തങ്ങള്‍ക്ക് പ്രിയപ്പെട്ട പ്രോഗ്രാമുകള്‍ കാണുന്ന കുട്ടികളെ മോമോ ലക്ഷ്യമിടുന്നുവെന്ന് മാതാവ്. തന്റെ അഞ്ചു വയസുകാരിയായ മകള്‍ ജെമ്മ, മോമോ ആവശ്യപ്പെട്ടുവെന്ന് പറഞ്ഞ് മുടി മുറിച്ചുവെന്നാണ് ചെല്‍ട്ടന്‍ഹാം സ്വദേശിനിയായ സാം ബാര്‍ എന്ന 25കാരി അവകാശപ്പെടുന്നത്. പെപ്പ പിഗ് ആരാധികയായ കുട്ടിയെ മോമോ ബ്രെയിന്‍വാഷ് ചെയ്തിരിക്കുകയാണെന്നും ഉറങ്ങുമ്പോള്‍ പോലും കുട്ടികളില്‍ നിങ്ങളുടെ കണ്ണുവേണമെന്നും മറ്റു മാതാപിതാക്കള്‍ക്ക് സാം മുന്നറിയിപ്പ് നല്‍കുന്നു. കുട്ടികള്‍ക്കായുള്ള പ്രോഗ്രാമുകള്‍ കാണുന്നവരെയാണ് മോമോ ലക്ഷ്യമിടുന്നതെന്നും സാം പറയുന്നു.

ജാപ്പനീസ് കാര്‍ട്ടൂണ്‍ കഥാപാത്രമായ മോമോയെ ഉപയോഗിച്ച് ഹാക്കര്‍മാര്‍ നിരവധി കുട്ടികളെ ബ്രെയിന്‍വാഷ് ചെയ്യുകയാണെന്ന ആരോപണം നേരത്തേ ഉയര്‍ന്നിരുന്നു. കുട്ടികളെ മോമോ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിക്കുന്നതായുള്ള റിപ്പോര്‍ട്ടുകളും പുറത്തു വന്നിരുന്നു. ചൊവ്വാഴ്ചയാണ് ജെമ്മ തന്റെ മുടി മുറിച്ചത്. താന്‍ ബാത്ത്‌റൂമില്‍ പല്ലു തേക്കുകയായിരുന്നു, ജെമ്മ ബെഡ്‌റൂമിലായിരുന്നുവെന്ന് സാം പറയുന്നു. കുട്ടിയെ നോക്കാന്‍ റൂമിലെത്തിയപ്പോളാണ് ജെമ്മ മുടി മുറിച്ചിരിക്കുന്നത് കണ്ടത്. അവള്‍ മുറിയുടെ നടുവില്‍ കിച്ചണ്‍ സിസേഴ്‌സുമായി നില്‍ക്കുകയായിരുന്നു.

ആരെങ്കിലും വീട്ടില്‍ കടന്നുകയറി ചെയ്തതാണോ ഇതെന്ന സംശയത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. പിന്നീട് കുട്ടിയുമായി ഇരുന്ന് സംസാരിക്കുകയും എന്തിനാണ് ഇങ്ങനെ ചെയ്തതെന്ന് ചോദിക്കുകയും ചെയ്തു. മോമോ പറഞ്ഞിട്ടാണ് മുടി മുറിച്ചു കളഞ്ഞതെന്നായിരുന്നു ജെമ്മയുടെ മറുപടി. എല്ലാവരെയും മൊട്ടത്തലയന്‍മാരാക്കാനാണ് മോമോ ഉദ്ദേശിക്കുന്നതെന്നും കുട്ടി പറഞ്ഞപ്പോള്‍ താന്‍ ഞെട്ടിയെന്ന് സാം വ്യക്തമാക്കി. ഓണ്‍ലൈനില്‍ കുട്ടി പെപ്പ പിഗ് മാത്രമാണ് കൂടുതല്‍ കണ്ടിരുന്നതെന്നും വ്യക്തമാണെന്ന് സാം പറയുന്നു. കുറച്ചു ദിവസമായി കുട്ടി വിചിത്രമായി പെരുമാറിയിരുന്നുവെന്നും അത് മോമോയുടെ സാന്നിധ്യം മൂലമായിരുന്നുവെന്ന് കരുതുന്നുവെന്നുമാണ് സാമിന്റെ അഭിപ്രായം. കുട്ടിയെ ജിപി നിരീക്ഷിച്ചു വരികയ
നാലു വയസുള്ള ആണ്‍കുട്ടിയെ തല്ലിയ സംഭവത്തില്‍ ഫിസിക്കല്‍ എജ്യുക്കേഷന്‍ അധ്യാപകന്‍ കുറ്റക്കാരനെന്ന് കണ്ടെത്തി. ഇയാന്‍ വെബ്ബര്‍ എന്ന അധ്യാപകനാണ് കുറ്റം ചെയ്തതായി ബര്‍മിംഗ്ഹാം മജിസ്‌ട്രേറ്റ് കോടതി കണ്ടെത്തിയത്. തെളിവുകളും സ്ഥലത്തുണ്ടായിരുന്ന മൂന്നു കുട്ടികളുടെ സാക്ഷിമൊഴികളും ഇയാള്‍ കുട്ടിയെ തല്ലിയെന്നത് തെളിയിക്കുന്നുവെന്ന് ജഡ്ജ് റോബിന്‍സണ്‍ പറഞ്ഞു. വികൃതി കാട്ടിയെന്ന് പറഞ്ഞാണ് വെബ്ബര്‍ കുട്ടിയുടെ കാലില്‍ തല്ലിയതെന്ന് കോടതി വ്യക്തമാക്കി.

സ്‌കൂള്‍ ഫുട്‌ബോള്‍ ക്ലബ്ബിന്റെ പരിശീലനത്തിനിടയ്ക്കാണ് സംഭവമുണ്ടായത്. നിര്‍ദേശങ്ങള്‍ അനുസരിക്കാതിരുന്ന കുട്ടിയ സ്‌പോര്‍ട്‌സ് ഹാളില്‍ നിന്ന് തോളില്‍ പിടിച്ച് എടുത്തുകൊണ്ടു പോയതിനു ശേഷം മര്‍ദ്ദിക്കുകയായിരുന്നു. 6 അടി 2 ഇഞ്ച് ഉയരവും 54 വയസുമുള്ള അധ്യാപകനെ കുട്ടി ഇടിക്കുകയും തൊഴിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് ഇനി തൊഴിച്ചാല്‍ താന്‍ തല്ലുമെന്ന് വെബ്ബര്‍ മുന്നറിയിപ്പ് നല്‍കിയെന്നാണ് കോടതിയില്‍ വ്യക്തമാക്കപ്പെട്ടത്.

16 വര്‍ഷത്തെ അധ്യാപന പരിചയമുള്ള വെബ്ബര്‍ എന്നാല്‍ കുട്ടിയെ തല്ലിയെന്ന ആരോപണം നിഷേധിച്ചു. ദൃക്‌സാക്ഷികളായ കുട്ടികള്‍ കേട്ട തല്ലുന്നതു പോലെയുള്ള ശബ്ദം താന്‍ കുട്ടിക്ക് ഹൈ ഫൈവ് നല്‍കിയതിന്റെയായിരിക്കുമെന്നാണ് ഇയാള്‍ അവകാശപ്പെട്ടത്. കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയ അധ്യാപകനെ ഉപാധികളോടെ വിട്ടയച്ചു. 850 പൗണ്ട് കോടതിച്ചെലവുകള്‍ അടയ്ക്കാനും ഇയാള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ന്യൂസ് ഡെസ്ക്
സ്വന്തം രാജ്യത്തിന്റെ സുരക്ഷയ്ക്കായി പട നയിച്ച വിംഗ് കമാൻഡർ അഭിനന്ദൻ വർത്തമാൻ ധീരനായ പിതാവിന്റെ നിർഭയനായ മകൻ. ഇന്ത്യൻ അതിർത്തി കടന്ന് സൈനിക പോസ്റ്റുകൾക്കു നേരെയും തന്ത്രപ്രധാനമായ കേന്ദ്രങ്ങൾക്കുനേരെയും ആക്രമണം നടത്താൻ തുനിഞ്ഞ ഭീകരതയുടെ മൊത്തക്കച്ചവടക്കാരായ പാക്കിസ്ഥാന്റെ ഫൈറ്ററുകളെ പുറകേ ചെന്ന് തുരത്തിയ ഇന്ത്യൻ എയർഫോഴ്സ് പൈലറ്റായ അഭിനന്ദൻ പാക് അതിർത്തിയിൽ താൻ പറത്തിയിരുന്ന മിഗ് 21 തകർന്നതിനെത്തുടർന്ന് ശത്രുക്കളുടെ കൈയിൽ പെടുകയായിരുന്നു. പാക് മിലിട്ടറി എത്തുന്നതു വരെ തദ്ദേശീയരായ പാക്കിസ്ഥാനികളുടെ ക്രൂരമായ മർദ്ദനങ്ങൾക്ക് അദ്ദേഹം വിധേയമായി. ധീരനായ അഭിനന്ദനെ തലങ്ങും വിലങ്ങും അടിക്കാനും ചവിട്ടാനും ഭീകരരുടെ സഹോദരന്മാർ മത്സരിച്ചു.
ഇന്ത്യൻ വിംഗ് കമാൻഡറെ കൈയിലും കാലിലും ബന്ധിച്ച് ഒരു ഘോഷയാത്രയാണ് ആക്രമണോത്സുകരായ ജനക്കൂട്ടം നടത്തിയത്. എങ്കിലും പതറാതെ മനസ്ഥൈര്യത്തോടെ ജീവന് ഭീഷണിയുയർന്ന അത്യപൂർവ്വമായ സാഹചര്യങ്ങളെ അഭിനന്ദൻ സധീരം തരണം ചെയ്തു. പാക് മിലിട്ടറി ഉദ്യോഗസ്ഥരുടെ ചോദ്യങ്ങൾക്ക് ഒരു ധീര പോരാളിയെപ്പോലെ ആത്മാഭിമാനത്തോടെ തലയുയർത്തി മറുപടി പറയാൻ അഭിനന്ദൻ വർത്തമാനെന്ന രാജ്യസ്നേഹിക്കു കഴിഞ്ഞു.
ഈസ്റ്റേൺ എയർ കമാൻഡിന്റെ ചീഫായിരുന്ന എയർ മാർഷൽ എസ് വർത്തമാന്റെ മകനാണ് പാക് സൈന്യം തടവിലാക്കിയ വിംഗ് കമാൻഡർ അഭിനന്ദൻ വർത്തമാൻ. സൈനിക പാരമ്പര്യമുള്ള ധീരന്മാരുടെ കുടുംബത്തിലെ അംഗം. കാർഗിൽ യുദ്ധകാലത്ത് വർത്തമാൻ സീനിയർ സൈനിക നടപടികളിൽ സജീവമായിരുന്നു. 40 തരം എയർക്രാഫ്റ്റുകൾ പറത്താൻ വിദഗ്ദ്ധനായ വർത്തമാൻ സീനിയർ മിറാഷ് 2000 ഫൈറ്ററിന്റെ അപ്ഗ്രേഡിങ്ങ് കോർഡിനേഷൻ ചെയ്ത മുതിർന്ന ഉദ്യോഗസ്ഥനായിരുന്നു.
2011 ലാണ് അഭിനന്ദൻ വർത്തമാൻ ഫൈറ്റർ പൈലറ്റായി ജോലി ആരംഭിക്കുന്നത്. ചെന്നൈ സ്വദേശിയാണ്. തകർന്നുവീണ മിഗ് 21 ഫൈറ്റർ ജെറ്റിന്റെ പൈലറ്റിനെ മാധ്യമങ്ങൾക്കു മുന്നിൽ പാക്കിസ്ഥാൻ പ്രദർശിപ്പിച്ചത് അന്താരാഷ്ട മര്യാദകരുടെ ലംഘനമെന്ന് ഇന്ത്യ പ്രഖ്യാപിച്ചിട്ടുണ്ട്. ജനീവ കൺവൻഷന്റെയും മനുഷ്യാവകാശ ഉടമ്പടികളുടെയും ലംഘനം നടത്തിയ പാക്കിസ്ഥാൻ പരിക്കേറ്റ ഇന്ത്യൻ വിംഗ് കമാൻഡർ അഭിനന്ദൻ വർത്തമാന്റെ വീഡിയോയും ചിത്രങ്ങളും പുറത്തുവിട്ടത് സംസ്കാര ശൂന്യമായ നടപടിയെന്നാണ് ഇന്ത്യ വിശേഷിപ്പിച്ചത്. മുഖത്ത് രക്തമൊഴുകുന്ന നിലയിൽ കൈകളും കാലുകളും വിലങ്ങുകളണിയിച്ച നിലയിലുള്ള ഇന്ത്യൻ വിംഗ് കമാൻഡർ അഭിനന്ദൻ വർത്തമാന്റെ ചിത്രങ്ങളാണ് പാക് മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത്. അഭിനന്ദൻ വർത്തമാന്റെ കണ്ണുകൾ കെട്ടിയാണ് പാക് സൈനികർക്ക് ഇടയിൽ നിൽക്കുന്ന വീഡിയോയിൽ കാണുന്നത്.
രണ്ട് ഇന്ത്യൻ പൈലറ്റുമാർ തങ്ങളുടെ കസ്റ്റഡിയിലുണ്ടെന്ന് പാക്കിസ്ഥാൻ നേരത്തെ പ്രസ്താവന നടത്തിയിരുന്നു. എന്നാൽ ഒരാളേ മാത്രമേ തടവിലാക്കിയിട്ടുള്ളൂ എന്ന് പിന്നീട് തിരുത്തി. ഒരു പോറൽ പോലുമേൽപ്പിക്കാതെ തടവിലുള്ള ഇന്ത്യൻ സൈനികനെ ഉടൻ മോചിപ്പിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യൻ സൈനികൻ കസ്റ്റഡിയിലുള്ള കാര്യം ഔദ്യോഗികമായി ഇന്ത്യയെ അറിയിക്കാത്ത നടപടിയെ ഇന്ത്യ വിമർശിച്ചു. പാക് ഹൈക്കമ്മീഷണറെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വിളിച്ചു വരുത്തി. ഇന്ത്യയ്ക്കെതിരെ പാക്കിസ്ഥാൻ നടത്തിയ സൈനിക നടപടിയിൽ കനത്ത അമർഷം രേഖപ്പെടുത്തുകയും മുന്നറിയിപ്പ് നൽകുകയും ചെയ്തു.
ന്യൂസ് ഡെസ്ക്
തകർന്നുവീണ മിഗ് 21 ഫൈറ്റർ ജെറ്റിന്റെ പൈലറ്റിനെ മാധ്യമങ്ങൾക്കു മുന്നിൽ പാക്കിസ്ഥാൻ പ്രദർശിപ്പിച്ചത് അന്താരാഷ്ട മര്യാദകരുടെ ലംഘനമെന്ന് ഇന്ത്യ. ജനീവ കൺവൻഷന്റെയും മനുഷ്യാവകാശ ഉടമ്പടികളുടെയും ലംഘനം നടത്തിയ പാക്കിസ്ഥാൻ പരിക്കേറ്റ ഇന്ത്യൻ വിംഗ് കമാൻഡർ അഭിനന്ദൻ വർത്തമാന്റെ വീഡിയോയും ചിത്രങ്ങളും പുറത്തുവിട്ടു. മുഖത്ത് രക്തമൊഴുകുന്ന നിലയിൽ കൈകളും കാലുകളും വിലങ്ങുകളണിയിച്ച ചിത്രങ്ങളാണ് പാക് മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത്. അഭിനന്ദൻ വർത്തമാന്റെ കണ്ണുകൾ കെട്ടിയാണ് പാക് സൈനികർക്ക് ഇടയിൽ നിൽക്കുന്ന വീഡിയോയിൽ കാണുന്നത്.
രണ്ട് ഇന്ത്യൻ പൈലറ്റുമാർ തങ്ങളുടെ കസ്റ്റഡിയിലുണ്ടെന്ന് പാക്കിസ്ഥാൻ നേരത്തെ പ്രസ്താവന നടത്തിയിരുന്നു. എന്നാൽ ഒരാളേ മാത്രമേ തടവിലാക്കിയിട്ടുള്ളൂ എന്ന് പിന്നീട് തിരുത്തി. ഒരു പോറൽ പോലുമേൽപ്പിക്കാതെ തടവിലുള്ള ഇന്ത്യൻ സൈനികനെ ഉടൻ മോചിപ്പിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യൻ സൈനികൻ കസ്റ്റഡിയിലുള്ള കാര്യം ഔദ്യോഗികമായി ഇന്ത്യയെ അറിയിക്കാത്ത നടപടിയെ ഇന്ത്യ വിമർശിച്ചു. പാക് ഹൈക്കമ്മീഷണറെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വിളിച്ചു വരുത്തി. ഇന്ത്യയ്ക്കെതിരെ പാക്കിസ്ഥാൻ നടത്തിയ സൈനിക നടപടിയിൽ കനത്ത അമർഷം രേഖപ്പെടുത്തുകയും മുന്നറിയിപ്പ് നൽകുകയും ചെയ്തു.
ന്യൂസ് ഡെസ്ക്
ഇന്ത്യാ പാക് അതിർത്തി സംഘർഷത്താൽ കൂടുതൽ കലുഷിതമാവുന്നു. ഇന്ത്യൻ പൈലറ്റിനെ പിടികൂടിയെന്ന പാകിസ്താന്റെ അവകാശവാദത്തിനു പിന്നാലെ ഇന്ത്യൻ പൈലറ്റ് ഇതുവരെ തിരിച്ചെത്തിയില്ലെന്ന് സ്ഥിരീകരണം വന്നു. വിദേശ കാര്യ വക്താവ് വാർത്താ സമ്മേളനത്തിൽ അറിയിച്ചതാണിത്.
മിഗ് 21 ബൈസൺ ജെറ്റിൽ സഞ്ചരിച്ച പൈലറ്റിനെയാണ് കാണാതായതെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇന്ത്യൻ വ്യോമസേന വിങ് കമാൻഡർ തങ്ങളുടെ കസ്റ്റഡിയിലാണെന്ന് നേരത്തെ പാകിസ്താൻ അവകാശപ്പെട്ടിരുന്നു. കസ്റ്റഡിയിലുള്ള പൈലറ്റിന്റെ വീഡിയോയടക്കം അവർ പുറത്തു വിട്ടിരുന്നു. എന്നാൽ കാണാതായ പൈലറ്റിന്റെ വിശദ വിവരങ്ങൾ ഇന്ത്യ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
പാക് വ്യോമാതിർത്തി കടന്ന രണ്ട് ഇന്ത്യൻ വിമാനങ്ങൾ വെടിവെച്ചിട്ടെന്നും പൈലറ്റിനെ കസ്റ്റഡിയിലെടുത്തുവെന്നും പാക് സൈനിക മേജർ ജനറൽ എ ഗഫൂർ അവകാശപ്പെട്ടിരുന്നു. ഒരു വിമാനം പാക് അധീന കശ്മീരിലും മറ്റൊന്ന് ഇന്ത്യൻ അതിർത്തിക്കുള്ളിലും വീണെന്നാണ് പാകിസ്താൻ അവകാശപ്പെടുന്നത്.
ബ്രെക്‌സിറ്റ് വൈകിപ്പിക്കണമെന്ന പ്രമേയത്തില്‍ വോട്ട് അനുവദിക്കാമെന്ന് എംപിമാര്‍ക്ക് ഉറപ്പു നല്‍കി പ്രധാനമന്ത്രി തെരേസ മേയ്. അടുത്ത മാസം നടക്കുന്ന പാര്‍ലമെന്റ് വോട്ടെടുപ്പില്‍ ബ്രെക്‌സിറ്റ് ഉടമ്പടി തള്ളുകയാണെങ്കില്‍ ഈ പ്രമേയത്തിന്‍മേല്‍ വോട്ട് അനുവദിക്കാമെന്നാണ് മേയ് അറിയിച്ചിരിക്കുന്നത്. നോ ഡീല്‍ ബ്രെക്‌സിറ്റ് ഒഴിവാക്കുന്നതിനായാണ് ബ്രെക്‌സിറ്റ് നീട്ടണമെന്ന ആവശ്യവുമായി എംപിമാര്‍ രംഗത്തെത്തിയിരിക്കുന്നത്. ബ്രെക്‌സിറ്റിനെ അനുകൂലിക്കാത്ത മന്ത്രിമാര്‍ കലാപത്തിന് തയ്യാറെടുക്കുന്നുവെന്ന വാര്‍ത്തകള്‍ക്കിടെയാണ് ഇതു സംബന്ധിച്ച് തെരേസ മേയ് ചൊവ്വാഴ്ച പ്രസ്താവന നടത്തിയത്. താന്‍ അവതരിപ്പിച്ച ബ്രെക്‌സിറ്റ് ഉടമ്പടിയില്‍ മാര്‍ച്ച് 12ന് പാര്‍ലമെന്റില്‍ വോട്ടെടുപ്പ് നടക്കുമെന്നും അവര്‍ അറിയിച്ചു.

യൂറോപ്യന്‍ യൂണിയനുമായി നടത്തിയ രണ്ടാം വട്ട ചര്‍ച്ചകളില്‍ കൊണ്ടുവന്ന മാറ്റങ്ങളുമായാണ് ഉടമ്പടി വീണ്ടും അവതരിപ്പിക്കുന്നതെന്നും താന്‍ വാഗ്ദാനം ചെയ്ത മാറ്റങ്ങള്‍ ഇതിലുണ്ടെന്നും മേയ് അവകാശപ്പെട്ടു. എന്നാല്‍ വിചിത്രവും വീണ്ടുവിചാരമില്ലാത്തതുമായ ബ്രെക്‌സിറ്റ് വൈകിപ്പിക്കലിനാണ് മേയ് ഒരുങ്ങുന്നതെന്ന് ജെറമി കോര്‍ബിന്‍ ആരോപിച്ചു. ഈ ബില്ലും പാര്‍ലമെന്റില്‍ പരാജയപ്പെട്ടാല്‍ രണ്ടു സാധ്യതകളാണുള്ളത്. ഒന്ന് നോ ഡീലിന് അനുവാദം നല്‍കുക എന്നതാണ്. ഇതിന് അംഗീകാരം ലഭിച്ചാല്‍ മാര്‍ച്ച് 29ന് തന്നെ ഉടമ്പടികളില്ലാതെ ബ്രെക്‌സിറ്റ് സാധ്യമാകും. രണ്ടു വര്‍ഷത്തേക്ക് പ്രഖ്യാപിച്ച ആര്‍ട്ടിക്കിള്‍ 50 ദീര്‍ഘിപ്പിക്കാന്‍ അപേക്ഷിക്കണമെന്ന ആവശ്യമായിരിക്കും രണ്ടാമത്തെ വോട്ട്. ഇത് മാര്‍ച്ച് 14ന് നടന്നേക്കും. ഈ ബില്‍ പാസായാല്‍ മാര്‍ച്ച് 29ന് നടക്കേണ്ട ബ്രെക്‌സിറ്റ് നീളും.

ആര്‍ട്ടിക്കിള്‍ 50 ദീര്‍ഘിപ്പിക്കേണ്ട ആവശ്യമില്ലെന്നാണ് തന്റെ അഭിപ്രായമെന്ന് മേയ് പ്രസ്താവനയില്‍ എംപിമാരെ അറിയിച്ചു. മാര്‍ച്ച് 29ന് ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടുമ്പോള്‍ നടപ്പിലാകുന്ന ഉടമ്പടിയിലാണ് താന്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അത്യാവശ്യമാണെങ്കില്‍ മാത്രം ബ്രെക്‌സിറ്റ് നീട്ടിവെക്കാന്‍ ആവശ്യപ്പെടാം. എന്നാല്‍ അത് ജൂണിന് അപ്പുറം നീളരുതെന്നാണ് തനിക്ക് പറയാനുള്ളതെന്നും അവര്‍ വ്യക്തമാക്കി.
എന്‍എച്ച്എസ് ജീവനക്കാര്‍ തങ്ങളുടെ ജോലിയില്‍ കടുത്ത അതൃപ്തി പ്രകടിപ്പിക്കുന്നതായി സര്‍വേ. ജീവനക്കാരില്‍ അഞ്ചില്‍ രണ്ടു പേര്‍ക്ക് വീതം ജോലി സമ്മര്‍ദ്ദം മൂലം അസ്വസ്ഥതകള്‍ ഉണ്ടായെന്ന് സര്‍വേ പറയുന്നു. കഴിഞ്ഞ വര്‍ഷത്തെ അവലോകനത്തിലാണ് ഇത് വ്യക്തമാക്കുന്നത്. ജോലി സംബന്ധമായ സമ്മര്‍ദ്ദം മൂലം 39.8 ശതമാനം ജീവനക്കാര്‍ക്കും അസ്വസ്ഥതയുണ്ടായിട്ടുണ്ടെന്ന് കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ പറയുന്നു. അഞ്ചു വര്‍ഷങ്ങള്‍ക്കിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ശമ്പളമില്ലാതെ ഓവര്‍ടൈം പണിയെടുക്കുകയാണെന്ന തോന്നല്‍ ഡോക്ടര്‍മാരിലും നഴ്‌സുമാരിലും മറ്റു ജീവനക്കാരിലും വര്‍ദ്ധിച്ചു വരികയാണെന്നും ജോലി വിടുന്നതിനെക്കുറിച്ച് ഇവര്‍ ചിന്തിച്ചു തുടങ്ങിയിട്ടുണ്ടെന്നും എന്‍എച്ച്എസ് സ്റ്റാഫ് സര്‍വേയില്‍ വ്യക്തമായി.

എന്‍എച്ച്എസില്‍ ജീവനക്കാരുടെ ക്ഷേമം അപകടകരമായ വിധത്തില്‍ കുറയുകയാണെന്നാണ് സര്‍വേ ഫലം സൂചിപ്പിക്കുന്നതെന്ന് വിദഗ്ദ്ധര്‍ പറയുന്നു. ഇത് രോഗികള്‍ക്ക് ലഭിക്കേണ്ട പരിചരണത്തെയായിരിക്കും പ്രതികൂലമായി ബാധിക്കുക. രോഗികളുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ദ്ധനവും വര്‍ഷങ്ങളായി തുടര്‍ന്നു പോന്നിരുന്ന ചെലവുചുരുക്കലും ജീവനക്കാരുടെ കുറവു മൂലമുണ്ടാകുന്ന സമ്മര്‍ദ്ദവുമൊക്കെ എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് അംഗീകരിക്കാന്‍ കഴിയാത്ത വിധത്തിലുള്ള ജോലി സാഹചര്യങ്ങളാണ് സൃഷ്ടിക്കുന്നതെന്നും വിദഗ്ദ്ധര്‍ പറയുന്നു. ഇംഗ്ലണ്ടിലെ 230 എന്‍എച്ച്എസ് ട്രസ്റ്റുകളിലെ 497,000 ജീവനക്കാരിലാണ് സര്‍വേ നടത്തിയത്. എന്‍എച്ച്എസിലെ 1.2 ദശലക്ഷം ജീവനക്കാരുടെ പ്രതികരണമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

നിലവിലുള്ള തസ്തിക മാറുന്നതിനെക്കുറിച്ച് 51 ശതമാനം പേര്‍ ചിന്തിക്കുമ്പോള്‍ 21 ശതമാനം പേര്‍ എന്‍എച്ച്എസില്‍ നിന്നുതന്നെ വിട്ടു പോകാന്‍ ആഗ്രഹിക്കുന്നവരാണ്. 78 ശതമാനം പേരും കടുത്ത സമ്മര്‍ദ്ദത്തിലാണ് ജോലി ചെയ്യുന്നതെന്ന് പറയുന്നു. എല്ലാ ആഴ്ചയിലും വേതനമില്ലാത്ത ഓവര്‍ടൈം ജോലി ചെയ്യുന്നുണ്ടെന്നാണ് 58 ശതമാനം പേര്‍ പരാതിപ്പെടുന്നത്. വിശ്രമമില്ലാത്ത ജോലി മൂലം നടുവേദനയുണ്ടായെന്ന് 28 ശതമാനം പേര്‍ പറയുന്നു. 2017നേക്കാള്‍ 2 ശതമാനം കൂടുതലാണ് ഇത്. തങ്ങളുടെ ക്ഷേമത്തിനായി ട്രസ്റ്റുകള്‍ നടപടികളെടുക്കുന്നുണ്ടെന്ന് വിശ്വസിക്കുന്നത് വെറും 28.6 ശതമാനം പേര്‍ മാത്രമാണെന്നും സര്‍വേ വ്യക്തമാക്കുന്നു. .
മരിച്ചയാളെ ഉയിര്‍ത്തെഴുന്നേല്‍പ്പിച്ചുവെന്ന അവകാശവാദവുമായി രംഗത്തു വന്ന പാസ്റ്റര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാനൊരുങ്ങി ഫ്യൂണറല്‍ കമ്പനികള്‍. ആല്‍ഫ് ലുക്കാവു എന്ന പാസ്റ്ററാണ് മരിച്ചയാളെ ഉയിര്‍ത്തെഴുന്നേല്‍പ്പിച്ചുവെന്ന് അവകാശപ്പെടുന്നത്. ശവപ്പെട്ടിയില്‍ കിടക്കുന്നയാളോട് എഴുന്നേല്‍ക്കൂ എന്ന് പാസ്റ്റര്‍ പറയുന്നതും കിടക്കുന്നയാള്‍ എഴുന്നേല്‍ക്കുന്നതുമായ വീഡിയോ വൈറലാണ്. ജോഹനാസ്ബര്‍ഗില്‍ പാസ്റ്റര്‍ ലുക്കാവുവിന്റെ പള്ളിയില്‍ വെച്ചു നടന്ന ഈ ‘പ്രദര്‍ശന’ത്തെ അപലപിച്ചും പരിഹസിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്. തങ്ങളും ഈ പരിപാടിയില്‍ പങ്കെടുത്തുവെന്ന വിധത്തിലാണ് വീഡിയോ നിര്‍മിച്ചിരിക്കുന്നതെന്ന് ഫ്യൂണറല്‍ കമ്പനികള്‍ പറയുന്നു.
Resurrection starter pack #ResurrectionChallenge pic.twitter.com/GqpmZijtuH
— ndivhuhomutula (@NMutula) February 25, 2019
കിംഗ്ഡം ബ്ലൂ, കിംഗ്‌സ് ആന്‍ഡ് ക്വീന്‍സ് ഫ്യൂണറല്‍ സര്‍വീസസ്, ബ്ലാക്ക് ഫീനിക്‌സ് എന്നീ മൂന്ന് കമ്പനികളാണ് തങ്ങളുടെ പേര് തട്ടിപ്പിന് ഉപയോഗിച്ചുവെന്ന് ആരോപിച്ച് രംഗത്തെത്തിയിരിക്കുന്നത്. സംഭവത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് ലുക്കൗവിനെതിരെ പ്രതിഷേധവുമായി പുരോഹിതന്‍മാരടക്കം രംഗത്തെത്തിയത്. ശവസംസ്‌ക്കാര ചടങ്ങും അതില്‍ കിടക്കുന്നയാളെ അടക്കം ലുക്കൗ കെട്ടിചമച്ചതാണെന്ന് ആളുകള്‍ ആരോപിച്ചു. ഇത്തരത്തിലുള്ള അത്ഭുതങ്ങളൊന്നും ഒരിക്കലും നടക്കില്ല. ലുക്കൗയും സഹപ്രവര്‍ത്തകരും പണത്തിനായി ജനങ്ങളെ കമ്പിളിപ്പിക്കുകയാണെന്ന് സാംസ്‌കാരിക സംരക്ഷണ കമ്മീഷന്‍ (സി ആര്‍ ആര്‍ റൈറ്റ്‌സ് കമ്മീഷന്‍) പറഞ്ഞു.
The food clearly slaps different after being resurrected.😂😂 #ResurrectionChallenge pic.twitter.com/5U4uaWiutL
— Pootie Tang (@Mdudemeister) February 25, 2019
ലുക്കൗവിനെതിരെ വലിയ ക്യാംപെയ്‌നും ദക്ഷിണാഫ്രിക്കയില്‍ നടക്കുന്നുണ്ട്. ആത്മീയതയുടെ പേരില്‍ ഇത്തരം തട്ടിപ്പുകള്‍ സജീവമായതോടെ ജനങ്ങള്‍ വിഢ്ഢികളാവുകയാണെന്ന് സോഷ്യല്‍ മീഡിയ പ്രതികരിക്കുന്നു. സ്വയം പ്രഖ്യാപിത പുരോഹിതനായ അല്‍ഫ് ലുക്കൗ. ഇയാള്‍ക്ക് യഥാര്‍ത്ഥ പാസ്റ്റര്‍മാരുമായി യാതൊരു ബന്ധവുമില്ലെന്നും ചിലര്‍ വാദിക്കുന്നു. ലുക്കൗവിന്റെ വ്യാജ ശവസംസ്‌ക്കാര ചടങ്ങും ഉയര്‍ത്തെഴുന്നേല്‍പ്പും വലിയ വിവാദമായതോടെ ലുക്കൗവിനെതിരെ നിയമനടപടിയുണ്ടാകുമെന്നാണ് സൂചന.
ന്യൂസ് ഡെസ്ക്
ഇന്ത്യ നല്കിയ ഇരുട്ടടിയിൽ പ്രതികരിക്കാനാവാതെ പാക് ഭരണകൂടം. ഭാരതാംബയുടെ 40 ലേറെ ധീര സൈനികരുടെ രക്തം ഫെബ്രുവരി 14 ന് പുൽവാമയിൽ വീണപ്പോൾ പാക് പിന്തുണയുള്ള ഭീകരവാദികൾ ആനന്ദനൃത്തം ചവിട്ടിയെങ്കിൽ, ഇന്നു രാവിലെ 350 ഓളം ഭീകരരുടെ ജീവനുകൾ ഇന്ത്യയെടുത്തപ്പോൾ ശക്തമായ ഒരു പ്രതിഷേധ സ്വരം പോലും ഉയർത്താനാവാതെ പാക് നേതൃത്വം കുഴങ്ങുകയാണ്. അന്താരാഷ്ട്ര സമൂഹം ഒന്നടങ്കം ഇന്ത്യയ്ക്ക് പിന്നിൽ അണിനിരന്നപ്പോൾ പാക്കിസ്ഥാനെ പരോക്ഷമായെങ്കിലും തുണയ്ക്കുന്നത് ചൈന മാത്രമാണ്.
ഇന്ത്യയെ ആക്രമിക്കണമെങ്കിൽ അതിന് തക്കതായ കാരണങ്ങൾ പാക്കിസ്ഥാന് നിരത്തേണ്ടി വരും. ഇന്ത്യ ഇന്ന് പുലർച്ചെ നടത്തിയ ആക്രമണത്തിൽ ഇപ്പോഴും പകച്ചു നിൽക്കുകയാണ് പാക് ഭരണകൂടം. 350 ലേറെ തീവ്രവാദികളെ ഇന്ത്യൻ മിറാഷുകൾ കാലപുരിയ്ക്ക് അയച്ചപ്പോഴും ഒരു ജീവഹാനി പോലും ഉണ്ടായില്ലെന്ന് ആണയിട്ടു പറയേണ്ട ദയനീയ അവസ്ഥയിലാണ് പാക് അധികൃതർ. ഇന്ത്യ നടത്തിയത് ഭീകരർക്കെതിരായ ആക്രമണമാണ്. അതിൽ ഒരു സിവിലിയനും കൊല്ലപ്പെട്ടില്ല എന്നത് മാത്രമല്ല ലക്ഷ്യം വച്ചത് ജനവാസ കേന്ദ്രങ്ങളെ ആയിരുന്നുമില്ല. ബാൽക്കോട്ടിലെ വനാന്തരങ്ങളിലെ രഹസ്യ ക്യാമ്പുകളിൽ കഴിഞ്ഞിരുന്ന പാക്കിസ്ഥാനികൾ കൊല്ലപ്പെട്ടുവെന്ന് പറയാൻ പാക്കിസ്ഥാന് സാധിക്കുകയുമില്ല. അതായത് 350 ഭീകരരെ മുഖത്തു നിന്ന് ഇന്ത്യൻ സൈന്യം ഹൂറികളുടെ അടുത്തേയ്ക്ക് അയച്ചപ്പോഴും എല്ലാം വിഴുങ്ങേണ്ട അവസ്ഥയിലാണ് പാക്കിസ്ഥാൻ.
ഇന്ത്യയ്ക്ക് എതിരെ എന്തെങ്കിലും പ്രത്യാക്രമണം നടത്തിയില്ലെങ്കിൽ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന് രാഷ്ട്രീയ പാർട്ടികൾ സ്വസ്ഥത നല്കില്ല. പാക്കിസ്ഥാന് ആക്രമിക്കാൻ ഇന്ത്യയിൽ ഭീകരരുടെ താവളങ്ങളില്ല. ഇന്ത്യൻ സൈന്യത്തിനെതിരെയോ ജനങ്ങൾക്കെതിരെയോ ഒരാക്രമണത്തിന് പാക്കിസ്ഥാൻ മുതിർന്നാൽ പിന്നീടൊരു മിസൈൽ തൊടുക്കാൻ ഒരു ലോഞ്ചറു പോലും പാക്കിസ്ഥാനിൽ ബാക്കിവയ്ക്കാതെ ഇന്ത്യൻ സൈന്യം തകർക്കും. ഇന്ത്യൻ സൈനിക ശക്തിയെയും ആയുധശേഖരത്തെയും വെല്ലുവിളിക്കാനുള്ള വിഡ്ഢിത്തം പാക് ഭരണകൂടം കാണിക്കുമോ എന്നാണ് ലോക രാഷ്ട്രങ്ങൾ ഉറ്റുനോക്കുന്നത്.
അമേരിക്ക, റഷ്യ, ഫ്രാൻസ്, ഇറാൻ, ഇസ്രയേൽ അടക്കമുള്ള രാജ്യങ്ങൾ ഇന്ത്യ നല്കിയ തിരിച്ചടിയ്ക്ക് പൂർണ പിന്തുണയാണ് നല്കുന്നത്. മുൻപ് പാക്കിസ്ഥാനു വേണ്ടി നിലകൊണ്ടിരുന്ന പല ഗൾഫ് രാജ്യങ്ങളും ഇന്ത്യയുടെ ആക്രമണത്തെ അപലപിച്ചില്ല എന്നതും ശ്രദ്ധേയമാണ്.
ന്യൂസ് ഡെസ്ക്.
ഫെബ്രുവരി 14 ലെ ഇന്ത്യൻ പുലരി രക്തപങ്കിലമാക്കിയ പാക് ഭീകരവാദികൾക്ക് ഇന്ത്യൻ സൈന്യത്തിന്റെ ശക്തമായ മറുപടി. 1971 ലെ ഇന്ത്യാ പാക് യുദ്ധത്തിനു ശേഷം ആദ്യമായി ഇന്ത്യൻ വ്യോമസേന പാക് അതിർത്തി കടന്നു. ജയ്ഷെ ഇ മുഹമ്മദിന്റെ ക്യാമ്പുകളിൽ അണുവിട തെറ്റാതെ പന്ത്രണ്ട് മിറാഷ് 2000 പോർവിമാനങ്ങൾ മിന്നലാക്രമണം അഴിച്ചുവിട്ടു. മൂന്നോറോളം ഭീകരർ കൊല്ലപ്പെട്ടതായാണ് കരുതുന്നത്. ഇന്ത്യയുടെ ആക്രമണത്തെ പ്രതിരോധിക്കാൻ പാക് പോർ വിമാനങ്ങൾ പറന്നുയർന്നെങ്കിലും പരാജയഭീതി മൂലം തിരിച്ചു പറന്നു.
ജെയ്ഷ് മുഹമ്മദിന്റെ ബാൽക്കോട്ടിലെ ഏറ്റവും വലിയ ടെററിസ്റ്റ് ട്രെയിനിംഗ് ക്യാമ്പാണ് ഇന്ത്യൻ എയർഫോഴ്സ് തകർത്തത്. ഇത് ഒരു സൈനിക നീക്കമല്ലെന്നും ഇന്ത്യ സ്വയം പ്രതിരോധം ഒരുക്കുക മാത്രമാണ് ചെയ്തത് എന്നും ഇന്ത്യൻ അധികൃതർ പ്രതികരിച്ചു.
ചൊവ്വാഴ്ച പുലർച്ചെ മൂന്നരയോടടുത്താണ് പാക് ഭീകര ക്യാമ്പുകളിൽ ഇന്ത്യൻ മിറാഷ് വിമാനങ്ങൾ ആക്രമണം നടത്തിയത്. 50 കിലോമീറ്ററോളം കടന്നു ചെന്നാണ് 12 മിറാഷ് വിമാനങ്ങൾ ആക്രമണം നടത്തിയതായാണ് റിപ്പോർട്ട്. ഇന്ത്യൻ വിമാനങ്ങളെ പാക് വിമാനങ്ങൾ പിന്തുടർന്നുവെന്നും പിന്നീട് അവർ പിൻമാറുകയായിരുന്നുവെന്നും റിപ്പോർട്ടുകൾ പറയുന്നു.
ഏകദേശം1000 കിലോഗ്രാം ബോംബ് ഭീകരർക്കെതിരെ വർഷിച്ചതായി സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് എ.എൻ.ഐ റിപ്പോർട്ടു ചെയ്തു. ലേസർ ഘടിപ്പിച്ച ബോംബുകളാണ് ഉപയോഗിച്ചതെന്നാണ് വിവരം. ആക്രമണത്തിൽ ജയ്ഷെ മുഹമ്മദിന്റെ ക്യാമ്പുകളും തകർന്നതായാണ് റിപ്പോർട്ട്. മൂന്ന് ഭീകര കേന്ദ്രങ്ങൾ തകർത്തു. കാർഗിൽ യുദ്ധത്തിന് ശേഷം മിറാഷ് യുദ്ധവിമാനങ്ങൾ ഇന്ത്യ ഉപയോഗിക്കുന്നത് ഇതാദ്യമാണ്.
തിങ്കളാഴ്ച അർധരാത്രി നിയന്ത്രണ രേഖയിൽ വെടിനിർത്തൽ കരാർ ലംഘിച്ച് പാക് സൈന്യം വെടിവെപ്പ് നടത്തിയിരുന്നു. രജൗരി, പൂഞ്ച് ജില്ലകളിലെ സൈനിക പോസ്റ്റുകൾക്ക് നേരെ കഴിഞ്ഞ രാത്രിയിലാണ് വെടിവെപ്പുണ്ടായത്.
പാക് മണ്ണിൽ കടന്നുള്ള ഇന്ത്യൻ ആക്രമണത്തിന് തിരിച്ചടി നല്കുമെന്ന് പാക്കിസ്ഥാൻ പ്രതികരിച്ചു. ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദിന്റെ തലവൻ മസൂദ് അസ്ഹറിനെ പാക് ഭരണകൂടം സുരക്ഷിത താവളത്തിലേക്ക് മാറ്റിയതായി റിപ്പോർട്ടുകളുണ്ട്.