Social Media

തുര്‍ക്കിയിലെ സന്‍ലിയുര്‍ഫ പ്രവിശ്യയിലെ അപ്പാര്‍ട്ട്‌മെന്റിന്റെ ബാല്‍ക്കണിയിലിരുന്ന്, മുതിര്‍ന്നവരാരും ശ്രദ്ധിക്കാത്ത അവസരത്തില്‍ കളിച്ചുകൊണ്ടിരുന്ന ഒരു കുട്ടി ഏത് നിമിഷവും താഴെ വീഴാമെന്ന അവസ്ഥയിലാണെന്ന് കാല്‍നടയാത്രക്കാര്‍ തിരിച്ചറിഞ്ഞു. അവര്‍ കുട്ടിയെ പിടിക്കാന്‍ തയ്യാറായി താഴെ നിന്നു. ബാല്‍ക്കണിയുടെ അറ്റത്തെത്തിയ കുട്ടിക്ക് ബാലന്‍സ് നഷ്ടപ്പെട്ട് നിലം പതിക്കുകയുെ ചെയ്തു. താഴോട്ട് വീണ രണ്ട് വയസുകാരിയായ എലിഫ് കാക്മാര്‍ക്ക് എന്ന കുട്ടിയെ കാല്‍നടക്കാര്‍ കൈകളില്‍ പിടിച്ചെടുത്ത് രക്ഷിക്കുകയായിരുന്നു. അതിന് മുമ്പ് കുട്ടി അവിടെ തൂങ്ങിക്കിടന്നിരുന്നുവെന്നും സൂചനയുണ്ട്. തൂങ്ങിക്കിടന്നിരുന്ന കുട്ടിയുടെ കരച്ചില്‍ കേട്ട് അതിലേ കടന്ന് പോയ പ്രാദേശിക കച്ചവടക്കാര്‍അത് ശ്രദ്ധിക്കുകയും എന്തിനും തയ്യാറായി താഴെ നില്‍ക്കുകയുമായിരുന്നുവെന്നും പറയപ്പെടുന്നു. ഷോപ്പ് കീപ്പര്‍മാരായ ഫെഹ്മി ഡര്‍മാസ്, മെഹ്മറ്റ് തപ്‌സിക്ക് എന്നിവരാണ് തങ്ങളുടെ കൈകളില്‍ പിടിച്ചെടുത്ത് കുട്ടിയെ രക്ഷിച്ചത്. സംഭവത്തില്‍ കുട്ടിക്ക് പരുക്കൊന്നും പറ്റിയിട്ടില്ല. സംഭവം സമീപത്തെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.അവിശ്വസനീയമായ ആ   രക്ഷാപ്രവര്‍ത്തനം ഇങ്ങനെ വീഡിയോ കാണാം …..

മിന്നാമിനുങ്ങ് എന്ന ചിത്രത്തിലെ അഭിനയത്തിന് ഈ വരഷത്തെ മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ച സുരഭി ലക്ഷ്മിയാണ് ഇപ്പോള്‍ എവിടെയും വാര്‍ത്തകളിലെ താരം. അവര്‍ വിവാഹിതയാണോ അതോ വേര്‍പിരിഞ്ഞോ എന്ന ചോദ്യമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.
അടുത്തിടെ മംഗളത്തിന് നല്കിയ അഭിമുഖത്തിലും ഭര്‍ത്താവിനെ കുറിച്ച് പറയാന് സുരഭി തയ്യാറായില്ല. വീട്ടില് അമ്മയും അമ്മൂമ്മയും സഹോദരങ്ങളും മാത്രമേ ഉള്ളൂ എന്നായിരുന്നു നടിയുടെ പ്രതികരണം.

Related image

2014 ഒക്ടോബര്10 ന് ഗുരുവായൂര് അമ്പലനടയില് വച്ചായിരുന്നു അന്ന് പാത്തുവായി അറിയപ്പെട്ട സുരഭി ലക്ഷ്മിയുടെ വിവാഹം. വിപിനുമായുള്ള വിവാഹം വളരെ ലളിതമായിരുന്നു.
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില് പങ്കെടുത്തത്. വിവാഹ ശേഷം കൂട്ടുകാർക്കു  വേണ്ടി സത്കാരവും നടത്തിയിരുന്നു.വിവാഹം നടന്ന കാര്യം സുരഭി എന്തിനാണ് മറച്ചുവയ്ക്കുന്നത് എന്നാണ് ആരാധകരുടെ ചോദ്യം. സുരഭി അതിനുത്തരം  നല്കുമെന്ന് തന്നെയാണ് ആരാധകർ കരുതുന്നത്

നീല ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ നായികയ്ക്ക് സ്രാവിന്റെ കടിയേറ്റു. മോളി കവാലി എന്ന നീലച്ചിത്ര നടിയാണ് ആക്രമിക്കപ്പെട്ടത്. ഫ്ളോറിഡയിലെ തീരത്ത് സ്രാവുകള്‍ നിറഞ്ഞ സ്ഥലത്തു ചിത്രീകരണം നടക്കുന്നതിനിടെയായിരുന്നു സംഭവം. കടലില്‍ നങ്കൂരമിട്ട ബോട്ടില്‍ ചിത്രീകരണം ആരംഭിക്കവേ മോളി വളരെ സന്തോഷത്തിലായിരുന്നു. ശരീരം ഇളക്കി ചിരിച്ചുകൊണ്ടാണ് നായിക കടലിലേക്ക് ഇറങ്ങാന്‍ തുടങ്ങിയത്. സ്രാവിന്റെ ആക്രമണം ചെറുക്കാനായി ഇരുമ്പു കൂട്ടിലാണ് നടി കടലിലേക്ക് ഇറങ്ങിയത്. നടി വെള്ളത്തിനടിയിലെത്തി സെക്കന്‍ഡുകള്‍ക്കകം കണങ്കാലില്‍ സ്രാവ് കടിക്കുകയായിരുന്നു. ഇരുമ്പുകൂട്ടില്‍നിന്ന് മോളി കാലു വെളിയിലേക്കിട്ടതാണ് അപകടത്തിനു കാരണം. ഉടന്‍തന്നെ ബോട്ടിലുണ്ടായിരുന്നവര്‍ മോളിയെ വലിച്ചുകയറ്റി. പേടിയും വേദനും സഹിക്കാതെ മോളി അലറിക്കരയുകയായിരുന്നു. പത്തടി നീളമുള്ള സ്രാവാണ് മോളിയെ ആക്രമിച്ചത്. മോളിയുടെ കാലിലെ മുറിവിന് 20 സ്റ്റിച്ചുകൾ  വേണ്ടിവന്നു. കാംസോഡ എന്ന നിലചിത്രനിര്‍മ്മാണ കമ്പനിക്കുവേണ്ടിയായിരുന്നു ഷൂട്ടിങ്. അപകടത്തിനു പിന്നാലെ ഷൂട്ടിങ് നിര്‍ത്തി.  ഭാഗ്യത്തിന് 20 തുന്നിക്കെട്ടലേ വേണ്ടിവന്നുള്ളൂ. എന്തൊക്കെയായാലും തനിക്കുണ്ടായത് വലിയോരു അനുഭവമാണെന്നും എല്ലാവരോടും പറയാന്‍ ഒരു കഥയായിയെന്നും മോളി കൂട്ടിച്ചേര്‍ത്തു

ഫെരാരിയുടെ ആദ്യ മോഡല്‍ ലേലത്തിന്. 1966 ല്‍ നിര്‍മ്മിച്ച കാറാണ് ലേലത്തിന് വച്ചിരിക്കുന്നത്.
പ്രശസ്ത ലേല നടത്തിപ്പുകാരായ ‘കോയ്സ്’ ആണ് ലേലം സംഘടിപ്പിച്ചിരിക്കുന്നത്.
ഫെറാരിയുടെ വിജയകരമായ കാലഘട്ടത്തിന്റെ തുടക്കം കൂടിയായിരുന്ന ഈ കാര്‍ അമേരിക്കക്കാരനായ ഗോര്‍ഡന്‍ വാള്‍ക്കര്‍ വാങ്ങി.

First prototype Ferrari heads for multi-million pound UK auction

1980 കളുടെ അവസാനം കാര്‍ ആല്‍ബര്‍ട്ട് ഒബ്രിസ്റ്റിന്റെ സ്വിസ് കളക്ഷന്റെ ഭാഗമായി. ലോകത്ത് ഫെറാരി കാറുകളുടെ ഏറ്റവും വിപുലമായ ശേഖരം സൂക്ഷിക്കുന്ന വ്യക്തിയാണ് ആല്‍ബര്‍ട്ട് ഒബ്രിസ്റ്റ്. ഫെറാരി 275 സീരീസിലെ ലക്ഷണമൊത്ത കാര്‍ എന്നതിനാലാണ് ഒബ്രിസ്റ്റ് ഫെറാരി 275 ജിടിബി/4 യെ തന്റെ ശേഖരത്തിലുള്‍പ്പെടുത്തിയത്.
കുറച്ച്‌ വര്‍ഷങ്ങള്‍ക്കുശേഷം ഈ കാര്‍ ഇംഗ്ലണ്ടിലെ പ്രശസ്തമായ കാര്‍ കളക്ഷന് കൈമാറി.

വിലമതിക്കാനാവാത്ത മറ്റ് വാഹനങ്ങള്‍ക്കൊപ്പം 2000 ത്തിന്റെ തുടക്കം വരെ ഫെറാരി 275 ജിടിബി/4 ഇവിടെ തുടര്‍ന്നു. 2004 ല്‍ കോയ്സ് ആണ് മൊണാക്കോയില്‍ സംഘടിപ്പിച്ച ലേലത്തിലൂടെ ഇപ്പോഴത്തെ ഉടമക്ക് വിറ്റത്.

മീന്‍ ചട്ടിയില്‍ ചോറ് പിരട്ടി കുഴച്ച് കഴിച്ചിട്ടുണ്ടോ? ആരാ ചോദിക്കുന്നതെന്നറിയോ നമ്മുടെ പ്രിയ ഗായകന്‍ എംജി ശ്രീകുമാര്‍. പുതിയ തലമുറയ്ക്ക് അറിയാത്ത ഒരു നൊസ്റ്റാള്‍ജിക് രുചിയാണ് എംജി ശ്രീകുമാര്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചത്. മീന്‍ ചട്ടിയില്‍ ചോറിട്ട് പിരട്ടി കഴിയ്ക്കുന്ന ചിത്രവും കൂടി അദ്ദേഹം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തു. ചിത്രം വന്‍ ഹിറ്റായിരിക്കുകയാണ്. ഇനി നിങ്ങൾക്കും തോന്നും ഒന്ന് കഴിച്ചാൽ എന്ത് എന്ന് എങ്കിൽ ഒട്ടും താമസിക്കേണ്ട വേഗം തലേ ദിവസത്തെ മിൻ കറിവച്ച ചട്ടിയിൽ അൽപ്പം ചോറിട്ടു കുഴച്ചു തിന്നു നോക്കൂ ജീവിതത്തിൽ ഇതുവരെ കിട്ടാതെ വ്യത്യസ്ത രുചി അനുഭവിച്ചറിയാം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘അശ്ലീല’ ചിത്രം ഷെയര്‍ ചെയ്തതിന് വാട്ട്‌സ് ആപ്പ് ഗ്രൂപ്പ് അഡ്മിന്‍ അറസ്റ്റില്‍. കൃഷ്ണ സന്ന തമ്മ നായിക് എന്ന ഓട്ടോഡ്രൈവറാണ് അറസ്റ്റിലായത്.

ദി ബല്‍സേ ബോയ്‌സ് എന്ന പേരില്‍ നായിക് ഒരു ഗ്രൂപ്പുണ്ടാക്കിയിരുന്നു. ഈ ഗ്രൂപ്പിലാണ് ഗ്രൂപ്പ് അംഗമായ ഗണേശ് നായിക് ചിത്രം പോസ്റ്റ് ചെയ്തത്.

ഗ്രൂപ്പിലെ മറ്റൊരു അംഗമായ മഞ്ജുനാഥാണ് മുര്‍ദേശ്വര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഐടി ആക്ട് പ്രകാരമാണ് നായിക്കിനെ പോലീസ് അറസ്റ്റ് ചെയ്തത്. മറ്റൊരു പ്രതിയായ ബാലകൃഷ്ണ നായിക് ഒളിവിലാണ്.

പ്രധാനമന്ത്രി മോദിക്കെതിരായ ചിത്രം പോസ്റ്റ് ചെയ്തതിന്റെ പേരില്‍ ഇതാദ്യമായാണ് ഒരു വാട്ട്‌സ് ആപ്പ് ഗ്രൂപ്പ് അഡ്മിന്‍ അറസ്റ്റിലാകുന്നത്.

അരുവിക്കര എംഎല്‍എയും മുന്‍ സ്പീക്കര്‍ ജി കാര്‍ത്തികേയന്റെ മകനുമായ ശബരിനാഥിനും തിരുവനന്തപുരം സബ് കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യർക്കും പ്രണയസാഫല്യം. തിരുവനന്തപുരത്ത് വച്ചുണ്ടായ സൗഹൃദം പ്രണയത്തിലേക്ക് എത്തുകയായിരുന്നു. ഇരുവരുടെയും കുടുംബം തമ്മില്‍ സംസാരിച്ചു വിവാഹം തീരുമാനിക്കുകയുമായിരുന്നു.

എംബിബിഎസ് ബിരുദം പൂര്‍ത്തിയാക്കിയ ശേഷം 2013ലാണ് ദിവ്യ സിവില്‍ സര്‍വ്വീസ് നേടിയത്. സാമൂഹ്യ രംഗത്തും കലാരംഗത്തും സജീവമായ ദിവ്യ ഡോക്ടറായി ചികിത്സിക്കാൻ എത്തിയത് അടുത്തിടെ വാർത്തയായിരുന്നു. റാങ്ക് ജേതാവ്, ഡോക്ടര്‍, ഗായിക, അസിസ്റ്റന്റ് കളക്ടര്‍ എന്നിങ്ങനെ താരത്തിളക്കമുള്ള ഐഎഎസുകാരി ദിവ്യ എസ് അയ്യര്‍ സിനിമയിലും ഒരു കൈ നോക്കിയിട്ടുണ്ട്. ഏലിയാമ്മച്ചിയുടെ ക്രിസ്മസ് എന്ന ഹ്രസ്വചിത്രത്തിലാണ് ദിവ്യ എസ് അയ്യര്‍ സിസ്റ്റര്‍ ജിയോ മരിയ എന്ന കന്യാസ്ത്രീയുടെ വേഷം അവതരിപ്പിക്കുന്നത്. വൃദ്ധ സദനങ്ങളില്‍ ഒറ്റപ്പെട്ട് താമസിക്കുന്ന മാതാപിതാക്കളുടെ കഥപറയുന്ന ചിത്രമാണ് എലിയാമ്മച്ചിയുടെ ക്രിസ്മസ്. കോട്ടയം അസിസ്റ്റന്റ് കളക്്ടര്‍ സേവനത്തിനുശേഷം സിവില്‍ സര്‍വീസ് തുടര്‍പരിശീലനത്തിനു തയാറെടുക്കുന്നതിനിടയിലാണ് സിനിമയിലേക്ക് എത്തിയത്.

കഴിഞ്ഞ തെരഞ്ഞെടുപ്പു കാലത്ത് വോട്ടു ചെയ്യുവാന്‍ ആളുകളെ പ്രേരിപ്പിക്കുന്നതിനായി ജില്ലാ ഭരണകൂടം തയാറാക്കിയ ബോധവത്കരണ പരിപാടിയായ സ്വീപ്പില്‍ ഗാനം എഴുതുകയും ആലപിക്കുകയും ചെയ്ത് ദിവ്യ എസ്.അയ്യര്‍ ഏവരുടെയും പ്രശംസ നേടിയിരുന്നു. ഈ ഗാനം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നര്‍ത്തകി കൂടിയായ ദിവ്യ പനച്ചിക്കാട് ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് സംഗീത കച്ചേരിയും കോട്ടയത്തു നടന്ന സാംസ്കാരിക കലോത്സവമായ സുവര്‍ണത്തില്‍ നൃത്തം അവതരിപ്പിച്ചും പ്രശംസ നേടിയിരുന്നു.

ജി. കാർത്തികേയൻറെ മരണത്തോടെയാണ് 33 വയസുകാരനായ ശബരിനാഥ് രാഷ്ട്രീയത്തിൽ രംഗപ്രവേശനം ചെയ്തത്. കാർത്തികേയൻറെ അരുവിക്കര മണ്ഡലത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെ വിജയിച്ച ശബരീനാഥ് കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പിൽ ഇടതു തരംഗത്തിലും വിജയം നേടിയ അപൂർവം കോൺഗ്രസ് നേതാക്കളിൽ ഒരാളായിരുന്നു. ഇലക്ട്രിക്കൽ എഞ്ചിനിയറിങിൽ ബിരുദം നേടിയ ശബരീനാഥ് എംബിഎ ബിരുദധാരിയുമാണ്. ടാറ്റ ഗ്രൂപ്പിൽ ജോലി ചെയ്യുന്പോഴാണ് ആകസ്മികമായി രാഷ്ട്രീയത്തിൽ എത്തുന്നത്.

വിവാഹിതനാകുന്ന വിവരം അറിയിച്ചു കൊണ്ട് ശബരിനാഥ് ഫേസ്‌ബുക്ക് പോസ്റ്റിട്ടിട്ടുണ്ട്. പോസ്റ്റ് ഇങ്ങനെ:

വിവാഹത്തെക്കുറിച്ചുള്ള നിങ്ങളുടെ സ്‌നേഹം നിറഞ്ഞ ചോദ്യങ്ങൾ കേൾക്കാൻ തുടങ്ങിയിട്ട് നാളേറയായി. ഇന്നത് സന്തോഷത്തോടെ അറിയിക്കുകയാണ്. സബ് കളക്ടർ ഡോ. ദിവ്യ.എസ്. അയ്യരെ ഞാൻ പരിചയപ്പെടുന്നത് തിരുവനന്തപുരത്തു വച്ചാണ്. തമ്മിലടുത്തപ്പോൾ ആശയങ്ങളിലും ഇഷ്ടങ്ങളിലും ജീവിത വീക്ഷണത്തിലും സമാനതകളുണ്ടെന്ന് ബോധ്യമായി. ഇരു കുടുംബങ്ങളുടെയും സ്‌നേഹാശിസുകളോടെ ദിവ്യ എനിക്ക് കൂട്ടായി എത്തുകയാണ്. എല്ലാവരുടെയും അനുഗ്രഹങ്ങൾ പ്രതീക്ഷിക്കുന്നു… ബാക്കിയൊക്കെ പിന്നാലെ അറിയിക്കാം, ഒന്നു മിന്നിച്ചേക്കണെ.

പ്രവാചകന്‍ മുഹമ്മദ് നബിയെ മോശമായി ചിത്രീകരിച്ചെന്നാരോപിച്ച് തിരുവല്ല സ്വദേശിയായ യുവാവിനെ ബഹ്‌റൈനില്‍ അറസ്റ്റ് ചെയ്‌തെന്ന് വ്യജപ്രചരണം. തുകലശ്ശേരി സ്വദേശിയായ ബിജെപി പ്രവര്‍ത്തകന്‍ സിനു പരിയാരത്ത് മനയില്‍ എന്ന യുവാവ് നബിയെ അപമാനിച്ചെന്ന തരത്തിലുള്ള പ്രചരണങ്ങളും ഫേസ്ബുക്ക്, വാട്‌സ് ആപ്പ് തുടങ്ങിയ നവമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വ്യാജപ്രചരണങ്ങള്‍ക്കെതിരെ തിരുവല്ല ഡിവൈഎസ്‌പിയ്ക്ക് സിനു പരാതി നല്‍കിയിട്ടുണ്ട്.

തിരുവനന്തപുരം സ്വദേശിയായ മുഹമ്മദ് കാമില്‍ ഷാ എന്ന എസ്‌ഡിപിഐ പ്രവര്‍ത്തകനെ ഫേസ്ബുക്ക് വഴിയാണു സിനു പരിചയപ്പെടുന്നത്. തിങ്കളാഴ്ച ഒരു ഫേസ്ബുക്ക് ഗ്രൂപ്പില്‍ നടന്ന സംവാദത്തില്‍ സിനുവും മുഹമ്മദ് കാമില്‍ ഷായും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. സംവാദത്തിനിടയില്‍ മുഹമ്മദ് കാമില്‍ ഷാ മോശമായ വാക്കുപയോഗിച്ചപ്പോള്‍ താനും അതേ രീതിയില്‍ തിരിച്ചു പറയുകയായിരുന്നു. എന്നാല്‍ പ്രവാചകനുമായി ബന്ധപ്പെട്ട യാതൊന്നും അതിലുണ്ടായിരുന്നില്ലെന്നും സിനു പറയുന്നു. 

നീ ഇതിന് അനുഭവിക്കും, നോക്കിയിരുന്നോ എന്നായിരുന്നു മുഹമ്മദ് കാമില്‍ ഷായുടെ ഭീഷണി. അര മണിക്കൂര്‍ കഴിഞ്ഞപ്പോഴേക്കും മുഹമ്മദ് കാമില്‍ ഷായുടെ ഫേസ്ബുക്ക് പ്രൊഫൈലിലും മുഹമ്മദ് കാമില്‍ ഷാ അഡ്മിനായ ‘ഈ മൗനം അപകടം’ എന്ന പേജിലും പ്രവാചകനെ സിനു ആക്ഷേപിച്ചെന്ന് ആരോപിക്കുന്ന പോസ്റ്റുകള്‍ പ്രത്യക്ഷപ്പെടുകയായിരുന്നു. മുഹമ്മദ് നബിയെ അധിക്ഷേപിച്ചതായി സിനു ഇട്ട കമന്റുകളെന്ന രീതിയിലും പ്രചരണം വ്യാപകമായി. ഇത് ഫോട്ടോഷോപ്പില്‍ കൃത്രിമമായി നിര്‍മ്മിച്ചതോ, തന്റെ പേരില്‍ വ്യാജ ഐഡി നിര്‍മ്മിച്ചോ ചെയ്തതായിരിക്കാമെന്നു സിനു പറയുന്നു.

വ്യാജപ്രചാരണത്തിനു പിന്നാലെ ഫേസ്ബുക്ക് മെസെഞ്ചര്‍ വഴിയും ഫോണ്‍ വഴിയും കൊന്നുകളയുമെന്നതടക്കമുള്ള ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചെന്നു സിനു പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

പ്രവാചകനെ തെറിവിളിച്ച നിനക്ക് എതിരെ പ്രതികരിച്ചതിന്റെ പേരില്‍ എനിക്ക് എന്തു നഷ്ടം സംഭവിച്ചാലും ശരി, അതൊക്കെ സഹിക്കാന്‍ ഞാന്‍ തയ്യാറാണ് എന്നായിരുന്നു മുഹമ്മദ് കാമില്‍ ഷാ ഫേസ്ബുക്കില്‍ കുറിച്ചത്. സിനു നബിയെ അപമാനിക്കുന്ന രീതിയില്‍ പോസ്റ്റ് ഇടുകയും കമന്റ് ചെയ്ത് അപമാനിച്ചതും പുറം ലേകത്തെ അറിയിച്ചത് താനാണെന്നും മുഹമ്മദ് കാമില്‍ ഷാ ഫേസ്ബുക്ക് പോസ്റ്റില്‍ വിശദീകരിക്കുന്നുണ്ട്.

യുവമോര്‍ച്ചയുടെ തിരുവല്ല ടൗണ്‍ കമ്മിറ്റി അംഗമായ തനിക്ക് മറ്റ് മതങ്ങളോട് ആദരവാണുള്ളതെന്നും ഇതര മതങ്ങളിലെ ആളുകളുമായി അടുത്ത സൗഹൃദമാണുള്ളതെന്നും സിനു വ്യക്തമാക്കുന്നു. മുസ്ലീം സുഹൃത്തുക്കള്‍ ആണ് തനിക്കെതിരെയുള്ള ആരോപണത്തെ ചെറുക്കാന്‍ മുന്നിട്ടിറങ്ങിയത്. പൊലീസില്‍ പരാതി നല്‍കിയതും അവര്‍ പറഞ്ഞിട്ടാണ്. തിരുവല്ല ഡിവൈഎസ്‌പിയ്ക്ക് സിനു നല്‍കിയ പരാതി സൈബര്‍ സെല്ലിനു കൈമാറിയിട്ടുണ്ട്. ഇതിനു ശേഷം മുഹമ്മദ് കാമില്‍ ഷായുടെ ഫേസ്ബുക്ക് പ്രൊഫൈലും ”ഈ മൗനം അപകടം” എന്ന പേജും ഡീയാക്ടിവേറ്റ് ചെയ്തിരിക്കുകയാണ്.

കഴിഞ്ഞ ഓഗസ്റ്റില്‍ നാട്ടില്‍ തിരിച്ചെത്തിയ സിനു പ്രവാചകനിന്ദയ്ക്ക് ബഹ്‌റൈനില്‍ അറസ്റ്റിലായെന്നും പ്രചരണം നടന്നു. താന്‍ ഇപ്പോഴും ബഹ്‌റൈനില്‍ തന്നെയാണ് ജോലി ചെയ്യുന്നതെന്നു കരുതിയാണ് വ്യാജപ്രചരണമെന്നും ഇതിന്റെ പേരില്‍ താന്‍ ബഹ്‌റൈനില്‍ അറസ്റ്റിലാകും എന്നാണ് അവര്‍ കരുതിയതെന്നും സിനു പറഞ്ഞു. എത്ര പ്രകോപനമുണ്ടായാലും നിയമത്തിന്റെ വഴി തന്നെ സ്വീകരിക്കാനാണ് സിനുവിന്റെ തീരുമാനം.

ഓര്‍ക്കാപുറത്ത് ഉണ്ടാവുന്ന  അപകടം വണ്ടിയിലുള്ളവരെ മാത്രമല്ല ബാധിക്കുന്നത് എന്ന് തെളിയിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പറക്കുന്നത്. ഓടിക്കൊണ്ടിരുന്ന വാഹനത്തില്‍ നിന്നും ഊരിത്തെറിച്ച ടയര്‍ റോഡിനരികില്‍ ഉണ്ടായിരുന്ന ഫാര്‍മസിയില്‍ കാത്തിരുന്നവരുടെ നേര്‍ക്കാണ് വന്നുപതിച്ചത്.
തുര്‍ക്കിയിലെ അഡാന പ്രവിശ്യയില്‍ വെള്ളിയാഴ്ച നടന്ന സംഭവം നടന്നത്. ഫാര്‍മസി ഉടമയായ അബ്ദുള്‍ഖാദിര്‍ തന്റെ രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം കടയിലിരിക്കവെയാണ് അപ്രതീഷിതമായി കടയ്ക്കുള്ളിലേക്ക് ടയര്‍ പാഞ്ഞുകയറിയത്. മുഖത്തടിച്ചെങ്കിലും ഇരുവരും പരിക്കേല്‍ക്കാതെ രക്ഷപെട്ടു.
അപ്രതീക്ഷിതമായി ടയര്‍ കടയ്ക്കുള്ളിലേക്ക് വന്നത് ഞെട്ടിച്ചുവെന്ന് ഫാര്‍മസി ഉടമ അബ്ദുള്‍ഖാദിര്‍ സംഭവം വിശദീകരിക്കുന്നത് ഇങ്ങനെ :

മരുന്നുവാങ്ങാനെത്തുന്ന രോഗികള്‍ക്കായി കാത്തിരിക്കുകയായിരുന്നു. എന്നാല്‍ വന്നത് ഒരു ചക്രമായിരുന്നു. ഞങ്ങള്‍ ഞെട്ടിപ്പോയി. ഒരു ഫാര്‍മസിയില്‍ പോലും സുരക്ഷിതമല്ല എന്നതാണ് സ്ഥിതി.

വാഹനത്തില്‍ നിന്ന് ഊരി പോയ ടയര്‍ പ്രധാന റോഡിന് കുറച്ചകലെയുള്ള വഴിയോരത്ത് കൂടി നടന്നുപോയ യുവാവിനെ ഇടിച്ചിട്ട് വീഡിയോ കുറച്ച് നാള്‍ക്ക് മുമ്പ് ഓണ്‍ലൈനില്‍ വൈറലായിരുന്നു. ‘വരാനിരിക്കുന്നത് വഴിയിൽ തങ്ങില്ല ‘ എന്ന പഴഞ്ചൊല്ലാണ് ഈ വീഡിയോകള്‍ ഓര്‍മിപ്പിക്കുന്നത്.

കര്‍ദാഷിയാന്‍ സഹോദരിമാര്‍ എപ്പോഴും ലോകത്തുടനീളമുള്ള ആരാധകര്‍ക്ക് ചര്‍ച്ചാവിഷയമാണ്. നഗ്നതാപ്രദര്‍ശനത്തിന് ഒരു മടിയുമില്ല എന്നത് തന്നെ കാരണം. അടുത്തിടെ സ്നാപ്പ്ചാറ്റിലൂടെ രണ്ടു മക്കളുടെ അമ്മയായ കിം ഞെട്ടിച്ചതിന് പിന്നാലെ മൂന്ന് മക്കളുടെ മാതാവായ കോര്‍ട്നി കര്‍ദാഷിയാന്റെ വകയാണ് അടുത്ത സമ്മാനം. 38 വയസ് തികഞ്ഞ ചൊവ്വാഴ്ച താരം ജന്മദിനം ആഘോഷിച്ചത് സ്വിമ്മിംഗ് പൂളില്‍ നിന്നുള്ള പൂര്‍ണ്ണ നഗ്‌നചിത്രം ഷെയര്‍ ചെയ്താണ്.

ബര്‍ത്ത്ഡേ സ്യൂട്ടെന്ന ഒന്നാന്തരം അടിക്കുറിപ്പോടെയായിരുന്നു ചിത്രം നല്‍കിയത്. എന്തായാലും ജന്മദിന സമ്മാനം ആരാധകര്‍ക്ക് നന്നായി പിടിക്കുകയും ചെയ്തു. ചിത്രം എത്തി 30 മിനിറ്റുകള്‍ക്കകം 220,000 ലൈക്കാണ് അവരുടെ 56 ദശലക്ഷം ഫോളോവേഴ്സില്‍ നിന്നും ഉണ്ടായത്. പങ്കാളി സ്‌കോട്ട് ഡിസിക്കിനും കോര്‍ട്നിക്കുമായി മൂന്ന് കുട്ടികളുണ്ട്. മകന്‍ മാസന് ഏഴ് വയസ്സും രണ്ടാമന്‍ റെയ്ന് രണ്ടു വയസ്സും മകള്‍ പെനലോപ്പിന് നാലു വയസ്സുമാണ് പ്രായം.

birthday suit

A post shared by Kourtney Kardashian (@kourtneykardash) on

RECENT POSTS
Copyright © . All rights reserved