ഏറ്റവും റിസ്‌കുള്ള ജോലി ആണെങ്കിലും സംവിധായകന്റെ റോളാണ് തനിക്ക് പ്രിയപ്പെട്ടതെന്ന് ദിലീഷ് പോത്തന്‍. ഒരു സിനിമ സംവിധാനം ചെയ്താല്‍ രണ്ട് വര്‍ഷം ആയുസ് കുറയുമെന്നാണ് പറയുന്നത്. മൂന്ന് സിനിമ കഴിഞ്ഞപ്പോള്‍ ആറ് വര്‍ഷം ആയുസ് കുറഞ്ഞിട്ടുണ്ടാവും.
ആദ്യ സിനിമയായ മഹേഷിന്റെ പ്രതികാരം ചെയ്തപ്പോള്‍ ഒരു മുടി പോലും നരച്ചിരുന്നില്ല. അത് കഴിഞ്ഞപ്പോഴാണ് നര കയറിതുടങ്ങിയത്. അഭിനയിക്കുമ്പോഴും നിര്‍മിക്കുമ്പോഴും ഞാനൊരു ഡയറക്ടറാണെന്ന ധാരണ മാറ്റിവെക്കാറുണ്ട്.
മൂന്നും മൂന്നാണ്. ആക്ടര്‍ സിനിമയെ സമീപിക്കുന്നത് പോലെയല്ല സംവിധായകന്‍ സമീപിക്കുന്നത്. മറ്റൊരാളുടെ സിനിമയില്‍ അഭിനയിക്കുമ്പോള്‍ ഞാന്‍ വെറും അഭിനേതാവ് മാത്രമായിരിക്കും. അങ്ങിനെയല്ലാതെ ആ സിനിമയെ സമീപിച്ചാല്‍ മറ്റൊരു ഡയറക്ടറുടെ കാര്യത്തില്‍ കൈകടത്തലാകും.
എന്റെ ഈ കാഴ്ചപ്പാട് ശരിയാണെന്നാണ് വിശ്വാസം. അതുകൊണ്ടാണ് ഇത്രയേറെ സിനിമ ചെയ്യാന്‍ കഴിഞ്ഞത്. അദ്ദേഹം മാധ്യമവുമായുള്ള അഭിമുഖത്തില്‍ വ്യക്തമാക്കി.
കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്ന് കുട്ടിയെ തട്ടിയെടുത്ത കേസിലെ പ്രതിയായ നീതു രാജിന്റെ കാമുകന്‍ ഇബ്രാഹിം ബാദുഷയും അറസ്റ്റില്‍. വിവാഹ വാഗ്ദാനം നല്‍കി പണം തട്ടിയെടുത്തെന്ന നീതുവിന്റെ പരാതിയിലാണ് നടപടി. ഗാര്‍ഹിക പീഡനം, ബാല പീഢനം തുടങ്ങിയ വകുപ്പുകളും ഇബ്രാഹിമിനെതിരെ ചുമത്തും. 30 ലക്ഷവും സ്വര്‍ണവും തട്ടിയെടുത്തു, ഏഴുവയസുകാരന്‍ മകനെ മര്‍ദിച്ചു തുടങ്ങിയവയാണ് ഇബ്രാഹിമിനെതിരെ നല്‍കിയ പരാതിയില്‍ നീതു പറയുന്നത്. ഇയാളെ നാളെ ഏറ്റുമാനൂര്‍ കോടതിയില്‍ ഹാജരാക്കും.
അതേസമയം, കുട്ടിയെ തട്ടിയെടുത്ത സംഭവത്തില്‍ ഇബ്രാഹിമിന് പങ്കില്ലെന്നാണ് പൊലീസ് പറയുന്നത്.
തിരുവല്ല സ്വദേശിയായ നീതു കളമശേരിയിലെ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയില്‍ ജീവനക്കാരിയായിരുന്നു. ടിക് ടോക്ക് വഴി പരിചയപ്പെട്ട ഇബ്രാഹിം ബാദുഷയുമായുള്ള ബന്ധം നിലനിര്‍ത്താന്‍ വേണ്ടിയായിരുന്നു നവജാതശിശുവിനെ തട്ടിക്കൊണ്ടുപോയത്. ഇബ്രാഹിമായുള്ള ബന്ധത്തില്‍ ഗര്‍ഭിണിയായെങ്കിലും ഇത് അലസിയിരുന്നു. എന്നാല്‍ ഇക്കാര്യം മറച്ചുവെച്ചു. തുടര്‍ന്ന് കുട്ടിയെ കാണിക്കുന്നതിനായിരുന്നു തട്ടിക്കൊണ്ടുപോകല്‍. ഇതിനായി ജനുവരി നാലിന് നീതു കോട്ടയം മെഡിക്കല്‍ കോളേജിലെ ഗൈനക്കോളജി വാര്‍ഡില്‍ സന്ദര്‍ശനം നടത്തുകയും ചെയ്തിരുന്നു. ശിശുവിനെ മോഷ്ടിച്ച ശേഷം ഫോട്ടോ എടുത്ത് ഇബ്രാഹിമിന് അയച്ചു നല്‍കുകയും ചെയ്തിരുന്നു.
കുട്ടിയെ വളര്‍ത്താന്‍ തന്നെയായിരുന്നു നീതുവിന്റെ ഉദ്ദേശമെന്നും പൊലീസ് പറയുന്നു. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ഐപിസി 419 ആള്‍മാറാട്ടം, 363 തട്ടിക്കൊണ്ട് പോകല്‍, 368 ഒളിപ്പിച്ചു വെക്കുല്‍, 370 കടത്തിക്കൊണ്ടു പോകല്‍ തുടങ്ങിയ വകുപ്പുകളാണ് നീതുവിനുമേല്‍ ചുമത്തിയിരിക്കുന്നത്.
കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നും കുട്ടിയെ തട്ടിയെടുത്ത ശേഷം പ്രതിയായ നീതു ഹോട്ടലില്‍ മടങ്ങിയെത്തിയ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. സംഭവത്തിന് ശേഷം വൈകിട്ട് 3.23ന് ഫ്‌ളോറല്‍ പാര്‍ക്ക് ഹോട്ടലിലേക്ക് നീതു മടങ്ങിയെത്തുന്ന സിസി ടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഈ ഹോട്ടലില്‍ നിന്നും കൊച്ചിയിലേക്ക് പോകാനാണ് നീതു പദ്ധതിയിട്ടിരുന്നത്. കുട്ടിയെ തട്ടിയെടുത്ത ശേഷം ഹോട്ടലില്‍ എത്തിയപ്പോള്‍ നീതു നഴ്‌സിന്റെ കോട്ട് ധരിച്ചിരുന്നില്ലെന്നും ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു.
മാവേലി എക്‌സ്പ്രസിലെ യാത്രികനെ മര്‍ദ്ദിച്ചതുമായി ബന്ധപ്പെട്ട് ന്യായീകരിച്ചുകൊണ്ട് പോസ്റ്റ് പങ്കു വച്ച കേരളാ പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ചു പ്രശസ്ത അഭിഭാഷകനായ ഹരീഷ് വാസുദേവന്‍ രംഗത്ത്.കഴിഞ്ഞ ദിവസം കേരള പോലീസിന്‍റെ ഫെയിസ് ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റുമായി ബന്ധപ്പെട്ടായിരുന്നു ഹരീഷ് വാസുദേവന്റെ വിമര്‍ശനം.
എടാ പോടാ എന്നു വിളിക്കുന്ന പോലീസിനെ എന്താടാ എന്ന് തിരിച്ചു വിളിക്കണമെന്ന് പറഞ്ഞത് അങ്ങനെ വിളിക്കാനല്ല മറിച്ച് അധികാര ദുര്‍വിനിയോഗം എന്നത് ഒരാള്‍ക്ക് മാത്രം പറ്റുന്ന കാര്യമല്ല എന്നു ഓര്‍മ്മിപ്പിക്കാന്‍ വേണ്ടി ആണെന്ന് അദ്ദേഹം പറയുന്നു. പോലീസ് അത്തരത്തില്‍ വിളിച്ചത് തെറ്റാണെന്നും ജനങ്ങളോട് മര്യാദയോടെ പെരുമാറണം എന്നും ഹൈക്കോടതി ഉത്തരവിടുകയും DGP അത് അനുസരിച്ചു സര്‍ക്കുലര്‍ ഇറക്കുകയും ചെയ്തിരുന്നു എന്നും അദ്ദേഹം ഓര്‍മിപ്പിക്കുന്നു.
പ്രതികളെ കയ്യില്‍ കിട്ടിയാല്‍ ഇടിക്കുമെന്നു പറയുന്ന ഊള സിനിമാ ഡയലോഗ് മീം തങ്ങളുടെ ഒഫീഷ്യല്‍ ഫേസ്ബുക് പേജില്‍ ഷെയര്‍ ചെയ്ത കേരളാ പോലീസ് അവരുടെ നിലവാരം വ്യക്തമാക്കിയെന്നു അദ്ദേഹം വിമര്‍ശിക്കുന്നു.
എടോ ഡീജീപ്പീ, ജനത്തെ തല്ലിയാല്‍ ജനം നിന്നെയൊക്കെ തിരിച്ചും തല്ലും, ചിലപ്പോള്‍ റോട്ടിലിട്ടു തല്ലും, അതിനു പറ്റിയില്ലെങ്കില്‍ കല്ലെറിയും. ചവിട്ടിയാല്‍ തിരിച്ചു ചവിട്ടി അടിനാഭി കലക്കും, ഇനീ അതും പറ്റിയില്ലെങ്കില്‍ ഇരുട്ടടി അടിക്കും… അങ്ങനെ ജനം തീരുമാനിച്ചു കഴിഞ്ഞാല്‍ ഈ സേന മുഴുവന്‍ മതിയാവില്ല ക്രമസമാധാനം തിരികെ കൊണ്ടുവരാനെന്നും അദ്ദേഹം പോലീസ് സേനക്ക് മുന്നറിയിപ്പ് നല്‍കുന്നു.
സേന നിയമം കയ്യിലെടുക്കുന്ന അവസ്ഥ വന്നാല്‍, ജനം പോലീസിനെ അനുസരിക്കുന്നത് നിര്‍ത്തും. പോലീസ് സേനയുടെ കയ്യിലുള്ള അധികാരം കണ്ടിട്ടോ മസില്‍ പവര്‍ കണ്ടിട്ടോ അല്ല ജനം ബഹുമാനികുന്നത്, നിയമവ്യവസ്ഥയുടെ കാവലാളിന്റെ യൂണിഫോമിനോടുള്ള ബഹുമാനമാണ്. ആ ബഹുമാനവും വിശ്വാസവും കളഞ്ഞാല്‍ നാട്ടിലെ നിയമവ്യവസ്ഥ തകരാന്‍ അധികം സമയം വേണ്ട. അദ്ദേഹം കുറിച്ചു.
അതുകൊണ്ട് ഇടിയോ തൊഴിയോ ഒന്നും തന്നെ പൊലീസിന് മാത്രം പറ്റുന്ന കാര്യമാണെന്ന് ആരും തെറ്റിധരിക്കരുതെന്നു അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു.ഇതൊക്കെ പോലീസ് സേനയോട് പറയേണ്ടത് ഈ നാട്ടിലെ ആഭ്യന്തര മന്ത്രിയാണ്. എന്നാല്‍ അദ്ദേഹമത് ചെയ്യാത്തത് കൊണ്ടാണ് ജനത്തിന് ഈ ഭാഷയില്‍ പറയേണ്ടി വരുന്നതെന്ന് ഹരീഷ് വാസുദേവന്‍ പറയുന്നു.
ഇങ്ങോട്ട് തരുന്നതു മാത്രമേ അങ്ങോട്ടും കിട്ടൂ. പ്രതിയെ ഇടിക്കുന്നതിന് പൊലീസിന് ആരും അധികാരം തന്നിട്ടില്ല. ഊള സിനിമാ മീം ഇട്ടു വളിച്ച കോമഡി ഉണ്ടാക്കാനല്ല സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് പണം ചെലവിട്ടു ഫേസ്‌ബുക്ക് പേജ് മാനേജ് ചെയ്യുന്നത്. അതില്‍ വരുന്ന ഉള്ളടക്കത്തിന് മറുപടി പറയാന്‍ നാട്ടിലെ ആഭ്യന്തരമന്ത്രിക്ക് ജനങ്ങളോടും ഭരിക്കുന്ന മുന്നണിയോടും അക്കൗണ്ടബിലിറ്റി ഉണ്ട്. നിയമത്തെ അട്ടിമറിക്കുന്ന കേരളാ പോലീസ് ആക്ടിന്റെ ലംഘനമായ പോസ്റ്റുകള്‍ വരുന്നത് പലപ്പോഴായി കാണുന്നു.
എന്നാല്‍ ആ പോസ്റ്റ് നീക്കം ചെയ്തെങ്കില്‍ നല്ലത്. അത് അപ്രൂവ് ചെയ്തത് മനോജ് എബ്രഹാം ആണങ്കില്‍ അയാളെ ട്രെയിനിങ്ങിന് വിടണമെന്നും അദ്ദേഹം കുറിപ്പിലൂടെ ആവശ്യപ്പെടുന്നു. ഈ തെറ്റു ആവര്‍ത്തിക്കില്ല എന്ന സ്ഥിതി ഉണ്ടാക്കണം. മുഖ്യമന്ത്രി പിണറായി വിജയനു കേരളാ പോലീസിനെ തിരുത്താന്‍ പറ്റില്ലെങ്കില്‍, തിരുത്തിക്കാന്‍ ജനാധിപത്യത്തില്‍ മറ്റ് വഴികളുണ്ട്. അത് ചെയ്യുക തന്നെ ചെയ്യും. ഏതായാലും പോലീസ് രാജിന്റെ കീഴില്‍ ജീവിക്കാന്‍ തീരുമാനിച്ചിട്ടില്ലന്നും അദ്ദേഹം കുറിച്ചു.
ഷെറിൻ പി യോഹന്നാൻ
ആത്മവിശ്വാസം നന്നേ കുറഞ്ഞ, പെട്ടെന്ന് ഇമോഷണൽ ആവുന്ന, നെഗറ്റീവ് ചിന്താഗതിയുള്ള എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥിനിയാണ് ശരണ്യ. എന്നാൽ ഫസ്റ്റ് ഈയറിൽ തന്നെ ശരണ്യയെ പലരും നോട്ടമിട്ടുകഴിഞ്ഞു. കോളേജിലെ അർജുൻ റെഡ്ഢിയായ അജിത് മേനോനും ശരണ്യയുടെ അദ്ധ്യാപകനും അതിൽ മുൻപന്തിയിലുണ്ട്. ശരണ്യയുടെ ഹോസ്റ്റൽ ജീവിതവും കൂട്ടുകാരും പ്രണയവുമൊക്കെയായി കഥ മുൻപോട്ട് നീങ്ങുന്നു.
ലേഡീസ് ഹോസ്റ്റൽ ജീവിതവും പെൺസൗഹൃദങ്ങളും പ്രണയവുമൊക്കെ വളരെ റിയലിസ്റ്റിക് ആയി സിനിമയിൽ എത്തിയിട്ടുണ്ട്. സംവിധായകന്റെ ആദ്യ ചിത്രമായ ‘തണ്ണീർമത്തൻ ദിനങ്ങൾ’ ളുടെ അടിസ്ഥാന കഥയോടുള്ള സാമ്യം ഇവിടെയും ദൃശ്യമാണ്. TMD ൽ ജെയ്സന്റെ ദുഃഖമായിരുന്നെങ്കിൽ ഇവിടെ ശരണ്യയുടെ ആകുലതകളും പ്രണയവുമാണ് പ്രധാന പ്രമേയം. ഇവിടെ കഥാപരിസരം കോളേജ് ആണ്. അതിനനുസരിച്ച് സിനിമ വലുതായിട്ടുണ്ട്.

ശരണ്യയുടെ കഥാപാത്ര നിർമിതി മികവിലെത്തിയിട്ടുണ്ട്. ക്ലൈമാക്സിലേക്ക് എത്തുമ്പോൾ ആ കഥാപാത്രത്തിനുണ്ടാവുന്ന വളർച്ച ശ്രദ്ധേയമാണ്. ജെയ്സനെ പോലെ എല്ലാവരുടെയും മുൻപിൽ സ്റ്റാർ ആകാൻ ശരണ്യ ശ്രമിക്കുന്നില്ല. ശരണ്യയുടെ ഇമോഷൻസിനെയെല്ലാം ഗംഭീരമായി സ്‌ക്രീനിൽ എത്തിക്കാൻ അനശ്വരയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ശരണ്യയുടെ സുഹൃത്തുക്കൾ, അർജുൻ അശോകൻ, സജിൻ, വിനീത് വിശ്വം, വിനീത് വാസുദേവൻ എന്നിവരും പ്രകടനങ്ങളിൽ മികവ് പുലർത്തുന്നു. ശരണ്യയുടെ പ്രണയത്തിൽ അസൂയയുള്ള, സ്ഥിരം പോസ്റ്റ് ആവുന്ന, എന്നാൽ വളരെ ബോൾഡായ കൂട്ടുകാരിയായുള്ള മമിതയുടെ പ്രകടനവും നന്നായിരുന്നു.
ഓർഗാനിക് ആയ തമാശകളാണ് ചിത്രത്തെ രസകരമാക്കി നിലനിർത്തുന്നത്. ചില സീനുകൾ പൊട്ടിച്ചിരിപ്പിക്കുമ്പോൾ മറ്റ് ചിലത് പാളിപോകുന്നുമുണ്ട്. ‘അശുഭമംഗളകാരി’ എന്ന ഗാനവും അതിലെ റാപ് പോർഷനും ശരണ്യയെന്ന കഥാപാത്രത്തെ വരച്ചിടുന്നു. രണ്ടേമുക്കാൽ മണിക്കൂർ നീളമുള്ള ചിത്രത്തിന്റെ ആദ്യ പകുതി രസകരമാണ്. രണ്ടാം പകുതിയിൽ പലയിടത്തും ചിത്രം ഡൗണാകുന്നുണ്ട്. പിന്നീട് സ്ഥിരം പ്രണയ കഥയിലേക്കും ക്ലൈമാക്സിലേക്കും ചിത്രം ചുരുങ്ങുന്നു.

TMD യുടെ ക്ലൈമാക്സിൽ കടന്നുവരുന്ന കോൺഫ്ലിക്ട് പ്രേക്ഷകനെ സ്വാധീനിക്കുന്നതാണ്. എന്നാൽ ഇവിടെ അതില്ല. ശരണ്യ – ദീപു പ്രണയ ബന്ധവും അത്ര മികച്ചതായി അനുഭവപ്പെട്ടില്ല. ഇവിടെയെല്ലാം സാന്ദർഭിക തമാശകൾ കൊണ്ട് കഥയെ താങ്ങിനിർത്തുകയാണ് സംവിധായകൻ. തന്റെ രണ്ടാം ചിത്രത്തിലേക്ക് വരുമ്പോൾ പുതുമയുള്ള കഥ പറയാൻ ഗിരീഷ് തയ്യാറാകാത്തതും ഒരു പോരായ്മയായി തോന്നി.
Last Word – രണ്ടാമത്തെ ചിത്രത്തിലൂടെയാണ് ഒരു സംവിധായകനെ വിലയിരുത്തുന്നതെന്ന് പൊതുവെ പറയാറുണ്ട്. തന്റെ രണ്ടാം ചിത്രത്തിലും മോശമല്ലാത്ത എന്റർടൈനർ ഒരുക്കുന്നതിൽ ഗിരീഷ് എ. ഡി വിജയിച്ചിട്ടുണ്ട്. എന്നാൽ പുതുമയില്ലാത്ത കഥയും ലാഗടിപ്പിക്കുന്ന രണ്ടാം പകുതിയും പോരായ്മകളാണ്. നല്ല തമാശകൾക്ക് വേണ്ടി ഒരു തവണ കണ്ടിരിക്കാം. രണ്ട്, രണ്ടേകാൽ മണിക്കൂറിൽ കഥ പറഞ്ഞവസാനിച്ചിരുന്നെങ്കിൽ ശരണ്യ സൂപ്പറായേനെ.
വിദേശത്ത് നിന്നും കേരളത്തില്‍ എത്തുന്ന യാത്രക്കാർക്ക് ഏഴുദിവസത്തെ നിര്‍ബന്ധിത ക്വാറന്‍റൈൻ. നേരത്തെ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് മാത്രമായിരുന്നു നിര്‍ബന്ധിത ക്വാറന്‍റൈൻ ഏര്‍പ്പെടുത്തിയിരുന്നത്.
എന്നാല്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്ന് വരുന്നവരിൽ കോവിഡ് ബാധ കൂടുതലായും ബാധിക്കുന്നതെന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാണ് വിദേശത്ത് നിന്ന് വരുന്ന എല്ലാവര്‍ക്കും ഏഴുദിവസത്തെ ക്വാറന്‍റൈൻ നിര്‍ബന്ധമാക്കിയത്.
ക്വാറന്‍റൈന് ശേഷം എട്ടാംദിവസം ആര്‍ടിപിസിആര്‍ പരിശോധന നടത്തണം. തുടര്‍ന്ന് നെഗറ്റീവാണെങ്കിലും ഒരാഴ്ച കൂടി സ്വയം നിരീക്ഷണത്തില്‍ കഴിയണമെന്നും ആരോഗ്യവകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
ഒരു കാലത്ത് മലയാള സിനിമയിൽ ലേഡി ആക്ഷൻ ഹീറോ ആയി നിറഞ്ഞു നിന്ന താരമാണ് വാണി വിശ്വനാഥ്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്, കന്നഡ, ബംഗാളി ചിത്രങ്ങളിലും വാണി നിറഞ്ഞു നിന്നിരുന്നു. ആക്ഷൻ രംഗങ്ങൾ അനായാസകരമായി ചെയ്യാൻ റാണിയോളം കഴിവുള്ള മറ്റൊരു നായിക അന്നും ഇന്നും മലയാള സിനിമയിൽ ഉണ്ടായിട്ടില്ല എന്ന് നിസംശയം തന്നെ പറയാം.
ബാബു രാജുമായുള്ള വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് വിട്ട് നിന്ന താരം സീരിയലിൽ കൂടി വീണ്ടും രണ്ടാം തിരിച്ച് വരവ് നടത്തിയിരുന്നു. ഇപ്പോൾ തന്റെ രണ്ടാം തിരിച്ച് വരവ് സീരിയലിൽ കൂടി ആയതിന്റെ കാരണം തുറന്ന് പറഞ്ഞിരിക്കുകയാണ് വാണി വിശ്വനാഥ്.
വളരെ പെട്ടന്ന് തന്നെ കുടുംബപ്രേക്ഷകരുടെ മനസ്സിൽ വീണ്ടും ഇടം നേടാനുള്ള വഴി സീരിയൽ ആയിരുന്നു. ദേവയാനിയും നന്ദിനിയും എല്ലാം അവരുടെ രണ്ടാം തിരിച്ച് വരവ് ശക്തമാക്കിയത് പരമ്പരകളിൽ കൂടിയായിരുന്നു. എന്നാൽ വാണി ചേച്ചി കരയാന്‍ പാടില്ല, സിനിമയിലേത് പോലെ പ്രതികരിക്കുന്ന വാണി ചേച്ചിയെയാണ് ഞങ്ങള്‍ക്കിഷ്ടം എന്നാണ് പൂരിഭാഗം പേരും പറഞ്ഞത് എന്നും വാണി പറഞ്ഞു. സിനിമയിൽ ആക്ഷൻ രംഗങ്ങൾ ചെയ്തു മടുത്ത കൊണ്ടാണ് സീരിയലിലേക്ക് തിരിഞ്ഞതെന്നും വാണി പറഞ്ഞു.
ധര്‍മടത്ത് പ്ലസ്ടു വിദ്യാര്‍ഥിയെ വിഷം കഴിച്ച് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ധര്‍മടം സ്വദേശിയും എസ്.എന്‍. ട്രസ്റ്റ് സ്‌കൂള്‍ വിദ്യാര്‍ഥിയുമായ അദ്‌നാനെയാണ് കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. കുട്ടി ഏറെക്കാലമായി ഓണ്‍ലൈന്‍ ഗെയിമിന് അടിമപ്പെട്ട് കഴിയുകയായിരുന്നുവെന്ന് വീട്ടുകാര്‍ മൊഴി നല്‍കിയിട്ടുണ്ട്.
പതിവായി മൊബൈലില്‍ ഗെയിം കളിച്ചിരുന്ന അദ്‌നാനന്‍ നേരത്തെയും ആത്മഹത്യാപ്രവണത കാണിച്ചിരുന്നു. ഒരുമാസം മുമ്പ് കൈഞരമ്പ് മുറിച്ചാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഒരുമാസമായി കുട്ടി സ്‌കൂളില്‍ പോയിരുന്നില്ല. വീട്ടിലെ മുറിക്കുള്ളില്‍ ഒറ്റപ്പെട്ട് കഴിയുകയായിരുന്നുവെന്നും വീട്ടുകാര്‍ പോലീസിനോട് പറഞ്ഞു.
കുട്ടിയുടെ മൊബൈല്‍ അടിച്ചുതകര്‍ത്തനിലയിലാണ് കണ്ടെത്തിയിട്ടുള്ളത്. ഫോണ്‍ തകര്‍ത്തശേഷമായിരിക്കാം വിദ്യാര്‍ഥി ജീവനൊടുക്കിയതെന്നാണ് പോലീസിന്റെ നിഗമനം. ആത്മഹത്യ ചെയ്യാനുള്ള വിഷം വാങ്ങിയതും ഓണ്‍ലൈന്‍ വഴിയാണെന്നും കരുതുന്നു. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056
പ്രമുഖ വ്യവസായി രത്തന്‍ ടാറ്റയുടെ ഔദ്യോഗിക ജീവചരിത്രം പുറത്തു വരുന്നു. ജീവചരിത്രം തയാറാക്കാനുളള അവകാശം ലഭിച്ചത് മലയാളിയായ ഐഎഎസ് ഉദ്യോഗ്ഥന്‍ തോമസ് മാത്യുവിനാണ്. ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസില്‍ നിന്നും വിരമിച്ച വ്യക്തിയാണ് തോമസ് മാത്യു. പുസ്തകം രചിക്കുന്നതിനായി കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി രത്തന്‍ ടാറ്റയുടെ സ്വകാര്യ പേപ്പറുകളും കത്തിടപാടുകളും ഫോട്ടോഗ്രാഫുകളുമെല്ലാം മാത്യുവിന് ലഭിക്കുമായിരുന്നു.
രത്തന്‍ ടാറ്റയുടെ ബാല്യകാലം, കോളേജ് കാലം, ആദ്യകാലത്ത് ജീവിതത്തില്‍ സ്വാധീനം ചെലുത്തിയ വ്യക്തികള്‍,സംഭവങ്ങള്‍ എന്നിവയെക്കുറിച്ചെല്ലാം ജീവചരിത്രത്തല്‍ വിശദീകരിക്കുന്നുണ്ട്. ടാറ്റയുടെ സ്റ്റീല്‍ ലിമിറ്റഡ് ഏറ്റെടുക്കല്‍, ടാറ്റാ നാനോ പ്രോജക്ട് ഇവയെല്ലാം ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
രണ്ട് കോടി രൂപയ്ക്ക് പുസ്തകത്തിന്റെ പ്രസിദ്ധീകരണാവകാശം സ്വന്തമാക്കിയത് ഹാര്‍പ്പന്‍ കോളിന്‍സിനാണ്. കഥേതര വിഭാഗത്തില്‍ ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന തുകയാണിത്. പുസ്തകത്തിന്റെ പ്രിന്റ്, ഇ ബുക്ക്, ഓഡിയോ ബുക്ക് എന്നിവയുടെയെല്ലാം വില്‍പ്പനാവകാശങ്ങള്‍ ചേര്‍ത്ത് രണ്ട് കോടിയിലധികം രൂപയ്ക്കാണ് കരാറായിട്ടുളളത്. രണ്ട് ഭാഗങ്ങളിലായാണ് പുസ്തകം ഇറങ്ങുന്നത്.
തിരുവനന്തപുരം: കേന്ദ്ര മാര്‍ഗനിര്‍ദേശ പ്രകാരം വിദേശ രാജ്യങ്ങളില്‍ നിന്നും സംസ്ഥാനത്തെത്തുന്ന എല്ലാ യാത്രക്കാര്‍ക്കും 7 ദിവസം നിര്‍ബന്ധിത ഹോം ക്വാറന്റൈന്‍ ഏര്‍പ്പെടുത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തുടര്‍ന്ന് എട്ടാം ദിവസം ആര്‍ടിപിസിആര്‍ പരിശോധന നടത്തും. സംസ്ഥാനത്ത് ആകെ 280 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. അതില്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നവര്‍ക്കാണ് ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ ബാധിച്ചത്. ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്ന 186 പേര്‍ക്കും ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്ന 64 പേര്‍ക്കുമാണ് ഒമിക്രോണ്‍ ബാധിച്ചത്. 30 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗമുണ്ടായത്. ലോ റിസ്‌ക് രാജ്യങ്ങളില്‍ വരുന്നവര്‍ക്ക് നേരത്തെ സ്വയം നിരീക്ഷണമാണ് അനുവദിച്ചിരുന്നത്. ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വരുന്നവരില്‍ കൂടുതല്‍ പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചതിനാല്‍ അവര്‍ക്കും ഹോം ക്വാറന്റൈന്‍ വേണമെന്ന് സംസ്ഥാനവും ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര മാര്‍ഗനിര്‍ദേശ പ്രകാരം ഹോം ക്വാറന്റൈന്‍ വ്യവസ്ഥകള്‍ കര്‍ശനമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
എയര്‍പോര്‍ട്ടിലെത്തുന്ന യാത്രക്കാരെ ഹൈ റിസ്‌ക്, ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ എന്നിങ്ങനെ തിരിച്ചാണ് ആര്‍ടിപിസിആര്‍ പരിശോധന നടത്തുന്നത്. ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വരുന്ന എല്ലാവര്‍ക്കും ആര്‍ടിപിസിആര്‍ പരിശോധന നടത്തും. നെഗറ്റീവായാല്‍ 7 ദിവസം ഹോം ക്വാറന്റൈനും എട്ടാമത്തെ ദിവസം ആര്‍ടിപിസിആര്‍ പരിശോധനയും നടത്തണം. നെഗറ്റീവായാല്‍ വീണ്ടും 7 ദിവസം സ്വയം നിരീക്ഷണത്തില്‍ തുടരണം. കോവിഡ് പോസിറ്റീവാകുന്നവരുടെ സാമ്പിളുകള്‍ ജനിതക പരിശോധനയ്ക്ക് അയയ്ക്കുന്നതാണ്. ഇവരെ ഐസൊലേഷനില്‍ പ്രവേശിപ്പിക്കുന്നതാണ്. സ്റ്റാന്‍ഡേര്‍ഡ് പ്രോട്ടോകോള്‍ അനുസരിച്ച് ചികിത്സ നല്‍കുകയും ചികിത്സിക്കുന്ന ഡോക്ടറുടെ നിര്‍ദേശ പ്രകാരം ഡിസ്ചാര്‍ജ് ചെയ്യുന്നതുമാണ്.
ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വരുന്നവരില്‍ 2 ശതമാനം പേരുടെ സാമ്പിളുകള്‍ റാണ്ടം പരിശോധന നടത്താനാണ് കേന്ദ്ര മാര്‍ഗനിര്‍ദേശം. എന്നാല്‍ സംസ്ഥാനത്ത് 20 ശതമാനം പേരുടെ സാമ്പിളുകള്‍ റാണ്ടം പരിശോധന നടത്തുന്നതാണ്. നെഗറ്റീവാകുന്നവര്‍ 7 ദിവസം ഹോം ക്വാറന്റൈനില്‍ കഴിയണം. എട്ടാമത്തെ ദിവസം ആര്‍ടിപിസിആര്‍ പരിശോധന നടത്തണം. നെഗറ്റീവായാല്‍ ഇവരും വീണ്ടും 7 ദിവസം സ്വയം നിരീക്ഷണത്തില്‍ കഴിയണം. പോസിറ്റീവാകുന്നവരുടെ സാമ്പിളുകള്‍ ജനിതക പരിശോധനയ്ക്ക് അയയ്ക്കുന്നു. ഇവര്‍ക്ക് സ്റ്റാന്‍ഡേര്‍ഡ് പ്രോട്ടോകോള്‍ അനുസരിച്ച് ചികിത്സ നല്‍കുന്നു.
ക്വാറന്റൈന്‍ സമയത്തോ സ്വയം നിരീക്ഷണ സമയത്തോ ഏതെങ്കിലും തരത്തിലുള്ള ലക്ഷണങ്ങള്‍ ഉണ്ടായാലോ കോവിഡ് പോസിറ്റീവായാലോ ആവര്‍ത്തിച്ചുള്ള പരിശോധന നടത്തും.
മുൻ വകഭേദങ്ങളെപ്പോലെതന്നെ ഒമിക്രോണും അപകടകാരിയാണ്. രോഗികളെ വലിയതോതിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടിവരികയും മരണങ്ങൾക്കിടയാക്കുകയും ചെയ്യുമെന്നും ഡബ്ല്യൂ.എച്ച്.ഒ മേധാവി ടെഡ്രോസ് അഥാനോം ഗെബ്രിയേസസ് മുന്നറിയിപ്പുനൽകി.
ഡെൽറ്റ വകഭേദത്തെക്കാൾ കൂടുതൽ ആളുകളിലേക്ക് ഒമിക്രോൺ വ്യാപിക്കുന്നുണ്ട്. ലോകത്ത് പലയിടത്തും ആശുപത്രികൾ നിറഞ്ഞുകവിയുന്ന അവസ്ഥയുണ്ട്. വാക്സിൻ സ്വീകരിച്ചവരിൽ ഡെൽറ്റയേക്കാൾ കുറച്ച് ആരോഗ്യപ്രശ്നം മാത്രമേ ഒമിക്രോൺ സൃഷ്ടിക്കുന്നുള്ളൂവെന്നതുകൊണ്ട് ഒമിക്രോണിനെ നിസാരമായി കാണാൻ കഴിയില്ലെന്നും ലോകാരോഗ്യ സംഘടന മേധാവി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.