Latest News

സ്വന്തം ജീവന്‍ പോലും പണയം വച്ച് ട്രാക്കിലേക്ക് വീണ പെണ്‍കുട്ടിയ്ക്ക് രക്ഷകനായി ജോലി കഴിഞ്ഞ് മടങ്ങുന്ന യുവാവ്. മരപ്പണിക്കാരനായ മുഹമ്മദ് മെഹബൂബാണ് ദൈവദൂതനായി പാഞ്ഞെത്തിയ ഗുഡ്‌സ് ട്രെയിനിന് മുന്നില്‍ നിന്നും പെണ്‍കുട്ടിയെ ജീവിതത്തിലേക്ക് തിരികെ എത്തിച്ചത്.

ഫെബ്രുവരി അഞ്ചിനാണ് സംഭവം. മരപ്പണിക്കാരനായ മുഹമ്മദ് മെഹബൂബ് (37)
സാധാരണപോലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന സമയം. ഭോപ്പാലിലെ ബര്‍ഖേഡി പ്രദേശത്തുള്ള ഫാക്ടറിയിലെ ജോലിക്കാരനായിരുന്നു മുഹമ്മദ്. റെയില്‍വേ പാളങ്ങള്‍ കടന്ന് വേണം മുഹമ്മദിന് വീട്ടില്‍ എത്താന്‍.

മടക്കയാത്രയില്‍ ചില കാല്‍നട യാത്രക്കാരും മുഹമ്മദിനൊപ്പമുണ്ട്. ദൂരെ നിന്നും ഒരു ഗുഡ്സ് ട്രെയിനിന്റെ ശബ്ദവും കേള്‍ക്കാം. ട്രെയിന്‍ കടന്നുപോകാന്‍ അവര്‍ പാളത്തില്‍ നിന്നും മാറിക്കൊടുത്തു. അപ്രതീക്ഷിതമായി മാതാപിതാക്കളോടൊപ്പം നില്‍ക്കുകയായിരുന്ന പെണ്‍കുട്ടി ട്രാക്കില്‍ വീഴുന്നത് മുഹമ്മദ് കണ്ടു, ഒപ്പം ട്രെയിനും പാഞ്ഞ് വരുന്നുണ്ട്.

അതേസമയം, മുഹമ്മദ് മെഹബൂബ് ഒരു നിമിഷം പോലും പാഴാക്കാതെ,
സ്വന്തം ജീവനെക്കുറിച്ചും ചിന്തിക്കാതെ എഴുന്നേല്‍ക്കാന്‍ പാടുപെടുന്ന പെണ്‍കുട്ടിയുടെ നേരെ കുതിച്ചു.

പെണ്‍കുട്ടിയെ ട്രാക്കിന് പുറത്തെത്തിക്കാന്‍ സമയമില്ലെന്ന് മനസ്സിലാക്കിയ മുഹമ്മദ് കുട്ടിയെ നടുവിലേക്ക് വലിച്ചു. അപ്പോഴേക്കും ട്രെയിന്‍ അടുത്തെത്തിയിരുന്നു. പിന്നെ കുഞ്ഞിനെ ചേര്‍ത്ത് പിടിച്ചു അയാള്‍ ട്രാക്കിന് നടുവില്‍ കിടന്നു.

വീരോചിതമായ രക്ഷാപ്രവര്‍ത്തനത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുകയാണ്. മെഹബൂബ് പെണ്‍കുട്ടിയുടെ കൈപിടിച്ച് ട്രെയിനിന് അടിയില്‍ കിടക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്.

 

ബജാജിനെ ഇന്ത്യന്‍ നിരത്തുകളിലെ പ്രധാന സാന്നിധ്യമാക്കി മാറ്റിയ ബജാജ് ഗ്രൂപ്പ് മേധാവി രാഹുല്‍ ബജാജ് (83) അന്തരിച്ചു. ന്യുമോണിയ ബാധിച്ചതിനെ തുടര്‍ന്ന് പുണെയിലെ സ്വകാര്യ ആശുപത്രയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഹൃദയ സംബന്ധമായ രോഗവും അദ്ദേഹത്തിനുണ്ടായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. 1938-ല്‍ കൊല്‍ക്കത്തയിലായിരുന്നു അദ്ദേഹത്തിന്റെ ജനനം.

1965-ലാണ് അദ്ദേബം ബജാജ് ഗ്രൂപ്പിന്റെ തലപ്പത്തെത്തുന്നത്. ബജാജ് ഗ്രൂപ്പിന്റെ വളര്‍ച്ചയ്ക്ക് സുപ്രധാന പങ്കുവഹിച്ച വ്യക്തിയാണ് രാഹുല്‍ ബജാജ്. 2001-ല്‍ അദ്ദേഹത്തെ രാജ്യം പത്മഭൂഷന്‍ നല്‍കി ആദരിച്ചിരുന്നു. ഇതിനുപുറമെ, 2006 മുതല്‍ 2012 വരെയുള്ള കാലയളവില്‍ അദ്ദേഹം രാജ്യസഭാംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വിയോഗത്തില്‍ രാജ്യം ഒന്നടങ്കം അനുശോചനം രേഖപ്പെടുത്തി.

2021 ഏപ്രില്‍ മാസംവരെ അദ്ദേഹം ബജാജ് ഓട്ടോയുടെ ചെയര്‍മാന്‍ സ്ഥാനം അലങ്കരിച്ചിരുന്നു. പിന്നീട് പ്രായാധിക്യത്തെയും ആരോഗ്യസ്ഥിതി മോശമായതിനെയും തുടര്‍ന്നാണ് സ്ഥാനമൊഴിഞ്ഞത്. എന്നാല്‍, ബജാജ് ഓട്ടോയുടെ മറ്റ് പ്രവര്‍ത്തനങ്ങള്‍ അദ്ദേഹത്തിന്റെ കൃത്യമായ മേല്‍നോട്ടത്തിലായിരുന്നു.

 

രാജു കാഞ്ഞിരങ്ങാട്

ഇരുട്ടത്രയും കെട്ടിക്കിടക്കുന്ന
വാ തുറന്ന വ്യാഘ്രം പോലെ –
പൊട്ടക്കിണർ
പാതിവെന്ത കരിന്തിരിപോലെ
അവളതിൻമുന്നിൽ

രക്തംതളം കെട്ടികിടക്കുന്നു
അവളുടെ കണ്ണിൽ
പുകഞ്ഞുകത്തുന്ന പച്ചവിറകി
ൽ നിന്നെന്നപോലെ
ഒരു കുഞ്ഞുനിലവിളി പിടിച്ചു
നിർത്തുന്നു

എടുത്താൽ പൊങ്ങാത്ത ഭാരം
പോലെ,
വ്രണങ്ങളുടെ പാടുപോലെ
കാഴ്ചയുടെഅറ്റത്ത് ചെറ്റക്കുടിൽ
നിറഞ്ഞു നിൽക്കുന്നു

പ്രതീക്ഷയുടെ ചതഞ്ഞ മുകുളം
പോലെ ഒരു കുഞ്ഞ്
ജീവിതദാഹം വറ്റിപ്പോയ ഒരമ്മ
പിഞ്ഞിയകുപ്പായത്തിനുള്ളിൽനിന്നും
തെറിച്ചു നിൽക്കുന്നു അവളുടെ
യൗവ്വനം
പാറിപ്പറക്കുന്നു മുള്ളുപോലെ ഉലർന്ന
എണ്ണമയമില്ലാത്ത മുടി

ദാരിദ്ര്യത്തിൽ നിന്ന്
സ്വന്തത്തെ മോചിപ്പിക്കുവാൻ
വഴി കാണാതെ
കുഞ്ഞിൻ്റെ കണ്ണിലെ കുട്ടിത്തത്തെ
അവൾ വാരിപ്പുണർന്നു
തികഞ്ഞ രൂപംകാണുന്നതിനായി
വാ തുറന്ന വ്യാഘ്രത്തെപ്പോലെ
മലർന്നു കിടക്കുന്ന പൊട്ടക്കിണ
റിലേക്ക് നടന്നു.

രാജു കാഞ്ഞിരങ്ങാട്

സ്ഥലം :- കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിലുള്ള കാഞ്ഞിരങ്ങാട്
അച്ഛൻ :- കല്ല്യാടൻ വീട്ടിൽ കണ്ണൻ നായർ
അമ്മ :- കെല്ലറേത്ത് കാർത്ത്യായനിയമ്മ
ഭാര്യ :- അഴീക്കോടൻ ശോഭന
മക്കൾ:- രസ്ന ,രസിക, രജിഷ
ജോലി: – തളിപ്പറമ്പ ആർട്സ് & സയൻസ് കോളേജ് കാഞ്ഞിരങ്ങാട്
ആനുകാലികങ്ങളിൽ എഴുതാറുണ്ട്
ആകാശവാണിയിൽ കഥ, കവിത അവതരിപ്പിക്കാറുണ്ട്
തുളുനാട് മാസിക പുരസ്കാരം, ചിലങ്കം മാസിക ജനപ്രിയ പുരസ്കാരം, മലയാള രശ്മി മാസിക പുരസ്കാരം,കണ്ണൂർ നർമ്മവേദി പുരസ്കാരം, ചിലങ്ക സാംസ്കാരിക വേദി പുരസ്കാരം, യുവ ആർട്സ് ജില്ലാതല പുരസ്കാരം, പാലക്കാട് സൃഷ്ടികവിതാ പ്രത്യേക ജൂറി പുരസ്കാരം, KCEU കണ്ണൂർ ജില്ലാതല കവിതാ പുരസ്കാരം, വിരൽ മാസിക പുരസ്കാരങ്ങൾ ( 2018, 2019) തിരുവനന്തപുരം (കലാലയ കൂട്ടായ്മ പുരസ്കാരം 20l 8, വാലെന്റൈൻ പുരസ്കാരം 2019, സ്പെഷ്യൽ അവാർഡ് )എന്നിവ ലഭിച്ചിട്ടുണ്ട്
പ്രസിദ്ധീകരിച്ച പുസ്തകൾ:-
1, ആസുരകാലത്തോടു വിലാപം
2 ,കാൾ മാർക്സിന്
3, കണിക്കൊന്ന (ബാലസാഹിത്യം )
4. ഒരു സ്ത്രീയും പറയാത്തത്
എന്നീ കവിതാ സമാഹാരങ്ങൾ ‘ബാനത്തെ വിശേഷങ്ങൾ’എന്ന നോവൽ മലയാള രശ്മി  മാസികയിൽ  ഖണ്ഡശ്ശ: പ്രസിദ്ധീകരിച്ചു.

ഫോൺ :- 9495458138

 

മത്സ്യത്തൊഴിലാളിയുടെ മരണത്തെത്തുടർന്ന് മത്സ്യത്തിനെതിരെ കേസെടുത്ത് ആന്ധ്രാപ്രദേശ് പോലീസ്. വിചിത്രമായ ഈ സംഭവം നടന്നിരിക്കുന്നത് വിശാഖപട്ടണത്തെ പരവാഡ പോലീസ് സ്റ്റേഷൻ പരിധിയിലാണ്. പരവാഡ മേഖലയിൽ മത്സ്യബന്ധനം നടത്തുന്നതിനിടെ തൊഴിലാളിയായ ജോഗണ്ണയെ മത്സ്യം ആക്രമിക്കുകയായിരുന്നു. ജോഗണ്ണയുടെ മരണവിവരം ഒപ്പമുണ്ടായിരുന്ന മറ്റ് മത്സ്യത്തൊഴിലാളികളിൽ നിന്നാണ് പോലീസ് അറിഞ്ഞത്.

പൊലീസ് പറയുന്നത് ഇങ്ങിനെ

കഴിഞ്ഞ ചൊവ്വാഴ്ച മുത്യാലമ്മ പാലം സ്വദേശികളായ അഞ്ചംഗ മത്സ്യത്തൊഴിലാളി സംഘം പരവാഡ തീരത്തുനിന്ന് പരമ്പരാഗത വള്ളങ്ങളുമായി കടലിൽ പോയി. കടലിൽ ഏകദേശം എട്ട് കിലോമീറ്റർ വരെ ഉള്ളിലേക്ക് ഇവർ പോയിരുന്നു. മീൻ പിടിക്കാൻ വല വിരിച്ചശേഷം കാത്തിരുന്ന ഇവർ പിറ്റേന്ന് രാവിലെ എട്ട് മണിയോടെ വല പിടിച്ചുകയറ്റാൻ തുടങ്ങി. അപ്പോളാണ് വലിയൊരു മത്സ്യം വലയിൽ കുടുങ്ങിയതായി ഇവർക്ക് മനസിലായത്. കൊമ്മുകോണം എന്ന് പ്രാദേശികമായി അറിയപ്പെടുന്ന ബ്ലാക് മാർലിൻ മത്സ്യമാണ് വലയിൽ കുടുങ്ങിയത്.

80 കിലോയോളം വരുന്ന മത്സ്യം എല്ലാവരും ചേർന്ന് ശ്രദ്ധയോടെ ബോട്ടിൽ കയറ്റാൻ ശ്രമിച്ചു. തുടർന്ന് വല പൊട്ടിപ്പോകാതിരിക്കാൻ ജോഗണ്ണ വെള്ളത്തിൽ ഇറങ്ങുകയായിരുന്നു. അതിനിടയിൽ മത്സ്യത്തിന്റെ മൂർച്ചയുള്ള മൂക്കും വാൾ പോലെയുള്ള മുള്ളമുള്ള ബ്ലാക് മാർലിൻ ഇദ്ദേഹത്തിന്റെ വാരിയെല്ലിൽ ഇടിക്കുകയായിരുന്നു. ഇതോടെ ജോഗണ്ണയ്ക്ക് കടുത്ത രക്തസ്രാവം ഉണ്ടായതായും കരയിൽ എത്തിച്ച് ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ മരിക്കുകയുമായിരുന്നു. തൊഴിലാളികളിൽ നിന്ന് പ്രാഥമിക വിവരങ്ങൾ ശേഖരിച്ച പോലീസ് മത്സ്യത്തിനെതിരെ സെക്ഷൻ 174 പ്രകാരം കേസെടുത്തു.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ നടപടിക്രമങ്ങളും വകുപ്പുകളും അനുസരിച്ചാണ് പോലീസ് മത്സ്യത്തിനെതിരെ കേസെടുത്തത്. മത്സ്യത്തിന്റെ ആക്രമണത്തിലാണ് മരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും സ്ഥിരീകരിച്ചിട്ടുണ്ട്. ഒരാൾ ആത്മഹത്യ ചെയ്യുമ്പോഴോ മൃഗങ്ങളുടെ ആക്രമണത്തിലോ യന്ത്രങ്ങൾ ഉപയോഗിക്കുമ്പോഴോ ഉണ്ടാകുന്ന മരണങ്ങളിലോ ഒ​ക്കെയാണ് 174-ാം വകുപ്പ് ഉപയോഗിക്കുന്നതെന്ന് അഭിഭാഷകൻ സലീം പറയുന്നു. മൃഗങ്ങൾക്ക് ഉടമയുണ്ടെങ്കിൽ അവർക്കെതിരേയും കേസെടുക്കാവുന്നതാണ്. എന്നാൽ ഇവിടെ അങ്ങിനെ ഇല്ലാത്തതുകൊണ്ടാണ് മത്സ്യത്തിനെതിരേ കേസെടുത്തിരിക്കുന്നത്.

കൊവിഡ് രോഗികളെ അധിക്ഷേപിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റേയും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റേയും പരാമര്‍ശങ്ങളോട് പ്രതികരിക്കവേയാണ് സുരേന്ദ്രന്‍ മരണപ്പെട്ട കൊവിഡ് രോഗികളെ അപമാനിച്ച് സംസാരിച്ചത്.

കേരളത്തിലെ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 50 ശതമാനത്തിലേറെയാണെന്നും എത്ര പേര്‍ ചത്തുവെന്നുമാണ് സുരേന്ദ്രന്‍ ചോദിച്ചത്.

‘കേരളത്തെ ആരും ആക്ഷേപിച്ചിട്ടില്ല. കേരളം അതിവേഗം ഭീകരവാദികളുടെ താവളമായി മാറുകയാണെന്ന് പറഞ്ഞത് മുന്‍മുഖ്യമന്ത്രി അച്യുതാനന്ദനാണ്. കേരളം ഇസ്‌ലാമിക് സ്റ്റേറ്റാകാന്‍ പോവുകയാണെന്ന് ആദ്യം പറഞ്ഞത് അച്യുതാനന്ദനാണ്.

വര്‍ഗീയ പ്രീണനം കാരണം കേരളത്തിന്റെ സാമുദായിക സന്തുലിതാവസ്ഥ തകരുകയാണെന്ന് എ.കെ. ആന്റണിയാണ് പറഞ്ഞത്. യോഗി പറയുമ്പോള്‍ മാത്രം എന്താണിത്ര കഴപ്പ്. പിണറായി വിജയനെ പറയുമ്പോള്‍ ആദ്യം പൊള്ളുന്നത് വി.ഡി സതീശനാണ്. പാര്‍ലമെന്റില്‍ കോണ്‍ഗ്രസിന്റെ എം.പിമാരാണ് യോഗിയുടെ പരാമര്‍ശം ചര്‍ച്ചയാക്കണമെന്ന് പറയുന്നത്.

പിണറായി വിജയന്റേത് നല്ല സര്‍ക്കാരാണോ. 50 ശതമാനം കടന്നു കേരളത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ആരും ഒന്നും മിണ്ടുന്നില്ല. 25 കോടി ജനങ്ങളുള്ള ഉത്തര്‍പ്രദേശില്‍ ടി.പി.ആര്‍ 20 ശതമാനം കടന്നിട്ടില്ല. കേരളത്തിലെ പോസിറ്റിവിറ്റി നിരക്കിനെ കുറിച്ച് ആരും ഒന്നും മിണ്ടുന്നില്ല. എത്ര പേര്‍ ചത്തു. എത്ര പേരുടെ മരണം മറച്ചുവെച്ചു.

മാധ്യമങ്ങളും മറ്റ് രാഷ്ട്രീയ പ്രവര്‍ത്തകരും ബഹളം വെച്ചപ്പോഴാണ് ആരോഗ്യമന്ത്രി പുതിയ കണക്കുമായി വന്നത്. കേരളത്തിലെ സര്‍ക്കാര്‍ എന്താണ് ചെയ്യുന്നത് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ കോടിക്കണക്കിന് രൂപ കൊള്ളയടിച്ചു,’ കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കവേ സുരേന്ദ്രന്‍ പറഞ്ഞു.

അതേസമയം, വോട്ടിങ്ങില്‍ പിഴവ് സംഭവിച്ചാല്‍ ഉത്തര്‍പ്രദേശ് കശ്മീരോ ബംഗാളോ കേരളമോ ആയി മാറുമെന്നായിരുന്നു യു.പിയില്‍ ആദ്യഘട്ട പോളിങ് ആരംഭിക്കുന്നതിന് തൊട്ടുമുമ്പായി വോട്ടര്‍മാരോട് യോഗി പറഞ്ഞത്.

യോഗിയുടെ പ്രസ്താവനക്കെതിരെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഉള്‍പ്പെടെയുള്ള ആളുകള്‍ രംഗത്തെത്തിയിരുന്നു.

യോഗി ആദിത്യനാഥ് ഭയക്കുന്നത് പോലെ യു.പി കേരളം പോലെയാവുകയാണെങ്കില്‍ അവിടെ ജാതിയുടെയോ മതത്തിന്റെയോ പേരില്‍ ആളുകള്‍ കൊല ചെയ്യപ്പെടില്ല എന്നും അത് തന്നെയായിരിക്കും യു.പിയിലെ ജനങ്ങളും ആഗ്രഹിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗിക്ക് മറുപടി നല്‍കിയിരുന്നു.

ഉത്തര്‍പ്രദേശ് കേരളം പോലെയാകാന്‍ വോട്ട് ചെയ്യണമെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞത്.പരാമര്‍ശത്തിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നില്‍കി.

 

വിമാന യാത്രയ്ക്കിടയിൽ സഹയാത്രികയെ ബലാത്സംഗം ചെയ്ത 40കാരൻ അറസ്റ്റിൽ.ബ്രിട്ടനിലെ ലണ്ടനിലേക്ക് അമേരിക്കയിലെ ന്യൂജഴ്സിയിൽ നിന്നും പോവുകയായിരുന്നു യുനൈറ്റഡ് എയർലൈൻസ് വിമാനത്തിൽ വെച്ചാണ്,

40കാരൻ സഹയാത്രികയെ ബലാത്സംഗം ചെയ്തത്.40കാരൻ ബ്രിട്ടീഷുകാരനാണ് , സഹയാത്രികയും ബ്രിട്ടീഷുകാരി ആണ്.ബിസിനസ് ക്ലാസിലായിരുന്നു ഇരുവരും യാത്ര ചെയ്തിരുന്നത്.ഇരുവരും തമ്മിൽ പരിചയപ്പെടുകയും വിശേഷങ്ങൾ പറയുകയും ചെയ്തിരുന്നു.

രാത്രിയായപ്പോൾ ഇയാൾ സഹയാത്രികയ്ക്ക് നേരെ ആക്രമണം നടത്തുകയായിരുന്നു.ഇരുവരും വെവ്വേറെ ക്യാബിനിൽ ആയിരുന്നു ഉണ്ടായിരുന്നത്.മറ്റു യാത്രികർ ഉറങ്ങുന്ന സമയത്ത് ഇയാൾ യുവതിയുടെ ക്യാബിനിലേക്ക് ഇഴഞ്ഞു ചെന്ന് ബലാൽസംഗം ചെയ്തു എന്നാണ് പരാതി.

യുവതി പോലീസിൽ പറഞ്ഞത് യുവതിക്ക് കുറെയേറെ സ്വകാര്യ പ്രശ്നങ്ങൾ ഉണ്ട് എന്നാണ്.സഹയാത്രികനോട്‌ സംസാരിക്കുന്നതിനിടയിൽ താൻ അല്പം അസ്വസ്ഥത യാണെന്ന് പറഞ്ഞിരുന്നു.ലൈറ്റ് ഓഫ് ചെയ്യും മുമ്പ് ഉറങ്ങാനുള്ള മരുന്നുകൾ കഴിച്ചിരുന്നതിനാൽ താൻ പെട്ടെന്ന് ഉറങ്ങിപ്പോയി എന്ന് യുവതി പറയുന്നു.

ഉറക്കത്തിൽ തന്റെ ശരീരത്തിൽ മറ്റൊരാളുടെ സാന്നിധ്യം മനസ്സിലാക്കിയ യുവതി എഴുന്നേറ്റപ്പോഴേക്കുംസഹയാത്രികൻ തന്നെ അർധ നഗ്നനാക്കി ബലംപ്രയോഗിച്ച് കീഴ്പ്പെടുത്തുകയായിരുന്നു.

യാത്രയിൽ എല്ലാവരും ഉറങ്ങുന്നതിന് നാലും തന്റെ വായ് പൊത്തി പിടിച്ചിരുന്നു.ഞാൻ ബഹളം വെക്കും എന്ന് ഉറപ്പായപ്പോൾ ഇയാൾ തന്നെ പിന്തിരിയുകയും ആയിരുന്നു.ഉടനെതന്നെ യുവതി എഴുന്നേറ്റ് വിമാന ജീവനക്കാരെയും മറ്റു സഹയാത്രികരെയും വിവരമറിയിച്ചു.

തുടർന്ന് വിമാന കമ്പനി പോലീസിന് ഇക്കാര്യം അറിയിക്കുകയും വിമാനം ലാൻഡ് ചെയ്തപ്പോൾ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.ഉടനെ തന്നെ യുവതിയെ ലൈംഗിക അതിക്രമങ്ങൾക്കുള്ള കൗൺസിൽ സെന്ററിലേക്ക് കൊണ്ടുപോയി.

ഇവരിൽനിന്ന് വിശദമായ വിവരം പോലീസ് ചോദിച്ചറിഞ്ഞു.തുടർന്ന് സംഭവത്തിലെ വിശദമായ അന്വേഷണം നടക്കുമെന്ന് പോലീസ് അറിയിച്ചു.യുവതിയിൽ നിന്ന് സ്വകാര്യതകളോക്കെ മനസ്സിലാക്കിയ സഹയാത്രികൻ രാത്രിയോടെയാണ് യുവതിയെ ബലാൽസംഗം ചെയ്യാൻ നോക്കിയത്.

തിങ്കളാഴ്ച രാവിലെ തമിഴ്‌നാട്ടിലെ തിരുപ്പൂരിലെ മഴവെള്ളം ഒഴുകിപ്പോകുന്ന സ്‌യൂട്ട്‌കേസിനുള്ളിൽ നിന്ന് കണ്ടെടുത്ത അജ്ഞാത സ്ത്രീയുടെ മൃതദേഹം കണ്ടെത്തി.

തിരുപ്പൂർ-ധാരാപുരം റോഡിൽ വെളിയങ്കാടിന് സമീപത്തെ മഴവെള്ളപ്പാച്ചിലിൽ സ്യൂട്ട്കേസ് കണ്ട വഴിയാത്രക്കാർ നല്ലൂർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. സ്യൂട്ട്കേസ് കണ്ടെടുത്ത പോലീസ് അതിൽ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി തിരുപ്പൂർ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

കഴുത്തിൽ ശ്വാസം മുട്ടിച്ച പാടുകൾ കണ്ടെത്തി. യുവതി അതിഥി തൊഴിലാളിയായിരിക്കുമെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി.സംഭവത്തിൽ നല്ലൂർ പൊലീസ് കേസെടുത്ത് അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചു.

സ്വാമി ശങ്കര ഗിരിഗി എന്ന പേരില്‍ പേരില്‍ കഴിയുന്ന സന്യാസി സുകുമാരക്കുറുപ്പ് ആണെന്ന് ചെറിയനാട് സ്വദേശിയും സുകുമാരക്കുറുപ്പിന്റെ ആയല്‍വാസി ആയ ജോണ്‍ കൂടി സ്ഥിരീകരിച്ചതോടെ അന്വേഷണം ഊര്‍ജ്ജിതമാക്കാന്‍ തയ്യാറെടുക്കുകയാണ് ക്രൈം ബ്രാഞ്ച്.

നേരത്തെ പത്തനംതിട്ട സ്വദേശി റെന്‍സിം ഇസ്മായിലാണ് സുകുമാരക്കുറുപ്പിനെ സന്യാസി വേഷത്തില്‍ കണ്ടെന്ന അവകാശ വാദവുമായി രംഗത്ത് വന്നത്. സംശയം തോന്നിയതിനാല്‍ സന്ന്യാസിയുടെ ചിത്രവുമായി സുകുമാരക്കുറുപ്പിന്റെ നാട്ടിലെ ചില സുഹൃത്തുകളോടു തിരക്കിയിരുന്നു. അക്കൂട്ടത്തിലാണ് കുറുപ്പിന്റെ അയല്‍വാസി ആയിരുന്ന ജോണിനെ ഈ സന്യാസിയുടെ ചിത്രം കാണിക്കുന്നത്.

2007ല്‍ ആണ് റെന്‍സി ഈ സന്യാസിയെ ആദ്യമായി കാണുന്നത്. അന്ന് റെന്‍സി അവിടെ ഒരു സ്കൂളില്‍ അധ്യാപകനായി ജോലി ചെയ്യുക ആയിരുന്നു. ഈഡന്‍ സദാപുരം ആശ്രമത്തിലായിരുന്നു അന്ന് സ്വാമി ശങ്കര ഗിരിഗിരി താമസിച്ചിരുന്നത്. അറബി, മലയാളം, ഹിന്ദി, ഇംഗ്ലിഷ്, സംസ്കൃതം, തമിഴ്, തുടങ്ങിയ ഭാഷകള്‍ നന്നായി അറിയാം. താടി നീട്ടി വളര്‍ത്തിയ ഈ സന്യാസിയുടെ വേഷം കാവി മുണ്ടും ജൂബ്ബയും ആയിരുന്നു.

പിന്നീട് കുറുപ്പിന്‍റെ ചിത്രം മഠാധിപതിയെ കാണിച്ചപ്പോള്‍ മലയാളി ആയ സ്വാമിയെപ്പോലെ ഉണ്ടെന്നു പറയുക കൂടി ചെയ്തതോടെ ഈ വിവരം ആലപ്പുഴ പൊലീസിനെ ധരിപ്പിച്ചെങ്കിലും തുടര്‍ നടപടി ഒന്നും ഉണ്ടായില്ല.

കഴിഞ്ഞ ഡിസംബറില്‍ ഹരിദ്വാറിലെ യാത്രാ വിവരങ്ങള്‍ അടങ്ങിയ ഒരു വിഡിയോയില്‍ ഇതേ സന്യാസിയെ വീണ്ടു കണ്ടതോടെയാണ് റെന്‍സിം വിവരങ്ങള്‍ കാണിച്ച് മുഖ്യമന്ത്രിക്ക് കത്ത് അയച്ചത്. ഇതോടെയാണ് ക്രൈംബ്രാഞ്ച് സംഘം റെന്‍സിമിന്റെ മൊഴി രേഖപ്പെടുത്തിയതും തുടര്‍ അന്വേഷണത്തിന് തയ്യാറെടുത്തതും.

ദിവസവും 10 അധികം പുരുഷന്മാരുമായി കിടപ്പറ പങ്കിടേണ്ടി വന്നു , വിസമ്മതിച്ചപ്പോൾ വസ്ത്രം മാറ്റി സ്വകാര്യ ഭാഗത്ത് മെഴുക് ഉരുക്കി ഒഴിച്ചു. ജീവിതത്തിൽ പ്രതിസന്ധികളിൽ പെട്ടുപോവുകയും ചതിക്കുഴികളിൽ ജീവിതം പൊലിഞ്ഞു പോവുകയും ചെയ്ത പെൺകുട്ടികളുടെ ജീവിത കഥകൾ നിരവധി സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുള്ളതാണ് . ഒരു നിമിഷം കേൾക്കുമ്പോൾ തന്നെ ചങ്ക് തകർന്നുപോകുന്ന തരത്തിലുള്ള എത്രയെത്രയോ അനുഭവകഥകൾ . ഇപ്പോഴിതാ അത്തരത്തിൽ ഒരു യുവതിയുടെ യാതാർത്ഥ ജീവിത കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത് . യാതാർത്ഥ ജീവിത കഥകൾ പങ്കുവെക്കുന്ന ഹ്യൂമൻസ് ഓഫ് ബോംബൈ എന്ന ഫേസ്ബുക് പേജിലൂടെയാണ് യുവതിയുടെ ജീവിതത്തിൽ സംഭവിച്ച ദുരന്തങ്ങൾ തുറന്നെഴുതിയിരിക്കുന്നത്.

യുവതിയുടെ അനുഭവക്കുറിപ്പ് ഇങ്ങനെ ;

വളരെ ചെറുപ്പത്തിൽ തന്നെ ഞങ്ങൾക്ക് അച്ഛനെ നഷ്ടമായി , ജീവിതം എന്താണെന്നും എങ്ങനെ മുന്നോട്ട് പോണം എന്നും അറിയാതെ നിൽക്കുന്ന പ്രായത്തിലാണ് അച്ഛൻ ഞങ്ങളെ വിട്ടു പോകുന്നത് . അതുകൊണ്ട് തന്നെ അമ്മയുടടെയും അനുജത്തിയുടെയും ബാർ മൂത്ത മകളായ എന്റെ ചുമലിൽ തന്നെ വരുകയും ചെയ്തു . അമ്മ നിത്യ രോഗിയായിരുന്നു , പണിയെടുക്കാനോ ഒരു നേരത്തെ ഭക്ഷണം ഞങ്ങൾക്ക് തരാമോ കഴിയുമായിരുന്ന അവസ്ഥ ആയിരുന്നില്ല . അച്ഛനായിരുന്നു എല്ലാം . അച്ഛൻ പോയതോടെ കുടുംബഭാരം ഞന ഏറ്റെടുത്തു . വെറും പത്തുവയസ് മാത്രമാണ് അന്നെനിക്ക് പ്രായം . പഠനം ഉപേക്ഷിക്കേണ്ടി വന്നു . ചെറിയ ചെറിയ ജോലികൾ ചെയ്ത് ഞാൻ കുടുംബം നോക്കിത്തുടങ്ങി . എന്നാൽ എന്റെ തുച്ഛമായ വരുമാനം കൊണ്ട് കാര്യങ്ങൾ എങ്ങും എത്താതെയായി . ജോലി ചെയ്തുകൊണ്ടിരുന്ന ഫാക്ടറിക്ക് പൂട്ട് വീണതോടെ എന്റെ ജോലിയും വീട്ടിലെ വരുമാനവും നിന്നു . ട്രെയിൻ യാത്രക്കിടെ കക്കോലി ബിശ്വാസ് എന്ന സ്ത്രീയെ പരിചയപ്പെടുകയും എന്റെ കഥകൾ എല്ലാം തന്നെ അവരോട് പങ്കുവെക്കുകയും ചെയ്തു . അവർ എന്നെ അടുത്തിരുത്തി ഒരുപാട് ആശ്വസിപ്പിക്കുകയും സ്നേഹത്തോടെ കഴിക്കാൻ കേക്കുകൾ നൽകുകയും ചെയ്തു .

അവരുടെ സ്നേഹത്തിൽ വിശ്വസിച്ചത് കൊണ്ട് തന്നെ അവർ തന്ന കേക്ക് കഴിക്കാൻ ഞാൻ മടിച്ചില്ല എന്നതാണ് സത്യം . അവർ തന്ന കേക്ക് കഴിച്ചതോടെ എനിക്ക് ബോധം നഷ്ടപ്പെട്ടു .കണ്ണ് തുറക്കുമ്പോൾ ഞാൻ ഒരു വീട്ടു മുറിയിലാണ് . എന്താണ് സംഭവിക്കുന്നത് എന്ന് എനിക്ക് മനസിലായില്ല , ചുറ്റും പരിസരം നോക്കി അന്വഷിച്ചു ഞാൻ ഇത് എവിടെയാണ് എത്തിയത് എന്ന് .അപ്പോഴാണ് ഞാൻ എത്തിയത് പൂനയിലാണ് , ട്രെയിനിൽ പരിചയപ്പെട്ട സ്ത്രീ എന്നെ ബഡി ദീദിക്ക് വിറ്റു എന്നൊക്കെ അറിയുന്നത് .എന്നെ പോലെ മുപ്പതിൽ അതികം പെൺകുട്ടികൾ അവിടെ ഉണ്ടായിരുന്നു , അതൊരു വേ, ശ്യാലയമായിരുന്നു . എന്താണ് എന്ന് മനസിലാക്കും മുൻപേ അവിടെ വരുന്ന പുരുഷന്മാരോടൊപ്പം കിടപ്പറ പങ്കിടാൻ ബേദി ദീദി എന്നെ നിർബന്ധിച്ചു തുടങ്ങി . എന്നാൽ ഞാൻ വഴങ്ങിയില്ല എന്ന് മാത്രമല്ല ശക്തമായി പ്രതികരിച്ചു . എന്നാൽ അതെല്ലാം എന്റെ ശരീരത്തിൽ വലിയ മുറിവുകളാണ് ഉണ്ടാക്കിയത് . എന്റെ മുറിയിൽ പൂട്ടിയിട്ട് ഇരുമ്പുവടി കൊണ്ട് ഒരുപാട് തല്ലി , എന്റെ സ്വകാര്യ ഭാഗത്ത് മെഴുക് ഉരുക്കി ഒഴിച്ചു ..ജീവിതത്തിൽ സഹിക്കാൻ പറ്റുന്നതിലും വലിയ വേദന ആയിരുന്നു അത് . മൂന്നു മാസത്തോളം ഇത് തുടർന്നു . പിടിച്ചുനിക്കാൻ കഴിയാതെ വന്നതോടെ ഞാൻ അവരുടെ ആവിശ്യത്തിന് വഴങ്ങാൻ തീരുമാനിച്ചു . ദിവസം 10 ൽ അധികം പുരുഷന്മാരോടൊപ്പം കിടപ്പറ പങ്കിട്ടു .

രാത്രി മുഴുവൻ അമ്മയെയും സഹോദരിയെയും കുറിച്ച് ഓർത്തു ഞാൻ കരഞ്ഞു . പല തവണ രക്ഷപെടാൻ ശ്രെമിച്ചത് പിടിക്കപ്പെട്ടു ..16 ആം വയസിൽ എനിക്ക് ആർത്തവം ഒഴിവാക്കാൻ പല തരാം മരുന്നുകൾ തന്നു , അതൊക്കെ വലിയ രെക്ഷസ്രാവം എന്ന രീതിയിലേക്ക് എത്തി , ആ സമയത്തും പല പുരുഷന്മാരും എന്നെ കിടപ്പറയിൽ ഉപയോഗിച്ച് .ഒടുവിൽ എന്റെ അടുത്തെത്തിയത് ഒരു പോലീസുകാരനായിരുന്നു അയാൾക്ക് എന്റെ കഥ കേട്ടപ്പോൾ മനസ്സലിവ് തോന്നി അദ്ദേഹം എന്നെ അവിടെ നിന്നും രെക്ഷപെടുത്തി റെയിൽവേ സ്റ്റേഷനിൽ എത്തിച്ചു 3000 രൂപയും നൽകി എന്നെ നാട്ടിലേക്ക് കയറ്റിവിട്ടു . ആറു വർഷങ്ങൾക്ക് ശേഷം ഞാൻ എന്റെ അമ്മയെ കണ്ടു . പല കഥകളും തുറന്നു പറയാനുള്ള ധൈര്യം എനിക്കില്ലായിരുന്നു അതൊക്കെ അറിഞ്ഞാൽ അമ്മ ചങ്ക് പൊട്ടി മരിക്കും എന്ന് എനിക്ക് ഉറപ്പാണ് . ഇനി ഒരു അബദ്ധത്തിൽ ഞാൻ ചാടില്ല എന്ന് ഉറച്ചു തീരുമാനിച്ചു , ഇനിയുള്ള ജീബിതം അനിജത്തിക്കും അമ്മയ്ക്കും വേണ്ടിയാണു .

ഇപ്പോൾ ഒരു എംബ്രോഡറി ഫാക്ടറിയിൽ ജോലി ലഭിച്ചിട്ടുണ്ട് അമ്മയെയും അനുജത്തിയേയും പൊന്നുപോലെ നോക്കണം ഒരു വീട് വെക്കണം എന്നൊക്കെയാണ് ആഗ്രഹങ്ങൾ . ഈ ലോകത്ത് നല്ലതുമുണ്ട് ചീത്തയുമുണ്ട് . എന്നെ രക്ഷിച്ച പോലീസുകാരനും എന്നെ ദ്രോഹിച്ച ദീദിയും എല്ലാം മനുഷ്യരായിരുന്നു . മുറിവുകൾ എല്ലാം ഉണങ്ങി മനസിലെ മുറിവും പതിയെ ഉണക്കണം യുവതി കുറിച്ച് .. ഇതായിരുന്നു യുവതി സോഷ്യൽ മീഡിയയിൽ കുറിച്ച കുറിപ്പ് . വലിയൊരു ദു, ര, ന്തത്തിൽ നിന്നും രക്ഷപെട്ട യുവതിക്ക് സോഷ്യൽ മീഡിയയിൽ മികച്ച പിന്തുണയാണ് ലഭിക്കുന്നത് . എല്ലാം തകർന്നുപോകുമായിരിക്കുന്നിട്ടും ജീവിതം തിരികെ പിടിച്ച പെൺകുട്ടിക്ക് സോഷ്യൽ മീഡിയയിൽ തികച്ച പിന്തുണയാണ് ലഭിക്കുന്നത്.

 

പത്താംനിലയിലുള്ള താമസക്കാരിയായ സ്ത്രീ സ്വന്തം കുട്ടിയുടെ ജീവൻ പണയം വെച്ച് ഒരു സാരി സംരക്ഷിക്കാൻ ശ്രമിച്ച ഞെട്ടിക്കുന്ന സംഭവമാണ് സോഷ്യൽമീഡിയയിൽ നിറയുന്നത്.സ്വന്തം മകനെ പത്താം നിലയിലെ ബാൽക്കണിയിൽ നിന്നും താഴേക്ക് കെട്ടിയിറക്കുകയായിരുന്നു ഈ അമ്മ. കഴിഞ്ഞയാഴ്ച ഫരീദാബാദിലെ സെക്ടർ 82ലെ സൊസൈറ്റിയിലാണ് സംഭവം. എതിർ വശത്തെ അപാർട്‌മെന്റിൽ താമസിക്കുന്നവരാണ് വീഡിയോ പകർത്തിയത്.

ഒമ്പതാം നിലയിലെ പൂട്ടിക്കിടക്കുന്ന വീടിന്റെ ബാൽക്കണിയിൽ വീണ സാരി എടുക്കാനാണ് പത്താം നിലയിൽ നിന്നും മകനെ അമ്മയും മറ്റു കുടുംബാംഗങ്ങളും ചേർന്ന് ബെഡ്ഷീറ്റിൽ താഴേക്കിറക്കിയത്. ബെഡ് ഷീറ്റ് കയർ പോലെ പിരിച്ചശേഷമാണ് മകനെ അതിലൂടെ താഴേക്ക് ഇറക്കിയത്. തുടർന്ന് സാരിയെടുത്ത ശേഷം അമ്മയും മറ്റുള്ളവരും ചേർന്ന് മകനെ വലിച്ചു കയറ്റുന്നതും വീഡിയോയിൽ കാണാം. കുട്ടി അപകടമൊന്നും കൂടാതെ തിരിച്ചുകയറിയത് ഭാഗ്യമെന്നാണ് ദൃക്‌സാക്ഷകളടക്കം പറയുന്നത്.

അതേസമയം, പൂട്ടിക്കിടക്കുന്ന വീട്ടിൽ നിന്ന് സാരി തിരിച്ചെടുക്കാൻ യുവതി ആരുടെയും സഹായമോ ഉപദേശമോ തേടിയില്ലെന്നും സ്വന്തം ഇഷ്ടപ്രകാരം കുട്ടിയെ ഇറക്കുകയായിരുന്നെന്നുമാണ് അയൽവാസികൾ പറയുന്നത്. ഇവർ ഹൗസിംഗ് അസോസിയേഷനുമായി ബന്ധപ്പെടേണ്ടതായിരുന്നുവെന്നും സംഭവത്തിൽ അസോസിയേഷൻ യുവതിക്ക് നോട്ടീസ് അയച്ചിട്ടുണ്ടെന്നും അവർ പ്രതികരിച്ചു. എന്നാൽ പിന്നീട് തന്റെ തീരുമാനത്തിൽ ഖേദിക്കുന്നതായി യുവതി പ്രതികരിച്ചതായാണ് വിവരം

Copyright © . All rights reserved