ആത്മഹത്യ ചെയ്ത ഡിവൈഎസ്പി ഹരികുമാറിന്റെ മരണത്തിന് കാരണം മാധ്യമങ്ങളാണെന്ന് പറഞ്ഞ് അദ്ദേഹത്തിന്റെ ബന്ധു രംഗത്ത്. എല്ലാ സംഭവത്തിനും രണ്ടു വശമുണ്ട്, ഡിവൈഎസ്പിക്കും പറയാനുണ്ടാകും ചിലത് അയാളും മനുഷ്യന്‍ ആണ് അയാള്‍ക്കും കുടുംബം ഉണ്ട് ഇതൊന്നും നിങ്ങള്‍ ചിന്തിച്ചില്ല.. അദ്ദേഹത്തെ ക്രൂശിച്ചു, ഒടുക്കം കൊന്നു എന്നായിരുന്നു ഹരികുമാറിന്റെ ജ്യേഷ്ഠന്റെ മകള്‍ ഗാഥ മാധവന്റെ കുറിപ്പ് .
നെയ്യാറ്റിന്‍കരയില്‍ സനല്‍കുമാര്‍ കൊലക്കേസിലെ പ്രതിയാണ് മരിച്ച ഹരികുമാര്‍. അദ്ദേഹത്തിനായുള്ള അന്വേഷണം തുടരുന്ന സാഹചര്യത്തിലയിരുന്നു ആത്മഹത്യ. അവസാനം ഹരികുമാര്‍ എഴുതിയതെന്നു കരുതപ്പെടുന്ന കത്തും പോലീസിന് ലഭിച്ചിട്ടുണ്ട്. ജ്യേഷ്ഠനെ അഭിസംബോധന ചെയ്താണ് ഒരു വരിയുള്ള കുറിപ്പ് എഴുതിയിരിക്കുന്നത്. ‘എന്റെ മകനെ നോക്കണം, സോറി, സോറി’ ആത്മഹത്യാകുറിപ്പില്‍ പറയുന്നു.
ഗാഥയുടെ പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം :
നിങ്ങള്‍ കൊന്നതാണ്. കൊലപാതകി എന്ന് വിളിച്ച്, വിചാരണ ചെയ്ത്, നുണ പറഞ്ഞ്.
മനപൂര്‍വവം അല്ലാത്ത നരഹത്യ യില്‍ ഒതുങ്ങേണ്ടത്തിനെ ദൃക്‌സാകഷികള്‍ പറയുന്നത് പോലും കേള്‍ക്കാതെ നിങ്ങള് ക്രൂശിച്ചു. സംഭവം കണ്ട് നിന്ന കുട്ടി ഇവിടെ ചങ്ക് പൊട്ടി കരയുന്നുണ്ട്. എല്ലാ സംഭവത്തിനും രണ്ടു വശമുണ്ടെന്ന്, ഡിവൈഎസ്പി ക്കും പറയാനുണ്ടാകും എന്ന്, അയാളും മനുഷ്യന്‍ ആണെന്ന്, അയാള്‍ക്കും കുടുംബം ഉണ്ടെന്ന് ഒന്നും നിങ്ങള്‍ ചിന്തിച്ചില്ല..
ഞാന്‍ വെല്ലു വിളിക്കുന്നു, മാസം വാങ്ങുന്നു എന്ന് പറഞ്ഞ 50 ലക്ഷം രൂപക്ക്, മൂന്നാറിലെ 300 ഏക്കറിന്, അയാള്‍ക്കെതിരെ ഉള്ള ശിലേഹഹശഴലിരല റിപ്പോര്‍ട്ടുകള്‍ക്ക്, കൈക്കൂലി വാങ്ങിയതിന് ഒക്കെ വ്യക്തമായ തെളിവുകള്‍ നിങ്ങള്‍ക്കാര്‍ക്കെങ്കിലും ഹാജര്‍ ആക്കാമോ? മാധ്യമങ്ങളോട്, നിങ്ങള് കൊന്നതാണ്. നിങ്ങള് പറഞ്ഞ കൊടും കുറ്റവാളി, എന്റെ എല്ലാം എല്ലാമായ ചിറ്റപ്പന്‍, ആകെയുള്ള ഒരു വീടിന്റെ മുറ്റത്ത്, മകന്റെ കല്ലറക്ക് അടുത്ത്, എരിഞ്ഞടങ്ങുന്നുണ്ട്.
‘സാറേ, ഇൗ തൃപ്തി ദേശായി ശബരിമലയിലേക്ക് വരുന്നെന്ന് പറഞ്ഞിരിക്കുന്നു. ഭക്തർ എന്താ െചയ്യേണ്ടേത്?’ ഫെയ്സ്ബുക്ക് ലൈവിലെത്തിയ രാഹുൽ ഇൗശ്വർ ഇൗ ചോദ്യം ചോദിച്ചത് പി.സി.ജോർജിനോടായിരുന്നു. ഉടനെ വന്നു വൈറൽ മറുപടി. ‘ആരാ ഇവര്..? എനിക്കറിയില്ല. മഹാരാഷ്ട്രയല്ല, കേരളം എന്ന് ആ കൊച്ചിനോട് ആരെങ്കിലും ഒന്നു പറഞ്ഞുകൊടുക്ക്. അവരുടെ ആവശ്യങ്ങൾ കേട്ടപ്പോൾ ഞാൻ ഞെട്ടി. ഇതിന്റെ തലയ്ക്ക് വല്ല കുഴപ്പമുണ്ടോ? ഇവിടെ വന്നു കഴിയുമ്പോ അതിന്റെ തമാശയൊക്കെ പോകും. അടിയും മേടിച്ചുകൊണ്ട് പോകും. എന്റെ കൊച്ചേ വീട്ടിൽ അടങ്ങിയിരിക്ക് ആരോഗ്യം നോക്കൂ..’ രാഹുൽ ഇൗശ്വർ പങ്കുവച്ച ഫെയ്സ്ബുക്ക് വിഡിയോയിലാണ് പി.സിയുടെ പ്രതികരണം.
വീഡിയോ കാണാം…..
സോഷ്യല്‍ മീഡിയകളിലും മലയാളംയുകെ ഉൾപ്പെടെ ഓൺലൈൻ മാധ്യമങ്ങളിലും വൈറലായ ചിത്രമായിരുന്നു ചോരയൊലിപ്പിച്ച് നില്‍ക്കുന്ന അമ്മക്കുരങ്ങിന്റെ ചിത്രം. എന്താണ് യഥാര്‍ത്ഥത്തില്‍ കുരങ്ങിന് സംഭവിച്ചതെന്ന് എല്ലാവരും തിരക്കി. ഇപ്പോഴിതാ കരളലിയിക്കുന്ന ഒരു കഥ തന്നെ പറഞ്ഞുകൊണ്ട് ചിത്രം പകര്‍ത്തിയ ഫോട്ടോഗ്രാഫര്‍ എത്തി.
ഫേസ്ബുക്കിലൂടെയാണ് മൂന്നാര്‍ സ്വദേശി അഗസ്റ്റിന്‍ ഇക്കാര്യം പങ്കുവെയ്ക്കുന്നത്. അഗസ്റ്റിനും പിതാവും കോയമ്പത്തൂരില്‍ പോയി വരുന്ന വഴിയാണ് ഈ ദയനീയ കാഴ്ച കാണുന്നത്. കോയമ്പത്തൂരിലേക്ക് പോകുന്നവഴിയില്‍ ഈ കുരങ്ങനെയും കുഞ്ഞിനെയും ഇവര്‍ കണ്ടിരുന്നു. വഴിവക്കില്‍ യാത്രക്കാര്‍ എറിഞ്ഞുകൊടുക്കുന്ന ഭക്ഷണസാധനങ്ങള്‍ ശേഖരിക്കുകയായിരുന്നു ഈ കുരങ്ങ്.
പക്ഷേ തിരിച്ചുവന്നപ്പോള്‍ കണ്ടത് അപകടത്തില്‍ ചോരയൊലിക്കുന്ന കുരങ്ങിനെയാണ്. ഏതോ വാഹനം തട്ടി പരിക്കേറ്റിട്ടും തന്റെ കുഞ്ഞിനെ മാറോടടക്കി പിടിച്ചിരിക്കുകയായിരുന്നു ആ കുരങ്ങ്. വാഹനത്തില്‍ നിന്നും പുറത്തിറങ്ങി കുരങ്ങിനെയും കുഞ്ഞിനെയും രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ആ അമ്മ അതിന് അനുവദിച്ചില്ല. ആളുകളെ ഭയന്ന് കുഞ്ഞിനെ മാറോട് ചേര്‍ത്ത് നില്‍ക്കുകയായിരുന്നു ആ കുരങ്ങ്. പിന്നീട് വനംവകുപ്പിനെ വിവരം അറിയിച്ചെന്നും അഗസ്റ്റിന്‍ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നതിങ്ങനെ…
വേദനയൂറുന്ന ഈ ചിത്രം താന്‍ പകര്‍ത്തിയതിന് കാരണം ഉണ്ടെന്നും അഗസ്റ്റിന്‍ പറയുന്നുണ്ട്. അഗസ്റ്റിനും പിതാവും കോയമ്പത്തൂരില്‍ പോയിട്ട് വരുന്ന വഴിയാണ് ഈ ഒരു കാഴ്ച കാണുന്നത്. അതിനുമുമ്പ് അവര്‍ കോയമ്പത്തൂരിലേക്ക് പോകുന്നവഴിയില്‍ കുരങ്ങനെയും കുഞ്ഞിനെയും കണ്ടിരുന്നു. വഴിവക്കില്‍ ആളുകള്‍ എറിഞ്ഞുകൊടുക്കുന്ന ഭക്ഷണസാധനങ്ങള്‍ നല്‍കി സന്തോഷം കണ്ടെത്തുന്ന അങ്ങനെയാണ് അപ്പോള്‍ കണ്ടത്. എന്നാല്‍ തിരിച്ചു വരുന്ന വഴി കണ്ട കാഴ്ച അതിദയനീയമായിരുന്നു എന്നും പറയുന്നു.
ഏതോ വാഹനം തട്ടി പരിക്കേറ്റിട്ടും തന്റെ കുഞ്ഞിനെ മാറോടടക്കി പിടിച്ചിരിക്കുന്ന ആ കുരങ്ങ് ആരുടെയും കണ്ണു നനയിക്കും. അത്തരത്തിലുള്ള ഒരു കാഴ്ചയായിരുന്നു അപ്പോള്‍ കണ്ടത്. മറ്റൊന്നും നോക്കാതെ വാഹനത്തില്‍ നിന്നും ചാടിയിറങ്ങി അഗസ്റ്റിനും പിതാവും കുരങ്ങിനെയും കുഞ്ഞിനെയും രക്ഷിക്കാന്‍ ശ്രമിച്ചു. എന്നാല്‍ കുഞ്ഞ് കൂടെ ഉള്ളത് കൊണ്ട് അത് മനുഷ്യരെ അടുപ്പിക്കുന്നില്ലായിരുന്നുവെന്നും അഗസ്റ്റിന്‍ പറഞ്ഞു.
സമയം കളയാതെ ഇക്കാര്യം വനം വകുപ്പിനെ അറിയിക്കുകയും ചെയ്തു. വനംവകുപ്പ് ഇക്കാര്യം കൈകാര്യം ചെയ്തോളാമെന്ന് പറഞ്ഞതിന്റെ ഉറപ്പിലാണ് തങ്ങള്‍ അവിടെ നിന്നും തിരിച്ചു വന്നതെന്നും അഗസ്റ്റിന്‍ പറഞ്ഞു. അതിനിടയില്‍ അഗസ്റ്റിന്‍ തള്ളക്കുരങ്ങിന്റെയും കുട്ടിയുടെയും ഒരു ചിത്രവും പകര്‍ത്തിയിരുന്നു
കുറച്ചു നാളുകള്‍ക്ക് മുന്‍പ് വനം വകുപ്പ് സ്ഥാപിച്ച പതിനെട്ടോളം സ്പീഡ് ബ്രെക്കറുകളില്‍ പകുതിയോളം നശിപ്പിച്ച നിലയിലാണ്. വന്യജീവികള്‍ സ്വതന്ത്രമായി സഞ്ചരിക്കുന്ന ഇടത്തില്‍ വാഹനങ്ങളൊന്നും വേഗത കുറയ്ക്കുന്നില്ല. അതുമൂലമാണ് ഇത്തരത്തിലുള്ള അപകടങ്ങള്‍ നടക്കുന്നതെന്നും അഗസ്റ്റിന്‍ പറഞ്ഞു. അതുകൊണ്ടു കൂടിയാണ് ഇക്കാര്യം ജനങ്ങളെ അറിയിക്കണമെന്ന് അഗസ്റ്റിന് തോന്നിയത്.
ഈ ഒരു കാര്യം ലോകത്തോടു പറയുവാന്‍ വേണ്ടി മാത്രമാണ് ആ പാവം ജീവിക്ക് നേരെ ക്യാമറ കയ്യിലെടുക്കാന്‍ മനസാക്ഷി സമ്മതിച്ചതെന്ന് അഗസ്റ്റിന്‍ പറയുന്നു. ഈ ഫോട്ടോ ആരെടുത്തതാണ് എന്നറിയില്ല എന്ന ക്യാപ്ഷനില്‍ അത് വൈറലാകുന്നത് ശ്രദ്ധയില്‍ പെട്ടത് കൊണ്ടാണ് അഗസ്റ്റിന്‍ ഇപ്പോള്‍ രംഗത്തു വന്നതും.
സിനിമയിലുള്ളവര്‍ മാത്രമല്ല മാധ്യമ പ്രവര്‍ത്തകരും മീ ടുവുമായി രംഗത്തുവരുന്നുണ്ട്. 14 വര്‍ഷം ഏഷ്യാനെറ്റില്‍ അനുഭവിക്കേണ്ടി വന്ന ലൈംഗിക പീഡനങ്ങളെ കുറിച്ച് തുറന്നു പറയുന്നത് നിഷാ ബാബുവാണ്. ഫേസ്ബുക്കിലൂടെയാണ് വെളിപ്പെടുത്തല്‍.
ഏഷ്യാനെറ്റിന്റെ പുളിയകോണം സ്റ്റുഡിയോയില്‍ 1997മുതല്‍ 2014 വരെയാണ് നിഷാ ബാബു ഏഷ്യാനെറ്റില്‍ ജോലിയെടുത്തത്. ഭര്‍ത്താവായ സുരേഷ് പട്ടാലിയും ഏഷ്യാനെറ്റിലെ ജീവനക്കാരനായിരുന്നു. 2000ല്‍ സുരേഷ് മരണപ്പെട്ടു. ഇതോടെയാണ് നിഷാ ബാബുവിന് ഏഷ്യാനെറ്റില്‍ മോശം അനുഭവം ഉണ്ടായത്.
ഭര്‍ത്താവിന്റെ മരണത്തിന് മുമ്പ് സുരക്ഷിത ജോലി സ്ഥലമായിരുന്നു നിഷാ ബാബുവിന്. എന്നാല്‍ ഭര്‍ത്താവിന്റെ മരണത്തോടെ കാര്യങ്ങളെല്ലാം മാറി. നിഷാ ബാബു ഫേസ്ബുക്ക് പോസ്റ്റിലൂടെ വിശദീകരിക്കുന്നു. ഏഷ്യാനെറ്റ് പരാതികളില്‍ നടപടിയെടുത്തില്ലെന്ന ഗുരുതര ആരോപണവും അവര്‍ ഉന്നയിക്കുന്നുണ്ട്.
മാധ്യമ പ്രവര്‍ത്തകര്‍ തൊഴിലടങ്ങളില്‍ അനുഭവിക്കുന്ന പീഡനമാണ് ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്. വനിതാ പ്രൊഡക്ഷന്‍ അസിസ്റ്റന്റായിരുന്നു നിഷ. ഭര്‍ത്താവിന്റെ മരണശേഷം സഹപ്രവര്‍ത്തകരില്‍ പലരുടേയും നിലപാടില്‍ മാറ്റം വന്നുവെന്നാണ് അവര്‍ ആരോപിക്കുന്നത്. ഓഫീസിലെ സീനിയേഴ്സ് പലരും പ്രത്യേക രീതിയില്‍ കാര്യങ്ങള്‍ കാണുന്ന നിലയിലേക്ക് എത്തി. അതില്‍ പലതും വള്‍ഗറായി. അന്ന് ചീഫ് പ്രൊഡ്യൂസറായിരുന്നു എംആര്‍ രാജന്‍. ഭര്‍ത്താവിന്റെ അടുത്ത സുഹൃത്തായിരുന്നു രാജന്‍. രാജനോടായിരുന്നു ഏഷ്യാനെറ്റില്‍ ഞാന്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടിയിരുന്നത്.
ഭര്‍ത്താവിന്റെ മരണത്തിന്റെ തുടക്ക കാലത്ത് തന്നെ കൂടുതലായി ആശ്വസിപ്പിക്കാനും അനുകമ്പ നേടിയെടുക്കാനുമാണ് ഇയാള്‍ ശ്രമിച്ചത്. ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ ഇടപെടലിന്റെ സ്വഭാവം മാറി. എതിര്‍ക്കപ്പെടേണ്ട മുദ്രകളും നോട്ടങ്ങളും ലൈംഗിക ചുവയുള്ള സംസാരങ്ങളും അയാള്‍ തുടങ്ങിയെന്നാണ് നിഷ ആരോപിക്കുന്നത്.
ഇതെല്ലാം സഹികെടുന്ന അവസ്ഥയിലേക്ക് എത്തിയപ്പോള്‍ അതിനെ അതിശക്തമായി തന്നെ എതിര്‍ത്തു. ലൈംഗികപരമായി വഴങ്ങുന്നില്ലെന്ന് കണ്ടപ്പോള്‍ നല്ല രീതിയില്‍ ജോലി ചെയ്യുന്ന തന്നോട് പ്രതികാരത്തോടെ ഇടപെടാന്‍ അയാള്‍ തുടങ്ങി. പരിപാടികളും ശമ്പള വര്‍ദ്ധനവും പ്രൊമോഷനുമെല്ലാം നിഷേധിക്കപ്പെട്ടു. പലപ്പോഴും നിശാശയോടെ പൊട്ടിക്കരഞ്ഞു കൊണ്ട് ഓഫീസിന് പുറത്തിറങ്ങേണ്ട സ്ഥിതിയും ഉണ്ടായി. അയാള്‍ക്ക് വഴങ്ങാത്തതു കൊണ്ട് മാത്രമായിരുന്നു ഇത്. മറ്റ് പലരില്‍ നിന്നും ഇത്തരം അനുഭവങ്ങളുണ്ടായി.
മാര്‍ക്കറ്റിങ് സെക്ഷനില്‍ ജോലി ചെയ്തിരുന്ന ദിലീപ് വിയും അശ്ലീല സംഭാഷണങ്ങള്‍ക്ക് നടത്തുകയും ലൈംഗികാവയവപ്രദര്‍ശനക്കമ്ബം പ്രകടിപ്പിക്കുകയും ചെയ്തു. ദിലീപിന്റെ ഇടപെടലുകളെ ഭീതിയോടെയാണ് പലപ്പോഴും കണ്ടത്. അയാളുടെ ദൃഷ്ടിയില്‍ നിന്ന് മാറി നടക്കേണ്ടി വന്ന ദുരവസ്ഥയും അവര്‍ വിശദീകരിക്കുന്നുണ്ട്.
ഏഷ്യാനെറ്റിലെ എഞ്ചിനിയറായിരുന്ന പത്മകുമാറില്‍ നിന്നും സമാന അനുഭവം ഉണ്ടായെന്നും നിഷ പറയുന്നു. ദേഹത്ത് തൊടാനും അഭിമാനമില്ലാതെ ലൈംഗിക താല്‍പ്പര്യങ്ങള്‍ തുറന്നു പറയാനും പത്മകുമാര്‍ ശ്രമിച്ചുവെന്നാണ് വിശദീകരിക്കുന്നത്. ഇതൊക്കെ സഹിക്കവയ്യാതെ വന്നപ്പോള്‍ 2014ല്‍ ജോലി ഉപേക്ഷിച്ചെന്നാണ് നിഷയുടെ വെളിപ്പെടുത്തല്‍.
മറ്റുള്ളവരെ ഉപദ്രവിക്കുന്നതില്‍ മാനസികോല്ലാസം കണ്ടെത്തുന്ന ചില മനുഷ്യരുണ്ട്. മനുഷ്യനെ മാത്രമല്ല മിണ്ടാപ്രാണികളായ മൃഗങ്ങളെയും ഒരു കാരണവുമില്ലാതെ ഉപദ്രവിക്കാന്‍ ഇക്കൂട്ടര്‍ മടിക്കാറില്ല. ഇത്തരം ഒരു സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്.
ഭക്ഷണത്തിനായി ഒരു കൂട്ടം ആളുകളുടെ അടുത്തെത്തിയ പെണ്‍കുരങ്ങിനെ അവര്‍ മാരകമായി മുറിവേല്‍പ്പിച്ച ചിത്രം സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ചോരയില്‍ കുതിര്‍ന്ന തലയുമായി സ്വന്തം കുഞ്ഞിനെ മാറോടടുക്കിപ്പിടിച്ചിരിക്കുന്ന കുരങ്ങിന്റെ ചിത്രം ഏവരുടെയും കണ്ണു നനയിക്കുകയാണ്. ആക്രമികള്‍ക്കെതിരേ ഒരു യുവാവ് ഫേസ്ബുക്കില്‍ കുറിച്ച പോസ്റ്റും ഇപ്പോള്‍ വൈറലായിരിക്കുകയാണ്.
യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ
കഴിവ് , മിടുക്ക് , ചങ്കുറ്റം കാട്ടേണ്ടത് മിണ്ട പ്രാണിയോടല്ല. അതിഥിയായി നിന്റെയൊക്കെ സ്വീകരണമുറിയില്‍ കയറി വന്നതല്ല . നീയൊക്കെ ഇവര്‍ ഉള്ളത് കൊണ്ട് തൃപ്തിപ്പെട്ട് സമാധാനത്തോടെ ജീവിക്കുന്നയിടത്ത് നിയമം ലംഘിച്ച് കള്ള് കുടിക്കാന്‍ പോകുന്നത് ഭയം കൊണ്ടല്ലേ ?
അവിടെ നീയൊക്കെ തിന്നുന്ന സ്‌നാക്ക്സ് തേടി എത്തുന്നത് വിശപ്പ് കൊണ്ട് തേടി വരുന്നത് ? .അതിന് ഈ ക്രൂരതയാണോ വേണ്ടത് ചെറ്റകളെ .കൊടുത്താല്‍ കൊല്ലത്തും കിട്ടും എന്ന പഴമൊഴി ഉണ്ട് .അനുഭവിക്കും ഈ മിണ്ടപ്രാണിയുടെ വേദനയുടെ വിങ്ങല്‍ , ശാപം .
നിന്റെയൊക്കെ അമ്മ ഈ കരുത്ത് തന്നത് സമൂഹം നശിപ്പിക്കാനല്ല .വിദ്യ സമ്പന്നന്‍ എന്ന സര്‍ട്ടിഫിക്കറ്റ് മാത്രം പോരാ ? മൂന്ന് അക്ഷരമുള്ള ഹൃദയം ഉള്ളവര്‍ക്ക് വേദന , നൊമ്പരം അറിയാന്‍ സാധിക്കണം.
അക്ഷര സുപടതയും കുട്ടി വായിക്കാൻ അറിയാത്തവരുമായ കൊച്ചു കുട്ടി സ്‌കൂള്‍ അസംബ്ലിക്ക് പ്രതിജ്ഞ ചൊല്ലിയാന്‍ എങ്ങനെയിരിക്കും. കടിച്ചാല്‍ പൊട്ടാത്ത വാക്കുകള്‍ കൊച്ചുകുട്ടിക്ക് പറയാന്‍ സാധിക്കുമോ? എന്നാല്‍ തന്റെ സുഹൃത്തുക്കളും അധ്യാപകരും ചിരിച്ചിട്ടും അവള്‍ പതറിയില്ല.
പ്രതിജ്ഞ മുഴുവന്‍ ധൈര്യസമ്മേതം പറഞ്ഞു തീര്‍ത്തു. കൊച്ചു വിദ്യാര്‍ത്ഥിയുടെ വീഡിയോ വൈറലായി. അക്ഷരങ്ങള്‍ പിറക്കിയെടുത്ത് വാക്കുകള്‍ കൂട്ടി ചേര്‍ത്ത് പ്രതിജ്ഞ ചൊല്ലുമ്പോള്‍ കേട്ടു നില്‍ക്കുന്ന സ്‌കൂള്‍ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ചിരിയടക്കാന്‍ സാധിക്കുന്നില്ല.
‘ഗുരുക്കന്മാര്‍’ എന്നത് തെറ്റി ‘കുറുക്കന്മാര്‍’ എന്ന് ആയപ്പോള്‍ ചിരി സഹിക്കാനാവാതെ നില്‍ക്കുന്ന അധ്യാപകരെയും വീഡിയോയില്‍ കാണാം. മുഴുനീളെ ചിരിയുണര്‍ത്തുന്ന പ്രതിജ്ഞ ‘ഞാന്‍ എന്റെ രാജ്യത്തിന് വേണ്ടി പ്രേമിക്കു’മെന്ന് പറഞ്ഞാണ് അവസാനിപ്പിക്കുന്നത്.
റിലയന്‍സ് ജിയോ നെറ്റ് വര്‍ക്ക് പോണ്‍വെബ്‌സൈറ്റുകള്‍ തടഞ്ഞതിന് പിന്നാലെ, രാജ്യത്തെ മറ്റ് ടെലികോം കമ്പനികളായ എയര്‍ടെല്‍, വോഡഫോണ്‍, ഐഡിയ, ബിഎസ്എന്‍എല്‍ തുടങ്ങിയ കമ്പനികളും പോണ്‍ വെബ്‌സൈറ്റുകള്‍ തടയുന്നു. ടെലികോം മന്ത്രാലയം നല്‍കിയ പട്ടികയിലെ 827 വെബ്‌സൈറ്റുകളാണ് ബ്ലോക്ക് ചെയ്യുക.
കുട്ടികളുടെ മനസ്സിലേക്ക് മോശമായ ചിന്തകള്‍ കയറ്റിവിടുന്ന ഒരു പരിമിതികളുമില്ലാത്ത അശ്ലീല സൈറ്റുകള്‍ തടയുകയോ നിയന്ത്രണം ഏര്‍പ്പെടുത്തുകയോ വേണമെന്ന ഉത്തരാഖണ്ഡ് ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പോണ്‍വെബ്‌സൈറ്റുകള്‍ നിരോധിക്കുന്നതിനുള്ള ഉത്തരവ് ടെലികോം മന്ത്രാലയം പുറപ്പെടുവിച്ചത്.ഒരു സ്‌കൂള്‍ വിദ്യാര്‍ഥിനിയെ സഹപാഠികള്‍ കൂട്ട ബലാത്സംഗം ചെയ്ത കേസ് പരിഗണിക്കുന്നിതിനിടെയാണ് കോടതി ഇക്കാര്യം ആവശ്യപ്പെട്ടത്.അശ്ലീല വീഡിയോകള്‍ കണ്ടശേഷമാണ് പീഡനം നടത്തിയതെന്ന് വിദ്യാര്‍ഥികള്‍ അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയിരുന്നു.
857 വെബ്‌സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാനാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്. ഇതില്‍ 30 വെബ്‌സൈറ്റുകള്‍ അശ്ലീല ഉള്ളടക്കങ്ങള്‍ ഇല്ലാത്തവയാണെന്ന് ഇലക്ട്രോണിക്‌സ് ആന്റ് ഐടി മന്ത്രാലയം കണ്ടെത്തി. ബാക്കിയുള്ള 827 വെബ്‌സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാന്‍ ടെലികോം മന്ത്രാലയത്തിന് നിര്‍ദേശം നല്‍കുകയായിരുന്നു.മറ്റുകമ്പനികളും ഉത്തരവ് നടപ്പിലാക്കുന്നതോടെ രാജ്യത്ത് സമ്പൂര്‍ണ പോണ്‍നിരോധനം നിലവില്‍ വരും.
തുർക്കിയിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്. തുര്‍ക്കിയിലെ ദിയാര്‍ബക്കിര്‍ നഗരത്തില്‍ ബുധനാഴ്ചയാണ് സംഭവം നടന്നത്. പാതയോരത്തെ ഫുട്പാത്തില്‍ കൂടി നടന്നുവരുന്ന രണ്ടു യുവതികളാണ് വിഡിയോ ദൃശ്യങ്ങളിലുള്ളത്. നടപ്പാതയിൽ മുഖാമുഖം നിന്ന് ചിരിച്ച് സംസാരിക്കുകയായിരുന്നു ഇവർ. പെട്ടന്നാണ് നടപ്പാത പിളർന്ന് ഇവർ അഗാധഗർത്തതിലേക്ക് വീഴുന്നത്.
കാഴ്ചക്കാരില്‍ ഞെട്ടലും ഭയവും ജനിപ്പിക്കുന്നതാണ് ഈ ദൃശ്യം. നഗരത്തിലെ പ്രധാന ഓവുചാലിനു മുകളില്‍കൂടി പണിതിരിക്കുന്ന നടപ്പാതയുടെ ഭാഗമാണ് ഇടിഞ്ഞുവീണത്. ഏറെ ആഴമുള്ള ഓവുചാലിലേക്കാണ് കാല്‍നടയാത്രക്കാരികളായ സൂസന്‍ കുഡേ ബാലിക്, ഒസ്‌ലെം ഡുയ്മാസ് എന്നിവര്‍ വീണത്. മറ്റു യാത്രക്കാർ അതിവേഗം രക്ഷാപ്രവർത്തനങ്ങൾ നടത്തിയതിനാൽ നിസാര പരിക്കുകളോടെ ഇരുവരും രക്ഷപ്പെട്ടു.
നാരങ്ങാ വെള്ളത്തിന് രണ്ട് രൂപയും അഞ്ച് രൂപയും കൊടുത്ത കാലം ഒരുപാട് കടന്നു. ഇപ്പോള്‍ 10,15,20 ഒക്കെയാണ് ഒരു ഗ്ലാസ് നാരങ്ങാവെള്ളം കുടിക്കണമെങ്കില്‍. ഇതില്‍ തന്നെ പല തരത്തിലുള്ള നാരങ്ങാവെള്ളവുമുണ്ട്. ജിഞ്ചര്‍ ലൈം, മിന്‍ഡ് ലൈം തുടങ്ങിയവയാണ്..
നാരങ്ങവെള്ളത്തിനൊക്കെ എന്നാ വിലയാന്നറിയാവോ എന്നാണ് സോഷ്യല്‍ മീഡിയയിലൂടെ ഒരു യുവാവ് പറയുന്നത്. ദാഹമകറ്റാന്‍ ഒരു ഗ്ലാസ് നാരങ്ങാവെള്ളം കുടിക്കാന്‍ കടയില്‍ കയറിയ യുവാവിന് എട്ടിന്റെ പണികിട്ടി. ബില്‍ വന്നപ്പോള്‍ ശരിക്കും കണ്ണുതള്ളി.
ഒരു ഗ്ലാസ് ജിഞ്ചര്‍ ലൈമിന് 115 രൂപ. നമ്മുടെ സ്വന്തം തിരുവനന്തപുരത്താണ് സംഭവമെന്ന് അബ്ദുള്‍ അലീഫ് പറയുന്നു. തിരുവനന്തപുരം നഗരത്തിലെ ചെറീസ് ആന്‍ഡ് ബെറീസ് റസ്റ്റോറന്ററില്‍ നിന്നും ഒരു ഗ്ലാസ് നാരങ്ങാവെള്ളം വാങ്ങിയ യുവാവില്‍ നിന്നും ഹോട്ടല്‍ അധികൃതര്‍ ഈടാക്കിയത് 115 രൂപ
കുടിച്ചിറങ്ങിയ ശേഷം ഇതിന്റെ ബില്ല് സഹിതം അബ്ദുള്‍ അലീഫ് എന്ന യുവാവ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. ജ്യൂസിനൊക്കെ തിരുവനന്തപുരം നഗരത്തില്‍ ഇപ്പോള്‍ 115 രൂപയായിരിക്കുന്നു എന്നറിയുന്നതില്‍ സന്തോഷം. അല്പം തിരക്കിലായിരുന്നതിനാലും മെനുവും വിലയും നോക്കാതെ കുടിച്ചതിനാലും ഒന്നും പറയാനും പറ്റിയില്ലയെന്നും അദ്ദേഹം കുറിച്ചു.
ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് പിസി ജോര്‍ജ് എംഎല്‍എയുടെ പ്രതികരണം വൈറല്‍. റിപ്പബ്ലിക്ക് ടിവി ചാനലിനോടാണ് ഈ വിഷയത്തില്‍ പൂഞ്ഞാര്‍ എംഎല്‍എ നിലപാട് വ്യക്തമാക്കിയത്. ജനങ്ങളുടെ വിശ്വാസത്തില്‍ കൈകടത്താന്‍ സുപ്രീം കോടതിക്ക് അധികാരമില്ലെന്ന് വ്യക്തമാക്കിയ പിസി സ്ത്രീ പ്രവേശനം നിലവിലെ അചാരങ്ങളുടെ ലംഘനമാണെന്നും കൂട്ടിച്ചേര്‍ത്തു.
തുടക്കത്തില്‍ ഇംഗ്ലീഷില്‍ സംസാരിച്ച എംഎല്‍എ പിന്നീട് സംസാരം മലയാളത്തിലേക്ക് മാറ്റുകയാണെന്ന് റിപ്പോര്‍ട്ടറോട് പറയുകയും അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരിയാണെന്നും പത്തിനും അന്‍പതിനും ഇടിയിലുള്ള സ്ത്രീകളെ വേണ്ടെന്ന് അയ്യപ്പന്‍ പറഞ്ഞിരിക്കുകയാണെന്നും പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതി വിധി നടപ്പാക്കുകയാണെന്നതുമായി ബന്ധപ്പെട്ടുള്ള ചോദ്യത്തിന് പിണറായി നാസ്തികനാണെന്നാണ് പിസി മറുപടി പറഞ്ഞത്.