സ്റ്റേഡിയത്തോളം വലുപ്പമുള്ള, 2020 എക്‌സ്‌യു 6 എന്നു പേരിട്ടിരിക്കുന്ന ഛിന്നഗ്രഹം ഈ ആഴ്ച ഭൂമിക്കു സമീപത്തു കൂടി പാഞ്ഞുപോകുമെന്നു ശാസ്ത്രജ്ഞർ. സെക്കൻഡിൽ 8.4 കിലോമീറ്റർ വേഗത്തിലാണു ഛിന്നഗ്രഹം ഇപ്പോൾ സഞ്ചരിക്കുന്നത്. ഇത്തരമൊരു ഛിന്നഗ്രഹം ഭൂമിയിലിടിച്ചാൽ സർവനാശമാകും ഫലം, പക്ഷേ പേടിക്കേണ്ട കാര്യമില്ലെന്നു നാസ ഉറപ്പുതരുന്നുണ്ട്.
ഭൂമിക്ക് അപകടമുണ്ടാക്കുന്ന ഛിന്നഗ്രഹങ്ങളെ നിരന്തരം നിരീക്ഷിക്കുന്ന അമേരിക്കൻ ബഹിരാകാശ ഏജൻസിയാണ് പുതിയ റിപ്പോർട്ട് പുറത്തുവിട്ടത്. ഈ ആഴ്ച നിരവധി ഭീമൻ ബഹിരാകാശ വസ്തുക്കൾ ഭൂമിയുടെ അടുത്തെത്തുമെന്നാണ് റിപ്പോർട്ടിലുള്ളത്. ഒരു കൂട്ടം വലിയ ബഹിരാകാശ വസ്തുക്കൾ ഭൂമിക്കരികിലേക്ക് നീങ്ങുന്നുണ്ട്. ഇതിൽ ഏറ്റവും വലിയ ഛിന്നഗ്രഹത്തിന് 213 മീറ്റർ (ഏകദേശം 700 അടി) വ്യാസമുണ്ടെന്നും നാസ റിപ്പോർട്ട് ചെയ്യുന്നു. സെക്കൻഡിൽ 8.4 കിലോമീറ്റർ വേഗത്തിൽ ബഹിരാകാശത്തിലൂടെ സഞ്ചരിക്കുന്ന സ്റ്റേഡിയം വലുപ്പത്തിലുള്ള ഛിന്നഗ്രഹമായ 2020 എക്‌സ്‌യു 6 തിങ്കളാഴ്ച ഭൂമിക്കരികിലൂടെ കടന്നു പോകുമെന്നാണ് നിഗമനം.
ഇതിനു തൊട്ടുപിന്നാലെ മറ്റ് ബഹിരാകാശ വസ്തുക്കളായ 2020 ബിവി 9 (23 മീറ്റർ വ്യാസമുള്ളത്) 5.6 ദശലക്ഷം കിലോമീറ്റർ അകലത്തിൽ കടന്നുപോകും. രണ്ടാമത്തേത് 2021 സിസി 5 (40 മീറ്റർ വ്യാസമുള്ളവ) ഭൂമിയിൽ നിന്ന് ഏകദേശം 6.9 ദശലക്ഷം കിലോമീറ്റർ അകലത്തിലൂടെയും കടന്നുപോകും. എന്നാൽ ഇതെല്ലാം ഭൂമിയെ ഏതെങ്കിലും തരത്തിൽ അപായപ്പെടുത്താനുള്ള സാധ്യത അൻപതിനായിരത്തിൽ ഒന്നു മാത്രമാണ്.
നവദമ്പതികള്‍ക്ക് വിവാഹ സമ്മാനമായി ലഭിച്ചത് പെട്രോളും ഗ്യാസ് സിലിണ്ടറും. സുഹൃത്തുക്കളാണ് തികച്ചും വ്യത്യസ്തമായ സമ്മാനം നവദമ്പതികള്‍ക്ക് നല്‍കിയത്. പെട്രോളിന്റെ വില തുടച്ചയായി ഉയരുന്ന സാഹചര്യത്തിലാണ് വിലയേറിയ സമ്മാനവുമായി സുഹൃത്തുക്കള്‍ വിവാഹ വേദിയില്‍ എത്തിയത്.
ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ഒരു കന്നാസ് പെട്രോള്‍, ഒരു ഗ്യാസ് സിലിണ്ടര്‍ എന്നിവയ്ക്ക് പുറമേ സവാളയും സുഹൃത്തുക്കള്‍ സമ്മാനമായി നല്‍കി. സമ്മാനം നല്‍കിയ ശേഷം സുഹൃത്തുക്കള്‍ ഫോട്ടോ എടുക്കാന്‍ നില്‍ക്കുന്നതും വധു ചിരിയടക്കാന്‍ പാടുപെടുന്നതും വീഡിയോയില്‍ കാണാം.
തുടര്‍ച്ചയായ വില വര്‍ധനവില്‍ നേരിയ ആശ്വാസമായി പെട്രോള്‍ ഡീസല്‍ വിലയില്‍ ഇന്ന് വര്‍ധനവില്ല. തുടര്‍ച്ചയായ പതിമൂന്ന് ദിവസത്തെ വര്‍ധനയ്ക്ക് ശേഷമാണ് ഇന്ധന വിലയില്‍ മാറ്റമില്ലാതെ ഇരിക്കുന്നത്. കൊച്ചിയില്‍ പെട്രോളിന് 90.85 രൂപയാണ്.
ഡീസല്‍ ലിറ്ററിന് 85.49 രൂപയും. തിരുവനന്തപുരത്ത് പെട്രോളിന് 92.69 രൂപയായി. ഡീസലിന് ലിറ്ററിന് 87.22 രൂപയുമായി ഉയര്‍ന്നു. ഈ മാസം ഡീസലിന് 4 രൂപ 30 പൈസയും പെട്രോളിന് 3 രൂപ 87 പൈസയുമാണ് കൂടിയത്. ഇന്നലെ ഡീസലിനും പെട്രോളിനും 39 പൈസ വീതമാണ് വര്‍ധിച്ചത്. ഇന്ധനവിലയില്‍ ഏറ്റവും വലിയ പ്രതിദിന വര്‍ധനവായിരുന്നു ഇത്.
ഇന്ധന വില വര്‍ധന തടയാന്‍ പെട്രോളിനെയും ഡീസലിനെയും ജിഎസ്ടി പരിധിയില്‍ കൊണ്ടുവരുന്നതില്‍ എതിര്‍പ്പില്ലെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഭീമമായ നികുതി നഷ്ടം ഉണ്ടാകുമെന്നതിനാല്‍ സംസ്ഥാനങ്ങള്‍ ഈ നിര്‍ദേശത്തോട് യോജിച്ചേക്കില്ല.
Couple gets Petrol, Gas Cylinder and Onions as a Wedding Gift in Tamilnadu. pic.twitter.com/IWxqDRXy1s
— बेरोजगार मनराज सिंह (@manraj_mokha) February 18, 2021
‘കാറ്റടിച്ചപ്പോള്‍ ഗർഭിണിയായി. ഒരുമണിക്കൂറിനുള്ളിൽ പ്രസവിച്ചു…’ ഇങ്ങനെയൊരു വിചിത്രവാദം ഉന്നയിച്ച് രംഗത്തെത്തിയിരിക്കുകയാണ് യുവതി. ഇന്തൊനേഷ്യക്കാരിയായ സിതി സൈന എന്ന യുവതിയാണ് കഴിഞ്ഞ ആഴ്ച പെണ്‍കുട്ടിക്ക് ജന്മം നല്‍കിയത്. ലോകമാധ്യമങ്ങള്‍ ഈ വിചിത്രവാദത്തെ തലക്കെട്ടുകളാക്കിയതോടെയാണ് ഇത് വൈറലായത്.
താൻ വീട്ടിലെ സ്വീകരണമുറിയിൽ ഇരിക്കുമ്പോൾ ശക്തമായി കാറ്റടിക്കുകയായിരുന്നു. അത് തന്നെ കടന്ന് പോയി 15 മിനിറ്റുകൾക്ക് ശേഷം വയറിൽ അസഹ്യമായ വേദന അനുഭവപ്പെട്ടു. ഉടൻ തന്ന അടുത്തുള്ള കമ്യൂണിറ്റി ക്ലിനിക്കിലേക്ക് എത്തി. അവിടെവെച്ച് പ്രസവിക്കുകയായിരുന്നു. യുവതി പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞതാണ് ഇത്.
എന്തായാലും ഈ വിചിത്രപ്രസവത്തിന്റെ വാർത്ത വളരെ വേഗം പുറത്ത് പ്രചരിച്ചു. സോഷ്യൽ മീഡിയയിലും വൈറലായി. ഇതോടെ സിതിയുടെ വീട്ടിലേക്ക് നാട്ടുകാർ എത്തിച്ചേരാൻ തുടങ്ങി. വാർത്ത പ്രചരിച്ചതോടെ ആരോഗ്യപ്രവർത്തകരും സിതിയെ സന്ദർശിച്ചു. അവരോടും സിതി ഇതേ വാദം തന്നെ ആവർത്തിച്ചു. അമ്മയും കുഞ്ഞും ആരോഗ്യത്തോടെ ഇരിക്കുന്നുവെന്നും എന്നാൽ സിതി പറയുന്ന വാദം തള്ളിക്കളയുന്നുവെന്നുമാണ് ആരോഗ്യപ്രവർത്തകർ പറയുന്നത്.
പ്രസവിക്കാനായി പോകുന്നത് വരെ സ്ത്രീകൾ താൻ ഗർഭിണിയാണെന്ന് തിരച്ചറിയാത്ത ക്രിപ്റ്റിക് പ്രഗ്നൻസിയാണ് സിതിയുടേത് എന്നാണ് കമ്യൂണിറ്റ് ക്ലിനിക് തലവൻ പറയുന്നത്. ഇത്തരം അബദ്ധവാദങ്ങളെ പ്രോൽസാഹിപ്പിക്കില്ലെന്നും വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.
കര്‍ഷക സമരത്തെ അനുകൂലിച്ച് രംഗത്തെത്തിയ ഗായികയാണ് റിഹാന. ഇപ്പോള്‍ പുതിയ ഫോട്ടോഷൂട്ടിന്റെ പേരില്‍ താരം വിവാദത്തില്‍പ്പെട്ടിരിക്കുകയാണ്. അര്‍ധനഗ്‌നയായാണ് റിഹാന ഫോട്ടോഷൂട്ടില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഫോട്ടോഷൂട്ടില്‍ കഴുത്തില്‍ ധരിച്ചിരിക്കുന്ന മാലയാണ് പലരെയും ചൊടിപ്പിച്ചിരിക്കുന്നത്.
ഗണപതിയുടെ ചിത്രം ആലേഖനം ചെയ്ത ചിത്രമാണിതെന്നും റിഹാന ഹൈന്ദവ വിശ്വാസികളെ അപമാനിക്കുകയാണെന്നും വിമര്‍ശകര്‍ ഒന്നടങ്കം പറയുന്നു. ബിജെപി, വിശ്വഹിന്ദു പരിഷത്ത് തുടങ്ങിയ സംഘടനകള്‍ ഗായികയ്ക്കെതിരേ രംഗത്ത് വന്ന് കഴിഞ്ഞു. സമൂഹമാധ്യമങ്ങളില്‍ നിന്ന് എത്രയും പെട്ടന്ന് ചിത്രം നീക്കമെന്നാണ് വിമര്‍ശകരുടെ ആവശ്യം.
ഉപേക്ഷിക്കപ്പെട്ട ഞണ്ട് വലയിൽ കുരുങ്ങി കൂറ്റൻ മുതലയ്ക്ക് ദാരുണാന്ത്യം. 80 വയസ് പ്രായമുള്ള മുതലയെയാണ് പോർട്ട് ഡഗ്ലസിൽ ജീവനറ്റ നിലയിൽ കണ്ടെത്തിയത്. പ്രദേശവാസികൾക്കിടയിൽ ‘ദി ബിഗ് ഗൈ’ എന്നറിയപ്പെട്ടിരുന്ന മുതലയെ ക്വീൻസ്‌ലൻഡിലെ ഡിക്സൺ ഇൻലെറ്റ് നഗരത്തിലെ തുറമുഖത്താണ് വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന നിലയിൽ കണ്ടെത്തിയത്.
കെണിയിൽ കുരുങ്ങിയ മുതല രക്ഷപെടാനായി ശ്രമിച്ചപ്പോൾ സമീപത്തുണ്ടായിരുന്ന സ്റ്റീൽ വയറും ശരീരത്തിൽ ചുറ്റിയതാണ് മരണകാരണമെന്ന് അധികൃതർ വ്യക്തമാക്കി. ജനങ്ങൾക്കിടയിൽ പ്രിയങ്കരനായിരുന്നു ഈ മുതല. വടമുപയോഗിച്ചാണ് 4.5 മീറ്ററോളം നീളവും 250 കിലോയോളം ഭാരവുമുള്ള മുതലയുടെ ശരീരം വെള്ളത്തിൽ നിന്നും നീക്കം ചെയ്തത്.
പുലര്‍ച്ചെ അടഞ്ഞ് കിടന്ന ഹോട്ടലിന് മുനില്‍ നില്‍ക്കുന്ന സിംഹത്തെ കണ്ട് അമ്പരന്ന് സെക്യൂരിറ്റി ജീവനക്കാരന്‍. തിങ്കളാഴ്ച പുലര്‍ച്ചെയാണ് ഹോട്ടലിന്റെ ഗേറ്റ് കടന്ന് സിംഹം എത്തിയത്. ഗുജറാത്തിലെ ജുനഗഡ് നഗരത്തില്‍ ഹോട്ടല്‍ സരോവര്‍ പോര്‍ട്ടിക്കോയിലാണ് സംഭവം.
പുലര്‍ച്ചെ അഞ്ചുമണിയോടടുത്താണ് തൊട്ടടുത്തുളള പ്രധാനറോഡ് മുറിച്ചുകടന്നാണ് ഹോട്ടലില്‍ സിംഹമെത്തിയത്. ഹോട്ടലിനുളളില്‍ കയറി പാര്‍ക്കിംഗ് സ്ഥലത്ത് ചുറ്റിനടന്നു. ഈ സമയം ശ്വാസമടക്കിപ്പിടിച്ച് നില്‍ക്കുകയായിരുന്നു. അത്ഭുതരക്ഷയാണ് ഇദ്ദേഹത്തിന്.
ഹോട്ടലിന്റെ മുക്കിലും മൂലയിലും നടന്ന സിംഹം തിരികെ ഗേയിറ്റ് ചാടിക്കടന്ന് മടങ്ങി പോവുകയായും ചെയ്തു. ഹോട്ടല്‍ പരിസരത്ത് അധികം ആളുകള്‍ ഇല്ലാതിരുന്നതിനാലും ആര്‍ക്കും ആപത്തൊന്നുമുണ്ടായില്ല. രാവിലെ നിരവധി പേര്‍ ഈ റോഡിലൂടെ നടക്കാന്‍ പോകാറുണ്ട്. എന്നാല്‍ സിംഹം ആരെയും ഉപദ്രവിക്കാതെ മടങ്ങിയത് ഭാഗ്യമെന്നാണ് വീഡിയോ കണ്ട സോഷ്യല്‍മീഡിയയുടെയും പ്രതികരണം.
മുണ്ടും സാരിയും ചുറ്റി യു.എസിൽ മഞ്ഞിൽ സ്കീയിങ് ചെയ്യുന്ന ദമ്പതികളുടെ വീഡിയോ വൈറലാകുന്നു. മഞ്ഞില്‍ തെന്നിക്കളിക്കുന്ന സ്‌കീയിങ് വിനോദം ഇന്ത്യയില്‍ അത്ര പ്രചാരത്തിലില്ലാത്തതാണ്. ദമ്പതികളായ ദിവ്യയും മധുവും ഇന്ത്യന്‍ പാരമ്പര്യ വസ്ത്രങ്ങളായ മുണ്ടും സാരിയുമണിഞ്ഞ് സ്‌കീയിങ് ചെയ്ത് പ്രശസ്തരായിരിക്കുകയാണ്.
മിനിസോട്ടയിലെ വെൽച് എന്ന ഗ്രാമത്തിലാണ് ദിവ്യ, മധു എന്നീ ദമ്പതികൾ ഈ രീതിയിൽ സ്കീയിങ് ചെയ്യുന്നത്. ബ്ലൗസിന് പകരം ദിവ്യ തണുപ്പില്‍ നിന്ന് സംരക്ഷണം നല്‍കുന്ന കറുത്ത ജാക്കറ്റണിഞ്ഞിട്ടുണ്ടെന്ന് മാത്രം. ബോളിവുഡ് സിനിമകളില്‍ നിന്ന് വ്യത്യസ്തമായി ഈ നായകനും നായികയും കൈയുറകളും കാലില്‍ ബൂട്ടുകളും സ്‌കീയിങിനുള്ള മറ്റ് സുരക്ഷാ മാര്‍ഗങ്ങളും ധിരിച്ചിട്ടുണ്ട്.
ദിവ്യയാണ് ഈ വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. തങ്ങൾക്കു തന്നെ ഒന്ന് മാറി ചിന്തിക്കാൻ അവസരം നൽകുന്നതായിരുന്നു ഈ സാഹസം എന്നാണ് വീഡിയോക്ക് കാപ്ഷൻ നൽകിയത്. പങ്കുവച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ നിരവധിപേരാണ് വീഡിയോയ്ക്ക് ലൈക്കുകളും കമന്റുകളുമായി രംഗത്തെത്തിയിരിക്കുന്നത്. മൂന്ന് ലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടിരിക്കുന്നത്. ഇരുവരെയും പ്രശംസിച്ചാണ് എല്ലാവരും കമന്റിട്ടിരിക്കുന്നത്.
View this post on Instagram
സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ഒരു കല്യാണ ഫോട്ടോഗ്രാഫറുടെ അവസ്ഥ വരച്ചുകാട്ടുന്ന വീഡിയോയാണ്. വിവാഹ വേദിയിൽ ഫോട്ടോ പകർത്തുകയാണ് ഫോട്ടോഗ്രാഫർ ഇവിടെ. വരനെ മാറ്റിനിർത്തി സർവാഭരണ ഭൂഷിതയായ വധുവിലെക്കു ക്യാമറ തിരിയുന്നു. തുടക്കം സൗകര്യപ്രദമായ രീതിയിൽ വരൻ മാറി നിന്നുകൊടുക്കുന്നതാണ് വീഡിയോയിൽ.
പക്ഷെ അൽപ്പം കഴിഞ്ഞതും ഫോട്ടോഗ്രാഫർ വധുവിന്റെ മുഖം പിടിച്ചുയർത്തി ഒരു ചിത്രം എടുക്കാൻ ശ്രമിക്കുന്നു. പിന്നീട് എല്ലാം വളരെ പെട്ടെന്നായിരുന്നു. വരൻ ഫോട്ടോഗ്രാഫറുടെ കരണത്ത് ശക്തിയായി ഒരു അടി. വധുവിനെ സ്പർശിച്ചതിൽ ഉണ്ടായ അലോസരമാണ് കാരണം എന്ന് വ്യക്തം.
View this post on Instagram
സാഹസികമായ ഫോട്ടോഷൂട്ടുകളാണ് ഇന്നത്തെ കാലത്ത് ദമ്പതികൾക്ക് പ്രിയം. പ്രീ വെഡിങ്, പോസ്റ്റ് വെഡിങ് ഷൂട്ടുകൾക്ക് പല തരാം സാഹസികതകൾ പരീക്ഷിക്കാൻ യുവതലമുറ തയാറാണ്. അത്തരത്തിൽ പകർത്തിയ ഒരു ഫോട്ടോയാണ് ഇപ്പോൾ സൈബർ ലോകത്തെ സംസാര വിഷയം.
മലഞ്ചെരിവിലെ ദമ്പതികളുടെ കൈവിട്ട കളി ശ്വാസമടക്കിപ്പിടിച്ച് കാണുകയാണ് സോഷ്യൽ മീഡിയ. കുറച്ചു ദിവസമായി സോഷ്യൽ മീഡിയയിൽ എമ്പാടും പ്രചരിക്കുന്ന ചിത്രത്തിന്റെ ഞ സ്ഥിതി അന്വേഷിക്കുകയാണ് നെറ്റിസൺസ്. അപകടമാം നിലയിൽ മലയുടെ മുകളിൽ യുവതിയുടെ കയ്യിൽ പിടിച്ച് മാത്രം ബാലൻസ് ചെയ്യുന്ന യുവാവാണ് ഈ ചിത്രത്തിൽ.
അൽപ്പമൊന്നു പിടിവിട്ടാൽ ചിന്തിക്കാൻ പോലുമാവാത്ത ഗർത്തത്തിൽ പതിക്കാൻ തക്കവണ്ണം അപകടം നിറഞ്ഞ നിൽപ്പാണിത്. ചിത്രം ഫോട്ടോഷോപ് ആണെന്നും, യുവാവിന്റെ നിൽപ്പാണ് ക്യാമറ ട്രിക് ആണെന്നും മറ്റും ആക്ഷേപമുയരുന്നു.
ട്വിറ്ററിലാണ് ചിത്രം ആദ്യം പ്രത്യക്ഷപ്പെട്ടത്. ഈ ദമ്പതികൾ ആരെന്ന് യാതൊരു അറിവുമില്ല. ഇവർ ആരെന്നും സോഷ്യൽ മീഡിയ അന്വേഷണത്തിലാണ്. വളരെ മികച്ച രീതിയിൽ ലൈക്കുകളും റീയാക്ഷനുകളും ചിത്രത്തിന് ലഭിച്ചു കഴിഞ്ഞു.
മറ്റെവിടയെങ്കിലും വച്ച് ഷൂട്ട് ചെയ്ത് എഡിറ്റ് ചെയ്ത് ചിത്രത്തിൽ ഉൾക്കൊള്ളിച്ചതാവും എന്നും പലരും പറയുന്നുണ്ട്.
തുർക്കിയിലെ ഗുലേക് കാസിൽ എന്ന സ്ഥലമാണിത് എന്ന് പലരും ചൂണ്ടിക്കാട്ടുന്നു. മേഴ്‌സിൻ എന്നയീ സ്ഥലം കടലിൽ നിന്നും 5,020 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ടൂറിസ്റ്റുകൾക്ക് ചിത്രം പകർത്താൻ വളരെയധികം ഇഷ്‌ടമുള്ള ഇടം കൂടിയാണിത്.
ഇയാൾ ചവിട്ടി നിൽക്കുന്ന സ്ഥാനത്ത് കാൽ ഉറപ്പിക്കാൻ തക്കവണ്ണം ഇടം ഉണ്ടെന്നും ചിലർ നിരീക്ഷിക്കുന്നു.
Whats stopping you from doing this? pic.twitter.com/XwSBJScSrU
— Shreela Roy (@sredits) February 2, 2021
ശുഭാപ്തി വിശ്വാസത്തോടു കൂടി ശരിയായ ചികിത്സയ്ക്ക് വിധേയരായി മുന്നോട്ട് പോയാൽ എത്ര അസുഖകരമായ അവസ്ഥയിലും അർബുദത്തെ ഒരു പരിധി വരെ പിടിച്ചു കെട്ടാൻ സാധിക്കും എന്ന സന്ദേശം നൽകുകയാണ് തന്റെ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ കാൻസർ പോരാളിയായ നന്ദു മഹാദേവ.