പൊക്കം കുറവായതിനാൽ തന്നെ ആര്‍ക്കും ഓമനിക്കാൻ തോന്നുന്ന മുഖവുമായി സിനിമാ പ്രേമികളുടെ സ്നേഹം ഇതിനകം സൂരജ് നേടിക്കഴിഞ്ഞു. അടുുത്തിടെ പുറത്തിറങ്ങിയ ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനിലെ റോബര്‍ട്ട് ആയുള്ള പ്രകടനത്തോടെ നിരവധി ആരാധകരാണ് അദ്ദേഹത്തിനുള്ളത്. ഇപ്പോഴിതാ തന്‍റെ ഇൻസ്റ്റഗ്രാം പേജിൽ ഒരു കുടുംബചിത്രം പങ്കുവെച്ചിരിക്കുകയാണ് സൂരജ്. സൂരജിന്റെ വാക്കുകള്‍- എനിക്കും ചേച്ചിക്കും പൊക്കം കൂടാനുള്ള പൊടി വാങ്ങി അച്ഛന്റെ പേഴ്‌സിലെ കുറേ കാശ് തീര്‍ന്നിട്ടുണ്ട്. ആ കുപ്പികള്‍ കൊണ്ട് ഞങ്ങളുടെ വീട് നിറഞ്ഞു എന്നല്ലാതെ ഞാന്‍ നാലിഞ്ചില്‍ നിന്നും ചേച്ചി മൂന്നിന്‍ചില്‍ നിന്നും ഒരു സെന്റീമീറ്റര്‍ പോലും വളര്‍ന്നില്ല. പക്ഷേ വളരാത്തത് പൊക്കം മാത്രമാണ് കേട്ടോ, മനസ്സുകൊണ്ട് ഞാനും ചേച്ചിയും അങ്ങു ഉയരത്തിലാണ്.
ലേഹ്യവും അരിഷ്ടവും തുടങ്ങി പല മരുന്നുകളും കിലോക്കണക്കിന് ഇവര്‍ കഴിച്ചിട്ടുണ്ട്. എന്നാല്‍ അതുകൊണ്ടൊന്നും ഇവരുടെ കാര്യത്തില്‍ ഒരു കാര്യവുമില്ല എന്ന് പിന്നീടാണ് രക്ഷിതാക്കള്‍ക്ക് മനസ്സിലായത്. ബ്രൗണ്‍ നിറമുള്ള ഒരു ചവര്‍പ്പുള്ള മരുന്ന് ഡോക്ടര്‍ സ്ഥിരമായി നല്‍കുമായിരുന്നു. പൊക്കം വരാന്‍ ഉള്ള ആഗ്രഹം കൊണ്ട് രുചി ഒന്നും നോക്കാതെ അത് കണ്ണടച്ചു കഴിക്കുമായിരുന്നു. ഓരോ തവണ ഡോക്ടറുടെ അടുത്ത് ചെല്ലുമ്പോള്‍ ഒരു ചുമരില്‍ ചാരി നിര്‍ത്തി പൊക്കം അളക്കും.
അവസാനം ഡോക്ടര്‍ തന്നെ പറഞ്ഞു ഇത് നടക്കുമെന്ന് തോന്നുന്നില്ല. കാര്യങ്ങള്‍ തിരിച്ചറിയാന്‍ ആകുന്ന പ്രായമായപ്പോള്‍ ഒരു ദിവസം അച്ഛന്‍ തന്നെയും സഹോദരിയേയും വിളിച്ചിട്ട് പറഞ്ഞു, നിങ്ങള്‍ ഇനി അധികം പൊക്കം വയ്ക്കില്ല ഇപ്പോള്‍ ഉള്ളതില്‍ നിന്ന് ഇനി വലിയ മാറ്റമൊന്നും ഉണ്ടാകാന്‍ പോകുന്നില്ല ചികിത്സ ഒക്കെ ഭയങ്കര ചെലവാണ്. നമ്മളെക്കൊണ്ട് താങ്ങില്ല. മാത്രമല്ല ചാന്‍സ് ഫിഫ്റ്റി ഫിഫ്റ്റി മാത്രമേയുള്ളൂ. പാര്‍ശ്വഫലങ്ങള്‍ ഉണ്ടാവുകയും ചെയ്യും.
എന്നാല്‍ ഇതൊക്കെ കേള്‍ക്കുന്നതിനു മുമ്പ് തന്നെ ഞങ്ങളുടെ മനസ്സ് ആ സത്യവുമായി പൊരുത്തപ്പെട്ടിരിക്കുന്നു. പണ്ട് സ്‌കൂളില്‍ പോകുമ്പോള്‍ ബാക്കി കുട്ടികള്‍ക്ക് എല്ലാം പൊക്കമുള്ളത് കണ്ടിട്ട് പതുക്കെ നമ്മുടെ കാര്യവും ശരിയാകും എന്നായിരുന്നു കരുതിയിരുന്നത്. ചേച്ചിയാണ് എന്നേക്കാള്‍ കലാരംഗത്ത് ശേഭിക്കേണ്ടത്. കാരണം സ്‌കൂള്‍ കലോല്‍സവ വേദികളില്‍ ചേച്ചി ഒരുപാട് സമ്മാനങ്ങള്‍ വാരിക്കൂട്ടിയിട്ടുണ്ട്. പക്ഷേ ചേച്ചിക്ക് മടിയാണ്.ചുറ്റുമുള്ളവരെ നോക്കി വീട്ടില്‍ തന്നെ ഒതുങ്ങുന്ന പ്രകൃതമായി മാറി. മറ്റുള്ളവരെ നോക്കി നമുക്ക് ജീവിക്കാന്‍ പറ്റില്ല.
പലരും പലതും പറയും അതെല്ലാം കേട്ടില്ലെന്ന് വെച്ച് വിടുന്ന രീതിയാണ് എന്റേതെന്നും സൂരജ് വ്യക്തമാക്കുന്നു. ആദ്യം ഞാന്‍ ഒരു ചെറിയ കാര്‍ വാങ്ങി. പിന്നെ ഞങ്ങളുടെ നീളത്തിനെല്ലാം അനുയോജ്യമായ രീതിയില്‍ ഒരു നല്ല വീടും പണിതു, വീട്ടില്‍നഞങ്ങളുടെ പൊക്കത്തിന് അനുസരിച്ചാണ് സ്വിച്ച് ബോര്‍ഡുകളെല്ലാം ചെയ്തിരിക്കുന്നത്. അടുത്തതായി എന്റെ ഏറ്റവും വലിയ സ്വപ്നമാണ് ചേച്ചിയുടെ വിവാഹം.
ചേച്ചിയെ സ്വീകരിക്കാന്‍ കഴിയുന്ന വലിയ മനസുള്ള ഒരാളെ വേണം. എന്റെ സുന്ദരിക്കുട്ടിയെ ധൈര്യമായി അയാളുടെ കൈ പിടിച്ച് കൊടുക്കണം, നടക്കും നടക്കാതെ എവിടെ പോകാന്‍ എന്നും സൂരജ് പറയുന്നു. മമ്മൂക്ക, ഷക്കീല ചേച്ചി, തമിഴ് നടന്‍ വിക്രം സാര്‍ എന്നിവരുടെയെല്ലാം ഒക്കത്തിരിക്കാനുള്ള ഭാഗ്യമുണ്ടായി. എല്ലാവരും ഇതിനെപറ്റി ചോദിക്കും ശരിക്കും പറഞ്ഞാല്‍ സ്റ്റേജില്‍ പെര്‍ഫോം ചെയ്യുമ്പോള്‍ അതിനെപ്പറ്റിയൊന്നും ആലോചിക്കാറില്ല.
മുകേഷ് അംബാനി ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് സിപിഐക്ക് 25 കോടി രൂപ സംഭാവന നല്‍കാനായി എത്തിയത് വെളിപ്പെടുത്തി പന്ന്യന്‍ രവീന്ദ്രന്‍. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
അംബാനി പണവുമായി സിപിഐ നേതാവ് എ.ബി ബര്‍ദനെയാണ് കാണാന്‍ വന്നത്. എന്നാല്‍ ബര്‍ദന്‍ ഒരു രൂപ പോലും വാങ്ങാതെ അംബാനിയെ മടക്കി അയച്ചുവെന്നും താന്‍ സാക്ഷിയാണെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.
ഒന്നാം യുപിഎ സര്‍ക്കാര്‍ ഭരിച്ചത് ഇടത് പാര്‍ട്ടികളുടെ കൂടി പിന്തുണയിലായിരുന്നു. 2006 ല്‍ പാര്‍ട്ടിയുടെ കേന്ദ്ര എക്സിക്യൂട്ടീവ് അംഗമായിരുന്നു പന്ന്യന്‍. അക്കാലത്താണ് അംബാനി പണവുമായി എത്തിയതെന്നാണ് പന്ന്യന്‍ രവീന്ദ്രന്‍ വെളിപ്പെടുത്തിയത്. സിപിഐയുമായുള്ള ബന്ധം മെച്ചപ്പെടുത്താനെന്നും പറഞ്ഞാണ് വന്നത്.
‘ഒരു ദിവസം പാര്‍ട്ടി ഓഫീസില്‍ പോയപ്പോള്‍ ബര്‍ദന്‍ പറഞ്ഞു, ഇരിക്ക് ഒരാള്‍ ഇപ്പോള്‍ വരും എന്ന്. അപ്പോഴാണ് റിലയന്‍സിന്റെ മുതലാളി വരുന്നത്. നമ്മള്‍ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തണം. ഞങ്ങടെ കയ്യില്‍ നിന്ന് പണമൊന്നും ഈ പാര്‍ട്ടി വാങ്ങിയിട്ടില്ല. അതുകൊണ്ട് പണവുമായി വന്നതാണ്. ആദ്യത്തെ കൂടിക്കാഴ്ച ആയതുകൊണ്ട് 25 കോടി രൂപയുണ്ട്’. പാര്‍ട്ടിക്ക് സംഭാവന നല്‍കാനാണെന്ന് പറഞ്ഞു.
അപ്പോഴേക്കും ബര്‍ദന്റെ മുഖം മാറി. ഇത് നേരത്തെ പറഞ്ഞിരുന്നെങ്കില്‍ ഇവിടെ വരേണ്ടിയിരുന്നില്ലല്ലോ എന്ന് ബര്‍ദന്‍ പറഞ്ഞു. ഞങ്ങള്‍ പണം പിരിക്കുന്ന പാര്‍ട്ടിയാണ്. പക്ഷെ ഇത്തരം കോര്‍പറേറ്റുകളുടെ പണം ഞങ്ങള്‍ക്ക് വേണ്ട എന്നാണ് അന്ന് ബര്‍ദന്‍ പറഞ്ഞത്,’ പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.ഉറച്ച നിലപാടുകള്‍ സ്വീകരിക്കാന്‍ ബര്‍ദനെ പോലുള്ള നേതാക്കള്‍ക്ക് മാത്രമേ സാധിക്കൂ എന്നും പന്ന്യന്‍ കൂട്ടിച്ചേര്‍ത്തു.
പട്ടത്ത് ദുരൂഹ സാഹചര്യത്തിൽ ഉപേക്ഷിക്കപ്പെട്ട വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആതിദ്യനാഥിനും എതിരേ മുദ്രാവാക്യങ്ങള്‍ എഴുതിയ വാഹനമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. തിരുവനനന്തപുരം പട്ടത്തുനിന്നാണ് വാഹനം കസ്റ്റഡിയിലെടുത്തത്. ഉത്തര്‍പ്രദേശ് രജിസ്‌ട്രേഷനിലുള്ള കാറാണ് സ്വകാര്യ ഹോട്ടലിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഹോട്ടലിൽ ബഹളമുണ്ടാക്കി വാഹനം ഉപേക്ഷിച്ച് കടന്ന് കളഞ്ഞ പഞ്ചാബ് സ്വദേശിക്കായി പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കി. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് പട്ടത്തെ സ്വകാര്യ ഹോട്ടലിലേക്ക് സംശയകരമായ സാഹചര്യത്തിൽ പഞ്ചാബ് സ്വദേശി എത്തിയത്.
ഞായറാഴ്ച വൈകീട്ടോടെയാണ് വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തത്. ആര്‍എസ്എസിനെ വിമര്‍ശിച്ചും കർഷക സമരം, പുൽവാമ ഭീകരാക്രമണം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്കും ആർഎസ്എസിനും എതിരായ വാചകങ്ങൾ കാറിന് പുറത്ത് എഴുതിയിട്ടുണ്ടായിരുന്നു. കറുത്ത മഷി കൊണ്ട് കാറിന് ചുറ്റും വലിയ അക്ഷരത്തിലാണ് ഇവ എഴുതിയിരിക്കുന്നത്. അമിത വേഗതയിലായിരുന്നു കാർ ഹോട്ടലിന് മുന്നിൽ നിർത്തിയത്. സുരക്ഷാ ജീവനക്കാർ ചോദ്യം ചെയ്തപ്പോൾ ഇയാൾ അസ്വസ്ഥനായി ഹോട്ടലിലെ ബാറിലേക്ക് പോയി. കാറിലെ എഴുത്തും പെരുമാറ്റവും ശ്രദ്ധയിൽപ്പെട്ടതോടെ ഹോട്ടൽ ജീവനക്കാർ ഇയാൾക്ക് മദ്യം നൽകിയില്ല. ആകെ പ്രകോപിതനായ ഇയാൾ പിന്നീട് ഹോട്ടലിൽ ബഹളം വച്ചു. സുരക്ഷാ ജീവനക്കാരെ ഭീഷണിപ്പെടുത്തി.
ഹോട്ടൽ അധികൃതർ പൊലീസിന് വിവരം അറിയിച്ചതോടെ ഇയാൾ കാർ ഉപേക്ഷിച്ച് സംഭവസ്ഥലത്തുനിന്ന് ഇയാള്‍ ഓട്ടോറിക്ഷയില്‍ കയറി രക്ഷപ്പെടുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ഇയാളെ കണ്ടെത്താന്‍ പൊലീസ് നഗരത്തില്‍ തിരച്ചില്‍ ആരംഭിച്ചു. ഡ്രൈവര്‍ യുപി സ്വദേശിയാണെന്നാണ് സൂചന. കാര്‍ എ.ആര്‍ ക്യാമ്പിലേക്ക് മാറ്റി.
ബോംബ് സ്ക്വാഡും ഡോഗ് സ്വകാഡും സ്ഥലത്തെത്തി. കാറിലുണ്ടായിരുന്ന ബാഗുകളിൽ നിന്ന് പഴകിയ വസ്ത്രങ്ങളും കേബിളുകളും ഇലക്ട്രോണിക് വസ്തുക്കളും കണ്ടെത്തിയിട്ടുണ്ട്. ഉണങ്ങിയ നിലയിലായിരുന്നു കാറിന് പുറത്തെ മഷി. ഈ വാചകങ്ങളുമായി കാർ ഇത്രയും ദൂരം സഞ്ചരിച്ചതെങ്ങനെയെന്നാണ് പൊലീസിനെ ആശയക്കുഴപ്പത്തിലാക്കുന്നത്. പഞ്ചാബ് സ്വദേശിയായ രത്തന്‍ സിംഗ് എന്നയാളുടെ പേരിലാണ് കാര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അതേസമയം ഇയാള്‍ തന്നെയാണോ കാര്‍ ഓടിച്ച് വന്നതെന്ന് വ്യക്തമല്ല. ഇയാൾക്കായി പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. സംഭവം ഉന്നത നേതൃത്വത്തെയും വിവിധ അന്വേഷണ ഏജൻസികളെയും പൊലീസ് അറിയിച്ചിട്ടുണ്ട്.
അഡ്വ. ബൈജു വർക്കി തിട്ടാല
ബ്രിട്ടനിൽ പ്രസവവും പ്രസവാനന്തര അവകാശങ്ങളും സംരക്ഷിക്കപ്പെട്ടിരിക്കുന്നത് സത്രീകൾ തൊഴിലിടങ്ങളിൽ യാതൊരു തരത്തിലുള്ള അവഗണനകളും അനുഭവിക്കരുതെന്ന തത്ത്വത്തിൽ നിന്നുമാണ്, ഈ തത്ത്വത്തിന്റെ ഉടവിടം തന്നെ ഒരു യൂറോപ്യൻ കോടതിവിധിയാണ്. യൂറോപ്യൻ യൂണിയൻ വിധിയെന്ന് പറയുമ്പോൾ ബ്രിക്‌സിറ്റ് എന്തായി എന്ന ഒരു സംശയം സ്വഭാവികം. ബ്രിട്ടീഷ് നിയമങ്ങള്‍” Continues to apply as retained case law unless modified intentionally” അതായത് നിലവിൽ നില്ക്കുന്ന നിയമങ്ങള്‍ ജഡജ്‌മെന്റുകള്‍ ഡൊമസ്റ്റിക് നിയമത്തില്‍ മാറ്റം വരുത്തി മറ്റ് നിയമനിര്‍മാണം നടത്തുന്നത് വരെ ബ്രിട്ടീഷ് നിയമത്തില്‍ EU നിയമങ്ങള്‍, കോടതി വിധികള്‍ ബാധകമായിരിക്കൂ.
തൊഴിലാളിയ്ക്കു നൽകിയിരിക്കുന്ന നിർവചനം ഒരു സ്ഥാപനത്തിൽ പണിയെടുക്കുന്ന വ്യക്തി എന്നത് മാത്രമാണ്. അതായത് ഒരു സ്ഥാപനത്തിലെ തൊഴിലാളിയുടെ ഗ്രേഡ് അല്ലെങ്കിൽ പദവി എന്നതിനെ ആസ്പദമാക്കിയല്ല തൊഴിലാളി എന്ന പദം നിർവചിച്ചിരിക്കുന്നത് എന്ന് ചുരുക്കം. ഒരു തൊഴിൽ സ്ഥാപനത്തിൽ പണിയെടുക്കുന്ന മാനേജരും ആ സ്ഥാപനത്തിലേതന്നെ ക്ലീനറും തൊഴിലാളി എന്ന പദത്തിന്റെ പരിധിയിലാണ് വരുന്നത്. കുറച്ചുകൂടി വിശദീകരിച്ചാൽ, ഒരു സ്ഥാപനത്തിൽ ജോലിചെയ്യുന്ന മാനേജർ സ്ത്രീയാണെങ്കിൽ അവർക്കു ലഭിക്കുന്ന അവകാശങ്ങളും അതേ സ്ഥാപനത്തിലെ ക്ലീനിംഗ് തൊഴിലിൽ ഏർപ്പെട്ടിരിക്കുന്ന സ്ത്രീ തൊഴിലാളിക്കു ലഭിക്കുന്നതും തുല്യ അവകാശമായിരിക്കും.
ഒരു ബ്രിട്ടീഷ് സ്ത്രീ തൊഴിലാളിക്ക് എപ്പോഴാണ് Pregnancy and maternity നിയമസംരക്ഷണം ലഭിക്കുക?
1. ഒരു തൊഴിലാളി താൻ ഗർഭണിയാണ് എന്ന് തന്റെ തൊഴിൽ ദാതാവിനെ അറിയിക്കുക; 2. കുട്ടിയുടെ ജനനം പ്രതീക്ഷിക്കുന്ന അവധിയുടെ ആഴ്ച (EWC);
3. ഏത് സമയത്താണ് തൊഴിൽ അവധിയിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്നത്.
താന്‍ ഗര്‍ഭിണിയാണ് എന്ന് തൊഴിലാളിയെ അറിയിക്കുക.
തൊഴിലാളി തന്റെ തൊഴിൽ ദാതാവിനെ താൻ ഗർണിയാണെന്ന് അറിയിക്കുക എന്നത് തൊഴിലാളിയുടെ അവകാശങ്ങൾ മൊത്തമായോ ഭാഗികമായോ നിഷേധിക്കപ്പെടാൻ സാധ്യതയുണ്ട്. ഇത്തരത്തില്‍ നിഷേധിക്കപ്പെടുന്ന അവകാശങ്ങൾ കോടതിയിലൂടെ ചലഞ്ച് ചെയ്താൽ തൊഴിൽ ദാതാവ് തൊഴിലാളിയുടെ നിയമപരമായ കടമയില്‍ വീഴ്ച വരുത്തിയെന്നും അതുമൂലമാണ് നിയമലംഘനം ഉണ്ടായതെന്നും വാദിക്കാന്‍ സാധ്യതയുണ്ട്. ഏത് സമയത്താണ് തൊഴിലാളി തന്റെ ഗർഭകാല അവധിയിലേക്ക് പ്രവേശിക്കാനാഗ്രഹിക്കുന്നതെന്ന് തൊഴിൽ ദാതാവിനെ അറിയിക്കേണ്ടതും തൊഴിലാളിയുടെ നിയമപരമായ ബാധ്യതയാണ്.
കുട്ടിയുടെ ജനനത്തിന് പ്രതീക്ഷിക്കുന്ന ആഴ്ച (Notification of Expected Date of Child Birth)
ഏതാണ്ട് എല്ലാ തൊഴില്‍ സ്ഥാപനവും Maternity Certificate ചോദിക്കാൻ സാധ്യതയുണ്ട്. Maternity Certificate എന്നാൽ താൻ ഗർഭിണിയാണെന്നും കുഞ്ഞിന്റെ പ്രതീക്ഷിക്കപ്പെടുന്ന ജനന സമയം (Expected child birth date) ഇന്നതായിരിക്കുമെന്ന് ഒരു മിഡ് വൈഫ് അല്ലെങ്കിൽ ഡോക്ടർ സാക്ഷ്യപ്പെടുത്തി നൽകുന്നതാണ് . ഇത്തരത്തില്‍ Maternity Certificate issue ചെയ്യേണ്ടത് ഡോക്ടറുടെ നിയമപരമായ ഉത്തരവാദിത്തമാണ്.
മേല്പറഞ്ഞ EWC 15th weeks മുമ്പ് തന്നെ ഇത്തരത്തിലുള്ള നോട്ടിഫിക്കേഷന്‍ നല്കിയിരിക്കണം, എന്നിരുന്നാലും ഒരു തൊഴിലാളിക്ക് ന്യായമായ കാരണത്താൽ ഇപ്രകാരമുള്ള notification നല്കാൻ സാധ്യതമല്ലെങ്കിലും നിയമ പരിരക്ഷ ലഭിക്കും. ഉദാ: ഗർഭണിയായ തൊഴിലാളി ഈ സമയത്ത് ഹോസ്പിറ്റലിലാണെങ്കിൽ, മറ്റെന്തെങ്കിലും അസുഖബാധിതയായി അവധിയില്‍ആണെങ്കിൽ തുടങ്ങിയവ. എന്നിരുന്നാൽ തന്നെയും കഴിയുന്നത്ര വേഗത്തിൽ തൊഴിൽ ദാതാവിന് ഈ Notification നൽകാൻ തൊഴിലാളിയ്ക്കും ബാധ്യതയുണ്ട്. ഇത്തരത്തില്‍ notification നല്കാതിരിക്കാൻ തൊഴിലാളിക്ക് ഉചിതമായ കാരണം ഉണ്ടെങ്കിൽ അത് പരിഗണിക്കപ്പെടും. മാത്രമല്ല, വളരെ പ്രമാദമായ ഒരു കേസിൽ തൊഴിലാളിയുടെ അജ്ഞതകൊണ്ട് notification നല്കാതിരുന്നാലും അത് വേണ്ട വിധം തൊഴിലാളിക്ക് തെളിയിക്കാനായാൽ ആനുകൂല്യങ്ങൾക്ക് പരിഗണിക്കപ്പെടും . എന്നിരുന്നാലും മനപ്പൂർവ്വം notification നല്കാതിരിക്കുന്നത് സ്വീകാര്യമല്ല. ഇത്തരത്തില് notification കൈപ്പറ്റിയ തൊഴിൽദാതാവ് എന്നുമുതലാണ് തൊഴിലാളി അവധിയിൽ പ്രവേശിക്കുന്നതെന്ന നോട്ടിഫിക്കേഷനും നല്കിയിരിക്കണം.
24 ആഴ്ചത്തെ ഗർഭാവസ്ഥക്ക് ശേഷം കുട്ടി ജനിക്കുന്നതിനെയാണ് Child Birth ആയി ബ്രിട്ടീഷ് നിയമം നിർമിച്ചിരിക്കുന്നത്. ഇതിൽ കുട്ടി ജീവനോടെയോ അല്ലാതയോ എന്നത് പ്രസക്തമല്ല. അതായത് 24 ആഴ്ച ഗര്ഭിണിയായിരിക്കുകയും അതിനുശേഷം ജീവനോടെയോ അല്ലോതെയോ ഒരു കുട്ടിക്ക് ജന്മംനൽകുകയും ചെയ്യുന്ന ഒരു സ്ത്രീ തൊഴിലാളിക്ക് ബ്രിട്ടീഷ് നിയമം പ്രകാരം എല്ലാവിധ ആനുകൂല്യങ്ങൾക്കും അവകാശങ്ങൾക്കും യോഗ്യതയുണ്ട്.എന്നാൽ ഒരു തൊഴിലാളി മേല്പറഞ്ഞ കാലാവധിക്കുള്ളിൽ , അതായത് 24 ആഴ്ച പൂർത്തീകരിക്കും മുൻപ് പ്രസവിച്ചാൽ, നിയമപമായ പല അവകാശങ്ങൾക്കും നിയന്ത്രണമുണ്ട്. അതായത് പ്രസവാനന്തര അവധി, നിയമപരമായ പ്രസവ സമാനമായ വേതനം മുതലായവ ഇല്ലാതായായി പോവുകയാണ്.
ഇത്തരത്തില്‍ notification നല്കാതിരിക്കാൻ തൊഴിലാളിക്ക് ഉചിതമായ കാരണം ഉണ്ടെങ്കിൽ അത് പരിഗണിക്കപ്പെടും. മാത്രമല്ല, വളരെ പ്രമാദമായ ഒരു കേസിൽ തൊഴിലാളിയുടെ അജ്ഞതകൊണ്ട് notification നല്കാതിരുന്നാലും അത് വേണ്ട വിധം തൊഴിലാളിക്ക് തെളിയിക്കാനായാൽ ആനുകൂല്യങ്ങൾക്ക് പരിഗണിക്കപ്പെടും . എന്നിരുന്നാലും മനപ്പൂർവ്വം notification നല്കാതിരിക്കുന്നത് സ്വീകാര്യമല്ല. ഇത്തരത്തില് notification കൈപ്പറ്റിയ തൊഴിൽദാതാവ് എന്നുമുതലാണ് തൊഴിലാളി അവധിയിൽ പ്രവേശിക്കുന്നതെന്ന നോട്ടിഫിക്കേഷനും നല്കിയിരിക്കണം.
ഒരു തൊഴിലാളിയുടെ Maternity അവധി 52 ആഴ്ച വരെ അനുവദിച്ചിരിക്കുന്നു. തൊഴിലാളിയുടെ Maternity അവധിയുടെ ആദ്യഭാഗത്തെ Ordinary Maternity leave(OML)ആയി കണക്കാക്കപ്പെടുന്നു. OML ആരംഭിക്കുന്നത് താഴെപ്പറയുന്ന വിധത്തിലാണ്:-
1) ഒരു തൊഴിൽ ദാതാവിനെ തൊഴിലാളി തന്റെ Maternity leave ആരംഭിക്കാൻ ആഗ്രഹിച്ച് അറിയിച്ച ദിവസം മുതൽ (ഏത് ദിവസം മുതലാണ് തന്റെ Maternity Leave എടുക്കുവാൻ ആഗ്രഹിക്കുന്നതെന്ന് തൊഴിൽ ദാതാവിനെ അറിയേക്കണ്ടത് തൊഴിലാളിയുടെ നിയമപരമായ ബാധ്യതയാണ്);
2) തൊഴിലാളി Pregnancyയുമായി ബന്ധപ്പെട്ട രോഗ കാരണത്താല്‍ അവധിയില്‍ ഇരിക്കുകുയും പ്രസ്തുത അവധി EWC ക്ക് നാലാഴ്ച മുമ്പുള്ള ആദ്യ ദിവസം വരെ അവധി തുടരുകയും ചെയ്താല്‍;
3) മേല്‍പറഞ്ഞ ദിവസങ്ങള്‍ (OML) തീയതിക്കു മുമ്പ് കുട്ടി ജനിച്ചാല്‍, കുട്ടി ജനിക്കുന്ന ദിവസത്തിന്റെ അടുത്തദിവസം(from the Following Day)
പ്രസവ അവധിയുടെ രണ്ടാം ഭാഗം
(Second part of the maternity Leave) ആണ് Additional maternity leave(AML). AML അവസാനിക്കുന്നതിന്റെ അടുത്തദിവസം മുതലാണ്. പ്രസവ അനന്തര അവധി 52 ആഴ്ചവരെ എടുക്കാന്‍ തൊഴിലാളിക്ക് അവകാശമുണ്ട്. 52 ആഴ്ചയില്‍ 2 ആഴ്ച നിര്‍ബന്ധിത പ്രസവ അവധിയാണ്. Compulsory maternity Leave കുട്ടി ജനിക്കുന്നുന്നത് മുതല്‍ തുടങ്ങുന്നു. Additional maternity Leave 26 ആഴ്ച വരെയാണ്.
Maternity leave Vs Employment ContractMaternity Leave എടുക്കുന്ന അവധി കാലയളവില്‍ തൊഴില്‍ കരാറിന്റെ നിയമപരമായ positioning പ്രസവ അവധിയിരിക്കുന്ന തൊഴിലാളിയുടെ അവധി absent ആയി കണക്കാക്കപ്പെടുന്നില്ല. അതായത് ഒരു തൊഴിലാളി തന്റെ പ്രസവകാല അവധിയില്‍ ഇരിക്കുമ്പോള്‍ തൊഴില്‍ കരാര്‍ അവസാനിക്കുന്നില്ല, മറിച്ച Employment contract തുടരുന്നു. ഈ കാലയളവില്‍ തൊഴിലാളി എല്ലാവിധി ആനുകൂല്യങ്ങള്‍ക്കു അവകാശമുണ്ട്. ഈ കാലയളവില്‍ തൊഴിലാളി തൊഴില്‍ നിന്ന് അവധി ആയി കണക്കാക്കപ്പെടുന്നതല്ല. മാത്രമല്ല ഈ കാലയളവില്‍ തൊഴിലാളിയോട് less favorable ആയി പെരുമാറിയാല്‍ Maternity discrimination ആയി കണക്കാക്കപ്പെട്ടു. തൊഴിലാളി Maternity അവധിയില്‍ ഇരുക്കുന്ന സമയത്ത് തൊഴിലാളിക്കോ തൊഴില്‍ ദാതാവിനോ തൊഴില്‍ കരാര്‍ അവസാനിപ്പിക്കണമെങ്കില്‍, കരാര്‍ പ്രകാരമുള്ള notice period ല്‍ നോട്ടീസ് നല്‍കി കരാര്‍ അവസാനിപ്പിക്കണമെങ്കില്‍, കരാര്‍ അവസാനിപ്പിക്കാവുന്നതാണ്. അവധിയില്‍ ഇരിക്കുന്ന സമയത്ത് തൊഴിലാളി pay review നടത്തിയാലേ, വര്‍ധനവ് താഴെയായല്‍ വര്‍ധനവില്‍ നിന്നും തൊഴിലാളിയെ ഒഴിവാക്കിയാല്‍ അത് discrimination ആയി കണക്കാക്കപ്പെടൂ.
Maternity leave-ല്‍ ഇരിക്കുന്ന സമയത്ത് Employment contract & Statutory Annual Leave വും തൊഴിലാളിക്ക് ലഭിക്കൂ. അതായത് തൊഴിലാളി Maternity അവധിയില്‍ ഇരിക്കുന്ന കാലയളവില്‍(Continuity of Employment) തൊഴിലാളിക്ക് കരാര്‍ പ്രകാരവും statuary ആയും കിട്ടേണ്ട Annual leave, maternity leave ആയി ലഭിക്കേണ്ടതാണ്.
വാഴൂര്‍ റോഡില്‍ തെങ്ങണയ്ക്ക് സമീപം ഇല്ലിമൂട്ടില്‍ നിയന്ത്രണം വിട്ട കാര്‍ മതിലില്‍ ഇടിച്ച് യുവാവ് മരിച്ചു.മമ്മൂട് വെങ്കോട്ട കുളത്തുങ്കല്‍ ലാലിച്ചന്റെ മകന്‍ ബോബിന്‍ കെ ലാലിച്ച(26)നാണ് മരിച്ചത്. ബോബിനൊപ്പമുണ്ടായിരുന്ന സുഹൃത്തിനും അപകടത്തില്‍ സാരമായി പരിക്കേറ്റിട്ടുണ്ട്. ഞായറാഴ്ച പുലര്‍ച്ചെ രണ്ടരയോടെ കേറ്ററിംങ് ജോലികള്‍ക്കു ശേഷം മടങ്ങുകയായിരുന്നു വെങ്കോട്ട സ്വദേശികളായ സംഘം.
ഇവര്‍ സഞ്ചരിച്ച കാര്‍ ഇല്ലിമൂടിനു സമീപം നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ച് മറിയുകയായിരുന്നു .ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം വിട്ടു നല്‍കും. മാതാവ് സുബി.സഹോദരങ്ങള്‍ ലോബിന്‍, ലിബി.
നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെതിരെ കൂടുതൽ വെളിപ്പെടുത്തലുകൾ. കേസിലെ പ്രതികളെ അപായപ്പെടുത്താനും ദിലീപ് ഗൂഢാലോചന നടത്തിയെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ വെളിപ്പെടുത്തി.
ഗൂഢാലോചന നടത്തിയതിന്റെ എല്ലാ വിവരങ്ങളും പോലീസിന് കൈമാറിയിട്ടുണ്ടെന്നും ബാലചന്ദ്രകുമാർ സ്വകാര്യ ചാനലിനോട് പറഞ്ഞു. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ നടൻ ദിലീപിനെതിരെ പുതിയ കേസ് ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്തിരുന്നു.
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന് ചൂണ്ടിക്കാട്ടി ദിലീപ്, സഹോദരൻ അനൂപ് അടക്കം ആറു പേർക്കെതിരെയാണ് ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് കേസ് രജിസ്റ്റർ ചെയ്തത്.ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ദിലീപ്, വീട്ടിൽവെച്ച് സഹോദരൻ അടക്കമുള്ളവരോട് അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ എന്തെങ്കിലും ചെയ്യണമെന്നും ‘എസ്പി കെഎസ് സുദർശന്റെ കൈ വെട്ടണം’ എന്ന് പറഞ്ഞതായും ബാലചന്ദ്രകുമാർ മീഡിയവൺ ചാനലിനോട് വെളിപ്പെടുത്തിതായാണ് റിപ്പോർട്ട്.
തെന്നിന്ത്യന്‍ സിനിമാതാരം സത്യരാജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയില്‍ കഴിയുന്നത്. കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന താരത്തിന്റെ ആരോഗ്യ നില മോശമായതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ദിവസങ്ങള്‍ക്ക് മുമ്പാണ് താരത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെ താരം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ഇതിനിടെ ആരോഗ്യ നില മോശമായി. സത്യരാജിന്റെ ഇപ്പോഴത്തെ ആരോഗ്യ നിലയെക്കുറിച്ചുള്ള അധികൃതര്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
കൊവിഡ് മൂര്‍ച്ഛിതാണ് ആശുപത്രിയില്‍ പേവേശിപ്പിക്കാന്‍ കാരണം എന്നാണ് റിപ്പോര്‍ട്ടുകള്‍. മൂന്ന് ദിവസത്തിനുള്ളില്‍ ആശുപത്രി വിടാമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം, സിനിമ മേഖലയില്‍ നിരവധി പ്രമുഖരാണ് കൊവിഡ് ബാധിതരാകുന്നത്.
സംവിധായര്‍ പ്രിയദര്‍ശന്‍ കഴിഞ്ഞ ദിവസം കൊവിഡ് പോസിറ്റീവ് ആയിരുന്നു. മഹേഷ് ബാബു, തൃഷ, സ്വര ഭാസ്‌കര്‍ എന്നിവര്‍ക്കും അടുത്ത ദിവസങ്ങളായി കൊവിഡ് ബാധിച്ചിരുന്നു. രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ഉയരുകയാണ്. ഒമിക്രോണ്‍ ബാധിതരുടെ എണ്ണവും ഉയരുകയാണ്.
അഫ്ഗാനിസ്ഥാനില്‍ എയര്‍ലിഫ്റ്റിനിടെ കാണാതായ പിഞ്ചുകുഞ്ഞിനെ മാസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ കണ്ടെത്തി കുടുംബത്തിന് കൈമാറി. ആറ് മാസം പ്രായമുള്ള സൊഹൈല്‍ അഹ്‌മദി എന്ന കുഞ്ഞാണ് ബന്ധുക്കളുടെ അടുത്ത് തിരിച്ചെത്തിയത്.
സൊഹൈല്‍ അഹ്‌മദി എന്ന പിഞ്ചുകുഞ്ഞിനെ മാസങ്ങള്‍ നീണ്ട തെരച്ചിലിന് ഒടുവിലാണ് കണ്ടെത്തുന്നത്. കാബൂളില്‍ തന്നെയായിരുന്നു കുട്ടി ഉണ്ടായിരുന്നത്. ശനിയാഴ്ച സൊഹൈല്‍ അഹ്‌മദിയെ കാബൂളില്‍ തന്നെയുള്ള ബന്ധുക്കള്‍ക്ക് കൈമാറുകയായിരുന്നു.
അഫ്ഗാനില്‍ താലിബാന്‍ ഭരണം പിടിച്ചെടുത്ത സമയത്ത് അമേരിക്കയുടെ നേതൃത്വത്തില്‍ ആളുകളെ ഒഴിപ്പിക്കാന്‍ വേണ്ടി നടന്ന രക്ഷാപ്രവര്‍ത്തനത്തിനിടെ കുഞ്ഞിനെ കാണാതാവുകയായിരുന്നു. ആഗസ്റ്റ് 19നായിരുന്നു അന്ന് രണ്ട് മാസം മാത്രം പ്രായമുണ്ടായിരുന്ന കുഞ്ഞിനെ കാണാതായത്.
രാജ്യം വിടാനുള്ള ശ്രമത്തിന് ഇടയില്‍ വിമാനത്താവളത്തിലേക്ക് കയറാന്‍ ബുദ്ധിമുട്ട് നേരിട്ടതോടെയാണ് സൊഹൈലിന്റെ പിതാവ് വിമാനത്താവളത്തിന്റെ മതിലില്‍ നിന്ന അമേരിക്കന്‍ സൈനികന്റെ കൈയ്യിലേക്ക് കുഞ്ഞിനെ നല്‍കിയത്.
പിന്നീടുണ്ടായ തിക്കിലും തിരക്കിലും കുഞ്ഞിനെ കാണാതാവുകയായിരുന്നു. താലിബാന്‍ ക്രൂരത ഭയന്ന് പലായനം ചെയ്തവരുടെ നേര്‍ചിത്രമായി കുഞ്ഞിനെ മതിലിന് പുറത്തൂടെ കൈമാറുന്ന ചിത്രം അന്താരാഷ്ട്ര തലത്തില്‍ മാറിയിരുന്നു.
രാജ്യം വിടുന്നവര്‍ വിമാനത്താവളത്തിലേക്ക് ഇരച്ചുകയറിയതിന് പിന്നാലെയാണ് മുള്ളുവേലിക്ക് പുറത്തുകൂടെ നവജാത ശിശുവിനെ മിര്‍സ അലി സൈനികന്റെ കയ്യില്‍ ഏല്‍പ്പിച്ചത്.
പെട്ടന്ന് തന്നെ വിമാനത്താവളത്തിന്റെ ഗേറ്റ് കടക്കാനാവുമെന്ന പ്രതീക്ഷയിലായിരുന്നു മിര്‍സ അലി അമ്മദി കുഞ്ഞിനെ സൈനികനെ ഏല്‍പ്പിച്ചത്. അരമണിക്കൂറില്‍ അധികമെടുത്താണ് മിര്‍സ അലിക്കും കുടുംബത്തിനും വിമാനത്താവളത്തിന് അകത്ത് കടക്കാന്‍ സാധിച്ചത്.
വിമാനത്താവളത്തിന് അകത്തെത്തി കുഞ്ഞിനെ തെരക്കിയെങ്കിലും കണ്ടെത്താനാവാതെ വരികയായിരുന്നു. ദിവസങ്ങളോളം അന്വേഷിച്ച് കുഞ്ഞിനെ കണ്ടെത്താനാവാതെ വന്നതിന് പിന്നാലെ മിര്‍സ അലിയേയും കുടുംബത്തേയും ആദ്യം ഖത്തറിലേക്കും അവിടെ നിന്ന് ജര്‍മനിയിലേക്കും ഒടുവില്‍ യുഎസിലേക്കും മാറ്റുകയായിരുന്നു.
കുഞ്ഞിനെ കണ്ടെത്തുമെന്ന യുഎസ് സൈന്യത്തിന്റെ വാക്ക് പൂര്‍ത്തിയായ സന്തോഷത്തിലാണ് ഈ പിതാവുള്ളത്. നവംബര്‍ മാസത്തില്‍ കാണാതായ കുഞ്ഞിനെ സംബന്ധിച്ച് റോയിട്ടേഴ്‌സ് പ്രത്യേക സ്റ്റോറി ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് 29 വയസ് പ്രായമുള്ള ടാക്‌സി ഡ്രൈവര്‍ ഹമീദ് സാഫിയുടെ കൈവശം കുഞ്ഞിനെ കണ്ടെത്തുന്നത്. വിമാനത്താവളത്തില്‍ നിന്ന് കിട്ടിയ കുഞ്ഞിനെ സ്വന്തം മകനെപ്പോലെ വളര്‍ത്തുകയായിരുന്നു ഇയാള്‍.
ഏഴ് ആഴ്ചകള്‍ നീണ്ട ചര്‍ച്ചകള്‍ക്കും അവസാനം താലിബാന്‍ പോലീസിന്റെ ചെറിയ ഇടപെടലിനും പിന്നാലെ കുഞ്ഞിനെ ബന്ധുക്കള്‍ക്ക് കൈമാറാന്‍ ഇയാള്‍ സമ്മതം മൂളുകയായിരുന്നു. യുഎസ് എംബസിയില്‍ സെക്യൂരിറ്റി ജീവനക്കാരനായി സേവനം ചെയ്യുകയായിരുന്നു മിര്‍സ അലി.
നിലവില്‍ അമേരിക്കയിലെ ടെക്സാസിലെ അഭയാര്‍ത്ഥി ക്യാംപില്‍ അഫ്ഗാന്‍ അഭയാര്‍ത്ഥികളായി കഴിയുകയാണ് മിര്‍സ അലിയും ഭാര്യ സുരയയും. കാബൂളിലുള്ള കുട്ടിയുടെ മുത്തച്ഛനും മറ്റ് ബന്ധുക്കള്‍ക്കുമാണ് കുട്ടിയെ കൈമാറിയത്. കുഞ്ഞിനെ രക്ഷിതാക്കള്‍ക്ക് ഒപ്പമെത്തിക്കാനുള്ള ശ്രമത്തിലാണ് ബന്ധുക്കളുള്ളത്.
കോന്നി പയ്യനാമണ്ണില്‍ ഭാര്യയെയും മകനെയും വെട്ടിക്കൊലപ്പെടുത്തി
ഗൃഹനാഥന്‍ ജീവനൊടുക്കി. പയ്യനാമണ്ണില്‍ തെക്കിനേത്ത് വീട്ടില്‍ സോണി, ഭാര്യ റീന, എട്ടുവയസ്സുകാരനായ മകന്‍ റയാന്‍ എന്നിവരെയാണ് ഞായറാഴ്ച രാവിലെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. റീനയുടെയും റയാന്റെയും മൃതദേഹങ്ങള്‍ വെട്ടേറ്റനിലയിലാണ് കിടപ്പുമുറിയില്‍ കണ്ടെത്തിയത്. സോണിയെ മറ്റൊരു മുറിയിലും മരിച്ചനിലയില്‍ കണ്ടെത്തി.
കൊല്ലത്തേക്ക് പോകുകയാണെന്ന് സോണി ബന്ധുവിനോട് പറഞ്ഞിരുന്നതിനാല്‍ വീടിന് പുറത്ത് കാണാത്തതില്‍ ആര്‍ക്കും ദുരൂഹത തോന്നിയില്ല. ഭാര്യയെയും മകനെയും കൊലപ്പെടുത്തിയ ശേഷം ഇയാള്‍ തൂങ്ങിമരിച്ചതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സോണിയുടെ സാമ്പത്തിക ബാധ്യതകളാകാം കൃത്യത്തിന് കാരണമായതെന്നും പോലീസ് കരുതുന്നു. സംഭവത്തില്‍ മറ്റ് ദുരൂഹതകളില്ലെന്നാണ് പ്രാഥമിക കണ്ടെത്തലെന്നും കൂടുതല്‍ അന്വേഷണം നടത്തുമെന്നും ജില്ലാ പോലീസ് മേധാവി മാധ്യമങ്ങളോട് പറഞ്ഞു.
നേരത്തെ വിദേശത്ത് ബിസിനസ് നടത്തിയിരുന്ന സോണിക്ക് സാമ്പത്തിക ബാധ്യതകളുണ്ടായിരുന്നു. സമീപകാലത്താണ് ഇയാള്‍ നാട്ടില്‍ തിരിച്ചെത്തിയത്. വെള്ളിയാഴ്ച വൈകീട്ട് താന്‍ കൊല്ലത്തേക്ക് പോവുകയാണെന്നും രണ്ടുദിവസം കഴിഞ്ഞേ മടങ്ങുകയുള്ളൂവെന്നും സോണി ഒരു ബന്ധുവിന് സന്ദേശമയച്ചിരുന്നു. അതിനാല്‍ തന്നെ സോണിയെ പുറത്തുകാണാത്തതില്‍ ആര്‍ക്കും സംശയം തോന്നിയില്ല.
എന്നാല്‍, മറ്റ് കുടുംബാംഗങ്ങളെയും പുറത്തുകാണാത്തതിനാല്‍ ബന്ധു വീട്ടിലെത്തി അന്വേഷിക്കുകയായിരുന്നു. ഇതിനിടെയാണ് തുറന്നുകിടന്നിരുന്ന ജനാലയിലൂടെ മൃതദേഹങ്ങള്‍ കണ്ടത്. തുടര്‍ന്ന് പോലീസിനെയും നാട്ടുകാരെയും വിവരമറിയിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ക്ക് രണ്ടുദിവസത്തെ പഴക്കമുണ്ടെന്നാണ് പോലീസ് പറയുന്നത്.
സോണി അടുത്തിടെ വിഷാദരോഗത്തിന് ചികിത്സ തേടിയിരുന്നതായും വിവരമുണ്ട്. സോണി-റീന ദമ്പതിമാര്‍ക്ക് കുട്ടികളില്ലാത്തതിനാല്‍ ഇവര്‍ ദത്തെടുത്ത് വളര്‍ത്തിയിരുന്ന കുട്ടിയാണ് റയാന്‍.സംഭവമറിഞ്ഞ് നിരവധി പേരാണ് സോണിയുടെ വീടിന് സമീപം തടിച്ചുകൂടിയത്. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും ഫൊറന്‍സിക് വിദഗ്ധരും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.