സിനിമയില്‍ അഭിനയിക്കാന്‍ അവസരത്തിന് വേണ്ടി താന്‍ ആരോടും ചാന്‍സ് ചോദിച്ച് നടക്കാറില്ലെന്ന് നടി ഗായത്രി സുരേഷ്. പിന്നാലെ നടന്ന് അവസരം ചോദിക്കുന്നത് ഭയങ്കര ടെന്‍ഷനാണെന്നും, തന്നെ കണ്ടിട്ട് അവസരം തരികയാണെങ്കില്‍ തന്നാല്‍ മതിയെന്നും നടി വ്യക്തമാക്കി.
കോംപ്രമൈസ് ചെയ്താല്‍ തനിക്ക് അവസരം തരാമെന്ന് പലരും പറഞ്ഞിട്ടുണ്ടെന്നും അഭിമുഖത്തില്‍ നടി വെളിപ്പെടുത്തി. ‘അവരോട് താത്പര്യമില്ലെന്ന് പറഞ്ഞു. അത് ഈ ട്രോള്‍ ചെയ്യുന്ന പോലെ തന്നെയാണ്. ആള്‍ക്കാര് ലൈഫില്‍ എന്തും ചോദിക്കും.
നമ്മള്‍ എങ്ങനെ മറുപടി കൊടുക്കുന്നു എന്നതാണ്. ഇല്ല ചേട്ടാ താത്പര്യമില്ല, അല്ലാതെ ഹൗ ഡേര്‍ യു ടോക്ക് ടു മി ലൈക്ക് ദാറ്റ് എന്നൊന്നും ചോദിക്കേണ്ട ആവശ്യമില്ല.’-ഗായത്രി പറഞ്ഞു.
ഉത്തര കൊറിയയിലെ തടവറകളില്‍ നടക്കുന്നത് മനസാക്ഷി മരവിക്കുന്ന കൊടും ക്രൂരതകള്‍. കമ്യൂണിസ്റ്റ് ഏകാധിപതി കിം ജോംഗ് ഉന്നിന്റെ ഇഷ്ടക്കേടിന് ഇരയായവര്‍ക്കും രാജ്യത്തുനിന്ന് ഒളിച്ചോടാന്‍ ശ്രമിച്ച് പിടിയിലായവര്‍ക്കുമാണ് അതിക്രൂരമായ പീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വരുന്നത്.
ദിവസം മുഴുവന്‍ മുട്ടുകുത്തിയോ സാങ്കല്പിക കസേരയിലോ ഇരിക്കണം. ഒരുമണിക്കൂര്‍ കഴിയുമ്പോള്‍ കഷ്ടിച്ച് ഒരുമിനിട്ട് കാലുകള്‍ നിവര്‍ത്താന്‍ അനുവദിക്കും. അതുകഴിഞ്ഞാല്‍ വീണ്ടും പഴയപടി തുടരണം. ഉറങ്ങാതിരിക്കാന്‍ ജയില്‍ ഗാര്‍ഡുമാര്‍ ഊഴം വച്ച് കാവലിരിക്കും.
ഇടയ്ക്കിടെ സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവരെ പൂര്‍ണ നഗ്‌നരാക്കി ദേഹ പരിശോധനയും മര്‍ദ്ദന മുറകളും പ്രയോഗിക്കും. ഒരു മൂളലില്‍ പോലും എതിര്‍പ്പ് പ്രകടിപ്പിക്കാന്‍ പാടില്ല. അങ്ങനെ ചെയ്താല്‍ ജീവന്‍ പോലും നഷ്ടപ്പെട്ടെന്നു വരാം. ഭാരമേറിയ താക്കോലുകള്‍ പോലുള്ള വസ്തുക്കള്‍ കൊണ്ടാണ് മര്‍ദ്ദനം.
കൈ വിരലുകളില്‍ തുടങ്ങി ശരീരത്തിന്റെ എല്ലാ ഭാഗങ്ങളും ഇഞ്ച ചതയ്ക്കുന്നതുപോലെയാക്കും. നീല നിറമാകുമ്പോള്‍ മതിയാക്കും. ഒറ്റയടിക്ക് കൊല്ലാതെ മാസങ്ങളെടുത്ത് പരമാവധി വേദന അനുഭവിപ്പിച്ച് ഇഞ്ചിഞ്ചായി കൊല്ലുന്നതാണ് രീതി. ഭൂമിയിലെ നരകമെന്ന കുപ്രസിദ്ധിയാണ് ഉത്തര കൊറിയന്‍ ജയിലുകള്‍ക്കുള്ളത്.
ചൈനീസ് അതിര്‍ത്തിക്കടുത്തുളള ഒണ്‍സോങ് ഡിറ്റന്‍ഷന്‍ സെന്ററിലാണ് കടുത്ത കുറ്റം ചെയ്തവരെ പാര്‍പ്പിക്കുന്നത്. ഇതിനുള്ളില്‍ അകപ്പെട്ടാല്‍ പിന്നെ ജീവനോടെ പുറത്തെത്തുക മിക്കവാറും അസാധ്യമാണ്. കൊടിയ പീഡനങ്ങള്‍ക്കുശേഷം കുടിക്കാന്‍ നല്‍കുന്നത് ഒരു കവിള്‍ വെള്ളം മാത്രം. കഴിക്കാന്‍ ഏതാനും ധാന്യമണികള്‍.
തൊട്ടപ്പുറത്ത് ഇരിക്കുന്ന ജയില്‍പുള്ളിയോടുപോലും മിണ്ടാന്‍ പാടില്ല. അതും മാപ്പര്‍ഹിക്കാത്ത കുറ്റമാണ്. തടവുപുള്ളികളെ അപകട സാധ്യത കൂടിയ ലേബര്‍ ക്യാമ്പുകളിലും മറ്റും മണിക്കൂറുകള്‍ വിശ്രമമില്ലാതെ ജോലി ചെയ്യിക്കുന്നതും കിമ്മിന്റെ ഇഷ്ട വിനോദനങ്ങളില്‍ ഒന്നാണ്. പലരും ലേബര്‍ ക്യാമ്പുകളില്‍ തന്നെ മരിച്ചു വീഴും. ഇങ്ങനെയുളളവരുടെ ശവശരീരം പോലും പുറമേ കാണില്ല.
തടവുകാരില്‍ പലരും മാരക രോഗങ്ങള്‍ക്ക് അടിമകളാണെങ്കിലും മതിയായ ചികിത്സ നല്‍കാറില്ല. ശ്വാസകോശ രോഗങ്ങള്‍ ഉള്‍പ്പടെയുള്ളവയാണ് പടര്‍ന്നു പിടിക്കുന്നത്. ജയില്‍ ജീവനക്കാരുടെ സുരക്ഷയെ ബാധിക്കുമെന്ന ഘട്ടം വരുമ്പോള്‍ മാത്രമാണ് ഡാേക്ടറെ ജയിലില്‍ എത്തിക്കുക.
സ്ത്രീ തടവുകാരെ അബോര്‍ഷന് വിധേയരാക്കുന്നതും ജയിലില്‍ പതിവാണ്. എട്ടുമാസം ഗര്‍ഭിണിയായ സ്ത്രീകളെപ്പോലും ഇത്തരത്തില്‍ പ്രാകൃതമായ രീതിയില്‍ അബോര്‍ഷന് വിധേയാക്കാറുണ്ട്. ഇങ്ങനെ പുറത്തെടുക്കുന്ന കുട്ടികള്‍ക്ക് ജീവനുണ്ടെങ്കില്‍ അപ്പോള്‍ തന്നെ കൊലപ്പെടുത്തും.
ഉത്തരകൊറിയന്‍ ജയിലുകളിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ ഐക്യരാഷ്ട്ര സഭ ഉള്‍പ്പടെയുള്ള അന്താരാഷ്ട്ര സംഘടനങ്ങള്‍ പലതവണ പ്രമേയം പാസാക്കിയെങ്കിലും ഒരു കാര്യവുമുണ്ടായില്ല. ക്രൂരതകള്‍ അവസാനിക്കുന്നതിനു പകരം കൂടുകയാണുണ്ടായത്. ഇതെല്ലാം വെറു കെട്ടുകഥകള്‍ മാത്രമാണെന്നാണ് കിമ്മിന്റെ അവകാശ വാദം.
വില്ലന്‍കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിലെത്തി, പിന്നീട് കോമഡി കഥാപാത്രങ്ങളടക്കം കൈകാര്യം ചെയ്ത് മലയാള സിനിമയിലെ സജീവ സാന്നിധ്യമായി മാറിയ നടനാണ് ബൈജു എഴുപുന്ന. മമ്മൂട്ടിയുടെ മധുരരാജയിലും മോഹന്‍ലാലിന്റെ പുതിയ ചിത്രമായ ആറാട്ടിലും മുഴുനീള വേഷം കൈകാര്യം ചെയ്യാന്‍ ബൈജുവിന് സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ മമ്മൂട്ടിയും മോഹന്‍ലാലുമായുള്ള തന്റെ സൗഹൃദത്തെക്കുറിച്ച് മനസ്സുതുറന്നിരിക്കുകയാണ് നടന്‍.
ഇരുവരുമായുള്ള തന്റെ സൗഹൃദത്തെ കുറിച്ച് സംസാരിക്കുകയാണ് ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ ബൈജു എഴുപുന്ന.’എഴുപുന്ന തരകനില്‍ വെച്ചു തുടങ്ങിയതാണ് മമ്മൂക്കയുമായിട്ടുള്ള ബന്ധം.ദേഷ്യം വന്നാല്‍ മമ്മൂക്ക ഭയങ്കരമായിട്ട് അത് പ്രകടിപ്പിക്കും. ഫോണ്‍ ഒക്കെ വലിച്ചെറിഞ്ഞെന്നുവരും. എന്നാല്‍ ആ സെക്കന്റില്‍ തന്നെ അത് പോകും. വലിയ തിരമാല പോലെ വന്ന് തിരിച്ചുപോകുന്ന പോലെ
എന്നാല്‍ ലാലേട്ടന്‍ ഇതില്‍ നിന്നും വ്യത്യസ്തനാണ്. ചിലപ്പോള്‍ സീരിയസ് ആണെങ്കിലും അത് പുറത്തു കാണിക്കില്ല. കീര്‍ത്തിചക്രയിലൊക്കെ അഭിനയിക്കുന്ന സമയത്ത് ഞങ്ങള്‍ 45 ദിവസത്തോളം ഒരുമിച്ചാണ്. ആറാട്ടിലും അങ്ങനെ തന്നെ. ഇതാണോ ലാലേട്ടന്‍ എന്ന് നമുക്ക് തോന്നിപ്പോകും. താന്‍ മോഹന്‍ലാല്‍ എന്ന വലിയ നടനാണെന്നും തനിക്ക് ഇത്രയും ഫാന്‍സുണ്ടെന്നും ലോകം മുഴുവന്‍ അറിയുന്ന ആളാണ് താനെന്നും ഒന്നും അദ്ദേഹത്തിന് അറിയില്ല. ബൈജു കൂട്ടിച്ചേര്‍ത്തു.
ഭാര്യയെ കുറിച്ചുള്ള സംശയങ്ങളെ തുടർന്ന് പ്രവാസിയായ 42കാരൻ നാട്ടിലെത്തി ഭാര്യയുടെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ചു. ഐക്കരപ്പടി നിരോലിപ്പാടത്ത് ബ്‌ളു ബെൽ വീട്ടിൽ താമസിക്കുന്ന ജാസ്മിർ (42) ആണ് ഭാര്യ നാഫ്തിയയെ ഞായറാഴ്ച രാവിലെ കൊലപ്പെടുത്താൻ ശ്രമിച്ചത്. വിദേശത്തായിരുന്ന ജാസ്മിർ നാട്ടിലെത്തിയത് ഒന്നരവർഷം മുമ്പാണ്. കുട്ടികളെ വീട്ടിൽ നിന്നും മാറ്റിയതിന് ശേഷമായിരുന്നു ക്രൂരകൃത്യം.
നാഫ്തിയ ഗുരുതരാവസ്ഥയിൽ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിന് ശേഷം മുങ്ങിയ ജാസ്മിർ തന്നെയാണ് പോലീസിനെ വിളിച്ച് ഇക്കാര്യം അറിയിച്ചതും. വിവരമറിഞ്ഞ് കൊണ്ടോട്ടി പോലീസ് സ്റ്റേഷൻ ഹെഡ് ഓഫീസർ എംസി പ്രമോദിന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തി അന്വേഷണം നടത്തുകയും ജാസ്മിറിനെ പിടികൂടുകയുമായിരുന്നു.
രണ്ടുദിവസം മുൻപ് ജാസ്മിർ കുട്ടികളെ കടലുണ്ടിയിലെ തന്റെ വീട്ടിൽ കൊണ്ടാക്കിയിരുന്നു. കൃത്യം നടക്കുന്ന സമയം ഇവർ രണ്ടുപേർ മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. ഭാര്യയെക്കുറിച്ച് ജാസ്മിറിനുണ്ടായ ചില സംശയങ്ങളാണ് കൃത്യത്തിലേക്കു നയിച്ചതെന്ന് പോലീസ് പറഞ്ഞു. വിരലടയാളവിദഗ്ധർ സ്ഥലത്തെത്തി പരിശോധിച്ചു.
ഓസ്കർ ചടങ്ങിനിടെ നടന്‍ വില്‍ സ്മിത്ത് അവതാരകന്‍ ക്രിസ് റോക്കിന്റെ മുഖത്തടിച്ചത് സഹതാരങ്ങളെയടക്കം ഞെട്ടിച്ചിരുന്നു. ഭാര്യയ്ക്കു മുടിയില്ലാത്തതിനെ കളിയാക്കിക്കൊണ്ടുള്ള അവതാരകന്റെ കമന്റാണ് വില്‍ സ്മിത്തിനെ ചൊടിപ്പിച്ചത്. എന്നാല്‍ വിൽ സ്മിത്തിന്റെ പ്രവൃത്തി അതിരു കടന്നു പോയെന്നും ഓസ്കർ വേദിക്കു തന്നെ ഇത് അപമാനമാണെന്നും വിമർശനം ഉയരുന്നുണ്ട്. അതേസമയം രോഗിയായ ഭാര്യയെ കൺമുന്നിൽവച്ചു കളിയാക്കിയാൽ ആരുടെയും നിയന്ത്രണം വിട്ടുപോകുമെന്നും ഭാര്യയ് ക്കേറ്റ അപമാനം സഹിക്കവയ്യാതെയാണ് വില്‍ അവതാരകനെ തല്ലിയതെന്നും ഒരുവിഭാഗം പറയുന്നു.
വില്‍ സ്മിത്തിന്റെ ഭാര്യ ജാദ പിങ്കെറ്റ് സ്മിത്ത് അലോപേഷ്യ രോഗിയാണ്. അകാരണമായി തലമുടി കൊഴിഞ്ഞു പോവുന്ന അവസ്ഥയാണിത്. നടിയും ടെലിവിഷന്‍ അവതാരകയും ആക്ടിവിസ്റ്റുമായ ജാദ പല അഭിമുഖങ്ങളിലും തന്റെ ഈ അവസ്ഥയെക്കുറിച്ച് തുറന്നു പറഞ്ഞിട്ടുണ്ട്.
മികച്ച ഡോക്യുമെന്ററിക്കുള്ള പുരസ്കാരം സമ്മാനിക്കാനായിരുന്നു ക്രിസ് റോക്ക് വേദിയിലെത്തിയത്. പുരസ്കാരം പ്രഖ്യാപിക്കുന്നതിനിടെയാണ് റോക്ക് ജാദയുടെ രൂപത്തെ പരിഹസിച്ചത്. ജിഐ ജെയ്ൻ സിനിമയിലെ ഡെമി മൂറിന്റെ ലുക്കാണ് ജാദയ്ക്ക് എന്നായിരുന്നു പരിഹാസം. അവതാരകന്റെ പരിഹാസത്തിൽ മുഖം ചുളിക്കുന്ന ജാദയെ വിഡിയോയില്‍ കാണാം.
ഭാര്യയെ ആ വാക്കുകൾ വേദനിപ്പിച്ചു എന്നു മനസ്സിലാക്കിയ വിൽ സ്മിത്ത് ഉടൻ ഇരിപ്പടത്തില്‍നിന്നു ചാടി എഴുന്നേറ്റ് ക്രിസിന്റെ മുഖത്തടിക്കുകയായിരുന്നു. ‘നിന്റെ വൃത്തികെട്ട വായ കൊണ്ട് എന്റെ ഭാര്യയെക്കുറിച്ചു പറയരുതെന്ന്’ ഇരിപ്പിടത്തില്‍ തിരിച്ചെത്തിയ ശേഷം വിൽ ഉറക്കെപ്പറയുകയും ചെയ്തിരുന്നു.
1997–ലാണ് വില്‍ സ്മിത്തും ജാദയും വിവാഹിതരാവുന്നത്. ഇവര്‍ക്കു ജാദെന്‍, വില്ലോ എന്നീ മക്കളുമുണ്ട്.
നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലിന് മുന്നില്‍ പതറി പ്രതി ദിലീപ്. ഉദ്യോഗസ്ഥരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലാതിരുന്ന ദിലീപ് കരഞ്ഞുകൊണ്ടാണ് ചോദ്യങ്ങളോട് പ്രതികരിച്ചതെന്നാണ് അന്വേഷണ സംഘം നല്‍കുന്ന വിവരം. ആലുവ പൊലീസ് ക്ലബ്ബിലാണ് ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്. സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലുകളും കൈമാറിയ വീഡിയോ തെളിവുകളും ഉള്‍പ്പെടുത്തി വിശദമായ ചോദ്യാവലിയാണ് ക്രൈംബ്രാഞ്ച് തയ്യാറാക്കിയത്. ഫോണിലെ ഫോറെന്‍സിക് ഫലങ്ങളിലെ വിവരങ്ങള്‍ സംബന്ധിച്ച ദിലീപില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചറിയാനാണ് നീക്കം.
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ അന്വേഷണം തുടരുന്നതിനിടെയാണ് നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ വീണ്ടും ചോദ്യം ചെയ്യുന്നത്. എസ് പി സോജന്റെയും ഡിവൈഎസ്പി ബൈജു പൗലോസിന്റെയും നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍. അതേസമയം, ദിലീപിന്റെ ഫോണിലെ ഫൊറെന്‍സിക് പരിശോധനയില്‍ നിന്നും നിര്‍ണായകമായ വിവരങ്ങളാണ് അന്വേഷണ സംഘത്തിന് ലഭ്യമായിരിക്കുന്നത്. പകര്‍പ്പെടുക്കാന്‍ പോലും അനുവാദമില്ലാത്ത സുപ്രധാന കോടതി രേഖകളും ദിലീപിന്റെ കൈയ്യിലുണ്ടായിരുന്നെന്ന വിവരം പ്രമുഖ ദൃശ്യ മാധ്യമം നേരത്തെ പുറത്തു വിട്ടിരുന്നു. കേസുമായി ബന്ധപ്പെട്ട അതീവ രഹസ്യരേഖകള്‍ കേസില്‍ പ്രതിയായ ദിലീപിന്റെ മൊബൈലിലെത്തിയത് ഫോറന്‍സിക് വിദഗ്ധര്‍ ശാസ്ത്രീയ പരിശോധനയിലൂടെ സ്ഥിരീകരിച്ചു.
വാട്സാപ്പ് വഴിയാണ് ദിലീപിന് രേഖകള്‍ ലഭിച്ചതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാണ്. ദിലീപിന്റെ ഫോണില്‍ നിന്നും മാറ്റപ്പെട്ട കോടതി രേഖകള്‍ ഫോറന്‍സിക് സംഘം വീണ്ടെടുത്തു. കേസില്‍ എട്ടാം പ്രതിയായ ദിലീപിന്റെ ഫോണിലേക്ക് കോടതിയില്‍ നിന്നും രഹസ്യ രേഖകള്‍ എത്തിയെന്ന വിവരം പൊലീസ് തന്നെ സ്ഥിരീകരിച്ചത് വന്‍ വഴിത്തിരിവുകള്‍ക്ക് ഇടയാക്കിയേക്കും.
അഭിഭാഷകന്റെ നിര്‍ദേശപ്രകാരമാണ് കൃത്യം നിര്‍വഹിച്ചതെന്നും സായ് ശങ്കര്‍ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. ജഡ്ജിയോ സ്റ്റാഫോ ആയിരിക്കില്ലേ രേഖകള്‍ അയച്ചതെന്ന പൊലീസിന്റെ ചോദ്യത്തിന് സ്വാഭാവികമെന്ന മറുപടിയാണ് സായ് ശങ്കര്‍ നല്‍കിയത്. ഇതിന് പിന്നാലെ രേഖകള്‍ വീണ്ടെടുക്കാന്‍ സായ്യുടെ വീട്ടില്‍ നിന്നും പിടിച്ചെടുത്ത ഐമാക് ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കാന്‍ അന്വേഷണസംഘം തീരുമാനിച്ചിരുന്നു.
ദിലീപിന്റെ ഫോണുകളിലെ തെളിവുകള്‍ നശിപ്പിച്ചത് സായ് ശങ്കര്‍ തന്നെയാണെന്ന് അന്വേഷണസംഘം കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. 2022 ജനുവരി 29 മുതല്‍ 31 വരെയുള്ള തീയതികളില്‍ കൊച്ചിയിലെ രണ്ട് ഹോട്ടലുകളില്‍ താമസിച്ചാണ് സായ് ശങ്കര്‍ തെളിവുകള്‍ നശിപ്പിച്ചതെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍.
ഓസ്‌കാര്‍ പുരസ്‌കാര വേദിയില്‍ നടന്‍ വില്‍ സ്മിത്ത് അവതാരകന്‍ ക്രിസ് റോക്കിന്റെ മുഖത്തടിച്ചത് ചടങ്ങിനെയാകെ സ്തംഭിപ്പിച്ചിരുന്നു. ഭാര്യയെക്കുറിച്ചുള്ള പരാമർശമാണ് വിൽ സ്മിത്തിനെ പ്രകോപിപ്പിച്ചത്. ഇതിനകം നടന്റെ തല്ല് സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നടൻ അക്കാദമിക്ക് ഓസ്‌കാർ അവാർഡ് തിരികെ നൽകേണ്ടിവരുമെന്ന് സമൂഹ മാധ്യമങ്ങളിലൂടെ അഭിപ്രായപ്പെടുന്നു. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് അക്കാദമി.
‘ഒരു തരത്തിലുമുള്ള അക്രമങ്ങളെയും അക്കാദമി അംഗീകരിക്കുന്നില്ല. 94-ാമത് അക്കാദമി അവാർഡ് ജേതാക്കളെ ലോകമെമ്പാടുമുള്ള സിനിമാപ്രേമികൾ ആഘോഷിക്കുന്നതിൽ സന്തോഷം’, എന്നാണ് അക്കാദമി ട്വീറ്റ് ചെയ്തത്.
തന്റെ ഭാര്യയെ കളിയാക്കിയെന്ന് ആരോപിച്ചായിരുന്നു വില്‍ സ്മിത്ത് അവതാരകനായ ക്രിസ് റോക്കിനെ കയ്യേറ്റം ചെയ്തത്. വേദിയിലേക്ക് കടന്നു വന്ന വില്‍ സ്മിത്ത് അവതാരകന്റെ മുഖത്തടിക്കുകയായിരുന്നു. വില്‍സ്മിത്തിന്റെ ഭാര്യ ജാദ പിക്കറ്റ് സ്മിത്തിന്റെ ഹെയര്‍ സ്റ്റൈലിനെ കളിയാക്കിയതായിരുന്നു വില്‍സ്മിത്തിനെ ചൊടിപ്പിച്ചത്. ‘എന്റെ ഭാര്യയെ കുറിച്ച് ഒരക്ഷരം മിണ്ടരുത്’ എന്നും വില്‍ സ്മിത്ത് മുഖത്തടിച്ച ശേഷം ക്രിസ് റോക്കിനോട് പറഞ്ഞു. വില്‍സ്മിത്തിന്റെ അപ്രതീക്ഷിത പ്രതികരണം ഓസ്‌കാര്‍ വേദിയെ ഞെട്ടിക്കുകയും ചെയ്തു. പിന്നാലെ സ്മിത്ത് ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.
‘എനിക്ക് അക്കാദമിയോട് മാപ്പ് പറയണം… എന്റെ എല്ലാ നോമിനികളോടും മാപ്പ് പറയണം. കല ജീവിതത്തെ അനുകരിക്കുന്നു’ എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. പിന്നാലെ തന്നെ അവാര്‍ഡിന് അര്‍ഹനാക്കിയ റിച്ചാര്‍ഡ് വില്യംസ് എന്ന കഥാപാത്രത്തെ പരാമര്‍ശിച്ച അദ്ദേഹം ‘ഞാന്‍ ഒരു ഭ്രാന്തനായ പിതാവിനെപ്പോലെയാണ്. എന്നാല്‍ സ്‌നേഹം നിങ്ങളെ ഭ്രാന്തന്‍ കാര്യങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിക്കും.’ എന്നും കൂട്ടിച്ചേര്‍ത്തു. റിച്ചാര്‍ഡ് വില്യംസ് തന്റെ കുടുംബത്തെ സംരക്ഷിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്തതുപോലെ, തന്റെ സഹ അഭിനേതാക്കളെ ‘സംരക്ഷിക്കുന്നതിന്’ വേണ്ടിയാണ് സിനിമ നിര്‍മ്മിക്കുന്നതില്‍ കൂടുതല്‍ സമയവും ചെലവഴിച്ചത് എന്നും സ്മിത്ത് പറഞ്ഞു.
രാധാകൃഷ്ണൻ മാഞ്ഞൂർ
മാർച്ച് സ്കൂൾ , കോളേജു ക്യാമ്പസുകൾക്ക് വേർപാടുകളുടെ കാലം.
കൗമാരക്കാർക്ക് പത്താം ക്ലാസിന്റെ ചുറ്റുവട്ടത്തു നിന്ന് വിരമിക്കാൻ സമയമാവുന്ന കാലമാണിത്. എസ് എസ് എൽ സി എന്ന കടമ്പയ്ക്കൊപ്പം ആരൊക്കെ എവിടെയൊക്കെ എത്തിച്ചേരുമെന്ന ആശങ്കകൾ പിടിമുറുക്കുന്നു.
മഹാകവി കാളിദാസൻറെ സാഹിത്യ പിന്മുറക്കാർ അവതരിക്കുന്ന ഓട്ടോഗ്രാഫ് താളുകൾ നാമെങ്ങനെ മറക്കും ….?
“നീയെന്നെ മറന്നാലും, ഞാൻ നിന്നെ മറക്കില്ല” എന്ന ക്ലീഷേ കവി വാചകം എഴുതി എന്നെ ഞെട്ടിച്ച ചങ്ങാതിയ്ക്ക് എൻറെ തിരിച്ചറിയൽ രേഖ കൂടി കാണിച്ചപ്പോഴാണ് എന്നെ മനസ്സിലായത് ! മറവിയുടെ ചില്ലു ജാലകം തുറന്ന് ഓർമ്മകൾ ഭൂതകാല ഭിത്തിയിൽ സ്ഥാനംപിടിക്കും… അതാണ് ഓട്ടോഗ്രാഫിന്റെ ധർമ്മം.
കോളേജ് ക്യാമ്പസുകളിൽ ഡിഗ്രിക്കാർക്ക് മാർച്ച് , ഏപ്രിൽ മാസങ്ങൾ സ്റ്റഡി ടൂർ , പരീക്ഷപ്പനികൾ ഹോസ്റ്റൽ മുറി ഉപേക്ഷിക്കൽ അങ്ങനെ നിരവധി നൊമ്പരങ്ങൾ …..
തൃശ്ശൂർ ജില്ലയിൽ പഴയ പ്രതാപം തുളുമ്പി നിൽക്കുന്ന ഒരു കലാലയത്തിലെ പൂർവ്വ വിദ്യാർഥി തൻറെ ക്യാമ്പസ് നൊമ്പരം പങ്കിട്ടു. 1989 -ലെ ഡിഗ്രിക്കാലം തീരുകയാണ്. എക്സാം കഴിഞ്ഞ് ഹോസ്റ്റൽ മുറി ഒഴിഞ്ഞു പോവുന്ന ആ ദിവസം ….
ആ പകൽ ദിവസം എല്ലാവരും ഹോസ്റ്റൽ വരാന്തയിൽ ഒത്തുകൂടി . ഹോസ്റ്റൽ മുറിയുടെ രണ്ടാം നില പടർന്നു നിൽക്കുന്ന ബൊഗേയ്ൽവില്ല ചെടി….. ചെറിയ കണ്ണിമാങ്ങ പറച്ചു തിന്നിരുന്ന പേരില്ലാമാവ്…..
അവയെല്ലാം നാളെമുതൽ അന്യമാകുമല്ലോ എന്നോർത്തപ്പോൾ ആകെ സങ്കടം.
89′ ലെ മാതൃഭൂമി കലണ്ടറിൽ ആദ്യമായും അവസാനമായും ഞാനൊരു സങ്കടക്കുറിപ്പെഴുതി “ഞങ്ങളുടെ ഹോസ്റ്റൽ മുറിക്ക് വിട …. ഇനി പുതിയ മെമ്പർക്ക് സ്വാഗതം .”
എന്റെ സഹമുറിയൻ രസികനായ സന്തോഷ് കൃഷ്ണനായിരുന്നു. (അവനിപ്പോൾ പാലക്കാട് പോലീസ് സേനയിൽ ജോലി ചെയ്യുന്നു. ) പുതിയ ചന്ദ്രികാ സോപ്പിന്റെ കവറിനുള്ളിൽ ഒരു കത്തെഴുതി വച്ചിട്ടാണ് മുറി പൂട്ടി ഇറങ്ങിയത്
സോപ്പു കൂടിനുള്ളിലെ കത്തിൽ എന്താണ് എഴുതിയത് ? “ഞാൻ തിരക്കി”
“അളിയാ ഞാനൊരു തമാശ കാണിച്ചു. ഒരു കത്തെഴുതി”. പ്രിയപ്പെട്ട ചങ്ങാതി ഈ സോപ്പ് താങ്കൾക്കുള്ളതാണ്. ഈ ഹോസ്റ്റൽ മുറി മൂന്നുവർഷം ഉപയോഗിച്ച ഒരു സീനിയർ വിദ്യാർഥി ഒരു ജൂനിയർ വിദ്യാർത്ഥിക്ക് തരുന്ന ‘ദക്ഷിണ.’ മൂന്നുവർഷം കഴിഞ്ഞ് നീ ഈ മുറി പൂട്ടിയിറങ്ങുമ്പോൾ ഇതുപോലൊരു സോപ്പ് കരുതി വയ്ക്കണം …..പുതിയ താമസക്കാരനായ് ….” വിചിത്രമായ കത്തിലെ വാചകങ്ങൾ പറഞ്ഞ് അവൻ ചിരിച്ചു.
“വർഷങ്ങൾ കഴിഞ്ഞ് നമുക്ക് ഇവിടെ വരണം …..നമ്മുടെ പഴയ ഈ ഹോസ്റ്റൽ മുറിയിൽ ഒരു രാത്രി ഉറങ്ങണം …. പഴയ ഓർമ്മകൾ തിരിച്ചുപിടിക്കണം ……”
അന്നാദ്യമായ് അവൻറെ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു …..
അതെ ….മാർച്ച് വേർപാടുകളുടെ മാസം തന്നെയാണ്.
എസ്എസ്എൽസി പരീക്ഷയുടെ ഹാൾടിക്കറ്റ് വാങ്ങാൻ ചെന്ന എൺപതുകളിലെ ഒരു സായാഹ്‌നത്തെപ്പറ്റിയാണ് സെബാസ്റ്റ്യൻ എന്ന ( റിട്ടയേഡ് പട്ടാളക്കാരൻ ) സഹൃദയ സുഹൃത്ത് പറഞ്ഞത് . ഇടുക്കി ജില്ലയിലെ കാമാക്ഷി പഞ്ചായത്തിലായിരുന്നു സെബാസ്റ്റ്യന്റെ സ്കൂൾ പഠന കാലം. ഹാൾ ടിക്കറ്റ് വാങ്ങി പുറത്തേയ്ക്കിറങ്ങിയപ്പോൾ ഞങ്ങളുടെ ഇംഗ്ലീഷ് അധ്യാപിക മേരിയമ്മ എന്ന കന്യാസ്ത്രീ തൊട്ടുമുന്നിൽ. ‘സെബാസ്റ്റ്യ’ എങ്ങനെയുണ്ട് പഠിത്തം . എസ്എസ്എൽസിയാണ് മറക്കരുത്. പത്താംക്ലാസ് കഴിഞ്ഞ് പ്രീഡിഗ്രിക്ക് ചേരണം. പട്ടാളത്തിൽ ഒന്ന് നോക്കികൂടെ ….നല്ല പൊക്കമുണ്ടല്ലോ …. ഞാനെൻറെ വിദ്യാർഥികൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നുണ്ട് ” എന്റെ ടീച്ചറിന്റെ ആ വാക്കുകൾ എന്നിലൊരു സ്വപ്നത്തിന് തുടക്കമിടുകയായിരുന്നു. ഒരിക്കൽപോലും ഭാവി ജീവിതത്തെ കുറിച്ച് ആലോചിക്കാത്ത ഞാനന്നുമുതൽ ദേശസ്നേഹം ചുര മാന്തുന്ന ഒരു പട്ടാളക്കാരനായി രൂപാന്തരം പ്രാപിച്ചു.
പ്രീഡിഗ്രി കഴിഞ്ഞ് മിലിട്ടറിയിൽ മൂന്നാമത്തെ ടെസ്റ്റിൽ കടന്നു കൂടി. ദീർഘനാൾ വടക്കേയിന്ത്യയിൽ കഴിഞ്ഞു. പിന്നീട് കാഞ്ഞിരപ്പള്ളിയിൽ താമസമുറപ്പിച്ചു. റിട്ടയർമെൻറ് ജീവിതം ആഘോഷിച്ചു നടക്കുമ്പോഴാണ് എൺപതുകളിലെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നത്.
പഴയ സ്കൂൾ ചങ്ങാതികളെ കണ്ടപ്പോൾ ഞാൻ ആദ്യം തിരക്കിയത് മേരിയമ്മയെന്ന കന്യാസ്ത്രീ ടീച്ചറെയാണ്. ഞങ്ങളുടെയൊക്കെ ജീവിതത്തെ അർഹിക്കുന്ന രീതിയിൽ വഴിതിരിച്ചുവിടാൻ പ്രേരിപ്പിച്ച ആ നല്ല മനസ്സിൻറെ ഉടമസ്ഥയെ എങ്ങനെയും കണ്ടെത്തണം. ഒടുവിൽ ആ ശ്രമം വിജയിച്ചു.
ഇടുക്കി ജില്ലയിലെ തന്നെ ഒരു ഉൾഗ്രാമത്തിൽ വിശ്രമജീവിതം നയിക്കുകയാണ് ഞങ്ങളുടെ ഗുരുനാഥ .
ഗ്രൂപ്പിൻറെ ഭാഗമായ് ഞങ്ങൾ നാലുപേർ മാത്രമാണ് പോയത്.
കന്യാസ്ത്രീ മഠത്തിന്റെ വിസിറ്റേഴ്സ് റൂമിൽ ഞങ്ങളുടെ മേരിയമ്മ ടീച്ചർ കാത്തിരിക്കുന്നു.
ഞങ്ങൾ കൊണ്ടുചെന്ന ആപ്പിളും, ഓറഞ്ചുമൊക്കെ സ്നേഹത്തോടെ സ്വീകരിച്ചു . ഇടയ്ക്ക് മേരിയമ്മ എന്തൊക്കെയോ പുലമ്പുന്നുമുണ്ട്. കൂടെയുള്ള സിസ്റ്റർ ഞങ്ങളോട് കസേരയിൽ ഇരിക്കാൻ പറഞ്ഞു.
” അമ്മയ്ക്ക് ഇടയ്ക്കിടെ ഓർമ്മക്കുറവുണ്ട് …സാരമില്ല നിങ്ങൾ സംസാരിച്ചോളൂ….”
ഞാൻ ആകെ വിഷണ്ണനായി .
ഇംഗ്ലീഷ് അദ്ധ്യാപികയായി ചുറുചുറുക്കോടെ നടന്ന അവരുടെ അധ്യാപന കാലം ഓർത്തെടുക്കാൻ ശ്രമിച്ചു. കാലം എത്ര ക്രൂരമായി നമ്മോട് പെരുമാറുന്നു ….? ഭൂതകാലത്തിന്റെ വഴിയമ്പലങ്ങളിൽ ഞാനെന്നെ തിരഞ്ഞു നടന്നു.
കുറെ നേരം ഞങ്ങൾ അവിടെ ചിലവഴിച്ചു. ഇടയ്ക്ക് ഓർമ്മ വന്നപ്പോൾ എന്റെ വിദ്യാർത്ഥികളാണന്നു പറഞ്ഞ് അവർ കണ്ണീർ പൊഴിച്ചു.
ഞങ്ങൾ പറഞ്ഞതും വന്നതുമൊക്കെ മേരിയമ്മ കേട്ടിട്ടുണ്ടോ ആവോ …..
ആ കണ്ണുകളിൽ ഒരു തരം നിസ്സംഗത മാത്രം ….
എൻറെ കൂടെയുള്ള രാജീവും , മുരളിയും , ജോസഫുമൊക്കെ യാത്രപറഞ്ഞിറങ്ങുകയാണ്.
ഞാൻ മേരിയമ്മ ടീച്ചറിന്റെ കൈകളിൽ പിടിച്ച് യാത്ര ചോദിച്ചു.
ഞാനപ്പോൾ പഴയ ആ പത്താം ക്ലാസുകാരനായി മാറി ….. പട്ടാളക്കാരനാവാൻ ഉപദേശിച്ച ആ ദൈവദാസിയുടെ അനുഗ്രഹം തേടി .
എൻറെ കൈകളിൽ പിടിച്ച് മേരിയമ്മ ടീച്ചർ മഹാകവി ഇക്ബാലിന്റെ ആ ഗാനം പതിയെ മൂളുന്നതു കേട്ടു ….”
“സാരേ ജഹാം സേ അച്ഛാ….”
“എടാ സെബാസ്റ്റ്യാ നിന്നെ മനസ്സിലായിട്ടുണ്ട് …. ഭാഗ്യം ” ചങ്ങാതികൾ തിരിച്ചു വന്നിട്ടു എന്നോടു പറഞ്ഞു.
എൻറെ കണ്ണുകൾ നിറഞ്ഞൊഴുകി. കന്യാസ്ത്രീ മഠത്തിന്റെ ചുവരിൽ തൂക്കിയിരുന്ന ദീപിക കലണ്ടർ എന്നെ ഓർമിപ്പിച്ചു.
മാർച്ച് 14 .
അതെ …മാർച്ച് …. വേർപാടുകളുടെയും നൊമ്പരങ്ങളുടെയും കാലമാവുന്നു …… ഓർമ്മകൾ ചില്ലിട്ടു വയ്ക്കുന്ന ലൈബ്രറിയാവുന്നു.
പാമ്പു കടിയേറ്റ് ചികിത്സയിലായിരുന്ന വാവ സുരേഷ് തിരികെയെത്തിയതിന് പിന്നാലെ വിമർശനം. മുൻപ് ചെയ്തിരുന്നതിന് സമാനമായി സുരക്ഷിതമല്ലാത്ത രീതിയിൽ തന്നെയാണ് ഇപ്പോഴും വാവാ സുരേഷ് പാമ്പു പിടിത്തം തുടരുന്നുവെന്നാണ് ആരോപണം. ആരോഗ്യ രംഗത്ത് ശ്രദ്ധയമായ ഇടപെടൽ നടത്തുന്ന ഇൻഫോ ക്ലിനിക്ക് അഡ്മിൻ കൂടിയായ ജിനേഷ് പിഎസ് വിഷയത്തിൽ പങ്കുവെച്ച കുറിപ്പ് വൈറലായിട്ടുണ്ട്. സുരേഷ് വീണ്ടും ഷോ തുടങ്ങിയിട്ടുണ്ട്. സംഗതി പഴയ പരിപാടി തന്നെ. ഒരു സാധാ പ്ലാസ്റ്റിക് ചാക്ക് മാത്രം വെച്ചുള്ള കോപ്രായം. ഇമ്മാതിരി ഷോ കാണിച്ചാൽ എപ്പോൾ വേണമെങ്കിലും പാമ്പിന്റെ കടിയേൽക്കാമെന്നും ജിനേഷ് കുറിക്കുന്നു.
ജിനേഷ് പിഎസിന്റെ കുറിപ്പ്
സുരേഷ് വീണ്ടും ഷോ തുടങ്ങിയിട്ടുണ്ട്. സംഗതി പഴയ പരിപാടി തന്നെ. ഒരു സാധാ പ്ലാസ്റ്റിക് ചാക്ക് മാത്രം വെച്ചുള്ള കോപ്രായം. ഇമ്മാതിരി ഷോ കാണിച്ചാൽ എപ്പോൾ വേണമെങ്കിലും പാമ്പിന്റെ കടിയേൽക്കാം എന്ന് ആ വീഡിയോ കാണുന്ന ആർക്കും മനസ്സിലാവും. സുരേഷിനോട് ഇനി ഒന്നും പറയാനില്ല, കാരണം എത്ര പറഞ്ഞിട്ടും കാര്യമില്ല. ചിലർ മറ്റുള്ളവർ പറയുന്നത് കേട്ട് പഠിക്കും. ചിലർ ഒരു തവണത്തെ അനുഭവംകൊണ്ടു പഠിക്കും. ചിലർ രണ്ടോ മൂന്നോ തവണ ദുരനുഭവം ഉണ്ടാകുമ്പോൾ പഠിക്കും. ചിലർ എത്ര അനുഭവം ഉണ്ടായാലും പഠിക്കില്ല. അത്തരക്കാരോട് പറഞ്ഞിട്ട് ഒരു കാര്യവുമില്ല.
പക്ഷേ ഓരോ തവണയും കടിയേറ്റ് ഗുരുതരാവസ്ഥയിൽ എത്തുമ്പോൾ എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കുന്ന ആരോഗ്യ സംവിധാനങ്ങൾ ഇവിടെയുള്ളതിനാൽ ജീവൻ രക്ഷപ്പെടുന്നുണ്ട്. ഇതും പുള്ളിയോട് പറയുന്നതല്ല. അങ്ങനെയുള്ള അവസരങ്ങളിൽ ഒക്കെ ഓടിയെത്തുന്ന മന്ത്രിമാരും മറ്റ് പ്രധാന ഉദ്യോഗസ്ഥരും അറിയാൻ വേണ്ടി മാത്രം ഇവിടെ പറയുന്നതാണ്. ഇത്തരം കോപ്രായം കാണിക്കുന്നതും നിങ്ങൾ അറിയേണ്ടതുണ്ട്. ആശുപത്രി കിടക്കയിൽ വച്ച് സുരക്ഷിതമായ രീതിയിൽ മാത്രമേ പാമ്പുകളെ റെസ്ക്യൂ ചെയ്യൂ എന്ന് സുരേഷ് പറഞ്ഞത് കേരളത്തിലെ ഒരു മന്ത്രിയോടാണ്, മന്ത്രി വി എൻ വാസവനോട്. അദ്ദേഹം മാത്രമല്ല, പല ജനപ്രതിനിധികളും ഉന്നത സ്ഥാനീയരും ആശുപത്രിയിൽ വന്ന് സുരേഷിനെ സന്ദർശിച്ചിരുന്നു. ഇപ്പോൾ കാണിക്കുന്ന ഷോ അത്തരക്കാർ കൂടി അറിയേണ്ടതുണ്ട്. നിങ്ങൾക്ക് സാധിക്കുമെങ്കിൽ, സുരേഷ് എന്ന വ്യക്തിയുടെ ജീവന് വിലയുണ്ട് എന്ന് നിങ്ങൾ കരുതുന്നുണ്ടെങ്കിൽ, അദ്ദേഹത്തെ ഇത്തരം പ്രവർത്തികളിൽ നിന്ന് പിന്തിരിപ്പിക്കണം.
ഇത്ര അപകടകരമായ ഷോ കാണിക്കുമ്പോൾ പോലും ചുറ്റും കൂടി നിന്ന് കയ്യടിച്ച ഫാനരന്മാരാണ് സുരേഷിനെ ഈ അവസ്ഥയിൽ എത്തിച്ചത്. ഉത്തരവാദിത്തപ്പെട്ട ജനപ്രതിനിധികളും മറ്റും അങ്ങനെ കയ്യടിച്ചു കൂടാ, അല്ലെങ്കിൽ അവഗണിച്ചുകൂടാ. ഇനിയുമൊരു പാമ്പുകടിയേറ്റ് ആശുപത്രിയിൽ കിടക്കുമ്പോൾ ജീവൻ രക്ഷപ്പെടണം എന്ന് മാത്രമേ പറയാനാവൂ, ആഗ്രഹിക്കാവൂ. അതുകൊണ്ടാണ് ഇപ്പോൾ പറയുന്നത്. മനുഷ്യ ജീവന് വില കൽപ്പിക്കുന്നു എങ്കിൽ ഇത്തരം ഷോകൾ അവസാനിപ്പിക്കാനായി ഇടപെടണം.
നടന്‍ മമ്മൂട്ടി സ്‌കൂള്‍ കുട്ടികള്‍ക്കൊപ്പം സെല്‍ഫിയെടുക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വീഡിയോയില്‍ നടന്‍ ഒരു വിദ്യാര്‍ത്ഥിയെ ശകാരിക്കുന്നതായും കാണാം. വീഡിയോ പങ്കുവെച്ചുകൊണ്ട് സൂപ്പര്‍ താരത്തിന്റെ അഹങ്കാരമെന്ന് ചിലര്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരണം നടത്തിയതോടെ ആരാധകര്‍ തമ്മിലുള്ള യുദ്ധമായി കാര്യങ്ങള്‍ മാറി.
എന്നാല്‍ സംഭവത്തിന്റെ സത്യാവസ്ഥ അതായിരുന്നില്ല. മമ്മൂട്ടി സ്‌കൂള്‍ കുട്ടികള്‍ക്കെല്ലാവര്‍ക്കും ഒപ്പം വീഡിയോ എടുക്കുന്നതിനായി തയ്യാറായിരുന്നു. ഓരോരുത്തരായി അവരങ്ങള്‍ക്കായി കാത്തിരുന്നു. നിരവധി പേരുണ്ടായിരുന്നെങ്കിലും താരം ഓരോരുത്തര്‍ക്കും അവസരം നല്‍കി.
ഇതിനിടയില്‍ തന്റെ പിറകിലൂടെ എത്തിയ വിദ്യാര്‍ത്ഥിയെ താരം ചെറുതായി ശകാരിക്കുന്നു. ഒരു പ്രാവശ്യം ചിത്രമെടുക്കാന്‍ എല്ലാവര്‍ക്കും അവസരം ലഭിക്കും മുന്‍പ് രണ്ടാമതും തിക്കിതിരക്കിയെത്തിയതിനായിരുന്നു വിദ്യാര്‍ത്ഥിയെ മമ്മൂട്ടി ശകാരിച്ചത്.
ആദ്യം താരത്തിനൊപ്പം എടുത്ത ചിത്രം ശകാരിക്കപ്പെട്ട വിദ്യാര്‍ത്ഥി വാട്‌സാപ്പ് സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്തിരുന്നു. മറ്റുള്ളവര്‍ക്ക് അവസരം ലഭിക്കാതെ രണ്ടാമതും സെല്‍ഫിയെടുക്കാനെത്തുന്നത് ശരിയല്ലെന്ന് പറയുക മാത്രമാണ് താരം ചെയ്തത്.