കാമുകിയെ ട്രോളി ബാഗില്‍ ഒളിപ്പിച്ച് ഹോസ്റ്റലിനകത്തേക്ക് കടത്താന്‍ ശ്രമിച്ച് വിദ്യാര്‍ഥിയെ കൈയ്യോടെ പിടികൂടി ഹോസ്റ്റൽ വാർഡൻ. മണിപ്പാലിലെ ഒരു എഞ്ചിനീയറിംഗ് കോളേജിലാണ് സംഭവം. ഇരുവരേയും ഹോസ്റ്റലില്‍ നിന്ന് സസ്‌പെന്റ് ചെയ്തു.
കഴിഞ്ഞ ദിവസമാണ് വലിയ ട്രോളി ബാഗുമായി ഹോസ്റ്റിലിലേക്ക് വരുന്ന വിദ്യാര്‍ഥി കെയര്‍ടെയ്ക്കറുടെ കണ്ണില്‍പ്പെടുന്നത്. അസ്വാഭാവികത തോന്നിയ വാര്‍ഡന്‍ ഇത്രയും വലിയ ട്രോളിബാഗിലെന്താണെന്ന് ചോദിച്ചു. ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്ത സ്വകാര്യ വസ്തുക്കളാണെന്നായിരുന്നു വിദ്യാര്‍ഥിയുടെ മറുപടി. അതില്‍ തൃപ്തി വരാതെ കെയര്‍ടെയ്ക്കര്‍ ബാഗ് തുറന്നുകാണണമെന്ന് ആവശ്യപ്പെടുകയായിരുന്നു. വിദ്യാര്‍ഥി അതിന് തടസ്സം നിന്നെങ്കിലും കെയര്‍ടെയ്ക്കര്‍ ബാഗ് തുറക്കുകയായിരുന്നു. അപ്പോഴാണ് എഞ്ചിനീയറിംഗ് കോളേജില്‍ തന്നെയുള്ള വിദ്യാര്‍ഥിനിയും കാമുകിയുമായ പെണ്‍കുട്ടി ബാഗില്‍ ചുരുണ്ടുകൂടിയിരിക്കുന്ന കാഴ്ച്ച കാണുന്നത്.
സംഭവത്തെ തുടര്‍ന്ന് തുടര്‍ന്ന് ഇരുവരേയും ഹോസ്റ്റലില്‍ നിന്ന് സസ്‌പെന്റ് ചെയ്തു.
‘ഇരച്ചെത്തിയ യുഎസ് സൈന്യത്തെ കണ്ട് അയാൾ ഭയന്നു വിറച്ച് ഓടുകയായിരുന്നു…’ ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) തലവൻ അബൂബക്കർ അൽ ബഗ്ദാദിയെ 2019 ഒക്ടോബറിൽ കൊലപ്പെടുത്തിയ വിവരം പുറത്തുവിട്ട് അന്നത്തെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞ വാക്കുകളാണിത്. ബഗ്ദാദിയുടെ മരണത്തോടെ ഐഎസ് അസ്തമിക്കില്ലെന്ന് യുഎസിന് അന്നേ തന്നെ വ്യക്തമായിരുന്നു.
ബഗ്ദാദി പോയാൽ പുതിയ നേതൃത്വം എവിടെയെങ്കിലും വൈകാതെ തലപൊക്കുമെന്നും അവർ വിശ്വസിച്ചു. ഐഎസ് തിരിച്ചെത്തിയാൽ വേട്ടയാടി ഇല്ലാതാക്കുമെന്നും അന്ന് യുഎസ് പ്രതിരോധ സെക്രട്ടറി വ്യക്തമാക്കിയതാണ്. അതു വെറുംവാക്കല്ലെന്ന് നിലവിലെ പ്രസിഡന്റ് ജോ ബൈഡന്റെ, ഫെബ്രുവരി 3 രാത്രിയിലെ പ്രസ്താവന വ്യക്തമാക്കുന്നു.
വിനീത് സിനിമകളിലൂടെ മലയാള സിനിമയിൽ മുൻനിര നായക നടനായി ഉയർന്നുവന്ന താരമാണ് നിവിൻ പോളി. നിവിൻ പോളിയുടെ ആദ്യ ചിത്രം വിനീത് ശ്രീനിവാസന്റെ മലർവാടി ആർട്സ് ക്ലബ്ബാണ്. ചിത്രത്തിലെ നിവിന്റെ പ്രകാശൻ അന്ന് ഏറെ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് ചില സിനിമകളിൽ ചെറിയ വേഷങ്ങളിൽ നിവിൻ പ്രത്യക്ഷപ്പെട്ടു. മലർവാടി ആർട്സ് ക്ലബ്ബിന് ശേഷം നിവിൻ രണ്ടാമത് നായകനായത് തട്ടത്തിൽ മറയത്ത് എന്ന മലയാളത്തിലെ എക്കാലത്തെയും മികച്ച പ്രണയ ചിത്രത്തിലാണ്. ആ ഒറ്റ സിനിമയിലൂടെ നിവിന്റെ സിനിമാ ജീവിതം തന്നെ മാറി മറിഞ്ഞു.
ഇന്ന് പ്രണയ ചിത്രങ്ങളിലും റിയലിസ്റ്റിക്ക് സിനിമകളിലുമെല്ലാം അഭിനയിച്ച് മലയാള സിനിമയെ ലോകമെമ്പാടും എത്തിക്കുന്നതിൽ നിവിന്റെ പങ്കും ചെറുതല്ല. സിനിമകളുടെ വിജയയാത്രക്കിടെ നിവിൻ പോളിയെ വിടാതെ പിന്തുടർന്ന വിവാദമായിരുന്നു സൂപ്പർ താരം മോഹൻലാലുമായി ബന്ധപ്പെട്ടുള്ളത്. മോഹൻലാൽ ഒരിക്കൽ നിവിൻ പോളിയെ വിളിച്ചുവെന്നും എന്നാൽ നിവിൻ പോളി മോഹൻലാലിൻറെ ഫോൺ അവഗണിച്ചുവെന്നും ഒരു സിനിമാ മാധ്യമത്തിൽ വാർത്ത പ്രചരിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് യഥാർഥത്തിൽ സംഭവിച്ചത് എന്താണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ നിവിൻ പോളി.
കൈരളിയിൽ ജോൺ ബ്രിട്ടാസ് അവതരിപ്പിക്കുന്ന ജെബി ജംഗ്ഷനിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് നിവിൻ പോളി വിവാദത്തിലെ സത്യാവസ്ഥ തുറന്ന് പറഞ്ഞത്. മലയാള സിനിമയിൽ ഇന്നലെ വേരുറപ്പിച്ച ഒരു താരം മോഹൻലാലിൻറെ ഫോൺ അവഗണിച്ചെന്ന തരത്തിലായിരുന്നു സോഷ്യൽ മീഡിയയിൽ നിവിനെ കുറിച്ച് വ്യാഖാനിക്കപ്പെട്ടത്. കാര്യങ്ങൾ മോഹൻലാൽ ഫാൻസ് കൂടി ഏറ്റെടുത്തതോടെ നിവിൻ പോളി ഈ വിഷയവുമായി ബന്ധപ്പെട്ട് ശരിക്കും അസ്വസ്ഥനായി. പക്ഷെ ഈ സംഭവത്തിൽ യാതൊരു വാസ്തവുമില്ലെന്നായിരുന്നു നിവിന്റെ തുറന്ന് പറച്ചിൽ. ഇങ്ങനെയൊരു വിഷമം നേരിട്ടപ്പോൾ ആദ്യം വിളിച്ചത് മോഹൻലാലിനെ ആണെന്നും നിവിൻ പോളി അഭിമുഖത്തിൽ പറഞ്ഞു.
‘ഞാൻ ശരിക്കും ടെൻഷനായിരുന്നു ഇങ്ങനൊരു സംഭവം ഉണ്ടായപ്പോൾ. സത്യത്തിൽ ലാൽ സാർ എന്നെ വിളിച്ചിട്ടില്ല. അതിലൊന്നും ഒരു വാസ്തവവുമില്ല. സംഭവം വലിയ വാർത്തയായപ്പോൾ ഞാൻ ലാൽ സാറിനെ വിളിച്ചു. അപ്പോൾ അദ്ദേഹം ഇങ്ങനെ പറഞ്ഞു. മോനെ എനിക്കും നിനക്കും അറിയാമല്ലോ ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്ന് അതൊന്നും കാര്യമാക്കണ്ട. സിനിമയാകുമ്പോൾ ഇത്തരതിലൊക്കെ വാർത്തകൾ ഇനിയും വരുമെന്നായിരുന്നു ലാൽ സാറിന്റെ മറുപടി. അന്ന് ചിക്കൻബോക്സോ എന്തോ പിടിപെട്ട് കിടക്കുകയായിരുന്നിട്ട് പോലും അദ്ദേഹം അതിൽ സത്യമില്ലെന്ന് വ്യക്തമാക്കി സോഷ്യൽമീഡിയയിൽ കുറിപ്പ് പങ്കുവെച്ചത് കണ്ടപ്പോൾ വലിയ സന്തോഷം തോന്നി’ നിവിൻ പോളി വ്യക്തമാക്കി.
:ആഫ്രിക്കയിൽ സ്വർണ്ണ ഖനനത്തിന് പി വി അൻവരുടെ സഹായിയായിപ്പോയ കക്കാടം പൊയിൽ സ്വദേശി മരിച്ച നിലയിൽ . കക്കാടം പൊയിൽ മീനാട്ടുകുന്നേൽ ഷാജിയാണ് മരിച്ചത് .ഹൃദയാഘാതം മൂലം മരിച്ചുവെന്നാണ് വീട്ടുകാർക്ക് വിവരം ലഭിച്ചിരിക്കുന്നത് . ജനുവരി 18 നാണ് ഷാജി ആഫ്രിക്കൻ രാജ്യമായ സിയറ ലിയോണിൽ അൻവറിന്റെ സഹായിയായി പോയത്
കഴിഞ്ഞ നിയമ സഭാ സമ്മേളനത്തിന് ശേഷമാണ് അൻവർ ആഫ്രിക്കയിലേക്ക് സ്വർണ്ണ ഖനനവുമായി പോയത് . രാഷ്‌ട്രീയ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന അൻവർ അടിക്കടി ഉയർന്ന വിവാദങ്ങളെത്തുടർന്നു ആഫ്രിക്കയിലേക്ക് പോവുകയായിരുന്നു . സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ആഫ്രിക്കയിൽ സ്വർണ്ണ ഖനനത്തിന് പോവുന്നുവെന്നായിരുന്നു അൻവറിന്റെ വിശദീകരണം . കക്കാടം പൊയിലിലെ അനധികൃത വാട്ടർ തീം പാർക്കും , തടയണയും, തുടർന്നുണ്ടായ കോടതി ഇടപെടലുകളും അൻവറിന് വൻ തിരിച്ചടിയായിരുന്നു .
സി പി എം പിന്തുണയോടെ പിടിച്ചു നില്ക്കാൻ ശ്രമിച്ചെങ്കിലും നടക്കാതെ വന്നതോടെയാണ് അൻവർ ആഫ്രിക്കയിലേക്ക് ബിസിനസ് മാറ്റിയത് .മാദ്ധ്യമങ്ങൾ കള്ളവാർത്തകൾ നൽകി തന്റെ കച്ചവടം പൂട്ടിച്ചെന്നും ,പാർട്ടി തനിക്ക് മൂന്ന് മാസം സമയം തന്നിട്ടുണ്ടെന്നും ആഫ്രിക്കയിലേക്ക് പോവുന്നുവെന്നും അൻവർ വ്യക്തമാക്കിയിരുന്നു . അവധിയിൽ പ്രവേശിച്ച അൻവർ മുങ്ങിയെന്നും , അൻവറിനെക്കുറിച്ച് വിവരമില്ലെന്നും റിപ്പോർട് ചെയ്ത മാദ്ധ്യമ പ്രവർത്തകരെ രൂക്ഷമായ ഭാഷയിൽ അൻവർ വിമർശിച്ചതും വാർത്തകളിൽ ഇടം നേടിയിരുന്നു
കാമുകിമാരിൽ ഒരാളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ യുവാവ് കടലിൽ മുങ്ങി മരിച്ചു. ഒരേ സമയം രണ്ട് യുവതികളുമായി പ്രണയബന്ധം സൂക്ഷിച്ച യുവാവാണ് കർണാടകയിലെ സോമേശ്വറിൽ വെള്ളിയാഴ്ച മരിച്ചത്. ദക്ഷിണ കന്നഡയിലെ എളിയാർപടവ് സ്വദേശിയായ ലോയ്ഡ് ഡിസൂസയാണ് മരിച്ചത്.
തങ്ങളെ വഞ്ചിക്കുകയായിരുന്നുവെന്ന് തിരിച്ചറിഞ്ഞതോടെ പ്രശ്നപരിഹാരത്തിനായാണ് കാമുകിമാരെ ലോയ്ഡ് സോമേശ്വറിലെ കടൽതീരത്തേക്ക് ക്ഷണിച്ചത്. യുവാവ് മറ്റൊരാളെ പ്രണയിക്കുന്നത് അംഗീകരിക്കാൻ സാധിക്കില്ലെന്ന് പറഞ്ഞ് ഒരാൾ വഴക്കിട്ടു. തൊട്ടുപിന്നാലെ അവൾ കടലിലേക്ക് എടുത്തുചാടി. ഇതോടെ ലോയ്ഡ് യുവതിയെ രക്ഷിക്കാനായി പിന്നാലെ ചാടി.
യുവതിയെ രക്ഷിക്കാനായെങ്കിലും ഒഴുക്കിൽപെട്ട ലോയ്ഡിന്റെ തല പാറക്കൂട്ടത്തിലിടിച്ചു. ഓടിക്കൂടിയവർ യുവാവിനെ കരയിലെത്തിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചിരുന്നു. യുവതി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ഉള്ളാൾ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
ഗൾഫിൽ ജോലി ചെയ്തിരുന്ന ലോയ്ഡ് കോവിഡ് വ്യാപനത്തെ തുടർന്നാണ് കർണാടകയിലേക്ക് മടങ്ങിയതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ വർഷമാണ് യുവതികളുമായി പരിചയത്തിലാകുന്നത്. ഒരാളുമായി ബന്ധം തുടരുന്ന സമയത്ത് തന്നെ രണ്ടാമത്തെയാളുമായി പ്രണയത്തിലാകുകയായിരുന്നു.
തമിഴകത്തിന്റെ ചിയാൻ വിക്രമും അദ്ദേഹത്തിന്റെ മകൻ ധ്രുവ് വിക്രമും ആദ്യമായി ഒന്നിച്ച ചിത്രമാണ് മഹാൻ. ഫെബ്രുവരി പത്തിന് നേരിട്ടുള്ള ഒറ്റിറ്റി റിലീസ് ആയി ആമസോൺ പ്രൈമിൽ ആണ് ഈ ചിത്രം റിലീസ് ചെയ്യാൻ പോകുന്നത്. ഇതിന്റെ പോസ്റ്ററുകൾ, ടീസർ എന്നിവയെല്ലാം വലിയ രീതിയിൽ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടത്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ട്രെയ്ലറും പുറത്തു വന്നിരിക്കുകയാണ്. അച്ഛനും മകനും മാസ്സ് ആയും ക്ലാസ് ആയും നടത്തുന്ന ഗംഭീര പ്രകടനമാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ് എന്ന സൂചനയാണ് ഈ ട്രൈലെർ നമ്മുക്ക് നൽകുന്നത്. ഗാന്ധി മഹാൻ എന്ന കഥാപാത്രമായാണ് വിക്രം ഈ ചിത്രത്തിൽ എത്തുന്നത് എങ്കിൽ ദദ എന്ന് വിളിപ്പേരുള്ള കഥാപാത്രമായാണ് ധ്രുവ് വിക്രം ഈ സിനിമയിൽ അഭിനയിച്ചിരിക്കുന്നത്.
പ്രശസ്ത സംവിധായകൻ കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ഈ ചിത്രത്തിന് വേണ്ടി സൂപ്പർ ഹിറ്റ് സംഗീത സംവിധായകൻ സന്തോഷ് നാരായണൻ ആണ് ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്. ശ്രേയസ് കൃഷ്ണ ക്യാമറ ചലിപ്പിച്ച ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് വിവേക് ഹർഷൻ ആണ്. വിക്രം, ധ്രുവ് വിക്രം എന്നിവരെ കൂടാതെ സിമ്രൻ, മുത്തു കുമാർ, വാണി ഭോജൻ, സനന്ത് എന്നിവരും അഭിനയിക്കുന്ന ഈ ചിത്രം നിർമ്മിച്ചത് എസ് എസ് ലളിത് കുമാർ ആണ്. അച്ഛനും മകനും ആയി തന്നെയാണ് വിക്രം- ധ്രുവ് വിക്രം ടീം ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത് എന്നതും എടുത്തു പറയണം. കോബ്ര, ധ്രുവ നചത്രം, പൊന്നിയിൻ സെൽവൻ എന്നിവയാണ് ഇതിനു ശേഷം റിലീസ് ചെയ്യാനുള്ള വിക്രം ചിത്രങ്ങൾ.
നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന്റെയും കൂട്ടുപ്രതികളുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതിയില്‍ വാദം തുടരുന്നു. വാദങ്ങള്‍ക്കിടെ മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് പ്രതിഭാഗം ഉന്നയിച്ചത്.
കേസില്‍ പ്രതികള്‍ക്ക് അനുകൂലമാണ് കോടതിയെന്ന് മാധ്യമങ്ങളില്‍ വാര്‍ത്ത വരുന്നുണ്ടെന്ന് ദിലീപ് പറഞ്ഞു. ആരോപണങ്ങള്‍ പലതും കെട്ടുകഥകളാണ്. മാധ്യമങ്ങള്‍ തന്നെ നശിപ്പിക്കുകയാണ്. ഒരിക്കല്‍ മണിയുടെ അനിയനെ കൊല്ലാന്‍ ശ്രമിച്ചെന്ന് പറഞ്ഞു. ഇപ്പോള്‍ ആരോ മരിച്ചത് താന്‍ കൊന്നതാണെന്നാണ് മാധ്യമങ്ങള്‍ പറയുന്നതെന്ന് ദിലീപ് വാദിച്ചു. മാധ്യമ വാര്‍ത്തകളെ ഗൗനിക്കാറില്ലെന്നാണ് കോടതി ദിലീപിന്റെ ഈ വാദത്തോട് പ്രതികരിച്ചത്.
അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ വധ ഗൂഢാലോചന നടത്തിയിട്ടില്ലെന്ന വാദത്തില്‍ ഉറച്ച് നില്‍ക്കുകയാണ് ദിലീപ്. നടിയെ ആക്രമിച്ച കേസിലെ ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നാണ് തനിക്കെതിരെ കേസെടുത്തത്. വീഡിയോ പ്ലേ ചെയ്ത് ‘നിങ്ങള്‍ അനുഭവിക്കും’ എന്നു പറഞ്ഞത് ഗൂഢാലോചനയല്ലെന്ന് ദിലീപ് വാദിച്ചു.
കേസുമായി ബന്ധപ്പെട്ട 161 മൊഴികള്‍ വിശ്വാസത്തിലെടുക്കരുതെന്നും ദിലീപ് കോടതിയില്‍ ആവശ്യപ്പെട്ടു. ഒരു കത്തിന്റെ മാത്രം അടിസ്ഥാനത്തില്‍ എഡിജിപി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന്റെ വൈരാഗ്യം കാരണം കെട്ടിച്ചമച്ചതാണ് കേസെന്നും ദിലീപ് വാദിച്ചു.ബാലചന്ദ്രകുമാര്‍ പറയാത്ത പല കാര്യങ്ങളും എഫ്‌ഐആറില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ടെന്നും ദിലീപ് പറഞ്ഞു. മാത്രമല്ല, സംഭാഷണം റെക്കോര്‍ഡ് ചെയ്‌തെന്ന് പറയുന്ന ടാബ് ബാലചന്ദ്രകുമാര്‍ ഇതുവരെ ഹാജരാക്കിയിട്ടില്ല. ടാബ് പ്രവര്‍ത്തിക്കുന്നില്ലെന്നും വിവരങ്ങള്‍ ലാപ് ടോപ്പിലേക്ക് മാറ്റിയെന്നുമാണ് ബാലചന്ദ്രകുമാര്‍ ഇപ്പോള്‍ പറയുന്നത്. ഒടുവില്‍ പൊലീസിന് കൈമാറിയ പെന്‍ ഡ്രൈവില്‍ ഉള്ളത് മുറി സംഭാഷണങ്ങള്‍ മാത്രമാണെന്നും സംഭാഷണങ്ങളില്‍ ഭൂരിഭാഗവും മുറിച്ചുമാറ്റിയാണ് കൈമാറിയിരിക്കുന്നതെന്നും ദിലീപ് വാദിച്ചു.
നടിയെ ആക്രമിച്ച കേസിലെ തെളിവുകള്‍ പോരാ എന്ന് കണ്ടാണ് പൊലീസ് തനിക്കെതിരെ പുതിയ കേസെടുത്തതെന്നും ദിലീപ് പറഞ്ഞു. പല കാര്യങ്ങള്‍ പറഞ്ഞതില്‍ നിന്നും അടര്‍ത്തിയെടുത്ത സംഭാഷണം മാത്രം കൊണ്ട് ഗൂഢാലോചന കുറ്റം നിലനില്‍ക്കില്ല. കെട്ടിച്ചമച്ച തെളിവുകളാണ് തനിക്ക് നേരെ ഉയര്‍ത്തിയിട്ടുള്ളത്. വീട്ടിലിരുന്ന് സഹോദരനോടും സഹോദരീ ഭര്‍ത്താവിനോടും പറഞ്ഞ കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് തനിക്കെതിരെ ഗൂഢാലോചനാ കേസ് എടുത്തിരിക്കുന്നത്. ഇതെങ്ങനെ ഗൂഢാലോചനയാവുമെന്ന് ദിലീപ് ചോദിച്ചു.
നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ താന്‍ കണ്ടു എന്ന വാദം തെറ്റാണ്. ഭാര്യയും അമ്മയും ഉള്ളപ്പോള്‍ വീട്ടിലിരുന്ന് ദൃശ്യങ്ങള്‍ കണ്ടു എന്നത് വസ്തുതാ വിരുദ്ധം. ഇതിന് പിന്നില്‍ ബാലചന്ദ്രകുമാറിന്റെ തിരക്കഥയാണ്. ബാലചന്ദ്രകുമാറിന്റെ ഭാവനയില്‍ വിരിഞ്ഞ കാര്യങ്ങളാണ് തനിക്കെതിരെ ഉയര്‍ന്നിരിക്കുന്നത്. തന്നെ ഇരുമ്പഴിക്കുള്ളിലാക്കുക ലക്ഷ്യമിട്ടുള്ള നീക്കങ്ങളാണ് നടക്കുന്നത്. ആലുവ സ്റ്റേഷന്‍ പരിധിയില്‍ നടന്നെന്ന് പറയുന്ന ഗൂഢാലോചന അന്വേഷിക്കാന്‍ എന്തിനാണ് ക്രൈംബ്രാഞ്ചെന്നും ദിലീപ് ചോദിച്ചു.
യുകെയിൽ എനർജി ബിൽ വർദ്ധനവ് എത്രയെന്ന് ഇന്നറിയാം. വർദ്ധിച്ചുവരുന്ന ജീവിതച്ചെലവിൽ ബുദ്ധിമുട്ടുന്ന ദശലക്ഷക്കണക്കിന് കുടുംബങ്ങളെ സഹായിക്കാൻ ചാൻസലർ ഋഷി സുനക് ഇന്ന് മൾട്ടി ബില്യൺ പൗണ്ടിന്റെ പാക്കേജുകൾ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് സാധാരണ ജനങ്ങൾ. എനർജി ബില്ലുകളിലെ വർദ്ധനവിന് പുറമേ പലിശനിരക്കിലും കൗൺസിൽ ടാക്‌സിലും നികുതിയിലും വർദ്ധനവ് നേരിടാനൊരുങ്ങുകയാണ് ജനങ്ങൾ.
കുതിച്ചുയരുന്ന ഹോൾസെയിൽ ഗ്യാസിന്റെ വില കാരണം എനർജി റെഗുലേറ്റർ ഓഫ്‍ഗം ഊർജ്ജ വില പരിധിയിൽ 50% വരെ വർധനവ് പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതായത് ശരാശരി ബിൽ പ്രതിവർഷം £1,915 ആയി ഉയർന്നേക്കാമെന്നാണ് കരുതപ്പെടുന്നത്. വില പരിധി ഏകദേശം 22 ദശലക്ഷം കുടുംബങ്ങളെ ബാധിക്കുന്നു, ഇത് ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരും. വർദ്ധനവ് പിടിച്ചുനിർത്താൻ സർക്കാർ നടത്തിയ ഇടപെടലുകൾ ഫലവത്തായില്ല.
അതേസമയം എല്ലാ കുടുംബങ്ങൾക്കും അവരുടെ ഊർജ്ജ ബില്ലുകളിൽ നിന്ന് £200 കിഴിവ് നൽകിക്കൊണ്ട് ബില്യൺ കണക്കിന് പൗണ്ടുകളുടെ പദ്ധതികൾ ചാൻസലർ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ എനർജി ബില്ലുകളിൽ കുറവ് രേഖപ്പെടുത്തുമ്പോൾ കിഴിവ് നൽകുന്ന തുക തിരിച്ച് നൽകേണ്ടി വരുമെന്നാണ് സൂചന. കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങള്‍ക്ക് 300 പൗണ്ട് വരെ അധിക സഹായവും നല്‍കുമെന്നാണ് സൂചന.
ഇതിനിടെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് തുടര്‍ച്ചയായ രണ്ടാം മാസവും ഉയര്‍ത്താന്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്. ഇത് നിരവധി ഭവനഉടമകള്‍ക്ക് ഉയര്‍ന്ന മോര്‍ട്ട്‌ഗേജ് പേയ്‌മെന്റിന് വഴിയൊരുക്കും. ഈ ഘട്ടത്തില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന ജനങ്ങള്‍ക്ക് ആശ്വാസമേകാന്‍ ചാന്‍സലര്‍ ഋഷി സുനാക് ഇടപെടണമെന്ന ആവശ്യം ശക്തമാകുകയാണ്.
എനര്‍ജി പ്രൈസ് വര്‍ദ്ധനവിന്റെ ആഘാതം കുറയ്ക്കാന്‍ കൗണ്‍സില്‍ ടാക്‌സ് ബില്ലുകളില്‍ ലക്ഷക്കണക്കിന് ഭവന ഉടമകള്‍ക്ക് റിബേറ്റ് നല്‍കാനാണ് ചാന്‍സലര്‍ ഒരുങ്ങുന്നതെന്ന് ടൈംസ് റിപ്പോര്‍ട്ട് പറയുന്നു. കൗണ്‍സില്‍ ടാക്‌സ് ബാന്‍ഡ് എ മുതല്‍ സി വരെ സര്‍ക്കാര്‍ ഗ്രാന്റ് മൂലമുള്ള റിബേറ്റ് ലഭിക്കും. എനര്‍ജി വില വര്‍ദ്ധനവിന് പുറമെ നാഷണല്‍ ഇന്‍ഷുറന്‍സ്, കൗണ്‍സില്‍ ടാക്‌സ്, മറ്റ് ബില്ലുകള്‍ എന്നിവ ഉയരുമ്പോള്‍ കുടുംബങ്ങള്‍ക്ക് വലിയ തിരിച്ചടിയാകും.
യുഎസ്-കാനഡ അതിര്‍ത്തിയില്‍ ഇന്ത്യന്‍ കുടുംബം തണുത്ത് മരിച്ച വാര്‍ത്തയുടെ ഞെട്ടല്‍ മാറും മുമ്പേ തുര്‍ക്കിയില്‍ സമാന രീതിയില്‍ ദുരന്തം. തുര്‍ക്കി-ഗ്രീസ് അതിര്‍ത്തിയില്‍ മരവിച്ചു മരിച്ച പന്ത്രണ്ട് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി.
യൂറോപ്പിലേക്ക് കുടിയേറുന്നതിനിടെ ഗ്രീക്ക് അതിര്‍ത്തി സേന തിരിച്ചയച്ച 22 കുടിയേറ്റക്കാരില്‍ 12 പേരുടെ മൃതദേഹങ്ങളാണ് ഇപ്‌സാല ബോര്‍ഡര്‍ ക്രോസിംഗിന് സമീപം കണ്ടെത്തിയതെന്ന് തുര്‍ക്കി ആഭ്യന്തര മന്ത്രി സുലൈമാന്‍ സോയ്‌ലു ട്വീറ്റ് ചെയ്തു. മൃതദേഹങ്ങളുടെ മങ്ങിയ ഫോട്ടോകളും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. മൃതദേഹങ്ങളില്‍ വളരെക്കുറച്ച് വസ്ത്രങ്ങള്‍ മാത്രമാണുണ്ടായിരുന്നത്. ഇവരുടെ ചെരുപ്പുകളോ മറ്റോ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കുടിയേറ്റക്കാരോടുള്ള ഗ്രീക്ക് അതിര്‍ത്തി സേനയുടെ ക്രൂരതകള്‍ വ്യക്തമാക്കുന്നതാണ് സംഭവമെന്നും യൂറോപ്യന്‍ യൂണിയന്‍ ഇവരുടെ പെരുമാറ്റത്തില്‍ മനുഷ്യത്വപരമായ നിലപാടുകളൊന്നും തന്നെ സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അഭയാര്‍ഥികളോട് തികച്ചും മനുഷ്യത്വരഹിതമായ സമീപനമാണ് ഗ്രീസിനുള്ളതെന്നത് നാളുകളായി വിവിധ രാജ്യങ്ങള്‍ ഉയര്‍ത്തുന്ന ആരോപണമാണ്.മധ്യേഷ്യയില്‍ നിന്നും ആഫ്രിക്കയില്‍ നിന്നുമുള്ള അഭയാര്‍ഥികള്‍ യൂറോപ്പിലേക്ക് കടക്കുന്നത് തുര്‍ക്കി-ഗ്രീസ് വഴിയാണ്. തുര്‍ക്കിയില്‍ നിന്ന് ബോട്ടുകള്‍ വഴി കുടിയേറ്റക്കാരെ ഈജിയന്‍ കടലിലൂടെ ഇറ്റലിയിലേക്ക് കടത്തുന്ന ഒട്ടേറെ കള്ളക്കടത്ത് സംഘങ്ങളുണ്ട്.
ഭൂരിഭാഗം പേരും ഒന്നുകില്‍ വടക്കുകിഴക്കന്‍ അതിര്‍ത്തി കടന്നോ കിഴക്കന്‍ ഈജിയന്‍ കടല്‍ ദ്വീപുകളിലേക്കുള്ള കള്ളക്കടത്ത് ബോട്ടുകളില്‍ കയറിയോ ഗ്രീസിലേക്ക് കടക്കുന്നു. കുടിയേറ്റക്കാരെ കുത്തിനിറച്ച ബോട്ടുകള്‍ അപകടത്തില്‍ പെട്ട് ഒട്ടേറെപ്പേര്‍ കഴിഞ്ഞ മാസങ്ങളില്‍ മരിച്ചതായും വാര്‍ത്തയുണ്ടായിരുന്നു.
കുടിയേറ്റക്കാരെ തടയാന്‍ ഗ്രീസ് അതിര്‍ത്തിയില്‍ വലിയ വേലികള്‍ കെട്ടുകയും ഇവിടെ ശക്തമായ കാവല്‍ ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. തുര്‍ക്കിയില്‍ നിന്നുള്ള കുടിയേറ്റക്കാരെ നദി കടത്തി തിരികെ അയയ്ക്കുകയും കടല്‍ മാര്‍ഗം എത്തിയവരെ അതേ വഴി തിരിച്ചയയ്ക്കുകയുമൊക്കെ ഗ്രീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുള്ള നടപടികളാണ്.
എന്നാല്‍ അതിര്‍ത്തിയില്‍ കണ്ടെത്തിയ പന്ത്രണ്ട് പേരെ അതിര്‍ത്തി സേന നിര്‍ബന്ധിച്ച് തിരിച്ചയച്ചതാണെന്ന വാദം ഗ്രീസ് തള്ളിയിട്ടുണ്ട്. കുടിയേറ്റ സംഘം അതിര്‍ത്തിയിലെത്തിയിരുന്നില്ലെന്നും സേന ക്രൂരമായി പെരുമാറി എന്ന വാദം തികച്ചും വ്യാജമാണെന്നും ഗ്രീക്ക് മന്ത്രി നോട്ടിസ് മിറ്ററാച്ചി അറിയിച്ചു.
തമിഴ്‌നാട്ടിൽ സഹപാഠിയുടെ വീട്ടിലേക്ക് പോയ മലയാളി വിദ്യാർത്ഥി മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. തിരുവനന്തപുരം വക്കം സ്വദേശിയായ ഷാഹിൻ ഷാ (20) യുടെ മരണത്തിലാണ് കോളേജ് അധികൃതരും സുഹൃത്തുക്കളും ദുരൂഹത ആരോപിക്കുന്നത്.
ചെന്നൈ ഗുരുനാനാക് കോളേജിലെ ഒന്നാം വർഷ ഡിഫൻസ് (നേവി) വിദ്യാർത്ഥി ഷാഹിൻ ഷായാണ് ജനുവരി രണ്ടിന് കടലിൽ കുളിക്കുന്നതിനിടെ മരിച്ചെന്ന് ബന്ധുക്കൾക്ക് വിവരം ലഭിച്ചത്. വക്കം പുത്തൻനട ക്ഷേത്രത്തിന് സമീപം കാളിക്കവിളാകത്ത് വീട്ടിൽ ജമാലുദ്ദീൻ – സബീന ദമ്പതികളുടെ മകനാണ് ഷാഹിൻ. അവധി ദിവസമായിരുന്നതിനാൽ സുഹൃത്തുക്കളോടൊപ്പം സഹപാഠിയുടെ വീട്ടിലേക്ക് പോകുന്ന വിവരം രാവിലെ ബന്ധുക്കളെ അറിയിച്ചിരുന്നു.
പിന്നീട് അന്നേദിവസം ഉച്ചയോടെ ഷാഹിൻ ഷാ മരണപ്പെട്ടെന്ന് വിവരം ലഭിച്ചു. വൈകിട്ട് മൂന്നു മണിയോടെയാണ് ആൻഡമാനിലുള്ള കുടുംബത്തിന് മരണവാർത്ത എത്തിയത്. എന്നാൽ, ഉച്ചയ്ക്ക് മരിച്ച ഷാഹിന്റെ നമ്പർ വൈകിട്ട് നാല് വരെയും ഓൺലൈനിൽ സജീവമായിരുന്നു എന്നാണ് കുടുംബം പറയുന്നത്. സംഭവത്തിൽ ഷാഹിൻ ഷായുടെ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളുടെ മൊഴി പരസ്പരവിരുദ്ധമാണെന്നും ഇതിൽ ദുരൂഹതയുണ്ടെന്നും ബന്ധുക്കൾ പറയുന്നു.
ഷാഹിൻ ഷായുടെ ദേഹത്തെ മുറിവുകളും ചതവുകളും ഫോട്ടോകളിൽ വ്യക്തമാണ്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഉൾപ്പടെ വൈകിപ്പിക്കുന്നതായും കുടുംബം ആരോപിച്ചു. എം5 എന്നൂർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. കോളേജ് അധികൃതരുടെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടെന്നും കുടുംബം ആരോപിക്കുന്നുണ്ട്.
മരണം സംബന്ധിച്ച് ഷാഹിൻ ഷായുടെ ബന്ധുക്കൾ കേരള മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. അടുത്തദിവസം അത് തമിഴ്‌നാട് ഡിജിപിക്ക് കൈമാറിയതായി മറുപടിയും ലഭിച്ചു. മരണത്തിൽ കോളേജ് അധികൃതരുടെയും സുഹൃത്തുക്കളുടെയും പങ്ക് അന്വേഷിക്കണമെന്നാണ് കുടുംബം ആവശ്യപ്പെടുന്നത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വൈകിപ്പിക്കുന്നതായും ആരോപണമുണ്ട്. ഷാഹിന്റെ സഹോദരി ഷാലിമ ആൻഡമാനിൽ പ്ലസ്ടു വിദ്യാർത്ഥിനിയാണ്.