Middle East

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ പെയ്തു. ഇടിയോടും മിന്നലോടും കൂടിയാണ് മഴ പെയ്തത്. അബുദാബി, ദുബായ്, ഷാ‍‍‍ർജ, റാസല്‍ ഖൈമ, അലൈന്‍ എന്നിവിടങ്ങളിലാണ് ക്ലൗഡ് സീഡിംഗിന്റെ ഫലമായി മഴ പെയ്തത്.

പലയിടങ്ങളിലും ശനിയാഴ്ച രാവിലെ യെല്ലോ അലർട്ടും നല്‍കിയിട്ടുണ്ട്. താപനിലയിലും കുറവ് രേഖപ്പെടുത്തി. പലയിടത്തും അന്തരീക്ഷം മേഘാവൃതമായിരിക്കും. പൊടിക്കാറ്റടിക്കാനുളള സാധ്യതയുമുണ്ട്.

കൊച്ചി: ഇന്ത്യയില്‍ നിന്ന് യു.എ.ഇലേക്കുള്ള വിമാനയാത്ര സംബന്ധിച്ച് ഇതുവരെ ഔദ്യോഗികമായ അറിയിപ്പുകള്‍ ലഭിച്ചിട്ടില്ല. എങ്കിലും ദുബായിലേക്കുള്ള ടിക്കറ്റ് വില്‍പ്പന കുതിക്കുകയാണ്. ജൂലൈ 16 മുതല്‍ പല വിമാനങ്ങളിലും എക്കണോമി ക്ലാസ് ടിക്കറ്റുകള്‍ ലഭ്യമല്ല. ഫസ്റ്റ്, ബിസിനസ് ക്ലാസുകളിലെ ടിക്കറ്റുകള്‍ നിരക്ക് കൂടുതലുമാണ്.

എമിറേറ്റ്സ് എയര്‍ലൈനില്‍ വണ്‍വേയ്ക്ക് ഏകദേശം 6664 ദിര്‍ഹം (1.32 ലക്ഷം രൂപ) മുതലാണ് ടിക്കറ്റ് വില ആരംഭിക്കുന്നത്. ബജറ്റ് എയര്‍ലൈനായ ഫ്ലൈ ദുബായിക്കും ടിക്കറ്റ് വിലയില്‍ വര്‍ധനവുണ്ട്. 1645 ദിര്‍ഹം (33,892) രൂപയാണ് വില. സ്പൈസ് ജെറ്റിനു കൊച്ചിയില്‍ നിന്ന് ദുബായിലേക്ക് 2,817 ദിര്‍ഹം (57,154 രൂപ), ഗോ എയര്‍ 1487 ദിര്‍ഹം (30,169 രൂപ), എയര്‍ ഇന്ത്യ എക്സ്പ്രസ് 1,044 ദിര്‍ഹം (21,181 രൂപ) എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്.

ദുബായിലേക്ക് അടുത്ത ആഴ്ച മുതല്‍ വിമാന സര്‍വീസ് തുടങ്ങുമെന്ന അഭ്യൂഹത്തെ തുടര്‍ന്നാണ് ടിക്കറ്റ് വില്‍പന കൂടാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. ഇന്ത്യയില്‍ കോവിഡ് വ്യാപനം കുറയുന്ന പശ്ചാത്തലത്തില്‍ വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് യാത്ര ചെയ്യാന്‍ അവസരമൊരുക്കണമെന്ന് ഇന്ത്യ യു.എ.ഇയോട് ആവശ്യപ്പെട്ടിരുന്നു.

പിതാവിന്റെ കാമുകിയായ മാതൃസഹോദരി പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് രണ്ട് മലയാളി കുട്ടികള്‍ ഷാര്‍ജ പോലീസില്‍ അഭയം തേടി. നാട്ടിലുള്ള മാതാവിന്റെ അരികിലെത്താന്‍ സഹായം ആവശ്യപ്പെട്ടാണ് ഇവര്‍ പോലീസിനെ സമീപിച്ചത്. ഷാര്‍ജയില്‍ ജനിച്ചുവളര്‍ന്ന വിദ്യാര്‍ഥികളില്‍ ഒരാള്‍ക്ക് 17 വയസും മറ്റൊരാള്‍ക്ക് 12 വയസുമാണ് പ്രായം. മാഹി സ്വദേശിയായ പിതവിനൊപ്പമാണ് ഇരുവരും കഴിഞ്ഞിരുന്നത്. പിതാവുമായി പിണങ്ങി പത്തനംതിട്ട സ്വദേശിയായ ഇവരുടെ മാതാവ് ഇപ്പോള്‍ നാട്ടിലാണ്.

ഭാര്യാ സഹോദരിക്കൊപ്പമാണ് പിതാവ് കുട്ടികളുമായി താമസിക്കുന്നത്. ഇവരുടെ പീഡനം സഹിക്കാതായതോടെയാണ് പോലീസിനെ സമീപിച്ചതെന്ന് കുട്ടികള്‍ പറയുന്നു. നാലുവര്‍ഷമായി വിസയില്ലാതെ കഴിയുന്ന ഇവര്‍ക്ക് നാട്ടിലേക്ക് പോകാന്‍ 60,000 ദിര്‍ഹത്തോളം പിഴയടക്കണം. കുട്ടികളുടെ പഠനം എട്ട്, അഞ്ച് ക്ലാസുകളില്‍ മുടങ്ങിയിരുന്നു.

ഇപ്പോള്‍ സാമൂഹ്യ പ്രവര്‍ത്തകരുടെ സംരക്ഷണത്തിലാണ് കുട്ടികളുള്ളത്. പിതാവിനൊപ്പം പോകാന്‍ വിസമ്മതിച്ചതിനാലാണ് സന്നദ്ധ പ്രവര്‍ത്തകരുടെ സംരക്ഷണയിലാക്കിയത്. കുട്ടികളുടെ പാസ്‌പോര്‍ട്ടും മറ്റു രേഖകളും ഹാജരാക്കാന്‍ പോലീസ് പിതാവിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ആരോപിക്കപ്പെട്ട കുറ്റകൃത്യം നടന്ന ദിവസം നാട്ടിലായിരുന്നിട്ടും ഷാർജയിൽ കൊലക്കുറ്റത്തിനു ശിക്ഷിക്കപ്പെട്ട യുവാവ് ജയിൽ മോചനം കാത്തുകഴിയുന്നതായി റിപ്പോർട്ട്. കൊടുവള്ളി സ്വദേശിയായ സയ്യിദ് ഫസലുറഹ്മാനാണ് നാലര വർഷമായി നിരപരാതിധിത്വം തെളിയിക്കാനാവാതെ ജയിലിൽ കഴിയുന്നതായി പ്രമുഖ പത്ര മാധ്യമം റിപ്പോർട്ട് ചെയുന്നു.

2007 ഫെബ്രുവരി 27ന് ഫാദി മുഹമ്മദ് അൽ ബെയ്റൂട്ടി എന്ന വിദേശി കൊല്ലപ്പെട്ട കേസിൽ വർഷങ്ങൾക്കിപ്പുറം 2017 ലാണ് ഫസലു റഹ്മാൻ അറസ്റ്റിലാവുന്നത്. എന്നാൽ ആ ദിവസം ഫസലു നാട്ടിലായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. കോഴിക്കോട് റൂറൽ എസ്. പി. നോർക്കയ്ക്ക് ഇതു സംബന്ധിച്ച റിപ്പോർട്ടും നൽകിയിരുന്നു. കൊല്ലപ്പെട്ടയാളുടെ ശുചിമുറിയിൽ ഫസലു റഹ്മാന്റെ വിരലടയാളം കണ്ടെത്തിയതാണ് അറസ്റ്റിലേക്ക് നയിച്ചത്.

ഫാദി മുഹമ്മദിന്റെ വീട്ടിൽ ഫസലുറഹ്മാൻ ശുചീകരണ ജോലിക്കു പോകാറുണ്ടായിരുന്നെന്നും അങ്ങിനെയാണ് വിരലടയാളം പതിഞ്ഞതെന്നും ബന്ധുക്കൾ വിശദീകരിക്കുന്നു. കൊലപാതകം നടന്ന ദിവസം കേരളത്തിലാണെന്ന് തെളിയിക്കുന്ന രേഖകൾ യഥാസമയം ഹാജരാക്കാൻ സാധിക്കാതെ വന്നതാണ് ഫസലുറഹ്മാനെതിരെ ഷാർജ കോടതി ശിക്ഷ വിധിക്കാനിടയാക്കിയത്. 5 വർഷം തടവും 40 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ.

ശിക്ഷാ കാലാവധി കഴിയാറായിട്ടും 40 ലക്ഷം രൂപ നൽകാൻ കഴിയാത്തതിനാൽ മോചന സാധ്യത നീണ്ടുപോവുകയാണ്. ഫസലു റഹ്മാന്റെ മോചനത്തിനായി അടിയന്തരമായി ഇടപെടണം എന്നാവശ്യപ്പെട്ട് എം. കെ. മുനീർ എംഎൽഎ മുഖ്യമന്ത്രിക്കു കത്തയച്ചതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ഇന്ത്യയിൽ നിന്നുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നത് അനിശ്ചിത കാലത്തേക്ക് നീട്ടിവയ്ക്കുന്നതായി എമിറാത്തി വിമാനക്കമ്പനിയായ എമിറേറ്റ്സ് എയർലൈൻസ് വാർത്താക്കുറിപ്പിൽ അറിയിച്ചു. ഇനിയൊരു അറിയിപ്പുണ്ടാവുന്നത് വരെ ഇന്ത്യയിൽ നിന്നുള്ള എല്ലാ യാത്രാവിമാനങ്ങളും നിർത്തി വച്ചിരിക്കുകയാണെന്ന് വിമാനക്കമ്പനിയുടെ യുഎഇ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച വാർത്താക്കുറിപ്പിൽ പറയുന്നു.

ഇന്ത്യയിൽ നിന്നുള്ളവർക്ക് പുറമേ കഴിഞ്ഞ 14 ദിവസങ്ങൾക്കിടെ ഇന്ത്യയിൽ ചിലവഴിക്കുകയോ ഇന്ത്യയിലൂടെ സഞ്ചരിക്കുകയോ ചെയ്ത യാത്രക്കാരെയും യുഎഇയിലുള്ള വിമാനങ്ങളിൽ യാത്ര ചെയ്യാൻ അനുവദിക്കില്ലെന്നും എമിറേറ്റ്സ് അറിയിച്ചു.

പുതുക്കിയ കോവിഡ്-19 മാനദണ്ഡങ്ങൾ പാലിച്ച യുഎഇ പൗരൻമാർ, യുഎഇ ഗോൾഡൻ വിസ ഉടമകൾ, നയതന്ത്ര ഉദ്യോഗസ്ഥർ എന്നിവർക്ക് ഇക്കാര്യത്തിൽ ഇളവ് നൽകുകയും യാത്രയ്ക്ക് അനുമതി നൽകുകയും ചെയ്തേക്കാം എന്നും വിമാനക്കമ്പനി വ്യക്തമാക്കി.

എമിറേറ്റ്സ് വിമാനങ്ങൾക്കായി ടിക്കറ്റ് ബുക്ക് ചെയ്തവർക്കുള്ള നിർദേശങ്ങളും വിമാനക്കമ്പനി പുറപ്പെടുവിച്ചിട്ടുണ്ട്. ടിക്കറ്റുകൾ ഭാവിയിലെ വിമാനയാത്രയ്ക്കായി സൂക്ഷിച്ച് വയ്ക്കാമെന്ന് കമ്പനി അറിയിച്ചു. ഒപ്പം മറ്റൊരു തീയതിയിലേക്ക് വീണ്ടും ബുക്ക് ചെയ്യാമെന്നും കമ്പനി വ്യക്തമാക്കി.

ഭാവിയിലെ യാത്രക്കായി ടിക്കറ്റുകൾ സൂക്ഷിക്കുകയാണെങ്കിൽ തങ്ങളെ വിളിക്കേണ്ടതില്ലെന്നും വെബ്സൈറ്റിലെ “കീപ് യുവർ ടിക്കറ്റ്,” എന്ന ലിങ്കിൽ നിന്ന് എല്ലാ വിവരങ്ങളും ലഭിക്കുമെന്നും കമ്പനി വ്യക്തമാക്കി. യാത്ര ചെയ്യാൻ തയ്യാറാകുമ്പോൾ ബുക്കിംഗ് ഓഫീസുമായി ബന്ധപ്പെടാമെന്നും എമിറേറ്റ്സ് വ്യക്തമാക്കി.

വിമാനം റീ ബുക്ക് ചെയ്യുന്നതിനുമായി ട്രാവൽ ഏജന്റുമായോ ബുക്കിംഗ് ഓഫീസുമായോ ബന്ധപ്പെടാമെന്നും വാർത്താക്കുറിപ്പിൽ എമിറേറ്റ്സ് അറിയിച്ചു.

ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കുള്ള വിമാന സർവീസുകൾ ജൂലൈ ഏഴ് മുതൽ പുനരാരംഭിക്കുമെന്ന് എമിറേറ്റ്സ് എയർലൈൻസ് ജൂൺ 28ന് പ്രഖ്യാപിച്ചിരുന്നു. യുഎഇ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് യാത്രാവിലക്ക് പ്രഖ്യാപിച്ചത് വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിനെ ബാധിക്കുന്നുണ്ട്.

ഇന്ത്യയിൽ കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് ഏപ്രിൽ 24 മുതൽ പത്തു ദിവസത്തേക്കാണ് ആദ്യം യുഎഇ യാത്രാവിലക്ക് പ്രഖ്യാപിച്ചത്. പിന്നീടത് മേയ് 14 വരെ നീട്ടി. അത് തുടർന്നും നീട്ടി ഇപ്പോൾ ലഭിക്കുന്ന സൂചനകൾ പ്രകാരം ഈ മാസം 21 വരെ വിലക്ക് നീളുമെന്നാണ്.

ദുബായ്‌യിലെ ജബല്‍ അലി തുറമുഖത്ത് വന്‍ തീപിടുത്തം. തുറമുഖത്ത് നങ്കൂരമിട്ടിരുന്ന കപ്പലിലുണ്ടായിരുന്ന കണ്ടയ്നറില്‍ സ്ഫോടനമുണ്ടാകുകയും തീപടര്‍ന്നു പിടിക്കുകയുമായിരുന്നു. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം.

തീ പൂര്‍ണ്ണമായും നിയന്ത്രണവിധേയമാക്കിയതായി സിവില്‍ ഡിഫന്‍സ് അറിയിച്ചു. പരിക്കോ ആളപായമോ ഇല്ല. 40 മിനിറ്റിനകം തീ നിയന്ത്രിക്കാന്‍ കഴിഞ്ഞുവെന്ന് ദുബായ് മീഡിയ ഓഫീസ് ട്വീറ്റ് ചെയ്തു. വന്‍ ശബ്ദത്തോടെ തീപടര്‍ന്നത് നഗരവാസികളെ ഏറെ നേരം ആശങ്കയിലാക്കി.

സാമൂഹിക പ്രവര്‍ത്തകന്‍ അഷ്‌റഫ് താമരശ്ശേരിയുമായി സംസാരിച്ച് സ്വന്തം മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകുന്ന കാര്യം അന്വേഷിച്ച് ഉറപ്പിച്ച് മലയാളി ജീവനൊടുക്കിയ സംഭവം ഏറെ ഞെട്ടലോടെയാണ് പ്രവാസികള്‍ കേട്ടത്. തൃശൂര്‍ കീഴൂര്‍ സ്വദേശി സതീഷ് (55)ആണ് മരിച്ചത്.

കഴിഞ്ഞയാഴ്ചയായിരുന്നു സംഭവം. ഏറെ കാലമായി യുഎഇയിലുള്ള ഇദ്ദേഹം പ്രമുഖ റെന്റ് എ കാര്‍ കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു. നേരത്തെ ഷാര്‍ജയില്‍ താമസിക്കുന്ന സന്തോഷ് ആണ് താമസ സ്ഥലത്ത് തൂങ്ങിമരിച്ചതെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

കഴിഞ്ഞയാഴ്ച അഷ്‌റഫ് താമരശ്ശേരിയെ ഫോണ്‍ വിളിച്ച് തന്റെ കൂടെ താമസിക്കുന്നയാള്‍ ആത്മഹത്യ ചെയ്‌തെന്നും മൃതദേഹം വൈകാതെ നാട്ടിലെത്തിക്കണമെന്നും അഭ്യര്‍ഥിച്ച ശേഷം എന്നെന്നേക്കുമായി സതീഷ് യാത്ര പറയുകയായിരുന്നു. പിന്നീട്, ഇദ്ദേഹത്തിന്റെ മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോയി. ഇതുസംബന്ധമായി അഷ്‌റഫ് താമരശ്ശേരി ഫെയ്‌സ് ബുക്കില്‍ പങ്കുവച്ച കുറിപ്പ് വൈറലായിരുന്നു.

അഷ്‌റഫ് താമരശ്ശേരി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ്

ഇന്ന് വ്യാഴ്യാഴ്ചയായതുകൊണ്ട് വല്ലാത്ത തിരക്കായിരുന്നു.ഒന്ന് ട്രാഫിക് തിരക്കില്‍പ്പെട്ടാലോ,എവിടെയെങ്കിലും കുറച്ച് സമയം നഷ്ടപ്പെട്ടാലോ,ഇന്ന് നാട്ടിലേക്ക് അയക്കേണ്ട മയ്യത്തുകള്‍ ഞായറാഴ്ചയിലേക്ക് മാറ്റപ്പെടും,അതിനാല്‍ ഓട്ടത്തിന് പുറകെ ഓട്ടം ആയിരുന്നു.ഇന്ന് അഞ്ച് മയ്യത്തുകളാണ് നാട്ടിലേക്ക് അയച്ചത്.ഇതിനിടയില്‍ എപ്പോഴോ ഒരു ഫോണ്‍ കോള്‍ എനിക്ക് വന്നിരുന്നു.ഷാര്‍ജയിലെ ഒരു സന്തോഷിന്റെ ഫോണ്‍ ആയിരുന്നു. അദ്ദേഹത്തിന്റെ കൂടെയുളള ഒരാളുടെ മരണവുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം.കൂടെ താമസിക്കുന്ന ഒരാള്‍ മരണപ്പെട്ടു,എന്ന് നാട്ടിലെത്തിക്കുവാന്‍ സാധിക്കും.

ഞാന്‍ സന്തോഷിനോട് ചോദിച്ചു,അയാള്‍ എങ്ങനെയാണ് മരണപ്പെട്ടത് എന്ന എന്റെ ചോദ്യത്തിന് മറുപടിയായി അയാള്‍ പറഞ്ഞു.തൂങ്ങിയാണ് മരിച്ചത്,എന്നാല്‍ ഞായറാഴ്ച വൈകുന്നേരമാകും നാട്ടിലേക്ക് അയക്കാന്‍ എന്ന് ഞാന്‍ മറുപടി നല്‍കുകയും ചെയ്തു.കമ്പനിയിലെ PRO അഷ്‌റഫിക്കായെ വിളിക്കും,ഞായറാഴ്ച തന്നെ അയാളുടെ സുഹൃത്തിന്റെ മൃതദേഹം നാട്ടിലേക്ക് അയക്കണമെന്ന അപേക്ഷയുമായി അയാള്‍ ഫോണ്‍ വെക്കുകയും ചെയ്തു.ഏകദേശം രാവിലെ പത്ത് മണിയാകും സന്തോഷിന്റെ ഫോണ്‍ എനിക്ക് വന്നത്.

ഉച്ചക്ക് 2 മണി കഴിഞ്ഞ് ഷാര്‍ജയില്‍ നിന്നും സന്തോഷ് പറഞ്ഞത് പ്രകാരം ഒരാള്‍ വിളിച്ചു. ഇവിടെ ഒരു മലയാളി തൂങ്ങിമരിച്ചു,എന്താണ് ഞങ്ങള്‍ ചെയ്യേണ്ടത് എന്നായിരുന്നു ചോദ്യം. വിളിച്ചയാളിനോട് എനിക്ക് വല്ലാത്ത ദേഷ്യവും,അമര്‍ഷവും തോന്നി,രാവിലെ മരണപ്പെട്ടിട്ട് ഇപ്പോഴാണോ എന്ത് ചെയ്യണമെന്ന് എന്നോട് ചോദിക്കുന്നതെന്ന് അല്പം നീരസത്തോടെ തന്നെ ഞാന്‍ ആ കമ്പനിയുടെ PRO യോട് ചോദിച്ചു. രാവിലെയല്ല,മരിച്ചിട്ട് കുറച്ച് സമയം ആയിട്ടേയുളളു. എന്ന് അയാള്‍ മറുപടി നല്‍കിയപ്പോള്‍,ഞാന്‍ വീണ്ടും ചോദിച്ചു.

നിങ്ങളുടെ കമ്പനിയിലെ സന്തോഷ് രാവിലെ എന്നെ വിളിച്ചിരുന്നു,അത് പറഞ്ഞ് തീരുന്നതിന് മുമ്പെ ആ PRO പറഞ്ഞു, അഷ്‌റഫിക്കാ തൂങ്ങി മരിച്ചത് സ്വദേശി സന്തോഷാണ്.അത് കേട്ടപ്പോള്‍ തന്നെ വിശ്വാസം വരാതെ ഒന്ന് കൂടി ഞാന്‍ അയാളോട് ചോദിച്ച് ഉറപ്പ് വരുത്തി.മരിച്ചത് സന്തോഷ് തന്നെയാണ്. സഹോദരാ മരിക്കുവാന്‍ പോകുന്നത് നീയാണെന്ന് അറിഞ്ഞിരുന്നെങ്കില്‍,ഞാന്‍ വരുമായിരുന്നില്ലേ നിന്റെയടുത്തേക്ക്.പരിഹരിക്കാന്‍ കഴിയാത്ത എന്ത് പ്രശ്‌നങ്ങളാണ് ഈ ദുനിയാവിലുളളത്. എന്തിനായിരുന്നു എന്നെ വിളിച്ച് അങ്ങനെ പറഞ്ഞത്,എന്തായിരുന്നു നിന്റെ പ്രശ്‌നം,അത് എന്നാേട് പറയാമായിരുന്നില്ലേ…..
വളരെയധികം വേദനയോടെ

അഷ്‌റഫ് താമരശ്ശേരി

സൗ​ദി അ​റേ​ബ്യ​യി​ല്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ല്‍ ക​ഴി​ഞ്ഞ മ​ല​യാ​ളി മ​രി​ച്ചു. പു​ന​ലൂ​ര്‍ ക​ര​വാ​ളൂ​ര്‍ സ്വ​ദേ​ശി ജ​യ​ഘോ​ഷ് ജോ​ണ്‍(42)​ആ​ണ് ഹാ​യി​ലി​ലെ ആ​ശു​പ​ത്രി​യി​ല്‍ മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​യാ​യി ഇ​വി​ടെ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്നു ജ​യ​ഘോ​ഷ്.

സ്വ​കാ​ര്യ ബേ​ക്ക​റി​യി​ല്‍ സെ​യി​ല്‍​സ് മാ​നാ​യി ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പി​താ​വ് ജോ​ണ്‍ ചാ​ക്കോ, മാ​താ​വ് മി​യ ജോ​ണ്‍. മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ശ്ര​മം ആ​രം​ഭി​ച്ചു.

ഒമാനില്‍ കൊവിഡ് ബാധിച്ച് മലയാളി ഡോക്ടര്‍ മരിച്ചു. കൊല്ലം കൊട്ടാരക്കര സ്വദേശി ഡോ. ജയപ്രകാസ് കുട്ടന്‍ ആണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. 51 വയസായിരുന്നു. ഒമാനിലെ ബുറൈമിയിലായിരുന്നു അന്ത്യം. ബുറൈമിയിലെ ഒരു സ്വകാര്യ ക്ലിനിക്കില്‍ ജോലിചെയ്തുവരികയായിരുന്നു.

കഴിഞ്ഞ 12 വര്‍ഷമായി ഒമാനിലെ ആരോഗ്യ രംഗത്ത് പ്രവര്‍ത്തിച്ചു വരുന്നിരുന്ന അദ്ദേഹം അറ്റ്‌ലസ് ഹോസ്പിറ്റല്‍, എന്‍എംസി ഹോസ്പിറ്റല്‍ എന്നിവിടങ്ങളിലും സലാലയിലെ ഒരു സ്വകാര്യ ആശുപത്രിയിലും ജോലി ചെയ്തിട്ടുണ്ട്.

കൊവിഡ് ബാധിച്ച് ബുറൈമി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഒന്നര മാസം മുമ്പാണ് അവധിക്ക് നാട്ടില്‍ പോയി തിരികെയെത്തിയത്. ഭാര്യ – സബിത, മക്കള്‍ – ജയ കൃഷ്ണന്‍, ജഗത് കൃഷ്ണന്‍ . സംസ്‌കാരം സോഹാറില്‍ നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

സ്വി​റ്റ്‌​സ​ര്‍​ല​ൻ​ഡി​ല്‍ ജോ​ലി ചെ​യ്യു​ന്ന അ​മ്മ​യെ കാ​ണാ​ന്‍ ടി​ക്ക​റ്റെ​ടു​ത്ത കു​ട്ടി​ക്കും പി​താ​വി​നും യാ​ത്ര നി​ഷേ​ധി​ച്ച എ​ത്തി​ഹാ​ദ് എ​യ​ർ‌​വേസ് 50,000 രൂ​പ ന​ഷ്ട​പ​രി​ഹാ​ര​വും 10,000 രൂ​പ കോ​ട​തി ചെ​ല​വും ന​ല്‍​കാ​ന്‍ നി​ര്‍​ദേ​ശി​ച്ച് എ​റ​ണാ​കു​ളം സ്ഥി​രം ലോ​ക് അ​ദാ​ല​ത്ത് ഉ​ത്ത​ര​വ്.

മൂ​വാ​റ്റു​പു​ഴ സ്വ​ദേ​ശി ജോ​ഷി സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി​യി​ലാ​ണ് വേ​ണു ക​രു​ണാ​ക​ര​ന്‍ ചെ​യ​ര്‍​മാ​നും സി. ​രാ​ധാ​കൃ​ഷ്ണ​ന്‍, പി.​ജി. ഗോ​പി എ​ന്നി​വ​ര്‍ അം​ഗ​ങ്ങ​ളു​മാ​യു​ള്ള ഫോ​റ​ത്തി​ന്‍റെ വി​ധി. വേ​ന​ല​വ​ധി​ക്കാ​ല​ത്ത് യാ​ത്ര ചെ​യ്യാ​ന്‍ കൗ​ണ്ട​റി​ലെ​ത്തി ബാ​ഗു​ക​ള്‍ നി​ക്ഷേ​പി​ച്ച​ശേ​ഷം യാ​ത്ര നി​ഷേ​ധി​ച്ച​തു സം​ബ​ന്ധി​ച്ചാ​യി​രു​ന്നു ഹ​ര്‍​ജി. ഒ​രു സീ​റ്റു മാ​ത്ര​മേ ഒ​ഴി​വു​ള്ളു​വെ​ന്ന് പ​റ​ഞ്ഞ് ഇ​രു​വ​ര്‍​ക്കും യാ​ത്ര നി​ഷേ​ധി​ക്കു​ക​യാ​യി​രു​ന്നു.

അ​ധി​ക ബു​ക്കിം​ഗ് മൂ​ല​മാ​ണ് സീ​റ്റ് ഇ​ല്ലാ​തെ പോ​യ​തെ​ന്ന് ആ​ദ്യം മ​റു​പ​ടി ന​ല്‍​കി​യ ക​മ്പ​നി കേ​സ് വ​ന്ന​പ്പോ​ള്‍ ഹ​ര്‍​ജി​ക്കാ​ര്‍ വൈ​കി​യാ​ണ് കൗ​ണ്ട​റി​ല്‍ എ​ത്തി​യ​തെ​ന്ന പു​തി​യ ന്യാ​യം ഉ​ന്ന​യി​ച്ചു. ടെ​ലി​ഫോ​ണ്‍ ട​വ​ര്‍ ലൊ​ക്കേ​ഷ​ന്‍ രേ​ഖ​ക​ള്‍ പ്ര​കാ​രം നി​ശ്ചി​ത സ​മ​യ​ത്ത് എ​ത്തി​ച്ചേ​ര്‍​ന്ന​താ​യി വ്യ​ക്ത​മാ​യി​രു​ന്നു. ഹ​ര്‍​ജി​ക്കാ​ര​നു​വേ​ണ്ടി ടോം ​ജോ​സ് ഹാ​ജ​രാ​യി.

RECENT POSTS
Copyright © . All rights reserved