ചിത്രം, വന്ദനം തുടങ്ങി മലയാളി നെഞ്ചേറ്റിയ സൂപ്പര്‍ ഹിറ്റ് സിനിമകളുടെ നിര്‍മാതാവ് പി കെ ആര്‍ പിള്ള(79) അന്തരിച്ചു. ചിത്രം, വന്ദനം, കിഴക്കുണരും പക്ഷി, അമൃതംഗമയ തുടങ്ങി മലയാളം എക്കാലവും ഓര്‍ക്കുന്ന ഒരുപിടി ചിത്രങ്ങളാണ് ഷിര്‍ദ്ദിസായി ക്രിയേഷന്‍സ് എന്ന ബാനറില്‍ പിറന്നത്.
മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും ഉള്‍പ്പെടെ ബോക്‌സോഫീസില്‍ ചരിത്രം തിരുത്തിക്കുറിച്ച് മുന്നേറിയ സിനിമകളുടെ സൃഷ്ടാവ് അവസാന നാളുകളില്‍ മരുന്നിനും ഭക്ഷണത്തിനും പോലും വകയില്ലാത്ത അവസ്ഥയിലായിരുന്നുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
എറണാകുളം കൂത്താട്ടുകുളം സ്വദേശിയാണ് പി.കെ.ആര്‍ പിള്ള. മുംബൈയിലായിരുന്നു ബിസിനസ്. മുംബൈ മുനിസിപ്പാലിറ്റിയിലേക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ചരിത്രവും പിളളയ്ക്കുണ്ട്. ഇന്ദിരഗാന്ധിയുമായി അടുത്ത സൗഹൃദവും പിളളയ്ക്കുണ്ടായിരുന്നു. 18 വര്‍ഷത്തിനിടെയാണ് 16 സിനിമകള്‍ അദ്ദേഹം നിര്‍മ്മിച്ചത്.
1984ല്‍ നിര്‍മ്മിച്ച വെപ്രാളം ആയിരുന്നു പികെആര്‍ പിള്ളയുടെ ആദ്യചിത്രം. ചിത്രം സിനിമയുടെ വിജയം തലവരമാറ്റി. പിന്നീട് ഒരുപാട് സൂപ്പര്‍ ഹിറ്റുകള്‍ പിറന്നു. ഓണത്തുമ്ബിക്കൊരൂഞ്ഞാല്‍, പുലി വരുന്നേ പുലി, ഊമപ്പെണ്ണിന് ഉരിയാടാപയ്യന്‍ തുടങ്ങി പ്രേക്ഷക മനസ്സില്‍ സ്ഥാനം നേടിയ നിരവധി ചിത്രങ്ങള്‍ നിര്‍മ്മിച്ചു.
ഷെറിൻ പി യോഹന്നാൻ
നമ്മൾ അതിജീവിച്ച ദുരിതനാളുകളെ അതേ തീവ്രതയോടെ, ഹൃദ്യമായി അവതരിപ്പിക്കുകയാണ് ജൂഡ് ആന്തണി. ഒരോരുത്തരും നായകരായ നാളുകളെ പുനരാവിഷ്കരിക്കുമ്പോൾ വന്നുപോയേക്കാവുന്ന തെറ്റുകളെയെല്ലാം അപ്പാടെ ഇല്ലാതാക്കി ഹൃദയത്തോട് ചേർത്തുനിൽക്കുന്ന ചിത്രം – 2018. മലയാളത്തിലെ മികച്ച സർവൈവൽ ത്രില്ലർ ഡ്രാമകളിൽ ഒന്ന്.
മഴ പേടിസ്വപ്നമായി മാറിയ നാളുകളായിരുന്നു 2018 ആഗസ്റ്റ് മാസം. ദുരിതപെയ്ത്തിൽ മണ്ണോടുചേർന്നവർ അനേകരമാണ്. മണ്ണിൽ നിന്ന് കയറിയവരും കൈപിടിച്ചുകയറ്റിയവരും അനേകരാണ്. അത്തരം ആളുകളെയെല്ലാം ഈ സിനിമയിൽ കാണാം. നമ്മൾ എവിടെയോ കണ്ടുമറന്നവരെന്നപ്പോലെ…
വിമുക്തഭടനായ അനൂപ്, മത്സ്യത്തൊഴിലാളികളായ വിൻസ്റ്റൺ, മത്തായിച്ചൻ, നിക്സ്റ്റൺ, പ്രവാസിയായ രമേശ്, ഡ്രൈവർ ജേക്കബ് കോശി, തമിഴ്നാട്ടിലെ ഒരു ലോറി ഡ്രൈവർ, സർക്കാരുദ്യോഗസ്ഥനായ ഷാജി.. ഇങ്ങനെ സമൂഹത്തിലെ നാനാതുറകളിൽപ്പെട്ടവരുടെ ജീവിതത്തിലൂടെയാണ് ചിത്രം കഥ പറഞ്ഞുതുടങ്ങുന്നത്. എല്ലാവരെയും കൃത്യമായി അടയാളപ്പെടുത്തി അവരുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി കടന്നെത്തിയ പ്രളയനാളുകളെ എങ്ങനെ നേരിട്ടുവെന്ന് പറയുകയാണ് സംവിധായകൻ. പല നാടുകളുടെ കഥ പറയാതെ ഒരു ഗ്രാമത്തിലേക്ക് മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് അവിടെ കേരളത്തെ മുഴുവനായും പ്രതിഷ്ഠിക്കുകയാണ് സംവിധായകനും അണിയറപ്രവർത്തകരും.
വളരെ ലളിതമായ സ്ക്രിപ്റ്റിൽ അതിഗംഭീര മേക്കിങ്ങാണ് സിനിമയുടെ പ്രധാന പോസിറ്റീവ്. പ്രധാന കഥാപാത്രങ്ങളെയും അവരുടെ ജീവിതസാഹചര്യങ്ങളെയും കൃത്യമായി അടയാളപ്പെടുത്തി തുടങ്ങുന്ന ചിത്രം രണ്ടാം പകുതിയിലാണ് ഗംഭീര മേക്കിങ്ങിന്റെ ഉത്തമ ഉദ്ദാഹരണമായി മാറുന്നത്. പ്രളയരംഗങ്ങൾ ചിത്രീകരിച്ച രീതി, CGI, രംഗങ്ങളെ ചിട്ടപ്പെടുത്തിയ വിധം… അങ്ങനെയെല്ലാം പെർഫെക്ട്. പ്രഡിക്ടബിളായ സീനുകളാണ് ഏറെയും. ആരെ ആരൊക്കെ രക്ഷിക്കുമെന്ന് നമ്മുക്കറിയാം. എന്നാൽ ആ രംഗം സ്ക്രീനിൽ കണ്ടുകഴിയുമ്പോൾ കൈയ്യടിക്കാൻ തോന്നും, ആർപ്പുവിളിക്കാൻ തോന്നും. കാരണം അത്രമേലുണ്ട് ആ രംഗങ്ങളുടെ വ്യാപ്തി. സുന്ദരമായ മഴ ഭീകരമാകുന്ന ട്രാൻസ്ഫോർമേഷൻ സീനുകളൊക്കെ പ്രേക്ഷകരുടെ നെഞ്ചുലയ്ക്കും.
ടോവിനോ, നരേൻ, ആസിഫ് അലി, കുഞ്ചാക്കോ, വിനീത് ശ്രീനിവാസൻ, ലാൽ, കലൈയരസൻ, റോണി ഡേവിഡ് രാജ്, രമേഷ് തിലക്, അജു വർഗീസ്, ജോയ് മാത്യൂ, ഇന്ദ്രൻസ്, സുധീഷ്, തൻവി റാം, വിനീത കോശി തുടങ്ങിയവരുടെ കഥാപാത്രങ്ങളെല്ലാം മനസിൽ ഇടം നേടും. രണ്ടാം പകുതിയിലെ സുധീഷിന്റെ പ്രകടനം ഗംഭീരമാണ്. നോബിൻ പോളിന്റെ സംഗീതം, പശ്ചാത്തലസംഗീതം, അഖിൽ ജോർജിന്റെ ഛായാഗ്രഹണം എന്നിവയും സിനിമയുടെ മൂഡിനെ സ്വാധീനിച്ചിട്ടുണ്ട്.
Last Word – നമ്മൾ കടന്നുപോയ മഹാപ്രളയത്തിന്റെ നാളുകളാണ് സ്ക്രീനിൽ. നമുക്ക് റിലേറ്റ് ചെയ്യാൻ പറ്റുന്ന സീനുകളാണ് അവിടെ. ചിലത് വല്ലാതെ വിഷമിപ്പിക്കും. മറ്റു ചിലത് കണ്ടു കൈയ്യടിക്കും. ചിലത് അഭിമാനം പകരും. മലയാള സിനിമയുടെ തിരിച്ചുവരവ് കാത്തിരുന്നവർക്കുള്ള സിനിമയാണിത്. ഒരു ടോട്ടൽ പാക്കേജ്. മികച്ച തിയേറ്ററിൽ നിറഞ്ഞ ഓഡിയൻസിനൊപ്പം ആസ്വദിക്കുക. കാരണം, മികച്ച ടെക്നിക്കൽ സൈഡുള്ള ഈ ചിത്രം അതർഹിക്കുന്നുണ്ട്.
നടൻമാരായ ശ്രീനാഥ് ഭാസിക്കും ഷെയ്ൻ നിഗത്തിനും വിലക്കേർപ്പെടുത്തി സിനിമാ സംഘടനകൾ. കൊച്ചിയിൽ ചേർന്ന അമ്മയുടേയും ഫെഫ്കയുടേയും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റേയും സംയുക്ത യോഗത്തിലാണ് തീരുമാനം. മയക്കുമരുന്നിന് അടിമകളായ നടൻമാരുമായി സഹകരിക്കില്ലെന്നും രണ്ട് താരങ്ങളും സെറ്റിൽ വളരെ അധികം ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നതെന്നും വാർത്താസമ്മേളനത്തിൽ നിർമ്മാതാവ് രഞ്ജിത്ത് വിമർശിച്ചു. കഴിഞ്ഞ ദിവസം ചില യുവ താരങ്ങൾ പ്രശ്നക്കാരാണെന്ന് ഫെഫ്ക് വ്യക്തമാക്കിയിരുന്നു. സിനിമയെ തകർക്കുന്ന ചിലരുടെ നിലപാടുകൾക്ക് വഴങ്ങില്ലെന്നും ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണിക്കൃഷ്ണൻ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ വിലക്കേർപ്പെടുത്തിയത്.
വർഷങ്ങൾക്ക് മുൻപ് ഒളിച്ച് ചെയ്യുകയായിരുന്നു ഇതൊക്കെ. എന്നാൽ ഇപ്പോൾ പരസ്യമായിട്ടാണ് ഇവരിതൊക്കെ ചെയ്യുന്നത്. സർക്കാരിനോട് ഞങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്, ഇവരുടെ മുടിയും നഖവും പല്ലുമൊക്കെ പരിശോധിച്ചോട്ടെ. അങ്ങനെയുള്ളവർ സിനിമയിൽ വേണ്ട. നടൻമാരോട് ആരോടും വ്യക്തിപരാമയി യാതൊരു വിരോധവുമില്ല. എന്നാൽ ബോധമില്ലാതെ ഇവർ ചെയ്ത് കൂട്ടിയാൽ അതിന് ഉത്തരവാദിത്തം മുഴുവൻ സിനിമാ സംഘടനകൾക്കാണ്’, രഞ്ജിത്ത് പറഞ്ഞു.
ഇത്തരം ആളുകളുമായി സഹകരിക്കില്ലെന്നാണ് ഇനി എല്ലാ സിനിമാ സംഘടനകളുടേതും തീരുമാനം. ലഹരി മരുന്ന് ഉപയോഗിക്കുന്ന ഒരുപാട് പേര് സിനിമയിൽ ഉണ്ട്. നല്ല സിനിമകളേയും താരങ്ങളേയും സാങ്കേതിക പ്രവർത്തകരേയും പ്രോത്സാഹിപ്പിക്കാൻ ഞങ്ങൾ തയ്യാറാണ്. എന്നാൽ ഇത്തരക്കാരുമായി സഹകരിക്കാൻ തയ്യാറല്ല.
താരദമ്പതിമാരായ ഐശ്വര്യ റായിയുടെയും അഭിഷേക് ബച്ചന്റെയും മകൾ പതിനൊന്നുകാരി ആരാധ്യാ ബച്ചൻ സോഷ്യൽമീഡിയയിലെ ഒരു ചാനലിനെതിരേ രംഗത്ത്. യൂട്യൂബ് ചാനലിൽ തന്നെ കുറിച്ച് വ്യാജ വാർത്ത നൽകിയെന്ന പരാതിയുമായി ഡൽഹി ഹൈക്കോടതിയെയാണ് ആരാധ്യ സമീപിച്ചിരിക്കുന്നത്.
ആരാധ്യ ബച്ചന്റെ ആരോഗ്യനിലയെ സംബന്ധിച്ച് വ്യാജ വാർത്ത നൽകിയതിനാണ് നിയമനടപടി. പതിനൊന്ന് വയസ്സുകാരിയാണ് ആരാധ്യ. കുട്ടിയായ തനിക്ക് എതിരെ വ്യാജവാർത്ത പ്രചരിപ്പിക്കുന്ന ചാനലിന് നിരോധനം ഏർപ്പെടുത്തണം എ്‌നനാണ് കുട്ടിയുടെ ആവശ്യം.
വ്യാഴാഴ്ച ഹർജിയിൽ കോടതി വാദം കേൾക്കും. മാതാപിതാക്കൾക്കൊപ്പം പൊതുചടങ്ങിൽ പ്രത്യക്ഷപ്പെടാറുള്ള ആരാധ്യയ്ക്കെതിരേ ചില സമയത്ത് അനാവശ്യമായ പ്രചാരണങ്ങൾ പതിവാണ്. പാപ്പരാസികളുടെ സൈബർ ആ ക്രമണവും ആരാധ്യയ്ക്ക് നേരിടേണ്ടതായി വരുന്നുണ്ട്.
നേരത്തെ ഈ വിഷയത്തിൽ പിതാവ് അഭിഷേക് ബച്ചൻ കടുത്ത വിമർശനവുമായി രംഗത്ത് വന്നിരുന്നു. മുതിർന്നവരായ തങ്ങളെ അധിക്ഷേപിക്കുന്നത് ഉൾക്കൊള്ളാനാകും, ഒരു കൊച്ചുപെൺകുട്ടിയെ ഉപദ്രവിക്കുന്നത് പിതാവെന്ന നിലയിൽ സഹിക്കാനാകില്ലെന്ന് അഭിഷേക് തുറന്നിടിച്ചിരുന്നു.
ഫോണിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും അശ്ലീല സന്ദേശം അയച്ച് ശല്യപ്പെടുത്തുന്നവർക്കെതിരെ നടി ഐശ്വര്യ ഭാസ്കരൻ. 52 വയസ്സുകാരിയായ തന്നോട് ഇങ്ങനെയാണ് പെരുമാറുന്നതെങ്കിൽ നാട്ടിലെ മറ്റ് പെൺകുട്ടികളുടെ അവസ്ഥ എന്തായിരിക്കുമെന്ന് ചോദിച്ച ഐശ്വര്യ, അശ്ലീല സന്ദേശം അയച്ചവരുടെ ഫോട്ടോയും അവർ അയച്ച സന്ദേശങ്ങളുടെ സ്ക്രീൻഷോട്ടുകളും തന്റെ യൂട്യൂബ് ചാനലിൽ പങ്കുവച്ച വീഡിയോയിലൂടെ വെളിപ്പെടുത്തി.
തന്റെ ബ്രാൻഡിൽ ഉണ്ടാക്കുന്ന സോപ്പിന്റെയും മറ്റു സൗന്ദര്യവർധക ഉൽപ്പന്നങ്ങളുടെയും വിവരങ്ങൾ പങ്കുവയ്ക്കുന്നതിനും വരുന്ന ഓര്‍ഡറുകള്‍ സ്വീകരിക്കുന്നതിനുമായി ഐശ്വര്യ വാട്ട്സ്ആപ്പ് നമ്പര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. എന്നാൽ അതിലൂടെ ചിലര്‍ തനിക്ക് അശ്ലീല സന്ദേശങ്ങള്‍ സ്ഥിരമായി അയച്ചു കൊണ്ടേയിരിക്കുകയാണെന്നാണ് നടി പറയുന്നത്. ആദ്യം ഇതിനെക്കുറിച്ച് സംസാരിക്കരുതെന്ന് കരുതിയിരുന്നു. പക്ഷേ ഇത് തന്റെ മകളെയും കൂടെ ബാധിക്കുന്നതിനാലാണ് ഇപ്പോള്‍ ഇങ്ങനെയൊരു വിഡിയോ ചെയ്യുന്നതെന്നും നടി വ്യക്തമാക്കി.
സോപ്പ് കച്ചവടം നടത്തിയാണ് ഐശ്വര്യ ഇപ്പോൾ ജീവിക്കുന്നത്. അതിനു വേണ്ടി വീടുതോറും കയറി ഇറങ്ങിയും ഓഡര്‍ എടുത്തും വില്‍പന നടത്തും. കച്ചവടത്തിന്റെ ഭാഗമായി ഓഡര്‍ ചെയ്യാന്‍ വേണ്ടി രണ്ട് ഫോണ്‍ നമ്പറുകള്‍ ഐശ്വര്യ കൊടുത്തിരുന്നു. സമൂഹമാധ്യമങ്ങളിലും ഫോൺ നമ്പർ നൽകിയിരുന്നു. രാവിലെ ആറ് മണി മുതല്‍ രാത്രി പത്ത് മണിവരെ അതിലേക്ക് വിളിച്ച് സോപ്പുകള്‍ക്ക് വേണ്ടി ഓർഡര്‍ ചെയ്യാം എന്ന് പ്രത്യേകം പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഈ ഫോണിലേക്ക് പതിനൊന്ന് മണിയ്ക്കു ശേഷം വരുന്ന കോളുകളും മെസേജുകളും തനിക്ക് ശല്യമായി മാറുകയാണെന്ന് പറയുകയാണ് നടി.
അശ്ലീല ഫോട്ടോസും മെസേജുകളും ആണ് പാതിരാത്രിയില്‍ ഈ രണ്ട് നമ്പറിലേക്കും വരുന്നത്. ‘വയസ്സ് ആയാലും ശരീരം ഇപ്പോഴും ചെറുപ്പമാണ്, അങ്ങോട്ട് വരട്ടെ’ എന്നൊക്കെ ചോദിച്ചുകൊണ്ടുള്ള മെസേജുകള്‍ക്ക് അതേ രീതിയിൽ തന്നെ തെറി പറഞ്ഞുകൊണ്ടാണ് ഐശ്വര്യ മറുപടി നല്‍കുന്നത്. സ്വകാര്യ ഭാഗങ്ങളുടെ ഫോട്ടോ എടുത്തും ചിലർ അയക്കുന്നുണ്ട്. അതെല്ലാം തെളിവ് സഹിതമാണ് ഐശ്വര്യ വിഡിയോയില്‍ കാണിക്കുന്നത്. സ്വന്തം യൂട്യൂബ് ചാനലായ മൾട്ടി മമ്മിയിൽ ആണ് തനിക്ക് നേരിടുന്ന ദുരനുഭവങ്ങളേക്കുറിച്ച് ഐശ്വര്യ തുറന്നടിച്ചത്
ഐശ്വര്യയുടെ വാക്കുകൾ ഇങ്ങനെയാണ്….
‘‘എനിക്ക് വേണമെങ്കില്‍ ഇത് സൈബര്‍ സെല്ലിലും പൊലീസും പരാതിയായി കൊടുക്കാം. പക്ഷേ എന്തിനാണ് ഇത്തരം കീടങ്ങള്‍ക്ക് വേണ്ടി അവരെ ബുദ്ധിമുട്ടിക്കുന്നത്. മകളോട് ചോദിച്ചപ്പോള്‍ ഒന്നും നോക്കാനില്ല, ഇതിനെക്കുറിച്ച് ഒരു അവബോധം നല്‍കിക്കൊണ്ട് വീഡിയോ ചെയ്യണം എന്ന് പറഞ്ഞു. ആ ധൈര്യം എനിക്കുണ്ടെന്നും അവൾക്കറിയാം. 52 വയസ്സ് ആയി എനിക്ക്. മകളെ കല്യാണം കഴിപ്പിച്ച് കൊടുത്ത് മുത്തശ്ശിയാവാന്‍ പോകുന്നു. ഈ എന്നോട് ഇങ്ങനെയാണെങ്കില്‍ നാട്ടിലെ പെണ്‍കുട്ടികളുടെ അവസ്ഥ എന്തായിരിക്കും. ഇത് വളരെ ഭീകരമായ അവസ്ഥയാണ്. ഇതിനൊരു അവസാനം വേണം. രാധാകൃഷ്ണന്‍ എന്നൊരാള്‍ രാത്രി 11 മണിക്കു ശേഷം പേഴ്‌സണലായി വീട്ടില്‍ വന്ന് സോപ്പ് കാണണമെന്ന് ആവശ്യപ്പെട്ടു. ഒരു സ്ത്രീ ഭര്‍ത്താവില്ലാതെ ഒറ്റയ്ക്ക് ജീവിക്കുന്നത് കാണുമ്പോള്‍ ഇങ്ങനെ ചോദിക്കുന്നവരെ ചെരുപ്പ് ഊരി അടിക്കണണം.
ഇത്തരം ശല്യം തുടരവെ ഒരു ദിവസം എനിക്ക് പാനിക് അറ്റാക്ക് ഉണ്ടായി. ഇതിന് ഒരു അവസാനം കാണണമെന്ന് എന്‍റെ മകള്‍ പറഞ്ഞത് അന്നായിരുന്നു. വീഡിയോയിലൂടെ നിങ്ങള്‍ എന്‍റെ വീട് മാത്രമേ കണ്ടിട്ടുള്ളൂ. എന്‍റെ പക്കലുള്ള രഹസ്യായുധം കണ്ടിട്ടില്ല. സെര്‍ബിയന്‍ ബ്ലഡ്ലൈന്‍ റോട്ട് വീലര്‍ നാലെണ്ണമാണ് എനിക്കൊപ്പമുള്ളത്. ഇങ്ങോട്ട് തപ്പിപ്പിടിച്ച് വന്നാല്‍ തിരിച്ചുപോക്ക് കഷ്ടമായിരിക്കും. ഒരു സ്ത്രീ തനിച്ച് താമസിച്ചാല്‍ നിങ്ങള്‍ എന്താണ് കരുതുന്നത്? ആര്‍ക്കും വന്നുപോകാമെന്നോ. അധ്വാനിച്ച് ജീവിക്കുന്ന സ്ത്രീയാണ് ഞാന്‍. എല്ലാ പുരുഷന്മാരെക്കുറിച്ചുമല്ല ഞാന്‍ പറയുന്നത്. മാന്യരായ ഒരുപാട് പുരുഷന്മാര്‍ എന്‍റെ കൈയില്‍ നിന്നും സോപ്പ് വാങ്ങാറുണ്ട്. പൊലീസിനെയോ സൈബര്‍ ക്രൈം വിഭാഗത്തെയോ സമീപിച്ചാല്‍ അത് വലിയ വാര്‍ത്താപ്രാധാന്യം നേടും. ചാനലുകള്‍ എങ്ങനെ എഡിറ്റ് ചെയ്ത് കാണിക്കുമെന്ന് പറയാനാവില്ല. അതുകൊണ്ടാണ് സ്വന്തം യുട്യൂബ് ചാനലിലൂടെ ഇത് പറയുന്നത്.’–ഐശ്വര്യ പറഞ്ഞു.
മലയാള സിനിമയിലെ മികച്ച യുവനായികമാരിൽ ഒരാളാണ് നിഖില വിമൽ. വളരെ കുറച്ചു സിനിമകളിലൂടെ തന്നെ മോളിവുഡിൽ തന്റേതായ ഇടം കണ്ടെത്താൻ നിഖിലയ്ക്ക് കഴിഞ്ഞു. മലയാളത്തിനു പുറമേ തമിഴിലും നിഖില സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
ഇപ്പോൾ ഇവരുടെ ഏറ്റവും പുതിയ സിനിമയായ അയൽവാശി റിലീസ് ആവാൻ പോവുകയാണ്. ഇപ്പോൾ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നിരവധി ചാനലുകൾക്ക് ആണ് താരം അഭിമുഖം നൽകുന്നത്. ഇപ്പോൾ ഇന്ത്യൻ സിനിമ ഗാലറിക്ക് താരം നൽകിയ അഭിമുഖത്തിൽ താരം പറയുന്ന വാക്കുകൾ ആണ് വലിയ രീതിയിൽ വിവാദമായി മാറിക്കൊണ്ടിരിക്കുന്നത്.
ഇപ്പോഴും വിവാഹ വീടുകളില്‍ പെണ്ണുങ്ങള്‍ക്ക് ഭക്ഷണം കൊടുക്കുന്നത് അടുക്കള ഭാഗത്താണ്. അതിനായി പ്രത്യേകം പന്തല്‍ സജ്ജികരിക്കും. ആണുങ്ങളൊക്കെ പുറത്ത് നിന്നും പെണ്ണുങ്ങളൊക്കെ അടുക്കള ഭാഗത്തിരുന്നും കഴിക്കും. ഇപ്പോഴും അതിനൊന്നും ഒരു മാറ്റവും വന്നിട്ടില്ല. ആണുങ്ങള്‍ പെണ്ണിന്റെ വീട്ടിലാണ് നിക്കാഹ് കഴിഞ്ഞാല്‍ താമസിക്കുന്നത്. പിന്നെ അവരെ പുതിയാപ്ല എന്നാണ് വിളിക്കുന്നത്. മരിക്കുന്നതുവരെ അവര്‍ പുതിയാപ്ലമാരായിരിക്കും. പുതിയാപ്ല എപ്പോള്‍ വന്നാലും വലിയ സല്‍ക്കാരമാണ് അവര്‍ക്കായി ഒരുക്കുന്നത്. മരിച്ചാല്‍ പോലും പുതിയാപ്ല മരിച്ചെന്നാണ് പറയുക നിഖില കൂട്ടിച്ചേര്‍ത്തു.
കോളേജ് കാലഘട്ടത്തിലാണ് മുസ്ലീം കല്ല്യാണത്തിനൊക്കെ പോയിട്ടുള്ളത് നിഖില വിമല്‍ പറയുന്നു. നാട്ടിലെ കല്യാണത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ തലേന്നത്തെ ചോറും മീന്‍കറിയുമൊക്കെയാണ് മനസില്‍ വരിക.നിഖില വിമൽ പറയുന്നു,നിരവധി വിവാദ വിഷയങ്ങളിൽ തന്റേതായ അഭിപ്രായങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്.
മലയാളി പ്രേക്ഷകരുടെ പ്രിയ യുവനടിയാണ് വിന്‍സി അലോഷ്യസ്. റിയാലിറ്റി ഷോയിലൂടെ ശ്രദ്ധ നേടിയ വിന്‍സി സിനിമയിലും സജീവമായി മാറുകയായിരുന്നു. വികൃതി, കനകം കാമിനി കലഹം, ഭീമന്റെ വഴി, ജനഗണമന, രേഖ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായി.
ഇപ്പോഴിതാ കരിയറിന്റെ തുടക്കകാലത്ത് നേരിടേണ്ടി വന്ന പ്രശ്‌നങ്ങളെക്കുറിച്ച് ഒരു അഭിമുഖത്തില്‍ വിന്‍സി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്.
‘സിനിമയില്‍ പിടിച്ചുനില്‍ക്കാന്‍ അഭിനയിക്കാനുള്ള കഴിവ് മാത്രം മതി എന്നാണ് ഞാന്‍ കരുതിയത്. പക്ഷെ അത് അങ്ങനെയല്ല എന്ന് വൈകാതെ തിരിച്ചറിഞ്ഞു. എന്റെ തടിയാണ് എല്ലാവര്‍ക്കും പ്രശ്നം. നടിയാകണമെങ്കില്‍ മെലിഞ്ഞിരിക്കണം എന്നൊരു നിയമം ഉള്ളത് പോലെ. തടി കാരണം ഞാന്‍ പുതിയകാലത്തിന് യോജിച്ച ആളല്ല എന്നൊക്കെയുള്ള വിമര്‍ശനം കേട്ടു. അതെന്തുകൊണ്ടാ അങ്ങനെ എന്ന് ആലോചിച്ചു. ആ പതിവ് മാറ്റിയെടുക്കണമെന്ന് ഉറപ്പിച്ചു.
അതിനിടയ്ക്ക് ജനഗണമനയിലേക്ക് വിളിച്ചു. തടി നോക്കണം ഫോട്ടോ അയക്കണം എന്ന് പറഞ്ഞു. അപ്പോഴാണ് സുപ്രിയ ചേച്ചി എന്റെ മാലാഖയായി വരുന്നത്. തടിയൊക്കെയുണ്ട് അതിനെന്താ ഈ കൂട്ടി നന്നായി അഭിനയിക്കും എന്ന് ചേച്ചി പറഞ്ഞു. അതോടെ ആ റോള്‍ ഓക്കെയായി. പിന്നെ ഭീമന്റെ വഴി, കനകം കാമിനി കലഹം, കരിക്ക് വെബ് സീരീസ്. ക്യാമറാപ്പേടി മാറുന്നത് കനകം കാമിനി കലഹത്തില്‍ വെച്ചാണ്. വിന്‍സി കൂട്ടിച്ചേര്‍ത്തു.
മോഹന്‍ലാലിനൊപ്പം അഭിനയിക്കുമ്പോള്‍ താന്‍ കംഫര്‍ട്ടിബിള്‍ അല്ലായിരുന്നുവെന്ന് ശോഭന. എന്നാല്‍ ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ അത് മാറി എന്നാണ് ശോഭന പറയുന്നത്. ‘മണിച്ചിത്രത്താഴ്’, ‘തേന്‍മാവിന്‍ കൊമ്പത്ത്’, ‘മിന്നാരം’ തുടങ്ങിയ ശോഭനയുടെ ഹിറ്റ് സിനിമകള്‍ എല്ലാം മോഹന്‍ലാലിനൊപ്പമാണ്.
”മോഹന്‍ലാല്‍ ഏകേദശം എന്റെ അതേ പ്രായമായിരുന്നു. ഞങ്ങള്‍ രണ്ട് പേരും കുട്ടികളെ പോലെയായിരുന്നു. ആദ്യം ചെയ്ത സിനിമകളിലൊന്നും ഞങ്ങള്‍ക്ക് വലിയ കംഫര്‍ട്ടില്ലായിരുന്നു. വ്യത്യസ്ത മനസ്സുള്ള രണ്ട് ചെറുപ്പക്കാര്‍ ഒരുമിച്ച് വര്‍ക്ക് ചെയ്യുന്നത് ആലോചിച്ച് നോക്കൂ.”
”പരസ്പരം അധികം സംസാരിക്കില്ലായിരുന്നു പക്ഷെ ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ കുഴപ്പമില്ലാതായി. കെട്ടിപ്പിടിക്കുന്ന ഒരു സീനില്‍ മൂക്കിള ഷര്‍ട്ടിലാക്കിയെന്ന് പറഞ്ഞ് മോഹന്‍ലാല്‍ കളിയാക്കുമായിരുന്നു. മൂക്കിളയില്ല ഗ്ലിസറിനാണെന്ന് എത്ര പറഞ്ഞിട്ടും മനസ്സിലായില്ല.
ഇപ്പോഴും അത് പറഞ്ഞ് കളിയാക്കും എന്നാണ് ശോഭന സിനെ ഉലകത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.
നിലവില്‍ സിനിമയില്‍ അത്ര സജീവമല്ലെങ്കിലും ഒരുപാട് ആരാധകരുള്ള താരമാണ് ശോഭന. കരിയറില്‍ തിളങ്ങി നിന്ന കാലത്ത് താരം സിനിമ വിട്ട് നൃത്തത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു.
‘വരനെ ആവശ്യമുണ്ട്’ എന്ന സിനിമയിലാണ് ഒടുവില്‍ താരം പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ നൃത്തത്തില്‍ തന്നെയാണ് താരം കൂടുതല്‍ സജീവം. പൊതുചടങ്ങുകളിലും താരം പ്രത്യക്ഷപ്പെടാറില്ല. എന്നാല്‍ ‘പൊന്നിയിന്‍ സെല്‍വന്‍ 2’ ചിത്രത്തിന്റെ ലോഞ്ച് ചടങ്ങില്‍ ശോഭന എത്തിയിരുന്നു.
തന്റെ സൗന്ദര്യം കൊണ്ട് ലോകത്തെ മുഴുവൻ കീഴടക്കി ലോക സുന്ദരി ആയ താരമാണ് ഐശ്വര്യ റായ്. വിദ്യാഭ്യാസ കാലത്ത് തന്നെ മോഡലിംഗ് ചെയ്താണ് കലാരംഗത്തെ ഐശ്വര്യ റായ്‌യുടെ തുടക്കം. 1994ല്‍ ഫെമിന മിസ് ഇന്‍ഡ്യ മത്സരത്തില്‍ രണ്ടാം സ്ഥാനത്ത് എത്തിയ ഐശ്വര്യ റായ് മിസ് ഇന്‍ഡ്യാ വേള്‍ഡ് ആയി തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് ലോക സുന്ദരിപ്പട്ടം ചൂടി ഐശ്വര്യ റായ് ഇന്‍ഡ്യയുടെ അഭിമാനമായി മാറി. ശേഷം മോഡലിംഗില്‍ സജീവമായ ഐശ്വര്യ റായ് വൈകാതെ സര്‍വകലകളുടെയും സംഗമമായ സിനിമയിലേക്കും എത്തുകയായിരുന്നു. സിനിമയിൽ സജീവമായതിനു പിന്നലെയാണ് താരം അഭിഷേക് ബച്ചനെ വിവാഹ കഴിക്കുന്നത്. ഇവർക്ക് ആരാധ്യ എന്നൊരു മകൾ കൂടിയുണ്ട്.
ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും കൂടുതൽ ആരാധകരുള്ള താരദമ്പതികളാണ് ഐശ്വര്യ റായിയും അഭിഷേക് ബച്ചനും എന്നു പറയേണ്ടി വരും. പതിനഞ്ച് വർഷത്തോളം ആയി ഇരുവരും ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയിട്ട്. ഫാമിലി ടൈം ഏറ്റവും കൂടുതൽ കണ്ടെത്തുന്ന താരദമ്പതികൾ എന്നതിലുപരി മകളുമായി യാത്രകൾ ചെയ്യാൻ ഇഷ്ടപ്പെടുന്ന ആളുകൾ കൂടിയാണ് ഇരുവരും.
ഇപ്പോഴിതാ താരദമ്പതികൾ വേർപ്പിരിയാൻ പോകുന്നു എന്ന തരത്തിലുള്ള വാർത്തകളാണ് ബോളിവുഡിൽ നിന്നും പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്. അതിന് കാരണമായി ചൂണ്ടി കാണിക്കുന്നതാകട്ടെ നിത മുകേഷ് അംബാനി കൾച്ചറൽ സെന്റർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ ഐശ്വര്യയ്ക്കും മകൾ ആരാധ്യയ്ക്കുമൊപ്പം അഭിഷേക് എത്തിയില്ലെന്നതാണ്.
കൾച്ചറൽ സെന്ററിന്റെ ഉദ്ഘാടനത്തിന്റെ രണ്ടാം ദിവസമാണ് മകൾ ആരാധ്യ ബച്ചനൊപ്പം ഐശ്വര്യ ബച്ചൻ എത്തിയത്. പക്ഷെ പരിപാടിയിൽ നിന്ന് അഭിഷേക് വിട്ടുനിന്നത് ഇരുവരും തമ്മിൽ പിരിഞ്ഞതിന്റെ ലക്ഷണമായാണ് പാപ്പരാസികൾ ചൂണ്ടി കാണിക്കുന്നത്. അതേസമയം അമ്മായിയമ്മ ജയാ ബച്ചൻ, ഭർത്താവിന്റെ സഹോദരി ശ്വേത ബച്ചൻ എന്നിവരുമായുള്ള ചില പ്രശ്നങ്ങൾ കാരണം ഐശ്വര്യ അഭിഷേകുമായി വേർപിരിഞ്ഞ് ആരാധ്യയേയും കൂട്ടി മറ്റൊരു സ്ഥലത്താണ് താമസിക്കുകയാണെന്ന റിപ്പോർട്ടുകളും അടുത്തിടെ പുറത്ത് വന്നിരുന്നു.
അതേസമയം ഇതെല്ലാം വെറും ഗോസിപ്പുകൾ മാത്രമാണെന്ന് താരങ്ങളുമായി അടുപ്പമുള്ളവർ പറയുന്നു. ഐശ്വര്യയുടേയും ആരാധ്യയുടേയും ചിത്രം പങ്കിട്ട് എനിക്ക് പ്രിയപ്പെട്ടവരെന്ന് ഒരാൾ തലക്കെട്ട് നൽകിയപ്പോൾ എനിക്കും ഏറെ പ്രിയപ്പെട്ടവരാണ് ഐശ്വര്യയും ആരാധ്യയുമെന്നും അഭിഷേക് കുറിച്ചു. നേരത്തെ വോഗിന് നൽകിയ അഭിമുഖത്തിൽ ഐശ്വര്യ റായിയും അഭിഷേക് ബച്ചനും തമ്മിലുള്ള വിവാഹ ബന്ധത്തിൽ വഴക്കുണ്ടാകാറുണ്ടോയെന്ന് ചോദിച്ചപ്പോൾ തങ്ങൾ എല്ലാ ദിവസവും വഴക്കിടാറുണ്ടെന്നായിരുന്നു ഐശ്വര്യയുടെ മറുപടി. വഴക്കുകളല്ല വിയോജിപ്പുകൾ മാത്രമാണെന്നാണ് അഭിഷേക് പറഞ്ഞത്.
പ്രേംനസീർ ആദ്യമായി സംവിധാനം ചെയ്യാനിരുന്ന ചിത്രത്തിൽ മോഹൻലാലിനെ നായകനാക്കാൻ ആഗ്രഹിച്ചിരുന്നുവെന്നും അദ്ദേഹത്തിന് അതിൽ താൽപര്യമില്ലായിരുന്നുവെന്നും ശ്രീനിവാസൻ പറഞ്ഞിരുന്നു. സമീപകാലത്ത് ഒരു വേദിയിൽ മോഹൻലാൽ ചുംബിച്ചതിനെക്കുറിച്ച് ചോദിച്ചപ്പോൾ ‘മോഹൻലാൽ കംപ്ലീറ്റ് ആക്ടർ ആണെന്ന് മനസിലായെന്നായിരുന്നു’ ശ്രീനിവാസന്റെ പ്രതികരണം. ഏറെ ചർച്ചകൾക്ക് വഴിവെച്ച ഈ സംഭാഷണത്തെക്കുറിച്ച് പ്രതികരിക്കുകയാണ് പ്രിയദർശൻ
സിനിമകളിലേപ്പോലെ ജീവിതത്തിലും സംഭാഷണങ്ങളിൽ ആക്ഷേപഹാസ്യം പ്രയോഗിക്കുന്നയാളാണ് ശ്രീനിവാസൻ. അഭിമുഖങ്ങളിലെ ഇത്തരം നർമ്മ മുഹൂർത്തങ്ങൾ പ്രേക്ഷകർ ഏറെ ആഘോഷിക്കാറുമുണ്ട്. എന്നാൽ അടുത്തിടെ നടൻ മോഹൻലാലിനേക്കുറിച്ച് ശ്രീനിവാസൻ നടത്തിയ ചില പ്രസ്താവനകൾ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു.
“രണ്ടു പേരും എന്റെ പ്രിയ സുഹൃത്തുക്കളാണ്. എന്റെ പുതിയ ചിത്രം കൊറോണ പേപ്പേഴ്സിൽ ഒരു സംഭാഷണമുണ്ട്. മറക്കുക എന്നത് മാനുഷികമാണ്, പൊറുക്കുക എന്നത് ദൈവികവും എന്ന്. മനുഷ്യർ അത് ചെയ്യണമെന്നാണ് എന്റെ പക്ഷം. എന്താണ് ഇതിന് കാരണമെന്ന് എനിക്കറിയില്ല. അദ്ദേഹത്തിന്റെ അനാരോഗ്യം കാരണം എന്തെങ്കിലും പറഞ്ഞു പോകുന്നതായിരിക്കാം.
എനിക്കറിയില്ല! ഈ പ്രശ്നത്തിനു പിന്നിലുള്ള യഥാർഥ കാരണം അറിയാതെ ഞാൻ അതിൽ അഭിപ്രായം പറയുന്നത് ശരിയല്ല. സത്യൻ അന്തിക്കാടിനും ഇതിനെക്കുറിച്ച് ആശയക്കുഴപ്പമുണ്ട്. ഞങ്ങൾ ഇതേക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. ശ്രീനി എന്താണ് ഇങ്ങനെ പറയുന്നതെന്ന് ഞങ്ങൾക്ക് അറിയില്ല. ഏറെ വിചിത്രമായി തോന്നുന്നു.
ഇത്തരം പ്രസ്താവനകളോട് മോഹൻലാൽ ഒരിക്കൽ പോലും പ്രതികരിച്ചിട്ടില്ല. അതാണ് ഇതിലെ നല്ല വശമായി ഞാൻ കാണുന്നത്. എന്താണ് പറയുക എന്നായിരിക്കും അദ്ദേഹം ചിന്തിച്ചിരിക്കുക. ശ്രീനിവാസന് അങ്ങനെ തോന്നിയിരിക്കാം. അതുകൊണ്ടാവാം പറഞ്ഞത് എന്നായിരിക്കും അദ്ദേഹം കരുതിയിട്ടുണ്ടാവുക. മോഹൻലാലിന് ശ്രീനിവാസനെ അറിയാം,” ട്രേഡ് അനലിസ്റ്റ് ശ്രീധർ പിള്ളയ്ക്ക് നൽകിയ അഭിമുഖത്തിൽ പ്രിയദർശൻ പറഞ്ഞു.