ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന ബിഗ് ബോസ് ഷോയില്‍ ആള്‍ക്കൂട്ട വിചാരണയ്ക്കും കൊലയ്ക്കും ഇരയായ മധുവിനെ അധിക്ഷേപിച്ച് സംസാരിച്ച അഖില്‍ മാരാര്‍ക്കെതിരെ പരാതി നല്‍കി ദിശ സംഘടന. ഒരു ഗെയിം ടാസ്‌കിനിടെയാണ് അഖിലിന്റെ വിവാദ പരാമര്‍ശം. സംഭവത്തില്‍ ദിശ സംഘടന പോലീസിലും എസ് സി, എസ് ടി കമ്മീഷനിലും പരാതി നല്‍കി.
ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസ് എന്ന പരിപാടിയില്‍ അഖില്‍ മാരാര്‍ എന്നയാള്‍ പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍ ഉള്‍പ്പെട്ട മധു എന്ന ആദിവാസി യുവാവിനെ മരണ ശേഷവും ഒരു പൊതു ഇടത്തില്‍ വെച്ച് അപകീര്‍ത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോട് കൂടി സാഗര്‍ സൂര്യ എന്ന വ്യക്തിയോട് ‘നിന്നോട് അരി ആഹാരങ്ങള്‍ മോഷ്ടിക്കാന്‍ ആണോടാ പറഞ്ഞത്, നീയാരാ മധുവോ ബാക്കിയുള്ള സാധനങ്ങള്‍ മോഷ്ടിക്കടാ, ഭക്ഷണം മോഷ്ടിച്ചാല്‍ ഒടുക്കം മധുവിന്റെ അവസ്ഥ വരും’ എന്ന് പറഞ്ഞു അധിക്ഷേപിച്ചിരിക്കുന്നു.
പ്രസ്തുത അധിക്ഷേപം നടത്തിയതിന് ശേഷം അഖില്‍ മാരാരും ഏതാനും പേരും ചിരിക്കുക കൂടി ചെയ്തിരിക്കുന്നു. ക്രൂരമായി ആക്രമിക്കപ്പെട്ട് മരണപ്പെട്ട മധു എന്ന ആദിവാസി യുവാവിനെ മരണശേഷവും അധിക്ഷേപിച്ച അഖില്‍ മാരാര്‍ക്കെതിരെ കൃത്യമായ നടപടികള്‍ ആവശ്യമുണ്ട്’. ദിശ സംഘടനയുടെ സ്ഥാപകന്‍ ദിനു വെയില്‍ ഫേസ്ബുക്കില്‍ കുറിച്ചു.
മറ്റൊരു മത്സരാര്‍ഥിയായ സാഗര്‍ സൂര്യ മീശമാധവനെയാണ് ഈ ടാസ്‌കില്‍ അവതരിപ്പിച്ചത്. തനിക്ക് ലഭിച്ച കഥാപാത്രം മികച്ചതാക്കാനുള്ള പ്രവര്‍ത്തികള്‍ക്കിടെ അടുക്കളയില്‍ കയറി ഭക്ഷണം മോഷ്ടിക്കാന്‍ ശ്രമിച്ച സാഗറിനെ ആള്‍ക്കൂട്ട വിചാരണയ്ക്കും കൊലയ്ക്കും ഇരയായ മധുവിനോട് ഉപമിക്കുകയാണ് അഖില്‍ ചെയ്തത്.
ഭർത്താവിനെ നഷ്ടപ്പെടുന്നത് ഒരു ഭാര്യയുടെ ജീവിതത്തിൽ ഒരു വിനാശകരമായ നിമിഷമായിരിക്കും. ഒരു വിധവ തന്റെ പരേതനായ ഭർത്താവിന്റെ ഉറ്റ സുഹൃത്തിൽ, ഭർത്താവ് മരിക്കുന്നതിന് വളരെ മുമ്പുതന്നെ അറിയാവുന്ന വ്യക്തിയിൽ തന്റെ ആത്മസുഹൃത്ത് എങ്ങനെ കണ്ടെത്തിയെന്ന് വെളിപ്പെടുത്തി.
54-കാരനായ സോ മാത്യൂസ് ലണ്ടനിൽ നിന്ന് ഒരു മണിക്കൂർ പടിഞ്ഞാറുള്ള റീഡിംഗിൽ നിന്നുള്ള ഒരു പബ് ഉടമയാണ്. അവൾ 2004-ൽ കീത്തിനെ വിവാഹം കഴിച്ചു, ചടങ്ങിൽ അവന്റെ ഉറ്റ സുഹൃത്ത് സ്റ്റീഫനായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും നല്ല മനുഷ്യൻ. എന്നിരുന്നാലും, 12 വർഷത്തിന് ശേഷം, കീത്തിന് കുടൽ കാൻസർ ഉണ്ടെന്ന് കണ്ടെത്തി, ഒടുവിൽ 2020-ൽ 55-ാം വയസ്സിൽ മരിച്ചു. ഹൃദയം തകർന്ന് കരയാൻ ഒരു തോളിൽ തിരയുമ്പോൾ, സോ സ്റ്റീഫനൊപ്പം അവസാനിച്ചു.
1999 ല്‍ 30 -മത്തെ വയസിലാണ് സോ, 35 കാരനായ കീത്തിനെ പരിചയപ്പെടുന്നത്. ജാസ്, ഡിസ്‌കോ സംഗീതങ്ങളില്‍ തത്പരനായിരുന്ന കീത്തും സോയും പെട്ടെന്ന് തന്നെ സുഹൃത്തുക്കളായി. 80 തുടക്കത്തില്‍ തന്നെ സംഗീത പ്രേമികളായ ഒരു വലിയ കൂട്ടം സുഹൃത്തുക്കള്‍ കീത്തിനുണ്ടായിരുന്നു. അക്കാലം എപ്പോഴും നിശാ പാര്‍ട്ടികളും സംഗീതവുമായിരുന്നെന്ന് സോ ദി സണ്ണിനോട് പറഞ്ഞു.
2004 ല്‍ ഇരുവരും ഔദ്ധ്യോഗികമായി വിവാഹിതരായി. സോയുടെ മുന്‍ ഭര്‍ത്താവിലുണ്ടായ മൂന്ന് കൂട്ടികളെയും സ്വന്തം കുട്ടികളെ പോലെയാണ് കീത്ത് സംരക്ഷിച്ചത്. റോബര്‍ട്ട് (ഇപ്പോള്‍ 37), ഷാര്‍ലറ്റ് (35), എമിലി (34) എന്നിവരെ കീത്ത് സ്വന്തം മക്കളെ പോലെ കരുതി. 2012-ല്‍ ഷാര്‍ലറ്റിന് മകള്‍ പോപ്പി ജനിച്ചപ്പോള്‍ മുത്തശ്ശനും മുത്തശ്ശിയും ആയതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ടായിരുന്നെന്നും സോ ഓര്‍ത്തെടുക്കുന്നു.
എന്നാല്‍, 12 വര്‍ഷത്തിന് ശേഷം, കീത്തിന് കുടല്‍ കാന്‍സര്‍ സ്ഥിരീകരിച്ചു. ചികിത്സ നടത്തിയെങ്കിലും വന്‍കുടല്‍ അര്‍ബുദം നാലാം സ്റ്റേജിലായിരുന്നു. ഒടുവില്‍ 2020-ല്‍ 55-ാം വയസ്സില്‍ അദ്ദേഹം മരണത്തിന് കീഴടങ്ങി. 54 മത്തെ വയസില്‍ സോ വിധവയായി. തുടര്‍ന്ന് ജീവിതത്തില്‍ താങ്ങായി ഒരാളിനുവേണ്ടിയുള്ള സോയുടെ അന്വേഷണം ഒടുവില്‍ കീത്തിന്റെ ചിരകാല സുഹൃത്തും തങ്ങളുടെ വിവാഹ ദിവസം കീത്തിന്റെ അടുത്ത സുഹൃത്തായി വിവാഹം നടത്താന്‍ മുന്നിട്ട് നിന്ന സ്റ്റീഫനിലാണ് അവസാനിച്ചത്. കീത്തിന്റെ മരണശേഷം സ്റ്റീഫനും താനും കീത്തിന്റെ ദിവസങ്ങളെ കുറിച്ച് സംസാരിക്കുമായിരുന്നു. ഇത് തങ്ങള്‍ക്കിടയില്‍ ഒരു പ്രത്യേക ബന്ധം രൂപപ്പെടുത്തി. തങ്ങള്‍ക്ക് പരസ്പരം പങ്കുവയ്ക്കാനുണ്ടായിരുന്നത് ഒരേ കാര്യം തന്നെയായിരുന്നു. ഇതാണ് തങ്ങളെ വിവാഹത്തിലെത്തിച്ചതെന്നും സോ മാത്യൂസ് പറയുന്നു. കീത്തിന്റെ മരണത്തിന് പിന്നാലെ ആറ് മാസങ്ങള്‍ക്ക് ശേഷം സ്റ്റീഫനും താനും പ്രണയത്തിലാണെന്ന് സോ വെളിപ്പെടുത്തി.
ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് സഹതാരമായ യുസ്‌വേന്ദ്ര ചഹലിനെ മലയാളം പഠിപ്പിച്ച് സഞ്ജു സാംസൺ. മലയാളം പഠിപ്പിക്കുക മാത്രമല്ല മാമുക്കോയ തകർത്തഭിനയിച്ച ‘കീലേരി അച്ചു’വെന്ന കഥാപാത്രത്തെ റീൽസിലൂടെ അഭിനയിക്കുകയും ചെയ്‌ത് കൈയടി വാങ്ങുകയാണ് ഇരുവരും. രസകരമായി അവതരിപ്പിച്ച വീഡോയോയിൽ ചഹലാണ് കീലേരി അച്ചുവായി എത്തുന്നത്.
മറുഭാഗത്ത് ജയറാം അവതരിപ്പിച്ച കഥാപാത്രമായി സഞ്ജു സാംസണും എത്തുന്നു. വീഡിയോയുടെ അവസാനം ചഹലിന് ‘തഗ് ലൈഫ്’ പരിവേഷവും നൽകാൻ അവർ മറന്നിട്ടില്ല. നിരവധി ആരാധകരാണ് വീഡിയോ പങ്കുവച്ച് രംഗത്ത് വന്നിരിക്കുന്നത്. നേരത്തെയും ചഹലിന്റെ റീൽസ് വീഡിയോകൾ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു.
View this post on Instagram
ഭാര്യയ്ക്കും ബന്ധുക്കൾക്കും എതിരെ നിരവധി ആരോപണങ്ങൾ ഉന്നയിച്ച് ആത്മഹത്യയുടെ വക്കിലാണെന്ന് കരഞ്ഞുപറഞ്ഞ പ്രവാസി യുവാവ് സ്വകാര്യ ലോഡ്ജിൽ ജീവനൊടുക്കിയ സംബവം ഏറെ ചർച്ചയാവുകയാണ്. ന്യൂസിലാൻഡിൽ ജോലി ചെയ്തിരുന്ന ബൈജു രാജു എന്ന പ്രവാസിയാണ് മരിച്ചത്. ഇദ്ദേഹം മുൻപ് കുടുംബസമേതം സൗദിയിലായിരുന്നു. പിന്നീടാണ് ന്യൂസിലാൻഡിലേക്ക് ജോലി നേടി പോയത്.
തന്റെ ഭാര്യയും ഏറ്റവും അടുത്ത ആൾക്കാരും തന്നെ ചതിച്ചു എന്നും താൻ ആത്മഹത്യ ചെയ്യാൻ പോകുകയാണ് എന്നുമാണ് മരിക്കുന്നതിന് മുൻപത്തെ ദിവസം സോഷ്യൽമീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ ബൈജു രാജു ആരോപിച്ചിരുന്നത്.
ഭാര്യയുടെ അവിഹിത ബന്ധത്തെ ചോദ്യം ചെയ്യുന്നതും ഭാര്യ അക്കാര്യം സമ്മതിക്കുന്നതുമായ വീഡിയോയും ബൈജു രാജു സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു. അതിന്റെ കൂടെയാണ് തന്നെ ചതിച്ചത് ഭാര്യയും അവരുടെ ബന്ധുക്കളും കാമുകനുമാണെന്ന് ആരോപിക്കുന്ന വീഡിയോയും ബൈജു രാജ് പോസ്റ്റ് ചെയ്തിരുന്നത്. മകളെ തന്നിൽ നിന്ന് വ്യാജകഥകൾ മെനഞ്ഞ് അകറ്റിയെന്നും സ്വത്തുക്കൾ ഭാര്യാമാതാവ് സ്വന്തമാക്കിയെന്നുമടക്കം ബൈജു ആരോപിച്ചിരുന്നു.
നിരവധി പേർ ബൈജുവിന്റെ നിസ്സഹയാവസ്ഥയിൽ പരിതപിച്ചപ്പോൾ ബൈജു രാജ് മരിക്കേണ്ട വ്യക്തിയാണെന്ന തരത്തിലുള്ള പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ചില ആക്ടിവിസ്റ്റുകൾ. ഇവരുടെ പോസ്റ്റുകള് പലതും വിവാദമാവുകയും അതിൽ വിശദീകരണവുമായി ഇവർ തന്നെ രംഗത്തെത്തുകയും ചെയ്യുന്നുണ്ട്. മാധ്യമപ്രവർത്തകയായ ശരണ്യ എം ചാരു പറയുന്നത് ‘ആത്മഹത്യ ചെയ്ത ആ മനുഷ്യന്റെ ടോക്‌സിക്ക് പേഴ്സണാലിറ്റി ആ വീഡിയോയിൽ തന്നെ വളരെ കൃത്യമായി രേഖപ്പെടുത്തിയിട്ടാണ് അയാൾ ആത്മഹത്യ ചെയ്തത്.’- എന്നാണ്.
‘അത്തരമൊരു മനുഷ്യന്റെ കൂടെ ആ സ്ത്രീ എങ്ങനെ ഇത്രേം വർഷം ജീവിച്ചു എന്നതാണ് ആ വീഡിയോയിലെ വിഷയം.വൈകിയെങ്കിലും അവരയാളെ ഉപേക്ഷിച്ചു പോവുകയും, അത്തരമൊരു മനുഷ്യനിൽ നിന്ന് തന്റെ കുഞ്ഞിന്റെ ജീവിതം സേഫ് ആക്കുകയും ചെയ്തു എന്നത് തന്നെ എന്നെ സംബന്ധിച്ചിടത്തോളം വലിയ കാര്യമാണ്.ഇവിടെ ഒരുപാട് സ്ത്രീകളെ കൊണ്ട് കഴിയാതൊരു കാര്യമാണത്. അതിനവരുടെ കുടുംബം അവരുടെ കൂടെ നിന്നു എന്നതും ശ്രദ്ധേയമാണ്.
ആത്യന്തികമായി ഒരു മനുഷ്യന്, ആണിനും പെണ്ണിനും ഏറ്റവും ആവശ്യമായിട്ടുള്ളത് അവനവന്റെ സന്തോഷങ്ങളാണ്. സ്‌നേഹമാണ്. ചേർത്ത് നിർത്തലുകളാണ് എന്ന് മനസ്സിലാക്കിയാൽ തീരുന്ന വിഷയമേ ഉള്ളൂ.സന്തോഷമായിട്ടിരിക്കുക. സ്‌നേഹമായിട്ടിരിക്കുക. അത്രേ ഉള്ളൂ.’- എന്നാണ് ശരണ്യ അഭിപ്രായപ്പെട്ടത്. ഈ പോസ്റ്റിന് താഴെ നിരവധി പേരാണ് വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്. പിന്തുണയ്ക്കുന്നവരും കുറവല്ല.
അതേസമയം, നടിയും സോഷ്യൽ ആക്ടിവിസ്റ്റുമായ ലാലി പി പറയുന്നത് ഇങ്ങനെ:
‘ആത്മഹത്യ ചെയ്ത ആആൾ സ്വന്തം ഭാര്യയെ മുൾമുനയിൽ നിർത്തി സത്യം പറയിപ്പിക്കുന്നതും അബ്യൂസിവായി പെരുമാറുന്നതും കണ്ടു ദേഷ്യം വന്നിട്ട് എഴുതിയതായിരുന്നു ഈ പോസ്റ്റ്. അതിൽ മനുഷ്യത്വമില്ലായ്മയുടെ കണ്ടന്റ് ഉണ്ട് എന്ന് മനസ്സിലായത് കൊണ്ട് എഡിറ്റ് ചെയ്യുന്നു. താൻ ആത്മഹത്യ ചെയ്തു കഴിഞ്ഞാലും ഭാര്യ ഇനി ഒരിക്കലും സമാധാനത്തോടെ ജീവിക്കരുത് എന്ന് മനോഭാവത്തോടെ അയാൾ ഇട്ടതാണ് ആ വീഡിയോ എന്നാണ് എനിക്ക് തോന്നിയത്. ഇത്രയും ടോക്‌സിക്കായ ഒരു റിലേഷൻഷിപ്പിൽ സ്ത്രീകൾ എന്തിനാണ് പിന്നെയും കടിച്ചു തൂങ്ങുന്നത്. ? എന്നാലും അയാൾ ആത്മഹത്യ ചെയ്യേണ്ടതില്ലായിരുന്നു. ലോകത്ത് എത്രയോ ഭാര്യമാർ ഭർത്താക്കന്മാരുടെ അവിഹിതം അറിഞ്ഞിട്ടും അറിഞ്ഞതായി നടിക്കാതെയും ക്ഷമിച്ചും പൊറുത്തും പറ്റില്ലെങ്കിൽ വിവാഹജീവിതത്തിൽ നിന്ന് ഇറങ്ങിപ്പോയും ഒക്കെ ജീവിക്കുന്നു.ഇത്തരം വാർത്തകളുടെ അടിയിൽ തെറിവിളികളുമായി കൂടുന്ന മലയാളികൾ ഏറി വരികയാണെന്ന് തോന്നുന്നു’
മുൻപ്; ‘ഭാര്യക്ക് അവിഹിതം ഉണ്ടെന്നറിഞ്ഞ് മരിക്കാൻ നിൽക്കുന്ന ആൾക്കാർ മരിക്കുന്നത് തന്നെയാണ് നല്ലത്. പോട്ട് പുല്ല് എന്ന് പറഞ്ഞ് ആ ജീവിതത്തിൽ നിന്നും ഇറങ്ങി നടക്കാനുള്ള മനസ്സാന്നിധ്യം ഇല്ലാത്ത ഇത്തരം മനുഷ്യർ ഇതല്ലെങ്കിൽ മറ്റൊരു കാരണത്തിന്റെ പേരിൽ ആത്മഹത്യ ചെയ്യും.. അതിന് ആ സ്ത്രീയെ കുറ്റം പറഞ്ഞിട്ട് ഒരു കാര്യവുമില്ല.’ എന്നായിരുന്നു ലാലി അഭിപ്രായപ്പെട്ടത്. പിന്നീട് അക്കാര്യം എഡിറ്റ് ചെയ്യുകയായിരുന്നു.
മനശാസ്ത്രജ്ഞ കൂടിയായ ശ്രീകല അഭിപ്രായപ്പെട്ടത് അദ്ദേഹം മരിക്കേണ്ടിയിരുന്നില്ല, കഷ്ടമായിപ്പോയി എന്നാണ്. ‘ആ സ്ത്രീ ചെയ്തത് തെറ്റുതന്നെയാണ്. ലോകത്തിൽ ഇന്നുവരെ സംഭവിച്ചിട്ടുള്ളതിൽവെച്ച് ഏറ്റവും വലിയ തെറ്റാണ് എന്നൊന്നും അഭിപ്രായം ഇല്ല. രണ്ട് ആളുകൾ ഒരുമിച്ചു ജീവിക്കുന്നത് ആർക്കും ആരെയും ഭരിക്കാനോ, മുൾമുനയിൽ നിർത്തി ചോദ്യം ചെയ്ത് നിസ്സഹായത കണ്ട് ആസ്വദിക്കുവാനോ, കാൽക്കീഴിൽ ഇട്ട് ചവിട്ടിയരച്ച് സുഖിക്കാനോ അല്ല. ഇത് ഇരുപേർക്കും ബാധകവുമാണ്.’
‘പരസ്പരം പാലിക്കേണ്ട ചില മര്യാദകൾ നിര്ബന്ധമാണ്. ഭയപ്പെടുത്തി ഭരിച്ചു പോകാം എന്ന് കരുതുന്നത് മണ്ടത്തരമാണ്. ചിലർ പ്രതികരിക്കും. പ്രതികരിക്കാൻ ഭയമുള്ളവർ മറ്റേതെങ്കിലും സന്തോഷങ്ങളിലേക്ക് അറിഞ്ഞോ അറിയാതെയോ സഞ്ചരിച്ചുപോകും. പുതിയ ഉറവിടം അപകടമാണന്ന ബോദ്ധ്യത്തെ മനപ്പൂർവം മറന്നതായി ഭാവിക്കും.’
‘ഇവിടെയും ഭർത്താവ് പങ്കുവെച്ചിരിക്കുന്ന വീഡിയോയിൽനിന്നും, ഇവരുടെ ബന്ധത്തെ മനസിലാക്കുന്നത്, അയാൾ യജമാനനും അവൾ അടിമയും എന്നുതന്നെയാണ്. ഒരു അടിമയ്ക്കും യജമാനനെ ആത്മാർഥമായി സ്‌നേഹിക്കാൻ കഴിയില്ല. ഭയക്കാനേ കഴിയൂ. അല്ലങ്കിൽ ഭയന്നിട്ട് സ്‌നേഹിക്കുന്നപോലെ അഭിനയിക്കാൻ.
ചില സ്‌നേഹങ്ങളും ആശ്വസിപ്പിക്കലുകളുമൊക്കെ, ചിലപ്പോൾ ഈ ഭയത്തെ ഭേതപ്പെടുത്തുകയും ചെയ്യും. അടിമയ്ക്ക് അങ്ങനെ ആകാനേ കഴിയൂ.കുറ്റം പറഞ്ഞിട്ട് കാര്യമില്ല.’
‘എനിക്ക് ഒരു തെറ്റുപറ്റിപ്പോയി അച്ചായാ’ എന്ന് പറയുമ്പോൾ അയാളിലെ ആത്മാഭിമാനത്തിന് ആ തെറ്റിനെ തലോടി തണുപ്പിക്കാൻ ആകില്ല. അയാളെ അതിനു തെറ്റുപറയാനുമാകില്ല . ഇതൊക്കെ അത്രകണ്ട് ചെറിയ സംഗതിയായി കണക്കിലെടുക്കാനും, മറന്നുകളഞ്ഞിട്ടു പഴയപടി ജീവിക്കാനുമൊന്നുംതക്ക മാനസിക പക്വതയൊന്നും, നമ്മുടെ ചുറ്റുപാടുകൾ, അവർ വളത്തിയെടുക്കുന്ന പുരുഷന്മാർക്ക് പകർന്നുകൊടുത്തിട്ടില്ല. എന്നാൽ ഭർത്താക്കന്മാരുടെ അവിഹിതങ്ങൾ പൊറുത്തും, അലക്കി വെളുപ്പിച്ചും, തലയിൽപ്പേറി ശിരസ്സ് കുനിച്ചും ജീവിക്കുന്ന ഒരുപാട് സ്ത്രീകളുണ്ട്.’- എന്നും ശ്രീകല അഭിപ്രായപ്പെടുന്നു.
ഭാര്യയുടെ മറ്റൊരു ബന്ധത്തെത്തുടർന്ന് ഭർത്താവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികരണവുമായി സോഷ്യൽ മീഡിയയിൽ നിരൂപകയും ആയ ഡോ. അനുജ ജോസഫ്. ചതിക്കപ്പെടുന്ന ഒരാളുടെ മാനസിക വേദന എന്താണെന്നു ഈ മനുഷ്യന്റെ ചങ്ക് പൊട്ടിയുള്ള വാക്കുകളിലുണ്ട് അനുജ പറയുന്നു.
ഡോ. അനുജ ജോസഫിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ചതിക്കപ്പെടുന്ന ഒരാളുടെ മാനസിക വേദന എന്താണെന്നു ഈ മനുഷ്യന്റെ ചങ്ക് പൊട്ടിയുള്ള വാക്കുകളിലുണ്ട്. മരണം കൊണ്ടു പരിഹരിക്കാൻ കഴിയുമോ എല്ലാ വേദനയും എന്ന ചോദ്യത്തിന് No എന്നാണ് ഇന്നുമെന്റെ മറുപടി. അങ്ങനെ ആണേൽ ഇന്നു പലരും ഈ ലോകത്തിൽ നിന്നു മൺമറഞ്ഞു പോയേനെ. വിവാഹബന്ധത്തിൽ പരസ്പരം പൊരുത്തപ്പെടാൻ കഴിയാത്തവർ എന്തിനു ഇതു പോലെ ഒരാളുടെ ജീവനെടുക്കാൻ വരെ കാത്തു നിൽക്കുന്നു.
ക്യാഷും വേണം കൂട്ടത്തിൽ സൂക്കേടും തീർക്കണം,എല്ലാം കൂടെ ഒരുമിച്ചു കൊണ്ടു പോകാമെന്ന ഒരുത്തിയുടെ വ്യാമോഹത്തിൽ പൊലിഞ്ഞത് ഒരു പാവത്തിന്റെ ജീവനാണെന്നു മാത്രം. പ്രിയ സഹോദരാ, നിങ്ങളുടെ കണ്ണുനീർ മനസ്സാക്ഷിയുള്ള ആരുടെയും ഉള്ളുലയ്ക്കും. എന്നിട്ടും നിങ്ങളെ മനസിലാക്കാതെ പോയവൾക്ക് കാലം ചിലത് കരുതിയിട്ടുണ്ട്.
നിങ്ങളുടെ കുഞ്ഞിനെ ഓർത്തു വേദന മാത്രം. അവൾക്കു ഒരു നല്ല അപ്പന്റെ സ്നേഹം നിങ്ങൾ നഷ്‌ടപ്പെടുത്തിയതോർത്തു. ആത്മഹത്യ ഒന്നിന്റെയും അവസാന വാക്കല്ല. ജീവിതത്തിൽ നിന്നു ഓടി ഒളിക്കുമ്പോഴും നിങ്ങൾക്ക് എന്തു സമാധാനം ലഭിക്കും. നിങ്ങളെ ചതിച്ചവർ ഈ ലോകത്തിൽ ജീവിതനാടകം തകർത്താടുമ്പോൾ!
മുന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ യൂട്യൂബ്, ഫേസ്ബുക്ക് അക്കൗണ്ടുകള്‍ പുനഃസ്ഥാപിച്ചു. 2021 ജനുവരി 6 ന് ട്രംപ് അനുയായികള്‍ സര്‍ക്കാരിനെതിരെ നടത്തിയ ആക്രമണത്തെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ അക്കൗണ്ടുകള്‍ മരവിപ്പിച്ചിരിക്കുകയായിരുന്നു. 2020 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ജോ ബൈഡന്‍ വിജയിച്ചതിന് പിന്നാലെ ട്രംപ് അനുയായികള്‍ യുഎസ് ക്യാപിറ്റലിലേക്ക് ഇരച്ചുകയറി പ്രതിഷേധിച്ചിരുന്നു. ആ ആക്രമണത്തിന് പ്രേരിപ്പിച്ചതിനായിരുന്നു അദ്ദേഹത്തിന്റെ യൂട്യൂബ് നിരോധിച്ചത്.
‘ഞാന്‍ തിരിച്ചെത്തി!’ എന്ന തലക്കെട്ടോടെയാണ് അദ്ദേഹം ഫേസ്ബുക്കിലും യൂട്യൂബിലും ആദ്യ പോസ്റ്റ് ഇട്ടിരിക്കുന്നത്. 2016-ല്‍ ഹിലരി ക്ലിന്റണിനെതിരായ മത്സരത്തില്‍ ട്രംപ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതായുളള വീഡിയോയും അതിന്റെ അവസാനം ‘ട്രംപ് 2024’ എന്നും കാണിച്ച് അവസാനിക്കുന്ന വീഡിയോയും പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. നിങ്ങളെ കാത്തിരിപ്പിച്ചതിന് ക്ഷമിക്കണം എന്നും ട്രംപ് വീഡിയോയില്‍ പറയുന്നതായി കാണാം.
വെള്ളിയാഴ്ചയാണ് ട്രംപിന്റെ യൂട്യൂബ് ചാനല്‍ പുനഃസ്ഥാപിച്ചത്. മെറ്റാ പ്ലാറ്റ്ഫോമുകള്‍ ഈ വര്‍ഷം ആദ്യം ട്രംപിന്റെ ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ പുനഃസ്ഥാപിച്ചിരുന്നു. നവംബറില്‍ അദ്ദേഹത്തിന്റെ ട്വിറ്റര്‍ അക്കൗണ്ടും പുനഃസ്ഥാപിച്ചിരുന്നു. എന്നാല്‍ ട്രംപ് ഇതുവരെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടില്ല.
കള്ളനോട്ടുകള്‍ നല്‍കി യുവാവ് തൊണ്ണൂറ്റിമൂന്നുകാരിയായ ലോട്ടറി വില്‍പ്പനക്കാരിയെ പറ്റിച്ച വാര്‍ത്ത വളരെ വേദനയോടെയാണ് കഴിഞ്ഞ ദിവസം കേരളക്കര കേട്ടത്. ജീവിതമാര്‍ഗം നിലച്ചുപോയ കോട്ടയം സ്വദേശിയായ ദേവയാനിയമ്മയെ തേടി നിരവധി പേരാണ് സഹായ ഹസ്തവുമായി എത്തിയത്.
ഇതോടെ വീണ്ടും ലോട്ടറിക്കച്ചവടത്തിലേക്ക് ഇറങ്ങിയിരിക്കുകയാണ് ദേവയാനി. കാറിലെത്തിയ ഒരു യുവാവ് രണ്ടായിരം രൂപയുടെ രണ്ട് നോട്ടുകള്‍ നല്‍കിയ ശേഷം ദേവയാനിയമ്മയുടെ കയ്യിലുണ്ടായിരുന്ന നൂറ് ലോട്ടറി ടിക്കറ്റുകളും ഒന്നിച്ച് വാങ്ങുകയായിരുന്നു.
ഇക്കഴിഞ്ഞ ആറാം തിയ്യതിയാണ് സംഭവം. മുഴുവന്‍ ലോട്ടറിയും വിറ്റതിന്റെ സന്തോഷത്തില്‍ വീട്ടിലേക്കു മടങ്ങും വഴിയാണ് യുവാവ് കൈമാറിയത് കുട്ടികള്‍ കളിക്കാനുപയോഗിക്കുന്ന രണ്ടായിരത്തിന്റെ നോട്ടിനോട് സാദൃശ്യമുള്ള വെറും കടലാസാണെന്ന് ഈ പാവം തിരിച്ചറിഞ്ഞത്.
ഈ യുവാവ് ഇല്ലാതാക്കിയത് ഭര്‍ത്താവും മക്കളും മരിച്ചു പോയ ഈ പാവം അമ്മൂമ്മയുടെ ആകെയുണ്ടായിരുന്നൊരു ഉപജീവന മാര്‍ഗമായിരുന്നു. ദേവയാനിയമ്മയുടെ വിഷമം കേട്ടറിഞ്ഞ് നിരവധി സുമനസ്സുകളാണ് സഹായവുമായി എത്തിയത്.
പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും അവരാലാകുന്ന ഒരു തുക അമ്മയ്ക്ക് കൈമാറി. വീണ്ടും ലോട്ടറിക്കച്ചവടത്തിനിറങ്ങിയതോടെ പഴയതിലും സന്തോഷത്തിലാണ് ദേവയാനിയമ്മ. തന്നെ പറ്റിച്ചയാളെ എന്നെങ്കിലും ദൈവം മുന്നില്‍ക്കൊണ്ട് തരുമെന്നും സഹായിച്ചവര്‍ക്കെല്ലാം ഒത്തിരി നന്ദിയെന്നും ദേവയാനിയമ്മ പറയുന്നു.
കൊല്ലം ഇരവിപുരത്ത് റെയിൽവേ ട്രാക്കിൽ കാൽവഴുതി വീണ വയോധികനെ സാഹസികമായി രക്ഷപ്പെടുത്തി. ഇരവിപുരം കാവൽപുര റയിൽവേ സ്റ്റേഷന് സമീപത്ത് വച്ച് ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് സംഭവം സംഭവം നടന്നത് .
കൊല്ലം പള്ളിമുക്ക് സ്വദേശി അബ്ദുൽ റഹ്മാനാണ് വയോധികനെ രക്ഷിച്ചത്. റെയിൽവേ സ്റ്റേഷന് അരികിലുള്ള ചായക്കടയിൽ നിന്ന അബ്ദുറഹ്മാൻ, വയോധികൻ വീണത് കണ്ട് ഓടിവന്ന് വലിച്ചു മാറ്റുകയായിരുന്നു. ട്രെയിൻ കടന്നു പോകുന്നതിന് ഏതാനും സെക്കന്റുകൾക്ക് മുമ്പാണ് അത്ഭുതകരമായ രക്ഷപ്പെടുത്തലുണ്ടായത്.
ഇന്‍സ്റ്റഗ്രാമിലൂടെയുള്ള പരിചയം പിന്നീട് പ്രണയമായി വളര്‍ന്നു, ജോര്‍ദാന്‍ രാജകുമാരിയെ സ്വന്തമാക്കി തൃശ്ശൂര്‍ ചാവക്കാട് സ്വദേശി. തിരുവത്ര തെരുവത്ത് ചാലില്‍ ഹംസഹാജിയുടെ മകന്‍ മുഹമ്മദ് റഊഫ് ആണ് ജോര്‍ദാന്‍ സ്വദേശി ഹല ഇസാം അല്‍ റൗസനെ ജീവിതസഖിയാക്കി കൂടെകൂട്ടിയത്.
ജോര്‍ദാനിലെ ദര്‍ഗ അല്‍ യൗം എന്ന ടെലിവിഷന്‍ ചാനലിലെ അവതാരകയാണ് ഹല. ജോര്‍ദാനിലെ പ്രമുഖ രാഷ്ട്രീയസംഘടനയുടെ നേതാവാണ് അഭിഭാഷകനായ ഹലയുടെ പിതാവ്. ജോര്‍ദാനികളും ഫലസ്തീനികളും താമസിക്കുന്ന സര്‍ക്കയിലാണ് ഹലയുടെ കുടുംബം.
2022 ഒക്ടോബറിലാണ് റൗഫ് ഹലയെ നേരില്‍ കാണുന്നത്. തുടര്‍ന്ന് വീട്ടുകാരോട് ഇരുവരുടേയും ഇഷ്ട്ം അറിയിച്ചു. ഹലയുടെ കുടുംബം ഈ ബന്ധത്തിന് സമ്മതിച്ചതോടെ വിവാഹം ഉറപ്പിക്കുകയും തുടര്‍ന്ന് ജനുവരി 21ന് വിവാഹം നടത്തുകയും ചെയ്തു. ചാവക്കാട് നിന്ന് റഊഫയുടെ പിതാവുള്‍പ്പെടെ 30ഓളം പേരും ചടങ്ങില്‍ പങ്കെടുത്തു.
വധൂവരന്‍മാര്‍ ചാവക്കാട്ടെത്തിയപ്പോഴാണ് നാട്ടുകാര്‍ വിവരമറിയുന്നത്. രണ്ടാഴ്ച കേരളത്തില്‍ കറങ്ങിയ ശേഷം ദുബായിലേക്ക് പോകുമെന്ന് ഇരുവരും അറിയിച്ചു. ദുബായിലെ ബോഡി ഡിസൈന്‍ ശരീരസൗന്ദര്യവര്‍ധക സ്ഥാപനം നടത്തുകയാണ് റഊഫ്. ഹുസൈന്‍ രാജാവിന്റെ കുടുംബത്തിന്റെ അടുത്ത ബന്ധുക്കളാണ് ഹലയുടെ കുടുംബം.
സിവില്‍ സര്‍വീസ് പരിശീലന വേദിയില്‍ ജാതീയത പരാമര്‍ശവുമായി എഡിജിപി എസ് ശ്രീജിത്ത്. കേരളത്തിലെ പ്രബല സമുദായം നായന്‍മാരാണെന്നും മറ്റ് സമുദായങ്ങള്‍ അവരുടെ രീതികള്‍ പകര്‍ത്തുകയായിരുന്നുവെന്നുമാണ് ശ്രീജിത്ത് പറഞ്ഞു.
യുപിഎസ്സി കേരളയുടെ യൂ ട്യൂബ് പേജിലാണ് ഈ വിദ്വേഷ പരാമര്‍ശത്തിന്റെ വീഡിയോ പങ്കുവച്ചത്. പരിശീലന ക്ലാസിലുണ്ടായിരുന്ന മുസ്ലിം പെണ്‍കുട്ടിയോട് തറവാട്ടില്‍ ആരൊക്കെയുണ്ടെന്ന് ശ്രീജിത്ത് ചോദിക്കുന്നു. ആ കുട്ടി എല്ലാവരുമുണ്ടെന്ന് മറുപടിയും പറയുന്നു. എന്നാല്‍, ഫിദയ്ക്ക് എന്നാടോ തറവാട് വന്നത് എന്നായിരുന്നു ശ്രീജിത്ത് സദസിനോട് ചോദിക്കുന്നത്.
‘ഫിദ ഇസ്‌ലാം അല്ലേ, നിനക്കെവിടെയാടോ തറവാട്. ഈ തറവാട് എന്നത് നായര്‍ കണ്‍സപ്റ്റ് ആണ്. തറവാട് എന്ന വാക്ക് നായരുടെ വാക്കാണ്. ഇവിടെ ഉള്ള എല്ലാവരും ഇപ്പോള്‍ തറവാട് എന്ന് പറയും. മനസ്സിലായോ? നമ്പൂതിരിയാണ് ഡൊമിനന്റ് കാസ്റ്റ് എങ്കില്‍ നമ്മള്‍ ഇല്ലം അല്ലെങ്കില്‍ മന എന്ന് പറയും. ഇപ്പോള്‍ ആശാരിമാരും ഈഴവന്‍മാരും തറവാട് എന്ന് പറയും.
ഫിദ പറയുന്നു തറവാടെന്ന്. എടോ നിങ്ങള്‍ക്ക് ജാതിയില്ല എന്ന കാര്യം അറിയോ? പ്രവാചകന് ജാതിയുണ്ടായിരുന്നോ?’ ‘എന്നാല്‍ ഇവര്‍ ഇവിടെ എന്ത് ചെയ്യുന്നു. ഒരു പ്രത്യേക ജാതിയുടെ ഭാഷകള്‍ മാത്രം ഉപയോഗിക്കുന്നു. സംജ്ഞകള്‍ മാത്രം ഉപയോഗിക്കുന്നു. അതാണ് ഡൊമിനന്റ് കാസ്റ്റിന്റെ പ്രത്യേകത’. ഇതായിരുന്നു ശ്രീജിത് ഐപിഎസ് പറഞ്ഞത്. സോഷ്യല്‍ മീഡിയയില്‍ നിരവധിയാളുകളാണ് ഈ വീഡിയോയെ വിമര്‍ശിക്കുന്നത്.