നടി വനിത വിജയകുമാറും പീറ്റർ പോളും തമ്മിലുള്ള വിവാഹവുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഒഴിയുന്നില്ല. വനിതയും പീറ്ററും തമ്മിലുള്ള വിവാഹത്തിനു പിന്നാലെ പീറ്ററിന്റെ മുൻഭാര്യ രംഗത്തു വന്നതാണ് ആദ്യം വിവാദങ്ങൾക്ക് തിരികൊളുത്തിയത്. ആ വിവാദങ്ങളിൽ നടി ലക്ഷ്മി രാമകൃഷ്ണൻ നടത്തിയ അഭിപ്രായപ്രകടനം വനിതയെ ചൊടിപ്പിക്കുകയും ഇരുവരും തമ്മിൽ രൂക്ഷമായ വാക്ക്തർക്കങ്ങളിലേക്ക് പോവാൻ കാരണമാവുകയും ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം, ലൈവിൽ വനിത വിജയകുമാർ ലക്ഷ്മി രാമകൃഷ്ണനെ ചീത്തവിളിച്ചതും വിവാദമായിരുന്നു. ഇപ്പോഴിതാ, ലക്ഷ്മി രാമകൃഷ്ണനെ ടാഗ് ചെയ്ത് കൊണ്ടുള്ള വനിതയുടെ ട്വീറ്റാണ് പുതിയ പ്രശ്നം സൃഷ്ടിച്ചിരിക്കുന്നത്. നയൻതാരയും പ്രഭുദേവയേയും അനാവശ്യമായി വനിത വിവാദങ്ങളിലേക്ക് വലിച്ചിട്ടു കൊണ്ടുള്ളതാണ് വനിതയുടെ ട്വീറ്റ്.
“പ്രഭുദേവയ്ക്ക് ഒപ്പം താമസിച്ചിരുന്നപ്പോൾ നയൻതാരയും മോശം സ്ത്രീയായിരുന്നില്ലേ? അദ്ദേഹത്തിന്റെ ഭാര്യയും മൂന്നു കുട്ടികളുടെ അമ്മയുമായ റംലത്ത് കോടതിയിലും മാധ്യമങ്ങൾക്കു മുന്നിലും സങ്കടം പറഞ്ഞപ്പോൾ നിങ്ങൾ എവിടെയായിരുന്നു എന്നാണ്,” ട്വീറ്റിൽ ലക്ഷ്മിയെ ടാഗ് ചെയ്തുകൊണ്ട് വനിത വിജയകുമാർ ചോദിച്ചത്. ഈ ചോദ്യം നയൻതാര ആരാധകരെ ചൊടിപ്പിക്കുകയും ആരാധകർ ലക്ഷ്മിക്കെതിരെ രംഗത്തെത്തുകയും ചെയ്തു.
നയൻതാരയ്ക്ക് എതിരെ മോശം പരാമർശം നടത്തിയ വനിതയ്ക്ക് എതിരെ ആരാധകർ സൈബർ ആക്രമണം അഴിച്ചുവിട്ടതോടെ താൽക്കാലികമായി ട്വിറ്റർ അക്കൗണ്ട് തന്നെ ഡിലീറ്റ് ചെയ്തിരിക്കുകയാണ് വനിത.
ബസ് യാത്രയ്ക്കിടെ തനിക്കുണ്ടായ ദുരനുഭവം തുറന്നുപറഞ്ഞ് നടി ദുര്ഗ്ഗ കൃഷ്ണ. മൂന്നാം ക്ലാസ്സില് പഠിക്കുമ്പോഴാണ് തനിക്ക് ഈ അനുഭവമുണ്ടായതെന്നും താന്‍ ബസില് യാത്ര ചെയ്യുന്ന സമയത്ത് വീടുകളില് പലഹാരങ്ങള് വില്ക്കുന്ന പ്രായമുള്ള ആള് തന്നെ മടിയില് പിടിച്ചിരുത്തിയെന്നും ദുര്ഗ്ഗ പറയുന്നു.
അയാളുടെ അനാവശ്യമായ ബാഡ് ടച് മനസിലായപ്പോള് കൈ തട്ടി മാറ്റാന് താന്‍ ശ്രമിച്ചെന്നും താരം പറയുന്നു. ടീച്ചറുമാര് അടക്കം ബസില് നിന്നിട്ടും തനിക്ക് ആ കാര്യം തുറന്ന് പറയാനും പ്രതികരിക്കാനും ധൈര്യം വന്നില്ലന്നും ദുര്ഗ പറയുന്നു.
ഇപ്പോള്‍ അന്ന് പ്രതികരിക്കാന് കഴിയാഞ്ഞത്തില് ദുഃഖമുണ്ടെന്നും ഒരുപക്ഷേ ടീച്ചേഴ്സോ, മാതാപിതാക്കളോ അന്ന് ആ കാര്യങ്ങളെ പറ്റി പറഞ്ഞു തന്നിരുന്നേല് പ്രതികരിക്കാന് ധൈര്യം വന്നേനെയെന്നും താരം പറയുന്നു. താന്‍ ഒരു പെണ്ണായത് കൊണ്ടാണ് ഇ അവസ്ഥ വന്നതെന്നും ഭയങ്കരമായി പേടിച്ചെങ്കിലും ഇമോഷന് വെളിയില് കൊണ്ട് വരാന് സാധിച്ചില്ലെന്നും താരം പറയുന്നു. പിന്നീട് സ്കൂളില് ചെന്നപ്പോള് താന്‍ കരയുന്നത് കണ്ട് ടീച്ചേര്സ് കാര്യം തിരക്കിയെങ്കിലും നാണവും പേടിയും കാരണം തുറന്ന് പറയാന് കഴിഞ്ഞില്ലന്നും പകരം ഒരാള് തന്നോട് കമ്മല് ഊരി തരാന് കത്തി കാണിച്ചു ഭീഷണിപ്പെടുത്തിയെന്നാണ് പറഞ്ഞതെന്നും ദുര്ഗ കൃഷ്ണ പറയുന്നു.
ഫോര്‍ ദി പീപ്പിള്‍ എന്ന ചിത്രത്തിലൂടെയായിരുന്നു നരേന്‍ ശ്രദ്ധ നേടിയത്. അടൂര്‍ ഗോപാലകൃഷ്ണന്റെ നിഴല്‍ക്കൂത്തിലൂടെയായിരുന്നു താരം തുടക്കം കുറിച്ചത്. സഹനടനായി അരങ്ങേറിയ സുനില്‍ പിന്നീട് നായകനായി മാറുകയായിരുന്നു. അച്ചുവിന്റെ അമ്മ, റോബിന്‍ഹുഡ്, മിന്നാമിന്നിക്കൂട്ടം, അയാളും ഞാനും തമ്മില്‍ , ക്ലാസ്‌മേറ്റ്‌സ്, ഒടിയന്‍, കൈദി തുടങ്ങിയ സിനിമകളില്‍ മികച്ച പ്രകടനമായിരുന്നു താരം കാഴ്ച വെച്ചത്. എല്ലാതരം കഥാപാത്രങ്ങളും തന്നില്‍ ഭദ്രമാണെന്ന് അദ്ദേഹം തെളിയിച്ചിരുന്നു.
തമിഴകത്ത് തുടക്കം കുറിച്ചതോടെയായിരുന്നു സുനില്‍ എന്ന പേര് മാറ്റിയത്. ചെന്നൈ അഡയാറിലെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ഛായാഗ്രാഹണം പൂര്‍ത്തിയാക്കിയ നരേന്‍ രാജീവ് മേനൊനൊപ്പം പ്രവര്‍ത്തിച്ചിരുന്നു. അഭിനയമോഹം ആ സമയത്തും മനസ്സിലുണ്ടായിരുന്നു. നിഴല്‍ക്കൂത്തിലെ തുടങ്ങിയ സിനിമാജീവിതം കൈദിയിലെത്തി നില്‍ക്കുകയാണ്. ഭാര്യയ്ക്ക് പിറന്നാളാശംസ നേര്‍ന്നെത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. ഇന്‍സ്റ്റഗ്രാം പോസ്റ്റ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.
മഞ്ജുവിന് നരേന്റെ ആശംസ
ജീവിതത്തിലെ ഉയര്‍ച്ച താഴ്ചകളില്‍ തനിക്കൊപ്പം നില്‍ക്കുന്നതിന് മഞ്ജുവിനോട് നന്ദി പറഞ്ഞായിരുന്നു നരേന്‍ എത്തിയത്. അത്ര മനോഹരമല്ലാത്ത അനുഭവത്തിലൂടെ വരെ കടന്നുപോവേണ്ടി വന്നിട്ടുണ്ട്. മികച്ച സമയം ഇനി വരാനിരിക്കുന്നതേയുള്ളൂ എന്ന പ്രതീക്ഷയോടെ പരസ്പരം സ്‌നേഹിച്ച് നമുക്ക് മുന്നേറാം. ഹാപ്പി ബര്‍ത്ത് ഡേ മൈ ലവ് എന്ന് പറഞ്ഞായിരുന്നു നരേന്‍ എത്തിയത്. ജയസൂര്യ, ഇന്ദ്രജിത്ത്, സംവൃത, സരിത ജയസൂര്യ, മുന്ന തുടങ്ങിയവരെല്ലാം മഞ്ജുവിന് പിറന്നാളാശംസ അറിയിച്ചിരുന്നു. ഇവരോടെല്ലാം മഞ്ജു തന്നെയായിരുന്നു നന്ദി പറഞ്ഞത്.
അഭിമുഖത്തിലൂടെ പരിചയപ്പെട്ടവര്‍
2007ലായിരുന്നു നരേനും മഞ്ജു ഹരിദാസും വിവാഹിതരായത്. ടെലിവിഷന്‍ അവതാരകയായ മഞ്ജുവും നരേനും ആദ്യമായി കണ്ടുമുട്ടിയത് 2005ലായിരുന്നു. സൂപ്പര്‍ സ്റ്റാര്‍ ജൂനിയറും മഞ്ജു അവതരിപ്പിച്ചിരുന്നു. ചാനലില്‍ ഓണ്‍ലൈന്‍ പ്രൊഡ്യൂസറായി ജോലി ചെയ്തുവരുന്നതിനിടയിലായിരുന്നു നരേനെ കണ്ടുമുട്ടിയത്്. അഭിമുഖത്തിന് വേണ്ടിയായിരുന്നു കൂടിക്കാഴ്ച. അച്ചുവിന്റെ അമ്മ സിനിമയ്ക്ക് ശേഷമായിരുന്നു ആ കൂടിക്കാഴ്ച. അടുത്ത സുഹൃത്തുക്കളായി മാറുകയായിരുന്നു ഇരുവരും.
പഠനത്തിന് ശേഷം
സൗഹൃദം പ്രണയത്തിലേക്ക് വഴിമാറുകയാണെന്നറിഞ്ഞപ്പോള്‍ത്തന്നെ ഇരുവരും ഇതേക്കുറിച്ച് വീട്ടുകാരോട് പറഞ്ഞിരുന്നു. വിവാഹത്തിന് ഇരുകുടുംബങ്ങളും സമ്മതിച്ചിരുന്നു. മഞ്ജുവിന്‍രെ പഠനം കഴിഞ്ഞതിന് ശേഷം മതി വിവാഹമെന്നായിരുന്നു മാതാപിതാക്കള്‍ പറഞ്ഞത്. ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയതിന് പിന്നാലെയായാണ് ഇവരുടെ വിവാഹം നടത്തിയത്.
മകളുടെ വരവ്
വിവാഹശേഷമുള്ള വിശേഷങ്ങള്‍ പങ്കുവെച്ചും ഇരുവരും എത്തിയിരുന്നു. മകളായ തന്മയയുടെ വിശേഷങ്ങള്‍ നേരത്തെ വൈറലായി മാറിയിരുന്നു. ലോക് ഡൗണ്‍ സമയമായതിനാല്‍ മകള്‍ക്കൊപ്പമിരുന്ന് ചെസ് കളിക്കുന്നതിന്റെ വിശേഷമായിരുന്നു നരേന്‍ പങ്കുവെച്ചത്. സിനിമയില്ലാതെ വീട്ടില്‍ ഇരിക്കുമ്പോഴും നിനക്ക് ചെക്ക് കിട്ടുന്നുണ്ടല്ലോയെന്നായിരുന്നു ജയസൂര്യ പറഞ്ഞത്.
സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് പീഡിപ്പിച്ചെന്ന പരാതിയില്‍ നിര്‍മാതാവ് ആല്‍വിന്‍ ആന്റണിക്കെതിരെ കേസ്. ഇരുപത്തി രണ്ട് കാരിയായ യുവതിയാണ് എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനില്‍ പരാതി കൊടുത്തത്. ഓം ശാന്തി ഓശാന, അമര്‍ അക്ബര്‍ ആന്റണി തുടങ്ങിയ സിനിമകളുടെ നിര്‍മാതാവാണ് ആല്‍വിന്‍
കാസ്റ്റിങ് കൗച്ച് വിവാദങ്ങള്‍ ആവര്‍ത്തിക്കുന്നതിനിടെയാണ് മലയാള സിനിമയില്‍ ഒരു നിര്‍മാതാവിനെതിരെ മോഡലായ യുവതി പരാതിയുമായി എത്തിരിയിരിക്കുന്നത്. തനിക്ക് സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് നാല് തവണ ആല്‍വിന്‍ പീഡിപ്പിച്ചതായാണ് യുവതിയുടെ പരാതി. 2019 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവിലായിരുന്നു പീഡനം.
കൊച്ചി പനമ്പള്ളി നഗറില്‍ ആല്‍വിന്‍ ആന്റണിയുടെ ഓഫിസും ഗസ്റ്റ് ഹൗസും ചേര്‍ന്ന കെട്ടിടത്തിലായിരുന്നു സംഭവം നടന്നതെന്നും യുവതി പരാതിയില്‍ പറയുന്നു. കേസെടുത്ത എറണാകുളം സൗത്ത് പൊലീസ് ആന്വേഷണം ആരംഭിച്ചു. ആല്‍വിനെ തിരഞ്ഞെങ്കിലും കണ്ടെത്താനയില്ല. ഫോണ്‍ സ്വിച്ച് ഓഫാണെന്നും പൊലീസ് പറയുന്നു.
‘എന്റെ എല്ലാ സമ്പാദ്യവും പലിശയ്ക്ക് പണവുമെടുത്ത് ഞാൻ നിർമിച്ച ചിത്രം നിങ്ങളുടെ മുന്നിലേക്ക് വരികയാണ്. ‘ലേഡീസ് നോട്ട് അലൗഡ്’ എന്നാണ് സിനിമയുടെ പേര്. ഒടിടി പ്ലാറ്റ്ഫോമുകൾ വഴിയാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഇതൊരു അഡൽറ്റ് കോമഡി സിനിമയാണ്. ദയവായി സ്ത്രീകൾ ഈ സിനിമ കാണരുത്.’ നടി ഷക്കീലയുടെ ഈ അപേക്ഷ തെന്നിന്ത്യയിൽ വലിയ ചർച്ചയാവുകയാണ്. ഒരുപാട് കഷ്ടപ്പാടുകൾക്കും പ്രതിസന്ധിക്കും പിന്നാലെയാണ് സിനിമ എത്തുന്നതെന്നും ഇതു ജനം കാണണം എന്നും താരം അപേക്ഷിക്കുന്നു.
രണ്ടു വർഷം മുൻപ് ചിത്രീകരണം കഴിഞ്ഞ സിനിമയ്ക്ക് സെൻസറിങ്ങുമായി ബന്ധപ്പെട്ട് ഒട്ടേറെ പ്രതിസന്ധികളാണ് നേരിടേണ്ടി വന്നത്. ഷക്കീല സമ്പാദ്യമെല്ലാം ഉപയോഗിച്ചാണ് ഈ സിനിമ നിർമിച്ചത്. ഒപ്പം പലിശയ്ക്കും പണം എടുത്തിരുന്നു. തിയറ്റർ റിലീസ് ബുദ്ധിമുട്ടായതോടെയാണ് ചിത്രം ഓൺലൈനിൽ റിലീസ് ചെയ്യുന്നത്. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോയിലാണ് സിനിമ സ്ത്രീകൾ കാണരുതെന്ന് ഷക്കീല അഭ്യർഥിക്കുന്നത്.
50 രൂപ മാത്രമാണ് ടിക്കറ്റ് നിരക്കെന്നും താരം പറയുന്നു. ജൂലൈ 20 ന് രാത്രി എട്ടിന് ചിത്രം റിലീസ് ചെയ്യുമെന്ന് സംവിധായകൻ സായ് റാം ദസാരി പറയുന്നു. സിനിമുടെ ട്രെയിലർ കഴിഞ്ഞ വർഷം യൂ ട്യൂബിൽ പുറത്തിറക്കിയിരുന്നു
ഗായികയായും അവതാരകയായും എത്തി മലയാളികളുടെ ഹൃദയത്തില്‍ സ്ഥാനം നേടിയ താരമാണ് റിമി ടോമി. സമൂഹമാധ്യമങ്ങളില്‍ സജീവമായ താരം ഇടക്കിടെ തന്റെ ഫോട്ടോകളും വീഡിയോകളും പങ്കുവെയ്ക്കാറുണ്ട്. തന്റെ സന്തോഷ നിമിഷങ്ങളെക്കുറിച്ചും അനുഭവങ്ങളെക്കുറിച്ചുമെല്ലാം ആരാധകരോട് തുറന്നുപറയാറുണ്ട്.
ഇപ്പോഴിതാ പത്താംക്ലാസ് വിജയിച്ച ശേഷം മഠത്തില്‍ ചേരാന്‍ സിസ്റ്റര്‍ വിളിച്ച കഥ തുറന്നുപറയുകയാണ് റിമി ടോമി. പത്താംക്ലാസ്സുവരെ കൊയര്‍ പാടാറുണ്ടായിരുന്നുവെന്നും എല്ലാ കുര്‍ബാനയിലും മുടങ്ങാതെ പങ്കെടുക്കാറുണ്ടായിരുന്നുവെന്നും റിമി ടോമി പറഞ്ഞു.
അങ്ങനെയാണ് തന്നെ സഭയിലേക്ക് എടുത്താലോ എന്ന ആലോചന വന്നത്. ഒമ്പതാംക്ലാസ്സുവരെ തനിക്കും അതിന് സമ്മതമായിരുന്നു. എന്നാല്‍ പത്താംക്ലാസ് കഴിഞ്ഞപ്പോള്‍ ആഗ്രഹമെല്ലാം മാറി മറിഞ്ഞു. അപ്പോഴേക്കും കന്യാസ്ത്രീയാവണമെന്നുള്ള ആഗ്രഹമൊക്കെ മാറിയെന്ന് റിമി കൂട്ടിച്ചേര്‍ത്തു.
അതിനിടെയാണ് സിസ്‌റ്റേഴ്‌സ് വിളിക്കാന്‍ വന്നത്. അന്ന് ഞാന്‍ പറഞ്ഞു, സിസ്റ്ററെ എനിക്ക് ഇപ്പോള്‍ കന്യാസ്ത്രീയാവാന്‍ വയ്യ, കുറച്ചൂടെ കഴിയട്ടെ എനിക്ക് പാട്ടിലൊക്കെ ആഗ്രഹമുണ്ടെന്ന് പറഞ്ഞു. അതുകൊണ്ട് തന്നെ സഭ രക്ഷപ്പെട്ടു- റിമി ടോമി പറഞ്ഞു.
പത്താംക്ലാസില്‍ പഠിക്കുമ്പോള്‍ കന്യാസ്ത്രീയോ നഴ്‌സോ ആവണമെന്നായിരുന്നു ആഗ്രഹം. കന്യാസ്ത്രീയായിരുന്നേല്‍ ഉറപ്പായും ഞാന്‍ മഠം പൊളിച്ച് ചാടുമായിരുന്നുവെന്നും താരം പറയുന്നു. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ യൂട്യൂബ് ചാനലില്‍ സജീവമായി മാറിയിരിക്കുകയാണ് റിമി ടോമി.
വാണിജ്യ സിനിമകളുടെ മുഖമായ സംവിധായകൻ ഒമർ ലുലുവിന്റെ ഏറ്റവും പുതിയ ചിത്രത്തിൽ ഹോളിവുഡ് നടനും. ബാബു ആന്റണിയെ കേന്ദ്ര കഥാപാത്രമാക്കി ഒമർ ലുലു സംവിധാനം ചെയ്യുന്ന പവർസ്റ്റാറിൽ ഹോളിവുഡ് താരം ലൂയിസ് മാൻഡിലോറും പ്രധാന വേഷത്തിലെത്തും. ഒമർ ലുലു തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
ഹാപ്പി വെഡിങ്, ചങ്ക്‌സ്, ഒരു അടാർ ലവ്, ധമാക്ക എന്നീ ചിത്രങ്ങൾക്ക് ശേഷം ഒമർ ലുലു ഒരുക്കുന്ന ചിത്രമാണ് പവർസ്റ്റാർ. നായിക ഇല്ല, പാട്ട് ഇല്ല, ഇടി മാത്രം എന്ന ടാഗ്ലൈനുമായി എത്തുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് ഡെന്നീസ് ജോസഫാണ്. ഒരു ഇടവേളയ്‌ക്ക് ശേഷം ഡെന്നീസ് ജോസഫ് തിരിച്ചെത്തുന്നു എന്ന പ്രാധാന്യവും പവർസ്റ്റാറിനുണ്ട്. ആക്ഷൻരംഗങ്ങൾക്ക് പ്രാധാന്യം നൽകിയുള്ള തട്ടുപൊളിപ്പൻ ചിത്രമായിരിക്കും പവർസ്റ്റാറെന്നാണ് അണിയറയിൽ നിന്നു ലഭിക്കുന്ന വിവരം.
മലയാളത്തിന്റെ ആക്ഷൻ താരം ബാബു ആന്റണി ആണ് ചിത്രത്തിൽ മുഖ്യ വേഷത്തിൽ എത്തുന്നത്. ലൂയിസ് മാൻഡിലോറിനൊപ്പം അഭിനയിക്കുന്ന വിവരം അദ്ദേഹവും ഫെയ്സ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്.
“പവർ സ്റ്റാറിൽ എന്നോടൊപ്പം ഹോളിവുഡ് സൂപ്പർ താരം ലൂയിസ് മാൻഡിലോർ ഉണ്ടായിരിക്കും.
പവർസ്റ്റാറിന്റെ പ്രാരംഭഘട്ട ചർച്ചകൾ നടക്കുന്ന സമയത്തു തന്നെ ഡയറക്‌ടർ ഒമർ ലുലു എന്നോട് പവർസ്റ്റാറിലേക്ക് എനിക്ക് പരിചയമുള്ള അത്യാവശ്യം നല്ല സ്റ്റാർഡവും മാർഷൽ ആർട്ട്സും വശമുള്ള ഹോളിവുഡ് ആക്ടറേ ഒരു പ്രധാന കഥാപാത്രം ചെയ്യാന്‍ കിട്ടുമോ എന്നു ചോദിച്ചിരുന്നു. അമേരിക്കയിൽ എനിക്കറിയാവുന്ന ആക്ടേഴ്സിൽ ചിലരോട് ഞാൻ ഈ കാര്യം സൂചിപ്പിച്ചിരുന്നു. കൂട്ടത്തിൽ സുഹൃത്തായ ലൂയിസ് മാൻഡിലോറിനോടും ഞാൻ കാര്യം പറഞ്ഞു. ലൂയിസിനെ പോലുള്ള ഒരു വലിയ താരം ഓക്കേ പറഞ്ഞപ്പോൾ ഏറെ സന്തോഷം തോന്നിയിരുന്നെങ്കിലും അദ്ദേഹത്തെപ്പോലൊരാളെ അഫോർഡ് ചെയ്യാൻ കഴിയുമോ എന്ന പേടി ഉണ്ടായിരുന്നു. എന്നാൽ തന്റെ പ്രതിഫലത്തിന്റെ കാര്യത്തേക്കുറിച്ച് ആലോചിക്കേണ്ട എന്നും, നമ്മുടെ സൗഹൃദത്തിന്റെ പുറത്തു ചെയ്യാം എന്നുമാണ് ലൂയിസ് പറഞ്ഞത്. മലയാള സിനിമക്ക് ഒരു ഹോളിവുഡ് വാതിൽ തുറക്കാന്‍ പവർസ്റ്റാറിലൂടെ സാധിക്കട്ടെ. അപ്പോൾ കാത്തിരുന്നോളൂ, ‘പവർ സ്റ്റാർ’ എന്ന ഈ ആക്ഷൻ ചിത്രത്തിൽ ഒരു സുപ്രധാന വേഷത്തിൽ ഇനി ലൂയിസ് മാൻഡിലോറും ഉണ്ടാകും.!!”
മലയാളത്തില്‍ ഏറ്റവും ഇഷ്ടപ്പെട്ട നാല് നടന്‍മാരെയും അവരുടെ പ്രകടനങ്ങളെ കുറിച്ചും ഫഹദ് ഫാസില്‍. മോഹന്‍ലാല്‍, മമ്മൂട്ടി, തിലകന്‍, നെടുമുടി വേണു എന്നിവരാണ് തന്നെ ഏറെ സ്വാധീനിച്ച നടന്‍മാര്‍ എന്നാണ് ഫഹദ് പറയുന്നത്. ‘കിരീടം’, ‘തനിയാവര്‍ത്തനം’, ‘ന്യൂഡല്‍ഹി’, ‘ധനം’ തുടങ്ങിയ സിനിമകളിലെ പ്രകടനമാണ് തന്നെ സ്വാധീനിച്ചതെന്നും ഫഹദ് ഫിലിം കമ്പാനിയനോട് പറഞ്ഞു.
എണ്‍പതുകളിലെ മലയാള സിനിമ തന്നെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട് എന്നാണ് ഫഹദ് പറയുന്നത്. ഒരു പത്മരാജന്‍ സിനിമയോ ഭരതന്‍ സിനിമയോ കാണുമ്പോള്‍ കിട്ടുന്ന ഊര്‍ജ്ജത്തില്‍ നിന്നാണ് താന്‍ ഒരു സിനിമ ചെയ്യുന്നത്. 25 മുന്‍പ് ഇറങ്ങിയ ആ സിനിമകള്‍ ഇപ്പോള്‍ കാണുമ്പോള്‍ അതിലെ അഭിനേതാക്കള്‍ കാലത്തിന് മുമ്പേ സഞ്ചരിച്ചുവെന്ന് മനസിലാവും എന്നും ഫഹദ് പറയുന്നു.
”തിലകന്‍ സാറിനെപ്പോലെയുള്ള നടന്മാര്‍ പ്രേക്ഷകരെ മുന്നില്‍ കണ്ടാണോ അഥവാ ലെന്‍സുകള്‍ മാത്രം മുന്നില്‍ കണ്ടാണോ അഭിനയിച്ചത് എന്നതിനെക്കുറിച്ച് എനിക്ക് ഒരു ധാരണയും കിട്ടുന്നില്ല. വ്യത്യസ്തമായ ഒരു സംവേദനമാണ് ആ പെര്‍ഫോമന്‍സുകളില്‍ നിന്ന് ലഭിക്കുന്നത്. യവനിക അടക്കമുള്ള കെ ജി ജോര്‍ജ്ജിന്റെ സിനിമകള്‍ ഗംഭീരമാണ്. ലേഖയുടെ മരണം ഒരു ഫ്‌ളാഷ് ബാക്ക്, ഈ കണ്ണി കൂടി, ആദാമിന്റെ വാരിയെല്ല് തുടങ്ങി നിരവധി മനോഹര സിനിമകള്‍.”
”ലേഖയുടെ മരണം ഒരു ഫ്‌ളാഷ്ബാക്ക് ഇപ്പോള്‍ കാണുമ്പോഴും ഒരു ഫ്രെയിം പോലും നിങ്ങള്‍ക്ക് അതില്‍ നിന്ന് മാറ്റണം എന്ന് തോന്നില്ല. ഒരു ഫ്രെയിമും കൂട്ടിച്ചേര്‍ക്കണമെന്നും തോന്നില്ല. ഘടനാപരമായി അത്രയും പൂര്‍ണ്ണതയുണ്ട് ആ സിനിമകള്‍ക്ക്” എന്നാണ് ഫഹദ് അഭിപ്രായപ്പെടുന്നത്.
ബോളിവുഡ് താരം ഐശ്വര്യ റായിയെയും മകള്‍ ആരാധ്യയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസ തടസത്തെ തുടര്‍ന്നാണ് ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് വിവരം.
അഭിഷേകിനെയും അമിതാഭ് ബച്ചനെയും നേരത്തെ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍, ഐശ്വര്യയുടെ കൊറോണ ലക്ഷണം ആദ്യ തുടക്കമായതിനാല്‍ വീട്ടില്‍ ക്വാറന്റൈനായിരുന്നു. ഇന്നലെ രാത്രിയോടെയാണ് ഇവരെ ആശുപത്രിയിലേക്ക് മാറ്റിയത്.
മുംബൈ നാനാവതി ആശുപത്രിയില്‍ ചികിത്സയിലാണ്. കുടുംബം മുഴുവന്‍ ഇപ്പോള്‍ ഇതേ ആശുപത്രിയിലാണ്. അമിതാഭ് ബച്ചന്റെ ഭാര്യ ജയാ ബച്ചന് കൊവിഡ് നെഗറ്റീവാണ്.
ബോളിവുഡ് താരം രൺബീർ കപൂറുമായുള്ള രൂപസാദൃശ്യത്തിന്റെ പേരിൽ ശ്രദ്ധ നേടിയ കശ്മീരി മോഡൽ ജുനൈദ് ഷാ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ശ്രീനഗറിൽ വെച്ചായിരുന്നു മരണം, കശ്മീരി പത്രപ്രവർത്തകനായ യൂസഫ് ജമീൽ ആണ് ട്വിറ്ററിലൂടെ ഇക്കാര്യം പങ്കുവച്ചത്. 28 വയസായിരുന്നു.
അനുപം ഖേറിന്റെ ആക്റ്റിംഗ് സ്കൂളിൽ ചേർന്നിരിക്കുകയായിരുന്നു ജുനൈദ് ഷാ എന്നാണ് പുറത്തുവരുന്ന വിവരം. ജുനൈദും രക്ഷിതാക്കളും ഒരു മാസം മുൻപാണ് മുംബൈയിൽ നിന്നും ശ്രീനഗറിൽ തിരിച്ചെത്തിയത്.
രൺബീറുമായുള്ള രൂപസാദൃശ്യം ശ്രദ്ധിക്കപ്പെട്ടതോടെ സമൂഹമാധ്യമങ്ങളിലും ജുനൈദ് താരമായിരുന്നു. ജുനൈദും രൺബീറും തമ്മിലുള്ള രൂപസാദൃശ്യം പങ്കുവച്ചുകൊണ്ടുള്ള 2015ലെ റിഷി കപൂറിന്റെ ട്വീറ്റും ശ്രദ്ധ നേടിയിരുന്നു.
OMG. My own son has a double!!! Promise cannot make out. A good double pic.twitter.com/iqF7uNyyIi
— Rishi Kapoor (@chintskap) April 16, 2015