Social Media

കൂലിപ്പണിക്കാരന്റെ ഭാര്യ എന്ന് സ്വയം പരിചയപ്പെടുത്തുന്ന പെണ്‍കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാവുന്നു. പണക്കാരന്റെയും സര്‍ക്കാര്‍ ജോലിയുള്ളവന്റെയും കൂടെ മാത്രമേ സന്തോഷമായിരിക്കാന്‍ കഴിയൂ എന്ന പൊതു ധാരണ പൊളിച്ചെഴുതുകയാണ് ഈ പെണ്‍കുട്ടി. കൂലിപ്പണിക്കാരന്റെ ഭാര്യ ആകുന്നത് വലിയൊരു കുറവാണ് എന്നു കരുതുന്നവരുടെ മുഖത്തടിയ്ക്കുന്നതാണ് ഈ പോസ്റ്റ്.

ഫീലിംഗ് കൂലിപ്പണിക്കാരന്റെ കെട്യോള് എന്ന് രേഖപ്പെടുത്തിയിരിക്കുന്ന പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ..

നിനക്ക് വല്ല സര്‍ക്കാര്‍ ജോലിക്കാരനെ വല്ലോം കെട്ടിക്കുടയിരുന്നോ പെണ്ണെ…… ?എന്തിനാ ചുമ്മാ ചെറുപ്പത്തിലേ കല്യാണം കഴിച്ചു ജീവിതം ബോറാക്കിയത് എന്നൊക്കെ പറയുന്ന എന്റെ ചങ്ക് സുഹൃത്തുക്കള്‍ ആണ് ഈ പോസ്റ്റ് ഇടാന്‍ എന്നെ പ്രകോപിച്ചതു……

സര്‍ക്കാര്‍ ജോലിക്കാര്‍ തന്നെ വേണമെന്ന് പറഞ്ഞു കാത്തു നില്‍ക്കുന്ന നിങ്ങളോടൊക്കെ ഒരു കൂലി പണിക്കാരനെ കെട്ടിയ എന്റെ ചില നല്ല നല്ല അനുഭവങ്ങള്‍ ഞാന്‍ ഇവിടെ പങ്ക് വയ്ക്കട്ടെ…അതിനു മുന്നേ എങ്ങനെ ഇത്തരം ജീവിതത്തോട് ഞാന്‍ പൊരുത്തപ്പെടുന്നു എന്നുള്ളതിന്റെ ടിപ്‌സ് പറഞ്ഞു തരാം.
ടിപ്‌സ് no:1 എന്റെ അച്ഛന്‍ ഒരു സാധാരണക്കാരനായ പാവം ചുമട്ടു തൊഴിലാളി ആണ്
ടിപ്‌സ് no:2 സാധരണ കുടുംബത്തില്‍ ജനിച്ചത് കൊണ്ടായിരിക്കാം അച്ഛന്‍ വാങ്ങി തരുന്ന എന്തിലും തൃപ്തി ആയിരുന്നു.

ടിപ്‌സ് 3 ജീവിതത്തില്‍ സ്‌നേഹത്തിനായിരുന്നു ഞാന്‍ ഏറ്റവും വില കല്പിച്ചിരുന്നത്. (അമിതമായി ഉള്ള ആന്മാര്‍തഥ കൊണ്ട് ഒരുപാട് പണി വാങ്ങിയിട്ടും ഉള്ള ആളാണുട്ടോ )
ടിപ്‌സ് no 4 എന്നും എപ്പോളും ഞാന്‍ ആരെയും അനുകരിക്കാന്‍ ശ്രമിച്ചിട്ടില്ല (ഉള്ളത് കൊണ്ട് ഫ്രീക് ആക്കി അങ്ങ് നടക്കും )ഇനി കാര്യത്തിലേക്കു കടക്കാം സുഹൃത്തുക്കള്‍ കളിയാക്കും പോലെ വളരെ ചെറിയ പ്രായത്തില്‍ വിവാഹിതരായവര്‍ ആണ് ഞാനും എന്റെ കെട്ടിയോനും…പക്ഷെ ഇന്ന് വരെ ഒന്നിന്റെയും വിഷമം ഞാന്‍ അറിഞ്ഞിട്ടില്ല….
കല്യാണം കഴിഞ്ഞു ഒരു മാസം കഴിഞ്ഞപ്പോളാ അറിയുന്നേ ഞാന്‍ ഒരു ഭാര്യ മാത്രമല്ല ഒരു അമ്മയും ആവാന്‍ പോവുക ആണെന്ന്…സന്തോഷത്തിനേക്കാള്‍ ഏറെ ടെന്‍ഷനും ഉണ്ടായിരുന്നു…… മുമ്പിലേക്ക് ഉള്ള ചിലവിന്റെ കാര്യം ഓര്‍ത്തു… അന്ന് രാഹുല്‍ ഏട്ടന്‍ എന്നെ കെട്ടിപിടിച്ചു പറഞ്ഞത് ഞാന്‍ ഇന്നും ഓര്‍ക്കുന്നു നീ എന്തിനാ മീനു ടെന്‍ഷന്‍ അടിക്കുന്നെ നിന്റെ രാഹുല്‍ ഏട്ടന്‍ ഇല്ലെന്ന്…..
പിന്നീട് അങ്ങോട്ട് പുതിയ ജീവിതത്തിലേക്കും പുതിയ പുതിയ അനുഭവങ്ങളേകും ഉള്ള നെട്ടോട്ടമായിരുന്നു….. എനിക്ക് നാലാം മാസം ഉള്ളപ്പോള്‍ എങ്ങാനുമാണ് രാഹുല്‍ ഏട്ടന്റെ സുഹൃത്തു മുഗേന ഇപ്പൊ ഉള്ള പണി ടീമിലേക്കു ഉള്ള ആഗമനം.
(തേപ്പിന്റെ പണി) രാവിലെ ഏഴ് മണി തൊട്ടു ഉച്ചയ്ക്ക് 2മണിവരെ. നല്ല രസമാ ശെരിക്കും 11മണിന്റെ ചായ കുടിക്കുമ്പോ എന്നെ ഫോണില്‍ വിളിച്ചു ചോദിക്കും ബെര്‍തെ ഓരോ വിഷേശങ്ങള്‍ ആ ഫോണ്‍ കോള്‍ ശെരിക്കും ഒരു ആശ്വാസമാണ്. എല്ലാ ടെന്‍ഷനും ഇല്ലാതാകാന്‍ ഒരു ഒറ്റമൂലി….
ഏകദേശം 1മണി ആവുമ്പോളേക്കും ഞാനും അമ്മയും ചോറും കറിയും ഒക്കെ ഉണ്ടാക്കി വയ്കും ഞാന്‍ മാത്രം കഴിക്കൂല എന്റെ ഭക്ഷണ സമയം 2 15 ആണ്… ആ സമയ രാഹുല്‍ ഏട്ടന്‍ വരിക. ഗര്‍ഭിണികളായ കുട്ടികള്‍ നേരത്തെ ഭക്ഷണം കഴിക്കണമെന്ന് പറഞ്ഞു ഒരു വിധം അറിയുന്നവര്‍ ഒക്കെ എന്നെ വഴക്ക് പറഞ്ഞ കാലം.
സമയം ആയി കഴിഞ്ഞാല്‍ ആളുണ്ടാകും ഞങ്ങളുടെ പണ്ടത്തെ വണ്ടി പാഷന്‍ പ്ലസിന്റെ മുകളില്‍ അങ്ങനെ വരുന്നു ആ വണ്ടി ഏകദേശം 100മീറ്റര്‍ അകലെന്ന് വരുമ്പോള്‍ തന്നെ നമുക്ക് മനസിലാകും ആള് വരുന്നുണ്ടെന്നു അങ്ങനത്തെ ഒരു പ്രത്യേക സൗണ്ട് ആയിരുന്നു….
ആ ഒച്ച കേള്‍ക്കുമ്പോള്‍ ഞാന്‍ പുറത്തിറങ്ങി നിന്നിട്ടുണ്ടാകും… വരുമ്പോള്‍ കയ്യിലേക്കാ നോക്ക കൊറേ ഐറ്റംസ് ഉണ്ടാകും അതില്‍. അത് മൊത്തം തിന്നാലും വിശപ്പ് മാറില്ലായിരുന്നു പാറു ഉള്ളിന്ന് എല്ലാം അടിച്ചു മാറ്റുന്നുണ്ടാകും ചിലപ്പോ എന്ന് പറഞ്ഞു ഞങ്ങള്‍ ചിരിക്കും.
വന്നപാട് ബാക്കി പൈസ എന്റെ കയ്യില്‍ തരും ആ പൈസയ്ക് രാഹുല്‍ ഏട്ടന്റെ വിയര്‍പ്പിന്റെ മണം ആയിരുന്നു….. കയ്യിലും കാലിലുമൊക്കെ നിറയെ സിമെന്റ് പറ്റി നല്ല ചേലുള്ള കോലത്തില്‍ നല്ല സ്‌നേഹ പ്രകടനം കുറച്ച് നേരത്തേക്ക്….
വീട്ടില്‍ ഒച്ചയും അനക്കവും വരിക അപ്പോള….പ്രസവം അടുക്കാറായപ്പോള്‍ ആദ്യത്തെ ഉഷാറൊന്നും ഇല്ലാതായി കയ്യും കാലുമൊക്കെ നല്ല വേദന നില്‍ക്കാനും ഇരിക്കാനും കിടക്കാനും പറ്റാത്ത അവസ്ഥ…പക്ഷെ അപ്പോളൊക്കെ രാഹുല്‍ ഏട്ടന്റെ സാനിധ്യം എനിക്ക് നല്ല ആന്മ വിശ്വാസം തന്നിരുന്നു…
ദിവസങ്ങള്‍ കഴിഞ്ഞു നാളെ ആണ് ആ ദിവസം പ്രസവത്തിനായി ആശുപത്രിയില്‍ അഡ്മിറ്റ് ആവാന്‍ പറഞ്ഞ ദിവസം. എന്നെക്കാള്‍ ടെന്‍ഷന്‍ മൂപ്പര്‍ക്ക് ആയിരുന്നു പൈസയുടെ കാര്യത്തില്‍ ടെന്‍ഷന്‍ ഇല്ല. ഓരോ രണ്ടാഴ്ച കഴിഞ്ഞു ഡോക്ടര്‍ നെ കാണുന്ന പൈസയും മരുന്നിന്റെ പൈസയും… പിന്നെ അല്ലറ ചില്ലറ ചിലവും കഴിച്ചാല്‍ ബാക്കി ഒക്കെ ഞങ്ങള്‍ സ്വരുക്കൂട്ടി വച്ചിരുന്നു..
ആശുപത്രിയില്‍ എത്തി പിറ്റേന്ന് പുലര്‍ച്ചെ ചെറുതായി എന്തൊക്കയോ അസ്വസ്ഥത വന്നു തുടങ്ങി. വിവരം വാര്‍ഡ് സൂപ്രഡിനെ അറിയിച്ചപ്പോള്‍ dr വന്നു നോക്കി ഉടനെ തന്നെ ലേബര്‍ റൂമിലേക്ക് പോകാന്‍ പറഞ്ഞു.
അങ്ങോട്ട് പോവാന്‍ ഉള്ള തിരക്കില്‍ വെള്ള ഉടുപ്പും മുണ്ടും മാറ്റുന്ന സമയം എന്റെ അമ്മേന്റെ വക ഒരു ആക്കി പറയലും ’18)o വയസ്സില്‍ ലേബര്‍ റൂമിലെന്ന്’ എനിക്ക് പ്രത്യേകിച്ച് ചിരി ഒന്നും വന്നില്ല അതിന്റെ ഉള്ളില്‍ കയറിപ്പോ ശെരിക്കും പേടിച്ചു ഞാന്‍ എങ്ങനെ എങ്കിലും അതിന്റെ പുറത്ത് കടന്നാല്‍ മതിയെന്നായി ചെറിയ വേദന വന്നപ്പോള്‍ തന്നെ ഞാന്‍ ഞാന്‍ dr ന്റെ അടുത്ത് പോയി ചോദിച്ചേ എനിക്ക് അവസാനമായി എന്റെ ഹസ്ബന്റിനെ ഒന്ന് കാണിച്ചു തരുമോ എന്ന…..
പക്ഷെ എന്റെ പ്രായത്തിനോടുള്ള വാത്സല്യം എല്ലാവരും എന്നോട് കാണിച്ചിരുന്നു… പ്രസവം സുഖമായി നടന്നു ആഗ്രഹിച്ച പോലെ പെണ്‍ കുഞ്ഞു 3.500 wait.ഒന്നിനും ഒരു കുറവുമില്ല…..ഇപ്പോളും അങ്ങനെ തന്നെ മോള്‍ക്കോ എനിക്കോ ഒന്നിന്റെയും കുറവില്ല.
ഗുണപാഠം 1 കൂലി പണിക്കാരന്റെ ഭാര്യ ആയതു കൊണ്ട് ഞാന്‍ ഗര്‍ഭിണി ആവണ്ടിരുന്നിട്ടില്ല
2 സുഖ പ്രസവം ആവണ്ടിരുന്നിട്ടില്ല
3 കുഞ്ഞിന് തൂക്ക കുറവില്ല
4 പട്ടിണി കിടന്നിട്ടില്ല
5 സ്‌നേഹവും സമാധാനവും ഉണ്ട്….
6 ഞാന്‍ പഴയതിനേക്കാള്‍ നന്നാവുക അല്ലാതെ മോശമായിട്ടില്ല. ജോലി കൂലി ആണെങ്കിലും സര്‍ക്കാര്‍ ജോലി ആണെങ്കിലും സംഭവിക്കാന്‍ ഉള്ളത് സംഭവിക്കും (നല്ലത് ആണെങ്കിലും ചീത്ത ആണെങ്കിലും ) ജോലി നോക്കിയല്ല പങ്കാളിയെ തിരഞ്ഞെടുക്കേണ്ടത് നമ്മുടെ ഇല്ലായിമയെ പോലും പ്രണയിക്കാനും സഹിക്കാനും ഉള്ള കഴിവുള്ള ആളിനെ ആണ്….. സുഖങ്ങള്‍ തേടി മാത്രം പോവുന്നത് കൊണ്ടാണ് ഈ കാലത്തു വിവാഹമോചനങ്ങള്‍ കൂടുന്നത്…..
എല്ലാ സൗഭാഗ്യങ്ങള്‍ ഉണ്ടെങ്കില്‍ പോലും പങ്കാളി ഒരു പെണ്ണ് പിടിയാനോ മദ്യപാനിയോ ആണെങ്കില്‍ തീര്‍ന്നില്ലേ കാര്യം, എന്തും പരസ്പരം സഹിക്കാനും വിട്ടുകൊടുക്കാനും പങ്കിടാനും കഴിവുള്ള ഇണയെ തിരഞ്ഞെടുക്കു…
അവിടെ ആണ് കാര്യം അല്ലാണ്ട് ജോലിയിലോ സമ്പത്തിലോ അല്ല…. പണവും പദവിയും നോക്കി സ്‌നേഹിക്കുവന്റെ കരണം നോക്കി അടിക്കാന്‍ കെല്പുണ്ടാവണം നമുക്ക്. നഗ്‌നനായി വന്ന നമ്മള്‍ തിരിച്ചു പോകുമ്പോള്‍ കൂടെ കൂട്ടുന്നത് ഒരു തുണ്ട് വെള്ള തുണി മാത്രം പിന്നെ എന്തിനീ സര്‍ക്കാര്‍ ജോലി? ഉള്ള ജീവിതം കൂലി പണിക്കാരന്റെ കൂടെ ആണെങ്കിലും ഹാപ്പി.

[ot-video][/ot-video]

തങ്ങളുടെ മകന് അസുഖം കൂടുതലാണെന്നും അവനെന്തെങ്കിലും സംഭവിക്കുന്നതിന് മുമ്പ് തങ്ങളെ ഉപേക്ഷിച്ചു പോയ അച്ഛനെ കാണണമെന്ന അവന്റെ ആഗ്രഹം സാധിച്ച് കൊടുക്കണമെന്നും അതുകൊണ്ട് അവനെ കാണാന്‍ മനസാകണമെന്നും വ്യക്തമാക്കി മോനിഷ എന്ന യുവതി എഴുതിയ കുറിപ്പ് വൈറലാവുകയും കുട്ടിയെ കാണാന്‍ പിതാവ് അനീഷ് സമ്മതിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അനീഷിനെ കാണാന്‍ ചെന്നപ്പോള്‍ പട്ടിയെ തല്ലുന്നത് പോലെ തങ്ങളെ തല്ലിയോടിക്കുകയാണ് ചെയ്തതെന്നും വെളിപ്പെടുത്തി യുവതി വീണ്ടും രംഗത്തെത്തിയിരിക്കുന്നു.

ഫേസ്ബുക്ക് കുറിപ്പിലൂടെ തന്നെയാണ് ഇക്കാര്യവും യുവതി പുറംലോകത്തെ അറിയിച്ചിരിക്കുന്നത്.

മോനിഷയുടെ പോസ്റ്റ് വായിക്കാം…

നീ ഒരു അച്ഛനാണോ അനീഷേ…?

അല്ലാ എന്ന് നീ ഇന്നലെ തെളിയിച്ചു, നിന്നെ ഒന്ന് കാണണം എന്ന മകന്റെ ആഗ്രഹം കൊണ്ടാണ്, നാണം കേട്ടിട്ടാണെങ്കില്‌പോലും നീയും നിന്റെ കാമുകിയിലും താമസിക്കുന്ന തിരുവനന്തപുരം നെടുമങ്ങാട് ഖാദി ബോര്‍ഡ് എന്ന സ്ഥലത്തു കാണാന്‍ വന്നത്.

അനീഷേ…. അവനെ നിനക്കു മോനെ എന്നൊന്ന് വിളിച്ചൂടെ. രാത്രി പത്തുമണിക്ക് മഴയും നനഞ്ഞു നിന്റെ കാമുകിയുടെ വീട്ടില്‍ നിന്നെ കാണാനെത്തിയത് നീ അവന്റെ അച്ഛനായതുകൊണ്ട് മാത്രമാണ്. പക്ഷെ നീയും നിന്റെ കാമുകിയും എന്നോടും എന്റെ കുഞ്ഞിനോടും ചെയ്തത് ക്രൂരതയായിപ്പോയി. ദൈവം നിനക്കു ഒരിക്കലും മാപ്പുതരില്ല.

കാരണം, നിന്നെ കാണാന്‍ വന്നതിനു പ്രതിഫലമായി എന്നെയും എന്റെ വയ്യാത്ത കുഞ്ഞിനേയും പട്ടിയെ തല്ലുന്നതുപോലെ അവള്‍ നിന്റെ മുന്നിലിട്ട് ഞങ്ങളെ തല്ലി. ഞങ്ങളെ സംരക്ഷിക്കേണ്ട നീ അവള്‍ക്കൊപ്പം നിന്നു. നീയും നിന്റെ കാമുകി ശോഭയും ഒരുമിച്ച് ജീവിക്കുന്നത് തടയാന്‍ വേണ്ടി വന്നതല്ല ഞങ്ങളവിടെ.

നിന്നെയൊന്നു കാണണമെന്നുള്ള നിന്റെ മകന്റെ ആഗ്രഹം നിറവേറ്റാന്‍ വേണ്ടി മാത്രം വന്നതാണ്. നീയും അവളുംകൂടി എന്നെ തല്ലുകയോ, എന്തുവേണമെങ്കിലും ചെയ്‌തോളൂ…. ആരും ഒന്നും ചോദിച്ചുവരില്ല. കാരണം, നിനക്കുവേണ്ടി എന്റെ വീട്ടുകാരെയും നാട്ടുകാരെയും ഉപേക്ഷിച്ചു നിന്റെ ഒപ്പം വന്നവളാണ് ഞാന്‍. ഇന്നെനിക്ക് കരയാനല്ലാതെ മറ്റൊന്നും അറിയില്ല.

പിന്നെ ശോഭയോട് ഒരു കാര്യം, അനീഷെന്നെ തല്ലിയാലും ഉപേക്ഷിച്ചാലും അവനെന്റെ ഭര്‍ത്താവാണ്. ഒരിക്കലും മറക്കാന്‍ സാധിക്കില്ല. എന്നാലും അവനെ മറക്കാന്‍ ഞാന്‍ ശ്രമിക്കുന്നുണ്ട്. ആര്‍ക്കും ഒരു ശല്യമായി മാറാന്‍ ഇനി താല്പര്യം ഇല്ല. ശോഭേ നീ ഒന്ന് മറക്കരുത്, നീയും ഞാനും ഒരു സ്ത്രീയാണ്.

കുടുംബബന്ധങ്ങളുടെ വില നിനക്കറിയില്ലെങ്കിലും എനിക്ക് നന്നായി അറിയാം. കാരണം, നീ ഒരാള്‍ കാരണം ഞങ്ങളുടെ കുടുംബമാണ് നശിച്ചുപോയത് ഞാനും എന്റെ കാന്‍സര്‍ ബാധിച്ച കുഞ്ഞും തെരുവിലാണ് അന്തിയുറങ്ങുന്നത്. ‘അച്ഛനെവിടെ’ എന്ന് എന്റെ മകന്‍ ചോദിക്കുന്നതുപോലെ നിന്നോടും നിന്റെ എട്ടുവയസ്സ് പ്രായമുള്ള മകള്‍ ഒരിക്കല്‍ ചോദിക്കും ‘ആ കുഞ്ഞിന്റെ അച്ഛന്‍ എവിടെയെന്ന്’.

നിന്റെ പരപുരുഷ ബന്ധം കാരണം നിന്റെ ഭര്‍ത്താവ് നിന്നെ ഉപേക്ഷിച്ചു. എന്നിട്ടും എന്തിനാണ് നീ മറ്റൊരു കുടുംബംകൂടി തകര്‍ത്തത് ?.. അനീഷ് സമ്പാദിക്കുന്ന പണം നീ എടുത്തോ.. എനിക്ക് കുഴപ്പമില്ല. നീ ഒന്ന് ഓര്‍ക്കണം.. എന്റെ മകന്‍ കുറെ മാസങ്ങളോളം പൊതു ടാപ്പിലെ വെള്ളംകുടിച്ചാണ് വിശപ്പകറ്റിയത്. ഇന്ന് അനീഷ് തിരുവനന്തപുരം പാപ്പനംകോട് KSRTC ഡിപ്പോയിലെ മെക്കാനിക് ആണ്. ആ ജോലി എങ്ങനെ കിട്ടി എന്ന് അറിയാമോ നിനക്ക്?. എന്റെ ജീവിതമാണ് ആ ജോലി.

നഷ്ടങ്ങളെ കുറിച്ച് ഞാന്‍ ഓര്‍ക്കുന്നില്ല.. എന്നിരുന്നാലും സത്യം എല്ലാവരും അറിഞ്ഞിരിക്കണം. ഡീ.. ഒരിക്കല്‍ എന്റെ ഭര്‍ത്താവിനെ വിട്ടുതരണമെന്ന് പറഞ്ഞു നീ ജോലി ചെയ്യുന്ന തിരുവനന്തപുരം കണിയാപുരം KSRTC  ഡിപ്പോയില്‍ ഞാന്‍ വന്നത് നീ ഓര്‍ക്കുന്നുണ്ടോ? അന്ന് എന്റെ കഴുത്തില്‍ കിടന്ന താലി എല്ലാവരുടെയും മുന്നില്‍ വച്ച് നീ പൊട്ടിച്ചെടുത്തു, എന്നെ തല്ലി.. ഞാനിന്ന് വിധവയാണ്.. ഭര്‍ത്താവ് ജീവിച്ചിരിക്കുന്ന വിധവ..

അനീഷേ… ആ കുഞ്ഞ് നിന്നോട് ഒരു തെറ്റും ചെയ്തിട്ടില്ല. അവന്റെ ആരോഗ്യസ്ഥിതി ഓരോ ദിവസവും വഷളായിക്കൊണ്ടിരിക്കുകയാണ്. കുഞ്ഞിന്റെ കരളിന്റെ പകുതിയും, രണ്ടു വൃക്കകളും 60% നു മുകളില്‍ പ്രവര്‍ത്തന രഹിതമായി.

അവന്റെ ചികിത്സാച്ചിലവും ഓപ്പറേഷന്റെ പണവും എന്റെ വൃക്ക നല്‍കുന്നതിന്റെ ഓപ്പറേഷന്റെ പണവും മരുന്നിന്റെ ചിലവും ഒന്നും എന്നെക്കൊണ്ട് താങ്ങാന്‍ പറ്റുന്നില്ല. ഞാന്‍ നിന്റെയും കാമുകിയുടെയും തല്ലുകൊണ്ടിട്ടാണെല്‍ പോലും എന്റെ കുഞ്ഞിന്റെ ആഗ്രഹം സാധിച്ചുകൊടുത്തു.

പക്ഷെ ഒരു കാര്യം, ഇന്നലെവരെ എനിക്കെന്തു സംഭവിച്ചാലും ചോദിയ്ക്കാന്‍ ആരും ഉണ്ടായിരുന്നില്ല, ഇന്ന് ഈ സമൂഹം എന്നോടൊപ്പമുണ്ട്. ‘പുരുഷവര്‍ഗത്തിന് നാണക്കേടാണ് നീ, അച്ഛനെന്ന വിശേഷണം നിനക്ക് യോജിക്കില്ല. എനിയ്ക്കും കുഞ്ഞിനും എന്ത് സംഭവിച്ചാലും നീ ഞങ്ങളെ കാണാന്‍ വരരുത്. അപേക്ഷയായി കൂട്ടണം’

(എന്റെ അവസ്ഥയും സങ്കടവും പറയാന്‍ ആരുമില്ലാത്തതുകൊണ്ടാണ് ഇങ്ങനെ എഴുതിയിടുന്നത്)

[ot-video][/ot-video]

മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് സമൂഹമാധ്യമങ്ങളിലൂടെ ഭീഷണി മുഴക്കുകയും പിന്നീട് അറസ്റ്റിലാകുകയും ചെയ്ത ആർഎസ്എസ് പ്രവർത്തകൻ കൃഷ്ണകുമാരൻ നായർ പുതിയ വിഡിയോയുമായി രംഗത്ത്. മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടിക്കാരും തന്നോട് ചെയ്തത് വലിയ ഉപദ്രവമായി പോയെന്ന് വിഡിയോയിൽ കൃഷ്ണകുമാരൻ നായർ പറയുന്നു. പിണറായി സഖാവേ ദയവായി എന്നെ ഒന്നു കൊന്നു തരുമോ എന്ന് ആവർത്തിക്കുന്നുണ്ട് വിഡിയോയിൽ.
അബുദാബിയിൽ എന്നെ കൊണ്ട് മാപ്പു വരെ പറയിപ്പിച്ചു. അന്ന് മദ്യപിച്ചാണ് അങ്ങനെയൊക്കെ പറഞ്ഞത്. അതിന്റെ പേരിൽ ഒന്നേമുക്കാല്‍ലക്ഷം രൂപ ശമ്പളമുണ്ടായിരുന്ന ജോലിവരെ നിങ്ങൾ തെറിപ്പിച്ചു. ഇങ്ങനെ ഇനിയും ജീവിക്കാൻ വയ്യ. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട രണ്ട് മുഖ്യമന്ത്രിമാരുണ്ട് കേരളത്തില്‍. രണ്ടല്ല മൂന്നുപേര്. ഒന്ന് സഖാവ് ഇ.കെ നായനാര്‍, രണ്ട് കെ. കരുണാകരന്‍, ഉമ്മന്‍ചാണ്ടി.’ എന്നു പറഞ്ഞുകൊണ്ടും ഒന്നു കൊന്നുതരാമോയെന്ന ചോദ്യം അദ്ദേഹം ആവര്‍ത്തിക്കുന്നു.‘എന്നെ ആര്‍.എസ്.എസുകാര് കൊന്നാലും കുഴപ്പമില്ല, ബി.ജെ.പിക്കാര് കൊന്നാലും കുഴപ്പമില്ല, കമ്മ്യൂണിസ്റ്റുകാർ കൊന്നാലും കുഴപ്പമില്ല,എസ്.ഡി.പി.ഐക്കാര് കൊന്നാലും കുഴപ്പമില്ല.’ എന്നും കൃഷ്ണകുമാരന്‍നായര്‍പറയുന്നു.

ഫെയ്സ്ബുക്ക് വിഡിയോയിലൂടെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വധഭീഷണി മുഴക്കിയതിന്റെ പേരിലാണ് കോതമംഗലം നെല്ലിക്കുഴി ഇരമല്ലൂര്‍കൈമത്ത് പുത്തന്‍പുരയില്‍കൃഷ്ണകുമാരന്‍നായരെ അറസ്റ്റു ചെയ്തത്. അബുദാബിയില്‍ജോലി ചെയ്യവേയായിരുന്നു ഇയാള്‍മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയത്. നാട്ടിലെത്തി മുഖ്യമന്ത്രിയെ വധിക്കുമെന്നായിരുന്നു ഭീഷണി.
എന്നാല്‍വിഡിയോ വന്‍വിവാദമായതോടെ ഒടുവില്‍എല്ലാ തെറ്റുകളും ഏറ്റു പറഞ്ഞ് മാപ്പിരന്നു. മന്ത്രി എംഎം മണിക്കെതിരെ പറഞ്ഞതിനും അദ്ദേഹം മാപ്പു ചോദിച്ചു. ഇനി ഒരിക്കലും തന്റെ ഭാഗത്ത് നിന്ന് ഇത്തരത്തിലൊരു തെറ്റ് സംഭവിക്കില്ല. എല്ലാ മലയാളികളോടും മാപ്പു ചോദിക്കുന്നു. ഇത്രയും പ്രായമായ ഒരു വ്യക്തി എന്ന നിലയില്‍തന്നോട് ക്ഷമിക്കണം. കൃഷ്ണകുമാരന്‍തൊഴുകയ്യോടെ ഏറ്റു പറഞ്ഞിരുന്നു. എന്നാൽ കൃഷ്ണൻകുമാരൻ നായരെ ജോലി ചെയ്തിരുന്ന അബുദാബിയിലെ കമ്പനി സംഭവത്തെ തുടർന്ന് ജോലിയിൽ നിന്ന് പിരിച്ചു വിട്ടിരുന്നു. നാട്ടിൽ എത്തിയ ഉടൻ അറസ്റ്റിലാകുകയും ചെയ്തു.
നാട്ടിലുണ്ടായിരുന്നപ്പോള്‍ആര്‍.എസ്.എസ് പ്രവര്‍ത്തകനായിരുന്നെന്നും പഴയ കത്തി മൂര്‍ച്ചകൂട്ടി എടുക്കുമെന്നുമായിരുന്നു ഇയാള്‍ആദ്യ വിഡിയോയില്‍പറഞ്ഞത്. കേട്ടാലറയ്ക്കുന്ന തരത്തില്‍പിണറായിയേയും മന്ത്രി എം.എം മണിയെ വംശീയമായും ഇയാള്‍അധിക്ഷേപിച്ചിരുന്നു

ഗൂഗളിന്റെ അല്‍ഗോരിതത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് വന്‍ നാണക്കേട്. idiot എന്ന വാക്ക് ഗൂഗളിന്റെ ഇമേജ് സെര്‍ച്ചിന് നല്‍കിയാല്‍ ഡൊണാള്‍ഡ് ട്രംപിന്റെ ചിത്രങ്ങളാണ് ഉത്തരങ്ങളായി ഏറ്റവും കൂടുതല്‍ ലഭിക്കുക. ട്രംപിന്റെ ജനദ്രോഹ നടപടികളില്‍ പ്രതിഷേധിച്ച് ഓണ്‍ലൈന്‍ ആക്ടിവിസ്റ്റുകളുടെ പണിയാണ് ഇതിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഗൂഗിള്‍ അല്‍ഗോരിതത്തില്‍ idiot എന്ന വാക്കിനൊപ്പം ട്രംപിന്റെ ചിത്രങ്ങള്‍ ലിങ്ക് ചെയ്തതാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിപ്പപ്പെടുന്നത്. പ്രമുഖ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം റെഡിറ്റില്‍ തുടങ്ങിയ ട്രെന്‍ഡാണ് ഗൂഗിളിലേക്കും എത്തിയിരിക്കുന്നത്. ഈ വാക്കിന്റെ കൂടെ ട്രംപിന്റെ ഫോട്ടോ വെക്കുന്നത് റെഡിറ്റില്‍ ട്രെന്‍ഡ് ആയിരുന്നു.

ട്രംപ് നയങ്ങളിലുള്ള ഒരുകൂട്ടമാളുകളുടെ പ്രതിഷേധമാണ് ഇത്തരത്തില്‍ വരാന്‍ കാരണമെന്നും വിലയിരുത്തലുകളുണ്ട്.

ഫു​ട്ബോ​ൾ ലോ​ക​ക​പ്പി​ൽ തോ​ൽ​വി​യു​ടെ രു​ചി​യ​റി​ഞ്ഞ ബ്ര​സീ​ലി​നെ പ​രി​ഹ​സി​ച്ച​വ​രെ ക​ര​ഞ്ഞു​കൊ​ണ്ട് വി​ര​ൽ തു​മ്പി​ൽ നി​ർ​ത്തി​യ ബാ​ല​നാ​യി​രു​ന്നു സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ലെ താ​രം. സം​ഭ​വം ഹി​റ്റാ​യ​തോ​ടെ ഈ ​ബാ​ല​ന് സി​നി​മ​യി​ൽ അ​വ​സ​രം വാ​ഗ്ദാ​നം ചെ​യ്ത് യു​വ​സം​വി​ധാ​യ​ക​ൻ അ​നീ​ഷ് ഉ​പാ​സ​ന രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഇ​വ​നെ​യൊ​ന്ന് ത​പ്പി​യെ​ടു​ത്ത് ത​രാ​മോ? പു​തി​യ ചി​ത്ര​മാ​യ മ​ധു​ര​ക്കി​നാ​വി​ലേ​ക്കാ​ണ് എ​ന്നാ​യി​രു​ന്നു ര​സ​ക​ര​മാ​യ വീ​ഡി​യോ പ​ങ്കു​വെ​ച്ച് അ​ദ്ദേ​ഹം ഫേ​സ്ബു​ക്കി​ൽ കു​റി​ച്ച​ത്. ഇ​പ്പോ​ഴി​താ സോ​ഷ്യ​ൽ​മീ​ഡി​യാ​യു​ടെ ഇ​ട​പെ​ട​ലി​ൽ ഈ ​കൊ​ച്ചു മി​ടു​ക്ക​നെ ക​ണ്ടെ​ത്തി​യി​രി​ക്കു​ക​യാ​ണ് അ​ദ്ദേ​ഹം.

എ​റ​ണാ​കു​ളം പു​ത്ത​ൻ​വേ​ലി​ക്ക​ര കു​ത്തി​യ റോ​ഡ് സ്വ​ദേ​ശി​യാ​യ ഡേ​വി​സി​ന്‍റെ​യും സി​നി​യു​ടെ​യും മ​ക​നാ​യ ഈ ​കു​ട്ടി​ ചി​ന്തു​വെ​ന്ന വി​ളി​പ്പേ​രി​ല​റി​യ​പ്പെ​ടു​ന്ന എ​വി​ൻ ഡേ​വി​സ് ആണ്. പ​റ​വൂ​ർ ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് സ്കൂ​ളി​ൽ ഒ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ് എ​വി​ൻ. ലോ​ക​ക​പ്പ് മ​ത്സ​രം ആ​രം​ഭി​ച്ച​പ്പോ​ൾ മു​ത​ൽ എ​വി​നും സ​ഹോ​ദ​ര​ൻ നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ എ​ഡ്വി​നും പി​തൃ​സ​ഹോ​ദ​ര മ​ക്ക​ളാ​യ ജി​ത്തു​വും ജോ​ണു​മെ​ല്ലാം ഒ​രോ മ​ത്സ​ര​വും കാ​ണു​മാ​യി​രു​ന്നു.

അ​ർ​ജ​ന്‍റീ​ന ആ​രാ​ധ​ക​നാ​യ എ​ഡ്വി​നാ​ണ് ബ്ര​സീ​ലി​ന്‍റെ കാ​ര്യം പ​റ​ഞ്ഞ് എ​വി​നെ പ്ര​കോ​പി​പ്പി​ച്ച​ത്. ക​ളി​യാ​ക്കി​യ​വ​രോ​ട് എ​വി​ൻ ക​ര​ഞ്ഞ് കൊ​ണ്ട് ക്ഷോ​ഭി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി സോ​ഷ്യ​ൽ​മീ​ഡി​യാ​യി​ൽ പ​ങ്കു​വെ​ച്ച​തും ഈ ​സ​ഹോ​ദ​ര​ങ്ങ​ൾ ത​ന്നെ. പി​ന്നീ​ട് ഈ ​സം​ഭ​വം സോ​ഷ്യ​ൽ​മീ​ഡി​യ ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു. ദൃ​ശ്യ​ങ്ങ​ൾ അ​നീ​ഷ് ഉ​പാ​സ​ന​യു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ട്ട​പ്പോ​ൾ എ​വി​ന്‍റെ ജീ​വി​ത​ത്തി​ൽ ഇതൊ​രു വ​ഴി​ത്തി​രി​വാ​കു​ക​യാ​യി​രു​ന്നു. മ​ധു​ര​ക്കി​നാ​വി​ൽ മി​ക​ച്ച വേ​ഷം ത​ന്നെ ന​ൽ​കു​മെ​ന്ന് അ​നീ​ഷ് ഉ​പാ​സ​ന അ​റി​യി​ച്ചു.

 

കാല്‍പ്പന്തിന്റെ ആവേശം വാനോളമുയര്‍ന്ന് പറക്കുന്ന ദിനങ്ങളാണ് കടന്നു പോകുന്നത്. ജയമറഞ്ഞിവരുടെ ആരാധകര്‍ ഈ ലഹരിയില്‍ മുങ്ങിക്കുളിക്കുമ്പോള്‍ പരാജിതരെ സ്‌നേഹിച്ചവരുടെ കണ്ണില്‍ നിന്നും ഇറ്റുവീഴുന്ന കണ്ണീരില്‍ അറിയാം, അവരുടെ മനസ് എത്രമാത്രം വിഷമിക്കുന്നു എന്ന്.

ഇപ്പോഴിതാ തന്റെ പ്രിയപ്പെട്ട ടീം ബ്രസീല്‍ പരാജയത്തിന്റെ സ്വാദ് അറിഞ്ഞപ്പോള്‍ പൊട്ടിക്കരഞ്ഞ കുട്ടി ആരാധകനെ തിരഞ്ഞ് യുവ സംവിധായകന്‍ അനീഷ് ഉപാസന. മഞ്ഞപ്പട പരാജയപ്പെട്ടപ്പോള്‍ എല്ലാവരും കളിയാക്കിയതാണ് ഈ കുട്ടി ആരാധകനെ പ്രകോപിപ്പിച്ചത്. ദേഷ്യം അടക്കി വെയ്ക്കാനാവാതെ ബ്രസീലിനെ ഇനി കളിയാക്കരുത് എന്ന് ശക്തമായി പറയുന്ന ആ കുട്ടിയുടെ വാക്കുകളാകാം സംവിധായകന്റെ മനസില്‍ കൊണ്ടത്.

പുതിയ ചിത്രമായ മധുരക്കിനാവിലാണ് സംവിധായകന്‍ ഈ കുട്ടിക്ക് അവസരം നല്‍കുന്നത്. സോഷ്യല്‍മീഡിയായില്‍ വ്യാപകമായി പ്രചരിച്ച ഈ വീഡിയോ കണ്ട് നിരവധിയാളുകളാണ് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്.

ബോസ്റ്റണിലെ മാസച്യുസെറ്റ്‌സ് അവന്യു റെയില്‍വേ സ്‌റ്റേഷനിലെ പ്ലാറ്റ്‌ഫോമിനും ട്രെയിനിന്റെ ബോഗിക്കുമിടയില്‍ കാല്‍ കുടുങ്ങിയ യുവതിയെ രക്ഷിച്ചത് യാത്രികര്‍. ട്രെയിനില്‍ നിന്നും പ്ലാറ്റ്‌ഫോമിലേക്ക് ഇറങ്ങുന്നതിനിടെയാണ് നാല്‍പ്പത്തിയഞ്ചുകാരിയായ ഇവരുടെ കാല്‍ കുടുങ്ങിയത്.  സംഭവം കണ്ട് ഓടിയെത്തിയ യാത്രികര്‍ ഒത്തൊരുമിച്ച് ട്രെയിന്‍ തള്ളി ഉയര്‍ത്തുകയും യുവതിയെ രക്ഷിക്കുകയുമായിരുന്നു. കാലിനു നിസാരപരിക്കേറ്റ ഇവരെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.   എന്നാല്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടത് രക്ഷാപ്രവര്‍ത്തനത്തിനിടെ ഈ യുവതി വിളിച്ചു പറഞ്ഞ ഒരു കാര്യമായിരുന്നു. ആശുപത്രിയില്‍ കൊണ്ടുപോകുവാന്‍ ആംബുലന്‍സ് വിളിക്കരുതെന്നും കാരണം 2,06,835.00 അവര്‍ക്ക് ഫീസ് നല്‍കേണ്ടി വരുമെന്നും അത്രയും തുക തന്റെ കൈവശമില്ലെന്നുമായിരുന്നു ഇവര്‍ പറഞ്ഞത്.

ഏറ്റവും വലിയ പ്രശ്നം സംഗീതമാണെന്ന പ്രസംഗിച്ച മതപ്രഭാഷകന് ചുട്ട മറുപടിയുമായി സൈറ സലീം. ഇസ്‌ലാം മത വിശ്വാസപ്രകാരം സംഗീതം ഹറാമാണെന്നും സംഗീതം മനുഷ്യനെ നശിപ്പിക്കുന്ന ഒന്നാണെന്നുമായിരുന്നു മതപ്രഭാഷകനായ മുജാഹിദ് ബാലുശ്ശേരി പറഞ്ഞത്. ഇൗ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിനെതിരെ പ്രതിഷേധവും ട്രോളുകളും സജീവമായിരുന്നു. ഇതിനിടയിലാണ് വേറിട്ട മറുപടിയുമായി ഗായിക കൂടിയായ സൈറ സലീമിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.

എന്തുകൊണ്ട് മുസ്​ലിം സ്ത്രീകള്‍ നൃത്തം ചെയ്യുന്നതും പാട്ടുപാടുന്നതും വിലക്കിയെന്ന ആമുഖത്തോടെ തുടങ്ങുന്ന വിഡിയോയാണ് പ്രചരിച്ചത്.ലസംഗീതവും നൃത്തവും ഒരു ഉപകാരവുമില്ലാത്ത സംഗതിയാണെന്നും മാനവ ചരിത്രത്തില്‍ ഇത്രയും ദ്രോഹം ചെയ്ത മറ്റൊന്നില്ലെന്നുമായിരുന്നു മുജാഹിദ് ബാലുശ്ശേരിയുടെ വാദം. എന്നാല്‍ ഇതിന് ‘എല്ലാരും ചൊല്ലണ്’ എന്ന ഗാനം പാടിയാണ് സൈറയുടെ മറുപടി. പാട്ട് പോസ്റ്റ് ചെയ്യുന്നതിന് മുന്‍പ് അവര്‍ കുറിച്ച വരികളും ശ്രദ്ധേയം. ‘മുജാഹിദ് ബാലുശ്ശേരിയുടെ പുതിയ അന്തക്കേട് കേട്ട ‘ലെ ഞാൻ’, Mr. മുജാഹിദ് ബാലുശ്ശേരി, ഈ ഗാനം നിങ്ങൾക്കിരിക്കട്ടെ, വൈകിയതിൽ സദയം ക്ഷമിക്കുമല്ലോ. NB: ബാലുശ്ശേരിയുടെ അന്തക്കേട് കമൻറിലുണ്ട്… ഇനിയും കേൾക്കാത്തവർ ഉണ്ടെങ്കിൽ ഉപകാരപ്പെടും’. ഗായികയുടെ പാട്ടുകൊണ്ടുള്ള മറുപടി സോഷ്യല്‍ ലോകം ഏറ്റെടുത്തുകഴിഞ്ഞു.

ഫെയിസ്ബുക്ക് പോലെയുള്ള സോഷ്യല്‍ മീഡിയ വമ്പന്‍മാര്‍ ചെറുപ്പക്കാരെ നിഗൂഢ കരവലയത്തില്‍ ഒതുക്കിയിരിക്കുകയാണെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് മേധാവി സൈമണ്‍ സ്റ്റീവന്‍സ്. ഇത്തരം കമ്പനികള്‍ കുറച്ച് ഉത്തരവാദിത്തം പുലര്‍ത്തണമെന്നും സ്റ്റീവന്‍സ് പറഞ്ഞു. ടെലഗ്രാഫിന്റെ ഡ്യൂട്ടി ഓഫ് കെയര്‍ എന്ന ക്യാംപെയിനെ പിന്തുണച്ച് സംസാരിക്കുകയായിരുന്നു സ്റ്റീവന്‍സ്. സോഷ്യല്‍ മീഡിയ അടിമത്വത്തിനെതിരെ മെന്റല്‍ ഹെല്‍ത്ത് സര്‍വീസിനെ സജ്ജമാക്കുമെന്ന് കഴിഞ്ഞ മാസം സ്റ്റീവന്‍സ് വ്യക്തമാക്കിയിരുന്നു. കുട്ടികളെ അടിമകളാക്കുന്ന അപകടകരമായ ഉള്ളടക്കങ്ങള്‍ ഒഴിവാക്കാനുള്ള ഉത്തരവാദിത്തം സോഷ്യല്‍ മീഡിയ കമ്പനികള്‍ കാട്ടണമെന്നാണ് സ്റ്റീവന്‍സ് ആവശ്യപ്പെടുന്നത്.

കൗമാരക്കാരിലും ചെറുപ്പക്കാരിലും അടിമത്വവും അവരില്‍ സ്വാധീനവുമുണ്ടാക്കുന്ന ഓണ്‍ലൈന്‍ ആക്ടിവിറ്റികള്‍ ഉണ്ടെന്നതിന് തെളിവുകള്‍ ഏറെയാണ്. ഇത് മാനസികാരോഗ്യ പ്രശ്‌നങ്ങളിലേക്കാണ് നയിക്കുന്നത്. ഇക്കാര്യത്തില്‍ സോഷ്യല്‍ മീഡിയ കമ്പനികള്‍ കുറച്ചുകൂടി ഇത്തരവാദിത്തബോധത്തോടെയുള്ള സമീപനം സ്വീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. സോഷ്യല്‍ മീഡിയയുടെ കുരുക്കുകളെക്കുറിച്ച് മാതാപിതാക്കള്‍ അറിവുള്ളവരും ആശങ്കാകുലരുമാണെന്നും അദ്ദേഹം വിശദീകരിച്ചു.

ഇത്തരം മാനസിക പ്രശ്‌നങ്ങളില്‍ സഹായം നല്‍കാന്‍ എന്‍എച്ച്എസ് സജ്ജമാകുകയാണ്. ഇക്കാര്യത്തില്‍ ഇനി സമൂഹമാണ് മുന്നോട്ടു പോകേണ്ടത്. പ്രതിരോധവും അതിനൊപ്പമുള്ള പരിഹാരമാര്‍ഗ്ഗങ്ങളുമാണ് എന്‍എച്ച്എസ് ലക്ഷ്യമിടുന്നത്. അപകടകരമായ ഉള്ളടക്കങ്ങള്‍ നിയന്ത്രിക്കുക മാത്രമല്ല, അവയെക്കുറിച്ചുള്ള അവബോധമുണ്ടാക്കേണ്ടതും സോഷ്യല്‍ മീഡിയ കമ്പനികളുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

കോട്ടയം: പൊട്ടുതൊട്ട് സിനിമയില്‍ അഭിനയിച്ചതിന് അഞ്ചാം ക്ലാസുകാരിയായ മകളെ മദ്രസയില്‍ നിന്നും പുറത്താക്കിയെന്ന് പറഞ്ഞ് അച്ഛന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. ഉമ്മര്‍ മലയില്‍ എന്നയാളുടെ പോസ്റ്റാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

പഠനത്തിനോടൊപ്പം തന്നെ പാട്ട്, പ്രസംഗം, അഭിനയം തുടങ്ങിയവയിലൊക്കെ കഴിവ് തെളിയിച്ച കുട്ടി, സ്‌കൂളിലും മദ്രസ്സയിലും എന്നും ഒന്നാം സ്ഥാനക്കാരി. സബ് ജില്ല, ജില്ല തലങ്ങളില്‍ മികവ് തെളിയിച്ചവള്‍. കഴിഞ്ഞ അഞ്ചാം ക്‌ളാസ്സ് മദ്രസ്സ പൊതു പരീക്ഷയില്‍ അഞ്ചാം റാങ്കുകാരി. എന്നിട്ടും മദ്രസയില്‍ നിന്നും പുറത്താക്കപ്പെട്ടു. കാരണം പൊട്ടുതൊട്ട് സിനിമയില്‍ അഭിനയിച്ചു. ഉമ്മര്‍ മലയില്‍ കുറിച്ചു.

ഇതേത്തുടര്‍ന്ന് വന്‍ വാദപ്രതിവാദമാണ് കമന്റ് ബോക്‌സില്‍ ഉയര്‍ന്നിരിക്കുന്നത്.

പോസ്റ്റിന്റെ പൂര്‍ണരൂപം,

മകള്‍ ഹെന്ന മലയില്‍ (ഒരുഷോര്‍ട് ഫിലിം കോസ്റ്റൂമില്‍)
പഠനത്തിനോടൊപ്പം തന്നെ പാട്ട്, പ്രസംഗം, അഭിനയം തുടങ്ങിയവയിലൊക്കെ കഴിവ് തെളിയിച്ച കുട്ടി, സ്‌കൂളിലും മദ്രസ്സയിലും എന്നും ഒന്നാം സ്ഥാനക്കാരി.

സബ് ജില്ല, ജില്ല തലങ്ങളില്‍ മികവ് തെളിയിച്ചവള്‍.
കഴിഞ്ഞ അഞ്ചാം ക്‌ളാസ്സ് മദ്രസ്സ പൊതു പരീക്ഷയില്‍ അഞ്ചാം റാങ്കുകാരി.

എന്നിട്ടും മദ്രസ്സയില്‍ നിന്നും ഈ വര്‍ഷം പുറത്താക്കപ്പെട്ടു. കാരണം പൊട്ടുതൊട്ട് സിനിമയില്‍ അഭിനയിച്ചു എന്ന കുറ്റം. എന്താല്ലേ…? (കല്ലെറിഞ്ഞു കൊല്ലാന്‍ വിധിക്കാത്തത് ഭാഗ്യം)

 

RECENT POSTS
Copyright © . All rights reserved