Obituary

കുറവിലങ്ങാട് പള്ളിയിലെ ആർച്ച് പ്രീസ്റ്റ്   റവ.ഡോ. അഗസ്റ്റിൻ കൂട്ടിയാനിയുടെ സഹോദരി മെറീന ഷാജി (43) അന്തരിച്ചു. സംസ്കാര ശുശ്രൂഷകൾ ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് വീട്ടിൽ ആരംഭിക്കുകയും തുടർന്ന് അന്ത്യകർമ്മങ്ങൾ കോണ്ടാട് സെന്റ് സെബാസ്റ്റ്യൻസ് ഇടവകപള്ളിയിൽ നടത്തപ്പെടുകയും ചെയ്യും. ഞായറാഴ്ച രാവിലെ 9 മണിക്ക് വീട്ടിൽ പൊതുദർശനത്തിന് സൗകര്യമുണ്ടായിരിക്കും.

മെറീന ഷാജിയുടെ വിയോഗത്തിൽ മലയാളം യുകെ ന്യൂസിൻെറ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

[ot-video][/ot-video]

ബെൽഫാസ്റ്: കൊറോണയുടെ വകഭേദം പടർന്നതോടെ മരണപ്പെടുന്ന മലയാളികളുടെ എണ്ണവും വർദ്ധിക്കുന്നു. കഴിഞ്ഞ കുറെ വര്‍ഷമായി ശാരീരിക അസ്വാസ്ഥ്യം ഉണ്ടായിരുന്ന ബല്‍ഫാസ്റ്റിലെ സോജന്‍ എന്ന മലയാളിയാണ് ഇന്നലെ രാവിലെ പത്തരയോടെ വിടപറഞ്ഞത്. അസുഖ ബാധിതനായിരുന്ന സോജൻ ചികിത്സയിൽ ഇരിക്കെ കഴിഞ്ഞ ദിവസം വീട്ടിലേക്ക് തിരികെ കൊണ്ടുവന്നിരുന്നു. എന്നാൽ കോവിഡ് ആണോ മരണ കാരണം എന്ന് വ്യക്തമല്ല.

ബെല്‍ഫാസ്റ്റില്‍ ഫിനഗേ എന്ന സ്ഥലത്താണ് സോജനും ഭാര്യ ലൂസിനയും കുടുംബവും താമസിക്കുന്നത്. ഇദ്ദേഹത്തിന് രണ്ടു ആണ്‍മക്കള്‍ ആണ് ഉള്ളത്. മൂത്തയാള്‍ തേജസ് കാനഡയില്‍ കുടുംബത്തോടൊപ്പം സ്ഥിര താമസമാക്കിയിരിക്കുകയാണ്. ഇളയ മകന്‍ ശ്രേയസ് യൂണിവേഴ്‌സിറ്റിയില്‍ ഗവേഷക വിദ്യാര്‍ത്ഥിയാണ്.

കുടുംബത്തിന് പ്രാദേശിക മലയാളി സമൂഹം ആവശ്യമായ സഹായവുമായി കൂടെയുണ്ട്. സംസ്‌കാരം സംബന്ധിച്ച വിവരങ്ങൾ തീരുമാനം ആയിട്ടില്ല.

സോജന്റെ നിര്യാണത്തിൽ മലയാളം യുകെയുടെ ആദരാഞ്ജലികൾ.

 

മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന കെ.കെ രാമചന്ദ്രന്‍ മാസ്റ്റര്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു അന്ത്യം. 78 വയസ്സായിരുന്നു. കോഴിക്കോട് കക്കോടിയിലെ മകന്റെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം.

ജില്ലയുടെ രൂപീകരണ കാലം മുതല്‍ വയനാട് കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചിരുന്ന രാമചന്ദ്രന്‍ മാസ്റ്റര്‍ പൊതുജീവിതം അവസാനിപ്പിച്ച ശേഷം വിശ്രമജീവിതം നയിച്ചത് കോഴിക്കോടായിരുന്നു. കോഴിക്കോട് കക്കോടിയിലെ മകന്റെ വീട്ടില്‍ വെച്ച് കുഴഞ്ഞുവീഴുകയായിരുന്നു.

മൃതദേഹം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ബത്തേരിയില്‍ നിന്നും കല്‍പ്പറ്റയില്‍ നിന്നുമായി ആറു തവണ എം.എല്‍.എ ആയിട്ടുണ്ട്. ആന്റണി, ഉമ്മന്‍ ചാണ്ടി മന്ത്രിസഭകളില്‍ അംഗമായിരുന്നു. 1991 മുതല്‍ തുടര്‍ച്ചയായി മൂന്നു തവണ കല്പറ്റ മണ്ഡലത്തില്‍ നിന്ന് വിജയിച്ചു.

1995-96 കാലത്ത് എ.കെ ആന്റണി മന്ത്രിസഭയില്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രിയായിരുന്നു. 2004 ല്‍ ആന്റണി രാജിവച്ച ശേഷം വന്ന ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ ആരോഗ്യ വകുപ്പും അദ്ദേഹം കൈകാര്യം ചെയ്തു. 2011 ല്‍ അദ്ദേഹത്തെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി. കോഴിക്കോട് ഡിസിസി സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

തിരുവനന്തപുരം- പ്രശസ്ത കവിയും ചലച്ചിത്ര ഗാനരചയിതാവുമായ അനിൽ പനച്ചൂരാൻ അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ലാൽ ജോസിന്റെ അറബിക്കഥ എന്ന ചിത്രത്തിലെ ചോര വീണ മണ്ണിൽ നിന്നു, എം. മോഹനന്റെ കഥ പറയുമ്പോൾ എന്ന ചിത്രത്തിലെ വ്യത്യസ്തനാമൊരു ബാർബറാം ബാലനെ എന്നീ ഗാനങ്ങൾ ഇദ്ദേഹത്തെ പ്രശസ്തിയിലേക്കുയർത്തി.

അറബിക്കഥയിലെ ചോര വീണ മണ്ണിൽ നിന്നു എന്ന ഗാനരംഗത്ത് അഭിനയിച്ചതും ഇദ്ദേഹമാണ്.
ആലപ്പുഴ ജില്ലയിൽ കായംകുളം ഗോവിന്ദമുട്ടത്ത് വാരണപ്പള്ളി പനച്ചൂർ വീട്ടിൽ 1965 നവംബർ 20നാണ് ജനിച്ചത്. അനിൽകുമാർ പി.യു. എന്നാണ് യഥാർത്ഥനാമം. ഉദയഭാനു ദ്രൗപതി ദമ്പതികളുടെ മകനാണ്. നങ്ങ്യാർകുളങ്ങര ടി.കെ.എം. കോളേജ്, തിരുവനന്തപുരം ലോ അക്കാദമി, വാറംകൽ കാകദീയ സർവകലാശാല എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ഭാര്യ:മായ, മകൾ:ഉണ്ണിമായ

കാർഡിഫിൽ താമസിക്കുന്ന ബിനു കുര്യാക്കോസിൻെറ വത്സല മാതാവ് മേരി കുര്യാക്കോസ് (75 ) നിര്യാതയായി. പരേത കിടങ്ങൂർ പാരിപ്പള്ളിൽ ( പറമ്പേട്ട് ) ബേബി യുടെ ഭാര്യയാണ്. മേരി കുര്യാക്കോസ് മോനിപ്പള്ളിൽ മുളക്കൽ കുടുംബാംഗമാണ്.

മക്കൾ : ബ്ലെസ്സി തങ്കച്ചൻ (കാർഡിഫ്), ബീന തങ്കച്ചൻ, ബിനു കുര്യാക്കോസ് (കാർഡിഫ്) മരുമക്കൾ : തങ്കച്ചൻ തയ്യിൽ കൂടലൂര് (കാർഡിഫ്), തങ്കച്ചൻ പുല്ലാട്ടുകുന്നേൽ ചെമ്പിളാവ്, ലിയ വിശാഖംതറ കുമരകം (കാർഡിഫ്)

ബിനു കുര്യാക്കോസിൻെറ മാതാവിൻെറ വിയോഗത്തിൽ മലയാളം യുകെ ന്യൂസിൻെറ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

പോർട്സ് മൗത്ത്:  യു കെ യിലെ പോർട്സ് മൗത്തിൽ താമസിക്കുന്ന കോട്ടയം കല്ലറ സ്വദേശി വരപ്പടവില്‍ അജി ജോസഫ് (41) കൊറോണയെ തുടര്‍ന്നുണ്ടായ ഹൃദയാഘാതം മൂലം മരണമടഞ്ഞു. പരേതനു ഭാര്യയും മൂന്ന് കുട്ടികളും ആണ് ഉള്ളത്:

കൊറോണബാധയെ തുടര്‍ന്ന് കഴിഞ്ഞ മൂന്നുദിവസം മുന്‍പ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്നുണ്ടായ ഹൃദയാഘാതമാണ് മരണകാരണം എന്നാണ് ഇപ്പോൾ അറിയുവാൻ കഴിയുന്നത്. അജിയുടെ ഭാര്യ ദീപമോള്‍ പോർട്സ് മൗത്തിലെ ക്വീന്‍ അലക്‌സാന്‍ഡ്രിയ ഹോസ്പിറ്റലില്‍ നഴ്‌സായി ജോലി ചെയ്യുന്നു.

മക്കള്‍ ക്രിസ്റ്റിന (11), ക്രിസ്റ്റോ (9) കസിൻ (6)

ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ വൈസ് പ്രസിഡണ്ട് അനില്‍ ജോസഫിന്റെ സഹോദരന്‍ ആണ് പരേതനായ അജി ജോസഫ്.

അജിയുടെ അകാല വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെ അറിയിക്കുന്നതിനൊപ്പം അവരുടെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്യുന്നു.

ഓക്‌സ്‌ഫോർഡ്: യുകെ മലയാളികളെ ദുഃഖത്തിലാഴ്ത്തി മറ്റൊരു മലയാളി മരണം കൂടി. ക്രിസ്തുമസിന്റെ തലേ ദിവസം പ്രഭാതസവാരിക്കിടെ കുഴഞ്ഞ് വീണ് ഓക്‌സ്‌ഫോര്‍ഡ് ജോണ്‍ റാക്ലിഫ് ഹോസ്പിറ്റലില്‍ ഗുരുതരാവസ്ഥയില്‍ പ്രവേശിപ്പിക്കപ്പെട്ടിരുന്ന കോഴിക്കോട് സ്വദേശിയും സ്വിന്‍ഡന് അടുത്തുള്ള കാണ്‍ എന്ന സ്ഥലത്ത് താമസിക്കുകയും ചെയ്‌തിരുന്ന മലയാളിയായ സന്തോഷ് ചന്നനംപുറത്ത് (46) ആണ് ഇന്ന് മരണത്തിന് കീഴടങ്ങിയത്. പരേതൻ ഐ ടി ഉദ്യോഗസ്ഥനായിരുന്നു.

ബ്രെയിന്‍ ഡെത്ത് സംഭവിച്ചതിനാലും കൂടുതൽ പ്രതീക്ഷകൾക്ക് സാധ്യത ഇല്ലാത്തതിനാലും ഇന്ന് ബന്ധുക്കളെ അറിയിച്ച ശേഷം വെന്റിലേറ്ററില്‍ നിന്നും മാറ്റുകയായിരുന്നു.

ഭാര്യ ഷംന സന്തോഷ്, തലശ്ശേരി സ്വദേശിനിയാണ്. പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ ജഗത്ത്, ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി ബിവിത്ത് എന്നിവരാണ് മക്കള്‍.

ബാംഗ്ലൂരില്‍ സ്ഥിരതാമസമായിരുന്നു സന്തോഷിന്റെ മാതാപിതാക്കളും കുടുംബവും. കൂടാതെ സന്തോഷിന് രണ്ട് സഹോദരന്‍മാരാണുള്ളത്.

സന്തോഷിന്റെ അകാല നിര്യണത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും മിത്രങ്ങളെയും അറിയിക്കുകയും ദുഃഖത്തിൽ പങ്കുചേരുകയും ചെയ്യുന്നു.

എ​ഡി​ൻ​ബ​ർ​ഗ്: ഇം​ഗ്ല​ണ്ട് മു​ൻ ബാ​റ്റ്സ്മാ​ൻ ജോ​ൺ എ​ഡ്റി​ച്ച് (83) അ​ന്ത​രി​ച്ചു. വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്ന് സ്കോ​ഡ്‌​ല​ൻ​ഡി​ലെ വീ​ട്ടി​ലാ​യി​രു​ന്നു അ​ന്ത്യം. 2000 ൽ ​അ​ദ്ദേ​ഹ​ത്തി​ന് ര​ക്താ​ർ​ബു​ദം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഇ​ടം​കൈ​യ്യ​ൻ ബാ​റ്റ്സ്മാ​നാ​യി​രു​ന്ന എ​ഡ്റി​ച്ച് ഇം​ഗ്ല​ണ്ടി​നാ​യി 77 ടെ​സ്റ്റു​ക​ൾ ക​ളി​ച്ചു. 12 സെ​ഞ്ചു​റി​ക​ൾ സ്വ​ന്ത​മാ​ക്കി​യ എ​ഡ്റി​ച്ചി​ന്‍റെ ബാ​റ്റിം​ഗ് ആ​വ​റേ​ജ് 43.54 ആ​യി​രു​ന്നു.

564 ഫ​സ്റ്റ് ക്ലാ​സ് മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്നാ​യി 39,790 റ​ൺ​സ് സ്കോ​ർ ചെ​യ്തി​ട്ടു​ണ്ട്. ഇ​തി​ൽ 103 സെ​ഞ്ചു​റി​ക​ളും ഉ​ൾ​പ്പെ​ടും. ഓ​ൾ​ഡ് ട്രാ​ഫോ​ർ​ഡി​ൽ വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ​തി​രെ 1963 ൽ ​ആ​യി​രു​ന്നു ടെ​സ്റ്റ് അ​ര​ങ്ങേ​റ്റം. 13 വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​വ​സാ​ന ടെ​സ്റ്റും അ​തേ മൈ​താ​ന​ത്താ​യി​രു​ന്നു എ​ന്നു​മാ​ത്ര​മ​ല്ല എ​തി​രാ​ളി​ക​ൾ ക​രീ​ബി​യ​ൻ ടീം ​ത​ന്നെ​യാ​യി​രു​ന്നു.

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് പോലീസ് ഡിറ്റക്ടീവ് ബിജു മാത്യുവിന്റെ ഭാര്യ ലീന മാത്യു (37) ന്യു ഹൈഡ് പാര്‍ക്കില്‍ അന്തരിച്ചു. പ്ലെയിന്‍വ്യൂ ഹോസ്പിറ്റലില്‍ ഫാര്‍മസിസ്റ്റാണ്. കുറച്ചു നാളായി രോഗബാധിതയായിരുന്നു.

റാന്നി സ്വദേശി എബ്രഹാം താന്നിക്കല്‍, ലിസമ്മ ദമ്പതികളുടെ മകളാണ്. എമിലി, മാദലിന്‍ , എവ്‌റി എന്നിവരാണ് മക്കള്‍. ന്യൂയോര്‍ക്കിലുള്ള ലിജു, ലിജി എന്നിവര്‍ സഹോദരരാണ്.

അമിച്ചകരി വേങ്ങല്‍ ഹൗസില്‍ മാത്യു കോശിയുടെയും (രാജു) ഏലിയാമ്മയുടെയും പുത്രനാണ് ബിജു മാത്യു. ബെട്‌സി (ഒറിഗണ്‍) ബോബി (യു.എന്‍) എന്നിവര്‍ സഹോദരരാണ്

പൊതുദര്‍ശനം ഡിസം 27 ഞായര്‍ നാലു മുതല്‍ എട്ടു വരെ: പാര്‍ക്ക് ഫ്യുണറല്‍ ചാപ്പല്‍ 2175 Jericho Turnpike, New Hyde Park, NY 11040

സംസ്‌കാര ശുശ്രുഷ ഡിസംബര്‍ 28 തിങ്കള്‍ രാവിലെ 9 മണി: എപ്പിഫനി മാര്‍ത്തോമ്മാ ചര്‍ച്ച് 10310 104th St, Ozone Park, NY 11417

വിവരങ്ങള്‍ക്ക്: 929 273 3470.

സൂഫിയും സുജാതയും സംവിധായകന്‍ ഷാനവാസ് നരണിപ്പുഴ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയിരുന്നു. അതീവ ഗുരുതരാവസ്ഥയിലായ ഷാനവാസിനെ കോയമ്പത്തൂരില്‍ നിന്ന് മണിക്കൂറുകള്‍ മുന്‍പാണ് കൊച്ചിയിലെ ആസ്റ്റര്‍ മെഡിസിറ്റിയിലേയ്ക്ക് എത്തിച്ചത്. നടന്‍ വിജയ് ബാബു ഇക്കാര്യം ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു.

നേരത്തെ ഷാനവാസ് അന്തരിച്ചു എന്ന തലത്തില്‍ എത്തിയ വാര്‍ത്തകളോടും പ്രതികരിച്ച് വിജയ് ബാബു എത്തിയിരുന്നു. ഷാനവാസ് വെന്റിലേറ്ററിന്റെ സഹായത്തോടെ ശ്വസിക്കുന്നുണ്ടെന്നും മരിച്ചിട്ടില്ലെന്നും അറിയിച്ചിരുന്നു. തെറ്റായ വിവരം പങ്കുവെയ്ക്കരുതേ എന്നും അപേക്ഷിച്ചിരുന്നു. വിജയ് ബാബു തന്നെയാണ് വിയോഗം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.

‘ഒരു ആയുഷ്‌ക്കാലത്തേക്കുള്ള ഓര്‍മകളും എന്നോട് പറഞ്ഞ കുറേ കഥകളും ബാക്കി വെച്ച് അവന്‍ പോയി, നമ്മുടെ സൂഫി’ ചിത്രം പങ്കുവെച്ച് വിജയ് ബാബു കുറിക്കുന്നു.

RECENT POSTS
Copyright © . All rights reserved