ഹൂസ്റ്റൺ :- ഹൂസ്റ്റൺ ഫ്രൈഡേ ക്ലബ് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര വടം വലി മത്സരത്തിൽ പങ്കെടുക്കുവാൻ തയ്യാറായിരിക്കുകയാണ് ടീം യുകെ. ബി സി എം സി ബർമിംഗ്ഹാമിൽ നിന്നുള്ള അംഗങ്ങളും , ഹൂസ്റ്റർ തെമ്മാടിസിൽ നിന്നുള്ള അംഗങ്ങളും, ഹേർഫോർഡ് അച്ചായൻസിൽ നിന്നുള്ള ടീം മെമ്പേഴ്സും, എവർഷൈൻ കാന്റബറിയിലെ മെമ്പേഴ്സും ആണ് ടീം യു കെയിൽ ഉൾപ്പെടുന്നത്. യുകെയിൽ നിന്നുള്ള എല്ലാ വടംവലി പ്രേമികളെയും പ്രതിനിധാനം ചെയ്താണ് ടീം യുകെ അമേരിക്കയിൽ നടക്കുന്ന മത്സരത്തിൽ പങ്കെടുക്കുന്നതെന്ന് ടീം അംഗങ്ങൾ പറഞ്ഞു. 2019 ൽ ചിക്കാഗോയിൽ നടന്ന അന്താരാഷ്ട്ര മത്സരത്തിൽ ടീം യുകെ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയിരുന്നു. അതിനു ശേഷം നടക്കുന്ന ആദ്യത്തെ അന്താരാഷ്ട്ര മത്സരം ആണ് ഹൂസ്റ്റണിലേത്.

2019 ൽ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കുമ്പോൾ തെമ്മാടിസ് ടീമിന്റെ ക്യാപ്റ്റനായിരുന്ന ഷിജു അലക്സ് ആയിരുന്നു ടീം യുകെയ്ക്ക് നേതൃത്വം നൽകിയത്. അന്ന് ടീം മാനേജർ ആയി പ്രവർത്തിച്ചിരുന്ന സാന്റോ ജേക്കബ് തന്നെയാണ് ഇത്തവണയും ടീമിനെ നയിക്കുന്നത്. എവെർ ഷൈൻ കാന്റർബറിയുടെ ക്യാപ്റ്റൻ മാത്യു ജോസും കൂടെ ആകുമ്പോൾ ടീം യുകെ ശക്തമായ ഒരു ടീം ആയി മാറും. കോവിഡിന് ശേഷം നടക്കുന്ന ഈ അന്താരാഷ്ട്ര മത്സരത്തിൽ യുകെയെ പ്രതിനിധാനംചെയ്ത് പോകുന്ന ഈ ടീമിന്റെ മത്സരം മികവ് കാണാൻ കാത്തിരിക്കുകയാണ് യുകെ സമൂഹം. ചിക്കാഗോയിൽ 2019 -ൽ നടന്ന ഇന്റർ നാഷണൽ ഒളിമ്പ്യയയിൽ ജേതാക്കളായ ടീമിനെ സ്പോൺസർ ചെയ്ത ഫോക്കസ് ഫിൻഷ്വർ തന്നെയാണ് ഇത്തവണയും ടീം യുകെയെയും സ്പോൺസർ ചെയ്യുന്നത്.


ജോസ്‌ന സാബു സെബാസ്റ്റ്യൻ
ഈയിടെ കേട്ട ഒരു ത്രില്ലിംഗ് ന്യൂസാണ് യുകെയിലേക്ക് NMC രജിസ്ട്രഷനോടുകൂടി നേഴ്സായി വരാൻ ഇനി ലാംഗ്വേജ് ടെസ്റ്റിന് പകരം എംപ്ലോയർ റഫറൻസ് മാത്രം മതിയെന്നുള്ളത്. ഇതിലെത്ര സത്യമുണ്ട് എന്നറിയാൻ ചില ഫ്രണ്ട്സ് പറഞ്ഞതനുസരിച്ച് ഞാൻ NMC യെ കോൺടാക്ട് ചെയ്തതിന്റെ റിസൾട്ടാണ് ഈ മെയിൽ ആയി താഴെ അറ്റാച്ച് ചെയ്തിരിക്കുന്നത് .
അതിൽ നിന്നും എനിക്ക് മനസിലായത് ഇംഗ്ളീഷ് ടെസ്റ്റുകൾക്ക് പകരം ഇംഗ്ലീഷ് സംസാരിക്കുന്ന ഏതെങ്കിലുമൊരു രാജ്യത്ത് കുറഞ്ഞത് ഒരു വർഷമെങ്കിലും ഈയിടെ നേടിയ പരിശീലനവും (അവിടംവരെ എല്ലാം ഓക്കേ ) കൂടാതെ ഈ പരിശീലനത്തിനായി ഉപയോഗിച്ച രജിസ്ട്രേഷന്റെ വിശദാംശങ്ങൾ കൂടെ വേണമെന്നാണ് .
അപ്പോൾ യുകെയിലോ മറ്റേതെങ്കിലും ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യത്തോ ജോലി ചെയ്തു എന്നതിലല്ല രജിസ്ട്രേഷനിലാണ് കാര്യം . അപ്പോൾ നമുക്കത് എത്രമാത്രം ബാധകമാകുമെന്ന് ഒന്നുകൂടി ചിന്തിക്കുക…പണം മുടക്കുക….
നമ്മളെസംബന്ധിച്ചു രജിസ്ട്രേഷനു ചെറിയൊരു തുകയല്ലേ ഉള്ളു പോയാൽ പോകട്ടേയെന്നോർത്ത് ഉള്ള ഡോക്ക്യൂമെന്റസോക്കെ വച്ച് ഓടിപ്പോയി രജിസ്റ്റർ ചെയ്യും.
അതിനാൽ ആരെങ്കിലും പറയുന്നത് വിശ്വസിക്കുന്നതിന് മുമ്പ് ഇതൊന്നുകൂടി വായിച്ചുനോക്കുക . നമ്മളുടെ കേട്ടപാതി കേൾക്കാത്ത പാതിയുള്ള നമ്മളുടെ പ്രവർത്തികൾ നമുക്ക് സാമ്പത്തിക നഷ്ടമേ വരുത്തൂ എന്ന് തിരിച്ചറിയുക
( ഇതെന്റെ അറിവിൽ നിന്നുകൊണ്ട് പറഞ്ഞതാണ് , കൂടുതൽ നിയമപരമായി അറിയാവുന്നവർ തെറ്റുണ്ടേൽ തിരുത്തുക)



സംഗീത സംവിധായകന്‍ ഗോപി സുന്ദറും ഗായിക അമൃത സുരേഷും ഒന്നിച്ചുള്ള ഇൻസ്റ്റഗ്രാം പോസ്റ്റ് ചർച്ചയാവുന്നു. ഗോപി സുന്ദര്‍ ആണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഫോട്ടോ പോസ്റ്റ് ചെയ്തതിന് പിന്നാലെ ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന സൂചനകളാണ് സമൂഹമാദ്ധ്യമങ്ങളിൽ ആരാധകർ പങ്കുവെക്കുന്നത്.
തലക്കെട്ടോടുകൂടിയാണ് ചിത്രം പോസ്റ്റ് ചെയ്തത്. ഗോപി സുന്ദറും അമൃതയും ഒന്നിക്കുകയാണെന്നാണ് ചിത്രത്തിന് ലഭിച്ച മിക്ക പ്രതികരണവും. ഇതിനു മുൻപും അമൃതസുരേഷിനൊപ്പമുള്ള ചിത്രങ്ങൾ ഗോപി സുന്ദർ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരുന്നു. അന്നും ആരാധകർ പ്രണയത്തിലാണോ എന്ന ചോദ്യങ്ങളുമായി എത്തുകയും ചെയ്തു. എന്നാൽ പുതിയ ചിത്രവും അതിനു നൽകിയ തലക്കെട്ടും ഇരുവരും തമ്മിലുളഅള ബന്ധത്തിന്റെ ആഴം വ്യക്തമാക്കുന്നു എന്നാണ് ആരാധകരുടെ പ്രതികരണം.
“പിന്നിട്ട കാതങ്ങള്‍ മനസ്സില്‍ കുറിച്ച് അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്- ……” എന്നാണ് ചിത്രത്തിന് ഗോപി സുന്ദര്‍ ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്.
View this post on Instagram
ലൈംഗിക തൊഴില്‍ എടുക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍ നടപടികള്‍ എടുക്കാന്‍ പാടില്ലന്നും, അത് അന്തസുള്ള ഒരു തൊഴിലാണെന്നും സുപ്രിം കോടതി വ്യക്തമാക്കി. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 അനുസരിച്ച് ലൈംഗിക തൊഴിലാളികള്‍ക്ക് തങ്ങള്‍ ആഗ്രഹിക്കുന്ന പോലെ തൊഴില്‍ എടുത്ത് ജീവിക്കാനുള്ള എല്ലാ അവകാശവമുണ്ടെന്നും സുപ്രിം കോടതി വ്യക്തമാക്കി. ഒരു വ്യക്തി സ്വമേധയാ ലൈംഗിക തൊഴില്‍ സ്വീകരിക്കുന്നതില്‍ യാതൊരു തെറ്റുമില്ലന്നും ജസ്റ്റിസ് എല്‍ നാഗേശ്വരറാവുവിന്റെ നേതൃത്വത്തിലുള്ള ബഞ്ച് വ്യക്തമാക്കി.
പ്രായപൂര്‍ത്തിയായ ഒരു വ്യക്തി തന്റെ സ്വന്തം ഇഷ്ടപ്രകാരം ലൈംഗിക തൊഴില്‍ ചെയ്യുന്നതില്‍ പൊലീസിന് ഇടപെടാന്‍ യാതൊരു അധികാരവുമില്ല. ലൈംഗീക തൊഴിലാളിയുടെ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ അവരുടെ കയ്യില്‍ നിന്നും ബലം പ്രയോഗിച്ച് മാറ്റാന്‍ പാടില്ലന്നും സുപ്രിം കോടതി വിധിയില്‍ വ്യക്തമാക്കുന്നുണ്ട്. തൊഴിലിന്റെ അന്തസ് എന്നത് ലൈംഗിക തൊഴിലിന് കൂടി അവകാശപ്പെട്ടതാണെന്നും സുപ്രിം കോടതി പറഞ്ഞു.
ഇത് ചൂണ്ടിക്കാട്ടിക്കൊണ്ട് കേന്ദ്ര സര്‍ക്കാരിന് സുപ്രിം കോടതി നോട്ടീസ് അയക്കുകയും ചെയ്തിട്ടുണ്ട്. ലൈംഗിക തൊഴിലാളികള്‍ക്കുള്ള ബോധവല്‍ക്കരണ പരിപാടികള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ചെയ്യണ്ടതാണെന്നും സുപ്രിം കോടതി പറഞ്ഞു.
ക്രീം ബണ്ണിൽ ക്രീം ഇല്ലെന്ന് ആരോപിച്ച് ബേക്കറി ഉടമയുടെ കൈ തല്ലിയൊടിച്ചും ആക്രമിച്ചും ആറു യുവാക്കളുടെ അഴിഞ്ഞാട്ടം. ഇതിനു പുറമെ, ചൂടില്ലാത്ത ചായ വാങ്ങി കുടിച്ചെന്ന് ആരോപിച്ച് കടയിലെത്തിയ വയോധികനെയും സംഘം ആക്രമിച്ചു. കഴിഞ്ഞ ദിവസം വൈകീട്ടോടെയായിരുന്നു നാടകീയ സംഭവ വികാസങ്ങൾ അരങ്ങേറിയത്.
വൈകീട്ട് അഞ്ചു മണിക്ക് വൈക്കം താലൂക്ക് ആശുപത്രിയ്ക്ക് സമീപത്തെ ചായക്കടയിൽ ആറ് യുവാക്കൾ ചായ കുടിക്കാനെത്തി. ഇതിന് പിന്നാലെയാണ് അക്രമം അരങ്ങേറിയത്. യുവാക്കൾ വാങ്ങിയ ക്രീം ബണ്ണിൽ ക്രീം ഇല്ലെന്ന് പറഞ്ഞ് കടയുടമയായ ശിവകുമാർ, ഭാര്യ കവിത, മക്കളായ കാശിനാഥൻ, സിദ്ധി വിനായക് എന്നിവരെ ആക്രമിക്കുകയായിരുന്നു.
ഈ സമയം കടയിൽ ചായ കുടിക്കാൻ എത്തിയ വേലായുധൻ എന്ന 95 വയസുകാരനെ ചൂടില്ലാത്ത ചായ കുടിച്ചതിന് യുവാക്കൾ ആക്രമിക്കുകയായിരുന്നു. മർദ്ദനത്തിൽ, വേലായുധന്റെ ഇടുപെല്ലിന് പരിക്കേറ്റിട്ടുണ്ട് കടയിൽ ആക്രമണം നടത്തിയവർ മറവൻതുരുത്ത് സ്വദേശികളാണെന്ന് പോലീസ് പറയുന്നു. ഇവർക്കായി അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു.
ബക്കിംഗ്ഹാം കൊട്ടാരത്തിലാണ്എ ലിസബത്ത് രാജ്ഞി താമസിക്കുന്നത്. പരിചാരകരും പാചകക്കാരും ഡ്രൈവര്‍മാരും ഉള്‍പ്പെടെ ഏകദേശം 1000ത്തോളം ആളുകള്‍ കൊട്ടാരത്തിൽ ജോലി ചെയ്യുന്നുണ്ട്. രാജകുടുംബം അടുത്തിടെ ഒരു ജോലിയുടെ പരസ്യം പുറത്തിറക്കിയിരുന്നു. ഹൗസ് കീപ്പറുടെ ഒഴിവിലേക്കാണ് കൊട്ടാരത്തിൽ ജോലിക്കാരെ തേടുന്നത്. എന്നാൽ ജോലി കൊട്ടാരത്തിലാണെങ്കിലും ശമ്പളം വളരെ കുറവാണ്. ഇംഗ്ലണ്ടിലെ ഏറ്റവും കുറഞ്ഞ വേതനത്തേക്കാള്‍ താഴെയാണ് ഈ ഹൗസ് കീപ്പര്‍ക്ക് ലഭിക്കുകയെന്ന് LAD ബൈബിള്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
രാജകുടുംബത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിലാണ് ജോലി ഒഴിവ് പ്രഖ്യാപിച്ചിരിക്കുന്നത്. തൊഴില്‍സംബന്ധമായ എല്ലാ വിശദാംശങ്ങളും ആവശ്യകതകളും അതില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ‘ഇത് നിങ്ങളുടെ ഹൗസ് കീപ്പിംഗ് കഴിവുകളും വൈദഗ്ധ്യവും വികസിപ്പിക്കുന്ന ഹോസ്പിറ്റാലിറ്റിയിലെ ഭാവിയാണ്’ എന്നാണ് പരസ്യത്തില്‍ പറയുന്നത്. ഉദ്യോഗാര്‍ത്ഥിയെ തങ്ങളുടെ പ്രൊഫഷണല്‍ ടീമില്‍ ഉള്‍പ്പെടുത്തുമെന്നും ‘കൊട്ടാരത്തിലെ ഇന്റീരിയറുകളും മറ്റ് വസ്തുക്കളും പരിപാലിക്കുന്നതാണ് ‘ ചുമതലയെന്നും പരസ്യത്തിൽ പറയുന്നു.
ജീവനക്കാരൻ ആഴ്ചയില്‍ 40 മണിക്കൂറും ജോലി ചെയ്യണം. ഒന്നുകില്‍ ബക്കിംഗ്ഹാം കൊട്ടാരത്തിലോ വിന്‍ഡ്‌സര്‍ കാസിലിലോ ആയിരിക്കും ജോലി. ചിലപ്പോള്‍ മറ്റ് രാജകീയ വസതികളിലും ജോലി ചെയ്യേണ്ടി വരുമെന്നും പരസ്യത്തില്‍ പറയുന്നു. മണിക്കൂറിന് ഏകദേശം 755 രൂപയാണ് ( 7.97 പൗണ്ട്) വേതനം ലഭിക്കുക. യുകെയിലെ ഏറ്റവും കുറഞ്ഞ വേതനത്തേക്കാള്‍ ഏകദേശം 2 പൗണ്ട് കുറവാണ് ഈ ഒഴിവിലേയ്ക്കുള്ള ഉദ്യോഗാർത്ഥിയുടെ ഒരു മണിക്കൂറിലെ ശമ്പളം.
ശമ്പളം കുറവാണെങ്കിലും ആകര്‍ഷകമായ മറ്റ് ചില വാദ്ഗാനങ്ങളും നല്‍കുന്നുണ്ട്. ജോലിക്കാരന്റെ ഭക്ഷണമെല്ലാം കൊട്ടാരത്തിൽ നിന്നായിരിക്കുമെന്നും പരസ്യത്തില്‍ പറയുന്നു. മാത്രമല്ല, 33 ദിവസത്തെ അവധിക്കാല അലവന്‍സും അതില്‍ വാദ്ഗാനം ചെയ്യുന്നുണ്ട്. രാജ്ഞിയുടെ സില്‍വര്‍ ജൂബിലിയുടെ ഭാഗമായാണ് ഈ ഒഴിവ് പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്ഞിയുടെ 70 വര്‍ഷത്തെ സേവനത്തിന്റെ ഭാഗമായി നിരവധി പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. കൂടാതെ നാല് ദിവസത്തെ ബാങ്ക് അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, എലിസബത്ത് രാജ്ഞിയുടെ ജീവിതത്തിലെ വ്യത്യസ്തമായ സംഭവങ്ങള്‍ കോര്‍ത്തിണക്കിയുള്ള പുസ്തകത്തിന്റെ പുതിയ പതിപ്പ് പുറത്തിറങ്ങുകയാണ്. ‘ദി അദര്‍ സൈഡ് ഓഫ് ദി കോയിന്‍: ദി ക്യൂന്‍, ദി ഡ്രസ്സര്‍ ആന്റ് ദി വാര്‍ഡ്‌റോബ്’ ( The Other Side of The Coin: The Queen, The Dresser, And The Wardrobe) എന്ന പുസ്തകത്തിന്റെ പുതിയ പതിപ്പാണ് പുറത്തിറക്കുന്നത്. പുസ്തകം രചിച്ചത് രാജ്ഞിയുടെ അടുത്ത സഹായിയായ ഏഞ്ചല കെല്ലിയാണ്. 2019-ലാണ് ആദ്യപതിപ്പ് പുറത്തിറങ്ങിയത്. ഏഞ്ചല കെല്ലി കഴിഞ്ഞ 30 വര്‍ഷമായി രാജ്ഞിയുടെ വലംകൈയ്യായി ബക്കിങ്ഹാം പാലസിലുണ്ട്. പ്രധാനമായി എലിസബത്ത് രാജ്ഞിയുടെ വസ്ത്രധാരണത്തിലും ആഭരണങ്ങളുടെയും മറ്റും കാര്യത്തിലും മേല്‍നോട്ടം വഹിക്കുന്നയാളാണ് കെല്ലി. കോവിഡ് 19 ലോക്ക്ഡൗണ്‍ കാലത്ത് രാജ്ഞി എങ്ങനെയാണ് ജീവിതം ചെലവഴിച്ചതെന്നതുമായി ബന്ധപ്പെട്ട വിവരണങ്ങളാണ് പുതിയ പതിപ്പില്‍ ഉണ്ടാകുക.
ഇലോൺ മസ്കിന് കീഴിൽ ജോലി ചെയ്യുന്ന ടെസ്‌ല ഗവേഷകർ 100 വർഷത്തേക്ക് ചാർജ് ചെയ്യാവുന്ന ബാറ്ററി സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തു. കാനഡയിലെ ടെസ്‌ലയുടെ ബാറ്ററി റിസർച്ച് ഗ്രൂപ്പ് ഡൽഹൗസി യൂണിവേഴ്സിറ്റിയുമായി സഹകരിച്ചാണ് 100 വർഷം നീണ്ടുനിൽക്കുന്ന നിക്കൽ അധിഷ്ഠിത ബാറ്ററി സാങ്കേതികവിദ്യയെക്കുറിച്ചുള്ള പ്രബന്ധം പുറത്തിറക്കിയത്. അതേസമയം, നിലവിൽ ഉപയോഗിക്കുന്ന ലിഥിയം ഫെറം (ഇരുമ്പ്) ഫോസ്ഫേറ്റ് സെല്ലുകൾക്ക് സമാനമായ ചാർജിങ്ങും ഊർജ സാന്ദ്രതയും നൽകുന്നതുമാണ് പുതിയ ബാറ്ററി ടെക്നോളജി.
ഇലക്‌ട്രെക്ക് ആണ് ഇത് സംബന്ധിച്ച ആദ്യ റിപ്പോർട്ട് പുറത്തുവിട്ടത്. ടെക് ലോകത്തെ ഏറ്റവും വലിയ പ്രതിസന്ധിക്ക് ഇതോടെ പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ കാനഡയിലെ ഹാലിഫാക്‌സിലെ ഡൽഹൗസി യൂണിവേഴ്‌സിറ്റിയുടെ ഭാഗമായ ബാറ്ററി സാങ്കേതികവിദ്യയിലെ ലോകത്തെ പ്രമുഖ വിദഗ്ധരിൽ ഒരാളായ ജെഫ് ഡാനുമായി സഹകരിച്ചാണ് ഈ ഗവേഷണം നടന്നിരിക്കുന്നത്.
ഇപ്പോൾ വികസിപ്പിച്ചെടുത്ത പുതിയ ബാറ്ററികളുടെ മിശ്രിതത്തിൽ നിക്കൽ ഉപയോഗിക്കുന്നുണ്ട്. ഇത് ബാറ്ററിക്ക് ഉയർന്ന സാന്ദ്രത വാഗ്ദാനം ചെയ്യുന്നുണ്ട്. ഇലക്ട്രിക് വാഹനങ്ങൾക്ക് ഏറെ ഉപകാരപ്പെടുന്നതാകും ഈ ബാറ്ററി ടെക്നോളജി. ലിഥിയം-അയൺ ബാറ്ററികളെ അപേക്ഷിച്ച് ഇവയുടെ തനതായ രാസഘടനയുള്ള ഈ ബാറ്ററികൾ ചാർജ് ചെയ്താൽ കൂടുതൽ കാലം നീണ്ടുനിൽക്കുമെന്നും ഗവേഷകർ അവകാശപ്പെടുന്നു.
ബാറ്ററി ചാർജ് ചെയ്യുമ്പോഴുളള താപനില കുറയ്ക്കാനും സാധിക്കുന്നതാണ്. എല്ലായ്‌പ്പോഴും 25 ഡിഗ്രി സെൽഷ്യസ് താപനിലയിൽ ബാറ്ററി ചാർജ് ചെയ്‌താൽ ബാറ്ററി ആയുസ്സ് 100 വർഷം കവിഞ്ഞേക്കാവുന്ന ഒരു ഉദാഹരണം ഗവേഷണ റിപ്പോർട്ടിൽ എടുത്തുകാണിക്കുന്നു. ഇത് ശരിക്കും വിപ്ലവകരമാണെന്നും പറയുന്നു.
കൂടാതെ, മുൻകാലങ്ങളിൽ നിക്കൽ ബാറ്ററികളിൽ കോബാൾട്ട് ഉണ്ടായിരുന്നു. എന്നാൽ, കോബാൾട്ടിന്റെ ലഭ്യത ഇപ്പോൾ വലിയ വെല്ലുവിളി നേരിടുന്നുണ്ട്. ഈ ആശങ്കകൾ ഇല്ലാതാക്കാൻ പുതിയ ബാറ്ററി രൂപകൽപ്പനയ്ക്ക് സാധിച്ചേക്കുമെന്ന് കരുതാം.
സൗദി (Saudi) ആരോഗ്യ മന്ത്രാലയത്തിന് (Ministry of Health )കീഴിലുള്ള ആശുപത്രികളിലേക്ക് നോര്‍ക്ക റൂട്ട്‌സ് (NORKA Roots ) മുഖേന വനിതാ നഴ്‌സുമാരുടെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
ബി.എസ്.സി/ പോസ്റ്റ് ബി.എസ്.സി നഴ്‌സിംഗും സി.ഐ.സി.യു/ സി.സി.യു-അഡള്‍ട്ട് ഇവയില്‍ ഏതെങ്കിലും ഡിപ്പാര്‍ട്‌മെന്റില്‍ മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം.
ബയോഡാറ്റ, ആധാര്‍, ഫോട്ടോ, പാസ്‌പോര്‍ട്ട്, ബി.എസ്.സി ഡിഗ്രി സര്‍ട്ടിഫിക്കറ്റ്, ്‌സ്പീരിയന്‍സ് (പ്രീവിയസ്), സ്റ്റില്‍ വര്‍ക്കിംഗ് സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പ് (സ്‌കാന്‍ഡ്) സഹിതം [email protected] എന്ന ഇ-മെയില്‍ വിലാസത്തില്‍ അപേക്ഷകള്‍ അയക്കാം.
ആകര്‍ഷകമായ ശമ്പളം ലഭിക്കും. താമസം, ഭക്ഷണം, വിസ എന്നിവ സൗജന്യം. അവസാന തീയതി മേയ് 26.
ഇതിനു പുറമെ നോര്‍ക്ക റൂട്ട്‌സ് വഴി സൗദി ആരോഗ്യമന്ത്രാലയത്തിന് കീഴില്‍ സ്റ്റാഫ് നേഴ്‌സ് ഒഴിവുകളിലേക്ക് അപേക്ഷിക്കുവാന്‍ താത്പര്യമുള്ള മറ്റു ഡിപ്പാര്‍ട്‌മെന്റുകളില്‍ ജോലി ചെയ്യുന്ന നഴ്‌സുമാര്‍ (വനിത, ബി. എസ്.സി നഴ്‌സിംഗ് ) ഇതേ ഇ-മെയില്‍ വിലാസത്തിലേക്ക് മുകളില്‍ പറഞ്ഞിരിക്കുന്ന രേഖകള്‍ അയയ്ക്കാവുന്നതാണ്.
സംശയനിവാരണത്തിന് നോര്‍ക്ക റൂട്ട്‌സിന്റെ ടോള്‍ ഫ്രീ നമ്പറില്‍ 18004253939 ഇന്ത്യയില്‍ നിന്നും +91 8802 012345 വിദേശത്തു നിന്നും (മിസ്ഡ് കോള്‍ സൗകര്യം) ബന്ധപ്പെടാവുന്നതാണ്.
നോര്‍ക്ക റൂട്ട്‌സിന്റെ വെബ്‌സൈറ്റിലും https://www.norkaroots.org വിവരങ്ങള്‍ ലഭിക്കും. നോര്‍ക്ക റൂട്ട്‌സിനു മറ്റു സബ് ഏജന്റുമാര്‍ ഇല്ല. അത്തരത്തില്‍ ആരെങ്കിലും ഉദ്യോഗാര്‍ഥികളെ സമീപിക്കുകയാണെങ്കില്‍ അത് നോര്‍ക്ക റൂട്ട്‌സിന്റെ ശ്രദ്ധയില്‍പ്പെടുത്തേണ്ടതാണെന്ന് സി.ഇ.ഒ അറിയിച്ചു.
സംസ്ഥാനത്തെ വിദ്യാലയങ്ങൾ ജൂൺ ഒന്നിനു തുറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. തിരുവനന്തപുരം കഴക്കൂട്ടം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ രാവിലെ 9.30നു മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനതല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനാടിസ്ഥാനത്തിലുള്ള പ്രവേശനോത്സവത്തിനൊപ്പം എല്ലാ സ്കൂളുകളിലും പ്രവേശനോത്സവം നടക്കുമെന്നു മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 42,90,000 വിദ്യാർഥികളും 1,8,507 അധ്യാപകരും 24798 അനധ്യാപകരുമാണു ജൂൺ ഒന്നിനു സ്കൂളിലേക്ക് എത്തുന്നത്.
4857 അധ്യാപകരേയും 490 അനധ്യാപകരേയും 353 അനധ്യാപകരേയും ഈ സർക്കാരിന്റെ കാലത്തു പിഎസ്സി മുഖേന സ്കൂളുകളിൽ നിയമിച്ചു. ഇത് സമീപകാലത്തെ ഏറ്റവും ഉയർന്ന എണ്ണമാണ്. സ്കൂളുകളുടെ അറ്റകുറ്റപ്പണി മേയ് 27നകം പൂർത്തിയാക്കും. സമ്പൂർണ ശുചീകരണ പ്രവർത്തനം സ്കൂളിലും സമീപ പ്രദേശങ്ങളിലും നടത്തും. ഇഴജന്തുക്കളുടെ സാന്നിധ്യം ഇല്ലെന്ന് ഉറപ്പാക്കണം.
കുടിവെള്ള ടാങ്ക്, കിണറുകൾ, മറ്റു ജലസ്രോതസുകൾ എന്നിവ ശുചീകരിക്കും. വിദ്യാഭ്യാസ ജില്ല, ഉപജില്ലാതലങ്ങളിൽ ആവശ്യമായ യോഗങ്ങൾ വിളിച്ചുചേർത്ത് ഇതിനാവശ്യമായ നടപടികൾ സ്വീകരിക്കണം.
പൊതുവിദ്യാലയങ്ങളിലേക്ക് 10.34 ലക്ഷം വിദ്യാർഥികൾ പുതുതായി എത്തിയതായി മന്ത്രി പറഞ്ഞു. വിദ്യാർഥികൾക്കാവശ്യമായ പാഠപുസ്തകങ്ങളുടെ അച്ചടിയും വിതരണവും പൂർത്തിയായി വരുന്നു. മൂന്നു ഭാഗങ്ങളായാണു പുസ്തകങ്ങൾ അച്ചടിക്കുന്നത്. ഒന്നാം ഭാഗം 288 ടൈറ്റിലുകളും രണ്ടും മൂന്നു ഭാഗങ്ങൾ യഥാക്രമം 183, 66 എന്നിങ്ങനെ 537 ടൈറ്റിലുകളിലായാണു പുസ്തകങ്ങൾ അച്ചടിക്കുന്നത്. ആകെ 4.88 കോടി പാഠപുസ്തകങ്ങളാണ് വരുന്ന അധ്യയന വർഷത്തേക്ക് ആവശ്യമായിവരുന്നത്.
സംസ്ഥാനത്തു പാഠപുസ്തക വിതരണത്തിനായി 14 ജില്ലാ ഹബ്ബുകളും 3312 സൊസൈറ്റികളും 13964 സ്കൂളുകളും സജ്ജമാക്കിയിരുന്നു. 5576 സർക്കാർ സ്കൂളുകളും 8188 എയ്ഡഡ് സ്കൂളുകളും 1488 അൺ എയ്ഡഡ് സ്കൂളുകളുമാണു സംസ്ഥാനത്തുള്ളത്. അൺ എയ്ഡഡ് ഒഴികെയുള്ള സ്കൂളുകളിൽ ഒന്നു മുതൽ എട്ടു വരെ ക്ലാസുകളിലെ പാഠപുസ്തകങ്ങൾ സൗജന്യമായാണു വിതരണം ചെയ്യുന്നത്.
7719 സ്കൂളുകളിലെ 958060 കുട്ടികൾക്ക് കൈത്തറി യൂണിഫോം സൗജന്യമായി നൽകും. 42.8 ലക്ഷം മീറ്റർ തുണിയാണ് ഇതിനാവശ്യമുള്ളത്. ക്ലാസുകൾ തുടങ്ങുന്നതിനു മുൻപുതന്നെ ഇവ വിദ്യാർഥികൾക്കു നൽകുമെന്നും മന്ത്രി പറഞ്ഞു.
ഒന്നു മുതൽ ഏഴു വരെയുള്ള ക്ലാസുകളിലെ അധ്യാപക പരിശീലനം പൂർത്തിയായി. മുൻ വർഷങ്ങൽനിന്നു വ്യത്യസ്ഥമായി ഒരു ജില്ലയിൽ രണ്ടു ബാച്ച് എന്ന നിലയിൽ റെസിഡൻഷ്യലായാണ് ഇത്തവണത്തെ അധ്യാപക പരിശീലനം സംഘടിപ്പിച്ചത്. വരും വർഷങ്ങളിൽ അധ്യാപക സംഘടനകളുമായി ചർച്ച ചെയ്ത് എല്ലാ അധ്യാപകർക്കും റെസിഡൻഷ്യൽ പരിശീലനം നൽകാനാണ് വകുപ്പ് ഉദ്ദേശിക്കുന്നത്. ഹയർ സെക്കൻഡറി, സെക്കൻഡറി അധ്യാപകരുടെ പരിശീലനം ഡിസംബറോടെ പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.
തൃക്കൊടിത്താനത്ത് സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. നടയ്ക്കപാടം മണലിൽ ഹൗസിൽ റോൺ ജോൺസൺ (18 ) ആണ് മരിച്ചത്. ഇന്നു രാവിലെ ആറരയോടെ ചങ്ങനാശേരി ഡീലക്സ് പടിയിലായിരുന്നു അപകടം. കോട്ടയം – തിരുവല്ല റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസാണ് ബൈക്കുമായി കൂട്ടിയിടിച്ചത്.
കോട്ടയം ഭാഗത്തേയ്ക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് എതിർ ദിശയിൽ നിന്നെത്തിയ ബൈക്കുമായാണ് കൂട്ടിയിടിച്ചത്. അപകടത്തെ തുടർന്ന് ബൈക്കും , ഓടിച്ചിരുന്ന യുവാവും ബസിനടിയിലേയ്ക്ക് കയറി പോയി. ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് പരിക്കേറ്റ യുവാവിനെ പുറത്ത് എടുത്തത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.