നാട്ടാന പരിപാലനവുമായി ബന്ധപ്പെട്ട കേസില്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് ഹൈക്കോടതിയുടെ താക്കീത്. തൃപ്പൂണിത്തറ പൂര്‍ണത്രയീശ ക്ഷേത്രത്തിലെ ഉത്സവത്തിന് ആനകളെ എഴുന്നള്ളിച്ചതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ ഫയല്‍ ചെയ്ത റിപ്പോര്‍ട്ട് പരിഗണിക്കവെ ആയിരുന്നു താക്കീത്.
ഇതോടൊപ്പം ദേവസ്വങ്ങള്‍ക്കെല്ലാം ഹൈക്കോടതി താക്കീത് നല്‍കി. നാട്ടാന പരിപാലനവുമായി ബന്ധപ്പെട്ട ഹൈക്കോടതി നിര്‍ദേശം എന്തുകൊണ്ട് നടപ്പാക്കുന്നില്ലെന്ന് ചോദിച്ച കോടതി മതത്തിന്റെ പേരില്‍ എന്തും ചെയ്യാമെന്ന് കരുതരുതെന്നും മുന്നറിയിപ്പ് നല്‍കി.
ജസ്റ്റിസ് ജയശങ്കര്‍ നമ്പ്യാര്‍, ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ചില ആളുകളുടെ ഈഗോ ആകരുത് നടപ്പാക്കേണ്ടത്. ജനങ്ങളുടെ സുരക്ഷയാണ് പ്രധാനം. കോടതി നിര്‍ദേശം നടപ്പാക്കണം. ദേവസ്വം ബോര്‍ഡ് ഓഫീസറോട് സത്യവാങ്മൂലം നല്‍കാന്‍ കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. സത്യവാങ്മൂലം തൃപ്തികരമല്ലെങ്കില്‍ ആവശ്യമായ നടപടികളെടുക്കും.
വയനാട് ദുരന്തം അതീവ ഗുരുതര വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയതായി കേന്ദ്ര സര്‍ക്കാര്‍. ഇതോടെ 2219 കോടി രൂപയുടെ പാക്കേജ് അന്തര്‍ മന്ത്രാലയ സമിതി പരിശോധിക്കുകയാണ്. മാര്‍ഗ നിര്‍ദേശങ്ങള്‍ക്കനുസരിച്ചാകും സഹായ ധനത്തില്‍ അന്തിമ തീരുമാനം.
എന്നാല്‍ കേരളം ആവശ്യപ്പെട്ടത് പോലെ ലെവല്‍ 3 വിഭാഗത്തില്‍ വയനാട് ദുരന്തത്തെ ഉള്‍പ്പെടുത്തിയോ എന്ന് വ്യക്തമല്ല. ഇക്കാര്യം കേന്ദ്ര സര്‍ക്കാര്‍ തന്നെ വ്യക്തമാക്കേണ്ടതുണ്ട്. ദുരന്ത ബാധിതര്‍ മാസങ്ങളായി ദുരിത ജീവിതം നയിക്കുകയാണ്.
സംസ്ഥാന ദുരന്ത നിവാരണ നിധിയില്‍ കേരളത്തിന്റെ 783 കോടി രൂപയുണ്ടെന്ന് കേന്ദ്രം വ്യക്തമാക്കി. 153 കോടി രൂപ കേരളത്തിന് നവംബര്‍ 16 ന് അനുവദിച്ചിരുന്നുവെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. വ്യോമസേനാ രക്ഷാ പ്രവര്‍ത്തനത്തിനും അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാനുമായി ചെലവായ തുകയാണിത്.
വയനാട്ടില്‍ രണ്ടായിരം കോടിയിലേറെ നഷ്ടമുണ്ടായിട്ടുണ്ട്. അതിനിടെ വയനാട് പാക്കേജ് ആവശ്യവുമായി പ്രിയങ്ക ഗാന്ധി ഇന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കണ്ടിരുന്നു. യുഡിഎഫ്, എല്‍ഡിഎഫ് എംപിമാര്‍ പ്രിയങ്ക ഗാന്ധിക്കൊപ്പം ഉണ്ടായിരുന്നു. 2221 കോടി രൂപയുടെ സഹായമാണ് സംഘം ആവശ്യപ്പെട്ടത്.
വയനാട് പാക്കേജില്‍ നാളെ വിശദാംശങ്ങള്‍ നല്‍കാമെന്ന് അമിത് ഷാ അറിയിച്ചു. ഇതുവരെ സംസ്ഥാനത്തിന് നല്‍കിയ സഹായവും കേന്ദ്ര പരിഗണനയിലുള്ളതും നാളെ അറിയിക്കാമെന്നാണ് അമിത് ഷാ വ്യക്തമാക്കിയത്.
വയനാട് മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അടുത്തിടെ അറിയിച്ചിരുന്നു. നിലവിലെ മാനദണ്ഡങ്ങള്‍ ഇത് അനുവദിക്കുന്നില്ലെന്നാണ് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് വ്യക്തമാക്കിയത്.
പേരുപോലെതന്നെ ഭൂമിയുടെ ഉപ്പായി, ഉപ്പുരസം ഒട്ടും നഷ്ടപ്പെടുത്താതെ യു കെ യിലെ സമൂഹത്തിനു മുഴുവൻ മാതൃകയായി ആത്മീയപ്രവർത്തനങ്ങളുമായി മുന്നോട്ടു നീങ്ങുന്ന ബർമിങ്ഹാമിലെ സൾറ്റ്ലി ദേവാലയത്തിലെ ( സെൻറ് ബെനഡിക്ട് മിഷൻ, സൾറ്റ്ലി) ഇടവകാംഗങ്ങൾ, വികാരി ഫാ ടെറിൻ മുള്ളക്കരയുടെ നേതൃത്വത്തിൽ ഈ വർഷം ക്രിസ്തുമസിനായി വിപുലമായ ആത്മീയ ഒരുക്കത്തിലാണ്. ഈ ഒരുക്കത്തിൻറെ ഏറ്റവും പ്രധാന ഘടകം ഇരുപത്തിയഞ്ച് നോയമ്പിനോടനുബന്ധിച്ച് ഡിസംബർ മാസം ക്രിസ്തുമസ് വരെ എല്ലാ ദിവസവും നടത്തപ്പെടുന്ന പന്ത്രണ്ടുമണിക്കൂർ ദിവ്യകാര്യണ്യ ആരാധനയാണ്. രാവിലെ ഏഴു മണിക്ക് ദിവ്യബലിയോടെ ആരംഭിക്കുന്ന ആരാധന വൈകുന്നേരം ഏഴുമണിക്ക് ദിവ്യബലിയോടെതന്നെ അവസാനിക്കുന്നു. അങ്ങിനെ ബലിയർപ്പിച്ച് കർത്താവിനെ ആരാധിച്ച് പഠനമാരംഭിക്കാൻ കുട്ടികൾക്കും വിശുദ്ധകുർബാനയിൽനിന്ന് ലഭിക്കുന്ന ആത്മീയശക്തിയിൽ അനുദിന ജോലികളിൽ പ്രവേശിക്കാൻ മുതിർന്നവർക്കും സാധിക്കുന്നു. നൈറ്റ് ഡ്യൂട്ടിമൂലവും മറ്റു കാരണങ്ങളാലും രാവിലത്തെ ബലിയിൽ പങ്കുചേരാനാവാത്തവർക്ക് വൈകുന്നേരത്തെ ബലിയർപ്പണം വലിയ ഒരനുഗ്രഹമാണ്.
ആരാധനയിൽ പങ്കുചേരുന്ന വിശ്വാസികൾ സഭയ്‌ക്കും സമൂഹത്തിനും വേണ്ടി മാദ്ധ്യസ്ഥം വഹിക്കുന്നു, കൂടാതെ വ്യക്തിപരമായ ആവശ്യങ്ങൾക്കു വേണ്ടിയും പ്രാർത്ഥിക്കുന്നു . വിശുദ്ധഗ്രന്ഥം വായിക്കുകയും രൂപതയ്ക്കും പിതാവിനും ഇടവകയ്ക്കും ഇടവകയിലെ ഓരോ കുടുംബങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കുകയും യാചിക്കുകയും ചെയ്യുന്നു ക്രിസ്തുമസ് വരെയുള്ള എല്ലാ ദിവസങ്ങളിലും മുടക്കംവരുത്താതെ വിശുദ്ധകുർബാനയിൽ പങ്കെടുക്കുന്ന കുട്ടികൾക്കായി പ്രത്യേകം സമ്മാനങ്ങളും ഒരുക്കിയിരിക്കുന്നു. ഇതിനായുള്ള മാസ്സ് കാർഡ് കുട്ടികൾക്ക് നൽകിയിട്ടുണ്ട്.
നിരീശ്വരവാദികളും ആജ്ഞേയവാദികളും ഭൗതികവാദികളുമെല്ലാം ചേർന്ന് ക്രിസ്തുമസിൽ ഉണ്ണിയേശുവിനു സ്ഥാനം കൊടുക്കാതെ ക്രിസ്തുനാഥൻറെ പിറവിതിരുനാളിനെ ആഘോഷങ്ങളുടെയും കച്ചവടതാത്പര്യങ്ങളുടേയും മാത്രം ഉത്സവമാക്കി മാറ്റിക്കൊണ്ടിരിക്കുന്ന ഇന്നത്തെ ലോകത്തിൽ ദിവ്യബലിയിലൂടെയും ദിവ്യകാരുണ്യാരാധനയിലൂടെയും ദൈവപുത്രന് ഒന്നാം സ്ഥാനം നൽകിക്കൊണ്ട് ക്രിസ്തുമസിനായി വിശ്വാസികളുടെ ഹൃദയങ്ങളെ ഒരുക്കുന്ന സൾറ്റലി ദേവാലയവും വികാരി ടെറിനച്ചനും പ്രത്യേക അഭിനന്ദനമർഹിക്കുന്നു. ഈ മാതൃക കൂടുതൽ ഇടവക ദേവാലയങ്ങൾ ഏറ്റെടുക്കുമെന്നും അതിലൂടെ ഈ സമൂഹത്തിൽ പുതിയൊരു ആത്മീയഉണർവ് രൂപപ്പെടുമെന്നും ഉണ്ണിയേശുവിന് കേന്ദ്രസ്ഥാനംനൽകുന്ന, ഹൃദയങ്ങളെ രൂപാന്തരപ്പെടുത്തുന്ന, നവീകരിക്കുന്ന പുത്തൻ ക്രിസ്തുമസ് അനുഭവം പങ്കുവയ്ക്കുന്ന കൂട്ടായ്മകളായി മാറാൻ നമുക്ക് സാധിക്കുമെന്നും പ്രത്യാശിക്കാം. അതിനായി ദൈവസുതനോട് പ്രത്യേകം പ്രാർത്ഥിക്കാം.
ഇടവകയിലെ കുടുംബക്കൂട്ടായ്‌മകളുടെയും ഭക്തസംഘടനകളുടെയും നേതൃത്വത്തിൽ നടത്തപ്പെടുന്ന ആരാധനയുടെ കൂടുതൽ വിശദാംശങ്ങൾ അറിയുന്നതിനും പങ്കുചേരുന്നതിനുമായി ഇടവക ട്രസ്റ്റീ ബിബിൻ ഫ്രാൻസിസുമായി (07533898627) ബന്ധപ്പെടുക.
കൊല്ലം ചെമ്മാംമുക്കില്‍ കാറിന് തീയിട്ട് ഭര്‍ത്താവ് ഭാര്യയെ കൊന്നു. കൊട്ടിയം തഴുത്തല സ്വദേശി അനിലയാണ് (44)കൊല്ലപ്പെട്ടത്. വാഹനത്തില്‍ ഒപ്പമുണ്ടായിരുന്ന സോണി എന്ന യുവാവ് പൊള്ളലോടെ രക്ഷപ്പെട്ടു.വാഹനം തടഞ്ഞു നിര്‍ത്തി പെട്രോള്‍ ഒഴിച്ച് തീയിടുകയായിരുന്നു. ചൊവ്വാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. കൊലപാതകത്തിനുശേഷം ഭർത്താവ് പത്മരാജൻ (60) ഓട്ടോ വിളിച്ച് കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. കാറ്ററിങ് സർവീസ് നടത്തുകയാണ് പത്മരാജൻ.
കുടുംബ പ്രശ്‌നമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസില്‍ നിന്നുള്ള വിവരം. കുറേ ദിവസമായി ഇവര്‍ തമ്മില്‍ പ്രശ്‌നമുണ്ടായിരുന്നു. ആറ് ദിവസമായി അനില വീട്ടിലേക്ക് പോയിരുന്നില്ലെന്നാണ് വിവരം. പത്മരാജന്‍ രണ്ടാമത് വിവാഹം ചെയ്തയാളാണ് അനില. ഇവര്‍ക്ക് സ്‌കൂള്‍ വിദ്യാര്‍ഥിയായ ഒരു കുട്ടിയുണ്ട്.
കാറ്ററിങ് ബിസിനസ് നടത്തി വരികയായിരുന്നു പത്മരാജന്‍. ഭാര്യ നടത്തിയിരുന്ന ബേക്കറിയുടെ നടത്തിപ്പിലും സഹായിച്ചിരുന്നു. കഴിഞ്ഞ ദിവസം പത്മരാജന്‍ ബേക്കറിയിലേക്ക് ചെന്നപ്പോള്‍ അവിടെ അനിലയുടെ സുഹൃത്തിനെ കണ്ടു. സുഹൃത്ത് കച്ചവട പങ്കാളിയാണെന്നാണ് അനില പറഞ്ഞിരുന്നത്. ഈ വിഷയത്തില്‍ ഇരുവരും തര്‍ക്കമായി. സുഹൃത്തുമായുള്ള കച്ചവടം പണം കൊടുത്ത് അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരുന്നുവെന്നും പരിചയമുള്ളവര്‍ പറയുന്നു.
ചൊവ്വാഴ്ച വൈകീട്ട് അനിലയും ബേക്കറിയിലെ ജീവനക്കാരനായ സോണിയും കാറില്‍ വരുന്നതിനിടെ ചെമ്മാമുക്കില്‍ വെച്ച് പത്മരാജന്‍ ഒരു ഒംനി വാനില്‍ വരികയും കാര്‍ തടഞ്ഞുനിര്‍ത്തുകയും ചെയ്തു. കയ്യില്‍ സൂക്ഷിച്ചിരുന്ന പെട്രോള്‍ അനിലക്ക് മേല്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.
തീകൊളുത്തിയ ഉടന്‍ തന്നെ ഒപ്പം ഇരുന്ന സോണി ഡോര്‍ തുറന്ന് പുറത്തിറങ്ങി ഓടി. ഇയാളുടെ കൈക്കും കാലിലുമാണ് പൊള്ളലേറ്റത്. ഇയാളെ കൊല്ലം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സോണിക്ക് പകരം ഭാര്യയുടെ സുഹൃത്തിനെയാണ് പത്മരാജന്‍ ലക്ഷ്യമിട്ടത് എന്നാണ് വിവരം.
കളര്‍കോടിലുണ്ടായ വാഹനാപകടത്തില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവത്തില്‍ മോട്ടര്‍ വാഹന വകുപ്പ് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അപകടത്തിന് ഇടയാക്കിയത് നാല് കാരണങ്ങളാണെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. മഴ മൂലമുണ്ടായ റോഡിലെ വെള്ളത്തിന്റെ സാന്നിധ്യവും വെളിച്ചക്കുറവും അപകടത്തിന് കാരണമായി. ഏഴു പേര്‍ യാത്ര ചെയ്യേണ്ട ടവേര വാഹനത്തില്‍ 11 പേര്‍ യാത്ര ചെയ്തത് അപകടത്തിന്റെ ആഘാതം വര്‍ധിപ്പിച്ചുവെന്നും റിപ്പോര്‍ട്ടിലുണ്ട്.
ടവേര വാഹനം ഓടിച്ചയാള്‍ 5 മാസം മുമ്പാണ് ലൈലന്‍സ് എടുത്തത്. വാഹനം തെന്നിയപ്പോള്‍ നിയന്ത്രണത്തിലാക്കാന്‍ സാധിച്ചില്ല. വാഹനത്തിന് 14 വര്‍ഷം പഴക്കമുണ്ട്. സുരക്ഷ സംവിധാനങ്ങളായ ആന്റി ലോക്ക് ബ്രേക്ക് സിസ്റ്റം, ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷന്‍ എന്നിവ ഇല്ലാത്തതിനാല്‍ വാഹനം ബ്രേക്ക് ചെയ്തപ്പോള്‍ തെന്നി നീങ്ങി നിയന്ത്രണം നഷ്ടപ്പെട്ടത് തീവ്രത കൂട്ടിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മോട്ടര്‍ വാഹന വകുപ്പ് നടത്തിയ സാങ്കേതിക പരിശോധനയുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.
ഇന്നലെ രാത്രിയായിരുന്നു വാഹനാപകടം ഉണ്ടായത്. പാലക്കാട് സ്വദേശി ശ്രീദേവ് വത്സന്‍, മലപ്പുറം കോട്ടക്കല്‍ സ്വദേശി ദേവനന്ദന്‍, കണ്ണൂര്‍ സ്വദേശി മുഹമ്മദ് അബ്ദുല്‍ ജബ്ബാര്‍, ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം, കോട്ടയം സ്വദേശി ആയുഷ് ഷാജി എന്നിവരാണ് അപകടത്തില്‍ മരിച്ചത്.
കളര്‍കോട് കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് മരിച്ച വിദ്യാര്‍ഥികള്‍ക്ക് അന്ത്യയാത്രാമൊഴി. മരിച്ച 5 മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടേയും മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളേജില്‍ പൊതുദര്‍ശനത്തിന് വച്ച ശേഷം ജന്മനാട്ടിലേക്ക് കൊണ്ടുപോയി. പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്ക് ശേഷമാണ് മൃതദേഹങ്ങള്‍ വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് എത്തിച്ചത്.
ആലപ്പുഴ മെഡിക്കല്‍ കോളജിലെ ഒന്നാംവര്‍ഷ എംബിബിഎസ് വിദ്യാര്‍ഥികളായ അഞ്ചുപേരാണ് അപകടത്തില്‍ മരിച്ചത്. മലപ്പുറം കോട്ടയ്ക്കല്‍ ശ്രീവര്‍ഷത്തില്‍ ദേവനന്ദന്‍(19), പാലക്കാട് ശേഖരീപുരം ശ്രീവിഹാറില്‍ ശ്രീദേവ് വല്‍സന്‍(19), കോട്ടയം ചേന്നാട് കരിങ്കുഴിക്കല്‍ ആയുഷ് ഷാജി(19), ലക്ഷദ്വീപ് ആന്ത്രോത്ത് പക്രിച്ചിയപ്പുര പി.പി. മുഹമ്മദ് ഇബ്രാഹിം(19), കണ്ണൂര്‍ വെങ്ങര പാണ്ട്യാല വീട്ടില്‍ മുഹമ്മദ് അബ്ദുല്‍ ജബ്ബാര്‍(19) എന്നിവരാണ് മരിച്ചത്.
മൂന്നു വിദ്യാര്‍ഥികളുടെ സംസ്‌കാരം ഇന്ന് നടക്കും. ലക്ഷദ്വീപ് ആന്ത്രോത്ത് പക്രിച്ചിയപ്പുര പി.പി. മുഹമ്മദ് ഇബ്രാഹിന്റെ കബറടക്കം എറണാകുളം ടൗണ്‍ ജുമാ മസ്ജിദില്‍ 3 മണിയോടെ തുടങ്ങി. ശ്രീദീപിന്റെ സംസ്്കാരം പാലക്കാട് ശേഖരീപുരത്ത് നടക്കും. മുഹമ്മദ് അബ്ദുല്‍ ജബ്ബാറിന്റെ സംസ്‌കാരം കണ്ണൂരില്‍ നടക്കും. ദേവനന്ദന്റെ സംസ്‌കാരം നാളെ പാലായിലെ കുടുംബ വീട്ടില്‍ നടക്കും. ആയുഷ് ഷാജിയുടെ സംസ്‌കാരം നാളെ കാവാലത്താണ്.
പരിക്കേറ്റ മൂന്ന് വിദ്യാര്‍ഥികളുടെ നില ഗുരുതരമാണ്. ഇതില്‍ ഒരാളുടെ നില അതീവഗുരുതരം. മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് എല്ലാ ചികിത്സയും ഒരുക്കിയെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു.
‘അവരെല്ലാവരും നല്ല ആക്ടീവായിരുന്നു. പോയെന്ന് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല” സഹപാഠി വിങ്ങലോടെ പറഞ്ഞു. 98% മാര്‍ക്കുമായി ആദ്യ അവസരത്തില്‍ തന്നെ എന്‍ട്രന്‍സ് പരീക്ഷ പാസായി എത്തിയതാണ് ലക്ഷദ്വീപ് സ്വദേശിയായ പി.പി.മുഹമ്മദ് ഇബ്രാഹിം. ”എല്ലാവരും വലിയ ഷോക്കിലാണ്. ഒരു മാസമേയായുള്ളൂ അവന്‍ പഠിക്കാനെത്തിയിട്ട്.” ഇബ്രാഹിമിന്റെ കുടുംബസുഹൃത്ത് പറഞ്ഞു. സ്വന്തം മണ്ണിലേക്ക് തിരിച്ചു പോകാന്‍ മുഹമ്മദ് ഇബ്രാഹിമിന് കഴിഞ്ഞില്ല. എറണാകുളം സെന്‍ട്രല്‍ ജുമാ മസ്ജിദിലാണ് കബറടക്കം.
മരിച്ച ദേവനന്ദന്റെ രക്ഷിതാക്കള്‍ മെഡിക്കല്‍ കോളേജില്‍ പൊതുദര്‍ശനം നടക്കുന്ന സ്ഥലത്തെത്തിയിരുന്നു. പാലക്കാട് ഭാരത് മാതാ സ്‌കൂള്‍ അധ്യാപകനായ ശേഖരിപുരം സ്വദേശി വല്‍സന്റെയും അഭിഭാഷകയായ ബിന്ദുവിന്റെയും മകനാണ് ശ്രീദീപ് സുഹൃത്തുക്കള്‍ക്കൊപ്പം സിനിമ കണ്ട് വരാമെന്ന് അറിയിച്ച് ശ്രീദിപ് രാത്രിയില്‍ വീട്ടിലേക്ക് ഫോണ്‍ ചെയ്തിരുന്നു.
ദേവനന്ദും ഇന്നലെ സിനിമയ്ക്കായി പോകുന്നതിനു മുന്‍പ് അമ്മയെ വിളിച്ചിരുന്നു. നല്ല മഴയായതിനാല്‍ പിന്നീട് പോകാമെന്ന് അമ്മ പറഞ്ഞിരുന്നു. കൂട്ടുകാര്‍ പോകുന്നതിനാല്‍ കൂടെ പോകുന്നു എന്നാണ് ദേവനന്ദന്‍ പറഞ്ഞത്. സിനിമ കാണാന്‍ കൂട്ടുകാരുമായുള്ള കാര്‍ യാത്ര അവസാന യാത്രയായി. ഇക്കാര്യം പറഞ്ഞ് കൂട്ടുകാര്‍ പൊട്ടിക്കരഞ്ഞു. 12 മണിക്ക് പൊതുദര്‍ശനം ആരംഭിച്ചു. മൃതദേഹങ്ങള്‍ കൊണ്ടുപോകാന്‍ 5 ആംബുലന്‍സുകള്‍ സജ്ജമാക്കിയിരുന്നു. പൊതു ദര്‍ശനത്തിനുശേഷം വിവിധ സ്ഥലങ്ങളിലേക്ക് സുഹൃത്തുക്കള്‍ അന്ത്യയാത്ര ആരംഭിച്ചു
ഇന്നലെ രാത്രിയായിരുന്നു നാാടിനെയാകെ നൊമ്പരത്തിലാഴ്ത്തിയ ദാരുണമായ അപകടം ഉണ്ടായത്. ആലപ്പുഴയിലേക്ക് സിനിമയ്ക്ക് പോകുകയായിരുന്ന വണ്ടാനം മെഡിക്കല്‍ കോളേജിലെ ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥികള്‍. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം തെറ്റി എതിരെ വന്ന കെഎസ് ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കാര്‍ വെട്ടിപ്പൊളിച്ചാണ് വിദ്യാര്‍ത്ഥികളെ പുറത്ത് എടുത്തത്. കാറില്‍ 11 പേരുണ്ടായിരുന്നു.
കാര്‍ ഓടിച്ചിരുന്നത് പരുക്കേറ്റ് ചികില്‍സയിലുള്ള ഗൗരീശങ്കര്‍ ആയിരുന്നു. രണ്ട് വിദ്യാര്‍ഥികള്‍ ബൈക്കില്‍ ഇവരുടെ പിന്നില്‍ സഞ്ചരിച്ചിരുന്നു. അപകടത്തെപ്പറ്റി വിശദമായ അന്വേഷണം നടത്തുമെന്ന് ആശുപത്രിയിലെത്തിയ മന്ത്രി പി.പ്രസാദ് അറിയിച്ചു
വൂൾവർഹാംടെന്നിൽ നടന്ന യൂറോപ്യൻ കബഡി ചാമ്പ്യൻഷിപ്പിൽ നോട്ടീങ്ങാം റോയൽസ് രണ്ടാം സ്ഥാനം കരസ്ഥമാക്കി. ശക്തരായ സ്കോട്ട് ലാൻഡ് ടീം എഡിമ്ബ്രയോടാണ് നോട്ടീഗാമിന്റെ പരാജയം. ബർമിങ്ങാം, മാഞ്ചെസ്റ്റർ, കോവെൻഡ്രി മുതലായ ടീമുകളെ പരാജയപ്പെടുത്തി ഫൈനലിൽ സ്കോട്ട് ലാൻഡ് ടീമായ എടിമ്പ്രയോട് ഏറ്റുമുട്ടി രണ്ടാംസ്ഥാനം കരസ്ഥമാക്കി. മുൻ കേരള ടീം ക്യാപ്റ്റൻ മഷൂദിന്റെ നേതൃത്വത്തിലുള്ള ടീമാണ് നോട്ടിങ്ങാം റോയൽസിനുവേണ്ടി അണിനിരന്നത്.
മാഞ്ചസ്റ്ററിലെ യൂത്ത് താരം അഭിഷേക് അലക്സ് ടീമിൽ ജോയിന്റ് ചെയ്തതോടുകൂടി ടീമിന് പുതിയ കരുത്തും ഉണർവും ഉണ്ടായി. ഇംഗ്ലണ്ടിൽ വളർന്നുവരുന്ന യൂത്ത് കബഡി ടീമായ പുതിയ തലമുറകൾക്ക് ഇത് വളരെ വലിയ പ്രചോദനമാവുകയും ഇംഗ്ലണ്ടിൽ ജനിച്ചുവളർന്ന കുട്ടികൾ വളരെ സന്തോഷപൂർവം ഈ കബഡി മത്സരങ്ങളെ സ്വാഗതം ചെയ്യുകയും ചെയ്തു.
ഓസ്ട്രേലിയയിലും ഇംഗ്ലണ്ടിലും ഖത്തറിലും ദുബായിലും നടക്കുന്ന വേൾഡ് കപ്പിനോട് അനുബന്ധിച്ചുള്ള മത്സരമായിരുന്നു ഇത്. 2025 ൽ നടക്കാനിരിക്കുന്ന കബഡി മത്സരങ്ങളിൽ യൂത്ത് താരങ്ങൾക്ക് അവസരങ്ങളും ഇന്ത്യയിൽ നടക്കുന്ന പ്രൊ കബഡി ലീഗിൽ മത്സരിക്കാനുള്ള യോഗ്യതാ മത്സരങ്ങളും അവർക്കു ലഭിക്കുന്നതായിരിക്കും. സജു മാത്യുവും രാജു ജോർജും ജിത്തു ജോസും കൂടിച്ചേർന്നു നയിക്കുന്ന നോട്ടീഖം റോയൽസ് വമ്പൻ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. അടുത്ത വർഷം നടക്കാനിരിക്കുന്ന വേൾഡ് കപ്പിനോടാനുബന്ധിച്ചുള്ള സെലക്ഷൻ ട്രയൽസും ഉടനെ ഉണ്ടാകുന്നതാണ്.
ഷൈമോൻ തോട്ടുങ്കൽ
ബിർമിംഗ്ഹാം . ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ രണ്ടാം പഞ്ചവത്സര അജപാലന പദ്ധതിയുടെ ഭാഗമായി ആചരിച്ച ദൈവശാസ്ത്ര വർഷത്തോടനുബന്ധിച്ച് രൂപതയിലെ മുഴുവൻ കുടുംബങ്ങളെയും സീറോ മലബാർ സഭയുടെ ദൈവശാസ്ത്രം കൂടുതൽ ആഴത്തിൽ പഠിപ്പിക്കുവാനും , സഭയുടെ ദൈവശാസ്ത്രത്തെപ്പറ്റിയുള്ള ധാരണകൾ കൂടുതൽ ബലപ്പെടുത്തുവാനും വേണ്ടി നടത്തിയ ദൈവശാസ്ത്ര ക്വിസ് മത്സരം “ഉർഹാ 2024 ” മത്സരത്തിൽ ഒന്നാം സമ്മാനമായ മൂവായിരം പൗണ്ടും ട്രോഫിയും സർട്ടിഫിക്കറ്റും ഹേ വാർഡ്‌സ് ഹീത്ത് ഔർ ലേഡി ഓഫ് ഹെൽത്ത് മിഷൻ അംഗങ്ങളായ ജോമോൻ ജോൺ , ബിബിത കെ ബേബി ദമ്പതികളുടെ നൂറൊക്കരി കുടുംബ ടീം കരസ്ഥമാക്കി .
കഴിഞ്ഞ വർഷം നടന്ന ആരാധന ക്രമ വർഷ ക്വിസ് മത്സരത്തിലും ഒന്നാം സമ്മാനം കരസ്ഥമാക്കിയത് ഇവരാണ്. രണ്ടാം സമ്മാനമായ രണ്ടായിരം പൗണ്ടും ട്രോഫിയും മാഞ്ചസ്റ്റർ ഹോളി ഫാമിൽ മിഷൻ അംഗങ്ങളായ എബിൻ ടി ജെ , അനീറ്റ ജോസഫ് എന്നീ ദമ്പതികളുടെ തൊമ്മിതാഴെ കുടുംബ ടീമും , മൂന്നാം സമ്മാനമായ ആയിരം പൗണ്ടും ട്രോഫിയും എഡിൻബറോ സെന്റ് അൽഫോൻസാ ആൻഡ് സെന്റ് ആന്റണി മിഷൻ അംഗങ്ങളായ സാബു ജോസഫ് , ഷിനി സാബു , റോൺ മാത്യു സാബു എന്നിവരുൾപ്പെടുന്ന പുളിക്കക്കുന്നേൽ കുടുംബ ടീമും കരസ്ഥമാക്കി . ലിവർപൂൾ ഔർ ലേഡി ക്വീൻ ഓഫ് പീസ് ദേവാലയ ഓഡിറ്റോറിയത്തിൽ നടന്ന ഫൈനൽ മത്സരത്തിൽ വിവിധ തലങ്ങളിൽ നടന്ന ഇഞ്ചോടിഞ്ച് പോരാട്ടങ്ങൾക്കൊടുവിൽ 40 കുടുംബങ്ങൾ ആണ് ദേശീയ തലത്തിലുള്ള ഫൈനൽ മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടിയത് .
ഇതിൽ നിന്നും യോഗ്യത നേടിയ ആറ് കുടുംബങ്ങൾ ആണ് ഗ്രാൻഡ് ഫിനാലെയിൽ മത്സരിച്ചത് .റെവ ഫാ നിഥിൻ ഇലഞ്ഞിമറ്റം ആയിരുന്നു ക്വിസ് മാസ്റ്റർ ആയി മത്സരം നിയന്ത്രിച്ചത് . മത്സര വിജയികൾക്കുള്ള ക്യാഷ് അവാർഡും , ട്രോഫിയും സർട്ടിഫിക്കറ്റുകളും , ഫൈനൽ മത്സരത്തിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റുകളും രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ വിതരണം ചെയ്തു .രൂപത പാസ്റ്ററൽ കോഡിനേറ്റർ റെവ ഡോ ടോം ഓലിക്കരോട്ട് , ക്വിസ് പ്രോഗ്രാം കോഡിനേറ്റർ റെവ ഡോ ബാബു പുത്തൻപുരയ്ക്കൽ , റെവ ഫാ ജെയിംസ് കോഴിമല , റെവ ഫാ ജിനു മുണ്ടുനടക്കൽ , പാസ്റ്ററൽ കൗൺസിൽ സെക്രെട്ടറി റോമിൽസ് മാത്യു മുരിങ്ങമറ്റത്തിൽ , ഇയർ ഓഫ് തിയോളജി കമ്മറ്റി അംഗങ്ങൾ ആയ ഡീക്കൻ ജോയ്‌സ് പള്ളിക്യാമാലിൽ, ഡോ മാർട്ടിൻ തോമസ് ആന്റണി , ജൈസമ്മ ബിജോ എന്നിവരും സന്നിഹിതരായിരുന്നു .
റോമി കുര്യാക്കോസ്
ഇപ്സ്വിച്ച്: ഓ ഐ സി സി (യു കെ)യുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കോൺഗ്രസ് പാർട്ടി ജന്മദിനവും ക്രിസ്തുമസ് – പുതുവത്സര ആഘോഷങ്ങളും ജനുവരി 4ന് (ശനിയാഴ്ച) നടത്തപ്പെടും. വൈകുന്നേരം 4 മണി മുതൽ രാത്രി 10 മണി വരെയാണ് പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്.
ഒ ഐ സി സി (യു കെ) നാഷണൽ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ് മുഖ്യാതിഥി ആയി പങ്കെടുക്കും. ‘ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടിയുടെ രാഷ്ട്രീയ ചരിത്രം’ എന്ന വിഷയത്തിൽ കേംബ്രിഡ്ജ് മേയറും യു കെയിലെ പ്രമുഖ ക്രിമിനൽ അഭിഭാഷകനുമായ Rt. Hon. Cllr. ബൈജു തിട്ടാല മുഖ്യപ്രഭാഷണം നടത്തും.
ദൃശ്യ – ശ്രവ്യ മിഴിവ് പകരുന്ന കലാവിരുന്നുകൾ സംഗമിക്കുന്ന വേദിയിൽ, യു കെയിലെ പ്രമുഖ മ്യൂസിക് ബാൻഡ് ആയ ‘കേരള ബീറ്റ്സ് യു കെ’ അനുഗ്രഹീത കാലാകാരന്മാർ അവതരിപ്പിക്കുന്ന ഗാനമേളയും ചടുല താളങ്ങൾ കൊണ്ട് പ്രശസ്തിയിലേക്കുയർന്ന ‘ഫ്ലൈട്ടോസ് ഡാൻസ് കമ്പനി’യുടെ ഡാൻസ് ഷോയും മിഴിവേകും.
ഇപ്സ്വിച്ച് റീജിയൻ അംഗങ്ങൾ ഒരുക്കുന്ന രുചിയേറിയ 3 കോഴ്സ് ഡിന്നറാണ് ആഘോഷത്തിലെ മറ്റൊരു ആകർഷണം.
സംഗീത – നൃത്ത സമന്വയം ഒരുക്കുന്ന ആഘോഷ സന്ധ്യയിലേക്കും സ്നേഹവിരുന്നിലേക്കും ഏവരേയും ഹാർദ്ധമായി സ്വാഗതം ചെയ്യുന്നതായി ഓ ഐ സി സി (യു കെ) ഇപ്സ്വിച്ച് റീജിയൻ ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്:
ബാബു മാങ്കുഴിയിൽ (പ്രസിഡന്റ്): 07793122621
അഡ്വ. സി പി സൈജേഷ് (ജനറൽ സെക്രട്ടറി): 07570166789
ജിൻസ് വർഗീസ് (ട്രഷറർ): 07880689630
വേദിയുടെ വിലാസം:
St. Mary Magdelen Catholic Church
468 Norwich Rd
Ipswich IP1 6JS
ബിർമിങ്ഹാമിന്‍റെ മണ്ണിനെ ആവേശംകൊള്ളിച്ച്, സമീക്ഷ യുകെ ഏഴാം ദേശീയ സമ്മേളനം സമാപിച്ചു. പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്താണ് പ്രതിനിധി സമ്മേളനത്തിന് തിരശീല വീണത്. രാജി ഷാജിയാണ് സമീക്ഷയുടെ പുതിയ നാഷണല്‍ പ്രസിഡന്‍റ്. നാഷണല്‍ സെക്രട്ടറിയായി ജിജു സൈമണെയും തിരഞ്ഞെടുത്തു. അഡ്വ.ദിലീപ് കുമാറാണ് പുതിയ ട്രഷറർ. പ്രവീൺ രാമചന്ദ്രൻ വൈസ് പ്രസിഡന്‍റും ഉണ്ണികൃഷ്ണൻ ബാലൻ ജോയിന്‍റ് സെക്രട്ടറിയുമാകും. ഇവർക്ക് പുറമെ ശ്രീകാന്ത് കൃഷ്ണൻ, അരവിന്ദ് സതീഷ്, ബൈജു നാരായണൻ, ബാലചന്ദ്രൻ ചിയിമടത്തിൽ എന്നിവരെ സെക്രട്ടേറിയറ്റ് അംഗങ്ങളായി ഉൾപ്പെടുത്തി. 21 അംഗ നാഷണൽ കമ്മിറ്റിയിലേക്ക് ഗ്ലീറ്റർ കോട്ട്പോൾ, ബൈജു പി കെ, ആതിര രാമചന്ദ്രൻ, ദീപ്തി ലൈജു സ്കറിയ, എബിൻ സാബു, സ്വരൂപ് കൃഷ്ണൻ, ജോബി കെ, ഫിതിൽ മുത്തുക്കോയ, ആൻ്റണി ജോസഫ്, സാം കൊക്കുംപറമ്പിൽ, അജീഷ് ഗണപതിയാടൻ, ബിനു കോശി എന്നിവരെയും തെരഞ്ഞെടുത്തു.
ഏരിയാ, യൂണിറ്റ് കമ്മിറ്റികള്‍ പോലെ ദേശീയ നേതൃത്വത്തില്‍ യുവാക്കള്‍ക്കും വനിതകള്‍ക്കും പ്രാമുഖ്യം നല്‍കിയിട്ടുണ്ട്. സീതാറാം യെച്ചൂരി നഗറില്‍ (നേം പാരിഷ് സെന്‍റർ ഹാള്‍) നടന്ന സമ്മേളനത്തില്‍ 33 യൂണിറ്റുകളില്‍ നിന്നായി 145 പ്രതിനിധികള്‍ പങ്കെടുത്തു. പ്രവർത്തന റിപ്പോർട്ട് മുൻ സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളി അവതരിപ്പിച്ചു. റിപ്പോർട്ടിനെ അധികരിച്ച് നടന്ന ചർച്ചയില്‍ സംഘടനയെ ശക്തിപ്പെടുത്തുന്നതിന് ആവശ്യമായ നിർദേശങ്ങള്‍ ഉയർന്നുവന്നു. നയരൂപീകരണത്തിനൊപ്പം അടുത്ത രണ്ട് വർഷത്തേക്കുള്ള പ്രവർത്തന പരിപാടികളും സമ്മേളനം ആസൂത്രണം ചെയ്തു. ഭാസ്കരൻ പുരയില്‍ അനുശോചന പ്രമേയം വായിച്ചു. സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവും മുൻമന്ത്രിയുമായ കെ കെ ശൈലജ ടീച്ചർ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു.
ജൂലൈ അവസാന വാരം നോർത്താംപ്റ്റണില്‍ ആയിരുന്നു സമീക്ഷയുടെ ആദ്യ യൂണിറ്റ് സമ്മേളനം. ദേശീയ സമ്മേളനത്തോടെ നാല് മാസം നീണ്ടുനിന്ന സമ്മേളനകാലത്തിന് വിട പറയുകയാണ്.
പുതിയ കാലത്തിനൊത്ത് പുതിയ ശൈലിയുമായി സമീക്ഷയുടെ പുതിയ നേതൃത്വം യു യിലെ
മലയാളികള്‍ക്കൊപ്പം ഇനിയും ഉണ്ടാകും.