തന്നെ കുടുക്കിയതു സിനിമാ മേഖലയിലയിലുള്ളവര് തന്നെയാണന്ന ദിലീപിന്റെ വാദം ചുമ്മാ രക്ഷപ്പെടാനുള്ള ഡയലോഗ് മാത്രമെന്നും ഈ കഥ ദിലീപ് രാമന് പിള്ളയ്ക്ക് പറഞ്ഞ് കൊടുത്തതായിരിക്കുമെന്നും ലിബര്ട്ടി ബഷീര്.
തനിക്കെതിരെ മാത്രമല്ല ആരോപണമെന്നും മുന് ഭാര്യയായ മഞ്ജു വാര്യര് പിന്നെ സംവിധായകന് ശ്രീകുമാര് എന്നിവരെയും ഉള്പ്പെടുത്തിയാണ് ഹൈക്കോടതിയില് ദിലീപ് ഗൂഢാലോചന ഉന്നയിച്ചതെന്നും അദ്ദേഹം പറയുന്നു. കൊച്ചിയില്‍ നടിയെ അക്രമിച്ച കേസില്‍ പിടിക്കപ്പെട്ടില്ലായിരുന്നുവെങ്കില് ദിലീപിന്റെ അടുത്ത ലക്ഷ്യം സംവിധായകന് ശ്രീകുമാറായിരുന്നേനെയെന്നും അദ്ദേഹം പറയുന്നു.
ഗൂഢാലോചനയെന്നൊക്കെ കോടതിയില്‍ വെറുതെ പറഞ്ഞതല്ലാതെ അതുകൊണ്ട് വല്ല ഗുണവും ഉണ്ടായോ എന്നും അദ്ദേഹം ചോദിക്കുന്നു. യഥാര്ഥത്തില് ശ്രീകുമാറിനെ ഉള്പ്പടെ ഇല്ലാതാക്കാന് ഗൂഡ പദ്ധതികളുമായി മുന്നോട്ട് പോവുകയായിരുന്നില്ലേ ദിലീപെന്നും അദ്ദേഹം ചോദിക്കുന്നു.ശ്രീകുമാര് തന്റെ കുടുംബം തകര്ക്കുന്നുവെന്ന് ദിലീപ് തന്നോട് പരാതി പറഞ്ഞിട്ടുണ്ട്. എന്നാല്‍ അതില് വലിയ കാര്യമൊന്നുമില്ലെന്നും ബഷീര് പറയുന്നു. വിവാഹ മോചനത്തിന് ശേഷമാണ് മഞ്ചു വാര്യര് ശ്രീകുമാറുമായി സഹകരിച്ച് ജോലി ചെയ്യുന്നത്. അത് അവരുടെ ജോലി സംബന്ധമായ കാര്യം മാത്രമാണ്.
ദിലീപൊക്കെ സിനിമയില്‍ വരുന്നതിന് മുന്‍പ് തന്നെ ഈ മേഖലയിലെ സാന്നിധ്യമാണ് ശ്രീകുമാര്. രാജ്യത്തെ തന്നെ വലിയ കലാകാരന്മാരുമായി സഹകരിച്ച് പ്രവര്ത്തിച്ച് പരിചയമുള്ള വ്യക്തി. വിവാഹമോചനത്തിന് ശേഷം മഞ്ജുവിന് ഇന്ഡസ്ട്രിയിലേക്ക് ഒരു പുനര് ജനമം നല്‍കിയത് ശ്രീകുമാറാണ്. ഈ ബന്ധത്തെ ദിലീപ് വ്യാഖ്യാനിക്കുന്നത് ശ്രീകുമാര് പലര്ക്കും മഞ്ജുവിനെ കാഴ്ച്ചവയ്ക്കുന്നുവെന്നാണ്. ഇത് ദിലീപ് തന്നോട് പലപ്പോഴും നേരിട്ട് പറഞ്ഞിട്ടുണ്ട്.
മഞ്ജുവിനെ നായികയാക്കി ശ്രീകുമാര് നിര്മ്മാണം ചെയ്ത് ഒരു ചിത്രം പ്ലാന് ചെയ്തിരുന്നു. അരുണ് കുമാര് അരവിന്ദ് സംവിധായകനായ ഈ ചിത്രം തന്നെ ഉപയോഗിച്ചാണ് ദിലീപ് മുടക്കിച്ചതെന്നും ബഷീര് പറയുന്നു. മഞജുവിനോട് എനിക്ക് വ്യക്തിപരമായ ബന്ധംവും സ്വാധീനവും ഉപയോഗിച്ചാണ് ഈ ചിത്രത്തില് നിന്നും മഞ്ജുവിനെ പിന്തിരിപ്പിച്ചത്. പല ഭാഗത്ത് നിന്നും സമ്മര്ദ്ദമുണ്ടെന്നും ഇതില് നിന്നും പിന്മാറാണമെന്നും ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ വിവാഹമോചനത്തിന് ശേഷവും മഞ്ജു വാര്യരുടെ കാര്യങ്ങളില് ദിലീപ് ഇടപെട്ടുവെന്നും ഇതിന്റെ ആവശ്യമെന്തായിരുന്നുവെന്നും ബഷീര് ചോദിക്കുന്നു.
ദീലീപിന്റെ ഉദ്ദേശം മഞ്ജുവിനേയും കാവ്യയേയും ഒരുമിച്ച് കൊണ്ട് പോവുക എന്നതായിരുന്നു. മഞ്ജുവിനെ ഭാര്യയായും കാവ്യയെ ചിന്നവീടായും ഉപയോഗിക്കുക എന്നത് തന്നെയായിരുന്നു ഉദ്ദേശം. എന്നാല്‍ ഇത് തിരിച്ചറിഞ്ഞ മഞ്ജു വാര്യര് ഇതിനെ ശക്തമായി എതിര്ത്തതാണ് വിവാഹമോചനത്തിലേക്ക് നയിച്ചതെന്നും ബഷീര് പറയുന്നു. ഗൂഢാലോചനയെന്ന് പറയുന്നുണ്ടല്ലോ. മഞ്ജുവിന്റെ അടുത്ത സുഹൃത്താണ് അക്രമിക്കപ്പെട്ട നടി. അപ്പോള് ഇതില് ഗൂഢാലോചനയുണ്ടെന്ന് പറഞ്ഞാല് മഞ്ജുവും ഞാനും ശ്രീകുമാറുമാണ് എന്നാണോ എന്നും ബഷീര് ചോദിക്കുന്നു.
ദിലീപിന് താനുമായും ശ്രീകുമാറുമായും നല്ല ബന്ധമാണ് ഉണ്ടായിരുന്നതെന്നും എന്നാല്‍ സംഘടന തകര്ക്കുന്നതിലുള്പ്പടെ കാര്യങ്ങളെത്തിയപ്പോഴാണ് ബന്ധം വഷളായതെന്നും ബഷീര് പറയുന്നു. പ്രതികാര ബുദ്ധിയോടെ പെരുമാറുന്ന മനുഷ്യനാണ് ദിലീപ് എന്നതില് തര്ക്കമില്ലെന്നും. നടിയെ അക്രമിച്ചതിന്റെ ദൃശ്യങ്ങളും ഫോണുമെല്ലാം ദിലീപിന്റെ കൈവശമുണ്ടെന്നും എന്നെങ്കിലും പുറത്ത് വന്നാല് ദിലീപ് ഉറപ്പായും ഈ ദൃശ്യങ്ങള്‍ ഉപയോഗിക്കുമെന്നും പകപോക്കുമെന്നും ബഷീര് പറയുന്നു.
ദിലീപിന്റെ അറസ്റ്റൊന്നും സിനിമ മേഖലയെ ബാധിക്കില്ലെന്നും ഇയാളുടെ അറസ്റ്റിന് ശേഷം നാല് ചിത്രങ്ങളാണ് സൂപ്പര് ഹിറ്റായതെന്നും അതില് തന്നെ വലിയ താരങ്ങളൊന്നും ഇല്ലായിരുന്നുവെന്നും എന്നിട്ടാണ് ഹിറ്റായതെന്നും ബഷീര് പറയുന്നു. രാംലീല എന്ന സിനിമയെ ദിലീപിന്റെ അറസ്റ്റ് ബാധിക്കില്ല. അത് നല്ല സിനിമയാണെങ്കില് വിജയിക്കും അത്ര തന്നെ. ദിലീപില്ലെങ്കില് ഹിറ്റാവില്ലെന്നതൊക്കെ ദിലീപന്റെ ആളുകള്‍ പറഞ്ഞ് നടക്കുന്നതാണെന്നും പറയുന്നു. പിന്നെ ദിലീപ് അമ്മ എന്ന സംഘടനയിലെ അംഗമായിരുന്നു എന്നോര്ക്കണം. സംഭവത്തില് വാസ്തവം ഉള്ളത്കൊണ്ട് മാത്രമാണ് സംഘടന മിണ്ടാതിരിക്കുന്നതെന്നും ബഷീര് പറയുന്നു.
ഇടത് പക്ഷത്തിന് വലിയ സ്വാധീനവും എംഎല്എമാരുമൊക്കെ ഉള്ള സംഘടനയാണെന്ന് ഓര്ക്കണമെന്നും ബഷീര് പറയുന്നു. പിന്നെ കള്ളക്കേസുണ്ടാക്കുന്നതിനെ പിന്തുണയ്ക്കുന്ന ആളാണോ കേരളം ഭരിക്കുന്നതെന്നും ബഷീര് ചോദിക്കുന്നു. പല പൊലീസുകാരും ഗൂഢാലോചന നടത്തിയെന്ന് പറയുമ്പോള് മുഖ്യമന്ത്രി അതിനെ പിനതുണയച്ചെന്നല്ലേ പറയുന്നചത്. അതൊക്കെ ഇവിടെ ആരെങ്കിലും വിശ്വസിക്കുമോ. കള്ളക്കേസില് ഒക്കെ കുടുങ്ങി ജയിലില്‍ പോയ ആളാണ് മുഖ്യന് അതുകൊണ്ട് തന്നെ ശരിക്കുള്ള കേസും നല്ല കേസും അദ്ദേഹത്തിന് തിരിച്ചറിയാം.
ബാഹുബലി 2 വിനുശേഷം പ്രഭാസ് അഭിനയിക്കുന്ന ത്രില്ലർ ചിത്രമാണ് സാഹോ. ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണിത്. സുജിത് ആണ് സിനിമ സംവിധാനം ചെയ്യുന്നത്. ശ്രദ്ധ കപൂറാണ് സാഹോയിലെ നായിക. നേരത്തെ അനുഷ്കയുടെ പേരാണ് നായികയുടെ സ്ഥാനത്തേക്ക് ഉയർന്നു കേട്ടതെങ്കിലും പിന്നീട് ശ്രദ്ധയെ നായികയാക്കുകയായിരുന്നു. ജാക്കി ഷറോഫാണ് വില്ലനെന്നാണ് സൂചന.
വൻ താരനിര തന്നെ അണിനിരക്കുന്ന സാഹോയിൽ , ഹിന്ദി, തമിഴ്, മലയാളം സിനിമാരംഗത്തുനിന്നുളള താരങ്ങളും ഉണ്ടാകുമെന്നാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്ന വിവരം. മലയാളത്തിൽനിന്നും മോഹൻലാലും തമിഴിൽനിന്നും അരുൺ വിജയ്യും ചിത്രത്തിലെത്തുമെന്നാണ് വിവരം. ഈ വിവരം ആരാധകരെ ഒന്നുകൂടി ആവേശത്തിലാക്കുന്നതാണ്.
150 കോടി മുതൽമുടക്കിൽ ഒരുങ്ങുന്ന സാഹോ പ്രഭാസിന്റെ കരിയറിലെ മറ്റൊരു പ്രധാനചിത്രം കൂടിയാണ്. ബോളിവുഡിൽ നിന്നുള്ള പല ഓഫറുകളും നിരസിച്ചാണ് താരം ഈ സിനിമയിൽ കരാർ ഒപ്പിട്ടത്. ഇതിൽ അഭിനയിക്കാൻ 30 കോടിയാണ് പ്രഭാസിന്റെ പ്രതിഫലം. തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിൽ ചിത്രം ഒരുമിച്ചാകും റിലീസ് ചെയ്യുക.
ആലുവ : ദിലീപിന് ജാമ്യം കിട്ടിയില്ലെങ്കിലും ജയിലില്‍ കഴിയുന്ന ദിലീപിന് പിന്തുണയുമായി ആരാധകരുടെ ഫേസ് ബുക്ക് പോസ്റ്റ് വൈറൽ ആകുന്നു. ദിലീപ് പ്രതിയാണെന്ന് സംശയിച്ചവര് പോലും ഇപ്പോള്‍ താരത്തിന് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നത്. ദിലീപ് ഇത് ചെയ്യില്ലെന്ന് സിനിമയിലെ മിക്കവരും ഒരേ സ്വരത്തില് പറയുന്നു. ഇതിനിടെ ദിലീപിനെതിരെ ശക്തമായ ഒരു തെളിവു പോലും പൊലീസിന് കണ്ടെത്താനാകാത്തതും ദിലീപ് നിരപരാധിയാണെന്ന വാദങ്ങള് ഉറച്ച തെളിവുകളോടെ അഡ്വക്കേറ്റ് ബി രാമന്പിള്ള കോടതിയില്‍ വാദിക്കുന്നതും ദിലീപിനനുകൂലമായ തരംഗങ്ങള് സൃഷ്ടിക്കുന്നു. ഇതിനിടെയാണ് ശക്തമായി തിരിച്ചു വരണമെന്ന് ആവശ്യപ്പെട്ട് ആരാധകര്‍ രംഗത്തെത്തിയിരിക്കുന്നത്.
ദിലീപേട്ടാ തിരിച്ചു വന്നു നിങ്ങള് സന്തോഷമായി ജീവിച്ചു കാണിച്ചു കൊടുക്ക്. നിങ്ങളെ ഇല്ലാതാക്കാനും നിങ്ങളുടെ പതനം കാണാന്‍ കാത്തിരിക്കുന്നവര്ക്ക് മുന്നില് തോറ്റു കൊടുക്കരുത്. വീണ കല്ല് ചവിട്ടു പടി ആക്കി കേറി വരുന്ന ദിലീപേട്ടനെ ഞങ്ങള്ക്ക് അറിയാം. അതിനു നിങ്ങള്ക്ക് കഴിയും, കാരണം ദിലീപേട്ടന്റെ കുടുംബവും ദിലീപേട്ടനെ ഇഷ്ട്ടപെടുന്ന പ്രേക്ഷക സമൂഹവും നിങ്ങളുടെ കൂടെ പൂര്ണ പിന്തുണ ആയി ഉണ്ട്. ഒരു കാര്യത്തില് വളരെ സന്തോഷം ഉണ്ട്. നിങ്ങളുടെ തീരുമാനം ശരി ആണെന്ന് മനസ്സിലാക്കി തന്ന ദിവസങ്ങള്. മീനാക്ഷിക്ക് എല്ലാ സപ്പോര്ട്ടും ആയി എപ്പോളും കൂടെ നിന്നു കാവ്യക്ക് ആ കുഞ്ഞു മനസ്സിനെ പതറാതെ പിടിച്ചു നിറുത്താന് കഴിഞ്ഞു. ആരുടെ മുന്നിലും തോല്ക്കാന് ആ മകള്ക്കും മനസ്സില്ല എന്നാ ഉറച്ച തീരുമാനമായി മുന്നോട്ട്.
നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഡാലോചനകുറ്റത്തിന് അറസ്റ്റിലായ ദിലീപിന്റെ ജാമ്യാപേക്ഷ മൂന്നാം തവണയും കോടതി തള്ളാന്‍ കാരണമായത് നടന്റെ ഭാര്യയും നടിയുമായ കാവ്യ മാധവന്റെ മൊഴിയെന്ന് റിപ്പോര്‍ട്ട്. കാവ്യയുടെ മൊഴി പ്രോസിക്യൂഷന്‍ നിര്‍ണായക തെളിവായി കോടതിയില്‍ ഹാജരാക്കിയെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.
പള്‍സര്‍ സുനിയെ അറിയില്ലെന്നായിരുന്നു ദിലീപും കാവ്യയും നേരത്തെ മൊഴി നല്‍കിയിരുന്നത്. ഇരുവരുടെയും മൊഴികള്‍ തെറ്റാണെന്ന് തെളിയിക്കുന്നതാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തലുകള്‍. സുനി കാവ്യ മാധവന്റെ ഡ്രൈവറായി ജോലി ചെയ്തിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കാവ്യയുടെ ഉടമസ്ഥതയിലുളള ലക്ഷ്യ എന്ന ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനത്തില്‍ പള്‍സര്‍ സുനി എത്തിയിരുന്നുവെന്നും അന്വേഷണസംഘം കണ്ടെത്തി.
തെളിവുകള്‍ നിരത്തിയതോടെ കാവ്യ കുറ്റസമ്മതം നടത്തിയെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. പള്‍സര്‍ സുനി തന്റെ മൊബൈലില്‍ നിന്ന് ദിലീപിനെ വിളിച്ചിരുന്നുവെന്ന് കാവ്യ അന്വേഷണസംഘത്തിന് മൊഴി നല്‍കി. ദിലീപ് പറഞ്ഞതനുസരിച്ച് താന്‍ സുനിക്ക് 25,000 രൂപ നല്‍കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ മൊഴിയാണ് കോടതി മുഖവിലയ്ക്ക് എടുത്തതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
സുനിയെ ദിലീപിന് അറിയാമെന്നും നടന്‍ മികച്ച അഭിനേതാവും കിംഗ് ലയറുമാണെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് കോടതി ഇത്തവണയും ജാമ്യം നിഷേധിച്ചത്. നിര്‍ണ്ണായക തെളിവായ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ നശിപ്പിച്ചു എന്ന മൊഴി പൊലീസ് വിശ്വസിച്ചിട്ടില്ലെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചിരുന്നു. ഇതിന് വേണ്ടി അന്വേഷണം തുടരുകയാണ്. ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെ ചോദ്യം ചെയ്തെങ്കിലും അപ്പുണ്ണി സഹകരിച്ചിട്ടില്ല. ദിലീപിന് ജാമ്യം അനുവദിച്ചാല്‍ സിനിമാ രംഗത്തെ സാക്ഷികളെ സ്വാധീനിക്കുമെന്ന വാദവും കോടതി ശരിവെച്ചു.
ദിലീപ് ആദ്യം സമര്‍പ്പിച്ച ജാമ്യാപേക്ഷ തള്ളുമ്പോഴുണ്ടായ സാഹചര്യത്തില്‍ ഇപ്പോഴും മാറ്റമില്ല. കേസന്വേഷണം നിര്‍ണ്ണായക ഘട്ടത്തിലൂടെ പുരോഗമിക്കുന്നതിനാല്‍ ഇപ്പോള്‍ ദിലീപിന് ജാമ്യം നല്‍കാനാവില്ലെന്നും എട്ടു പേജ് വിധിന്യായത്തില്‍ ജസ്റ്റിസ് സുനില്‍ തോമസ് വ്യക്തമാക്കി. ഫെബ്രുവരി 17നാണ് പ്രശസ്ത യുവനടി കൊച്ചിയില്‍ ആക്രമിക്കപ്പെട്ടത്. കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ജൂലൈ 10നാണ് ദിലീപ് അറസ്റ്റിലായത്. പൊലീസ് കസ്റ്റഡി അവസാനിച്ചത് മുതല്‍ ആലുവ സബ് ജയിലിലാണ് ദിലീപിന്റെ വാസം.
മലയാള സിനിമയില്‍ ഇപ്പോള്‍ താരപുത്രന്‍മാരുടെ അരങ്ങേറ്റ സമയമാണ്. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം, മണിയന്‍പിള്ള രാജു, ശ്രീനിവാസന്‍ തുടങ്ങി ഒരു കാലത്ത് സിനിമയെ അടക്കി ഭരിച്ചിരുന്ന താരങ്ങളുടെ മക്കള്‍ സിനിമയില്‍ അരങ്ങേറുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. താരങ്ങളുടെ കുടുബത്തെക്കുറിച്ചും മക്കളുടെ സിനിമാപ്രവേശനത്തിനെക്കുറിച്ചും അറിയുന്നതിനായാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നതും.
താരപുത്രന്‍മാര്‍ക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സിനിമയില്‍ അഭിനയിക്കുന്നതിന് മുന്‍പ് തന്നെ താരമായി മാറുന്നവരാണ് താരങ്ങളുടെ മക്കള്‍. താരങ്ങള്‍ക്ക് ലഭിച്ചിരുന്നതിനേക്കാള്‍ പിന്തുണ ആരാധകര്‍ താരപുത്രന്‍മാര്‍ക്ക് നല്‍കാറുണ്ട്. താരപുത്രന്‍ എന്നതിനു അപ്പുറത്ത് സിനിമയില്‍ തന്റേതായ ഇടം കണ്ടെത്തി കഴിഞ്ഞാലെ സിനിമയില്‍ നിലനില്‍പ്പുള്ളൂ. തുടക്കത്തില്‍ ലഭിക്കുന്ന സ്വീകാര്യത പിന്നീടും തുടരണമെങ്കില്‍ കഴിവു തെളിയിക്കുക തന്നെ വേണം.
താരങ്ങളുടെ മക്കളായതു കൊണ്ട് മാത്രം സിനിമയില്‍ പ്രേത്യേക പരിഗണന ലഭിക്കില്ലെന്ന് മുതിര്‍ന്ന താരമായ നെടുമുടി വേണു വ്യക്തമാക്കി. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് അദ്ദേഹം കാര്യങ്ങള്‍ പങ്കുവെച്ചത്. കഴിവുണ്ടെങ്കില്‍ മാത്രമേ സിനിമയില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയൂ. താരപുത്രനായതു കൊണ്ട് മാത്രം ആര്‍ക്കും സിനിമയില്‍ തുടരാന്‍ കഴിയില്ല. കഴിവില്ലാത്തവരെ പ്രേക്ഷകര്‍ പുറന്തള്ളമെന്നും അദ്ദേഹം വ്യക്തമാക്കി. ഒരുപാട് താരപുത്രന്‍മാരാണ് ഇപ്പോള്‍ സിനിമയിലേക്ക് കടന്നുവന്നിട്ടുള്ളത്. പ്രതിബന്ധങ്ങളെ തരണം ചെയ്ത് മുന്നേറുന്നവര്‍ക്കേ സിനിമയില്‍ നില നില്‍പ്പുള്ളൂവെന്നും നെടുമുടി വേണു പറയുന്നു.
താരങ്ങളുടെ മക്കള്‍ എന്ന തരത്തില്‍ തുടക്കത്തില്‍ മികച്ച സ്വീകാര്യത ലഭിക്കുമെങ്കിലും പിന്നീടുള്ള പിന്തുണ അവരവരുടെ കഴിവിന് അനുസരിച്ചായിരിക്കുമെന്നും നെടുമുടി പറയുന്നു. സിനിമയിലേക്ക് കടന്നുവരുന്നവരില്‍ ഭൂരിപക്ഷം പേരും പണവും പ്രശസ്തിയും ആഗ്രഹിച്ചു വരുന്നവരാണ്. അവര്‍ക്ക് പേരെടുക്കാനും പണുണ്ടാക്കാനുമുള്ള ഒരു ഉപാധിയായാണ് അവര്‍ സിനിമയെ സമീപിക്കുന്നത്. എന്നാല്‍ പുതിയതായി കടന്നുവരുന്നതില്‍ ഭാവിയെക്കുറിച്ച് യാതൊരു ആശങ്കയുമില്ലാതെയുള്ള ചില മിടുക്കന്‍മാരും ഉണ്ട്. അത്തരക്കാരിലാണ് തന്റെ പ്രതീക്ഷയെന്നും നെടുമുടി വേണു വ്യക്തമാക്കി.
മൂന്നാം തവണയും ദിലീപിന് ജാമ്യം നിഷേധിച്ചപ്പോള്‍ ദിലീപിന്റെ കുടുംബത്തിന് താങ്ങാനാകാത്ത തിരിച്ചടിയായി. കല്ല്യാണം കഴിഞ്ഞ് കാവ്യയോടൊപ്പമുള്ള ആദ്യ ഓണം ഒരുമിച്ച് കൂടാനുള്ള ഭാഗ്യം ദിലീപിനും കാവ്യക്കുമില്ലാതായിപ്പോയി.
ഇത്തവണ ജാമ്യ കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബം. എന്നാല്‍ നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസില്‍ ഗൂഡാലോചനകുറ്റത്തിന് അറസ്റ്റിലായ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളുകയായിരുന്നു. പ്രഥമ ദൃഷ്ടിയാല്‍ ദിലീപിനെതിരെ തെളിവുണ്ടെന്ന് കോടതി ചൂണ്ടികാട്ടി. അന്വേഷണം പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ ജാമ്യം നല്കാന്‍ കഴിയില്ലെന്ന് കോടതി .ദിലീപ് ജയിലില്‍ തുടരും. ഹൈക്കോടതി രണ്ടാം തവണയാണ് ജാമ്യാപേക്ഷ തള്ളുന്നത്. സാങ്കേതിക തെളിവുണ്ടെന്ന് കോടതി വിലയിരുത്തി. കേസ് അന്വേഷണം നിര്‍ണായക ഘട്ടത്തിലെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. ഇത് കോടതി അംഗീകരിക്കുകയായിരുന്നു.
പള്‍സര്‍ സുനിയെന്ന സുനില്‍കുമാറിന്റെ മൊഴി മാത്രം മുഖവിലക്കെടുത്താണ് പൊലീസ് ദിലീപിനെതിരേ കേസ് കെട്ടിച്ചമച്ചതെന്നാണ് പ്രതിഭാഗം കോടതില്‍ വാദിച്ചത്. പള്‍സര്‍ സുനിയുമായി ചേര്‍ന്ന് താരം ഗൂഢാലോചന നടത്തിയെന്നത് വിശ്വസനീയമല്ലെന്നും ചൂണ്ടികാട്ടിയിരുന്നു. എന്നാല്‍ കോടതി ഇതൊന്നും മുഖവിലയ്ക്കെടുത്തില്ല. നേരത്തെ മജിസ്ട്രേറ്റ് കോടതിയേയും ഹൈക്കോടതിയേയും ജാമ്യം തേടി സമീപിച്ചെങ്കിലും കടുത്ത വിമർശനങ്ങളോടെ തളളി. ഇതിനുപിന്നാലെയാണ് മൂന്നാമതും ജാമ്യം തേടി ഹൈക്കോടതി സിംഗിൾ ബെഞ്ചിനെ വീണ്ടും സമീപിച്ചത്. മുൻ ജാമ്യാപേക്ഷകളിൽ വിഭിന്നമായി നിരവധി കാര്യങ്ങൾ ഇത്തവണ ഉന്നയിച്ചിരുന്നു. ചില മാധ്യമങ്ങളും പൊലീസ് ഉദ്യോഗസ്ഥരും സിനിമാ മേഖലയിലെ ചിലരും ചേർന്ന് നടത്തിയ ഗൂഢാലോചനയുടെ ഇരയാണ് താനെന്നായിരുന്നു ഇതിലൊന്ന്. മുഖ്യപ്രതി സുനിൽകുമാറിന്‍റെ മൊഴി മാത്രം മുഖവിലക്കെടുത്ത് പൊലീസ് തന്നേ വേട്ടായിടിയെന്നും പ്രതിഭാഗം ആരോപിച്ചു.
എന്നാൽ നടിയെ ആക്രമിച്ച സംഭവത്തിന്റെ ബുദ്ധികേന്ദ്രം തന്നെ ദിലീപാണെന്നും 219 തെളിവുകൾ നിലവിൽ താരത്തിനെതിരെ കിട്ടിയിട്ടുണ്ടെന്നും പ്രോസിക്യൂഷനും അറിയിച്ചു. കാവ്യാ മാധവനുമായി സുനിൽകുമാറിനുളള പരിചയവും അടുപ്പവും വരെ പ്രോസിക്യൂഷൻ അവതരിപ്പിച്ചു. സിനിമാമേഖലയെ നിയന്ത്രിക്കുന്ന ദിലീപിന് ജാമ്യം നൽകി പുറത്തുവിട്ടാൽ സാക്ഷികൾ സ്വാധീനിക്കപ്പെടുമെന്നും ബോധിപ്പിച്ചിരുന്നു.
ക്രാഫ്റ്റ് & കാസ്റ്റിന്റെ ബാനറിൽ ചാലി പാല, ഷൈജു ജോസഫ്, രഞ്ജിത് കെ നായർ, രാജേഷ് തോമസ് എന്നിവർ ചേർന്നു നിർമ്മിക്കുകയും നവാഗതനായ അനീഷ് യോഹന്നാൻ രചനയും , സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ്
“ഒരു
റാഡിക്കൽ
ചിന്താഗതി “
അവതരണത്തിന്റെ പുതുമ കൊണ്ടും, ടെക്‌നിക്കൽ കാര്യങ്ങളിൽ ചില
നൂതന ആശയങ്ങൾ കൊണ്ടുവരുന്നത് വഴിയും ഈ സിനിമ വാർത്താ പ്രാധാന്യം നേടും എന്ന കാര്യത്തിൽ സംശയമില്ല. മലയാളത്തിലെ പ്രമുഖ താരങ്ങളോടൊപ്പം ഒട്ടനവധി പുതുമുഖങ്ങളും അണിനിരക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിന്റ പൂജ ആഗസ്ത് മാസം 27 ന് പാല മരിയ സദനം ചാരിറ്റബിൾ ട്രസ്റ്റിൽ വെച്ചും, ഷൂട്ടിംഗ് സെപ്റ്റംബർ 20 മുതൽ പാലാ, വാഗമൺ , കാരകുടി, ഏറണാകുളം എന്നിവിടങ്ങളിലായി ഒറ്റ ഷെഡ്യൂളിൽ പൂർത്തിയാകും …
ബാനർ – craft & cast
ഡയറക്ടർ – അനീഷ് യോഹന്നാൻ
പ്രൊഡ്യൂസഴ്സ് – ഷൈജു ജോസഫ് ,ചാലി പാലാ ,രാജേഷ് തോമസ് ,രഞ്ജിത് k നായർ .
ക്യാമറാമാൻ – ശശി രാമകൃഷ്ണ
സ്ക്രിപ്റ്റ് – രാജേഷ് v തോമസ്
മേയ്ക്ക്അപ് മാൻ – സനീഫ് ഇടവ
ആർട് -ഗിരീഷ് മേനോൻ
costume – കുക്കു ജീവൻ
കൊറിയോ ഗ്രാഫർ – കുമാർ ശാന്തി
fight – മാഫിയ ശശി
ആർട്ടിസ്റ്
4 ഹീറോ ( ന്യൂ ഫേസ് )
1 നായിക ( ന്യൂ ഫേസ് )
അലൻസിയർ
നന്ദു
വിജയകുമാർ
ചാലി പാല
രമേഷ് പിഷാരടി
ധർമജൻ
ആശിഷ് വിദ്യാർത്ഥി
സുനിൽ സുഹ്‌ദ
ചെമ്പിൽ അശോകൻ
ജയൻ ചേർത്തല
ഷാജു
വീണ നായർ.
പുതുമുഖങ്ങളെ ആവശ്യമുണ്ട്…
07588501409 …
മനോജ് കെ. ജയനും ഉര്‍വശിയും വേര്‍പിരിഞ്ഞിട്ട് വര്‍ഷം ഒന്‍പതു കഴിഞ്ഞിരിക്കുന്നു. പ്രണയിച്ചു വിവാഹം കഴിച്ചവര്‍ എന്തിനാണ് വേര്‍പിരിഞ്ഞതെന്ന കാര്യം ഇപ്പോഴും ദുരൂഹമാണ്. പരസ്പരധാരണ ഇല്ലാതായതാണ് വിവാഹബന്ധത്തില്‍ ഉലച്ചിലുണ്ടാക്കിയതെന്നാണ് ഇരുവരും പറഞ്ഞിരുന്നത്. എന്നാലിപ്പോഴിതാ ഉര്‍വശിക്കെതിരേ മാനേജ് കെ. ജയന്‍ ചില വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിരിക്കുകയാണ്. ഒരു പ്രസിദ്ധീകരണത്തിനു നല്കിയ അഭിമുഖത്തിലാണ് മനോജിന്റെ തുറന്നുപറച്ചില്‍.
”എന്റെ അമ്മ മരിച്ച ശേഷമുള്ള മൂന്നുനാലു മാസം വലിയ പ്രശ്‌നമായിരുന്നു. സിനിമകളുടെ തിരക്കു കാരണം വീട്ടില്‍ നില്‍ക്കാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു ഞാന്‍. സെക്കന്‍ഡ് ടേമില്‍ മോളെ ചോയ്‌സില്‍ ചേര്‍ത്തു, തല്‍ക്കാലത്തേക്ക് ഹോസ്റ്റലിലും നിര്‍ത്തേണ്ടി വന്നു. അന്നുവരെ എന്റെ നെഞ്ചില്‍ കിടത്തിയായിരുന്നു കുഞ്ഞാറ്റയെ ഉറക്കിയിരുന്നത്. മോളെ കൊണ്ടുവിട്ട് പോരും വഴി വണ്ടിയിലിരുന്ന് ഞാന്‍ പൊട്ടിക്കരഞ്ഞു. മോള്‍ പിന്നീട് ഓക്കെയായെങ്കിലും എനിക്ക് സമാധാനമില്ലായിരുന്നു.
വീണ്ടും വിവാഹം ചെയ്യാമെന്ന തീരുമാനത്തില്‍ വേഗമെത്തിയത് അങ്ങനെയാണ്. ഒരു ദിവസം രാത്രി ഞാന്‍ മോളോടു ചോദിച്ചു, ‘അച്ഛന്റെ ജീവിതത്തിലേക്ക് അമ്മയെ പോലെ ഒരാളെ കൊണ്ടുവന്നാല്‍ വിഷമമാകുമോ.’ ‘അച്ഛനെന്താ കൊണ്ടുവരാത്തെ’ എന്നായിരുന്നു മോളുടെ മറുപടി.
വിവാഹജീവിതത്തില്‍ നമ്മള്‍ പരസ്പരം വിട്ടുവീഴ്ചകള്‍ ചെയ്യും. ആറു വര്‍ഷത്തോളം പൊരുത്തപ്പെടാന്‍ പല രീതിയില്‍ ശ്രമിച്ച ശേഷമാണ് ഇനി മുന്നോട്ടുപോകാന്‍ പറ്റില്ല എന്ന് എനിക്ക് തോന്നിയത്. 11 വര്‍ഷത്തോളം ഇങ്ങനെ കഴിഞ്ഞ ശേഷമാണ് ആശ വിവാഹമോചനത്തിനു തയാറായത്. ആ അനുഭവങ്ങളിലൂടെ ജീവിതത്തെ പച്ചയായി തിരിച്ചറിഞ്ഞതു കൊണ്ട് അവയെ ഒഴിവാക്കി ജീവിക്കാന്‍ പഠിച്ചു എന്നതാണ് ഇപ്പോഴത്തെ വലിയ കാര്യം.” മനോജ് കെ ജയന്‍ പറയുന്നു.
നിവിന്‍ പോളിയുടെയും ഭാര്യ റിന്നിയുടെയും രണ്ടാമത്തെ കുട്ടിക്ക് റോസ് തെരേസ എന്നുപേരിട്ടു. കഴിഞ്ഞ ദിവസമായിരുന്നു കുഞ്ഞിന്റെ മാമോദീസ ചടങ്ങ് നടന്നത്. തുടര്‍ന്ന് കൊച്ചി മാരിയറ്റ് ഹോട്ടലില്‍ വിരുന്ന് ഉണ്ടായിരുന്നു. കുഞ്ചാക്കോ ബോബന്‍, സുരാജ് വെഞ്ഞാറമൂട്, ആന്റോ ജോസഫ് തുടങ്ങി സിനിമാരംഗത്തെ നിരവധി ആളുകള്‍ ചടങ്ങില്‍ എത്തി. മെയ് 25നാണ് റോസിന്റെ ജനനം. ഒരു മിനി കൂപ്പറാണ് മകള്‍ക്ക് സമ്മാനമായി നിവിന്‍ നല്‍കിയത്.
ഇരുവരുടെയും രണ്ടാമത്തെ കുട്ടിയാണ്. 2012 ലാണ് നിവിനും റിന്നയ്ക്കും ദാവീദ് പിറക്കുന്നത്. ദാവീദിനിപ്പോള്‍ ആറുവയസ്സ് പ്രായമുണ്ട്. 2010 ആഗസ്റ്റ് 28 നാണ് റിന്നയും നിവിനും വിവാഹിതരാകുന്നത്. ഫിസാറ്റില്‍ എന്‍ജിനിയറിങിന് ഒരുമിച്ച് പഠിക്കുമ്പോള്‍ തുടങ്ങിയ പ്രണയം വിവാഹത്തിലെത്തുകയായിരുന്നു.
സണ്‍ഡേ ഹോളിഡെ എന്ന ചിത്രം വിജയിച്ചതിന്റെ സന്തോഷത്തിലാണ് ആസിഫ് അലിയും അപര്‍ണ ബാലമുരളിയും. ഇരുവരും ഒന്നിച്ച് എത്തിയ ഒരു സ്വകാര്യ ചാനല്‍ പരിപാടിക്കിടയിലാണ് ആ സംഭവം.
സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ വിളിച്ചിട്ടു ഫോണ്‍ എടുക്കാത്തിനെ കുറിച്ചു പരിപാടിയുടെ അവതാരകന്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ ആസിഫിന്റെ മറുപടി ഇങ്ങനെയായിരുന്നു. ഇത്തരത്തില്‍ ഒരു പരാതി തനിക്കെതിരെ ഉണ്ടെന്ന കാര്യം ആസിഫ് അലിയും സമ്മതിച്ചു.
ഫോണെടുക്കാത്തതില്‍ തനിക്കൊരു സൈക്കോളജിക്കല്‍ ഡിസോഡര്‍ ഉണ്ട് എന്നു തന്നെ കണക്കാക്കാം എന്നു പറഞ്ഞ് ആസിഫ് ചിരിച്ചു. ഫോണിലേയ്ക്കു ശ്രദ്ധ തിരിയുന്ന ശ്രമം തന്റെ ഭാഗത്തു നിന്നും ഒരിക്കലും ഉണ്ടാകില്ല എന്ന് ആസിഫ് അലി വ്യക്തമാക്കി. മോഹന്‍ലാല്‍ വിളിച്ചിട്ടു ഫോണ്‍ എടുക്കാത്തതിനാല്‍ ആസിഫിന് ഡിന്നര്‍ നഷ്ടമായ കാര്യം അവതാരകന്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ സിനിമയില്‍ എത്തിയ ശേഷമുള്ള ആദ്യ വിവാദം അതായിരുന്നു എന്നായിരുന്നു ആസിഫിന്റെ പ്രതികരണം.