മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന കെ.കെ രാമചന്ദ്രന്‍ മാസ്റ്റര്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു അന്ത്യം. 78 വയസ്സായിരുന്നു. കോഴിക്കോട് കക്കോടിയിലെ മകന്റെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം.
ജില്ലയുടെ രൂപീകരണ കാലം മുതല്‍ വയനാട് കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചിരുന്ന രാമചന്ദ്രന്‍ മാസ്റ്റര്‍ പൊതുജീവിതം അവസാനിപ്പിച്ച ശേഷം വിശ്രമജീവിതം നയിച്ചത് കോഴിക്കോടായിരുന്നു. കോഴിക്കോട് കക്കോടിയിലെ മകന്റെ വീട്ടില്‍ വെച്ച് കുഴഞ്ഞുവീഴുകയായിരുന്നു.
മൃതദേഹം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ബത്തേരിയില്‍ നിന്നും കല്‍പ്പറ്റയില്‍ നിന്നുമായി ആറു തവണ എം.എല്‍.എ ആയിട്ടുണ്ട്. ആന്റണി, ഉമ്മന്‍ ചാണ്ടി മന്ത്രിസഭകളില്‍ അംഗമായിരുന്നു. 1991 മുതല്‍ തുടര്‍ച്ചയായി മൂന്നു തവണ കല്പറ്റ മണ്ഡലത്തില്‍ നിന്ന് വിജയിച്ചു.
1995-96 കാലത്ത് എ.കെ ആന്റണി മന്ത്രിസഭയില്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രിയായിരുന്നു. 2004 ല്‍ ആന്റണി രാജിവച്ച ശേഷം വന്ന ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ ആരോഗ്യ വകുപ്പും അദ്ദേഹം കൈകാര്യം ചെയ്തു. 2011 ല്‍ അദ്ദേഹത്തെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി. കോഴിക്കോട് ഡിസിസി സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
തിരുവനന്തപുരം- പ്രശസ്ത കവിയും ചലച്ചിത്ര ഗാനരചയിതാവുമായ അനിൽ പനച്ചൂരാൻ അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ലാൽ ജോസിന്റെ അറബിക്കഥ എന്ന ചിത്രത്തിലെ ചോര വീണ മണ്ണിൽ നിന്നു, എം. മോഹനന്റെ കഥ പറയുമ്പോൾ എന്ന ചിത്രത്തിലെ വ്യത്യസ്തനാമൊരു ബാർബറാം ബാലനെ എന്നീ ഗാനങ്ങൾ ഇദ്ദേഹത്തെ പ്രശസ്തിയിലേക്കുയർത്തി.
അറബിക്കഥയിലെ ചോര വീണ മണ്ണിൽ നിന്നു എന്ന ഗാനരംഗത്ത് അഭിനയിച്ചതും ഇദ്ദേഹമാണ്.
ആലപ്പുഴ ജില്ലയിൽ കായംകുളം ഗോവിന്ദമുട്ടത്ത് വാരണപ്പള്ളി പനച്ചൂർ വീട്ടിൽ 1965 നവംബർ 20നാണ് ജനിച്ചത്. അനിൽകുമാർ പി.യു. എന്നാണ് യഥാർത്ഥനാമം. ഉദയഭാനു ദ്രൗപതി ദമ്പതികളുടെ മകനാണ്. നങ്ങ്യാർകുളങ്ങര ടി.കെ.എം. കോളേജ്, തിരുവനന്തപുരം ലോ അക്കാദമി, വാറംകൽ കാകദീയ സർവകലാശാല എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ഭാര്യ:മായ, മകൾ:ഉണ്ണിമായ
കാർഡിഫിൽ താമസിക്കുന്ന ബിനു കുര്യാക്കോസിൻെറ വത്സല മാതാവ് മേരി കുര്യാക്കോസ് (75 ) നിര്യാതയായി. പരേത കിടങ്ങൂർ പാരിപ്പള്ളിൽ ( പറമ്പേട്ട് ) ബേബി യുടെ ഭാര്യയാണ്. മേരി കുര്യാക്കോസ് മോനിപ്പള്ളിൽ മുളക്കൽ കുടുംബാംഗമാണ്.
മക്കൾ : ബ്ലെസ്സി തങ്കച്ചൻ (കാർഡിഫ്), ബീന തങ്കച്ചൻ, ബിനു കുര്യാക്കോസ് (കാർഡിഫ്) മരുമക്കൾ : തങ്കച്ചൻ തയ്യിൽ കൂടലൂര് (കാർഡിഫ്), തങ്കച്ചൻ പുല്ലാട്ടുകുന്നേൽ ചെമ്പിളാവ്, ലിയ വിശാഖംതറ കുമരകം (കാർഡിഫ്)
ബിനു കുര്യാക്കോസിൻെറ മാതാവിൻെറ വിയോഗത്തിൽ മലയാളം യുകെ ന്യൂസിൻെറ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
പോർട്സ് മൗത്ത്: യു കെ യിലെ പോർട്സ് മൗത്തിൽ താമസിക്കുന്ന കോട്ടയം കല്ലറ സ്വദേശി വരപ്പടവില്‍ അജി ജോസഫ് (41) കൊറോണയെ തുടര്‍ന്നുണ്ടായ ഹൃദയാഘാതം മൂലം മരണമടഞ്ഞു. പരേതനു ഭാര്യയും മൂന്ന് കുട്ടികളും ആണ് ഉള്ളത്:
കൊറോണബാധയെ തുടര്‍ന്ന് കഴിഞ്ഞ മൂന്നുദിവസം മുന്‍പ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്നുണ്ടായ ഹൃദയാഘാതമാണ് മരണകാരണം എന്നാണ് ഇപ്പോൾ അറിയുവാൻ കഴിയുന്നത്. അജിയുടെ ഭാര്യ ദീപമോള്‍ പോർട്സ് മൗത്തിലെ ക്വീന്‍ അലക്‌സാന്‍ഡ്രിയ ഹോസ്പിറ്റലില്‍ നഴ്‌സായി ജോലി ചെയ്യുന്നു.
മക്കള്‍ ക്രിസ്റ്റിന (11), ക്രിസ്റ്റോ (9) കസിൻ (6)
ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ വൈസ് പ്രസിഡണ്ട് അനില്‍ ജോസഫിന്റെ സഹോദരന്‍ ആണ് പരേതനായ അജി ജോസഫ്.
അജിയുടെ അകാല വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെ അറിയിക്കുന്നതിനൊപ്പം അവരുടെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്യുന്നു.
ഓക്‌സ്‌ഫോർഡ്: യുകെ മലയാളികളെ ദുഃഖത്തിലാഴ്ത്തി മറ്റൊരു മലയാളി മരണം കൂടി. ക്രിസ്തുമസിന്റെ തലേ ദിവസം പ്രഭാതസവാരിക്കിടെ കുഴഞ്ഞ് വീണ് ഓക്‌സ്‌ഫോര്‍ഡ് ജോണ്‍ റാക്ലിഫ് ഹോസ്പിറ്റലില്‍ ഗുരുതരാവസ്ഥയില്‍ പ്രവേശിപ്പിക്കപ്പെട്ടിരുന്ന കോഴിക്കോട് സ്വദേശിയും സ്വിന്‍ഡന് അടുത്തുള്ള കാണ്‍ എന്ന സ്ഥലത്ത് താമസിക്കുകയും ചെയ്‌തിരുന്ന മലയാളിയായ സന്തോഷ് ചന്നനംപുറത്ത് (46) ആണ് ഇന്ന് മരണത്തിന് കീഴടങ്ങിയത്. പരേതൻ ഐ ടി ഉദ്യോഗസ്ഥനായിരുന്നു.
ബ്രെയിന്‍ ഡെത്ത് സംഭവിച്ചതിനാലും കൂടുതൽ പ്രതീക്ഷകൾക്ക് സാധ്യത ഇല്ലാത്തതിനാലും ഇന്ന് ബന്ധുക്കളെ അറിയിച്ച ശേഷം വെന്റിലേറ്ററില്‍ നിന്നും മാറ്റുകയായിരുന്നു.
ഭാര്യ ഷംന സന്തോഷ്, തലശ്ശേരി സ്വദേശിനിയാണ്. പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ ജഗത്ത്, ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി ബിവിത്ത് എന്നിവരാണ് മക്കള്‍.
ബാംഗ്ലൂരില്‍ സ്ഥിരതാമസമായിരുന്നു സന്തോഷിന്റെ മാതാപിതാക്കളും കുടുംബവും. കൂടാതെ സന്തോഷിന് രണ്ട് സഹോദരന്‍മാരാണുള്ളത്.
സന്തോഷിന്റെ അകാല നിര്യണത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും മിത്രങ്ങളെയും അറിയിക്കുകയും ദുഃഖത്തിൽ പങ്കുചേരുകയും ചെയ്യുന്നു.
എഡിൻബർഗ്: ഇംഗ്ലണ്ട് മുൻ ബാറ്റ്സ്മാൻ ജോൺ എഡ്റിച്ച് (83) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് സ്കോഡ്ലൻഡിലെ വീട്ടിലായിരുന്നു അന്ത്യം. 2000 ൽ അദ്ദേഹത്തിന് രക്താർബുദം സ്ഥിരീകരിച്ചിരുന്നു. ഇടംകൈയ്യൻ ബാറ്റ്സ്മാനായിരുന്ന എഡ്റിച്ച് ഇംഗ്ലണ്ടിനായി 77 ടെസ്റ്റുകൾ കളിച്ചു. 12 സെഞ്ചുറികൾ സ്വന്തമാക്കിയ എഡ്റിച്ചിന്റെ ബാറ്റിംഗ് ആവറേജ് 43.54 ആയിരുന്നു.
564 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽനിന്നായി 39,790 റൺസ് സ്കോർ ചെയ്തിട്ടുണ്ട്. ഇതിൽ 103 സെഞ്ചുറികളും ഉൾപ്പെടും. ഓൾഡ് ട്രാഫോർഡിൽ വെസ്റ്റ് ഇൻഡീസിനെതിരെ 1963 ൽ ആയിരുന്നു ടെസ്റ്റ് അരങ്ങേറ്റം. 13 വർഷങ്ങൾക്കു ശേഷം അദ്ദേഹത്തിന്റെ അവസാന ടെസ്റ്റും അതേ മൈതാനത്തായിരുന്നു എന്നുമാത്രമല്ല എതിരാളികൾ കരീബിയൻ ടീം തന്നെയായിരുന്നു.
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് പോലീസ് ഡിറ്റക്ടീവ് ബിജു മാത്യുവിന്റെ ഭാര്യ ലീന മാത്യു (37) ന്യു ഹൈഡ് പാര്‍ക്കില്‍ അന്തരിച്ചു. പ്ലെയിന്‍വ്യൂ ഹോസ്പിറ്റലില്‍ ഫാര്‍മസിസ്റ്റാണ്. കുറച്ചു നാളായി രോഗബാധിതയായിരുന്നു.
റാന്നി സ്വദേശി എബ്രഹാം താന്നിക്കല്‍, ലിസമ്മ ദമ്പതികളുടെ മകളാണ്. എമിലി, മാദലിന്‍ , എവ്‌റി എന്നിവരാണ് മക്കള്‍. ന്യൂയോര്‍ക്കിലുള്ള ലിജു, ലിജി എന്നിവര്‍ സഹോദരരാണ്.
അമിച്ചകരി വേങ്ങല്‍ ഹൗസില്‍ മാത്യു കോശിയുടെയും (രാജു) ഏലിയാമ്മയുടെയും പുത്രനാണ് ബിജു മാത്യു. ബെട്‌സി (ഒറിഗണ്‍) ബോബി (യു.എന്‍) എന്നിവര്‍ സഹോദരരാണ്
പൊതുദര്‍ശനം ഡിസം 27 ഞായര്‍ നാലു മുതല്‍ എട്ടു വരെ: പാര്‍ക്ക് ഫ്യുണറല്‍ ചാപ്പല്‍ 2175 Jericho Turnpike, New Hyde Park, NY 11040
സംസ്‌കാര ശുശ്രുഷ ഡിസംബര്‍ 28 തിങ്കള്‍ രാവിലെ 9 മണി: എപ്പിഫനി മാര്‍ത്തോമ്മാ ചര്‍ച്ച് 10310 104th St, Ozone Park, NY 11417
വിവരങ്ങള്‍ക്ക്: 929 273 3470.
സൂഫിയും സുജാതയും സംവിധായകന്‍ ഷാനവാസ് നരണിപ്പുഴ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയിരുന്നു. അതീവ ഗുരുതരാവസ്ഥയിലായ ഷാനവാസിനെ കോയമ്പത്തൂരില്‍ നിന്ന് മണിക്കൂറുകള്‍ മുന്‍പാണ് കൊച്ചിയിലെ ആസ്റ്റര്‍ മെഡിസിറ്റിയിലേയ്ക്ക് എത്തിച്ചത്. നടന്‍ വിജയ് ബാബു ഇക്കാര്യം ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു.
നേരത്തെ ഷാനവാസ് അന്തരിച്ചു എന്ന തലത്തില്‍ എത്തിയ വാര്‍ത്തകളോടും പ്രതികരിച്ച് വിജയ് ബാബു എത്തിയിരുന്നു. ഷാനവാസ് വെന്റിലേറ്ററിന്റെ സഹായത്തോടെ ശ്വസിക്കുന്നുണ്ടെന്നും മരിച്ചിട്ടില്ലെന്നും അറിയിച്ചിരുന്നു. തെറ്റായ വിവരം പങ്കുവെയ്ക്കരുതേ എന്നും അപേക്ഷിച്ചിരുന്നു. വിജയ് ബാബു തന്നെയാണ് വിയോഗം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.
‘ഒരു ആയുഷ്‌ക്കാലത്തേക്കുള്ള ഓര്‍മകളും എന്നോട് പറഞ്ഞ കുറേ കഥകളും ബാക്കി വെച്ച് അവന്‍ പോയി, നമ്മുടെ സൂഫി’ ചിത്രം പങ്കുവെച്ച് വിജയ് ബാബു കുറിക്കുന്നു.
ദേശീയപാതയില്‍ ബസും കാറും കൂട്ടിയിടിച്ച് ആത്മീയ നേതാവിന് ദാരുണാന്ത്യം. ചവറ പന്മന പോരൂക്കര മുസ്ലിം ജുമുഅ മസ്ജിദിനു മുന്നില്‍ വെച്ചാണ് മിനി ബസും കാറും കൂട്ടിയിടിച്ചത്. തെക്കന്‍ കേരളത്തിലെ ആത്മീയ നേതാവും പ്രമുഖ പണ്ഡിതനുമായ തിരുവനന്തപുരം കണിയാപുരം ആണ്ടൂര്‍കോണം മഹ്മൂദ് കോയ തങ്ങള്‍ ആണ് മരിച്ചത്. 71 വയസായിരുന്നു.
ചൊവ്വാഴ്ച വൈകിട്ട് 3.345ന് ആയിരുന്നു അപകടം. ഇദ്ദേഹത്തോടൊപ്പം കാറില്‍ യാത്ര ചെയ്തിരുന്ന മകന്‍ ഷുഹുബുദ്ദീന്‍ കോയ തങ്ങള്‍, നെടുമങ്ങാട് പനയം സ്വദേശി അഷറഫ്, തിരുവനന്തപുരം സ്വദേശി അബ്ദുല്‍ സലിം, മിനി ബസ് ഡ്രൈവര്‍ ചവറ സ്വദേശി വിജയകുമാര്‍, യാത്രക്കാരായ അനുശ്രി, ലത, ലളിത എന്നിവര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു.
സാരമായി പരുക്കേറ്റ മഹ്മൂദ് കോയ തങ്ങളെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രി 11 ഓടെ മരണപ്പെടുകയായിരുന്നു. കരുനാഗപ്പള്ളി ഭാഗത്തേക്ക് പോകുകയായിരുന്ന കാര്‍ എതിര്‍ ദിശയില്‍ വന്ന മിനി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ആണ്ടൂര്‍കോണം മുസ്ലിം ജമാഅത്ത് പ്രസിഡന്റ്, അധ്യാപകന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: റുമൈസ. മക്കള്‍: മിദ്ലാജ് കോയ തങ്ങള്‍, ഷുഹുബുദ്ദീന്‍ കോയ തങ്ങള്‍. മരുമക്കള്‍: ഹയാത്ത്.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
തിരുവല്ലയുടെ സാംസ്കാരിക സാമൂഹിക മേഖലയിലെ തിളങ്ങുന്ന വ്യക്തിത്വം ഷെവലിയാർ വർഗീസ് (87) അന്തരിച്ചു . സംസ്കാരം നാളെ (20 -12- 2020) ഞായറാഴ്ച 3 മണിക്ക് വേങ്ങൽ സെൻറ് മേരീസ് മലങ്കര കത്തോലിക്കാ ദേവാലയത്തിൽ കർദ്ധിനാൾ മോറോൻ മോർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവയുടെ മുഖ്യകാർമികത്വത്തിൽ നടത്തപ്പെടും.
59 വർഷത്തോളം അധ്യാപക ജീവിതത്തിൽ അനേകായിരം വിദ്യാർഥികൾക്ക് പ്രിയപ്പെട്ട ഗുരുനാഥൻ ആയിട്ടുള്ള വർഗീസ് കരിപ്പായി സാർ 45 വർഷം ഇരുവള്ളിപ്ര സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപകനായും പ്രഥമ അധ്യാപകനായും സേവനം അനുഷ്ഠിച്ചു. അതിനുശേഷം 1990 മുതൽ 2014 വരെ സെന്റ് ജോൺസ് കോളേജ് പ്രിൻസിപ്പലായും സേവനം അനുഷ്ഠിച്ചിരുന്നു.
കോളജ് പഠനകാലത്ത് ഐക്കഫിന്റെ മുൻരൂപമായിരുന്ന ഓൾ ഇന്ത്യ കാത്തലിക് സ്റ്റുഡന്റ്സ് യൂണിയനിലൂടെ ലഭിച്ച രൂപീകരണവും നേതൃത്വപരിശീലനവും മൂല്യാധിഷ്ടിത പൊതുപ്രവർത്തകനായി അദ്ദേഹത്തെ വളർത്തി. . രണ്ടാം വത്തിക്കാൻ സൂനഹദോസിന്റെ പഠനങ്ങൾ ഭാരതസഭയിലും രൂപതകളിലും നടപ്പാക്കുന്നത് സംബന്ധിച്ച് സംഘടിപ്പിച്ച സെമിനാറുകളിൽ മലങ്കര സഭയുടെയും അല്മായ സമൂഹത്തിന്റെയും ശബ്ദവും വക്താവുമായിരുന്നു അദ്ദേഹം. ദേശീയ സെമിനാറിൽ ഉയർന്നുവന്ന “ഏക റീത്ത്’ നിർദേശത്തിന്റെ വേരറുക്കുന്നതിനും വ്യക്തിഗതസഭകളുടെ തനിമ നിലനിർത്തി സഭയുടെ വൈവിദ്ധ്യത്തിലെ ഏകത്വത്തിന്റെ മനോഹാരിത സംരക്ഷിക്കുന്നതിനു നേതൃത്വം നല്കിയ ഒരാളായിരുന്നു അദ്ദേഹം. 1996 ൽ മലങ്കര കാത്തലിക് അസോസിയേഷൻ രൂപീകൃതമായപ്പോൾ അതിന്റെ പ്രഥമ ഗ്ലോബൽ പ്രസിഡന്റായി. കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ, കത്തോലിക്കാ കോണ്‍ഗ്രസ്, മലങ്കര കാത്തലിക് അസോസിയേഷൻ എന്നീ അല്മായ സംഘടനകളുടെ ഫെഡറേഷൻ ആയ കേരള കാത്തലിക് ഫെഡറേഷൻ രൂപീകൃതമായപ്പോൾ അതിന്റെ പ്രഥമ പ്രസിഡന്റുമായി.
കേരള കോണ്‍ഗ്രസിന്റെ രൂപീകരണത്തിൽ സജീവമായിരുന്ന അദ്ദേഹം തിരുവല്ലയിൽ നിന്ന് നിയമസഭയിലേക്ക് ജനവിധി തേടിയിട്ടുണ്ട്. സഭാ മക്കളുടെ ആത്മീയ വളർച്ചയ്ക്ക് അദ്ദേഹം നൽകിയ സേവനത്തിന് വത്തിക്കാൻ ഷെവലിയാർ സ്ഥാനം നൽകി അദ്ദേഹത്തെ ആദരിച്ചു. അല്മായനേതൃത്വം അധികാരം ആസ്വദിക്കാനല്ല, സേവനത്തിനും ശുശ്രൂഷയ്ക്കുമുള്ളതാണെന്നും വൈദികനേതൃത്വത്തോടു ചേർന്നു നിന്നുകൊണ്ടുള്ള പ്രവർത്തനങ്ങളാണ് വേണ്ടതെന്നും അദ്ദേഹം ഉറച്ച് വിശ്വസിച്ചിരുന്നു.
കത്തോലിക്ക സഭകളുടെ (സീറോ മലങ്കര, സീറോ മലബാർ, ലാറ്റിൻ) സംഘടനയായ കെസിഎഫിൻെറ പ്രഥമ പ്രസിഡന്റും തിരുവല്ല അതിരൂപതയിലെ എംസിവൈഎം ,എംസിഎ എന്നീ സംഘടനകളുടെ ആദ്യത്തെ പ്രസിഡന്റും ആയിരുന്നു. അറുനൂറോളം പള്ളികളിൽ സുവിശേഷ പ്രസംഗം നടത്തിയിട്ടുണ്ട്. ഭാര്യ : തോട്ടഭാഗം മടേലിൽ സൂസി വർഗീസ് മക്കൾ : ഫാ . ജോസഫ് കരിപ്പായിൽ (വികാരി ചെറുപുഷ്പം ഇടവക കോട്ടൂർ), മിനി, മോൻസി, മനു. മരുമക്കൾ : കോന്നി പൗവത്തിൽ ടോണി (മുംബൈ), പത്തനംതിട്ട കുളങ്ങര സ്റ്റെല്ല, വെണ്ണിക്കുളം മണലേൽ ഷിനു. കൊച്ചുമക്കൾ : നിഖിൽ, നേഹ, സ്നേഹ, എയ്ഞ്ചല.
വർഗീസ് കരിപ്പായി സാറിൻെറ വിയോഗത്തിൽ മലയാളം യുകെ ന്യൂസിൻെറ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
സംസ്കാര ശുശ്രൂഷകൾ നാളെ (20 – 12 – 2020) രാവിലെ 11 മണി മുതൽ താഴെ കാണുന്ന ലിങ്കിൽ ലഭ്യമായിരിക്കും