ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന ബിഗ്‌ബോസ് സീസൺ മൂന്നിലെ മത്സരാർത്ഥിയായ ടിമ്പൽ ബാലിന്റെ പിതാവ് മരണപ്പെട്ടത് ബിഗ്‌ബോസ് മത്സരാർത്ഥിയും റേഡിയോ ജോക്കിയുമായ കിടിലൻ ഫിറോസ് കാരണമാണെന്ന് ആരോപിച്ച് ടിമ്പൽ ബാലിന്റെ മാതാവ് രംഗത്ത്. ബിഗ്‌ബോസ് വീട്ടിൽ വച്ച് നാട്ടുകൂട്ടം എന്ന ടാസ്കിനിടയിൽ കിടിലൻ ഫിറോസ് ടിമ്പൽ ബാലിന്റെ രോഗത്തെകുറിച്ചുള്ള പരാമർശം നടത്തിയത് വിവാദമായിരുന്നു. ഈ എപ്പിസോഡ് കണ്ടതിന് ശേഷമാണ് പിതാവിന് ഹൃദയാഘാതം സംഭവിച്ചതെന്നും ടിമ്പൽ ബാലിന്റെ മാതാവ് യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.
പിതാവിന്റെ മരണവിവരം അറിഞ്ഞ ടിമ്പൽ ബിഗ്‌ബോസിൽ നിന്നും പുറത്ത് പോകുകയും. വീണ്ടും തിരിച്ച് വരികയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസമാണ് ടിമ്പൽ ബാൽ ബിഗ്‌ബോസ് വീട്ടിൽ തിരിച്ചെത്തിയത് ഇതിന് പിന്നാലെയാണ് കിടിലൻ ഫിറോസിനെതിരെ ആരോപണവുമായി ടിമ്പലിന്റെ മാതാവ് രംഗത്തെത്തിയത്. നീയൊരു കൊലപാതകി ആണെന്നും കൊലപാതകം ചെയ്തിട്ട് നീ വിന്നർ ആയിട്ട് അതെവിടെ കൊണ്ട് വയ്ക്കുമെന്നും ടിമ്പലിന്റെ മാതാവ് ചോദിക്കുന്നു. ടിമ്പലിന്റെ പിതാവിന് ഹാർട്ടിന് പ്രോബ്ലം ഇല്ലായിരുന്നെന്നും. അവർ പറയുന്നു.
അതേസമയം ടിമ്പലിനെ പിന്തുണച്ചും വിമർശിച്ചും ആളുകൾ രംഗത്തെത്തി. ബിഗ്‌ബോസ് മെന്റൽ ടോർച്ചർ നേരിടേണ്ടി വരുന്ന പ്രോഗ്രാം ആണെന്നും അതിന്റെ പേരിൽ പിതാവ് മരണപെട്ടു എന്ന് പറയുന്നത് സിമ്പതി നേടാനുള്ളനീക്കമാണെന്നും ആളുകൾ പറയുന്നു. ഒരു മത്സരത്തിന്റെ പേരിൽ ഒരാളുടെ കുടുംബം തകർക്കരുതെന്നും ആളുകൾ പറയുന്നു.
ഡെന്മാർക്കിലെ ലോലാൻഡിൽ നിന്നും കണ്ടെടുത്ത ച്യൂയിങ്ഗത്തിൽ നിന്നും അതുപയോഗിച്ചയാളുടെ ജെന്റർ, പ്രായം, ഭക്ഷണ-ജീവിതരീതികൾ കണ്ടെടുത്ത് നരവംശ ശാസ്ത്രജ്ഞർ.
രണ്ടര സെന്റിമീറ്ററോളം നീളവും ഏതാണ്ട് അതിനടുത്ത് വീതിയും കനവുമുള്ള ഒരു ഖരവസ്തു പരിശോധിച്ചപ്പോൾ ശിലായുഗത്തിൽ ചവച്ചു തുപ്പിയ ബിർച്ച് മരത്തിന്റെ കറയാണെന്നു മനസ്സിലായി. ആദിമനുഷ്യർ മരവും കല്ലും ചേർത്തോട്ടിച്ച് ആയുധങ്ങളുണ്ടാക്കാൻ ഇത് ഉപയോഗിച്ചിരുന്നു മാത്രമല്ല ച്യൂയിങ്ഗമ്മായും ഇതുപയോഗിച്ചിരുന്നതായി തെളിഞ്ഞിട്ടുണ്ട്. ആന്റി സെപ്റ്റിക്ക് ഗുണമുള്ള ഈ വസ്തു പല്ലുവേദന മാറാനായോ മറ്റോ ഉപയോഗിച്ചിരുന്നിരിക്കാം എന്നാണ് കരുതുന്നത്.
ആന്റി സെപ്റ്റിക്ക് ഗുണവും ജലപ്രതിരോധശേഷിയുമാണ് അതിൽ ഡിഎൻഎ നഷ്ടപ്പെടാതെ സംരക്ഷിക്കപ്പെടാൻ കാരണം. ‘അസ്ഥിയിൽ നിന്നല്ലാതെ മറ്റേതെങ്കിലും ശേഷിപ്പിൽ നിന്നും ഒരു മനുഷ്യന്റെ പൂർണ്ണ ജനിതകഘടന ലഭിക്കുന്നത് അപൂർവ്വമാണ്. ഇത് ഒരതിശയം തന്നെയായിരുന്നു.’ ഗവേഷണത്തിന് നേതൃത്വം നൽകിയ കോപ്പൻ ഹേഗൻ സർവ്വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസ്സറായ ഹാന്നിസ് ഷ്രോഡർ പറഞ്ഞു.
ഡിഎൻഎ അപഗ്രഥനത്തിൽ അത് മദ്ധ്യയൂറോപ്പിലെ സ്കാന്ഡിനേവിയൻ അല്ലാത്ത ഇരുണ്ടനിറവും ഇരുണ്ടമുടിയും നീല കണ്ണുകളുമുള്ള പെൺകുട്ടിയാണെന്നു കണ്ടെത്തി. ഹെയ്സൽ കുരുക്കളും താറാവിറച്ചിയും കഴിച്ചിരുന്ന അവൾ വേട്ടക്കാരുടെ സമൂഹത്തിൽപ്പെട്ട കുട്ടിയാണെന്നും മനസ്സിലായി.
മെസോലിത്തിക് (പ്രാചീനശിലായുഗത്തിനും നവശിലായുഗത്തിനും മധ്യത്തിലുള്ള) യൂറോപ്പിലെ ശരീരഘടനയുമായി വളരെ സാമ്യമുള്ള അവൾക്ക് ഇന്നത്തെ സ്‌പെയിൻ, ബെൽജിയം വംശങ്ങളുമായി ജനിതകബന്ധമുണ്ട്. ഹിമയുഗത്തിനു ശേഷം സ്കാന്ഡിനേവിയൻ പ്രദേശത്ത് 12,000 കൊല്ലത്തിനും 11,000 കൊല്ലത്തിനും ഇടയിൽ രണ്ടു ജനവർഗ്ഗങ്ങൾ എത്തിച്ചേർന്നിട്ടുണ്ട് എന്ന കണ്ടെത്തലിനെ സാധൂകരിക്കുന്നതാണ് ഈ ശേഷിപ്പും.
കാർഷികവൃത്തി ചെയ്യുന്ന ജനതയുടെ പ്രത്യേകതകൾ അവളിൽ കണ്ടില്ലെങ്കിലും ആ പ്രദേശത്ത് കൃഷി തുടങ്ങിയിരുന്നതായി മറ്റു തെളിവുകളുണ്ട്. സ്കാന്ഡിനേവിയൻ കർഷകരിൽ നിന്നും വ്യതിരിക്തമായി പടിഞ്ഞാറുനിന്നും കുടിയേറിയ വേട്ടക്കാരിൽ പെട്ടവളാണ് പെൺകുട്ടി. ടോം ബയോർക്ക്‌ലൻഡ് എന്ന ചിത്രകാരൻ വരച്ച ഇല്ലസ്സ്ട്രേഷനാണ് ലേഖനത്തിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്.
കൂടാതെ പല്ലിൽ ജീവിക്കുന്ന ബാക്ടീരിയ, സ്റെപ്റ്റോ കോക്കസ് ന്യൂമോണിയ ഇതേക്കുറിച്ചും തെളിവുകൾ ലഭിച്ചിട്ടുണ്ട്. ഇത്തരം ചവയ്ക്കുന്ന വസ്തുക്കൾ പ്രാചീനരുടെ അസ്ഥി, പല്ലുകൾ, രോഗങ്ങൾ ഇവയെക്കുറിച്ചെല്ലാം അറിവുതരാൻ കഴിയുന്ന സ്രോതസ്സുകളാണെന്ന് മോളിക്യൂലാർ ആർക്കിയോളജിസ്റ് ആൻഡേർസ് ഗോഥർസ്‌ട്രോംസ് പറഞ്ഞു.
കോവിഡ് ചികിത്സയില്‍ കഴിയുന്ന രോഗിയുടെ ആവശ്യപ്രകാരം ഡോക്ടര്‍ പാട്ട് വെച്ചുകൊടുത്തതിന്റെ വീഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു. ഡോ. മോണിക്ക ലൻഗെഹ് എന്ന ഡോക്ടർ തന്റെ ട്വിറ്ററിൽ പങ്കുവച്ച ഒരു വീഡിയോയാണ് വൈറലായത്.
‘ലവ് യൂ സിന്ദഗി…’ എന്ന ഗാനമാണ് യുവതി ആസ്വദിക്കുന്നത്. ‘അവൾക്ക് 30 വയസ് പ്രായമേ ഉള്ളൂ. ഐസിയു കിടക്ക കിട്ടാത്തതിനാൽ കോവിഡ് എമർജൻസി വിഭാഗത്തിൽ കഴിഞ്ഞ 10 ദിവസമായി ഞങ്ങൾ അവളെ പരിചരിക്കുകയായിരുന്നു.
വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അവൾ കഴിയുന്നത്. നല്ല മനക്കരുത്തുള്ള ശക്തയായ സ്ത്രീയാണ് അവൾ. പാട്ട് വയ്ക്കാമോ എന്ന് എന്നോട് ചോദിച്ചപ്പോൾ ഞാൻ സന്തോഷത്തോടെ സമ്മതിച്ചു. പാഠം: പ്രതീക്ഷ ഒരിക്കലും കൈവിടരുത്’- എന്ന ക്യാപ്ഷനോടയൊണ് വീഡിയോ ഡോക്ടര്‍ പങ്കുവച്ചത്.
ഒടുവില്‍ ആ യുവതിയും മരണത്തിന് കീഴടങ്ങി. വീഡിയോ പങ്കുവെച്ച ഡോക്ടറാണ് യുവതിയുടെ മരണവിവരം മേയ് 13ന് ട്വിറ്ററിലൂടെ അറിയിച്ചത്. ‘ക്ഷമിക്കണം, ധീരയായ പെൺകുട്ടിയെ നമുക്ക് നഷ്ടമായിരിക്കുന്നു’ -ഡോക്ടർ കുറിച്ചു.
പെൺകുട്ടിയുടെ ആരോഗ്യവിവരവും ഡോക്ടർ ഇടക്കിടെ പങ്കുവെച്ചിരുന്നു. യുവതിയുടെ ആത്മവിശ്വാസത്തെ അഭിനന്ദിച്ച് നിരവധി പേർ രംഗത്തെത്തിയിരുന്നു. യുവതിയുടെ മരണത്തിൽ നിരവധി പേർ ദുഃഖം രേഖപ്പെടുത്തുകയും ചെയ്തു.
She is just 30yrs old & She didn’t get icu bed we managing her in the Covid emergency since last 10days.She is on NIVsupport,received remedesvir,plasmatherapy etc.She is a strong girl with strong will power asked me to play some music & I allowed her.
Lesson:”Never lose the Hope” pic.twitter.com/A3rMU7BjnG— Dr.Monika Langeh🇮🇳 (@drmonika_langeh) May 8, 2021
റാസ്പുടിൻ പാട്ടിനൊപ്പമാണ് ചുവടു വയ്ക്കുന്ന അമ്മച്ചിയുടെ വീഡിയോ വൈറലാകുന്നു.
ചട്ടയും മുണ്ടും ധരിച്ച് ചിരിച്ചു കൊണ്ടാണ് അമ്മച്ചിയുടെ ഡാൻസ്. നിരവധി ആലുകളാണ് വീഡിയോ സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്തിരിക്കുന്നത്.ഈ വൈറൽ ഡാൻസർ ആരാണെന്നുള്ള അന്വേഷണത്തിലാണ് സമൂഹമാധ്യമങ്ങൾ.
തൃശൂർ മെഡിക്കൽ കോളജിലെ വിദ്യാർഥികളായ നവീനും ജാനകിയും ജോലിക്കിടയിലെ ഒഴിവുസമയത്ത് റാസ്പുടിൻ പാട്ടിനൊപ്പം ചുവടുവച്ചതിന്റെ പിന്നാലെ നിരവധി ആളുകളാണ് ഡാൻസുമായി രംഗത്ത് എത്തിയത്.അതിൽ റാസ്പുടിന്റെ കുടിയൻ പതിപ്പും മലയാളി മങ്ക പതിപ്പും ഏറെ ശ്രദ്ധിക്കപ്പെട്ടു.
വീടിന് തീ വച്ച ശേഷം മുറ്റത്ത് കസേരയിട്ട് ഇരുന്ന് പുസ്തകം വായിച്ച് തീ പടരുന്നത് നോക്കി ആസ്വദിക്കുന്ന സ്ത്രീയുടെ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. അമേരിക്കയിലെ സിസിൽ കൗണ്ടിയിലുള്ള മേരിലാൻഡിലാണ് ഈ വിചിത്ര സംഭവം. അയൽവാസികൾ പകർത്തി ദൃശ്യങ്ങളാണ് ഇപ്പോൾ വലിയ വാർത്തയാകുന്നത്. വീടിന് തീപിടിക്കുമ്പോൾ യാതൊരു ഭാവവ്യത്യാസവുമില്ലാതെ പുൽത്തകിടിയിൽ അതു നോക്കി ആസ്വദിക്കുകയാണ് ഇവർ.
വീടിനുള്ളിൽ നിന്നും ഒരാളെ പ്രദേശവാസികൾ രക്ഷപ്പെടുത്തുന്നതും വിഡിയോയിൽ കാണാം. യുവതി തന്നെ വീടിന് പലഭാഗത്തായി തീ വച്ച ശേഷം മാറി ഇരുന്ന് ആസ്വദിക്കുകയാണെന്നാണ് ഉയരുന്ന ആരോപണം. ഗാലി മെറ്റവാലി എന്ന 47കാരിയെ പൊലീസ് അറസ്റ്റ് ചെയ്തതായും റിപ്പോർട്ടുകളുണ്ട്. ചില തർക്കങ്ങളാണ് ഇവരെ വീടിന് തീ ഇടാൻ പ്രേരിപ്പിച്ചത്.ഇവർ ഈ വീട്ടിൽ വാടകയ്ക്ക് താമസിക്കുക ആയിരുന്നെന്നും ഇവർക്ക് ചില മാനസിക പ്രശ്നങ്ങളുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
തന്റെ മരണം പ്രതീകാത്മകയി ആഘോഷിച്ചു കൊണ്ട് വഴിയരികിലെ പോസ്റ്റിൽ റീത്ത് വെച്ച സംഭവത്തിൽ പ്രതികരണവുമായി ആർ.എസ്.പി നേതാവും മുൻ മന്ത്രിയുമായ ഷിബു ബേബി ജോൺ. തന്റെ മരണം ആഗ്രഹിക്കുന്ന നിലയിലേക്ക് സിപിഎമ്മിലെ കൊച്ചനുജന്മാരെ ചിന്തിപ്പിക്കുന്നത് എന്താണെന്ന് മനസ്സിലാകുന്നില്ലെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.
ഷിബു ബേബി ജോണിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്:
രാഷ്ട്രീയപ്രത്യയശാസ്ത്രങ്ങളുടെ വൈവിദ്ധ്യമാണ് ജനാധിപത്യത്തിൻ്റെ ശക്തി. ഞാനൊരു രാഷ്ട്രീയത്തിൽ വിശ്വസിച്ച് കഴിഞ്ഞ 23 വർഷമായി സജീവ പൊതുപ്രവർത്തന രംഗത്തുണ്ട്. അതിനു മുമ്പും ആ രാഷ്ട്രീയത്തിൻ്റെ അനുഭാവിയാണ്. എന്നാൽ പൊതുപ്രവർത്തകനെന്ന നിലയിലും ജനപ്രതിനിധി എന്ന നിലയിലും എന്നെ സമീപിക്കുന്ന എല്ലാവരെയും രാഷ്ട്രീയഭേദമന്യേ സഹായിച്ചിട്ടേയുള്ളു. വ്യത്യസ്ത രാഷ്ട്രീയമാണെന്ന പേരിൽ ആരെയും മാറ്റിനിർത്തുകയോ ദ്രോഹിക്കുകയോ ചെയ്തിട്ടില്ല.
എന്നാൽ അതിനപ്പുറം എൻ്റെ മരണം ആഗ്രഹിക്കുന്ന നിലയിലേക്ക് സിപിഎമ്മിലെ കൊച്ചനുജന്മാരെ ചിന്തിപ്പിക്കുന്നത് എന്താണ് എന്ന് മനസിലാകുന്നില്ല.
നിയമസഭാ തിരഞ്ഞെടുപ്പിൽ ചവറയിൽ നിന്ന് ജനവിധി തേടിയ ഷിബു ബേബി ജോൺ എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ. സുജിത് വിജയൻ പിള്ളയോട് പരാജയപ്പെട്ടിരുന്നു.
രാഷ്ട്രീയപ്രത്യയശാസ്ത്രങ്ങളുടെ വൈവിധ്യമാണ് ജനാധിപത്യത്തിൻ്റെ ശക്തി. ഞാനൊരു രാഷ്ട്രീയത്തിൽ വിശ്വസിച്ച് കഴിഞ്ഞ 23 വർഷമായി…
Posted by Shibu Baby John on Thursday, 6 May 2021
കാറില്‍ നിന്നും മാലിന്യങ്ങള്‍ റോഡിലേയ്ക്ക് തള്ളുന്നത് പതിവ് കാഴ്ചയാണ്. എത്രയേറെ ബോധവത്കരണം നടത്തിയാലും മാലിന്യങ്ങള്‍ തള്ളുന്നത് തുടരുകയാണ്. ഈ സാഹചര്യത്തില്‍ സോഷ്യല്‍മീഡിയയില്‍ തരംഗമാവുകയാണ് ഒരു നായയുടെ വീഡിയോ.
കാറില്‍ നിന്ന് റോഡിലേക്ക് മാലിന്യം എറിയുമ്പോള്‍ ഓടി വന്ന് അതെടുത്ത് തിരിച്ച് കാറിലേക്ക് തന്നെ ഇടുന്ന നായയാണ് വീഡിയോയില്‍ ഉള്ളത്. ഈ നായ മനുഷ്യനെ പഠിപ്പിക്കുകയാണ്, ശുചിത്വത്തിന്റെ പാഠമെന്നാണ് സോഷ്യല്‍ മീഡിയ അഭിനന്ദിക്കുന്നത്.
സുധാ രാമന്‍ ഐഎഫ്എസ് ആണ് വ്യത്യസ്തമായ വീഡിയോ ട്വിറ്ററിലൂടെ പങ്കുവച്ചത്. ഇത്തരത്തിലൊരു ശീലം നായയെ പഠിപ്പിച്ച് അതിന്റെ ഉടമയെയും സോഷ്യല്‍മീഡിയ പ്രത്യേകം അഭിനന്ദിക്കുന്നുണ്ട്.
A lesson to you, dear Humans!!!
Ps – Let’s appreciate the training given to this dog. Credits n d video. pic.twitter.com/y500IOjOP4
— Sudha Ramen IFS 🇮🇳 (@SudhaRamenIFS) May 4, 2021
: കൊവിഡ് ബാധിച്ച വിദ്യാര്‍ത്ഥിക്ക് സുരക്ഷിതമായി പരീക്ഷയെഴുതാന്‍ വാഹന സൗകര്യമൊരുക്കി ഡിവൈഎഫ്ഐ. കോട്ടയം ജില്ലയിലെ ചങ്ങനാശേരിക്ക് അടുത്ത് പാലമറ്റത്താണ് ഡിവൈഎഫ്ഐ വിദ്യാര്‍ത്ഥിയെ പരീക്ഷയ്ക്ക് എത്തിച്ചത്.
ഒരാഴ്ച്ച മുമ്പ് കോവിഡ് സ്ഥിരീകരിച്ച കുട്ടിയെ അയൽവാസിയായ യുവാവായിരുന്നു തുടക്കത്തിൽ സ്ക്കൂളിലെത്തിച്ചിരുന്നത്. എന്നാൽ പിന്നീട് അദ്ധേഹത്തിന് കോവിഡ് പോസിറ്റീവായി.
അതേതുടർന്ന് തിങ്കളാഴ്ച്ച കുട്ടിയെ സ്ക്കൂളിലെത്തിക്കാൻ പലരേയും സമീപിച്ചെങ്കിലും, ആരും തയാറാകാതിരിക്കുകയും ചിലർ വലിയ പ്രതിഫലം ആവശ്യപ്പെടുകയും ചെയ്തതിനാൽ പരീക്ഷ എഴുതാനാവില്ലെന്ന നിരാശയിലായിരുന്നു കുട്ടിയും വീട്ടുകാരും.എന്നാൽ, കുട്ടിയെ സ്ക്കൂളിലെത്തിക്കാനുള്ള ചുമതല പാലമറ്റം യൂണിറ്റിലെ ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ സുമിത്തും ശ്രീലാലും ഏറ്റെടുത്തു.
കുട്ടിയുമായി അവർ കുറുമ്പനാടം സ്കൂളിലേക്ക് പോയി, പരീക്ഷ തീരുംവരെ കാത്തിരുന്ന് തിരികെ വീട്ടിൽ എത്തിക്കുകയും ചെയ്തു
അഭിമാനം❤️
Posted by ഷാജഹാൻ പി.എസ്സ് on Tuesday, 20 April 2021
കപടസദാചാരവാദികളുടെ മുഖത്ത് ആഞ്ഞടിക്കുന്ന വാക്കുകൾ പങ്കുവച്ചിരിക്കുകയാണ് സിനിമാമേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സീതാലക്ഷ്മി എന്ന യുവതി. തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവമാണ് അവർ ഫെയ്സ്ബുക്കിൽ പങ്കുവച്ചത്. കുറിപ്പ് ശ്രദ്ധ നേടിയതോടെ ഒട്ടേറെ സിനിമാപ്രവർത്തകരും ഇത് പങ്കുവച്ചു. ‘വിവാഹമോചിതയായ ഒരു സ്ത്രീ പുറത്ത് പോയി ജോലി ചെയ്യുന്നതും, അവൾ സ്വന്തം കാലിൽ നിന്ന് എല്ലാ പ്രതിസന്ധികളും തരണം ചെയ്യുന്നതും സഹിക്കാൻ പറ്റാത്ത കുറേ ആളുകൾ നമുക്ക് ചുറ്റും ഉണ്ട്..’ ഇത്തരക്കാരെ ഉന്നമിട്ടാണ് യുവതിയുടെ പോസ്റ്റ്. ഒപ്പം താമസിക്കുന്ന ഫ്ലാറ്റിൽ നിന്നു പോലും നേരിടേണ്ടി വരുന്ന ക്രൂരതകളെ കുറിച്ചും അവർ തുറന്നെഴുതുന്നു.
കുറിപ്പ് വായിക്കാം:
കപടസദാചാരവാദികളെ ഇതിലെ ഇതിലെ..
ഞാൻ ഈ എഴുതാൻ പോകുന്നത് നിങ്ങൾ വായിച്ചില്ലെങ്കിൽ ഒന്നും സംഭവിക്കില്ല.. മറിച്ചു വായിച്ചാൽ അതു ഒരുപാട് പേർക്കുള്ള സന്ദേശം ആകും… ഒരു സ്ത്രീ എന്ന നിലയിൽ എനിക്ക് ഒരുപാട് വിഷമങ്ങളും, ബുദ്ധിമുട്ടുകളും നേരിടേണ്ടി വന്ന കുറച്ചു ദിവസങ്ങൾ ആയിരുന്നു കഴിഞ്ഞ് പോയത്.. അതുകൊണ്ട് തന്നെ ഇത് നിങ്ങളോട് പങ്കുവെക്കണം എന്ന് എനിക്ക് തോന്നി… ഇത് എന്റെ മാത്രം വിഷയം അല്ല.. എന്നെപോലെ ഒരുപാട് സ്ത്രീകൾ നമ്മുടെ നാട്ടിൽ നേരിടുന്ന പ്രശ്നം ആണ്..
അമ്മയും, സഹോദരനും, 7 വയസ്സുള്ള എന്റെ മകളും അടങ്ങുന്നതാണ് എന്റെ കൊച്ച് കുടുംബം. സിനിമയുടെ മാർക്കറ്റിങ്ങും, പ്രൊമോഷനും ആണ് എന്റെ ജോലി. കോവിഡ് വന്നതിനു ശേഷം ജോലി ഇല്ലാതെ രണ്ട് അറ്റം കൂട്ടി മുട്ടിക്കാൻ പാടുപെട്ട എനിക്ക് ഈ അടുത്താണ് സിനിമകൾ സജീവമായതോടെ വീണ്ടും ജോലി ചെയ്യാൻ സാധിച്ചത്.. യാത്രകളും മീറ്റിംഗുകളും കഴിഞ്ഞ് തളർന്നു വീട്ടിൽ എത്തുന്ന ഒരാൾക്ക് സമൂഹത്തിൽനിന്നും നേരിടേണ്ടി വന്ന ബിദ്ധിമുട്ട് ചെറുതല്ല..
പനമ്പള്ളി നഗറിൽ ഒരു ഫ്ലാറ്റിൽ വാടകയ്ക്ക് ആണ് ഞാൻ താമസിക്കുന്നത്.വിവാഹമോചിതയായ ഒരു സ്ത്രീ പുറത്ത് പോയി ജോലി ചെയ്യുന്നതും, അവൾ സ്വന്തം കാലിൽ നിന്ന് എല്ലാ പ്രതിസന്ധികളും തരണം ചെയ്യുന്നതും സഹിക്കാൻ പറ്റാത്ത കുറേ ആളുകൾ നമുക്ക് ചുറ്റും ഉണ്ട്.. രാത്രി ജോലി കഴിഞ്ഞ് വൈകി വരുന്നത് വേറെ എന്തോ പണിക്ക് അവൾ പോയിട്ട് വരുന്നത് ആണ് എന്നൊക്കെ ആക്ഷേപം പറയാൻ സമൂഹത്തിൽ ഉന്നതമായി ജീവിക്കുന്നു എന്ന് കരുതുന്ന പലരും മടി കാണിച്ചില്ല എന്നതാണ് സത്യം.. സഹോദരനും, ഞാനും തമ്മിൽ മോശമായ ബന്ധം ആണെന്നും… അത് സഹോദരൻ അല്ലെന്നും അവർ ഒളിഞ്ഞും, മറഞ്ഞും പറഞ്ഞു… ഒന്നും വകവെക്കാതെ എന്റെ കുടുംബത്തെ സംരക്ഷിക്കാൻ ഞാൻ ആവുന്നത് പോലെ പിടിച്ച് നിന്നു..
സിനിമയിൽ ജോലി ചെയ്യുന്നത് കൊണ്ടു താമസ സ്ഥലം ഒഴിഞ്ഞു പോകാൻ പറഞ്ഞ് House Owner ന് മേൽ അസോസിയേഷൻ ഭാരവാഹികൾ സമ്മർദം ചെലുത്തിയിരുന്നതായി അറിയാൻ കഴിഞ്ഞു.. പക്ഷെ ഞങ്ങളുടെ House Owner നാൾ ഇതു വരെ സഹകരിച്ചിട്ടെ ഉള്ളു.. മനസികമായി പലതരത്തിലും ബുദ്ധിമുട്ട് എനിക്കും അദ്ദേഹത്തിനും ഉണ്ടാക്കി… പ്രായമായ എന്റെ അമ്മയുടെ ആരോഗ്യത്തെയും, ഏഴു വയസ്സുകാരിയായ എന്റെ മകളുടെ മനസ്സിനെയും ഇത് പ്രതികൂലമായി ബാധിച്ചു.. ജീവിതമാർഗ്ഗം തന്നെ വഴി മുട്ടി നിൽക്കുന്ന ഈ സമയത്തു ഇവരേം കൊണ്ടു ഞാൻ എങ്ങോട്ടു പോകാൻ ആണ്..
ഈ ഏപ്രിൽ 12 ന് ഒരു മീറ്റിംഗ് കഴിഞ്ഞ് കാലടി ഒക്കലിൽ നിന്നും 12.25 am (ഏപ്രിൽ 13) ന് വന്ന എന്നെ ( Security യെ ഫോണിൽ വിളിച്ചു അറിയിച്ചിട്ടും) ഉള്ളിൽ കയറാൻ സമ്മതിക്കാതെ, സെക്യൂരിറ്റി ഗേറ്റ് തുറക്കാൻ തയ്യാറായിരുന്നില്ല.. കാരണമായി പറഞ്ഞതു അസോസിയേഷൻ നിർദ്ദേശം ആണെന്നും (10 മണിയോടെ മെയിൻ ഗേറ്റും, 10.30 ഓടെ ബ്ലോക്ക് ഗേറ്റുകളും അടക്കുവാനുമാണ് അസോസിയേഷൻ തീരുമാനം), തന്റെ ഡ്യൂട്ടി ടൈം കഴിഞ്ഞു എന്നും ആണ്.. രാത്രി ഒരു മണിക്കൂറിലധികം ഒരു സ്ത്രീ നടുറോഡിൽ നിൽക്കേണ്ടി വന്ന അവസ്ഥ… സ്ത്രീ സുരക്ഷക്ക് പേരുകേട്ട നമ്മുടെ കേരളത്തിൽ സ്ത്രീകൾക്ക് എന്ത് സുരക്ഷ എന്ന് ഓർത്തു പോയ നിമിഷം.. അമ്മയെ ഫോണിൽ വിളിച്ചു ബ്ലോക്ക് ഗേറ്റ് തുറന്നു മെയിൻ ഗെയ്റ്റിൽ എത്തിയിട്ടും എന്നെ ഉള്ളിൽ കയറ്റാൻ അവർ സമ്മതിച്ചില്ല.. തുടർന്ന് ഞാൻ പോലീസിനെ വിവരമറിയിച്ചു.. അവർ എത്തി ഗേറ്റ് തുറപ്പിച്ചു… എന്നെ ഉള്ളിൽ കയറാൻ അനുവദിച്ചു… ജോലി ചെയ്തു കുടുംബം നോക്കുന്ന എന്നെപോലെയുള്ള സ്ത്രീകളോട് സമൂഹം കാണിക്കുന്നത് ഇതുപോലെയുള്ള നീതിക്കേടുകൾ ആണ്.. ഇനിയും ഇതുപോലെ ആവർത്തിക്കാതെ ഇരിക്കാൻ വേറെ വഴിയില്ലാതെ ഞാൻ DCP Aiswarya Mam നോട് പരാതിപ്പെട്ടു.. ഇന്ന് ഏപ്രിൽ 19 ന് തേവര പോലീസ് സ്റ്റേഷനിൽ CI Sri. Sasidharan Pillai Sir ന്റെ സാന്നിധ്യത്തിൽ എല്ലാവരെയും വിളിച്ചു വരുത്തി പ്രശ്നം പരിഹരിച്ചു…
എന്നോട് മോശമായി പെരുമാറിയവരെ പിടിച്ച് ജയിലിൽ ഇടാൻ അല്ല ഞാൻ പരാതി നൽകിയത്… മറിച്ചു എല്ലാവരെയും പോലെ ജോലി ചെയ്യുവാനും സ്വാതന്ത്ര്യത്തോടെ, അഭിമാനത്തോടെ, തലകുനിക്കാതെ ജീവിക്കാനും വേണ്ടി ചെയ്തതാണ്.. ആരെയും ഉപദ്രവിക്കണം എന്ന് എനിക്കില്ല… എന്നെയും അതുപോലെ വെറുതെ വിട്ടേക്കണം.. പോലീസിന്റെ ഭാഗത്ത് നിന്നും വളരെ നല്ല സഹകരണം ആണ് ഈ വിഷയത്തിൽ ഉണ്ടായത്.. തേവര സർക്കിൾ ഇൻസ്‌പെക്ടർ ഈ വിഷയത്തിൽ ഒരു സ്ത്രീയുടെ അഭിമാനം ഉയർത്തി പിടിക്കുന്ന കാര്യങ്ങൾ ആണ് ചെയ്തത്…വളരെ അധികം അഭിമാനം തോന്നിയ നിമിഷം ആയിരുന്നു അത്..
അന്ന് രാത്രി എന്നെ ഫ്ലാറ്റിൽ കയറുവാൻ സഹായിച്ച കേരള പോലീസിനും Kerala Police (വന്നവരുടെ പേര് അറിയില്ല, ക്ഷമിക്കണം), എന്റെ പരാതി കേട്ടു വേണ്ടത് പോലെ ചെയ്ത Aishwarya Dongre DCP Aiswarya Dongare Mam, CI Sasidharan Pillai Sir, DCP ഓഫീസിലെ Jabbar Sir, CI ഓഫീസിലെ Priya Madam എന്നിവരോട് പ്രത്യേകം നന്ദി അറിയിക്കുന്നു. സ്ത്രീ സുരക്ഷ ഉറപ്പ് വരുത്തുന്ന ഒരു ഭരണാധികാരിയും Chief Minister’s Office, Kerala, ഭരണകൂടവും Kerala Government ഇവിടെ ഉണ്ടെന്നുള്ള ഉറച്ച വിശ്വാസത്തിൽ ആണ് എന്നെപോലെ ഉള്ള സാധാരണക്കാർ ജീവിക്കുന്നത്. മാനസികമായി തകർന്നപ്പോഴും എന്റെ കൂടെ നിന്ന എല്ലാവർക്കും ഞാൻ നന്ദി പറയുന്നു… ഒരു സ്ത്രീക്കും ഇനി ഇതുപോലെയുള്ള അനുഭവങ്ങൾ ഉണ്ടാകാതിരിക്കട്ടെ… എന്നെ പോലെ പ്രതികരിക്കാൻ സാധിക്കാതെ പോയ ഒരുപാട് സ്ത്രീകളുടെ ഒരു പ്രതിനിധി മാത്രം ആണ് ഞാൻ…
ഈ ധീരതയ്ക്ക്, അർപ്പണബോധത്തിന് കേന്ദ്ര റെയിൽവേ മന്ത്രിക്കൊപ്പം രാജ്യം തന്നെ പ്രശംസ കൊണ്ട് മൂടുകയാണ് മയൂർ എന്ന റെയിൽവേ ജീവനക്കാരനെ. മുംബൈയിലെ വങ്കാനി റെയിൽവേ സ്റ്റേഷനിലെ സിസിടിവിയിൽ പതിഞ്ഞ ദൃശ്യം ഇന്ന് രാജ്യത്തെ തന്നെ അമ്പരപ്പിക്കുകയാണ്. റെയിൽവേ മന്ത്രി ഈ വിഡിയോ പങ്കിട്ട് ജീവനക്കാരനെ അഭിനന്ദിച്ചു.
അമ്മയ്ക്കൊപ്പം സ്റ്റേഷനിലൂടെ നടന്നുപോവുകയായിരുന്ന കുട്ടി പെട്ടെന്ന് ട്രാക്കിലേക്ക് വീണു. ഈ സമയം അതിവേഗം ഒരു ട്രെയിനും അതേ ട്രാക്കിലൂടെ പാഞ്ഞെത്തി. നിലവിളിക്കാൻ മാത്രമാണ് അമ്മയ്ക്ക് കഴിഞ്ഞത്. ഈ കാഴ്ച കണ്ട് ട്രാക്കിലൂടെ ഒരു ജീവനക്കാരൻ ഓടിയെത്തി കുഞ്ഞിനെ ഫ്ലാറ്റ്ഫോമിലേക്ക് പിടിച്ചുകയറ്റി.
ഈ സമയം ട്രെയിൻ തൊട്ടടുത്തെത്തുകയും ചെയ്തു. നിമിഷങ്ങളുടെ വ്യത്യാസത്തിൽ ജീവനക്കാരനും ഫ്ലാറ്റ്ഫോമിലേക്ക് ചാടി കയറുന്നതും വിഡിയോയിൽ കാണാം. കുട്ടിയുടെ ജീവൻ രക്ഷിക്കാൻ സ്വന്തം ജീവൻ പോലും വകവയ്ക്കാതെ എടുത്തുചാടിയ ധീരതയെ രാജ്യം പ്രശംസിക്കുകയാണ്. വിഡിയോ കാണാം.