15കാരനെ കുത്തിക്കൊന്ന കേസില് 5 കൗമാരക്കാര് കുറ്റക്കാരെന്ന് കോടതി. കൊലപാതകം നടത്തണമെന്ന് ഉദ്ദേശിച്ചാണ് 5 പേരും 15കാരനായ ജേക്കബ് ഏബ്രാഹാമിനെ ആക്രമിച്ചതെന്നും കോടതി നിരീക്ഷിച്ചു. 5 പേര്ക്കും കേസിലുള്ള പങ്ക് ഒരുപോലെയാണെന്നും കടുത്ത ശിക്ഷ നല്കണമെന്നും പ്രോസിക്യൂഷന് കോടതിയോട് ആവശ്യപ്പെട്ടു. ഇവര്ക്കുള്ള ശിക്ഷ പിന്നീടായിരിക്കും വിധിക്കുക. കുറ്റക്കാരുടെ പേരുവിവരങ്ങള് പുറത്തുവിട്ടിട്ടില്ല. സെന്റ് അല്ബാന്സ് ക്രൗണ് കോടതിയുടെതാണ് വിധി.

കഴിഞ്ഞ വര്ഷം ഡിസംബര് ഏഴിനാണ് ജേക്കബ് ഏബ്രഹാമിനെ കുത്തേറ്റനിലയില് കണ്ടെത്തുന്നത്. ജേഷ്ഠനായ ഇസഹാക്ക് നടത്തിയ തിരച്ചിലിന് ഒടുവില് വീടിന് സമീപത്തായി ചോരയില് കുളിച്ച നിലയില് ജേക്കബിനെ കണ്ടെത്തുകയായിരുന്നു. ഉടന് തന്നെ ആശുപത്രിയിലെത്തിക്കാന് ശ്രമിച്ചെങ്കിലും മരണപ്പെട്ടു. ജേക്കബിന്റെ ശരീരത്തില് ഏതാണ്ട് 9 ഓളം ആഴത്തിലുള്ള മുറിവുകളുണ്ടായിരുന്നു. 8 കുത്തുകള് കാലിനും ഒരു കുത്ത് കൈയിലുമാണ് കണ്ടെത്തിയത്.
അമ്മയെ ചാരിറ്റി ജോലികളില് സഹായിക്കുന്ന വ്യക്തിയാണ്. ജേക്കബ്. വീടില്ലാത്തവര്ക്ക് വേണ്ടി സൗജന്യ ഭക്ഷണം നല്കുന്നതാനായുള്ള പ്രവര്ത്തനങ്ങള് ചെയ്യുന്നയാളാണ് ജേക്കബിന്റെ അമ്മ. ഭക്ഷണം ഉണ്ടാക്കിയതിന് ശേഷം സമീപത്തെ ചര്ച്ചില് കൊണ്ടുപോയി നല്കുന്നതും ജേക്കബ് ആണ്. കൊല്ലപ്പെടുന്നതിന് മണിക്കൂറുകള്ക്ക് മുന്പ് വരെ അമ്മയെ ജേക്കബ് സഹായിച്ചിരുന്നു.

മൂര്ച്ചയേറിയ കത്തിപോലുള്ള രണ്ട് ആയുധങ്ങള് കൊണ്ടാണ് ജേക്കബ് ആക്രമിക്കപ്പെട്ടതെന്ന് അന്വേഷണത്തില് വ്യക്തമായിരുന്നു. സമീപ പ്രദേശത്തെ കൗമാര പ്രായക്കാരുടെ ഗ്യാംഗിന്റെ ഭീഷണി ജേക്കബിന് ഉണ്ടായിരുന്നു. ചിലരെ വെല്ലുവിളിച്ചുകൊണ്ട് ജേക്കബ് സോഷ്യല് മീഡിയയില് കുറിപ്പ് എഴുതുകയും ചെയ്തിരുന്നു. ജേക്കബ് സ്ഥിരമായി ഇരിക്കുന്ന വീടിന് സമീപത്ത് വെച്ചാണ് ആക്രമണം നടന്നിരിക്കുന്നത്. പുകവലിക്കുന്ന ശീലമുള്ള ജേക്കബും സുഹൃത്തുക്കളും സ്ഥിരമായി സന്ദര്ശിക്കുന്ന സ്ഥലമാണിത്.

സമീപത്തെ കടയില് നിന്ന് സാധനങ്ങള് വാങ്ങി വീട്ടിലേക്ക് പോയതിന് ശേഷം തിരികെ സ്ഥിര വിശ്രമ സ്ഥലത്തേക്ക് ജേക്കബ് പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള് ലഭിച്ചിരുന്നു. ഇയാള്ക്ക് പിന്നാലെ അഞ്ചംഗ സംഘവും സംഭവ സ്ഥലത്തേക്ക് പോകുന്ന ദൃശ്യങ്ങള് ലഭിച്ചിട്ടുണ്ട്. കുറച്ച് സമയത്തിന് ശേഷം അഞ്ചംഗ സംഘം ഓടി രക്ഷപ്പെടുന്നതും ഇവര്ക്ക് പിന്നാലെ ജേക്കബ് മുറിവുകളുമായ വീടിനടുത്തേക്ക് ഓടുന്നതും സിസിടിവിയില് പതിഞ്ഞിട്ടുണ്ട്. പ്രധാന തെളിവായി പ്രോസിക്യൂഷന് ഹാജരാക്കിയതും ഈ തെളിവുകളാണ്. അതേസമയം പ്രതികള് കുറ്റം നിഷേധിച്ചു.
ലണ്ടനില് പ്രവര്ത്തനത്തിന് ഏര്പ്പെടുത്തിയ നിരോധനത്തെ നിയമനടപടിയിലൂടെ മറികടന്ന് ഊബര്. കഴിഞ്ഞ വര്ഷം സെപ്റ്റംബറിലാണ് ട്രാന്സ്പോര്ട്ട് ഫോര് ലണ്ടന് അഞ്ച് വര്ഷത്തെ ഓപ്പറേറ്റിംഗ് ലൈസന്സ് ഊബറിന് നിഷേധിച്ചത്. ഡ്രൈവര്മാരുടെ പശ്ചാത്തലം അന്വേഷിക്കുന്നില്ലെന്നും ഇവര് നടത്തുന്ന ക്രിമിനല് കുറ്റങ്ങള് റിപ്പോര്ട്ട് ചെയ്യുന്നില്ലെന്നുമായിരുന്നു ഊബറിനെതിരെ ഉയര്ന്ന ആരോപണം. ഇതിനെതിരെ ഊബര് കോടതിയെ സമീപിക്കുകയായിരുന്നു. ലൈസന്സ് നിഷേധിക്കപ്പെട്ടതിനു ശേഷം ഊബറിന്റെ കോര്പറേറ്റ് സ്വഭാവത്തില് കാര്യമായ പുരോഗമനം ഉണ്ടായിട്ടുണ്ടെന്ന് വെസ്റ്റ്മിന്സ്റ്റര് മജിസ്ട്രേറ്റ് കോടതി വിലയിരുത്തി.

തങ്ങളുടെ ഘടനയില് കാര്യമായ മാറ്റങ്ങള് വരുത്തിയിട്ടുണ്ടെന്ന് ഊബര് കോടതിയെ അറിയിച്ചു. മൂന്ന് നോണ് എക്സിക്യൂട്ടീവ് ബോര്ഡംഗങ്ങളെ നിയമിച്ചതായും ഊബര് വ്യക്തമാക്കി. നിയന്ത്രിത ലൈസന്സ് അനുവദിച്ച ചീഫ് മജിസ്ട്രേറ്റ് എമ്മ ആര്ബത്ത്നോട്ട് പക്ഷേ ഊബറിന്റെ ഏതു വിധേനയും ബിസിനസ് വളര്ത്തുകയെന്ന സമീപനത്തെ വിമര്ശിച്ചു. ഊബര് ആവശ്യപ്പെട്ട 18 മാസത്തെ പ്രൊവിഷണല് ലൈസന്സ് അനുവദിക്കാനാകില്ലെന്നും മജിസ്ട്രേറ്റ് പറഞ്ഞു. ലണ്ടനിലെ ലൈസന്സ് പുതുക്കേണ്ടെന്ന തീരുമാനം ശരിയായിരുന്നുവെന്ന് ഊബര് നേതൃത്വം പറഞ്ഞേതിന് ദിവസങ്ങള്ക്ക് ശേഷമാണ് ഈ വിധി വരുന്നത്.

ലണ്ടനില് വര്ഷങ്ങളോളം മോശമായി പ്രവര്ത്തിച്ച ശേഷം ട്രാന്സ്പോര്ട്ട് ഫോര് ലണ്ടന് എടുത്ത നടപടി ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണ് ഈ പ്രസ്താവനയിലൂടെയെന്ന് ലണ്ടന് മേയര് സാദിഖ് ഖാന് പറഞ്ഞിരുന്നു. കോടതിയും തങ്ങളുടെ നിലപാടിനെ ശരിവെച്ചിക്കുകയാണെന്നും മേയര് പറഞ്ഞു. നിബന്ധനകളോടെയാണ് ഇപ്പോള് 15 മാസത്തെ ലൈസന്സ് അനുവദിച്ചിരിക്കുന്നത്. ടിഎഫ്എല്ലിന് ഊബറിന്റെ പ്രവര്ത്തനം നിരീക്ഷിക്കാന് ഇതിലൂടെ സാധിക്കുമെന്നും സാദിഖ് ഖാന് വിശദീകരിച്ചു. കോടതിച്ചെലവായി 425,000 പൗണ്ടും ഊബര് നല്കേണ്ടി വരും.
കടുത്ത സ്റ്റാഫിംഗ് പ്രതിസന്ധിയും രോഗികളുടെ എണ്ണത്തിലുണ്ടാകുന്ന വര്ദ്ധനയും തങ്ങളുടെ ജോലിഭാരം വര്ദ്ധിപ്പിക്കുകയാണെന്ന് ജിപിമാര്. തങ്ങള് സഹനത്തിന്റെ പാരമ്യത്തിലാണെന്നും രോഗികളുടെ സുരക്ഷയെ ഇത് കാര്യമായി ബാധിക്കാനിടയുണ്ടെന്നും ജിപിമാര് അറിയിക്കുന്നു. ഡെയിലി അപ്പോയിന്റ്മെന്റുകളുടെ എണ്ണത്തില് നിയന്ത്രണം കൊണ്ടുവരണമെന്ന് പ്രമേയം പാസാക്കിയിരിക്കുകയാണ് ഫാമിലി ഡോക്ടര്മാര്. ശരിയായ വിധത്തിലുള്ള ഫണ്ടിംഗ് ലഭ്യമാക്കുന്നതു വരെ പുതിയ രജിസ്ട്രേഷനുകള് നിര്ത്തിവെക്കണമെന്നും ഇവര് ആവശ്യപ്പെടുന്നു. ബ്രിട്ടീഷ് മെഡിക്കല് അസോസിയേഷന് ജിപിമാരുടെ ഈ നീക്കത്തിന് പിന്തുണ പ്രഖ്യാപിച്ചു.

നിലവില് 70 രോഗികളെ വരെയാണ് ജിപിമാര് ഓരോ ദിവസവും പരുശോധിക്കുന്നത്. ഇത് 25 രോഗികള് വരെയായി ചുരുക്കണമെന്ന് ചില ഡോക്ടര്മാര് ആവശ്യപ്പെടുന്നു. അതേസമയം ഇത് നിലവില് വന്നാല് അപ്പോയിന്റ്മെന്റുകള് താമസിക്കുകയും ആക്സിഡന്റ് ആന്ഡ് എമര്ജന്സികളിലെ തിരക്ക് വര്ദ്ധിക്കുകയും ചെയ്യുമെന്ന് പേഷ്യന്റ്സ് ഗ്രൂപ്പുകള് പറയുന്നു. നിലിവിലെ സാഹചര്യം ഭ്രാന്തുപിടിപ്പിക്കുന്നതാണെന്ന് ഡോക്ടര്മാരുടെ ആവശ്യം മുന്നോട്ടുവെച്ച ഡോ.സതീഷ് നാരംഗ് പറഞ്ഞു. ബ്രൈറ്റണില് നടക്കുന്ന ബിഎംഎ ആനുവല് കോണ്ഫറന്സിലാണ് ജിപിമാര് ഈ ആവശ്യവുമായി രംഗത്തെത്തിയത്.

ദിവസത്തിന്റെ സമയപരിധിക്കുള്ളില് വളരെ കുറച്ച് രോഗികള്ക്ക് മാത്രമേ ശരിയായ സുരക്ഷ ഉറപ്പു നല്കാന് കഴിയൂവെന്നും അദ്ദേഹം വ്യക്തമാക്കി. ഫണ്ടിംഗ് ഇല്ലാതെ, ജീവനക്കാരും ആവശ്യമായ റിസോഴ്സുകളുമില്ലാതെ ജോലി ചെയ്യിക്കുന്നത് അതിന്റെ ഗുണനിലവാരത്തെ മോശമായി ബാധിക്കും. ഇത് രോഗികളുടെ സുരക്ഷയ്ക്കായിരിക്കും വെല്ലുവിളി ഉയര്ത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
എ 47ല് ലോറിയില് ബസിടിച്ച് ഉണ്ടായ അപകടത്തില് രണ്ട് പേര് മരിച്ചു. ഇരുപതോളം പേര്ക്ക് പരിക്ക് പറ്റി. ഇന്ന് കാലത്ത് ഏഴരയോടെയാണ് അപകടം നടന്നത്. പീറ്റര്ബോറോയില് നിന്നും വിസ്ബെക്കിലേക്ക് പോവുകയായിരുന്ന ഡബിള് ഡക്കര് ബസാണ് അപകടത്തില് പെട്ടത്. റോഡിന് സമീപത്തുള്ള വെയര് ഹൗസില് നിന്നും പുറത്തേക്ക് വരികയായിരുന്ന ലോറിയില് ബസ് ഇടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തില് ബസിന്റെ മുന്ഭാഗം പൂര്ണ്ണമായും തകര്ന്നു.
ബസ് യാത്രക്കാരാണ് മരിച്ചവരും പരിക്ക് പറ്റിയവരും. മരിച്ചവരില് ഒരാള് നോര്ത്താംപ്ടന് സ്വദേശിയും അപരന് നോര്വിച്ച് സ്വദേശിയുമാണ്. ഇവരെ കൂടാതെ ഇരുപത് പേരെ പീറ്റര്ബോറോ ആശുപത്രിയില് പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതില് ഒന്പത് പേര്ക്ക് ഗുരുതര പരിക്കുകളും പതിനൊന്ന് പേര്ക്ക് നിസ്സാര പരിക്കുകളും ആണുള്ളത്.

അപകടം നടന്ന സ്ഥലത്ത് കാലത്ത് ചെറിയ തോതില് മൂടല് മഞ്ഞ് ഉണ്ടായിരുന്നതായും ഇതാവാം അപകട കാരണമായതെന്നുമാണ് അപകടം നേരില് കണ്ടവര് പറയുന്നത്. അപകടം നടന്ന ഉടന് തന്നെ എയര് ആംബുലന്സ് ഉള്പ്പെടെയുള്ള നിരവധി എമര്ജന്സി സര്വീസുകള് സ്ഥലത്ത് എത്തിയിരുന്നു.
അപകടത്തെ തുടര്ന്ന് ഇത് വഴിയുള്ള ഗതാഗതം നിര്ത്തി വച്ചത് വൈകുന്നേരത്തോടെയാണ് പുനസ്ഥാപിച്ചത്.

ഹീത്രൂ വിമാനത്താവള വികസന പദ്ധതിക്ക് എംപിമാരുടെ അംഗീകാരം. യൂറോപ്പിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളത്തിന് മൂന്നാമതൊരു റണ്വേ നിര്മിക്കാനുള്ള പദ്ധതിക്ക് ദശാബ്ദങ്ങള് നീണ്ട കാലതാമസത്തിനും പദ്ധതി റദ്ദാക്കലുകള്ക്കും ശേഷമാണ് ഇപ്പോള് അംഗീകാരമായിരിക്കുന്നത്. 119 വോട്ടുകള്ക്കെതിരെ 415 വോട്ടുകള്ക്കാണ് പദ്ധതിക്ക് അംഗീകാരമായത്. ബ്രിട്ടന്റെ രാഷ്ട്രീയ അനിശ്ചിതാവസ്ഥ, പണം കണ്ടെത്തുന്നതെങ്ങനെയെന്ന ചോദ്യങ്ങള്, കോടതികളില് നിലവിലുള്ള വ്യവഹാരങ്ങള് തുടങ്ങിയവ ഇപ്പോഴും പദ്ധതിക്ക് വഴിമുടക്കികളായുണ്ട്. വിമാനത്താവളത്തിനായി സ്ഥലമെടുക്കുമ്പോള് വീടു നഷ്ടമാകുന്നവരുടെ പ്രതിഷേധവും ശക്തമാണ്.

ലേബര് പാര്ട്ടി പദ്ധതിക്ക് ഔദ്യോഗികമായി എതിരായിരുന്നുവെങ്കിലും യുണൈറ്റ് പോലുള്ള യൂണിയനുകളുടെ അനുകീല മനോഭാവം പരിഗണിച്ച് ഫ്രീവോട്ടിന് അനുമതി നല്കി. കണ്സര്വേറ്റീവ് എംപിമാര്ക്ക് പദ്ധതിയെ അനുകൂലിച്ച് വോട്ടു ചെയ്യാന് വിപ്പ് ഉണ്ടായിരുന്നു. ബ്രെക്സിറ്റ് അനന്തര കാലത്ത് ഒരു ലോകരാഷ്ട്രമെന്ന നിലയിലേക്കുള്ള പ്രയാണത്തിന് ഈ വികസനം അനിവാര്യമാണെന്ന് ട്രാന്സ്പോര്ട്ട് സെക്രട്ടറി ക്രിസ് ഗെയ്ലിംഗ് പറഞ്ഞു. പദ്ധതിക്ക് അനുമതി നല്കിയത് രാജ്യത്തിന്റെയും സഭയുടെയും ചരിത്രത്തിലെ സുപ്രധാന നിമിഷമാണെന്നും അദ്ദേഹം പറഞ്ഞു.

അഫ്ഗാനിസ്ഥാന് സന്ദര്ശനത്തിലായിരുന്നതിനാല് ബോറിസ് ജോണ്സണ് വോട്ടെടുപ്പില് പങ്കെടുക്കാനായില്ല. പദ്ധതിക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചിരുന്നയാളാണ് ഇയാള്. സര്ക്കാര് വിപ്പിനെതിരെ വോട്ട് ചെയ്തിരുന്നെങ്കില് ജോണ്സണ് മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വരുമായിരുന്നു. ബോറിസ് എവിടെയെന്ന മുദ്രാവാക്യങ്ങള് ഉയര്ത്തി അദ്ദേഹത്തിന്റെ അസാന്നിദ്ധ്യത്തെ പ്രതിപക്ഷം പരിഹസിക്കുകയും ചെയ്തു.
അനധികൃത പ്രൈവറ്റ് ലെന്ഡിംഗ് പ്രോപ്പര്ട്ടി 35 പേര്ക്ക് കീഴ് വാടകയ്ക്ക് നല്കിയയാള്ക്ക് ജയില്. ഇലീ ഫ്ളോറിന് ഡ്രാഗൂസിന് എന്നയാള്ക്കാണ് തടവ് ശിക്ഷ ലഭിച്ചത്. നോര്ത്ത് വെസ്റ്റ് ലണ്ടനിലെ കിംഗ്സ്ബറിയിലെ ത്രീ ബെഡ്റൂം പ്രോപ്പര്ട്ടിയാണ് ഇയാള് 35 പേര്ക്കായി നല്കിയത്. അനധികൃതമായി കെട്ടിടം വാടകയ്ക്ക് നല്കിയതിനാണ് ഇയാള് പിടിയിലായത്. അനധികൃത പ്രൈവറ്റ് റെന്റല് വാടകയ്ക്കെടുത്ത മൂന്നു പേരില് പ്രധാനിയാണ് ഇയാള്. ആളുകളെ മുറിയില് കുത്തി നിറയ്ക്കുകയായിരുന്നു ഇയാള് ചെയ്തിരുന്നത്. കൗണ്സില് എന്ഫോഴ്സ്മെന്റ് സംഘം പരിശോധനയ്ക്കെത്തുമ്പോള് വാടകക്കാരുടെ സാധനങ്ങള് ഇയാള് പുറത്തെറിയുക പതിവായിരുന്നു.

പ്രോപ്പര്ട്ടിക്ക് രൂപമാറ്റം വരുത്തരുതെന്ന എന്ഫോഴ്സ്മെന്റിന്റെ നാല് മുന്നറിയിപ്പുകള് ഇയാള് അവഗണിക്കുകയായിരുന്നുവെന്ന് കണ്ടെത്തി. വാടകക്കാരെ അനധികൃതമായി ഒഴിപ്പിക്കുന്നവര്ക്കുള്ള ശക്തമായ സന്ദേശമാണ് ഇയാള്ക്കുള്ള ശിക്ഷയെന്ന് ബ്രെന്റ് കൗണ്സില് ഹൗസിംഗ് ചീഫ് എലനോര് സൗത്ത് വുഡ് ചൂണ്ടിക്കാട്ടി. പ്രൈവറ്റ് റെന്റലുകളില് താമസിക്കുന്നവര്ക്ക് എല്ലാ സഹായങ്ങളും നല്കുമെന്നും അത്യാഗ്രഹികളായ ലാന്ഡ് ലോര്ഡ്സ്, സബ് ലെറ്റേഴ്സ്, ഏജന്റുമാര് എന്നിവരുടെ ചൂഷണങ്ങളില് നിന്ന് ഇവര്ക്ക് സംരക്ഷണം നല്കുമെന്നും സൗത്ത് വുഡ് വ്യക്തമാക്കി.

കഴിഞ്ഞ സെപ്റ്റംബറില് നടത്തിയ പരിശോധനയില് വൃത്തിഹീനമായ സാഹചര്യങ്ങളില് ഒരു മുറിയില് മാത്രം എട്ടുപേര് കിടന്നുറങ്ങുന്നത് ശ്രദ്ധയില്പ്പെട്ടതിനാല് ഡ്രാഗൂസിന് 29,000 പൗണ്ട് പിഴയിട്ടിരുന്നതാണ്. അടുക്കളയുള്പ്പെടെ എല്ലാ മുറികളിലും മെത്തകള് കണ്ടെത്തി. ബാക്ക് ഗാര്ഡനില് ഒരു കാനോപ്പിക്ക് കീഴിലും താമസ സൗകര്യമൊരുക്കിയിരുന്നത് പരിശോധനയില് കണ്ടെത്തിയിരുന്നു.
മോഷ്ടിക്കപ്പെടുന്ന ബ്രിട്ടീഷ് പാസ്പോര്ട്ടുകള് തീവ്രവാദികള്ക്ക് വില്ക്കുന്നതായി ഞെട്ടിക്കുന്ന വെളിപ്പെടുത്തല്. വെസ്റ്റേണ് യൂറോപ്പിലെ ക്രിമിനല് സംഘങ്ങള് മോഷ്ടിക്കുന്ന ബ്രിട്ടീഷ് പാസ്പോര്ട്ടുകള് ഇസ്താംബുളിലും ഏതന്സിലും മറ്റും എത്തിച്ച് കള്ളക്കടത്തുകാര് വില്ക്കുകയാണെന്ന് ഡെയ്ലി മെയില് വെളിപ്പെടുത്തുന്നു. ജിഹാദികള്ക്കും ക്രിമിനലുകള്ക്കും ഒരു ബ്രിട്ടീഷ് പാസ്പോര്ട്ട് ലഭിക്കുകയെന്നാല് ലോട്ടറിയടിച്ചതിനു തുല്യമാണെന്ന് സുരക്ഷാ വിദഗ്ദ്ധര് പറയുന്നു. സുഗമമായ രാജ്യാന്തര യാത്രകള്ക്ക് ഇത് ഉപകരിക്കും. വാര്ത്തയുടെ പശ്ചാത്തലത്തില് ബ്രിട്ടീഷ് പാസ്പോര്ട്ടിന്റെ സുരക്ഷാവീഴ്ച പരിഹരിക്കണമെന്ന് എംപിമാര് ആവശ്യപ്പെട്ടു.

തങ്ങളുടെ അതേ മുഖഛായയുള്ള അഭയാര്ത്ഥികള്ക്ക് ബ്രിട്ടീഷുകാര് പാസ്പോര്ട്ടുകള് വില്ക്കുന്നതായും ശ്രദ്ധയില്പ്പെട്ടിട്ടുണ്ടെന്ന് റിപ്പോര്ട്ട് പറയുന്നു. ബാള്ക്കന്സില് വ്യാജ യൂറോപ്യന് യൂണിയന് ഐഡന്റിറ്റി കാര്ഡുകള് നിര്മിച്ചു നല്കുന്നതായും ഇവ അഭയാര്ത്ഥികള്ക്ക് ബ്രിട്ടനിലേക്കുള്ള പ്രവേശനം എളുപ്പത്തിലാക്കുന്നതായും റിപ്പോര്ട്ട് വിശദീകരിക്കുന്നു. ടര്ക്കിയിലെ മനുഷ്യക്കടത്തുകാരനായ അബു അഹമ്മദ് എന്നയാളില് നിന്ന് ഡെയ്ലി മെയില് ലേഖകന് 2500 പൗണ്ടിന് ഒരു യുകെ പാസ്പോര്ട്ട് വാങ്ങുകയും ചെയ്തു.

ഡോക്ടര് എന്ന് അറിയപ്പെടുന്ന ഇയാള് മനുഷ്യക്കടത്ത് മാഫിയയിലെ പ്രധാനിയാണ്. ഇയാളുടെ കയ്യിലുണ്ടായിരുന്ന 5 പാസ്പോര്ട്ടുകളില് ഒന്നാണ് മെയില് വാങ്ങിയത്. ബ്രസല്സില് ജോലി ചെയ്യുന്ന മില്ട്ടന് കെയിന്സ് എന്നയാളുടെ പാസ്പോര്ട്ടാണ് മെയില് ലേഖകന് ലഭിച്ചത്. പാരീസില് സന്ദര്ശനത്തിനെത്തിയ ഓക്സ്ഫോര്ഡ് ബിരുദധാരിയില് നിന്ന് മോഷ്ടിച്ചതാണ് അഹമ്മദിന്റെ കയ്യിലുണ്ടായിരുന്ന മറ്റൊരു പാസ്പോര്ട്ട്. സ്പെയിനില് ഹോളിഡേയ്ക്ക് പോയ മാഞ്ചസ്റ്റര് സ്വദേശിനിയുടേതായിരുന്നു മറ്റൊന്ന്. ഇയാള് ഈ വിധത്തില് 10 പേര്ക്ക് പാസ്പോര്ട്ടുകള് നല്കിയിട്ടുണ്ടെന്നും ഏഴുപേര് യുകെയില് പ്രവേശിച്ചിട്ടുണ്ടെന്നും വെളിപ്പെടുത്തി.

യൂറോപ്പിലേക്ക് അഭയാര്ത്ഥികളെ കയറ്റി അയച്ച കുറ്റത്തിന് 8 വര്ഷത്തെ തടവ് ശിക്ഷ ലഭിച്ച ഇയാള് കേസില് അപ്പീല് നല്കിയതിന്റെ ജാമ്യത്തിലാണ്. ജിഹാദികളെയും ഇയാള് അഭയാര്ത്ഥികള്ക്കൊപ്പം അയച്ചിട്ടുണ്ടെന്നാണ് കരുതുന്നത്. 110,000 പൗണ്ട് വരെയാണ് ഇതിലൂടെ ഇയാളുടെ മാസ വരുമാനം. മോഷ്ടിക്കപ്പെട്ട പാസ്പോര്ട്ടുകളുടെ വിതരണക്കാരാണ് തുര്ക്കിയിലും ഗ്രീസിലും പ്രവര്ത്തിക്കുന്ന മനുഷ്യക്കടത്തുകാരെന്ന് യൂറോപ്യന് പോലീസ് ഏജന്സിയായ യൂറോപോള് മുന്നറിയിപ്പ് നല്കിയിരുന്നു.
കുട്ടികളെ പരീക്ഷണ മൃഗങ്ങളെപ്പോലെ കണക്കാക്കുന്ന പുതിയ ജിസിഎസ്ഇ രീതിയിലേക്കില്ലെന്ന് പ്രൈവറ്റ് സ്കൂളുകള്. ജിസിഎസ്ഇ പരീക്ഷ കൂടുതല് കടുത്തതാക്കാനുള്ള നീക്കം കുട്ടികളെ ഗിനിപ്പന്നികളാക്കുകയാണെന്ന് ബ്രിട്ടനിലെ പ്രമുഖ പ്രൈവറ്റ് സ്കൂളുകള് വിലയിരുത്തുന്നു. ഇതില് നിന്ന് മാറി നില്ക്കുകയാണ് ഉചിതമെന്ന് ബ്രിട്ടനിലെ ഏറ്റവും വലിയ സ്വതന്ത്ര സ്കൂളുകളുടെ കൂട്ടായ്മ വിലയിരുത്തി. സ്റ്റേറ്റ് സ്കൂളുകള് ഈ സമ്പ്രദായത്തിലേക്ക് മാറാന് നിര്ബന്ധിതരാകുമ്പോള് തങ്ങള് കുട്ടികളെ ഈ സമ്മറില് നടക്കുന്ന ബുദ്ധിമുട്ടേറിയ ജിസിഎസ്ഇ പരീക്ഷ എഴുതിക്കാന് ഉദ്ദേശിക്കുന്നില്ലെന്ന് പ്രൈവറ്റ് സ്കൂളുകള് വ്യക്തമാക്കി.

5 ലക്ഷത്തോളം സ്റ്റേറ്റ് സ്കൂള് വിദ്യാര്ത്ഥികളാണ് പുതിയ ജിസിഎസ് ഇ പരീക്ഷയെഴുതുന്നത്. 2015ല് അവതരിപ്പിച്ച ഈ ബുദ്ധിമുട്ടേറിയ പരീക്ഷ എ സ്റ്റാര് ലഭിക്കുന്ന വിദ്യാര്ത്ഥികളുടെ എണ്ണം കുറയ്ക്കുന്നത് ലക്ഷ്യമിട്ടാണ് നടപ്പാക്കിയത്. എറ്റോണ് കോളേജ്, വെല്ലിംഗ്ടണ് കോളേജ് തുടങ്ങിയ പ്രമുഖ സ്കൂളുകള് ഉള്പ്പെടുന്ന 30 ഇന്ഡിപ്പെന്ഡന്റ് സ്കൂളുകള് ഇത്തവണ ഇന്റര്നാഷണല് ജിസിഎസ്ഇ പരീക്ഷയാണ് കുട്ടികള്ക്കായി നടത്തുന്നത്. പുതിയ പരീക്ഷാ സമ്പ്രദായം സ്റ്റേറ്റ് സ്കൂള് കുട്ടികള്ക്ക് പ്രമുഖ യൂണിവേഴ്സിറ്റികളിലെ പഠനം നിഷേധിക്കപ്പെടാന് കാരണമാകുമെന്ന ആശങ്കകള്ക്കിടെയാണ് ഇന്ഡിപ്പെന്ഡന്റ് സ്കൂളുകള് ഈ നിലപാട് എടുത്തിരിക്കുന്നത്.

ഗവണ്മെന്റ് ലീഗ് ടേബിളുകള് ഇന്റര്നാഷണല് ജിസിഎസ്ഇക്ക് അംഗീകാരം നല്കിയിട്ടില്ല. എന്നാല് കുട്ടികള്ക്ക് ഈ പരീക്ഷ അനായാസമാണെന്നും വിലയിരുത്തപ്പെടുന്നു. ഹെഡ്മാസ്റ്റേഴ്സ് ആന്ഡ് ഹെഡ്മിസ്ട്രസസ് കോണ്ഫറന്സ് നേതൃത്വം ഇന്ഡിപ്പെന്ന്റ് സ്കൂളുകളുടെ നിലപാടിനെ പിന്തുണക്കുകയാണ്.
കുടുംബങ്ങളുടെ അടിത്തറ ശക്തമാകുന്നത് പരസ്പരമുള്ള ആശയവിനിമയത്തിലൂടെയാണെന്നും അത് ഏറ്റവും കൂടുതല് സാധ്യമാകുന്നത് ഒരുമിച്ച് ഒരു തീന്മേശയ്ക്ക് ചുറ്റുമിരുന്ന് ഭക്ഷണം കഴിക്കുമ്പോളാണെന്നും പറയാറുണ്ട്. എന്നാല് ബ്രിട്ടീഷുകാരെ സംബന്ധിച്ച് ഈ രീതിക്ക് മാറ്റം വരികയാണത്രേ. ഒപ്പീനിയം എന്ന റിസര്ച്ച് സ്ഥാപനം നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്. കുടുംബങ്ങള് ഇപ്പോള് ഏറ്റവും കൂടുതല് സമയം ഒരുമിച്ച് ചെലവഴിക്കുന്നത് ടിവി കാണാനാണെന്നാണ് പഠനം വ്യക്തമാക്കുന്നത്. കിച്ചന് ടേബിളുകളെ മിനി സ്ക്രീന് കീഴടക്കിക്കഴിഞ്ഞുവെന്ന് റിപ്പോര്ട്ട് പറയുന്നു. 2014ല് 57 ശതമാനം കുടുംബങ്ങള് ഭക്ഷണം കഴിക്കുന്നതിനായി ഒരുമിച്ച് ഇരിക്കുമായിരുന്നു. 9 ശതമാനം മാത്രമായിരുന്നു ഒരുമിച്ച് ടിവി കണ്ടിരുന്നത്.

ഇപ്പോള് 48 ശതമാനം കുടുംബങ്ങള് മാത്രമാണ് ഒരുമിച്ച് ഭക്ഷണം കഴിക്കാറുള്ളത്. ടിവി കാണാന് ഒരുമിക്കുന്നവരുടെ എണ്ണത്തില് കാര്യമായ വര്ദ്ധനവും രേഖപ്പെടുത്തിയിട്ടുണ്ട്. ഗോഗിള്ബോക്സ് എന്ന റിയാലിറ്റി ഷോയിലെ കുടുംബങ്ങളെപ്പോലെയായി മാറിയിട്ടുണ്ട് ഇപ്പോള് മിക്ക ബ്രിട്ടീഷ് കുടുംബങ്ങളെന്നാണ് പഠനം വിശദീകരിക്കുന്നത്. ടിവി പ്രോഗ്രാമുകള് കാണുകയും അവയേപ്പറ്റി കമന്റുകള് പറയുകയും ചെയ്യുന്ന ചാനല് 4 റിയാലിറ്റി ഷോയാണ് ഗോഗിള്ബോക്സ്. എന്നാല് ഇതിനെ അത്ര ഭീകരാവസ്ഥായി ചിത്രീകരിക്കേണ്ടതില്ലെന്നാണ് ലിയോണ് റെസ്റ്റോറന്റ് ചെയിന് ഉടമയും സ്കൂള് ഭക്ഷണ പദ്ധതിയിലെ ഗവണ്മെന്റ് റിപ്പോര്ട്ട് തയ്യാറാക്കിയവരില് ഒരാളുമായ ജോണ് വിന്സന്റ് പറയുന്നത്.

ഒരുമിച്ചിരുന്ന് ടിവി കാണുന്നതും ആശയവിനിമയങ്ങള്ക്ക് ഇടം നല്കുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു. ഒട്ടേറെ കാര്യങ്ങള് സംസാരിക്കാന് ഇവിടെ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേ സമയം ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നവര്ക്കാണ് ആരോഗ്യകരമായ ഭക്ഷണം ലഭിക്കാറുള്ളതെന്നാണ് ന്യൂട്രീഷനിസ്റ്റുകള് പറയുന്നത്. കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കുന്ന കുട്ടികള്ക്ക് കൂടുതല് പഴങ്ങളും പച്ചക്കറികളും കഴിക്കാന് സാധിക്കുന്നതായി ലീഡ്സ് യൂണിവേഴ്സിറ്റി 2012ല് നടത്തിയ പഠനത്തില് വ്യക്തമായിരുന്നു.
ലോകകപ്പിന്റെ ചൂടിനൊപ്പം ബ്രിട്ടനില് സമ്മര് ചൂടും വര്ദ്ധിക്കുന്നു. ഇന്നലെ പനാമയുമായി നടന്ന മത്സരം ബ്രിട്ടന് ആഘോഷിച്ചത് 25 ഡിഗ്രി സെല്ഷ്യസ് ചൂടിലായിരുന്നു. ബീച്ചുകളില് എത്തിയവര്ക്ക് സമൃദ്ധമായി സൂര്യപ്രകാശം ലഭിച്ചു. ഈയാഴ്ച ഒരു ഹീറ്റ് വേവ് ഉണ്ടാകാന് സാധ്യതയുണ്ടെന്നാണ് നിഗമനം. ഇതോടെ താപനില 32 ഡിഗ്രിയിലേക്ക് ഉയര്ന്നേക്കാമെന്ന് വിലയിരുത്തപ്പെടുന്നു. ഈ സമയത്തെ ശരാശരി താപനില ലണ്ടനില് 20 ഡിഗ്രിയും മാഞ്ചസ്റ്ററില് 18 ഡിഗ്രിയുമാണ്.

തെളിഞ്ഞ കാലാവസ്ഥ പരമാവധി ഉപയോഗപ്പെടുത്തുകയാണ് ബ്രിട്ടീഷുകാര്. ബീച്ചുകളില് വന് തിരക്കാണ് അനുഭവപ്പെടുന്നത്. പനാമയുമായുള്ള ഫുട്ബോള് മത്സരം വലിയ സ്ക്രീനുകളില് പ്രദര്ശിപ്പിച്ചയിടങ്ങളില് വെയിലില് നിന്നുകൊണ്ടാണ് ബ്രിട്ടീഷുകാര് വിജയാഘോഷം നടത്തിയത്. ഈയാഴ്ച വരണ്ട കാലാവസ്ഥയായിരിക്കുമെന്ന് മെറ്റ് ഫോര്കാസ്റ്റര് റേച്ചല് വെസ്റ്റ് പറഞ്ഞു. ഈ സമയങ്ങളില് യുകെയുടെ നോര്ത്ത് ഭാഗങ്ങളില് മേഘാവൃതമായതും ചെറിയ മഴയുമുള്ള കാലാവസ്ഥയാണ് സാധാരണ കാണാറുള്ളത്. എന്നാല് ഇത്തവണ തെളിഞ്ഞ കാലാവസ്ഥയാണ് ഇവിടെപ്പോലും ദൃശ്യമാകാന് സാധ്യതയുള്ളതെന്ന് അവര് പറഞ്ഞു.

ഇന്ന് 28 മുതല് 29 ഡിഗ്രി വരെ താപനില ഉയരാന് സാധ്യതയുണ്ട്. ചൊവ്വാഴ്ച മുതല് വ്യാഴാഴ്ച വരെ 32 ഡിഗ്രി വരെയായി താപനില വര്ദ്ധിച്ചേക്കാം. ബുധനാഴ്ചയായാരിക്കും ഏറ്റവും ഉയര്ന്ന ചൂട് അനുഭവപ്പെടുകയെന്നും അവര് കൂട്ടിച്ചേര്ത്തു.
