമസ്, ചിത്രകാരൻ എം. സോമു, കാർട്ടൂണിസ്റ്റ് ഷാജി മാത്യു, കാർട്ടൂണിസ്റ്റും കോളമിസ്റ്റുമായ ഫാദർ തോമസ് പി. മുകളിൽ, മണിമല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയിംസ് പി. സൈമൺ, കെ.ടി. രാജേന്ദ്രൻ, എഫ്ക സംസ്ഥാന സെക്രട്ടറി പ്രദീപ് കോശി തുടങ്ങിയവർ ആശംസകൾ അറിയിക്കും.

“ഷാജി പറഞ്ഞ കഥ എന്ന നോവൽ ഒരർത്ഥത്തിൽ ഫിൽട്ടർ ചെയ്യപ്പെട്ട ചരിത്രമാണ്. ചരിത്രം Absent ആക്കിക്കളഞ്ഞ മനുഷ്യജീവിതങ്ങളാണ് ഈ കൃതിയുടെ വിശാലമായ കാൻവാസിനടിയിൽ നില്ക്കുന്നത്. എന്നാൽ ആ ജീവിതം നേരിട്ട് പ്രത്യക്ഷപ്പെടുത്തുന്ന ഒരു രീതിയല്ല നോവൽ അവലംബിക്കുന്നത്. സവിശേഷമായ ഒരു ക്രാഫ്റ്റ് നിർമ്മിച്ചുകൊണ്ടാണ് അത് ആവിഷ്ക്കരിക്കുന്നത്. ഈ നോവൽ കഥയെക്കുറിച്ചുള്ള കഥയാണ്. മറ്റൊരു വിധത്തിൽ എഴുത്തിന്റെ എഴുത്ത്. പ്രധാനമായും മൂന്ന് കഥകൾ പറഞ്ഞുകൊണ്ട് ഈ കൃതി അതിന്റെ പാഠം സൃഷ്ടിക്കുന്നു”. പ്രേമേയപരമായി ഏറെ വ്യത്യസ്തത പുലർത്തുന്ന നോവലിനെക്കുറിച്ച് വി.വി. സ്വാമിയുടെ ആദ്യവായനയിൽ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു. പഠനഗ്രന്ഥങ്ങൾ ഉൾപ്പടെ ശ്രദ്ധേയമായ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ള സൊസൈറ്റി ഓഫ് പി.ആർ.ഡി.എസ്സ്. സ്റ്റഡീസിന്റെ പബ്ലിക്കേഷൻ വിഭാഗമായ അൺസീൻ ലെറ്റേഴ്സ് സ്ലേറ്റ് പബ്ലിക്കേഷൻസ് ആണ് പ്രസാധകർ.

ഒ.സി. രാജു: കോട്ടയം ജില്ലയിൽ മണിമലയിൽ 1972 ഏപ്രിൽ 18-ന് ജനനം. പത്രപ്രവർത്തനം, കാർട്ടൂൺ, ബാലസാഹിത്യം, തിരക്കഥ തുടങ്ങിയ വിവിധ മേഖലകളിൽ പ്രവർത്തനം. രാഷ്ട്രദീപിക ദിനപ്പത്രത്തിൽ ദീർഘകാലം ആർട്ടിസ്റ്റായും കോളമിസ്റ്റായും ടോംസ് കോമിക്‌സിൽ കാർട്ടൂണിസ്റ്റും കാലിഗ്രഫി ആർട്ടിസ്റ്റുമായും ഇടപെട്ടു. കാടുകപ്പ്, കുട്ടുവിന്റെ വികൃതികൾ എന്നീ ബാലനോവലുകൾ കുട്ടികളുടെ ദീപികയിലും മുത്തശ്ശിയിലുമായി പ്രസിദ്ധീകരിച്ചു. കൂടാതെ ഹിറ്റ്ലിസ്റ്, ഇലട്രിക് എന്നീ സോഷ്യൽ സറ്റയറുകൾ രാഷ്ട്രദീപിക, ദീപിക ദിനപത്രങ്ങളിൽ എഴുതി. കഴുതരാജാവ്, മന്ത്രാണി കുന്ത്രാണി എന്നീ കോമിക് ബുക്കുകളും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. നിരവധി ടെലിവിഷൻ പരമ്പരകൾക്ക് തിരക്കഥകൾ തയാറാക്കിയിട്ടുണ്ട്. കേരള കാർട്ടൂൺ അക്കാദമി അംഗവുമാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

മുൻ സി പി എം പാർട്ടി സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവുമായ കൊടിയേരി ബാലകൃഷ്ണൻ(69) അന്തരിച്ചു. ഏറെ നാളായി അർബുദ ബാധിതനായി ചികിത്സയിൽ ആയിരുന്നു. അടുത്തിടെയാണ് ആരോഗ്യനില വഷളായതിനെ തുടർന്ന് അപ്പോളോ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടത്.

സംസ്‌കാരം തിങ്കളാഴ്ച്ച വൈകിട്ട് 3 മണിക്ക്. മൃതദേഹം നാളെ 3 മണി പൊതുദർശനത്തിനായി തലശേരിയിൽ എത്തിക്കും. ഈ വർഷം കൊച്ചിയിൽ നടന്ന സിപിഎം സംസ്ഥാന സമ്മേളനത്തിൽ അദ്ദേഹം തുടർച്ചയായി മൂന്നാം തവണയും സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാൽ ആരോഗ്യാവസ്ഥ മോശമായതിനെ തുടർന്നു സെക്രട്ടറി സ്ഥാനം ഒഴിയുകയായിരുന്നു.

‘‘ഉറങ്ങീട്ടു രണ്ടു ദിവസമായി. കയ്യിൽ നിന്ന് ഊർന്നു പോകുന്ന കുഞ്ഞിക്കാലുകളാണ് ഓർമയിൽ നിറയെ. ശരീരത്തിന്റെ വിറയൽ ഇപ്പോഴും മാറിയിട്ടില്ല. കുഞ്ഞിന്റെ കാലിൽ പിടിച്ചപ്പോൾ തണുത്തിരിക്കുന്നതും കയ്യിൽ നിന്നു വഴുതിപ്പോകുന്നതും മനസ്സിൽ നിന്നു പോകുന്നില്ല’’ – ആലുവ മാർത്താണ്ഡവർമ പാലത്തിൽ നിന്നു പുഴയിലേയ്ക്കു പിതാവു വലിച്ചെറിഞ്ഞ പിഞ്ചു കുഞ്ഞിനെ രക്ഷപെടുത്താൻ വെള്ളത്തിൽ ചാടിയ മിഥുൻ രാജീവിന്റേതാണ് വാക്കുകൾ. ‘‘അന്നു കൂടെ ചാടിയ ആറൂഖിനെ വിളിച്ചപ്പോൾ അവനും പറഞ്ഞു ഉറങ്ങാൻ കഴിയുന്നില്ലെന്ന്’’ – ആലുവ സ്വദേശികളും സുഹൃത്തുക്കളുമായ മിഥുനും ആറൂഖും ഒരു പിഞ്ചു കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനാകാതെ പോയതിന്റെ വേദനയിലാണ്.

അത്താണി അസീസി സ്കൂൾ ഒന്നാം ക്ലാസ് വിദ്യാർഥിനി ആര്യനന്ദയെ പിതാവ് ചെങ്ങമനാട് പുതുവാശേരി മല്ലിശേരി വീട്ടിൽ എം.സി. ലൈജു പെരിയാർ നദിയിൽ എറിഞ്ഞ് വെള്ളത്തിലേയ്ക്കു ചാടുകയായിരുന്നു. ഈ സമയത്താണ് ആലുവ പുളിഞ്ചോട് ബജാജ് ഷോറൂമിൽ സ്പെയർ വിഭാഗത്തിൽ ജോലി ചെയ്യുന്ന വെളിയത്തുനാട് കിടങ്ങപ്പള്ളിപ്പറമ്പിൽ മിഥുൻ അതുവഴിയെത്തുന്നത്.

‘‘പാലത്തിന്റെ നടുക്ക് എത്തിയപ്പോൾ ആൾക്കൂട്ടം. ഒരു ചേച്ചി വന്നു കരഞ്ഞു പറഞ്ഞു, ദേ ഒരു കൊച്ചിനെ ഒരുത്തൻ വെള്ളത്തിലേയ്ക്ക് എറിഞ്ഞു എന്ന്. ചേച്ചി കരയുകയാണ്. നോക്കുമ്പോൾ അറിയാവുന്ന രണ്ടു സുഹൃത്തുക്കൾ പാലത്തിന്റെ അങ്ങേ വശത്തു കൂടി ഓടി വരുന്നുണ്ട്. വെള്ളത്തിൽ നോക്കിയപ്പോൾ കൊച്ചിന്റെ കൈ പൊങ്ങിക്കണ്ടു. കുഞ്ഞിനു ജീവനുണ്ട് എന്നുറപ്പിച്ചതു കൊണ്ടാണ് കുഞ്ഞിനെ രക്ഷിക്കാൻ വെള്ളത്തിൽ ചാടാൻ തീരുമാനിച്ചത്. പാലത്തിന്റെ സൈഡിലെ പടിക്കെട്ടിലൂടെ ഇറങ്ങി പെരിയാർ ബാറിന്റെ മുന്നിലെത്തി. അടഞ്ഞു കിടന്ന ഗേറ്റ് ചാടിക്കടന്ന് പിൻവഴത്തു കൂടി ചെന്നു ചാടിയത് ചെളിയിലേയ്ക്ക്. അവിടുന്നു കുഞ്ഞിനടുത്തേയ്ക്കു നീന്തിയെത്തി. അപ്പോഴേയ്ക്കും അണച്ചു വയ്യാതായിരുന്നു.

നീന്തിയെത്തിയ സുഹൃത്തിനു കുഞ്ഞിന്റെ മുടിയിൽ പിടിത്തം കിട്ടി. അദ്ദേഹവും അണച്ചാണ് നീന്തുന്നത്. അവനു കുഞ്ഞിന്റെ മുടിയിൽ നിന്നു പിടിത്തം പോയി. ഈ സമയം നീന്തി ചെന്നു കുഞ്ഞിനെ പിടിക്കാൻ ശ്രമിച്ചു. കാലിലാണ് പിടിത്തം കിട്ടിയത്. കുഞ്ഞിന്റെ കാലിൽ നിന്നു പിടിവിടാതെ കുറച്ചു സമയം അങ്ങനെ തന്നെ വെള്ളത്തിൽ അണച്ചു കിടന്നു നോക്കി. താഴ്ന്നു പോകുമെന്നു തോന്നിയതിനാൽ ഉറക്ക കരഞ്ഞു, ആരെങ്കിലും ഓടി വരണേ എന്നു വിളിച്ചു പറഞ്ഞു. ഈ സമയം കുഞ്ഞിന്റെ കാലിൽ നിന്നുള്ള പിടി വിട്ടു പോയി.

അണച്ചു തീരെ വയ്യാതായി മുങ്ങിപ്പോകാറായപ്പോഴേയ്ക്കാണ് കുഞ്ഞിന്റെ കാലിൽ നിന്നു പിടിവിട്ടു പോയത്. താഴേയ്ക്കു മുങ്ങി നോക്കുമ്പോൾ കുഞ്ഞ് അടിയിലേയ്ക്കു പോകുന്നതാണ് കണ്ടത്. ചുഴി ആയിരുന്നതിനാൽ കുഞ്ഞു കറങ്ങിയാണ് പോകുന്നത്. ഒഴുക്കിൽ പെട്ടു കയ്യും കാലും കുഴയുന്നതായി തോന്നി. എങ്ങനെയെങ്കിലും നീന്തി കരയിലെത്തിയില്ലെങ്കിൽ സ്വന്തം ജീവനും നഷ്ടമാകുമെന്നു തോന്നി. എങ്ങനെയോ ആണ് നീന്തി ‌കരയിലേക്ക് കയറിയത്. ഒപ്പം രക്ഷപെടുത്താൻ ഇറങ്ങിയ കൂട്ടുകാരനും ഇതേ അവസ്ഥയിലായിരുന്നു. അവന്റെ കാലു പൊട്ടി സ്റ്റിച്ചിടേണ്ടി വന്നു. വെള്ളത്തിൽ ചാടുന്നതിനു മുമ്പു ഫോണും പേഴ്സുമെല്ലാം കരയിൽ വലിച്ചെറിഞ്ഞിട്ടാണ് ചാടിയത്. പാൻസും ഷർട്ടും അഴിക്കാതെ നീന്തിയതിനാലാണ് പെട്ടെന്നു ക്ഷീണിച്ചു പോയത്. കൺമുന്നിൽ കുട്ടിൽ കൈവിട്ടുപോകുന്നത് നിസ്സഹായതോടെ നോക്കാനെ കഴിഞ്ഞുള്ളു’’– മിഥുൻ പറയുന്നു.

വ്യാഴാഴ്ചയാണ് മകളെ പാലത്തിൽ നിന്നു പുഴയിൽ എറിഞ്ഞ ശേഷം പിതാവും ചാടി മരിച്ചത്. ചെങ്ങമനാട് പുതുവാശേരി മല്ലിശേരി ലൈജു (36), മകൾ ആര്യനന്ദ (6) എന്നിവരാണു മരിച്ചത്. അത്താണി അസീസി സ്കൂൾ ഒന്നാം ക്ലാസ് വിദ്യാർഥിയായ ആര്യനന്ദ സ്കൂൾ ബസിൽ കയറാൻ നിന്നപ്പോൾ ലൈജു സ്കൂട്ടറിൽ കയറ്റി ആലുവയിലേക്കു കൊണ്ടുവരികയും പാലത്തിൽ നിന്നു പുഴയിലേക്ക് എറിയുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. പിന്നാലെ ലൈജുവും ചാടുകയായിരുന്നു.

മികച്ച ഗായിക നഞ്ചിയമ്മയാണെന്നു പ്രഖ്യാപിച്ചപ്പോള്‍ തന്നെ കേരളകര കാത്തിരിക്കുകയായിരുന്നു ഈ ദിവസത്തിനായി. ദേശീയ പുരസ്‌കാരം നഞ്ചിയമ്മ ഏറ്റുവാങ്ങുന്ന ആ നിമിഷം കണ്‍നിറയെ കാണാനായുളള കാത്തിരിപ്പ്. വിജ്ഞാന്‍ ഭവനില്‍ നടന്ന ചടങ്ങില്‍ മറ്റു ജേതാക്കള്‍ക്കൊപ്പം നഞ്ചിയമ്മയും ഇന്നലെ പുരസ്‌കാരം ഏറ്റുവാങ്ങി. വലിയ ആരവങ്ങളോടെയാണ് നഞ്ചിയമ്മയെ കാണികള്‍ വേദിയിലേയ്ക്കു എതിരേറ്റത്. നഞ്ചിയമ്മ എന്ന പേരു ഉയര്‍ന്നു കേട്ടപ്പോള്‍ തന്നെ ഏവരും ഏഴുന്നേറ്റു നിന്ന് ആ പ്രതിഭയ്ക്കു ആദരം നല്‍കി.

നിറ ചിരിയോടെയാണ് നഞ്ചിയമ്മ രാഷ്ട്രപതിയില്‍ ദ്രൗപതി മുര്‍മുവില്‍ നിന്നു പുരസ്‌കാരം ഏറ്റുവാങ്ങിയത്. സ്വാഗതപ്രസംഗത്തിനിടയില്‍ നഞ്ചിയമ്മയുടെ പുരസ്‌കാര നിറവില്‍ അഭിമാനിക്കുന്നുവെന്ന് മന്ത്രി അനുരാഗ് ഠാക്കൂര്‍ പറയുകയുണ്ടായി.’ കേരളത്തിലെ ഒരു ചെറിയ ഗോത്രവിഭാഗത്തില്‍ നിന്നുളള നാടന്‍പാട്ടുകാരിയാണ് എന്നറിഞ്ഞതില്‍ സന്തോഷമുണ്ട്. ഈ നേട്ടം കരസ്ഥമാക്കിയതില്‍ ഞാന്‍ അവരെ അഭിനന്ദിക്കുന്നു’ അനുരാഗ് ഠാക്കൂര്‍ പറഞ്ഞു. ശേഷം നഞ്ചിയമ്മ ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാര ജേതാവായ ആശ പരേഖറിനു, തന്നെ ഈ പുരസ്‌കാരത്തിനു അര്‍ഹയാക്കിയ ഗാനം പാടികൊടുക്കുന്നതു കാണാം.നഞ്ചിയമ്മ ആ ഗാനം ആലപിക്കുമ്പോള്‍ അവര്‍ പ്രതിനിധീകരിക്കുന്നതു ഒരു വലിയ ജനതയെയാണെന്നു വളരെ അഭിമാനത്തോടെ നമ്മെ ഓര്‍മപ്പെടുത്തുന്നു.

സച്ചി സംവിധാനം ചെയ്ത”അയ്യപ്പനും കോശിയും ” യിലെ “കലക്കാച്ചാ” എന്ന ഗാനമാണ് നഞ്ചിയമ്മയിലെ ഗായികയെ വെളിച്ചത്തിലേക്കു കൊണ്ടുവരുന്നത്.അട്ടപ്പാടിയില് നിന്നു വിഞ്ജാൻ ഭവനിലേക്കുള്ള ഈ 64 ക്കാരിയുടെ യാത്രയിൽ സച്ചി എന്ന സംവിധായൻ വഹിച്ച പങ്കു വളരെ വലുതാണ്. താൻ സംവിധാനം ചെയ്ത ‘അയ്യപ്പനും കോശിയും ‘ എന്ന ചിത്രം ഇന്നു ദേശിയ തലത്തിൽ അംഗീകാരങ്ങൾ നേടുമ്പോള്‍ അതു കാണാനും അനുഭവിക്കാനും സച്ചി ഇന്ന് ഈ ലോകത്തില്ല. നഞ്ചിയമ്മയെ പോലൊരു പ്രതിഭയെ കലാ ലോകത്തിനു സമ്മാനിച്ച സച്ചി ,നിങ്ങളോടു ആസ്വാദകർ എന്നും കടപ്പെട്ടിരിക്കും.

RECENT POSTS
Copyright © . All rights reserved