Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

ജനങ്ങളുടെ പ്രിയപ്പെട്ട നേതാവ് ഇനിയില്ല. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി (79) അന്തരിച്ചു. അർബുദത്തെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ബെംഗളൂരുവിലെ ആശുപത്രിയിൽ ഇന്ന് രാവിലെ 4.25നാണ് വിടവാങ്ങിയത്. ഉമ്മൻ ചാണ്ടിയുടെ മരണത്തിന് പിന്നാലെ അദ്ദേഹത്തിൻെറ മകൻ ചാണ്ടി ഉമ്മൻ മരണ വാർത്ത അറിയിച്ചുകൊണ്ടുള്ള പോസ്റ്റ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചു. അരനൂറ്റാണ്ടിലേറെ നിയമസഭാംഗമായിരുന്ന ഉമ്മൻചാണ്ടിയുടെ പേരിലാണ് ഏറ്റവും കൂടുതൽ കാലം നിയമസഭാ സാമാജികനായിരുന്നതിന്റെ റെക്കോർഡ്. 1970 മുതൽ 2021 വരെ പുതുപ്പള്ളിയിൽ നിന്നു തുടർച്ചയായി പന്ത്രണ്ട് തവണയാണ് നിയമസഭയിൽ അദ്ദേഹം എത്തിയത്. രണ്ടു തവണയായി ഏഴു വർഷം മുഖ്യമന്ത്രിയും ആയിരുന്നു. തൊഴിൽ, ആഭ്യന്തരം, ധനകാര്യം എന്നീ വകുപ്പുകളുടെ മന്ത്രിയായി പ്രവർത്തിച്ച അദ്ദേഹം പ്രതിപക്ഷ നേതാവായും പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ കോൺഗ്രസ് പ്രവർത്തക സമിതി അംഗവും എഐസിസി ജനറൽ സെക്രട്ടറിയുമായിരുന്നു. ഭാര്യ: മറിയാമ്മ. മക്കൾ: മറിയം ഉമ്മൻ, അച്ചു ഉമ്മൻ, ചാണ്ടി ഉമ്മൻ.

1943 ഒക്ടോബർ 31 നായിരുന്നു പുതുപ്പള്ളി കരോട്ട് വള്ളക്കാലിൽ കെ.ഒ.ചാണ്ടിയുടെയും ബേബി ചാണ്ടിയുടെയും മകനായി ഉമ്മൻ ചാണ്ടിയുടെ ജനനം. പുതുപ്പള്ളി എംഡി സ്കൂൾ, സെന്റ് ജോർജ് ഹൈസ്കൂൾ, കോട്ടയം സിഎംഎസ്. കോളജ്, ചങ്ങനാശേരി എസ്ബി കോളജ്, എറണാകുളം ലോ കോളജ് എന്നിവിടങ്ങളിലായിരുന്നു അദ്ദേഹത്തിൻെറ വിദ്യാഭ്യാസം. അദ്ദേഹം സ്കൂൾകാലത്ത് തന്നെ കെഎസ്‌യുവിലൂടെ സംഘടനാ പ്രവർത്തനമാരംഭിച്ചിരുന്നു.

1962 ൽ കെഎസ്‌യു കോട്ടയം ജില്ലാ സെക്രട്ടറിയായി. 1965 ൽ സംസ്ഥാന ജനറൽ സെക്രട്ടറിയും 1967 ൽ സംസ്ഥാന പ്രസിഡന്റുമായി. 1969 ൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 27 ാം വയസ്സിൽ ആദ്യമായി നിയമസഭയിലെത്തി. സിപിഎമ്മിന്റെ സിറ്റിങ് സീറ്റായിരുന്ന പുതുപ്പള്ളിയിൽ അന്നത്തെ എംഎൽഎ ഇ.എം. ജോർജിനെ പരാജയപ്പെടുത്തിയായിരുന്നു ഈ നേട്ടം. 1977 ൽ ആദ്യ കരുണാകൻ മന്ത്രിസഭയിൽ തൊഴിൽ മന്ത്രിയായി. 1982 ൽ ആഭ്യന്തരമന്ത്രിയും 1991 ൽ ധനമന്ത്രിയുമായി. 1982 മുതൽ 86 വരെയും 2001 മുതൽ 2004 വരെയും യുഡിഎഫ് കൺവീനറായിരുന്നു. 2004 ൽ എ.കെ.ആന്റണി മുഖ്യമന്ത്രിസ്ഥാനം രാജിവച്ചതിനെത്തുടർന്ന് ആദ്യമായി മുഖ്യമന്ത്രിയായ ഉമ്മൻ ചാണ്ടി 2011 ൽ വീണ്ടും മുഖ്യമന്ത്രിപദത്തിലെത്തി. 2006 മുതൽ 2011 വരെ പ്രതിപക്ഷ നേതാവുമായിരുന്നു.

വിഴിഞ്ഞം തുറമുഖം, കൊച്ചി മെട്രോ, കണ്ണൂർ വിമാനത്താവളം എന്നിവയടക്കമുള്ള വികസന പദ്ധതികളിലെല്ലാം ഉമ്മൻ ചാണ്ടിയുടെ കയ്യൊപ്പുണ്ട്. ജനങ്ങൾക്ക് എന്നും പ്രാധാന്യം നൽകിയ ആദ്ദേഹം ആവിഷ്കരിച്ച ജനസമ്പർക്കപരിപാടിക്ക് യുഎന്നിൽ നിന്ന് അംഗീകാര പുരസ്‌കാരം ലഭിച്ചിരുന്നു. ജനങ്ങൾക്കിടയിൽ ജീവിക്കുന്ന നേതാവ് എന്ന് വിളിക്കാൻ ഇഷ്ടപ്പെട്ടിരുന്ന അദ്ദേഹം ആർക്കും ഏതുനേരത്തും സമീപിക്കാവുന്ന നേതാവായിരുന്നു.

എട്ട് വയസ്സുള്ള കുട്ടികൾ മുതൽ ഇ -സിഗരറ്റുകൾ ഉപയോഗിക്കുന്നതായി റിപ്പോർട്ട്. ഇതിനെ തുടർന്ന് യുകെയിൽ വർദ്ധിച്ചുവരുന്ന ഇ-സിഗരറ്റ് ഉപയോഗത്തെ കുറിച്ച് കൗൺസിൽ മേധാവികൾ മുന്നറിയിപ്പ് നൽകി. കഴിഞ്ഞയാഴ്ച നടന്ന ലങ്കാഷയർ കൗണ്ടി കൗൺസിൽ യോഗത്തിലാണ് ഏവരെയും ഞെട്ടിപ്പിച്ചുകൊണ്ടുള്ള കണക്കുകൾ പുറത്ത് വന്നത്. 2020-ലെ അപേക്ഷിച്ച് വെയ്പ്പുകൾ ഉപയോഗിക്കുന്ന കൗമാരക്കാരുടെ എണ്ണം മൂന്നിരട്ടിയായി. അതേസമയം ടോറിയുടെ നേതൃത്വത്തിലുള്ള കൗൺസിൽ അംഗങ്ങൾ ‘പോക്കറ്റ് മണി വിലയ്ക്ക്’ വെയ്പ്പുകൾ വിൽക്കുന്നതിനെ കുറ്റപ്പെടുത്തി. താരതമ്യേന കുറഞ്ഞ ആൽക്കഹോൾ അടങ്ങിയ ലഹരിപാനീയമായ ആൽക്കോപോപ്പുകൾക്ക് സമാനമായി വെയ്പ്പുകൾ മാറിയിരിക്കുകയാണ് എന്നും അംഗങ്ങൾ അഭിപ്രായപ്പെട്ടു.

മോറെകാംബെയിൽ എട്ടുവയസ്സുള്ള കുട്ടികൾ വെയ്പ്പുകൾ ഉപയോഗിക്കുന്നുണ്ടെന്ന് ഒരു കൗൺസിലർ റിപ്പോർട്ട് ചെയ്തു. ഒരു ദശാബ്ദത്തിനിടെ കൗമാരക്കാർക്കിടയിലെ ഉപയോഗ നിരക്ക് ഏകദേശം ഇരട്ടിയായിരിക്കുകയാണ്. ചെറുപ്പത്തിൽ തന്നെ ഈ ശീലം സ്വീകരിച്ചവരിൽ വരും ദശകങ്ങളിൽ ശ്വാസകോശ രോഗങ്ങളും ദന്തപ്രശ്നങ്ങളും ക്യാൻസറും വരെ ഉണ്ടാകുമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ശ്വാസകോശത്തിനും ഹൃദയത്തിനും മാരകമായ നിരവധി അപകടകരമായ രാസവസ്തുക്കൾ ഇ-സിഗരറ്റുകൾ ഉത്പാദിപ്പിക്കുന്നുണ്ട്.

സ്ട്രോബെറി ഐസ്ക്രീം, തണ്ണിമത്തൻ, ഗമ്മി ബിയേഴ്സ് എന്നിങ്ങനെ ആകർഷകമായ വിവിധ രുചികളിലുള്ള കടും നിറത്തിലുള്ള വെയ്പ്പുകൾ ഓൺലൈനായി വാങ്ങാൻ സാധിക്കുന്നതും പ്രശ്‌നത്തിൻെറ തീവ്രത കൂട്ടുന്നു. ഇത്തരം വെയ്പ്പുകൾക്ക് നിസാര തുക മാത്രം ഉള്ളതിനാൽ കുട്ടികൾക്ക് അവരുടെ പോക്കറ്റ് മണികൊണ്ട് ഇവ വാങ്ങിക്കാൻ സാധിക്കും. ട്രേഡിംഗ് സ്റ്റാൻഡേർഡ് സർവേയിൽ യുവാക്കളിൽ അഞ്ചിലൊന്നും വെയ്പ്പുകൾ പരീക്ഷിച്ചതായി കണ്ടെത്തിയതായി ആരോഗ്യ, ക്ഷേമത്തിനായുള്ള ലങ്കാഷെയർ കൗണ്ടി കൗൺസിൽ അംഗം മൈക്കൽ ഗ്രീൻ പറഞ്ഞു. ‘പോക്കറ്റ് മണി വിലയിൽ’ ലഭ്യമാകുന്ന ഡിസ്പോസിബിൾ വേപ്പുകൾ യുവാക്കൾക്കിടയിൽ ഏറ്റവും പ്രചാരമുള്ള ഉപകരണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂസ് ടീം 

ലണ്ടൻ : കേരളത്തിൽ നിന്ന് കുടിയേറി യുകെയുടെ നാനാ ഭാഗത്തു താമസിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാർ 11 ദിവസം നീണ്ടു നിന്ന ബൈക്ക് യാത്രയിലൂടെ കീഴടക്കിയത് 8 രാജ്യങ്ങൾ . ലോകത്തിൽ ഇരുചക്ര വാഹനം ഓടിക്കുവാൻ ഏറ്റവും മികച്ചത് എന്ന് പല ഓൺലൈൻ പോർട്ടലുകളും, വാഹനങ്ങളും റിവ്യൂ ചെയ്യുന്ന ടോപ് ഗിയര്, MCN എന്നിവർ തിരഞ്ഞെടുത്ത സ്ഥലമാണ് സ്വിസ് ആൽപ്സ്.

ജൂലൈ നാലിന് യാത്ര തിരിച്ച സംഘം, ഫ്രാൻസ്, സ്വിറ്റ്സർലൻഡ്, ഇറ്റലി, ജർമ്മനി, ഓസ്ട്രിയ, ബെൽജിയം, ലീച്ടെൻസ്റ്റീൻ, ലെസ്‌ഉംബർഗ് എന്നീ രാജ്യങ്ങളും, ബ്രസ്സൽസ് എന്ന അറിയപ്പെടുന്ന നഗരവും കണ്ടാണ് സംഘം തിരിച്ചെത്തിയത്. 4500 കിലോമീറ്റർ ആണ് മുഴു യാത്രയിൽ കൂട്ടുകാർ താണ്ടിയത്. ജൂലൈ അഞ്ചിന് രാവിലെ കാനഡർബറി കേരളൈറ്റ്സ് അസോസിയേഷൻ പ്രസിഡന്റ് ബേബിച്ചൻ തോമസ് ആണ് റൈഡ് ഫ്ലാഗ് ഓഫ് ചെയ്തത്. സെക്രട്ടറി റെജി ജോർജ്, കാനഡർബറിയിൽ ഉള്ള ഒരു കൂട്ടം നല്ല സുഹൃത്തുക്കൾ ചേർന്ന് എല്ലാവര്ക്കും പ്രഭാത ഭക്ഷണം ഒരുക്കിയിരുന്നു.

വളരെ ദുർഘടകരമായ സ്വിസ് ആൽപ്സിലൂടെ ഉള്ള യാത്ര എളുപ്പം ആക്കി തീർത്തത് സ്വിറ്റസർലണ്ടിൽ ഉള്ള ഒരു കൂട്ടം മലയാളി സുഹൃത്തുക്കൾ ആണ്. ഒരു ടൂർ ഗ്രൂപ്പ് അല്ലെങ്കിൽ സ്വന്തം ആയി പ്ലാൻ ചെയ്തു പോയാൽ കാണാൻ പറ്റാത്ത പല ഭംഗിയുള്ള സ്ഥലങ്ങളും സംഘം ബൈക്കിൽ സഞ്ചരിച്ചു കാണുക ഉണ്ടായി.

ജൂലൈ നാലിന്, യാത്ര തുടങ്ങി ഡോവറിൽ നിന്ന് ഫെറി വഴി സംഘം ഫ്രാൻ‌സിൽ എത്തി. യാത്രയുടെ ആദ്യ ഭാഗം പാരീസ് ആയിരുന്നു. എന്നാൽ അവിടെ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന പൊളിറ്റിക്കൽ പ്രശ്നങ്ങൾ കാരണം യാത്ര റെയിംസ് വഴി ആക്കുക ആയിരിന്നു. ഫ്രാൻ‌സിൽ നിന്ന് യാത്ര തുടർന്ന സംഘം സ്വിറ്റസർലണ്ടിൽ ഉള്ള എല്ലാ പർവത നിരകളും കയറി ഇറങ്ങി. യാത്രയിൽ വഴി തെറ്റി സ്വിസ്സ്‌ലെ ഏറ്റവും വലിയ റോഡ് ടണൽ ആയ ഗോതാർഡ്‌ ടണലിൽ 16.9km കൂടി സഞ്ചരിക്കുവാൻ സംഘത്തിൽ കുറച്ചു പേർക്ക് സാധിച്ചു.

സ്വിറ്റസർലണ്ടിൽ നിന്ന് സംഘം നേരെ പോയത് ഇറ്റലിയിലെ സ്റ്റെൽവിയോ പാസ് കയറുവാൻ ആണ്. 46 ഹെയർ പിൻ ഉള്ള ലോകത്തിലെ തന്നെ പ്രയാസം നിറഞ്ഞ റോഡ് ആണ് സ്റ്റെൽവിയോ പാസ്. നാട്ടിലെ ചുരം കയറി ഉള്ള പരിചയം എന്ന് തന്നെ പറയാം, പലരും മടിച്ചു നിന്നപ്പോൾ മലയാളി ചുണക്കുട്ടികൾ നിസാര സമയത്തിനുള്ളിൽ ചുരം ഇറങ്ങുകയും, അത് പോലെ തന്നെ തിരിച്ചു കയറുകയും ചെയ്തു.

അവിടുന്നുള്ള യാത്ര ജർമനിയിലെ ബ്ലാക്ക് ഫോറെസ്റ്റ് ആയിരുന്നു. യാത്ര മദ്ധ്യേ ഓസ്ട്രിയ, ലീച്ടെൻസ്റ്റീൻ, എന്നീ രാജ്യങ്ങളും സംഘം സന്ദർശിച്ചു. ആ യാത്രയിൽ ലോകത്തിലെ തന്നെ ഏറ്റവും പഴക്കം ഉള്ള, ഇപ്പോഴും പ്രവർത്തിക്കുന്ന ക്ലോക്ക് ഫാക്ടറി, കുക്കൂ ക്ലോക്ക് ഉണ്ടാക്കുന്ന ഫാക്ടറി, ലോകത്തിലെ ഏറ്റവും വലിയ കുക്കൂ ക്ലോക്ക് എന്നീ സ്ഥലങ്ങൾ സംഘം സന്ദർശിക്കുകയുണ്ടായി.

പിന്നീട് ലക്സുംബർഗ് സന്ദർശിച്ച സംഘം അവിടുത്തെ ടൂറിസം മേഖല കണ്ടു ശെരിക്കും അതിശയിച്ചു പോയി. അവിടെ എത്തുന്ന വിദേശികൾക്ക് ഫ്രീ ആയി ട്രെയിനിലും, ബസ്സിലും യാത്ര ചെയ്യാം. അവിടുത്തെ നൈറ്റ് ലൈഫ് ലോകത്തിൽ തന്നെ ഏറ്റവും സേഫ് ആണെന്ന് പറയാം. കുഞ്ഞു കുട്ടികൾ മുതൽ, മുതിർന്നവർ വരെ ഒരു സഹായവും ഇല്ലാതെ തെരുവിലൂട് ആസ്വദിച്ചു നടക്കുന്നു.

തുടർന്നുള്ള യാത്രയിൽ ബ്രസ്സൽസ്, ബെൽജിയം എന്നിവടങ്ങൾ സന്ദർശിച്ചു.

സ്വിറ്റ്സർലൻഡ് യാത്രയുടെ എല്ലാ കാര്യങ്ങളും സംഘത്തിന് ചെയ്തു കൊടുത്ത് അവിടെ വാങ്‌ഗനിൽ താമസിക്കുന്ന തൊടുപുഴ സ്വദേശി ആയ ജെയിൻ പന്നാരകുന്നേൽ ആണ്. ജെയിനിനെ കൂടാതെ മകൾ സ്റ്റെഫി, മകൻ സാമുവേൽ, സോളിഫോക്കനിൽ താമസിക്കുന്ന ലോറൻസ് ചേട്ടൻ, മകൻ ഡോക്ടർ അലക്സ്, സുഹൃത്തുക്കൾ സിജോ കുന്നുമ്മേൽ, സിനി മാത്യു, സിബി മഞ്ജലി, എന്നിവരും സംഘത്തിന് കൂട്ടായി യാത്രയിൽ ഉണ്ടായിരുന്നു. സ്വിസ് യാത്രയുടെ അവസാന ദിവസം ദാവോസിലെ അറിയപ്പെടുന്ന മലയാളിയും, സ്വിറ്റസർലണ്ടിലെ മലയാളികളുടെ പ്രതിനിധി എന്ന് വിളിപ്പേരുള്ള ജോസ് പറത്താഴം, ഭാര്യ മറിയാമ്മ എന്നിവരുടെ ചായ സൽക്കാരവും സ്വീകരിച്ചാണ് സംഘം മടങ്ങിയത്.

ഇത് വരെ ഉള്ള എല്ലാ പ്രോഗ്രാമുകളും ഓർഗനൈസ് ചെയ്തത് പോലെ ലിവർപൂളിൽ നിന്നുള്ള സിൽവി ജോർജ് ആണ് സ്വിസ് യാത്രയും ഓർഗനൈസ് ചെയ്തത്. ഈ ട്രിപ്പിൽ കൂടെ ഉണ്ടായിരുന്ന എല്ലാവരെയും കൂടി നമ്മൾക്ക് ഒന്ന് പരിചയപ്പെടാം.

ഡോക്ടർ ജോസ് മാത്യു – ലിവർപൂൾ (ഫൗണ്ടിങ് മെമ്പർ)
ജിതിൻ ജോസ് – പ്രെസ്റ്റണ്
ആഷ്‌ലി കുര്യൻ – സ്റ്റോക്ക് ഓൺ ട്രെൻഡ്
സജീർ ഷാഹുൽ – നോട്ടിങ്ഹാം
അൻസെൻ കുരുവിള – കോവെന്ററി
രാകേഷ് അലക്സ് – ന്യൂബറി
നോബി ജോസ് – വൂസ്റ്റർ
ദീപക് ജോർജ് – ഗ്ലോസ്റ്റെർ
ഷോൺ പള്ളിക്കലേത് – ഗ്ലോസ്റ്റെർ (ഫൗണ്ടിങ് മെമ്പർ)
മനോജ് വേണുഗോപാലൻ – ഗ്ലോസ്റ്റെർ
അനു ലീല ലാൻസ്ലത് – ബ്രിസ്റ്റൾ
അലൻ ജോൺ – ബ്രിസ്റ്റൾ (ഫൗണ്ടിങ് മെമ്പർ)
പ്രമോദ് പിള്ളൈ – ബ്രിസ്റ്റൾ
ജോൺസൻ ബാബു – സ്ലാവോ
അജു ജേക്കബ് – ലണ്ടൻ
അഭിഷേക് തോമസ് – ലണ്ടൻ
ജോജി തോമസ് – സൗത്താംപ്ടൺ (ഫൗണ്ടിങ് മെമ്പർ)
സജോ എബ്രഹാം – സൗത്താംപ്ടൺ

2018 – ൽ നാല് ചെറുപ്പക്കാർ തുടങ്ങിയ WhatsApp കൂട്ടായ്മ പിന്നീട് കേരളാ ടസ്‌കേഴ്‌സ് മോട്ടോർസൈക്കിൾ ക്ലബ് എന്ന പേരിൽ 2021 ൽ ആണ് രൂപീകൃതമായത്. അന്ന് ഒരു സ്കോട് ലാൻഡ് ബൈക്ക് യാത്രയിൽ ആണ് 4 പേർ ചേർന്ന് കേരളാ ടസ്‌കേഴ്‌സ് മോട്ടോർ സൈക്കിൾ ക്ലബ് രൂപൂകരിച്ചതു. 2022 ൽ 14 പേർ ചേർന്ന് അയർലണ്ടിലെ Wild Atlantic Way (2400 കിലോമീറ്റര്) ചെയ്യുക ഉണ്ടായി. ഇന്ന് യുകെയിലെ തന്നെ ഏറ്റവും വലിയ മലയാളി മോട്ടോർ സൈക്കിൾ ക്ലബ് ആണ് കേരളാ ടസ്‌കേഴ്‌സ്. 100 ൽ അധികം മെംബേർസ് ഉള്ള ക്ലബ്ബിൽ യുകെ ടു വീലർ ഫുൾ ലൈസൻസ് ഉള്ള ആർക്കും മെമ്പർ ആകാം. ക്ലബ്ബിൽ അംഗം ആകാൻ താല്പര്യം ഉള്ളവർ കേരളാ ടസ്‌കേഴ്‌സ് ഫേസ്ബുക് പേജ് അല്ലെങ്കിൽ, അല്ലെങ്കിൽ അതിൽ ഉള്ള WhatsApp നമ്പറിൽ ബന്ധപ്പെടുക.

ഈ വര്ഷം സെപ്റ്റംബർ 9 – 10 തീയതികൾ ആയി നടത്തുന്ന ഈ സീസണിലെ അവസാനത്തെ റൈഡിനു ഇതിൽപരം 55 റൈഡേഴ്‌സ് ആണ് താല്പര്യം അറിയിച്ചിട്ടുള്ളത്. അതിൽ 40 റൈഡേഴ്‌സ് ഒൻപതാം തീയതി രാത്രി താമസിക്കുന്നതിനുള്ള ആക്കാമോഡേഷൻ ഇതിനോട് അകം ബുക്ക് ചെയ്തു കഴിഞ്ഞു.

 

അയർലൻഡിലെ കോർക്കിൽ വെള്ളിയാഴ്ച മലയാളി യുവതി കൊല്ലപ്പെട്ട സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് ദീപ ദിനമണി (38) യുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഐറിഷ്‌ പോലീസ് അറസ്റ്റ് ചെയ്ത ഭര്‍ത്താവ് റിജിന്‍ രാജനെ (41) ജൂലായ് 20 വരെ റിമാൻഡ് ചെയ്തു. വെള്ളിയാഴ്ച രാത്രി 10 മണിയോടെയാണ് പാലക്കാട് സ്വദേശിനിയായ ദീപ കൊല്ലപ്പെട്ട വിവരം പുറംലോകം അറിഞ്ഞത്.

അന്നു രാത്രി തന്നെ കസ്റ്റഡിയില്‍ എടുത്ത ഭര്‍ത്താവ് റിജിന്‍ രാജനെ ശനിയാഴ്ച ചോദ്യം ചെയ്ത ശേഷം ഞായറാഴ്ച പുലര്‍ച്ചെ ടോഗര്‍ ഗാര്‍ഡ സ്റ്റേഷനില്‍ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് കോര്‍ക്ക് ഡിസ്ട്രിക്ട് കോര്‍ട്ടിന്റെ പ്രത്യേക സിറ്റിങ്ങില്‍ ഹാജരാക്കി. ജൂലൈ 20 വ്യാഴാഴ്ച വീണ്ടും കോടതിയില്‍ ഹാജരാകണമെന്നാണ് കോർക്ക് ജില്ലാ കോടതിയുടെ ഉത്തരവ്.

ദീപ കൊല്ലപ്പെട്ട സമയത്ത് ഇവരുടെ അഞ്ച് വയസുകാരനായ മകന്‍ അടുത്തുള്ള മറ്റൊരു വീട്ടിലായിരുന്നു. എന്നാൽ, ഇവരോടൊപ്പം വാടക ഷെയർ ചെയ്തു അതേ കെട്ടിടത്തിൽ താമസിച്ചിരുന്ന ഒരു പെൺകുട്ടി ദൃക്സാക്ഷിയാണെന്ന് പറയപ്പെടുന്നു. കോര്‍ക്കിലെ എയർപോർട്ട് ബിസിനസ് പാർക്കിൽ പ്രവര്‍ത്തിക്കുന്ന ആള്‍ട്ടര്‍ ഡോമസ് ഫണ്ട് സര്‍വീസ് (അയർലൻഡ്) ലിമിറ്റഡ് എന്ന രാജ്യാന്തര കമ്പനിയില്‍ സീനിയർ മാനേജർ ആയി ജോലി ചെയ്യുകയായിരുന്നു ദീപ. ഏപ്രിലിൽ ആണ് ജോലിയിൽ പ്രവേശിച്ചത്. ബെംഗളൂരു, നോയിഡ എന്നിവിടങ്ങളിലായി ഇന്‍ഫോസിസ്, അമികോര്‍പ്പ്, അപ്പക്‌സ് ഫണ്ട് സര്‍വീസ് തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളിൽ ദീപ ജോലി ചെയ്തിട്ടുണ്ട്.

മരിച്ച യുവതിയുടെ കുടുംബത്തെ സഹായിക്കുന്നതിന് കോര്‍ക്കിലെ ഇന്ത്യന്‍ കമ്മ്യൂണിറ്റി അംഗങ്ങളും വിവിധ മലയാളി സംഘടനകളുടെ ഭാരവാഹികളും ഇന്ത്യൻ എംബസി അധികൃതരുമായി ബന്ധപ്പെടുന്നുണ്ട്. നടപടി ക്രമീകരണങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു.

ഇന്തോ-പസഫിക് വ്യാപാര കൂട്ടായ്മയിലേയ്ക്കുള്ള അംഗത്വത്തിൽ ഒപ്പു വെച്ച് യുകെ ബിസിനസ് ആന്റ് ട്രേഡ് സ്റ്റേറ്റ് സെക്രട്ടറി കെമി ബാഡെനോക്ക്. ന്യൂസിലാന്റിൽ നടന്ന ട്രാൻസ്-പസഫിക് പങ്കാളിത്തത്തിനായുള്ള കരാറിലാണ് ബിസിനസ് ആന്റ് ട്രേഡ് സ്റ്റേറ്റ് സെക്രട്ടറി ഒപ്പുവച്ചത്. ഈ കരാർ ബ്രിട്ടീഷ് ബിസിനസുകളെ അര ബില്യൺ ആളുകൾ ഉള്ള വിപണിയിലേയ്ക്ക് എത്തിക്കും. ഓസ്‌ട്രേലിയ, ബ്രൂണെ, കാനഡ, ചിലി, ജപ്പാൻ, മലേഷ്യ, മെക്‌സിക്കോ, ന്യൂസിലാൻഡ്, പെറു, സിംഗപ്പൂർ, വിയറ്റ്‌നാം എന്നിവ ഉൾപ്പെടുന്ന ഈ കൂട്ടായ്മയിൽ 2018-ൽ അതിന്റെ രൂപീകരണത്തിന് ശേഷം ചേരുന്ന ആദ്യത്തെ പുതിയ അംഗമാണ് ബ്രിട്ടൻ. കൂട്ടായ്മയിൽ പ്രവേശിക്കുന്ന ആദ്യത്തെ യൂറോപ്യൻ രാഷ്ട്രം കൂടിയാണ് യുകെ.

ബ്രെക്‌സിറ്റിന് ശേഷമുള്ള ബ്രിട്ടന്റെ ഏറ്റവും വലിയ വ്യാപാര കരാറാണിത്. രണ്ട് വർഷത്തെ ചർച്ചകൾക്ക് ശേഷം മാർച്ചിൽ ഉണ്ടാക്കിയ കരാറിന്റെ ഔപചാരികമായ സ്ഥിരീകരണമാണ് ഇനി വരാനുള്ള ഒപ്പിടൽ. ബ്രിട്ടനും മറ്റ് 11 സിപിടിപിപി അംഗങ്ങളും ഇപ്പോൾ കരാർ അംഗീകരിക്കുന്നതിനുള്ള പ്രവർത്തനം ആരംഭിച്ചിരിക്കുകയാണ്. 2024 ന്റെ രണ്ടാം പകുതിയിൽ പുതിയ കരാർ പ്രാബല്യത്തിൽ വരുമെന്നാണ് വിശ്വസിക്കുന്നത്. പുതിയ കരാർ പ്രാബല്യത്തിൽ വരുമ്പോൾ 500 ദശലക്ഷത്തിലധികം ആളുകളുള്ള ഒരു വിപണിയിലേയ്ക്ക് ബ്രിട്ടീഷ് ബിസിനസ്സുകൾക്ക് പ്രവേശിക്കാൻ സാധിക്കുമെന്ന് സി‌പി‌ടി‌പി‌പി രാജ്യങ്ങളിലെ മന്ത്രിമാർക്കൊപ്പം കരാർ രൂപീകരിക്കുന്ന കെമി ബാഡെനോക്ക് പറഞ്ഞു.

കാനഡ, ചിലി, ജപ്പാൻ, മെക്സിക്കോ എന്നിവിടങ്ങളിലേയ്ക്ക് ക്ഷീര ഉത്പാദകർക്ക് കയറ്റുമതി അവസരങ്ങൾ ലഭിക്കും. അതേസമയം ബീഫ്, പന്നിയിറച്ചി, കോഴി ഉത്‌പാദിപ്പിക്കുന്നവർക്ക് മെക്സിക്കോയുടെ വിപണിയിൽ മികച്ച പ്രവേശനം ലഭിക്കുമെന്നും അധികൃതർ പറഞ്ഞു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എക്‌സ്‌പോർട്ട് ആന്റ് ഇന്റർനാഷണൽ ട്രേഡിന്റെ കണക്കനുസരിച്ച്, ഓസ്‌ട്രേലിയൻ അഹ്‌ഗ് ബൂട്ട്‌സ്, ന്യൂസിലാൻഡിൽ നിന്നുള്ള കിവി പഴങ്ങൾ, ചിലിയിൽ നിന്നുള്ള ബ്ലൂബെറി, കനേഡിയൻ മേപ്പിൾ സിറപ്പ് എന്നിവ പുതിയ കരാർ പ്രാബല്യത്തിൽ വരുമ്പോൾ യുകെ ഉപഭോക്താക്കൾക്ക് വിലകുറഞ്ഞതായി മാറും.

യോർക്ക്ഷെയറിലെ പോക്ക്ലിംഗ്ടണിലെ യോർക്ക് റോഡിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 19 -കാരനായ ഡ്രൈവർ കൊല്ലപ്പെട്ടു .അപകടത്തെ തുടർന്ന് ഒരാളെ ഗുരുതര പരുക്കുകളോടെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ജൂലൈ 14 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3 .30 നാണ് അപകടം സംഭവിച്ചത്. അപകടത്തെ തുടർന്ന് യോർക്ക് റോഡിലെ A1079 -ലേയ്ക്ക് എമർജൻസി സർവ്വീസുകൾ കുതിച്ചെത്തിയിരുന്നു. മൂന്നു വാഹനങ്ങൾ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.

കൗമാരക്കാരനായ ഡ്രൈവറെ ആദ്യം നിസ്സാര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു എന്ന് ഹംബർസൈഡ് പോലീസ് പറഞ്ഞു. എന്നാൽ ഞായറാഴ്ച യുവാവ് മരിച്ചതായി പോലീസ് വക്താവ് വെളിപ്പെടുത്തി. സിൽവർ മിനി വൺ, കറുത്ത ഫോർഡ് ഫിയസ്റ്റ, നീല ഫോർഡ് ടൂർണേയോ എന്നീ വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്.

സംഭവത്തിന് ദൃക്സാക്ഷികളോ, അപകടം നടന്ന സമയത്തെ സിസിടിവി ദൃശ്യങ്ങളോ, അന്വേഷണത്തെ സഹായിക്കുന്ന വിവരങ്ങളോ ഉള്ളവർ മുന്നോട്ടുവരണമെന്ന് പോലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യുഎസിൽ കാർ അപകടത്തിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട് അർജൻറീന സൂപ്പർതാരം ലയണൽ മെസ്സി. കഴിഞ്ഞ ദിവസം ഫ്ലോറിഡയിലെ ഫോർട്ട് ലൗഡർഡേയിലായിരുന്നു സംഭവം. ഫ്ലോറിഡ സ്റ്റേറ്റ് പൊലീസിൻെറ അകമ്പടിയോടെ സഞ്ചരിച്ച മെസ്സിയുടെ കാർ ഒരു ജംഗ്ഷനിൽ ട്രാഫിക് ലൈറ്റ് ചുവപ്പ് കത്തിയിട്ടും മുന്നോട്ട് പോവുകയായിരുന്നു. ഈ സമയം മറുവശത്തുനിന്ന് വാഹനങ്ങൾ കുതിച്ചെത്തിയെങ്കിലും അതിലെ ഡ്രൈവർമാരുടെ സമയോജിതമായി ഇടപെടൽ വൻ അപകടമാണ് ഒഴിവാക്കിയത്.

മെസ്സിയുടെ വാഹനം മുന്നോട്ടു തിരിഞ്ഞ് ഇടത്തേയ്ക്ക് എടുത്തപ്പോൾ സൈറൺ മുഴക്കി പോലീസ് വാഹനവും മുന്നോട്ട് എടുത്തിരുന്നു. സൈറൺ കേട്ട് മറുവശത്തു വന്ന വാഹനങ്ങൾ വേഗത കുറച്ചതും അപകടം ഒഴിവാക്കാൻ കാരണമായി. അതേസമയം 36 കാരനായ മെസ്സിയാണോ കാർ ഓടിച്ചത് എന്ന കാര്യത്തിൽ ഇനിയും വ്യക്തതയില്ല. എന്നാൽ അദ്ദേഹം കാറിൽ ഉണ്ടായിരുന്നതായി കരുതുന്നു. ഏഴ് തവണ ബാലൺ ഡി ഓർ ജേതാവായ ഇദ്ദേഹം ജൂലൈ 21 ന് ലീഗ് കപ്പിൽ അരങ്ങേറ്റം കുറിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലോക ജനശ്രദ്ധ നേടിയിരിക്കുകയാണ് ഇന്ത്യയിലെ തക്കാളിയുടെ ഉയർന്ന വില. ഇന്ത്യൻ വീടുകളിലെ നിത്യോപയോഗ സാധനമായ തക്കാളിയുടെ വില കഴിഞ്ഞ രണ്ടാഴ്ചയായി കുത്തനെ ഉയരുകയാണ്. നിലവിൽ ഇന്ത്യയുടെ ചില ഭാഗങ്ങളിൽ കിലോയ്ക്ക് ഏകദേശം 200 രൂപ (£2; $3) ആണ് തക്കാളിയുടെ വില. കിലോയ്ക്ക് 40-50 രൂപയിൽ നിന്നാണ് കുത്തനെ ഉള്ള ഈ വിലക്കയറ്റം ഉണ്ടായിരിക്കുന്നത്. തക്കാളിയുടെ വിലക്കയറ്റം മൂലം വിൽപനക്കാർ സംരക്ഷണം നൽകാൻ ആളുകളെ ഏർപ്പെടുത്തുക പോലും ചെയ്ത സംഭവം ഇന്ത്യയിൽ പലയിടത്തും റിപ്പോർട്ട് ചെയ്യുകയുണ്ടായി.

ഇതിന് പിന്നാലെ പ്രമുഖ അമേരിക്കൻ ബഹുരാഷ്ട്ര കമ്പനിയായ മക്‌ഡൊണാൾഡ്സ് ഇന്ത്യയിലെ വടക്ക് കിഴക്കൻ ഭാഗങ്ങളിലെ ഒട്ടുമിക്ക ഔട്ട്‌ലെറ്റുകളിലെയും മെനുവിൽ നിന്ന് തക്കാളി എടുത്ത് മാറ്റിയതായി അറിയിച്ചിരിക്കുകയാണ്. ഇന്ത്യയിലെ ജനസംഖ്യയിൽ ഭൂരിഭാഗവും ഇടത്തരം, താഴ്ന്ന വിഭാഗങ്ങളിൽ പെട്ടവരാണ് അതുകൊണ്ടുതന്നെ കുതിച്ചുയരുന്ന വിലകൾ ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിച്ചിരിക്കുന്നത്.

പൂനെയിൽ, 250 ഗ്രാം തക്കാളിയുടെ വിലയെച്ചൊല്ലിയുള്ള തർക്കത്തിൽ ഒരു പച്ചക്കറി വിൽപ്പനക്കാരൻ ഒരു ഉപഭോക്താവിന്റെ മുഖത്ത് വെയ്റ്റിംഗ് സ്കെയിൽ കൊണ്ട് അടിച്ച സംഭവം വരെ ഉണ്ടായി. ഇന്ത്യയിലെ ഏറ്റവും വിശുദ്ധ നഗരമായ വാരണാസിയിൽ വിൽപ്പനക്കാരൻ തന്റെ കടയിൽ തക്കാളിയുടെ വിലയെച്ചൊല്ലി ആളുകൾ വിലപേശുന്നത് തടയാൻ തടയാൻ രണ്ട് സുരക്ഷാ ജീവനക്കാരെ വാടകയ്‌ക്കയ്‌ക്കെടുത്തത് വൻ വാർത്താ ശ്രദ്ധ നേടിയിരുന്നു. ആളുകൾ വയലുകളിൽ നിന്ന് തക്കാളി മോഷ്ടിക്കുകയും തക്കാളി കയറ്റിയ ട്രക്കുകൾ തട്ടിയെടുക്കുകയും ചെയ്യുന്നതായുമുള്ള റിപ്പോർട്ടുകളുമുണ്ട്. മോശം കാലാവസ്ഥ വിളകളുടെ നാശനഷ്ടത്തിന് കാരണമായെന്നും കുതിച്ചുയരുന്ന വില ‘താത്കാലിക പ്രശ്‌നമാണ്’ എന്നും വരും മാസങ്ങളിൽ വില കുറയുമെന്നും സർക്കാർ അറിയിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഹെർപ്പസ് ബാധിച്ച് രണ്ട് അമ്മമാർ മരിച്ച സംഭവത്തിൽ എൻഎച്ച്എസ് ട്രസ്റ്റിന് രൂക്ഷവിമർശനം. ഈസ്റ്റ് കെന്റ് ഹോസ്പിറ്റൽസ് ട്രസ്റ്റ് നടത്തുന്ന ആശുപത്രികളിൽ സിസേറിയൻ നടത്തിയതിന് ശേഷം ആറാഴ്ചത്തെ ഇടവേളയിൽ കിം സാംപ്‌സൺ (29) സാമന്ത മുൽക്കാഹിയ (32) എന്നിവർ മരിച്ച സംഭവത്തിലാണ് ട്രസ്റ്റിനെതിരെ കൊറോണർ വിമർശനം ഉന്നയിച്ചത്. രണ്ട് സ്ത്രീകളെയും ഓപ്പറേഷൻ ചെയ്തത് ഒരേ സർജൻ ആണ്. എന്നാൽ ഇയാൾ അണുബാധയുടെ ഉറവിടമാകാൻ സാധ്യതയില്ലെന്ന് കൊറോണർ കണ്ടെത്തി. അതേസമയം, ഒരു കേസിൽ ആന്റിവൈറൽ മരുന്നുകൾ വേഗത്തിൽ നൽകിയിരുന്നെങ്കിൽ ജീവൻ രക്ഷിക്കാൻ കഴിയുമായിരുന്നെന്നും അവർ പറഞ്ഞു.

2018 ലാണ് കേസിന് ആസ്പദമായ സംഭവം. 2018 മെയ് മാസത്തിൽ മാർഗേറ്റിലെ ക്വീൻ എലിസബത്ത് ദ ക്വീൻ മദർ ഹോസ്പിറ്റലിൽ വെച്ച് സാംപ്‌സൺ ആൺകുഞ്ഞിന് ജന്മം നൽകി. വീട്ടിൽ എത്തിയെങ്കിലും ആരോഗ്യനില വഷളായതിനാൽ കുറച്ച് ദിവസങ്ങൾക്ക് ശേഷം അവരെ വീണ്ടും പ്രസവ വാർഡിൽ പ്രവേശിപ്പിച്ചു. വളരെ ഗുരുതരമായ ബാക്ടീരിയൽ സെപ്‌സിസ് ബാധിച്ചതായി ഡോക്ടർമാർ കണ്ടെത്തി ആൻറിബയോട്ടിക്കുകൾ നൽകി. സൗത്ത് ലണ്ടനിലെ കിംഗ്‌സ് കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മെയ്‌ 22 ന് മരിച്ചു. ആ വർഷം ജൂലൈയിൽ, ആഷ്‌ഫോർഡിലെ വില്യം ഹാർവി ഹോസ്പിറ്റലിൽ വച്ച് ഇതേ വൈറസ് കാരണമുണ്ടായ അണുബാധ മൂലമാണ് മുൽകാഹി മരിച്ചത്.

ഹെർപ്പസ് മൂലമുള്ള മരണങ്ങൾ അപൂർവമാണെന്ന് കൊറോണർ പറഞ്ഞു. എന്നാൽ പ്രസവശേഷം ഇത് ബാധിക്കുകയാണെങ്കിൽ മാരകമാകുമെന്ന് അവർ പറഞ്ഞു. ഇൻക്വസ്റ്റ് അവസാനിക്കുന്നത് വരെ കൂടുതൽ പ്രതികരിക്കാൻ കഴിയില്ലെന്നാണ് ഈസ്റ്റ് കെന്റ് ഹോസ്പിറ്റൽസ് എൻഎച്ച്എസ് വക്താവ് പറഞ്ഞത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഡിസ്പോസിബിൾ വെയ്പ്പുകൾ മാലിന്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നതായി കണ്ടെത്തി ഇംഗ്ലണ്ടിലെയും വെയിൽസിലെയും പ്രാദേശിക കൗൺസിലുകൾ. ഇവ കുട്ടികളെ ആകർഷിക്കുന്നതായും വിദഗ്ദ്ധ സംഘം ചൂണ്ടിക്കാട്ടി. ഓരോ ആഴ്ചയും 1.3 മില്യൺ വെയ്പ്പുകൾ വലിച്ചെറിയപ്പെടുന്നുണ്ടെന്നും 2024 ഓടെ ഇവ നിരോധിക്കണമെന്നും അധികൃതർ പറയുന്നു. എൽഫ്‌ബാർ, ലോസ്റ്റ് മേരി തുടങ്ങിയ ഒറ്റത്തവണ ഉപയോഗിക്കുന്ന ചൈനീസ് ബ്രാൻഡുകൾക്ക് നിലവിൽ വൻ ജനപ്രീതിയാണ് ഉള്ളത്. അതേസമയം പുകവലി ഉപേക്ഷിക്കുന്നവരെ വെയ്പ്പുകൾ സഹായിക്കുമെന്നും ഇവ റീസൈക്കിൾ ചെയ്യാമെന്നും യുകെ വെയ്പ്പിംഗ് അസോസിയേഷൻ പറഞ്ഞു.

 

ഒരു ഡിസ്പോസിബിൾ വെയ്‌പ്പിൽ നിക്കോട്ടിൻ അടങ്ങിയ നീരാവിയുടെ നൂറുകണക്കിന് പഫുകളാണ് ഉള്ളത്. പലപ്പോഴും പഴങ്ങളുടെയോ മധുരപലഹാരങ്ങളുടെയോ വർണ്ണാഭമായ പാക്കേജുകളിൽ ലഭ്യമാകുന്ന ഇവ ശൂന്യമാകുമ്പോൾ വലിച്ചെറിയപ്പെടുന്നതാണ് സാധാരണയായി കണ്ടു വരുന്നത്. പാഡുകളോ ദ്രാവകമോ ഉപയോഗിച്ച് വീണ്ടും നിറയ്‌ക്കുന്ന പരമ്പരാഗത വെയ്പ്പുകളേക്കാളും ഇ-സിഗരറ്റുകളേക്കാളും ഇവ ഉപയോഗിക്കാൻ എളുപ്പമാണ്.ഡിസ്പോസിബിൾ വെയ്പ്പിൽ ലിഥിയം ബാറ്ററി ഉള്ളതിനാൽ ഇതുമൂലം തീപിടുത്തത്തിനുള്ള സാധ്യതയും കുറവല്ല.

ഏകദേശം 300 മില്ല്യൺ ഇ-സിഗരറ്റുകൾ (ഡിസ്പോസിബിളും സാധാരണയും ഉൾപ്പെടെ) കഴിഞ്ഞ വർഷം യുകെയിൽ വിറ്റഴിക്കപ്പെട്ടതായി ഗവേഷണ സ്ഥാപനമായ നീൽസെൻഐക്യുവിൽ നിന്നുള്ള കണക്കുകൾ സൂചിപ്പിക്കുന്നു. തങ്ങൾ വെയ്പ്പുകൾക്ക് എതിരല്ല എന്നും പുകവലി ഉപേക്ഷിക്കാൻ ശ്രമിക്കുന്നവരെ ഇവ സഹായിക്കുന്നുണ്ടെന്നും കൗൺസിലുകൾ പറഞ്ഞു. യുകെയിൽ 18 വയസ്സിന് താഴെയുള്ളവർ

Copyright © . All rights reserved