ബിജെപി നേതാവ് സൊനാലി ഫോഗട്ട് (42) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നു ഗോവയിലായിരുന്നു അന്ത്യം. ജീവനക്കാർക്കൊപ്പം ഗോവ സന്ദർശിക്കവേയായിരുന്നു മരണമെന്നു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
2019ലെ തിരഞ്ഞെടുപ്പിൽ ഹരിയാനയിലെ ആദംപുർ മണ്ഡലത്തിൽ മത്സരിച്ചിരുന്നു. ഇവിടെനിന്നു ജയിച്ച കോൺഗ്രസ് നേതാവ് കുൽദീപ് ബിഷ്നോയ് കഴിഞ്ഞമാസം എംഎൽഎ സ്ഥാനം രാജിവച്ചു ബിജെപിയിൽ ചേർന്നു. സൊനാലിയും കുൽദീപ് ബിഷ്നോയ്യും കഴിഞ്ഞയാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. ഉപതിരഞ്ഞെടുപ്പിൽ സൊനാലി സ്ഥാനാർഥിയാകുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് മരണം സംഭവിച്ചത്.
ടിക്ടോക് വിഡിയോകളിലൂടെയാണ് സൊനാലി താരമായത്. ധാരാളം ഫോളോവേഴ്സും ഉണ്ടായിരുന്നു. 2006ൽ ടിവി അവതാരകയായി അരങ്ങേറ്റം കുറിച്ചു. പിന്നീടാണു ബിജെപിയിൽ ചേർന്നത്. 2020ലെ ബിഗ് ബോസ് റിയാലിറ്റി ഷോയിലും സൊനാലി പങ്കെടുത്തിട്ടുണ്ട്. സമൂഹമാധ്യമങ്ങളിൽ സൊനാലിയുടെ റീൽസുകൾക്ക് ആരാധകരേറെയാണ്
ദേശീയപാതയിൽ നെടുമ്പാശ്ശേരി ഭാഗത്ത് വച്ച് വാഹനാപകടത്തിൽ മാഞ്ഞാലി മനയ്ക്കപ്പടി സ്വദേശി മരണപ്പെട്ട കേസിൽ ലോറി ഡ്രൈവർ പിടിയിൽ. കർണാടക സ്വദേശി ഹനുമന്തപ്പ (28) യെയാണ് നെടുമ്പാശ്ശേരി പോലീസ് പിടികൂടിയത്. വാഹനവും കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ 5ന് രാത്രിയായിരുന്നു സംഭവം. ബൈക്കിൽ സഞ്ചരിച്ചിരുന്ന മാഞ്ഞാലി മനയ്ക്കപ്പടി സ്വദേശിയായ മുഹമ്മദ് ഹാഷിം എന്നയാളാണ് മരണമടഞ്ഞത്. നെടുമ്പാശ്ശേരി മാർ അത്തനേഷ്യസ് ഭാഗത്ത് വച്ച് വീണതിനെ തുടർന്ന് ഹാഷിം റോഡിന് എതിർ വശത്തേക്ക് ബൈക്കിൽ നിന്നും തെറിച്ചു വീഴുകയായിരുന്നു. തുടർന്ന് ദേഹത്ത് കൂടി ലോറി കയറി ഇറങ്ങുകയായിരുന്നു. അപകടത്തിനുശേഷം വാഹനം നിർത്താതെ പോയി.
വാഹനം കണ്ടുപിടിക്കാൻ ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക ടീം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഡ്രൈവറേയും വാഹനത്തേയും കസ്റ്റഡിയിലെടുത്തത്. മുന്നൂറ്റി അമ്പതോളം സി.സി.ടി.വി ക്യാമറകൾ പരിശോധിച്ചു. അഞ്ഞൂറില്പരം വാഹന ഉടമകളുടെ വിവരം ശേഖരിച്ചു. കർണ്ണാടകയിൽ നിന്നാണ് വാഹനം പിടികൂടിയത്. കൊച്ചിയിൽ നിന്ന് ബെംഗളൂരുവിലേക്ക് കെമിക്കൽ കൊണ്ടുപോകുന്ന വാഹനമായിരുന്നു. ആലുവ ഡി.വൈ.എസ്.പി. പി.കെ.ശിവൻകുട്ടി, ഇൻസ്പെക്ടർ സോണി മത്തായി, എസ്.ഐ.മാരായ അനീഷ് കെ ദാസ്, വര്ഗീസ്, എ.എസ്.ഐ അഭിലാഷ്, പോലീസുകാരായ റോണി അഗസ്റ്റിൻ, കെ.ആർ.റെന്നി, എൻ.ജി.ജിസ്മോൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
ഈ മാസം അഞ്ചിന് രാത്രിയാണ് ഹാഷിം റോഡിലെ ഭീമൻ കുഴിയിൽ വീണതിനെ തുടർന്നുള്ള അപകടത്തിൽ മരിച്ചത്. ഹാഷിമിനുണ്ടായ അപകടം വലിയ വിവാദമായി മാറുകയും വിഷയത്തിൽ ഹൈക്കോടതി ഇടപെടുകയും ചെയ്തിരുന്നു. അങ്കമാലി ടെൽക്ക് കവലയിലെ ‘ഹോട്ടൽ ബദ്രിയ’ ഉടമയായിരുന്നു ഹാഷിം. രാത്രി പത്ത് മണിയോടെയാണ് അപകടം സംഭവിച്ചത്. മാർ അത്തനേഷ്യസ് സ്കൂളിന് സമീപത്തുള്ള കുത്തനെയുള്ള വളവിലെ കുഴിയിലാണ് ഹാഷിം വീണത്. റോഡിന് അപ്പുറത്തെ വശത്തേക്ക് തെറിച്ചുവീണപ്പോൾ അജ്ഞാത വാഹനം ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. പിന്നീട് വാഹനം കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു പോലീസ്.
യുകെയില് പണപ്പെരുപ്പം ജൂലൈയില് 10.1% എത്തി, ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ (BoE) ലക്ഷ്യത്തിന്റെ അഞ്ചിരട്ടി. പണപ്പെരുപ്പം സ്ട്രാറ്റോസ്ഫിയറിലേക്ക് പ്രവേശിക്കുകയാണെന്നും ഇത് 18 ശതമാനമായി ഉയരുമെന്നും ഇന്വെസ്റ്റ്മെന്റ് ബാങ്ക് സിറ്റി പറഞ്ഞു. അതേസമയം, റെസല്യൂഷന് ഫൗണ്ടേഷന് ഇത് 18.3 ശതമാനത്തിലെത്തുമെന്ന് പറഞ്ഞു. വരും മാസങ്ങളില് പണപ്പെരുപ്പം 13 ശതമാനത്തിലധികം ഉയരുമെന്ന് ബോഇ പ്രവചിക്കുന്നു.
വിലക്കയറ്റത്തിന്റെ ദുരിതം കൂടുതല് തീവ്രമാകുമെന്ന് മുന്നറിയിപ്പ്. ഇപ്പോള് പത്തു ശതമാനം പിന്നിട്ട പണപ്പെരുപ്പം അടുത്ത വര്ഷം 18% പിന്നിടുമെന്ന് വിദഗ്ധര് മുന്നറിയിപ്പ് നല്കി. വര്ദ്ധിച്ചുവരുന്ന ഊര്ജ വിലയാണ് രാജ്യത്തെ പണപ്പെരുപ്പത്തെ അടുത്ത വര്ഷം 18% വരെ ഉയര്ത്തുക . ഇത് 50 വര്ഷത്തിനിടയിലെ ഏറ്റവും ഉയര്ന്ന നിരക്കായിരിക്കും എന്ന് സാമ്പത്തിക വിശകലന വിദഗ്ധര് പ്രവചിക്കുന്നു.
സിറ്റിയുടെ പ്രവചനം – 1976 ന് ശേഷമുള്ള യുകെയിലെ ഏറ്റവും ഉയര്ന്ന പണപ്പെരുപ്പ നിരക്കായിരിക്കും – വിതരണക്കാര്ക്ക് ഒക്ടോബര് മുതല് വീടുകളില് നിന്ന് ഗ്യാസിനും വൈദ്യുതിക്കും ഈടാക്കാവുന്ന പരമാവധി തുക സംബന്ധിച്ച വെള്ളിയാഴ്ചത്തെ ഊര്ജ്ജ വില പരിധി പ്രഖ്യാപനത്തിന് മുന്നോടിയായാണ് ഇത് വരുന്നത്.
പണപ്പെരുപ്പം 15.4% ആയിരിക്കുമെന്ന് പ്രവചിച്ച EY-Parthenon പോലുള്ള മറ്റ് സാമ്പത്തിക വിദഗ്ധര് നടത്തിയതിനെ അപേക്ഷിച്ച് നിക്ഷേപ ബാങ്കിന്റെ പ്രവചനം സ്കെയിലിന്റെ ഉയര്ന്ന അറ്റത്താണ്. എന്നിരുന്നാലും, റെസൊല്യൂഷന് ഫൗണ്ടേഷന് തിങ്ക് ടാങ്കിലെ സാമ്പത്തിക വിദഗ്ധര് ബിബിസിയോട് പറഞ്ഞത് , നിലവിലെ വില പരിധി പ്രവചനങ്ങളും നിരക്ക് വിലയെക്കുറിച്ചുള്ള ഏറ്റവും പുതിയ ഡാറ്റയും അടിസ്ഥാനമാക്കി, പണപ്പെരുപ്പം 18.3% വരെ ഉയരാം എന്നാണ്.
കണ്സള്ട്ടന്സി കോണ്വാള് ഇന്സൈറ്റ് ഇപ്പോള് ഒക്ടോബര് മുതല് പ്രതിവര്ഷം ഒരു സാധാരണ ഗാര്ഹിക ഊര്ജ്ജ ബില് 3,554 പൗണ്ട് പ്രതീക്ഷിക്കുന്നു. ഇത് അതിന്റെ മുന് പ്രവചനത്തിന് അല്പം താഴെയാണ്. എന്നിരുന്നാലും, എനര്ജി റെഗുലേറ്റര് ഓഫ്ജെം ജനുവരിയില് 4,650 പൗണ്ടിന്റെ വില പരിധി പ്രഖ്യാപിക്കുമെന്ന് ഇപ്പോള് പ്രതീക്ഷിക്കുന്നു, ഇത് അതിന്റെ മുന് എസ്റ്റിമേറ്റായ 4,266 പൗണ്ടിനേക്കാള് കൂടുതലാണ്.
അതിന്റെ കണക്കുകൂട്ടലുകള് കഴിഞ്ഞ ആഴ്ചയിലെ മൊത്തവിലയില് 15% വര്ദ്ധനവ് പ്രതിഫലിപ്പിച്ചു, കോണ്വാള് പറഞ്ഞു. എന്നാല് ‘വിപണിയുടെ ഉയര്ന്ന അസ്ഥിര സ്വഭാവം’ അര്ത്ഥമാക്കുന്നത് അടുത്ത രണ്ട് മാസങ്ങളില് ഈ കണക്കുകള് വ്യത്യാസപ്പെടാം എന്ന് പ്രതീക്ഷിക്കുന്നു.
ഒക്ടോബര് മുതല്, യുകെയിലെ എല്ലാ കുടുംബങ്ങള്ക്കും അവരുടെ ഊര്ജ്ജ ബില് ആറുമാസത്തെ പ്രതിമാസ തവണകളിലൂടെ 400 പൗണ്ട് കുറയും, ഒക്ടോബര്, നവംബര് മാസങ്ങളില് 66 പൗണ്ടും ഡിസംബര് മുതല് 2023 മാര്ച്ച് വരെ പ്രതിമാസം 67 പൗണ്ടും കുറയും. എട്ട് ദശലക്ഷം താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങള്ക്ക് വര്ദ്ധിച്ചുവരുന്ന ജീവിതച്ചെലവിനുള്ള പിന്തുണ ലഭിച്ചുതുടങ്ങി, പേയ്മെന്റിന്റെ ആദ്യ ഗഡു 650 പൗണ്ട് ജൂലൈയില് ബാങ്ക് അക്കൗണ്ടുകളില് എത്തി.
വിഴിഞ്ഞം തുറമുഖ നിമ്മാണ പദ്ധതി നിര്ത്തിവയ്ക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും തുറമുഖ മന്ത്രി അഹമ്മദ് ദേവര്കോവിലും. അത്തരം ആവശ്യം അംഗീകരിക്കാനാവില്ല. പദ്ധതി നിര്ത്തിയാല് സാമ്പത്തിക, വാണിജ്യ നഷ്ടങ്ങള് ഉണ്ടാകുമെന്നും തുറമുഖ മന്ത്രി പറഞ്ഞു. പദ്ധതി കാര്യമായ തീരശോഷണം ഉണ്ടാക്കിയിട്ടില്ലെന്നും മന്ത്രി നിയമസഭയില് അറിയിച്ചു. വിഷയത്തില് സഭനിര്ത്തിവച്ച് ചര്ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് എം.വിന്സെന്റ് എം.എല്.എ നല്കിയ അടിയന്തര പ്രമേയ നോട്ടീസില് മറുപടി നല്കുകയായിരുന്നു മന്ത്രി.
വിഴിഞ്ഞം സമരത്തെ വിമര്ശിച്ചാണ് മുഖ്യമന്ത്രി സഭയില് സംസാരിച്ചത്. സമരം മുന്കൂട്ടി തയ്യാറാക്കിയതാണ്. വിഴിഞ്ഞം സ്വദേശികള് മാത്രമല്ല സമരത്തില് പങ്കെടുക്കുന്നത്. വിഴിഞ്ഞം പദ്ധതി നിര്ത്തിവയ്ക്കണമെന്ന ആവശ്യം ജനവിരുദ്ധവും വികസന വിരുദ്ധവുമാണ്. ആരുടേയും വീടും ജീവനോപാധികളും നഷ്ടപ്പെടില്ല. ക്യാംപുകളില് കഴിയുന്ന 355 കുടുംബങ്ങളെ വാടക വീടുകളിലേക്ക് മാറ്റിപാര്പ്പിക്കും. വാടക സര്ക്കാര് നല്കും.
പുനരധിവാസത്തിനായി 2900 കോടി രൂപയുടെ പദ്ധതിക്കാണ് രൂപം നല്കുന്നത്. 276 വീടുകള് പൂര്ത്തികരിക്കും. മുട്ടത്തറ, ബീമാപള്ളി, വെസ്റ്റ് ഹില്, പൊന്നാനി എന്നിവിടങ്ങളില്ലൊം ഭവന സമുച്ചയങ്ങള് നിര്മ്മിക്കും.
മണ്ണെണ്ണ- 36,000 പരമ്പരാഗത മത്സ്യബന്ധനയാനങ്ങളില് 90% എണ്ണവും മണ്ണെണ്ണയാണ് ഇന്ധനമായി ഉപയോഗിക്കുന്നത്. ഇതിന് ആവശ്യമായ മണ്ണെണ്ണ കേന്ദ്രസര്ക്കാര് അനുവദിക്കുന്നില്ല് ഒരു ലക്ഷം കിലോ ലിറ്ററില് അധികം മണ്ണെണ്ണ ആവശ്യമാണ്. എന്നാല് 25,000 കിലോ ലിറ്റര് മാത്രമാണ് കേന്ദ്രം സബ്സിഡിയായി അനുവദിക്കുന്നത്. മണ്ണെണ്ണ പ്രശ്നത്തില് പരിഹാരം കാണാന് മുഴുവന് മത്സ്യത്തൊഴിലാളി സംഘടനകളുമായി സര്ക്കാര് ചര്ച്ച നടത്തും. ഇന്നലെ കേന്ദ്ര മന്ത്രിയുമായി ചര്ച്ച നടത്തിയിരുന്നുവെന്നും മുഖ്യമന്ത്രി അറിയിച്ചു.
പരിസ്ഥിതി ആഘാതം- തുറമുഖ നിര്മ്മാണത്തിന്റെ ഭാഗമായി തീരശോഷണ നടക്കുന്നുവെന്നാണ് മറ്റൊരു ആരോപണം. ഈ വിഷയം ഉന്നയിച്ച് സുപ്രീം കോടതിയിലും ഹരിത ്രൈടബ്യൂണലിലും ഹര്ജികള് നല്കിയിരുന്നു. അതെല്ലാം തള്ളിയതാണ്. തീരശോഷണം ഉണ്ടാവില്ലെന്ന് കേന്ദ്രവും വിദഗ്ധ റിപ്പോര്ട്ട് നല്കിയത്. അതുപ്രകാരമാണ് നിര്മ്മാണം ആരംഭിച്ചത്.
നൂനമര്ദ്ദവും ചുഴലിക്കാറ്റുമാണ് തീരശോഷണത്തിന് പ്രധാന കാരണം. വലിയതുറ, ശംഖുമുഖം എന്നീ തീരശോഷണങ്ങളുടെ കാരണം തുറമുഖ നിര്മ്മാണമാണെന്ന് പറയാന് കഴിയില്ല.
ഇപ്പോള് നടക്കുന്ന സമരം ആ പ്രദേശത്തെ മത്സ്യത്തൊഴിലാളികള് മാത്രം പങ്കെടുക്കുന്നതാണെന്ന് പറയാനാവില്ല. ചിലയിടങ്ങളില് മുന്കൂട്ടി തയ്യാറാക്കിയതാണ്. മത്സ്യെത്താഴിലാളികളുടെ പ്രശ്നം പരിഹരിക്കുന്നതിന് സര്ക്കാര് എല്ലാക്കാലത്തും മുന്ഗണന നല്കിയിട്ടുണ്ട്.
ഓഖിയുടെ കാലത്ത് ഏറ്റവും കൂടുതല് ധനസഹായം നല്കിയത് സംസ്ഥാന സര്ക്കാരാണ്. 20 ലക്ഷം രൂപയാണ് സംസ്ഥാന സര്ക്കാര് മരണപ്പെട്ടവരുടെ കുടുംബത്തിന് നല്കിയത്. അതിനൊപ്പം രണ്ട് ലക്ഷം രൂപ കേന്ദ്രസര്ക്കാരിന്റെ വിഹിതമായി നല്കി. ദുരിതാശ്വാസമായി ലഭിച്ച മുഴുവന് തുകയും ആ മേഖലയ്ക്ക് നല്കി.
തീരദേശ മേഖലയിലെ പട്ടയ അപേക്ഷകളില് ഭൂരിപക്ഷവും സിആര്സെഡ് പരിധിയിലാണ്. കേന്ദ്രസര്ക്കാരിന്റെ നിയന്ത്രണം ഉള്ളതിനാല് ഇപ്പോള് അത് നല്കാനാവില്ല.
മത്സ്യെത്താഴിലാളികളുടെയും കുടുംബങ്ങളുടെയും ഇന്ഷുറന്സ് പരിരക്ഷ അഞ്ച് ലക്ഷം രൂപയില് നിന്ന് 10 ലക്ഷമായി ഉയര്ത്തിയിരുന്നു. മത്സ്യബന്ധന യാനങ്ങള്ക്കും ഇന്ഷുറന്സ് പരിരക്ഷ ഏര്പ്പെടുത്തിയിട്ടുണ്ട്. സമുദ്ര ബസ് സര്വീസ്, മറൈന് ആംബുലന്സ് എന്നീ സൗകൗര്യങ്ങളും ഏര്പ്പെടുത്തിയെന്നും മുഖ്യമന്ത്രി അറിയിച്ചു.
എന്നാല് മത്സ്യത്തൊഴിലാളികളുമായി ചര്ച്ച ചെയ്യാന് മുഖ്യമന്ത്രി തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. പദ്ധതി ഒച്ചിഴയുന്നപോലെയാണ്. പുനധരിവാസം നടക്കുന്നില്ല. തീരശോഷണം ഉണ്ടാകുന്നില്ലെന്ന സര്ക്കാരും അദാനിയും പറയുന്നു. എന്നാല് ഇക്കാര്യത്തില് വിശ്വസ്തതയുള്ള കമ്പനിയെ പഠനമേല്പ്പിക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
മത്സ്യത്തൊഴിലാളികള് കഴിയുന്ന ക്യാംപുകള് വളരെ ശോചനീയാവസ്ഥയിലാണെന്ന് എം.വിന്സെന്റ് പറഞ്ഞു. സിമന്റ് ഫാക്ടറിയുടെ ഗോഡൗണിലുമടക്കമാണ് മത്സ്യത്തൊഴിലാളി കുടുംബങ്ങള് കഴിയുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്വര്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് വ്യാജ ബിരുദ സര്ട്ടിഫിക്കറ്റ് തയാറാക്കി നല്കിയ ആള് അറസ്റ്റില്. സ്പേസ് പാര്ക്കിലെ ജോലിക്കാണ് വ്യാജ സര്ട്ടിഫിക്കറ്റ് നല്കിയത്. അമൃത്സര് സ്വദേശി സച്ചിന് ദാസിനെ(41)യാണ് കന്റോണ്മെന്റ് പോലീസ് പിടികൂടിയത്. പഞ്ചാബില് നിന്നാണ് ഇയാളെ പിടികൂടിയത്. ഇയാളുമായി പോലീസ് ഉടന് കേരളത്തിലെത്തും.
ഒരു ലക്ഷം രൂപ വാങ്ങിയാണ് ഇയാള് സ്വപ്നയ്ക്ക വ്യാജ ബിരുദ സര്ട്ടിഫിക്കറ്റ് തയ്യാറാക്കിയ നല്കിയത്. കോണ്സുലേറ്റിലെ ജോലി അവസാനിപ്പിച്ച് സര്ക്കാര് സര്വീസില് കയറുന്നതിനാണ് സ്വപ്ന ബിരുദ സര്ട്ടിഫിക്കറ്റ് എടുത്തത്.
ബാബസാഹിബ് അംബേദ്കര് സര്വകലാശാലയില് നിന്ന് ബികോം ബിരുദം നേടിയെന്നാണ് ബിരുദ സര്ട്ടിഫിക്കറ്റ്. ആറ് മാസത്തിനുള്ളില് ബിരുദ സര്ട്ടിഫിക്കറ്റ് നല്കുമെന്ന പരസ്യം കണ്ട് ചെങ്ങന്നൂര് സ്വദേശി വഴിയാണ് സ്വപ്ന ഇയാളെ സമീപിച്ചത്.സര്ട്ടിഫിക്കറ്റ് ഉപയോഗിച്ച് സ്പേസ് പാര്ക്കില് ജോലിക്ക് കയറുകയും ഏഴ് മാസത്തിനുള്ളില് 19 ലക്ഷം രൂപ ശമ്പള ഇനത്തില് കൈപ്പറ്റുകയും ചെയ്തിരുന്നു. സ്വര്ണക്കടത്ത് കേസ് ഉയര്ന്നുവന്നതോടെയാണ് സ്വപ്നയുടേത് വ്യാജ ബിരുദമാണെന്ന ആരോപണവും ഉയര്ന്നത്.
നെടുമ്പാശേരി വിമാനത്താവളത്തില് ലഹരിമരുന്നുമായി പിടിയിലായ പാലക്കാട് സ്വദേശി, വനിതകള് നിയന്ത്രിക്കുന്ന രാജ്യാന്തര ലഹരിമാഫിയ സംഘത്തിലെ കണ്ണി. ലണ്ടന് കേന്ദ്രീകരിച്ച് പ്രവര്ത്തിക്കുന്ന സംഘത്തെ ഇന്ത്യയില് നിയന്ത്രിക്കുന്നത് ഡല്ഹിയില് താമസമാക്കിയ വനിതയെന്നും വിവരം. രണ്ട് വര്ഷത്തിനിടെ സംഘം ഇന്ത്യയിലേക്ക് കടത്തിയത് ഇരുനൂറ് കോടിയിലേറെ വില വരുന്ന ലഹരിമരുന്നുകള്.
സിയാലിന്റെ അത്യാധുനിക സ്കാനിങ് യന്ത്രം ഞായറാഴ്ച ചികഞ്ഞെടുത്തത് ലോകമാകെ പടര്ന്ന് കിടക്കുന്ന ലഹരിറാക്കറ്റിന്റെ വേരുകളാണ്. മാരക മയക്കുമരുന്നായ മെഥാക്വിനോള് രാജ്യങ്ങള് താണ്ടി ഇന്ത്യയിലേക്ക് കൈമറിഞ്ഞെത്തുന്നത് ഒരു മലയാളിയുടെ കയ്യിലൂടെ. അന്താരാഷ്ട്ര വിപണിയില് 36 കോടി രൂപ വിലയുള്ള 18കിലോ മെഥാക്വിനോളുമായാണ് പാലക്കാട് സ്വദേശി മുരളീധരന് ഉണ്ണി പിടിയിലായത്.
സിംബാംബ് വെയിലെ ഹരാരയില് നിന്ന് ശേഖരിച്ച ലഹരിമരുന്ന് ഖത്തര് വഴി കൊച്ചിയിലെത്തി ഇവിടെ നിന്ന് ഡല്ഹിയില് എത്തിക്കാനായിരുന്നു പദ്ധതി. രണ്ട് ബാഗുകള്ക്കടിയില് രഹസ്യ അറയില് ഒളിപ്പിച്ചായിരുന്നു ലഹരിക്കടത്ത്. കാരിയറായ മുരളീധരനില് നിന്ന് ലഹരിമരുന്ന് കൈപ്പറ്റാന് ഡല്ഹിയില് കാത്തു നിന്ന നൈജീരിയന് വനിത യുകാമ ഇമ്മാനുവേല ഒമിഡിനെ ചടുലമായ നീക്കത്തിലൂടെ കസ്റ്റംസ് പിടികൂടി. ഇവരില് നിന്നാണ് ലഹരിക്കടത്ത് സംഘത്തിലെ തലൈവിയെ കുറിച്ചുള്ള വിവരം ലഭിക്കുന്നത്.
ലണ്ടനിലുള്ള ജെന്നിഫര് എന്ന വനിതയാണ് ഇടപാടുകളത്രയും നിയന്ത്രിക്കുന്നത്. ഇവരുടെ കീഴില് ഓരോ രാജ്യത്തും തലവന്മാര്. ഡല്ഹിയില് സോഫിയ എന്ന പേരുള്ള സ്ത്രീയാണ് ഇടപാടുകള്ക്ക് ചുക്കാന് പിടിക്കുന്നതെന്നാണ് സൂചന. നൈജീരിയന് വനിതയെ അയച്ചതും സോഫിയയാണെന്നാണ് വിവരം. മുരളീധരനും നൈജീരിയന് വനിത യുകാമ ഇമ്മാനുവേല ഉള്പ്പെടെയുള്ളവര് കാരിയര്മാരാണ്. മുരളീധരന് മൂന്ന് തവണ എത്തിച്ച ലഹരിമരുന്നും കൈമാറിയത് പിടിയിലായ യുകാമയ്ക്കാണ്. അതിന് മുന്പ് രണ്ട് തവണ കൈപ്പറ്റിയത് മറ്റൊരു യുവതി. ഇത്തവണത്തെ ഇടപാടില് രണ്ട് ലക്ഷം രൂപയായിരുന്നു മുരളീധരന് ഉണ്ണിക്കുള്ള പ്രതിഫലം. ഈ പണം നൈജിരിയന് യുവതിയുടെ പക്കല് നിന്ന് കണ്ടെത്തി. വാട്സപ്പിലൂടെയായിരുന്നു ഇരുവരുടെയും ആശയവിനിമയം.
മരണാനന്തര ജീവിതമുണ്ടെന്ന് വിശ്വസിച്ചിരുന്ന പുരാതന ഈജിപ്തുകാര് ആണ് മൃതദേഹങ്ങൾ മമ്മിയാക്കി മാറ്റി സൂക്ഷിക്കുന്ന രീതി ആവിഷ്കരിച്ചത്. കാലങ്ങളോളം കേടുകൂടാതെ ശരീരത്തെ സൂക്ഷിക്കാന് പ്രത്യേക രാസപദാർത്ഥങ്ങളും അവര് മൃതശരീരത്തില് പുരട്ടിയിരുന്നു. മാത്രമല്ല രത്നങ്ങളും ഭക്ഷണസാധനങ്ങളും വളര്ത്തുമൃഗങ്ങളുമൊക്കെ മമ്മിയ്ക്കൊപ്പം അടക്കിയിരുന്നു. ലോകത്തിന്റെ പലഭാഗങ്ങളിൽ നിന്നും ഇങ്ങനെ അടക്കം ചെയ്ത നിലയിൽ ധാരാളം മൃതദേഹങ്ങൾ കണ്ടെടുത്തിട്ടുണ്ട്.
ഇപ്പോഴിതാ, 100 വർഷം മുൻപ് മരിച്ച രണ്ട് വയസുകാരിയുടെ സംരക്ഷിത മൃതദേഹം ‘ലോകത്തിലെ ഏറ്റവും സുന്ദരിയായ മമ്മി’ എന്ന വിശേഷണത്തോടെ ചർച്ചയാകുകയാണ്. മുൻപും ഇത് വാർത്തയായിട്ടുണ്ട്. 1920 ഡിസംബർ 2-ന് തന്റെ രണ്ടാം ജന്മദിനത്തിന് തൊട്ടുമുമ്പ് റൊസാലിയ ലോംബാർഡോ എന്ന പെൺകുട്ടി മരണമടഞ്ഞു. 1918 മുതൽ 1920 വരെയുള്ള കാലഘട്ടത്തിൽ സ്പാനിഷ് ഫ്ലൂ പടർന്നു പിടിച്ചിരുന്നു. അതിനാൽ ന്യൂമോണിയ ബാധിച്ചാണ് റൊസാലിയ മരണപ്പെട്ടത് എന്നാണ് വിദഗ്ധരുടെ നിഗമനം.
റൊസാലിയയുടെ മൃതദേഹം വടക്കൻ സിസിലിയിലെ പലേർമോയിലെ കപ്പൂച്ചിൻ കാറ്റകോമ്പിലാണ് സൂക്ഷിച്ചിരിക്കുന്നത്. നൂറു വർഷത്തിന് ശേഷവും ഈ മൃതദേഹം യാതൊരു കേടുപാടുകളുമില്ലാതെയാണ് സൂക്ഷിച്ചിരിക്കുന്നത്. സ്വാഭാവികമായും മൃതദേഹങ്ങൾ ദിവസങ്ങൾക്കുള്ളിൽ തന്നെ അഴുകിത്തുടങ്ങും. ഇങ്ങനെ സംഭവിക്കാതിരിക്കാൻ നൈട്രജൻ നിറച്ച ഒരു ഗ്ലാസ് കെയ്സിനുള്ളിലാണ് റോസാലിയയുടെ ശരീരം കിടക്കുന്നത്.ഇറ്റലിയിലെ ഒരു സമ്പന്ന കുടുംബത്തില് 1918 ഡിസംബര് 13നായിരുന്നു റൊസാലിയയുടെ ജനനം.
മകളുടെ വേര്പാട് സഹിക്കാനാകാതെ പിതാവ് മാരിയോ ലൊംബാര്ഡോയാണ് മൃതദേഹം എംബാം ചെയ്ത് വയ്ക്കാന് തീരുമാനിച്ചത്. ആല്ഫ്രെഡോ സലാഫിയ എന്ന വ്യക്തിയാണ് പ്രത്യേക രാസപദാര്ത്ഥങ്ങളുടെ സഹായത്തോടെ റൊസാലിയയുടെ മൃതദേഹം എംബാം ചെയ്തത്. ഈ ഗ്ലാസ് പെട്ടിക്കുള്ളിൽ ഇപ്പോഴും റൊസാലിയയുടെ മുടിയും ചർമ്മവും കേടുപാടുകൾ ഇല്ലാതെ ഇരിക്കുകയാണ്. എങ്കിലും അങ്ങനെ അഴുകാതിരിക്കുന്നതിനും പരിമിതികളുണ്ട്. അതിനാൽ തന്നെ റൊസാലിയ ഒരു ദുരൂഹതയായി തുടരുകയാണ്.
ചിലർ ഇത് മെഴുകുപ്രതിമയാണ് എന്നൊക്കെ പ്രചരിപ്പിച്ചു. മറ്റുചിലരാകട്ടെ ഈ മൃതദേഹം കണ്ണുചിമ്മിയെന്നും പറഞ്ഞു. എന്നാൽ ഇവയെല്ലാം ഒരു ഹിസ്റ്ററി ചാനൽ നടത്തിയ ഡോക്യൂമെന്ററിയിലൂടെ വ്യാജവാദങ്ങളായി തെളിയിക്കപ്പെട്ടു. കണ്ണുചിമ്മുന്നതായി തോന്നുന്നത് ഗ്ലാസ്സുകളിലൂടെ പ്രകാശം പതിയ്ക്കുമ്പോള് ഉണ്ടാകുന്ന തോന്നലാണിതെന്ന് അധികൃതരും വിശദീകരണം നല്കിയിരുന്നു.100 വർഷത്തിനുശേഷവും റൊസാലിയയുടെ അസ്ഥികൂടവും അവയവങ്ങളും കേടുപാടുകൾ സംഭവിച്ചിട്ടില്ല എന്നത് സ്കാനിംഗിലൂടെയും എക്സ്-റേയിലൂടെയും സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ തലച്ചോറ് യഥാർത്ഥ വലുപ്പത്തിൽ നിന്നും 50 ശതമാനത്തോളം ചുരുങ്ങിയിട്ടുണ്ട്. എന്തായാലും ഇറ്റലിയിലെ ദുരൂഹമായ ഇതിഹാസങ്ങളിൽ പെടുകയാണ് റൊസാലിയ എന്ന മമ്മിയും.
ഷൂട്ടിംഗിനിടെയിൽ ഇറങ്ങിപ്പോകേണ്ടി വന്ന അനുഭവത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് നടി അനുമോൾ. ഒരു അഭിമുഖത്തിനിടെയാണ് അവർ ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചത്. ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ പാറപ്പുറത്ത് നിന്നുള്ള ഒരു ഡാൻസ് സീനുണ്ടായിരുന്നു ഇതിലഭിനയിക്കുന്നതിനെടാണ് പ്രശ്നങ്ങൾ തുടങ്ങിയത്.
ഷൂട്ടിംഗ് രംഗങ്ങിലെ തുടർച്ച സംബന്ധിച്ചുണ്ടായ വാക്കുതർക്കം പിന്നീട് പൊട്ടിത്തെറിയിലും ഇറങ്ങിപ്പോക്കിലും കലാശിക്കുകയായിരുന്നുവെന്നും അനു പറഞ്ഞു. ഷൂട്ടിംഗ് രംഗങ്ങളുടെ തുടർച്ചയെ സംബന്ധിച്ച് 95 ശതമാനവും തനിക്ക് തെറ്റ് പറ്റാറില്ല. അങ്ങനെയാണ് താൻ ആ രംഗത്തിലഭിനയിച്ചത്.
അവസാനം പ്രശ്നം വഷളായതോടെ ആ വാക്കുതർക്കത്തിനിടെയിലും താൻ എല്ലാ അസിസ്റ്റന്റ് ഡയറക്ടർമാരെയും വിളിച്ച് സീൻ വിവരിക്കാൻ പറഞ്ഞു. എന്നാൽ ആർക്കും അതിനെക്കുറിച്ച് അറിയില്ലായിരുന്നെന്നും അനു പറഞ്ഞു. അസോസിയേറ്റ് ഡയറക്ടറാണ് തന്നോട് തർക്കിച്ചത്.
അവസാനം ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ തന്റെ ഭാഗത്താണ് ശരിയെന്നും ബാക്കിയുള്ളവർക്കാണ് തെറ്റ് പറ്റിയതെന്ന് മനസിലായെന്നും അവർ പറഞ്ഞു. അവസാനം തനിക്ക് ആത്മാർത്ഥ കുറച്ച് കൂടുതലാണ് വിട്ടേക്കൂ എന്ന് സംവിധായകൻ പറഞ്ഞതായും അനുമോൾ കൂട്ടിച്ചേർത്തു.
രോഗിയുടെ ബന്ധുവിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലെ സർജനെ വിജിലൻസ് സംഘം പിടികൂടി. ഹെർണിയ ഓപ്പറേഷനായി എത്തിയ രോഗിയുടെ ബന്ധുവിൽ നിന്നും 3000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലെ സർജൻ മുണ്ടക്കയം സ്വദേശി ഡോ.സുജിത് കുമാർ പിടിയിലായത്. വിജിലൻസ് എസ്പി വി ജി വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.
തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് ഇദ്ദേഹത്തിന്റെ വസതിയ്ക്കു സമീപത്തെ കൺസൾട്ടിംങ് മുറിയിൽ നിന്നും വിജിലൻസ് സംഘം ഇയാളെ അറസ്റ്റ് ചെയ്തത്. സ്വാതന്ത്ര്യദിനത്തിലാണ് ഹെർണിയ ഓപ്പറേഷനെ സംബന്ധിച്ച് അറിയാനായി മുണ്ടക്കയം സ്വദേശി ഡോക്ടറുടെ വീട്ടിൽ എത്തിയത്. ഇവിടെ വച്ച് 2000 രൂപ ഡോക്ടർ കൈക്കൂലിയായി കൈപ്പറ്റി.
തുടർന്ന് 20 ന് കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ വച്ച് ശസ്ത്രക്രിയ നടത്തി. ഇതിനു ശേഷം ഡോക്ടർ നിരന്തരം കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. ഇതേ തുടർന്നാണ് രോഗിയുടെ മകൻ വിജിലൻസ് എസ്പി വിജി വിനോദ്കുമാറിന് പരാതി നൽകിയത്. ഈ പരാതിയുടെ അടിസ്ഥാനത്തിൽ വിജിലൻസ് സംഘം ഇദ്ദേഹത്തെ നിരീക്ഷിച്ചു വരികയായിരുന്നു.
തുടർന്ന് വിജിലൻസ് റേഞ്ച് ഡിവൈഎസ്പി പി വി മനോജ്കുമാറും സംഘവും ചേർന്നാണ് ഡോക്ടറെ പിടികൂടിയത്. മുൻപും ഡോക്ടർക്കെതിരെ വ്യാപകമായ പരാതി ഉയർന്നിരുന്നതായി വിജിലൻസ് ഉദ്യോഗസ്ഥർ അറിയിച്ചു.