സ്വന്തം ലേഖകൻ
ബർമിംഗ്ഹാം : ലോകമെമ്പാടും ഭീതി നിറച്ച് കൊറോണ വൈറസ് പടർന്നുപിടിക്കുകയാണ്. ആ ഭീതി ബർമിംഗ്ഹാമിലേക്കും എത്തിയതായി റിപ്പോർട്ട്. ചൈനയിലെ വുഹാനിൽ നിന്നും പുതുവർഷത്തിൽ തിരിച്ചെത്തിയ ബർമിംഗ്ഹാം സ്വദേശി ഡ്രൂ ബെന്നറ്റിനാണ് പനി പോലെയുള്ള ലക്ഷണങ്ങൾ കാണപ്പെട്ടത്. തുടർന്ന് ഇദ്ദേഹത്തെ ലണ്ടൻ ആശുപത്രിയിൽ എത്തിച്ചു ഐസൊലേഷൻ വാർഡിലേക്ക് മാറ്റാനായി തിങ്കളാഴ്ച ആംബുലൻസ് അയച്ചിരുന്നു. അന്ന് വൈകുന്നേരം 4.20 ന് തന്നെ ഹസ്മത് സ്യൂട്ട് ധരിച്ചെത്തിയ വൈദ്യശാസ്ത്രജ്ഞർ അദ്ദേഹത്തെ ആംബുലൻസിൽ കയറ്റി രക്തപരിശോധനയ്ക്കായി ക്വീൻ എലിസബത്ത് ആശുപത്രിയിൽ എത്തിച്ചു. അയൽവാസി പകർത്തിയ വീഡിയോയിലെ ഈ രംഗങ്ങൾ ആണ് ഇപ്പോൾ വൈറസ് ഭീതി പടരുന്നതിന് കാരണമായത്.

ഒരു വെളുത്ത ഹാസ്മറ്റ് സ്യൂട്ട്, നീല നിറത്തിലുള്ള ആപ്രൺ, കയ്യുറകൾ, മാസ്ക് എന്നിവ ധരിച്ച് ആംബുലൻസിൽ ബെന്നറ്റിനെ കയറ്റുന്ന സ്ത്രീയെ വീഡിയോയിൽ വ്യക്തമായി കാണാം. എന്നാൽ രണ്ട് വെസ്റ്റ് മിഡ്‌ലാന്റ്സ് ആംബുലൻസ് സർവീസ് ജോലിക്കാരെ യാതൊരു സംരക്ഷണ വസ്‌ത്രങ്ങളോ മുഖംമൂടികളോ ഇല്ലാതെ കാണുവാനും കഴിയും. ഇതാണ് ആശങ്കയ്ക്ക് വഴിയൊരുക്കിയത്. ബെന്നറ്റിനെ പ്രവേശിപ്പിക്കുമ്പോൾ എന്തുകൊണ്ടാണ് ചില ഉദ്യോഗസ്ഥർ സംരക്ഷണ വസ്ത്രം ധരിക്കാത്തത് എന്ന ചോദ്യത്തിന് ഉത്തരം നൽകാൻ വെസ്റ്റ് മിഡ്‌ലാന്റ്സ് ആംബുലൻസ് സർവീസ് വിസമ്മതിച്ചു. രോഗം പടരുമെന്ന ഭീഷണി ഗൗരവമായി എടുക്കുന്നതിൽ ബ്രിട്ടീഷ് അധികൃതർ പരാജയപ്പെടുന്നുവോ എന്ന സംശയവും ഉയർന്നുവരുന്നു. വുഹാനിൽ നിന്ന് മടങ്ങിയെത്തിയതായി കരുതപ്പെടുന്ന രണ്ടായിരത്തോളം ബ്രിട്ടീഷുകാർക്ക് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് ഇന്നലെ മുന്നറിയിപ്പ് നൽകുകയുണ്ടായി.

അതേസമയം, കൊറോണ വൈറസ് ബാധിച്ച് ചൈനയിൽ ഇന്നലെ വരെ 82 പേർ മരിച്ചു. രോഗം ബാധിച്ചവരുടെ എണ്ണം 2740 കടന്നു. ലോകത്തെ പല രാജ്യത്തേക്കും വൈറസ് പടർന്നിട്ടുണ്ട് എന്ന ആശങ്ക ജനങ്ങളെ ഭീതിയിൽ ആഴ്ത്തുന്നുണ്ട്. എന്നാൽ ആശങ്ക അല്ല, ജാഗ്രതയാണ് വേണ്ടതെന്ന് സർക്കാർ അറിയിക്കുന്നു.
കൊറോണ വൈറസ് – പൊതുജനങ്ങൾക്കുള്ള നിർദേശങ്ങൾ
• സോപ്പും വെള്ളവും ഉപയോഗിച്ച് ഇടയ്ക്കിടെ കൈകൾ കഴുകുക. 20 സെക്കന്റോളം കൈകൾ കഴുകണം.
• ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിച്ച് മുഖവും വായും അടച്ചുപിടിക്കുക
• കഴുകാത്ത കൈകൾ കൊണ്ട് കണ്ണുകൾ, മൂക്ക്, വായ് തുടങ്ങിയ ഭാഗങ്ങളിൽ തൊടരുത്.
• പനി ഉള്ളവർ ഉപയോഗിച്ച സാധനങ്ങൾ, വസ്ത്രങ്ങൾ തുടങ്ങിയവ ഉപയോഗിക്കാതിരിക്കുക.
• അനാവശ്യ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കുക.
• രോഗബാധിത പ്രദേശങ്ങളിലേക്കുള്ള യാത്രകൾ ഒഴിവാക്കുക.
• പനി, ചുമ തുടങ്ങിയ രോഗലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സയ്ക്ക് നിൽക്കാതെ ഉടൻ ഡോക്ടറെ കാണുക.
സ്വന്തം ലേഖകൻ
യു കെ യുടെ 5 ജി ഫോൺ ആൻഡ് ഡാറ്റാ നെറ്റ് വർക്കിംഗ് രംഗത്ത് ചൈനീസ് ടെലികോം കമ്പനി ആയ ഹുവെയ്ക്ക് ബോറിസ് ജോൺസൻ അനുമതി നൽകി. സ്പൈയിങ് നെ പറ്റി സംശയം നില നിൽക്കുന്നതിനാൽ കമ്പനിക്ക് യാതൊരു വിധത്തിലും രാജ്യത്ത് ഇടം നൽകരുതെന്ന് ട്രംപ് ബ്രിട്ടീഷ് ഗവണ്മെന്റി ന്റെ നാഷണൽ സെക്യൂരിറ്റി കൗൺസിലിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഹൈടെക് ഇൻഫ്രാ സ്ട്രക്ച്ചറിലേക്ക് ഒരു പരിധി വരെയുള്ള ആക്‌സസ് നൽകാൻ കൗൺസിൽ ചൊവ്വാഴ്ച തീരുമാനിച്ചു.

യു കെ യ്ക്കും യു എസി നും ഇടയിലുള്ള ഇന്റലിജൻസ് ഡീലുകൾ, പ്രത്യേകിച്ച് പോസ്റ്റ് ബ്രെക്സിറ്റ് ട്രേഡ് ഡീൽ തുടങ്ങിയ കാര്യങ്ങൾ സുഗമമായി മുന്നോട്ട് പോകണമെങ്കിൽ ബെയ്‌ജിങ് ബേസ്ഡ് ആയ മൊബൈൽ കമ്പനിയെ സെക്യൂരിറ്റി കാരണങ്ങളാൽ രാജ്യത്ത് അനുമതി നൽകരുത് എന്ന് ട്രംപ് കടുംപിടിത്തത്തിലായിരുന്നു. യു കെ യുടെ 3ജി 4ജി രംഗത്ത് ഒരു ദശാബ്ദത്തിൽ ഏറെയായി നിലവിലുള്ള ഹുവെയ് ഉയർത്തുന്ന എന്ത് വില്ലുവിളിയും പരിഹരിക്കാൻ കഴിയുന്നതാണ് എന്നാണ് സീനിയർ ഇന്റലിജൻസ് ഓഫീസർമാർ പറയുന്നത്. എന്നാൽ യു എസ് ഹൌസ് ഓഫ് റെപ്രെസെന്റഷൻെറ 3ആമത് ഉയർന്ന ഉദ്യോഗസ്ഥ ആയ ലിസ് ചെനെ പറയുന്നത് ജോൺസൻ നയതന്ത്ര ബന്ധത്തിന് പകരം നിരീക്ഷണമാണ് അബദ്ധവശാൽ തെരഞ്ഞെടുത്തിരിക്കുന്നത് എന്നാണ്.

പഴയ റിപ്പബ്ലിക്കൻ പ്രസിഡന്റൽ ക്യാൻഡിഡേറ്റ് ആയ സെനറ്റർ മിറ്റ് റോംനിയും ബ്രിട്ടീഷ് തീരുമാനത്തെ വിമർശിച്ചു. എന്നാൽ നാഷണൽ സൈബർ സെക്യൂരിറ്റി ചീഫ് സർ ആൻഡ്രൂ പാർക്കർ നാഷണൽ സെക്യൂരിറ്റിക്ക് ഒരു ഇടിവും സംഭവിക്കില്ല എന്ന് ഉറപ്പ് നൽകിയിട്ടുണ്ട്.
സോണി എറിക്സൺ, നോക്കിയ എന്നീ രണ്ടു കമ്പനികൾ മാത്രമാണ് ടെലികോം രംഗത്ത് നിലവിലുള്ളത് എന്നിരിക്കെ ഹുവെയ് ഉപേക്ഷിച്ചാൽ ടെക്നോളജിയിൽ വളരെ പിന്നിലാകാനുള്ള സാധ്യത തള്ളിക്കളയാൻ ആവില്ല. സഭയിലെ നിരവധി അംഗങ്ങൾ വിഷയത്തെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്ത് എത്തിയിരുന്നു.
സ്വന്തം ലേഖകൻ
തന്റെ സമ്പാദ്യമായ ഇരുപതിനായിരം പൗണ്ട് ബിസ്‌റ്റോ ടിന്നുകളിൽ ഒന്നിൽ സൂക്ഷിച്ചുവെച്ച എൺപതുകാരി. ഈ വിവരം അറിയാതെ വീട്ടുകാർ മാലിന്യ ത്തോടൊപ്പം ഈ ടിന്നും ഉപേക്ഷിച്ചു. എന്നാൽ 80 കാരിയുടെ സഹായത്തിനായി റീസൈക്ലിങ് സെന്ററിലെ ജീവനക്കാർ രണ്ടുമണിക്കൂറോളം നടത്തിയ പരിശോധനയ്ക്കു ശേഷം പണം തിരികെ ലഭിച്ചു. സ്കോട്ട്ലൻഡിലെ ഡൽമുക് റീസൈക്ലിങ് സെന്ററിലെ ജീവനക്കാരായ കെന്നി മക്ദം, ടോണി സ്‌കനിയോൺ എന്നിവരുടെ മണിക്കൂറുകൾ നീണ്ട ശ്രമഫലമായാണ് പണം തിരികെ ലഭിച്ചത്. ആ സ്ത്രീയുടെ സന്തോഷത്തിനു കാരണമാകാൻ സാധിച്ചതിൽ വളരെയധികം അഭിമാനമുണ്ടെന്ന് അൻപത്തൊൻപതു കാരനായ കെന്നി വ്യക്തമാക്കി.

ആ അമ്മയുടെ സഹായത്തിനായി തങ്ങളാലാവും വിധം സഹായിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ട് എന്ന് ടോണി പറഞ്ഞു. താൻ ഒരു ടിന്നും, ബാക്കി നാല് ടി കെന്നിയുമാണ് കണ്ടുപിടിച്ചത്. പണം തിരികെ നൽകുമ്പോൾ സ്വന്തം മുത്തശ്ശിയുടെ മുഖത്തുണ്ടാകുന്ന സന്തോഷം പോലെയാണ് തങ്ങൾക്ക് തോന്നിയത് എന്ന് അവർ പറഞ്ഞു. ജീവിതത്തിൽ ഇതുപോലുള്ള അനുഭവങ്ങൾ വിരളമാണെന്നും അവർ പറഞ്ഞു.

വെസ്റ് ഗ്ലാസ്‌ഗോവിലെ ടൺബാർട്ടോൺഷെയറിൽ ആണ് ഈ റീസൈക്ലിങ് സെന്റർ പ്രവർത്തിച്ചുവരുന്നത്. ജീവനക്കാർ ചെയ്ത ഈ നല്ല പ്രവർത്തിക്ക് എല്ലായിടത്തുനിന്നും അഭിനന്ദന പ്രവാഹമാണ്. ഇരുവരുടെയും പ്രവർത്തി അഭിനന്ദിക്കുന്നതായി കൗൺസിൽ അധികാരി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സ്വന്തം ലേഖകൻ
യാത്രകഴിഞ്ഞ് മടങ്ങുമ്പോള്‍ ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ നിന്ന് വേണ്ട നികുതിരഹിത മദ്യം വാങ്ങാമെന്നാണ് ധാരണയെങ്കില്‍ അതങ്ങ് തിരുത്തിയേക്കൂ. അത്യാവശ്യമല്ലാത്ത വസ്തുക്കളുടെ ഇറക്കുമതി കൂറയ്ക്കുന്ന നടപടിയുടെ ഭാഗമായി വാണിജ്യമന്ത്രാലയം ഇതിനുള്ള ശുപാര്‍ശ നല്‍കികഴിഞ്ഞു. മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇത് അത്യാവശ്യത്തിന്റെ പട്ടികയില്‍ വരുന്നില്ലെന്നതാണ് കാരണം. ഇനിമുതല്‍ ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ നിന്ന്് ഒരു കുപ്പി മദ്യമേ വാങ്ങാനാവു. അതുപോലെ തന്നെ ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ നിന്ന് വാങ്ങിക്കാമായിരുന്ന സിഗററ്റ് കാര്‍ട്ടണുകള്‍ ഇനിമുതല്‍ ലഭ്യമാക്കരുതെന്ന നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.
ഇന്ത്യയിലേക്ക് വരുന്ന അന്തര്‍ദേശീയ യാത്രക്കാര്‍ക്ക് ഇറക്കുമതി തീരുവ ഇല്ലാതെ 50,000 രൂപയുടെ വരെ സാധനങ്ങള്‍ വാങ്ങാനനുമതിയുള്ളതാണ് ഡ്യൂട്ടി ഫ്രീ ഷോപ്പുകള്‍. ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന ബജറ്റിന് മുന്നോടിയായി വാണിജ്യമന്ത്രാലയം ധനമന്ത്രാലയത്തിന് നല്‍കിയ പ്രൊപ്പോസലാണിത്. നിലവില്‍ അന്തര്‍ദേശീയ യാത്രികര്‍ക്ക് രണ്ട് ലിറ്റര്‍ മദ്യവും ഒരു കാര്‍ട്ടണ്‍ സിഗററ്റും നികുതിയില്ലാതെ ലഭിക്കുമായിരുന്നു.
പല രാജ്യങ്ങളിലും ഒരു ലിറ്റര്‍ എന്ന പരിധി നിലവിലുണ്ടെന്നും അതുകൊണ്ട് ഇന്ത്യയിലും ഇത് സ്വീകരിക്കാമെന്നുമാണ് വാണിജ്യമന്ത്രാലയത്തിന്റെ നിലപാട്. വ്യാപാര കമ്മി കുറയ്ക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ ഇറക്കുമതി കുറച്ചുകൊണ്ട് വരികയാണ്. ഇതിന്റെ ഭാഗമാണ് നടപടി.
സ്റ്റോക്ക് ഓൺ ട്രെന്റ്: സ്റ്റോക്ക് ഓൺ ട്രെന്റ് ഇന്ന് വരെ കാണാത്ത ഒരു ആഘോഷമാണ് കഴിഞ്ഞ ഞായറാഴ്ച സിറ്റിയിലെ പ്രസിദ്ധമായ കിങ്‌സ് ഹാളിൽ അരങ്ങേറിയത്. സീറോ മലബാർ ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ കീഴിലുള്ള സ്റ്റോക്ക് ഓൺ ട്രെന്റ് മിഷന്റെ ഇടവകദിനാഘോഷം ചരിത്ര താളുകളിൽ ഇടം പിടിച്ചു എന്ന കാര്യത്തിൽ തർക്കമില്ല. ഇത് വെറും വീൺ വാക്കു പറയുന്നതല്ല മറിച്ച് പങ്കെടുത്ത സ്റ്റോക്ക് മിഷനിലെ അംഗങ്ങൾ പങ്കുവെച്ചു അഭിപ്രായം മാത്രമാണ്.

സ്റ്റോക്ക് ഓൺ ട്രെന്റ്, ക്രൂ, സ്റ്റാഫ്‌ഫോർഡ് എന്നി മൂന്ന് മാസ്സ് സെന്ററുകൾ ഒന്നാക്കി ആണ് സ്റ്റോക്ക് ഓൺ ട്രെന്റ് മിഷൻ രൂപീകൃതമാവുന്നത്. പ്രഖ്യാപനം നേരത്തെ വന്നുവെങ്കിലും 2018 ഡിസംബറിൽ ആണ് സ്റ്റോക്ക് ഓൺ ട്രെന്റ് മിഷന്റെ ഔദ്യോഗികമായ സ്ഥാപനം ഉണ്ടായത്. ഒരു വർഷം മുൻപ് മാത്രം വന്ന ഫാദർ ജോർജ്ജ് എട്ടുപറ മിഷൻ ചുമതല ഏൽപ്പിക്കുകയും ചെയ്തിരുന്നു. തുടർന്ന് ഇടവകയെ രൂപപ്പെടുത്തുന്നതിനുള്ള ദ്രുതകർമ്മ പദ്ധതിയുമായി അച്ചൻ മുന്നേറുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.

റൂമിനുള്ളിൽ ഫോണിൽ കുത്തികളിക്കുന്ന, ഒരാൾ വീട്ടിൽ വന്നാൽ റൂമിന് പുറത്തിറങ്ങാത്ത കുട്ടികളെ പുറത്തിറക്കുക എന്ന ദൃഢ പ്രതിജ്ഞ എടുത്ത അച്ചന്റെ പ്രവർത്തികളുടെ ഒരു വലിയ വിജയമാണ് സ്റ്റോക്ക് ഓൺ ട്രെന്റ് കഴിഞ്ഞ ഞായറാഴ്ച കണ്ടത്. ബൈബിൾ ക്വിസ്സ്, കായിക മത്സരങ്ങൾ, പുൽക്കൂട് മത്സരം, ഹോളിവീൻ ആഘോഷം എന്ന് തുടങ്ങി കുട്ടികളെ എങ്ങനെയെല്ലാം ഒരു പരിപാടിയിൽ പങ്കെടുപ്പിക്കാൻ കഴിയുമോ അതെല്ലാം ചെയ്തത് കുട്ടികളെ റൂമിന് വെളിയിൽ ചാടിച്ചു എന്നത് സ്റ്റോക്ക് ഓൺ ട്രെന്റിലെ ആരും സമ്മതിക്കുന്ന കാര്യമാണ്.

അത്തരത്തിൽ എല്ലാവര്ക്കും പല വിധത്തിലുള്ള അവസരങ്ങൾ ഒരുക്കാൻ വേണ്ടിയാണ് ഇടവകദിനം എന്ന ആശയം ഉയർന്നു വരുന്നത്. അതാണ് കഴിഞ്ഞ ഞായറാഴ്ച സ്റ്റോക്ക് ഓൺ ട്രെന്റിനെ ഇളക്കിമറിച്ചതും.
ഞായറാഴ്ച രാവിലെ പത്തു മണിക്ക് തന്നെ വിശുദ്ധ കുർബാന അർപ്പിക്കാനായി എത്തിയത് സീറോ മലബാർ ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ തലവൻ മാർ ജോസഫ് സ്രാമ്പിക്കൽ. ലിറ്റർജി കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉയർന്നതു മനോഹരമായ ബലിപീഠം. സമയ നിഷ്ഠ പാലിച്ചു സ്രാമ്പിക്കൽ പിതാവ്.. സ്വീകരണം നൽകി വിശ്വാസികളും ട്രസ്റ്റികളും ചേർന്ന്… തുടന്ന് നാൽപ്പതിൽ പരം കുട്ടികൾ പ്രദിക്ഷണമായി ഭക്തിയോടെ ബലിയർപ്പണ വേദിയിലേക്ക്..
യുകെയിൽ ഒരു സ്ഥലത്തും ഇന്നേ വരെ ചിന്തിക്കാൻ പോലും പറ്റാത്ത രീതിയിൽ അൻപതോളം കുട്ടികൾ ഒത്തുചേർന്ന് പ്രവേശന ഗാനം ആലപിച്ചപ്പോൾ… പിയാനോ, ഗിറ്റാർ, വയലിൻ എന്ന് തുടങ്ങി ഒരു പിടി വാദ്യോപകരങ്ങളുമായി കുട്ടികൾ ലൈവ് പാടിയപ്പോൾ ഇത് യുകെയോ അതോ കേരളമോ എന്ന് സംശയം ഉടലെടുക്കുന്ന പ്രതീതി.. തുടർന്ന് ഭക്തിനിർഭരമായ കുർബാന .. സ്രാമ്പിക്കൽ പിതാവിനൊപ്പം സഹ കാർമ്മികരായി ജോർജ്ജ് അച്ചനും പിതാവിന്റെ സെക്രട്ടറി ജോബിൻ അച്ചനും… പന്ത്രണ്ട് മണിയോടെ സമാപനാശിർവാദം..

നിമിഷങ്ങൾ കൊണ്ട് വേദി തയ്യാറാക്കി ഔദ്യോഗിക സമ്മേളനത്തിലേക്ക്… പ്രാർത്ഥനാഗീതത്തോടെ തുടക്കം .. ചുരുങ്ങിയ വാക്കുകളിൽ നടത്തിപ്പ് ട്രസ്റ്റിയായ ജിജോയുടെ സ്വാഗത പ്രസംഗം… തുടർന്ന് സ്റ്റോക്ക് മലയാളി ചരിത്രവും, വിശ്വാസജീവിതത്തെക്കുറിച്ചും ഉള്ള വീഡിയോ റിപ്പോർട്ട്.. തുടർന്ന് സ്രാമ്പിക്കൽ പിതാവ് തിരി തെളിച്ചു ഉത്ഘാടനകർമ്മം നിർവഹിച്ചു. ചുരുങ്ങിയ വാക്കുകളിൽ ഫാദർ ജോർജ്ജ് എട്ടുപറയിൽ നൽകിയ അദ്യക്ഷപ്രസംഗം.. പകരം വയ്ക്കാനില്ലാത്ത പ്രവർത്തങ്ങൾ കാഴ്ചവച്ച അച്ചനെ ആദരിക്കുന്ന കാഴ്ച.. ട്രസ്റ്റികൾ ഒന്ന് ചേർന്ന് മൊമെന്റോ നൽകിയപ്പോൾ നിലക്കാത്ത കരഘോഷം…
കഴിഞ്ഞ വർഷത്തെ (2019) യൂണിറ്റ് പ്രസിഡണ്ട്, സെക്രട്ടറി, ട്രസ്റ്റികൾ, മറ്റു ഭാരവാഹികൾ എന്നിവർക്കെല്ലാം അവരുടെ പ്രവർത്തനത്തിനുള്ള അംഗീകാരമായി മൊമെന്റോ നൽകി സ്രാമ്പിക്കൽ പിതാവ്… അതിനെല്ലാം പുറമെ കഴിഞ്ഞ വർഷം വേദപഠനം പൂർത്തിയാക്കിയ (CLASS 12) കുട്ടികൾക്ക് സർട്ടിഫിക്കറ്റ് , അധ്യാപകർക്കുള്ള സമ്മാന വിതരണം.. ട്രസ്റ്റിയായ സിബി പൊടിപാറ നന്ദി പറഞ്ഞതോടെ സമ്മേളനത്തിന് തിരശീല വീണു. തുടന്ന് സ്വാദിഷ്ടമായ സ്നേഹ വിരുന്ന്.

തുടന്ന് കഴിഞ്ഞ ഒരു വര്ഷം ഇടവകയിൽ വച്ച് നടന്ന മത്സര വിജയികൾക്കുള്ള സമ്മാനവിതരണം. ബൈബിൾ കലോത്സവസം, സ്പോർട്സ് ഡേ എന്നിവ ഉൾപ്പെടെ സമ്മാനാർഹരായ കുടുംബങ്ങൾ നൂറ്റിയമ്പതിന് മുകളിൽ.. നിശ്ചിത സമയത്തിൽ സമ്മാന വിതരണം പൂത്തിയാക്കി മൂന്ന് മണിയോടെ സാംസ്ക്കാരിക പരിപാടിയിലേക്ക്..
സ്റ്റാഫ്‌ഫോർഡ് ഒരുക്കിയ അതിമനോഹരമായ അർത്ഥവത്തായ വെൽക്കം ഡാൻസ്… മാതാവും ആട്ടിടയൻമാരും വേദിയിൽ എത്തിയപ്പോൾ ബൈബിളിൽ നിന്നും ഒരു രൂപം കുട്ടികളുടെ മനസ്സിൽ പതിഞ്ഞ കണക്കെ കുട്ടികളുടെ ശ്രദ്ധ സ്റ്റേജിലേക്ക്… തുടന്ന് ബൈബിൾ കലോത്സവങ്ങളിൽ വിജയക്കൊടി പാറിച്ച പ്രകടനം ഒരിക്കൽ കൂടി…

ചിന്തോദീപകമായ സ്‌കിറ്റുകളും, നാടകവും വേദിയിൽ.. ഇടവിട്ട് എത്തുന്ന ഇമ്പമാർന്ന ഗാനങ്ങൾ ക്രൂ വിന്റെ കഴിവ് ഒരിക്കൽ കൂടി പ്രകടമാക്കിയപ്പോൾ പാട്ട് മാത്രമല്ല ഡാൻസും ഞങ്ങൾക്ക് വഴങ്ങുമെന്ന് തെളിയ നിമിഷങ്ങൾ… ഒന്നിനൊന്ന് മികച്ച പ്രകടനവുമായി സ്റ്റോക്കിലെ കുട്ടികൾ സ്റ്റേജിൽ നിറഞ്ഞു നിന്നപ്പോൾ പ്രോത്സാഹിപ്പിക്കാൻ മറക്കാത്ത രക്ഷകർത്താക്കൾ… തുടന്ന് എത്തിയത് നാളെയുടെ വാഗ്ദാനമായ സ്റ്റോക്കിലെ ചെറുപ്പക്കാർ.. തിമിർത്തു പെയ്യുന്ന മഴപോലെ പറന്നിറങ്ങിയത് നടനവിസ്മയം…

ആറ് മണിയോടെ ജോർജ് അച്ചൻ നന്ദി പറഞ്ഞതോടെ ആദ്യ ഇടവക ദിനത്തിന് പരിസമാപ്തി കുറിച്ചു. അതെ ഓർമ്മകളിൽ നിന്നും മായാതെ, മറയാതെ ഒരനുഭവത്തിലൂടെ സ്റ്റോക്ക് ഓൺ ട്രെന്റ് മലയാളികൾ കടന്നു പോവുകയായിരുന്നു. ക്രൂ വിൽ നിന്നുള്ള മലയാളികളുടെ ഫോട്ടോഗ്രാഫി ഗ്രുപ്പായ ലെസ്‌മേറ്റ് മീഡിയ (LENSMATE MEDIA , 07459380728) ആണ് മനോഹരമായ ചിത്രങ്ങൾ പകർത്തിയത്.


മലപ്പുറം ∙ കൊറോണ വൈറസ് മരണം വിതയ്ക്കുന്ന ചൈനയിലെ വുഹാനിൽ നിന്നു നാട്ടിലേക്കെത്താൻ സർക്കാരിന്റെ സഹായം അഭ്യർഥിച്ചു മലയാളി വിദ്യാർഥികൾ. വുഹാനിലെ ഹുബെയ് യൂണിവേഴ്സിറ്റി ഓഫ് ചൈനീസ് മെഡിസിനിലെ 32 ഇന്ത്യൻ വിദ്യാർഥികളാണു സഹായം തേടി വിഡിയോ സന്ദേശമയച്ചത്. മലപ്പുറം പെരിന്തൽമണ്ണ സ്വദേശിനി അക്ഷയ് പ്രകാശ്, പാലക്കാട് ഒറ്റപ്പാലം സ്വദേശിനി എച്ച്.ഹരിത എന്നീ മലയാളികളും ഈ സംഘത്തിലുണ്ട്.
യൂണിവേഴ്സിറ്റിയിലെ ഹോസ്റ്റലിനുള്ളിൽ ആഴ്ചകളായി കുടുങ്ങിക്കിടക്കുകയാണെന്നും പുറത്തിറങ്ങാൻ അനുവാദമില്ലെന്നും മറ്റൊരു വിഡിയോയിൽ വിദ്യാർഥികൾ പറയുന്നു. ഭക്ഷണവും വെള്ളവും തീര്‍ന്നു തുടങ്ങി. പൈപ്പ് വെള്ളം ചൂടാക്കിയാണ് കുടിക്കുന്നത്. റോഡ് മുഴുവൻ ബ്ലോക്ക് ചെയ്തു. വിമാനത്താവളങ്ങളും റെയിൽവേ സ്റ്റേഷനും അടച്ചു. കടകൾ എല്ലാം അടഞ്ഞുകിടക്കുന്നു. തുറന്നിരിക്കുന്ന കടകളിൽ വൻ തിരക്കും. പക്ഷെ അവിടെനിന്ന് ഭക്ഷണം വാങ്ങി കഴിക്കാൻ ഭയമാണെന്നും വിദ്യാർഥികൾ പറയുന്നു. യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ഥികൾക്കായി ഇതുവരെ മെഡിക്കൽ പരിശോധന നടന്നിട്ടില്ലെന്നും വിദ്യാർഥികൾ വ്യക്തമാക്കി.
സ്വന്തം ലേഖകൻ
2020 തുടങ്ങിയിട്ട് ഒരു മാസം പോലും തികഞ്ഞിട്ടില്ലെന്നിരിക്കെ റീടൈൽ രംഗത്തെ തൊഴിലിന്റെ ഇടിവ് വൻ പ്രതിസന്ധിയാകുന്നു. ഡിബേൺഹാംസ്, മദർകെയർ, ആസ്ഡ തുടങ്ങിയ കമ്പനി ഭീമന്മാരാണ് കടകൾ അടച്ചു പൂട്ടിയത്. ഗെയിം എച് എം വി ആർക്കേഡിയ മോറിസൺസ് തുടങ്ങിയവ പൂട്ടാനും തൊഴിലവസരങ്ങൾ കുറയാനും സാധ്യത ഉണ്ട്. സെന്റർ ഫോർ റീടൈൽ റിസർച്ച് ന്റെ കണക്ക് പ്രകാരം 9, 949 തൊഴിലുകൾ നഷ്ടമായിട്ടുണ്ട്. ഹോക്കിങ് ബസാറിലെ ബീല്സ് ഡിപ്പാർട്മെന്റ് സ്റ്റോർ ആൻഡ് ടോയ് സെന്റർ അടച്ചുപൂട്ടുന്നതോടെ 1200 തൊഴിലുകൾ കൂടി നഷ്ടപ്പെടും.

എന്നാൽ ഈ വർഷം ഈ മേഖലയിൽ ഒരു തസ്തിക പോലും പുതുതായി ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല. ഈ രംഗത്ത് 3മില്യനോളം ആളുകൾ ജോലി ചെയ്യുന്നുണ്ടെങ്കിലും 300ൽ ഒരാൾക്ക് വീതം ജോലി നഷ്ടപ്പെടാൻ സാധ്യത ഉണ്ട്. ഉപഭോക്താക്കൾ കൂടുതലായി ഓൺലൈൻ സാധനങ്ങൾ വാങ്ങുന്നതാണ് ഈ പതനത്തിനു കാരണം ആയി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഈ മാസം ഹൈ സ്ട്രീറ്റിലെ മദർ കെയർ 79 ശാഖകൾ ആണ് അടച്ചു പൂട്ടിയത്. 59 വർഷത്തെ പാരമ്പര്യമാണ് അവർക്ക് ഈ രംഗത്ത് ഉണ്ടായിരുന്നത്.

ഡിസംബറിൽ സ്റ്റോക്ക് ക്ലിയർ ചെയ്യാൻ 335പൗണ്ട് വില വരുന്ന ബേബി സ്ട്രോളർ 70 പൗണ്ട് ഓഫർ നൽകിയിരുന്നു. 2021 ഓടു കൂടി 50 സ്ഥാപനങ്ങൾ കൂടി അടച്ചു പൂട്ടിയേക്കാം
സ്വന്തം ലേഖകൻ
ലണ്ടൻ : വെർജിനിറ്റി റിപ്പയർ ശസ്ത്രക്രിയ നിരോധിക്കണമെന്ന ആവശ്യം ശക്തം. വെർജിനിറ്റി റിപ്പയർ ശസ്ത്രക്രിയ നിരോധിക്കാൻ മനുഷ്യാവകാശ പ്രവർത്തകർ സർക്കാരിനോട് ആവശ്യപ്പെട്ടു . ഇത് മുസ്ലിം സ്ത്രീകളെ വലിയതോതിൽ ബാധിച്ചേക്കും. വിവാഹത്തിന് മുമ്പ് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടുവെന്ന് ഭർത്താവോ വീട്ടുകാരോ അറിഞ്ഞാൽ ഉണ്ടാവുന്ന പ്രശ്നങ്ങൾ നിരവധിയാണ്. ഇതിനാൽ പല മുസ്‌ലിം സ്ത്രീകളും പ്രശ്നങ്ങൾ നേരിടുകയും ചിലപ്പോഴൊക്കെ കൊല്ലപ്പെടുന്ന സാഹചര്യം വരെ നിലനിൽക്കുന്നു . മിഡിൽ ഈസ്റ്റേൺ വിമൻ ആന്റ് സൊസൈറ്റി ഓർഗനൈസേഷന്റെ സ്ഥാപകനായ ഹലാലെ തഹേരി ഒരു മൊറോക്കൻ വിദ്യാർത്ഥിനിയെ ലണ്ടനിൽ ഒളിവിൽ പാർപ്പിച്ചതായി ബിബിസി ന്യൂസിനോട് പറഞ്ഞു. 2014ൽ ലണ്ടനിൽ എത്തിയ വിദ്യാർത്ഥിനി ഒരാളുടെ കൂടെ മാറി താമസിക്കുകയും ഇതറിഞ്ഞ വീട്ടുകാർ അവളെ ഒരു കന്യകാത്വ പരിശോധനയ്ക്ക് വിധേയയാക്കി. മകൾക്ക് കന്യകാത്വം നഷ്ടമായെന്ന് അറിഞ്ഞ പിതാവ് അവൾക്കു നേരെ വധഭീഷണി വരെ മുഴക്കുകയുണ്ടായി. തുടർന്നാണ് ലണ്ടനിലേക്ക് രക്ഷപ്പെട്ടത്.

യുകെയിൽ കുറഞ്ഞത് 22 സ്വകാര്യ ക്ലിനിക്കുകളെങ്കിലും ഹൈമെൻ റിപ്പയർ ശസ്ത്രക്രിയ വാഗ്ദാനം ചെയ്യുന്നുണ്ട്. ഒരു മണിക്കൂർ ശസ്ത്രക്രിയക്ക് അവർ 3,000 ഡോളർ വരെ ഈടാക്കുന്നു .
വിവാഹ രാത്രിയിൽ “കന്യകയല്ല” എങ്കിൽ തങ്ങൾക്ക് എന്ത് സംഭവിക്കുമെന്ന് ഭയക്കുന്ന സ്ത്രീകളിൽ നിന്ന് ഇത്തരം ക്ലിനിക്കുകൾ ലാഭമുണ്ടാക്കുന്നുവെന്ന് വനിതാ അവകാശ പ്രവർത്തകർ പറയുന്നു. ഈയൊരു സമ്പ്രദായം അവസാനിപ്പിക്കുന്നതിനുള്ള വഴികൾ അന്വേഷിക്കുമെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് പറഞ്ഞു. എന്നാൽ നിരോധനം എങ്ങനെ നടപ്പാക്കുമെന്ന് വിശദീകരിക്കാൻ ആരോഗ്യവകുപ്പ് വിസമ്മതിച്ചു.

ലാബിയാപ്ലാസ്റ്റി പോലുള്ള മറ്റ് സൗന്ദര്യവർദ്ധക ജനനേന്ദ്രിയ നടപടിക്രമങ്ങൾ, യുകെയിലെ ചെറുപ്പക്കാരായ സ്ത്രീകൾക്കിടയിൽ കൂടുതൽ പ്രചാരം നേടുന്നുണ്ട് . ഈ നടപടിക്രമങ്ങളുടെ ദീർഘകാല ഫലങ്ങളെക്കുറിച്ച് വളരെക്കുറച്ചേ അവർക്ക് അറിവുള്ളൂവെന്നും ശസ്ത്രക്രിയ തിരഞ്ഞെടുക്കുന്നതിന് മുമ്പ് സ്ത്രീകൾക്ക് വേണ്ടത്ര മാനസിക പിന്തുണ ലഭിക്കുന്നില്ലെന്നും പ്രചാരകർ പറയുന്നു. ഈ നിരോധനം ഉചിതമായ ഒന്നല്ലെന്ന് ഈ പ്രക്രിയയ്ക്ക് ആദ്യം സാക്ഷ്യം വഹിച്ച ബാർട്ട്സ്, ലണ്ടൻ സ്‌കൂൾ ഓഫ് മെഡിസിൻ എന്നിവയിലെ വിമൻസ് ഹെൽത്ത് പ്രൊഫസർ ഡോ. ഖാലിദ് ഖാൻ അഭിപ്രായപ്പെട്ടു.
സ്വന്തം ലേഖകൻ
ബ്രിട്ടൻ :- ഒരു ദിവസം നാലു നേരം മക്‌ഡൊണാൾഡിൽ നിന്നും ഭക്ഷണം കഴിച്ചപ്പോൾ കെൽസിയുടെ ശരീരഭാരം നിയന്ത്രണാതീതം ആവുകയായിരുന്നു. മുപ്പത്തിരണ്ടുകാരിയും, മൂന്നു കുട്ടികളുടെ അമ്മയുമായ കെൽസി ബോണസിന്റെ ശരീരഭാരം, ഫാസ്റ്റ് ഫുഡിന്റെ അമിത ഉപയോഗത്തോടെ 127 കിലോയോളം ആയി. ഏകദേശം നാലായിരത്തോളം കലോറിയാണ് ഒരു ദിവസം അവർ ഭക്ഷിച്ചിരുന്നത്. എന്നാൽ ഒരു ഫ്ലൈറ്റ് യാത്രയോടെയാണ് കെൽസിക്ക് തന്റെ അവസ്ഥയെപ്പറ്റി ആകുലത ഉണ്ടാകുന്നതും, ശരീരഭാരം കുറയ്ക്കാൻ തീരുമാനിക്കുന്നതും. ഫ്ലൈറ്റിൽ സീറ്റ് ബെൽറ്റ് ചേരാതെ വന്നപ്പോൾ, എക്സ്റ്റൻഷൻ ബെൽറ്റ് കൂടെ ആവശ്യമായി വന്നു. ഇതോടെ കെൽസി തന്റെ ശരീര ഭാരം കുറയ്ക്കാനുള്ള ശക്തമായ തീരുമാനം എടുത്തു.

കാനഡയിൽ നിന്നുള്ള കെൽസി അങ്ങനെ ഗ്യാസ്ട്രിക് ബൈപ്പാസ് സർജറി നടത്തുകയും, 18 മാസത്തിനുള്ളിൽ 69 കിലോയോളം കുറയുകയും ചെയ്തു. ഇപ്പോൾ പൂർവ്വാധികം സന്തോഷത്തിലാണ് അവർ. തന്റെ കുട്ടികളും വളരെയധികം സന്തോഷത്തിലാണ് എന്ന് അവർ പറഞ്ഞു. നോർത്ത് യോർക്ക്ഷെയറിൽ നിന്നുള്ള വെസ്‌ലിയെ വിവാഹം ചെയ്ത കെൽസിയ്‌ക്കു മൂന്ന് കുട്ടികളുമുണ്ട്. ഇതിനിടയിലാണ് കെൽസിയ്‌ക്കു മക്ഡൊണാൾഡിലെ ഭക്ഷണത്തോട് ആകർഷണം ഉണ്ടാകുകയും, ഒരു ദിവസം നാല് നേരം അവിടെ നിന്നും ഭക്ഷണം കഴിക്കുകയും ചെയ്തത്. 2017 – ലാണ് ഡോക്ടർ ചെൽസിക്കു ഗ്യാസ്ട്രിക് ബൈപ്പാസ് സർജറി നിർദേശിക്കുന്നത്. ഇപ്പോൾ വളരെയധികം സന്തോഷത്തിലാണ് കെൽസിയും കുടുംബവും.

ലോകത്തിലെ വിവിധ രാജ്യങ്ങളിലെ മൂവായിരത്തോളം പേര്‍ക്ക് പടര്‍ന്നു പിടിച്ച, 80തോളം പേരുടെ മരണത്തിനിടയാക്കിയ കൈാറോണ വൈറസ് എന്ന മാരകമായ പകര്‍ച്ചപ്പനിക്ക് കാരണമായ രോഗാണു വുഹാനിലെ ജൈവായുധ ഗവേഷണ ലാബില്‍ നിന്ന് ചോര്‍ന്നതാണോ എന്ന് സംശയം. ചൈനയുടെതാണ് വുഹാനിലെ ജൈവായുധ ഗവേഷണ ലബോറട്ടറി എന്നാണ് വിവരം.
‘ദ വാഷിംഗ്ടണ്‍ ടൈംസ്’ പത്രമാണ് ഇത്തരത്തില്‍ ഒരു സാധ്യതയെപ്പറ്റി പരാമര്‍ശിച്ചുകൊണ്ടുള്ള വിശദമായ ഒരു ലേഖനം പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്. അതില്‍ അവര്‍ ഉദ്ധരിച്ചിരിക്കുന്നത് ഇസ്രായേലില്‍ നിന്നുള്ള ഒരു ജൈവായുധ ഗവേഷകനെയാണ്.
ക്ഷണനേരം കൊണ്ട പകരുന്ന, ദിവസങ്ങള്‍ക്കുള്ളില്‍ രോഗിയുടെ ജീവന്‍ അപഹരിക്കാന്‍ കഴിവുള്ളത്ര മാരകമായ രോഗാണുക്കളില്‍ ഒന്നാണ് കൊറോണാവൈറസ്. താരതമ്യേന പുതിയതായതിനാല്‍, ഇതിന്റെ ജനിതകഘടന തിരിച്ചറിഞ്ഞ്, അതിന്റെ വാക്‌സിനും മരുന്നുകളും കണ്ടുപിടിക്കുന്നതേയുള്ളൂ. ചൈനയില്‍ ഇത്തരം വൈറസുകളെ കൈകാര്യം ചെയ്യാനുള്ള ശേഷി ഇപ്പോള്‍ വുഹാനില്‍ സ്ഥിതി ചെയ്യുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി എന്ന സ്ഥാപനത്തിന് മാത്രമാണ് ഉള്ളത്.
ഡാനി ഷോഹാം എന്ന മുന്‍ ഇസ്രായേലി ബയോളജിക്കല്‍ വാര്‍ഫെയര്‍ എക്‌സ്‌പേര്‍ട്ട് ‘ദ വാഷിംഗ്ടണ്‍ ടൈംസി’നോട് പറഞ്ഞത്, തനിക്ക് ചൈനയുടെ ജൈവായുധ ഗവേഷണങ്ങളെപ്പറ്റി വിവരം ലഭിച്ചിട്ടുണ്ട് എന്നും, ഈ വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ മറവില്‍ ചൈന യുദ്ധാവശ്യങ്ങള്‍ക്കുവേണ്ടിയുള്ള ജൈവായുധങ്ങളുടെ ഗവേഷണങ്ങളും നടത്തുന്നുണ്ട് എന്നുമാണ്. ഏറെ രഹസ്യമായിട്ടാണ് ഈ ഗവേഷണങ്ങള്‍ ചൈന നടത്തുന്നത് എന്നും അദ്ദേഹം പറഞ്ഞിരുന്നു.
1970 മുതല്‍ 1991 വരെ ഇസ്രായേലി സൈന്യത്തില്‍ ലെഫ്റ്റനന്റ് കേണല്‍ റാങ്കിലുള്ള ഒരു മിലിറ്ററി ഇന്റലിജന്‍സ് ഓഫീസര്‍ ആയിരുന്നു ഷോഹാം. ജൈവ, രാസായുധങ്ങള്‍ ഉപയോഗിച്ചുള്ള യുദ്ധമുറകളിലായിരുന്നു ആയിരുന്നു അന്നദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. അക്കാലത്ത് ചൈനീസ് ജൈവായുധ ഗവേഷണ പദ്ധതികളെപ്പറ്റി പരമാവധി രഹസ്യവിവരങ്ങളും മൊസാദ് വഴി ഷോഹാം ശേഖരിച്ചിരുന്നു.
തങ്ങള്‍ക്ക് ഇങ്ങനെ ഒരു രഹസ്യ ഗവേഷണ പദ്ധതി ഉള്ള കാര്യം ചൈന മുന്‍ കാലങ്ങളില്‍ എന്നും നിഷേധിച്ചു പോന്നിട്ടേയുള്ളൂ. എന്നാല്‍ കഴിഞ്ഞ വര്‍ഷം അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റ് ഇങ്ങനെ ഒരു സംഗതിയെക്കുറിച്ചുള്ള സംശയങ്ങള്‍ പരസ്യമായിത്തന്നെ പ്രകടിപ്പിച്ചിരുന്നു.
എന്നാല്‍ ഇതിനെയൊക്കെ നിഷേധിച്ചിരിക്കുകയാണ് ചൈനയിലെ രോഗനിവാരണവകുപ്പ് തലവനായ ഗാവോ ഫുന്‍.
ഈ രോഗാണു വുഹാനിലെ ഒരു ഇറച്ചി മാര്‍ക്കറ്റില്‍ നിന്ന് പൊട്ടിപ്പുറപ്പെട്ട പകര്‍ച്ചവ്യാധിയാണ് എന്നാണ് അദ്ദേഹം പ്രസ്താവനയിറക്കിയത്.
എന്നാല്‍ ഈ വൈറസ് ബാധിക്കുന്നതിന് ആഴ്ചകള്‍ക്കു മുമ്പ് ചൈനീസ് ഇന്റര്‍നെറ്റില്‍ പ്രചരിച്ച ഒരു അഭ്യൂഹത്തെപ്പറ്റിയും ലേഖനത്തില്‍ പരാമര്‍ശമുണ്ട്. ചൈനയെ ലക്ഷ്യമിട്ടുകൊണ്ട് അമേരിക്ക ജൈവായുധങ്ങള്‍, വിശിഷ്യാ മാരകരോഗങ്ങളുണ്ടാക്കുന്ന വൈറസുകളുമായി ഇറങ്ങാന്‍ പോകുന്നു എന്ന വാര്‍ത്തയായിരുന്നു അത്.
ഈ വൈറസ് വുഹാനിലെ ലാബില്‍ നിന്ന് എന്തെങ്കിലും കാരണവശാല്‍ ചോര്‍ന്നാലും, പകര്‍ച്ചപ്പനി വ്യാപിക്കുന്ന പക്ഷം അത് അമേരിക്കന്‍ ഗൂഢാലോചനയാണ് എന്ന് പറയാന്‍ വേണ്ടിയുള്ള മുന്‍കരുതലായിരുന്നു അതെന്നാണ് അമേരിക്കയിലെ ചില കേന്ദ്രങ്ങള്‍ പറയുന്നത്.
ഈ കൊറോണാവൈറസുകള്‍ ചൈനയുടെ ജൈവായുധപദ്ധതിയുടെ ഭാഗമാണ് എന്ന് ഈ അവസരത്തില്‍ ഉറപ്പിച്ച് പറയാന്‍ സാധിക്കില്ല എങ്കില്‍ പോലും സാദ്ധ്യതകള്‍ ഏറെയാണ് എന്ന് ഷോഹാം ദ വാഷിംഗ്ടണ്‍ ടൈംസിനോട് പറഞ്ഞു. ‘ ഇങ്ങനെ ഒരു ലീക്കേജ് നടക്കാന്‍ വളരെ എളുപ്പമാണ്. ഇത്തരത്തിലുള്ള ജൈവായുധ ഗവേഷണങ്ങള്‍ക്ക് വലിയ മുന്‍കരുതലുകള്‍ ആവശ്യമാണ്.

ഗവേഷകരില്‍ ആരുടെയെങ്കിലും ഭാഗത്തുനിന്നുണ്ടായേക്കാവുന്ന നേരിയ ഒരു അശ്രദ്ധ, അയാള്‍ക്ക് അസുഖം പകരാന്‍ കാരണമാകും. അങ്ങനെ സംഭവിച്ചാല്‍ ആ സമയത്ത് ഒരാള്‍ക്കും അത് തിരിച്ചറിയാനാകില്ല. അന്നത്തെ ജോലി കഴിഞ്ഞ്, തിരികെ ലാബ് വിട്ടു വീട്ടിലേക്ക് പോകുന്ന ആ ഗവേഷകന്‍ തന്റെ ഉള്ളില്‍ ആ വൈറസും വഹിച്ചു കൊണ്ടാകും സമൂഹമധ്യത്തിലേക്ക് ഇറങ്ങിച്ചെല്ലുന്നത്. പറഞ്ഞുവന്നത്, ലീക്കേജ് മനഃപൂര്‍വം ആകണമെന്നില്ല എന്നാണ്’ ഷോഹാം പറഞ്ഞു.