മലയാളം ബിഗ്‌സ്‌ക്രീൻ മിനിസ്‌ക്രീൻ പ്രേക്ഷകർക്കും ഒരുപോലെ സുപരിചിതനായ നടനും മിമിക്രി ആർടിസ്റ്റുമായ ഷാജു ശ്രീധർ. മിമിക്രിയിലൂടെയാണ് അദ്ദേഹവും സിനിമയിലെത്തിയത്. 1995ൽ പുറത്തിറ ങ്ങിയ കോമഡി മിമിക്‌സ് ആക്ഷൻ 500 ലൂടെയായിരുന്നു ഷാജു ബിഗ് സ്‌ക്രീനിലേക്ക് എത്തിയത്.
അതേ സമയം സീരിയലുകളിലും സജീവമായിരുന്ന നടനായിരുന്നു ഷാജു. പഴയകാല നായികാ നടി ചാന്ദ്നിയെയാണ് ഷാജു വിവാഹം ചെയ്തത്. വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ടുനിൽക്കുന്ന ചാന്ദ്നി ഇപ്പോൾ നൃത്ത അധ്യാപിക ആണ്. ഇരുവർക്കും രണ്ട് മക്കളാണുള്ളത്. നന്ദന, നീലാഞ്ജന എന്നിങ്ങനെയാണ് മക്കളുടെ പേര്.
അയ്യപ്പനും കോശിയും എന്ന ചിത്രത്തിൽ പൃഥ്വിരാജ് കഥാപാത്രമായ കോശിയുടെ മകളുടെ വേഷത്തിൽ എത്തിയത് നീലാഞ്ജന ആയിരുന്നു. മൂത്തമകൾ നന്ദന സിനിമാ പ്രവേശനം നടത്താനുള്ള തയ്യാറെടുപ്പിലാണ്. വരാൻ പോകുന്ന ഒരു സിനിമയിൽ മകൾ നായികയായി എത്തുന്ന സന്തോഷം ഷാജു നേരത്തെ സോഷ്യൽമീഡിയ വഴി പങ്കുവെച്ചിരുന്നു.
അതേ സമയം ഒരു സീരിയലിന്റെ ലൊക്കേഷനിൽ നിന്ന് കണ്ട് ഇഷ്ടത്തിലായ ചാന്ദ്‌നിയും ഷാജുവും ഒളിച്ചോടി വിവാഹം കഴിക്കുകയായിരുന്നു. തങ്ങളുടെ പ്രണയ കഥ ഒരു മടിയും കൂടാതെ ഇരുവരും ആരാധകരോട് പറയാറുണ്ട്.
പ്രണയിക്കുന്ന സമയത്ത് സീരിയലിൽ അഭിനയിച്ച ആദ്യ രാത്രിയെ കുറിച്ച് തുറന്നു പറയുകയാണ് ഇരുവരും. സ്വകാര്യ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് താരങ്ങൾ തുറന്നു പറച്ചിൽ നടത്തിയത്. സീരിയലിൽ നായികയും നായകനുമായി അഭിനയിച്ചിരുന്ന കാലത്താണ് ഞങ്ങൾ അടുപ്പത്തിലാവുന്നത്. അന്നത്തെ ഒരു സീരിയലിൽ ഞങ്ങൾ വിവാഹിതരാവുന്നുണ്ട്.
ആദ്യരാത്രി പാലുമായി വരുന്ന രംഗത്തിൽ പാൽ ഗ്ലാസ് വാങ്ങിയ ശേഷം ഷാജു ചേട്ടൻ എന്റെ കൈയിൽ ഉമ്മ വയ്ക്കും. കുറേ ടേക്ക് എടുത്തിട്ടും അത് ശരിയാവുന്നില്ല. ഓരോ ടേക്ക് എടുക്കുമ്പോഴേക്കും ഓക്കേ ആവാത്തത് ചേട്ടന്റെ നമ്പറാണെന്ന് എനിക്ക് മനസിലാവുന്നുണ്ട്. പക്ഷേ സംവിധായകൻ അടക്കം ആർക്കും മനസിലാവുന്നില്ലെന്നാണ് ചാന്ദ്‌നി പറയുന്നത്.
പ്രണയത്തിലാണെന്ന് വീട്ടുകാർ അറിഞ്ഞതോടെ ഞങ്ങൾക്ക് ഒന്നിച്ച് സെറ്റിൽ പോലും കയറാൻ പറ്റില്ലെന്ന അവസ്ഥയിലായി എന്ന് ഷാജു പറയുന്നു. ആയിടയ്ക്ക് എനിക്കൊരു വിദേശ ഷോ വന്നു. ചാന്ദ്നി അടക്കമുള്ളവരെ അതിൽ ഉൾപ്പെടുത്താൻ സംഘാടകരെ കൊണ്ട് സമ്മതിപ്പിച്ചു. ഷോ യ്ക്ക് കുറച്ച് ദിവസം മുൻപ് പാലക്കാട് നിന്ന് കൊച്ചിയിൽ വന്ന് ചാന്ദ്നിയെ കടത്തി.
തിരികെ പോകും വഴി അമ്പലത്തിൽ വച്ച് മാലയിടലും രജിസ്റ്റർ വിവാഹവും പത്രക്കാരെ വിളിച്ച് ഞങ്ങൾ വിവാഹിതരായി എന്നും അറിയിച്ചു. വീട്ടുകാരുടെ എതിർപ്പ് അതുവരെ ഉണ്ടായിരുന്നു. പിന്നാലെ പാലക്കാടും കൊച്ചിയിലും റിസപ്ഷൻ നടത്തിയെന്നും ഷാജു പറയുന്നു.
ബാലതാരമായി സിനിമയില്‍ എത്തിയ നടി അംബിക 150 ഓളം മലയാള സിനിമയും അത്രതന്നെ തെന്നിന്ത്യന്‍ ഭാഷചിത്രളിലും അഭിനയിച്ചിട്ടുണ്ട്. മോഹന്‍ലാല്‍, മമ്മൂട്ടി, കമല്‍ഹാസന്‍ , രജനികാന്ത്,ചിരഞ്ജീവി എന്നിങ്ങനെ ഒട്ടുമിക്ക തെന്നിന്ത്യന്‍ മുന്‍നിര താരങ്ങളുടെയും നായികയായി തിളങ്ങിയിട്ടുണ്ട്. ഇപ്പോഴും സിനിമയില്‍ സജീവമാണ് നടി.
ഇപ്പോഴിത സിനിമയില്‍ വന്ന മാറ്റങ്ങളെക്കുറിച്ച് വാചാലയാവുകയാണ് അംബിക. ‘സിനിമയില്‍ മാറ്റങ്ങളുണ്ട്, മാറ്റമില്ലായ്മകളുമുണ്ട് എന്നാല്‍ അന്നും ഇന്നും സിനിമ എന്ന് പറയുന്നത് നായകന് പ്രധാന്യമുള്ളതാണെന്നാണ് നടി പറയുന്നത്. അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കൂടാതെ ഇപ്പോഴത്തെ ന്യൂജെന്‍ താരങ്ങള്‍ ഭാഗ്യമുള്ളവരാണെന്നും പറയുന്നുണ്ട്.
ഞാന്‍ സജീവമായി അഭിനയിച്ചുകൊണ്ടിരുന്ന 1997കളില്‍, ഞാന്‍ എന്നല്ല അക്കാലത്തെ എല്ലാവരും വളരെ കഷ്ടപ്പെട്ട് സ്ട്രഗിള്‍ ചെയ്താണ് അഭിനയരംഗത്തെത്തിയത്. ഇപ്പോഴുള്ളവര്‍ സ്ട്രഗിള്‍ ചെയ്യുന്നില്ല എന്ന് പറയുന്നില്ല. എന്നാല്‍, ഇപ്പോള്‍ ന്യൂ ജനറേഷനിലുള്ള പകുതിയില്‍ കൂടുതല്‍ ആള്‍ക്കാരും ഒരുപാട് കഷ്ടപ്പെടാതെ പാരമ്പര്യമായി വന്നവരാണ്. അവരുടെ അച്ഛന്റെയോ അമ്മയുടെയോയത്ര അവര്‍ക്ക് കഷ്ടപ്പെടേണ്ടി വരുന്നില്ല.
പിന്നെ അവര്‍ക്ക് വരുന്ന പുതിയ സ്ട്രഗിള്‍ അഭിനയം അച്ഛന്റെ അല്ലെങ്കില്‍ അമ്മയുടെയത്ര പോര എന്ന താരതമ്യമാണ്. അത്തരത്തിലുള്ള താരതമ്യം പാടില്ല. ആ കുട്ടിയുടെ മനസ്സില്‍ അതൊരു വല്ലാത്ത സംഘര്‍ഷമുണ്ടാക്കുമെന്ന് അംബിക പറയുന്നു.
അന്നു സ്ത്രീ കഥാപാത്രങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യമുള്ള സിനിമകള്‍ ഉണ്ടായിരുന്നുവെന്നും അംബിക പറയുന്നുണ്ട്. അന്ന് നൂറില്‍ 40 സിനിമകള്‍ സ്ത്രീകള്‍ക്ക് പ്രാധാന്യമുള്ളവ ആയിരുന്നെങ്കില്‍ ഇന്ന് അത് നൂറില്‍ അഞ്ചു സിനിമകളായി ചുരുങ്ങി. അന്നും ഇന്നും എന്നും സിനിമയില്‍ നായകന് തന്നെയാണ് പ്രാധാന്യം. അവരാണ് എല്ലാം. ലേഡി സൂപ്പര്‍സ്റ്റാര്‍ എന്നൊക്കെ പറയുന്നതല്ലാതെ എന്നും സിനിമയെ നിയന്ത്രിക്കുന്നത് നായകന്‍മാര്‍ തന്നെയായിരിക്കും. എല്ലാവര്‍ക്കും അറിയാവുന്ന, സ്വീകരിക്കപ്പെട്ട ഒരു സത്യമാണ് അത്. അംബിക വ്യക്തമാക്കി.
തലവേദന മാറ്റാൻ ആൾദൈവം തലയിൽ വടികൊണ്ടടിച്ച യുവതി മരിച്ചു. കർണാടകക്കാരിയായ പാർവതിയാണ് മരിച്ചത്. കർണാടക ഹാസൻ ജില്ലയിലെ ബെക്ക സ്വദേശിയായ മനു(42)വിനെതിരെ പൊലീസ് കൊലപാതകത്തിന് കേസെടുത്തിട്ടുണ്ട്. ഇയാൾ ഒളിവിലാണ്.
മരിച്ച പാർവതിയുടെ മകൾ പൊലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറംലോകമറിയുന്നത്. കനത്ത തലവേദനയെ തുടർന്ന് പല ആശുപത്രികളിൽ ചികിത്സിച്ചെങ്കിലും രോഗത്തിന്റെ കൃത്യമായ കാരണം കണ്ടെത്താനായിരുന്നില്ല.
തുടർന്ന് ഒരു ബന്ധുവിന്റെ നിർദേശപ്രകാരമാണ് ഹാസനിലെ ബെക്ക ഗ്രാമത്തിലെ ആൾദൈവത്തിന് സമീപം എത്തിയത്.ആദ്യദിവസം പാർവതിയുടെ പക്കൽ നാരങ്ങ കൊടുത്ത് പിറ്റേദിവസം വരാനായിരുന്നു ആൾദൈവമായ മനു പറഞ്ഞത്. പിറ്റേന്ന് പാർവതിയും സുഹൃത്തുക്കളും ചികിത്സയ്ക്കെത്തിയപ്പോൾ മനു വടി കൊണ്ട് തലയിലും ദേഹത്തും അടിക്കുകയായിരുന്നു.
തലവേദന മാറാനാണ് അടിക്കുന്നതെന്നായിരുന്നു ഇായാളുടെ വാദം. എന്നാൽ, അടികൊണ്ട പാർവതി കുഴഞ്ഞ് വീഴുകയായിരുന്നു. ഇവരെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേയ്ക്കും പാർവതി മരിച്ചിരുന്നു
റാന്നിയില്‍ നിര്‍ത്താതെ കരഞ്ഞതിന് പിഞ്ചുകുഞ്ഞിനെ ദാരുണമായി കൊലപ്പെടുത്തി അമ്മ. 27 ദിവസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയതിന് നീണ്ടൂര്‍ സ്വദേശി ബ്ലസിയെ പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് ബ്ലസി ആണ്‍കുഞ്ഞിനെ ഭിത്തിയില്‍ തലയിടിപ്പിച്ച് കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. സുഖമില്ലെന്ന് പറഞ്ഞാണ് ബ്ലസിയും ഭര്‍ത്താവ് ബെന്നി സേവ്യറും കുഞ്ഞിനെ റാന്നി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ആശുപത്രിയില്‍ കൊണ്ടുവന്നപ്പോള്‍ തന്നെ കുഞ്ഞ് മരിച്ചിരുന്നു.
കോട്ടയം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയതോടെയാണ് തലയ്ക്ക് പിന്നിലേറ്റ ക്ഷതമാണ് മരണകാരണമെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് അമ്മയെ ചോദ്യം ചെയ്തതോടെ കുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്ന് സമ്മതിക്കുകയായിരുന്നു.
മാസം തികയാതെ പ്രസവിച്ച കുഞ്ഞിന് തുടര്‍ച്ചയായി അസുഖങ്ങള്‍ വന്നിരുന്നതായാണ് അമ്മയുടെ മൊഴി. സംഭവദിവസം കുഞ്ഞ് നിര്‍ത്താതെ കരഞ്ഞപ്പോള്‍ ഭിത്തിയില്‍ തലയിടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും ഇവര്‍ വെളിപ്പെടുത്തി.
ബ്ലസിയുടെ ഭര്‍ത്താവ് ബെന്നി സേവ്യര്‍ കാവാലം സ്വദേശിയാണ്. ഇരുവരും കുറച്ചുകാലമായി റാന്നിയിലാണ് താമസിച്ചിരുന്നത്. റാന്നിയിലെ ഒരു ആശ്രമത്തിലായിരുന്നു ഇവര്‍ ജോലി ചെയ്തിരുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.
ഫൈസൽ നാലകത്ത്
“ദേഷ്യമെന്നത് തന്റെ രക്തത്തിൽ അലിഞ്ഞു ചേർന്നതാണെന്നറിഞ്ഞിട്ടും രണ്ടു സ്നേഹിക്കുന്ന മനസ്സുകൾ ഒന്നിച്ചാൽ ചിലപ്പോൾ ശരിയാക്കും എന്ന പ്രതീക്ഷയിൽ ജീവിതം തുടങ്ങുന്ന വളരെ രസകമായ ഒരു കുടുംബ ചിത്രം വീണ്ടും നമുക്കു മുന്നിൽ ഈ തണുത്ത സായാഹ്നത്തിൽ സമ്മാനിക്കുന്നു ലാൽ ജോസും കൂട്ടരും…”സൗബിന്‍ സാഹിര്‍,മംമ്ത മോഹന്‍ദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാല്‍ജോസ് സംവിധാനം ചെയ്യുന്ന ” മ്യാവൂ ” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി.
‘അറബിക്കഥ’, ‘ഡയമണ്ട് നെക്ലേസ്’, ‘വിക്രമാദിത്യന്‍’ എന്നീ സൂപ്പര്‍ഹിറ്റ് വിജയ് ചിത്രങ്ങള്‍ ശേഷം ലാല്‍ജോസി നുവേണ്ടി ഡോ. ഇക്ബാല്‍ കുറ്റിപ്പുറം തിരക്കഥ എഴുതുന്ന ” മ്യാവൂ ” എന്ന സിനിമയില്‍ സൗബിന്‍ ഷാഹിര്‍, മംമ്ദ മോഹന്‍ദാസ് എന്നിവരെ കൂടാതെ സലിംകുമാര്‍, ഹരിശ്രീ യൂസഫ് തുടങ്ങിയവര്‍ക്കൊപ്പം രണ്ടു കുട്ടികളും ഒരു പൂച്ചയും സുപ്രധാന കഥാപാത്രങ്ങളായി പ്രത്യക്ഷപ്പെടുന്നു. ഗള്‍ഫില്‍ ജീവിക്കുന്ന ഒരു സാധാരണ കുടുംബത്തിന്റെ കഥ പറയുന്ന ചിത്രമാണ് “മ്യാവു”. പ്രവാസി മലയാളിയായ ഇക്ബാല്‍ കുറ്റിപ്പുറത്തിന്റെ തിരക്കഥയില്‍ പൂര്‍ണമായും യുഎഇയില്‍ ചിത്രീകരിക്കുന്ന ചിത്രമാണ് ‘മ്യാവു’.

തോമസ് തിരുവല്ല ഫിലിംസിന്റെ ബാനറില്‍ തോമസ്സ് തിരുവല്ല നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അജ്മല്‍ സാബു നിര്‍വഹിക്കുന്നു. സുഹൈല്‍ കോയയുടെ വരികള്‍ക്ക് ജസ്റ്റിന്‍ വര്‍ഗ്ഗീസ്സ് സംഗീതം പകരുന്നു. ലെെന്‍ പ്രൊഡ്യുസര്‍-വിനോദ് ഷൊര്‍ണ്ണൂര്‍,കല-അജയന്‍ മങ്ങാട്,മേക്കപ്പ്- ശ്രീജിത്ത് ഗുരുവായൂര്‍, കോസ്റ്റ്യൂം ഡിസെെന്‍-സമീറ സനീഷ്,സ്റ്റില്‍സ്-ജയപ്രകാശ് പയ്യന്നൂര്‍,എഡിറ്റര്‍-രഞ്ജന്‍ എബ്രാഹം, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-രഘു രാമ വര്‍മ്മ,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-രഞ്ജിത്ത് കരുണാകരന്‍.

പൂര്‍ണ്ണമായും ദുബായില്‍ ചിത്രീകരിക്കുന്ന “മ്യാവൂ ” ഡിസംബർ 24-ന് എല്‍ ജെ ഫിലിംസ് തിയ്യേറ്ററിലെത്തിക്കുന്നു. “ഒരുപാട് അകലെയിരുന്നു ഒരുപാട് പ്രതീക്ഷയോടെ കാത്തിരിക്കുന്നു ……

2021ലെ വിശ്വസുന്ദരി പട്ടം സ്വന്തമാക്കി ഇന്ത്യയുടെ ഹർനാസ് സന്ധു. 21 വർഷത്തിനു ശേഷമാണ് പഞ്ചാബിലെ ചണ്ഡീഗഡ് സ്വദേശിയായ ഈ ഇരുപത്തിയൊന്നുകാരിയിലൂടെ വിശ്വസുന്ദരി പട്ടം ഇന്ത്യയിലെത്തുന്നത്. 2000ൽ ലാറ ദത്തയും 1994ൽ സുസ്മിത സെന്നുമാണ് നേരത്തെ ഇന്ത്യയിൽ നിന്ന് ഈ നേട്ടം കൈവരിച്ചത്.
ഇസ്രയേലിൽ ഏലിയറ്റിൽ നടന്ന എഴുപതാമത് മിസ് യൂണിവേഴ്സ് മത്സരത്തിൽ പാരഗ്വയേയും ദക്ഷിണാഫ്രിക്കയേയും പിന്തള്ളിയാണ് ഹർനാസ് ഒന്നാമതെത്തിയത്. കഴിഞ്ഞ വര്‍ഷത്തെ മിസ് യൂണിവേഴ്സ് മെക്സിക്കോ സുന്ദരി ആൻഡ്രിയ മെസയാണ് ഹര്‍നാസ് സന്ധുവിനെ കിരീടം അണിയിച്ചത്.
പബ്ലിക് അഡിമിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദം ചെയ്യുന്ന ഹർനാസ് 2019ൽ ഫെമിന മിസ് ഇന്ത്യ പഞ്ചാബ് ആയി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. നിരവധി പഞ്ചാബി സിനിമകളിലും ഹർനാസ് അഭിനയിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് കോവിഡിന്റെ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു. യു.കെയില്‍ നിന്നുവന്ന എറണാകുളം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ആരോഗ്യമന്ത്രി വീണാ ജോര്‍ജാണ് ഇക്കാര്യം അറിയിച്ചത്.
യു.കെയില്‍ നിന്ന് അബുദാബിയില്‍ എത്തിയ ശേഷം എത്തിഹാദ് എയര്‍വെയ്‌സില്‍ ഡിസംബര്‍ ആറിനാണ് ഇയാള്‍ കൊച്ചിയിലെത്തിയത്. വിമാനത്താവളത്തില്‍ നടത്തിയ ആദ്യ പരിശോധനയില്‍ കോവിഡ് ഫലം നെഗറ്റീവായിരുന്നു. രണ്ടാമത്തെ ദിവസം നടത്തിയ പരിശോധനയിലാണ് കോവിഡ് പോസിറ്റീവായത്. ഇദ്ദേഹത്തോടൊപ്പം കൊച്ചിയിലെത്തിയ ഭാര്യയും ഭാര്യാമാതാവും കോവിഡ് പോസിറ്റിവായതായും മന്ത്രി അറിയിച്ചു.
രോഗിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി. രോഗിയുമായി സമ്പര്‍ക്കംപുലര്‍ത്തിയവരെ കണ്ടെത്തിയിട്ടുണ്ടെന്നും വിമാനത്തിലുണ്ടായിരുന്ന 149 യാത്രക്കാരേയും വിവരം അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
വൃദ്ധയെ കൊലപ്പെടുത്തി കിണറ്റിൽ തള്ളിയ അയൽക്കാരനും ബന്ധുവുമായ പ്രതിയെ മാന്നാർ പോലീസ് അറസ്റ്റുചെയ്തു.
മാന്നാർ കരാഴ്മ വലിയ കുളങ്ങര ശവംമാന്തി പള്ളിക്ക് സമീപം ഒറ്റയ്ക്ക് താമസിച്ചുവന്നിരുന്ന ചെന്നിത്തല കാരാഴ്മ കിഴക്കു ഇടയിലെ വീട്ടിൽ ഹരിദാസിന്റെ ഭാര്യ സരസമ്മ (85) യെ കൊലപ്പെടുത്തിയ കേസിലാണ് അയൽവാസിയായ ഇടിയിൽ വീട്ടിൽ രവീന്ദ്രന്റെ മകൻ രജീഷി(40) നെ അറസ്റ്റുചെയ്ത്.
കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാന്റുചെയ്തു. കഴിഞ്ഞ 28-ന് രാവിലെ അവർ ഒറ്റക്ക് താമസിച്ചു വന്നിരുന്ന വീടിന്റെ മുൻവശത്തെ കിണറ്റിലാണ് മൃതദേഹം കണ്ടത്. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിൽ മൃതദേഹം പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.
സരസമ്മയുടെ രണ്ട് കാതിലെയും കമ്മൽ പറിച്ചെടുത്തതായി കണ്ടെത്തിയതോടെ ഇത് കൊലപാതകമാണെന്ന് സംശയമുയർന്നു. പ്രാഥമിക അന്വേഷണ ഭാഗമായി ഡോഗ് സ്ക്വാഡും സയന്റിഫിക് വിദഗ്ധരും സരസമ്മ താമസിച്ച വീട്ടിലും വീണുകിടന്ന കിണറിന്റെ പരിസരത്തും പരിശോധന നടത്തിയെങ്കിലും കൊലപാതകം നടത്തിയ ആളിലേക്ക് എത്താനുതകുന്ന യാതൊരു സാഹചര്യ തെളിവുകളും ലഭിച്ചില്ല.അന്വേഷണത്തിന്റെ ഭാഗമായി 150-ഓളം പേരെ ചോദ്യം ചെയ്തു.
ഇൻക്വസ്റ്റ് തയാറാക്കിയപ്പോൾ തോന്നിയ സംശയം വഴിത്തിരിവായി
കാൽ വഴുതി കിണറ്റിൽ വീണതാകാമെന്ന നിഗമനത്തിലായിരുന്നു തുടക്കത്തിൽ പോലീസ്. ബന്ധുക്കൾ പോലീസിന് നൽകിയ മൊഴിയും ഇപ്രകാരമായിരുന്നു.
എന്നാൽ ഇൻക്വസ്റ്റ് തയാറാക്കിയ പോലീസുകാർക്ക് ഉണ്ടായ സംശയമാണ് കൊലപാതകമാകാമെന്ന നിഗമനത്തിലെത്തിയത്. തുടർന്ന് ആലപ്പുഴ ജില്ലാ പോലീസ് മേധാവി ജി.ജയ്ദേവിന്റെ നിർദേശാനുസരണം ചെങ്ങന്നൂർ ഡിവൈഎസ് പി ആർ.ജോസ്, നാർകോട്ടിക് സെൽ ഡിവൈഎസ്പി എം.കെ. ബിനുകുമാർ എന്നിവരുടെ മേൽനോട്ടത്തിൽ മാന്നാർ പോലീസ് ഇൻസ്പെക്ടർ ജി. സുരേഷ്കുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു.
ജില്ലാ പോലീസ് മേധാവിയും ചെങ്ങന്നൂർ ഡിവൈഎസ്പിയും അന്വേഷണ സംഘവും സംഭവം നടന്ന വീട്ടിലും മരണപ്പെട്ടു കിടന്ന കിണറിന്റെ പരിസരത്തും പരിശോധന നടത്തി. സരസമ്മ ഒറ്റയ്ക്ക് താമസിച്ചു വന്നിരുന്ന വീടിന്റെ ഉൾഭാഗവും പരിസരവും നിരീക്ഷിച്ചതിൽനിന്നും ഭൂമി ശാസ്ത്രപരമായ കിടപ്പനുസരിച്ച് ഈ കൊലപാതകം പുറമെ നിന്നുള്ള ഒരാളല്ല ചെയ്തതെന്നും പ്രദേശ വാസികളിൽ ആരോ ആണ് ചെയ്തിരിക്കുന്നതെന്ന നിഗമനത്തിൽ എത്തുകയുംചെയ്തു.
അന്വേഷണ സംഘത്തിനെ പല ടീമുകളായി തിരിച്ചു. സരസമ്മയുടെ ബന്ധുക്കൾ, പ്രദേശത്ത് ലഭ്യമായ സിസിടിവി ദൃശ്യങ്ങൾ, ജൂവലറികൾ, സ്വർണ പണയ സ്ഥാപനങ്ങൾ, പ്രദേശത്ത് താമസിച്ച് ജോലി ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളികൾ, പ്രദേശവാസികളായ കുറ്റ കൃത്യങ്ങൾ, ചെയ്തവർ, സമാന കുറ്റകൃത്യം ചെയ്തു പ്രതികളായവർ, സരസമ്മയുമായി അടുപ്പമുണ്ടായിരുന്ന ബന്ധുക്കൾ അല്ലാത്ത പൊതു ജനങ്ങൾ അങ്ങനെ പഴുതടച്ചുള്ള അന്വേഷണം ആരംഭിച്ചു.
സംശയമുള്ള പലരെയും ചോദ്യം ചെയ്യുകയും മറ്റു രീതിയിലുള്ള അന്വേഷണവും നടന്നു. 150-ഓളം പേരെ ഇത്തരത്തിൽ ചോദ്യംചെയ്തു.വെൺമണി എസ് എച് ഒ ജി.രമേഷ്, മാന്നാർ എസ് ഐ ഹരോൾഡ് ജോർജ് , ഗ്രേഡ് എസ് ഐ മാരായ ശ്രീകുമാർ, ഇല്യാസ് , ബിജു, സന്തോഷ്, സിപിഒമാരായ ഉണ്ണികൃഷ്ണപിള്ള, അനീഷ് , ഒ. ഹാഷിം, അരുൺ ഭാസ്കർ, മുഹമ്മദ് ഷാഫി, ഹരികൃഷ്ണൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
സരസമ്മയുടെ ബന്ധുവും അടുത്തുള്ള താമസക്കാരനുമായ രജീഷ് എന്ന ആളെപറ്റിയും അന്വേഷണ സംഘത്തിന് ചെറിയ സംശയമുണ്ടായിരുന്നു. നാട്ടുകാർ ഏറെ സംശയം പ്രകടിപ്പിച്ച മറ്റൊരാളെ കേന്ദ്രീകരിക്കുന്ന രീതിയിലായിരുന്നു പോലീസ് അന്വേഷണം.
ചെന്നിത്തല കല്ലുമ്മൂടുള്ള കൊച്ചുതെക്കേതിൽ ജൂവലറിയിൽ എത്തിയ അന്വേഷണ സംഘത്തിന് ഈ ജൂവലറിയിൽ കമ്മൽ വിൽക്കുവാൻ രണ്ടു പേർ ചെന്നതായി വിവരം ലഭിച്ചു. ഒരാൾ പുറത്തുനിൽക്കുകയും മറ്റെ ആൾ അകത്ത് കയറി കമ്മൽ വിൽക്കുവാൻ ശ്രമിക്കുകയായിരുന്നെെന്നും ജൂവലറി ഉടമ പറഞ്ഞു.
ഇതനുസരിച്ച് ഈ കടയിലെ സിസിടിവി പരിശോധിച്ച് കമ്മൽ വിൽക്കാനെത്തിയവരെ തിരിച്ചറിഞ്ഞു . ഇതിന് മുമ്പ് മാന്നാർ ടൗണിലെ ഒരു ജ്വല്ലറിയിലും കമ്മൽ വിൽക്കാൻ ശ്രമം നടന്നിരുന്നു. ഇരുവരേയും സ്റ്റേഷനിലേക്ക് കൂട്ടി കൊണ്ട് വന്നു ചോദ്യം ചെയ്തു
സരസമ്മയുടെ ബന്ധുവായ രജീഷ് സുഹൃത്തായ ജയരാജനെകൊണ്ട് തന്റെ അമ്മയുടെ കമ്മലാണെന്ന് പറഞ്ഞു വിശ്വസിപ്പിക്കുകയും അത് വിറ്റുതരാൻ ആവശ്യപ്പെടുകയായിരുന്നെന്നും മറ്റു കാര്യങ്ങളൊന്നും തനിക്കറിയില്ലെന്നും പോലീസിനോടു സമ്മതിച്ചു.
ഇതേതുടർന്ന് രജീഷിനെ നിരന്തരമായി ചോദ്യം ചെയ്തതോടെയാണ് രജീഷ് കുറ്റം സമ്മതിച്ചത്. വിവാഹിതനായ രജീഷ് അമ്മയോടൊപ്പം ഇടയിലെ വീട്ടിൽ താമസിക്കുകയാണ്. ഭാര്യ വിശാഖപട്ടണത്ത് നഴ്സാണ്.
കൊല്ലപ്പെട്ട സരസമ്മയുടെ പക്കൽ അധികം പണവും സ്വർണവും ഉണ്ടന്ന് രജീഷ് കരുതി. ഇത് എങ്ങനെയും കൈക്കലാക്കണെന്ന് വിചാരിച്ചിരിക്കുമ്പോഴാണ് രാത്രിയിൽ ഇവർ മുന്നിൽ പെട്ടത്. കഴിഞ്ഞ ദീപാവലി ദിവസം പടക്കം പൊട്ടിച്ചതുമായി ബന്ധപ്പെട്ട് മരണപ്പെട്ട സരസമ്മയുടെ സഹോദരന്റെ വീട്ടുകാരുമായി പ്രതി വാക്കുതർക്കം നടത്തിയിരുന്നു.
28-ന് പുലർച്ചെ ഒന്നിന് സരമ്മയുടെ സഹോദരന്റെ വീടിന്റെ പുറകുവശത്തെത്തി. എന്നാൽ താൻ ഉദ്ദേശിച്ച കാര്യം നടക്കാതെവന്നതിനാൽ തിരികെ വീട്ടിലേക്ക് ഇടവഴിയിലൂടെ പോകാൻ തുടങ്ങിയപ്പോൾ വീടിന് പുറത്തിറങ്ങിയ സരസമ്മ രജീഷിനെകണ്ട് ബഹളമുണ്ടാക്കി.
അവരുടെ ശബ്ദം കേട്ട് മറ്റുള്ളവർ ഇറങ്ങി വരാതിരിക്കാൻ വായ് പൊത്തി പിടിച്ചതിനേതുടർന്ന് സരസമ്മ ബോധരഹിതയായി. തുടർന്ന് കൈലിയുടെ ഒരു ഭാഗം കീറി കഴുത്തിൽ മുറുക്കി മരണം ഉറപ്പിക്കുകയും കാതിലുണ്ടായിരുന്ന കമ്മൽ വലിച്ചൂരി എടുക്കുകയും ചെയ്തു.
ഇവർ സ്ഥിരമായി ധരിച്ചിരുന്ന മാലയും കിട്ടുമെന്ന് പ്രതീക്ഷിച്ചാണ് കൊലപാതകം ചെയ്തതെങ്കിലും മാല ആസമയത്ത് ധരിച്ചിരുന്നില്ല. മൃതദേഹം കിണറ്റിലേക്ക് എടുത്തിട്ടശേഷമാണ് ഇയാൾ അടുത്തുള്ള വീട്ടിലേക്ക് കയറിയത്.തുടർന്ന് രജീഷിനെ അറസ്റ്റ് ചെയ്യുകയും അയാൾ താമസിച്ചുവന്നിരുന്ന ഇടയിലെ വീട്ടിലെ രജീഷിനന്റെ കിടപ്പുമുറിയിൽ ഒളിപ്പിച്ചുവെച്ചിരുന്ന സരസമ്മയുടെ കമ്മലും കഴുത്ത് വലിച്ചു മുറുക്കാൻ ഉപയോഗിച്ച കൈലിയുടെ ഭാഗവും കണ്ടെടുത്തു.
രാവിലെ പതിവുപോലെ അടുത്ത് താമസിക്കുന്ന മകന്റെ ഭാര്യ ചായയുമായി എത്തുമ്പോഴാണ് സംഭവം പുറംലോകം അറിയുന്നത്. വീട്ടിനുള്ളിൽ കാണാഞ്ഞതിനെതുടർന്ന് അയൽക്കാരായ ബന്ധുക്കളുമായി നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം മുറ്റത്തെ കിണറ്റിൽ കണ്ടെത്തിയത്.
പ്രതിയും സ്ഥലത്തെത്തി പോലീസിനെ അറിയിക്കുവാനും മൃതദേഹം പുറത്തെടുക്കുവാനും എല്ലാം നേതൃത്വം നൽകി.പോലീസ് സംശയിക്കുന്നതായിപോലും തോന്നാത്ത രീതിയിൽ പഴുതടച്ച് അന്വേഷിച്ചതിലൂടെയാണ് ഇയാൾ ജയിലറയ്ക്കുള്ളിലായത്.
ഒമിക്രോൺ വൈറസ് ബ്രിട്ടനിൽ കൂടുതൽ നാശം വിതയ്‌ക്കുമെന്നും യുകെ ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ദിവസം യുകെയിൽ മാത്രം 58,194 കൊറോണ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 2021 ജനുവരിയ്‌ക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന കണക്കാണിത്. ഇവയിൽ ഒമിക്രോൺ വകഭേദത്തിന്റെ ശതമാനം എത്രത്തോളമുണ്ടെന്ന് ഇനിയും കണ്ടെത്തിയിട്ടില്ല.
ലണ്ടൻ സ്‌കൂൾ ഓഫ് ഹൈജീൻ ആൻഡ് ട്രോപ്പിക്കൽ മെഡിസിനിലെ ശാസ്ത്രജ്ഞരുടെ കണക്കുകൂട്ടൽ പ്രകാരം, ഒമിക്രോൺ ജനുവരിയോടെ വലിയ അളവിൽ പകർന്നേക്കാം. ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചില്ലെങ്കിൽ അടുത്ത അഞ്ച് മാസത്തിനുള്ളിൽ ഇംഗ്ലണ്ടിൽ മാത്രം 25,000 മുതൽ 75,000 വരെ മരണങ്ങൾ സംഭവിച്ചേക്കാമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.
2022 ഏപ്രിൽ അവസാനത്തോടെ ഒമിക്രോൺ ബാധിച്ച് അരലക്ഷത്തിലധികം ആളുകൾ ആശുപത്രിയിൽ എത്തും. കൂടാതെ പ്രതിദിന രോഗികളുടെ എണ്ണവും വർദ്ധിക്കുമെന്നാണ് ശാസ്ത്രജ്ഞർ അറിയിച്ചത്. ബ്രിട്ടീഷ് സർക്കാരിന് ഇത് സംബന്ധിച്ച മുന്നിറിയിപ്പ് നൽകിയതായി ശാസ്ത്രജ്ഞർ കൂട്ടിച്ചേർത്തു.
ചില ആളുകൾക്ക് കൊറോണ വാക്‌സിനുകൾ ഫലപ്രാപ്തി കാണിക്കുന്നില്ല. ഒമിക്രോൺ വകഭേദം കൂടൽ വ്യാപിക്കുന്ന സാഹചര്യത്തിൽ ഇത്തരത്തിലുള്ള ആളുകൾ ഉയർന്ന അപകടാവസ്ഥയിലാണ്. അതിനാൽ ഈ ആളുകൾക്ക് ആസ്ട്രസെനെക്ക നിർമ്മിച്ച ആന്റി-ബോഡി ചികിത്സ ഉപയോഗിക്കുന്നതിന് ഫ്രഞ്ച് ആരോഗ്യ വകുപ്പ് അംഗീകാരം നൽകിയതായി അധികൃതർ അറിയിച്ചു.
ബൂസ്റ്റർഡോസ് ഒമിക്രോണിന് എതിരെ ഫലപ്രദമാണെന്ന് യുകെ ഗവേഷകർ. കൊറോണ വൈറസിന്റെ ജനിതകമാറ്റം സംഭവിച്ച പുതിയ വകഭേദം ഒമിക്രോണിനെതിരെ 70 മുതൽ 75 ശതമാനം പ്രതിരോധം ബൂസ്റ്റർ ഡോസുകൾക്ക് നൽകാൻ കഴിയുമെന്നാണ് പ്രാഥമിക പഠനത്തിൽ നിന്നും വ്യക്തമായത്. സർക്കാർ വകുപ്പായ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയാണ് പഠനം നടത്തിയത്.
ലാബിന് പുറത്തു നിന്നുള്ള വിവരങ്ങൾ ഉൾപ്പെടുത്തി ഒമിക്രോണിനെതിരായ പരിരക്ഷയെക്കുറിച്ചുള്ള ആദ്യകാല റിപ്പോർട്ടാണിത്. ഡിസംബർ പത്തിനാണ് റിപ്പോർട്ട് പുറത്തുവിട്ടത്. ആദ്യ രണ്ട് ഡോസുകൾ എടുത്ത ഒരു വ്യക്തിക്ക് ഒമിക്രോൺ സ്ഥിരീകരിച്ചാൽ നേരിയ രോഗത്തിനെതിരെ പോരാടാനുള്ള ശേഷി ഗണ്യമായി കുറയാൻ സാധ്യതയുണ്ട്. എന്നാൽ ബൂസ്റ്റർ ഡോസുകൾ എടുക്കുന്നത് വഴി ഒരു പരിധി വരെ സംരക്ഷണം പുനഃസ്ഥാപിക്കാൻ കഴിയുമെന്ന് ആദ്യകാല ഡാറ്റ സൂചിപ്പിക്കുന്നുവെന്ന് അൽ-ജസീറ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
“ഈ ആദ്യകാല കണക്കുകൾ ജാഗ്രതയോടെ പരിഗണിക്കണം. എന്നാൽ രണ്ടാമത്തെ പ്രതിരോധ കുത്തിവെപ്പ് എടുത്തതിന് ശേഷം ഡെൽറ്റ വകഭേദവുമായി താരതമ്യപ്പെടുത്തുമ്പോൾ ഒമിക്രോൺ വകഭേദം വേഗത്തിൽ പിടിപെടുന്നുവെന്നും അതിനുള്ള സാധ്യത കൂടുതലാണെന്നും അവർ പറയുന്നു,“ യുകെഎച്ച്എസ്എയിലെ പ്രതിരോധ കുത്തിവെപ്പ് മേധാവിയായ മേരി റാംസെ വെള്ളിയാഴ്ച പറഞ്ഞു. ഗുരുതരമായ രോഗങ്ങളിൽ നിന്നുള്ള സംരക്ഷണം ഉയർന്ന നിലയിൽ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവർ പറയുന്നു.
ഒരു പൊതു തിരഞ്ഞെടുപ്പിന്റെ വീറും വാശിയും ആവേശവും ഒക്കെയാണ് ഇപ്പോള്‍ ആസ്വദിക്കുന്നതെന്ന് നടന്‍ ബാബുരാജ്. താരസംഘടനയായ ‘അമ്മ’യുടെ തിരഞ്ഞെടുപ്പ് മത്സരത്തെ കുറിച്ചാണ് ബാബുരാജ് പ്രതികരിച്ചത്. സ്ത്രീകള്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയാണ് ഈ തവണത്തെ തിരഞ്ഞെടുപ്പെന്നും താരം പറയുന്നു.
അമ്മയില്‍ ഇലക്ഷന്‍ ഇല്ലെന്നായിരുന്നു പരാതി. ജനാപധിപത്യ രീതിയില്‍ ഇലക്ഷന്‍ വരട്ടെ. സ്ത്രീകള്‍ക്ക് പ്രാതിനിധ്യം കുറവാണെന്ന പരാതിയില്‍ സ്ത്രീകള്‍ക്കായി സംവരണം വേണമെന്ന് നേരത്തെ തീരുമാനിച്ചിരുന്നു. മഞ്ജു വാര്യരോടും മംമ്ത മോഹന്‍ദാസിനോടും സംസാരിച്ചു.
അങ്ങനെയാണ് ശ്വേതയിലേക്കും ആശാ ശരത്തിലേക്കും എത്തുന്നത്. മധു സാര്‍ മുതല്‍ ഇങ്ങോട്ടുള്ള പലരും രാഷ്ട്രീയത്തില്‍ ഇടപെടുന്നവരാണ്. അത്തരത്തില്‍ സജീവ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കണ്ട എന്ന തീരുമാനമുണ്ടായി.
അതു കൊണ്ടായിരിക്കണം മുകേഷും ജഗദീഷും പിന്മാറിയത്. ശ്വേതയോ മണിയന്‍പിള്ള രാജുവോ ആശാ ശരത്തോ ആരു വന്നാലും അവസാനം അവര്‍ ചിരിച്ച് കളിച്ച് നടക്കുന്ന ആള്‍ക്കാരാണ്. പിന്നെ ഇലക്ഷന്റെ വീറും വാശിയും ഉണ്ടാകും എന്നാണ് ബാബുരാജ് പ്രതികരിക്കുന്നത്.