സ്പിരിറ്റ് ഇൻ ജീസസിനെ കുറിച്ച് തൃശ്ശൂർ അതിരൂപതാ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിൽ നിന്ന് വിവരങ്ങൾ പൊലീസ് ചോദിച്ചറിഞ്ഞു. കത്തോലിക്കാ സഭ പുറത്താക്കിയ വിശ്വാസക്കൂട്ടായ്മയാണ് സ്പിരിറ്റ് ഇൻ ജീസസ്. ഇടുക്കി രൂപത നടപടിയെടുത്തപ്പോഴാണ് തൃശ്ശൂർ പീച്ചിയിൽ വചന കൂടാരം എന്നപേരിൽ ധ്യാനകേന്ദ്രവുമായി സംഘം എത്തിയത്. ചൂണ്ടലിൽ കൺവെൻഷൻ വിളിച്ചുചേർത്തപ്പോൾ തൃശ്ശൂർ അതിരൂപത ഇവരെ വിലക്കിക്കൊണ്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
കേച്ചേരി, പുതുശ്ശേരി, നടത്തറ, മഡോണ നഗർ എന്നിവിടങ്ങളിലെ കേന്ദ്രങ്ങളിലും അന്വേഷണം നടത്തി. ആത്മാക്കളുമായുള്ള ‘സംസാര’ത്തിലൂടെയും ഭാവി പ്രവചനത്തിലൂടെയുമാണ് ഈ സംഘം വളർന്നതെന്നാണ് അറിയുന്നത്. സ്വർഗത്തിലേക്കു പോകാത്ത ആത്മാക്കളോട് സംസാരിക്കാനാകുമെന്നാണ് ഇവരുടെ അവകാശവാദം. അമ്മ എന്നപേരിൽ പുസ്തകവും ഇറക്കിയിരുന്നു. കത്തോലിക്കാ സഭയുടെ വചനപ്രഘോഷകനായിരുന്നു ടോം സഖറിയ. പിന്നീട് സഭയിൽനിന്നു പുറത്താകുകയായിരുന്നു.
മൂന്നാറിൽ മല കയ്യേറ്റം നടത്തിയ ടോം സഖറിയയും ‘സ്വർഗ്ഗത്തിലെ മുത്ത്’ എന്നറിയപ്പെടുന്ന സിന്ധു തോമസും നയിക്കുന്ന പ്രാർത്ഥനാ സംഘത്തിന് യുകെ മലയാളികളിൽ ശക്തമായ വേരോട്ടമാണുള്ളത്. ഈ സാഹചര്യത്തിലാണ് ടോം യുകെയില്‍ എത്താനുള്ള സാധ്യതകൾ പൊലീസ് ചൂണ്ടിക്കാട്ടുന്നത്. ഒരു ദശകത്തിലേറെ ആയി യുകെ യിൽ സജീവ പ്രവർത്തനം നടത്തുന്ന സ്പിരിറ്റ് ഇൻ ജീസസ് ഗ്രൂപ്പിന് പിന്തുണയുള്ള ആളുകള്‍ ഇവിടെ ധാരാളമുണ്ട്. തന്റെ പ്രസ്ഥാനത്തിന് വളരാൻ ഉള്ള വളക്കൂറ് യുകെ മലയാളികൾക്കിടയിൽ ധാരാളം ആണെന്ന് തിരിച്ചറിഞ്ഞ ടോം സഖറിയ ജീസസ് ഇൻ സ്പിരിറ്റിന്റെ അന്താരാഷ്ട്ര പ്രവർത്തന കേന്ദ്രമായി യുകെ യിലെ മാഞ്ചസ്റ്റർ തിരഞ്ഞെടുക്കുകയും ചെയ്തു . മാഞ്ചസ്റ്റർ , ബിർമിങ്ഹാം , ലണ്ടനിലെ വിവിധ നഗരങ്ങൾ എന്നിവിടങ്ങളിലായി ചുരുങ്ങിയത് നൂറോളം സ്ഥലങ്ങളിൽ എങ്കിലും ജീസസ് ഇൻ സ്പിരിറ്റിന് അനുയായികളുണ്ട്.
ഈ സ്ഥലങ്ങളിലായി ചിതറി കിടക്കുന്ന ആയിരത്തോളം കുടുംബങ്ങൾ എങ്കിലും സ്പിരിറ്റ് ഇൻ ജീസസ്ന്റെ സജീവ പ്രവർത്തകരാണ് . അംഗങ്ങൾക്കിടയിൽ വ്യാപകമായി പണപ്പിരിവ് നടത്തുന്ന ഈ സംഘത്തിൽ ഉള്ളവർ പെന്തക്കൊസ്ത് വിശ്വാസികളെ പോലെ വരുമാനത്തിൽ ഒരു നിശ്ചിത തുക എല്ലാ മാസവും പ്രവർത്തനത്തിനായി നൽകുന്നുമുണ്ട്. മിക്ക സഭകളിലെയും പോലെ ഈ പണമത്രയും സംഘത്തെ നിയന്ത്രിക്കുന്നവരുടെ സുഖ ലോലുപതയ്ക്കും പ്രവർത്തനം ശക്തിപ്പെടുത്തുന്നതിനുമായി വിനിയോഗിക്കുക ആണെങ്കിലും ഇതിനെ ആരെങ്കിലും ചോദ്യം ചെയ്യാൻ തയ്യാറായാൽ ദൈവത്തിനു നൽകിയ പണത്തിന്റെ കണക്കെടുക്കരുത് എന്ന ഭീഷണിയിൽ അവസാനിപ്പിക്കുകയാണ് രീതി . ആഫ്രിക്കൻ ക്രൈസ്തവരിൽ നിന്നും പ്രചോദനം നേടി ബാധ ഒഴിപ്പിക്കൽ പോലുള്ള കൺകെട്ട് വിദ്യകളും സ്പിരിറ്റ് ഇൻ ജീസസ്ൽ ആവോളം ഉപയോഗിച്ചിരുന്നു.


ഡാനി മാത്യൂ. കുട്ടനാട് പുതുക്കരി ഒറ്റക്കുട വീട്ടില്‍ സോജന് മാത്യുവിന്റെയും ജെസ്സി ജോസഫിന്റെയും രണ്ടു മക്കളില്‍ മൂത്തയാള്‍. തോമസ് മാത്യൂ ഡാനിയുടെ ഇളയ സഹോദരനാണ്. യോര്‍ക്ക്ഷയറിലെ കീത്തിലിയില്‍ താമസിക്കുന്ന ഡാനിയ്ക്ക് ഉപകരണ സംഗീതത്തോട് ചെറുപ്പം മുതലേ താല്പര്യമുണ്ടായിരുന്നു. കുട്ടനാട്ടിലെ വഞ്ചിപ്പാട്ടിന്റെ ഈണം മാത്രം കേട്ടു വളര്‍ന്ന ഡാനി നാലു വര്‍ഷമായി പിയാനോ പഠിക്കുന്നു. പക്ഷേ, പിയാനോയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നെങ്കിലും ഡാനി ഇഷ്ടപ്പെട്ടത് ഗിത്താറിനെയായിരുന്നു. ശുദ്ധസംഗീതം പൊഴിക്കുന്ന ഗിത്താറിന്റെ കമ്പികളില്‍ ഏഴു സ്വരങ്ങളും ഡാനി മെനഞ്ഞെടുത്തു. ഇപ്പോള്‍ കീത്തിലിയിലെ ക്രോസ് ഹില്‍സിലുള്ള സൗത്ത് ക്രാവന്‍ ഹൈസ്കൂളിലെ സ്കൂള്‍ ബാന്റില്‍ ലീഡ് ഗിത്താറിസ്റ്റായി തിളങ്ങുകയാണ് ഡാനി. കീത്തിലി മലയാളി അസ്സോസിയേഷനില്‍ നിന്നുള്ളയാണ് ഡാനി മാത്യൂ. വളര്‍ന്നു വരുന്ന ഈ കൊച്ചു കലാകാരന് മലയാളം യുകെയുടെ അവാര്‍ഡ് നൈറ്റില്‍ തന്റെ കഴിവ് തെളിയിക്കുമ്പോള്‍ മലയാളത്തിന് അഭിമാനിക്കാന്‍ ഇതില്‍ കൂടുതല്‍ എന്ത് വേണം?
ഇവര്‍ കേരളത്തില്‍ കൊരട്ടിയില്‍ കുറ്റിക്കാട്ടില്‍ കുടുംബാംഗവും. 2001ല്‍ യുകെയിലെത്തിയ ഈ കുടുബത്തില്‍ സംഗീതത്തിന് പ്രത്യേക സ്ഥാനമുണ്ട്. അമ്മ സിമ്മിയും മനോഹരമായി പാടും. അമ്മയില്‍ നിന്ന് ഉള്‍ക്കൊണ്ട പ്രചോദനനത്താല്‍ കീര്‍ത്തന ആദ്യ കീര്‍ത്തനം പാടി. രമ്യാ ടംഗ്രാലാ ടീച്ചറിന്റെ ശിക്ഷണത്തില്‍ ശാസ്ത്രീയ സംഗീതം പഠിക്കുന്ന കീര്‍ത്തന വാദ്യോപകരണ സംഗീതവും പഠിക്കുന്നു. ക്രിസ്റ്റീന്‍ വാക്കറാണ് പിയാനോയില്‍ കീര്‍ത്തനയുടെ ഗുരുനാഥ. ഇതൊക്കെ സംഗീതത്തിന്റെ എഴുത്തോലയില്‍ നാരായം കൊണ്ടെഴുതിയ ആദ്യാക്ഷരങ്ങള്‍.. പക്ഷേ ഇപ്പോള്‍ കീര്‍ത്തന എത്തുന്നത്, അവാര്‍ഡ് നൈറ്റ് അതി മനോഹരമാക്കാന്‍ ലെസ്റ്ററില്‍ എത്തുന്ന മലയാളം യു കെ യുടെ പ്രിയ വായനക്കാര്‍ക്ക് മുമ്പില്‍ ഉപകരണ സംഗീതത്തിന്റെ പെരുമഴ പെയ്യിക്കാനാണ്. കീര്‍ത്തനയുടെ വിരലുകള്‍ ചലിക്കുന്ന കീറ്റാറിന്റെ ശുദ്ധസംഗീതത്തില് ഇളകി മറിയുന്ന ഒരു ജനത്തെ ലെസ്റ്ററില്‍ നിങ്ങള്‍ക്ക് കാണാം. അതിനായി കീര്‍ത്തന ഒരുങ്ങിക്കഴിഞ്ഞു. വളര്‍ന്നു വരുന്ന ഒരു ജനതയോടൊപ്പം സഞ്ചരിക്കുകയെന്നതാണ് മലയാളം യു കെ യുടെ ലക്ഷ്യം. അവരെ പ്രോത്സാഹിപ്പിക്കേണ്ടത് നിങ്ങള്‍ വായനക്കാരും.
ബ്രാഡ്ഫോര്‍ഡിലെ കലാസംഘം അക്കാദമിയിലെ ഗീതാ ഉപാദ്ധ്യായ ടീച്ചറുടെ ശിക്ഷണത്തിലാണ് ബിന്ധ്യാ സാജന് ഭരതനാട്യത്തിന്റെ ചുവടുകള്‍ പരിശീലിക്കുന്നത്. ചങ്ങനാശ്ശേരി കൂത്രപ്പള്ളിയില്‍ പത്താഴക്കുഴി വീട്ടില്‍ സാജന് സെബാസ്റ്റ്യന്റെയും ബിന്ദുസാജന്റെയും മൂത്ത മകളാണ് ബിന്ധ്യാ. ഇളയ സഹോദരി മരിയാ സാജനും ബിന്ധ്യയുടെ പാത പിന്തുടരുന്നു. യോര്‍ക്ഷയിലെ വെയിക്ഫീല്‍ഡില്‍ എത്തിയ ആദ്യ മലയാളി കുടുംബം എന്ന ബഹുമതിയും ബിന്ധ്യയുടെ കുടുംബത്തിനുണ്ട്. മലയാളം യു കെ യുടെ അവാര്‍ഡ് നൈറ്റില്‍ ബിന്ധ്യ ലെസ്റ്ററില്‍ ചിലങ്കയണിയുമ്പോള്‍ അത് യോര്‍ക്ഷയറിന് അഭിമാനമാനമായി മാറുകയാണ്. യൂറോപ്പിന്റെ മാപ്പില്‍ യോര്‍ക്ഷയറിന് വ്യക്തമായ സ്ഥാനമുണ്ട്. അതുപോലെ യോര്‍ക്ക്ഷയറിലെ മലയാളികള്‍ക്കും. സ്വന്തം കഴിവും ഇതുവരെ പഠിച്ചതും ഭാവതാളചലനങ്ങള്‍ ഉള്‍പ്പെടെ മലയാളികള്‍ക്ക് മുമ്പില്‍ എത്തിക്കാന്‍ ഒരുങ്ങുകയാണ് ബിന്ധ്യ. മലയാളം യുകെയുടെ അവാര്‍ഡ് നൈറ്റില്‍ ബിന്ധ്യയുടെ പ്രകടനം പ്രിയ വായനക്കാര്‍ കാലത്തോളം ഓര്‍ത്തിരിക്കുമെന്നതില്‍ തെല്ലും സംശയമില്ല.




