Main News

സ്വന്തം ലേഖകൻ

യു കെ :- ഗ്രെയ്റ്റർ മാഞ്ചസ്റ്ററിലെ ആൻകോർട്സിൽ നിന്നുള്ള സെയിൽസ് മാനേജർ ആയ 29 കാരൻ കൊറോണ രോഗബാധയുടെ തുടക്കത്തിൽ രോഗത്തെ പുച്ഛിച്ച് തള്ളുകയായിരുന്നു. തനിക്ക് രോഗം വരത്തില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ വെല്ലുവിളി. എന്നാൽ ഇപ്പോൾ ഇദ്ദേഹം രോഗം ബാധിച്ച്‌ ആശുപത്രികിടക്കയിൽ അത്യാസന്നനിലയിൽ ആണ്. ഓക്സിജൻ മാസ്ക് ഉപയോഗിച്ച് മാത്രമാണ് ക്രിസ് ഗെയ്‌ലി എന്ന ഈ ഇരുപത്തൊമ്പതുകാരൻ ഇപ്പോൾ ശ്വസിക്കുന്നത്. മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും തന്നെ ഇദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. യുവാക്കൾക്ക് മുന്നറിയിപ്പു നൽകുന്ന ഒരു വീഡിയോയും അദ്ദേഹം പുറത്തിറക്കിയിരിക്കുകയാണ്. രോഗത്തിന്റെ അപകടഭീഷണികളെ സംബന്ധിച്ചും, എടുക്കേണ്ട മുൻകരുതലുകളെ സംബന്ധിച്ചുമാണ് വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

മാഞ്ചസ്റ്റർ ഈവനിംഗ് ന്യൂസിന് നൽകിയ വീഡിയോയിൽ, തനിക്ക് രോഗം വരത്തില്ല എന്ന ആത്മവിശ്വാസം ആയിരുന്നു ഉണ്ടായിരുന്നത് എന്ന് അദ്ദേഹം പറഞ്ഞു. മാസ്കോ മറ്റു സുരക്ഷാ ഉപകരണങ്ങളോ ഒന്നുംതന്നെ ഉപയോഗിച്ചിരുന്നില്ല. തനിക്ക് രോഗം ബാധിച്ചപ്പോഴാണ് രോഗത്തിൻെറ ഗുരുതര അവസ്ഥകൾ മനസ്സിലായത് എന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഇപ്പോൾ ഇന്റെൻസീവ് കെയർ യൂണിറ്റിൽ കഴിയുന്ന ഇദ്ദേഹം രക്ഷപ്പെടുമോ എന്ന ആശങ്ക ഡോക്ടർമാർക്ക് ഉണ്ട്.

കാനറി അയ് ലൻഡിൽ അവധി ആഘോഷിക്കാൻ പോയ സമയത്താണ് അദ്ദേഹത്തിന് രോഗലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയത്. ടെസ്റ്റിന് വിധേയമാക്കിയ ഇദ്ദേഹത്തിന് കൊറോണ സ്ഥിരീകരിക്കുകയായിരുന്നു. തനിക്ക് മറ്റ് രോഗാവസ്ഥകൾ ഒന്നും തന്നെ ഇല്ലാതിരിക്കെ, ഏറ്റവും മോശമായ അവസ്ഥയിലേക്ക് ആണ് തന്റെ ആരോഗ്യസ്ഥിതി പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. യുവാക്കൾ എല്ലാവരും തന്നെ ജാഗ്രതപാലിക്കണമെന്ന നിർദ്ദേശം ആണ് ഈ വീഡിയോയിലൂടെ അദ്ദേഹം നൽകുന്നത്.

ഡോ. ഐഷ വി

ചിറക്കര ഗവ. യു പി എസിലെ മറ്റൊരു പ്രത്യേകത ബള്ളിയാഴ്ചകളിലെ അവസാനത്തെ പീരിഡിലുള്ള സോഷ്യൽ ആയിരുന്നു. കുട്ടികളെ സംബന്ധിച്ച് അതൊരു ഉത്സവം തന്നെയായിരുന്നു. ആ സ്കൂളിലെ പരിപാടികളിൽ ഏറ്റവും ആഹ്ലാദമുള്ള പീരീഡ്‌ ഞാൻ സ്കൂളിൽ ആദ്യമായി ചെന്ന് കഴിഞ്ഞുള്ള ആദ്യ വെള്ളിയാഴ്ചയിൽ . ഉച്ച ഭക്ഷണ സമയം മുതൽ കുട്ടികളുടെ മുഖത്തെ സന്തോഷം ഞാൻ ശ്രദ്ധിച്ചു. അങ്ങനെയാണ് ആരോ ഒരാൾ ഇന്ന് അവസാന പീരീഡ് സോഷ്യൽ ആണെന്ന് പറഞ്ഞത്. അതെന്താണെന്നറിയാനുള്ള ജിജ്ഞാസയായിരുന്നു എനിക്ക്. കുട്ടികളെല്ലാം വേഗം തന്നെ ഉച്ച ഭക്ഷണം കഴിച്ച് തയ്യാറായി. വട്ടയില, വാഴയില പിന്നെ ഒന്നുരണ്ട് പേരുടെ കൈവശമുള്ള തുണി സഞ്ചികൾ എല്ലാമായി കുട്ടികൾ വിവിധ കൂട്ടമായി വയൽ വരമ്പുകളിലൂടെ നടന്നു. ഓരോരുത്തരും വയൽ വരമ്പുകളുടെ വിളുമ്പിൽ നിൽക്കുന്ന നീലയും വയലറ്റും മഞ്ഞയും ചുവപ്പും നിറമുള്ള പൂക്കൾ കുട്ടികൾ ഇറുത്തെടുത്തു. അവരരുടെ കൈകളിലുള്ള വാഴയില വട്ടയില തുടങ്ങിയവയിൽ നിറച്ചു. അന്ന് ഇന്നത്തേതുപോലുള്ള പ്ലാസ്റ്റിക് കവറുകൾ ഇല്ലായിരുന്നു. തുണിക്കടകളിൽ നിന്നും ലഭിക്കുന്ന കവറുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അത് ലഭിക്കാൻ ഭാഗ്യം സിദ്ധിച്ചവർ നന്നായി സൂക്ഷിച്ച് ഉപയോഗിച്ചിരുന്നു.

എന്റെ കൈയ്യിലെ ചോറ്റുപാത്രത്തിൽ ഞാനും പൂക്കൾ നിറച്ചു. അതിൽ തുമ്പയും കാശി തുമ്പയും കാള പൂവും കായാമ്പൂവും പേരറിയാത്ത വൈവിധ്യമാർന്ന പൂക്കളും ഉണ്ടായിരുന്നു. ചിറക്കര വയലിൽ അക്കാലത്ത് കായാമ്പൂ ഉണ്ടായിരുന്നത് രണ്ടേ രണ്ട് ഭാഗത്താണ്. ഒന്ന് ഏറം ഭാഗത്ത് തെക്ക് കിഴക്കായുള്ള ഭാഗത്ത്. മറ്റൊന്ന് താവണം പൊയ്ക ഭാഗത്ത് വയൽ താവണം പൊയ്കയോട് ചേർന്ന് കിടക്കുന്നിടത്ത്. കാർ വർണ്ണന്റെ മെയ്യിലെ കായാമ്പൂവിന്റെ നിറം ഓരോ സോഷ്യൽ ദിവസവും കായാമ്പൂ പറിക്കുമ്പോൾ ഞാൻ ഓർത്തു. കളമ്പോട്ടി( അതിരാണി) യായിരുന്നു മറ്റൊരത്ഭുതം. കുട്ടികൾ പുസ്തകത്താളിൽ വയലറ്റ് നിറം ചാർത്താൻ കളമ്പോട്ടി കായകൾ ഉപയോഗിച്ചിരുന്നു. ഒരു കാൽനടയാത്രക്കാരൻ സാധാരണ ശ്രദ്ധിക്കാനിടയില്ലാത്ത വർണ്ണവൈവിധ്യമാണ് ഈ കേദാര ഭൂമി ഞങ്ങൾക്കായി കാത്തുവച്ചിരുന്നത്. വെള്ളിയാഴ്ച ഉച്ചനേരത്തെ ഇടവേളയിൽ പൂക്കൾ ശേഖരിച്ച് ക്ലാസ്സിലെത്തിയവർ അവരവരുടെ പുസ്തകം സൂക്ഷിച്ചിരുന്നതിനടുത്തായി അവ സൂക്ഷിച്ചു.

അവസാന പീരിഡ് ആയപ്പോൾ കുട്ടികൾ ഓരോരുത്തരായി കൊണ്ടു വന്ന പൂക്കൾ മേശപ്പുറത്തേയ്ക്കിട്ടു. നിയതമായ ആകൃതിയില്ലാതെ . അവ മേശപ്പുറത്ത് കൂടിക്കിടന്നു. എല്ലാ പേരുടേയും പുക്കൾ മേശപ്പുറത്തെത്തിയപ്പോൾ ആരോ ഒരാൾ കൈ കൊണ്ട് മ്യദുവായി അവയെ ഒന്നൊതുക്കി വൃത്താകൃതി ഒപ്പിച്ചു. മറ്റൊരാൾ മൂന്ന് ചന്ദനത്തിരി കത്തിച്ച് വച്ചു. ഇതിനിടെ ക്ലാസ്സിലെത്തിയ ടീച്ചർ ഒന്നൊതുങ്ങിനിന്നു. കുട്ടികൾ മേശയുടെ അടുത്തു നിന്നും മാറിയപ്പോൾ കസേരയിൽ ഇരുന്നു. പിന്നെ കാര്യപരിപാടി നടന്നു. ടീച്ചർ ഓരോരുത്തരെയായി വിളിച്ചു. അവരവർക്ക് അവതരിപ്പിക്കേണ്ട പരിപാടികളും പാട്ടുകളും യാതൊരു സഭാകമ്പവുമില്ലാതെ കുട്ടികൾ അവതരിപ്പിച്ചു. അവസാന ബെല്ലടിച്ചപ്പോൾ ആരോ ഒരാൾ മേശ പുറത്തു നിന്നും പൂക്കളെല്ലാo എടുത്ത് കളഞ്ഞു. വർഷാവസാനത്തെ സോഷ്യൽ ദിനം കുട്ടികൾ പിരിവിട്ട തുക വച്ച് അമ്മമാരുടെ സഹായത്തോടെ വാങ്ങുന്ന പരിപ്പുവട .ചായ എന്നിവയിൽ അവസാനിച്ചു.

ഓരോ വർഷവും എല്ലാ വെള്ളിയാഴ്ച്ചയും കുട്ടികൾ പൂക്കളിറുക്കാനിറങ്ങുന്ന പതിവ് മുടങ്ങിയത് അലക്സാണ്ടർ സർ സ്ഥലം മാറി വന്നപ്പോഴാണ്. മേശപ്പുറത്തെ പൂക്കളുടെ കൂമ്പാരം സാറിനത്ര ഇഷ്ടപ്പെട്ടില്ല. അദ്ദേഹം പറഞ്ഞു ഇങ്ങനെ പൂക്കൾ പറിച്ചു കൂട്ടേണ്ട ആവശ്യമില്ല ഒരു ചന്ദനത്തിരി കത്തിച്ചു വച്ചാൽ മതിയെന്ന് . പിന്നെ ഞങ്ങൾ ഈ പതിവ് തുടർന്നു.

      

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

 

 

വര : അനുജ സജീവ്

ന്യൂസ് ഡെസ്ക് , മലയാളം യുകെ

ലണ്ടൻ : കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിലും വെയിൽസിലുമായി പുറത്തിറങ്ങിയ എൻ എച്ച് എസ് കോവിഡ് 19 ആപ് ളിക്കേഷനിൽ ഉപയോക്താക്കൾക്ക് നെഗറ്റീവ് ടെസ്റ്റ്‌ റിസൾട്ട്‌ ഉൾക്കൊള്ളിക്കാൻ കഴിയാത്തത് ആശങ്ക സൃഷ്ടിക്കുന്നു. ആപ്പിലൂടെ അല്ലാതെ പരിശോധന ബുക്ക്‌ ചെയ്തവർക്ക് ഫലം നെഗറ്റീവ് ആയാൽ ആ വിവരം ആപ് ളിക്കേഷനിലേക്ക് നൽകാൻ സാധിക്കുന്നില്ല. പരിശോധന ഫലം രജിസ്റ്റർ ചെയ്യുന്നതിന് ആപ്ളിക്കേഷൻ ഒരു കോഡ് ആവശ്യപ്പെടുന്നു. പക്ഷേ റിസൾട്ട്‌ പോസിറ്റീവ് ആണെങ്കിൽ മാത്രമേ കോഡ് ലഭിക്കുകയുള്ളൂ. റിസൾട്ട്‌ നൽകാൻ സാധിക്കാത്തവരുടെ സെൽഫ് ഐസൊലേഷൻ കൗണ്ട്ഡൗൺ ആരംഭിക്കുകയും ചെയ്യുന്നു. ആപ് ളിക്കേഷനിലെ തകരാർ പരിഹരിച്ചു അപ്‌ഡേറ്റ് ചെയ്യുമെന്ന് ആരോഗ്യ സാമൂഹിക പരിപാലന വകുപ്പ് അറിയിച്ചു. വ്യാഴാഴ്ച പ്രവർത്തനം ആരംഭിച്ചതുമുതൽ ഈ പ്രശ്നം നേരിടുന്നുണ്ട്. ആപ്പിലൂടെ അല്ലാതെ ടെസ്റ്റ്‌ ബുക്ക്‌ ചെയ്താൽ നെഗറ്റീവ് റിസൾട്ട്‌ വന്നാലും അത് നൽകാൻ കഴിയില്ലെന്ന് ആപ്പ് പറയുന്നുമില്ല. ഇത് എത്ര പരിശോധനാ ഫലങ്ങളെ ബാധിക്കുമെന്ന് വ്യക്തമല്ല. ആപ്ളിക്കേഷൻ വഴി ബുക്ക് ചെയ്ത ടെസ്റ്റുകൾക്ക് ഫലങ്ങൾ സ്വപ്രേരിതമായി പങ്കിടാൻ കഴിയും. കോവിഡ് പോസിറ്റീവ് ആയ ഒരാളുമായി അടുത്ത ബന്ധം പുലർത്തുന്നവരോട് 14 ദിവസത്തേക്ക് സ്വയം ഒറ്റപ്പെടാൻ ആവശ്യപ്പെടുന്നുണ്ട്.

അതേസമയം രാജ്യത്തെ കോവിഡ് വ്യാപനം ആറു മാസം പിന്നിട്ടത്തോടെ ഇപ്പോൾ രണ്ടാം ഘട്ട വ്യാപനമാണ് സംഭവിക്കുന്നത്. ഇംഗ്ലണ്ടിലെ എല്ലാ പ്രദേശങ്ങളും ആദ്യ തരംഗത്തിൽ ആരോഗ്യ പ്രതിസന്ധി നേരിട്ടു. രാജ്യവ്യാപകമായി കേസുകൾ കുറഞ്ഞെങ്കിലും പിന്നീട് ഉണ്ടായ വർദ്ധനവിനെത്തുടർന്ന് ജൂൺ 29ഓടെ ലെസ്റ്റർ സിറ്റിയിൽ പ്രാദേശിക ലോക്ക്ഡൗൺ ഏർപ്പെടുത്തുന്നതായി അധികാരികൾ അറിയിച്ചു. അതിനുശേഷം, കേസുകൾ വർദ്ധിച്ചതിനെ തുടർന്ന് നിരവധി പ്രദേശങ്ങൾ പ്രാദേശിക ലോക്ക്ഡൗണിൽ അകപ്പെട്ടു. ഗ്രേറ്റർ മാഞ്ചസ്റ്റർ, ബർമിംഗ്ഹാം, ബ്രാഡ്‌ഫോർഡ്, ബ്ലാക്ക്ബേൺ, പ്രസ്റ്റൺ തുടങ്ങിയ പ്രദേശങ്ങളിൽ ഇപ്പോഴും നിയന്ത്രണം നിലനിൽക്കുകയാണ്. ആരോഗ്യ-സാമൂഹിക പരിപാലന വകുപ്പിന്റെ കണക്കനുസരിച്ച്, രാജ്യത്ത് സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 423,236 കടന്നു. മൊത്തം മരണങ്ങളുടെ എണ്ണം 41,936 ൽ കൂടുതലാണ്.

മാർച്ച്‌ 23ന് ലോക്ക്ഡൗൺ നടപ്പിലാക്കിയ ശേഷം ജൂലൈ 4 ശനിയാഴ്ച മുതൽ കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും വീടിനകത്ത് കൂടിച്ചേരാനും അവധിക്കാലം ആഘോഷിക്കാനും പ്രധാനമന്ത്രി അനുവാദം നൽകിയിരുന്നു. സൂപ്പർ സാറ്റർഡേ എന്നറിയപ്പെടുന്ന ഈ ദിവസമാണ് പബ്ബുകളും റെസ്റ്റോറന്റുകളും ഹെയർഡ്രെസ്സറുകളും വീണ്ടും തുറന്ന് പ്രവർത്തിച്ചത്. കൊറോണ വൈറസ് വാക് സിൻ ഇനിയും വൈകുമെന്നുള്ളതിനാൽ സാമൂഹിക അകലം പാലിക്കൽ നടപടികൾ “അടുത്ത വർഷം ഈ സമയം വരെ” നിലനിൽക്കുമെന്ന് ചീഫ് മെഡിക്കൽ ഓഫീസർ ക്രിസ് വിറ്റി മുന്നറിയിപ്പ് നൽകി. ഏറ്റവും ഒടുവിലായി സെപ്റ്റംബർ 22നാണ് പ്രധാനമന്ത്രി ഇംഗ്ലണ്ടിൽ പുതിയ നിയന്ത്രണങ്ങൾ അവതരിപ്പിച്ചത്. രാജ്യം രണ്ടാം ഘട്ട വ്യാപനത്തിന്റെ പാതയിൽ ആയതിനാൽ ഒരു ദേശീയ ലോക്ക്ഡൗൺ ഒഴിവാക്കി, രോഗത്തെ തടയാനാണ് സർക്കാർ ശ്രമിക്കുന്നത്. രോഗവ്യാപനം ഇനിയും ഉയർന്നാൽ കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവരുവാൻ സാധ്യത ഏറെയാണ്.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

ലീഡ്സ് : കൊറോണ വൈറസിന്റെ അതിവേഗ വ്യാപനത്തെത്തുടർന്ന് ലീഡ്‌സിൽ പുതിയ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വന്നു. വ്യത്യസ്ത വീടുകളിൽ നിന്നുള്ള കൂടിക്കാഴ്ച്ചയ്ക്ക് ഇന്ന് മുതൽ നിരോധനം ഏർപ്പെടുത്തി. ബ്രാഡ്‌ഫോർഡ്, കിർക്ക്‌ലീസ്, കാൽഡെർഡെൽ എന്നിവിടങ്ങളിലെ നിയമങ്ങൾക്കനുസൃതമായി നഗരത്തെ കൊണ്ടുവരുമെന്ന് കൗൺസിൽ നേതാവ് ജൂഡിത്ത് ബ്ലെയ്ക്ക് പറഞ്ഞു. രോഗവ്യാപനം കുത്തനെ ഉയർന്നയതായി സിറ്റി കൗൺസിൽ അറിയിച്ചു. ഒരു ലക്ഷത്തിൽ 98.5 ആണ് നിരക്ക്. ഈ പുതിയ നിയന്ത്രണം 780,000ത്തോളം ആളുകളെയാണ് ബാധിക്കുന്നത്. ഇന്ന് രാവിലെ മുതൽക്കേ ഈ നടപടികൾ പ്രാബല്യത്തിൽ വരുമെന്നും കൗൺസിൽ അറിയിച്ചു. ലീഡ്സ്, സ്റ്റോക്ക്പോർട്ട്, വിഗൻ, ബ്ലാക്ക്പൂൾ തുടങ്ങിയ പ്രദേശങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരുമെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് അറിയിച്ചിരുന്നു.

ഈ പ്രദേശങ്ങളിൽ‌ താമസിക്കുന്ന ആളുകൾ‌ക്ക് ഒരു സപ്പോർട്ട് ബബിളിലല്ലാതെ സ്വകാര്യ വസതിയിലോ പൂന്തോട്ടത്തിലോ മറ്റേതെങ്കിലും വീടുകളുമായോ ഒത്തുകൂടാൻ കഴിയില്ല. പുതിയ നടപടികളുടെ കാലാവധി എല്ലാവരുടെയും സഹകരണത്തെ ആശ്രയിച്ചിരിക്കും എന്ന് ബ്ലെയ്ക്ക് പറഞ്ഞു. നഗരത്തിന്റെയും പൊതുജനങ്ങളുടെയും സുരക്ഷയ്ക്കാണ് മുൻഗണന നൽകുന്നതെന്നും നിയന്ത്രണം ഏർപ്പെടുത്തേണ്ട ഒരു ഘട്ടത്തിൽ നമ്മൾ എത്തിയെന്നും അവർ കൂട്ടിച്ചേർത്തു. സെൽഫ് ഐസൊലേഷൻ നിയമങ്ങൾ ലംഘിക്കുന്നത് മൂലം നഗരത്തിലുടനീളം വളരെ വ്യാപകമായ സാമൂഹിക വ്യാപനം നടക്കുന്നുണ്ടെന്ന് ലീഡ്സ് പൊതുജനാരോഗ്യ ഡയറക്ടർ വിക്ടോറിയ ഈറ്റൻ പറഞ്ഞു.

പബ്ബുകൾ, റെസ്റ്റോറന്റുകൾ, കഫേകൾ, ഷോപ്പുകൾ, ആരാധനാലയങ്ങൾ, കമ്മ്യൂണിറ്റി സെന്ററുകൾ, വിനോദ വേദികൾ, പാർക്കുകൾ എന്നിവിടങ്ങളിലും മറ്റുളവരുമായി ഒത്തുകൂടരുതെന്ന് നിർദേശമുണ്ട്. ലീഡ്‌സ് സിറ്റി കൗൺസിൽ ആവർത്തിച്ചുള്ള മുന്നറിയിപ്പുകൾ നൽകിയിട്ടും, നഗരത്തിലുടനീളം കോവിഡ് -19 കേസുകളുടെ എണ്ണം സെപ്റ്റംബറിലുടനീളം ഉയർന്നു. സെപ്റ്റംബർ 14 മുതൽ 21 വരെയുള്ള തീയതികളിൽ 829 പുതിയ കേസുകളാണ് നഗരത്തിൽ റിപ്പോർട്ട്‌ ചെയ്തത്. തൊട്ടുമുമ്പുള്ള ആഴ്ചയിൽ ഇത് 607 ആയിരുന്നു. രണ്ടാം ഘട്ട വ്യാപനത്തിലൂടെയാണ് നഗരം കടന്നുപോകുന്നതെന്നും അതിനാൽ പുതിയ നിയന്ത്രണങ്ങളെ പിന്തുണയ്ക്കുന്നുവെന്നും ലീഡ്‌സ് സിറ്റി കൗൺസിലിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ടോം റിയോർഡാൻ പറഞ്ഞു

സ്വന്തം ലേഖകൻ

പനി, തുടർച്ചയായ ചുമ തുടങ്ങിയ രോഗലക്ഷണങ്ങൾ പ്രകടമായതിനെതുടർന്ന് കോവിഡ് 19 ന് ചികിത്സ തേടിയ പകുതിയോളം പേർക്ക് വൈറസ് ബാധ ഉണ്ടായിരുന്നില്ല എന്ന് കണ്ടെത്തി. ആയിരത്തോളം വരുന്ന മുൻനിര ആരോഗ്യ പ്രവർത്തകരിൽ പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് നടത്തിയ പരീക്ഷണത്തിലാണ് ഇക്കാര്യം വെളിപ്പെട്ടത്. മുൻപ് വൈറസ് ബാധ ശരീരത്തിൽ ഉണ്ടായിരുന്നോ എന്ന് പരിശോധിക്കുന്ന ആന്റിബോഡി ടെസ്റ്റുകളിൽ 49 ശതമാനം പേരിലും നെഗറ്റീവ് റിസൾട്ട് ആണ് കാണിച്ചത്. ഇങ്ങനെയുള്ളവരിൽ ഒരുപക്ഷേ ടെസ്റ്റുകൾ അപ്രാപ്യമായ ടി സെല്ലുകൾ പോലെയുള്ള ഇമ്മ്യൂണിറ്റി കോശങ്ങളിൽ ആവാം വൈറസ് ബാധയേറ്റത് എന്ന നിഗമനത്തിലാണ് ശാസ്ത്രജ്ഞർ.

ആന്റിബോഡി റെസ്പോൺസ് ആണ് ഇപ്പോൾ വ്യാപകമായി മുൻപു വൈറസ് ബാധ ഉണ്ടായിരുന്നോ എന്ന് തെളിയിക്കാൻ ഉപയോഗിക്കുന്നത്. എന്നാൽ മനുഷ്യ ശരീരത്തിൽ ഉണ്ടാവുന്ന ആന്റി ബോഡികൾ കാലക്രമേണ മാഞ്ഞുപോകാൻ സാധ്യതയുള്ളതുകൊണ്ട് ഇതിനെ പൂർണമായി ആശ്രയിക്കാൻ കഴിയില്ല. എന്നിരുന്നാലും ഇപ്പോൾ പരിശോധിച്ച രോഗികളിൽ പകുതി പേർക്കും കൊറോണ വൈറസ് ബാധ ഉണ്ടായിരുന്നില്ല എന്നാണ് കണ്ടെത്തൽ. സാധാരണ പനിയും ജലദോഷവും കോവിഡ് 19 ആണ് എന്ന് ജനങ്ങൾ തെറ്റിദ്ധരിച്ചിരിക്കുകയായിരുന്നു. അങ്ങനെയെങ്കിൽ തണുപ്പ് കാലത്തോടെ ഉണ്ടാവാൻ സാധ്യതയുള്ള രണ്ടാം പകർച്ചയിൽ കൂടുതൽ പേർ രോഗികളായേക്കും. സാധാരണ പനി, ജലദോഷം പോലെയുള്ള രോഗങ്ങൾ വർദ്ധിക്കുന്ന സമയം കൂടിയാണ് തണുപ്പുകാലം. അതിനാൽ വ്യക്തിശുചിത്വം പാലിച്ചും, കോവിഡ് നിയമങ്ങൾ അനുസരിച്ചും ജനങ്ങൾ കൂടുതൽ ജാഗ്രത പുലർത്തണം. ആയിരക്കണക്കിന് വരുന്ന മുൻനിര ആരോഗ്യ പ്രവർത്തകരിൽ നടത്തിയ പരീക്ഷണത്തിൻെറ അടിസ്ഥാനത്തിലാണ് കണ്ടെത്തൽ എന്ന് പി എച്ച് ഇ എപ്പിടെമോളജിസ്റ് ആയ റാണിയ മുൾചന്താനി പറയുന്നു.

അതോടൊപ്പം പ്രായമായവരിലും പുരുഷന്മാരിലും ആണ് കോവിഡ് 19 മോശമായി ബാധിക്കുന്നതെന്നും കണ്ടെത്താൻ സാധിച്ചിട്ടുണ്ട്. 80 വയസ്സിനു മുകളിൽ ഉള്ള 20 ശതമാനം പേരാണ് കോവിഡ് ബാധിച്ച് മരണപ്പെട്ടത്. സ്ത്രീകളുടെ ശാരീരികമായ ഇമ്മ്യൂണിറ്റി പ്രത്യേകതകൾ കാരണം സ്ത്രീകൾക്ക് രോഗം ബാധിച്ചാലും ശ്വാസകോശത്തെയോ ശ്വേത രക്താണുക്കളെയോ ബാധിക്കുന്നില്ല എന്നും കണ്ടെത്തിയിട്ടുണ്ട്. എന്തുകൊണ്ടാണ് കൊറോണ വൈറസ് പുരുഷന്മാരെയും ഒരു വിഭാഗം ആളുകളെയും കൂടുതലായി ബാധിക്കുന്നത് എന്നതിൽ പഠനം നടന്നുകൊണ്ടിരിക്കുകയാണ്.

മഹാമാരി പടർന്നുപിടിച്ച് മാസങ്ങൾക്ക് ശേഷം മാത്രമാണ് രുചിമുകുളങ്ങളെയും ഗന്ധത്തെയും വൈറസ് ബാധിക്കുന്നുണ്ട് എന്ന് കണ്ടെത്തിയത് തന്നെ. അതിനാൽ രണ്ടാം വ്യാപനം ഉണ്ടായാൽ എടുക്കേണ്ട മുൻകരുതലുകളെ പറ്റി ശാസ്ത്രജ്ഞന്മാർ കൂടുതൽ ശ്രദ്ധാലുക്കളാണ്.

സ്വന്തം ലേഖകൻ

യു കെ :- അബോർഷൻ പ്രക്രിയ നടത്തുന്ന ഡോക്ടർമാരുടെ എണ്ണം ജർമ്മനിയിൽ വളരെ വിരളമായതിനാൽ, അബോർഷനെ മെഡിക്കൽ വിദ്യാർത്ഥികളുടെ സിലബസിൽ ഉൾപ്പെടുത്തുവാൻ ആലോചനകൾ നടക്കുകയാണ്. ചിലയിടങ്ങളിൽ ജനങ്ങൾക്ക് അബോർഷൻ നടത്തുന്ന ഡോക്ടറുടെ സേവനം പോലും ലഭ്യമല്ല. ഗർഭധാരണം നടന്ന് 12 ആഴ്ചകൾക്കുള്ളിൽ നടത്തുന്ന അബോർഷനു മാത്രമാണ് ഇതുവരെ ജർമനിയിൽ നിയമ സാധ്യത ഉള്ളത്. ഇതിനായി സ്ത്രീകൾ കൗൺസിലിംഗിന് വിധേയമാകുകയും, അതിനുശേഷം മൂന്ന് ദിവസം കാത്തിരിക്കുകയും ചെയ്യണം. അതിനാൽ തന്നെ അബോർഷൻ മെഡിക്കൽ വിദ്യാർഥികളുടെ സിലബസിൽ ഉൾപ്പെടുത്തിയിരുന്നില്ല. അതോടെ അബോർഷൻ നടത്തുന്ന ഡോക്ടർമാരുടെ എണ്ണം വളരെയധികം ചുരുങ്ങിയിരിക്കുകയാണ് രാജ്യത്ത്.

അബോർഷൻ ആവശ്യമായ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി മെഡിക്കൽ സ്റ്റുഡൻസ് ഫോർ ചോയ്സ് ബെർലിൻ പപ്പായ വർക്ക്‌ഷോപ്പുകൾ നടത്തി. സ്ത്രീകളുടെ യൂട്രസിന്റെ ആകൃതിയുടെ സാമ്യമുള്ള പപ്പായ പഴങ്ങളിൽ അബോർഷൻ നടത്തിയാണ് ഈ വർക്ക്ഷോപ്പുകൾ നടത്തുന്നത്. മെഡിക്കൽ വിദ്യാർഥികളെ ഈ പ്രക്രിയ പരിചയപ്പെടുത്തുക എന്നതാണ് ഇത്തരം വർക്ക് ഷോപ്പുകളുടെ ഉദ്ദേശം. 2015 ലാണ് അലീഷ ബെയർ ഇത്തരമൊരു സംഘടന സ്ഥാപിച്ചത്. ആഘോഷം നടത്താൻ സാധിക്കാതെ ബുദ്ധിമുട്ടുന്ന ഗർഭിണികളുടെ സഹായത്തിനായാണ് ഇത്തരമൊരു സംഘടന രൂപീകരിച്ചത്.

അബോർഷൻ നടത്താൻ അറിയുന്ന ഡോക്ടർമാർ പലരും റിട്ടയർ ചെയ്യുകയാണ്. അതിനാൽ തന്നെ ജനങ്ങൾക്ക് ഈ സേവനം ആവശ്യമായി വരികയാണെങ്കിൽ, ഡോക്ടർമാരുടെ എണ്ണം ചുരുക്കമാണ്. ഗർഭിണികളായ സ്ത്രീകൾക്ക് അബോർഷൻ ആവശ്യമാണെങ്കിൽ അത് ലഭ്യമാക്കേണ്ടത് ഗവണ്മെന്റിന്റെ ഉത്തരവാദിത്തമാണെന്ന് ജർമ്മൻ അസോസിയേഷൻ ഓഫ് ഗൈനക്കോളജിസ്റ്റസ് വ്യക്തമാക്കി.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

ലണ്ടൻ : ക്രോയ്‌ഡൺ കസ്റ്റഡി സെന്ററിൽ വെച്ച് പോലീസ് ഉദ്യോഗസ്ഥൻ വെടിയേറ്റ് മരിച്ചു. ആയുധം നിർമ്മിച്ച കുറ്റത്തിന് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുകയായിരുന്ന പ്രതി പോലീസ് ഉദ്യോഗസ്ഥന് നേരെ വെടിയുതിർക്കുകയായിരുന്നു. അതിന് ശേഷം പ്രതി സ്വയം വെടിവയ്ക്കുകയുണ്ടായി. ഇന്നലെ രാത്രി 2: 15ഓടെയാണ് സംഭവം നടന്നത്. തന്റെ വിരമിക്കലിന് ഏതാനും ആഴ്ചകൾ മാത്രം അവശേഷിക്കെയാണ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടത്. കസ്റ്റഡി സെന്ററിൽ വച്ച് പ്രഥമശുശ്രൂഷ നൽകിയെങ്കിലും ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം മരണം സംഭവിക്കുകയായിരുന്നു. സഹപ്രവർത്തകന്റെ നിര്യാണത്തിൽ വളരെയധികം സങ്കടമുണ്ടെന്ന് മെറ്റ് പോലീസ് കമ്മീഷണർ ക്രെസിഡ ഡിക്ക് പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് കൂടുതൽ തെളിവുകൾ ശേഖരിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. പ്രധാനമന്ത്രി ബോറിസ് ജോൺസനും അനുശോചനം അറിയിക്കുകയുണ്ടായി. ജനങ്ങളെ സംരക്ഷിക്കാൻ സ്വന്തം ജീവൻ പണയപ്പെടുത്തുന്ന പോലീസ് ഉദ്യോഗസ്ഥരോട് കടപ്പെട്ടിരിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.

പോലീസ് ഉദ്യോഗസ്ഥരും പൊതുജനങ്ങളും കസ്റ്റഡി സെന്ററിൽ പുഷ് പാർച്ചന നടത്തി. ആയുധം കൈവശം വച്ചു പ്രതി എങ്ങനെയാണ് കസ്‌റ്റഡി സെന്ററിൽ കടന്നതെന്ന് വ്യക്തമല്ല. സംഭവത്തിൻെറ പൂർണ്ണവിവരങ്ങൾ ലഭ്യമല്ലെന്ന് മുൻ മെറ്റ് പോലീസ് സൂപ്രണ്ട് ലെറോയ് ലോഗൻ പറഞ്ഞു. ക്രോയിഡോണിലെ ഈ ഭയാനകമായ സംഭവം പോലീസ് സേനയെയും ജനങ്ങളെയും ഒരുപോലെ ഞെട്ടിച്ചു. സമീപ പ്രദേശത്ത് ഒരു കട നടത്തുന്ന വ്യക്തി രാത്രി 2:30 ഓടെ സൈറണുകളുടെ ശബ്ദം കേട്ട് ഉയർന്നുവെന്ന് വെളിപ്പെടുത്തി. കൊല്ലപ്പെട്ടത് ഒരു പോലീസ് ഉദ്യോഗസ്ഥനാണെന്ന് അറിഞ്ഞപ്പോൾ സങ്കടമുണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ട വാർത്ത തീർത്തും നിരാശകരമാണെന്ന് മെറ്റ് പോലീസ് ഫെഡറേഷൻ ചെയർമാൻ കെൻ മാർഷ് പറഞ്ഞു. ലണ്ടനിലെ ഉദ്യോഗസ്ഥർ അദ്ദേഹത്തിന്റെ മരണത്തിൽ അനുശോചനം അറിയിക്കുന്നതായി മാർഷ് കൂട്ടിച്ചേർത്തു. സ്വതന്ത്ര അന്വേഷണത്തിന് നേതൃത്വം നൽകുന്ന ഇൻഡിപെൻഡന്റ് ഓഫീസ് ഫോർ പോലീസ് കണ്ടക് ടിലേക്ക് (ഐഒപിസി) കേസ് റഫർ ചെയ്തിട്ടുണ്ട്.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

ലണ്ടൻ : ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞർ കൊറോണ വൈറസിനെ തുരത്താനുള്ള ഒരു വാക് സിനായി തീവ്രശ്രമത്തിലാണ്. എന്നാൽ ഇതുവരെയും ഫലപ്രദമായ വാക് സിൻ ലഭിച്ചിട്ടില്ല. ലോകത്തിൽ ആദ്യമായി കൊറോണ വാക് സിൻ ചലഞ്ചുമായി ബ്രിട്ടൻ എത്തുകയാണ്. വാക് സിൻ പരീക്ഷണത്തിനായി മുമ്പോട്ട് വരുന്ന നിരവധി സന്നദ്ധപ്രവർത്തകർ മനഃപൂർവം രോഗബാധിതരാകും. ലണ്ടനിലാവും ഈ പരീക്ഷണങ്ങൾ നടക്കുക. ഇത്തരം ‘ഹ്യൂമൻ ചലഞ്ച് സ്റ്റഡി’യിലൂടെ വാക്സിൻ വികസിപ്പിക്കുന്നതിനെക്കുറിച്ച് ചർച്ച നടത്തുകയാണെന്ന് യുകെ സർക്കാർ അറിയിച്ചു. എന്നാൽ ഇതുവരെയും കരാറുകളൊന്നും ഒപ്പിട്ടിട്ടില്ല. രോഗത്തെക്കുറിച്ച് നന്നായി മനസ്സിലാക്കാനും മികച്ച വാക് സിൻ ഉണ്ടാക്കിയെടുക്കാനും ഇതിലൂടെ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ഓക്സ്ഫോർഡ് സർവകലാശാലയിലെ പ്രൊഫ. പീറ്റർ ഹോർബി പറഞ്ഞു. പൂർണ്ണ ആരോഗ്യമുള്ള ചെറുപ്പക്കാർക്ക് അപകടസാധ്യത കുറവായിരിക്കും. അതിനാൽ തന്നെ പരീക്ഷണത്തിനായി അവരാണ് മുമ്പോട്ട് എത്തുക.

ജനുവരിയിൽ പരീക്ഷണങ്ങൾ ആരംഭിക്കുമെന്നതാണ് പ്രാഥമിക വിവരങ്ങൾ. പരീക്ഷണത്തിന് സന്നദ്ധരായി എത്തുന്നവരിൽ ആദ്യം കൊറോണ വൈറസ് കുത്തിവയ്‌ക്കും. പിന്നീടാണ് അവരെ പരീക്ഷണത്തിന് വിധേയരാക്കുന്നത്. കൊറോണ വൈറസ് വാക്‌സിനുകളുടെ തിരഞ്ഞെടുപ്പ് വേഗത്തിലാക്കാൻ ഇത് സഹായിക്കും. സർക്കാർ ധനസഹായത്തോടെയാണ് പഠനം നടക്കുക. ഇൻഫ്ലുവൻസ, കോളറ, ടൈഫോയ് ഡ് എന്നിവയ്ക്കുള്ള വാക് സിനുകൾ പരീക്ഷിക്കാൻ ഇത്തരം ചലഞ്ച് ട്രയലുകൾ നടത്തിയിട്ടുണ്ട്. എന്നാൽ ഓരോ സാഹചര്യത്തിലും സന്നദ്ധപ്രവർത്തകർ രോഗബാധിതരാകുന്നത് തടയാൻ ഫലപ്രദമായ ചികിത്സ ഉണ്ടായിരുന്നു. കൊറോണ വൈറസ് അപകടകരമാണെങ്കിലും വെല്ലുവിളി ഏറ്റെടുക്കാൻ തങ്ങൾ തയ്യാറാണെന്ന് സന്നദ്ധപ്രവർത്തകർ അറിയിച്ചിട്ടുണ്ട്.

പരീക്ഷണത്തിനായി ഏത് വാക് സിൻ ആണ് ഉപയോഗിക്കുന്നതെന്ന കാര്യം വ്യക്തമല്ല. എന്നാൽ അസ്ട്രാസെനെക്കയും സനോഫിയും ഈ പരീക്ഷണത്തിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചുകഴിഞ്ഞു. കൊറോണ വൈറസ് വാക് സിൻ കണ്ടെത്തുന്നതിനുള്ള പ്രവർത്തനങ്ങൾ ലോകമെമ്പാടും അതിവേഗം നടന്നുവരികയാണ്. ക്ലിനിക്കൽ പരീക്ഷണങ്ങളിൽ നിലവിൽ 36 വാക്സിനുകൾ ഉണ്ട്. ഒരെണ്ണം ഓക്സ്ഫോർഡ് സർവകലാശാല വികസിപ്പിച്ചെടുത്തിട്ടുണ്ട്. പരീക്ഷണത്തിന്റെ വിപുലമായ ഘട്ടത്തിലാണിത്. വിജയകരമായ ഒരു വാക് സിൻ, സാമൂഹ്യ – ആരോഗ്യ പ്രതിസന്ധിയെ ഇല്ലാതാകുന്നതിൽ മുഖ്യ പങ്കു വഹിക്കുമെന്നിരിക്കെ ലോകജനത അതിനായുള്ള കാത്തിരിപ്പിലാണ്.

സ്വന്തം ലേഖകൻ

യു കെ :- രാജകുടുംബാംഗങ്ങൾ എന്ന നിലയിൽ ഹാരി രാജകുമാരനും, ഭാര്യ മേഗനും നടത്തിയ അവസാന ആഫ്രിക്കൻ യാത്രയ്ക്ക് ചെലവായത് 250, 000 പൗണ്ട് എന്ന് വ്യക്തമാക്കുന്ന ഔദ്യോഗിക കണക്കുകൾ പുറത്ത്. രാജകുടുംബം കഴിഞ്ഞ വർഷം നടത്തിയ ഏറ്റവും ചിലവേറിയ യാത്രയും ഇതുതന്നെയാണ്. സൗത്ത് ആഫ്രിക്ക, ബോട്സ്വാന, അംഗോള, മലാവി എന്നിവിടങ്ങളിലേക്ക് ആയിരുന്നു ഇരുവരും യാത്ര നടത്തിയത്. എന്നാൽ അതിനു ശേഷം ഇരുവരും രാജകുടുംബത്തിന് നേരെ രൂക്ഷമായ പ്രതികരണമാണ് നടത്തിയത്. തനിക്ക് ഒരു തരത്തിലുള്ള കരുതലും നൽകാത്ത ഒരു കുടുംബം എന്ന പ്രതികരണമാണ് മേഗന്റെ ഭാഗത്തുനിന്നും രാജകുടുംബത്തെ സംബന്ധിച്ച് ഉണ്ടായത്.

പിന്നീട് ഇരുവരും രാജകുടുംബത്തിലെ തങ്ങളുടെ പദവിയിൽ നിന്നും പിന്മാറിയിരുന്നു. നെറ്റ്ഫ് ളിക്സുമായി പിന്നീട് കരാറിലേർപ്പെട്ട ഇരുവരും ഇപ്പോൾ യുഎസിൽ ആണ് താമസിക്കുന്നത്. യാത്രയിലുടനീളം ഇരുവർക്കുമുള്ള ഫ്ലൈറ്റുകൾക്കും, പ്രൈവറ്റ് ജെറ്റുകൾക്കും ആയി 245, 643 പൗണ്ട് ചിലവായതായി ഔദ്യോഗിക കണക്കുകൾ രേഖപ്പെടുത്തുന്നു. എന്നാൽ ഈ യാത്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയോടെ ആണെന്നും, ചാരിറ്റി പ്രവർത്തനങ്ങൾക്കായി ആണ് ഇരുവരും സൗത്താഫ്രിക്കയിൽ പോയതെന്നും രാജ കുടുംബത്തോട് ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി. ഇരുവരുടെയും യാത്രയുടെ മുഴുവൻ ചിലവുകളും ഗവൺമെന്റ് ആണ് വഹിച്ചത്.

നോർത്തേൺ അയർലൻഡിലെ ഗോൾഫ് ക്ലബ്ബിലേക്ക് തന്റെ പ്രൈവറ്റ് ജെറ്റ് ഉപയോഗിച്ച് യാത്ര ചെയ്ത ആൻഡ്രൂ രാജകുമാരനെ സംബന്ധിച്ച് ഇപ്പോൾ വിവാദങ്ങൾ ഉയർന്നുവരുന്നുണ്ട്. എന്നാൽ പുറത്തുവിട്ടിരിക്കുന്ന കണക്കുകളൊന്നും തന്നെ ശരിയായ കണക്കുകൾ അല്ലെന്ന ആരോപണങ്ങളും ഉണ്ട്. ഹോസ് പിറ്റലുകളിലും മറ്റും ആവശ്യമായ ഉപകരണങ്ങൾ വാങ്ങാൻ പണം ഇല്ലാതിരിക്കെ, രാജകുടുംബാംഗങ്ങൾ നടത്തുന്ന ഈ ധൂർത്തിനെ സംബന്ധിച്ച് പരക്കെ ആക്ഷേപമുണ്ട്.

RECENT POSTS
Copyright © . All rights reserved