Social Media

കോട്ടയം; കോണ്‍ഗ്രസ് ഇനിയെങ്കിലും അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയം അവസാനിപ്പിക്കണമെന്ന് മുന്നറിയിപ്പുമായി കോണ്‍ഗ്രസ് തൃത്താല എംഎല്‍എ വി.ടി. ബല്‍റാം. ടിപി ചന്ദ്രശേഖരന്‍ കൊലപാതകത്തിന്റെ പുറകിലെ ഗൂഡാലോചനക്കേസ് നേരാംവണ്ണം അന്വേഷിച്ച് മുന്നോട്ടുകൊണ്ടുപോകാതെ ഇടക്കുവെച്ച് ഒത്തുതീര്‍പ്പുണ്ടാക്കിയതിന് കിട്ടിയ പ്രതിഫലമാണ് സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടെന്നും ഫെയ്‌സ്ബുക്കില്‍ അദ്ദേഹം കുറിച്ചു.

വി.ടി.ബല്‍റാമിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
സിപിഎമ്മിന്റെയും പിണറായി വിജയന്റേയും ഹീനമായ രാഷ്ട്രീയ വേട്ടയാടലാണ് ഇനിയും പ്രസിദ്ധപ്പെടുത്താത്ത സോളാര്‍ അന്വേഷണക്കമ്മീഷന്‍ റിപ്പോര്‍ട്ടിന്മേല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ തിരക്കുപിടിച്ച നടപടികള്‍. വിശ്വാസ്യതയുടെ തരിമ്പെങ്കിലും ഈ റിപ്പോര്‍ട്ടിനുണ്ടെന്ന് ഇപ്പോഴത്തെ സൂചനകള്‍ വെച്ച് അനുമാനിക്കാന്‍ കഴിയുന്നതല്ല.
ഏതായാലും കോണ്‍ഗ്രസ് നേതാക്കളെ സംബന്ധിച്ച് ടിപി ചന്ദ്രശേഖരന്‍ കൊലപാതകത്തിന്റെ പുറകിലെ ഗൂഡാലോചനക്കേസ് നേരാംവണ്ണം അന്വേഷിച്ച് മുന്നോട്ടുകൊണ്ടുപോകാതെ ഇടക്കുവെച്ച് ഒത്തുതീര്‍പ്പുണ്ടാക്കിയതിന് കിട്ടിയ പ്രതിഫലമായി കണക്കാക്കിയാല്‍ മതി. ഇനിയെങ്കിലും അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയം അവസാനിപ്പിച്ച് തോമസ് ചാണ്ടിയടക്കമുള്ള ഇപ്പോഴത്തെ കാട്ടുകള്ളന്‍ മന്ത്രിമാര്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍ കോണ്‍ഗ്രസ് നേതാക്കന്മാര്‍ തയ്യാറാകണം.
‘കോണ്‍ഗ്രസ് മുക്ത് ഭാരത്’ എന്നത് ദേശീയതലത്തിലെ ആര്‍എസ്എസിന്റെ പ്രഖ്യാപിത മുദ്രാവാക്യമാണെങ്കില്‍ ‘കോണ്‍ഗ്രസ് മുക്ത കേരളം’ എന്നതാണ് ഇവിടത്തെ സിപിഐഎമ്മിന്റെ അപ്രഖ്യാപിത നയം. ആ ഗ്യാപ്പില്‍ ബിജെപിയെ വിരുന്നൂട്ടി വളര്‍ത്തി സര്‍വ്വമേഖലകളിലും പരാജയപ്പെട്ട സര്‍ക്കാരിനെതിരായ ഭരണവിരുദ്ധവികാരത്തെ വഴിതിരിച്ചുവിടാനാണ് ഇന്ന് കേരളം ഭരിക്കുന്നവര്‍ ആഗ്രഹിക്കുന്നത് എന്ന് തിരിച്ചറിഞ്ഞ് തിരിച്ചടിക്കാന്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ക്ക് കഴിയേണ്ടതുണ്ട്.

സാങ്കേതിക രംഗത്ത അതിശക്തരായ രണ്ട് സ്ഥാപനങ്ങളാണ് ഗൂഗിളും ആപ്പിളും. അപ്പോള്‍ ഗൂഗിള്‍ ആപ്പിളിനെ സ്വന്തമാക്കുന്നു എന്ന വാര്‍ത്ത വന്നാല്‍ ലോകം ഞെട്ടാതിരിക്കുമോ? എന്നാല്‍ അത് സംഭവിച്ചു. 900 കോടി ഡോളറിന് ഗൂഗിള്‍ ആപ്പിള്‍ കമ്പനിയെ വാങ്ങുന്നു എന്ന് ദി ഡോ ജോണ്‍സ് ന്യൂസ് വയര്‍ (The Dow Jones News Wire) ആണ് റിപ്പോര്‍ട്ട് ചെയ്തത്.

IMAGE
ഇരു കമ്പനികളെയും കുറിച്ച് അല്‍പമെങ്കിലും ധാരണയുള്ളവര്‍ ഈ വാര്‍ത്ത കണ്ട് ഡോ ജോണ്‍സ് ന്യൂസ് വയര്‍ വെബ്‌സൈറ്റ് ഹാക്ക് ചെയ്തതോ അല്ലെങ്കില്‍ സാങ്കേതിക ലോകത്തിന് മുഴുവന്‍ വട്ടായോ എന്നുവരെ സംശയിച്ചുപോയി.
IMAGEഡോ ജോണ്‍സ് ന്യൂസ് വാര്‍ത്തയുടെ സ്‌ക്രീന്‍ഷോട്ട്‌
എന്നാല്‍ അതൊരു അബദ്ധമായിരുന്നു. വരിക്കാരായ ഉപയോക്താക്കള്‍ക്ക് ജി ഡോ ജോണ്‍സ് ന്യൂസ് ചൊവ്വാഴ്ച രാവിലെ അയച്ച വാര്‍ത്തകളില്‍ അബദ്ധത്തില്‍ ഈ വാര്‍ത്തയും ഉള്‍പ്പെടുകയായിരുന്നു.
‘900 കോടി ഡോളറിന് ഗൂഗിള്‍ ആപ്പിളിനെ വാങ്ങുന്നു’ എന്നായിരുന്നു വാര്‍ത്തയുടെ തലക്കെട്ട്. ജീവിച്ചിരിക്കുന്ന ആര്‍ക്കും ഞെട്ടലുളവാക്കുന്ന നീക്കം എന്ന് പറഞ്ഞ് തുടങ്ങുന്ന വാര്‍ത്തയുടെ ഉള്ളടക്കത്തില്‍ ഗൂഗിള്‍ സിഇഓ ലാരി പേജ് 2010ല്‍ സ്റ്റീവ് ജോബ്‌സുമായി ഇക്കാര്യം ധാരണയാക്കിയിരുന്നുവെന്നും പറയുന്നുണ്ട്.
വിചിത്രമായ ഈ വാര്‍ത്ത പക്ഷെ പ്രസിദ്ധീകരണത്തിന് വേണ്ടി തയ്യാറാക്കിയതായിരുന്നില്ല. എന്തോ സാങ്കേതിക പരീക്ഷണത്തിന് വേണ്ടി തയ്യാറാക്കിയവാര്‍ത്ത അബദ്ധത്തില്‍ വരിക്കാര്‍ക്ക് അയക്കുകയായിരുന്നു. രണ്ട് മിനിറ്റിനുള്ളില്‍ തന്നെ വാര്‍ത്ത നീക്കം ചെയ്ത് ക്ഷമാപണം നടത്തി ഡോ ജോണ്‍സ് അധികൃതര്‍ രംഗത്തെത്തിയെങ്കിലും സംഭവം സോഷ്യല്‍ മീഡിയ ഏറ്റെടുത്തു.

Image result for google-buys-apple-for-9-billion-dollars-the-dow-jones-news-wire

ഭിക്ഷാടന മാഫിയ തട്ടിക്കൊണ്ടുപോയ കുഞ്ഞിനെ രക്ഷിച്ച പോലീസ് ഓഫിസര്‍ സോഷ്യല്‍ മീഡിയയില്‍ താരമായി. ഹൈദരാബാദില്‍ മാഫിയാ സംഘം തട്ടിക്കൊണ്ടുപോയ കുഞ്ഞിനെ പതിനഞ്ച് മണിക്കൂറിനുള്ളില്‍ പോലീസ് സംഘം രംക്ഷിക്കുകയായിരുന്നു. കുഞ്ഞിനെ രക്ഷപ്പെടുത്തി തന്റെ കയ്യില്‍വച്ച് ഓമനിക്കുന്ന പൊലീസ് ഓഫീസറെ നോക്കി മോണകാട്ടിച്ചിരിക്കുന്ന പിഞ്ചോമനയുടെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍.

നാലുമാസം മാത്രം പ്രായമുള്ള ഫൈസന്‍ ഖാന്‍ എന്ന കുഞ്ഞിനെയാണ് അമ്മയ്‌ക്കൊപ്പം ഉറങ്ങുന്നതിനിടെ ചിലര്‍ തട്ടിയെടുത്തത്. നമ്പള്ളിയിലെ ഫുട്പാത്തില്‍ ഉറങ്ങുന്നതിനിടെയായിരുന്നു സംഭവം. വിവരം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ അന്വേഷിച്ചിറങ്ങിയ നമ്പള്ളി പൊലീസ് ഇന്‍സ്‌പെക്ടര്‍ ആര്‍. സഞ്ജയ്കുമാറും സംഘവുമാണ് കുഞ്ഞിനെ കണ്ടെത്തുന്നത്.

ഇക്കാര്യം വ്യക്തമാക്കി കുഞ്ഞിനൊപ്പമുള്ള പൊലീസുകാരുടെ ചിത്രം ഐപിഎസ് ഓഫീസര്‍ സ്വാതി ലക്‌റ ട്വീറ്റ് ചെയ്തതോടെ ഇത് സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറി. ഇതിനകം ആയിരക്കണക്കിന് തവണ ചിത്രം റീട്വീറ്റ് ചെയ്യപ്പെട്ടുകഴിഞ്ഞു.
കുഞ്ഞിനെ ഇത്രയും പെട്ടെന്ന് വീണ്ടെടുക്കാനായതില്‍ പൊലീസ് സംഘത്തിന് അഭിനന്ദന പ്രവാഹമാണിപ്പോള്‍. ‘തട്ടിക്കൊണ്ടുപോയ ഈ കുഞ്ഞിനെ നമ്പള്ളിയിലെ ഇന്‍സ്‌പെക്ടര്‍ രക്ഷിച്ചിരിക്കുന്നു. കുഞ്ഞിന്റെ ചിരിതന്നെ എല്ലാം പറയുന്നുണ്ട്.’ എന്ന് കുറിച്ചാണ് ചിത്രം ട്വീറ്റ് ചെയ്യപ്പെട്ടത്.

പുലര്‍ച്ചെ മൂന്നുമണിയോടെയാണ് ഹൈദരാബാദിലെ നമ്പള്ളി മേഖലയില്‍ വച്ച് അമ്മ ഹുമേര ബീഗത്തിന്റെ (21) അരികില്‍ നിന്ന് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത്. കുഞ്ഞിനെ വില്‍ക്കാനായിരുന്നു തട്ടിക്കൊണ്ടുപോയ രണ്ടംഗ സംഘത്തിന്റെ പരിപാടി. കുഞ്ഞിനെ തട്ടിയെടുത്ത മുഹമ്മദ് മുഷ്താഖ് (42), മുഹമ്മദ് യൂസഫ് (25) എന്നിവര്‍ പിടിയിലായി.
നാലുമണിയോടെ അമ്മ ഉറക്കമുണര്‍ന്നപ്പോഴാണ് കുഞ്ഞിനെ കാണാനില്ലെന്ന് അറിയുന്നത്. തിരഞ്ഞിട്ടും കാണാതായതോടെ പൊലീസിനെ സമീപിക്കുകയായിരുന്നുവെന്ന് സഞ്ജയ് കുമാര്‍ പറഞ്ഞു. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പ്രതികളെ പറ്റി സൂചന ലഭിച്ചതോടെ പൊലീസ് ഉണര്‍ന്ന് പ്രവര്‍ത്തിക്കുകയും ഇരുവരേയും പിടികൂടി കുഞ്ഞിനെ വീണ്ടെടുക്കുകയുമായിരുന്നു.

ഹൈദരാബാദില്‍ ഇത്തരം തട്ടിക്കൊണ്ടുപോകല്‍ സ്ഥിരം സംഭവമാണെന്ന റിപ്പോര്‍ട്ടുകളും ഇതോടൊപ്പം പുറത്തുവരുന്നുണ്ട്. ഈ വര്‍ഷം പത്തിലേറെ കേസുകള്‍ റിപ്പോര്‍ട്ടുചെയ്തിട്ടുണ്ട്. പല കേസുകളിലും ഭാഗ്യംകൊണ്ടാണ് കുട്ടികളെ വീണ്ടെടുക്കാനാവുന്നതെന്ന് പൊലീസ് പറയുന്നു. റോഡരികിലും ചേരികളിലും ഉറങ്ങുന്നവര്‍ക്കിടയില്‍ നിന്നോ റെയില്‍വെ, ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍ മാതാപിതാക്കളുടെ ശ്രദ്ധ മാറുമ്പോഴോ ഒക്കെയാണ് തട്ടിക്കൊണ്ടുപോകല്‍ അരങ്ങേറുന്നത്. കുഞ്ഞുങ്ങളെ ഭിക്ഷാടന മാഫിയക്കോ കുട്ടികളില്ലാത്ത ദമ്പതികള്‍ക്കോ വില്‍ക്കുകയാണ് ചെയ്യുകയെന്നും പൊലീസ് പറയുന്നു.

Read more… യുക്മയുടെ വേദികളില്‍ ‘കുമ്മന്‍ ഇഫക്റ്റ്’ കണ്ട കൗതുകവുമായി യു.കെ. മലയാളികള്‍

പൂവാലശല്യത്തിന്റെ യഥാര്‍ത്ഥ ചിത്രം പുറം ലോകത്തിന് കാണിച്ചുകൊടുക്കാന്‍ ആംസ്റ്റര്‍ഡാം സ്വദേശിനിയായ നോവ ജന്‍സിമ എന്ന വിദ്യാര്‍ത്ഥിനിയാണ് അവര്‍ക്കൊപ്പം സെല്‍ഫിയെടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റു ചെയ്തത്.

പുറത്തിറങ്ങി നടക്കുമ്പോള്‍ പൂവാലന്‍മാരുടെ ശല്യം നേരിടുകയാണ് പെണ്‍കുട്ടികളെ അലട്ടുന്ന പ്രധാനപ്പെട്ട പ്രശ്‌നങ്ങളിലൊന്ന്. കാലദേശ വ്യത്യാസമില്ലാതെ പൂവാലന്‍മാര്‍ എവിടെയും സജീവമാണ് താനും.ഇത്തരത്തില്‍ ശല്യം നേരിട്ട പെണ്‍കുട്ടി പൂവാലന്‍മാര്‍ക്ക് കൊടുത്ത എട്ടിന്റെ പണിയാണ് സൈബര്‍ ലോകത്ത് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. പൂവാലശല്യത്തിന്റെ യഥാര്‍ത്ഥ ചിത്രം പുറം ലോകത്തിന് കാണിച്ചുകൊടുക്കാന്‍ ആംസ്റ്റര്‍ഡാം സ്വദേശിനിയായ നോവ ജന്‍സിമ എന്ന വിദ്യാര്‍ത്ഥിനിയാണ് അവര്‍ക്കൊപ്പം സെല്‍ഫിയെടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റു ചെയ്തത്.


പല ദിവസങ്ങളിലായി തെരുവില്‍ തന്നെ ശല്യപ്പെടുത്തിയ പൂവാലന്‍മാരുടെ ചിത്രങ്ങളാണ് സെല്‍ഫിയെന്ന പേരില്‍ നോവ പകര്‍ത്തി പിന്നീട് പോസ്റ്റു ചെയ്തത്. ആദ്യം പൂവാലന്‍മാര്‍ക്കൊപ്പം സെല്‍ഫി; പിന്നെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത് എട്ടിന്റെ പണി; 20കാരിയുടെ ‘ആന്റിറോമിയോ മിഷന്‍’ വൈറല്‍ സെപ്റ്റംബര്‍ ആദ്യവാരമാണ് 20കാരിയായ നോവ പൂവാലന്‍മാര്‍ക്കൊപ്പമുള്ള സെല്‍ഫിയെടുക്കല്‍ തുടങ്ങിയത്.

dearcatcallers എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് നോവ ഈ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. തന്നെ അപമാനിക്കുന്ന പൂവാലന്‍മാര്‍ക്കിടെ ധീരമായി നില്‍ക്കുന്ന ജോവയുടെ ചിത്രങ്ങള്‍ ഇപ്പോള്‍ വൈറലായിട്ടുണ്ട്.

നടിയെ ആക്രമിച്ച കേസില്‍ 85 ദിവസത്തെ ജയില്‍വാസത്തിനുശേഷം ജാമ്യം ലഭിച്ച ദിലീപിനോടുള്ള ആവേശം സോഷ്യല്‍ മീഡിയയിലെ പല ആരാധക പേജുകളിലും അതിരുകടക്കുന്നു. ദിലീപിനോടുള്ള ആരാധനയോടൊപ്പം മറ്റുപലര്‍ക്കുമുള്ള താക്കീതാണിത് എന്നാണ് ആരാധകര്‍ പറയുന്നത്.

ലോസേഴ്‌സ് മീഡിയ എന്നുപേരായ ഒരു ഫെയ്‌സ്ബുക്ക് പേജ് കടുത്ത സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തി കഴിഞ്ഞ ദിവസം പുലിവാലുപിടിച്ചു. ഏട്ടനെതിരെ സംസാരിച്ച ഫെമിനിച്ചികള്‍ ഓര്‍ത്താല്‍ നന്ന്, യഥാര്‍ഥ ക്വട്ടേഷന്‍ കാണാന്‍ പോകുന്നേയുള്ളൂ, എന്നിങ്ങനെപോകുന്നു പേജിലെ വെല്ലുവിളി.

 

ദിലീപേട്ടന്‍ ഒന്നുമനസുവച്ചാല്‍ മതി, നീയൊക്കെ ഇവിടെ ആണ്‍പിള്ളാരുടെ ഫോണിലെ തുണ്ടുപടങ്ങളാകും എന്നും കുറിപ്പില്‍ പറയുന്നു. എന്നാല്‍ പോസ്റ്റിന് മാപ്പുപറഞ്ഞുകൊണ്ട് പേജ് പിന്നീട് രംഗത്തെത്തി. ഒരു അഡ്മിന്‍ സര്‍ക്കാസം എന്ന നിലയില്‍ കുറിച്ചതാണത് എന്നായിരുന്നു ന്യായീകരണം.

ദിലീപിന് ജാമ്യം കിട്ടിയെന്ന വാര്‍ത്ത അറിഞ്ഞതോടെ ആലുവ സബ്ജയിലിന് മുന്നില്‍ ആരാധകരുടെ ആഹ്ലാദ പ്രകടനമായിരുന്നു. 85 ദിവസത്തിന് ശേഷമാണ് ദിലീപ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. ജാമ്യമല്ലേ കിട്ടിയുള്ളൂ, ഓസ്‌കര്‍ ഒന്നുമല്ലല്ലോ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. ദിലീപ് അനുകൂലികളുടെ ആഹ്ലാദ പ്രകടനത്തിനും കിട്ടിയിട്ടുണ്ട് നിരവധി ട്രോള്‍. ജയിലില്‍ നിന്നും വന്ന ദിലീപ് പണ്ടത്തേക്കാള്‍ സുന്ദരനായെന്നാണ് മറ്റുചിലര്‍ കളിയാക്കുന്നത്. ഗോവിന്ദചാമിയുടെ അന്നും ഇന്നും എന്ന ഫോട്ടോ താരതമ്യപ്പെടുത്തിയാണ് ദിലീപിനെ കളിയാക്കിയത്.

ജയിലിനകത്ത് ഷേവിംഗ് ഇല്ലായിരുന്നെങ്കിലും ഡൈ ഉണ്ടായിരുന്നെന്നു തോന്നുവെന്നും ചിലര്‍. ഒന്നര കോടിയുടെ ക്വട്ടേഷന് ഒരു ലക്ഷത്തിന്റെ ബോണ്ട് നല്‍കിയാല്‍ മതിയെന്ന കോടതിയുടെ ഉത്തരവിനെയും ആളുകള്‍ പരിഹസിച്ചു.

‘ദിലീപേട്ടനെ ഒന്ന് കണ്ടാ മതി’ എന്ന് പറഞ്ഞ് ആലുവ സബ്ജയിലിന് മുന്നില്‍ പൊട്ടിക്കരഞ്ഞ നടന്‍ ധര്‍മജനെയും ട്രോളര്‍മാര്‍ വെറുതെവിട്ടില്ല. ഓവര്‍ ആക്ടിങ് ആണെന്നും അഭിനയിച്ച് കുളമാക്കല്ലെന്നുമാണ് കമന്റുകള്‍.

നടന്‍ മദ്യപിച്ച് എത്തിയാണ് കരച്ചില്‍ പ്രകടനം നടത്തിയെന്നും ആരോപണങ്ങള്‍ ഉണ്ട്. ധര്‍മജന്‍ അടിച്ചത് മണവാട്ടിയാണോ മൂലവെട്ടിയോ? താരം മിക്‌സ് ചെയ്ത ബ്രാന്‍ഡ് ഏതൊക്കെയാണെന്നറിഞ്ഞിരുന്നേല്‍ കുമ്മനഞ്ചീക്ക് പറഞ്ഞുകൊടുക്കാമായിരുന്നുവെന്നും ചിലര്‍ പറഞ്ഞു. ദിലീപിന് വേണ്ടി കൂളിങ് ഗ്ലാസ് ധരിച്ച് പൊട്ടിക്കരഞ്ഞ മഹാനടനെന്ന അവാര്‍ഡും ധര്‍മജന് ട്രോളര്‍മാര്‍ നല്‍കിയിട്ടുണ്ട്.

 

നടി അക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന് പിന്തുണ പ്രഖ്യാപിക്കുന്ന സിനിമാ പ്രവര്‍ത്തകര്‍ക്കെതിരെ നടി സജിതാ മഠത്തിലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ചിലത് പറയാതിരിക്കാനാവില്ലെന്ന വാചകത്തോടെയാണ് ഫെയ്‌സ്ബുക്ക് കുറിപ്പ് ആരംഭിക്കുന്നത്. താന്‍ നടിക്ക് ഒപ്പമാണ് എന്നതിന്റെ അര്‍ത്ഥം ആരെയെങ്കിലും കുറ്റക്കാരനായി കാണുന്നു എന്നല്ല. ബിസിനസ്സ് ബന്ധങ്ങളും സൗഹൃദവുമുള്ളത് കൊണ്ടാകാം സിനിമാ പ്രവര്‍ത്തകര്‍ കുറ്റാരോപിതന് പിന്തുണ പ്രഖ്യാപിക്കുന്നത്. ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രതികരിച്ച പ്രകാശ് രാജിന്റെ നിലപാടുകളുടെ ആര്‍ജ്ജവമൊന്നും ഈ സിനിമാ പ്രവര്‍ത്തകരില്‍ നിന്നും താന്‍ പ്രതീക്ഷിക്കുന്നില്ലെന്നും സജിതാ പറയുന്നു.

സജിതാ മഠത്തിലിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്

ചിലത് പറയാതിരിക്കാനാവില്ല.
ഞാന്‍ അവള്‍ക്ക് ഒപ്പമാണ് എന്നതിന്റെ അര്‍ത്ഥം ഞാന്‍ ആരെയെങ്കിലും കുറ്റക്കാരനായി കാണുന്നു എന്നതല്ല. അത് പോലീസും കോടതിയുമാണ് തീരുമാനിക്കേണ്ടത്. ചിലര്‍ കുറ്റ ആരോപിതരായി നമ്മുടെ മുമ്പിലുണ്ട്. കോടതിയും, പോലീസും, പണത്തിന്റയും പ്രശസ്തിയുടെയും സ്വാധീനത്തില്‍ പെടാതെ കാക്കാന്‍ നമുക്ക് ഒരു ഗവണ്‍മെന്റും അവള്‍ക്ക് ഒപ്പം നില്‍ക്കുന്നവരും ജാഗ്രത പുലര്‍ത്തുന്നുമുണ്ട്. സിനിമയുടെ ഭൂരിപക്ഷ ആണ്‍ലോകം കരുതുന്നതു പോലെ കുറ്റ ആരോപിതര്‍ നിഷ്‌കളങ്കരായിരിക്കാം, അല്ലെങ്കില്‍ ഔദാര്യം പറ്റിയതു കൊണ്ടും ബിസിനസ്സ് ബന്ധങ്ങള്‍ ഉള്ളതുകൊണ്ടും സൗഹൃദം ഉള്ളതുകൊണ്ടും അങ്ങിനെയാവണമെ എന്നു നിങ്ങള്‍ക്ക് പ്രാര്‍ത്ഥിക്കാം.അതാണു സത്യമെന്ന് വിശ്വസിക്കാം.

എനിക്ക് കണ്‍മുമ്പില്‍ സത്യമായി ഉള്ളത് ഒന്നു മാത്രം, അത് അവള്‍ പീഡിപ്പിക്കപ്പെട്ടു എന്നതു മാത്രമാണ്. ആ സത്യത്തെ കാണാതെ മറ്റൊന്നിനു പുറകെയും പോകാന്‍ ആവില്ല. അസുഖകരമായ ഓര്‍മ്മകളെ നെഞ്ചില്‍ നിന്നു തള്ളിമാറ്റി പതുക്കെ മുന്നോട്ടു നീങ്ങാന്‍ അവള്‍ നടത്തുന്ന കൈകാലിട്ടടിക്കല്‍ കാണാന്‍ നിങ്ങള്‍ക്ക് ഒരു നന്മയുള്ള ഹൃദയമുണ്ടായാല്‍ മാത്രം മതി. എളുപ്പമല്ല ഒരു സ്ത്രീക്ക് ഈ ധൈര്യം കാണിക്കാന്‍ എന്നു മനസ്സിലാക്കാന്‍ തങ്ങളുടെ ചുറ്റുമുള്ള സ്ത്രീകളോട് ചോദിച്ചാല്‍ മാത്രം മതി.
അവളാണ് നമ്മുടെ മുമ്പിലുള്ള സത്യം, ആ സത്യത്തെ അവഗണിക്കുകയും പരിഹസിക്കുകയുമാണ് ഈ ആണ്‍ സിനിമാ ലോകം ചെയ്യുന്നത്. ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രകാശ് രാജിനെ പോലുള്ള നടന്റെ നിലപാടിന്റെ ആര്‍ജ്ജവമൊന്നും ഞാന്‍ നിങ്ങളില്‍ നിന്നു പ്രതീക്ഷിക്കുന്നില്ല. പക്ഷെ കേസ് തെളിയിക്കാനും സത്യം പുറത്തു കൊണ്ടുവരാനും സത്യം പുറത്തു കൊണ്ടുവരാനും നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് അവള്‍ക്കൊപ്പം നിന്നേ പറ്റൂ. കാരണം പീഡിപ്പിക്കപ്പെട്ടു എന്നത് ഒരു സത്യമാണ് എന്നതുകൊണ്ട് ! ഒരു പെണ്ണിനും താങ്ങാനാത്ത സത്യം.

എത്രപേരോടാണ്
ഓരോ പെണ്ണും
നന്ദി പറയേണ്ടത്….!!!’

ആ കവിതയുടെ തീക്ഷണതയും സംശുദ്ധിയും ഉൾക്കൊണ്ട് എഴുതുന്നു……

ബിജോ തോമസ് അടവിച്ചിറ

കപട സദാചാരവാദികളുടെ നെഞ്ചിലേക്ക് നിറയൊഴിച്ച , ജാലിഷ ഉസ്മാന്‍ എന്ന പെണ്‍കുട്ടി തന്റെ കവിത തുടങ്ങി വെക്കുന്നത് ഇങ്ങനെയാണ്. കൊല്ലം ജില്ലയില്‍ ക്രൂരമായ പീഡനത്തിനിരയായി കൊല്ലപ്പെട്ട ഏഴു വയസ്സുകാരി പെണ്‍കുട്ടിയുടെ സംഭവത്തില്‍ നിന്നും ഉരുത്തിരിഞ്ഞ രോഷത്തില്‍ നിന്നാണ് ജലീഷയുടെ കവിത പിറവി കൊള്ളുന്നതും, സോഷ്യല്‍ മീഡിയയില്‍ വലിയ തോതില്‍ അത് ചര്‍ച്ച ചെയപ്പെടുന്നതും. ഈ രോഷവും അമര്‍ഷവും വരികളും ശബ്ദവും ജലീഷയുടേത് മാത്രമല്ല, പല പെണ്ണുങ്ങളുടേത് കൂടിയാണ്. ആ വാക്കുകളുടെ ചൂടും, മൂര്‍ച്ഛയും അവള്‍ക്ക് മാത്രം അവകാശപ്പെട്ടതല്ല,  ഈ അനുഭവത്തിൽ കുടി കടന്നു പോയ ശബ്‌ദിക്കാൻ കഴിവില്ലാതെ പോയ സ്ത്രീകളുടെ  കൂടിയാണ്. എന്നിട്ടും അവള്‍ മുലകളെ മുലകളെന്നും ലിംഗത്തെ ലിംഗമെന്നും യോനിയെ യോനിയെന്നും തന്നെ എഴുതി വെച്ചപ്പോള്‍ മൂര്‍ച്ഛയുള്ള വാക്കുകളോടുള്ള ഭയത്തോടെ കപട സദാചാര വാദികള്‍ ഒറ്റ രാത്രി കൊണ്ട് കവിത റിപ്പോര്‍ട്ട് ചെയ്ത് വാളില്‍ നിന്നു നീക്കം ചെയ്യിച്ചിരിക്കുന്നു.

ഒരു കവിത പോലും, അതിലെ ആശയം പോലും ഉള്‍കൊള്ളാന്‍ സാധിക്കാത്ത വിധത്തില്‍ പെണ്ണിന്റെ തുറന്നെഴുത്തിനോട് ഇത്രമേല്‍ മാനസികമായ അകല്‍ച്ച കാത്തു സൂക്ഷിക്കാനുള്ള ചേതോവികാരം എന്താകാം? ഇത്ര മാത്രം സ്ത്രീവിരുദ്ധമായ നിലപാടുകള്‍ സംഭവിക്കുന്നത് എന്ത് കൊണ്ടാകാം? സ്ത്രീയുടെ തുറന്നെഴുത്തിനോടുള്ള ഭയം എന്തിനാകാം? ഇനിയും, മുലകളെ മുലകളെന്നും ലിംഗത്തെ ലിംഗമെന്നും തന്നെ അവളെഴുതട്ടെ . അങ്ങനെ എഴുതുന്നത് കൊണ്ട് എന്താണ് സംഭവിക്കുക? പുരുഷാധിപത്യം നിറഞ്ഞ പുരുഷ കേന്ദ്രീകൃതമായ ഒരു ലോകത്ത് നിന്നു കൊണ്ട് വ്യവസ്ഥകളെ പൊളിച്ചു കൊണ്ട് തുറന്നെഴുത്തു നടത്തുക എന്നത് ഏറെ പ്രയാസകരമാണ് ഒരു പെണ്ണിനെ സംബന്ധിച്ചിടത്തോളം എന്നറിയാം. അതുകൊണ്ട് തന്നെയാണ് സ്വത്വബോധത്തില്‍ നിന്നു കൊണ്ട് ഉടലിന്റെ രാഷ്ട്രീയത്തെ പറ്റിയുള്ള ജലീഷയുടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തെ ഇത്രയേറെ തകര്‍ക്കാന്‍ ശ്രമിക്കുന്നതും.

ഇത് ഇന്നും ഇന്നലെയുമായി സംഭവിച്ചു പോന്ന ഒന്നല്ല, ചരിത്രത്തില്‍ തുറന്നെഴുത്തു നടത്തുന്ന, ഉടലിന്റെ രാഷ്ട്രീയം പറയുന്ന ഓരോ പെണ്ണുങ്ങളും അനുഭവിച്ചു പോന്ന, പിന്നിട്ട പാതകള്‍ തന്നെയാണ്. പുരുഷന്‍ പറയാന്‍ മടിക്കുന്ന കാര്യങ്ങള്‍, വ്യവസ്ഥിതിക്കടിമപ്പെട്ട സ്വത്വബോധത്തില്‍ നിന്നും പുറത്ത് കടന്നു കൊണ്ട് തുറന്നെഴുത്തു നടത്തിയ കമല സുരയ്യ, രാജലക്ഷ്മി, സരസ്വതിയമ്മ തുടങ്ങിയവരെല്ലാം ഏല്‍ക്കേണ്ടി വന്ന തിക്താനുഭവങ്ങള്‍ നമുക്ക് മുന്‍പിലെ എണ്ണിയെണ്ണി പറയാവുന്ന ഉദാഹരണങ്ങളാണ്. സമൂഹത്തിന്റെ അധിക്ഷേപങ്ങള്‍, കുത്തുവാക്കുകള്‍, കല്ലേറുകള്‍ എല്ലാം നേരിടേണ്ടി വന്നതത്രയും ആ തുറന്നെഴുത്തുകള്‍ മൂലമായിരുന്നു. രതി പറയുന്ന, പ്രണയം പറയുന്ന, രാഷ്ട്രീയം പറയുന്ന, നിരാസം പറയുന്ന പെണ്ണിനെയെല്ലാം വഴിപിഴച്ചവള്‍ അല്ലെങ്കില്‍ കുടുംബത്തില്‍ പിറക്കാത്തവള്‍ എന്ന ഒരറ്റ പദത്തിലേക്ക് തള്ളിയിട്ടു കൊണ്ട് അവളെ, അവളുടെ എഴുത്തുകളെ അടക്കി നിര്‍ത്താന്‍ അവര്‍ ശ്രമിച്ചു. ഒരു പെണ്ണ് ഇങ്ങനെയൊക്കെ എഴുതാമോ എന്നു പറഞ്ഞു സദാചാരത്തിന്റെ വാളുകള്‍ നിങ്ങള്‍ അവള്‍ക്ക് നേരെ വീശുമ്പോള്‍ അവള്‍ക്ക് നഷ്ടപ്പെടുന്നത് ലിംഗ നീതിയും, സമത്വ ബോധവുമാണ്. സംഭവിക്കുന്നത്, ഈ ഇടങ്ങളെല്ലാം അവളുടേത് കൂടി അല്ലാതാവുകയാണ്.

പെണ്ണിനെ വെറും ഭോഗവസ്തുവായി കാണുന്ന ആണധികാരത്തിന്റെ ലോകമാണ് ഇത്തരം അടക്കി നിര്‍ത്തലുകളിലൂടെ ഇവര്‍ പറയാതെ തന്നെ പറയുന്നതും. പെണ്ണെഴുത്ത്, തുറന്നെഴുത്, ആവിഷ്‌കാര സ്വാതന്ത്ര്യം എന്നൊക്കെയുള്ള ഫെമിനിസ്റ്റ് വിശേഷങ്ങള്‍ നല്‍കി അവളെ നിങ്ങള്‍ അടിച്ചമര്‍ത്തുമ്പോള്‍ കൂട്ടത്തില്‍ നിങ്ങള്‍ അപഹരിക്കുന്നത് അവളുടെ വ്യക്തിത്വത്തെ കൂടിയാണെന്ന കാര്യം വിസ്മരിച്ചു കൂട. അല്ലെങ്കിലും, അപഹരിക്കപ്പെട്ടവളുടെ ആകുലതകളും പരിദേവനങ്ങളും നിങ്ങള്‍ക്കെങ്ങനെ അറിയാനാണ്? ശരീരത്തിന്റെ നിമ്‌നോതനങ്ങളെ പറ്റി ഓരോ പെണ്ണും തുറന്ന് എഴുതുമ്പോള്‍ അത് അവളുടെ മാത്രം എഴുത്തല്ല, ലോകത്തിലെ മൊത്തം പെണ്ണുങ്ങളുടെ തുറന്നെഴുതാണ്. സ്വത്വത്തെ കുറിച്ച്, ശരീരത്തെ കുറിച്ച്, വൈകരികതകളെ കുറിച്ച് എഴുതാന്‍ വിലക്ക് കല്പിക്കപ്പെട്ട ഓരോ പെണ്ണിന്റെയും. സ്വന്തം ജീവിതത്തെ അന്യന്റെ ഊന്നുവടിയാകാന്‍ ഒരു പെണ്ണും വിട്ടു കൊടുത്തു കൂട.

വൈക്കം മുഹമ്മദ് ബഷീര്‍ പറയുമ്പോള്‍ കടന്നു വരാത്ത അശ്ലീലത എങ്ങനെ ഓരോ പെണ്ണെഴുത്തിലും കടന്നു വന്നു? അല്ലെങ്കിലും പെണ്ണെഴുതുമ്പോള്‍ മാത്രം എങ്ങനെ ലിംഗവും മുലയും എല്ലാം അശ്ലീലമായി? നിങ്ങള്‍ നടത്തുന്നത് അധിനിവേശമാണ്, ഓരോ പെണ്ണിന്റെയും വ്യക്തിത്വത്തിന് മുകളില്‍, വൈകരികതക്ക് മുകളില്‍, എഴുത്തിനു മുകളില്‍ നടത്തുന്ന അധിനിവേശം. എഴുത്തിലെ കീഴ്‌വഴക്കത്തില്‍ നിന്നും ഇനിയെങ്കിലും അവള്‍ പുറത്തു കടക്കട്ടെ . എല്ലാം പച്ചയായി, അബ്രാഹ്മണിക്കലായി തുറന്നെഴുതട്ടെ . മുലയെ മുലയെന്നു പറയുമ്പോള്‍, യോനിയെ യോനി എന്നു പറയുമ്പോള്‍ ഭയപ്പെടാതിരിക്കൂ. ആശയങ്ങളെ ആശയങ്ങള്‍ കൊണ്ട് നേരിടൂ. റിപ്പോര്‍ട്ടിങ്ങിലും തെറിവിളിയിലും അടിച്ചമര്‍ത്തലിലും പെണ്ണിനെ ഒതുക്കത്തിരിക്കാന്‍ ശ്രമിക്കൂ. ഉടലിന്റെ രാഷ്ട്രീയം ഇനി  അവരും പറയട്ടെ.

ഏഴു വയസുള്ള കുട്ടി ക്രൂരമായി  പീഡിപ്പിക്കപ്പെട്ടു കൊല്ലപ്പെട്ട സംഭവത്തില്‍ രോഷം പ്രകടിപ്പിച്ച് ജലിഷ ഉസ്മാന്‍ എഴുതിയ കവിത സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നു. ”രണ്ട് തെറിച്ച മുലകളും കാലുകള്‍ക്കിടയിലൊരു തുരങ്കവുമുണ്ടായിട്ടും ഇത്രയും കാലം ഭൂമിയില്‍ ജീവന്‍ അനുവദിച്ചതിന് എത്ര പേരോടാണ് ഓരോ പെണ്ണും നന്ദി പറയേണ്ടത്? എന്നു തുടങ്ങുന്ന കവിത സമൂഹത്തില്‍ സ്ത്രീ നേരിടുന്ന അരക്ഷിതാവസ്ഥയുടെ ഭീകരത ഓര്‍മപ്പെടുത്തുന്നു.
കൊല്ലം ജില്ലയില്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ട് കൊല്ലപ്പെട്ട പെണ്‍കുഞ്ഞാണ് തന്റെ വരികള്‍ക്ക് പ്രചോദനമായെതെന്ന് ജലിഷ പറയുന്നു.

വയനാട് സ്വദേശിനിയായ ജലിഷ ഇപ്പോള്‍ ജര്‍മ്മനിയില്‍ ക്വാണ്ടിറ്റേറ്റീവ് ബയോളജിയില്‍ ഗവേഷണ വിദ്യാര്‍ത്ഥിനിയാണ്. തുഞ്ചത്ത് എഴുത്തച്ഛന്‍ മലയാളം യൂണിവേഴ്‌സിറ്റിയില്‍ ഗസ്റ്റ് ലക്ചററായും ജോലി ചെയ്തിട്ടുണ്ട്. വിവാഹിതയായ അവര്‍ കടിഞ്ഞൂല്‍ കണ്‍മണിയുടെ വരവും കാത്തിരിക്കുകയാണ്. അതുകൊണ്ടുന്നെ ഒരമ്മയുടെ ആശങ്കകള്‍ കൂടിയാണ് വിമ്മിഷ്ടം എന്ന തലക്കെട്ടോടുകൂടിജലിഷ പങ്കുവയ്ക്കുന്നത്.

കടപ്പാട് : ജലീഷ ഉസ്മാൻ 

വിമ്മിഷ്ടം……

രണ്ടു തെറിച്ച മുലകളും
കാലുകൾക്കിടയിലൊരു
തുരങ്കവുമുണ്ടായിട്ടും
ഇത്രയും കാലം ഭൂമിയിൽ
ജീവൻ അനുവദിച്ചു തന്നതിന്
എത്ര പേരോടാണ്
ഓരോ പെണ്ണും
നന്ദി പറയേണ്ടത്!

മുലഞെട്ട് തിരഞ്ഞ
ഇളം ചുണ്ടിലേക്ക് വച്ചുതന്ന
കൊഴുത്ത ലിംഗം
അണ്ണാക്കിലേക്ക്
ആഴ്ത്താതിരുന്നതിന്..

അടിവസ്ത്രമില്ലാതിരുന്ന
നാലാംമാസം
കാലിടുക്കിൽ മുഖമുരസി
ഇക്കിളിയാക്കുന്നതിനിടയിൽ
തുളച്ചു
കയറാതിരുന്നതിന്..

തൊട്ടാവാടിയുടെ
ഞെട്ടറ്റിച്ചു
കുമിളകളുണ്ടാക്കുന്ന
വിദ്യ പഠിപ്പിക്കുന്നതിനിടയിൽ
പെറ്റിക്കോട്ടിനടിയിലെ
രണ്ടു കടുകുമണി തടഞ്ഞിട്ടും
ഓടയിലെ
അഴുക്കുവെള്ളത്തിലൊരു
ബബ്ൾ ഗപ്പി
പൊങ്ങാതിരുന്നതിന്..

പലഹാരവുമായി വന്ന്
മടിയിൽ വച്ചു ലാളിക്കുമ്പോൾ
വീർത്തുവീർത്തുവന്ന
ഇറച്ചിക്കഷണം
തുപ്പലു കൂട്ടി
വഴുപ്പിച്ചു
തുടയിടുക്കിൽ മാത്രം ചലിപ്പിച്ച്
നിർവൃതി പൂണ്ടതിന്..

സ്കൂളിലേക്ക് പോകും വഴി
തത്തമ്മകൾ മുട്ടയിട്ട
റബ്ബർ തോട്ടങ്ങൾ
എത്രയോ തവണ
കാണേണ്ടി വന്നിട്ടും
ആരോടും പറയരുതെന്ന
ഭീഷണിക്കപ്പുറം
കൊരവള്ളിയിലൊരു പിടിത്തം
മുറുക്കാതിരുന്നതിന്..

മുല മുളച്ചു തുടങ്ങിയിട്ടില്ലാത്ത
ചേച്ചിയെ
അമ്മയുടെ സാരിത്തുമ്പിൽ
കെട്ടിത്തൂക്കിയതിന്റെ
ഏക ദൃസാക്ഷിക്ക് നേരെ
മറ്റേത്തുമ്പ്
നീട്ടാതിരുന്നതിന്..

വയറ്റിലുള്ള കുഞ്ഞ്
അനുചൻ തന്നെ ആണെന്ന്
അമ്മയോട് പറയാതിരിക്കാൻ
അടുക്കളയിലെ ഗ്യാസ് സിലിണ്ടർ
പൊട്ടിത്തെറിക്കാതിരുന്നതിന്..

ആവശ്യം കഴിഞ്ഞു,
പകർത്തിയ ഫോൺ
കീശയിലിട്ട്
‘പരാതി കൊടുക്കരുതെന്ന്,
കൊടുത്താൽ ഇത് വൈറൽ ആക്കുമെന്ന്’
മാത്രം പറഞ്ഞ്
പോവാൻ അനുവധിച്ചതിന്..

ട്രെയിനിൽ നിന്ന്
തള്ളിയിടാതിരുന്നതിന്..

ബസ്സിലെ പിൻ സീറ്റിൽ
തലയോട്ടി തകർക്കപ്പെടാതിരുന്നതിന്..

മരപ്പൊത്തിലെ
ചത്ത കിളിയാക്കാതിരുന്നതിന്..

ചവറുകൾക്കടിയിൽ കുഴിച്ചു മൂടപ്പെടാതിരുന്നതിന്..

പൊന്തക്കാട്ടിലോ
വിറകു പുരകളിലോ
ചത്തു പുഴുക്കാതിരുന്നതിന്..

എത്ര പേരോടാണ്,
എത്ര സന്ദർഭങ്ങളോടാണ്,
രണ്ടു തെറിച്ച മുലകളും
കാലുകൾക്കിടയിലൊരു
തുരങ്കവുമുണ്ടായിട്ടും
ഇപ്പോഴും ജീവിച്ചിരിക്കുന്ന
ഓരോ പെണ്ണും
നന്ദി പറയേണ്ടത്……..!

ജീവിത പങ്കാളിയെ കിട്ടി, സമയമാകുമ്പോള്‍ എല്ലാവരേയും അറിയിക്കും, സഹകരിച്ചവര്‍ക്കെല്ലാം നന്ദി. ഫേസ്ബുക്ക് മാട്രിമോണി ഉപകാരെപ്പെടട്ടെ- രഞ്ജിഷ് മഞ്‌ജേരി ഫേസ്ബുക്കില്‍ കുറിച്ചതാണ്. മാസങ്ങള്‍ക്കു മുമ്പ് ഇങ്ങനെ ഒരു കുറിപ്പ് രഞ്ജിഷ് ഫേസ്ബുക്കില്‍ ഇട്ടിരുന്നു.
എന്റെ കല്യാണം ഇതുവരെ ശരിയായിട്ടില്ല, അനേഷണത്തിലാണ്. പരിചയത്തിലുള്ളവരുണ്ടെങ്കില്‍ അറിയിക്കണം. എന്റെ നമ്പര്‍: 8593917111. എനിക്ക് 34 വയസ്. കണ്ടിഷ്ടപ്പെടണം, മറ്റ് ഡിമാന്റുകളില്ല. ജോലി: പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍ ( ranjishmanjeri.com ). ഹിന്ദു. ജാതി വിഷയമല്ല. അച്ഛനും അമ്മയും വിവാഹിതയായ സഹോദരിയും ഉണ്ട്. FacebookMatrimony ഇങ്ങനെ പ്രയോജനപ്പെടുത്താം എന്ന ആശയം എന്റേതല്ല. അദ്ദേഹത്തിന്റെ പേര് പിന്നീട് പറയാം.

ഇങ്ങനെ ഫേസ്ബുക്ക് വഴി വിവാഹ പരസ്യം നല്‍കിയ രഞ്ജിഷ് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. രഞ്ജിഷിന്റെ വിവാഹ പരസ്യം സോഷ്യല്‍ മീഡിയ ഏറ്റെടുത്തതോടെ നിരവധി ആലോചനകള്‍ എത്തിയതായി രഞ്ജിഷ് അന്നു തന്നെ വ്യക്തമാക്കിയരുന്നു.
ഫേസ്ബുക്ക് വഴി കണ്ടെത്തിയ പെണ്‍കുട്ടിയെ കുറിച്ച് രഞ്ജിഷ്……

പെണ്‍കുട്ടി ഒരു ടീച്ചറാണെന്നും ഇതര ജാതിയില്‍ പെട്ടതാണെന്നും വിവാഹം ഒരു വര്‍ഷം കഴിഞ്ഞ് മതിയെന്ന് തീരുമാനിച്ചിരിക്കുന്നതായും രഞ്ജിഷ് പറഞ്ഞു. പെണ്‍കുട്ടിയെ കണ്ടെത്തിയ വിവരം ഫേസ്ബുക്കില്‍ തന്നെ അറിയിച്ച രഞ്ജിഷ് ഫേസ്ബുക്ക് മാട്രിമോണി കൂടുതല്‍ ആളുകള്‍ക്ക് ഉപകാരപ്പെടട്ടെ എന്ന് ആശംസിച്ചു.

RECENT POSTS
Copyright © . All rights reserved