Latest News

മലയാളികളുടെ പ്രിയപ്പെട്ട മിനിസ്ക്രീൻ താരമാണ് സുബി സുരേഷ്. മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും തിളങ്ങുന്ന താരം ഇപ്പോഴും അവിവാഹിതയായി തുടരുകയാണ്. ഇപ്പോള്‍ താന്‍ അവിവാഹിതയായി തുടരുന്നതിന്റെ കാരണം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് നടി. ജഗദീഷ് അവതാരകനായി എത്തുന്ന പണം തരും പടം എന്ന പരിപാടിയില്‍ പങ്കെടുക്കവെയാണ് സുബി മനസ് തുറന്നത്. ജീവിതത്തില്‍ സമാധാനം വേണമെന്നുള്ളതുകൊണ്ടാണ് അവിവാഹിതയായി തുടരുന്നതെന്നാണ് താരം പറയുന്നത്.

സുബി സുരേഷിന്റെ വാക്കുകള്‍ ഇങ്ങനെ, ”ജീവിതത്തില്‍ സമാധാനം വേണമെന്നുള്ളതുകൊണ്ടാണ് അവിവാഹിതയായി തുടരുന്നത്. വിവാഹം കഴിച്ചാല്‍ സമാധാനം പോകും എന്നല്ല. എനിക്ക് പ്രേമവിവാഹത്തോടാണ് താല്‍പര്യം. ഒരു പ്രണയം ഉണ്ടായിരുന്നു. വീട്ടുകാര്‍ക്കെല്ലാം അറിയാവുന്ന ആളാണ്. അഡ്ജസ്റ്റ് ചെയ്യാന്‍ കഴിയില്ല എന്ന് തോന്നിയപ്പോള്‍ പരസ്പര ധാരണയില്‍ പിരിയുകയായിരുന്നു.

ആദ്യം ഞാന്‍ തന്നെയാണ് അതു തിരിച്ചറിഞ്ഞത്. എന്റെ വീട്ടില്‍ കുറച്ചു സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു. എന്റെ വരുമാനം കൊണ്ടാണ് ഞങ്ങള്‍ കഴിഞ്ഞിരുന്നത്. ആ സമയത്ത് ഞാന്‍ പ്രണയിക്കുന്ന ആള്‍ ചോദിച്ചത്, ‘അമ്മ ചെറുപ്പമല്ലേ, അമ്മയ്ക്ക് എന്തെങ്കിലും ജോലിക്കു പൊയ്ക്കൂടേ, ഞാന്‍ വേണമെങ്കില്‍ ഒരു ജോലി ശരിയാക്കാം’ എന്നാണ്. ഞാന്‍ ആലോചിച്ചപ്പോള്‍, എന്നെ വളരെ കഷ്ടപ്പെട്ടു വളര്‍ത്തിയതാണ് അമ്മ. ആ അമ്മ ഈ പ്രായത്തില്‍ ഒരു ജോലിക്കു പോയി അധ്വാനിച്ച് കൊണ്ടുവന്നിട്ട് എനിക്കു കഴിക്കേണ്ട ആവശ്യമില്ല. അന്നു തൊട്ട് ഞാന്‍ ആ ബന്ധത്തെക്കുറിച്ച് പുനരാലോചിക്കാന്‍ തുടങ്ങി.

അതൊരു ഡീപ് റിലേഷന്‍ ഒന്നും ആയിരുന്നില്ല. പുള്ളിക്കാരന്‍ പ്രൊപ്പോസ് ചെയ്തു, എനിക്ക് കൊള്ളാമെന്നു തോന്നി. നല്ല ഒരു ജോലിയും ഉണ്ടായിരുന്നു. വിവാഹം കഴിച്ചിരുന്നെങ്കില്‍ എന്നെ നന്നായി നോക്കിയേനെ. പക്ഷേ എന്റെ വീടുമായുള്ള ബന്ധം നഷ്ടപ്പെടുമായിരുന്നു. അടുത്താണെങ്കില്‍ ഇടയ്ക്ക് വന്നു കാണുകയെങ്കിലും ചെയ്യാം. എനിക്ക് അമ്മയെ വിട്ടിട്ടു നില്‍ക്കാന്‍ കഴിയില്ല. ആ ഒരു കാരണം കൊണ്ട് ഞങ്ങള്‍ പിരിയുകയായിരുന്നു. അന്ന് പ്രേമിക്കാന്‍ വീട്ടില്‍ ലൈസന്‍സൊന്നും തന്നിട്ടില്ലായിരുന്നു.ഇപ്പോള്‍ വീട്ടുകാര്‍ പറയുന്നുണ്ട്, ‘നിന്റെ വിവാഹം ഞങ്ങളുടെ സ്വപ്നമാണ്. നിനക്കിഷ്ടപ്പെട്ട ഒരാളെ തിരഞ്ഞെടുത്തോളൂ, ജാതിയും മതവും ഒന്നും പ്രശ്‌നമല്ല’ എന്ന്. പക്ഷേ ലൈസന്‍സ് കിട്ടിയതില്‍ പിന്നെ എനിക്ക് പ്രേമം വരുന്നില്ല. എന്റെ പ്രേമത്തിന്റെ ക്ലച്ച് അടിച്ചുപോയെന്നു തോന്നുന്നു. പക്ഷേ വിധി എന്നൊന്നുണ്ട്, നാളെ ഒരാളെ കണ്ടെത്തിക്കൂടെന്നില്ല. ഒന്നുരണ്ടു പ്രൊപോസല്‍ വന്നിരുന്നു, പക്ഷേ എനിക്ക് ഒന്നും ഇഷ്പ്പെട്ടില്ല. കാരണം എനിക്ക് പ്രേമിച്ചു തന്നെ വിവാഹം കഴിക്കണം എന്നുണ്ട്.”

 

 

കൂട്ടുകാരിയെ പ്രണയാഭ്യര്‍ഥനയുമായി ശല്യം ചെയ്തതിന് കൊല്‍ക്കത്തയിലെ ഹൂഗ്ലിയില്‍ യുവതിയും സുഹൃത്തുക്കളും ചേര്‍ന്ന് യുവാവിന്റെ തലയറുത്തു. ശുഭജ്യോതി ബസു എന്നയാളാണ് കൊല്ലപ്പെട്ടത്. കേസുമായി ബന്ധപ്പെട്ട് ഇയാളുടെ ഭാര്യ പൂജയെയും സുഹൃത്തുക്കളെയും പോലീസ് അറസ്റ്റ് ചെയ്തു.

ഒന്നരമാസം മുമ്പായിരുന്നു ശുഭജ്യോതിയുടെയും പൂജയുടെയും വിവാഹം. വിവാഹത്തിന് ശേഷം പൂജയുടെ സുഹൃത്ത് ശര്‍മിഷ്ടയെ പരിചയപ്പെട്ട ശുഭജ്യോതി ഇവരില്‍ ആകൃഷ്ടനായി. പ്രണയാഭ്യാര്‍ഥനയുമായി പുറകേ കൂടിയ ശുഭജ്യോതിയെ ശര്‍മിഷ്ട പല തവണ വിലക്കിയെങ്കിലും കാര്യമുണ്ടായില്ല. ഒടുവിലിവര്‍ കാര്യം ഭര്‍ത്താവ് സുബീറിനെയും പൂജയെയും അറിയിച്ചു. ക്ഷുഭിതരായ ഇരുവരും ശുഭജ്യോതിയെ വധിക്കാന്‍ പദ്ധതിയിടുകയായിരുന്നു.

യുവാവിനെ ഹൂഗ്ലി നദിക്കരയിലുള്ള ഇഷ്ടികക്കളത്തിലേക്ക് വിളിച്ചു വരുത്തിയാണ് ഇരുവരും കൃത്യം നടത്തിയത്. ഇവിടെ വെച്ച് സംഘം ബസുവിന് മദ്യം നല്‍കി. ഇയാള്‍ മദ്യലഹരിയിലായതോടെ ഇവര്‍ യുവാവിന്റെ തല അറുത്ത് നദിയിലേക്ക് വലിച്ചെറിയുകയായിരുന്നു. ഉടല്‍ വാനില്‍ കയറ്റി ഓവുചാലില്‍ തള്ളുകയും ചെയ്തു.

ബസുവിന്റെ ശരീരത്തിലെ ടാറ്റൂ കണ്ടാണ് ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിഞ്ഞത്. സംഭവത്തില്‍ സുബീര്‍, പൂജ എന്നിവരടക്കം മൂന്ന് പേരെ പോലീസ് റസ്റ്റ് ചെയ്തു.

വിനീത് ശ്രീനിവാസൻ എന്ന ബഹുമുഖ പ്രതിഭയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഹൃദയം മികച്ച പ്രേക്ഷക പ്രതികരങ്ങളാണ് സ്വന്തമാക്കിയത്. കേരളത്തിലെ കുടുംബ-യുവ പ്രേക്ഷകരെ ചിത്രം ഏറെ സ്വാധീനിച്ചു. തട്ടത്തിൻ മറയത്ത് എന്ന ക്യാമ്പസ്‌ പ്രണയചിത്രം വിനീത് ഒരുക്കിയപ്പോൾ മലയാളി യുവത്വം ചിത്രത്തെ ഏറ്റെടുത്തിരുന്നു. ഹൃദയവും അതുപോലെതന്നെ അല്ലെങ്കിൽ അതിൽ കൂടുതൽ സ്വീകാര്യത നേടി. കോവിഡ് മഹാമാരി സിനിമാ മേഖലയിൽ

പ്രതിസന്ധികൾ സൃഷ്ടിച്ച് കൊണ്ടിരിക്കുന്ന സമയത്തായിരുന്നു തിയറ്റർ റിലീസ് ആയി ചിത്രം ജനുവരി 21ന് പ്രേക്ഷകരിലേക്ക് എത്തുന്നത്. ചിത്രം പ്രേക്ഷകർ ഏറ്റെടുത്തതോടെ തിയറ്ററുകൾ വീണ്ടും സജീവമായി. 25 ദിവസങ്ങൾ പിന്നിട്ടപ്പോൾ ചിത്രം ഒറ്റിറ്റി യിലും പ്രദർശനത്തിന് എത്തി. ഫെബ്രുവരി 18ന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയായിരുന്നു ഒടിടി റിലീസ്. ആദി, ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്നീ സിനിമകൾക്ക് ശേഷം പ്രണവ് മോഹൻലാൽ നായകനായപ്പോൾ പ്രണവിന്റെ അഭിനയത്തെയും പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു. ദർശന രാജേന്ദ്രനും, കല്യാണി പ്രിയദർശനും മികച്ച

പ്രകടനത്തിലൂടെ ചിത്രത്തിന്റെ മാറ്റ് കൂട്ടി. പ്രിയദർശൻ ലിസി ദമ്പതികളുടെ മകളായ കല്യാണി ബ്രോ ഡാഡിയിലും മികച്ച പ്രകടനം തന്നെയാണ് കാഴ്ചവെച്ചത വിനീത് ശ്രീനിവാസൻ വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ കല്യാണിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ആരാധകർ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്. കല്യാണിയുടെ ചില തമിഴ്, തെലുങ്ക് സിനിമകൾ കാണുമ്പോൾ സ്ക്രീനിൽ വല്ലാത്തൊരു തിളക്കം കൊണ്ടുവരാൻ കഴിവുള്ള നടിയാണെന്നു തോന്നിയിട്ടുണ്ടെന്നാണ് വിനീത് പറയുന്നത്. കല്യാണി സിനിമയുടെ ഓരോ സീനും വായിച്ചുകൊണ്ടിരിക്കുമ്പോൾ ആ സീൻ വർക്കു ചെയ്യുമോ എന്ന് കല്യാണിയുടെ മുഖം കണ്ടാൽ അറിയാമെന്നും വിനീത് പറയുന്നു.

“ആദ്യത്തെ ഒന്നുരണ്ടു ഷോട്ട് കഴിഞ്ഞപ്പോൾ തന്നെ ബോധ്യപ്പെട്ടു ഇവൾ പ്രിയൻ അങ്കിളിന്റെ മകൾ തന്നെ. ചില സീനുകളിൽ അത്ര നന്നായി അവൾ ഹ്യൂമർ ചെയ്തു” വിനീത് ശ്രീനിവാസൻ വ്യക്തമാക്കി സിനിമയിൽ കണ്ട പല സീനുകൾക്കും ഇത്ര ദൈർഘ്യം ഇല്ലായിരുന്നുവെന്നും അതു സ്പോട്ടിൽ ഇംപ്രൂവ് ചെയ്തതാണെന്നും വിനീത് കൂട്ടിച്ചേർത്തു. ‘ഉപ്പുമാവ് ഇഷ്ടമാണോ?’ എന്നു ചോദിക്കുന്ന സീനാണ് വിനീത് ഉദാഹരണമായി പറയുന്നത്. ‘”ലിസി ആന്റിയുടെ സൗന്ദര്യവും പ്രിയൻ അങ്കിളിന്റെ കഴിവും കല്യാണിക്കു കിട്ടിയിട്ടുണ്ടെന്നാണ് തോന്നുന്നത് എന്നും വിനീത് പറഞ്ഞു.

വിദ്വേഷ പ്രസംഗകേസിൽ പൊലീസ് കസ്റ്റിഡിയിലെടുത്ത പി.സി. ജോർജിനെതിരെ രൂക്ഷമായി പ്രതികരിച്ച മുഖ്യമന്ത്രി പിണറായി വിജയൻ. ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട് റാലിക്കിടെ കുട്ടി വിദ്വേഷ മുദ്രാവാക്യം മുഴക്കിയതിനെയും മുഖ്യമന്ത്രി വിമർശിച്ചു. തൃക്കാക്കരയിൽ തിരഞ്ഞെടുപ്പ് പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വെട്ടാൻ വരുന്ന പോത്തിനോട് വേദമോതിയിട്ട് കാര്യമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. പി.സി. ജോർജ് ജാമ്യവ്യവസ്ഥ ലംഘിച്ചു. നേരത്തെ ഒളിവിൽ പോയത് പോലെ ഒളിവിൽ പോകാൻ ഇനി സാദ്ധ്യത ഇല്ല. എന്തും വിളിച്ചു പറയാനുള്ള നാടല്ല കേരളം. ഉവിടെ എന്തും വിളിച്ചുപറയാൻ പറ്റില്ല. മത നിരപേക്ഷതയ്ക്ക് ഹാനിയുണ്ടാക്കുന്ന ഒന്നും അനുവദിക്കില്ല.

ആലപ്പുഴയിൽ നടന്നത് കനത്ത മതവിദ്വേഷം ഉയർത്തുന്ന പ്രസംഗമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മുദ്രാവാക്യം വിളിച്ച കുട്ടിക്ക് അതിന്റെ ആപത്ത് അറിയില്ല. കുട്ടിയെ ചുമലിൽ ഏറ്റിയ ആളെ അറസ്റ്റുചെയ്തു. പരിപാടിയുമായി ബന്ധപ്പെട്ടവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

ഏറ്റവും കൂടപുതൽ ആളുകളെ ബി.ജെ.പിയിലേക്ക് സംഭാവന ചെയ്ത പാർട്ടി കോൺഗ്രസാണ് . ബി.ജെ.പിയെ സഹായിക്കുന്നത് കോൺഗ്രസ് ആണെന്നും അദ്ദേഹം ആരോപിച്ചു. .

ന്യൂഡൽഹി: മുതിർന്ന നേതാവും സുപ്രീം കോടതി അഭിഭാഷകനുമായ കപിൽ സിബൽ കോൺഗ്രസ് വിട്ടു. സമാജ് വാദി പാർട്ടിയുടെ രാജ്യസഭാ സ്ഥാനാർത്ഥി പത്രിക സമർപ്പിച്ചു. കപിൽ സിബൽ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

സമാജ് വാദി പാർട്ടി ടിക്കറ്റിൽ രാജ്യസഭയിലേക്ക് പത്രിക സമർപ്പിച്ചു. അഖിലേഷ് യാദവിനൊപ്പം എത്തിയാണ് പത്രിക സമർപ്പിച്ചത്. മെയ് 16ന് കോൺഗ്രസ് വിട്ടതായി സിബൽ വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിശാല സഖ്യമാണ് ലക്ഷ്യമെന്നും കപിൽ സിബൽ പ്രതികരിച്ചു. എസ് പി അധ്യക്ഷൻ അഖിലേഷ് യാദവുമായി അദ്ദേഹം നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നു.

കോൺഗ്രസ് പാർട്ടിയിൽ നേതൃമാറ്റം ആവശ്യപ്പെട്ട് രംഗത്തുവന്ന 23 നേതാക്കളിൽ ഒരാളാണ് കപിൽ സിബൽ. സമാജ് വാദി പാർട്ടി രാജ്യസഭാ സ്ഥാനാർത്ഥി പട്ടികയിൽ കപിൽ സിബലിന് പുറമെ മറ്റ് രണ്ട് പേര് കൂടി ഉൾപ്പെടുന്നുണ്ടെന്നാണ് റിപ്പോർട്ട്.

രാജ്യസഭയിൽ സ്വതന്ത്ര ശബ്ദമാകുവാൻ ആഗ്രഹിക്കുന്നതായും കപിൽ സിബൽ വ്യക്തമാക്കി.

സമാജ് വാദി പാർട്ടി രാജ്യസഭാ സ്ഥാനാർത്ഥികളുടെ പട്ടിക സമർപ്പിച്ചതായി ഹിന്ദി മാധ്യമമായ ആജ് തക്ക് റിപ്പോർട്ട് ചെയ്തു. അഖിലേഷ് യാദവിന്റെ ഭാര്യ ഡിബിൾ യാദവും ഇത്തവണ രാജ്യസഭയിൽ എത്തുമെന്നാണ് റിപ്പോർട്ട്. എസ് പി മുതിർന്ന നേതാവായ ജാവേദ് അലി ഘാനും പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്.

നേരത്തേയും സമാജ് വാദി പാർട്ടിയുമായും അഖിലേഷ് യാദവുമായും അടുത്ത ബന്ധം പുലർത്തിയിരുന്ന വ്യക്തിയാണ് കപിൽ സിബൽ. എസ് പി നേതാവായിരുന്ന അസം ഖാന് വേണ്ടി സുപ്രീം കോടതിയിൽ ഹാജരായതും അദ്ദേഹം തന്നെയാണ്. അതിന് പുറമെ, 2017ൽ എസ് പിയിൽ കുടുംബപ്പോര് രൂക്ഷമായപ്പോൾ അഖിലേഷ് യാദവിന് സൈക്കിൾ ഛിഹ്നം നേടിക്കൊടുക്കുവാൻ നിയമ പോരാട്ടം നടത്തിയതും അദ്ദേഹമായിരുന്നു.

നേരത്തേയും സമാജ് വാദി പാർട്ടിയുമായും അഖിലേഷ് യാദവുമായും അടുത്ത ബന്ധം പുലർത്തിയിരുന്ന വ്യക്തിയാണ് കപിൽ സിബൽ. എസ് പി നേതാവായിരുന്ന അസം ഖാന് വേണ്ടി സുപ്രീം കോടതിയിൽ ഹാജരായതും അദ്ദേഹം തന്നെയാണ്. അതിന് പുറമെ, 2017ൽ എസ് പിയിൽ കുടുംബപ്പോര് രൂക്ഷമായപ്പോൾ അഖിലേഷ് യാദവിന് സൈക്കിൾ ചിഹ്നം നേടിക്കൊടുക്കുവാൻ നിയമ പോരാട്ടം നടത്തിയതും അദ്ദേഹമായിരുന്നു.

പലരും കുടുംബസമേതം ഇപ്പോള്‍ കേരളത്തിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്ക് പോകാന്‍ മടിക്കുകയാണ്. പ്രണയസല്ലാപങ്ങള്‍ക്കായി സ്വകാര്യയിടങ്ങള്‍ തേടുന്ന കമിതാക്കളാണ് ഇവര്‍ വിരിച്ച വലയില്‍ കുടുങ്ങുന്നത്. തലശേരി നഗരസഭയിലെ ഉദ്യാനങ്ങള്‍, ബസ്സ്റ്റാന്‍ഡുകള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിക്കുന്ന അഞ്ചുപേര്‍ പിടിയിലായതോടെയാണ് സംസ്ഥാനത്തെ ഞെട്ടിച്ച രഹസ്യക്യാമറകളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നത്. തലശേരി ഓവര്‍ബറീസ് ഫോളിയടക്കമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിന്ന് ദൃശ്യങ്ങള്‍ പകര്‍ത്തിയവരാണ് അറസ്റ്റിലായത്.

പാര്‍ക്കുകളിലെ തണല്‍മരങ്ങളുടെ പൊത്തുകള്‍, കോട്ടയിലെയും കടല്‍തീരങ്ങളിലെയും കല്‍ദ്വാരങ്ങള്‍ എന്നിവടങ്ങളിലാണ് രഹസ്യ ഒളിക്യാമറകളും മൊബൈല്‍ ക്യാമറകളും ഒളിപ്പിച്ചുവെച്ചിരുന്നത്. ഇത്തരം സ്ഥലങ്ങള്‍ പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. അതിരാവിലെയെത്തി ഇത്തരം ക്യാമറകള്‍ സ്ഥാപിച്ചു പോകുന്ന സംഘം പിന്നീട് നേരം ഇരുട്ടിയാല്‍ ഇതുവന്നെടുത്ത് ദൃശ്യങ്ങള്‍ ശേഖരിക്കാറാണ് പതിവ്. കമിതാക്കളുടെയും ദമ്പതിമാരുടെയും സ്വകാര്യ ദൃശ്യങ്ങള്‍ ശേഖരിക്കുന്ന ഇവര്‍ പിന്നീടത് പണമുണ്ടാക്കാനുള്ള മാര്‍ഗമായി മാറ്റുകയാണ് ചെയ്യുന്നത്. തങ്ങളുടെ ക്യാമറക്കെണിയില്‍ കുടുങ്ങിയവരെ പിന്നീട് ഇവര്‍ ഫോണ്‍വഴി ബന്ധപ്പെടുകയും സ്വകാര്യ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ പുറത്തു വിടാതിരിക്കാന്‍ പണം ആവശ്യപ്പെടുകയുമാണ് പതിവ്. ഈ ബ്ലാക്ക് മെയിലിങ് സംഘത്തിന്റെ കെണിയില്‍ നിരവധിയാളുകള്‍ കുടുങ്ങിയിട്ടുണ്ട്. ഇവര്‍ക്ക് ചോദിച്ച പണം നല്‍കി മാനം രക്ഷിച്ചവരാണ് കൂടുതല്‍. സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥിനികള്‍, അധ്യാപകര്‍,പ്രവാസികള്‍ തുടങ്ങി ഒട്ടേറെപ്പേര്‍ ക്യാമറക്കെണിയില്‍ കുടുങ്ങിയിട്ടുണ്ടെന്നാണ് പോലീസ് നല്‍കുന്ന വിവരം.

എന്നാല്‍ പണം നല്‍കാന്‍ തയ്യാറല്ലാത്തവരുടെ ദൃശ്യങ്ങള്‍ മാസങ്ങളുടെ വിലപേശലിനു ശേഷം സോഷ്യല്‍ മീഡിയിയിലൂടെ പ്രചരിപ്പിച്ചു മാനം കെടുത്തുകയാണ് ഇവരുടെ ശൈലി. ഇതുചൂണ്ടിക്കാട്ടിയാണ് പിന്നീട് മറ്റുള്ളവരെ ഭീഷണിപ്പെടുത്തുന്നത്. തലശേരി സെന്‍റിനറി പാര്‍ക്കിലെത്തിയ കമിതാക്കളുടെ ദൃശ്യം നവമാധ്യമങ്ങളില്‍ വൈറലായതോടെയാണ് പോലീസ് ഇവർക്കായി അന്വേഷണമാരംഭിച്ചത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെയുള്ള അന്വേഷണത്തിലാണ് കുറ്റവാളികളെ കണ്ടെത്തിയത്. അശ്ലീല സൈറ്റുകളിലും ദൃശ്യം അപ്ലോഡ് ചെയ്തതായി പോലീസിന് വിവരം ലഭിച്ചു. തലശേരി കോട്ട, സീവ്യുപാര്‍ക്ക് എന്നിവിടങ്ങളില്‍നിന്നടക്കം ദൃശ്യങ്ങൾ ചിത്രീകരിച്ചിട്ടുണ്ട്. വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ആളൊഴിഞ്ഞ കമിതാക്കള്‍ ഇരിക്കാന്‍ ഇഷ്ടപ്പെടുന്ന പ്രത്യേക ഇടങ്ങളിലാണ് ഇവര്‍ ഒളിക്യാമറ സ്ഥാപിക്കുന്നത്. ഉദ്യാനങ്ങളില്‍ പകല്‍ എത്തുന്നവരിലേറെയും വിദ്യാര്‍ഥികളാണ്.വീട്ടിലറിയാതെ ക്ലാസ് കട്ടുചെയ്തു ഇവിടങ്ങളിലെത്തുന്ന ഇവര്‍ തന്നെയാണ് ഒളിക്യാമറക്കാരുടെ പ്രധാന ഇരകളും. തങ്ങളുടെ സ്വകാര്യ ദൃശ്യങ്ങള്‍ വീട്ടിലറിയിക്കുമെന്നു ഭീഷണിപ്പെടുത്തിയാണ് വിദ്യാർത്ഥികളിൽ നിന്നും പണം പിടുങ്ങുന്നത്.

തലശേരിയിലെ ഒളിക്യാമറ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ അപ്‌ലോഡ് ചെയ്തത് ആരാണെന്ന് സൈബര്‍ പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കണ്ടെത്തിയത്. ഒളിക്യാമറ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചവരുടെ അക്കൗണ്ടുനോക്കി സൈബര്‍ പോലീസ് പ്രതികളെ വലയില്‍ വീഴ്ത്തുകയായിരുന്നു. നേരത്തെ മൂന്നുപേരെയും കഴിഞ്ഞ ദിവസം രണ്ടുപേരെയും അറസ്റ്റു ചെയ്തു. കാര്‍പ്പെന്‍ററായി ജോലി ചെയ്യുന്ന ഭിന്നശേഷിക്കാരനായ പന്ന്യന്നൂരിലെ വിജേഷ് (30), സ്വകാര്യ ബസ് കണ്ടക്ടര്‍ മഠത്തുംഭാഗം പാറക്കെട്ടിലെ അനീഷ് (34) എന്നിവരാണ് ഏറ്റവും ഒടുവില്‍ പിടിയിലാകുന്നത്. വിജേഷ് ചിത്രീകരിച്ച ദൃശ്യം അനീഷാണ് സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ അപ്‌ലോഡ് ചെയ്തതെന്ന് പോലീസ് പറഞ്ഞു. പ്രതികള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരമുള്ള 119 എ,356 സി,66 ഇ എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ഇവരെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.

 

 

കൊച്ചി: മതവിദ്വേഷപ്രസംഗക്കേസില്‍ പിസി ജോര്‍ജ് കസ്റ്റഡിയില്‍. പാലാരിവട്ടം പൊലീസ് സ്റ്റേഷനിലെത്തിയ ജോര്‍ജിനെ നടപടിക്രമങ്ങള്‍ക്ക് ശേഷം തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് കസ്റ്റഡിലെടുത്തു. കൊച്ചിയില്‍ തന്നെ സൗകര്യപ്രദമായ സ്ഥലത്തവച്ച് ചോദ്യംശേഷം തിരുവനന്തപുരത്തേയ്ക്ക് കൊണ്ടുപോകുമെന്ന് അറിയുന്നു. മൊഴിയെടുത്തശേഷം അറസ്റ്റ് രേഖപ്പെടുത്തും. കേസില്‍ പിസി ജോര്‍ജിന്റെ ജാമ്യം കോടതി റദ്ദാക്കിയതിന് പിന്നാലെ തിരുവനന്തപുരത്തു നിന്നുള്ള പൊലീസ് സംഘം കൊച്ചിയിലെത്തിയിരുന്നു.

ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചു എന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം റദ്ദാക്കിയത്. പാലിരിവട്ടം പോലീസ് സ്റ്റേഷനില്‍ മകന്‍ ഷോണ്‍ ജോര്‍ജിനൊപ്പം ഹാജരാകുകയായിരുന്നു ജോര്‍ജ്. ഫോർട്ട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ നൽകിയിരുന്ന ജാമ്യമാണ് റദ്ദാക്കിയത്.

കേസിൽ നേരത്തെ ഫോര്‍ട്ട് പൊലീസ് അറസ്റ്റ് ചെയ്ത ജോര്‍ജ്ജിന് മണിക്കൂറുകള്‍ക്കകം ജാമ്യം ലഭിച്ചിരുന്നു. വിദ്വേഷ പ്രസംഗം നടത്തിയതിന്റെ തെളിവായി സിഡി കോടതിയില്‍ സമര്‍പ്പിച്ചു. വെണ്ണല ക്ഷേത്രത്തില്‍ നടത്തിയ 37 മിനിറ്റുളള പ്രസംഗമാണ് സിഡിയില്‍ ഉണ്ടായിരുന്നത്. ഇതോടെയാണ് പി.സി.ജോർജ് ജാമ്യ വ്യവസ്ഥകൾ ലംഘിച്ചു എന്ന് കോടതി കണ്ടെത്തിയത്.

പി.സി. ജോര്‍ജിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പാലാരിവട്ടം പോലീസ് സ്റ്റേഷന്‍ പരിസരത്ത് പിഡിപി പ്രവര്‍ത്തകരും ജോര്‍ജിന് അഭിവാദ്യമര്‍പ്പിക്കാന്‍ ബി.ജെ.പി. പ്രവര്‍ത്തകരും എത്തി. സംഘര്‍ഷ സാദ്ധ്യത കണക്കിലെടുത്ത് പോലീസ് ജാഗ്രതയിലായിരുന്നു. ജോര്‍ജിന് പിന്തുണയുമായി ബിജെപി നേതാക്കള്‍ പാലാരിവട്ടം പൊലീസ് സ്റ്റേഷനിലെത്തിയിരുന്നു. ബി.ജെ.പി. സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രന്‍, പികെ കൃഷ്ണദാസ്,എ.എന്‍. രാധാകൃഷ്ണന്‍, ശോഭാ സുരേന്ദ്രന്‍ അടക്കമുള്ള നേതാക്കളാണ് സ്റ്റേഷന്‍ പരിസരത്തുള്ളത്. നേരത്തേ പിഡിപി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു.

ആലപ്പുഴ: പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയെ പ്രകടനം നടന്ന് മൂന്ന് ദിവസം കഴിഞ്ഞിട്ടും കണ്ടെത്താന്‍ പൊലീസിനായിട്ടില്ല. കുട്ടിയെ ഇതുവരെ തിരിച്ചറിയാനായില്ലെന്ന് ജില്ലാ പൊലീസ് അറിയിച്ചു. കുട്ടിയെ തോളിലേറ്റിയ അന്‍സാറിനെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും കുട്ടിയെ അറിയില്ലെന്നാണ് അന്‍സാര്‍ പൊലീസിനോട് പറഞ്ഞത്. പ്രകടനത്തിനിടെ കൗതുകം തോന്നി തോളിലേറ്റിയതാണെന്നാണ് അന്‍സാര്‍ നല്‍കിയിരിക്കുന്ന മൊഴി. അന്‍സാറിന്റെ മൊഴി പൊലീസ് പൂര്‍ണമായി വിശ്വസിച്ചിട്ടില്ല.

വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയെ തിരിച്ചറിഞ്ഞാല്‍ മാതാപിതാക്കളെ കൂടി പ്രതി ചേര്‍ക്കാനാണ് പൊലീസിന്റെ തീരുമാനം. സംഭവത്തിലെ ഗൂഡാലോചന അടക്കം അന്വേഷിക്കും. ദൃശ്യങ്ങള്‍ തെളിവുകളായി ശേഖരിച്ച് കൂടുതല്‍ പേര്‍ക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

ഉണ്ണികൃഷ്ണൻ ബാലൻ

ലണ്ടൻ : കേരളത്തെ മുഴുവൻ കണ്ണീരിൽ മുക്കിയ വിസ്മയ കേസിന്റെ വിധിയിൽ സമീക്ഷ യുകെ സർവ്വാത്മനാ സ്വാഗതം ചെയ്തു. 2021 ജൂൺ 21 ന് നിലമേൽ സ്വദേശിയും ബി.എ.എം.എസ് മെഡിക്കൽ വിദ്യാർത്ഥിനിയുമായ വിസ്മയയെ സ്ത്രീധന ഗാർഹിക പീഡനത്തെ തുടർന്ന് കൊല്ലം പോരുവഴിയിലെ ഭർത്തൃഗൃഹത്തിൽ ഉണ്ടായ ആത്മഹത്യയാണ് കേസിന് ആസ്പദമാക്കിയ സംഭവം. 2020 മെയ് 30 ന് ആയിരിന്നു വിസ്മയയും അസി: മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ കിരൺകുമാറുമായുള്ള വിവാഹം. വിസ്മയയുടെ മരണത്തിനു തൊട്ടുപിന്നാലെ കിരൺകുമാറെ സർവ്വീസിൽ നിന്നും പിരിച്ചു വിട്ടു .42 സാക്ഷികൾ, 102സാക്ഷിമൊഴികൾ, 118 രേഖകൾ, 500 ഡിജിറ്റൽ തെളിവുകൾ, 12 തൊണ്ടി മുതലുകൾ എല്ലാം തന്നെ കോടതി തെളിവായി സ്വീകരിച്ചു .വെറും 80 ദിവസം കൊണ്ട് കുറ്റപത്രം സമർപ്പിക്കാൻ അന്വേഷക സംഘത്തിന് കഴിഞ്ഞു. 4 മാസം നീണ്ടു നിന്ന വിചാരണക്കുശേഷം വിസ്മയ മരിച്ചിട്ട് കേവലം11 മാസവും 2 ദിവസവും പൂർത്തിയാകുമ്പോൾ 507 പേജുള്ള വിധിയിലൂടെ കൊല്ലം ഒന്നാം ക്ലാസ്സ് അഡീഷണൽ സെഷൻസ് കോടതി പ്രതിക്ക് 10 വർഷം തടവും 12ലക്ഷം 5000 രൂപ പിഴയും അടക്കണമെന്ന മാതൃകാപരമായ ശിക്ഷ യാണ് പ്രതിക്ക് നൽകിയത് .

ഈ വിധിയിലൂടെ ഇച്‌ഛാശക്തിയും അർപ്പണബോധവും , നിശ്ചയദാർഢ്യവുമുള്ള കേരള സർക്കാറിന്റെ സ്ത്രീധന ഗാർഹിക പീഡനത്തിനെതിരെയുള്ള സമാനതകൾ ഇല്ലാത്ത പോരാട്ടമാണെന്നും സ്ത്രീ പക്ഷത്താണെന്നും ഇതിനകം തെളിയിച്ചു. ശാസ്ത്രീയ തെളിവുകളുടെ സമാഹരണം ഒരു വെല്ലുവിളിയായി ഏറ്റെടുത്ത IG ഹർഷിത അട്ടല്ലൂർ, സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. ജി മോഹൻ കുമാർ , ഡിവൈഎസ്പി പി രാജ് കുമാർ എന്നിവരുടെ അർപ്പണ ബോധത്തോടെയുള്ള അധ്വാനം ഈ വിധിക്ക് മൂർച്ച കൂട്ടി. ഈ വിധി പ്രതിക്കെതിരെ മാത്രമല്ല സ്ത്രീധന ഗാർഹിക പീഡനത്തിനെതിരെയാണെന്ന വിദഗ്ധരുടെ അഭിപ്രായം വളരെ ശ്രദ്ധേയമാണ് .

സ്ത്രീ പക്ഷത്തിന്റെ ഒരു രക്തസാക്ഷി കൂടിയായ വിസ്മയയുടെ നീണ്ട രോദനങ്ങൾ വിചാരണക്കിടയിൽ കോടതിയിൽമുഴങ്ങി കേൾക്കുമ്പോൾ അതിന്റെ അലയൊലികൾകേരള ജനതയുടെ ഹൃദയങ്ങളിലേക്ക് അഗ്‌നി സ്‌ഫുലിംഗമായി ആഴ്ന്നിറങ്ങി വികസന സൂചി ആരോഹണത്തിൽ ചലിക്കുമ്പോഴും പരിഷ്കൃത കേരളം ലജ് ജിച്ചു തല താഴ്ത്തി പോകുന്നു. ഗാർഹിക സ്ത്രീധനപീഡനത്തിന്റെ അവസാന ഇരയായി വിസ്മയ മാറാൻ നാം ഓരോരുത്തരും പ്രതിജ്‌ഞ ചെയ്യണം. ഇനിയുള്ള കാലം സ്ത്രീ ഒരു ധനമായി കരുതി സ്നേഹിക്കാനും ആദരിക്കാനും നമുക്ക് കഴിയണം. വിസ്മയ -ലോകത്തു നിന്നും വിട വാങ്ങിയത് വിചിത്രമായിട്ടായിരുന്നല്ലോ ? സ്ത്രീ എന്ന ധനത്തെ വാഗ്ദാന വില നൽകി വിൽക്കുകയോ വാങ്ങുകയോ ചെയ്യുന്ന വിൽപ്പനച്ചരക്കാക്കുന്ന വീട്ടുകാർ, സ്ത്രീ മനസ്സിന്റെ മഹത്വങ്ങൾക്ക് വില കൽപ്പിക്കാതെ, കുടുംബ സാമ്പത്തികത്തിന്റെ വരവറിയാതെ , ബാധ്യതയിൽ മുങ്ങിത്താഴ്ത്താനുള്ള ആധുനിക നീന്തൽക്കുളങ്ങൾ പെൺമക്കൾക്ക് നൽകുന്നു. പരിണിത ഫലമോ ആയുസ്സ് ആർക്കോ വേണ്ടി നഷ്ടപ്പെടുത്തുക. വിധി രക്ഷിതാക്കൾക്കുള്ള താക്കീതായി മാറുമെന്ന് ഉറപ്പാണ്. നമുക്ക് പെൺമക്കൾക്കായി ഒരുക്കാം മധുരോർമ്മകൾ നിറയുമൊരായുസുള്ള ജീവിതം. അതിന് സ്ത്രീധന വിരുദ്ധ സദസ്സുകളും , പ്രതിജ്‌ഞയും,ബോധവത്ക്കരണവും സംഘടന ഭാവിയിൽ സംഘടിപ്പിക്കുമെന്ന് സമീക്ഷ ആഹ്വാനം ചെയ്തു

 

നടിയെ ബലാത്സംഗം ചെയ്ത കേസില്‍ ഒളിവില്‍ കഴിയുന്ന വിജയ് ബാബുവിനെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാനുള്ള നടപടി പൊലീസ് തുടങ്ങി. നടന്‍ ഹൈക്കോടതിയില്‍ ഹാജരാക്കിയ യാത്രാരേഖയെക്കുറിച്ച് അറിയില്ലെന്നും പൊലീസ് പറഞ്ഞു. റെഡ് കോര്‍ണര്‍ നോട്ടീസ് ആഭ്യന്തര വകുപ്പില്‍ നിന്ന് സിബിഐയ്ക്ക് അയച്ചു. സിബിഐ ഉടന്‍ തന്നെ ഇന്റര്‍പോളിന് നോട്ടീസ് കൈമാറും. ഇന്റര്‍പോളിന്റെ ഇന്ത്യയിലെ നോഡല്‍ ഏജന്‍സിയാണ് സിബിഐ.

അതേസമയം, നടന്‍ വിജയ് ബാബു മടക്കടിക്കറ്റ് എടുത്തുവെന്ന് അഭിഭാഷകന്‍. മുപ്പതിന് തിരികെ കൊച്ചിയിലെത്തുമെന്ന് ഹൈക്കോടതിയില്‍ അറിയിച്ചു. ഇയാളുടെ യാത്രാരേഖകളും കോടതിയില്‍ ഹാജരാക്കി. വിജയ്ബാബു ഇന്ന് അഞ്ച് മണിക്കുള്ളില്‍ കേരളത്തില്‍ തിരിച്ചെത്തിയില്ലെങ്കില്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുമെന്ന് പൊലീസ് അറിയിച്ചിരുന്നു. കേരളത്തില്‍ തിരിച്ചെത്താന്‍ സാധ്യതയില്ലെന്നും പൊലീസ് കമ്മീഷ്ണര്‍ പറഞ്ഞു.

ദുബായില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന വിജയ് ബാബു ജോര്‍ജിയയിലേക്ക് കടന്നിരുന്നു. ഇന്റര്‍പോളിനെ ഉപയോഗിച്ച് അറസ്റ്റ് ചെയ്യിക്കാനുള്ള നീക്കം നടക്കുന്നതിനിടെയാണ് വിജയ് ബാബു ജോര്‍ജിയയിലേക്ക് പോയത്. ദുബായില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന വിജയ് ബാബുവിനെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ തുടരുന്നതിനിടെയാണ് ജോര്‍ജിയയിലേക്ക് കടന്നത്.

ദുബായില്‍ ഒളിവില്‍ തുടരുന്നത് അറസ്റ്റിലേക്ക് നീങ്ങാന്‍ ഇടയാക്കുമെന്ന് നിയമോപദേശം ലഭിച്ചതിനെ തുടര്‍ന്നാണ് ഇയാള്‍ രാജ്യം വിട്ടത്. ഇന്ത്യയുമായി കുറ്റവാളികളെ കൈമാറാന്‍ ധാരണയില്ലാത്ത രാജ്യമായതിനാലാണ് വിജയ് ബാബു ജോര്‍ജിയ തെരഞ്ഞെടുത്തത്. കൊച്ചി സിറ്റി പൊലീസിന്റെ അപേക്ഷയില്‍ കേന്ദ്രവിദേശ കാര്യമന്ത്രാലയം വിജയ് ബാബുവിന്റെ പാസ്പോര്‍ട്ട് അസാധുവാക്കിയിരുന്നു.

 

RECENT POSTS
Copyright © . All rights reserved