Movies

നിയമസഭാ തെരഞ്ഞെടുപ്പിൽ നടനും കോമഡി ആർട്ടിസ്റ്റുമായ ധർമ്മജൻ ബോൾഗാട്ടി മത്സരിച്ചേക്കും. തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ നടൻ ധർമജൻ ബോൾഗാട്ടി വടക്കൻ കേരളത്തിന്റെ ചുമതലയുളള എഐസിസി സെക്രട്ടറി പിവി മോഹനനുമായി കൂടിക്കാഴ്ച നടത്തി. എറണാകുളം ഗസ്റ്റ് ഹൗസിൽ വെച്ചായിരുന്നു താരത്തിന്റെ കൂടിക്കാഴ്ച നടത്തിയത്. ഏത് മണ്ഡലത്തിൽ മത്സരിക്കണമെന്നത് സംബന്ധിച്ചുളള കാര്യങ്ങൾ ചർച്ചയായെന്നാണ് സൂചന.

അതേസമയം ധർമജനെ ബാലുശ്ശേരിയിൽ മത്സരിപ്പിക്കുന്നതിനെതിരേ ദളിത് കോൺഗ്രസ് രംഗത്തെത്തി. കോഴിക്കോട് ജില്ലയിലെ സംവരണ സീറ്റായ ബാലുശ്ശേരിയിൽ സജീവ പ്രവർത്തകർക്ക് അവസരം നൽകണമെന്നാണ് പ്രവർത്തകരുടെ ആവശ്യം. ഇക്കാര്യം വിശദമാക്കി ദളിത് കോൺഗ്രസ് നേതാക്കൾ കെപിസിസിക്കും രമേശ് ചെന്നിത്തലയ്ക്കും കത്തയച്ചു.

അതേസമയം ധർമജന് എതിരല്ല തങ്ങളെന്നും ബാലുശ്ശേരിയിലെ കാര്യം മാത്രമാണ് സൂചിപ്പിച്ചതെന്നുമാണ് ദളിത് കോൺഗ്രസ് പറയുന്നത്. സെലിബ്രിറ്റിയായ ധർമജനെ കോൺഗ്രസ് സീറ്റിൽ മത്സരിപ്പിക്കുന്നത് ഗുണം ചെയ്യുമെന്നും ദളിത് കോൺഗ്രസ് നേതാക്കൾ അഭിപ്രായപ്പെട്ടു.

സാമ്പത്തിക തട്ടിപ്പു പരാതിയില്‍ പ്രതികരണവുമായി ബോളിവുഡ് താരറാണി സണ്ണി ലിയോണ്‍. താന്‍ പണം വാങ്ങി മുങ്ങിയതല്ലെന്ന് താരം പ്രതികരിക്കുന്നു. ക്രൈംബ്രാഞ്ചിന് നല്‍കിയ മൊഴിയിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.

പരിപാടിക്കായി അഞ്ച് തവണ ഡേറ്റ് നല്‍കിയിട്ടുണ്ടെന്നും സംഘാടകന് പരിപാടി നടത്താന്‍ സാധിക്കാത്തതാണ് കാരണമെന്നും താരം കൂട്ടിച്ചേര്‍ത്തു. സംഘാടകരുടെ അസൗകര്യമാണ് ഇതിനു കാരണമെന്നും സണ്ണി ലിയോണ്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി. അതേസമയം, എപ്പോള്‍ ആവശ്യപ്പെട്ടാലും പരിപാടിയില്‍ പങ്കെടുക്കുമെന്നും സണ്ണി ലിയോണ്‍ വ്യക്തമാക്കി.

പണം വാങ്ങിയിട്ടും പരിപാടിയില്‍ പങ്കെടുത്തില്ലെന്നു കാട്ടി പെരുമ്പാവൂര്‍ സ്വദേശി ഷിയാസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് താരത്തെ, ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഇമ്മാനുവല്‍ പോളിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്തത്.

2016 മുതല്‍ സണ്ണി ലിയോണ്‍ കൊച്ചിയില്‍ വിവിധ ഉദ്ഘാടന പരിപാടികളില്‍ പങ്കെടുക്കാം എന്ന് അവകാശപ്പെട്ട് 12 തവണയായി 29 ലക്ഷം രൂപ തട്ടിയെന്നാണ് ഷിയാസ് പരാതി നല്‍കിയത്.

കര്‍ഷക പ്രക്ഷോഭത്തെ കുറിച്ച് ഒന്നും പ്രതികരിക്കാതെ അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍. പ്രക്ഷോഭത്തെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അതേക്കുറിച്ച് പിന്നീട് പ്രതികരിക്കാമെന്നായിരുന്നു മോഹന്‍ലാലിന്റെ മറുപടി. അതിന് അവസരം ഉണ്ടാകുമെന്നും താരം കൂട്ടിച്ചേര്‍ത്തു.

താരസംഘടനയായ ‘അമ്മ’യുടെ കൊച്ചിയിലെ ആസ്ഥാന മന്ദിരം ഉദ്ഘാടനത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മോഹന്‍ലാല്‍. കര്‍ഷക സമരത്തില്‍ ഇന്ത്യയിലെ സെലിബ്രിറ്റികള്‍ എതെങ്കിലും ഒരു പക്ഷം പിടിച്ചപ്പോള്‍ മലയാള താരങ്ങളാരും അഭിപ്രായപ്രകടനം നടത്താത്തതെന്തെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തില്‍ നിന്ന് മോഹന്‍ലാല്‍ തന്ത്രപരമായി ഒഴിഞ്ഞ് മാറുകയായിരുന്നു.

കര്‍ഷക പ്രക്ഷോഭത്തില്‍ വിദേശ സെലിബ്രിറ്റികള്‍ പ്രതികരിക്കേണ്ടതില്ലെന്ന് കാണിച്ച് അക്ഷയ് കുമാര്‍ ഉള്‍പ്പെടെയുള്ള ബോളിവുഡ് താരങ്ങളും സച്ചിന്‍ തെണ്ടുല്‍ക്കര്‍, വിരാട് കോഹ്‌ലി തുടങ്ങിയ ക്രിക്കറ്റ് താരങ്ങളും രംഗത്തെത്തിയിരുന്നു. ഇതിനെതിരേ തപ്സീ പന്നുവും സലിം കുമാറും ഉള്‍പ്പെടെയുള്ള ചലച്ചിത്ര താരങ്ങളും രംഗത്തെത്തി. ഇതോടെ കര്‍ഷക പ്രക്ഷോഭത്തെ കുറിച്ചുള്ള ട്വിറ്റര്‍ ക്യാമ്പയിന്‍ അന്താരാഷ്ട്ര ശ്രദ്ധയിലെത്തി.

ഈ സാഹചര്യത്തിലാണ് മാധ്യമപ്രവര്‍ത്തകര്‍ മോഹന്‍ലാലിന്റെ നിലപാട് ആരാഞ്ഞത്. നേരത്തേ, നോട്ട് നിരോധനത്തെ ഉള്‍പ്പെടെ പിന്തുണച്ച് മോഹന്‍ലാല്‍ ബ്ലോഗെഴുതിയിരുന്നു.

അതേസമയം, മലയാള താരസംഘടനയായ ‘അമ്മ’യ്ക്ക് പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു. അത്യാധുനിക സൗകര്യങ്ങളോടെ 10 കോടി ചെലവില്‍ കലൂരില്‍ നിര്‍മ്മിച്ച കെട്ടിടം മോഹന്‍ലാലും മമ്മൂട്ടിയും സംയുക്തമായാണ് ഉദ്ഘാടനം ചെയ്തത്.

പഴയ കെട്ടിടം വിലയ്ക്ക് വാങ്ങി പുതുക്കി പണിയുകയായിരുന്നു. ചടങ്ങില്‍ മലയാളത്തിലെ പ്രമുഖ താരങ്ങളെയെല്ലാം ഉള്‍പ്പെടുത്തി ‘ ട്വന്റി 20’ മാതൃകയില്‍ പുതിയ ചിത്രം നിര്‍മ്മിക്കുമെന്ന് മോഹന്‍ലാല്‍ പ്രഖ്യാപിച്ചു. മുകേഷ് എംഎല്‍എ, സിദ്ധിഖ്, ഇടവേള ബാബു, ജഗദീഷ് എന്നിവര്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

ഒ​ട്ടേ​റെ സൂ​പ്പ​ർ​ഹി​റ്റ് ചി​ത്ര​ങ്ങ​ൾ​ക്ക് തൂ​ലി​ക ച​ലി​പ്പി​ച്ച തി​ര​ക്ക​ഥാ​കൃ​ത്താ​ണ് ക​ലൂ​ർ ഡെ​ന്നി​സ്. മ​മ്മൂ​ട്ടി​ക്കു​വേ​ണ്ടി നി​ര​വ​ധി ചി​ത്ര​ങ്ങ​ൾ എ​ഴു​തി​യ അ​ദ്ദേ​ഹം മോ​ഹ​ൻ​ലാ​ലി​നു വേ​ണ്ടി ചെ​യ്ത​ത് അ​ഞ്ചു ചി​ത്ര​ങ്ങ​ളാ​ണ്. എ​ന്തു​കൊ​ണ്ടാ​ണ് മോ​ഹ​ൻ​ലാ​ലു​മാ​യി അ​ധി​കം ചി​ത്ര​ങ്ങ​ൾ ചെ​യ്യാ​ത്ത​തെ​ന്ന ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യു​മാ​യി എ​ത്തി​യി​രി​ക്കു​ക​യാ​ണ് ക​ലൂ​ർ ഡെ​ന്നി​സ്.

എ​ന്തു​കൊ​ണ്ടാ​ണ് സൂ​പ്പ​ര്‍​താ​രം മോ​ഹ​ന്‍​ലാ​ലു​മൊ​ത്ത് ഒ​രു​പാ​ട് സി​നി​മ​ക​ള്‍ ചെ​യ്യാ​ത്ത​തെ​ന്ന് പ​ല​രും ത​ന്നോ​ട് ചോ​ദി​ക്കു​മാ​യി​രു​ന്നു​വെ​ന്നും താ​നും മോ​ഹ​ന്‍​ലാ​ലും ത​മ്മി​ല്‍ എ​ന്തെ​ങ്കി​ലും പ്ര​ശ്ന​മു​ണ്ടോ​യെ​ന്ന് പ​ല​ര്‍​ക്കും സം​ശ​യ​മാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​യു​ന്നു.

“മോ​ഹ​ന്‍​ലാ​ലി​ന് വേ​ണ്ടി ഞാ​ന്‍ അ​ഞ്ചു ചി​ത്ര​ങ്ങ​ളേ എ​ഴു​തി​യി​ട്ടു​ള്ളൂ. ഞാ​ന്‍ മോ​ഹ​ന്‍​ലാ​ലി​നു വേ​ണ്ടി ചെ​യ്ത എ​ല്ലാ ചി​ത്ര​ങ്ങ​ളും വി​ജ​യ​മാ​യി​രു​ന്നു. അ​തി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ പ്ര​ദ​ര്‍​ശ​ന വി​ജ​യം നേ​ടി​യ​ത് ജ​നു​വ​രി ഒ​രു ഓ​ര്‍​മ എ​ന്ന സി​നി​മ​യാ​ണ്.

ആ ചിത്രത്തിലെ ഒരു സംഘട്ടന രംഗം ചിത്രീകരിക്കവേ നടന്ന കാര്യമാണ് അദ്ദേഹം പറയുന്നത്. തലേ ദിവസം തന്നെ ആര്‍ട്ട് ഡയറക്ടര്‍ ഫൈറ്റ് എടുക്കേണ്ട ലൊക്കേഷന്‍സ് കണ്ടു വെച്ചിട്ടുണ്ടായിരുന്നു എന്നും പക്ഷെ അടുത്ത ദിവസം ലൊക്കേഷനിൽ എത്തിയപ്പോഴാണ് മഞ്ഞും മഴയും കൊണ്ട് കൊഴുപ്പ് പരുവത്തില്‍ വല്ലാത്ത ദുര്‍ഗന്ധം വമിക്കുന്ന ചളിയില്‍ കിടന്നുവേണം മോഹൻലാൽ ഫൈറ്റ് ചെയ്യാൻ എന്ന് തനിക്കും ജോഷിക്കും മനസ്സിലായത് എന്ന് കലൂർ ഡെന്നിസ് ഓർത്തെടുക്കുന്നു. അപ്പോഴേക്കും മലയാളത്തിലെ സൂപ്പർ താരമായി മാറിയ മോഹൻലാൽ ഇവിടെയിറങ്ങി ഫൈറ്റ് ചെയ്യുമോ എന്ന സംശയമുണ്ടായിരുന്ന ജോഷി, അവിടെ എങ്ങനെ ഷൂട്ട് ചെയ്യുമെന്നും നമ്മുക്ക് വേറെ ലൊക്കേഷൻ നോക്കാമെന്നും കലാ സംവിധായകനോട് വിളിച്ചു പറഞ്ഞപ്പോൾ, അത് കേട്ട മോഹൻലാൽ പറഞ്ഞത് അതുവേണ്ട സർ, നമ്മുക്ക് ഇവിടെ തന്നെയെടുക്കാം എന്നാണ്.

മോഹൻലാൽ എന്ന നടന്റെ ആത്മാർപ്പണത്തെ തങ്ങൾ നമിച്ചു പോയ സന്ദർഭമായിരുന്നു അതെന്നും കലൂർ ഡെന്നിസ് പറയുന്നു. വല്ലാതെ ദുര്‍ഗന്ധം പൊഴിക്കുന്ന ചളിക്കുണ്ടില്‍ കിടന്നുള്ള ഫൈറ്റ് ഷൂട്ട് ചെയ്യുന്നതിനിടെ മഴ വന്നു ഷൂട്ടിംഗ് മുടങ്ങിയപ്പോഴും, ദേഹം മുഴുവൻ ചെളിയുമായി മോഹൻലാൽ മഴ മാറുന്നത് കാത്തിരുന്നു എന്നും പിന്നീട് അടുത്ത ദിവസം വീണ്ടും ഒരു പരാതിയും മടിയും കൂടാതെ മോഹൻലാൽ അവിടെ തന്നെ വന്നു ആ സംഘട്ടന രംഗം പൂർത്തിയാക്കിയെന്നും അദ്ദേഹം പറഞ്ഞു. ഒരു താരമൂല്യവുമില്ലാത്ത മറ്റേതൊരു നടനാണെങ്കില്‍ പോലും ഇങ്ങനെ ചെയ്യാന്‍ തയ്യാറാകുമോ എന്നായിരുന്നു അപ്പോൾ ലൊക്കേഷനിലെ സംസാരമെന്നു പറഞ്ഞ കലൂർ ഡെന്നിസ്, മറ്റൊരു ചിത്രത്തിന്റെ ലൊക്കേഷനില്‍ വെച്ച് ആര്‍ട്ടിഫിഷ്യല്‍ ചളിയുണ്ടാക്കി വന്നാലേ താന്‍ ചളിയില്‍ വീഴൂ എന്നു പറഞ്ഞ മറ്റൊരു നടനെക്കുറിച്ചും അന്നവിടെ ചര്‍ച്ചയായി എന്ന കാര്യവും ഓർത്തെടുക്കുന്നു.

മോ​ഹ​ന്‍​ലാ​ലു​മാ​യി പ്ര​ശ്ന​ങ്ങ​ളൊ​ന്നു​മി​ല്ലെ​ന്ന് പ​റ​ഞ്ഞി​ട്ടും വി​ശ്വ​സി​ക്കാ​ത്ത നി​ര്‍​മാ​താ​ക്ക​ളു​ണ്ട്.

ഞാ​ന്‍ ജോ​ഷി-​മ​മ്മൂ​ട്ടി ടീ​മി​ന്‍റെ സ്ഥി​രം എ​ഴു​ത്തു​കാ​ര​നാ​യ​ത് കൊ​ണ്ടാ​ണ് മോ​ഹ​ന്‍​ലാ​ലി​ന്‍റെ സി​നി​മ​ക​ള്‍ കൂ​ടു​ത​ല്‍ എ​ഴു​താ​ന്‍ ക​ഴി​യാ​തി​രു​ന്ന​ത്. മ​മ്മൂ​ട്ടി​ക്ക് വേ​ണ്ടി കൂ​ടു​ത​ല്‍ എ​ഴു​തി​യ​തും മോ​ഹ​ന്‍​ലാ​ലി​നൊ​പ്പ​മു​ള്ള സി​നി​മ​ക​ള്‍ കു​റ​ഞ്ഞ​തും യാ​ദൃ​ശ്ചി​ക​മാ​യാ​ണ്. മോ​ഹ​ന്‍​ലാ​ല്‍ മി​ക​ച്ച ഒ​രു ന​ട​നാ​ണ്.’ – ക​ലൂ​ര്‍ ഡെ​ന്നീ​സ് പ​റ​യു​ന്നു..

ദൃ​ശ്യം എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ മ​ല​യാ​ളി​ക​ൾ​ക്ക് പ്രി​യ​ങ്ക​രി​യാ​യ ന​ടി​യാ​ണ് അ​ൻ​സി​ബ. ചി​ത്ര​ത്തി​ന്‍റെ വി​ജ​യ​ത്തി​നു പി​ന്നാ​ലെ തെ​ന്നി​ന്ത്യ​യി​ൽ നി​ന്ന് നി​ര​വ​ധി അ​വ​സ​ര​ങ്ങ​ളും താ​ര​ത്തി​ന് ല​ഭി​ച്ചു. ഇ​പ്പോ​ഴി​താ താ​ൻ ഗ്ലാ​മ​ർ‌ വേ​ഷ​ങ്ങ​ൾ ചെ​യ്യി​ല്ലെ​ന്ന് പ​റ​ഞ്ഞി​രി​ക്കു​ക​യാ​ണ് അ​ൻ​സി​ബ.

ത​മി​ഴി​ല്‍ ഒ​രു പാ​ട്ടു സീ​നി​ല്‍ എ​ല്ലാ ന​ടി​മാ​രെ​യും പോ​ലെ ഡ്ര​സ് ധ​രി​ച്ച് ഡാ​ന്‍​സ് ചെ​യ്ത​പ്പോ​ള്‍ അ​ത് ത​ന്നെ ഇ​ഷ്ട​പ്പെ​ടു​ന്ന ആ​രാ​ധ​ക​ര്‍​ക്ക് ഇ​ഷ്ട​പ്പെ​ട്ടി​ല്ലെ​ന്നും ഗ്ലാ​മ​ര്‍ വേ​ഷ​ങ്ങ​ള്‍ ചെ​യ്തെ​ന്ന രീ​തി​യി​ല്‍ ഒ​രു​പാ​ട് വി​മ​ര്‍​ശ​ന​ങ്ങ​ള്‍ വ​ന്ന​തോ​ടെ അ​ത്ത​ര​ത്തി​ലു​ള്ള വേ​ഷ​ങ്ങ​ള്‍ ഇ​നി ചെ​യ്യി​ല്ലെ​ന്ന് തീ​രു​മാ​നി​ച്ചു​വെ​ന്നും ന​ടി പ​റ​ഞ്ഞു.

മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രം ‘മരക്കാര്‍: അറബിക്കടലിന്റെ സിംഹ’ത്തിലെ ആദ്യ ഗാനം പുറത്ത്. കെ.എസ് ചിത്ര ആലപിച്ച ” കുഞ്ഞു കുഞ്ഞാലിക്ക് ഒന്നുറങ്ങേണം” എന്ന ഗാനത്തിന്റെ ലിറക്കല്‍ വീഡിയോയാണ് എത്തിയിരിക്കുന്നത്. താരാട്ട് പാട്ടായി ഒരുക്കിയ ഗാനം അഞ്ചു ഭാഷകളിലായാണ് പുറത്തിറങ്ങിയിരിക്കുന്നത്.

റോണി റാഫേല്‍ സംഗീതം ഒരുക്കിയ ഗാനം ചിത്രയ്ക്ക് പുറമേ ശ്രേയ ഘോഷാല്‍, എം.ജി ശ്രീകുമാര്‍, വിനീത് ശ്രീനിവാസന്‍ എന്നിവരാണ് ആലപിച്ചിരിക്കുന്നത്. സാമൂതിരി രാജവംശത്തിന്റെ നാവികമേധാവിയായിരുന്ന കുഞ്ഞാലി മരക്കാറുടെ കഥ പറയുന്ന ചിത്രമാണ് മരക്കാര്‍. മലയാളത്തിലെ ഏറ്റവും വലിയ സിനിമയെന്ന വിശേഷണത്തോടെയാണ് മരക്കാര്‍ എത്തുന്നത്.

പ്രണവ് മോഹന്‍ലാല്‍, പ്രഭു, അര്‍ജുന്‍, ഫാസില്‍, സുനില്‍ ഷെട്ടി, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, നെടുമുടി വേണു, മുകേഷ്, സിദ്ദിഖ്, രഞ്ജി പണിക്കര്‍, ഹരീഷ് പേരടി തുടങ്ങിയ വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മാണം.

കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 26ന് റിലീസ് ചെയ്യാനിരുന്ന ചിത്രം കോവിഡ് പ്രതിസന്ധികളെ തുടര്‍ന്ന് മാറ്റി വയ്ക്കുകയായിരുന്നു. തിയേറ്ററുകള്‍ പ്രദര്‍ശനം ആരംഭിച്ച പശ്ചാത്തലത്തില്‍ ഈ വര്‍ഷം മാര്‍ച്ച് 26ന് ചിത്രം റിലീസിന് എത്തുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഉടന്‍ എത്തില്ല എന്ന റിപ്പോര്‍ട്ടുകളാണ് പ്രചരിക്കുന്നത്.

കര്‍ഷക വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയ ബോളിവുഡ് നടി കങ്കണ റണാവത്തിനെതിരെ പ്രതിഷേധവുമായി കര്‍ഷകരുടെ വിധവകള്‍. തന്റെ പരാമര്‍ശങ്ങളില്‍ കങ്കണ നിരുപാധികം മാപ്പ് പറയണമെന്നും കങ്കണയുടെ എല്ലാ സിനിമകളും ബഹിഷ്‌കരിക്കാനും പ്രതിഷേധക്കാര്‍ ആഹ്വാനം ചെയ്തു.

കങ്കണയുടെ കോലം കത്തിച്ചായിരുന്നു പ്രതിഷേധം. കര്‍ഷ സമരത്തിനെതിരെ കങ്കണ നടത്തിയ പരാമര്‍ശങ്ങളെ തുടര്‍ന്നാണ് പ്രതിഷേധം. സമരം ചെയ്യുന്നത് കര്‍ഷകരല്ലെന്നും തീവ്രവാദികളാണെന്നുമായിരുന്നു കങ്കണ പറഞ്ഞത്.

‘അതെ, ഞങ്ങള്‍ കര്‍ഷകരാണ്, തീവ്രവാദികളല്ല’ എന്ന ബാനറുകളും പ്ലക്കാര്‍ഡുകളും ഉയര്‍ത്തിയാണ് സ്ത്രീകള്‍ പ്രതിഷേധം നടത്തിയത്. കര്‍ഷക സമരത്തെ കുറിച്ച് പോപ് താരം റിഹാന പങ്കുവെച്ച ട്വീറ്റിന് മറുപടിയായി സമരം നടത്തുന്നത് ഇന്ത്യയെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്ന തീവ്രവാദികളാണെന്ന് കങ്കണ പറഞ്ഞിരുന്നു.

കങ്കണ റണാവത്തിന്റെ ചിത്രങ്ങള്‍ കത്തിക്കുകയും ചെരിപ്പെറിഞ്ഞുമായിരുന്നു പ്രതിഷേധം. കര്‍ഷകരെ അപമാനിക്കുന്ന പരാമര്‍ശങ്ങള്‍ പിന്‍വലിക്കുകയും മാപ്പ് പറയുകയും ചെയ്യാതെ അവരുടെ സിനിമകള്‍ കാണില്ലെന്നും പ്രതിഷേധക്കാര്‍ വ്യക്തമാക്കി.

സാമൂഹ്യ പ്രവര്‍ത്തക സ്മിത തിവാരിയുടെ നേതൃത്വത്തിലാണ് സ്ത്രീകള്‍ പ്രതിഷേധ പ്രകടനം നടത്തിയത്. ആക്ടിവിസ്റ്റുകളായ അനില്‍ തിവാരി, അങ്കിത് നയ്താം, സുനില്‍ റാവത്, സുരേഷ് തല്‍മലെ, നീല്‍ ജയ്‌സ്വാള്‍, മനോജ് ചവാന്‍, സന്ദീപ് ജജുല്‍വാര്‍, ചന്ദന്‍ ജയന്‍കര്‍, പ്രതീപ് കോസരെ, ബബ്ലു ദ്രുവ്, അഷുതോഷ് അംബാഡെ തുടങ്ങിയവരും പ്രതിഷേധത്തില്‍ പങ്കെടുത്തു.

പോലീസും അര്‍ദ്ധസൈനിക വിഭാഗങ്ങളും ഡല്‍ഹി അതിര്‍ത്തിയില്‍ കര്‍ഷകരെ അടിച്ചമര്‍ത്തുന്നത് ഞങ്ങള്‍ കണ്ടതാണ്. കര്‍ഷകരെ നിഷ്‌കരുണം മര്‍ദ്ദിക്കുകയും അവര്‍ മരിക്കുകയും ചെയ്യുന്നു. ബിജെപി സര്‍ക്കാരിന്റെ നേതൃത്വത്തില്‍ കൊണ്ടുവന്ന മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ കര്‍ഷകര്‍ സ്വന്തം വീടുകളിലേക്ക് മടങ്ങുകയില്ലെന്ന് കര്‍ഷകന്റ വിധവയായ ഭാരതി പവാര്‍ പ്രതിഷേധ പരിപാടിയില്‍ പറഞ്ഞു.

കടക്കെണിയിലായ ഭര്‍ത്താവ് ആത്മഹത്യ ചെയ്തതും അതിന്റെ പരിണിതഫലമായി തങ്ങളുടെ കുടുംബം അനുഭവിച്ചതും എന്താണെന്ന് വിധവയായ സീദം ഓര്‍മ്മിച്ചു. കര്‍ഷകരുടെ വിധവകളോടും അനാഥരോടും സഹതാപം കാണിക്കുന്നതിന് പകരം കങ്കണയെപ്പോലുള്ള ദേശസ്നേഹമില്ലാത്ത ആളുകള്‍ അവരുടെ ത്യാഗങ്ങളെ കളിയാക്കുന്നുവെന്നും സീദം പറഞ്ഞു.

ബിജെപിയുടെ അനൗദ്യോഗിക വക്താവാണ് കങ്കണ റണാവത്ത് എന്നും പാവപ്പെട്ട കര്‍ഷകരെ തീവ്രവാദികളായി താരതമ്യപ്പെടുത്തുന്ന നടിയുടെ ട്വീറ്റുകളും പ്രതിഷേധ യോഗത്തില്‍ സംസാരിച്ച വസന്തറാവു നായിക് ഷെട്ടി സ്വവ്ലമ്പന്‍ മിഷന്‍ (വിഎന്‍എസ്എസ്എം) പ്രസിഡന്റ് കിഷോര്‍ തിവാരി വിമര്‍ശിച്ചു.

കര്‍ഷക സമരത്തിന്റെ വാര്‍ത്ത പങ്കുവെച്ച് എന്താണ് ആരും ഇതിനെ കുറിച്ച് സംസാരിക്കാത്തത് എന്നായിരുന്നു റിഹാനയുടെ ട്വീറ്റ്. ഇതിന് മറുപടിയായി പോപ്പ് താരത്തെ ‘വിഡ്ഢി’യെന്നും ‘ഡമ്മി’യെന്നുമൊക്കെ പരിഹസിച്ചാണ് കങ്കണ പ്രതികരിച്ചത്. കര്‍ഷകരല്ല രാജ്യത്തെ വിഭജിക്കാന്‍ ശ്രമിക്കുന്ന തീവ്രവാദികളാണ് അവിടെ പ്രതിഷേധിക്കുന്നതെന്നും അതുകൊണ്ടാണ് ആരും അതിനെക്കുറിച്ച് സംസാരിക്കാത്തത് എന്നുമാണ് റിഹാനയുടെ ചോദ്യം പങ്കുവച്ച് അതിന് മറുപടിയായി കങ്കണ കുറിച്ചത്.

‘ആരും അവരെക്കുറിച്ച് സംസാരിക്കാത്തത് എന്തെന്നാല്‍ അവര്‍ കര്‍ഷകരല്ല, ഇന്ത്യയെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്ന തീവ്രവാദികളാണ് അതുവഴി തകര്‍ന്ന് ദുര്‍ബലമാകുന്ന രാഷ്ട്രത്തെ ചൈനയ്ക്ക് എറ്റെടുക്കാനും യുഎസ്എ പോലെ ഒരു ചൈനീസ് കോളനിയാക്കി മാറ്റാനും വേണ്ടി. അവിടെ ഇരിക്കു വിഡ്ഢി, നിങ്ങള്‍ ഡമ്മികളെ പോലെ ഞങ്ങളുടെ ദേശത്തെ വില്‍ക്കാന്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നില്ല’ എന്നായിരുന്നു കങ്കണയുടെ മറുപടി ട്വീറ്റ്.

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരങ്ങളിൽ ഒരാളാണ് റിമി ടോമി. റിമി ടോമി ഡാൻസിനും പാട്ടിനുമൊപ്പം പാചകവും പരീക്ഷിച്ചിരുന്നു.അടുത്തിടെ തുടങ്ങിയ യൂടൂബ് ചാനലിനും ​ഗംഭീര സ്വീകരണമാണ് ലഭിച്ചത്. ചാനൽ തുടങ്ങി ഒരു മാസത്തിനുളളിൽ നിരവധി സബ്സ്‌ക്രൈബേഴ്സിനെയും റിമി ടോമിക്ക് ലഭിച്ചിരുന്നുതന്റെ പാചക പരീക്ഷണങ്ങളും തരംഗമായ പാട്ടുകളുടെ കവർ വേർഷനുകളുമെല്ലാം യൂടൂബ് ചാനലിലൂടെ റിമി പങ്കുവെക്കാറുണ്ട്.

പാട്ടിലൂടെയും അവതരണത്തിലൂടെയും, അഭിനയത്തിലൂടെയും മലയാളികൾക്ക് ഒപ്പം റിമി നിറഞ്ഞു നില്ക്കാൻ തുടങ്ങീട്ട് വര്ഷം കുറെയായി. താരത്തിന്റെ എന്തൊരു ആഘോഷവും റിമിയെ സ്നേഹിക്കുന്നവരുടെ ആഘോഷം കൂടിയാണ്.

വിവാഹത്തെക്കുറിച്ചും റോയിസിന്റെ പുതിയ ജീവിതത്തെക്കുറിച്ചും റിമി മനസ്സ് തുറക്കുകയാണ്.  ഇപ്പോൾ ഞാനൊരു ബന്ധത്തെ കുറിച്ച് ചിന്തിക്കുന്നില്ലആദ്യ വിവാഹവും അതുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളും ഒന്നും ആരുടെയും കുറ്റമല്ല എന്നും എന്തിനും ഒരു കാരണം ഉണ്ട് എന്ന് വിശ്വസിക്കാനാണ് തനിക്കിഷ്ടം.

അദ്ദേഹം മറ്റൊരു വിവാഹം കഴിച്ചതിൽ എനിക്ക് അതൃപ്തി ഉണ്ടെന്നാണ് ആളുകൾ കരുതുന്നത്. അങ്ങനെ ഒരിക്കലും ഇല്ല, അവർ സന്തോഷത്തോടെ ജീവിക്കട്ടെ. വാസ്തവത്തിൽ, അദ്ദേഹം വിവാഹം കഴിച്ചില്ലെങ്കിൽ ആകും എനിക്ക് അത് മോശമായി മാറുന്നത്. ആളുകൾക്ക് അനുയോജ്യരായ ഒരു പങ്കാളിയെ കണ്ടെത്താൻ കഴിയുമെങ്കിൽ അത് നല്ലതാണ്, ഞാൻ അവരുടെ കാര്യത്തിൽ സന്തോഷവതിയാണ്. നമ്മൾക്ക് ആസ്വദിക്കാൻ ഒരേയൊരു ജീവിതം മാത്രമേയുള്ളൂ

മലയാളത്തിന്റെ എക്കാലത്തെയും പ്രിയനടൻ കൊച്ചിൻ ഹനീഫ ഓർമ്മയായിട്ട് ഇന്നേക്ക് 11 വർഷം കഴിയുന്നു. മലയാളക്കരയെ മുഴുവനും കണ്ണീരിലാഴ്ത്തി 2010 ഫെബ്രുവരി രണ്ടിനായിരുന്നു കൊച്ചിൻ ഹനീഫ അന്തരിച്ചത്. വില്ലൻ വേഷങ്ങളിലൂടെ തുടങ്ങിയെങ്കിലും ഹാസ്യതാരമായാണ് അദ്ദേഹം അറിയപ്പെട്ടത്.

ഹാസ്യത്തിന്റെ നിഷ്കളങ്കമായ പുതിയ അനുഭവങ്ങൾ നൽകി പ്രേഷകരുടെ മനസ്സിലിടം നേടിയ താരമാണ് കൊച്ചിൻ ഹനീഫ. മലയാളം, ഹിന്ദി, തമിഴ് തുടങ്ങിയ ഭാഷകളിലായി മുന്നൂറോളം ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു.സിനിമ താരങ്ങളുമായി വ്യക്തിപരമായി അടുപ്പം സൂക്ഷിച്ചിരുന്ന ഹനീഫയുടെ കുടുംബത്തെ ഇപ്പോൾ സഹായിക്കുന്നത് ദിലീപ് മാത്രമാണ്. ഹനീഫയുടെ ഭാര്യ ദിലീപിനെക്കുറിച്ച് പറഞ്ഞ കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാകുന്നു

സ്വന്തം സഹോദരനെ പോലെയാണ് എനിക്ക് ദിലീപ്. ദിലീപിനോട് എന്ത് സങ്കടവും പറയാം. നമുക്കാരൊക്കെയോ ഉണ്ട് എന്ന് തോന്നൾ ദിലീപുള്ളപ്പോൾ ഉണ്ടാകും. ഏത് തിരക്കുകൾക്കിടയിലും, എന്ത് പ്രശ്നം പറഞ്ഞാലും അദ്ദേഹം പരിഹരിച്ചു തരും. അദ്ദേഹം ഞങ്ങളോട് കാണിയ്ക്കുന്ന കരുതലും ശ്രദ്ധയും വാക്കുകൾ കൊണ്ട് പറഞ്ഞു തീർക്കാൻ കഴിയില്ല.ഇക്ക പോയതിന് ശേഷം ഏറെ വിഷമങ്ങളിലൂടെയാണ് ഞങ്ങൾ കടന്നുപോയത്. സിനിമാ രംഗത്ത് നിന്ന് ആദ്യം ഞങ്ങളെ സഹായിച്ചത് ദിലീപാണ്. വ്യക്തിപരമായും ദിലീപ് സഹായിക്കും. താരസംഘടനയായ അമ്മയിൽ നിന്നുള്ള സഹായം എത്തുന്നതിന് മുൻപേ ദിലീപിന്റെ കരുതൽ എത്തിയിരുന്നു. സ്വന്തം കുടുംബാഗത്തെ പോലെ ഞങ്ങളുടെ എല്ലാ കാര്യങ്ങളും അദ്ദേഹം ശ്രദ്ധിച്ചു.

സാമ്പത്തികമായും അല്ലാതെയും ദിലീപ് ചെയ്ത സഹായങ്ങൾ ഏറെയാണ്. താൻ ചെയ്ത ഉപകാരങ്ങൾ പുറത്ത് പറയരുതെന്ന് ദിലീപിന് നിർബന്ധം ഉള്ളതുകൊണ്ട് കൂതുതലായി ഞാൻ ഒന്നും പറയുന്നില്ല. ഒന്ന് മാത്രം പറയാം, ഒരു വിളിപ്പാടകലെ വിളികേൾക്കാൻ അദ്ദേഹമുണ്ട്. തിരക്കുകൾക്കിടയിൽ ഫോൺ എടുക്കാൻ കഴിഞ്ഞില്ലെങ്കിൽ കുറച്ച് കഴിഞ്ഞാൽ വിളിച്ചിട്ട് സോറി ഇത്താ എന്നാണ് ആദ്യം പറയുന്നത്.

നടി പ്രാചി തെഹ്‍ലാന്റെ കാർ പിന്തുടർന്ന് അസഭ്യം പറഞ്ഞ സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. ചൊവ്വാഴ്ച പുലർച്ചെ ഡൽഹിയിലെ രോഹിണിയിലാണ് സംഭവം. ഭർത്താവിനൊപ്പം വീട്ടിലേക്ക് പോകുകയായിരുന്നു പ്രാചി തെഹ്‍ലാൻ. ഈ സമയത്ത് വഴിനീളെ ഇവരെ പിന്തുടരുകയും വീട്ടിലെത്തി കാർ നിർത്തിയപ്പോൾ യുവാക്കൾ പുറത്തിറങ്ങി അസഭ്യം പറയുകയുമായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

സംഭവത്തിൽ നടി നൽകിയ പരാതിയിലാണ് പൊലീസ് നാല് പേരെ അറസ്റ്റ് ചെയ്തത്. മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിലായിരുന്നു ഇവരെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. മാമാങ്കം സിനിമയിൽ മമ്മൂട്ടിയുടെ നായികയായി എത്തി മലയാളികൾക്കും സുപരിചിതയാണഅ പ്രാചി തെഹ്‍ലാൻ.

Copyright © . All rights reserved