Latest News

ഡോ. ഐഷ വി

അനുജത്തിയുടെ പി എച്ച് ഡി യുടെ രണ്ടാം ഘട്ട ഡാറ്റാ കളക്ഷൻ ഒരു ഗ്രാമപ്രദേശത്ത് നിന്നും വേണമായിരുന്നു. അതിനാൽ കൊല്ലം ജില്ലയിലെ , ഏരൂർ പഞ്ചായത്താണ് തിരഞ്ഞെടുത്തത്. വെളിയത്തെ
ഒരു ബന്ധുവിന്റെ സഹായത്തോടെ അമ്മയും അനുജത്തിയും കൂടി ഏരൂരിലെത്തി. ബന്ധുവിന്റെ അമ്മ പ്രയാധിക്യത്തിലായിരുന്നതിനാൽ അവിടെ താമസിക്കേണ്ടെന്ന് നേരത്തേ തീരുമാനിച്ചിരുന്നു. അമ്മയും അനുജത്തിയും കൂടി നേരെ പഞ്ചായത്തോഫീസിലെത്തി. അവിടെ വച്ച് വാർഡ് മെമ്പറെ പരിചയപ്പെട്ടു. താമസിക്കാനൊരു സൗകര്യത്തിന്റെ കാര്യം സൂചിപ്പിച്ചു. ഉടൻ തന്നെ വാർഡ് മെമ്പർ അമ്മയെയും അനുജത്തിയേയും കൂട്ടി അവിടെ അടുത്തായി കട നടത്തുന്ന ഒരു തോമസിന്റെ കടയിലെത്തി. കടയുടെ മുൻവശത്തായി ഒരു എസ്ടിഡി/ഐഎസ്ഡി ബൂത്ത് സെറ്റ് ചെയ്തിട്ടുണ്ട്.

വാർഡ് മെമ്പർ ശ്രീ തോമസിനോട് കാര്യം പറഞ്ഞു. ഡാറ്റ കളക്ഷന് വേണ്ട ദിവസങ്ങളത്രയും അവരുടെ വീട്ടിൽ താമസിക്കുന്നത് സന്തോഷം തന്നെയെന്ന് ശ്രീ തോമസ് അറിയിച്ചു. അങ്ങനെ വാർഡ് മെമ്പർ അമ്മയേയും അനുജത്തിയേയും കൂട്ടി തോമസിന്റെ വീട്ടിലെത്തി. ധാരാളം കൃഷി ഭൂമിയുള്ള കുടുംബമായിരുന്നു തോമസിന്റേത്. കൃഷിപ്പണികളിൽ മുഴുകിയിരുന്ന തോമസിന്റെ ഭാര്യയ്ക്ക് വാർഡ് മെമ്പർ അനുജത്തിയേയും അമ്മയേയും പരിചയപ്പെടുത്തി കൊടുത്തു. അവർ അമ്മയേയും അനുജത്തിയേയും വീടിനകത്തേയ്ക് ആനയിച്ചു. അവർ ഒരു മുറി അമ്മയ്ക്കും അനുജത്തിയ്ക്കുമായി ഒരുക്കി കൊടുത്തു. ആ വീട്ടിൽ ലാന്റ് ഫോണുണ്ടായിരുന്നു. അതിൽ നിന്നും ഞങ്ങളുടെ വീട്ടിലേയ്ക്ക് അവിടെ എത്തിയ വിവരവും താമസ സൗകര്യം ലഭിച്ച വിവരവും വിളിച്ചറിയിച്ചു.

2000 ഡിസംബറിലെ ക്രിസ്തുമസ് വെക്കേഷനായിരുന്നു അവർ ആ ഡാറ്റാ കളക്ഷൻ ചെയ്തത്. അവിടെ നിന്നും ഭക്ഷണം കഴിച്ച ശേഷം അവർ വീണ്ടും പഞ്ചായത്ത് ഓഫീസിലെത്തി പഞ്ചായത്ത് പരിധി , വാർഡുകൾ വാർഡ് മെമ്പർമാർ എന്നിവയും സാംപിൾ ഡാറ്റ ശേഖരിക്കേണ്ട സ്ഥലങ്ങളും നിശ്ചയിച്ചു. തിരിച്ച് വീട്ടിലെത്തിയപ്പോഴേക്കും ആ വീട്ടിലെ മകൾ കോളേജിൽ നിന്നും തിരിച്ചെത്തി കൂട്ടുകാരുമായി ക്രിസ്തുമസ് വെക്കേഷൻ ആഘോഷമാക്കാനുള്ള തത്രപാടിലായിരുന്നു ആ കുട്ടി. 70 ശതമാനത്തോളം ഭിന്നശേഷിക്കാരി . വസ്ത്രം ഊരണമെങ്കിലും ഇടണമെങ്കിലും ഭക്ഷണം കഴിക്കണമെങ്കിലും പരസഹായം ആ കുട്ടിക്ക്
ആവശ്യമായിരുന്നു. അമ്മയേയും അനുജത്തിയേയും പരിചയപ്പെട്ട് അവരുടെ ആഗമനോദ്ദേശ്യം മനസ്സിലായി കഴിഞ്ഞപ്പോൾ കാര്യങ്ങളുടെ നിയന്ത്രണം മുഴുവൻ ആ കുട്ടി ഏറ്റെടുത്തു. ചോദ്യാവലി തന്റെ കൂട്ടുകാർക്ക് വിഭജിച്ച് കൊടുത്തു. ആരൊക്കെ എപ്പോൾ അമ്മയുടെയും അനുജത്തിയുടേയും കൂടെ പോകണമെന്നും എവിടേയ്ക്കാണ് പോകേണ്ടതെന്നും തീരുമാനിച്ചു. അങ്ങനെ ആ കുട്ടിയുടെ ആക്ഷൻ പ്ലാൻ അനുസരിച്ച് കാര്യങ്ങൾ മുന്നോട്ട് പോയി. ഭിന്നശേഷിക്കാരിയായിരുന്നെങ്കിലും നാക്കു കൊണ്ട് ഭരിച്ച് കാര്യങ്ങൾ തന്റെ നിയന്ത്രണത്തിലാക്കാൻ ആ കുട്ടിക്ക് അസാമാന്യമായ കഴിവുണ്ടായിരുന്നു.

അവിടത്തെ കർഷകർക്ക് ധാരാളം കൃഷി ഭൂമിയും ആട് പശു, കോഴി, താറാവ് എന്നിവയും ഉണ്ടായിരുന്നതിനാൽ പലർക്കും പാചകം ചെയ്യാൻ സമയമുണ്ടായിരുന്നില്ല. ചോറ്, പഴങ്കഞ്ഞി , സാമ്പാർ , കപ്പ (മരച്ചീനി) , മീൻ കറി മുതലായവയായിരുന്നു എന്നുമുള്ള പ്രധാന വിഭവങ്ങൾ. പ്രാതൽ എന്നും പഴങ്കഞ്ഞി തന്നെ. ആ വീട്ടിൽ ശ്രീ തോമസ് ഉൾപ്പെടെയുള്ളവർ പഴങ്കഞ്ഞിയും കഴിച്ച് പണിക്കിറങ്ങിയാൽ വെയിലിന് ചൂട് കൂടി തുടങ്ങുമ്പോഴേ വീട്ടിലേയ്ക്ക് കയറുകയുള്ളൂ. പഴങ്കഞ്ഞി ശരീരം തണുപ്പിക്കും. സാമ്പാർ എല്ലാ പോഷകങ്ങളും പ്രോട്ടീനും നൽകും. തോമസിന്റെ മകൻ അച്ഛൻ എത്തുന്നതുവരെ കട തുറന്നു കാര്യങ്ങൾ നോക്കി നടത്തും. ശ്രീ.തോമസിന് ഈ മകനും മകളും കൂടാതെ മറ്റൊരു മകൾ കൂടിയുണ്ട്. വീട്ടുകാരുടെ നേർച്ച പ്രകാരം കന്യാസ്ത്രീ മഠത്തിൽ ചേർന്ന കുട്ടി. കന്യാസ്ത്രീയെ കാണാൻ വല്ലപ്പോഴുമൊക്കെ വീട്ടുകാർ പോകാറുണ്ട്.

തോമസിന്റെ കുടുംബം കോട്ടയത്തുനിന്നും ഏരുരിലേയ്ക്ക് കുടിയേറിയതാണ്. ഓയിൽ പാം ഇന്ത്യയിൽ പണിയ്ക്കു വന്നതായിരുന്നു ഈ കുടിയേറ്റത്തിന് കാരണം. കോട്ടയത്തുണ്ടായിരുന്ന കുറച്ച് ഭൂമി വിറ്റ തുക വച്ച് ഏരൂരിൽ 9 ഏക്കർ കൃഷി ഭൂമി വാങ്ങി റബർ നട്ടുപിടിപ്പിക്കാൻ സാധിച്ചു. ഇടവിളയായി ഇഞ്ചി കൃഷി ചെയ്തത് കുടുംബത്തിന് ആശ്വാസമായി. ഇഞ്ചികൃഷിയ്ക്ക് ചിലവാക്കുന്നതിന്റെ ഇരട്ടിയായിരുന്നു വരവ്. റബറിന്റെ ഇടയിൽ മരച്ചീനി ആരും കൃഷി ചെയ്യാറില്ല. രണ്ടും ഒരേ കുടുംബക്കാരായതിനാൽ മാത്സര്യം കൂടും . രണ്ടിന്റേയും വിളവ് കുറയും. അങ്ങനെ മണ്ണിൽ അധ്വാനിച്ച് കുടുംബം പച്ചപിടിച്ചു. പിന്നെ വീട് കട എന്നിവയാക്കി.

അമ്മയേയും അനുജത്തിയേയും ഡാറ്റ കളക്ഷന് സഹായിച്ച കുട്ടികൾ അവരുടെ വീടുകളിലേയ്ക്ക് വിളിച്ചു കൊണ്ടുപോയി ചായ / കട്ടൻ കാപ്പി/ കിഴങ്ങ് വർഗ്ഗ പുഴുക്കുകൾ എന്നിവ നൽകി സൽക്കരിച്ചു. തിസീസിൽ അവർക്കെല്ലാം അക്നോളജ് മെന്റ് വയ്ക്കാമെന്നും തിസീസിന്റെ ഒരു പ്രിന്റഡ് കോപ്പി അവർക്ക് നൽകാമെന്നും അനുജത്തി പറഞ്ഞിരുന്നു.

ഡാറ്റാ കളക്ഷൻ കഴിഞ്ഞ് തിരിച്ച് വരുന്നതിന്റെ തലേന്ന് ശ്രീ തോമസിന്റെ മകൾ അനുജത്തിയേയും അമ്മയേയും കൂട്ടി അവരുടെ കൃഷിയിടം കാണിക്കാൻ കൊണ്ടുപോയി. അവരുടെ പറമ്പിന്റെ ഒരറ്റത്ത് ഉയരം കൂടിയ ഒരു പാറയുണ്ടായിരുന്നു. ആ കുട്ടി പാറയുടെ മുകളിൽ അനായാസം വലിഞ്ഞു കയറി. തിരിച്ചിറങ്ങി വന്നപ്പോൾ എങ്ങിനെയാണ് ഇത്രയും ആത്മവിശ്വാസം വന്നതെന്ന് അനുജത്തി ആ കുട്ടിയോട് ചോദിച്ചു. ധ്യാനം കൂടാൻ പോയാണ് ഇത്രയും ആത്മവിശ്വാസം വന്നതെന്ന് കുട്ടി പറഞ്ഞു. അത്രയും ദിവസങ്ങൾ കൊണ്ട് അമ്മയും അനുജത്തിയും ആ കുട്ടികളോട് വളരെ അടുത്തിരുന്നു. അതിനാൽ തന്നെ അവരെ പിരിയാൻ കുട്ടികൾക്ക് വളരെ വിഷമമായിരുന്നു. തിരിച്ചു വരുന്ന വഴി അനുജത്തി ആ പെൺകുട്ടിക്ക് വീട്ടിലെ ഫോൺ നമ്പർ കൊടുത്തിട്ട് വിവാഹമാകുമ്പോൾ അറിയിക്കണമെന്ന് പറഞ്ഞു. അല്പം വിഷാദഛായയോടെ കുട്ടി പറഞ്ഞു:” എല്ലാറ്റിനും പരസ്സഹായം വേണ്ടുന്നവരെ ആര് വിവാഹം കഴിക്കാനാണ്?” പിറ്റേന്ന് അവർ ആ വീട്ടുകാരോട് നന്ദി പറഞ്ഞ് യാത്ര പറഞ്ഞിറങ്ങി.

വർഷങ്ങൾ കടന്നുപോയി. ഒരു പെരുമഴക്കാലത്ത് ഒരു പത്രവാർത്ത കണ്ട് അനുജത്തിക്കൊരു സംശയം. അത് ആ വീട്ടിലെ അംഗങ്ങൾ ആയിരിയ്കുമോ? സംശയ ദൂരീകരണത്തിനായി അനുജത്തി ഫോൺ നമ്പർ തപ്പിയെടുത്ത് വിളിച്ചു. “സംഗതി ശരിയാണ്'” നിങ്ങൾ ഇങ്ങു വന്നാൽ മതി. ഇത്രയും അവർ ഫോൺ കട്ടു ചെയ്തു. പിറ്റേന്ന് അനുജത്തിയും ഭർത്താവും കൂടി ആ വീട്ടിലെത്തി. അവരുടെ മകൻ കുടുബത്തേയും കൊണ്ട് ഒരു ഡാമിലേയ്ക്ക് വണ്ടിയോടിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. കാരണം വളരെ നിസ്സാരം. ഇക്കാലത്തിനിടയ്ക്ക് പെൺകുട്ടി വിവാഹിതയായിരുന്നു. സ്വത്ത് വീതിയ്ക്കപ്പെടുമോ എന്നുള്ള ഭയം ഭാര്യ വീട്ടുകാർക്കുണ്ടായി അങ്ങനെയുള്ള സമ്മർദ്ദമാണ് അവരെ അതിന് പ്രേരിപ്പിച്ചത്. അനുജത്തിയും ഭർത്താവും അവിടെ നിന്നും യാത്ര പറഞ്ഞിറങ്ങി. ആത്മഹത്യ ഒന്നിനും പരിഹാരമല്ലെന്ന ചിന്തയോടെ.

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , പാലക്കാട് ജില്ലയിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് . കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്

 

രാധാകൃഷ്ണൻ മാഞ്ഞൂർ

അമേരിക്കൻ പ്രവാസ ജീവിതത്തിന്റെ നേർക്കാഴ്ച സമ്മാനിക്കുന്ന ഒരു ചെറുകഥയെപ്പറ്റിയാണ് പറഞ്ഞുവരുന്നത് . ക്യാപ്റ്റൻ ഇത്താക്ക് ചാക്കോ . മലയാളം ബി. എ . എന്ന കഥ – ഇത്താക്ക് ചാക്കോ , ബി .എ . മലയാളം ബിരുദക്കാരൻ . അപ്പിഹിപ്പി സ്റ്റൈൽ . സാഹിത്യത്തിൽ കമ്പമുള്ളവൻ. കള്ളുകുടിയൻ. പൂർണിമ പോൾ പൂമംഗലം എന്ന അമേരിക്കൻ മലയാളി വനിതയെ കെട്ടി ഏഴാംകടലിനക്കരെ താമസം തുടങ്ങി. അമേരിക്കയിൽ ചെന്നിട്ടും കള്ളുകുടി അവസാനിപ്പിക്കാതെ ജീവിതം ആഘോഷിച്ചു നടന്നു. ഒടുവിൽ പൂർണിമ പോൾ ഇത്താക്ക് ചാക്കോയെ ഉപേക്ഷിക്കുന്നു. വീണ്ടും നാട്ടിലെ പഴയ ഉപഷാപ്പിൽ കയറി കള്ളു പൂശി മാനം, നോക്കി കിടന്ന ഇത്താക്ക് ചാക്കോയുടെ ജീവിതചിത്രം വായനക്കാർ മറക്കില്ല. മലയാളിയുടെ പൊങ്ങച്ച ജീവിതങ്ങളെ സാക്ഷ്യപ്പെടുത്തുന്ന ഈ കഥ ” ഷിക്കാഗോയിലെ മഞ്ഞ് ‘ എന്ന പുസ്തകത്തിൽ ചേർത്തിരിക്കുന്നു. (ലോഗോസ് ബുക്സ്, പാലക്കാട് )

“പ്രിയ മിസ്റ്റർ ഇത്താക്ക് അറിയുവാൻ, ഇത്താക്കു ചേട്ടൻറെ മാനസാന്തരത്തിൽ എനിക്കതിയായ സന്തോഷമുണ്ട്. ചേട്ടനറിയാമല്ലോ ഞാനിപ്പോൾ ദൈവത്തിൻറെ കുഞ്ഞാണ് . കർത്താവിനെ തന്നെ പ്രതിശ്രുതവരനായി സ്വീകരിച്ചു കഴിഞ്ഞു . ഇനിയൊരു തിരിച്ചുപോക്ക് എനിക്കാവില്ല..”

– ( ക്യാപ്റ്റൻ ഇത്താക്ക് ചാക്കോ . മലയാളം ബി.എ. എന്ന ചെറുകഥയിൽ നിന്ന്)

ഇനി കഥ എഴുതിയ വ്യക്തിയെ പരിചയപ്പെടുത്താം.

തമ്പി ആൻറണി . പ്രശസ്ത മലയാളം, ഹോളിവുഡ് താരം. നടൻ ബാബു ആൻറണിയുടെ ജേഷ്ഠൻ . അൽപത്തഞ്ചാം വയസ്സിലാണ് കഥയെഴുത്തും സിനിമാ അഭിനയവും ആരംഭിക്കുന്നത്.

തമ്പി ആൻറണി എഴുതിയ പ്രവാസലോകത്തെ കഥകൾ വളരെ ശ്രദ്ധേയമാവുന്നു . ശുദ്ധഹാസ്യത്തോടെ കേരളവും, അമേരിക്കയും പശ്ചാത്തലമായി വരുന്ന ഈ കഥകളിൽ ഇരു സംസ്കാരങ്ങളുടെയും നന്മതിന്മകൾ വെളിവാക്കി തരുന്നു. എല്ലാം നോക്കി കാണുന്ന മലയാളി മനസ്സിന്റെ സ്നേഹസ്പർശം അകം പൊള്ളി വീഴുന്നു. മനുഷ്യ മനസ്സിൻറെ ഉഭയ ജീവിതങ്ങളെ വ്യക്തമാക്കി തരുന്ന നാൽപ്പതോളം കഥകൾ തമ്പി ആൻറണി മലയാളിക്ക് സമ്മാനിച്ചു കഴിഞ്ഞു.

തമ്പി ആൻറണിക്ക് പൊൻകുന്നം പബ്ലിക് ലൈബ്രറി ഒരു പൗര സ്വീകരണം നൽകി.

ഇനി എഴുത്തുകാരൻ പറയട്ടെ .

വർഷങ്ങൾക്കു മുൻപേ പാലാ സെൻറ് തോമസ് കോളേജിൽ ബി.എ. മലയാളം മുഖ്യവിഷയമായി പഠിക്കാൻ തീരുമാനിച്ചാണ് ചെല്ലുന്നത്. വീട്ടുകാർ എൻറെ തീരുമാനത്തിന് മാറ്റം വരുത്തിച്ചു. ബി എസ് സി യ്ക്ക് ചേർത്തു. ഒ. വി വിജയന്റെ ‘ഖസാക്കിൻറെ ഇതിഹാസം ‘ എന്ന നോവൽ എന്നെ വിസ്മയിപ്പിച്ച കാലമായിരുന്നു അത്. അതിലെ വാചകങ്ങൾ ഉരുവിട്ടു നടക്കുമായിരുന്നു . രചനാ വഴികളിൽ എം മുകുന്ദനും എന്നെ അത്ഭുതപ്പെടുത്തിയിരുന്നു. പൊൻകുന്നം പബ്ലിക് ലൈബ്രറിയിലെ സ്ഥിരം വായനക്കാരനായിരുന്നു.

പൊൻകുന്നം വർക്കിയുടെ ‘ശബ്ദിക്കുന്ന കലപ്പയും ‘ പൊൻകുന്നം ദാമോദരന്റെ ‘പച്ചപ്പനം തത്ത ‘ എന്ന കവിതയും പ്രിയപ്പെട്ടതായി .

കോതമംഗലം എൻജിനീയറിംഗ് കോളേജിൽ നിന്നും പഠനം പൂർത്തിയായി.

പൊതുമരാമത്ത് വകുപ്പിൽ എൻജിനീയറായി . പ്രിയപ്പെട്ട എഴുത്തുകാരെ അന്നും കൂടെ കൂട്ടി. ബഷീറും, പി . കുഞ്ഞിരാമൻ നായരും , എം. ടിയും , മാധവിക്കുട്ടിയും , മലയാറ്റൂർ രാമകൃഷ്ണനും , സക്കറിയയും , മേതിലും എഴുത്തു വഴികളിൽ പ്രീയപ്പെട്ടവരായി. എൻറെ കഥകൾ, കഥാപാത്രങ്ങളോടൊപ്പമുള്ള അനിശ്ചിതമായ ഒരു യാത്രയാണ്. കണ്ടുമുട്ടുന്ന കഥാപാത്രങ്ങൾ ഞാൻ പോലുമറിയാതെ കഥാപാത്രങ്ങളായി വരുന്നു . Every Journey is determined by uncertainty എന്നല്ലേ . ഈ അനിശ്ചിതത്വത്തിന്റെ ഒരു പൂർത്തീകരണമാകാം എന്റെ കഥകളും കഥാപാത്രങ്ങളും .

ആദ്യം നായകനായി അഭിനയിച്ച ഇംഗ്ലീഷ് സിനിമയായ ‘ ബിയോണ്ട് ദ സോൾ ‘ എന്ന ചിത്രത്തിലെ പ്രൊഫസർ. ആചാര്യ എന്ന കഥാപാത്രത്തിനെ അവതരിപ്പിച്ചതിന് ഹോണ ലുലു രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ ഏറ്റവും നല്ല നടനുള്ള അവാർഡ് കിട്ടിയിരുന്നു. അഭിനയത്തിന് അന്താരാഷ്ട്ര ബഹുമതി കിട്ടിയതുമൊക്കെ യാദൃശ്ചികം മാത്രമാകാം. അനുജൻ ബാബു ആൻറണിക്ക് ശേഷം സിനിമയിൽ അഭിനേതാവായി വന്നതുകൊണ്ടാവാം എനിക്കു പോലും പ്രശസ്തിയുടെ ത്രിൽ ഒക്കെ നഷ്ടപ്പെട്ടിരുന്നു.

ഇപ്പോൾ ‘ കാരൂരിന്റെ ‘ ‘ പൊതിച്ചോറ് ‘ എന്ന ചെറുകഥ പ്രശസ്ത സംവിധായകൻ രാജീവ് നാഥ് സിനിമയാക്കുന്നു. ‘ഹെഡ്മാസ്റ്റർ ‘ എന്ന പേരിൽ. ഈ ചിത്രത്തിൽ എന്നോടൊപ്പം അനുജൻ ബാബു ആൻറണിയും, പഴയകാല നായിക ജലജയുടെ മകളും അഭിനയിക്കുന്നു. ഈ സിനിമ എനിക്ക് ഒരുപാട് പ്രതീക്ഷകൾ തരുന്നു. അഭിനയത്തിന്റെ നിരവധി മുഹൂർത്തങ്ങൾ സമ്മാനിക്കുന്നുണ്ട്.

ലേഖകനും , പ്രശസ്ത എഴുത്തുകാരൻ സെബാസ്റ്റ്യൻ കിളിരുപ്പറമ്പിലും തമ്പി ആൻറണിക്കൊപ്പം.

തമ്പി ആൻറണി

തെക്കേക്കുറ്റ് ആൻറണിയുടെയും മറിയാമ്മയുടെയും മൂന്നാമത്തെ മകൻ. പൊൻകുന്നത്ത് ജനനം. ഇപ്പോൾ കാലിഫോർണിയയിൽ സാൻഫ്രാൻസിസ്കോയിൽ ആലരോ എന്ന ചെറു പട്ടണത്തിൽ സ്ഥിരതാമസം.
ഭാര്യ :- പ്രേമ .
മക്കൾ :- നദി ,സന്ധ്യ, കായൽ
കഥാസമാഹാരങ്ങൾ :- വാസ്കോഡിഗാമ ,പെൺ ബൈക്കർ മരക്കിഴവൻ
നോവൽ :- ഭൂതത്താൻ കുന്ന് .
കവിതാസമാഹാരം :- മല ചവിട്ടുന്ന ദൈവങ്ങൾ .
നാടക സമാഹാരം: – ഇടിച്ചക്ക പ്ലാമൂട് പോലീസ്റ്റേഷൻ .

ഉപരേഖ

വാസ്കോഡി ഗാമക്ക് ‘ബ്രിട്ടീഷ് മലയാളി ‘ പുരസ്കാരം, ബഷീറിൻറെ പേരിലുള്ള ‘അമ്മ മലയാളം ‘ പുരസ്കാരം, ബിയോണ്ട് ദ സോൾ എന്ന ചിത്രത്തിന് അന്താരാഷ്ട്ര പുരസ്കാരം .

മലയാള ചിത്രങ്ങളായ പളുങ്ക്, സൂഫി പറഞ്ഞ കഥ , ഇൻ ഗോസ്റ്റ് ഹൗസ് ഇൻ , ജാനകി , പാപ്പലീയോ ബുദ്ധ , ഇവൻ മേഘരൂപൻ എന്നിവയിൽ പ്രധാന വേഷങ്ങൾ ചെയ്തു .

സാൻഫ്രാൻസിസ്കോ ബേ ഏരിയ മലയാളി അസോസിയേഷൻ (MACA ) അമേരിക്കയിലെ സാഹിത്യ സംഘടനയായ ഘാന എന്നിവയുൾപ്പെടെ പല സാംസ്കാരിക സംഘടനകളിലും സജീവം.

 

ഇടുക്കി തൊടുപുഴയിലെ ചീനിക്കുഴിയിൽ മകനെയും കുടുംബത്തെയും പെട്രോൾ ഒഴിച്ച് തീവെച്ചുകൊന്ന് പിതാവ്. മകൻ മുഹമ്മദ് ഫൈസൽ, ഭാര്യ ഷീബ, ഇവരുടെ മക്കളായ മെഹ്റ, അസ്ന എന്നിവരാണ് മരിച്ചത്. സംഭവത്തിൽ അച്ഛൻ ഹമീദിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുടുംബ വഴക്കിനെ തുടർന്ന് ഹമീദ് വീടിന് പെട്രോൾ ഒഴിച്ച് തീ കത്തിക്കുകയായിരുന്നു. പതിനേഴും പതിമൂന്നും വയസുള്ള രണ്ട് പേരക്കുഞ്ഞുങ്ങള്‍ അടക്കമാണ് ഹമീദിന്‍റെ കണ്ണില്ലാത്ത ക്രൂരതയില്‍ അവസാനിച്ചത്. കൊടുംക്രൂരതയുടെ വിശാദംശങ്ങള്‍ സംഭവസ്ഥലത്തെ ചിത്രങ്ങള്‍ അടക്കം വിശദമായി പരിശോധിക്കാം

സ്വത്ത് വീതം വെച്ച് നല്‍കിയിട്ടും മകൻ തന്നെ നോക്കാത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ചീനിക്കുഴിയില്‍ മകനെയും കുടുംബത്തെയും ചുട്ടുകൊന്ന ഹമീദ് പൊലീസിന് നൽകിയ മൊഴി. തന്റെ സ്വത്തുക്കളെല്ലാം രണ്ട് ആൺ മക്കൾക്കും നേരത്തെ വീതിച്ചു നൽകിയിരുന്നുവെന്നും സ്വത്ത് കിട്ടിയ ശേഷം ഇവർ തന്നെ നോക്കിയില്ലെന്നുമാണ് ഹമീദ് ആരോപിക്കുന്നത്.മകനെയും കുടുംബത്തെയും കത്തിച്ചു കൊന്ന പ്രതി ഹമീദിന് പൊലീസ് കസ്റ്റഡിയിലും കൂസലില്ല. തനിക്ക് ജീവിക്കണമെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. എല്ലാ ദിവസവും മത്സ്യവും മാംസവും വേണമെന്നതായിരുന്നു പ്രതിയുടെ ഒരു ആവശ്യം. ഇതെ ചൊല്ലിയും ഹമീദ് പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നു. മകൻ ഭക്ഷണം നൽകുന്നില്ല എന്ന് കാണിച്ച് മുൻപ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

തറവാട് വീടും അതിനോട് ചേർന്ന പറമ്പും മുഹമ്മദ് ഫൈസലിനാണ് നൽകിയിരുന്നത്. തന്റെ സംരക്ഷിക്കാമെന്നും പറമ്പിലെ ആദായം എടുക്കാമെന്നുമുള്ള വ്യവസ്ഥയിലാണ് തറവാട് വീടും പറമ്പും ഫൈസലിന് നൽകിയത്. എന്നാൽ ഫൈസൽ ഇത് പാലിച്ചില്ലെന്നും ഇതിനെ ചൊല്ലിയാണ് പ്രശ്നങ്ങൾ ഉണ്ടായിരുന്നതെന്നുമാണ് ഹമീദ് പൊലീസിന് നൽകിയ മൊഴി.

ഇന്നലെ രാവിലെ ഹമീദും മകനും തമ്മിൽ വാക്കുതർക്കവും കയ്യാങ്കളിയും ഉണ്ടായി. പിന്നാലെ രാത്രി എത്തി ഹമീദ് കൃത്യം നടത്തുകയായിരുന്നുവെന്ന് പൊലീസും അറിയിച്ചു. എന്നാൽ ഏറെക്കാലം മറ്റൊരു സ്ത്രീക്കൊപ്പമായിരുന്നു ഹമീദ് താമസിച്ചിരുന്നതെന്നും തിരിച്ചു വന്നതിനുശേഷം രണ്ട് ആൺമക്കളുമായും ഇയാൾ പ്രശ്നം ഉണ്ടാക്കിയിരുന്നുവെന്നും അയൽവാസികൾ പറയുന്നു. വീട്ടിൽ നിരന്തരമുണ്ടാകുന്ന കലഹം കാരണം ഫൈസലും കുടുംബവും പുതിയ വീട് വച്ചിരുന്നു. ഇവിടേക്ക് താമസം മാറാനിരിക്കെയാണ് ഹമീദിന്‍റെ പകയിൽ ഇവർ എരിഞ്ഞടങ്ങിയത്. ഇന്നലെ രാവിലെ ഇരുവരും തമ്മിൽ തർക്കവും കയ്യാങ്കളിയുമുണ്ടായി.

തുടർന്നാണ് രാത്രി പെട്രോളുമായെത്തി ഹമീദ് എല്ലാവരെയും കത്തിച്ചു കൊന്നത്. ഫൈസലിന് ചീനിക്കുഴിയിൽ പച്ചക്കറി വ്യാപാരമാണ്. മെഹർ പ്ലസ്ടുവിനും അസ്ന ഏഴാം ക്ലാസിലും പഠിക്കുകയായിരുന്നു. ക്രൂരമായി കത്തിച്ചു കൊലപ്പെടുത്തുമ്പോൾ കൊച്ചുമക്കളുടെ മുഖം പോലും ഹമീദ് ഓർത്തില്ല.മകനെയും കുടുംബത്തെയും തീകൊളുത്തി കൊല്ലാനായി അഞ്ച് കുപ്പി പെട്രോളുമായാണ് ഹമീദ് എത്തിയത്. രണ്ട് കുപ്പിയിലെ പെട്രോൾ വീടിന് അകത്തേക്ക് ഒഴിച്ച് തീകൊളുത്തി. കൃത്യമായ പ്ലാനിംഗോട് കൂടിയായിരുന്നു പ്രതിയെത്തിയത്. രക്ഷപ്പെടാനുള്ള എല്ലാ മാര്‍ഗങ്ങളും ഇയാള്‍ അടച്ചിരുന്നു. വീട്ടിലെ വാട്ടര്‍ ടാങ്കിലെ വെള്ളം മുഴുവനായി ചോര്‍ത്തിക്കളഞ്ഞു. വാതിൽ പുറത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നുവെന്നും ദൃക്സാക്ഷികൾ പറയുന്നു.

വീടിന് തീപടര്‍ന്ന വിവരം അറിയിച്ചത് കൊല്ലപ്പെട്ട മുഹമ്മദ് ഫൈസലാണെന്ന് ദൃക്സാക്ഷിയായ രാഹുല്‍ പറഞ്ഞു. വീടിന് തീപടര്‍ന്നെന്ന് ഫൈസല്‍ പറഞ്ഞതോടെ ഓടിയെത്തി. എന്നാല്‍ വീട് പൂട്ടിയിരുന്നതിനാല്‍ ഒന്നും ചെയ്യാനായില്ല. ഒടുവിൽ വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്ത് കടന്നു. പ്രതി ഹമീദ് ഈ സമയത്ത് വീണ്ടും പെട്രോൾ ഒഴിക്കാൻ ശ്രമിക്കുകയായിരുന്നു. ഹമീദിനെ തള്ളിമാറ്റിയാണ് തീയണയ്ക്കാന് ശ്രമിച്ചതെന്നും രാഹുല്‍ പറഞ്ഞു.കൃത്യമായ പ്ലാനിംഗോട് കൂടിയായിരുന്നു പ്രതി കൃത്യം നടത്തിയത്. രക്ഷപ്പെടാനുള്ള എല്ലാ മാര്‍ഗങ്ങളും ഇയാള്‍ അടച്ചിരുന്നു. വീട് പുറത്തുനിന്ന് പൂട്ടുകയും വീട്ടിലെ വാട്ടര്‍ ടാങ്കിലെ വെള്ളം മുഴുവനായി ചോര്‍ത്തിക്കളയുകയും ഇയാള്‍ ചെയ്തിരുന്നു. മക്കളുമായി കുറച്ച് കാലങ്ങളായി വഴക്കുണ്ടായിരുന്നെന്നും എന്നാല്‍ ഹമീദ് ഇത്തരമൊരു കൃത്യം ചെയ്യുമെന്ന് കരുതിയില്ലെന്നും നാട്ടുകാര്‍ പറയുന്നു.

കുഞ്ഞിന് മുടി ഇല്ല.. നിറമില്ല… കനമില്ല… മൂക്കിന് നീളമില്ല.. എന്നിങ്ങനെ ആദ്യമായി കുഞ്ഞു ജനിച്ചപ്പോൾ മറ്റുള്ളവരിൽ നിന്ന് നേരിടേണ്ടി വന്ന കമന്റുകളെകുറിച്ച് തുറന്നെഴുതുന്നു ആതിര എന്ന അമ്മ –

ആത്രേയന്റെ രണ്ടാം പിറന്നാൾ ആണ്..

കഴിഞ്ഞു പോയ വർഷം. ഓർക്കാൻ സുഖവും ദുഃഖവും പോരാത്തേന് ലോക്ഡൗൺ വരെ തന്ന വർഷം

ആത്രേയൻ ജനിച്ച് നാലാം ദിവസം ആദ്യ കർഫ്യു.

തുടർന്ന് ലോക്ഡൗൺ!

കൊറോണയെയും കുഞ്ഞിന്റെ ആരോഗ്യത്തെയും ഒക്കെപ്പറ്റി പേടി അത്യാവശ്യതിന് ഉണ്ടാരുന്നു. കൂടെ ഡോക്ടർമാരുടെ ഉപദേശം കൂടി ആയപ്പോ ഭയങ്കര ടെൻഷൻ. മാവേലിക്കര ഗവ. ഹോസ്പിറ്റലിൽനിന്ന് എങ്ങനെയെങ്കിലും വീടെത്തണം എന്നായിരുന്നു ആകെ ചിന്ത. കൊറോണയുടെ തുടക്കം അത്ര വലിയ സീൻ അല്ലേ ഉണ്ടാക്കിയതാ.

ശേഷം ലോക്ഡൗൺ.

മൂന്നു മാസം

മദ്യം ഇല്ലാതെ അച്ഛൻ. അടുക്കളയിൽ പാചക പരീക്ഷണം ആയി അമ്മ. ആഹാ എത്ര സുന്ദരം ആയിരുന്നു!! എല്ലാരും വീട്ടിൽ പോസ്റ്റ്‌.

ഞാൻ ഓപറേഷന്റെ ആഘാതത്തിൽ റെസ്റ്റ്… വല്ലതും തിന്ന് കൊച്ചിനേം നോക്കി ഇരിക്കണ സമയം…

അങ്ങനെ കൃത്യം ആയി സർക്കാർ പറഞ്ഞ നിർദേശം അനുസരിച്ചു വീട്ടിൽ തന്നെ ഇരുന്ന് ഞങ്ങൾ കൊറോണയെ കൊതിപ്പിച്ച് കടന്നു കളഞ്ഞു.

എല്ലാരും ചക്കക്കുരു വരെ ഷേക്ക്‌ ആക്കിയ കാലത്ത് ചക്ക കിട്ടാതെ കൊതി എടുത്ത് അമ്മയോട് വഴക്കുണ്ടാക്കി കിടന്ന ദിവസങ്ങൾ (പച്ചമരുന്ന് കഴിക്കുമ്പോൾ ചക്ക കഴിക്കരുത് എന്നാണത്രേ ശാസ്ത്രം!)

എല്ലാം ഏറെ വേദനയോടെ ഓർക്കുന്നു… അതു പോട്ടെ പുല്ല്.

ആത്രേയന്റെ ആറു കെട്ട് ഉടുപ്പുകൾ ആണ് മെയിൻ. ആകെ അതേ വാങ്ങിയുള്ളു. കടകൾ എല്ലാം പൂട്ടിക്കെട്ടി 28 കെട്ട് വരെ അവന്റെ കൂട്ടിന് ആ ഉടുപ്പുകൾ ആയിരുന്നു. ഉടുപ്പിൽ മുള്ളി അഴുക്ക് ആകുമ്പോ അമ്മ ഉടുപ്പ് അപ്പൊത്തന്നെ കൊണ്ട് കഴുകി ഇടും. വേനൽക്കാലം, പിന്നെ കട്ടി തീരെ ഇല്ലാത്ത കോട്ടൺ ഉടുപ്പ്. അതുകൊണ്ട് ഉണക്കി എടുക്കാൻ എളുപ്പം.

ചിലപ്പോൾ ഓക്കെ സങ്കടം തോന്നി. കൊറോണയെ ശപിച്ചു. അല്ലാതെ ആരോട് പറയാൻ.. അത് ഇപ്പോഴും അങ്ങനെത്തന്നെ സൂക്ഷിച്ചു വച്ചിട്ടുണ്ട്.

അങ്ങനെ ഓരോ പരിപാടികൾ ആയി കാക്കയ്ക്കും തൻകുഞ്ഞു പൊൻകുഞ്ഞ് എന്നു പറഞ്ഞ് ഇരിക്കുമ്പോൾ…

കുഞ്ഞിന് മുടി ഇല്ല.. നിറമില്ല… കനമില്ല… മൂക്കിന് നീളമില്ല.. കാല് അങ്ങനെ, ചെവി ഇങ്ങനെ.. തല അങ്ങനെ…കുണ്ടി ലങ്ങനെ..

എന്നുവേണ്ട 3 കിലോ തികച്ചില്ലാത്ത ഈ കൊച്ചേർക്കനെ പറ്റി എന്തെല്ലാം. കെട്ടിരിക്കുന്നു..!

(ഇപ്പോ ഓർക്കുമ്പോൾ പുച്ഛം ഇമോജി മനസിൽ ആണേലും അന്ന് നല്ല സങ്കേടം ഉണ്ടാർന്നു )

എന്റെ ല്ലേ മോൻ ആളുകളെക്കൊണ്ട് പറയിപ്പിക്കാൻ അവന് കഴിയും എന്നോർത്ത് സമധാനിച്ചു.

മുടി ഇല്ലെന്നു പറഞ്ഞവരോട് അവൻ ഫഹദ് ഫാസിൽ ന്റെ ഫാൻ ആണെന്ന് പറഞ്ഞു

അവന്റ നിറം അവന്റ അപ്പന്റേം അമ്മേടേം ആണെന്നു പറഞ്ഞു..

ദുൽഖകർ സൽമാന്റെ മൂക്ക് കിട്ടാൻ ന്റെ കൊച്ചിന്റെ അപ്പൻ മമ്മൂട്ടി ഒന്നും അല്ലാ എന്നൊക്കെ പറഞ്ഞു

അത്യാവശ്യം ചളി അടിച്ചു പിടിച്ചു നിന്ന് എങ്കിലും സങ്കടം ഒരുപാട് തോന്നിയിട്ടുണ്ട്..

‘പോകാൻ പറ പുല്ല്’ എന്നു പറഞ്ഞു ധൈര്യം തന്നത് പേരിന് പോലും ധൈര്യം ഇല്ലാത്ത കെട്ടിയോൻ ആണെന്നുള്ളതാ ആകെ ഒരു സന്തോഷം. ഇവന് എന്തൊരു കളർ ആണ്. എന്തൊരു കറുപ്പാണ് എന്നത് ആയിരുന്നു ഏറ്റവും കൂടുതൽ കേട്ട ചോദ്യം. ഞങ്ങളുടെ നിറം അല്ലേ അവനും കിട്ടു.. കറുപ്പ് ഒരു നിറം അല്ലേ…!

അതിനെന്താ കുഴപ്പം എന്നു പറഞ്ഞവരോട് എല്ലാം ഞങ്ങളും പറഞ്ഞു.. ഇപ്പോഴും സ്ഥിരം കേൾക്കാറുണ്ട്.. കൊച്ച് കറുത്തു പോയി എന്നത്..

അവനു തിരിച്ചറിവ് ആകുന്ന കാലം അവന്റ നിറത്തിന്റെ മഹത്വത്തിൽ അവൻ ബോധവാൻ ആകുമെന്നും അവനതിൽ അഭിമാനിക്കും എന്നതിൽ എനിക്കും അർജുനും ഉറപ്പ് ഉണ്ട്. കറുപ്പ് ഒരു മോശം നിറമായി തോന്നിയവർക്കുള്ള ഉത്തരം അതു മാത്രമായിരിക്കും

ഞാൻ ന്റെ അമ്മയോട് എന്നെ ഇങ്ങനെ കറുപ്പാക്കി ഉണ്ടാക്കിയല്ലോ എന്നൊക്കെ പരാതി പറഞ്ഞിട്ടുണ്ട്. അതോർക്കുമ്പോൾ ചിരി വരുന്നു. ഞാൻ പഠിച്ച അംഗൻവാടിയിൽ രണ്ടു ആതിരമാർ ഉണ്ടാരുന്നു ഒന്നു ‘വെളുത്ത ആതിര’, മറ്റേതു ‘കറുത്ത ആതിര’. ഭാഗ്യവാശാൽ കറുത്ത ആതിര ഞാൻ ആയിരുന്നു. ഒരു ദിവസം അച്ഛൻ എന്നെ വിളിക്കാൻ അംഗൻവാടിയിൽ വന്നപ്പോ കറുത്ത ആതിരേടെ അച്ഛൻ വന്നൂന്ന് ഏതോ സഹപാഠി പറഞ്ഞു. അച്ഛൻ അതുകേട്ടു. തിരിച്ചു പോരുന്ന വഴി അച്ഛൻ എന്നോടു ചോദിച്ചു: ‘നിന്നെ അങ്ങനെ ആണോ എല്ലാരും വിളിക്കുന്നേ എന്ന്’.

ആണെന്ന് ഞാൻ പറഞ്ഞു.. എനിക്ക് അന്ന് അതിന്റ ഗുട്ടൻസ് മനസ്സിലായില്ല. എന്റെ അച്ഛൻ എനിക്കൊന്നും പറഞ്ഞു തന്നുമില്ല.

ഒന്നാം ക്ലാസ്സിൽ ആയപ്പോ കറുത്ത ആതിരയെന്ന് പേര് വിളിക്കാതെ ഇരിക്കാൻ അച്ഛൻ സ്കൂളിൽ എനിക്ക് ഹരിത എന്നു പേരിട്ടു. ഒരുതരത്തിൽ അപ്പൻ ഉദേശിച്ചത്‌ ഒരു വിപ്ലവം ആയിരുന്നു എന്ന് ഇപ്പോ തോന്നുന്നു. എന്റെ നല്ലവരായ സുഹൃത്തുക്കളന്ന് കറുത്ത ഹരിത എന്ന വിളിച്ചിരുന്നെങ്കിൽ എന്റെ പേര് എന്തെന്ന് എനിക്ക് ഓർക്കാൻ കൂടി വയ്യ.

എന്റെ അനുഭവം പോലെ പഠിക്കുന്ന സമയത്ത് ആത്രേയന്റ അച്ചയ്ക്കും ഉണ്ടായിട്ടുണ്ട്… ‘ഇരുട്ട്’ എന്നാണ് അർജുനെ ക്ലാസിലെ കുട്ടികൾ വിളിച്ചിരുന്ന ഇരട്ടപ്പേര്.

(എന്നെ എങ്ങനെ സഹിക്കുന്നു എന്ന പലരുടേം ചോദ്യത്തിന് ഉത്തരം ആണ്) സഹനശക്തിയിൽ അദ്ദേഹം പണ്ടേ കേമൻ ആയിരുന്നു. വിഷമം ഉള്ളിൽക്കൊണ്ട് അങ്ങ് നടന്നു.. ഒരു ദിവസം ക്ലാസിൽ സങ്കടപെട്ട് ഇരിക്കുന്നതു കണ്ടു ടീച്ചർ കാരണം അന്വേഷിച്ചു. ടീച്ചറോട് കാര്യം പറഞ്ഞു. ടീച്ചർ പ്രശ്നത്തിനു പരിഹാരം കണ്ടു–ഇരട്ടപ്പേര് വിളിച്ചവരെയൊക്കെക്കൊണ്ട് സോറി പറയിപ്പിച്ചു. ഇനി അങ്ങനെ വിളിക്കരുത് എന്ന് താക്കീതും ചെയ്തു. എന്നൊക്കെയാണ് അർജുൻ പറഞ്ഞ കഥ.

ജീവിതത്തിൽ ഇങ്ങനെയൊക്കെ അനുഭവം ഉണ്ടായതിൽ ഞങ്ങൾക്ക് ആരോടും പരാതി ഇല്ല. കറുപ്പ് മോശം നിറമാണ് എന്നോർത്ത് പലയിടത്തും മാറി നിന്നിട്ടുണ്ട്. ഏതൊക്കെയോ നിറത്തിൽ ഉള്ള വസ്ത്രങ്ങളെ വെറുത്തിട്ടുണ്ട്. അതൊക്കെ ഞങ്ങളുടെ അറിവില്ലായ്മ ആയിരുന്നു. ഞങ്ങളുടെ അനുഭവങ്ങൾ ഞങ്ങളെക്കൊണ്ട് അങ്ങനെയൊക്കെ തോന്നിച്ചു.

ഇതു ജീവിതത്തിൽ ഉണ്ടായ ചെറിയ സംഭവം മാത്രം ആണ്. ഇത്രയും ബോൾഡ് ആയി ചിന്തിക്കാൻ ഒന്നും പ്രാപ്തി അറിവ് ഒന്നും ഇല്ലാതിരുന്ന സമയത്തു ഞങ്ങളു വേദനിച്ചതു പോലെ, അവഗണന നേരിട്ടതു പോലെ, ഒന്നും അവന് ഉണ്ടാകരുത് എന്ന ആഗ്രഹമേ ഉള്ളു , അതുകൊണ്ട് കറുപ്പ് ഞങ്ങളുടെ ആത്രേയന് അലങ്കാരം ആയിരിക്കും.

നിറം ഇല്ല, നിറത്തിലൊക്കെ എന്തിരിക്കുന്നു.

കറുപ്പ് ആണേലും സുന്ദരിയല്ലേ, സുന്ദരൻ അല്ലേ എന്നൊക്കെയുള്ള താളം ഞങ്ങൾക്ക് വെറും പുല്ല് ആണ്… അത്തരം ക്ലീഷേകളിൽ ഒതുക്കാൻ പറ്റാത്ത ഒന്നാണ് കറുപ്പ്.

അതുകൊണ്ടുതന്നെ അവന്റ നിറത്തിൽ ഞങ്ങൾക്കൊരു സങ്കടവും ഇല്ല.

കാര്യം പറഞ്ഞു വന്നപ്പോ മാറ്റർ കയ്യിൽനിന്നു പോയി.

കറുപ്പ് എപ്പോഴും അങ്ങനെയല്ലേ, ആവേശമല്ലേ..

ബാക്കി…

ലേബർ റൂമിൽ കിടന്ന മണിക്കൂറുകളോളം വേദന തിന്ന്.. കുഞ്ഞിന്റ ജീവൻ മാത്രം ഓർത്തു കിടന്ന അവസ്ഥ…അതിന്റെ ഇടയ്ക്ക് നീണ്ട മൂക്കും വിടർന്ന നെറ്റിത്തടവും മാൻപേടക്കണ്ണുകളും തുടുത്ത കവിൾത്തടങ്ങളും ബലിഷ്ഠമായ കരങ്ങളും ഒക്കെ വാർത്ത് എടുക്കീനുള്ള സാഹചര്യം ഉണ്ടായില്ല.

അതിൽ ഞങ്ങൾക്ക് ഒട്ടും വേദനയുമില്ല…

അന്നും ഇന്നും അതേയുള്ളു… ജീവനോടെ ആരോഗ്യത്തോടെ… ഞങ്ങൾടെ കുഞ്ഞ്..

28 കെട്ടാൻ പ്രത്യേകം പെർമിഷൻ ഒക്കെ എടുത്ത് ആണ് അച്ഛാ വന്നത്…

വിഐപി ആണ് അന്നേ കൊച്ചിന്റെ അച്ഛ…

(അല്ലാതെ ലോക്ഡൗൺ ആയോണ്ടും അച്ഛയും അമ്മയും രണ്ടു ജില്ലക്കാർ ആയോണ്ടുമല്ല )

ലോക്ഡൗൺ വിന ആയത് അപ്പോഴാണ്..ടിവിയിൽ പൊലീസ് ലാത്തിക്ക് അടിക്കുന്ന സീൻ കണ്ട് അതിൽ അത്ര സുഖം തോന്നാത്തതു കൊണ്ട് പെർമിഷൻ എടുത്ത് 28 കെട്ട് ദിവസത്തിൽ അർജുനും അമ്മയും എത്തി. ചടങ്ങ് നടത്തി. ആത്രേയൻ എന്ന പേര് അവനു സമ്മാനിച്ചത് അവന്റ ചാച്ചനും പാമിയും (ചേട്ടനും ചേട്ടത്തിയും )ആണ്

മൂന്നു മാസങ്ങൾക്കു ശേഷം തിരിച്ചു കോട്ടയത്തെ വീട്ടിൽ. അവിടെ അവന്റ കുസൃതികൾക്ക് ഒപ്പം നിൽക്കുന്ന കുറേ കുട്ടികൾ ഉണ്ടാരുന്നു എന്നത് മറ്റൊരു ഭാഗ്യം…

ഞങ്ങളെപ്പോലെ അവന്റെ ചിരികൾ കുസൃതികൾ എല്ലാം പ്രിയപ്പെട്ട എല്ലാവരുടെയും സമ്മാനങ്ങൾ ആണ്.

ചുറ്റുമുള്ള എല്ലാത്തിനോടും സ്നേഹം ഉള്ളവൻ ആകണം..എല്ലാ ജീവജാലങ്ങളോടും സ്നേഹം ഉള്ളവൻ ആകണം… കൗതുകത്തോടെ പ്രകൃതിയെ അറിഞ്ഞു വളരണം എന്നൊക്കെയുള്ള ആഗ്രഹങ്ങളേ ഇപ്പോ ഉള്ളൂ.. മണ്ണിൽ ചെരുപ്പിടാതെ ഓടി കളിക്കുമ്പോൾ, തോട്ടിലെ വെള്ളത്തിൽ തുള്ളിക്കളിക്കുമ്പോൾ… ഞങ്ങളുടെ ചെറുപ്പത്തിലേക്ക് ഞങ്ങളും പോകാറുണ്ട്. അവനു കളിക്കാൻ ഇഷ്ടം ഉള്ള എല്ലായിടത്തും അവൻ അങ്ങനെ അർമാദിച്ചു നടക്കുന്നത് കാണാൻ ആണ് എല്ലാ മാതാപിതാക്കളേയും പോലെ ഞങ്ങൾക്കും ഇഷ്ടം.

എഫ്ബിയിൽ ഇടുന്ന ഫോട്ടോകളും വിഡിയോകളും ഒക്കെ ദൂരത്ത് ഇരുന്ന് കാണുന്ന ഒരുപാട് പേരുണ്ടെന്ന് അറിയാം. അവനെ ഇഷ്ടപ്പെടുന്ന ചിലർ…. ബന്ധുക്കൾ കൂട്ടുകാർ.. എഫ്ബിയിൽ മാത്രം കണ്ടിട്ടുള്ളവർ. ആശയങ്ങൾ കൊണ്ടോ യാതൊരു കാരണവും ഇല്ലാതെയും സുഹൃത്തുക്കളായി തുടരുന്നവർ… എല്ലാവരോടും ഉള്ള സ്നേഹം…വാക്കുകൾകൊണ്ട് പറഞ്ഞു തീർക്കാൻ പറ്റില്ല.

ആത്രേയന്റ ഒന്നാം പിറന്നാളിന് വില്യംസ് പായിപ്പാട് അച്ചായൻ വരച്ചു തന്ന ചിത്രം ആണ് ഏറ്റവും പ്രിയപ്പെട്ട സമ്മാനങ്ങളിൽ ഒന്ന്.

അവനു കിട്ടിയ സ്നേഹ സമ്മാനങ്ങളിൽ ഏറ്റവും പ്രിയപ്പെട്ടതായി ഇതിനെ ഞങ്ങൾ ഹൃദയത്തിൽ സൂക്ഷിക്കുന്നു

അതുകൊണ്ടുതന്നെ ഈ ചിത്രം ഓർക്കാതെ അവന്റ ജന്മദിനം പൂർണമാകില്ല

രണ്ടു വയസ്സു വരെ അവ

സിനിമാജീവിതത്തിന്റെ പത്ത് വര്‍ഷം അടുത്തിടെയാണ് ദുല്‍ഖര്‍ സല്‍മാന്‍ പൂര്‍ത്തിയാക്കിയത്. പാന്‍ ഇന്ത്യന്‍ സ്റ്റാര്‍ എന്ന നിലയിലാണ് ഇപ്പോള്‍ നടന്റെ നില. ഇപ്പോഴിതാ താന്‍ ബോധപൂര്‍വ്വമാണ് വ്യത്യസ്ത കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് നടന്‍. സിനിമയില്‍ തന്റെ റൊമാന്റിക് ഹീറോ ഘട്ടം കഴിഞ്ഞുവെന്നും ഇനി അതിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നില്ല എന്നും ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു.

വ്യക്തിപരമായി പറഞ്ഞാല്‍ ഇതിനകം ഞാന്‍ റൊമാന്റിക് ഹീറോ ഘട്ടം പൂര്‍ത്തിയാക്കി കഴിഞ്ഞു. എനിക്ക് മതിയായി. അതിലേക്ക് മടങ്ങാന്‍ ഇനി ആഗ്രഹിക്കുന്നില്ല. എപ്പോഴും ഒരുപോലുള്ള വേഷങ്ങള്‍ ചെയ്താല്‍ സംതൃപ്തനായേക്കാം. അത് പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്നത് കൊണ്ട് വീണ്ടും അത് തന്നെ ചെയ്തേക്കാം.

അത് വളരെ എളുപ്പമാണല്ലോ.നമ്മള്‍ കുടുബത്തെയും സുഹ്യത്തുക്കളെയും വിട്ട് നിന്ന് വര്‍ക്ക് ചെയ്യുമ്പോള്‍ അതിനെ വിലമതിക്കണമല്ലോ. വെറുതെ പോയി എന്തെങ്കിലും ചെയ്തിട്ട് കാര്യമില്ല. ഒരു കാര്യം വെല്ലുവിളിയുണ്ടാക്കുന്നില്ലെങ്കില്‍ അത് എന്നെ പ്രചോദിപ്പിക്കില്ല,” ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു.

രാജ്യസഭാ തിരഞ്ഞെടുപ്പിനെ തുടര്‍ന്നുള്ള കോണ്‍ഗ്രസിലെ സംഭവ വികാസങ്ങളില്‍ താന്‍ വളരെയേറെ ദുഖിതയാണെന്ന് കാണിച്ച് കെ കരുണാകരന്റെ മകളും കെ പി സി സി വൈസ് പ്രസിഡന്റുമായ പത്മജാ വേണുഗോപാലിന്റെ ഫേസ് ബുക്ക് പോസ്റ്റ്. രാജ്യസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികളുടെ പട്ടികയില്‍ പത്മജാ വേണുഗോപാലിന്റെ പേരുമുണ്ടായിരുന്നു. എന്നാല്‍ അവസാനം നറുക്ക് വീണത് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബിമേത്തറിനായിരുന്നു. ഇതാണ് പത്മജയെ പ്രകോപിപ്പിച്ചതെന്ന് കരുതുന്നു. പത്മജ പാര്‍ട്ടിക്ക് പുറത്തേക്ക് പോവുകയാണെന്ന സൂചനയാണ് ഇത് നല്‍കുന്നതെന്ന് കോണ്‍ഗ്രസ് പാര്‍ട്ടിയുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു. ‘ എനിക്കും ചില കാര്യങ്ങള്‍ പറയാനുണ്ട് ‘ എന്ന് പറഞ്ഞ് തുടങ്ങുന്ന ഫേസ് ബുക്ക് പോസ്റ്റില്‍ തന്നെ ദ്രോഹിച്ച പാര്‍ട്ടിക്കാര്‍ക്കെതിരെ പരാതി പറഞ്ഞിട്ടും ഒരു നടപടിയുമുണ്ടായില്ലന്നും സൂചിപ്പിക്കുന്നുണ്ട്്
ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം താഴെ,

‘എനിക്കും ചില കാര്യങ്ങള്‍ പറയാന്‍ ഉണ്ട്.. പക്ഷെ എന്നും അച്ചടക്കം ഉള്ള ഒരു പ്രവര്‍ത്തകയാണ് ഞാന്‍.. പക്ഷേ പറയേണ്ടത് നേതൃത്വത്തോട് പറഞ്ഞിട്ടുണ്ട്, ഇപ്പോഴും പറഞ്ഞിട്ടുണ്ട് എന്തെങ്കിലും നല്ലത് നടക്കുമോ എന്നറിയട്ടെ.. എന്റെ സഹോദരന്‍ എന്തു തോന്നിയാലും അത് പരസ്യമായി പറയും.. പരസ്യമായി പറയുന്നതാണോ നല്ലത് അതോ ഇത്രയും നാള്‍ ഞാന്‍ പാര്‍ട്ടിവേദികളില്‍ പറഞ്ഞ രീതി ആണോ നല്ലത്? എന്തു വേണമെന്ന ആലോചനയിലാണ് ഞാന്‍.. ഇനിയെങ്കിലും ചില കാര്യങ്ങള്‍ തുറന്നു പറഞ്ഞില്ലെങ്കില്‍ അത് ശരിയല്ല എന്ന് എനിക്ക് തോന്നുന്നു.. ചില സത്യങ്ങള്‍ കൈപ്പ് ഏറിയതാണ് ..
എന്നെ സഹായിച്ചതും ദ്രോഹിച്ചതും എന്റെ പാര്‍ട്ടിക്കാര്‍ തന്നെയാണ്.. എന്നെ ദ്രോഹിച്ച പാര്‍ട്ടിക്കാര്‍ക്കെതിരെ പരാതി പറഞ്ഞിട്ടും ഒരു പരിഹാരവും ഉണ്ടായില്ല…
എന്റെ മനസ്സ് വല്ലാതെ മടുത്തിരിക്കുന്നു.’

പത്മജ മാത്രമല്ല കെ മുരളീധരനും കോണ്‍ഗ്രസിലെ പുതിയ നേതൃത്വത്തിനെതിരെ ശബ്ദിച്ചിരുന്നു. കേരളത്തിലെ പുതിയ നേതൃത്വവുമായി മുരളീധരനും പത്മജയും സ്വരച്ചേര്‍ച്ചയിലല്ല. പത്മജ വേണുഗോപാലാകട്ടെ ഇനി താന്‍ പാര്‍്ട്ടിയില്‍ തുടരുന്നത് വളരെ നിരാശയായിട്ടാണ് എന്ന സൂചനയാണ് നല്‍കുന്നത്.

ഇന്ത്യന്‍ ക്രിക്കറ്റില്‍ ഒരു കാലത്ത് ഏറെ വിവാദമായി പറഞ്ഞുകേട്ടിരുന്ന ധോണി – ഗംഭീര്‍ ശത്രുത വിഷയത്തില്‍ അഭ്യൂഹങ്ങള്‍ തുറന്നുപറഞ്ഞ് മുന്‍ ഇന്ത്യന്‍ ഓപ്പണറും പാര്‍ലമെന്റ് അംഗവുമായ ഗൗതം ഗംഭീര്‍. ധോണി ക്യാപ്റ്റനായിരിക്കെ ഏറ്റവും അധികം സമയം വൈസ് ക്യാപ്റ്റനായിരുന്ന ആളാണ് താനെന്നും തനിക്ക തന്റേതായതും അയാള്‍ക്ക് അയാളുടേതായതുമായ അഭിപ്രായം ഉണ്ടായിരുന്നതായും എന്നാല്‍ തങ്ങളുടെ ശത്രുത രണ്ടുപേരും നയിക്കുന്ന ടീമുകള്‍ പരസ്പരം കളിക്കുമ്പോള്‍ മാത്രമായിരുന്നെന്നും താരം പറഞ്ഞു.

ധോണിയുമായി അഭിപ്രായ ഭിന്നത ഉണ്ടായിരുന്നെന്ന വാദം ഗംഭീര്‍ പാടെ തള്ളി. എന്നും ധോണിയുമായി പരസ്പര ബഹുമാനം നിലനിര്‍ത്തിയിരുന്നയാളാണ് താനെന്നും പറഞ്ഞു. എന്നു മാത്രമല്ല ഒരു പ്രതിസന്ധി ധോണി നേരിടുമ്പോള്‍ അദ്ദേഹത്തിനൊപ്പം ഉണ്ടാകുന്ന ഏറ്റവും ആദ്യത്തെ ആള്‍ താനായിരുന്നെന്നും ഗംഭീര്‍ പറഞ്ഞു. ഇന്ത്യന്‍ ക്രിക്കറ്റിനു ധോണി നല്‍കിയ സംഭാവനകളെയും ധോണി എന്ന മനുഷ്യനെയും താന്‍ എന്നും ആദരിച്ചിരുന്നയാളാണെന്നും പറഞ്ഞു. തന്റെ യുട്യൂബ് ഷോ ആയ ‘ഓവര്‍ ആന്‍ഡ് ഔട്ടി’ലൂടെയാണു ഗംഭീറിന്റെ പ്രതികരണം.

138 കോടി ജനങ്ങള്‍ക്കു മുന്‍പാകെ എവിടെവച്ചു വേണമെങ്കിലും ഇക്കാര്യം പറയാന്‍ താന്‍ തയ്യാറാണെന്നും പല കാര്യങ്ങളിലും ഞങ്ങള്‍ക്ക് അഭിപ്രായ വ്യത്യാസം ഉണ്ടാകാം. ഞങ്ങള്‍ കളിയെ സമീപിക്കുന്നത് വ്യത്യസ്തമായ രീതിയിലാകാം. എനിക്ക് എന്റേതായ അഭിപ്രായങ്ങളുണ്ട്. ധോണിക്കു ധോണിയുടേതും. എന്നിരുന്നാലും അതിനെ ബഹുമാനിച്ചിരുന്നെന്നും പറഞ്ഞു. മൂന്നാം നമ്പറിലായിരുന്നു ധോണി കളിക്കാന്‍ ഇറങ്ങേണ്ടിയിരുന്നത്. അങ്ങിനെയയാരുന്നെങ്കില്‍ ക്രിക്കറ്റിലെ പല റെക്കോഡും തിരുത്തപ്പെട്ടേനെയെന്നും പറഞ്ഞു.

വിഷം തന്ന് കൊല്ലുമെന്ന് ഭയന്ന് ഫെബ്രുവരിയില്‍ മാത്രം പുടിന്‍ മാറ്റിയത് 1000 പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളെയെന്ന് റിപ്പോര്‍ട്ട്. ബോഡിഗാര്‍ഡുമാര്‍, പാചകക്കാര്‍, സെക്രട്ടറിമാര്‍, അലക്കുകാര്‍ എന്നിവരുള്‍പ്പെടെയുള്ളവരെയാണ് മാറ്റിയത്.

ഫെബ്രുവരിയില്‍ ഉക്രെയ്‌നെ ആക്രമിക്കാന്‍ റഷ്യ വലിയ രീതിയില്‍ മുന്നൊരുക്കങ്ങള്‍ നടത്തുന്നുണ്ടെന്ന് പടിഞ്ഞാറന്‍ രാജ്യങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എല്ലാ രാജ്യങ്ങളും റഷ്യയില്‍ കണ്ണ് നട്ടതോടെ ലോകത്തെ ഏതെങ്കിലും ഇന്റലിജന്‍സ് ഏജന്‍സികളില്‍ നിന്ന് തനിയ്‌ക്കെതിരെ വധശ്രമം ഉണ്ടാവുമെന്ന് പുടിന്‍ ഭയന്നിരുന്നതായാണ് ഡെയ്‌ലി ബീസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

സൗത്ത് കരോലിന സെനറ്റര്‍ ലിന്‍ഡ്‌സെ ഗ്രഹാം പുടിനെ വധിക്കാന്‍ ആഹ്വാനം ചെയ്തത് വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. പുടിനെ വധിക്കുന്നത് റഷ്യയ്ക്കും ലോകത്തിനും വലിയ ഗുണം ചെയ്യുമെന്നും റഷ്യയ്ക്കാര്‍ ആരെങ്കിലും തന്നെ ഇതിന് മുന്നോട്ട് വരണമെന്നുമായിരുന്നു ഗ്രഹാം പറഞ്ഞത്.

റഷ്യയില്‍ വിഷം കൊടുത്തുള്ള കൊലപാതകം പുതിയ കഥയല്ല. സര്‍ക്കാരിന്റെ നയങ്ങളെ നിരന്തരം വിമര്‍ശിച്ചിരുന്ന അലെക്‌സെ നവാല്‍നി എന്നയാള്‍ 2020 ഓഗസ്റ്റില്‍ വിഷം ഉള്ളില്‍ ചെന്ന് മരിച്ചിരുന്നു. ഇയാളുടെ കൊലപാതകത്തിന് ഉത്തരവിട്ടത് പുടിനാണെന്നാണ് പറയപ്പെടുന്നത്.

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ കാണാനായി ആലുവ സെന്റര്‍ ജയിലിലെത്തിയ സംവിധായകന്‍ രഞ്ജിത്തിന്റെയും ഹരിശ്രീ അശോകന്റെയും ചിത്രമടക്കമാണ് താരം ഫേസ്ബുക്കില്‍ പങ്കുവച്ചത്.ഇരുപത്തിയാറാമത് കേരളാ രാജ്യാന്തര ചലച്ചിത്ര മേളയില്‍ നടി ഭാവനയുടെ സാന്നിധ്യം ചര്‍ച്ചയാവുന്നതിനിടെ നടന്‍ വിനായകന്റെ പോസ്റ്റ് ചര്‍ച്ചയാകുന്നു.

കഴിഞ്ഞ ദിവസം ഐഎഫ്എഫ്‌കെയുടെ ഉദ്ഘാടന വേദിയില്‍ ഭാവന അപ്രതീക്ഷിത അതിഥിയായെത്തിയത് ഏറെ ശ്രദ്ധേയമായിരുന്നു. മിതോഷ് പൊന്നാനി, സന്തോഷ് ചേകവര്‍ എന്നീ ഫേസ്ബുക്ക് അക്കൗണ്ടുകളില്‍ നിന്നുള്ള കമന്റുകളുടെ സ്‌ക്രീന്‍ ഷോട്ടാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്.

‘ആഹാ ഇരക്കൊപ്പം കരയുകയും വേട്ടക്കാരനൊപ്പം സന്തോഷിക്കുകയും ചെയ്യുന്ന ദി കംപ്ലീറ്റ് തിരക്കഥകൃത്ത്’ എന്ന കമന്റാണ് താരം പങ്കുവെച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം ഐഎഫ്എഫ്‌കെയുടെ ഉദ്ഘാടന വേദിയില്‍ ഭാവനയെ ക്ഷണിച്ചത് രഞ്ജിത്തായിരുന്നു. പോരാട്ടത്തിന്റെ പെണ്‍ പ്രതീകമായ ഭാവനയെ സദസിലേക്ക് ക്ഷണിക്കുന്നു എന്ന് പറഞ്ഞായിരുന്നു രഞ്ജിത് ഭാവനയെ വേദിയിലേക്ക് ക്ഷണിച്ചത്.
ഈയൊരു സാഹചര്യത്തിലാണ് വിനായകന്‍ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നതെന്നും ശ്രദ്ധേയമായ വസ്തുതയാണ്.

അതേസമയം, ദിലീപിനെ ജയിലിലെത്തി സന്ദര്‍ശിച്ചതിന് വിശദീകരണവുമായി രഞ്ജിത് രംഗത്തെത്തിയിരുന്നു.

ദിലീപിനെ ജയിലില്‍ സന്ദര്‍ശിച്ച ആള്‍ തന്നെ അതിജീവിതയെ ഇന്നലെ ഐഎഫ്എഫ്‌കെ വേദിയിലേക്ക് ക്ഷണിച്ചതിലെ പൊരുത്തക്കേട് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ചപ്പോഴായിരുന്നു അന്നുണ്ടായ സംഭവത്തെ കുറിച്ച് രഞ്ജിത്ത് വിശദീകരിച്ചത്.

ദിലീപിനെ ജയിലില്‍ പോയി കാണുക എന്നൊരു ലക്ഷ്യം തനിക്ക് ഉണ്ടായിരുന്നില്ലെന്നും അപ്രതീക്ഷിതമായി അവിടെ എത്തിപ്പെടേണ്ട ഒരു സാഹചര്യം തനിക്കുണ്ടായെന്നുമായിരുന്നു രഞ്ജിത് പറഞ്ഞത്.

‘ഞാന്‍ ഒരു മാധ്യമത്തിലും അന്തിച്ചര്‍ച്ചയിലും വന്ന് ഇയാള്‍ക്ക് വേണ്ടി വാദിച്ചിട്ടില്ല. ഒരിടത്തും ഞാന്‍ എഴുതിയിട്ടില്ല. ഒരിടത്തും ഞാന്‍ പ്രസംഗിച്ചിട്ടില്ല. എനിക്ക് ആ വ്യക്തിയുമായി വളരെ അടുത്ത ബന്ധമൊന്നും ഇല്ല എന്നത് സത്യമാണ്. കുറേ വര്‍ഷങ്ങളായി അയാളെ അറിയാം. ഇങ്ങനെ ഒരു സംഭവമുണ്ടായപ്പോള്‍ അന്ന് പലരും പറഞ്ഞിരുന്നത് ഇല്ല അയാള്‍ അത് ചെയ്യില്ല എന്നാണ്. എനിക്കും സത്യത്തില്‍ അത് വിശ്വസിക്കാന്‍ ഇഷ്ടമല്ലായിരുന്നു. അവന്‍ അങ്ങനെ ചെയ്യുമോ എന്നുള്ള മാനസികാവസ്ഥയിലായിരുന്നു ഞാനുമന്ന്.

എന്നാല്‍ ഇയാളെ ജയിലില്‍ സന്ദര്‍ശിക്കാമെന്ന് കരുതി രാവിലെ കുളിച്ചിറങ്ങിയതായിരുന്നില്ല ഞാന്‍. ഒരു ദിവസം രാവിലെ കോഴിക്കോട് നിന്ന് എറണാകുളത്തേക്ക് പോകുകയാണ് ഞാന്‍. എനിക്കൊപ്പം നടന്‍ സുരേഷ് കൃഷ്ണയും കാറിലുണ്ട്. ഞാന്‍ ഉറങ്ങുകയായിരുന്നു. ഇതിനിടെ ഇദ്ദേഹം ആരോടൊക്കെയോ ഫോണില്‍ സംസാരിക്കുന്നത് കേട്ടു. ഇത്ര മണിക്ക് എത്തുമെന്നൊക്കെ പറയുന്നത് കേട്ടു. ചോദിച്ചപ്പോള്‍ ചേട്ടാ, പോകുന്ന വഴിക്ക് ആലുവ സബ് ജയിലില്‍ കയറി ദിലീപിനെ കാണണമെന്ന് പറഞ്ഞു.

പോയ്‌ക്കോ ഞാന്‍ പുറത്ത് കാറിലിരിക്കാമെന്ന് പറഞ്ഞു. അയാളെ കാണണമെന്ന ഒരു വികാരവും എനിക്ക് ഉണ്ടായിരുന്നില്ല. അവിടെ എത്തി പുള്ളി അകത്തേക്ക് പോകാന്‍ നില്‍ക്കുമ്പോള്‍ അവിടെ ചില മാധ്യമങ്ങള്‍ എത്തി. അവര്‍ എന്റെ അടുത്തേക്ക് വന്ന് എന്തുകൊണ്ടാണ് പുറത്ത് നില്‍ക്കുന്നത് അകത്ത് പോകുന്നില്ലേ എന്നൊക്കെ ചോദിക്കാന്‍ തുടങ്ങി. അവിടെ നില്‍ക്കുന്നതിനേക്കാള്‍ സേഫ് അകത്ത് നില്‍ക്കുന്നതാണെന്ന് തോന്നിയിട്ട് ഉള്ളില്‍ കയറി. ഞാന്‍ നേരെ ജയില്‍ സൂപ്രണ്ടിന്റെ അടുത്തേക്കാണ് പോയത്.

പുള്ളി വലിയ സ്വീകരണം തന്നു. ഞാന്‍ സാറിന്റെ ആരാധകനാണെന്നൊക്കെ പറഞ്ഞു. തടവുപുള്ളികള്‍ക്കായി ഒരു സിനിമ തരണം എന്നൊക്കെ പറഞ്ഞു. ഇതിനിടയിലാണ് ദിലീപ് അങ്ങോട്ട് വന്നത്. ദിലീപിനോട് നമസ്‌കാരം പറഞ്ഞു. രണ്ട് വാക്ക് പറഞ്ഞ ശേഷം സുരേഷ് കൃഷ്ണയും ദിലീപും അപ്പുറത്തേക്ക് മാറി നിന്ന് ഇരുവരും സംസാരിച്ചു. ഞാനും സൂപ്രണ്ടും അദ്ദേഹത്തിന്റെ ടേബിളില്‍ ഇരുന്ന് സംസാരിച്ചു. ആകപ്പാടെ 10 മിനുട്ട്.

ഞാന്‍ പുറത്തിറങ്ങിയിട്ട് അയാള്‍ നിരപരാധിയാണെന്നാന്നും പറഞ്ഞിട്ടില്ല. നാളെ അയാള്‍ പ്രതിയാണെങ്കില്‍ ശിക്ഷിക്കപ്പെടും. ഇതല്ലാത്ത ആംഗിളില്‍ ചിന്തിക്കാന്‍ താത്പര്യമുള്ള സാമൂഹ്യമാധ്യമങ്ങളിലെ എഴുത്തുകാരോട് എനിക്ക് പറയാനുള്ളത് എന്നെ ഇതുകൊണ്ടൊന്നും പേടിപ്പിക്കാന്‍ കഴിയില്ല എന്നതാണ്. ഞാന്‍ കുറേ കൊല്ലമായി. ഇതിലും വലിയ കാറ്റ് വന്നിട്ട് ഇളകിയിട്ടില്ല. എന്റെ നിലപാടുണ്ട്. അതിനനുസരിച്ച് ഞാന്‍ ജീവിക്കും, രഞ്ജിത് പറഞ്ഞു.

തൊടുപുഴ ചീനിക്കുഴിയില്‍ മകനെയും മരുമകളെയും പേരക്കുട്ടികളെയും തീക്കൊളുത്തി കൊന്നിട്ടും കുറ്റബോധം തരിമ്പില്ലാതെ പ്രതി ഹമീദ്. പോലീസിനോട് കുറ്റം സമ്മതിച്ച പ്രതി തനിക്ക് ജീവിക്കണമെന്നും പോലീസിനോട് പറഞ്ഞു. എല്ലാ ദിവസവും മത്സ്യവും മാംസവും വേണമെന്നതായിരുന്നു പ്രതിയുടെ ഒരു ആവശ്യം.

കുടുംബവഴക്കിനെ തുടര്‍ന്നാണ് കൊലപാതകമെന്നാണ് വിവരം. മകന്‍ മുഹമ്മദ് ഫൈസല്‍, മരുമകള്‍ ഷീബ, പേരക്കുട്ടികളായ മെഹ്റു, അസ്ന എന്നിവരെയാണ് ഹമീദ് കൊലപ്പെടുത്തിയത്. മകന്‍ ഭക്ഷണം നല്‍കുന്നില്ല എന്ന് കാണിച്ച് മുന്‍പ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

വര്‍ഷങ്ങളായി അച്ഛന്‍ ഹമീദിന് മകനോടുളള പകയാണ് ചീനിക്കുഴിയിലെ കൂട്ടക്കൊലപാതകത്തില്‍ കലാശിച്ചത്. സ്വത്ത് വീതിച്ചു നല്‍കിയപ്പോള്‍ ഉണ്ടാക്കിയ കരാര്‍ പാലിക്കാത്തതും കൊലക്ക് കാരണമായെന്നാണ് ഹമീദിന്റെ മൊഴി. തന്റെ പേരിലുള്ള സ്വത്തുക്കളെല്ലാം ഹമീദ് രണ്ട് ആണ്‍ മക്കള്‍ക്കുമായി വീതിച്ചു നല്‍കിയിരിക്കുകയാണ്.

സംഭവം നടന്ന തറവാട് വീടും അതിനോട് ചേര്‍ന്ന പുരയിടവും മുഹമ്മദ് ഫൈസലിനാണ് നല്‍കിയിരുന്നത്. വാര്‍ധക്യ കാലത്ത് ഹമീദിനെ സംരക്ഷിക്കണമെന്നും പറമ്പിലെ ആദായം ഫൈസലിന് എടുക്കാം എന്നുമായിരുന്നു വ്യവസ്ഥ.

എന്നാല്‍ മകന്‍ ഇത് പാലിച്ചില്ലെന്നും ഇതിനെ ചൊല്ലി ആണ് പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതെന്നുമാണ് ഹമീദ് പോലീസിനോട് പറഞ്ഞത്. ഭാര്യ മരിച്ചതിന് ശേഷം ഏറെക്കാലം മറ്റൊരു സ്ത്രീക്കൊപ്പമായിരുന്നു താമസം. അടുത്ത കാലത്ത് തിരികെ എത്തിയ ശേഷം മക്കളുമായി നിരന്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകുമായിരുന്നു എന്ന് അയല്‍വാസികളും പറയുന്നു. വീട്ടില്‍ നിരന്തരമുണ്ടാകുന്ന കലഹം കാരണം ഫൈസലും കുടുംബവും പുതിയ വീട് വച്ചിരുന്നു. ഇവിടേക്ക് താമസം മാറാനിരിക്കെയാണ് ദാരുണസംഭവം.

ഇന്നലെ രാവിലെ ഇരുവരും തമ്മില്‍ തര്‍ക്കവും കയ്യാങ്കളിയുമുണ്ടായി. കൊലപാതകം നടത്തുന്നതിനായി ഹമീദ് പെട്രോള്‍ നേരത്തെ കരുതിയിരുന്നു. മകനും കുടുംബവും രക്ഷപ്പെടാനുള്ള എല്ലാ പഴുതുകളും അടച്ച ശേഷമായിരുന്നു കൃത്യം നടത്തിയത്. തീ പിടിത്തം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടാല്‍ വെള്ളമൊഴിച്ച് തീ കെടുത്താന്‍ ശ്രമിക്കും എന്നതിനാല്‍, വീട്ടിലേയും അയല്‍ വീട്ടിലേയും ടാങ്കുകളിലെ വെള്ളം ഹമീദ് നേരത്തെ തന്നെ ഒഴുക്കിവിട്ടിരുന്നു.

മോട്ടര്‍ അടിച്ച് വെള്ളം ലഭ്യമാകാതിരിക്കാന്‍ വൈദ്യുതിയും വിച്ഛേദിച്ചു. വീടിന്റെ വാതിലുകളെല്ലാം പുറത്ത് നിന്ന് പൂട്ടി. ശേഷം ജനലിലൂടെ പെട്രോള്‍ അകത്തേക്ക് എറിഞ്ഞ് തീ വയ്ക്കുകയായിരുന്നു. തീ ഉയര്‍ന്നതോടെ രക്ഷപ്പെടാനായി ഫൈസലും കുടുംബവും കുളിമുറിയിലേക്ക് ഓടിക്കയറിയെങ്കിലും വെള്ളമില്ലാത്തതിനാല്‍ കുടുംബം അഗ്‌നിക്കിരയാവുകയായിരുന്നു.ഫൈസലിന് ചീനിക്കുഴിയില്‍ പച്ചക്കറി വ്യാപാരമാണ്. മെഹര്‍ പ്ലസ്ടുവിനും അസ്‌ന ഏഴാം ക്ലാസിലും പഠിക്കുകയായിരുന്നു.

RECENT POSTS
Copyright © . All rights reserved