Latest News

റിയാദ്: മലയാളി നഴ്‍സ് സൗദി അറേബ്യയില്‍ മരിച്ചു. കോട്ടയം മാന്നാനം സ്വദേശി ജിജിമോള്‍ (47) ആണ് മരിച്ചത്. മദീനയ്‍ക്ക് സമീപം ഹാനാക്കിയ ആശുപത്രിയില്‍ കഴിഞ്ഞ 17 വര്‍ഷമായി സ്റ്റാഫ് നഴ്‍സായി ജോലി ചെയ്യുകയായിരുന്നു. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

ഭര്‍ത്താവ് – ജിന്റോ ജോര്‍ജ്. മകന്‍ – ജിനോ ജിന്റോ. മൃതദേഹം നാട്ടിലെത്തിക്കുന്നതിനായി മദീന നവോദയയുടെ പ്രവര്‍ത്തകന്‍ സലാം കല്ലായി, നിസാര്‍ കരുനാഗപ്പള്ളി, സോണി തൊടുപുഴ എന്നിവര്‍ രംഗത്തുണ്ട്.

കളമശ്ശേരിയില്‍ നെസ്റ്റ് ഗ്രൂപ്പിന്റെ ഇലക്‌ട്രോണിക് സിറ്റി നിര്‍മാണം നടക്കുന്ന സ്ഥലത്ത് മണ്ണിടിഞ്ഞുണ്ടായ അപകടത്തില്‍ നാല് പേര്‍ മരിച്ചു. ബംഗാള്‍ സ്വദേശികളായ ഫൈജുല്‍ മണ്ഡല്‍, കൂടൂസ് മണ്ഡല്‍ നൗജ്ഷ് മണ്ഡല്‍, നൂറാമിന്‍ എന്നിവരാണ് മരിച്ചത്.

തൊഴിലാളികളാണ് ഇടിഞ്ഞുവീണ മണ്ണിനുള്ളില്‍ കുടുങ്ങിയത്. ആറ് പേരെ ഇതുവരെ മണ്ണിനടിയില്‍ നിന്നും പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചിട്ടുണ്ട്. മണ്ണിനിടയില്‍പ്പെട്ട ഒരാള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.

പരിക്കേറ്റവരെ കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണോ സ്ഥലത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവന്നതെന്ന് അന്വേഷിക്കുമെന്ന് സ്ഥലത്തെത്തിയ ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക്ക് അറിയിച്ചു.

അപകടം നടന്ന ഉടനെ രണ്ട് പേരെ പുറത്തെടുത്തിരുന്നു. പിന്നീട് തിരച്ചിലിനിടെ നാലു പേരെ കൂടി പുറത്തെത്തിച്ച് കളമശ്ശേരി മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും ഇവര്‍ മരിക്കുകയായിരുന്നു. ഫയര്‍ ഫോഴ്‌സും നാട്ടുകാരും അടക്കം സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്.

26-ാമ​ത് കേ​ര​ള രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര​മേ​ള​യു​ടെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ അ​പ്ര​തീ​ക്ഷി​ത അ​തി​ഥി​യാ​യി ന​ടി ഭാ​വ​ന​യെ​ത്തി. പോ​രാ​ട്ട​ത്തി​ന്‍റെ പെ​ൺ​പ്ര​തീ​കം എ​ന്ന് വി​ശേ​ഷി​പ്പി​ച്ചാ​യി​രു​ന്നു ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ ര​ഞ്ജി​ത് വേ​ദി​യി​ലേ​ക്ക് ഭാ​വ​ന​യെ ക്ഷ​ണി​ച്ച​ത്.

ആ​ർ​ട്ടി​സ്റ്റി​ക് ഡ​യ​റ​ക്ട​ർ ബീ​നാ പോ​ൾ ആ​ണ് ഭാ​വ​ന​യെ വേ​ദി​യി​ലേ​ക്ക് ആ​ന​യി​ച്ച​ത്. സ​ദ​സി​ലും വേ​ദി​യി​ലു​മു​ള്ള​വ​ർ എ​ഴു​ന്നേ​റ്റു​നി​ന്ന് ഭാ​വ​ന​യെ സ്വാ​ഗ​തം ചെ​യ്തു. മു​ഖ്യാ​തി​ഥി​ക​ളെ സ്വാ​ഗ​തം ചെ​യ്ത ശേ​ഷ​മാ​യി​രു​ന്നു ഭാ​വ​ന​യെ അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ വേ​ദി​യി​ലേ​ക്ക് ക്ഷ​ണി​ച്ച​ത്.

ഐ​എ​സ് ഭീ​ക​ര​രു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കാ​ലു​ക​ൾ ന​ഷ്ട​മാ​യ കു​ർ​ദി​ഷ് സി​നി​മ സം​വി​ധാ​യി​ക ലി​സ ച​ലാ​നൊ​പ്പ​മാ​യി​രു​ന്നു ഭാ​വ​ന​യേ​യും ച​ല​ച്ചി​ത്ര​മേ​ള​യു​ടെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ലേ​ക്ക് സം​ഘാ​ട​ക​ർ ക്ഷ​ണി​ച്ച​ത്. ഇ​ത്ത​വ​ണ​ത്തെ ച​ല​ച്ചി​ത്ര​മേ​ള​യു​ടെ പ്ര​മേ​യ​മാ​യി തെ​ര​ഞ്ഞെ​ടു​ത്ത് അ​തി​ജീ​വ​ന​വും പോ​രാ​ട്ട​വും എ​ന്ന​താ​യി​രു​ന്നു.

ഓ​ൾ ഇം​ഗ്ല​ണ്ട് ബാ​ഡ്മി​ന്‍റ​ണ്‍ ചാ​മ്പ്യ​ൻ​ഷി​പ്പ് വ​നി​ത ഡ​ബി​ൾ​സി​ൽ ച​രി​ത്രം സൃ​ഷ്ടി​ച്ച് മ​ല​യാ​ളി താ​രം ട്രീ​സ ജോ​ളി സ​ഖ്യം. ഇ​ന്ത്യ​ൻ സ​ഖ്യ​മാ​യ ട്രീ​സ ജോ​ളി-​ഗാ​യ​ത്രി ഗോ​പി​ച​ന്ദ് സ​ഖ്യം ഡ​ബി​ൾ​സി​ൽ സെ​മി​യി​ൽ ക​ട​ന്നു.

കൊ​റി​യ​ൻ സ​ഖ്യ​മാ​യ ലീ ​സോ​ഹീ-​ഷി​ൻ സ്യൂം​ഗ്ചാ​ൻ കൂ​ട്ടു​കെ​ട്ടി​നെ​യാ​ണ് ട്രീ​സ​യും ഗാ​യ​ത്രി​യും അ​ട്ടി​മ​റി​ച്ച​ത്. ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗെ​യി​മു​ക​ൾ​ക്കാ​ണ് ഇ​ന്ത്യ​ൻ സ​ഖ്യ​ത്തി​ന്‍റെ ജ​യം. സ്കോ​ർ: 14-21, 22-20, 21-15.

ആ​ദ്യ ഗെ​യിം ന​ഷ്ട​പ്പെ​ട്ട ശേ​ഷ​മാ​യി​രു​ന്നു ട്രീ​സ​യു​ടേ​യും കൂ​ട്ടു​കാ​രി​യു​ടേ​യും തി​രി​ച്ചു​വ​ര​വ്. ലോ​ക റാ​ങ്കിം​ഗി​ൽ 46 ാം സ്ഥാ​ന​ത്ത് മാ​ത്ര​മു​ള്ള ഇ​ന്ത്യ​ൻ സ​ഖ്യം ര​ണ്ടാം സീ​ഡാ​യ കൊ​റി​യ​ൻ കൂ​ട്ടു​കാ​രി​ക​ളെ അ​ട്ടി​മ​റി​ച്ച​ത്. ഒ​രു മ​ണി​ക്കൂ​റും ഏ​ഴ് മി​നി​റ്റു​മാ​യി​രു​ന്നു ഇ​ന്ത്യ​ൻ പോ​രാ​ട്ട​ത്തി​ന്‍റെ സ​മ​യ​ദൈ​ർ​ഘ്യം. ഇ​ന്ത്യ​യു​ടെ ബാ​ഡ്മി​ന്‍റ​ൺ ഇ​തി​ഹാ​സം ഗോ​പി​ച​ന്ദി​ന്‍റെ മ​ക​ളാ​ണ് ഗാ​യ​ത്രി.

തന്നോട് സഹായം ചോദിച്ച് വിളിക്കുന്ന സുഹൃത്ത് തെറ്റുചെയ്തിട്ടുണ്ടെങ്കില്‍ പോലും കൈവിടാനാകില്ലെന്ന് നടന്‍ സിദ്ദിഖ്. റെഡ് എഫ് എമ്മുമായുള്ള അഭിമുഖത്തിലാണ് സിദ്ദിഖ് തന്റെ നിലപാട് വ്യക്തമാക്കിയത്. നാളെ തന്റെ മകനോ സഹോദരനോ ഒരു പ്രശ്നത്തില്‍പ്പെട്ടാലും ഇത് തന്നെയായിരിക്കും തന്റെ നിലപാടെന്നും താനൊരു പ്രശ്നത്തില്‍ അകപ്പെട്ടാലും സഹായിക്കാന്‍ ആളുകള്‍ വേണ്ടേയെന്നുമാണ് സിദ്ദിഖ് ചോദിക്കുന്നു.

ഷാരൂഖ് ഖാന്റെ മകന്‍ മയക്കുമരുന്ന് കേസില്‍ പെട്ടു. ഷാരൂഖ് ഖാന്‍ ഉടന്‍ തന്നെ ഇവന്‍ എന്റെ മകനല്ല എന്ന് പറഞ്ഞ് തള്ളുകയല്ലല്ലോ ചെയ്തത്. നാളെ എന്റെ മകന് പറ്റിയാലും സഹോദരന് സംഭവിച്ചാലും എല്ലാവര്‍ക്കും അങ്ങനെ അല്ലേ. തെറ്റ് ചെയ്യുന്നവരെല്ലാം നമ്മളുമായി ബന്ധമില്ലാത്ത ആളുകള്‍ ആണെന്ന് പറയാന്‍ പറ്റില്ലല്ലോ, നമ്മള് ശരി മാത്രം ചെയ്യുന്ന ആളുകളല്ലല്ലോ.

നാളെ എനിക്കും തെറ്റ് പറ്റില്ലേ. ഞാനും നാളെ ഒരു പ്രശ്നത്തില്‍ അകപ്പെടില്ലേ അപ്പോള്‍ എന്നെ സഹായിക്കാനും ആളുകള്‍ വേണ്ടേ,’ സിദ്ദിഖ് പറയുന്നു.നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ ന്യായീകരിച്ചുകൊണ്ടുള്ള സിദ്ദിഖിന്റെ പ്രസ്താവനകള്‍ നേരത്തെ വിവാദമായിരുന്നു.

റഷ്യന്‍ ആക്രമണത്തില്‍ ഉക്രെയ്‌നിയന്‍ ചലച്ചിത്ര താരം ഒക്‌സാന ഷ്വെയ്റ്റ്‌സ്(67) കൊല്ലപ്പെട്ടു. തലസ്ഥാനമായ കീവിലെ ജനവാസ മേഖലയില്‍ ഇന്നലെ റഷ്യ നടത്തിയ റോക്കറ്റാക്രമണത്തിലാണ് താരം കൊല്ലപ്പെട്ടത്.

ഉക്രെയ്‌നില്‍ കലാരംഗത്തുള്ളവര്‍ക്ക് നല്‍കുന്ന ഏറ്റവും ഉയര്‍ന്ന ബഹുമതിയായ ‘ഓണേഡ് ആര്‍ട്ടിസ്റ്റ് ഓഫ് ഉക്രെയ്ന്‍’ പുരസ്‌കാരം ലഭിച്ചിട്ടുള്ള അഭിനേത്രിയാണ് ഒക്‌സാന. മരണം ഇവരുടെ ട്രൂപ്പായ യങ് തിയേറ്റര്‍ സ്ഥിരീകരിച്ചു.

ജനവാസ മേഖലയില്‍ ആക്രമണം നടത്തില്ലെന്ന് റഷ്യ തുടരെത്തുടരെ പറയുന്നുണ്ടെങ്കിലും ഇത്തരം മേഖലകളിലും ആക്രമണം രൂക്ഷമാണ്. ഇതുവരെ 600 സാധാരണക്കാര്‍ റഷ്യന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്നാണ് ഉക്രെയ്ന്‍ യുഎന്നില്‍ അറിയിച്ചിരിക്കുന്നത്. ആയിരത്തിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.

പ്രത്യേക സൈനിക നടപടി ഉക്രെയ്‌നിയന്‍ സൈനിക ശക്തിക്ക് നേരെ മാത്രമാണെന്നാണ് റഷ്യയുടെ വാദം. ഫെബ്രുവരി 24നാണ് ഉക്രെയ്‌നില്‍ റഷ്യ ആക്രമണങ്ങള്‍ക്ക് തുടക്കമിടുന്നത്. ആക്രമണത്തില്‍ ഉക്രെയ്ന്‍ പിന്‍മാറാതെ പിടിച്ചുനില്‍ക്കുന്നുണ്ടെങ്കിലും ഖാര്‍കീവ് ഉള്‍പ്പടെ രാജ്യത്തിന്റെ പ്രധാന നഗരങ്ങളെല്ലാം തകര്‍ന്നടിഞ്ഞ നിലയിലാണ്.

 

പ്രഭാതനടത്തത്തിനിറങ്ങിയ ആത്മസുഹൃത്തുക്കൾ ടോറസ് ലോറിയിടിച്ചു മരിച്ചുവെന്ന വാർത്ത കേരളം അതിരാവിലെ ഞെട്ടലോടെയാണ് കേട്ടത്. നൂറനാട് വാലുകുറ്റിയിൽ വി.എം. രാജു, താഴമംഗലത്ത് വിക്രമൻ നായർ, കലാമന്ദിരം രാമചന്ദ്രൻ നായർ എന്നിവരാണ് അതിദാരുണമായി മരിച്ചത്. പണയിൽ പാലമുക്കിലെ വളവിൽ അമിതവേഗത്തിലെത്തിയ ടോറസ് ലോറിയാണ് നാലുപേരെ ഇടിച്ചിട്ടശേഷം നിർത്താതെപോയത്.

ഈ അപകടത്തിൽ സംഘത്തിലെ സോപാനത്തിൽ രാജശേഖരൻ നായർ മാത്രമാണ് ജീവിതത്തിലേയ്ക്ക് തിരിച്ചു വന്നത്. പരിക്കുകൾ ഒന്നുമില്ലാതെ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. എന്നാൽ ആത്മസുഹൃത്തുക്കളുടെ വേർപാട് നൂറനാട് പണയിൽ സോപാനത്തിൽ രാജശേഖരൻ നായർക്ക് ഇനിയും വിശ്വസിക്കാനായിട്ടില്ല. സ്ഥിരമായി പ്രഭാതനടത്തത്തിനിറങ്ങിയിരുന്ന നാൽവർസംഘത്തിൽ ഇനി താൻ മാത്രമാണ് ബാക്കിയെന്ന സത്യം ഉൾകൊള്ളാൻ സാധിക്കാതെ മൗനത്തിലാണ് ഇദ്ദേഹം.

അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിലായിരുന്ന ഇദ്ദേഹത്തെ വ്യാഴാഴ്ച വൈകീട്ടോടെ വീട്ടിലേക്കു കൊണ്ടുവന്നു. ആശുപത്രി വിടുന്നതിനു തൊട്ടുമുൻപാണ് അപകടത്തിൽപ്പെട്ട മൂന്നു സുഹൃത്തുക്കളുടെയും മരണം രാജശേഖരൻ നായർ അറിയുന്നത്. ശരീരമാസകലമുള്ള വേദനയ്ക്കുമപ്പുറം സൃഹൃത്തുക്കളുടെ വേർപാടിന്റെ വേദന താങ്ങാനാകുന്നില്ലെന്ന് രാജശേഖരൻ നായർ പറഞ്ഞു. കുറേവർഷങ്ങളായി ഇവർ ഒരുമിച്ചാണ് പ്രഭാതസവാരിക്കിറങ്ങുന്നത്.

രാജശേഖരൻ നായരുടെ വാക്കുകൾ;

അടുത്ത വീട്ടുകാരനായ വിക്രമൻ നായരെയും കൂട്ടി കെപി റോഡിലെത്തുമ്പോൾ രാജുവും രാമചന്ദ്രൻ നായരും അവിടെയുണ്ടാകും. ഒരുമിച്ച് പടനിലംവരെ നടന്നുമടങ്ങുമായിരുന്നു. കെ.പി.റോഡിൽ വാഹനത്തിരക്കും അപകടങ്ങളും വർധിച്ചതോടെയാണ് നൂറനാട് പള്ളിമുക്ക്-ആനയടി റോഡിൽ നടക്കാൻ തുടങ്ങിയത്. രാജുവിനെയുംകൂട്ടി രാമചന്ദ്രൻ നായർ പണയിൽ ഭാഗത്തേക്കു നടപ്പ് ആരംഭിക്കും. ഈ സമയം താനും വിക്രമൻ നായരും പള്ളിമുക്കിലേക്കു നടക്കും.

ഇടയ്ക്കു തമ്മിൽ കാണുന്ന സ്ഥലത്തുനിന്ന് ഒരുമിച്ച് പള്ളിക്കൽ ഗണപതിക്ഷേത്രത്തിന്റെ വഞ്ചിമുക്കുവരെ പോയി മടങ്ങുകയാണു പതിവ്. വ്യാഴാഴ്ചയും പതിവുപോലെ നടന്നശേഷം തിരികെ വരുമ്പോഴാണ് അപകടമുണ്ടായത്. ടോറസ് പോകുന്നതിനു മുൻപായി ഒരു കാർ പോയിരുന്നു. ഈ സമയം റോഡരികിലേക്കു മാറി. സെക്കൻഡുകൾക്കുള്ളിലാണ് അമിതവേഗത്തിൽ ടോറസ് വന്ന് ഇടിച്ചുതെറിപ്പിച്ചത്. തെറിച്ചുവീണ താൻ എഴുന്നേറ്റെങ്കിലും ഒന്നിനും കഴിയുമായിരുന്നില്ല. എന്റെ നിലവിളിയും ശബ്ദവുംകേട്ട് ചിലരൊക്കെ ഓടിവന്നെങ്കിലും അടുത്തേക്കു വരാൻ ആളുകൾ ആദ്യം മടിച്ചു.

സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന റിൻസിയെ റിയാസ് വെട്ടിയത് മുപ്പതിലേറെ തവണയെന്ന് റിപ്പോർട്ട്. മരിച്ച റിൻസിയുടെ ദേഹത്ത് മുപ്പതോളം വെട്ടുകളാണ് ഏറ്റിരിക്കുന്നത്. വെട്ടേറ്റ് ഇവരുടെ കൈവിരലുകൾ അറ്റു തെറിച്ചുപോയി. ഓടിക്കൂടിയവർ വിരലുകൾ കവറിലാക്കിയാണ് ആശുപത്രിയിൽ എത്തിച്ചത്. എറിയാട് ബ്ലോക്ക് ഓഫീസിന് തെക്ക് മാങ്ങാറ പറമ്പിൽ നാസറിന്റെ ഭാര്യ റിൻസി (30) ആണ് ആക്രമണത്തിനിരയായത്.

വ്യാഴാഴ്ച രാത്രി മക്കളോടൊപ്പം സ്‌കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെയാണ് റിൻസിയെ പ്രതി റിയാസ് വെട്ടിപ്പരിക്കേൽപ്പിച്ചത്. ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാവിലെ ഇവർ മരണത്തിന് കീഴടങ്ങി. എറിയാട് കേരള വർമ സ്‌കൂളിന് സമീപം ഭർത്താവിനൊപ്പം വസ്ത്രാലയം നടത്തുന്ന റിൻസി കടയിൽനിന്ന് മക്കളോടൊപ്പം വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു ആക്രമണം.

കൈക്കും തലക്കും ഗുരുതര പരിക്കേറ്റ റിൻസിയെ ആദ്യം കൊടുങ്ങല്ലൂർ ചന്തപ്പുര എആർ മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് തൃശൂർ എലൈറ്റ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആളൊഴിഞ്ഞ സ്ഥലത്ത് മറഞ്ഞുനിന്ന അക്രമി പൊടുന്നനെ ആക്രമണം നടത്തുകയായിരുന്നു.

വണ്ടിയിലുണ്ടായിരുന്ന മക്കൾ ഭയന്നു കരയുകയും ഇതുകേട്ട് വന്ന ബൈക്ക് യാത്രികർ ബഹളം വെച്ചതിനെ തുടർന്ന് അക്രമി സ്ഥലം വിടുകയായിരുന്നു. പ്രദേശവാസിയായ പുതിയ വീട്ടിൽ റിയാസ് (26) ആണ് ഇവരെ വെട്ടിയത്. ഇയാൾ റിൻസിയുടെ കടയിലെ മുൻ ജീവനക്കാരനാണ്. റിയാസിനെതിരെ യുവതി നേരത്തേ പരാതി നൽകിയിരുന്നു. ഇതിലുള്ള പ്രതികാരമാണ് ആക്രമണത്തിന് പിന്നിലെന്ന് പറയുന്നു.

മൊബൈൽ ഫോൺ വീട്ടിൽ ഉപേക്ഷിച്ച് ഒളിവിൽ പോയ പ്രതിക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പ്രതി വെട്ടാൻ ഉപയോഗിച്ച വാൾ വെള്ളിയാഴ്ച രാവിലെ കണ്ടെത്തി.

യുകെയിൽ എണ്ണവില കൈ പൊള്ളിക്കുമ്പോൾ സൗദിയും യുഎഇയും സന്ദർശിച്ച് ബോറിസ് ജോൺസൺ. റിയാദില്‍ സൗദി കിരീടവകാശിയുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി കൂടികാഴ്ച്ച നടത്തി. റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രിയെ റിയാദ് ഡെപ്യൂട്ടി ഗവര്‍ണര്‍ പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ സ്വീകരിച്ചു. തുടര്‍ന്ന് സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാര്‍ രാജകുമാരനുമായി ബോറിസ് ജോണ്‍സണ്‍ കൂടിക്കാഴ്ച്ച നടത്തി.

യുക്രൈന്‍ റഷ്യ സംഘര്‍ഷം, അറബ് മേഖലയിലെ സ്ഥിതിഗതികള്‍, മറ്റു അന്താരാഷ്ട്ര വിഷയങ്ങള്‍ എന്നിവ കൂടിക്കാഴ്ച്ചയില്‍ ചര്‍ച്ചയായി. റഷ്യ യുക്രൈന്‍ സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ കൂടുതല്‍ എണ്ണ വിതരണം ഉറപ്പാക്കുന്നതിനും റഷ്യന് പ്രസിഡന്‍റ് വ്‌ളാഡ്മിര്‍ പുടിന്‍റെ മേല്‍ സമ്മര്‍ദ്ദം വര്‍ധിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ പര്യടനം നടത്തുന്ന ജോണ്‍സണ്‍ യു.എ.ഇ യില്‍ നിന്നാണ് സൗദിയിലെത്തിയത്.

ബുധനാഴ്ച ഉച്ചയോടെ യു.എ.ഇയിലെത്തിയ ജോൺസണെ യു.എ.ഇ പ്രസിഡന്‍റി‍െൻറ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അന്‍വര്‍ ഗര്‍ഗാഷും മുതിര്‍ന്ന ഉേദ്യാഗസ്ഥരും അബുദബി വിമാനത്താവളത്തില്‍ സ്വീകരിച്ചു. തുടര്‍ന്ന് അബുദബി കിരീടാവകാശിയും യു.എ.ഇ സായുധ സേന ഡെപ്യൂട്ടി സുപ്രീംകമാന്‍ഡറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാനുമായി ചർച്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ചും മേഖലയിലെയും ആഗോളതലത്തിലെയും പുതിയ സംഭവവികാസങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്തു. അബുദബി അല്‍ ഷാദി പാലസിലായിരുന്നു ചർച്ച.

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശൈഖ് തഹ്നൂം ബിന്‍ സായിദ് ആല്‍ നഹ്യാനും ചർച്ചയില്‍ സംബന്ധിച്ചു. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുക, മേഖലയിലും ആഗോളതലത്തിലും സമാധാനവും സ്ഥിരതയും പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയായിരുന്നു ചർച്ച. യുെക്രയ്‌നിലെ പ്രതിസന്ധികളെ കുറിച്ച് ഇരുനേതാക്കളും വിശദ ചര്‍ച്ച നടത്തി. യുെക്രയ്‌നിലെ സിവിലിയന്‍മാര്‍ക്ക് മാനുഷിക പിന്തുണ നല്‍കുന്നത് സംബന്ധിച്ചും സംസാരിച്ചു. ആഗോള എണ്ണവിപണിയുടെ സ്ഥിരത സംബന്ധിച്ചും ഇരുവരും ചര്‍ച്ച ചെയ്തു. യുക്രൈയ്‌നില്‍ നടത്തുന്ന ആക്രമണങ്ങളുടെ പേരില്‍ യു.എസ് അടക്കമുള്ള രാജ്യങ്ങള്‍ റഷ്യയുടെ എണ്ണവിതരണം വിലക്കിയ സാഹചര്യത്തിലായിരുന്നു ഊര്‍ജ വിപണിയുടെ സ്ഥിരതയെക്കുറിച്ചുള്ള ചര്‍ച്ച ഉയര്‍ന്നുവന്നത്.

യുകെയിലെ ഇന്ധന പ്രതിസന്ധി മറികടക്കാന്‍ സൗദിയുടെ സഹകരണം കൂടിയേ തീരു എന്ന ഘട്ടത്തിലാണ് ജോൺസൻ്റെവ് തിരക്കിട്ട സന്ദർശനം. രാജ്യത്ത് ഇന്ധന പ്രതിസന്ധി സകല പരിധിയും വിട്ടു കുതിയ്ക്കുന്ന സാഹചര്യത്തില്‍ ആളുകള്‍ വണ്ടി നിരത്തിലിറക്കുന്നതു കുറച്ചു. ചിലര്‍ വര്‍ക്ക് ഫ്രം ഹോമിലേയ്ക്ക് മാറി. മറ്റു ചിലര്‍ ഇന്ധന മോഷണത്തിനും തുനിഞ്ഞു. പെട്രോള്‍ വില റെക്കോര്‍ഡ് നിരക്കായ 1.65 പൗണ്ടിലേക്ക് ഉയര്‍ന്നതോടെ ജോലിക്കും, കുട്ടികളെ സ്‌കൂളില്‍ എത്തിക്കാനും ഡ്രൈവ് ചെയ്യുന്നത് താങ്ങാനാവാത്ത കാര്യമായി മാറിയെന്ന് ബ്രിട്ടനിലെ ജോലിക്കാര്‍ പറയുന്നു.

എനര്‍ജി പ്രതിസന്ധി ശക്തിയാര്‍ജ്ജിക്കുമ്പോള്‍ വാഹനങ്ങളില്‍ നിന്നും ഇന്ധന മോഷണവും വ്യാപകമാകുകയാണ്. ഇതോടെ കോവിഡ് നിയന്ത്രണ കാലത്തെ വര്‍ക്ക് ഫ്രം ഹോം പരിപാടി പലയിടത്തും ആരംഭിച്ചിട്ടുണ്ട്.എല്ലാവരോടും ഓഫീസുകളില്‍ മടങ്ങിയെത്താന്‍ ആവശ്യപ്പെട്ടിട്ടും ചിലര്‍ അതിനു തയാറായിട്ടില്ല. ഇന്ധനവില വര്‍ദ്ധനവാണ് കാരണം.

ജീവിതസാഹചര്യം കഠിനമായതോടെ ഇന്ധന ഡ്യൂട്ടി വെട്ടിക്കുറയ്ക്കാന്‍ സമ്മര്‍ദം നേരിടുകയാണ് ചാന്‍സലര്‍ സുനാക്. യാത്ര ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണ് മണ്ഡലത്തിലെ ജനങ്ങള്‍ക്കെന്ന് എംപിമാര്‍ ചൂണ്ടിക്കാണിക്കുന്നു. ജനങ്ങളെ രക്ഷിക്കാന്‍ ചാന്‍സലര്‍ സ്പ്രിംഗ് സ്റ്റേറ്റ്‌മെന്റ് ഉപയോഗിക്കണമെന്നാണ് റോഡ് ഹോളേജ് അസോസിയേഷനും, ആര്‍എസിയും, പെട്രോള്‍ റീട്ടെയിലേഴ്‌സ് അസോസിയേഷനും ആവശ്യപ്പെടുന്നത്.

ശരാശരി കാര്‍ ടാങ്ക് നിറയ്ക്കാന്‍ 90 പൗണ്ട് വരെ വേണ്ടിവരുന്ന അവസ്ഥയിലേക്കും സ്ഥിതി മാറി. ചില ഭാഗങ്ങളില്‍ പെട്രോള്‍ വില ലിറ്ററിന് 2 പൗണ്ട് വരെ ഈടാക്കുകയാണ്. രക്ഷിതാക്കള്‍ ഹോം സ്‌കൂളിംഗ്പോലും ആലോചിക്കുന്നുവെന്ന് എംപിമാര്‍ പറയുന്നു.

അതിനിടെ കൂട്ട വധശിക്ഷ നടപ്പിലാക്കിയതിന് പിന്നാലെ എണ്ണക്കച്ചവടത്തിനായി സൗദി അറേബ്യ സന്ദര്‍ശിച്ച ജോണ്‍സനെതിരെ വിമര്‍ശനം ശക്തമാകുന്നു. ആക്ടിവിസ്റ്റുകളും മനുഷ്യാവകാശ പ്രവര്‍ത്തകരുമടക്കമുള്ളവരാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ സൗദി സന്ദര്‍ശനത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു 81 പേരുടെ വധശിക്ഷ സൗദി അറേബ്യ ഒറ്റയടിക്ക് നടപ്പിലാക്കിയത്.

രണ്ടാഴ്ച്ചയ്ക്കിടെ രണ്ട് ഭീകരര്‍ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചതിന്റെ ഞെട്ടലിലാണ് പാക്കിസ്ഥാനിലെ തീവ്രവാദ സംഘങ്ങള്‍. 1999 ഡിസംബറില്‍ ഇന്ത്യന്‍ വിമാനം അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിലേക്ക് തട്ടിക്കൊണ്ടുപോയ സംഘത്തിലെ അംഗങ്ങളാണ് കൊല്ലപ്പെട്ടത്. വിമാനം റാഞ്ചിക്കൊണ്ടു പോയവരില്‍ തലവനായ, സഫറുള്ള ജമാലിയെ കറാച്ചിയില്‍ വെച്ച് കൊലപ്പെടുത്തിയതായിരുന്നു ആദ്യത്തെ സംഭവം.

ഈ സംഭവത്തിനു തൊട്ടുപിന്നാലെയാണ് വിമാന റാഞ്ചല്‍ സംഘത്തിലുണ്ടായിരുന്ന രണ്ടാമന്‍ കൊല്ലപ്പെടുന്നത്. മിസ്ട്രി സഹൂര്‍ ഇബ്രാഹിമാണ് ഇത്തവണ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചത്. റാഞ്ചിയ വിമാനത്തിലെ യാത്രക്കാരനായിരുന്ന രൂപന്‍ കട്യാലിനെ ഭാര്യയുടെ കണ്‍മുന്നില്‍ വച്ച് കുത്തിക്കൊന്നത് ഇയാളായിരുന്നു.

സാഹിദ് അഖുണ്ഡ് എന്ന പേരില്‍ കറാച്ചിയിലെ അക്തര്‍ കോളനിയില്‍ ഫര്‍ണിച്ചര്‍ കട നടത്തിയിരുന്ന ഇബ്രാഹിമിനെ മോട്ടര്‍ ബൈക്കിലെത്തിയ രണ്ടുപേര്‍ ഫര്‍ണിച്ചര്‍ ഗോഡൗണിനുള്ളിലാണ് വെടിവച്ചു കൊന്നത്. ആസൂത്രിതമായ ആക്രമണം ആയിരുന്നെന്നാണ് പോലീസ് ഭാഷ്യം. അക്രമികളെക്കുറിച്ച് ഇതുവരെ വിവരമൊന്നും പുറത്തുവിട്ടിട്ടില്ല.

1999 ലെ ക്രിസ്മസ് തലേന്ന് നേപ്പാളില്‍ നിന്നും ഡല്‍ഹിയിലേക്ക് പുറപ്പെട്ട ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനത്തിന്റെ യാത്രയാണ് കറുത്ത അദ്ധ്യായമായി ചരിത്രത്തില്‍ ഇടം പിടിച്ചത്. കാഠ്മണ്ഡു നിന്ന് ഇന്ദിരാഗാന്ധി വിമാനത്താവളം ലക്ഷ്യമാക്കി പറന്ന ഐസി 814 എയര്‍ബസ് ഇസ്ലാമിക തീവ്രവാദികള്‍ റാഞ്ചുകയായിരുന്നു.

RECENT POSTS
Copyright © . All rights reserved