ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യു കെ :- വില്യം രാജകുമാരനും ഭാര്യ കെയ്റ്റും മൂന്ന് മക്കളും നിലവിലെ താമസസ്ഥലമായ വെസ്റ്റ് ലണ്ടനിലെ കെൻസിങ്ടൻ പാലസിൽ നിന്നും രാജ്ഞിയുടെ വിൻഡ്സർ എസ്റ്റേറ്റിലെ അഡിലെയ് ഡ് കോട്ടേജിലേക്ക് താമസം മാറ്റുവാൻ തീരുമാനമായിരിക്കുകയാണ്. വിൻഡ്സർ കാസ്റ്റിലിൽ നിന്നും ഏകദേശം 10 മിനിറ്റ് നടക്കാനുള്ള ദൂരം മാത്രമാണ് ഇവരുടെ കോട്ടേജിലേക്ക് ഉള്ളത്. ജോർജ്, ഷാർലറ്റ്, ലൂയിസ് എന്നീ ഈ മൂന്ന് മക്കളെയും പ്രശസ്തമായ ലാംബ്രൂക് സ്കൂളിൽ ചേർക്കാനും ദമ്പതികൾ തീരുമാനിച്ചതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കുട്ടികൾക്ക് സാധാരണ ജീവിതം അനുഭവവേദ്യമാക്കുന്നതിനാണ് ഇത്തരമൊരു നീക്കം എന്നാണ് ദമ്പതികൾ വ്യക്തമാക്കിയത്. കഴിഞ്ഞവർഷം മുതൽ തന്നെ ഇത്തരം ഒരു നീക്കം ഇവർ തീരുമാനിച്ചിരുന്നതായി ഈ സെപ്റ്റംബർ മുതൽ കുട്ടികൾ സ്കൂളിൽ പോയി തുടങ്ങുമെന്നും രാജകുടുംബ അധികൃതർ സൂചിപ്പിച്ചു. 2007 മുതൽ ഇവർ കെൻസിങ്ടൻ കൊട്ടാരത്തിൽ ആയിരുന്നു താമസിച്ചിരുന്നത്. കുട്ടികളുടെ വളർച്ചയെ പരിഗണിച്ചാണ് ഇത്തരം ഒരു നീക്കം എന്നാണ് രാജകുടുംബാധികൃതരും വ്യക്തമാക്കുന്നത്.
രാജ്ഞിയുടെ വസതിയോട് അടുത്തുള്ള വില്യം രാജകുമാരന്റെ താമസം ഇരുവരും തമ്മിലുള്ള അടുത്ത ബന്ധത്തെ സൂചിപ്പിക്കുന്നതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. പൊതുജന ശ്രദ്ധയിൽ നിന്നും മാധ്യമങ്ങളിൽ നിന്നും വിട്ടു കുട്ടികൾക്ക് ഒരു സാധാരണ ജീവിതം ലഭ്യമാക്കാനും ഇവർക്ക് ഇവിടെ സാധിക്കും. അധികം സൗകര്യങ്ങളൊന്നും ഇല്ലാത്ത അഡിലെയ്ഡ് കോട്ടേജ് തിരഞ്ഞെടുക്കാനുള്ള ദമ്പതികളുടെ തീരുമാനവും ശ്രദ്ധേയമാണ്. 1831ൽ വില്യം നാലാമന്റെ ഭാര്യയായ അഡിലെയ്ഡ് രാജ്ഞിക്ക് വേണ്ടിയാണ് ഈ കോട്ടേജ് നിർമ്മിച്ചത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ : ‘ഹോളി ഗ്രെയ്ൽ’ പരിശോധന വിജയിച്ചാൽ യുകെയിൽ പത്തിലൊന്ന് ക്യാൻസർ മരണത്തെ തടയാനാകുമെന്ന് റിപ്പോർട്ടുകൾ. രോഗലക്ഷണങ്ങൾ കാണിക്കുന്നതിന് മുമ്പ് 50 ലധികം തരം ക്യാൻസറുകൾ കണ്ടെത്തുന്നത് ലക്ഷ്യമിട്ടുള്ള പരിശോധനയുടെ ലോകത്തിലെ തന്നെ ആദ്യ പരീക്ഷണമാണ് ഇപ്പോൾ ഹെൽത്ത് സർവീസ് നടത്തുന്നത്. ഇതുവരെ ഫലങ്ങളൊന്നും ലഭിച്ചിട്ടില്ലെങ്കിലും, ഇതിന് ‘വലിയ’ സാധ്യതയുണ്ടെന്ന് ഗവേഷകർ വിശ്വസിക്കുന്നു. ‘ഹോളി ഗ്രെയ്ൽ’ പരിശോധനയ്ക്ക് ഏകദേശം 10 ശതമാനം കാൻസർ മരണങ്ങൾ തടയാൻ കഴിയുമെന്നാണ് വിദഗ്ദർ പറയുന്നത്. യുകെയിൽ പ്രതിവർഷം 167,000 പേർക്കും, ഒരു ദിവസം ഏകദേശം 460 പേർക്കും രോഗം തടയാൻ കഴിയുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ മുന്നേറ്റത്തിന് പ്രതിവർഷം 16,000 പേരുടെ ജീവൻ രക്ഷിക്കാനാകും.
ട്രയലിൽ പങ്കെടുക്കുന്ന നൂറുകണക്കിനാളുകളെ പരിശോധനയുടെ ഫലമായി ഒരു സ്കാൻ അല്ലെങ്കിൽ കൊളോനോസ്കോപ്പിക്കായി ഇതിനകം റഫർ ചെയ്യുന്നുണ്ട്. റഫർ ചെയ്തവരിൽ പകുതിയോളം പേർക്കും ക്യാൻസർ വരാൻ സാധ്യതയുണ്ടെന്നാണ് കരുതുന്നത്. പരീക്ഷണം വിജയകരമാണെന്ന് തെളിയുകയാണെങ്കിൽ, 2024-ൽ തന്നെ ഒരു ദശലക്ഷത്തിലധികം ആളുകളിലേക്ക് പരീക്ഷണം വ്യാപിപ്പിക്കും. യുകെയിലുടനീളം ഈ പരിശോധന ലഭ്യമാക്കുകയും, 50-നും 79-നും ഇടയിൽ പ്രായമുള്ള 18 ദശലക്ഷം മുതിർന്നവർക്ക് വാഗ്ദാനം ചെയ്യും.
കോവിഡിന് ശേഷമുള്ള ക്യാൻസർ റഫറലുകളിൽ ഈ മാസം ചോർന്ന ഡാറ്റ കാണിക്കുന്നത് അർബുദമാണെന്ന് സംശയിക്കപ്പെടുന്ന 10,000-ത്തിലധികം ആളുകൾ ചികിത്സയ്ക്കായി കാത്തിരിക്കുകയാണെന്നാണ്. എന്നാൽ പരീക്ഷണം സാധ്യമാകുമ്പോഴേക്കും ഈ സ്ഥിതി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലണ്ടനിലെ കിംഗ്‌സ് കോളേജിൽ നിന്നുള്ള ട്രയലിന്റെ മൂന്ന് പ്രധാന അന്വേഷകരിൽ ഒരാളായ പ്രൊഫസർ പീറ്റർ സാസിയേനിയുടെ വാക്കുകൾ ഇങ്ങനെ: ‘കാൻസർ ബാധിച്ച് മരിക്കുന്നവരുടെ എണ്ണം ഗണ്യമായി കുറയ്ക്കുന്നതിനുള്ള ഈ രക്തപരിശോധനയുടെ സാധ്യത വളരെ വലുതാണ്. ക്യാൻസർ കണ്ടെത്തുന്ന രീതിയിൽ ഇത് വിപ്ലവം സൃഷ്ടിക്കുന്നു. കാരണം മിക്ക രോഗികളും നിലവിൽ രോഗലക്ഷണങ്ങൾ വികസിച്ചതിന് ശേഷമാണ് രോഗനിർണയം നടത്തുന്നത്.’
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
മാഞ്ചസ്റ്റർ : ജന്മദിനത്തിന് ഒരാഴ്ച മാത്രം ബാക്കി നിൽക്കെ ഫ്ലാറ്റിൽ യുവതിയെ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി. മാഞ്ചസ്റ്റർ സ്വദേശിനി ലിനോർ ഒബ്രിയനെ (22) യാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച വാട്‌സൺ സ്ട്രീറ്റിൽ വെച്ചാണ് കുത്തേറ്റത്. ഗ്രേറ്റ് നോർത്തേൺ ടവർ അപ്പാർട്ട്‌മെന്റ് ബ്ലോക്കിനുള്ളിൽ വെച്ച് കുത്തേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. അടുത്തയാഴ്ച 23-ാം ജന്മദിനം ആഘോഷിക്കാനിരിക്കെയായിരുന്നു ഈ അപ്രതീക്ഷിത വേർപ്പാട്.
സംഭവത്തെ തുടർന്ന് പോലീസിനെ അറിയിക്കുകയും എലിനോറിനെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും ചെയ്തു. ആക്രമണത്തിന്റെ പേരിൽ 44 കാരനായ ഒരാളെ സംഭവസ്ഥലത്ത് വെച്ച് തന്നെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ദേഹോപദ്രവം ഏൽപ്പിക്കുക എന്ന ഉദ്ദേശത്തോടെ മുറിവേൽപ്പിച്ചതിന് സെക്ഷൻ 18 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ പ്രതിയായ വാട്‌സൺ സ്ട്രീറ്റ് സ്വദേശി കെവിൻ മാനിയനെ വെള്ളിയാഴ്ച മാഞ്ചസ്റ്റർ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
എനർജി ബില്ലിലെ കുതിച്ചു കയറ്റം സാധാരണ ജനങ്ങളുടെ ഉറക്കം കെടുത്താൻ തുടങ്ങിയിട്ട് വളരെ നാളുകളായി. അല്പം ശ്രദ്ധിച്ചാൽ ഊർജ്ജബില്ലുകളിൽ സാരമായ കുറവ് വരുത്താനുള്ള പദ്ധതി യുകെയിൽ ഉടൻ നടപ്പിൽ വരും. തിരക്കേറിയ സമയങ്ങളിൽ വൈദ്യുതി ഉപയോഗം വെട്ടി കുറച്ചാൽ വൈദ്യതി ലാഭിക്കാനുള്ള പദ്ധതി രണ്ടാഴ്ചക്കുള്ളിൽ പ്രഖ്യാപിക്കും എന്നുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു.
പീക്ക് ടൈമിൽ വാഷിംഗ് മെഷീൻ ഉപയോഗിക്കുകയോ പാചകം ചെയ്യുകയോ പോലുള്ള കൂടുതൽ വൈദ്യുതി ഉപയോഗിക്കേണ്ട പ്രവർത്തനങ്ങൾ ഒഴിവാക്കിയാൽ പുതിയ പദ്ധതിയുടെ ഭാഗമായി പണം ലഭിക്കാൻ സാധിക്കും. സ്മാർട്ട് മീറ്ററുകൾ ഉള്ള വീടുകൾക്കാണ് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. വൈകിട്ട് 5 മുതൽ 8 മണി വരെയുള്ള സമയത്ത് പരമാവധി വൈദ്യുതി ഉപയോഗം കുറയ്ക്കാൻ ജനങ്ങളെ പ്രേരിപ്പിക്കാൻ പുതിയ പദ്ധതിക്ക് കഴിയും എന്നാണ് വിലയിരുത്തപ്പെടുന്നത്. തങ്ങളുടെ ഉപയോഗം ഗണ്യമായി വെട്ടി കുറച്ച ഉപഭോക്താക്കൾക്ക് ഒക്ടോപസ് എനർജി ഇൻസെന്റീവ് വാഗ്ദാനം ചെയ്തതിന് മികച്ച പ്രതികരണം ആണ് നേരത്തെ ലഭിച്ചത്.
ലിസ മാത്യു, മലയാളം ന്യൂസ് ടീം
യു കെ :- ഡയാന രാജകുമാരിയുടെ മരണം ബ്രിട്ടനെ വീണ്ടും പിടിച്ചുലയ്ക്കുമോ ? രാജകുമാരി തന്റെ മരണം കാറപകടത്തിലൂടെ നടക്കുമെന്നുള്ള ഭയം അഭിഭാഷകനായിരുന്ന ലോർഡ് മിഷ്കോണിനോട് പോലീസിന് നൽകിയിരുന്നു . എന്നാൽ ഈ രേഖകൾ വളരെ വൈകിയാണ് പാരീസിലെ അന്വേഷണ ഉദ്യോഗസ്ഥരുടെ കൈയ്യിലെത്തിയത് എന്നതാണ് പുതിയ വിവാദങ്ങൾ കാരണമായിരിക്കുന്നത്. തന്റെ മരണം കാറപകടത്തിലൂടെ സംഭവിക്കുമെന്ന് ഡയാന രാജകുമാരിക്ക് ഭയമുണ്ടായിരുന്നതായും എന്നാൽ ഇത് സംബന്ധിച്ച് മരണശേഷം ഉടൻതന്നെ ഫ്രഞ്ച് ഉദ്യോഗസ്ഥർക്ക് ആവശ്യമായ വിവരങ്ങൾ കൈമാറിയില്ല എന്നതാണ് പുതിയ ആരോപണം.
മരണം നടന്ന 25 വർഷമായതിന്റെ വാർഷികത്തോടനുബന്ധിച്ച് ചാനൽ 4 ൽ ആരംഭിക്കുന്ന ഡോക്കുമെന്ററിയോട് അനുബന്ധിച്ചാണ് പുതിയ വിവാദങ്ങൾ ഉണ്ടായിരിക്കുന്നത്. ഇത്തരത്തിൽ ഒരു കുറുപ്പിനെ സംബന്ധിച്ച് ഡയാനയുടെ സഹോദരങ്ങൾ പോലും ഒരു പതിറ്റാണ്ട് കഴിഞ്ഞാണ് അറിഞ്ഞതെന്നും, മക്കൾക്കും ഇത് സംബന്ധിച്ച് യാതൊരു അറിവും ഉണ്ടായിരുന്നില്ലെന്നും ആണ് ഡോക്യുമെന്ററി വ്യക്തമാക്കുന്നത്. അഭിഭാഷകന്റെ കുറ്റം അല്ലെന്നും അഭിഭാഷകൻ മരണശേഷം ഉടൻതന്നെ ഈ കുറിപ്പ് സംബന്ധിച്ച് ഉദ്യോഗസ്ഥരോട് വിവരം അറിയിച്ചതാണെന്നും ആണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ഡോക്യുമെന്ററി പുതിയ വിവാദങ്ങൾ സൃഷ്ടിക്കും എന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. 2006ൽ മെട്രോപൊളിറ്റൻ ചീഫ് ആയിരുന്ന ലോർഡ് സ്റ്റീവൻസ് അപകടത്തെ സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തുകയും, അങ്ങനെയാണ് വില്യം രാജകുമാരനും ഹാരി രാജകുമാരനും ഉൾപ്പെടെ വിവരങ്ങൾ കൂടുതൽ അറിയുകയും ചെയ്യുന്നത്. ഓപ്പറേഷൻ പേജറ്റ് എന്ന പേരിട്ടിരുന്ന ഈ അന്വേഷണത്തിൽ ഇത് ഒരു അപകടമരണം ആണെന്നാണ് സ്ഥിരീകരിക്കപ്പെട്ടത്.
കോവിഡ് ബാധിച്ചവരിൽ ഏതൊക്കെ രീതിയിലുള്ള പാർശ്വഫലങ്ങളാണ് സമീപഭാവിയിൽ ഉണ്ടാകുന്നത് എന്നതിനെക്കുറിച്ചുള്ള പഠനങ്ങൾ പുരോഗമിക്കുകയാണ് . ലോങ്ങ് കോവിഡ് കുട്ടികളിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളായി മാറുന്നതായുള്ള റിപ്പോർട്ടുകൾ കടുത്ത ആശങ്കയാണ് ഉളവാക്കിയിരിക്കുന്നത്. കാർഡിഫിൽ നിന്നുള്ള പത്ത് വയസ്സുകാരിയായ ലിബിയ കോവിഡ് പിടിപെട്ട് ആറുമാസത്തിനു ശേഷവും നടക്കാനും സംസാരിക്കാനും ബുദ്ധിമുട്ട് അനുഭവിക്കുന്നതായുള്ള വാർത്ത കുട്ടികളിലെ ലോങ്ങ് കോവിഡ് മൂലമുള്ള ഗുരുതര പ്രശ്നങ്ങളിലേയ്ക്കാണ് വിരൽ ചൂണ്ടുന്നത് .
ഫെബ്രുവരിയിലാണ് ലിബിയയ്ക്ക് കോവിഡ് പിടിപെട്ടത്. എന്നാൽ ആറുമാസത്തിന് ശേഷവും കടുത്ത ക്ഷീണം, നിരന്തരമായ തലവേദന എന്നിവയിൽ നിന്ന് അവൾ വിമുക്തയായിട്ടില്ല. ഇപ്പോഴും നടക്കാൻ ബുദ്ധിമുട്ടുള്ള ലിബിയ വീൽചെയർ ഉപയോഗിക്കുകയാണ്. ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുകൾ പ്രകാരം യുകെയിൽ 2 മുതൽ 11 വയസ്സുവരെ പ്രായമുള്ളവരിൽ 0.6 ശതമാനം കുട്ടികൾക്ക് ലോങ് കോവിഡ് ബാധിച്ചിട്ടുണ്ട്.
ലണ്ടൻ: അഞ്ച് വയസ്സുള്ളപ്പോൾ മുതൽ എല്ലാ ദിവസവും രാജ്ഞി ജാം സാൻഡ്‌വിച്ച് കഴിക്കാറുണ്ടെന്ന വെളിപ്പെടുത്തലുമായി മുൻ ഷെഫ്. 15 വർഷക്കാലം എലിസബത്ത് രാജ്ഞിയുടെ സ്വകാര്യ ഷെഫായിരുന്ന ഡാരൻ മക്ഗ്രാഡിയാണ് തന്റെ യുട്യൂബ് ചാനലിലൂടെ ഈ വിവരം പുറത്തുവിട്ടത്. ഡയാന രാജകുമാരിയുടെയും വില്യമിന്റെയും ഹാരിയുടെയും ഷെഫ് ആയിരുന്നു ഡാരൻ. 226,000 സബ്‌സ്‌ക്രൈബർമാരുള്ള തന്റെ യൂട്യൂബ് ചാനലിലാണ് ഡാരൻ വീഡിയോ പോസ്റ്റ് ചെയ്‍തത്.
രാജകീയ പാചകക്കുറിപ്പുകളാണ് അദ്ദേഹം പങ്കിട്ടത്. കൊട്ടാരത്തിലെ ചായയെപറ്റിയും സാൻഡ്‌വച്ചുകളെ കുറിച്ചും അദ്ദേഹം പറഞ്ഞു. ഒപ്പം, ചെറുപ്പം മുതൽ കൊട്ടാരത്തിൽ ജോലി ചെയ്തിരുന്ന ഷെഫ്, 6,000 പേർ പങ്കെടുക്കുന്ന ഗാർഡൻ പാർട്ടികളെക്കുറിച്ച് വിവരിച്ചു. ചായയോടൊപ്പമാണ്
രാജ്ഞി ഈ സാൻഡ്‌വിച്ച് കഴിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഗ്രേറ്റർ മാഞ്ചസ്റ്റർ: ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ലിവർപൂൾ സ്വദേശിയായ ലൂയിസ് ജോൺസ് (23) ആണ് പിടിയിലായത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വിചാരണയ്ക്കായി സെപ്റ്റംബർ ഒന്നിന് മാഞ്ചസ്റ്റർ ക്രൗൺ കോടതിയിൽ ഹാജരാക്കും. ബുധനാഴ്ച വൈകുന്നേരം ടേംസൈഡിലായിരുന്നു കേസിനാസ്പദമായ സംഭവം. കളിച്ചുകൊണ്ടിരിക്കുന്ന പെൺകുട്ടിയെയാണ് പ്രതി തട്ടിക്കൊണ്ടുപോയത്. വനമേഖലയിൽ വച്ചാണ് ആക്രമണം നടന്നതെന്ന് പൊലീസ് പറയുന്നു.
പീഡനത്തിനിരയായെങ്കിലും പെൺകുട്ടി കുടുംബവുമായി വീണ്ടും ഒന്നിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. പെൺകുട്ടിയ്ക്കും കുടുംബത്തിനും ഉദ്യോഗസ്ഥർ തുടർന്നും പിന്തുണ നൽകുന്നതായി ഗ്രേറ്റർ മാഞ്ചസ്റ്റർ പോലീസ് അറിയിച്ചു. യുവാവിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടിരുന്നു.
അന്വേഷണത്തിൽ സഹായിച്ച പൊതുജനങ്ങൾക്ക് ഉദ്യോഗസ്ഥർ നന്ദി പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റിലായ 35കാരനെ കൂടുതൽ അന്വേഷണമില്ലാതെ വിട്ടയച്ചിട്ടുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രി ആരായിരിക്കും? ബോറിസ് ജോൺസൺ രാജി സമർപ്പിച്ചതിന് തുടർന്ന് നടന്ന ആദ്യഘട്ട തെരഞ്ഞെടുപ്പ് പ്രക്രിയയിൽ റിഷി സുനകും ലിസ് ട്രസുമാണ് മത്സര രംഗത്തുള്ളത്. ആദ്യഘട്ടത്തിൽ മുന്നിട്ടുനിന്നിരുന്നത് റിഷി സുനക് ആയിരുന്നു. എന്നാൽ നിലവിൽ ലിസ് ട്രസിനാണ് സാധ്യത എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
എന്നാൽ പ്രധാനമന്ത്രി സ്ഥാനത്തേയ്ക്കുള്ള നിലവിലെ പിന്തുണകൾ അവസാന നിമിഷം മാറിമറിഞ്ഞേക്കാമെന്നുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. മുൻ മന്ത്രിയായ മൈക്കിൾ ഗോവ് ഇന്ന് റിഷി സുനകിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് വന്നു . തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ കെമി ബാഡെനോക്കിന് ആയിരുന്നു മിസ്റ്റർ ഗോവ് പിന്തുണച്ചിരുന്നത്. എന്നാൽ കുതിച്ചുയരുന്ന ജീവിത ചിലവും വിലക്കയറ്റവും കൈകാര്യം ചെയ്യാനുള്ള ലിസ് ട്രസിന്റെ പദ്ധതികളിൽ സംശയം പ്രകടിപ്പിച്ചു കൊണ്ടാണ് ഗോവ് പരസ്യ പിന്തുണ റിഷി സുനകിന് നൽകിയിരിക്കുന്നത്. ദേശീയ ഇൻഷുറൻസ് വെട്ടികുറയ്ക്കുന്നത് സമ്പന്നർക്ക് അനുകൂലമാണെന്നതാണ് ട്രസിനെ വിമർശിച്ചു കൊണ്ട് ഗോവ് അഭിപ്രായപ്പെട്ടത്. അതുപോലെതന്നെ കോർപ്പറേഷൻ നികുതിയിലെ മാറ്റങ്ങൾ ചെറുകിട സംരംഭകരേക്കാൾ കൂടുതൽ വൻകിട ബിസിനസുകാർക്കാണ് പ്രയോജനം ലഭിക്കുക എന്ന വിമർശനവും അദ്ദേഹം ഉന്നയിച്ചു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ന്യൂയോർക്ക് : ഐഎസ് തലവൻ എൽഷഫീ എൽ ഷെയ്ഖ് (34) ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടു. ബന്ദിയാക്കൽ, യുഎസ് പൗരന്മാരെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയതിനും തീവ്രവാദ സംഘടനയെ പിന്തുണച്ചതിനുമെതിരെയാണ് നടപടി. കോടതിയിൽ കേസ് പരിഗണിച്ച ജഡ്ജി അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ “പ്രാകൃതവും ക്രൂരവും കുറ്റകരവുമാണ്” എന്നാണ് വിശേഷിപ്പിച്ചത്.
യുഎസിൽ വിചാരണ നേരിട്ട ഏറ്റവും ഉയർന്ന ഐഎസ് പോരാളിയായിരുന്ന എൽഷെയ്ഖിന്റെ പ്രവർത്തനങ്ങൾ നാല് യുഎസ് ബന്ദികളുടെ മരണത്തിൽ കലാശിച്ചതായാണ് പറയപ്പെടുന്നത്. മാധ്യമപ്രവർത്തകരായ ജെയിംസ് ഫോളി, സ്റ്റീവൻ സോട്‌ലോഫ്, സഹപ്രവർത്തകരായ കെയ്‌ല മുള്ളർ, പീറ്റർ കാസിഗ് എന്നിവരെയെല്ലാം തട്ടിക്കൊണ്ടുപോയി കൊല്ലപ്പെടുത്തിയതും ഇയാളാണ്.
എൽഷെയ്ഖിനെ എട്ട് ജീവപര്യന്തം തടവിനാണ് ശിക്ഷിച്ചത്. കഴിഞ്ഞ സെപ്റ്റംബറിൽ കുറ്റം സമ്മതിക്കുകയും 2015-ൽ സിറിയയിൽ ഡ്രോൺ ആക്രമണത്തിൽ എംവാസി കൊല്ലപ്പെടുകയും ചെയ്തതിന് ശേഷം യുഎസിൽ വിചാരണ നേരിടുന്ന മൂന്ന് തീവ്രവാദികളിൽ ഒരാൾ മാത്രമാണ് എൽഷെയ്ഖ്. ഏപ്രിലിൽ, 12 പേരടങ്ങുന്ന ജൂറി, എൽഷെക്കിനെ കുറ്റക്കാരനാണെന്ന് കണ്ടെത്തുന്നതിന് മുമ്പ് രണ്ട് ദിവസങ്ങളിലായി ആറ് മണിക്കൂറിൽ താഴെ സമയം ചർച്ച ചെയ്തതിനു ശേഷമാണ് നടപടി എടുത്തത്. എന്നാൽ തനിക്ക് ന്യായമായ വിചാരണ ലഭിച്ചില്ലെന്നാണ് എൽഷൈഖ് അവകാശപ്പെടുന്നത്.