Obituary

കട്ടപ്പന: മലയാളം യുകെ അസോസിയേറ്റ് എഡിറ്റര്‍ ജോജി തോമസിന്‍റെ സഹോദരന്‍ റ്റോജി തോമസ്‌ കാരക്കാട്ട് (34 വയസ്സ്) നിര്യാതനായി. ഹൃദയാഘാതം മൂലം ഇന്ന് രാവിലെ ആയിരുന്നു നിര്യാണം. കെ.റ്റി. തോമസ്‌ കാരക്കാട്ട് ആണ് പിതാവ്, മാതാവ്‌ മറിയാമ്മ തോമസ്‌ മണിമല മാരൂര്‍ കുടുംബാംഗമാണ്. ജോജി തോമസിനെ കൂടാതെ റ്റിജി തോമസ്‌ (അസോസിയേറ്റ് പ്രൊഫസര്‍, മാക്‌ഫെസ്റ്റ് തിരുവല്ല), ലിജി സെസില്‍ (ഒട്ടലാങ്കല്‍, പാലൂര്‍ക്കാവ്) എന്നിവരും സഹോദരങ്ങളാണ്. അവിവാഹിതനാണ് നിര്യാതനായ റ്റോജി തോമസ്‌.

സംസ്ക്കാര ശുശ്രൂഷകള്‍ 28-02-2020 വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് രണ്ടു മണിയോടെ കട്ടപ്പന നരിയന്‍പാറയിലുള്ള വസതിയില്‍ ആരംഭിക്കും. തുടര്‍ന്ന് വിലാപയാത്രയായി മുണ്ടക്കയം വ്യാകുല മാതാ ഫൊറോന പള്ളിയിലെത്തിച്ച് വൈകുന്നേരം 04.30ന് കുടുംബ കല്ലറയില്‍ സംസ്കരിക്കും.

റ്റോജി തോമസിന്‍റെ അകാല വിയോഗത്തില്‍ മലയാളം യുകെ ന്യൂസ് ടീമിന്‍റെ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.

മൂന്നു പതിറ്റാണ്ട് ഈജിപ്തിന്റെ പ്രസിഡന്റായിരുന്ന ഹുസ്‌നി മുബാറക് അന്തരിച്ചു. 91 വയസായിരുന്നു. ഈജിപ്ഷ്യന്‍ ദേശീയ ടെലിവിഷന്‍ ചാനലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. സൈനിക ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ മൂലം ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. 2011ലെ അറബ് വസന്തത്തിന്റെ ഭാഗമായി നടന്ന വിപ്ലവത്തിനൊടുവിലാണ് ഹുസ്‌നി മുബാറക്കിന് അധികാരം നഷ്ടമായത്.
1928 മെയ് നാലിന് നൈല്‍ ഡെല്‍റ്റയിലെ കാഫര്‍ എല്‍ മെസെല്‍ഹയിലാണ് മുബാറകിന്റെ ജനനം. ഈജിപിതിലെ നാലാമത് പ്രസിഡന്റായിരുന്ന അദ്ദേഹം 1981 ലായിരുന്നു അധികാരത്തിലേറിയത്.

പിന്നീട് 30 വര്‍ഷം അതേ സ്ഥാനത്ത് തുടര്‍ന്നു. 2011 ലെ അറബ് വസന്തം മുബാറക്കിനെ സ്ഥാനഭൃഷ്ടനാക്കി. 2017 ല്‍ മോചിതനാവും വരെ ജയില്‍ ജീവിതം നയിച്ചു. അധികാരത്തിലിരുന്ന കാലത്ത് അമേരിക്കയുടെ വിശ്വസ്തനായാണ് അറിയപ്പെട്ടിരുന്നത്. 1949 എയര്‍ഫോഴ്‌സില്‍ ചേര്‍ന്നു. ഇസ്രായേലുമായുള്ള യോം കിപ്പുര്‍ യുദ്ധത്തിലെ പ്രകടനം മുബാറക്കിനെ ദേശീയനേതാവാക്കി. 1972 ല്‍ കമാന്റര്‍ ഇന്‍ ചീഫായി നിയമിതനായി. 1981 ഒക്ടോബര്‍ 14 ന് വൈസ് പ്രസിഡന്റ്. തുടര്‍ന്ന് പ്രസിഡന്റ് അന്‍വര്‍ സാദത്തിന്റെ കൊലപാതകത്തിനു ശേഷം അധികാരത്തിലെത്തി.

2011 ജനുവരി 25 നാണ് ഈജിപ്തില്‍ ജനകീയ പ്രക്ഷോഭം ആരംഭിക്കുന്നത്. സമീപകാലത്ത് ടുണീഷ്യയിലെ ഏകാധിപത്യത്തിനെതിരെ ഉയര്‍ന്ന ജനകീയ പ്രക്ഷോഭത്തിന്റെ വിജയമാണ് ഈജിപ്തിലെ ജനങ്ങള്‍ക്ക് വിപ്ലവവീര്യം പകര്‍ന്നത്. തലസ്ഥാനമായ കയ്‌റോയിലും മറ്റു നഗരങ്ങളിലും കൂറ്റന്‍ പ്രകടനങ്ങള്‍ നടന്നു. കെയ്‌റോയിലെ വിമോചന ചത്വരമായിരുന്നു പ്രക്ഷോഭത്തിന്റെ സിരാകേന്ദ്രം. ചത്വരത്തില്‍നിന്നു മാര്‍ച്ച് ചെയ്ത പ്രക്ഷോഭകര്‍ പ്രസിഡന്റിന്റെ കൊട്ടാരം വളഞ്ഞു. നില്‍ക്കക്കള്ളിയില്ലാതായ മുബാറക് അപ്പോഴേക്കും തെക്കന്‍ നഗരമായ ശറം അല്‍ ശൈഖിലേക്കു കുടുംബസമേതം പലായനം ചെയ്തിരുന്നു. അതു കഴിഞ്ഞ് അല്‍പ്പ സമയത്തിനകമാണു മുബാറക് സ്ഥാനമൊഴിയുന്നതായി വൈസ് പ്രസിഡന്റ് ഒമര്‍ സുലൈമാന്‍ പ്രഖ്യാപിച്ചത്. ഒടുവില്‍ 2011 ഫെബ്രുവരി 11 ന് പ്രക്ഷോഭത്തിന് അന്ത്യമായി.
അഴിമതിക്കും കൊലപാതകത്തിനും സ്വജനപക്ഷപാതത്തിനും കുപ്രസിദ്ധനായിരുന്നു അദ്ദേഹത്തിന്റെ ഭരണകാലം.

ഒരു മാസത്തെ മാത്രം ആയുസ്സ് … തന്റെ ജീവിത സഖിയായി മിന്നുകെട്ടി കൂടെ കൂടിയ പ്രിയതമയുടെ ചേതനയറ്റ ശരീരം കണ്ടപ്പോൾ സ്‌നിജോ പൊട്ടിക്കരഞ്ഞില്ല… പക്ഷേ, വേദന കടിച്ചമർത്തി  നിർവികാരതയോടെയും മ്ലാനമായ മുഖത്തോടെയും നിറ കണ്ണുകളോടും അനുവിന്റെ സമീപത്തിരുന്നു. കാണുന്ന ഓരോരുത്തരുടെയും മനസ് തകരുന്ന കാഴ്ച്ച. ഒരുമിച്ചുള്ള ഒരുമാസത്തെ ജീവിതത്തിന്റെ ഓര്‍മകള്‍ മിന്നിമറയുന്ന മനസ്സുമായി. പറക്കാൻ തുടങ്ങും മുൻപേ പറന്നകന്ന തന്റെ പാതി.. വ്യാഴാഴ്ച പുലര്‍ച്ചെ അവിനാശിയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച എയ്യാല്‍ സ്വദേശിനി അനുവിനു വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ നാട് കണ്ണീരോടെ വിട നല്‍കി. ഞായറാഴ്ച ഖത്തറിലെ ജോലി സ്ഥലത്തേക്ക് മടങ്ങുന്ന സ്‌നിജോയെ കാണാനായിരുന്നു അനു ലീവെടുത്ത് ബുധനാഴ്ച രാത്രി ബെംഗളൂരുവില്‍ നിന്നു ബസില്‍ നാട്ടിലേക്ക് പുറപ്പെട്ടത്.പ്രിയതമനെ ഒരു നോക്ക് കാണാന്‍ പുറപ്പെട്ട ആ യാത്ര ഇനി ഒരിക്കലും കാണാന്‍ കഴിയാത്ത അന്ത്യയാത്രയായി മാറി. അവിനാശിയില്‍ നിന്ന് അനുവിന്റെ മൃതദേഹം വ്യാഴാഴ്ച സന്ധ്യയോടെ എരുമപ്പെട്ടി പൊലീസ് സ്റ്റേഷനു സമീപം ഭര്‍ത്താവ് വാഴപ്പിള്ളി വീട്ടില്‍ സ്‌നിജോയുടെ വീട്ടിലാണ് ആദ്യമെത്തിച്ചത്. തുടര്‍ന്ന് ഇവിടെ നിന്ന് ഇടവക പള്ളിയായ എരുമപ്പെട്ടി തിരുഹൃദയ ഫൊറോന പള്ളിയിലേക്കും രാത്രി എയ്യാലിലെ അനുവിന്റെ സ്വന്തം വീട്ടിലും എത്തിച്ചു.

ശ്രൂശ്രൂഷകളില്‍ ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, മാര്‍ ടോണി നീലങ്കാവില്‍, എരുമപ്പെട്ടി ഫൊറോന വികാരി ഫാ. ജോയ് അടമ്പുകുളം, എയ്യാല്‍ പളളി വികാരി ഫാ. ആന്റണി അമ്മുത്തന്‍ എന്നിവര്‍ കാര്‍മികരായി. മന്ത്രി എ.സി. മൊയ്തീന്‍, രമ്യ ഹരിദാസ് എംപി തുടങ്ങി ഒട്ടേറെ ജനപ്രതിനിധികളും അന്ത്യോപാചാരമര്‍പ്പിക്കാന്‍ വീട്ടിലെത്തി. എയ്യാല്‍ സെന്റ് ഫ്രാന്‍സിസ് പള്ളി സെമിത്തേരിയിലായിരുന്നു സംസ്‌കാരം. ഒരു പിടി മണ്ണും ഇട്ട് ഉടയവർ പിരിയുമ്പോൾ ഇനിയാർക്കും ഇത്തരം അനുഭവം നൽകല്ലേ എന്ന് ഉള്ളുരുകി ഒരുമനസ്സോടെ പ്രാർത്ഥിക്കുന്ന ഒരു സമൂഹത്തെ കാണുമാറായി..

വെംബ്ലി : യുകെയിലെ പ്രവാസി മലയാളികൾക്ക് ദുഃഖം നൽകി മലയാളിയുടെ മരണം. കൽപകഞ്ചേരി കുറകത്താണി സ്വദേശി ഹസ്സൻ നരിമടക്കൽ ആണ് മരണത്തിന് കീഴടങ്ങിയത്. ഹൃദയാഘാതം മൂലമയിരുന്നു അന്ത്യം . വെംബ്ലിയിലെ ആദ്യകാല പ്രവാസി മലയാളികളിൽ ഒരാളായിരുന്നു ഹസ്സൻ. ഭാര്യ (ഖദീജ ) മക്കൾ (റുഖിയ, മുഹമ്മദ് ബഷീർ, ഫാത്തിമ തെസ്നി, ഫാത്തിമ മിസ്ബ)മലപ്പുറം ജില്ലയിലെ കോട്ടക്കൽ കൽപകഞ്ചേരി കുറകത്താണിയാണ് പരേതന് റെ സ്വദേശം.

കംപ്യൂട്ടറുകളിലെ കട്ട്, കോപ്പി, പേസ്റ്റ് ഓപ്ഷനുകള്‍ കണ്ടുപിടിച്ച കംപ്യൂട്ടര്‍ സയന്റസ്റ്റ് ആയ ലാറി ടെസ്ലര്‍ അന്തരിച്ചു. 74 വയസ്സായിരുന്നു. 1945ല്‍ ന്യൂയോര്‍ക്കില്‍ ജനിച്ച ടെസ്ലര്‍, സ്റ്റാന്‍ഫോഡ് യൂണിവേഴ്‌സിറ്റിയില്‍ നന്ന് കംപ്യൂട്ടര്‍ സയന്‍സ് ബിരുദം നേടി. 1973ല്‍ സിറോക്‌സിന്റെ പാലോ ആള്‍ട്ടോ റിസര്‍ച്ച് സെന്ററിലാണ് (പിഎആര്‍സി) ലാറി ടെസ്ലറിന്റെ പ്രൊഫഷണല്‍ കരിയര്‍ തുടങ്ങിയത്. ഇവിടെ വച്ചാണ് കട്ട്, കോപ്പി, പേസ്റ്റ് എന്നിവ ടെസ്ലര്‍ ഡെവലപ്പ് ചെയ്തത്. ലോകത്തെമ്പാടുമുള്ള കംപ്യൂട്ടര്‍ ഉപയോക്താക്കളുടെ ഏറ്റവും സാധാരണമായതും അവഗണിക്കാൻ കഴിയാത്തതുമായ കാര്യങ്ങളായി ഇവ മാറി.

ടെസ്ലര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ട് സിറോക്‌സ് ഇങ്ങനെ ട്വീറ്റ് ചെയ്തു – കട്ട, കോപ്പി, പേസ്റ്റ്, ഫൈന്‍ഡ്, റീപ്ലേസ് ഇങ്ങനെയൊക്കെയും ഇതിനപ്പമുറവുമായിരുന്നു സിറോക്‌സിലെ മുന്‍ ഗവേഷകനായ ലാറി ടെസ്ലര്‍. നിങ്ങളുടെ തൊഴില്‍ദിനങ്ങള്‍ അനായസകരമാക്കിയതില്‍ ലാറിയുടെ വിപ്ലവകരമായ ആശയങ്ങള്‍ക്ക് നന്ദി പറയണം. ലാറി തിങ്കളാഴ്ച അന്തരിച്ചു. അദ്ദേഹത്തെ നമുക്ക് ആഘോഷിക്കാം. ആ ആഘോഷത്തില്‍ പങ്കുചേരൂ.

മറ്റ് പല സിറോക്‌സ് ജീവനക്കാരേയും പോലെ ടെസ്ലറും 1980കളില്‍ സ്റ്റീവ് ജോബ്‌സിന്റെ ആപ്പിളില്‍ ചേര്‍ന്നു. ആപ്പിള്‍ കംപ്യൂട്ടറുകളില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നതായും സിറോക്‌സ് കൂടുതലായും ഫോട്ടോകോപ്പിയര്‍ നിര്‍മ്മാണത്തില്‍ ശ്രദ്ധിക്കുന്നതായും കണ്ടതുകൊണ്ടാണ് താന്‍ ആപ്പിളിലേയ്ക്ക് തിരിഞ്ഞത് എന്ന് ടെസ്ലര്‍ പറഞ്ഞിരുന്നു. ലിസ അടക്കമുള്ള ആപ്പിള്‍ കംപ്യൂട്ടറുകള്‍ നിര്‍മ്മിക്കുന്നതില്‍ ടെസ്ലര്‍ കാര്യമായ സംഭാവനകള്‍ നല്‍കി. ആപ്പിള്‍ വിട്ടതിന് ശേഷം 2001 മുതല്‍ 2005 വരെ ആമസോണില്‍ പ്രവര്‍ത്തിച്ചു. 2005 മുതല്‍ 2008 വരെ യാഹൂവില്‍. 2009 മുതല്‍ അദ്ദേഹം സ്വതന്ത്ര കണ്‍സള്‍ട്ടന്റ് ആയി പ്രവര്‍ത്തിച്ചുവരുകയായിരുന്നു

മക്കയില്‍വെച്ച് തമിഴ് സംവിധായകന്‍ രാജ്കപൂറിന്റെ മകന്‍ ഷാരൂഖ് കപൂര്‍(23) അന്തരിച്ചു. ശ്വാസ തടസ്സത്തെ തുടര്‍ന്നാണ് മരണം. മാതാവ് സജീലയ്‌ക്കൊപ്പം മക്കയിലേക്ക് പോയതായിരുന്നു ഷാരൂഖ്. മൃതദേഹം ചെന്നൈയിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തി വരികയാണ്.

ഷാരൂഖ് കപൂറിന്റെ മരണം തമിഴകത്തെ ഞെട്ടിച്ചിരിക്കുകയാണ്. മദീനയുടെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു ഷാരൂഖ്. പിന്നീടാണ് മരണം സംഭവിക്കുന്നത്.

പഠനം പൂര്‍ത്തിയാക്കിയശേഷം ഷാരൂഖും സിനിമയിലെത്തണമെന്നായിരുന്നു രാജ്കപൂറിന്റെ ആഗ്രഹം. ഏറെ കാലം അസിസ്റ്റന്റായി പ്രവര്‍ത്തിച്ചിട്ടുള്ള രാജ് കപൂര്‍ താലാട്ടു കേക്കട്ടുമാ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധയകനാകുന്നത്. പ്രഭുവും കനകയുമായിരുന്നു ചിത്രത്തില്‍ അഭിനയിച്ചത്. ഉത്തമരാക്ഷസ, അവള്‍ വരുവാളാ, ആനന്ദ പൂങ്കാട്ടരെ തുടങ്ങിയ ചിത്രങ്ങള്‍ രാജ് കപൂര്‍ സംവിധാനം ചെയ്തിട്ടുണ്ട്.

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും കേരള കൗമുദി മുന്‍ ചീഫ് എഡിറ്ററും കലാകൗമുദി സ്ഥാപക ചീഫ് എഡിറ്ററുമായ എം എസ് മണി അന്തരിച്ചു. 79 വയസ്സായിരുന്നു. സാമൂഹ്യപരിഷ്‌കര്‍ത്താവും പൊതുപ്രവര്‍ത്തകനും കേരള കൗമുദി സ്ഥാപകനുമായ സി വി കുഞ്ഞുരാമന്റെ കൊച്ചുമകനും പത്രാധിപര്‍ കെ സുകുമാരന്റെ മകനുമാണ്. ഇന്ന് പുലര്‍ച്ചെ തിരുവനന്തപുരം കുമാരപുരത്തുള്ള കലാകൗമുദി ഗാര്‍ഡന്‍സിലാണ് അന്ത്യം. ഏറെനാളായി അസുഖബാധിതനായിരുന്നു.

കേരളകൗമുദിക്ക് വേണ്ടി ഡല്‍ഹിയിലടക്കം റിപ്പോര്‍ട്ടറായി ജോലി ചെയ്തു. കലാകൗമുദി പ്രസിദ്ധീകരണങ്ങളും മുംബൈയില്‍ നിന്ന് കലാകൗമുദി ദിനപ്പത്രവും തുടങ്ങി. ഇന്ത്യന്‍ ന്യൂസ് പേപ്പര്‍സൊസൈറ്റി (ഐഎന്‍എസ്) ദേശീയ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായും ഓള്‍ ഇന്ത്യ ന്യൂസ് പേപ്പര്‍ എഡിറ്റേഴ്‌സ് കോണ്‍ഫറന്‍സ് അംഗമായും പ്രവര്‍ത്തിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ സ്വദേശാഭിമാനി-കേസരി പുരസ്‌കാരം നേടിയിട്ടുണ്ട്. കസ്തൂരിയാണ് ഭാര്യ, വത്സാമണി, സുകുമാരൻ എന്നിവർ മക്കൾ. അദ്ദേഹത്തിൻ്റെ സംസ്കാരം പിന്നീട് നടക്കും.

മു​തി​ർ​ന്ന ബം​ഗാ​ളി അ​ഭി​നേ​താ​വും തൃ​ണ​മൂ​ൽ കോ​ണ്‍​ഗ്ര​സ് മു​ൻ എം​പി​യു​മാ​യ ത​പ​സ് പാ​ൽ (61) അ​ന്ത​രി​ച്ചു. ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് മും​ബൈ​യി​ലാ​യി​രു​ന്നു അ​ന്ത്യം.  മ​ക​ളെ സ​ന്ദ​ർ​ശി​ച്ച​ശേ​ഷം കോ​ൽ​ക്ക​ത്ത​യി​ലേ​ക്കു മ​ട​ങ്ങു​ന്ന​തി​നാ​യി മും​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ ത​പ​സി​നു നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ജൂ​ഹു​വി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി​യെ​ങ്കി​ലും വൈ​കാ​തെ മ​രി​ച്ചു.

കൃ​ഷ്ണ​ന​ഗ​റി​ൽ​നി​ന്നു ര​ണ്ടു ത​വ​ണ പാ​ർ​ല​മെ​ന്‍റി​ലേ​ക്കും അ​ലി​പോ​റി​ൽ​നി​ന്ന് നി​യ​മ​സ​ഭ​യി​ലേ​ക്കും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്.  2016 ഡി​സം​ബ​റി​ൽ റോ​സ് വാ​ലി ചി​ട്ടി​ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി​ബി​ഐ അ​റ​സ്റ്റ് ചെ​യ്ത​തി​നു​ശേ​ഷം ത​പ​സ് അ​ഭി​ന​യി​ച്ചി​രു​ന്നി​ല്ല. 13 മാ​സ​ത്തി​നു​ശേ​ഷ​മാ​ണ് അ​ദ്ദേ​ഹ​ത്തി​ന് ജാ​മ്യം ല​ഭി​ച്ച​ത്.

ബെർമിംഗ്ഹാമിലെ ഹാർബോണിൽ മരണമടഞ്ഞ ശ്രീജ ശ്രീനിവാസൻ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി ക്രമങ്ങൾ അവസാനഘട്ടത്തിലാണ്. കഴിഞ്ഞദിവസങ്ങളിൽ മെഡിക്കൽ സർട്ടിഫിക്കറ്റും ഡെത്ത്‌ ഓഫീസിലെ നടപടിക്രമങ്ങളും പൂർണമായിരുന്നു . ഇന്നലെത്തന്നെ ലിവർ പൂളിൽനിന്ന് ഫ്യൂണറൽ ഡയറക്ടേഴ്സ് മൃതദേഹം ഏറ്റുവാങ്ങി . ഇനി ആർക്കെങ്കിലും കാണണമെങ്കിൽ ലിവർപൂളിൽ അപ്പോയിന്മെന്റ് എടുത്ത് കാണാനുള്ള സൗകര്യം ഉണ്ടായിരിക്കും. മൃതദേഹം എന്ന് നാട്ടിലേക്ക് കൊണ്ടു പോകാൻ സാധിക്കും എന്ന് ബുധനാഴ്ചയ്ക്ക് ശേഷമേ അറിയുവാൻ സാധിക്കുകയുള്ളൂ എന്നാണ് അറിയുന്നത് . കഴിഞ്ഞ ഒന്നര വർഷമായി ക്യാൻസർ രോഗ ബാധിതയായ ഷീജ ശ്രീനിവാസ് ബെർമിംഗ്ഹാമിലെ ക്യൂൻ എലിസബത്ത് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു .

പലതവണ കീമോതെറാപ്പിക്ക് വിധേയായ ഷീജയ്ക്ക് അണുബാധ ഉണ്ടായതിനെ തുടർന്ന് വീണ്ടും കീമോതെറാപ്പി ചെയ്യുവാൻ കഴിഞ്ഞിരുന്നില്ല. മറ്റ് ചിത്സകൾ സാധ്യമല്ലാത്തതിനെ തുടർന്ന് ഫെബ്രുവരി നാലാം തീയതി ഷീജയെ ഹോസ്പിറ്റലിൽ നിന്ന് സെന്റ് മേരീസ് ഹോസ് പീസ്സിലേയ്ക്ക് മാറ്റിയിരുന്നു . അവിടെ വച്ച് ഭർത്താവായ സന്തോഷിന്റെ ( അനിൽകുമാർ ) സാന്നിദ്ധ്യത്തിലാണ് മരണമടഞ്ഞത്.

തന്റെ ഭർത്താവിനെ യുകെയിലെത്തിക്കുക എന്ന വലിയ സ്വപ്‍നം നേടിയടുത്തുകൊണ്ടാണ് ഷീജ ശ്രീനിവാസ് മരണത്തിന് കീഴടങ്ങിയത്. 47 വയസുള്ള ഷീജ തിരുവല്ലയിൽ വല്ലന വടക്കേതിൽ ശ്രീനിവാസന്റയും സരളയുടെയും മകളാണ് . പള്ളിവികാരിയായ റ്റെറിനച്ചന്റെയും , സോജിയച്ചന്റെയും നേതൃത്വത്തിൽ രോഗബാധിതയായ ഷീജയ്ക്ക് എല്ലാവിധ സഹായവുമായി സെഹിയോൻ പ്രയർ ഗ്രൂപ്പിലെ സുഹൃത്തുക്കൾ എപ്പോഴും കൂടെയുണ്ടായിരുന്നു . വളരെ നല്ല രീതിയിലുള്ള ഒരു പരിചരണമായിരുന്നു ഷീജയ്ക്ക് ഹാർബോണിലെ സുഹൃത്തുക്കളിൽ നിന്ന് ലഭിച്ചിരുന്നത് .

ഷീജ ശ്രീനിവാസിന്റെ നിര്യണത്തിൽ ദുഃഖാർത്ഥരായ കുടുംബത്തോടൊപ്പം മലയാളം യുകെ പങ്കുചേരുകയും അനുശോചനം അറിയിക്കുകയും ചെയ്യുന്നു.

സ്വന്തം ലേഖകൻ

ഹാർബോൺ :  ദിനംപ്രതി യുകെ മലയാളികളുടെ ജീവിതത്തിലേയ്ക്ക് മരണം ഒരു തുടർകഥ പോലെ എത്തികൊണ്ടിരിക്കുന്നു . ബെർമിംഗ്ഹാമിലെ ഹാർബോണിൽ ഹൌസ് മെയിഡായി ജോലി ചെയ്തിരുന്ന ഷീജ ശ്രീനിവാസ് വടക്കേതിലാണ് ഇന്നലെ വൈകിട്ട് അഞ്ചരയോടുകൂടി യുകെ മലയാളികളെ ദുഃഖത്തിലാക്കി മരണത്തിന് കീഴടങ്ങിയത് . കഴിഞ്ഞ ഒന്നര വർഷമായി ക്യാൻസർ രോഗ ബാധിതയായ ഷീജ ശ്രീനിവാസ്  ബെർമിംഗ്ഹാമിലെ ക്യൂൻ എലിസബത്ത് ഹോസ്പിറ്റലിൽ  ചികിത്സയിലായിരുന്നു .

പലതവണ കീമോതെറാപ്പിക്ക് വിധേയായ ഷീജയ്ക്ക് അണുബാധ ഉണ്ടായതിനെ തുടർന്ന് വീണ്ടും കീമോതെറാപ്പി ചെയ്യുവാൻ കഴിഞ്ഞിരുന്നില്ല. മറ്റ് ചിത്സകൾ സാധ്യമല്ലാത്തതിനെ തുടർന്ന് ഫെബ്രുവരി നാലാം തീയതി ഷീജയെ ഹോസ്പിറ്റലിൽ നിന്ന് സെന്റ് മേരീസ് ഹോസ് പീസ്സിലേയ്ക്ക് മാറ്റിയിരുന്നു . അവിടെ വച്ച് ഇന്നലെ വൈകിട്ട് അഞ്ചരയോടുകൂടി ഭർത്താവായ സന്തോഷിന്റെ  ( അനിൽകുമാർ ) സാന്നിദ്ധ്യത്തിലാണ് മരണമടഞ്ഞത്. 

തന്റെ ഭർത്താവിനെ യുകെയിലെത്തിക്കുക എന്ന വലിയ സ്വപ്‍നം നേടിയടുത്തുകൊണ്ടാണ് ഷീജ ശ്രീനിവാസ് മരണത്തിന് കീഴടങ്ങിയത്. 47 വയസുള്ള ഷീജ തിരുവല്ലയിൽ വല്ലന വടക്കേതിൽ ശ്രീനിവാസന്റയും സരളയുടെയും മകളാണ് . മൃതദേഹം നാട്ടിലേയ്ക്ക് എത്തുക്കുവാനുള്ള നടപടികൾ ഷീജയുടെ കുടുംബസുഹൃത്തുക്കൾ ആരംഭിച്ചിട്ടുണ്ട് . പള്ളിവികാരിയായ റ്റെറിനച്ചന്റെയും , സോജിയച്ചന്റെയും നേതൃത്വത്തിൽ രോഗബാധിതയായ ഷീജയ്ക്ക് എല്ലാവിധ സഹായവുമായി സെഹിയോൻ പ്രയർ ഗ്രൂപ്പിലെ സുഹൃത്തുക്കൾ എപ്പോഴും കൂടെയുണ്ടായിരുന്നു . വളരെ നല്ല രീതിയിലുള്ള ഒരു പരിചരണമായിരുന്നു ഷീജയ്ക്ക് ഹാർബോണിലെ സുഹൃത്തുക്കളിൽ നിന്ന് ലഭിച്ചിരുന്നത് .

ഷീജയുടെ ശവസംസ്കാര ചടങ്ങുകളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അറിയുവാൻ ഷീജയുടെയും സന്തോഷിന്റെയും സുഹൃത്തായ സിജിമോൻ ജോസുമായി ബന്ധപ്പെടുക 07551501553.

RECENT POSTS
Copyright © . All rights reserved