Latest News

വീണ്ടും അലങ്കോലമായി പിസി ജോർജിന്റെ പ്രസംഗം. പാറത്തോട്ടിൽ പിസി ജോർജിന്റെ പ്രചാരണ യോഗത്തിനിടെയാണ് ജനപക്ഷം പ്രവർത്തകരും യുഡിഎഫ്-എൽഡിഎഫ് പ്രവർത്തകരും തമ്മിൽ തർക്കമുണ്ടായതും പരിപാടി അലങ്കോലമായതും. പാതിവഴിയിൽ പ്രസംഗം ഉപേക്ഷിച്ച് മടങ്ങിയ പിസി ജോർജ് സിപിഎം-എസ്ഡിപിഐ പ്രവർത്തകരാണ് തന്റെ പ്രസംഗം അലങ്കോലപ്പെടുത്തിയതെന്ന് ആരോപിച്ചു.

പിസി ജോർജ് സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെ എൽഡിഎഫിന്റെയും യുഡിഎഫിന്റെയും പ്രചാരണ വാഹനങ്ങൾ കടന്നുപോയതോടെയാണ് സംഘർഷത്തിന് തുടക്കമായത്. പ്രചാരണ വാഹനങ്ങളുടെ ശബ്ദം കാരണം പിസി ജോർജിന്റെ പ്രസംഗം അലങ്കോലപ്പെട്ടു. രണ്ടുതവണ തടസ്സപ്പെട്ടതോടെ ഇത്തരം പ്രവണതകൾ ശരിയല്ലെന്ന് ജോർജ് ആവർത്തിക്കുകയും ചെയ്തു.

ഇതിനു ശേഷവും പ്രചാരണ വാഹനങ്ങൾ വീണ്ടും അതുവഴി കടന്നുപോയതോടെയാണ് സംഘർഷത്തിലേക്ക് കാര്യങ്ങൾ നീങ്ങിയത്. ജനപക്ഷത്തിന്റെ പ്രവർത്തകർ സിപിഎം പ്രവർത്തകരെ കടന്നാക്രമിക്കുകയും സംഘർഷത്തിലേക്ക് കാര്യങ്ങൾ നീങ്ങുകയുമായിരുന്നു. തുടർന്ന് താൻ പ്രസംഗം അവസാനിപ്പിക്കുകയാണെന്ന് പറഞ്ഞ് പിസി ജോർജ് മടങ്ങി.

‘പ്രസംഗം തടസ്സപ്പെടുത്താനുളള ശ്രമമാണ് നടന്നുകൊണ്ടിരിക്കുന്നത്. പലിശക്കാരനായ ഒരാളെയാണ് ഇവിടെ സ്ഥാനാർത്ഥിയാക്കിയിരിക്കുന്നത്. ഇരുന്നൂറിൽ അധികം ചെക്കുകേസുകളിൽ പെട്ടയാളാണ്. അത് ഞാൻ പറഞ്ഞതാണ് ബുദ്ധിമുട്ടായിരിക്കുന്നത്.’

നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തില്‍ നേര്‍ക്കുനേര്‍ പോരാട്ടത്തിലാണ് ബിജെപി സ്ഥാനാര്‍ത്ഥിയായ സുരേഷ് ഗോപി എംപിയും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ പത്മജ വേണുഗോപാലും.

അതേസമയം, പത്മജ വേണുഗോപാലുമായുള്ള വ്യക്തി ബന്ധത്തിന് ഒരു കോട്ടവും സംഭവിക്കില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. പത്മജ ചേച്ചിക്ക് ഇഷ്ടമല്ലാത്ത പ്രസ്ഥാനത്തിലേക്ക് താന്‍ പോയി. അത് തന്റെ ഇഷ്ടം മാത്രമാണെന്നും സുരേഷ് ഗോപി റിപ്പോര്‍ട്ടര്‍ ടിവി അഭിമുഖത്തില്‍ പറഞ്ഞു.

”രാഷ്ട്രീയമല്ല, രാഷ്ട്രമാണ് പ്രധാനമെങ്കില്‍, മത്സരം അതിലെ അനിവാര്യതയാണെങ്കില്‍ സ്വന്തം അച്ഛനാണെങ്കിലും മത്സരിക്കണം. പത്മജ ചേച്ചിക്ക് ഇഷ്ടമല്ലാത്ത പ്രസ്ഥാനത്തിലേക്ക് ഞാന്‍ പോയി. അത് എന്റെ ഇഷ്ടമാണ്. ആ പ്രസ്ഥാനത്തിന്റെ ഐഡിയോളജിക്കും നിര്‍വഹണ പൊരുമയ്ക്കും ശക്തി പകരാന്‍ വേണ്ടി അവര്‍ക്കൊപ്പം ഞാന്‍ പോയി. അവര്‍ക്ക് വേണ്ടി ഈ മണ്ഡലത്തില്‍ ഞാന്‍ പൊരുതുന്നു. ബന്ധം എന്നത് ബന്ധം തന്നെയാണ്. അതിനൊരു കോട്ടവും തട്ടില്ല’- സുരേഷ് ഗോപി പറഞ്ഞു.

തിരൂരിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. സ്വകാര്യ മാളിലെ കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്.

രാവിലെ ദുർഹന്ധം വമിച്ചതിനെ തുടർന്ന് മാൾ അധികൃതരും, പരിസരവാസികളും കിണർ പരിശോധിക്കുകയായിരുന്നു. അങ്ങനെയാണ് മൃതദേഹം കണ്ടെത്തുന്നത്. മൂന്ന് ദിവസം പഴക്കമുള്ള മൃതദേഹമാണ് കണ്ടെത്തിയിരിക്കുന്നത്.

പ്രദേശത്ത് നിന്ന് കഴിഞ്ഞ ദിവസം കാണാതായ വ്യക്തിയുടെ മൃതദേഹമാണ് ഇതെന്ന് സംശയിച്ചിരുന്നുവെങ്കിലും പിന്നീട് അയാളല്ലെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ ബം​ഗ്ലാ​ദേ​ശ് സ​ന്ദ​ര്‍​ശ​ന​ത്തി​നി​ടെ ധാ​ക്ക​യി​ല്‍ പ്ര​തി​ഷേ​ധം. ടി​യ​ര്‍ ഗ്യാ​സും റ​ബ്ബ​ര്‍ ബു​ള്ള​റ്റും ഉപയോഗിച്ച് പ്ര​തി​ഷേ​ധ​ക്കാ​രെ പോ​ലീ​സ് നേ​രി​ട്ടു. വി​ദ്യാ​ര്‍​ഥി​ക​ളും യു​വ​ജ​ന​ങ്ങ​ളു​മാ​ണ് പ്ര​തി​ഷേ​ധി​ക്കു​ന്ന​ത്.

മോ​ദി​യു​ടെ മു​സ്‌​ലീം വി​രു​ദ്ധ നി​ല​പാ​ടി​നെ​തി​രെ​യാ​ണ് പ്ര​തി​ഷേ​ധം. 2002ലെ ​ഗു​ജ​റാ​ത്ത് ക​ലാ​പ​ത്തി​ന് മോ​ദി പ്രേ​രി​പ്പി​ച്ചു​വെ​ന്നും പ്ര​ക്ഷോ​ഭ​ക​ര്‍ ആ​രോ​പി​ക്കു​ന്നു.

പോ​ലീ​സി​ന് നേ​രെ പ്ര​ക്ഷോ​ഭ​ക​ര്‍ ക​ല്ലേ​റ് ന​ട​ത്തി. ക​ല്ലേ​റി​ല്‍ നി​ര​വ​ധി പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് പ​രി​ക്കേ​റ്റു. 33 പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. 40ഒൊ​ളം പ്ര​ക്ഷോ​ഭ​ക​ര്‍​ക്കും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ഇ​തി​ല്‍ 18പേ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഇ​ന്നും നാ​ളെ​യു​മാ​യി ബം​ഗ്ലാ​ദേ​ശി​ലെ വി​വി​ധ ച​ട​ങ്ങു​ക​ളി​ല്‍ പ​ങ്കെ​ടു​ക്കും. ബം​ഗ്ലാ​ദേ​ശി​ന്‍റെ അ​ന്‍​പ​താം സ്വാ​ത​ന്ത്ര്യ വാ​ര്‍​ഷി​കാ​ഘോ​ഷ​ങ്ങ​ളി​ല്‍ മോ​ദി മു​ഖ്യാ​തി​ഥി​യാ​കും.

തലശേരി: ഇരുചക്രവാഹനത്തിലെത്തി വഴിയാത്രികയുടെ സ്വര്‍ണമാല കവര്‍ന്ന കേസില്‍ നിരപരാധിയെ ജയിലിലടച്ച എസ്‌.ഐയുടെ ഒരു വര്‍ഷത്തെ ശമ്പളവും സ്‌ഥാനക്കയറ്റവും തടഞ്ഞു വകുപ്പുതലശിക്ഷ. ചക്കരക്കല്‍ മുന്‍ എസ്‌.ഐ: പി. ബിജുവിനെതിരേയാണു നടപടി. കണ്ണൂര്‍ റേഞ്ച്‌ ഡെപ്യൂട്ടി പോലീസ്‌ ഇന്‍സ്‌പക്‌ടര്‍ ജനറല്‍ നല്‍കിയ സ്‌ഥലംമാറ്റശിക്ഷ പര്യാപ്‌തമല്ലെന്നു ചൂണ്ടിക്കാട്ടി ഉത്തരമേഖലാ ഐ.ജി: അശോക്‌ യാദവാണു പുതിയ ഉത്തരവിട്ടത്‌.

മോഷണക്കുറ്റം ചുമത്തപ്പെട്ട്‌ 54 ദിവസം അഴിയെണ്ണേണ്ടിവന്ന കതിരൂര്‍ സ്വദേശി വി.കെ. താജുദീന്‍ ആണ്‌ പരാതിക്കാരന്‍. 2018 ജൂലൈ ആറിനായിരുന്നു കേസിന്‌ ആസ്‌പദമായ സംഭവം. നിരപരാധിയാണെന്ന്‌ ആവര്‍ത്തിച്ചിട്ടും മാലമോഷണക്കേസില്‍ താജുദീനെ എസ്‌.ഐ: ബിജു പ്രതിയാക്കുകയായിരുന്നു. താജുദീനെതിരേ ശാസ്‌ത്രീയമായ യാതൊരു തെളിവുകളും എസ്‌.ഐ. കോടതിയില്‍ സമര്‍പ്പിച്ചിരുന്നില്ല. എസ്‌.ഐയുടെ നടപടിക്കെതിരേ ആക്ഷേപം ശക്‌തമായതോടെ അന്നത്തെ കണ്ണൂര്‍ ഡി.വൈ.എസ്‌.പി: പി. സദാനന്ദന്‍ അന്വേഷണം ഏറ്റെടുത്തു. യഥാര്‍ഥ പ്രതിയായ വടകര അഴിയൂരിലെ ശരത്‌ വത്സരാജിനെ അറസ്‌റ്റ് ചെയ്‌തതോടെ താജുദീന്റെ നിരപരാധിത്വം തെളിഞ്ഞു.

ജയില്‍മോചിതനായ താജുദീന്‍, തന്നെ കള്ളക്കേസില്‍ കുടുക്കിയ എസ്‌.ഐക്കെതിരേ നടപടി ആവശ്യപ്പെട്ട്‌ ജില്ലാ പോലീസ്‌ മേധാവിയെ സമീപിച്ചു. സ്‌ഥലംമാറ്റമെന്ന പതിവ്‌ ശിക്ഷാ നടപടി മാത്രമാണ്‌ എസ്‌.ഐക്കെതിരേ വകുപ്പു സ്വീകരിച്ചത്‌. ഇതിനെതിരേ താജുദീന്‍ പിന്നാക്ക സമുദായ ക്ഷേമസമിതി മുമ്പാകെയും വകുപ്പുതലനടപടിക്കെതിരേ എസ്‌.ഐ. ബിജുവും അപ്പീല്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ എസ്‌.ഐയുടെ അപേക്ഷ തള്ളി ശമ്പളവും സ്‌ഥാനക്കയറ്റവും തടഞ്ഞ്‌ ഐ.ജി. ഉത്തരവിറക്കുകയായിരുന്നു. മാല പൊട്ടിച്ച കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ആളുടെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍, സി.സി.ടിവി ദൃശ്യങ്ങള്‍, മോഷണത്തിനുപയോഗിച്ച വാഹനത്തിന്റെ നിറം അടക്കമുള്ളവ പരിശോധിക്കാതെയാണു താജുദീനെ എസ്‌.ഐ. പ്രതിയാക്കിയതെന്ന്‌ ഐ.ജിയുടെ ഉത്തരവിലുണ്ട്‌. ശാരീരികമായും മാനസികമായും പീഡിപ്പിച്ചതിനും കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടച്ചതിനും 1.40 കോടി രൂപ നഷ്‌ടപരിഹാരം ആവശ്യപ്പെട്ട്‌ താജുദീന്‍ നല്‍കിയ കേസ്‌ ഹൈക്കോടതിയുടെ പരിഗണനയിലാണ്‌. ഇതിനുപുറമേ എസ്‌.ഐക്കെതിരേ ക്രിമിനല്‍ കുറ്റം ചുമത്തണമെന്നാവശ്യപ്പെട്ട്‌ കോടതിയെ സമീപിക്കാനും തയാറെടുക്കുകയാണ്‌.

ന്യൂ​ഡ​ൽ​ഹി: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഝാ​ൻ​സി​യി​ൽ വ​ച്ച് എ​ബി​വി​പി പ്ര​വ​ർ​ത്ത​ക​രു​ടെ ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ ക​ന്യാ​സ്ത്രീ​ക​ൾ ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നും വ​നി​താ ക​മ്മീ​ഷ​നും പ​രാ​തി ന​ൽ​കി. കു​റ്റ​ക്കാ​ർ​ക്കെ​തി​രേ മാ​തൃ​കാ​പ​ര​മാ​യ ന​ട​പ​ടി വേ​ണ​മെ​ന്ന് ക​ന്യാ​സ്ത്രീ​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

അ​തേ​സ​മ​യം സം​ഭ​വ​ത്തി​ൽ കാ​ൺ​പൂ​ർ റെ​യി​ൽ​വേ എ​സ്എ​സ്പി ക​ന്യാ​സ്ത്രീ​ക​ളു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി. റെ​യി​ൽ​വേ​യു​ടെ അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​യി​രു​ന്നു ന​ട​പ​ടി. കോ​ൺ​ഗ്ര​സ് നേ​താ​വ് പ്രി​യ​ങ്ക ഗാ​ന്ധി ക​ന്യാ​സ്ത്രീ​ക​ളെ ഫോ​ണി​ൽ വി​ളി​ച്ച് പി​ന്തു​ണ​യ​റി​യി​ച്ചു.

ക​ന്യാ​സ്ത്രീ​ക​ൾ​ക്ക് ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ര​ണ്ടു സ​ന്യാ​സാ​ർ​ഥി​നി​ക​ളെ നി​ർ​ബ​ന്ധി​ത മ​ത​പ​രി​വ​ർ​ത്ത​നം ന​ട​ത്തി എ​ന്നാ​രോ​പി​ച്ചാ​യി​രു​ന്നു എ​ബി​വി​പി പ്ര​വ​ർ​ത്ത​ക​രു​ടെ ആ​ക്ര​മ​ണം. എ​ന്നാ​ൽ, ഇ​വ​രു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ പ​രി​ശോ​ധി​ച്ച​തി​ൽ നി​ന്ന് ര​ണ്ടു യു​വ​തി​ക​ളും 2003-ൽ ​മാ​മ്മോ​ദീ​സ സ്വീ​ക​രി​ച്ച​വ​രാ​ണെ​ന്നു ക​ണ്ടെ​ത്തി. അ​തോ​ടെ അ​വ​ർ ഇ​രു​വ​രും ത​ന്നെ ജ​ന്മ​നാ ക്രൈ​സ്ത​വ​രാ​ണെ​ന്നു വ്യ​ക്ത​മാ​കു​ക​യും മ​ത​പ​രി​വ​ർ​ത്ത​നം എ​ന്ന ആ​രോ​പ​ണം അ​ടി​സ്ഥാ​ന ര​ഹി​ത​മാ​ണെ​ന്നു തെ​ളി​യു​ക​യും ചെ​യ്തു.

ക​ന്യാ​സ്ത്രീ​ക​ളാ​യ ലി​ബി​യ തോ​മ​സ്, ഹേ​മ​ല​ത, സ​ന്യാ​സാ​ർ​ഥി​ക​ളാ​യ ശ്വേ​ത, ബി. ​ത​രം​ഗ് എ​ന്നി​വ​ർ​ക്കാ​ണ് ട്രെ​യി​നി​ൽ വ​ച്ച് ദു​ര​നു​ഭ​വ​മു​ണ്ടാ​യ​ത്. ഒ​ഡീ​ഷ സ്വ​ദേ​ശി​നി​ക​ളാ​യ സ​ന്യാ​സാ​ർ​ഥി​ക​ളെ വീ​ട്ടി​ൽ എ​ത്തി​ക്കു​ന്ന​തി​ന് പോ​കു​മ്പോ​ഴാ​ണ് നാ​ലം​ഗ സം​ഘ​ത്തി​ന് നേ​രെ എ​ബി​വി​പി ആ​ക്ര​മ​ണം ന​ട​ന്ന​ത്.

ഋ​ഷി​കേ​ശി​ലെ പ​ഠ​ന ക്യാ​ന്പി​ൽ പ​ങ്കെ​ടു​ത്ത ശേ​ഷം ഹ​രി​ദ്വാ​റി​ൽ നി​ന്നു പു​രി​യി​ലേ​ക്കു പോ​കു​ന്ന ഉ​ത്ക​ൽ എ​ക്സ്പ്ര​സി​ൽ മ​ട​ങ്ങു​മ്പോ​ഴാ​ണ് ഇ​വ​ർ ക​ന്യാ​സ്ത്രീ​ക​ളോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യ​ത്.

സം​ഭ​വ​ത്തി​ൽ ബി​ജെ​പി നേ​താ​വ് ജോ​ർ​ജ് കു​ര്യ​ൻ കേ​ന്ദ്ര ആ​ഭ്യ​ന്ത്ര​മ​ന്ത്രി അ​മി​ത് ഷാ​യ്ക്ക് പ​രാ​തി ന​ൽ​കി​യി​രു​ന്നു. കു​റ്റ​ക്കാ​ർ​ക്കെ​തി​രേ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന് അ​മി​ത് ഷാ ​പി​ന്നീ​ട് പ്ര​തി​ക​രി​ക്കു​ക​യും ചെ​യ്തു.

തി​രു​വ​ന​ന്ത​പു​രം: കി​ഫ്ബി​യി​ല്‍ ന​ട​ന്ന ആ​ദാ​യ നി​കു​തി വ​കു​പ്പ് റെ​യ്ഡി​നെ​തി​രേ രൂ​ക്ഷ വി​മ​ര്‍​ശ​വു​മാ​യി ധ​ന​മ​ന്ത്രി ഡോ. ​തോ​മ​സ് ഐ​സ​ക് രം​ഗ​ത്ത്. കി​ഫ്ബി​ക്കെ​തി​രാ​യ റെ​യ്ഡ് തെ​മ്മാ​ടി​ത്ത​രം മാ​ത്ര​മ​ല്ല ഊ​ള​ത്ത​ര​വു​മാ​ണ്. ആ​ദാ​യ നി​കു​തി ക​മ്മി​ഷ​ണ​ർ​ക്കു വി​വ​ര​മി​ല്ലെ​ന്നും അ​ദ്ദേ​ഹം വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

ഡ​ൽ​ഹി​യി​ലെ യ​ജ​മാ​ന​ൻ​മാ​ർ​ക്കു വേ​ണ്ടി എ​ന്തും ചെ​യ്യു​ന്ന കൂ​ട്ട​രാ​ണു കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ൾ. കി​ഫ്ബി​യു​ടെ സ​ൽ​പ്പേ​ര് ന​ശി​പ്പി​ക്കാ​നാ​ണു റെ​യ്ഡ് ന​ട​ത്തി​യ​ത്. കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളു​ടെ വ​ര​വ് അ​വ​സാ​ന​ത്തേ​തെ​ന്നു ക​രു​തു​ന്നി​ല്ല. ഈ​സ്റ്റ​ർ അ​വ​ധി​ക്കു മു​ൻ​പ് ഇ​ഡി​യു​ടെ വ​ര​വ് പ്ര​തീ​ക്ഷി​ക്കു​ന്നു​ണ്ടെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

ക​ഴി​ഞ്ഞ ദി​വ​സം ആ​ദാ​യ​നി​കു​തി വ​കു​പ്പ് കി​ഫ്ബി വ​ഴി ന​ട​പ്പാ​ക്കി​യ പ​ദ്ധ​തി​ക​ളു​ടെ വി​വ​ര​ങ്ങ​ളും ക​രാ​റു​കാ​രു​ടെ വി​ശ​ദാം​ശ​ങ്ങ​ളും ശേ​ഖ​രി​ച്ചി​രു​ന്നു. പ​തി​ന​ഞ്ചോ​ളം ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് ആ​സ്ഥാ​ന​ത്ത് പ​രി​ശോ​ധ​ന​യ്ക്ക് എ​ത്തി​യ​ത്. മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട പ​രി​ശോ​ധ​ന​യാ​ണ് കി​ഫ്ബി​യി​ൽ കേ​ന്ദ്ര ഏ​ജ​ൻ​സി ന​ട​ത്തി​യ​ത്.

ക​ഴി​ഞ്ഞ അ​ഞ്ച് വ​ര്‍​ഷ​ക്കാ​ല​ത്ത് കി​ഫ്ബി ന​ട​ത്തി​യ പ​ദ്ധ​തി​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ, കോ​ണ്‍​ട്രാ​ക്ട​ര്‍​മാ​ര്‍​ക്ക് കൈ​മാ​റി​യ തു​ക​യു​ടെ വി​വ​ര​ങ്ങ​ള്‍ പ​ദ്ധ​തി​ക​ള്‍​ക്ക് വേ​ണ്ടി വി​വി​ധ കോ​ണ്‍​ട്രാ​ക്ട​ര്‍​മാ​രി​ൽ നി​ന്നും ഈ​ടാ​ക്കി​യ പ​ണ​ത്തി​ന്‍റെ നി​കു​തി, എ​ന്നി​വ സം​ബ​ന്ധി​ച്ച് രേ​ഖ​ക​ളാ​ണ് കി​ഫ്ബി​യി​ൽ നി​ന്നും ശേ​ഖ​രി​ച്ച​ത്.

 

ദ​ക്ഷി​ണ ഈ​ജി​പ്തി​ൽ ര​ണ്ട് ട്രെ​യി​നു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് 32 പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും 66 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. വെ​ള്ളി​യാ​ഴ്ച സൊ​ഹാ​ഗ് പ്ര​വി​ശ്യ​യി​ലെ ത​ഹ്‌​ത ജി​ല്ല​യി​ലാ​യി​രു​ന്നു അ​പ​ക​ടം.

ഒ​രേ ലൈ​നി​ൽ വ​ന്ന ട്രെ​യി​നു​ക​ളാ​ണ് ഇ​ടി​ച്ച​ത്. മു​ന്നി​ൽ​പോ​യ ട്രെ​യി​നി​ൽ ഒ​രാ​ൾ അ​പാ​യ ച​ങ്ങ​ല വ​ലി​ച്ച​താ​ണ് അ​പ​ക​ട​ത്തി​നു കാ​ര​ണ​മാ​യ​തെ​ന്ന് പ​റ​യു​ന്നു. ട്രെ​യി​ൻ പെ​ട്ടെ​ന്ന് നി​ർ​ത്തി​യ​പ്പോ​ൾ പി​ന്നാ​ലെ​വ​ന്ന ട്രെ​യി​ൻ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ മൂ​ന്ന് ബോ​ഗി​ക​ൾ പാ​ളം തെ​റ്റി​മ​റി​ഞ്ഞു.ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ മൂ​ന്ന് ബോ​ഗി​ക​ൾ പാ​ളം തെ​റ്റി​മ​റി​ഞ്ഞു.

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ലീഡ്സ് മിഷനിൽ വി.യൗസേപ്പിതാവിന്റെ തിരുനാൾ ഭക്ത്യാദരപൂർവ്വം വിശ്വാസികൾ ആചരിച്ചു. തിരുനാൾ കുർബാനയോടനുബന്ധിച്ച് ആഗോള കത്തോലിക്കാ സഭയിൽ കുടുംബ കൂട്ടായ് മ വർഷം ആചരിക്കുന്നതിന്റെ ഭാഗമായുള്ള ഇടവക തല ഉദ്ഘാടനം മിഷൻ ഡയറക്ടർ ഫാ. മാത്യു മുളയോലിയും ഫാമിലി കമ്മീഷൻ പ്രതിനിധികളും, മിഷനിലെ ഏറ്റവും വലിയ കുടുംബവും ചേർന്ന് സംയുക്തമായി നിർവഹിച്ചു. കുടുംബകൂട്ടായ്മ വർഷത്തിന്റെ രൂപതാതല ഉദ്ഘാടനം ഗ്രേറ്റ് ബ്രിട്ടൻ രൂപത അധ്യക്ഷൻ മാർ. ജോസഫ് സ്രാമ്പിക്കൽ സെൻറ് ജോസഫ് ദിനമായ മാർച്ച് 19ന് നിർവ്വഹിച്ചിരുന്നു. രൂപതാ അദ്ധ്യക്ഷനോടൊപ്പം ഉദ്ഘാടനവേളയിൽ രൂപതയിലെ എല്ലാ കുടുംബങ്ങളും തിരിതെളിച്ച് കുടുംബകൂട്ടായ്മ വർഷത്തിന്റെ സന്ദേശം ഉൾക്കൊണ്ടത് വേറിട്ട അനുഭവമായി. ജൂൺ 26നാണ് കുടുംബകൂട്ടായ്മ വർഷത്തിന്റെ സമാപനം.

ഫാ. എബിൻ നീരുവേലിൽ വി.സി തിരുനാൾ സന്ദേശം നൽകി. ലോകത്തുള്ള എല്ലാ മാതാപിതാക്കൾക്കും മാതൃകയാക്കാവുന്ന ഒരു പിതാവാണ് വി. ഔസേപ്പെന്ന് ഫാ. എബിൻ ചൂണ്ടിക്കാട്ടി . നല്ല മാതാപിതാക്കൾ ആകാനും നമ്മുടെ കുട്ടികളെ മനസ്സിലാക്കാനും ബാല്യത്തിലേയ്ക്ക് ഒരു തിരിഞ്ഞുനോട്ടം നന്നായിരിക്കുമെന്ന് ഫാ. എബിൻ തന്റെ സന്ദേശത്തിൽ മാതാപിതാക്കളെ ഉദ്ബോധിപ്പിച്ചു

പ്രെസ്റ്റൺ :. കഴിഞ്ഞ ദിവസം അന്തരിച്ച ലണ്ടനിലെ പ്രമുഖ വ്യവസായിയും, പൊതുപ്രവർത്തകനും, ഇന്ത്യൻഹൈക്കമ്മീഷൻ മുൻ ഉദ്യോഗസ്ഥനുമായിരുന്ന ശ്രീ. തെക്കുംമുറി ഹരിദാസിന്റെ നിര്യാണത്തിൽ ദുഃഖം രേഖപ്പെടുത്തി ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത. യുകെയിലെ മലയാളി സമൂഹത്തിന്റെ ഉന്നമനത്തിനു വേണ്ടിഎക്കാലവും മുൻപന്തിയിൽ നിന്ന് പ്രവർത്തിച്ചിരുന്ന ഒരു തികഞ്ഞ മനുഷ്യസ്നേഹിയും, യുകെ മലയാളികളുടെ സുഹൃത്തും, മാർഗ്ഗദർശിയും ആയിരുന്ന ഒരു മഹദ് വ്യക്തിത്വമായിരുന്നു ശ്രീ.തെക്കുംമുറി ഹരിദാസ് എന്ന് രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ അനുസ്മരിച്ചു. മാനവികതയ്ക്കും മനുഷ്യസ്നേഹത്തിനും വലിയപ്രാധാന്യം കൽപ്പിച്ച് പൊതുപ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്ന ശ്രീ ഹരിദാസിന്റെ നിര്യാണം മാലയാളി സമൂഹത്തിനൊന്നകെ വലിയ നഷ്ടമാണ്‌ വരുത്തിയിരിക്കുന്നതെന്ന് രൂപതാകേന്ദ്രത്തിൽ നിന്നും പുറത്തിറക്കിയ പത്രക്കുറിപ്പിലൂടെ രൂപതാദ്ധ്യക്ഷൻ അറിയിച്ചു.

ലണ്ടനിലും യുകെയിലുമായി എത്തുന്ന നിരവധി പേർക്ക് അവരുടെ പ്രതിസന്ധികളിൽ ആശ്രയമായി നിലകൊണ്ട ശ്രീ ഹരിദാസ് ജീവകാരുണ്യ പ്രവർത്തനത്തോടൊപ്പം കലാ സാംസ്കാരിക രംഗങ്ങളിലും തന്റേതായ സംഭാവനകൾ നൽകി കടന്നുപോയ വ്യക്തിത്വമാണ്. അദ്ദേഹത്തിന്റെ ആകസ്മിക വിയോഗത്തിൽ ദുഖാർത്തരായ കുടുംബംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ഗ്രേറ്റ്‌ ബ്രിട്ടൻ രൂപതയുടെ അനുശോചനം അറിയിക്കുകയും ആത്മാവിന് നിത്യശാന്തി നേരുകയും ചെയ്യുന്നതായി രൂപതാകേന്ദ്രത്തിൽ നിന്ന് അറിയിച്ചു.

RECENT POSTS
Copyright © . All rights reserved