Movies

ചാനല്‍ പരിപാടിക്കിടെ മമ്മൂട്ടിക്ക് തന്റെ അച്ഛനായി അഭിനയിക്കാം എന്ന് പറഞ്ഞതിന് നടി അന്ന രേഷ് രാജിനെ ആക്രമിച്ചതിനെ വിമര്‍ശിച്ചുകൊണ്ടുള്ള നടി റിമ കല്ലിങ്കലിന്റെ പോസ്റ്റിന് മമ്മൂട്ടി ഫാന്‍സിന്റെ പൊങ്കാല. മമ്മൂട്ടി അച്ഛന്‍ വേഷം ചെയ്താല്‍ എന്താണ് കുഴപ്പമെന്നും 65 വയസുള്ള നടന് തന്റെ അച്ഛനായി അഭിനയിക്കാം എന്ന് പറഞ്ഞതിന്റെ പേരില്‍ ലിച്ചി ആക്രമിക്കപ്പെട്ടത് എന്തിനാണെന്നുമായിരുന്നു റിമ ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു റിമയെ കൂട്ടമായി ആക്രമിച്ച് മമ്മൂട്ടി ഫാന്‍സുകാര്‍ രംഗത്തെത്തിയത്.

ആ സംഭവം ഒന്ന് ഒതുങ്ങിയപ്പോള്‍ അത് വീണ്ടും കുത്തി പൊക്കാന്‍ കുറെ എണ്ണം വന്നോളുമെന്നും ഫാന്‍സും ലിച്ചിയും തമ്മില്‍ ഉള്ള പ്രശ്‌നം അവര്‍ പറഞ്ഞു തീര്‍ത്തെന്നും ആ പ്രശ്‌നം ഇനി എന്തിനാ വീണ്ടും കുത്തി പൊക്കുന്നത് എന്നുമായിരുന്നു ഫാന്‍സിന്റെ പ്രതികരണം.
റോള്‍ ആവാന്‍ ആണേല്‍ വേറെ വല്ല പണിയും നോക്കണമെന്നും ചിലര്‍ പ്രതികരിക്കുന്നു.
”ഹെല്ലോ ആന്റി …. മമ്മൂട്ടി എന്ന മഹാ നടന്‍ ഇന്ത്യ ഒട്ടാകെ അറിയപ്പെടുന്ന ലോകം അറിയുന്ന നടന്‍ …. ഞങ്ങള്‍ക് അതു ഒരു വികാരം ആണ് … ആ മഹാനടനെ ആന്റി വിശേഷിപ്പിച്ച രീതി തന്നെ തെറ്റു … പിന്നെ .. ആന്റിക്ക് കാണിച്ചു തരാന്‍ പറ്റുമോ മമ്മൂക്കയെ പോലെ ഒരു നടനെ ഈ വയസ്സില്‍ … ഇപ്പോളും നിങ്ങളൊക്കെ അമ്മയുടെ മീറ്റിംഗിന് പോയാല്‍ യുവതാരങ്ങളെല്ലാം മമ്മൂക്കയുടെ സൗന്ദര്യം അസ്വദിക്കുന്നുണ്ടാകും …. ആന്റികള്‍ കുറെ ഉണ്ട് മലയാള സിനിമയില്‍ …. താങ്കള്‍ ഉള്‍പ്പെടെ … പിന്നെ ആന്റി ഇത് ഒക്കെ വെറും ഷോ ഓഫ് ആണ് ഇന്നലെ ലിച്ചിയും ഇക്ക ഫാന്‍സും തമ്മില്‍ ഉണ്ടായ പ്രശ്‌നം അവിടെ പറഞ്ഞു തീര്‍ന്നു ഇത് ഇവിടെ പൊക്കി കൊണ്ട് വന്നതിന്റെ കാരണം മനസിലായില്ല ??? ”- ഇതായിരുന്നു ഒരാളുടെ പ്രതികരണം.

”ലിംഗം നോക്കി പ്രതികരിക്കരുത്. നിങ്ങളുടെ ഒക്കെ ചാട്ടം കണ്ടാല്‍ വിചാരിക്കും സ്ത്രീകള്‍ക്ക് ജീവികനെ പറ്റുന്നില്ല എന്നു …. ഒരു വീട് എപ്പോളും ആണുങ്ങള്‍ തന്നെയാ ഭരിക്കുക … അതു മലയാള സിനിമയില്‍ മമ്മൂക്കയും ലാലേട്ടനും ഉണ്ട് … അവര്‍ക്കു തൊഴുത് നിന്നാല്‍ മതി … വെറുതേ ചൊറിയാന്‍ നിക്കല്ലേ ..”- മറ്റൊരു പ്രതികരണം ഇങ്ങനെ.

”പ്രശ്‌നം വീണ്ടും കുത്തിപ്പോക്കി ഇക്ക ഫാന്‍സിനെ കുറെ നാറ്റിക്കുക ..അതല്ലേ ഉദ്ദേശ്യം..അതിന്റെ ഇടയില്‍ ഇക്കയെ പൊക്കി രണ്ട് ഡയലോഗ് അടിച്ചാ ഫാന്‍സ് അതില്‍ വീണോളും…അപാര പുത്തി തന്നെ. ഈ പ്രശ്‌നം ഇന്നലെ തന്നെ സോള്‍വായതാണ്.. കിട്ടിയ ഗ്യാപ്പില്‍ നീ പുണ്യാളത്തിയാകണ്ട…,കടക്ക്പുറത്ത്
അതേസമയം റിമയെ പിന്തുണച്ചും നിരവധി പേര്‍ കമന്റിടുന്നുണ്ട്. ഫാന്‍സിനെ പേടിച്ച് മാപ്പ് പറയുന്നതാണോ ഈ ‘പറഞ്ഞു’ തീര്‍ക്കലെന്നും ഈ വിഷയം വീണ്ടും കുത്തിപ്പൊക്കുക തന്നെ വേണമെന്നും ചര്‍ച്ചാ വിഷയം ആകണമെന്നും ചിലര്‍ പ്രതികരിക്കുന്നു.

മമ്മൂട്ടി മോഹന്‍ലാല്‍ മുതല്‍ ഇങ്ങു ആസിഫലി വരെയുള്ളവരുടെ ഫാന്‍സ് കാണിക്കുന്ന പരിപാടികള്‍ക്ക് ഒരു തീരുമാനം ആകാണംഅല്ലാതെ ഇന്ന് ഇത് പറഞ്ഞു തീര്‍ത്തു.. നാളെ വേറെ ഒരാളുടെ നേരെ.. അങ്ങനെ അങ്ങു പോയാല്‍ പോരല്ലോ ”എന്നാണ് മറ്റൊരു പ്രതികരണം
”മമ്മൂക്കയെ അച്ഛനാക്കി ദുല്‍ഖര്‍ നായകനാകും. അടുത്ത പടം മമ്മൂക്ക നായകനായി മകന്‍ ദുല്‍ഖര്‍ ആകണം’എന്നാണ് പറഞത്.എല്ലാവരും ഫുള്‍ വീഡിയോ കാണണം. കട്ട് ചെയ്തത് കാണരുത്. ലിച്ചി അത് കളിയാക്കി പറഞതല്ലേലും ജീവന് തുല്യം ഇക്കാനെ സ്‌നേഹിക്കുന്ന പിള്ളേര്‍ക്ക് സഹിക്കില്ല. ഈ അവസരം മുതലാക്കുന്ന ലാലുണ്ണി ഫാന്‍സിനോട് പറയാനുള്ളത്. നീയൊക്കെ കൂടി പുലിമുരുഖന്‍ ഇഷ്ടായില്ലാന്ന് പറഞ വീട്ടമ്മയെ നീ എന്താ പറഞ് കൂട്ടിയേന്ന് എല്ലാവര്‍ക്കും അറിയാം. അത് കൊണ്ട് മക്കള്‍ സ്ഥലം വിട്.ലിചി ചേച്ചിയോട് എന്റെ പേരിലും മമ്മൂക്ക ഫാന്‍സിന്റെ പേരിലും ക്ഷമ ചോദിക്കുന്നു…

ലിച്ചിയെ തൊട്ടപ്പോള്‍ കൊച്ചമ്മക്ക് പൊള്ളി അല്ലെ, ആ പൊള്ളലിന്റെ നൂറില്‍ ഒന്ന് വയറ്റി പിഴപ്പിനു വേണ്ടി ടാക്‌സി ഓടിക്കുന്ന ഒരു പാവത്തെ കൊച്ചമ്മമാര്‍ നടു റോട്ടില്‍ ഇട്ടു തല്ലിയപ്പോള്‍ നൊന്തിരുനെങ്കില്‍ നിങ്ങളെ ഒക്കെ സല്യൂട്ട് ചെയ്‌തേനെ … കഷ്ട്ടം തന്നെ കൊച്ചമ്മേ
ഇവര്‍ ആരടെ……. ശബരിമലയില്‍ സ്ത്രീകളെ കയറ്റണമെന്ന് വാദിക്കുകയും അതേ സമയം മുസ്ലിംപള്ളിയില്‍ ചെന്നപ്പോള്‍ തലയില്‍ തട്ടമില്ലാതെ പള്ളിയില്‍ കയറാന്‍ പറ്റില്ലെന്ന് പറഞ്ഞതിനെ എതിര്‍ക്കാതെ അനുസരിച്ചവള്‍ആണ് ഈ റിമ കല്ലിങ്ങല്‍. ഇവരുടെയൊക്കെ വാക്കിനു ആര് വിലകൊടുക്കാന്‍. ഒരു കാര്യം അങ്ങോട്ടും ചോദിക്കട്ടെ അവിടെ കൊച്ചിയില്‍ ഒരുത്തന്‍ മൂന്ന് സ്ത്രീകളുടെ ക്രൂരമായ ആക്രമത്തില്‍ പരിക്കേറ്റ് കിടന്നിരുന്നു.. അവള്‍ക്കൊപ്പം എന്ന ബാനര്‍ ഉയര്‍ത്തി നടന്ന ഒരുത്തിയെയും അവനൊപ്പം എന്നു പറയാന്‍ കണ്ടില്ലല്ലോ… പുരുഷനുമുണ്ട് ആത്മാഭിമാനം, ഇവിടെ സ്ത്രികളെ ഒന്നു നോക്കിയാല്‍ അപ്പോള്‍ തലപ്പൊക്കും കുറെ കൊച്ചമ്മമ്മാര്‍.. ആ പാവം ഡ്രൈവറെ തല്ലി പരിക്കേല്‍പ്പിച്ചപ്പോള്‍ ഒരാള്‍ക്കും ഒരു വിഷമവുമില്ല…നല്ല ഇരട്ടത്താപ്പ്-

”ഇതില്‍ ലിച്ചിയെയോ ഫാന്‌സിനെയോ ഇക്കയെയോ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ആ പാവം തമാശക്ക് ഒരു ഉത്തരം പറഞ്ഞു. ആര്‍ക്കും വിഷമമുണ്ടാവാത്ത രീതിയില്‍ ഉള്ള നല്ലൊരു ഉത്തരം. പക്ഷെ, മഞ്ഞരമയും ബാക്കിയുള്ള മഞ്ഞ പത്രങ്ങളും അത് വളച്ചൊടിച്ചു ‘വേണമെങ്കില്‍ മമ്മൂട്ടി എന്റെ അച്ഛന്‍ ആയി അഭിനയിക്കട്ടെ: ലിച്ചി’ ഇങ്ങനെയൊക്കെ തലക്കെട്ട് കൊടുത്താല്‍ പിന്നെ എന്ത് പറയാനാ. നമ്മള്‍ മലയാളികള്‍ അല്ലെ, ഒന്ന് കേട്ടു രണ്ടാമത്തെത്തിനു നടിക്ക് കട്ട പൊങ്കാലയിട്ടു. പിന്നീട് നടി ഫേസ്ബുക്ക് ലൈവ്ല്‍ വന്ന് കാര്യം പറഞ്ഞപ്പോള്‍ മാപ്പ് പറയാനുള്ള മര്യാദ ഇക്ക ഫാന്‍സും കാണിച്ചു.4 ലൈക്‌നും 30 വ്യൂസ്‌നും വേണ്ടി ഈ വാര്‍ത്ത വളച്ചൊടിച്ച ആ മെട്രോമാറ്റിനിയെയും ബാക്കി മഞ്ഞ പത്രങ്ങളെയുമാണ് ശരിക്ക് പൊങ്കാല ഇടേണ്ടത്.”- ഇങ്ങനെയായിരുന്നു പ്രതികരണങ്ങള്‍

അങ്കമാലി ഡയറീസ്, വെളിപാടിന്റെ പുസ്തകം എന്നീ ചിത്രങ്ങളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കിയ നടിയാണ് ലിച്ചിയെന്ന അന്ന രേഷ്മ രാജന്‍. ഒരു ചാനല്‍ പരിപാടിയില്‍ മമ്മൂട്ടിക്കെതിരെ മോശം പരാമര്‍ശം നടത്തിയതിന്റെ പേരില്‍ മമ്മൂക്ക ഫാന്‍സ് താരത്തിനെതിരെ തിരിഞ്ഞിരുന്നു. ഇതില്‍ വിഷമിച്ച് ഫെയ്‌സ്ബുക്ക് ലൈവിലൂടെ അന്ന സത്യാവസ്ഥ വെളിപ്പെടുത്തിയിരുന്നു. താന്‍ പറഞ്ഞത് വളച്ചൊടിച്ചതാണെന്ന് കരഞ്ഞുകൊണ്ട് ലിച്ചി പറഞ്ഞു. എന്നാല്‍ എന്തിനാണ് ലിച്ചി കരഞ്ഞതെന്ന് റിമ ചോദിക്കുന്നു. 65 വയസ് പ്രായമുള്ള മമ്മൂട്ടിക്ക് അച്ഛന്‍ വേഷം ചെയ്യാന്‍ കഴിയില്ലെന്ന് ആളുകള്‍ എന്തിനാണ് കരുതുന്നത്. അദ്ദേഹം ആ റോള്‍ ഗംഭീരമാക്കുമെന്നാണ് ഞാന്‍ വിചാരിക്കുന്നത്. കൗരവരിലെ കഥാപാത്രത്തെ ഓര്‍മയില്ലേ? റിമ ചോദിക്കുന്നു. മലയാളസിനിമയിലെ സൂപ്പര്‍ബ്രില്യന്റ് ആക്ടര്‍ ആയ അദ്ദേഹം എഴുപതുകാരനായോ മുപ്പതുകാരനായോ അഭിനയിക്കും. ഉര്‍വശി, ശോഭന, രേവതി എന്നിവരും ഇതുപോലെ അഭിനയിച്ചിട്ടുണ്ട്. ലിച്ചിയെ ട്രോളുന്നവര്‍ സ്വന്തം പേര് നശിപ്പിക്കുകയാണ്. ശരിക്കും എന്താണ് ഇവിടെ പ്രശ്‌നം. എന്തിനാണ് ലിച്ചി മാപ്പുപറഞ്ഞത്? റിമ ചോദിക്കുന്നു.

പ്രേമം ഫെയിം മഡോണ ഇപ്പോള്‍ മലയാളത്തില്‍ മാത്രമല്ല തമിഴിലും മിന്നുംതാരമാണ്. എന്നാല്‍ സിനിമയ്ക്കു വേണ്ടി എന്തു വിട്ടുവീഴ്ചയും ചെയ്യാന്‍ താന്‍ ഒരുക്കമല്ലെന്നാണ് മഡോണയുടെ പക്ഷം. ഗ്ലാമറസ് വസ്ത്രങ്ങള്‍ അണിഞ്ഞ് അഭിനയിക്കാന്‍ ബുദ്ധിമുട്ടാണെന്ന് കഥ പറയാന്‍ വരുന്നവരോട് ആദ്യമേ പറയും.

ഇഴുകിച്ചേര്‍ന്നുള്ള സീനുകളില്‍ അഭിനയിക്കാനും താല്‍പര്യമില്ല. കാമറയ്ക്ക് മുന്നില്‍ അത്തരം സീനുകള്‍ അഭിനയിക്കാന്‍ ബുദ്ധിമുട്ടാണ്. അത് അടുത്ത സുഹൃത്തുക്കളുടെ കൂടെഅഭിനയിച്ചാലും. പക്ഷെ, സിനിമകളില്‍ ഇത്തരം രംഗങ്ങള്‍ ഉള്‍പ്പെടുത്തുന്നതിന് താന്‍ എതിരല്ലെന്നും താരം പറയുന്നു. പല താരങ്ങളും നന്നായി ഇഴുകിച്ചേര്‍ന്ന് അഭിനയിക്കുന്നുണ്ട്. അതില്‍ തെറ്റുമില്ല. എന്നാല്‍ തനിക്കതിന് താത്പര്യമില്ലെന്നാണ് മഡോണയുടെ പക്ഷം.

സ്വന്തമായി മ്യൂസിക് ബ്രാന്‍ഡുള്ള ഗായിക കൂടിയാണ് മഡോണ. രാഗ എന്നാണ് ബാന്‍ഡിന്റെ പേര്. കോളജ് പഠനകാലത്ത് ഈ ബ്രാന്‍ഡ് ധാരാളം സമ്മാനങ്ങള്‍ വാരിക്കൂട്ടിയിട്ടുണ്ട്. മലയാളത്തിലെ പല പ്രമുഖ പാട്ടുകളും റോക്ക് രൂപത്തില്‍ താരം അവതരിപ്പിച്ചിട്ടുണ്ട്. പുതിയ ആല്‍ബം വീഡിയോ രൂപത്തില്‍ ഇറക്കണമെന്നാണ് മഡോണയുടെ ആഗ്രഹം. പോസിറ്റീവായിട്ടുള്ള ഐഡിയാസ് ഉപയോഗിച്ച് ആല്‍ബം ഇറക്കാനാണ് ഉദ്ദേശിക്കുന്നത്. എല്ലാ ദിസവും മ്യൂസിക് പ്രാക്ടീസ് ചെയ്യാന്‍ സാധിക്കണേ എന്നാണ് മെഡോണ പ്രാര്‍ത്ഥിക്കുന്നത്. എന്നാല്‍ പലപ്പോഴും അത് നടക്കാറില്ല. ഒരു പരിധിവരെ താന്‍ മടിച്ചിയാണെന്ന് താരം പറഞ്ഞു. അതുകൊണ്ട് ഷൂട്ടിംഗ് തിരക്കുകള്‍ ഒഴിഞ്ഞാല്‍ വീട്ടിലേക്ക് മടങ്ങും. പിന്നെ ടി.വി കാണലും വിശ്രമവുമാണ് പരിപാടി എന്ന് മഡോണ പറയുന്നു.

അങ്കമാലി ഡയറീസിലെ ലിച്ചിയിലൂടെ, പ്രേക്ഷകരുടെ മനസ്സ് കവര്‍ന്ന നായികയാണ് അന്ന രേഷ്മ രാജന്‍. സിനിമ വിജയിച്ചതോടെ അന്ന പതുക്കെ പ്രേക്ഷകര്‍ക്ക് ലിച്ചിയായി. അവസാനം ലാല്‍ജോസ് മോഹന്‍ലാല്‍ ടീം ഒരുമിച്ച വെളിപ്പാടിന്‍റെ പുസ്തകം എന്ന സിനിമയിലും അന്നയായിരുന്നു നായിക. സിനിമയുടെ ഭാഗമായി നിരവധി അഭിമുഖങ്ങള്‍ നല്‍കിയിട്ടുണ്ട് അന്ന. എന്നാല്‍ ഇപ്പോള്‍ അത്തരത്തിലൊന്നില്‍ പുലിവാല് പിടിച്ചിരിക്കുകയാണ് അന്ന.

ഒരു ചാനല്‍ പരിപാടിക്കിടെ ശമാണ് അന്നയ്ക്ക് പാരയായി മാറിയിരിക്കുന്നത്. ഇതെതുടര്‍ന്ന് അന്നയുടെ ഫേസ്ബുക്ക് പേജില്‍ ആരാധകര്‍ രോഷം തീര്‍ക്കുകയാണ്. ഇതിന് വിശദീകരണവുമായിട്ടാണ് അവസാനം അന്ന തന്നെ രംഗത്ത് എത്തിയത്. ഫെയ്‌സ്ബുക്ക് ലൈവിനിടെ കരഞ്ഞുകൊണ്ടായിരുന്നു അന്നയുടെ പ്രതികരണം.

കുസൃതി ചോദ്യമായി അവര്‍ എന്നോട് ചോദിച്ചു, മമ്മുട്ടിയും ദുല്‍ഖറും ഒരുമിച്ച് അഭിനയിച്ചാല്‍ ആര് നായകനാവണമെന്ന്?. ഞാന്‍ പറഞ്ഞു ദുല്‍ഖര്‍ നായകനാവട്ടെ മമ്മൂട്ടി അച്ഛനുമെന്ന്. ഇനി മമ്മൂട്ടിയാണ് നായകനെങ്കില്‍ ദുല്‍ഖര്‍ മമ്മൂട്ടിയുടെ അച്ഛനായും അഭിനയിക്കട്ടെയെന്നാണ് പറഞ്ഞത്. അതൊരു തമാശ മാത്രമായിരുന്നു. അല്ലാതെ മമ്മൂട്ടിയെ അപമാനിക്കാനായിരുന്നില്ലെന്നും അന്ന ലൈവില്‍ പറഞ്ഞു.

എന്നാല്‍ ആളുകള്‍ അത് തെറ്റായി വ്യാഖ്യാനിച്ചു. ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ സംഭവം വളച്ചെടിക്കുകയും ചെയ്തുവെന്നും അന്ന പറഞ്ഞു. തെറ്റിദ്ധരിച്ചെങ്കില്‍ ക്ഷമിക്കണം, ഞാന്‍ അങ്ങനെയൊന്നും പറഞ്ഞിട്ടില്ല. അവരെയൊന്നും താരതമ്യം ചെയ്യാന്‍ താന്‍ ആളല്ലെന്നും അന്ന തന്റെ ലൈവിനിടെ പറഞ്ഞു.

മോഹന്‍ലാലിനെ ലാലങ്കിള്‍ എന്ന് വിളിച്ചതിന് ഗായകനും നടനും സംവിധായകനുമായ വിനീത് ശ്രീനിവാസനെ അപമാനിച്ചതിന് മാപ്പ് ചോദിച്ച് മോഹന്‍ലാല്‍ ഫാന്‍സ് ക്ലബ്ബ്.
ലാലിന്റെ ഏറ്റവും പുതിയ ചിത്രമായ വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിലെ ‘ജിമ്മിക്കി കമ്മല്‍’ വേര്‍ഷനില്‍ മോഹന്‍ലാല്‍ ഡാന്‍സ് കളിച്ച വീഡിയോ വിനീത് ഷെയര്‍ ചെയ്തിരുന്നു. ലാല്‍ അങ്കിള്‍ എന്ന് പറഞ്ഞായിരുന്നു വിനീത് വീഡിയോ ഷെയര്‍ ചെയ്തത്. എന്നാല്‍, മോഹന്‍ലാലിനെ ‘ലാല്‍ അങ്കിള്‍’ എന്ന് വിളിച്ചത് ചില ലാല്‍ ഫാന്‍സിനു ഇഷ്ടമായില്ല.
തുടര്‍ന്ന് വിനീതിന്റെ പോസ്റ്റിനു കീഴില്‍ തെറിവിളിയും ചീത്തവിളിയുമായി അവരെത്തി. വിനീതിനെ അപമാനിക്കുന്ന രീതിയില്‍ വരെയായി കാര്യങ്ങള്‍. സംഭവം വൈറലായതോടെയാണ് ക്ഷമ ചോദിച്ച് കൊണ്ട് മോഹന്‍ലാല്‍ ഫാന്‍സ് രംഗത്തെത്തിയത്.

Image result for mohanlal-fans-say-sorry-too-vineeth-sreenivasan

ഫാന്‍സ് ക്ലബ്ബിന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു മാപ്പപേക്ഷിച്ചത്.

വിനീത് ശ്രീനിവാസന്‍ എന്ന നമ്മുക്ക് ഏവര്‍ക്കും പ്രീയപ്പെട്ട പ്രതിഭ നമ്മുടെ ലാലേട്ടനെ ലാല്‍ അങ്കിള്‍ എന്ന് വിളിച്ചു എന്ന് പറഞ്ഞു വിനീതിന്റെ അധിക്ഷേപിക്കുന്ന അല്ലെങ്കില്‍ എതിര്‍ക്കുന്ന ചില മോഹന്‍ലാല്‍ ആരാധകരുടെ പ്രവര്‍ത്തി ശ്രദ്ധയില്‍ പെട്ടു. എന്നു പറഞ്ഞുകൊണ്ടാണ് പോസ്റ്റ് ആരംഭിക്കുന്നത്.
വിനീതിന് നമ്മുടെ ലാലേട്ടന്‍ വെറുമൊരു നടന്‍ മാത്രമല്ല. വളരെ ചെറുപ്പം തൊട്ടേ കാണുന്ന, ഇടപഴകുന്ന ഒരു കുടുംബാംഗം പോലെയാണ്. തന്റെ അച്ഛന്റെ സഹോദരനെ പോലെ എന്നും കണ്ടിട്ടുള്ള, സ്‌നേഹിച്ചിട്ടുള്ള ഒരു വ്യക്തിത്വം. അങ്ങനെയുള്ളൊരാളെ ചെറുപ്പം മുതല്‍ ലാല്‍ അങ്കിള്‍ എന്നാണ് വിനീത് ശ്രീനിവാസന്‍ വിളിച്ചു ശീലിച്ചിട്ടുള്ളത് . അതുകൊണ്ടു തന്നെ നമ്മുടെ ഏട്ടനെ വിനീത് ലാല്‍ അങ്കിള്‍ എന്ന് വിളിച്ചിട്ടുണ്ടെങ്കില്‍ അത് തികച്ചു സ്വാഭാവികമായ ഒരു കാര്യം ആണ് എന്നത് മാത്രമല്ല അങ്ങനെ വിളിക്കാനുള്ള അടുപ്പവും സ്‌നേഹവും ബന്ധവും അവര്‍ തമ്മില്‍ ഉള്ളത് കൊണ്ടുമാണ്. ലാല്‍ ഫാന്‍സ് പറയുന്നു.
അതുപോലും മനസ്സിലാക്കാന്‍ കഴിവില്ലാതെ ഒരാളെ അധിഷേപിക്കാനും ദ്രോഹിക്കാനും പോകുന്നവരോട് അങ്ങനെ ചെയ്യരുത് എന്ന് അപേക്ഷിക്കുന്നു. അതുപോലെ തന്നെ ഏതെങ്കിലും മോഹന്‍ലാല്‍ ആരാധകന്റെ ഭാഗത്തു നിന്നുമുള്ള പ്രവര്‍ത്തി വിനീതേട്ടനെ വേദനിപ്പിച്ചെങ്കില്‍ അതിനു ഞങ്ങള്‍ മാപ്പു ചോദിക്കുന്നു. എന്ന് പറഞ്ഞുകൊണ്ടാണ് പോസ്റ്റ് അവസാനിക്കുന്നത്.

അങ്കമാലി ഡയറീസ് എന്ന ആദ്യ ചിത്രത്തോടെ തന്നെ പ്രേക്ഷകരുടെ ഇഷ്ടം നേടിയ താരമാണ് അന്ന രാജന്‍ എന്ന ലിച്ചി. ആദ്യ ചിത്രത്തിലൂടെ മലയാള സിനിമ മുഴുവന്‍ ലിച്ചിയെ ശ്രദ്ധിക്കാന്‍ തുടങ്ങിയെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു രണ്ടാമത്തെ ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയാകാനുള്ള അവസരം.

ലാല്‍ ജോസ് സംവിധാനം ചെയ്ത വെളിപാടിന്റെ പുസ്തകത്തിലും ലിച്ചി തകര്‍ത്തു. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്് ലിച്ചിയുടെ ഒരബദ്ധമാണ്. ഒരു റിയാലിറ്റി ഷോയില്‍ അതിഥിയായി എത്തിയ അന്നയോട് അവതാരിക നിരവധി കുസൃതി ചോദ്യങ്ങള്‍ ചോദിച്ചു. കൂട്ടത്തില്‍ മമ്മൂട്ടി, ദുല്‍ഖര്‍ എന്നിവരില്‍ ആരുടെ നായികയാവണമെന്ന് ചോദിച്ചപ്പോള്‍ ദുല്‍ഖര്‍ എന്നായിരുന്നു മറുപടി, അപ്പോള്‍ മമ്മൂട്ടിയോ എന്ന് ചോദിച്ചപ്പോള്‍ മമ്മൂക്ക അച്ഛനായിക്കോട്ടെ എന്നും പറഞ്ഞു. എന്നാല്‍ പെട്ടെന്ന് തമാശയിലെ അമളി മനസ്സിലായതോടെ അടുത്ത ചിത്രത്തില്‍ മമ്മൂക്കയുടെ നായികയാകാം ദുല്‍ഖറിന്റെ മകളായിട്ടും അഭിനയിക്കാം എന്ന് കളിയായി പറഞ്ഞു. വെളിപാടിന്റെ പുസ്തകത്തിന് ശേഷം ധ്യാന്‍ ശ്രീനിവാസന്‍ നായകനാകുന്ന സച്ചിന്‍ എന്ന ചിത്രത്തിലാണ് അന്ന അഭിനയിക്കുന്നത്.

പൊക്കമില്ലായ്മ അലങ്കാരമാക്കിയ താരമാണ് ഗിന്നസ് പക്രു. പൊക്കമില്ലാത്ത പക്രു ചെന്നെത്തിയത് പൊക്കമുള്ളവര്‍ക്കു പോലും പറ്റാത്ത ഉയരങ്ങളിലാണ്. 2006ലാണ് ഉണ്ടപക്രു എന്ന് പേരെടുത്ത അജയകുമാര്‍ വിവാഹ ജീവിതത്തിലേക്ക് കടക്കുന്നത്.

പൊക്കമില്ലാത്ത പക്രുവിന്റെ ജീവിതത്തിലേക്ക് സാധാരണ പൊക്കമുള്ള ഗായത്രി കടന്നു വരികയായിരുന്നു. എന്നാല്‍ താന്‍ ഗായത്രിയെ വിവാഹം ചെയ്യുമ്പോള്‍ രണ്ടു വര്‍ഷം പോലും തങ്ങളുടെ ദാമ്പത്യം നിലനില്‍ക്കില്ലെന്ന് ചിലര്‍ പറഞ്ഞതായും ഗിന്നസ് പക്രു പറയുന്നു.

എന്നാല്‍ ഇപ്പോള്‍ ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് 11 വര്‍ഷമായി. ഇതിനിടയില്‍ പല പ്രശ്നങ്ങള്‍ ഞാന്‍ നേരിടേണ്ടി വന്നപ്പോഴും ഭാര്യയുടെ ധൈര്യം എനിക്കു തുണയായി. അവര്‍ എനിക്ക് ധൈര്യം പകര്‍ന്ന് തരികയായിരുന്നു. എന്റെ അമ്മയും ഒപ്പം ഉണ്ടായിരുന്നു. സിനിമാ നടിമാരും നടന്മാരുടെ ഭാര്യമാരും ഒക്കെ ഇപ്പോള്‍ ചില സൈഡ് ബിസിനസ് നടത്താറുണ്ട്. അതുപോലെയൊന്നാണ് എന്റെ ഭാര്യയുടെ വസ്ത്രാലങ്കാര കട. അതുവഴി കുടുംബത്തിനും അവര്‍ കൈത്താങ്ങുന്നുവെന്നും പക്രു പറഞ്ഞു. ഭാര്യയും മകള്‍ ദീപ്ത കീര്‍ത്തിയും സന്തോഷത്തോടെയാണ് ജീവിക്കുന്നതെന്നും അജയകുമാര്‍ എന്ന ഗിന്നസ് പക്രു പറയുന്നു.

വെ​ളി​പാ​ടി​ന്റെ പു​സ്ത​ക​ത്തി​ൽ തു​ട​ങ്ങി​യ ജി​മി​ക്കി ക​മ്മ​ൽ ത​രം​ഗം കേ​ര​ള​വും ഇ​ന്ത്യ​യും വി​ട്ട് അ​മേ​രി​ക്ക വ​രെ പ​ട​ർ​ന്നു​ക​ഴി​ഞ്ഞു. കോ​ളെ​ജു​ക​ളി​ല​ട​ക്കം എ​ല്ലാ ഓ​ണാ​ഘോ​ഷ​ങ്ങ​ളി​ലും ജി​മി​ക്കി ക​മ്മ​ൽ നൃ​ത്തം ഇ​ടം​പി​ടി​ക്കു​ക​യും ചെ​യ്തി​രു​ന്നു. പാ​ട്ടി​ന്റെ വി​വി​ധ വേ​ർ​ഷ​നു​ക​ൾ യൂ​ട്യൂ​ബി​ൽ ത​രം​ഗ​മാ​കു​ന്ന​തി​നി​ടെ ജി​മി​ക്കി ക​മ്മ​ലു​മാ​യി സാ​ക്ഷാ​ൽ മോ​ഹ​ൻ​ലാ​ൽ ത​ന്നെ എ​ത്തി​യി​രി​ക്കു​ക​യാ​ണ്.

വെ​ളി​പാ​ടിന്റെ പു​സ്ത​കം ടീ​മി​നൊ​പ്പം ജി​മി​ക്കി ക​മ്മ​ൽ പാ​ട്ടി​ന് ലാ​ലേ​ട്ട​ൻ ചു​വ​ടു​വ​യ്ക്കു​ന്ന വീ​ഡി​യോ​യാ​ണ് എ​ത്തി​യി​രി​ക്കു​ന്ന​ത്. മോ​ഹ​ൻ​ലാ​ൽ ത​ന്നെ​യാ​ണ് വീ​ഡി​യോ ഫെയ്​സ്ബു​ക്ക് പേ​ജി​ൽ പ​ങ്കു​വ​ച്ച​ത്. അ​പ്പാ​നി ശ​ര​ത് കു​മാ​റും അ​രു​ണും അ​ട​ക്കം യു​വ​താ​ര​ങ്ങ​ളെ അ​ണി​നി​ര​ത്തി​യു​ള്ള ലാ​ലേ​ട്ടന്റെ ജി​മി​ക്കി ക​മ്മ​ൽ നി​മി​ഷ​ നേ​രം കൊ​ണ്ട് വൈ​റ​ലാ​യി​ക്ക​ഴി​ഞ്ഞു.

 

ആദം ജോണില്‍ അഭിനയിക്കാന്‍ ഭാവനയ്ക്ക് തീരെ താല്‍പര്യമില്ലായിരുന്നുവെന്ന് സംവിധായകന്‍ ജിനു അബ്രഹാം. ഒരു ചാറ്റ് ഷോയിലായിരുന്നു ആദം ജോണിന്റെ സംവിധായകനായ ജിനുവിന്റെ വെളിപ്പെടുത്തല്‍. ഭാവനയും ജിനുവുമായിരുന്നു ഷോയിലെ പ്രധാന അതിഥികള്‍. തന്റെ നിര്‍ബന്ധപ്രകാരം സിനിമയില്‍ അഭിനയിക്കാമെന്നേറ്റ ഭാവന സിനിമ പൂര്‍ത്തിയാകാതെ തിരികെ പോകാന്‍ ആഗ്രഹിക്കുന്നതായി സ്‌കോട്ട്ലാന്‍ഡിലെ സെറ്റില്‍ വച്ച് പറഞ്ഞിരുന്നതായും ജിനു പറഞ്ഞു.

ജിനു: ആദം ജോണ്‍ എഴുതുമ്പോള്‍ എന്റെ മനസ്സില്‍ പൃഥിയും നരേനും ഭാവനയും തന്നെ വേണമെന്നായിരുന്നു. പക്ഷെ ഭാവന കഥ കേള്‍ക്കാന്‍ തയ്യാറായില്ല. പൃഥി വിളിച്ചപ്പോഴാണ് പിന്നീട് കഥ കേള്‍ക്കാന്‍ തയ്യാറാകുന്നത്. പക്ഷെ ഞാന്‍ വീട്ടില്‍ വന്ന് കഥ പറയുമ്പോള്‍ തന്നെ ഭാവന ഒരു കാര്യം വ്യക്തമാക്കി. അന്ന് ഭാവന പറഞ്ഞത് ഇങ്ങനെയായിരുന്നു. ‘നോക്കൂ ജിനു, ഹണി ബി 2 ന് ശേഷം തല്‍ക്കാലം സിനിമ ചെയ്യുന്നില്ല. ആദ്യഭാഗത്തില്‍ ഞാന്‍ അഭിനയിച്ചതുകൊണ്ട് രണ്ടാം ഭാഗം എനിക്ക് ഒഴിവാക്കാന്‍ പറ്റില്ല. അതുകൊണ്ട് എന്നെ പ്രതീക്ഷിക്കേണ്ട’. പക്ഷേ കഥ മുഴുവന്‍ പറഞ്ഞപ്പോള്‍ ഭാവന സമ്മതിച്ചു.

ഭാവന: ഹണി ബി 2 എന്റെ ഒരു സിനിമയുടെ തുടര്‍ച്ചയാണ്. അതില്‍ അഭിനയിക്കുക എന്നത് എന്റെ കടമയാണ്. അതിനു ശേഷം എനിക്ക് സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കണമെന്ന് തോന്നി. ആദമില്‍ അഭിനയിക്കണമെന്ന് ജിനു ആവശ്യപ്പെട്ടപ്പോള്‍ ഞാന്‍ ഒരുപാട് ഒഴിവ് കഴിവ് പറഞ്ഞു. പൃഥ്വി എന്നെ വിളിച്ചപ്പോഴും ഞാന്‍ എന്തൊക്കെയോ പറഞ്ഞ് ഒഴിഞ്ഞുമാറി. ജിനുവിനെ എനിക്ക് നേരിട്ട് അറിയില്ലായിരുന്നു. പക്ഷെ എന്റെയും നമ്മുടെ രണ്ട് പേരുടെയും പൊതു സുഹൃത്തായ കൃഷ്ണപ്രഭ ജിനുവിനെക്കുറിച്ച് ഒരുപാട് പറഞ്ഞു. അങ്ങനെയാണ് ഞാന്‍ കഥ കേള്‍ക്കാം എന്ന് തീരുമാനിക്കുന്നത്. ജിനു എന്നോട് കഥ പറയുമ്പോള്‍ ഒരു കാര്യം സൂചിപ്പിച്ചിരുന്നു. നായകന്റെ കാമുകി നായിക എന്നതാണ് പൊതുവെ സിനിമയുടെ സങ്കല്‍പം. അതില്‍ നിന്ന് വ്യത്യസ്തമാണ് ആദം. ജിനു എനിക്ക് കാത്തുവച്ചത് ഒരു മികച്ച വേഷമായിരുന്നു. രണ്ട് ദിവസമെടുത്ത് ആലോചിച്ച് ആദം ചെയ്യാമെന്ന് തീരുമാനിക്കുകയായിരുന്നു. ആദത്തിലെ ശ്വേത വളരെ ശക്തയായ സ്ത്രീയാണ്. മാത്രമല്ല ഈ ജോണറിലുള്ള ഒരു സിനിമ ഞാന്‍ ചെയ്തിട്ടുമില്ല. അങ്ങനെയാണ് ഞാന്‍ അഭിനയിക്കാന്‍ സമ്മതമാണെന്ന് പറയുന്നത്.

എങ്ങനെ നന്ദി പറയണം എന്നറിയില്ല. ഷൂട്ടിങ് തുടങ്ങിയ അന്ന് മുതല്‍ എന്റെ നിയന്ത്രണത്തിലല്ലായിരുന്നു സ്വന്തം കാര്യങ്ങള്‍. സെറ്റില്‍ നിങ്ങള്‍ ഓരോരുത്തര്‍ക്കും ഞാന്‍ നല്ല ടോര്‍ച്ചര്‍ ആയിരുന്നു. ജിനുവിന്റെ അടുത്ത് ഞാന്‍ പലതവണ പറഞ്ഞു. ഞാന്‍ തിരികെ പോവുകയാണ് ഈ സിനിമ ചെയ്യുന്നില്ലെന്ന്. അങ്ങനെ പലരുടെ അടുത്തും. പത്ത് പതിനഞ്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് ഞാന്‍ ട്രാക്കിലായത്. പക്ഷെ ഷൂട്ട് തീര്‍ന്നപ്പോള്‍ എനിക്ക് സെറ്റില്‍ നിന്ന് പോകണം എന്നില്ലാതെയായി. ശരിക്കും എന്‍ജോയ് ചെയ്തു. അവസാന ദിവസം ജിനുവിനോട് നന്ദി പറയാന്‍ കാരണം ഒരുപാടുണ്ട്. എനിക്ക് ഒരു നല്ല കഥാപാത്രത്തെ തന്നതിന്. ഞാന്‍ ഇല്ലെന്ന് പറഞ്ഞിട്ടും മറ്റൊരാളെ സമീപിക്കാതെ എന്നെ തന്നെ അഭിനയിപ്പിച്ചതിന്.

ജിനു: എനിക്ക് ഒരു വാശിയുണ്ടായിരുന്നു ഭാവന തന്നെ ശ്വേതയെ അവതരിപ്പിക്കണമെന്ന്. ഭാവന തന്നെ അഭിനയിക്കുമെന്ന് ഞാനും ഉറപ്പിച്ചിരുന്നു. ഏകദേശം അന്‍പതോളം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ അഭിനയിക്കുന്ന ഒരു സീന്‍ ചിത്രീകരിക്കുന്നതിനിടയിലാണ് ഭാവന തിരികെ പോവുകയാണെന്ന് എന്നോട് പറഞ്ഞത്. സത്യം പറഞ്ഞാല്‍ ഞാന്‍ ഞെട്ടിപ്പോയി. എന്റെ കണ്ണുകള്‍ നിറഞ്ഞു. ശരിക്കും തകര്‍ന്നുപോയി. നമ്മുടെ സംസാരമെല്ലാം പൃഥ്വി ശ്രദ്ധിക്കുന്നുണ്ടായിരുന്നു. പൃഥ്വി എന്നോട് കാര്യമെന്താണെന്ന് ചോദിച്ചു. ഞാന്‍ പറഞ്ഞു. ഭാവന തിരികെ പോവുകയാണെന്ന് കേട്ടപ്പോള്‍ പൃഥ്വിയും ടെന്‍ഷനിലായി. ഭാവനയ്ക്ക് കഥാപാത്രമാകാന്‍ സാധിക്കുന്നില്ല എന്നാണ് അന്ന് എന്നോട് പറഞ്ഞത്. ഒരു സംവിധായകനാകാന്‍ ഞാന്‍ അനുഭവിച്ച പ്രതിസന്ധികളെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കിയ ഭാവന പീന്നീട് തിരികെപ്പോകണമെന്ന ആവശ്യവുമായി വന്നില്ല. എനിക്കൊരു വാക്കും തന്നു. എന്തു വന്നാലും ആദം ജോണ്‍ പൂര്‍ത്തിയാക്കുമെന്ന്

രശ്മി ആര്‍ നായര്‍ക്കും രാഹുല്‍ പശുപാലനും പെണ്‍കുഞ്ഞ് പിറന്നു. ലോകം ഇവളെ ”നങ്ങേലി” എന്ന് വിളിക്കുമെന്ന അടിക്കുറിപ്പോടെയാണ് ജൂനിയര്‍ രശ്മി പിറന്ന കാര്യം ദമ്പതികള്‍ ഫെയ്‌സ്ബുക്കില്‍ അപലോഡ് ചെയ്തത്. കൊട്ടിയത്തുള്ള ഹോളിക്രോസ് ആശുപത്രിയിലായിരുന്നു ഈ മുന്‍ മോഡലിന്റെ പ്രസവം.രണ്ടാമത്തെ കുഞ്ഞിന്റെ വരവറിയിച്ചു കൊണ്ട് ഇരുവരും ഫേസ്ബുക്കിലൂടെ ഇറക്കിയ ടീസറിന് വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. പ്രസവത്തിന് മുന്നോടിയായി ടീസര്‍ അപലോഡ് ചെയ്ത് നിമിഷങ്ങള്‍ക്കുള്ളില്‍ ഹിറ്റ് ചാര്‍ട്ടില്‍ പെട്ടിരുന്നു. വിവാഹ ടീസര്‍ മാത്രം കണ്ടുപരിചയമുള്ള മലയാളികള്‍ക്ക് പ്രസവടീസര്‍ അതിശയത്തോടെയാണ് കണ്ടത്.

RECENT POSTS
Copyright © . All rights reserved