Obituary

ന്യൂസ് ഡെസ്ക് മലയാളം യുകെ

ബ്രിട്ടനിലേയ്ക്ക് മലയാളി കുടിയേറ്റത്തിൻെറ തുടക്കത്തിൽ തന്നെ യുകെയിലെത്തിയ പാലാ കടപ്ലാമറ്റം സിറിയക് അഗസ്റ്റിൻ (70) അന്തരിച്ചു. എഡിങ്ടൺ മലയാളി അസോസിയേഷൻ മുൻ പ്രസിഡന്റ് ജെറി സിറിയക്കിന്റ പിതാവാണ് .

കുടുംബത്തോടൊപ്പം യുകെയിലായിരുന്ന സിറിയക് ചേട്ടൻ ചികിത്സയുടെ ഭാഗമായാണ് കേരളത്തിൽ വന്നത് . സിറിയക് ചേട്ടൻെറ ഭാര്യ ആനി സിറിയക് ബിർമിംങ്ഹാം ഗുഡ്ഹോപ്പ് ഹോസ്പിറ്റലിൽ സ്റ്റാഫ് നേഴ്സ് ആണ് . മക്കൾ ജിതേഷ്‌, ജിയാൻ, ജെറി. മരുമക്കൾ : റിറ്റി, നീതു, ഷാരോൺ

മൃതസംസ്‌കാര ശുശ്രുഷകൾ ഇന്ന് (1/09/21) രാവിലെ 11 -ന് ഭവനത്തിൽ നിന്നും ആരംഭിച്ച് പാലാ കടപ്ലാമറ്റം സെൻ്റ്. മേരീസ് ദേവാലയത്തിൽ .

സിറിയക് അഗസ്റ്റിൻെറ നിര്യാണത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ചാത്തം (കെന്റ്) : ലൂട്ടൺ റോഡ് ചാത്തം കെന്റ് ME4 5BH ൽ താമസിക്കുന്ന വിജയമ്മ പിള്ള (76) 2021 ആഗസ്റ്റ് 28 ന് കെന്റിലെ മെഡ്‌വേ ആശുപത്രിയിൽ വച്ച് അന്തരിച്ചു.

ശ്രീമതി വിജയമ്മ പിള്ള മൂത്ത മകൾ അനിതാ ബാലഗോപാലിനൊപ്പമായിരുന്നു താമസം.

വിജയമ്മ പിള്ളയുടെ മക്കൾ അനിതാ ബാലഗോപാൽ, റീന പ്രേംകുമാർ; മരുമക്കള്‍ ബാലഗോപാൽ, പ്രേംകുമാർ; പേരക്കുട്ടിക്കള്‍ അഖിൽ ബാലഗോപാൽ, ലക്ഷ്മി ബാലഗോപാൽ, ഗോകുൽ പ്രേംകുമാർ, ഗോപിക പ്രേംകുമാർ, ഗൗരി പ്രേംകുമാർ.

ഇടവ മാന്തറ വാറുകിഴകത്തിൽ വീട്ടിൽ വാസു പിള്ളയുടെയും ഭാർഗവി അമ്മയുടെയും മകളാണ് ശ്രീമതി വിജയമ്മ പിള്ള.

ശ്രീമതി വിജയമ്മ പിള്ളയുടെ ഭർത്താവ് മാധവൻ പിള്ള ഈ വർഷം ജനുവരിയിൽ അന്തരിച്ചിരുന്നു.

വിജയമ്മ പിള്ളയുടെ നിര്യാണത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ഓക്സ്ഫോർഡ്: യുകെയിലെ ഓക്സ്ഫോർഡിൽ താമസിക്കുന്ന മലയാളിയായ മൈക്കിൾ കുര്യന്റെ പിതാവ് പുള്ളോലിൽ കുര്യൻ  ഇന്ന് നാട്ടിൽ നിര്യാതനായി. 98 വയസ്സാണ് പ്രായം. കാസർഗോഡ്  ജില്ലയിലെ ചിറ്റാരിക്കൽ, മണ്ഡപം ആണ് സ്വദേശം. ഇന്ന് വൈകീട്ട് 9:30 ന് (ഇന്ത്യൻ സമയം) ആണ് മരണം സംഭവിച്ചത്. വാർദ്ധക്യ സഹജമായ അസുഖം ഉണ്ടായിരുന്നു.

പിതാവിന്റെ രോഗവിവരം അറിഞ്ഞു മൈക്കിൾ കുര്യൻ ഇന്നലെ നാട്ടിൽ എത്തിയിരുന്നു. സംസ്ക്കാര ചടങ്ങുകൾ നാളെ സെന്റ്ന ജോസഫ് പള്ളിയിൽ മൂന്ന് മണിക്ക് നടത്തപ്പെടുന്നു.

ഏഴ് മക്കളാണ് പരേതനുള്ളത്. ഓക്സ്ഫോർഡിൽ താമസിക്കുന്ന മൈക്കിൾ കുര്യനെ കൂടാതെ ജോസ് കുര്യൻ, മാത്യു കുര്യൻ, ജോസഫ് കുര്യൻ, തോമസ് കുര്യൻ, സിസ്റ്റർ ആനി (റാഞ്ചി ), റോസമ്മ സാബു എന്നിവർ.

 

 

 

യുകെ മലയാളികളുടെ മാതാവ് കത്രിക്കുട്ടി ജോൺ മാളിയേക്കൽ (86 ) നിര്യാതയായി. കേരളത്തിൽ തൊടുപുഴ മുതലക്കോടം ആണ് സ്വദേശം. മക്കളായ സോണി ജോണും ഭാര്യ സിജിയും മകളായ മോളി സിബിയും ഭർത്താവ് സിബി ജോണും സ്റ്റോക്ക് ഓൺ ട്രെൻഡ് നിവാസികളാണ്. മറ്റൊരു മകനായ ജോൺസൺ ജോൺ ബർമിംഗ്ഹാമിലാണ് താമസിക്കുന്നത്. പരേതയുടെ 9 മക്കളിൽ ഒരാൾ വൈദികനാണ്.

യുകെ മലയാളികളായ സോണിയുടെയും മോളിയുടെയും ജോൺസൻെറയും മാതാവിൻറെ നിര്യാണത്തിൽ മലയാളം യുകെയുടെ അനുശോചനം അറിയിക്കുന്നു.

സിനിമാ നിർമ്മാതാവായി പേരെടുത്തെങ്കിലും നൗഷാദിന്റെ കഴിവും നൈപുണ്യവും പാചകത്തിലായിരുന്നു. ‘ബിഗ് നൗഷാദ്’ എന്ന പേര് കേരളത്തിന് പുറമെ ലോകത്തിന്റെ തന്നെ പലഭാഗത്തും പ്രശസ്തവുമായിരുന്നു. ടെലിവിഷൻ ചാനലുകളിലൂടെ സൗമ്യമായ പുഞ്ചിരിയും ലാളിത്യമാർന്ന അവതരണ ശൈലിയുമായി എത്തിയിരുന്ന നൗഷാദിനെ ആരാധകർക്ക് മറക്കാനുമാകില്ല.

അദ്ദേഹത്തിന്റെ അകാലത്തിലുള്ള വിയോഗം ഏറെ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്. കുറച്ച് കാലമായി തിരുവല്ലയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു നൗഷാദ്. ഇതിനിടെയാണ് ഭാര്യ ഷീബ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്.

രോഗങ്ങളോട് പൊരുതികൊണ്ടിരിക്കുന്ന നൗഷാദിനെ തേടിയെത്തിയ പ്രിയതമയുടെ വിയോഗം വലിയ ഷോക്കായി മാറുകയായിരുന്നു. ഷീബയുടെ മരണം അദ്ദേഹത്തെ വല്ലാതെ തളർത്തി. മൃതദേഹം നൗഷാദിനെ കാണിച്ചത് ഐസിയുവിൽ എത്തിച്ചായിരുന്നു. ഭാര്യയുടെ വിയോഗത്തിന് പിന്നാലെ രണ്ടാഴ്ചകൾക്കു ശേഷം അദ്ദേഹവും മരണത്തിന് കീഴടങ്ങിയതോടെ ഏക മകൾ നഷ്‌വ തനിച്ചായിരിക്കുകയാണ്.

പതിമൂന്ന് വയസ്സുകാരിയാണ് നഷ്‌വ. മാതാവിന്റെ മരണം നൽകിയ മാനസികാഘാതത്തിൽ നിന്നും മോചിതയാകും മുന്നെയാണ് പിതാവ് തിരികെ വരുമെന്ന പ്രതീക്ഷകളും അസ്തമിച്ചിരിക്കുന്നത്. നഷ്വയെ തനിച്ചാക്കി നൗഷാദും യാത്രയായി.

തിരുവല്ലയിൽ കേറ്ററിങ് സർവീസ് നടത്തിയിരുന്ന പിതാവാണ് നൗഷാദിന്റെ ആദ്യഗുരു. പിന്നീട് പാചകത്തിൽ അതീവ തൽപരനായ നൗഷാദ് ഹോട്ടൽ മാനേജ്‌മെന്റ് പഠനം പൂർത്തിയാക്കിയ ശേഷം കാറ്ററിങ് മേഖലയിൽ ഒരുപാട് വ്യത്യസ്തതകൾ തുറന്നുവെച്ചു. ‘നൗഷാദ് ദ ബിഗ് ഷെഫ്’ എന്ന റസ്റ്റോറന്റ് ശൃംഘല തുടങ്ങിയതോടെയാണ് അദ്ദേഹം അതിപ്രശസ്തനായത്. ഒട്ടനവധി പാചക പരിപാടികളിൽ അവതാരകനായെത്തുകയും ചെയ്തു.

പാചകത്തോടൊപ്പം സിനിമയോടും വലിയ താൽപര്യമുണ്ടായിരുന്ന നൗഷാദിന് സിനിമാലോകത്തേക്കുള്ള വഴി തുറന്നത് ബ്ലെസിയാണ്. സംവിധായകനോടുള്ള സൗഹൃദമാണ് അദ്ദേഹത്തെ നിർമ്മാതാവാക്കിയത്. മമ്മൂട്ടിയെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്ത കാഴ്ചയുടെ സഹനിർമാതാവായാണ് നൗഷാദ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് ചട്ടമ്പിനാട്, ബെസ്റ്റ് ആക്ടർ, ലയൺ, പയ്യൻസ്, സ്പാനിഷ് മസാല തുടങ്ങിയ ചിത്രങ്ങൾ നിർമിച്ചു.

പ്രമുഖ പാചക വിദഗ്‌ദ്ധനും ചലച്ചിത്ര നിർമാതാവുമായ നൗഷാദ് (55) അന്തരിച്ചു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. പ്രമുഖ കേറ്ററിങ്, റസ്റ്ററന്റ് ശൃംഖലയായ ‘നൗഷാദ് ദ് ബിഗ് ഷെഫി’ന്റെ ഉടമയാണ്. കാഴ്‌ച, ചട്ടമ്പിനാട്, ബെസ്റ്റ് ആക്ടർ, ലയൺ, പയ്യൻസ്, സ്പാനിഷ് മസാല തുടങ്ങി നിരവധി ചിത്രങ്ങളുടെ നിർമ്മാതാവാണ് നൗഷാദ്.

വിദേശത്തടക്കഗം പ്രസിദ്ധമായിരുന്നു നൗഷാദ് കേറ്ററിംഗ്. ടെലിവിഷൻ പാചകപരിപാടികളിലൂടെയും അദ്ദേഹം ശ്രദ്ധേയനായിരുന്നു. സ്കൂളിലും കോളജിലും സഹപാഠിയായിരുന്ന സംവിധായകൻ ബ്ലെസിയുടെ ആദ്യ ചിത്രമായ കാഴ്ച നിർമ്മിച്ചുകൊണ്ടായിരുന്നു ചലച്ചിത്ര നിർമാതാവെന്ന നിലയിലുള്ള തുടക്കം. രണ്ടാഴ്‌ച മുമ്പായിരുന്നു ഭാര്യയുടെ മരണം. ഇത് നൗഷാദിനെ മാനസികമായും ശാരീരികമായും കൂടുതൽ തളർത്തിയിരുന്നതായി സുഹൃത്തുക്കൾ പറഞ്ഞു.

 

ലെസ്റ്റർ (യുകെ ) കിടങ്ങൂർ കുമ്പുക്കൽ പരേതനായ കെ എം കുരുവിളയുടെ ഭാര്യ യൂകെയിലെ ലെസ്റ്ററിൽ നിര്യാതയായ മറിയാമ്മ കുരുവിള (87) യുടെ പൊതുദർശന ശുശ്രൂഷ (Wake Service) 26/08/21 വ്യാഴാഴ്ച രാവിലെ പതിനൊന്നു മണിക്ക് ലെസ്റ്ററിലെ മദർ ഓഫ് ഗോഡ് ദേവാലയത്തിൽ നടത്തപ്പെടുന്നു. ദിവ്യ ബലിയ്ക്കും ശുശ്രൂഷകൾക്കും ശേഷം അന്നേദിവസം 1.30 PM വരെ ഭൗതിക ശരീരം പൊതു ദർശനത്തിനുള്ള സൗകര്യവും ഉണ്ടായിരിക്കുന്നതാണ്.

ശുശ്രൂഷകൾക്ക് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ ക്നാനായ മിഷൻ വികാരി ജനറൽ മോൺസിഞ്ഞോർ ഫാദർ സജി മലയിൽ പുത്തൻപുരയിൽ, ലെസ്റ്റർ മദർ ഓഫ് ഗോഡ്, സീറോമലബാർ സെന്റ് അൽഫോൻസാ മിഷൻ പള്ളി വികാരിയുമായ മോൺസിഞ്ഞോർ ഫാദർ ജോർജ്ജ് തോമസ് ചേലക്കൽ,യുകെ സെൻ ജൂഡ് ക്നാനായ മിഷൻ ചുമതലയുള്ള ഫാദർ ജിൻസ് കണ്ടക്കാട്ട്, ക്രൈസ്റ്റ് ദ കിംഗ് ക്നാനായ മിഷൻ വികാരി ഫാദർ സഞ്ജു കൊച്ചുപറമ്പിൽ എന്നിവർ കാർമികത്വം വഹിക്കുന്നതുമാണ്. ഭൗതികശരീരം 30/08/21 തിങ്കളാഴ്ച 3PM ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം പരേതയുടെ ഇടവക ദേവാലയമായ കൂടല്ലൂർ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ സംസ്കരിക്കുന്നതുമാണ്. പരേത കൂടല്ലൂർ എറികാട്ട് കുടുംബാംഗമാണ്.

മക്കൾ :കെ കെ മാത്യു, എൽസി, പരേതരായ (ആൻസി,മോളി ),ടോമി കുമ്പുക്കൽ( ലെസ്റ്റർ ), ബിജു കുമ്പുക്കൽ (ബെർമിങ്ഹാം ),അജി കുമ്പുക്കൽ (ബോൾട്ടൺ ), ലിസി (സ്റ്റോക്ക് ഓൺ ട്രെൻഡ് ),രാജി (ലെസ്റ്റർ ). മരുമക്കൾ :മേരി കുന്ന ശ്ശേരിൽ (ഏറ്റുമാനൂർ) സിറിൽ തേക്കുംകാട്ടിൽ (ഞീഴൂർ ) തങ്കച്ചൻ വാണിയം പറമ്പിൽ (ഇറ്റലി ) തോമാച്ചൻ പള്ളിക്കൽ (സ്വിറ്റ്സർലൻഡ് ) ഷൈനി പാറയിൽ ലെസ്റ്റർ ), സണ്ണി കോനേത്ത് (സ്റ്റോക്ക് ഓൺ ട്രെൻഡ് ) ലാലി അറയ്ക്കകുന്നേൽ (ബർമിംഗ്ഹാം ), സിൽവി വരകുകാല ചിറയിൽ (ബോൾട്ടൺ ) വിനോദ് ഒറ്റപ്ലാക്കൽ (ലെസ്റ്റർ )

ലെസ്റ്റർ കേരള കമ്മ്യൂണിറ്റി പ്രസിഡന്റും പ്രമുഖ സോളിസിറ്ററും ആയ ലൂയിസ് കെന്നഡിയുടെ ഭാര്യാപിതാവ് പ്രൊഫസർ എം. വി അഗസ്റ്റിൻ നിര്യാതനായി. കേരളത്തിൽ കൊച്ചി പള്ളുരുത്തിയിലാണ് വീട്. ഭാര്യ ഷീല അഗസ്റ്റിൻ . ഏകമകൾ ഹണി റോസ്. മൃതസംസ്കാരം ഇരുപത്തിരണ്ടാം തീയതി ഞായറാഴ്ച സെൻറ് തോമസ് മൂർ പള്ളിയിൽ വച്ച് നടത്തപ്പെട്ടു.

തൃപ്പൂണിത്തറ ഗവൺമെൻറ് കോളേജിലെ കൊമേഴ്സ് വിഭാഗം അധ്യാപകനായിരുന്ന അഗസ്റ്റിൻ സാർ കേരളമൊട്ടാകെ വൻ ശിഷ്യസമ്പത്തിന് ഉടമയായിരുന്നു. വിരമിച്ചശേഷം ഇടക്കൊച്ചി അക്വിനാസ് കോളേജിലെ വിദൂരവിദ്യാഭ്യാസ കോ-ഓർഡിനേറ്ററായി പ്രവർത്തിച്ചുവരികയായിരുന്നു.

പ്രശസ്ത തെന്നിന്ത്യൻ താരം ചിത്ര അന്തരിച്ചു.ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. മലയാളം,തമിഴ്, തെലുങ്ക്,കന്നട ഭാഷകളിലായി നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചു.1965 ഫെബ്രുവരി 25ന് കൊച്ചിയിലായിരുന്ന് ജനനം.1983ൽ പുറത്തിറങ്ങിയ ‘ആട്ടക്കലാശം എന്ന ചിത്രത്തിലൂടെ മലയാളത്തിൽ ശ്രദ്ധേയയായി.അമരം,ഒരു വടക്കൻ വീരഗാഥ,ദേവാസുരം,പഞ്ചാഗ്നി, നാടോടി,അദ്വൈതം,അമ്മയാണെ സത്യം,ഏകലവ്യൻ തുടങ്ങിയ സിനിമകൾ ഏറെ ശ്രദ്ധിക്കപ്പെട്ടു.

സ്റ്റോക്ക് ഓൺ ട്രെൻറ്റ്: സ്റ്റോക്ക് ഓൺ ട്രെന്റിൽ താമസിക്കുന്ന മലയാളിയായ ടെലീന റോബിന്റെ പിതാവ് കറുകപ്പിള്ളി കാനവെളിയിൽ കുരുവിള അലക്സാണ്ടർ  (82)  ഇന്ന് വെളുപ്പിന് (18/8/2021) നാട്ടിൽ നിര്യാതനായി.

സംസ്കാര ശുശ്രൂഷകൾ ശനിയാഴ്ച ((21/08/2021) വൈകീട്ട് 4 മണിക്ക് (ഇന്ത്യൻ സമയം)  പറവൂരുള്ള സെന്റ് ജോൺസ് ബാപ്റ്റിസ്റ്റ് പള്ളി സെമിത്തേരിയിൽ നടത്തപ്പെടുന്നു.

പിതാവിന്റെ നിര്യാണത്തിൽ ദുഃഖാർത്ഥരായിരിക്കുന്ന ടെലിനയുടെ കുടുംബാംഗങ്ങൾക്കും ബന്ധുമിത്രാദികളെയും മലയാളം യുകെ യുകെയുടെ അനുശോചനം അറിയിക്കുകയും ചെയ്യുന്നു.

RECENT POSTS
Copyright © . All rights reserved